Home Blog Page 51

3 ദിവസം കൊണ്ട് 5 കോടി 40 ലക്ഷം!! ‘വാഴ’യുടെ രണ്ടാം ഭാഗം പ്രഖ്യാപിച്ചു

0
Spread the love

തിയേറ്ററുകളില്‍ മികച്ച വിജയം നേടി മുന്നേറുന്ന വാഴ സിനിമയ്ക്ക് രണ്ടാം ഭാഗം പ്രഖ്യാപിച്ച് അണിയറ പ്രവര്‍ത്തകര്‍. സോഷ്യല്‍ മീഡിയയില്‍ തിളങ്ങുന്ന ഹാഷിറും സംഘവുമാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളാകുന്നത്.

വാഴ 2, ബയോപിക് ഓഫ് ബില്യണ്‍ ബ്രോസ് എന്നാണ് രണ്ടാം ഭാഗത്തിന്റെ പേര്. ബയോപിക് ഓഫ് ബില്യണ്‍ ബോയ്‌സ് എന്നായിരുന്നു ആദ്യ ഭാഗത്തിന്റെ പേര്. വാഴ സിനിമയുടെ അവസാനത്തില്‍ തന്നെ ഹാഷിർ & ടീം നായകരാകുന്ന രണ്ടാം ഭാഗത്തിന്റെ സൂചനകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോഴാണ് തിരക്കഥാകൃത്ത് വിപിന്‍ദാസ് ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തുന്നത്.

കണ്ടന്‍റ് ക്രിയേറ്റര്‍മാരായ ഹാഷിര്‍, അര്‍ജുന്‍, വിനായകന്‍, അലന്‍ എന്നിവരടങ്ങുന്ന ടൈറ്റില്‍ പോസ്റ്ററും വിപിന്‍ദാസ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. മറ്റ് നിരവധി പുതുമുഖങ്ങളും ചിത്രത്തിലുണ്ടാകുമെന്നും വിപിന്‍ദാസ് പറയുന്നു. നവാഗതനായ സവിന്‍ എ.എസാണ് വാഴ 2 സംവിധാനം ചെയ്യുന്നത്.അഖില്‍ ലൈലാസുരനാണ് ക്യാമറ. സംഗീത സംവിധായകനെ നിശ്ചയിച്ചിട്ടില്ല. സെര്‍ച്ചിങ് എന്നാണ് പോസ്റ്ററിനൊപ്പമുള്ള കുറിപ്പില്‍ പറഞ്ഞിരിക്കുന്നത്. വിപിന്‍ദാസ് നിര്‍മാണത്തിലും പങ്കാളിയാകുന്ന ചിത്രം ഇമാജിന്‍ സിനിമാസ്, സിഗ്നേച്ചര്‍ സ്റ്റുഡിയോസ്, ഐക്കണ്‍ സ്റ്റുഡിയോസ് എന്നീ ബാനറുകള്‍ ചേര്‍ന്നാണ് നിര്‍മിക്കുന്നത്.

അതേസമയം ഓഗസ്റ്റ് 15ന് തിയേറ്ററുകളിലെത്തിയ വാഴ മികച്ച കളക്ഷനോടെ തിയേറ്റര്‍ റണ്‍ തുടരുകയാണ്.

കഥ, തിരക്കഥ, സംഭാഷണം, സംവിധാനം ഭർത്താവ് ശിവാസ്; ഉർവശിയുടെ ജഗദമ്മ ഏഴാം ക്ളാസ് ബി സ്റ്റേറ്റ് ഫസ്റ്റ് ഫസ്റ്റ് ലുക്ക് പുറത്ത്

0
Spread the love

എവർസ്റ്റാർ ഇന്ത്യൻസിന്റെ ബാനറിൽ ഉർവശി, ഫോസിൽ ഹോൾഡിംഗ്സ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന എൽ ജഗദമ്മ എഴാം ക്ലാസ് ബി സ്റ്റേറ്റ് ഫസ്റ്റ് എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി. ഉർവശിയുടെ ഭർത്താവായ ശിവാസ് (ശിവപ്രസാദ്) കഥ, തിരക്കഥ, സംഭാഷണമെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ ടൈറ്റിൽ കഥാപാത്രമായ ജഗദമ്മയെ ഉർവ്വശി അവതരിപ്പിക്കുന്നു. സിനിമയുടെ പേരിലെ കൗതുകവും ഉർവ്വശിയുടെ കഥാപാത്രവും തന്നെയാണ് ഈ ചിത്രത്തിന്റെ പ്രധാന ആകർഷണ ഘടകം.

സ്ത്രീ കഥാപാത്രങ്ങൾക്ക് ഏറെ പ്രാധാന്യം നല്‍കി അവരുടെ ജീവിതത്തിന്റെ നേർക്കാഴ്ചകൾ അവതരിപ്പിക്കുന്ന ഒരു സ്ത്രീപക്ഷ സിനിമയാണ് എൽ ജഗദമ്മ ഏഴാം ക്ലാസ് ബി സ്റ്റേറ്റ് ഫസ്റ്റ്. കലേഷ് രാമാനന്ദ്, ബാലചന്ദ്രൻ ചുള്ളിക്കാട്, ജയൻ ചേർത്തല, കലാഭവൻ പ്രജോദ്, രാജേഷ് ശർമ്മ, കിഷോർ, നോബി, വി കെ ബൈജു, പി ആർ പ്രദീപ്, അഭയ്, വി കെ വിജയകൃഷ്ണൻ, ലിൻ സുരേഷ്, രശ്മി അനിൽ, ശൈലജ അമ്പു, ജിബിൻ ഗോപിനാഥ്, അഞ്ജലി സത്യനാഥ്, ഇന്ദുലേഖ എന്നിവരോടൊപ്പം അമ്പതിലധികം പുതുമുഖങ്ങളും ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

അനിൽ നായർ ഛായാഗ്രഹണം നിർവ്വഹിക്കുന്നു. ബി കെ ഹരിനാരായണൻ എഴുതിയ വരികൾക്ക് കൈലാസ് മേനോൻ സംഗീതം പകരുന്നു. എഡിറ്റിംഗ് ഷൈജൽ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ശരവണൻ, പ്രൊഡക്ഷൻ കൺട്രോളർ ഷാഫി ചെമ്മാട്, ചീഫ് അസോസിയേറ്റ് ഡയറക്ടർ റെജിവാൻ അബ്ദുൽ ബഷീർ, കലാസംവിധാനം രാജേഷ് മേനോൻ, കോസ്റ്റ്യൂംസ് കുമാർ എടപ്പാൾ, മേക്കപ്പ് ഹസൻ വണ്ടൂർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ശ്രീക്കുട്ടൻ ധനേശൻ, പ്രൊഡക്ഷൻ മാനേജർ ആദർശ് സുന്ദർ, സ്റ്റിൽസ് നന്ദു ഗോപാലകൃഷ്ണൻ, അസോസിയേറ്റ് ഡയറക്ടർ മുകേഷ്, സക്കീർ ഹുസൈൻ, അസിസ്റ്റന്റ് ഡയറക്ടർ വിഷ്ണു വിശിക, ഷോൺ സോണി, പോസ്റ്റർ ഡിസൈനിംഗ് ജയറാം രാമചന്ദ്രൻ, പിആർഒ എ എസ് ദിനേശ്.

‘വേദിയിലിരുത്തി, അപമാനം’; പി വി അൻവറിനെതിരെ ഐപിഎസ് അസോസിയേഷൻ, മുഖ്യമന്ത്രിക്ക് പരാതി നൽകും

0
Spread the love

മലപ്പുറം എസ്പിയെ വേദിയിൽ ഇരുത്തി പൊലീസിനെതിരെ വിമർശനം നടത്തിയ പി വി അൻവറിനെതിരെ ഐപിഎസ് അസോസിയേഷൻ രംഗത്ത്. അൻവർ ഐപിഎസ് ഉദ്യോഗസ്ഥരെ അപമാനിച്ചെന്നും മാപ്പ് പറയണമെന്നും ആവശ്യപ്പെട്ട് ഇവർ പ്രമേയം പാസാക്കി.

കഴിഞ്ഞ ദിവസം മലപ്പുറം എസ്പി വേദിയിലിരിക്കെയായിരുന്നു പി വി അൻവർ എംഎൽഎയുടെ വിമർശനം. പൊലീസുകാരിൽ ക്രിമിനലുകളുമായി കൂട്ട് കൂടുന്നവർ പലരുമുണ്ടെന്നും അവർ സർക്കാരിന് കളങ്കമുണ്ടക്കാകുന്നുവെന്നും അൻവർ പറഞ്ഞിരുന്നു. ശേഷം തന്റെ പാർക്കിലെ റോപ്പ് മോഷണം പോയതുമായി ബന്ധപ്പെട്ട കേസ് എങ്ങുമെത്തിയില്ല എന്നത് ചൂണ്ടിക്കാട്ടിയും എസ്പിയുടെ സാനിധ്യത്തിൽ അൻവർ വിമർശനം ഉന്നയിച്ചിരുന്നു. എസ് പിക്കെതിരെയും പ്രസംഗമദ്ധ്യേ അൻവർ വിമർശനം ഉന്നയിച്ചിരുന്നു. അൻവറിൻ്റെ പ്രസംഗശേഷം സംസാരിക്കാൻ നിൽക്കാതെ മലപ്പുറം എസ്പി വേദി വിട്ടിരുന്നു.

ബംഗ്ലാദേശിന് സമാനമായ സാഹചര്യത്തിൽ പൊലീസിനെതിരെ ജനം തെരുവിലിറങ്ങുമെന്നുള്ള പരാമർശത്തിനെതിരെയും ഐപിഎസ് അസോസിയേഷൻ പരാതി ഉന്നയിച്ചിട്ടുണ്ട്. മലപ്പുറം എസ്പിയെ പല വിധത്തിൽ അൻവർ സ്വാധീനിക്കാൻ ശ്രമിച്ചെന്നും ആരോപണമുണ്ട്. എംഎൽഎ പരാമർശങ്ങൾ പിൻവലിച്ച് പൊതുമധ്യത്തിൽ മാപ്പ് പറയണമെന്നാണ് ഐപിഎസ് അസോസിയേഷന്റെ ആവശ്യം. നിയമവ്യവസ്ഥ ഉയർത്തി പിടിക്കാൻ എംഎല്‍എ തയ്യാറാകണമെന്നും, എംഎല്‍എക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകുമെന്നും അസോസിയേഷൻ വ്യക്തമാക്കി.

ടേക്ക് ഓഫിൽ കൂടുതൽ സീനുകളും പ്രാധാന്യവും പാർവതിയുടെ കഥാപാത്രത്തിന് എന്നിട്ടും ഫഹദിനേക്കാളും ചാക്കോച്ചനേക്കാളും കുറവ് പ്രതിഫലം!?

0
Spread the love

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ മലയാള സിനിമ മേഖലയിലെ പല വിഗ്രഹങ്ങളും വൈകാതെ ഉടയും എന്ന സൂചനകൾ ആണ് സിനിമ നിരീക്ഷകൻ പങ്കുവെക്കുന്നത്. റിപ്പോർട്ടിലെ ഉള്ളടക്കങ്ങളിലൂടെ കണ്ണോടിക്കുമ്പോൾ അടിമുടി സ്ത്രീവിരുദ്ധത നിറഞ്ഞ ഒരു മേഖലയാണ് മലയാള സിനിമ എന്ന് വ്യക്തം. സിനിമയിൽ വേഷങ്ങൾ ലഭിക്കാൻ സ്ത്രീകൾ കിടപ്പറ പങ്കിടണം എന്നതിൽ തുടങ്ങി ഭക്ഷണത്തിലുള്ള വിവേചനം വരെ വിശ്വസിക്കാൻ കഴിയാത്ത കാര്യങ്ങളാണ് പുറത്തുവരുന്നത്. അതിക്രമം കാണിക്കുന്നവരെ സംരക്ഷിക്കുവാനും പ്രത്യേക കൂട്ടമുണ്ടെന്നും വേതനത്തിൽ വലിയ സ്ത്രീ-പുരുഷ വ്യത്യാസം നിലനിൽക്കുന്നുണ്ടെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിച്ചിരുന്നു.

പ്രതിഫലത്തിലെ തുല്യത ഉറപ്പാക്കണം എന്ന് നിർദ്ദേശിച്ച കമ്മീഷൻ പാർവതി മുഖ്യ വേഷത്തിൽ എത്തിയ ടേക്ക് ഓഫ് എന്ന സിനിമയേയും ഉദാഹരണമായി ചൂണ്ടിക്കാണിക്കുന്നുണ്ട്. ഫഹദ് ഫാസിൽ, ആസിഫ് അലി, പാർവതി എന്നിവർ ആയിരുന്നു സിനിമയിൽ മുഖ്യ കഥാപാത്രങ്ങളെ കൈകാര്യം ചെയ്തിരുന്നത്. ഇതിൽ ഏറ്റവും മുഖ്യ കഥാപാത്രം പാർവതിയുടെതായിരുന്നിട്ടും, രണ്ടാമത്തെ നടനെക്കാൾ കൂടുതൽ സീനുകൾ ഉണ്ടായിരുന്നിട്ടും അർഹിക്കുന്ന വേതനം നടിക്ക് ലഭിച്ചില്ലെന്നും കമ്മീഷൻ ചൂണ്ടിക്കാട്ടുന്നു. രണ്ട് നായക കഥാപാത്രങ്ങളെക്കാളും വളരെ കുറഞ്ഞ പ്രതിഫലം മാത്രമാണ് പാർവതിക്ക് ലഭിച്ചത്. പുരുഷ മേധാവിത്വത്തിന്റെ അനന്തരഫലമാണ് ഇത് സൂചിപ്പിക്കുന്നതെന്നും കമ്മീഷൻ പറയുന്നു.

ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ ഇന്നത്തെ സ്വർണവില; അറിയാം..

0
Spread the love

സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്നു. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് ബുധനാഴ്ച വ്യാപാരം നടക്കുന്നത്. ഗ്രാമിന് 50 രൂപയും പവന് 400 രൂപയുമാണ് ഇന്ന് കൂടിയത്.
ഒരു ഗ്രാം സ്വർണത്തിന് 6710 രൂപയും പവന് 53,680 രൂപയുമാണ് ഇന്ന്. ചൊവ്വാഴ്ച സ്വർണവിലയില്‍ നേരിയ കുറവുണ്ടായിരുന്നു. പവന് 80 രൂപയാണ് ഇന്നലെ കുറഞ്ഞത്.

സ്വര്‍ണവിലയില്‍ ഉടനെ വലിയ വിലക്കുറവ് പ്രതീക്ഷിക്കാന്‍ വകയില്ല എന്നാണ് വിപണി നിരീക്ഷകര്‍ നല്‍കുന്ന വിവരം. അടുത്ത മാസം വില കൂടാനാണ് സാധ്യതയെന്ന് വിപണി വിദഗ്ധർ പറയുന്നു. ആഗോള വിപണിയില്‍ ഔണ്‍സ് സ്വര്‍ണവില 2500 ഡോളറില്‍ നില്‍ക്കുകയാണ്. 2517 ഡോളറിലാണ് വ്യാപാരം നടക്കുന്നത്.

കഴിഞ്ഞ മാസം 17ന് സ്വര്‍ണവില 55,000 രൂപയായി ഉയര്‍ന്ന് ആ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തിയിരുന്നു. എന്നാല്‍ കേന്ദ്ര ബജറ്റില്‍ കസ്റ്റംസ് തീരുവ കുറച്ചതോടെ സ്വര്‍ണവിലയില്‍ വലിയ ഇടിവ് ഉണ്ടായി.

7 ജില്ലകളിൽ കനത്ത മഴക്കും ശക്തമായ കാറ്റിനും സാധ്യത; ജാഗ്രത

0
Spread the love

തിരുവനന്തപുരം: ഏഴ് ജില്ലകളിൽ കനത്തമഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് മുന്നറിയിപ്പുള്ളത്.

ശക്തമായ മഴക്കൊപ്പം മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റുമുണ്ടാകാൻ സാധ്യതയുണ്ടെന്നും ജാഗ്രതപാലിക്കണമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മറ്റു ജില്ലകളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

13കാരിയെ കാണാതായി 24 മണിക്കൂർ; കന്യാകുമാരിയില്‍ വ്യാപക പരിശോധന

0
Spread the love

തിരുവനന്തപുരം: കഴക്കൂട്ടത്തുനിന്ന് കാണാതായ അസം സ്വദേശിനിക്കായ കന്യാകുമാരിയിൽ തിരച്ചിൽ ഊർജിതം. കേരള-തമിഴ്നാട് പൊലീസുകൾ സംയുക്തമായാണ് തിരച്ചിൽ നടത്തുന്നത്. കന്യാകുമാരി റെയിൽവേ സ്റ്റേഷനിലെ സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസ് പരിശോധിക്കുന്നുണ്ട്. ചൊവ്വാഴ്ച വൈകുന്നേരം മുതലുള്ള ദൃശ്യങ്ങളാണ് പരിശോധിക്കുന്നത്.

കന്യാകുമാരി – ബാംഗ്ലൂർ എക്സ്പ്രസ് ഇന്നലെ കന്യാകുമാരിയിൽ എത്തിയത് വൈകുന്നേരം മൂന്നരയ്ക്ക് ശേഷമാണ്. ആ സമയം മുതൽ ഓട്ടോറിക്ഷ ഡ്രൈവർ കുട്ടിയെ കണ്ടുവെന്ന് പറയുന്ന സമയം വരെയുള്ള ദൃശ്യങ്ങളാണ് പരിശോധിക്കുന്നത്. ബുധനാഴ്ച പുലർച്ചെ 5.30ന് കുട്ടിയെ കണ്ടുവെന്നാണ് ഓട്ടോ ഡ്രൈവറുടെ മൊഴി. കുട്ടിക്കായി കന്യാകുമാരി ബീച്ചിലും നഗരത്തിലുമെല്ലാം പൊലീസ് തിരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായിട്ടില്ല. കുട്ടിയെ കാണാതായിട്ട് 24 മണിക്കൂർ പിന്നിട്ടു.

ചൊവ്വാഴ്ച രാവിലെ പത്തിനാണ് അസം സ്വദേശി അൻവർ ഹുസൈന്റെ മകൾ തസ്മിദ് തംസത്തെ (13) കാണാതായത്. സഹോദരിമാരുമായി വഴക്കിട്ടതിന് മാതാവ് ശകാരിച്ചിരുന്നു. ഇതിന് പിന്നാലെ തസ്മിദ് വീട്ടിൽനിന്ന് ഇറങ്ങിപ്പോവുകയായിരുന്നു. കുട്ടി കന്യാകുമാരി ഭാഗത്തേക്ക്​ പോകുന്നതിന്റെ ചിത്രം പുറത്തുവന്നിരുന്നു. മറ്റൊരു യാത്രക്കാരിയാണ് ചിത്രം പകർത്തിയത്.

‘സര്‍ക്കാരും കൂടി നിര്‍ദേശിക്കുന്ന തരത്തില്‍ പുതിയ തീരുമാനങ്ങള്‍ സംഘടനകള്‍ എടുക്കട്ടെ’; ഹേമ കമ്മിറ്റിയുടെ റിപ്പോര്‍ട്ടിൽ സുരേഷ് ഗോപി

0
Spread the love

മലയാള സിനിമയില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പഠിക്കാന്‍ രൂപവത്കരിക്കപ്പെട്ട ജസ്റ്റിസ് ഹേമ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് സമയപരിമിതി മൂലം തനിക്ക് പരിശോധിക്കാന്‍ സാധിച്ചിട്ടില്ലെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. “ഹേമ കമ്മിഷന്‍ റിപ്പോര്‍ട്ട് എന്ന് പറയുന്നത് ആദരിക്കപ്പെടേണ്ടതാണ്. സര്‍ക്കാരും കൂടി നിര്‍ദേശിക്കുന്ന തരത്തില്‍ പുതിയ തീരുമാനങ്ങള്‍ എന്താണെന്നത് സംഘടനകള്‍ എടുക്കട്ടെ. ഞാന്‍ സിനിമയില്‍ സജീവമായി കുറേക്കാലമായിട്ടില്ല. അതുകൊണ്ടുതന്നെ എനിക്ക് ഇതിനകത്ത് ഇപ്പോള്‍ നിലവിലുള്ള വീഴ്ചകള്‍ എന്താണെന്ന് അറിയില്ല. പലരും പരാതി പറഞ്ഞ് പുറത്ത് പോയപ്പോഴും ഒന്നും എനിക്ക് പറയാന്‍ ഉണ്ടായിരുന്നില്ല. ആ സ്ഥിതി തുടരുന്നു”, ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സംബന്ധിച്ച് പ്രതികരണം ആരാഞ്ഞ മാധ്യമപ്രവര്‍ത്തകരോട് സുരേഷ് ഗോപി പറഞ്ഞു.

വിഷയത്തില്‍ സര്‍ക്കാരിനെ വിമര്‍ശിക്കാനില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. “തുടർനടപടി സർക്കാർ പരിശോധിച്ച് കൈകൊള്ളും. ഒരു കമ്മീഷൻ്റെ വിലയെന്താണ്, മൂല്യമെന്താണെന്ന് സർക്കാരിനറിയാം. അതിനനുസരിച്ച് സർക്കാർ നടപടി എടുക്കും. നോക്കിയില്ലെങ്കിൽ നിങ്ങൾ അത് ചോദ്യം ചെയ്യ്”, സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു.

നടി അക്രമിക്കപ്പെട്ട സംഭവത്തെ തുടര്‍ന്ന് മലയാള സിനിമയിലെ സ്ത്രീകളുടെ സംഘടനയായ വിമെന്‍ ഇന്‍ സിനിമാ കളക്ടീവിന്‍റെ (ഡബ്ല്യുസിസി) ആവശ്യം പരിഗണിച്ചാണ് 2017 നവംബര്‍ 16 ന് സര്‍ക്കാര്‍ ജസ്റ്റിസ് ഹേമ അധ്യക്ഷയായി കമ്മിറ്റി രൂപീകരിച്ചത്. ആകെ 233 പേജുകളുള്ള റിപ്പോർട്ടാണ് ഇന്നലെ പുറത്തുവന്നത്. സ്വകാര്യതയെ ലംഘിക്കുന്ന വിവരങ്ങൾ കൈമാറില്ലെന്ന് നേരത്തെ വ്യക്തമാക്കിയതിനാൽ ആളുകളെ തിരിച്ചറിയുന്ന വിവരങ്ങൾ ഒഴിവാക്കി. 49-ാം പേജിലെ 96-ാം പാരഗ്രാഫ് പ്രസിദ്ധീകരിച്ചില്ല. 81 മുതൽ 100 വരെയുള്ള പേജുകളിലെ ചില ഭാഗങ്ങൾ ഒഴിവാക്കി. 165 മുതൽ 196 വരെയുള്ള പാരഗ്രാഫുകളും അനുബന്ധവും ഒഴിവാക്കിയിട്ടുണ്ട്.

ഹേമ കമ്മിറ്റി റിപ്പോർ‌ട്ട്; ലൈംഗിക ചൂഷണത്തിനെതിരെ നടപടിയെടുക്കാൻ എന്തിനാണ് വൈകുന്നത്: എം എം ഹസൻ

0
Spread the love

ഹേമ കമ്മിറ്റി റിപ്പോർ‌ട്ട് സർക്കാർ പൂഴ്ത്തിവെച്ചത് ക്രിമിനൽ കുറ്റമെന്ന് യുഡിഎഫ് കൺവീനർ എം എം ഹസൻ. ലൈംഗിക ചൂഷണത്തിനെതിരെ നടപടിയെടുക്കാൻ എന്തിനാണ് വൈകുന്നതെന്നും വിഷയത്തിൽ അന്വേഷണം നടത്താൻ വനിത ഐപിഎസ് ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘത്തെ നിയമിക്കണമെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തിൽ സർക്കാർ അടിയന്തര ഇടപെടൽ നടത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മലയാള സിനിമയിൽ സ്ത്രീകൾ നേരിടുന്ന വിവേചനങ്ങൾ സംബന്ധിച്ച് വിശദമായി പഠിച്ച് തയ്യാറാക്കിയ ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് 2019 ഡിസംബർ 31നായിരുന്നു സർക്കാരിന് കൈമാറിയത്. മുഖ്യമന്ത്രി പിണറായി വിജയന് നേരിട്ട് നൽകിയ റിപ്പോർട്ടിൽ 300 പേജുകളാണുള്ളത്. ഡബ്ല്യുസിസി ഉൾപ്പെടെ പലവട്ടം ആവശ്യപ്പെട്ടിട്ടും റിപ്പോർട്ട് പുറത്തുവിടാൻ സർക്കാർ തയ്യാറായിരുന്നില്ല. ഒടുവിൽ വിവരാവകാശ കമ്മീഷന്റെ ഇടപെടലിന് പിന്നാലെയാണ് റിപ്പോർട്ട് പുറത്തുവിടാൻ സർക്കാർ തീരുമാനിച്ചത്.

‘മോൾ എന്ന് വിളിച്ചാണ് റൂമിലേക്ക് ക്ഷണിച്ചത്’; പ്രമുഖ നടനിൽ നിന്ന് ദുരനുഭവമുണ്ടായെന്ന് തിലകന്‍റെ മകൾ

0
Spread the love

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ മലയാള സിനമയിൽ തനിക്കുണ്ടായ ദുരനുഭവം വെളിപ്പെടുത്തി നടൻ തിലകന്റെ മകൾ സോണിയ തിലകൻ രംഗത്ത്. സിനിമയിൽ വലിയ സ്വാധീനം ഉള്ള പ്രമുഖ നടനിൽ നിന്നാണ് ദുരനുഭവം ഉണ്ടായത് എന്ന് സോണിയ തിലകൻ വെളിപ്പെടുത്തി. ഇയാൾ റൂമിലേക്ക് വരനായി ഫോണിൽ സന്ദേശമയക്കുകയായിരുന്നു. മോൾ എന്ന് വിളിച്ചാണ് റൂമിലേക്ക് ക്ഷണിച്ചുള്ള സന്ദേശമയച്ചതെന്നും ശേഷം മോശം അനുഭവമാണ് ഉണ്ടായതെന്നും സോണിയ തിലകൻ വെളിപ്പെടുത്തി.

ചെറുപ്പം മുതൽ കാണുന്ന വ്യക്തിയായിരുന്നു ഇയാൾ. ഇയാളുടെ പേര് വെളിപ്പെടുത്തുമെന്നും ഉചിതമായ സമയം വരട്ടെയന്നും സോണിയ വിവരിച്ചു. തത്കാലം നിയമ നടപടികളുമായി മുന്നോട്ട് പോകാൻ സമയമില്ലെന്നും അവർ വ്യക്തിമാക്കി.

അമ്മക്ക് ഇരട്ടത്താപ്പാണെന്നും സോണിയ വിമർശിച്ചു. അച്ഛനെ പുറത്താക്കാൻ കാട്ടിയ ആർജ്ജവം ഇപ്പോൾ കാണിക്കാത്തത് എന്തുകൊണ്ടെന്നും അവർ ചോദിച്ചു. സംഘടനയിലെ പുഴുക്കുത്തുകൾക്കെതിരെ പറഞ്ഞതിന് അച്ഛനെ പുറത്താക്കി. അമ്മ എന്ന സംഘടന കോടാലി ആണെന്ന് അച്ഛൻ പറഞ്ഞിരുന്നുവെന്നും തന്‍റെ അനുഭവവും അതാണെന്നും സോണിയ വിവരിച്ചു. ഹേമ കമ്മിറ്റി റിപ്പോർട്ട് മുഴുവൻ പുറത്തുവിടണം. ഇരകൾക്ക് നീതി കിട്ടണമെന്നും ഇതിനായി സർക്കാർ നിയമം ഉണ്ടാക്കണമെന്നും തിലകന്‍റെ മകൾ ആവശ്യപ്പെട്ടു.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts