Home Blog Page 53

എന്തുകൊണ്ടാണ് ഷെയ്ൻ നിഗം എന്ന നടൻ ഇത്രമേൽ ടാർഗറ്റ് ചെയ്യപ്പെടുന്നത്? ഈ പ്രവൃത്തി അങ്ങേയറ്റം ഹീനം: ഗുരുതര ആരോപണവുമായി സന്തോഷ് ടി. കുരുവിള

0
Spread the love

ഷെയ്ൻ നിഗം നായകനായെത്തിയ ‘ബൾട്ടി’ മികച്ച പ്രതികരണം നേടി തിയറ്ററുകളിൽ പ്രദർശനം വേളയിൽ നിർമാതാവ് സന്തോഷ്‌ ടി കുരുവിള പങ്കുവച്ച കുറിപ്പ് ചർച്ചയാകുന്നു. ഷെയ്ൻ നായകനായ ‘ബൾട്ടി’, ‘ഹാൽ’ എന്നീ സിനിമകളുടെ പോസ്റ്ററുകൾ ആരൊക്കെയോ ചേർന്ന് ആസൂത്രിതമായി കീറി മാറ്റുന്നു എന്നാണ് സന്തോഷ്‌ ടി. കുരുവിള ആരോപിക്കുന്നത്. വിജയകരമായി പ്രദർശനം തുടരുന്ന സിനിമയുടെ പോസ്റ്ററുകൾ കീറുന്നതിലൂടെ ഷെയ്ൻ എന്ന യുവനടനെ സിനിമമേഖലയിൽ നിന്നും  അപ്രസക്തനാക്കാൻ ഉള്ള ശ്രമമാണെന്ന ആശങ്കയും അദ്ദേഹം പങ്കുവയ്ക്കുന്നുണ്ട്. പത്തു ദിവസത്തോളമായി തുടർന്നു കൊണ്ടിരിക്കുന്ന ഈ പരിപാടി തന്റെ മുൻകാല ചിത്രങ്ങൾക്കൊന്നും നേരിട്ടിട്ടില്ലന്നും അദ്ദേഹം വ്യക്തമാക്കുന്നു.

സന്തോഷ് ടി. കുരുവിളിയുടെ വാക്കുകൾ:

‘‘ഇത് കടുത്ത അസഹിഷ്ണുതയാണ്. എന്തിനാണ് വളരെ ആസൂത്രിതമായി ഷെയ്ൻ നിഗം എന്ന നടന്റെ പോസ്റ്ററുകൾ വലിച്ചു കീറുന്നത് എന്ന് മനസ്സിലാവുന്നില്ല ? തിയറ്ററുകളിൽ വിജയകരമായി പ്രദർശിപ്പിക്കുന്ന ഒരു മലയാള സിനിമയുടെ മുകളിലേയ്ക്ക് എന്തിനാണ് ഒരു മറ്റൊരു  ചിത്രത്തിന്റെ പോസ്റ്ററുകൾ അറിഞ്ഞു കൊണ്ടുതന്നെ ഒട്ടിച്ചു മറയ്ക്കുന്നത് ?

ഈ പ്രവൃത്തി അങ്ങേയറ്റം ഹീനമായ ഒന്നാണ്, ഷെയിൻ നിഗം ചിത്രങ്ങളായ ‘ബൾട്ടി’, ‘ഹാൽ’ എന്നീ സിനിമകളുടെ പ്രമോഷനൽ മറ്റീരിയൽ വലിച്ചു കീറണമെന്നും ഒട്ടിച്ചു മറയ്ക്കണമെന്നതും ആരുടെ താൽപര്യമാണ് ? ഷെയ്ൻ നിഗം എന്ന നടന്റെ കരിയറിലെ മികച്ച ചിത്രങ്ങളിലൊന്നാണ് ‘ബൾട്ടി’. പ്രേക്ഷകർ നല്ല അഭിപ്രായങ്ങൾ ഉറക്കെ പറയുമ്പോൾ ആരാണ് അസ്വസ്ഥരാവുന്നത് ? 

ആരാണ് മുൻ നിരയിലേയ്ക്ക് എത്തുന്ന ഈ ചെറുപ്പക്കാരനെ അപ്രസക്തനാക്കാൻ ശ്രമിക്കുന്നത് ? ഇവിടെ ചേർത്തിരിക്കുന്ന ഫോട്ടോകൾ എനിക്കു ലഭിച്ച ഏതാനും ചിലത് മാത്രമാണ്, കേരളത്തിലങ്ങോളം ഇങ്ങോളം ഈ പരിപാടി തുടങ്ങിയിട്ട് പത്ത് ദിവസത്തോളമായി , എന്താണിവരുടെ ഉദ്ദേശ്യം ?

ഞാൻ തന്നെ നിർമിച്ച എന്റെ മുൻകാല ചിത്രങ്ങളായ ‘ആൻഡ്രോയ്ഡ് കുഞ്ഞപ്പ’നൊപ്പം ‘കെട്ടിയോളാണെന്റെ മാലാഖ’, അതിനും മുമ്പ് മഹേഷിന്റെ പ്രതികാരത്തിനൊപ്പം ‘ആക്‌ഷൻ ഹീറോ ബിജു’, ‘മായാ നദി’ക്കൊപ്പം ‘ആട് 2’ അവസാനമായി ‘ന്നാ താൻ കേസ് കൊടി’നൊപ്പം ‘തല്ലുമാല’, അപ്പോഴൊന്നും സംഭവിക്കാത്തതാണ് ഇപ്പോൾ സംഭവിച്ചു കൊണ്ടിരിക്കുന്ന ഈ പോസ്റ്റർ കീറൽ പരിപാടി, അപ്പോൾ കാര്യങ്ങൾ വ്യക്തമാവുന്നുണ്ടല്ലോ ?

എന്താണ് ഷെയ്ൻ നിഗം എന്ന  ഒരു മികച്ച യുവ നടൻ ഇത്രമേൽ ടാർഗറ്റ് ചെയ്യപ്പെടുന്നത് ? മലയാളത്തിലെ എന്റെ പ്രിയപ്പെട്ട സിനിമാ സ്നേഹികളോട് ഒരു നിർമാതാവ് എന്ന നിലയിൽ പിന്തുണ തേടുകയാണ്.’’

ലോകയുടെ വമ്പൻ വിജയത്തിന് പിന്നാലെ നിമിഷിന് കല്യാണിയുടെ വക ആഡംബര സമ്മാനം, വിലകേട്ടാൽ ആരും ഞെട്ടും

0
Spread the love

മലയാളി പ്രേക്ഷക‌ർ ഏറ്റെടുത്ത് വൻ വിജയമാക്കി മാറ്റിയ ചിത്രമാണ് ‘ലോക’. സിനിമ കണ്ട ഓരോരുത്തരും എടുത്തുപറഞ്ഞത് ഛായാഗ്രഹണത്തിന്റെ മികവിനെക്കുറിച്ചാണ്. ഇപ്പോഴിതാ ഛായാഗ്രാഹകൻ നിമിഷ് രവിക്ക് സ്‌നേഹ സമ്മാനം നൽകിയിരിക്കുകയാണ് ചിത്രത്തിൽ പ്രധാനവേഷത്തിലെത്തിയ നടി കല്യാണി പ്രിയദർശൻ. കല്യാണിക്ക് നന്ദി അറിയിച്ച് നിമിഷ് തന്റെ ഇൻസ്റ്റഗ്രാമിൽ ചിത്രം പങ്കുവച്ചിട്ടുണ്ട്. ഈ പോസ്റ്റ് ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുകയാണ്.

‘പ്രിയപ്പെട്ട കല്യാണി, നിങ്ങൾ വളരെ വലിയ മനസിനുടമയാണ്. വളരെ നന്ദി. ഈ വാച്ചിന്റെ നിറം എന്നെ ലോകയുമായും ചന്ദ്രയുമായും നേരിട്ട് ബന്ധിപ്പിക്കുന്നു. മറ്റെന്തിനെക്കാളുമുപരി, തുടർച്ചയായ കഠിനാദ്ധ്വാനം നല്ല കാര്യങ്ങളിലേക്ക് നയിക്കുമെന്ന് ഇതെന്നെ ഓർമപ്പെടുത്തും. ഈ സിനിമയും അതുമായി ബന്ധപ്പെട്ടിരിക്കുന്ന ആളുകളും അക്കാര്യം എന്നെ ഓർമപ്പെടുത്തിക്കൊണ്ടിരിക്കും. ഇത് കഠിനാദ്ധ്വാനത്തിനുള്ള സമ്മാനമാണ്. ഒരുപാട് സ്‌നേഹം’ – എന്നാണ് നിമിഷ് രവി കുറിച്ചത്.

സ്വിസ് കമ്പനിയായ ഒമേഗയുടെ 9.8 ലക്ഷം രൂപ വിലവരുന്ന സ്‌പീഡ്‌മാസ്‌റ്റർ 57 എന്ന മോഡൽ അത്യാഡംബര വാച്ചാണ് കല്യാണി നിമിഷിന് സമ്മാനമായി നൽകിയത്. 40.5 എംഎം ഡയലും ലെതർ സ്‌ട്രാപ്പുമാണ് ഇതിന്റെ പ്രത്യേകത. വാച്ച് കെട്ടി നിൽക്കുന്ന നിമിഷിന്റെ കൈയും അതിന്റെ പശ്ചാത്തലത്തിൽ പുഞ്ചിരിച്ച് നിൽക്കുന്ന കല്യാണിയുടെ ചിത്രവുമാണ് പോസ്റ്റ് ചെയ്‌തിരിക്കുന്നത്. ‘നിങ്ങളാണ് ഏറ്റവും മികച്ചത് ‘ എന്നാണ് കല്യാണി പോസ്റ്റിന് കമന്റിട്ടിരിക്കുന്നത്. ടൊവിനോ, അഹാന കൃഷ്‌ണ തുടങ്ങിയവരും കമന്റ് ചെയ്‌തിട്ടുണ്ട്. നേരത്തേ ‘ലക്കി ഭാസ്‌കറി’ന്റെ വിജയത്തിൽ ദുൽഖർ സൽമാനും നിമിഷിന് ഒരു ആഡംബര വാച്ച് സമ്മാനിച്ചിരുന്നു.

കാന്താര കാണുന്നതിനിടെ യുവതിയുടെ ദേഹത്ത് ഗുളികന്‍ കയറിയതോ? വൈറലായി വീഡിയോ

0
Spread the love

സിനിമാപ്രേമികൾ വളരെയധികം ആവേശത്തോടെ കാത്തിരുന്ന സിനിമയാണ് കാന്താര ചാപ്റ്റർ 1 . റിഷബ് ഷെട്ടി സംവിധാനം ചെയ്തു നായകനായി എത്തുന്ന സിനിമ വലിയ ബജറ്റിൽ ആണ് ഒരുങ്ങിയത്. ചിത്രം ആദ്യ ദിവസം പിന്നിടുമ്പോൾ ഗംഭീര പ്രതികരണങ്ങൾ ആണ് ലഭിക്കുന്നത്. ഇപ്പോഴിതാ സിനിമ കണ്ടു കൊണ്ടിരിക്കുന്നതിനിടെ യുവതിയുടെ ദേഹത്ത് ഗുളികൻ കയറി എന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ വീഡിയോ പ്രചരിക്കുകയാണ്. ആളുകൾ തിയേറ്ററിൽ യുവതിക്കു ചുറ്റും കൂടി നിന്ന് വെള്ളം നൽകുന്നതും വിഡിയോയിൽ കാണാം. കന്നഡയിലെ ഹാവേരി തിയേറ്ററിലെ ഈ സംഭവം വ്യാപകമായി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്

സിനിമ ഇറങ്ങും മുന്നേ പ്രചരിച്ച അഭ്യൂഹങ്ങൾ എല്ലാം ശരി ആണോ എന്നാണ് ഇപ്പോൾ ആരാധകർ ചോദിക്കുന്നത്. നേരത്തെ സമാനമായിബെംഗളൂരുവിലെ ഒരു തിയേറ്ററിൽ സിനിമ കണ്ടിറങ്ങിയ ഒരു പ്രേക്ഷകന്റെ അസാധാരണ പ്രകടനവും വാർത്തകളിൽ ഇടം നേടിയിരുന്നു. മാധ്യമ ശ്രദ്ധ ലഭിക്കാൻ വേണ്ടി ചെയ്യുന്നത് ആണെന്നും അതോ ഇനി ശരിക്കും ഗുളികൻ അയാളുടെ അകത്ത് കയറിയതാണോ എന്നും സോഷ്യൽ മീഡിയയിൽ പലരും അഭിപ്രായപ്പെടുന്നു

അതേസമയം, ആദ്യ ദിവസം പിന്നിടുമ്പോൾ ഗംഭീര പ്രതികരണങ്ങൾ ആണ് സിനിമയ്ക്ക് ലഭിക്കുന്നത്. സോഷ്യൽ മീഡിയ മൊത്തം കാന്തര വൈബ് ആണ്. സിനിമയുടെ ഫസ്റ്റ് ഡേ കളക്ഷൻ റിപ്പോർട്ടുകളാണ് എത്തുന്നത്. ആദ്യം ദിനം ഇന്ത്യയിൽ നിന്ന് മാത്രം സിനിമ 60 കോടി നേടിയെന്നാണ് റിപ്പോർട്ടുകൾ. ഗ്രോസ് അല്ല, മറിച്ച് നെറ്റ് കളക്ഷനാണ് ഇത്. ഏരിയകള്‍ തിരിച്ചുള്ള കളക്ഷന്‍ കണക്കുകള്‍ പിന്നാലെ എത്തും.

പോറ്റി വിളിച്ചതനുസരിച്ച് പോയതാണ്‌! വിവാദ പൂജ നടന്നത് തന്റെ വീട്ടിൽ അല്ലെന്ന് നടൻ ജയറാം

0
Spread the love

ശബരിമല സ്വര്‍ണ്ണപ്പാളി വിവാദത്തില്‍ ആരോപണ വിധേയനായ ഉണ്ണികൃഷ്ണന്‍ പോറ്റി ചെന്നൈയില്‍ ചടങ്ങ് സംഘിപ്പിച്ചതുമായി ബന്ധപ്പെട്ട് പ്രതികരണവുമായി നടൻ ജയറാം. തന്റെ വീട്ടിൽ അല്ല ദൃശ്യങ്ങളിൽ ഉള്ള പൂജാ നടന്നതെന്നും ഉണ്ണികൃഷ്ണൻ പോറ്റി വിളിച്ചതനുസരിച്ച് പോയതാണെന്നും ജയറാം പറഞ്ഞു. ഉണ്ണികൃഷ്ണൻ പോറ്റിയുമായി ശബരിമലയിൽ വച്ചു കണ്ടുള്ള പരിചയമാണ്. ശബരിമലയിലെ വാതിൽ എന്നാണ് പറഞ്ഞത്. അമ്പത്തൂരിലെ ഫാക്ടറിയിൽ ആയിരുന്നു ചടങ്ങ്. വീരമണിയെ ക്ഷണിച്ചത് താൻ ആണ്. മഹാഭാഗ്യം ആയാണ് അന്ന് കരുതിയത്. പണപ്പിരിവ് ശ്രദ്ധയിൽ പെട്ടിട്ടില്ല. അങ്ങനെയുള്ള കാര്യങ്ങൾ അറിവില്ലെന്നും ജയറാം പറഞ്ഞു. ജയറാം ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ ചടങ്ങിനെത്തിയരുന്നു. 2019ലെ ദൃശ്യങ്ങളാണ് പുറത്ത് വന്നത്. ശബരിമലയിലെ ശ്രീകോവിലിന്‍റെ വാതില്‍ കട്ടിള എന്നൊക്കെ പറഞ്ഞാണ് പ്രദര്‍ശനം സംഘടിപ്പിച്ചത്

അതേസമയം ശബരിമല സ്വര്‍ണപ്പാളിയുടെ സ്പോണ്‍സര്‍മാരില്‍ ഒരാളായ ഉണ്ണികൃഷ്ണൻ പോറ്റിയുടെ ഇടപാടുകൾ സംബന്ധിച്ച് രഹസ്യാന്വേഷണ വിഭാഗം അന്വേഷണം തുടങ്ങി. ഉണ്ണികൃഷ്ണൻ പോറ്റിക്ക് തലസ്ഥാനത്ത് മാത്രം കോടികളുടെ ഇടപാട് ഉണ്ടെന്നാണ് കണ്ടെത്തൽ. ഉണ്ണികൃഷ്ണൻ പോറ്റിയുടെ കോടികളുടെ ഭൂമി ഇടപാടുകൾ സംബന്ധിച്ച് രഹസ്യാന്വേഷണ വിഭാഗം അന്വേഷണം തുടങ്ങി. ബ്ലെയ്ഡ് പലിശക്ക് പണം നൽകി ഭൂമി പലയിടത്തും സ്വന്തം പേരിലാക്കിയതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം. മൂന്ന് വർഷത്തിനുള്ളിൽ മാത്രം 30 കോടിയിലധികം ഭൂമികച്ചവടങ്ങൾ നടന്നതിന്റെ രേഖകൾ കണ്ടെത്തിയിട്ടുണ്ട്. മുൻ ദേവസ്വം കരാറുകാരനാണ് തലസ്ഥാനത്തെ ഉണ്ണികൃഷ്ണൻ പോറ്റിയുടെ ഇടനിലക്കാരൻ. സ്വന്തം പേരിലും ഭാര്യയുടെയും അമ്മയുടെയും പേരിലും ഭൂമി ഇടപാട് നടത്തിയെന്നാണ് പുറത്ത് വരുന്ന വിവരം.

ചിലര്‍ക്ക് സന്തോഷമായിട്ടുണ്ടാകും, അവരുടെ സന്തോഷം തുടരട്ടെ! നടൻ കിച്ചു ടെല്ലസുമായി വേര്‍പിരിയുന്നുവെന്ന് റോഷ്‌ന

0
Spread the love

ടനും തിരക്കഥാകൃത്തുമായ കിച്ചു ടെല്ലസും നടിയും മേക്കപ്പ് ആര്‍ട്ടിസ്റ്റുമായ റോഷ്‌ന ആന്‍ റോയിയും വിവാഹമോചിതരായി. അഞ്ച് വര്‍ഷത്തെ ദാമ്പത്യത്തിനുശേഷം ഔദ്യോഗികമായി വേര്‍പിരിഞ്ഞുവെന്ന് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പിലൂടെ റോഷ്‌ന വ്യക്തമാക്കി. 2020 നവംബറിലായിരുന്നു ഇരുവരുടേയും വിവാഹം.

‘ഒരുമിച്ച് ചെലവഴിച്ച് അഞ്ച് മനോഹരമായ വര്‍ഷങ്ങള്‍ക്കുശേഷം ഞങ്ങള്‍ സ്‌നേഹത്തോടേയും ബഹുമാനത്തോടേയും കൂടി വേര്‍പിരിയാന്‍ തീരുമാനിച്ചു. മനോഹരമായ ഓര്‍മകള്‍ക്ക് നന്ദി. ഞങ്ങളുടെ ജീവിതത്തില്‍ പുതിയ അധ്യായങ്ങള്‍ തുടങ്ങുമ്പോള്‍ സ്വകാര്യതയും നിങ്ങളുടെ പ്രാര്‍ഥനയും ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു. ഞങ്ങള്‍ വളരെ അടുത്ത സുഹൃത്തുക്കളായിരുന്നു. ഇപ്പോഴും അങ്ങനെ തന്നെയാണ്. സെപ്റ്റംബര്‍ 30 എനിക്ക് എന്റെ അച്ഛനെ നഷ്ടപ്പെട്ട ദിവസമാണ്. ജീവിതത്തിലെ എന്റെ ആദ്യത്തെ വേദന. ഇപ്പോള്‍ ഞാന്‍ മറ്റൊരു വേദനയിലൂടെ കടന്നുപോകുന്നു. ചുവടുകള്‍ മുന്നോട്ടുവെയ്ക്കുന്നു.’ റോഷ്‌ന ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

സോഷ്യല്‍ മീഡിയയില്‍ ആഘോഷിക്കാന്‍ വേണ്ടിയല്ല ഇക്കാര്യം പറയുന്നതെന്നും രണ്ട് വ്യത്യസ്ത വഴിയിലൂടെ സമധാനത്തോടെയുള്ള ജീവിതം തങ്ങള്‍ തുടരേണ്ടതുണ്ടെന്നും റോഷ്‌ന വ്യക്തമാക്കി. ഇക്കാര്യം പുറത്തുവന്ന് പറയുക അത്ര എളുപ്പമായിരുന്നില്ലെന്നും ചിലര്‍ക്ക് സന്തോഷമായിട്ടുണ്ടാകുമെന്നും അവരുടെ സന്തോഷം തുടരട്ടെയെന്ന് ആത്മാര്‍ഥമായി പ്രാര്‍ഥിക്കുന്നുവെന്നും റോഷ്‌ന കുറിച്ചു. തങ്ങളുടെ സ്വകാര്യതയെ മാനിക്കാനും സമാധാനത്തോടെ ജീവിക്കാനും അനുവദിക്കണമെന്നും ററോഷ്‌ന കൂട്ടിച്ചേര്‍ത്തു.

ഒമര്‍ ലുലു സംവിധാനം ചെയ്ത ‘ഒരു അടാര്‍ ലൗ’വിലൂടെയാണ് റോഷ്ന ശ്രദ്ധിക്കപ്പെട്ടത്. ധമാക്ക, പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ എ്ന്നീ ചിത്രങ്ങളുടേയും ഭാഗമായി. അങ്കമാലി ഡയറീസ്, തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട നടനാണ് കിച്ചു ടെല്ലസ്. ‘അജഗജാന്തരം’ എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തുമാണ്.

നെറ്റ്ഫ്ലിക്സ് നിരോധിച്ച നയൻതാര ചിത്രം ഹോട്ട്സ്റ്റാറിൽ എത്തുന്നു

0
Spread the love

മതവികാരം വ്രണപ്പെടുത്തുന്നു എന്ന ആരോപണത്തെ തുടർന്ന് നയൻതാര അഭിനയിച്ച ‘അന്നപൂരണി: ദ ഗോഡസ് ഓഫ് ഫുഡ്’ എന്ന ചിത്രം നെറ്റ്ഫ്ലിക്സിൽ നിന്ന് നീക്കം ചെയ്തിരുന്നു. ഇപ്പോഴിതാ ചിത്രം വീണ്ടും ജിയോഹോട്ട്സ്റ്റാറിലൂടെ സ്ട്രീമിങ് ചെയ്യാൻ ഒരുങ്ങുകയാണ്. ഒക്ടോബർ 1 മുതൽ സിനിമയുടെ ഹിന്ദി പതിപ്പ് ജിയോഹോട്ട്സ്റ്റാറിലൂടെ ലഭ്യമാകും.

ഡിസംബർ ഒന്നിന് തിയേറ്ററുകളിൽ റിലീസ് ചെയ്ത ചിത്രം ഡിസംബർ 29 മുതൽ നെറ്റ്ഫ്ളിക്സിൽ സ്ട്രീം ചെയ്തുവരികയായിരുന്നു. എന്നാൽ ചിത്രം ‘ഹിന്ദു മതവികാരങ്ങളെ വ്രണപ്പെടുത്തുന്നു’ എന്നാരോപിച്ച് നിരവധിപേർ പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു. ചിത്രത്തിന്റെ നിർമ്മാതാക്കൾക്കെതിരെ ഒരു എഫ്‌ഐആർ രജിസ്റ്റർ ചെയ്യുകയും ചെയ്തു. ഇതേത്തുടർന്നാണ് സിനിമ നെറ്റ്ഫ്ലിക്സിൽ നിന്ന് നീക്കം ചെയ്തിരുന്നത്.

ബ്രാഹ്മണ കുടുംബത്തിൽ നിന്ന് വരുന്ന അന്നപൂർണിയെന്ന പെൺകുട്ടി ഇന്ത്യയുടെ മികച്ച പാചകക്കാരിയായി മാറാൻ ആഗ്രഹിക്കുന്നതാണ് സിനിമ. അന്നപൂർണി മാംസം പാകം ചെയ്യുന്നതും ഹിജാബ് ധരിക്കുന്നതുമായി ബന്ധപ്പെട്ടൊരു രംഗവും ചിത്രത്തിലുണ്ട്. ഇതാണ് ഒരുവിഭാഗം ആളുകൾ ചിത്രത്തിനെതിരെ രംഗത്തെത്താൻ കാരണമായത്.

പൃഥ്വിരാജിനൊപ്പം 60 പുതുമുഖങ്ങൾ!! സന്തോഷ് ട്രോഫി ഷൂട്ടിങ് ആരംഭിച്ചു

0
Spread the love

വിപിൻദാസിന്റെ സംവിധാനത്തിൽ 60 പുതുമുഖങ്ങൾക്കൊപ്പം പൃഥ്വിരാജ് എത്തുന്ന ചിത്രം ‘സന്തോഷ് ട്രോഫി’യുടെ ഷൂട്ടിംഗ് തുടങ്ങി. പ്രശസ്ത നിർമാതാക്കളായ ലിസ്റ്റിൻ സ്റ്റീഫനും സുപ്രിയ മേനോനും ചേർന്ന് നിർമിക്കുന്ന ചിത്രത്തിന്റെ പൂജാ ചടങ്ങുകൾ വൈക്കത്തിനടുത്തുള്ള ഇടവട്ടം വാക്കയിൽ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ വച്ച് നടന്നു.

വാക്കയിൽ ശ്രീമതി വി. കെ..പാർവ്വതി കുഞ്ഞമ്മ, സംവിധായകൻ വിപിൻദാസ്, അശ്വതി ജയകുമാർ, ക്യാമറാമാൻ അരവിന്ദ് പുതുശ്ശേരി, എഡിറ്റർ ജോൺ കുട്ടി, ചീഫ് അസോസിയേറ്റ് ഡയറക്ടർ റെജിവൻ അബ്ദുൽ ബഷീർ, സംഗീതസംവിധായകൻ അങ്കിത് മേനോൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ സന്തോഷ് കൃഷ്ണൻ,ഹാരിസ് ദേശം, അഡ്മിനിസ്ട്രേഷൻ ആൻഡ് ഡിസ്ട്രിബ്യൂഷൻ ഹെഡ് ബബിൻ ബാബു, മറവന്തുരുത്ത് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീമതി പ്രീതി, വൈക്കം താലൂക്ക് ചെത്തു തൊഴിലാളി യൂണിയൻ(AITUC) സെക്രട്ടറി, ടി.എൻ രമേശൻ എന്നിവർ ചേർന്ന് ഭദ്രദീപം തെളിയിച്ചാണ് പൂജാ ചടങ്ങുകൾ ആരംഭിച്ചത്. 

കൊ -പ്രൊഡ്യൂസർ ജസ്റ്റിൻ സ്റ്റീഫൻ സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചു. ക്ലാപ്പ് അടിച്ചത് അസോസിയേറ്റ് ഡയറക്ടർ രോഹിത് ജി. ആർ. ചിത്രത്തിന്റെ തിരക്കഥ പൃഥ്വിരാജ് പ്രൊഡക്ഷൻസ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ഹാരിസ് ദേശത്തിൽ നിന്ന് അസോസിയേറ്റ് ഡയറക്ടർ അമിതാഭ് പണിക്കർ ഏറ്റുവാങ്ങി. തുടർന്ന് വാക്കയിൽ ധർമ്മശാസ്താ ക്ഷേത്ര പരിസരങ്ങളിലായി ഷൂട്ടിങ് ആരംഭിച്ചു.

ചിത്രത്തിൽ പൃഥ്വിരാജിനൊപ്പം അഭിനയിക്കുന്ന 60 പുതുമുഖങ്ങളും പൂജാ ചടങ്ങിൽ പങ്കെടുത്തിരുന്നു. തിരുവല്ലയിൽ വച്ച് നടത്തിയ ഓഡീഷനിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട പുതുമുഖങ്ങളെ എറണാകുളത്ത് വച്ച് നടത്തിയ ഫൈനൽ ഓഡിഷനിലൂടെ തെരഞ്ഞെടുക്കുകയായിരുന്നു. ഇവർക്കൊപ്പം അടുത്ത ഷെഡ്യൂളിൽ പൃഥ്വിരാജും പങ്കുചേരും. സിനിമാ വ്യവസായത്തിലേക്ക് പുതിയ തലമുറയുടെ ഊർജ്ജം കൊണ്ടുവരിക എന്നതും “സന്തോഷ് ട്രോഫി”യുടെ ഒരു ലക്ഷ്യമാണ്. ഇതിനായി ഹിറ്റ് ചിത്രങ്ങൾക്കൊപ്പം നിരൂപക പ്രശംസ നേടിയ ചിത്രങ്ങളും സമ്മാനിക്കുന്ന മാജിക് ഫ്രെയിംസും പൃഥ്വിരാജ് പ്രൊഡക്ഷൻസും കൈകോർക്കുകയാണ്. “ഗുരുവായൂരമ്പലനടയിൽ” എന്ന ഹിറ്റ് ചിത്രത്തിനുശേഷം പൃഥ്വിരാജ് പ്രൊഡക്ഷൻസുമായി ചേർന്നുള്ള വിപിൻദാസിന്റെ സംവിധാന ചിത്രമാണിത്, ലിസ്റ്റിൻ സ്റ്റീഫനുമായുള്ള ആദ്യ ചിത്രവും. സിനിമയുടെ ചരിത്രത്തിൽ തന്നെ ആദ്യമായാണ് ഒരു സൂപ്പർസ്റ്റാർ നായകനൊപ്പം ഇത്രയധികം പുതുമുഖങ്ങളുടെ നിര വരുന്നത്. യുവതലമുറയിൽ ആവേശം പകരുന്ന ഒരു ചിത്രം തന്നെയായിരിക്കും എന്ന സൂചനയാണ് അണിയറ പ്രവർത്തകർ നൽകുന്നത്. ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും സംവിധായകൻ വിപിൻദാസിന്റെതാണ്.

കൊ – പ്രൊഡ്യൂസർ ജസ്റ്റിൻ സ്റ്റീഫൻ. ഛായാഗ്രഹണം അരവിന്ദ് പുതുശ്ശേരി. എഡിറ്റിംഗ് ജോൺ കുട്ടി, സംഗീതം അങ്കിത് മേനോൻ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് സന്തോഷ് കൃഷ്ണൻ, നവീൻ പി തോമസ്. ലൈൻ പ്രൊഡ്യൂസർ അഖില്‍ യശോധരൻ. പ്രൊഡക്ഷൻ ഡിസൈനർ സുനിൽ കുമാരൻ. കോസ്റ്റ്യൂം അശ്വതി ജയകുമാർ. ചീഫ് അസോസിയേറ്റ് ഡയറക്ടർ റെജിവൻ അബ്ദുൽ ബഷീർ. അസോസിയേറ്റ് ഡയറക്ടർ രോഹിത് ജി ആർ,അമിതാഭ് പണിക്കർ. മേക്കപ്പ് സുധി സുരേന്ദ്രൻ. പ്രൊഡക്ഷൻ കൺട്രോളർ പ്രജീഷ് പ്രഭാസൻ. അഡ്മിനിസ്ട്രേഷൻ ആൻഡ് ഡിസ്ട്രിബ്യൂഷൻ ഹെഡ് ബബിൻ ബാബു. സൗണ്ട് ഡിസൈനിങ് അരുൺ എസ് മണി. സൗണ്ട് മിക്സിങ് എം ആർ രാജാകൃഷ്ണൻ. കാസ്റ്റിംഗ് ഡയറക്ടർ രാജേഷ് നാരായണൻ.
ലൊക്കേഷൻ മാനേജർ ഹാരിസ് മണ്ണഞ്ചേരി. പി ആർ ഓ മഞ്ജു ഗോപിനാഥ്. അഡ്വെർടൈസിംഗ് – ബ്രിങ് ഫോർത്ത്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് അനിൽ. ജി.നമ്പ്യാർ. പ്രൊഡക്ഷൻ മാനേജർ കെ.സി. ഗോകുലൻ പിലാശ്ശേരി. സ്റ്റിൽസ് പ്രേംലാൽ പട്ടാഴി. മാർക്കറ്റിംഗ് ആഷിഫ് അലി, സൗത്ത് ഫ്രെയിംസ് എന്റർടൈൻമെന്റ്. വിതരണം മാജിക് ഫ്രെയിംസ് റിലീസ്. 120 ദിവസങ്ങൾ നീളുന്ന ചിത്രീകരണം ഇടവട്ടത്തും തിരുവല്ലയിലുമായി പൂർത്തീകരിക്കും

 ‘രാവണപ്രഭു’ 4K അറ്റ്‌മോസ്‌ റീ റിലീസ് ഒക്ടോബര്‍ 10-ന്‌

0
Spread the love

നൂതന ദൃശ്യ- ശബ്ദ വിസ്മയങ്ങളുമായി 4K ആറ്റ്‌മോസില്‍ ‘രാവണപ്രഭു’ വീണ്ടും പ്രേക്ഷകര്‍ക്കുമുന്നിലെത്തുന്നു. ഒക്ടോബര്‍ പത്തിന് ചിത്രം പ്രദര്‍ശനത്തിനെത്തും. രഞ്ജിത്ത് തിരക്കഥ രചിച്ച് സംവിധാനംചെയ്ത ചിത്രത്തിലെ ജനപ്രിയരായ മംഗലശ്ശേരി നീലകണ്ഠനും കാര്‍ത്തികേയനും മുണ്ടക്കല്‍ ശേഖരനുമൊക്കെ പ്രേക്ഷകരുടെ എക്കാലത്തേയും ജനപ്രിയ കഥാപാത്രങ്ങളാണ്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മിച്ച ചിത്രം 4K അറ്റ്‌മോസില്‍ എത്തിക്കുന്നത് മാറ്റിനി നൗ ആണ്.

മോഹന്‍ലാല്‍ ഡബിള്‍ റോളില്‍ എത്തുന്ന ചിത്രത്തില്‍ നെപ്പോളിയന്‍, സിദ്ദിഖ്, രതീഷ്, സായ് കുമാര്‍, ഇന്നസന്റ്, വസുന്ധരാ ദാസ്, രേവതി, ഭീമന്‍ രഘു, അഗസ്റ്റിന്‍, രാമു, മണിയന്‍പിള്ള രാജു തുടങ്ങിയ വലിയ താരനിര തന്നെ അണിനിരക്കുന്നു. സുരേഷ് പീറ്റേഴ്‌സിന്റേതാണ് സംഗീതം.

ഗാനരചന: ഗിരീഷ് പുത്തഞ്ചേരി, ഛായാഗ്രഹണം: പി. സുകുമാര്‍, പി.ആര്‍.ഒ: വാഴൂര്‍ ജോസ്.

കാരൂർ ദുരന്തത്തിൽ പ്രതികരിച്ച് മമ്മൂട്ടിയും!

0
Spread the love

കരൂർ ദുരന്തത്തിൽ അനുശോചനം അറിയിച്ച് മമ്മൂട്ടി. കരൂരിലെ ദാരുണമായ സംഭവത്തിൽ അഗാധമായ ദുഃഖം അനുഭവിക്കുന്നുവെന്നും, പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് ഹൃദയംഗമമായ അനുശോചനമെന്നും, പരിക്കേറ്റവർക്ക് ശക്തിയും വേഗത്തിലുള്ള സുഖപ്രാപ്തിയും നേരുന്നുവെന്നും മമ്മൂട്ടി ഫേസ്‌ബുക്കിൽ കുറിച്ചു.

തമിഴക വെട്രി കഴകം പ്രസിഡന്റ് വിജയ്‌യുടെ റാലിയിൽ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം 40 ആയി. ഇന്നലെ ആശുപത്രിയിലെത്തി പ്രാഥമിക ചികിത്സ നേടിയ കരൂർ സ്വദേശിയായ കവിൻ ആണ് അൽപ്പസമയം മുൻപ് മരിച്ചത്. ഇയാൾ ഇന്നലെ പ്രാഥമിക ചികിത്സക്ക് ശേഷം ഡിസ്ചാർജ് വാങ്ങി പോയിരുന്നു. ശേഷം വീട്ടിലെത്തിയപ്പോൾ നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു.

ദുരന്തം നടക്കുന്നതിന് മുമ്പ് റാലിക്കുനേരെ കല്ലേറുണ്ടായി, പൊലീസ് ലാത്തിയും വീശി; കരൂര്‍ ദുരന്തത്തിൽ ഗൂഢാലോചന ആരോപിച്ച് ടിവികെ

0
Spread the love

കരൂര്‍ ദുരന്തത്തിൽ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് ടിവികെ മദ്രാസ് ഹൈക്കോടതിയിൽ നൽകിയ ഹര്‍ജി നാളെ പരിഗണിക്കും. മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചാണ് കേസ് പരിഗണിക്കുക. ഇന്ന് ഉച്ചയോടെയാണ് ടിവികെ ഹൈക്കോടതിയിൽ ഹര്‍ജി നൽകിയത്. കരൂര്‍ ദുരന്തത്തിൽ ഗൂഢാലോചനയുണ്ടെന്നാണ് ഹര്‍ജിയിലെ ടിവികെയുടെ ആരോപണം. റാലിക്കിടെ പൊലീസ് ലാത്തിവീശിയെന്നും ദുരന്തം നടക്കുന്നതിന് മുമ്പ് റാലിക്കുനേരെ കല്ലേറുണ്ടായെന്നും ടിവികെ കോടതിയിൽ ആരോപിച്ചു. ദുരന്തത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും ഇക്കാര്യങ്ങളടക്കം സ്വതന്ത്രമായി അന്വേഷിക്കണമെന്നുമാണ് ടിവികെയുടെ ആവശ്യം. ടിവികെയുടെ ഹര്‍ജി ഫയലിൽ സ്വീകരിച്ച കോടതി നാളെ പരിഗണിക്കുമെന്ന് വ്യക്തമാക്കുകയായിരുന്നു. കോടതി തീരുമാനത്തിനുശേഷം തുടര്‍നടപടിയെടുക്കുമെന്ന് ടിവികെ വൃത്തങ്ങള്‍ അറിയിച്ചു. അതേസമയം, വിജയ് കരൂരിലെത്തുമോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് ടിവികെ ഡെപ്യൂട്ടി ജനറൽ സെക്രട്ടറി നിര്‍മൽ കുമാര്‍ പ്രതികരിച്ചില്ല.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts