Home Blog Page 49

5.75 കോടി നഷ്ടപരിഹാരം വേണം; മഞ്ജു വാര്യർക്ക് നടി ശീതൾ തമ്പിയുടെ വക്കീൽ നോട്ടീസ്

0
Spread the love

ഷൂട്ടിങ് ലൊക്കേഷനില്‍ ആവശ്യമായ സുരക്ഷ ഒരുക്കിയില്ലെന്ന് ചൂണ്ടിക്കാട്ടി‌‌ നടിയും നിർമാണ പങ്കാളിയുമായ മഞ്ജു വാര്യർക്ക് നടി ശീതൾ തമ്പിയുടെ വക്കീൽ നോട്ടീസ്. ‘ഫൂട്ടേജ്’ എന്ന സിനിമാ ചിത്രീകരണത്തിനിടെ ശീതളിന് പരിക്കേറ്റിരുന്നു. ഇത് മതിയായ സുരക്ഷയൊരുക്കാത്തതിനെ തുടർന്നാണെന്നും 5.75 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ടാണ് നോട്ടീസയച്ചത്.

‘ഫൂട്ടേജ്’ സിനിമ നിർമിച്ച മൂവീ ബക്കറ്റ് എന്ന പ്രൊഡക്ഷൻ കമ്പനിയുടെ പാർട്ണർ ആണ് മഞ്ജു വാര്യർ. മഞ്ജു നായികയായ പുതിയ ചിത്രമായ ഫൂട്ടേജിന്റെ ചിത്രീകരണത്തിനിടെ ശീതളിന് പരിക്കേറ്റിരുന്നു. ഉയർന്ന ഭാഗത്തുനിന്ന് താഴേക്കു ചാടുന്ന ഷോട്ട് ആവർത്തിച്ച് എടുക്കാൻ നിർബന്ധിച്ചെന്നും എന്നാൽ അടിയിൽ ഇട്ടിരുന്ന ഫോംബെഡ്ഡിന് മതിയായ കട്ടിയുണ്ടായിരുന്നില്ലെന്ന് അണിയറപ്രവർത്തകരെ അറിയിച്ചിരുന്നെന്നും ശീതൾ പറയുന്നു.

പക്ഷേ, തന്നെ നിർബന്ധിച്ച് ചാടിക്കുകയും അവസാനത്തെ ഷോട്ടിനിടെ കാര്യമായി പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റതിനു പിന്നാലെ ആംബുല‌ൻസ് പോലും ഒരുക്കാതെ കാട്ടിലൂടെ പുറത്തെത്തിക്കുകയും ചെയ്തു. ഇതിൽ പരിക്ക് ഗുരുതരമാവുകയും സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിലടക്കം ചികിത്സ തേടുകയും ശസ്ത്രക്രിയ നടത്തുകയും ചെയ്തു. ആശുപത്രിയില്‍ വലിയ തുക ചെലവായി. എന്നാൽ പിന്നീടും നിരന്തരം ആരോ​ഗ്യപ്രശ്നങ്ങളുണ്ടായി.

ചികിത്സാസമയത്ത് കുറച്ചൊക്കെ ധനസഹായം നൽകിയെങ്കിലും പിന്നീട് ദൈനംദിന ജീവിതത്തെ പോലും ബാധിക്കുന്ന രീതിയിൽ ഈ പരിക്ക് മാറി. ഇപ്പോഴും വേണ്ടത്ര സുഖംപ്രാപിച്ചിട്ടില്ല. ആരോ​ഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി നഷ്ടപരിഹാരത്തിനായി സംസാരിച്ചപ്പോൾ സിനിമയുടെ പ്രമോഷൻ പരിപാടികളിൽ പങ്കെടുത്താൽ സഹായിക്കാം എന്നായിരുന്നു മറുപടി. ഇതനുസരിച്ച് പ്രമോഷൻ പരിപാടികൾ പങ്കെടുത്തെങ്കിലും പിന്നീട് യാതൊരു അനുകൂല പ്രതികരണവും ഉണ്ടായില്ലെന്നാണ് നടി ആരോപിക്കുന്നത്.

മതിയായ സുരക്ഷയൊരുക്കിയിരുന്നെങ്കിൽ ഇത്തരത്തിൽ പരിക്കേൽക്കുമായിരുന്നില്ലെന്നും അതിനാൽ തുടർചികിത്സയ്ക്കും ദൈനംദിന ജീവിതാവശ്യങ്ങൾക്കുമായി 5.75 കോടി നഷ്ടപരിഹാരം വേണം എന്നുമാവശ്യപ്പെട്ടാണ് അഡ്വ. രഞ്ജിത് മാരാർ മുഖേന വക്കീൽ നോട്ടീസ് അയച്ചിരിക്കുന്നത്. നോട്ടീസ് കൈപ്പറ്റി 30 ദിവസത്തിനകം മതിയായ നഷ്ടപരിഹാരം നൽകിയില്ലെങ്കിൽ നിയമനടപടികളുണ്ടാവുമെന്നും നടി ചൂണ്ടിക്കാട്ടുന്നു.

ആധാറും പാൻകാർഡും മാത്രം നൽകിയാൽ ലോണോ? ഇനിയും ​ലോൺ ആപ്പുകളിലെ അപകടങ്ങൾ മനസിലാക്കാതെ പോകല്ലേ!!

0
Spread the love

രണ്ടോ മൂന്നോ ക്ലിക്കിൽ ലോൺ നൽകുന്ന ഫിൻടെക് ആപ്പുകളുടെ കാലമാണിത്. മിനുട്ടുകൾക്കുള്ളിൽ വായ്പ നൽകുന്ന ഇത്തരം ആപ്പുകളുടെ കെണിയിൽ​പ്പെട്ട് ജീവനൊടുക്കുന്നവരുടെ എണ്ണം കേരളത്തിലും വർദ്ധിക്കുകയാണ്. ​ജാമ്യവും കൂടുതൽ ചോദ്യങ്ങളൊന്നുമില്ലാതെ ​പണം കടം കിട്ടുമെന്നതായോടെ ആപ്പുകളിൽ ​പോയി തലവെക്കുകയാണ് പലരും. യുവാക്കളും, വീട്ടമ്മമാരുൾപ്പടെ കെണിയിൽപെട്ടവർ നിരവധിയാണ്.

സാമ്പത്തികതട്ടിപ്പിന്റെ പുതിയ മുഖമായി മാറിയിരിക്കുകയാണ് ഈ ഓൺലൈൻ വായ്പ ആപ്പുകളെന്നാണ് കണക്കുകൾ പറയുന്നത്. കോവിഡ് കാലമുണ്ടാക്കിയ സാമ്പത്തികപ്രതിസന്ധിയാണ് ​ലോൺ ആപ്പുകളെ ആ​ശ്രയിക്കാൻ മലയാളികളെ പ്രേരിപ്പിച്ചത്. ഇന്നത് ട്രെൻഡിങ് ആയിമാറിക്കഴിഞ്ഞു. കേരള പൊലീസിന്റെ കണക്കുകൾ പ്രകാരം ദിവസവും നൂറ് കണക്കിനാളുകളാണ് ലോൺ ആപ്പുകാരുടെ കെണിയിൽ വീഴുന്നത്. നിരവധി പേരാണ് ആപ്പുകളുടെ ഭീഷണിക്ക് മുന്നിൽ ജീവനൊടുക്കിയത്. അതിന്റെ അവസാനത്തെ സംഭവമാണ് പെരുമ്പാവൂർ സ്വദേശിനിയുടെ മരണം. യുവതിയു​ടെ ഫോണിൽ നിന്ന് ലോൺ നൽകുന്ന 34 ഓളം വ്യാജ ആപ്പുകളെയാണ് പ്രാഥമിക പരിശോധനയിൽ പൊലീസ് കണ്ടെത്തിയത്.

നിയമപരമായി പ്രവർത്തിക്കുന്ന ആപ്പുകളാണോ എന്നുപോലും പരിശോധിക്കാതെയാണ് പലരും ആധാർ അടക്കം നൽകി ലോൺ എടുക്കുന്നത്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ നോൺ ബാങ്കിങ് ഫിനാൻഷ്യ കമ്പനി (എൻ.ബി.എഫ്.സി) ലൈസൻസ് നേടാത്ത ആപ്പുകളാണ് മിക്കതും. ഇത്തരം വ്യാജ ആപ്പുകൾ ഏഴ് ദിവസം മുതൽ ആറ് മാസം വരെ തിരിച്ചടവ് കാലാവധിയിലാണ് ​​​ലോണുകൾ അനുവദിക്കുക. അതിൽ കൂടുതൽ കാലാവധിയിലും ലോൺ അനുവദിക്കുന്ന ആപ്പുകളുണ്ട്. 20 ശതമാനം മുതൽ 40 ശതമാനം വരെ കൊള്ളപ്പലിശയാണ് ഇവ ഈടാക്കുന്നത്. ഇതിനു പുറമെ ലോൺ പ്രൊസസിങ് ഫീ എന്ന പേരിൽ 10 മുതൽ 25 ശതമാനം വരെ ചാർജും ഈടാക്കും. ലോണായി കിട്ടുന്ന പണത്തിന്റെ രണ്ടിരട്ടിയിലേറെയാണ് പല ആപ്പുകളും സാധാരണക്കാരിൽ നിന്ന് തിരിച്ചുപിടിക്കുന്നത്.

പണയം വെക്കുന്നത് സ്വകാര്യത

​സ്വർണമടക്കമുള്ള മറ്റ് ഈടുകളൊന്നും വേണ്ടാത്തതാണ് ലോൺ എടുക്കുന്നവർ ഇത്തരം വ്യാജ ആപ്പുകളുടെ​ കെണിയിൽ വീഴാനുള്ള പ്രധാനകാരണം. ആധാർ കാർഡിന്റെയും പാൻകാർഡിന്റെയും ഡിജിറ്റൽ കോപ്പി മാത്രം നൽകിയാൽ പണം അക്കൗണ്ടിലേക്ക് മണിക്കൂറുകൾക്കുള്ളിൽ വരും. സിംപിളാണ് കാര്യമെന്ന് കരുതി തലവെക്കുന്നത് ഊരാക്കുടുക്കിലേക്കാണ്.

ആപ്പുകൾ ഡൗൺലോഡ് ചെയ്ത് ലോഗിൻ ചെയ്യുന്നതോടെ വ്യക്തിഗത വിവരങ്ങൾ മുഴുവനും അവർ ചോർത്തുകയാണ്. ഗാലറിയിലുള്ള ചിത്രങ്ങളും മൊബൈൽ നമ്പരുകളും വാട്സാപ്പിൽ നമ്മൾ ബന്ധപ്പെടുന്നവരുടെ നമ്പരുകളും അവർ സ്വന്തമാക്കും. നമ്മളുടെ അനുമതിയോടെയാണ് ഇതെല്ലാം ആപ്പുകൾ എടുക്കുന്നതെന്ന് പലരും തിരിച്ചറിയുന്നില്ല. ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യുമ്പോൾ ഗാലറിയും കോൺടാക്ടും ഉപയോഗിക്കാനുള്ള അനുമതി ചോദിക്കു​മ്പോൾ കൊടുക്കാതിരിക്കുക എന്നതാണ് പരിഹാരം. എന്നാൽ അതൊന്നും വായിക്കാനോ പരിശോധിക്കാനോ നിൽക്കാതെ എല്ലാത്തിനും അനുമതി നൽകുന്നതാണ് അപകടം. സാ​ങ്കേതിക വിദ്യയെ കുറിച്ചുള്ള പരിമിതമായ അറിവുകൾ ഇത്തരം ആപ്പുകൾക്ക് ചൂഷണത്തിന് കൂടുതൽ അവസരം നൽകുന്നുണ്ട്.

വായ്പയുടെ ഒരു മാസത്തെ അടവ് തെറ്റിയാൽ ഭീഷണികലർന്ന വിളിയാണ് ആദ്യം വരിക. തൊട്ടുപിന്നാലെ ​ഫോണിൽ നിന്ന് ചോർത്തിയ സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും നമ്പരിലേക്ക് ലോണെടുത്തെന്നും പണം തിരിച്ചടക്കുന്നില്ലെന്നുമുള്ള വിവരങ്ങൾ മെസേജുകളായി കൈമാറും.ലോണെടുത്തയാൾ നിങ്ങളെയാണ് ജാമ്യക്കാരനായി നിർത്തിയിരിക്കുന്നതെന്നും അറിയിക്കും. അവരെ തുടരെ തുടരെ വിളിച്ചു ബുദ്ധിമുട്ടിക്കും.

ഇങ്ങനെ ലോൺ എടുത്തയാളെ മാനസികമായി വേട്ടയാടും. അതോടെ ലോൺ എടുത്തയാൾ എങ്ങനെയെങ്കിലും അത് ക്ലോസ് ചെയ്യാൻ ശ്രമിക്കും. ചിലപ്പോൾ സമാനമായ മറ്റൊരു ആപ്പിൽ നിന്ന് ലോൺ എടുത്താകും ലോൺ അടക്കുക. ഇത് മറ്റൊരു കുരുക്കിലേക്കാകും എത്തിക്കുക. ബന്ധുക്കളും സുഹൃത്തുക്കളും സമ്മർദ്ധമുണ്ടാക്കും. ഇതിനൊപ്പം മൊബൈലിൽ നിന്നെടുത്ത ചിത്രങ്ങൾ മോർഫ് ചെയ്ത് ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും അയക്കും. ഫേസ്ബുക്കിലടക്കം പങ്കുവെക്കും. ഇതോടെ കനത്തസമ്മർദ്ധത്തിലേക്കാകും അവരെ തള്ളിയിടുക. അപമാനിക്കപ്പെടുകയും മാനസികമായി തളരുകയും ചെയ്തവരാണ് ഒടുവിൽ ആത്മഹത്യ തിരഞ്ഞെടുക്കുന്നതെന്ന് പൊലീസ് പറയുന്നു. പതിനായിരം ​രൂപ പണയമെടുത്തവർപോലും ആപ്പുകളുടെ ഭീഷണിയിലും അശ്ലീല സന്ദേശത്തിലും വീണ് മരണത്തെ തിരഞ്ഞെടുത്തിട്ടുണ്ട്.

വായ്പ എടു​ക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

റിസർവ് ബാങ്ക് അംഗീകരിച്ചിട്ടുള്ള സ്ഥാപനങ്ങളിൽ നിന്ന് മാത്രമെ ലോൺ എടുക്കാൻ പാടുള്ളു. നിയമപരമായ സാധുതകൾ അത്തരം ഇടപാടുകൾക്ക് മാത്രമെയുള്ളു. ലോൺ നൽകുന്ന ബാങ്കുകൾക്കും ബാങ്കിതര സ്ഥാപനങ്ങൾക്കും ആപ്പുകൾക്കും റിസർവ് ബാങ്കിന്റെ അനുമതി നിർബന്ധമാണ്. റിസർവ് ബാങ്ക് നിശ്ചയിച്ച പലിശനിരക്കുകൾ മാത്രമെ ഈടാക്കാനും പാടുള്ളു. കൃത്യമായ രേഖകളുടെ അടിസ്ഥാനത്തിൽ മാത്രമെ അംഗീകൃത സ്ഥാപനങ്ങൾ ലോൺ നൽകുകയുള്ളു. അതേസമയം ലോൺ ആപ്പുകൾക്ക് ലളിതമായ നടപടിക്രമങ്ങളാണുള്ളത്. പാൻകാർഡിന്റെയും ആധാറിന്റെയും പകർപ്പ് നൽകിയാൽ മതി. മൊബൈൽ വഴിയാണ് നടപടികളെല്ലാം എന്നതും സൗകര്യമാണ്. അതുകൊണ്ട് തന്നെ ഇത്തരം ആപ്പുകൾ ഉപയോഗിക്കുന്നവരുടെ എണ്ണം വർദ്ധിക്കുകയാണ്. തിരിച്ചടവ് വൈകുന്നതോടെയാണ് ആപ്പുകളുടെ യഥാർത്ഥ സ്വഭാവം പുറത്തുവരിക. വായ്പ​യെടുക്കുമ്പോൾ ​ഈടുകളൊന്നും വാങ്ങാത്ത ആപ്പുകൾ ഫോണിലെ സ്വകാര്യവിവരങ്ങളും കോൺടാക്ട്, വാട്സാപ്പ്, ഫേസ്ബുക്ക് അടക്കമുള്ള സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ നമ്മൾ ബന്ധപ്പെടുന്നവരെയാണ് അവർ ലക്ഷ്യം വെക്കുന്നത്. അവരെ ഉപയോഗിച്ച് പണയമെടുത്താളിൽ നിന്ന് പണവും പലിശയും തിരിച്ചുപിടിക്കാനാകുമെന്നാണ് ആപ്പുകൾ കണക്കുകൂട്ടുന്നത്. ​ആപ്പ് ഇൻസ്റ്റാൾ​ ചെയ്താലുടൻ ​പർച്ചേസിങ് സ്വഭാവം, ഇ.എം.ഐ ഇടപാടുകൾ തുടങ്ങിയവയെല്ലാം അവർ പരിശോധിക്കും. എ.ഐ അടക്കമുള്ള സംവിധാനങ്ങൾ ഉപയോഗിച്ച് മിനുട്ടുകൾക്കുള്ളിലാണ് അപേക്ഷകന്റെ സാമൂഹിക, സാമ്പത്തിക വിവരങ്ങൾ അവർ ​ശേഖരിക്കുന്നതത്രെ.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

  • ആപ്പ് ഉപയോഗിക്കുമ്പോൾ ​മൊബൈൽ ഫോണിലുള്ള വിവരങ്ങൾ മുഴുവനും ഉപയോഗിക്കാൻ അനുമതി കൊടുക്കരുത്.
  • ലോൺ തരുന്നത് ഏത് ബാങ്കാണെന്ന് ആപ്പ് വ്യക്തമാക്കിയിരിക്കണം. വ്യക്തമല്ലെങ്കിൽ വായ്പ സ്വീകരിക്കരുത്.
  • പലിശ നിരക്കും, പ്രൊസസിങ്ങ് ഫീസും എത്രവരുമെന്ന് മുൻകൂട്ടി അറിയണം.
  • ആപ്പുകൾ നിശ്ചയിക്കുന്ന പലിശ നിരക്ക് വാർഷികാടിസ്ഥാനത്തിൽ കൂട്ടണം.
  • വ്യക്തിഗത വിവരങ്ങൾ ശേഖരിക്കുന്നില്ലെന്ന് ഉറപ്പാക്കണം.

ഭീഷണി​യിൽ തളരരുത്, പൊലീസിൽ പരാതിപ്പെടാം

അംഗീകൃതമല്ലാത്ത ​ലോൺ ആപ്പുകളിൽ നിന്ന് പണയമെടുക്കരുതെന്നാണ് പൊലീസ് നൽകുന്ന മുന്നറിയിപ്പ്. സർക്കാർ അംഗീകൃത ധനകാര്യ സ്ഥാപനങ്ങളിൽ നിന്നു മാത്രമെ പണമിടപാടുകൾ നടത്താൻ പാടുള്ളു. ഇത്തരം ആപ്പുകൾ സന്ദർശിക്കുന്നത് പോലും കെണിയാകുമെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. എന്നാൽ തട്ടിപ്പിന് ഇരയായാൽ ഉടനെ 1930 എന്ന നമ്പറിൽ സൈബർ പൊലീസിനെ അറിയിക്കാം. പരാതിനൽകാൻ​ പ്രത്യേക വാട്സ് ആപ്പ് നമ്പർ സംവിധാനവും നിലവിലുണ്ട്. 9497980900 എന്ന നമ്പറിൽ 24 മണിക്കൂറും പൊലീസിന് പരാതി നൽകാം. ടെക്സ്റ്റ്, ചിത്രം, വിഡിയോ, വോയ്സ് എന്നീ രീതികളിലെ പരാതി നൽകാൻ പറ്റുള്ളു. വിളിച്ച് പരാതി നൽകാൻ കഴിയില്ല. 2023 ൽ എഴുപതോളം വ്യാജ ലോൺ ആപ്പുകളെയാണ് ​​​​േപ്ല സ്റ്റോറിൽ നിന്ന് കേരള പൊലീസിന്റെ സൈബർ ഓപ്പറേഷൻ ടീം നീക്കിയത്.

പോക്സോ കേസിൽ യൂട്യൂബർ വി.ജെ മച്ചാൻ അറസ്റ്റിൽ

0
Spread the love

പോക്സോ കേസിൽ യൂട്യൂബർ വി.ജെ മച്ചാൻ അറസ്റ്റിൽ. കളമശ്ശേരി പൊലീസാണ് അറസ്റ്റ് ചെയ്തത്. ലൈംഗികമായി പീഡിപ്പിച്ചെന്ന പതിനാറുകാരിയുടെ പരാതിയിലാണ് അറസ്റ്റ്. ഗോവിന്ദ് വി.ജെ എന്നാണ് ഇയാളുടെ യഥാര്‍ഥ പേര്.

ആലപ്പുഴ മാന്നാർ സ്വദേശിയായ വി.ജെ മച്ചാന് യൂട്യൂബിലും ഇൻസ്റ്റഗ്രാമിലുമായി ഏകദേശം രണ്ടര ലക്ഷത്തോളം ഫോളോവേഴ്സുണ്ട്. ഇന്ന് രാവിലെ കൊച്ചിയിലെ ഫ്ലാറ്റിൽ നിന്നാണ് മച്ചാനെ അറസ്റ്റ് ചെയ്തത്. 16 കാരിയായ കൊച്ചി സ്വദേശി കളമശ്ശേരി പൊലീസ് സ്റ്റേഷനിൽ നേരിട്ടെത്തിയാണ് പരാതി നൽകിയത്.

സോഷ്യൽമീഡിയ വഴി പരിചയപ്പെട്ടതിനേ ശേഷം തന്നെ ദുരുപയോ​ഗം ചെയ്തുവെന്നാണ് പെൺകുട്ടിയുടെ പരാതി. വി.ജെ മച്ചാനെ പൊലീസ് ചേദ്യം ചെയ്തു വരികയാണ്. ഇയാളുടെ മൊബൈൽ ഫോണും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സർക്കാരിന്റെ കടുംവെട്ട്; നിർദേശം ലംഘിച്ച് വെട്ടിമാറ്റിയത് 129 പാരഗ്രാഫുകൾ

0
Spread the love

മലയാള സിനിമാ മേഖലയിലെ സ്ത്രീകൾക്കെതിരായ അതിക്രമങ്ങളും ചൂഷണങ്ങളും വിവേചനങ്ങളും അക്കമിട്ടു നിരത്തിയ ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സർക്കാരിന്റെ കടുംവെട്ട്. വിവരാവകാശ കമ്മീഷൻ നിർദേശിച്ചതിനേക്കാൾ കൂടുതൽ ഭാഗങ്ങൾ വെട്ടിമാറ്റിയ ശേഷമാണ് റിപ്പോർട്ട് സർക്കാർ പുറത്തുവിട്ടത്.

21 പാരഗ്രാഫുകൾ നീക്കാനാണ് വിവരാവകാശ കമ്മീഷൻ നീക്കാൻ നിർദേശിച്ചത്. എന്നാൽ 129 പാരഗ്രാഫുകൾ വെട്ടിമാറ്റിയ ശേഷമാണ് സർക്കാർ റിപ്പോർട്ട് പുറത്തുവിട്ടത്. സ്വകാര്യതയുമായി ബന്ധപ്പെട്ട ഭാഗങ്ങളാണ് ഒഴിവാക്കിയതെന്നാണ് സർക്കാർ വിശദീകരണം.

നാലര വർഷം പൂഴ്ത്തിവച്ച റിപ്പോർട്ട്, സ്വകാര്യത വെളിവാക്കുന്ന വിവരങ്ങൾ മാറ്റിവച്ച ശേഷം നൽകാമെന്ന് വിവരാവകാശ കമ്മീഷൻ നിർദേശിച്ചതിനു പിന്നാലെയാണ് ഹൈക്കോടതി ഇടപെടലിനെ തുടർന്ന് ഒടുവിൽ പുറത്തുവിടാൻ സർക്കാർ തയാറായത്. ഇതിൽ ചില ഭാഗങ്ങൾ വെട്ടിമാറ്റുമെന്ന് അപേക്ഷകരെ അറിയിച്ചിരുന്നു.

എന്നാൽ അപേക്ഷകരോട് പറയാത്ത മറ്റു ചില ഭാഗങ്ങൾക്കൂടി മാറ്റുകയായിരുന്നു. 49 മുതൽ 53 വരെയുള്ള പേജുകളാണ് ഒഴിവാക്കിയത്. ഇങ്ങനെ നീക്കിയത് 129 പാരഗ്രാഫുകൾ. ഇതിൽ സുപ്രധാനമായ 96ാം പാരഗ്രാഫും വെട്ടിമാറ്റി. മുന്നിൽവന്ന തെളിവുകളുടെ അടിസ്ഥാനത്തിൽ, ലൈംഗികപീഡനം നടത്തിയത് സിനിമാ മേഖലയിലെ വളരെ പ്രശസ്തരായ ആളുകളാണ്. അത് കമ്മീഷന് ബോധ്യമുണ്ട്. അവരുടെ പേരുകളും കമ്മീഷൻ മുമ്പാകെ പറയപ്പെട്ടു- എന്നാണ് ഈ പാരഗ്രാഫിൽ പറയുന്നത്.

സംസ്ഥാന വിവരാവകാശ കമ്മീഷണർ ഡോ. എ.എ അബ്ദുൽ ഹക്കീം ഈ റിപ്പോർട്ട് മുഴുവൻ വായിച്ച ശേഷമാണ് വ്യക്തികളുടെ സ്വകാര്യത വെളിവാക്കുന്ന ചില ഭാഗങ്ങൾ ഒഴിവാക്കാമെന്ന് നിർദേശിച്ചത്. അനുബന്ധവും നൽകേണ്ടതില്ലെന്ന് നിർദേശിച്ചിരുന്നു. എന്നാൽ ഇത് മറികടന്നാണ് 129 പാരഗ്രാഫുകൾ സാംസ്‌കാരിക വകുപ്പിലെ ഉദ്യോ​ഗസ്ഥർ വെട്ടിമാറ്റിയത്. ഇതെന്തിനായിരുന്നു എന്ന ചോദ്യവും നടപടിയിൽ വിമർശനവും ഉയർത്തി നിയമവിദഗ്ധരടക്കം രംഗത്തെത്തിയിട്ടുണ്ട്.

ഒളികാമറയിലൂടെ ഇന്ത്യൻ ഡോക്ടർ പകർത്തിയത് നൂറുകണക്കിന് കുട്ടികളുടെ നഗ്നദൃശ്യങ്ങൾ; യു.എസ്‌ പോലീസിന്റെ പിടിയിൽ

0
Spread the love

ന്യൂയോർക്ക്: അമേരിക്കയിൽ നൂറുകണക്കിന് കുട്ടികളുടെയും സ്ത്രീകളുടേയും ന​ഗ്നദൃശ്യങ്ങൾ ഒളികാമറ വച്ച് പകർത്തിയ ഇന്ത്യക്കാരനായ ഡോക്ടർ അറസ്റ്റിൽ. മിഷിഗണിലെ ഓക്‌ലാൻഡ് കൗണ്ടിയിലെ റോച്ചെസ്റ്റർ ഹിൽസിൽ താമസിക്കുന്ന 40കാരനായ ഐജെസ് ആണ് അറസ്റ്റിലായത്.

കുട്ടികളുടെയും മുതിർന്നവരുടെയും വീഡിയോകൾ പകർത്താനായി കുളിമുറികളിലും വസ്ത്രം മാറുന്ന സ്ഥലങ്ങളിലും ആശുപത്രി മുറികളിലും തൻ്റെ വീട്ടിലുമാണ് ഡോക്ടർ ഒളികാമറകൾ സ്ഥാപിച്ചത്. പകർത്തിയ ദൃശ്യങ്ങളടങ്ങിയ തെളിവുകൾ ഇയാളുടെ ഭാര്യ ബന്ധപ്പെട്ട അധികൃതർക്ക് കൈമാറിയതോടെയാണ് ഞെട്ടിക്കുന്ന കുറ്റകൃത്യം പുറത്തറിയുന്നത്.

ഈ വിവരങ്ങളുടെ അടിസ്ഥാനത്തിൽ അധികൃതർ സെർച്ച് വാറന്റ് പുറപ്പെടുവിച്ചു. തിരച്ചിലിനിടെ, ഡോക്ടറുടെ പക്കൽ നിന്ന് ആയിരക്കണക്കിന് നഗ്നവീഡിയോകൾ അടങ്ങിയ കമ്പ്യൂട്ടറുകളും ഫോണുകളും മറ്റ് ഉപകരണങ്ങളും അധികൃതർ കണ്ടെത്തി.

അബോധാവസ്ഥയിലോ ഉറങ്ങുന്നവരോ ആയ സ്ത്രീകളോടുള്ള ലൈംഗികാതിക്രമങ്ങളും ഇയാൾ ചിത്രീകരിച്ചിട്ടുണ്ടെന്ന് ഓക്ക്‌ലാൻഡ് കൗണ്ടി ഷെരീഫ് പറഞ്ഞു. വീഡിയോകൾ എല്ലാം പരിശോധിച്ചശേഷം മാത്രമേ കുറ്റകൃത്യത്തിൻ്റെ ശരിയായ വ്യാപ്തി കണ്ടെത്താനാകൂ എന്നും ഇതിന് മാസങ്ങൾ എടുത്തേക്കാമെന്നും അദ്ദേഹം അറിയിച്ചു.

ഡോക്ടർക്കെതിരെ ലൈംഗികാതിക്രമം, ന​ഗ്നദൃശ്യം പകർത്തൽ, കമ്പ്യൂട്ടർ ഉപയോ​ഗിച്ചുള്ള കുറ്റകൃത്യങ്ങൾ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്. 2011ലാണ് ഇയാൾ യു.എസിലെത്തുന്നത്. തുടർന്ന് രാജ്യത്തെ വിവിധ ആശുപത്രികളിൽ ജോലി ചെയ്ത ഐജെസ് 2018ലാണ് മിഷി​ഗണിൽ എത്തുന്നത്.

ദുരന്തം ചൂഷണത്തിനുള്ള അവസരമാക്കുന്നവരെ നിയന്ത്രിക്കാൻ അറിയാം, എല്ലാവര്‍ക്കും താമസ സൗകര്യം ഉറപ്പാക്കും: കെ രാജൻ

0
Spread the love

വയനാട്ടിലെ ഉരുള്‍പൊട്ടലുണ്ടായ ചൂരല്‍മല, മുണ്ടക്കൈ, പുഞ്ചിരിമട്ടം പ്രദേശത്ത് ഭൗമശാസ്ത്രജ്ഞൻ ജോൺ മത്തായിയുടെ പഠനത്തിൻ്റെ  ആദ്യഘട്ട റിപ്പോർട്ട് പൂർത്തിയായെന്ന് മന്ത്രി കെ രാജൻ പറഞ്ഞു. സ്റ്റാറ്റ്യൂട്ടറി കമ്മിറ്റി പഠിച്ച ശേഷം സർക്കാരിലേക്ക് റിപ്പോര്‍ട്ട് എത്തും. ഇതിനുശേഷം തുടര്‍ നടപടി സ്വീകരിക്കും. മുണ്ടക്കൈ ഉരുൾപൊട്ടൽ മേഖലയിൽ ജനജീവിതം സാധ്യമാണോ എന്നാണ് പരിശോധിക്കുന്നത്. ഈ മേഖലയിൽ തുടർ താമസം സാധ്യമല്ല എങ്കിൽ അതിനനുസരിച്ച് പുനരധിവാസം നടപ്പാക്കും. ക്യാമ്പിൽ കഴിയുന്നവരുടെ പൂർണ ഉത്തരവാദിത്വം സർക്കാരിനാണ്. അവർക്ക് ബദൽ താമസ സൗകര്യം ഉറപ്പാക്കിയ ശേഷമേ ക്യാമ്പുകൾ അവസാനിപ്പിക്കുകയുള്ളു.

ദുരന്ത ബാധിതര്‍ താമസിക്കുന്ന വാടക വീടിന് ഉൾപ്പെടെ അമിത ഡെപ്പോസിറ്റ് വാങ്ങിയാൽ കർശന നടപടിയുണ്ടാകും. വാടക വീടിന് മുൻകൂറായി തുക ആവശ്യപ്പെടുന്നുവെന്നും കൂടുതല്‍ തുക ഡെപ്പോസിറ്റിയാ ചോദിക്കുന്നുവെന്നുമുള്ള പരാതി നേരത്തെ ഉയര്‍ന്നിരുന്നു. ദുരന്തം ചൂഷണത്തിനുള്ള അവസരമായി കരുതുന്നവരെ നിയന്ത്രിക്കാൻ സർക്കാരിന് അറിയാമെന്നും മന്ത്രി കെ രാജൻ പറഞ്ഞു.ഒരു ദുരന്തങ്ങളെയും കുറച്ച് കാണുന്നില്ല. വിലങ്ങാടിനും ഉടൻ സഹായം നൽകുമെന്നും മന്ത്രി കെ രാജൻ പറഞ്ഞു.

വലിക്കാൻ സാധനം ഉണ്ടെന്ന് പറഞ്ഞ് ഒടുക്കത്തെ മെസ്സേജ്! നമ്പർ മാറി ലഭിച്ചത് പൊലീസിനും, പിന്നീട് സംഭവിച്ചത്

0
Spread the love

ഫോണ്‍ ചെയ്യുമ്പോഴോ, മെസേജ് അയക്കുകയോ നമ്പർ മാറി പോകുന്നത് സാധാരണമാണ്. പക്ഷേ ഇതുപോലൊരു അനുഭവം ചിലപ്പോൾ ആർക്കും ഉണ്ടായിട്ടുണ്ടാവില്ലെന്നാണ് സമൂഹ മാധ്യമ ഉപയോക്താക്കളും പറയുന്നത്.  ഗൾഫ് പോർട്ട് പോലീസ് ഡിപ്പാർട്ട്മെന്‍റിന്‍റെ ഒരു പോസ്റ്റിനെ കുറിച്ചാണ് പറഞ്ഞു വരുന്നത്. പോലീസിന്‍റെ കുറിപ്പ് ഇതിനകം വൈറലായിക്കഴിഞ്ഞു. സംഭവം എന്താണെന്നല്ലേ? മിസിസിപ്പി സ്വദേശിയായ ഒരാൾ തന്‍റെ സുഹൃത്താണെന്ന് കരുതി ഒരു പോലീസ് ഉദ്യോഗസ്ഥനുമായി നടത്തിയ വാട്സ്ആപ്പ് ചാറ്റിന്‍റെ സ്ക്രീൻഷോട്ട് ആണ് സമൂഹ മാധ്യമങ്ങളില്‍ നിര്‍ത്താതെ ചിരി പടർത്തിയത്. 

തന്‍റെ സുഹൃത്തിനെ പുകവലിക്കാൻ ക്ഷണിച്ച് കൊണ്ടാണ് മിസിസിപ്പി സ്വദേശിയായ ഒരു യുവാവ് വാട്സാപ്പിൽ മെസ്സേജ് അയച്ചതായിരുന്നു സംഭവം. പക്ഷേ, ആ മെസേജ് നമ്പര്‍ മാറി ലഭിച്ചത് ഒരു പൊലീസ് ഉദ്യോഗസ്ഥനും. അല്പസമയത്തെ സംഭഷണത്തിന് ശേഷം പോലീസ് ഉദ്യോഗസ്ഥൻ തന്‍റെ സെല്‍ഫി യുവാവിന് അയച്ച് കൊടുത്തതോടെ കാര്യങ്ങള്‍ക്ക് തീരുമാനമായെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. പോലീസുകാരന്‍റെ സെല്‍ഫി കണ്ടപ്പോഴാണ് താന്‍ ആരെയാണ് ലഹരി ഉപയോഗിക്കാന്‍ വിളിച്ചതെന്ന് യുവാവിന് ബോധ്യമായത്. 

മെസ്സേജ് അയക്കുമ്പോൾ ഇനി മുതല്‍ രണ്ട് തവണ നമ്പർ പരിശോധിച്ച് ഉറപ്പാക്കണം എന്ന് കുറിച്ച് കൊണ്ട് ഗൾഫ്‌ പോർട്ട് പോലീസ് ഡിപ്പാർട്ട്‌മെന്‍റ് തന്നെയാണ് ഇരുവരുടെയും വാട്സാപ്പ് ചാറ്റിന്‍റെ സ്ക്രീൻഷോട്ട് തങ്ങളുടെ ഫെയ്‌സ്ബുക്കിൽ പങ്കുവച്ചത്. കഴിഞ്ഞ ആഴ്ച രാത്രി 10 മണിക്ക് ശേഷമാണ് പോലീസ് ഉദ്യോഗസ്ഥനുമായി പേര് വെളിപ്പെടുത്താത്ത യുവാവ് സംഭഷണത്തിന് തുടക്കമിട്ടത്. പക്ഷേ, എല്ലാം വളരെ പെട്ടെന്ന് കഴിഞ്ഞു. 

ഹൈക്കോടതി നിര്‍ദേശിച്ചതുപോലെ പ്രവര്‍ത്തിക്കാന്‍ തയ്യാറാണ്; സ്വമേധയാ കേസെടുക്കാൻ കഴിയില്ല: സതീദേവി

0
Spread the love

വനിതാ കമ്മീഷൻ്റെ അധികാര പരിധിക്കകത്തുനിന്ന് കൊണ്ട് പൊതുതാൽപര്യ ഹര്‍ജിയില്‍ ഹൈക്കോടതി എന്താണോ നിർദേശിച്ചിട്ടുള്ളത് അതിന്റെ അടിസ്ഥാനത്തിൽ പ്രവർത്തിക്കാൻ തയ്യാറാണെന്ന് വനിതാ കമ്മീഷൻ ചെയർപേഴ്സൺ പി സതീദേവി. ഇത്തരം കാര്യങ്ങളിൽ സ്വമേധയാ കേസെടുക്കാൻ കഴിയില്ല. ആർക്കാണോ പരാതി പറയാനുള്ളത്, ആ പരാതി സംബന്ധിച്ച ആധികാരിക വിവരങ്ങൾ ഉണ്ടെങ്കിൽ മാത്രമേ തുടർനടപടികൾ സ്വീകരിക്കാൻ സാധിക്കുകയുള്ളൂ. നിലവിലുള്ള നിയമ വ്യവസ്ഥയിൽ പരാതിക്കാർ മുന്നോട്ട് വന്നാൽ മാത്രമേ നടപടിയെടുക്കാൻ കഴിയുകയുള്ളൂവെന്നും പി സതീദേവി മാധ്യമങ്ങളോട് പറഞ്ഞു.

റിപ്പോർട്ടിൽ സ്ത്രീകളുടെയും പുരുഷന്മാരുടെയും പരാധിതിയുണ്ടെന്നാണ് മനസിലാക്കുന്നത്. കോൺഫിഡൻഷ്യലായി പ്രസിദ്ധീകരിക്കപ്പെടാതെ മാറ്റിവെച്ച റിപ്പോർട്ടിലെ ഭാ​ഗങ്ങൾ ഹൈക്കോടതിയിൽ വരുമ്പോൾ കോടതിയ്ക്ക് തന്നെ സ്വമേധയാ കേസെടുക്കാൻ സാധിക്കും. പരാമർശത്തിന് വിധേയമായിട്ടുള്ള ആളുകളുടെ പേരുകൾ പ്രസിദ്ധീകരിക്കപ്പെടാത്ത ഭാ​ഗങ്ങളിലുണ്ടെങ്കിൽ തീർച്ചയായും മൊഴി നൽകിയ സ്ത്രീകളെ കോടതി മുമ്പാകെ വിളിച്ച് ചേർത്തുകൊണ്ട്, വളരെ കോൺഫിഡൻഷ്യലായി തെളിവെടുത്തുകൊണ്ട് നടപടികൾ സ്വീകരിക്കാനായി സാധിക്കുമെന്നും പി സതീദേവി പറഞ്ഞു.

‘എന്ത് തരത്തിലുള്ള പരിഹാര മാർ​ഗ്ഗങ്ങള്‍ വേണമെന്ന് പറയാൻ പരാതിക്കാരായ ആളുകൾ മുന്നോട്ട് വരണം. ക്രിമിനൽ നടപടി ചട്ടത്തിന്റെ ഭാ​ഗമായാണ് നമ്മുടെ നിയമ വ്യവസ്ഥ ഉള്ളത് എന്നതുകൊണ്ട് തന്നെ പരാതിയില്ലാതെ പൊലീസിന് കേസെടുക്കാൻ പറ്റില്ല. പരാതിക്കാരില്ലാതെ കേസെടുത്തുകഴിഞ്ഞാൽ അതിന് നിലനിൽപ്പുണ്ടാകില്ല, അതുകൊണ്ട് പരാതിക്കാർ മുന്നോട്ട് വരാൻ തയ്യാറാകട്ടെ. കേരളത്തിൽ അതിനുള്ള ആർജവമെങ്കിലും തൊഴിൽ മേഖലയിലുള്ള ആളുകൾ കൈകൊള്ളട്ടെയെന്നാണ് ആ​ഗ്രഹിക്കുന്നത്.

ആത്മാഭിമാനത്തോടുകൂടി പരാതിയുമായി ബന്ധപ്പെട്ട കക്ഷികൾ മുന്നോട്ടുവന്നുകഴിഞ്ഞാൽ അവർ നേരിട്ടുകൊണ്ടിരിക്കുന്ന പ്രശ്നങ്ങൾക്ക് മാത്രമല്ല, ഭാവിയിൽ അത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാനും സിനിമ മേഖലയില്‍ സ്ത്രീ സൗഹൃദ അന്തരീക്ഷം ഉറപ്പുവരുത്താനും കഴിയുകയുള്ളൂ. അതിനാവശ്യമായ നിലപാട് എല്ലാവരും സ്വീകരിക്കട്ടെ’.

വനിതാ കമ്മീഷൻ ഈ സംസ്ഥാനത്തെ ഏത് തൊഴിൽ മേഖലയിലുള്ള സത്രീകൾക്കും പ്രശ്നങ്ങൾ ഉണ്ടെങ്കിൽ പരിഹാരം കാണുന്നതിനായി എക്കാലത്തും ഇടപ്പെട്ടിട്ടുണ്ടെന്ന് സതീദേവി പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോർട്ട് വന്നതിന് ശേഷം സാംസ്കാരിക വകുപ്പ് മുൻ കൈ എടുത്ത് തൊഴിലിടങ്ങളിൽ പരാതി പരിഹാര സംവിധാനം ഉണ്ടാക്കാൻ വനിതാ കമ്മീഷനെ കൂടെ ചുമതലപ്പെടുത്തിക്കൊണ്ടാണ് തീരുമാനമെടുത്തിട്ടുള്ളത്. ഇന്ന് എല്ലാ സിനിമ യൂണിറ്റുകളിലും പരാതി പരിഹാര യൂണിറ്റുകൾ നിലവിൽ വന്നിട്ടുണ്ട്. അതുറപ്പുവരുത്താൻ വനിതാ കമ്മീഷന്റെ ഇടപെടൽ ഉണ്ടായിട്ടുണ്ട്. സിനിമ മേഖലയിലുള്ള എല്ലാ സംഘടനകളേയും വിളിച്ചുകൊണ്ടുള്ള മീറ്റിങ് നടത്തിയിരുന്നു. സാംസ്കാരിക വകുപ്പ് മുൻകൈ എടുത്ത് നടത്തിയ മീറ്റിങ്ങിൽ വനിതാ കമ്മീഷനേയും ചുമതലപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിലാണ് പരാതി പരിഹാര സമിതി ഉണ്ടായതെന്നും സതീദേവി കൂട്ടിച്ചേര്‍ത്തു.

ഹേമ കമ്മിറ്റി റിപ്പോർട്ടിൻ്റെ പൂർണ്ണ രൂപം നൽകണമെന്ന് ഹൈക്കോടതി; സമർപ്പിക്കാൻ തയ്യാറെന്ന് മന്ത്രി

0
Spread the love

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പരാതിയുമായി വരേണ്ടത് അനിവാര്യമല്ലെന്ന് ഹൈക്കോടതി. വിഷയത്തില്‍ നേരിട്ട് അന്വേഷണം സാധ്യമാണോയെന്നും സർക്കാരിനോട് ഹൈക്കോടതി ആരാഞ്ഞു. അന്വേഷണത്തിന് പരാതിയുമായി ഇരകൾ മുന്നോട്ടുവരേണ്ട ആവശ്യമില്ലെന്നും കോടതി ചൂണ്ടിക്കാണിച്ചു.

ഹേമ കമ്മിറ്റിയിലെ വിഷയങ്ങൾ സമൂഹത്തെ ബാധിക്കുന്നതെന്ന് ചൂണ്ടിക്കാണിച്ച കോടതി, റിപ്പോർട്ടിലുള്ളത് ഗൗരവതരമായ കാര്യങ്ങളെന്നും നിരീക്ഷിച്ചു. ഇരകളുടെ മൊഴികളും ഡിജിറ്റൽ തെളിവുകളും അടക്കം പൂർണ്ണ റിപ്പോർട്ട് നൽകണമെന്ന് ഹൈക്കോടതി സർക്കാരിനോട് നിർദ്ദേശിച്ചു. റിപ്പോർട്ട് മുദ്രവെച്ച കവറിൽ നൽകണമെന്നും കോടതി നിർദ്ദേശിച്ചു. റിപ്പോർട്ടിലെ ഉള്ളടക്കത്തിൽ സ്വകാര്യത ഉറപ്പാക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കി. ആക്ടിംഗ് ചീഫ് ജസ്റ്റിസ് എ മുഹമ്മദ് മുസ്താഖ്, ജസ്റ്റിസ് എസ് മനു എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.

അതേസമയം ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പൂർണ്ണരൂപം സമർപ്പിക്കാൻ തയ്യാറെന്ന് സാംസ്‌ക്കാരിക മന്ത്രി സജി ചെറിയാൻ. റിപ്പോർട്ട് ഗൗരവമാണ് എന്നുള്ളതിൽ സർക്കാറിന് തർക്കമില്ല. ഹൈക്കോടതി പറഞ്ഞത് അനുസരിക്കാൻ സർക്കാർ തയ്യാറാണ്. സർക്കാർ ഹൈക്കോടതി ഉത്തരവ് നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.

മാധ്യമങ്ങളുടെ സംശയങ്ങൾക്കെല്ലാം മറുപടി പറയാനാകില്ല. സർക്കാരിന് ഒന്നും മറച്ചുവെക്കാനില്ല. ഭരണപരമായ കാര്യങ്ങൾ സർക്കാർ പരിശോധിച്ചു. കോൺക്ലേവിനുള്ള നീക്കങ്ങൾ പുരോഗമിക്കുകയാണ്. ഹൈക്കോടതി എന്ത് പറഞ്ഞാലും നടപ്പാക്കാൻ സർക്കാർ ബാധ്യസ്ഥരാണ്. മന്ത്രി കെ എൻ ബാലഗോപാലിന്റെ പരാമർശത്തിൽ ഇപ്പോൾ മറുപടി പറയാനില്ല. ബാലഗോപാൽ പറഞ്ഞത് പോസിറ്റിവായിട്ടാണ് എന്നാണ് മനസ്സിലാക്കുന്നത്. പറഞ്ഞത് കേട്ടിട്ടില്ല.

ഞാൻ ഉദ്ദേശിച്ചത് അതല്ല! ദുരന്തങ്ങളുടെ ഘോഷയാത്രയായിരുന്നല്ലോ, അതുകൊണ്ടാണ് നയൻതാരയെ കൊണ്ടുവന്നത്: ജീത്തു ജോസഫ്

0
Spread the love

മിക്കപ്പോഴും ഹിറ്റുകളും ഭൂരിഭാഗം പ്രേക്ഷകർക്കും ഇഷ്ടപ്പെടുന്ന സിനിമകളും മലയാളികൾക്ക് സമ്മാനിച്ച സംവിധായകനുമാണ് ജീത്തു ജോസഫ്. മോഹൻലാലിന്റെ നോട്ടബിൾ ഹിറ്റായ ജീത്തു ജോസഫ് സംവിധാനത്തിൽ പിറന്ന ‘ദൃശ്യ’ത്തെ മറന്നൊരു ചർച്ച മലയാള സിനിമയുടെ ദേശീയ-അന്തർദേശീയ സ്വീകാര്യതയെ കുറിച്ച് നടത്തുമ്പോൾ ഒരിക്കലും വയ്യെന്നതാണ് സത്യം. ഇത്തരത്തിൽ ദൃശ്യത്തിനു ശേഷം ജീത്തു ജോസഫ് സംവിധാനം ചെയ്ത ചിത്രം ലൈഫ് ഓഫ് ജോസൂട്ടിയെ കുറിച്ച് പറഞ്ഞ അദ്ദേഹത്തിന്റെ വാക്കുകളാണിപ്പോൾ കൗതുകത്തോടെ സിനിമാപ്രേമികൾ ശ്രദ്ധിക്കുന്നത്.

ചിത്രത്തിന്റെ ക്ലൈമാക്സ് ദിലീപിന്റെ ജീവിതത്തിൽ അടുത്ത പങ്കാളിയായ് തെന്നിന്ത്യൻ ലേഡി സൂപ്പർ സ്റ്റാർ നയൻ‌താര വരുന്നു എന്ന രീതിയിലാണ്. ഈ ക്ലൈമാക്സ് വലിയ രീതിയിൽ പ്രേക്ഷകർ ഏറ്റെടുക്കുകയും ചെയ്തിരുന്നു. എന്നാൽ താൻ ഉദ്ദേശിച്ച ക്ലൈമാക്സ് ശെരിക്കും ഇതല്ലെന്ന വെളിപ്പെടുത്തലാണ് സംവിധായകൻ നടത്തിയിരിക്കുന്നത്. ക്ലൈമാക്സിൽ നയൻതാരയെ കൊണ്ടുവന്ന ബുദ്ധി ചർച്ചയിൽ ഉരുത്തിരിഞ്ഞ് വന്നതാണെന്നും അദ്ദേഹം പറയുന്നു.

ദുരന്തങ്ങളുടെ ഘോഷയാത്രയാണ് ചിത്രത്തിൽ ഉടനീളം ദിലീപ് അവതരിപ്പിച്ച ജോസൂട്ടിയുടെ ലൈഫ്. അതുകൊണ്ട് തന്നെ ജോസൂട്ടിക്ക് നല്ലൊരു പെൺകുട്ടിയെ കിട്ടണമെന്ന സാറ്റിസ്ഫാക്ഷനിൽ ഓഡിയൻസിനെ ഇറക്കിവിടണമെന്ന ചിന്ത മറ്റുള്ളവരുമായി നടത്തിയ ചർച്ചയിൽ‌ വന്നു. അങ്ങനെയാണ് നയൻതാരയുടെ ഗസ്റ്റ് റോൾ സിനിമയിൽ ഉൾപ്പെടുത്തുന്നത്. അതേസമയം തന്റെ മനസ്സിൽ ക്ലൈമാക്സിൽ ജോസൂട്ടി പത്ര പരസ്യം വായിച്ചിരിക്കുന്നിടത്ത് അവസാനിപ്പിക്കാം എന്ന രീതിയിലായിരുന്നു ചിന്ത. പക്ഷെ അതൊന്നും ആളുകൾക്ക് അത്ര സുഖിച്ചില്ല. ജീത്തു ജോസഫ് പറഞ്ഞു.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts