Home Blog Page 50

ഇരകളെയും വേട്ടക്കാരെയും ഒരുമിച്ചിരുത്തിയുള്ള കോണ്‍ക്ലേവ് തെറ്റാണ്! ഗണേഷ്‌കുമാറിന് പങ്കുണ്ടോയെന്ന് അന്വേഷിക്കണം: പ്രതിപക്ഷ നേതാവ്

0
Spread the love

ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെടുത്തി കോൺക്ലേവ് നടത്തിയാൽ തടയുമെന്നു പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. പ്രതിപക്ഷം ഉയർത്തിയ അതേ കാര്യങ്ങൾ ഡബ്ല്യുസിസിയും ഉയർത്തി. ഇരകളെയും വേട്ടക്കാരെയും ഒരുമിച്ചിരുത്തിയുള്ള കോണ്‍ക്ലേവ് തെറ്റാണ്. റിപ്പോർട്ട് നാലരവർഷം മറച്ചുവെച്ച മുഖ്യമന്ത്രി ചെയ്തത് കുറ്റകരമായ കാര്യമാണ്. ഗുരുതരമായ കുറ്റം സർക്കാർ ചെയ്തുവെന്നും വിഡി സതീശൻ പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെക്കുറിച്ച് കൊച്ചിയിൽ മാധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

കോൺക്ലവ് സ്ത്രീത്വത്തിന് എതിരായ നടപടിയാണ്. ഇരകളായ സ്ത്രീകളെ ചേർത്ത് പിടിക്കാൻ ആരെയും കണ്ടില്ലല്ലോ. ഇരകൾ കൊടുത്ത മൊഴികളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ റിപ്പോർട്ട്‌ ആണ്. കേസെടുക്കാൻ പറ്റില്ലെന്ന ബെഹ്റയുടെ ഉപദേശം സർക്കാർ ആഗ്രഹിച്ചതാണ്. ബെഹ്‌റയല്ല, കേസെടുക്കാണോ വേണ്ടയോ എന്ന തീരുമാനം അറിയിക്കേണ്ടത്. ഇരകളുടെ അഭിമാനം സംരക്ഷിക്കാൻ എല്ലാവരും തയ്യാറാവണം. ഗണേഷ്‌കുമാറിന് പങ്കുണ്ടോയെന്നു അന്വേഷിക്കണം. രാഷ്ട്രീയമായല്ല, സ്ത്രീവിഷയം ആയിട്ടാണ് കാണുന്നതെന്നും വിഡി സതീശൻ പറഞ്ഞു

ഗവൺമെന്റ് തന്നെ ചോദിക്കുകയാണ് എന്തുകൊണ്ട് പൊലീസിൽ പോയില്ലെന്ന്; മുമ്പ് പരാതി നൽകിയവരിൽ എത്രപേർക്ക് നീതി ലഭിച്ചു? നടി പാർവതി

0
Spread the love

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ വിഷയത്തിൽ പ്രതികരണവുമായി നടിയും ഡബ്ള്യൂ.സി.സി അംഗവുമായ പാർവതി തിരുവോത്ത്. ഗവൺമെന്റ് തന്നെ ചോദിക്കുകയാണ് നിങ്ങൾ എന്തുകൊണ്ട് പൊലീസിൽ പോയില്ലെന്ന്, പൊലീസിൽ പരാതി നൽകേണ്ട പണിയും ഇരകളാണോ ചെയ്യേണ്ടതെന്നും നടി ചോദിച്ചു. എന്തുകൊണ്ട് പൊലീസിൽ പോയില്ലെന്ന് ചോദിക്കുമ്പോൾ തിരിച്ച് ചോദിക്കേണ്ടിവരും ഇതിന് മുമ്പ് പരാതി നൽകിയവരിൽ എത്രപേർക്കാണ് നീതി ലഭിച്ചതെന്നും നടി പറഞ്ഞു.

സർക്കാറിനെ നയിക്കുന്ന പാർട്ടിയുടെ നയങ്ങൾക്ക് തന്നെ വിപരീതമായി കാര്യങ്ങൾ നടന്നുവെന്നും പാര്‍വതി കുറ്റപ്പെടുത്തി. ഗവൺമെന്റ് തന്നെ ചോദിക്കുകയാണ് നിങ്ങൾ എന്തുകൊണ്ട് പൊലീസിൽ പോയില്ലെന്ന്! പരാതി നൽകിയവരിൽ എത്രപേർക്കാണ് നീതി ലഭിച്ചത്. അപ്പോൾ എന്തടിസ്ഥാനത്തിലാണ് നമ്മളിൽ നിന്ന് ആ വിശ്വാസം ആവശ്യപ്പെടുന്നതെന്നും പാർവതി ചോദിച്ചു.

മുന്നോട്ട് വെച്ച ഓരോ ചുവടിനും പ്രതീക്ഷയുണ്ടായിരുന്നു. എന്നാൽ, പലയിടത്തും നടപടിയിൽ അഭാവമുണ്ടായി. തൊഴിലാളികളുടെ അവകാശത്തിനായി നിലകൊളുന്ന സർക്കാറിനും ആ ഒരു പാർട്ടിക്കും തന്നെ വിപരീതമായാണ് സംസാരിക്കുന്നത്. വ്യക്തിപരമായി പ്രതീക്ഷകൾ നഷ്ടപ്പെടുന്ന കാര്യങ്ങളാണിതൊക്കെയെന്നും പാർവതി പറഞ്ഞു.

അതേസമയം മോശമായി പെരുമാറിയവരുടെ പേര് പറഞ്ഞാൽ വീണ്ടും ഒറ്റപ്പെടുമെന്നും സമൂഹമധ്യത്തിൽ അപമാനിക്കപ്പെടുമെന്നും നടി പറഞ്ഞു. സിനിമയിൽ നിന്ന് ഒഴിവാക്കും. തനിക്ക് അവസരം നിഷേധിക്കപ്പെട്ടു. ഹിറ്റ് സിനിമകൾ ചെയ്തിട്ടും അവസരം ഇല്ലാതായെെന്നും പാർവതി പറഞ്ഞു. അമ്മ സംഘടന വിട്ട ശേഷം ഇതുവരെ ചർച്ചയ്ക്ക് പോലും വിളിച്ചില്ലെന്നും പാർവതി തിരുവോത്ത് കൂട്ടിച്ചേർത്തു.​

പെൻഷൻ മുടങ്ങിയതിൽ മനംനൊന്ത് ഇതിനകം 4 ആത്മഹത്യകൾ! കെഎസ്ആർടിസി അഭിഭാഷകനെ വിളിച്ചുവരുത്തി ഹൈക്കോടതി

0
Spread the love

കൊച്ചി: രണ്ട് മാസത്തെ പെൻഷൻ ലഭിക്കാത്തതിൽ മനംനൊന്ത് കെഎസ്ആ‍ർടിസി റിട്ട. ജീവനക്കാരൻ ആത്മഹത്യ ചെയ്തതിൽ ഇടപെട്ട് ഹൈക്കോടതി. ഹൈക്കോടതിയിലെ കെഎസ്ആർടിസി അഭിഭാഷകനെ വിളിച്ചുവരുത്തി സിം​ഗിൾ ബെഞ്ച് വിശദീകരണം തേടി. എന്തുകൊണ്ടാണ് പെൻഷൻ നൽകാതിരുന്നതെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അഭിഭാഷകനോട് ചോദിച്ചു. പെൻഷൻ നൽകുന്നതിൽ ഉണ്ടാകുന്ന വീഴ്ച ഇനി ആവർത്തിക്കരുതെന്ന് കോടതി മുന്നറിയിപ്പും നൽകി. രണ്ട് ദിവസത്തിനകം പെൻഷൻ നൽകാൻ നടപടിയെടുക്കും എന്നാണ് സർക്കാർ അഭിഭാഷകൻ കോടതിയെ അറിയിച്ചത്.

കഴിഞ്ഞ 20നായിരുന്നു കാട്ടക്കടയിൽ കെഎസ്ആർടിസി ജീവനക്കാരൻ ആത്മഹത്യ ചെയ്തത്. കാട്ടാക്കട ചെമ്പനക്കോട് സ്വദേശി എം സുരേഷ് (65) ആണ് ജീവനൊടുക്കിയത്. ജൂലൈ, ഓ​ഗസ്റ്റ് എന്നീ രണ്ടുമാസത്തെ പെൻഷൻ ഉടൻ നൽകിയില്ലെങ്കിൽ ​ഗതാ​ഗത സെക്രട്ടറിയെയും ചീഫ് സെക്രട്ടറിയെയും നേരിട്ട് വിളിച്ചുവരുത്തുമെന്ന സിം​ഗിൾ ബെഞ്ചിന്റെ ഉത്തരവ് നിലനിൽക്കെയായിരുന്നു ജീവനക്കാരന്റെ ആത്മഹത്യ. പാപ്പനംകോട് ഡിപ്പോയിൽ നിന്ന് വിരമിച്ച ജീവനക്കാരനാണ് സുരേഷ്. സുരേഷിന് ഉണ്ടായ അപകടത്തെ തുടർന്നുള്ള ചികിത്സക്കടയടക്കം സാമ്പത്തിക ബുദ്ധിമുട്ടുണ്ടായിരുന്നു.

ഈ മാസം 29നാണ് കേസ് കോടതി പരി​ഗണിക്കുന്നത്. പെൻഷൻ കിട്ടാത്തതിലെ മനോവിഷമമാണ് ആത്മഹത്യക്ക് പിന്നില്ലെന്നാണ് കുടുംബത്തിന്‍റെ ആരോപണം. രണ്ടുമാസത്തെ പെൻഷൻ ലഭിക്കാത്തതിൽ മനോവിഷമത്തിലായിരുന്നു അച്ഛൻ എന്നാണ് മകൻ സുജിത്ത് പറഞ്ഞത്. പെൻഷൻ മുടങ്ങിയതിലെ പ്രശ്നങ്ങൾ വീട്ടിൽ പറഞ്ഞിരുന്നുവെന്നും മകൻ പറഞ്ഞു. പെന്‍ഷന്‍ മുടങ്ങിയതിന്‍റെ പേരില്‍ നാലുപേരാണ് ഇതിനകം ആത്മഹത്യ ചെയ്തത്.

കഥകളിയെന്ന കലാരൂപത്തെ വികലമാക്കുന്ന നടപടി; നിയമപരമായി നേരിടും:ഡോ. ബി അനന്ത കൃഷ്ണൻ

0
Spread the love

കഥകളിയെ അധിക്ഷേപിച്ചുള്ള ഫോട്ടോഷൂട്ടിൽ ശക്തമായ നടപടിയെന്ന് കേരള കലാമണ്ഡലം വൈസ് ചാൻസിലർ ഡോ. ബി അനന്ത കൃഷ്ണൻ. വിഷയത്തിൽ കലാമണ്ഡലം നിയമപദേശം തേടി. സൈബർ സെല്ലിന് പരാതി കൊടുക്കാൻ തീരുമാനിച്ചു അതിൻറെ നടപടികൾ നടക്കുകയാണെന്ന് ഡോ. ബി അനന്ത കൃഷ്ണൻ പറഞ്ഞു.

സൈബർ സെല്ലിന് ആദ്യഘട്ടത്തിൽ പരാതി നൽകും. പിന്നീട് വിഷയത്തിൽ നിയമപദേശം തേടിക്കൊണ്ട് തുടർനടപടി സ്വീകരിക്കുമെന്ന് ഡോ. ബി അനന്ത കൃഷ്ണൻ പറഞ്ഞു. കഥകളിക്കെതിരായി കടന്നുകയറ്റം നടത്തുന്നതിൽ വലിയ പ്രതിഷേധമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ചിത്രങ്ങൾ പല കലാകാരന്മാരെയും വേദനിപ്പിച്ചെന്ന് വൈസ് ചാൻസിലർ പറഞ്ഞു.

വർഷങ്ങൾ എടുത്ത് സ്വായത്തമാക്കുന്ന കലാരൂപത്തെ വികലമാക്കുന്ന നടപടിയിൽ കടുത്ത വിയോജിപ്പ് രേഖപ്പെടുത്തുന്നുവെന്ന് അനന്ത കൃഷ്ണൻ വ്യക്തമാക്കി. ആരാണ് എവിടെനിന്നാണ് ചിത്രങ്ങൾ വന്നത് എന്നത് കണ്ടെത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇതിൽ ആർട്ടിസ്റ്റ് താല്പര്യമാണോ വാണിജ്യ താൽപര്യമാണോ എന്നത് അറിയില്ലെന്ന് അദ്ദേഹം പറഞ്ഞു.വികലമായ മനസ്സിന്റെ സൃഷ്ടിയാണ് ഇപ്പോഴത്തേത്. ആവിഷ്കാര സ്വാതന്ത്ര്യം മറ്റൊരു കലാരൂപത്തെ അധിക്ഷേപിച്ചുകൊണ്ട് ആകരുത്. അടിസ്ഥാനമൂല്യങ്ങൾ ഹനിക്കുന്ന രീതിയിലാകരുത് ആവിഷ്കാരങ്ങൾ എന്ന് കലാമണ്ഡലം വൈസ് ചാൻസിലർ ഡോ. ബി അനന്ത കൃഷ്ണൻ പറഞ്ഞു. കഥകളി പ്രമേയമാക്കി ഒരുക്കിയ ഫോട്ടോഷൂട്ടാണ് വിവാദത്തിന് അടിസ്ഥാനം.

ഡയറ്റും ജിമ്മും ഒന്നും നടക്കുന്നില്ലേ? കൊഴുപ്പിനെ കത്തിക്കാം ഈസി ആയി!!

0
Spread the love

ശരീരഭാരത്തെ പിടിച്ചു നിർത്താൻ പഠിച്ച പണി പതിനെട്ടും പയറ്റുന്നവരാണ് മിക്കവരും. ഹൃദയാഘാതം, പക്ഷാഘാതം, കൊളസ്ട്രോൾ തുടങ്ങിയവയും പൊണ്ണത്തടിയുടെ ഫലമായി വന്നുചേരും. കൈയിലെ കാശ് മുടക്കി തടി കുറയ്‌ക്കാൻ പരിശ്രമിക്കാതെ, ആഹാരം ക്രമീകരിക്കാതെ ശരീരഭാരം നിയന്ത്രിക്കാൻ ചില വഴികളുണ്ട്.

വീട്ടിലെ ഓരോ ചെറിയ ജോലികളിലൂടെയും കൊഴുപ്പിനെ കത്തിച്ച് കളയാൻ വഴികളുണ്ടെന്നതാണ് വാസ്തവം. ആദ്യത്തേത് പൂന്തോട്ട പരിപാലനമാണ്. പ്രിയപ്പെട്ട ചെടികളെ പരിചരിച്ച് കൊണ്ട് കൊഴുപ്പില്ലാതെയാക്കാം. കിളയ്‌ക്കലും കുഴിക്കലുമൊക്കെ കൊഴുപ്പ് കളയാൻ സഹായിക്കും. നടത്തം, സൈക്കിളിം​ഗ് എന്നിവയും മികച്ച മാർ​ഗങ്ങളാണ്. ദിവസവും 30 മിനിറ്റ് നേരം വ്യായാമം ചെയ്യുന്നതും നല്ലതാണ്.

വീട് വൃത്തിയാക്കുന്നതും മികച്ച വഴിയാണ്. മോപ്പ് ഉപയോ​ഗിച്ച് വീട് തുടയ്‌ക്കുന്നതും മുറ്റം അടിക്കുന്നതും ബാത്ത്റൂം വൃത്തിയാക്കുന്നതിനും നല്ലതാണ്. കൈകാലുകളിലെ കൊഴുപ്പിനെ പുറന്തള്ളാൻ മികച്ച വഴിയാണ്. വാതിലുകളും ജനലുകളും വൃത്തിയാക്കുക, തുണി അലക്കുന്നതും ആരോ​ഗ്യത്തിനും ശരീരഭാരം നിയന്ത്രിക്കുന്നതിനും നല്ലതാണ്.

‘പാഷൻ ആണ്, അതില്ലെങ്കിൽ ചത്തു പോകും’; സിനിമ ചെയ്യാൻ അനുവാദം ചോദിച്ചിട്ട് ലഭിച്ചിട്ടില്ലെന്ന് സുരേഷ് ഗോപി

0
Spread the love

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പ്രതികരിച്ച് കേന്ദ്ര മന്ത്രിയും സിനിമാതാരവുമായ സുരേഷ് ഗോപി. സിനിമയിൽ മാത്രമല്ല എല്ലാ മേഖലയിലും ഇത്തരം കാര്യങ്ങൾ നടക്കുന്നുണ്ടെന്നും എല്ലാ സമ്പ്രദായത്തിനും അതിന്റേതായ ശുദ്ധി വേണമെന്നും സുരേഷ് ഗോപി പറഞ്ഞു. വ്യക്തിപരമായ കാര്യങ്ങൾക്ക് വേണ്ടി അതിനു കോട്ടം വരത്തരുതെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.

സിനിമകൾ ഇനിയും ചെയ്യുമെന്നും അനുവാദം ചോദിച്ചിട്ട് ലഭിച്ചിട്ടില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. സെപ്റ്റംബർ 6ന് ഒറ്റക്കൊമ്പൻ എന്ന ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കുകയാണ്. മറ്റ് കുറെ സിനിമകൾ ഉണ്ട് എന്ന് പറഞ്ഞപ്പോൾ അമിത് ഷാ പേപ്പർ മാറ്റി വെച്ചതാണ് എന്നും സുരേഷ് ഗോപി പറഞ്ഞു.

മന്ത്രി സ്ഥാനത്തെ ബാധിക്കാത്ത രീതിയിൽ ഷൂട്ടിംഗ് സെറ്റിൽ അതിനുള്ള സൗകര്യം ഉണ്ടാകണം എന്നാണ് ആഗ്രഹം. ഇനി ഇതിന്റെ പേരിൽ മന്ത്രി സ്ഥാനത്ത് നിന്ന് മാറ്റുന്നെങ്കിൽ താൻ രക്ഷപ്പെട്ടെന്നും സുരേഷ് ഗോപി പറഞ്ഞു. ചരിത്രം എഴുതിയ തൃശൂർകാർക്ക് നന്ദി അർപ്പിക്കണം എന്ന് നേതാക്കൾ പറഞ്ഞത് കൊണ്ട് വഴങ്ങേണ്ടി വന്നതാണ്. സിനിമ ഇല്ലാതെ പറ്റില്ല. അത് തന്റെ പാഷൻ ആണ്. അതില്ലെങ്കിൽ താൻ ചത്തു പോകുമെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.

രങ്കണ്ണനും അമ്പാനുമൊപ്പം ധ്യാനും അജുവും; ‘ആവേശ’വും ‘വർഷങ്ങൾക്ക് ശേഷ’വും ഒരുമിക്കുന്നതെന്തിന്?

0
Spread the love

പ്രൊഡ്യൂസഴ്സ് അസ്സോസിയേഷനും താരസംഘടനയായ അമ്മയും ചേർന്ന് സംഘടിപ്പിച്ച അവാർഡ് ഷോയിൽ സ്റ്റേജിൽ ഒരുമിച്ച് എത്തി ടീം ‘ആവേശ’വും ‘വർഷങ്ങൾക്ക് ശേഷ’വും. പരിപാടിക്ക് മുന്നോടിയായി ഫഹദ് ഫാസിൽ, സജിൻ ഗോപു, അജു വർഗീസ്, ധ്യാൻ ശ്രീനിവാസൻ എന്നിവർ പെർഫോമൻസിന് മുൻപ് ഡയലോഗ് കേൾക്കുന്ന ചിത്രം അജു വർഗീസ് തന്റെ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചു. ‘ആവേശ’ത്തിലെ രംഗയുടെയും അമ്പാന്റെയും വേഷത്തിലിരിക്കുന്ന ഫഹദിനെയും സജിൻ ഗോപുവിനെയും ചിത്രത്തിൽ കാണാനാകും. ഇന്നലെ അങ്കമാലിയിലെ അഡ്‌ലെക്‌സ് കൺവെൻഷനൽ സെന്ററിൽ വെച്ചാണ് അവാർഡ് ഷോ നടന്നത്.

അമ്മ ഷോയ്ക്ക് വേണ്ടി “ആവേശം” എന്ന തത്സമയ പ്രകടനത്തിനായി സ്റ്റേജിൽ പ്രവേശിക്കുന്നതിന് മുമ്പായി അവസാന നിമിഷ ബ്രഷ് അപ്പ് എന്ന ക്യാപ്ഷനോടെയാണ് അജു വർഗീസ് ചിത്രം ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തത്.

ഇന്നലെ അങ്കമാലിയിലെ അഡ്‌ലെക്‌സ് കൺവെൻഷനൽ സെന്ററിൽ വച്ചാണ് അവാർഡ് ഷോ അരങ്ങേറിയത്. അസ്സോസിയേഷൻ ഓഫ് മലയാളം മൂവി ആർട്ടിസ്റ്റ്സ് (അമ്മ)യിൽ അംഗങ്ങളായ 80 ഓളം കലാകാരന്മാർ പരിപാടിയുടെ ഭാഗമായി. ആദ്യമായി കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ അമ്മയുമായി ചേർന്ന് സംഘടിപ്പിച്ച പരിപാടി ആണിത്. വയനാട്ടിൽ ഉരുൾപൊട്ടലുണ്ടായവരുടെ പുനരധിവാസത്തിന് റവന്യൂ വരുമാനത്തിൻ്റെ ഒരു ഭാഗം നീക്കിവെക്കുമെന്ന് അമ്മ ജനറൽ സെക്രട്ടറി സിദ്ദിഖ് പറഞ്ഞിരുന്നു.

‘വര്‍ഷങ്ങള്‍ക്ക് ശേഷം’ പ്രണവ് മോഹൻ ലാൽ തെലുങ്കിലേക്കോ?

0
Spread the love

ഹൃദയം എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനു ശേഷം പ്രണവ് മോഹൻ ലാൽ ചെയ്ത രണ്ടാമത്തെ വിനീത് ശ്രീനിവാസന്‍ ചിത്രമായ വര്‍ഷങ്ങള്‍ക്ക് ശേഷവും ബോക്സ് ഓഫീസിൽ വലിയഹിറ്റ് ആയി മാറിയിരുന്നു. വർഷങ്ങൾക്കു ശേഷം പ്രണവ് മലയാളത്തിൽ ചിത്രങ്ങളൊന്നും കമ്മിറ്റ് ചെയ്തിട്ടില്ലെന്നായിരുന്നു സൂചന. എന്നാലിപ്പോൾ പ്രണവിനായി തെലുങ്കില്‍ ഒരു അവസരം ഒരുങ്ങുന്നു എന്നാണ് വിവരം. ചില ട്രേഡ് അനലിസ്റ്റുകളാണ് ഈ വിവരം പങ്കുവയ്ക്കുന്നത്.

പ്രണവ് നായകനായി എത്തുന്ന പ്രൊജക്ട് സജീവ ചര്‍ച്ചയിലാണ് എന്നാണ് വിവരം. മൈത്രി മൂവി മേക്കേഴ്‌സ് നിർമ്മിക്കുന്ന ഒരു തെലുങ്ക് ചിത്രം സംവിധാനം ചെയ്യാൻ കൊരട്ടാല ശിവയായിരിക്കും എന്നാണ് സൂചന. ഈ പ്രോജക്ടിനെക്കുറിച്ച് കൊരട്ടാല ശിവ മൈത്രി മൂവി മേക്കേഴ്‌സുമായി ചര്‍ച്ചയിലാണ് എന്നാണ് വിവരം.എന്നാല്‍ പ്രണവുമായി കൂടുതൽ ചര്‍ച്ചകള്‍ നടക്കാനുണ്ട് എന്നും സൂചനയുണ്ട്.

ജൂനിയര്‍ എന്‍ടിആറിനെ നായകനാക്കി ഒരുക്കുന്ന ബിഗ് ബജറ്റ് ചിത്രം ദേവര എഴുതി സംവിധാനം ചെയ്യുന്നത് കൊരട്ടാല ശിവയാണ്. ഈ വരുന്ന സെപ്തംബര്‍ 27നാണ് ചിത്രം റിലീസിന് തയ്യാറാകുന്നത്. ജൂനിയര്‍ എന്‍ടിആറിന്‍റെ നായികയായി ചിത്രത്തില്‍ എത്തുന്ന ജാന്‍വി കപൂറാണ്. കടലിന്‍റെ പാശ്ചത്തലത്തിലുള്ള റിവഞ്ച് സ്റ്റോറിയാണ് ദേവര. ഇതിന്‍റെ ആദ്യഭാഗമാണ് ഇപ്പോള്‍ പുറത്തിറങ്ങുന്നത്.

അർജുനായുള്ള തിരച്ചിൽ പാതിവഴിയിലായോ? കോടതിയിൽ ഒന്നും വിട്ടു പറയാതെ കർണാടക സർക്കാർ

0
Spread the love

ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുൻ ഉൾപ്പടെ മൂന്നു പേർക്കായുള്ള തിരച്ചിൽ കർണാടക സർക്കാർ തത്കാലം പുനരാരംഭിക്കില്ല. കർണാടക ഹൈക്കോടതിയിൽ നൽകിയ തൽസ്ഥിതി റിപ്പോർട്ടിൽ ദൗത്യം പുനരാരംഭിക്കുന്നത് സംബന്ധിച്ച സൂചനകളില്ല. സർക്കാർ അഭിഭാഷകൻ ദൗത്യം പുനരാരംഭിക്കുന്നത് സംബന്ധിച്ച സൂചനകളൊന്നും കോടതിയിൽ നൽകിയില്ല. പുഴയിൽ ഒഴുക്ക് ശക്തമായതിനാൽ തിരച്ചിൽ ഓഗസ്റ്റ് 16 ന് നിർത്തിവെച്ചതായാണ് സർക്കാർ കോടതിയെ അറിയിച്ചിരിക്കുന്നത്.

സർക്കാർ റിപ്പോർട്ടിൽ എതിർവാദമുണ്ടെങ്കിൽ സമർപ്പിക്കാൻ അർജുൻ്റെ കുടുംബത്തിന് കോടതി അനുമതി നൽകി. ദുരന്തത്തിനിരയായവരുടെ പുനരധിവാസം സംബന്ധിച്ച വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ ഹൈക്കോടതി കർണാടക സർക്കാരിനോട് ആവശ്യപ്പെട്ടു . മരിച്ചവരുടെ ആശ്രിതർക്ക് നഷ്ടപരിഹാരം നൽകുമെന്ന് സർക്കാർ കോടതിക്ക് വാക്കാൽ ഉറപ്പു നൽകി. സെപ്റ്റംബർ 18ന് കർണാടക ഹൈക്കോടതി വീണ്ടും കേസ് പരിഗണിക്കും.

ഗംഗാവലി പുഴയിലെ ഒഴുക്ക് കുറയുന്നതിന് അനുസരിച്ച് പുഴയില്‍ ഇറങ്ങി പരിശോധിക്കുമെന്നായിരുന്നു തിരച്ചില്‍ താത്കാലികമായി നിര്‍ത്തിയ ഘട്ടത്തില്‍ ജില്ലാ ഭരണകൂടം അറിയിച്ചിരുന്നത്. അര്‍ജുന്‍ ഉള്‍പ്പടെയുള്ളവര്‍ക്കായി ഷിരൂരിലെ തിരച്ചില്‍ ദൗത്യം തുടരണമെന്ന് കര്‍ണാടക ഹൈക്കോടതി നേരത്തെ നിര്‍ദേശിച്ചിരുന്നു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി തിരച്ചില്‍ തുടരണമെന്നായിരുന്നു ഹൈക്കോടതിയുടെ നിര്‍ദ്ദേശം. ചീഫ് ജസ്റ്റിസ് എന്‍വി അന്‍ജാരിയ, ജസ്റ്റിസ് കെ വി ആനന്ദ് എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റേതായിരുന്നു ഇടക്കാല ഉത്തരവ്. പ്രതികൂല കാലാവസ്ഥ കാരണം ദൗത്യം താല്‍കാലികമായി നിര്‍ത്തിയെന്ന് കര്‍ണാടക സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു. ദൗത്യം വൈകാതെ പുനരാരംഭിക്കുമെന്ന് കര്‍ണാടക സര്‍ക്കാര്‍ അന്ന് ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഇതിനിടെ അര്‍ജുനെ കണ്ടെത്താന്‍ എല്ലാ ശ്രമങ്ങളും നടത്തുമെന്നും അര്‍ജുൻ്റെ കുടുംബത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ രേഖാമൂലം ഉറപ്പ് നല്‍കുകയും ചെയ്തിരുന്നു.

‘അയാൾ അഴിഎണ്ണും എന്ന് അദ്ദേഹം അന്നേ പറഞ്ഞതാണ്!! കൂളിംഗ് ഗ്ലാസ്‌ മാറുന്ന നടനും വേട്ടയാടി’; വെളിപ്പെടുത്തലുമായി തിലകന്റെ ഉറ്റ സുഹൃത്ത്

0
Spread the love

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ മലയാള സിനിമ മേഖലയിലെ പല വിഗ്രഹങ്ങളും വൈകാതെ ഉടയും എന്ന സൂചനകൾ ആണ് സിനിമ നിരീക്ഷകൻ പങ്കുവെക്കുന്നത്. റിപ്പോർട്ടിലെ ഉള്ളടക്കങ്ങളിലൂടെ കണ്ണോടിക്കുമ്പോൾ അടിമുടി അടിമുടി സ്ത്രീവിരുദ്ധതയും വിഭാഗീയതയും ആണ് കാണാൻ കഴിയുക. സിനിമയിൽ വേഷങ്ങൾ ലഭിക്കാൻ സ്ത്രീകൾ കിടപ്പറ പങ്കിടണം എന്നതിൽ തുടങ്ങി ഭക്ഷണത്തിലുള്ള വിവേചനത്തിലും കീഴ് വഴക്കങ്ങൾക്ക് വഴങ്ങാത്ത വരെ ഒതുക്കുന്ന രീതിയിലും വരെ എത്തിനിൽക്കുന്ന ക്രൂരതകൾ.

പ്രേക്ഷകർക്ക് അറിവില്ലാതിരുന്ന സിനിമയുമായി ബന്ധപ്പെട്ട ഇത്തരം ദുരനുഭവങ്ങളെക്കുറിച്ച് മുൻപും നിരവധി നടിമാരും ചുരുക്കം ചില നടന്മാരും പുറത്ത് പറഞ്ഞിട്ടുണ്ട്. റിമ കല്ലിങ്കലും, പാർവതിയുമൊക്കെ സിനിമ മേഖലയിലെ ഈ വിവേചനങ്ങൾക്കെതിരെ വളരെയധികം പോരാടിയ നടികളുമാണ്. ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ ചർച്ചകൾ കൊഴുക്കുമ്പോൾ അനുഗ്രഹീത നടൻ തിലകനും സിനിമയിലെ പലതരം പവർ ഗ്രൂപ്പുകളുടെ ഇരയായ മനുഷ്യനാണെന്ന് ചൂണ്ടിക്കാണിച്ചു രംഗത്തെത്തിയിരിക്കുകയാണ് സുഹൃത്ത് അമ്പലപ്പുഴ രാധാകൃഷ്ണൻ. താര സംഘടനയ്ക്കെതിരെ പ്രതികരിച്ചതിന് തിലകൻ എന്ന മഹാനടന്റെ എന്തുമാത്രം കഥാപാത്രങ്ങളാണ് പലരും നഷ്ടപ്പെടുത്തിയതെന്നും താൻ എന്ത് തെറ്റ് ചെയ്തിട്ടാണ് തന്നെ ഇങ്ങനെ ക്രൂശിക്കുന്നതെന്ന് പലപ്പോഴും തിലകൻ പറയുമായിരുന്നു എന്നും രാധാകൃഷ്ണൻ പറയുന്നു.

അന്തസ്സുള്ളവരാണെങ്കിൽ അമ്മയും ഫെഫ്കയും പിരിച്ചു വിടണം. തിലകൻ എപ്പോഴും പറയുന്ന ഒരു പേര് ഇടവേള ബാബുവിന്റേതാണ്. അവന് പണിയൊന്നും ഇല്ലാത്തതുകൊണ്ട് ഇടവേളയ്ക്ക് കേറുന്ന ബാബു എന്ന് പരിഹസിക്കുമായിരുന്നു. കൂളിംഗ് ഗ്ലാസ്‌ മാറുന്ന ഒരു നടനും തിലകനെ വേട്ടയാടി. പേര് പറയില്ല കൂളിംഗ് ഗ്ലാസ്‌ മാറുന്ന നടൻ എന്നായിരുന്നു തിലകൻ പറയുക. കൂളിംഗ് ഗ്ലാസ്‌ സിനിമയിൽ ഉപയോഗിക്കുന്ന നടൻ ആരാണെന്ന് എല്ലാവർക്കും അറിയാം. മഹാ നടന്റെ മകന്റെ കൂടെ അഭിനയിക്കാൻ വിലക്ക് കല്പിച്ചവർ തന്നെ ക്ഷണിച്ചു. ഉസ്താദ് ഹോട്ടൽ സിനിമയ്ക്ക് വേണ്ടി ക്ഷണിച്ചു.

മലയാള സിനിമയിൽ താരസംഘടനയിലും ഫെഫ്കയിലും ഒരു മാഫിയ ഉണ്ടെന്ന് അദ്ദേഹം അടിവരയിട്ട് പറഞ്ഞതാണ്. അദ്ദേഹം ആദ്യം മുതലേ വിരൽ ചൂണ്ടുന്ന ഒരു വ്യക്തി ഉണ്ട്. അയാൾ അഴിഎണ്ണും എന്ന് തിലകൻ അന്നേ പറഞ്ഞു. അയാൾ അഴി എണ്ണി. അത് ആ വലിയ മനുഷ്യന് കാണാൻ സാധിച്ചില്ലെന്ന് മാത്രം. മോഹൻലാലിനെ തിലകന് ഏറെ ഇഷ്ടമായിരുന്നു. മോഹൻലാലിന് എന്ത് പറ്റി എന്ന് അദ്ദേഹം ചോദിക്കുമായിരുന്നു. ലാൽ എന്നോട് ഇങ്ങനെ കാണിക്കുന്നത് എന്താണെന്ന് മനസ്സിലാവുന്നില്ല. ലാലും അവരുടെ കൂടെ നിന്നു എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. വിനയനുമായുള്ള സൗഹൃദം അദ്ദേഹത്തിന് ദോഷം വന്നു. കൂടുതൽ പ്രശ്നങ്ങൾ ഉണ്ടായത് വിനയന്റെ സിനിമയിൽ അഭിനയിച്ചപ്പോഴായിരുന്നു. പതിനഞ്ചു പേർ ചെറിയ ആളുകൾ അല്ല. തിലകനെ വച്ച് സീരിയൽ എടുക്കാൻ വന്ന ആളെ വിലക്കി. തിലകൻ ഉണ്ടെങ്കിൽ മറ്റാരും കാണില്ലെന്ന് പറഞ്ഞു.
വിലക്കിയത് അന്നത്തെ ജനറൽ സെക്രട്ടറിയായിരുന്നു. ഗണേഷ് കുമാർ പ്രസിഡന്റ് ആയ സംഘടന ഉള്ളിടത്തോളം കാലം എടുക്കാൻ കഴിയില്ലെന്ന് തിലകൻ പറഞ്ഞു. വ്യക്തിപരമായ പ്രശ്നം അല്ല, സിനിമയിലെ മാഫിയ ആയിരുന്നു പിന്നിലെന്നും അമ്പലപ്പുഴ രാധാകൃഷ്ണൻ കൂട്ടിച്ചേർത്തു.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts