Home Blog Page 52

കുട്ടികളുടെ ആധാർ കാർഡ് ഓൺലൈനിൽ അപ്‌ഡേറ്റ് ചെയ്യുന്നത് എങ്ങനെയെന്ന് അറിയാം..

0
Spread the love

രാജ്യത്തെ കുട്ടികൾ മുതൽ മുതിർന്ന പൗരന്മാർ വരെയുള്ള എല്ലാവർക്കും ആധാർ കാർഡ് യുണീക്ക് ഐഡൻ്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ നൽകുന്നുണ്ട്. തിരിച്ചറിയൽ രേഖയായി വർത്തിക്കുന്ന ആധാർ കാർഡ് പതിനെട്ടു വയസ്സിനു മുകളിലുള്ള മുതിർന്നവർക്കും അഞ്ച് വയസ്സുവരെയുള്ള കുട്ടികൾക്കും അഞ്ച് മുതൽ പതിനെട്ട് വയസ്സ് വരെയുള്ള കുട്ടികൾക്കും ലഭിക്കണമെങ്കിൽ വ്യത്യസ്ത ഫോമുകൾ ഉപയോഗിക്കുമെന്ന് 2023 ഫെബ്രുവരിയിൽ യുഐഡിഎഐ അറിയിച്ചിട്ടുണ്ട്.

കുട്ടികൾക്കുള്ള ആധാർ അപ്ഡേറ്റ് ചെയ്യുന്നതിനുള്ള നിരക്കുകൾ അറിയാം

വിരലടയാളം, ഐറിസ്, ഫോട്ടോ തുടങ്ങിയ ഡാറ്റകൾ 5 മുതൽ 7 വയസ്സ് വരെ ഒരു തവണ എൻറോൾ ചെയ്‌ത ബയോമെട്രിക്‌സിൻ്റെ അപ്‌ഡേറ്റ് സൗജന്യവും പിന്നീട് ചെയ്യുന്നതിനെല്ലാം 100 ​​രൂപയാണ് ചാർജ്

എന്താണ് ഡെമോഗ്രാഫിക് അപ്ഡേറ്റ്

എൻറോൾ ചെയ്ത പേര്, ലിംഗം, ജനനത്തീയതി, വിലാസം, മൊബൈൽ നമ്പർ അല്ലെങ്കിൽ ഇമെയിൽ വിലാസം എന്നിവ അപ്‌ഡേറ്റ് ചെയ്യണം. കാരണം, ഏറ്റവും പുതിയ വിവരങ്ങളാണ് ഇവയിൽ നൽകേണ്ടത്.

യുഐഡിഎഐ വെബ്‌സൈറ്റ് അനുസരിച്ച്, “5 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് ബയോമെട്രിക്‌സ് എടുക്കേണ്ട ആവശ്യമില്ല. മാതാപിതാക്കളുടെ യുഐഡിയുമായി ബന്ധിപ്പിച്ചിട്ടുള്ള ജനസംഖ്യാ വിവരങ്ങളുടെയും മുഖചിത്രത്തിൻ്റെയും അടിസ്ഥാനത്തിലാണ് അവരുടെ യുഐഡി പ്രോസസ്സ് ചെയ്യുന്നത്. കുട്ടികൾക്ക് അഞ്ച് വയസ്സും പതിനഞ്ച് വയസും തികയുമ്പോൾ അവരുടെ പത്ത് വിരലുകളുടെയും ഐറിസിൻ്റെയും മുഖചിത്രത്തിൻ്റെയും ബയോമെട്രിക്‌സ് അപ്‌ഡേറ്റ് ചെയ്യേണ്ടതുണ്ട്.

കുട്ടികളുടെ ആധാർ കാർഡ് ഓൺലൈനിൽ അപ്‌ഡേറ്റ് ചെയ്യുന്നത് എങ്ങനെയെന്ന് അറിയാം

ഘട്ടം 1: യുഐഡിഎഐ വെബ്‌സൈറ്റ് തുറക്കുക.

ഘട്ടം 2: ആധാർ കാർഡ് രജിസ്ട്രേഷൻ എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക

ഘട്ടം 3: കുട്ടിയുടെ പേര്, മാതാപിതാക്കളുടെ മൊബൈൽ നമ്പർ, മാതാപിതാക്കളുടെ ഇമെയിൽ ഐഡി, വീടിൻ്റെ വിലാസം, പ്രദേശം, സംസ്ഥാനം തുടങ്ങിയ വിശദാംശങ്ങൾ പൂരിപ്പിക്കുക:

സ്റ്റെപ്പ് 4: ഫിക്സ് അപ്പോയിൻ്റ്മെൻ്റിൽ ക്ലിക്ക് ചെയ്യുക

ഘട്ടം 5: ഏറ്റവും അടുത്തുള്ള എൻറോൾമെൻ്റ് സെൻ്റർ തിരഞ്ഞെടുത്ത് ഒരു അപ്പോയിൻ്റ്മെൻ്റ് ഷെഡ്യൂൾ ചെയ്യുക

ഘട്ടം 6: സെന്ററിൽ എത്തുമ്പോൾ ഇനിപ്പറയുന്ന രേഖകൾ കൊണ്ടുവരിക:

  • റഫറൻസ് നമ്പർ
  • ഫോമിൻ്റെ പ്രിൻ്റൗട്ട്
  • ഐഡൻ്റിറ്റി പ്രൂഫ്
  • വിലാസ തെളിവ്
  • കുട്ടിയുമായുള്ള ബന്ധത്തിൻ്റെ തെളിവ്
  • ജനനത്തീയതി

കുട്ടിക്ക് അഞ്ച് വയസ്സോ അതിൽ കൂടുതലോ പ്രായമുണ്ടെങ്കിൽ, പത്ത് വിരലുകളുടെ ബയോമെട്രിക്സ്, മുഖചിത്രം, ഐറിസ് സ്കാൻ തുടങ്ങിയ ബയോമെട്രിക് വിശദാംശങ്ങളും നൽകണം..

നയൻതാര വിഘ്നേഷിനെ പ്രണയിക്കാൻ കാരണം പ്രഭുദേവയുടെ ചായ ഉള്ളതിനാലോ? അന്തം വിട്ട് ലേഡി സൂപ്പർ സ്റ്റാറിന്റെ ആരാധകർ

0
Spread the love

തെന്നിന്ത്യയിൽ വളരെയധികം ആരാധക പിന്തുണയുള്ള സിനിമാ ജോഡിയാണ് നയൻതാര – വിഘ്നേഷ് ശിവൻ ദമ്പതികൾ. ലേഡീ സൂപ്പർസ്റ്റാറിന്റെ മുൻകാല പ്രണയബന്ധങ്ങളും പ്രഭുദേവ അടക്കമുള്ളവരുമായുള്ള പ്രണയംതകർച്ചയും നടിക്ക് സിനിമയ്ക്ക് അകത്തും പുറത്തും വലിയ തിരിച്ചടികൾ നേടി കൊടുത്തിരുന്നു. മുൻപ് പ്രഭുദേവയുമായി പ്രണയത്തിൽ ആയിരുന്ന സമയത്ത് കുടുംബജീവിതത്തിന് പ്രാധാന്യം നൽകുന്നു എന്ന തരത്തിൽ നടി സിനിമ ഉപേക്ഷിക്കുമെന്ന നിലയിൽ വരെ എത്തിയിരുന്നു. എന്നാൽ പ്രഭുദേവയുമായുള്ള വേർപിരിയലിന് ശേഷം നടിക്ക് ജീവിതത്തിൽ തന്നെ ഒരു സെക്കൻഡ് ഇന്നിങ്സ് ആയിരുന്നു.

പ്രഭുദേവക്ക് ശേഷം സംവിധായകൻ വിഗ്നേഷ് ശിവനുമായുള്ള ബന്ധവും, വിവാഹവും, രണ്ട് കുട്ടികൾ ഉൾപ്പെടുന്ന കുടുംബജീവിതവുമെല്ലാം നയൻതാരയുടെ വ്യക്തിജീവിതത്തിലും സിനിമയിലും വലിയ മാറ്റങ്ങളാണ് സൃഷ്ടിച്ചത്. സ്വപ്നതുല്യമായ ജീവിതമാണ് നടി ജീവിക്കുന്നതെന്ന് കാണുന്നവർക്ക് പോലും തോന്നുന്ന രീതിയിൽ ആയിരുന്നു നടിയുടെ വളർച്ച. തിരിച്ചുവരവിൽ അഭിനയത്തിൽ സെലക്ടീവായ നടി നിർമ്മാണത്തിലും മറ്റു ബിസിനസുകളിലും എല്ലാം സജീവമാകുന്ന കാഴ്ചയായിരുന്നു പിന്നീട് കണ്ടത്. കാര്യങ്ങൾ ഇങ്ങനെയൊക്കെ ആയിരിക്കുമ്പോഴും കുടുംബത്തിനൊപ്പം സമയം ചെലവഴിക്കാനും നടി വിട്ടുവീഴ്ച ചെയ്തിരുന്നില്ല.

വിഘ്നേഷും നയൻതാരയും പരസ്പരം പരിചയപ്പെടുന്നത് വിഘ്നേഷിന്റെ ആദ്യചിത്രമായ നാനും റൗഡി താനിന്റെ സെറ്റിൽ ആയിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഇതേ ചിത്രത്തിൽ അഭിനയിച്ച രാഹുൽ താത്ത എന്ന മുതിർന്ന നടൻ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച ആകുന്നത്. പ്രഭുദേവമായുള്ള വേർപിരിയലിന് ശേഷം ആയിരുന്നു ചിത്രത്തിന്റെ ഷൂട്ട്. ചിത്രം പുരോഗമിക്കവേ വിഘ്‌നേഷിന് പ്രഭുദേവയുടെ ചായയുണ്ടെന്ന് താൻ പറയുകയായിരുന്നു. ഇതിനുശേഷമാണ് നടി വിഗ്നേശിവനെ ശ്രദ്ധിച്ചു തുടങ്ങിയതെന്നും തന്റെ വാക്കുകളെ തുടർന്നാണ് വിഘ്നേഷുമായി പ്രണയത്തിലാകുന്നതെന്നും രാഹുൽ താത്ത പറയുന്നു. അതേസമയം ഇത്തരം വാർത്തകളോട് വിഘ്നേഷോ നയൻതാരയോ ഇതുവരെ പ്രതികരിച്ചിട്ടില്ല.

ട്രെയിൻ കേറാനിരിക്കെ പ്രസവ വേദന; തൃശൂര്‍ റെയില്‍വെ സ്റ്റേഷനില്‍ പെൺകുഞ്ഞിന് ജന്മം നൽകി യുവതി

0
Spread the love

തൃശൂര്‍: ഇതര സംസ്ഥാന യുവതി തൃശൂർ റെയിൽവേ സ്റ്റേഷനിൽ പ്രസവിച്ചു. സെക്കന്ദരാബാദിലേക്ക് പോകാനായി തൃശൂ‍ർ റെയിൽവെ സ്റ്റേഷനിൽ എത്തിയ ജസന ബീഗമാണ് സ്റ്റേഷനിൽ പെൺകുഞ്ഞിന് ജന്മം നൽകിയത്. ഒമ്പതരയോട് കൂടിയായിരുന്നു സംഭവം. സ്റ്റേഷന്റെ പിൻഭാഗം വഴി രണ്ടാം ഗേറ്റിലൂടെ അകത്തേക്ക് പ്രവേശിക്കുന്നതിനിടെയാണ് യുവതിക്ക് പ്രസവവേദന അനുഭവപ്പെട്ടത്.

സംഭവം കണ്ട നാട്ടുകാർ 108 ആംബുലൻസ് വിളിച്ചുവരുത്തിയെങ്കിലും പ്രസവം നടന്നുകഴിഞ്ഞിരുന്നു. റെയില്‍വെ ജീവനക്കാരും റെയില്‍ പൊലീസും യുവതിക്ക് സഹായവുമായെത്തി. ‌യുവതിയെയും കുഞ്ഞിനെയും തൃശൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. യുവതി ഐസിയുവിൽ തുടരുകയാണ്.

വനിതാ ഡോക്ടറുടേത് കൊലപാതകമാണെന്ന് വ്യക്തമായിട്ടും പൊലീസ് എന്തു ചെയ്യുകയായിരുന്നു? സുപ്രിംകോടതി

0
Spread the love

ന്യൂഡൽഹി: കൊൽക്കത്തയിൽ യുവ വനിതാ ഡോക്ടറുടെ പീഡനക്കൊലയിൽ ബംഗാൾ പൊലീസിനെതിരെ വിമർശനവുമായി സുപ്രിംകോടതി. കൊലപാതകമാണെന്നു വ്യക്തമായിട്ടും ആശുപത്രി അധികൃതരും പൊലീസും എന്തു ചെയ്യുകയായിരുന്നുവെന്ന് സുപ്രിംകോടതി ചോദിച്ചു. ആരോഗ്യ പ്രവർത്തകരുടെ സുരക്ഷയ്ക്കായി ദേശീയ പ്രോട്ടോക്കോൾ വേണം. ഇതുമായി ബന്ധപ്പെട്ട നിർദേശങ്ങൾക്കായി ദേശീയ ദൗത്യസേന രൂപീകരിച്ചതായും ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ് അധ്യക്ഷനായ സുപ്രിംകോടതി ബെഞ്ച് അറിയിച്ചു. സംഭവത്തില്‍ സ്വമേധയാ എടുത്ത കേസ് പരിഗണിക്കുകയായിരുന്നു കോടതി.

”യുവതിയുടെ മൃതദേഹം സംസ്‌കാരത്തിനു കൈമാറി മൂന്നു മണിക്കൂറും കഴിഞ്ഞാണ് സംഭവത്തിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. മെഡിക്കൽ കോളജിലെ പ്രിൻസിപ്പലും പൊലീസും അതുവരെ എന്തെടുക്കുകയായിരുന്നു? ഗുരുതരമായൊരു കുറ്റകൃത്യമാണു നടന്നത്. സംഭവം നടക്കുന്നത് ആശുപത്രിയിലും. ഈ സമയത്ത് ഇവരെല്ലാം എന്തു ചെയ്യുകയായിരുന്നു?”-കോടതി ചോദിച്ചു.

ക്രിമിനലുകളെ ആശുപത്രിയിൽ കടക്കാൻ അനുവദിക്കുകയല്ലേ അധികൃതര്‍ ചെയ്തതെന്നും കോടതി കുറ്റപ്പെടുത്തി. കൊലപാതകമാണു നടന്നതെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വ്യക്തമാക്കിയിരുന്നു. എന്നാൽ, രാത്രി 11.45നാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. അതുവരെയും ആശുപത്രി അധികൃതർ എന്തെടുക്കുകയായിരുന്നു? അസ്വാഭാവിക മരണം രജിസ്റ്റര്‍ ചെയ്തതിനെ എഫ്.ഐ.ആർ എന്ന് അവകാശപ്പെടാനാകില്ലെന്നും കോടതി പറഞ്ഞു. ഇതുവരെ കേസന്വേഷണവുമായി ബന്ധപ്പെട്ട സ്ഥിതിവിവരണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി നിര്‍ദേശിച്ചിട്ടുണ്ട്. വ്യാഴാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

ഡോക്ടർമാരുടെ സുരക്ഷ ഉറപ്പാക്കാൻ കോടതി ഉണ്ടാകുമെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. ആരോഗ്യ പ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പാക്കാനായി ദേശീയ ടാസ്ക് ഫോഴ്സും കോടതി പ്രഖ്യാപിച്ചു. മെഡിക്കൽ രംഗത്തെ 10 പേരെ ഉൾപ്പെടുത്തിയുള്ള സമിതിക്ക് നാവികസേന മെഡിക്കൽ ഡയരക്ടർ നേതൃത്വം നൽകും. ഡൽഹി എയിംസ് ഡയരക്ടറും സംഘത്തിലുണ്ട്. രാജ്യവ്യാപകമായി പാലിക്കേണ്ട സുരക്ഷാ ക്രമീകരണങ്ങളെക്കുറിച്ച് ശിപാർശ നൽകാൻ നിർദേശമുണ്ട്. ആശുപത്രികളിൽ ജീവനക്കാർക്ക് പ്രത്യേക വിശ്രമമുറികൾ ഏര്‍പ്പെടുത്താനും ആവശ്യപ്പെട്ടിട്ടുണ്ട്. എല്ലാ ആശുപത്രികളിലും ആഭ്യന്തര സമിതി രൂപീകരിക്കണമെന്നും കോടതി അറിയിച്ചു.

ആരോഗ്യപ്രവര്‍ത്തകരുടെ സുരക്ഷയ്ക്കായി സുപ്രിംകോടതി മുന്നോട്ടുവച്ച നിര്‍ദേശങ്ങള്‍

  1. അത്യാഹിത വിഭാഗത്തില്‍ അധികസുരക്ഷ ഒരുക്കണം
  2. ആയുധങ്ങളുമായി അകത്തു കടക്കുന്നത് തടയാൻ ബാഗേജ് സ്ക്രീനിങ് നടത്തണം
  3. രോഗികളല്ലാത്തവരെ പരിധിക്കപ്പുറം അനുവദിക്കരുത്
  4. ജനക്കൂട്ടം നിയന്ത്രിക്കാന്‍ സുരക്ഷാസംവിധാനം വേണം
  5. ഡോക്ടർമാർക്കും നഴ്സുമാർക്കും വിശ്രമമുറികള്‍ ഒരുക്കണം
  6. ബയോമെട്രിക്സ് തിരിച്ചറിയല്‍ സംവിധാനങ്ങള്‍ സജ്ജീകരിക്കണം
  7. എല്ലായിടത്തും സി.സി.ടി.വി സ്ഥാപിക്കണം, വെളിച്ചം വേണം
  8. മെഡിക്കൽ പ്രൊഫഷനുകൾക്ക് രാത്രി 10 മുതൽ രാവിലെ 6 വരെ ഗതാഗത സൗകര്യമൊരുക്കണം
  9. പ്രതിസന്ധികള്‍ മറികടക്കാന്‍ ശിൽപശാലകൾ നടത്തണം
  10. സ്ഥാപനങ്ങളിലെ സുരക്ഷ മൂന്നുമാസം കൂടുമ്പോള്‍ ഓഡിറ്റ് ചെയ്യണം
  11. ആരോഗ്യപ്രവര്‍ത്തകരുടെ അടിയന്തര ആവശ്യങ്ങൾക്കായി ഹെൽപ്‍ലൈൻ നമ്പർ വേണം
  12. എല്ലാ ആശുപത്രികളിലും ആഭ്യന്തര സമിതി രൂപീകരിക്കണം

തെറ്റായ ഒരു തെരഞ്ഞെടുപ്പ്, കൂടുതല്‍ നാടകീയമായി പോയി; നസ്രിയയ്ക്കൊപ്പമുള്ള സിനിമ പരാജയപ്പെട്ടതില്‍ നടൻ നാനി

0
Spread the love

നാനിയും നസ്രിയയും പ്രധാന കഥാപാത്രങ്ങളായ ചിത്രമാണ് അണ്ടേ സുന്ദരാനികി. സംവിധാനം നിര്‍വഹിച്ചത് വിവേക അത്രേയയാണ്. അണ്ടേ സുന്ദരാനികി വലിയ വിജയമായിരുന്നില്ല. എന്തുകൊണ്ടാണ് അണ്ടേ സുന്ദരാനികി പരാജയപ്പെട്ടതെന്ന് പറയുകയാണ് നാനി.

സിനിമ പരാജയപ്പെടാൻ പ്രധാന കാരണം താൻ ആണെന്ന് നടൻ നാനി വ്യക്തമാക്കുന്നു. വിവേകിനോടും ഞാൻ ഇക്കാര്യം പറഞ്ഞിട്ടുണ്ട്. സിനിമാ പ്രേമി എന്ന നിലയില്‍ കഥയില്‍ ഞാൻ ആവേശഭരിതനായി. പക്ഷേ ഒരു നടൻ എന്ന നിലയിന്റെ തന്റെ ഇമേജ് ഞാൻ മറക്കുകയും ചെയ്‍തു. ആ ആശയം എന്നിലെ ഒരു സിനിമാ ആസ്വാദകൻ ഇഷ്‍ടപ്പെട്ടു. അത് സമ്മതിക്കുകയും ചെയ്യുകയായിരുന്നു. എന്നാല്‍ പ്രേക്ഷകര്‍ കണ്ടത് താര സിനിമയായിട്ട് ആയിരുന്നു. കഥാപാത്രങ്ങളെ കാണാൻ പ്രേക്ഷകര്‍ തയ്യാറായില്ല. എന്നാല്‍ പരാജയമായെങ്കിലും അണ്ടേ സുന്ദരാനികി സിനിമ ചെയ്‍തതില്‍ അഭിമാനിക്കുന്നുവെന്നും നാനി വ്യക്തമാക്കുന്നു.

ചെറിയ തമാശകളുള്ള എന്റെ ഓരോ സിനിമയും വൻ വിജയങ്ങളായിട്ടുണ്ട്. ഒരുപാട് ആളുകള്‍ അത് പ്രതീക്ഷിച്ചിരുന്നു. പക്ഷേ ഇവിടെ കൂടുതല്‍ നാടകീയമായിരുന്നു. കോമഡി പിന്നിലേക്ക് മാറി. തെറ്റായ ഒരു തെരഞ്ഞെടുപ്പായിരുന്നു അത്. താരത്തിന്റെ ആവശ്യം അതിനില്ലായിരുന്നു. സിനിമ എല്ലാവരും അഭിനന്ദിക്കേണ്ട ഒന്നാണെന്നും പറയുന്നു നാനി.

ഹേമ കമ്മിറ്റി റിപ്പോർട്ട്‌ പുറത്തുവരാൻ വൈകിയതിന് കാരണം 15 അംഗ പവർ ഗ്രൂപ്പ്: വിനയൻ

0
Spread the love

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവരാൻ വൈകിയതിന് കാരണം മലയാള സിനിമയിലെ 15 അംഗ പവർ ഗ്രൂപ്പാണെന്ന് സംവിധായകൻ വിനയൻ. പുതുമുഖങ്ങൾക്ക് സിനിമയിലേക്ക് വരാൻ ആശങ്കയുണ്ട്. മന്ത്രിമാർ വരെ ഈ വിഷയത്തെ ലഘൂകരിക്കുകയാണ്. ഇനിയും ഉറക്കം നടിക്കരുത്. സിനിമാ മാഫിയയുടെ വലിയ പീഡനങ്ങൾ ഏറ്റുവാങ്ങിയവനാണ് താൻ. പത്തൊമ്പതാം നൂറ്റാണ്ടിന് ശേഷം ഒരു പടം ചെയ്യാൻ തന്നെ സമ്മതിച്ചിട്ടില്ല . മുമ്പ് തന്നെ ഒതുക്കാൻ ശ്രമിച്ചവർ തന്നെയാണ് ഇന്നും പവർ ഗ്രൂപ്പായി നിൽക്കുന്നുവെന്നത് ഖേദരമാണ്.

ഈ ഗ്രൂപ്പിൽ ആരൊക്കെയാണ് ഉള്ളതെന്ന് തനിക്കറിയാം. സർക്കാർ കോൺക്ലേവ് നടത്തു​മ്പോൾ അതിന് മുന്നിൽ ഈ പവർ ഗ്രൂപ്പാണ് മുമ്പിലെങ്കിൽ വലിയ പ്രതിഷേധമുണ്ടാകും. മാക്ടയെ തകർത്തത് ഇവരാണ്. അതിൽ നിലവിലെ ഒരു സംസ്ഥാന മന്ത്രിയും ഉൾപ്പെടുന്നു. മലയാള സിനിമയിൽ ഈ റിപ്പോർട്ട് കൊണ്ട് പ്രത്യേകിച്ച് കാര്യമൊന്നുമില്ല. അതിക്രമങ്ങൾ കാണിക്കുന്നവരുടെ ബലം കുറയുമെന്ന് മാത്രം. മലയാള സിനിമയിലെ സംഘടനകൾ ശക്തമായ നിലപാടെടുത്താൽ മാറ്റങ്ങൾ ഉണ്ടാകുമെന്നും വിനയൻ പറഞ്ഞു

‘ക്രിക്കറ്ററിൽ നിന്ന് ക്രിക്കറ്റ് ഹീറോയിലേക്കുള്ള യാത്ര’; യുവരാജ് സിംഗിന്‍റെ ജീവിതം വെള്ളിത്തിരയിലേക്ക്

0
Spread the love

ഇന്ത്യന്‍ ക്രിക്കറ്റിലെ ഇതിഹാസ താരം യുവരാജ് സിംഗിന്‍റെ ജീവിതം സിനിമയാകുന്നു. വെറൈറ്റിയുടെ റിപ്പോർട്ട് അനുസരിച്ച്, ടി-സീരീസിലെ ഭൂഷൺ കുമാറും 200 നോട്ട് ഔട്ട് സിനിമയുടെ രവി ഭാഗ്ചന്ദ്കയും ഈ പ്രോജക്റ്റ് നിര്‍മ്മിക്കും. ബയോപിക്കിൻ്റെ സംവിധായകനെയും അഭിനേതാക്കളെയും ഇതുവരെ തീരുമാനിച്ചിട്ടില്ല.

ഭൂഷൺ കുമാർ യുവരാജിന്‍റെ ബയോപിക് വാര്‍ത്ത സ്ഥിരീകരിച്ചിട്ടുണ്ട് “യുവരാജ് സിങ്ങിൻ്റെ ജീവിതം തന്നെ ഒരു പ്രചോദിപ്പിക്കുന്ന കഥയാണ്. ഒരു ക്രിക്കറ്ററിൽ നിന്ന് ക്രിക്കറ്റ് ഹീറോയിലേക്കുള്ള അദ്ദേഹത്തിൻ്റെ യാത്ര, യഥാർത്ഥ ജീവിതത്തിൽ ഒരു നായകനിലേക്കുള്ള യാത്ര ശരിക്കും പ്രചോദനകരമാണ്. പറയേണ്ടതും കേൾക്കേണ്ടതുമായ ഒരു കഥ ബിഗ് സ്‌ക്രീനിലൂടെ കൊണ്ടുവരുന്നതിലും അദ്ദേഹത്തിൻ്റെ അസാധാരണ നേട്ടങ്ങൾ ആഘോഷിക്കുന്നതിലും ഞാൻ ത്രില്ലിലാണ്” ഭൂഷന്‍ കുമാര്‍ പറഞ്ഞു.

എല്ലാ അർത്ഥത്തിലും ഒരു യഥാർത്ഥ ഇതിഹാസമാണ് യുവരാജ് സിങ്ങിനെ രവി ഭാഗ്ചന്ദ്ക വിശേഷിപ്പിച്ചത്. “യുവരാജ് വർഷങ്ങളായി പ്രിയ സുഹൃത്താണ്. അദ്ദേഹത്തിൻ്റെ അവിശ്വസനീയമായ ക്രിക്കറ്റ് യാത്ര ഒരു സിനിമാറ്റിക് അനുഭവമാക്കി മാറ്റാൻ കഴിയുന്നതില്‍ അഭിമാനമുണ്ട്. യുവി ഒരു ലോക ചാമ്പ്യൻ മാത്രമല്ല, എല്ലാ അർത്ഥത്തിലും ഒരു യഥാർത്ഥ ഇതിഹാസമാണ്,” അദ്ദേഹം പറഞ്ഞു.

സ്വന്തം വെല്ലുവിളികളെ അതിജീവിക്കാൻ സിനിമ മറ്റുള്ളവരെ പ്രചോദിപ്പിക്കണമെന്ന് യുവരാജ് സിംഗ് പറഞ്ഞു. “ഭൂഷൺ ജിയും രവിയും ചേർന്ന് ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് എൻ്റെ ആരാധകർക്ക് എൻ്റെ കഥ സിനിമയായി എടുക്കുന്നതില്‍ ഞാൻ അഭിമാനിക്കുന്നു. എല്ലാ ഉയർച്ചയിലും താഴ്ചയിലും ക്രിക്കറ്റാണ് എൻ്റെ ഏറ്റവും വലിയ സ്നേഹവും ശക്തിയുടെ ഉറവിടവും. സ്വന്തം വെല്ലുവിളികളെ അതിജീവിക്കാനും അവരുടെ സ്വപ്നങ്ങൾ അചഞ്ചലമായ അഭിനിവേശത്തോടെ പിന്തുടരാനും ഈ സിനിമ മറ്റുള്ളവരെ പ്രചോദിപ്പിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു” യുവരാജ് പറഞ്ഞു.
പതിമൂന്നാം വയസ്സിൽ പഞ്ചാബിൻ്റെ അണ്ടർ 16 ക്രിക്കറ്റ് ടീമിൽ കളിച്ചാണ് യുവരാജ് സിംഗ് ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ചത്. 2007ലെ ടി20 ലോകകപ്പിൽ ഇംഗ്ലണ്ടിൻ്റെ സ്റ്റുവർട്ട് ബ്രോഡിനെതിരെ ഒരോവറിൽ ആറ് സിക്‌സറുകൾ പറത്തി യുവരാജ് ചരിത്രമെഴുതി. 2011 ലോകകപ്പ് ഇന്ത്യ ഉയര്‍ത്തിയപ്പോള്‍ പ്ലെയര്‍ ഓഫ് ദ ടൂര്‍ണമെന്‍റും യുവി ആയിരുന്ന. പിന്നീട് ക്യാന്‍സറിനോട് പോരാടി യുവി കളിക്കളത്തിലേക്ക് തിരിച്ചുവന്നു. 2019ലാണ് യുവരാജ് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചത്.

ഹേമ കമ്മിറ്റി റിപ്പോർട്ട്: കേസെടുക്കണമെങ്കില്‍ പരാതി വേണം; ആകാശത്തുനിന്ന് എഫ്.ഐ.ആര്‍ ഇടാനാകില്ല: എ.കെ ബാലൻ

0
Spread the love

മലപ്പുറം: ഹേമ കമ്മിറ്റി റിപ്പോർട്ടിലെ പ്രസിദ്ധീകരിക്കാത്ത ഭാഗം പുറത്തുവിടാൻ കോടതി അനുമതി വേണമെന്ന് മുൻ സാംസ്‌കാരിക മന്ത്രി എ.കെ ബാലൻ. പ്രസിദ്ധീകരിക്കാത്ത ഭാഗം പുറത്തുവന്നാൽ നടപടികളിലേക്കു കടക്കാം. റിപ്പോര്‍ട്ട് പുറത്തുവിടാൻ തുടക്കം മുതലേ തടസമുണ്ടായിരുന്നുവെന്നും കേസെടുക്കണമെങ്കില്‍ പരാതി വേണമെന്നും ബാലൻ പറഞ്ഞു.

മലപ്പുറത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സി.പി.എം നേതാവ്. മൊഴികൾ പ്രസിദ്ധീകരിക്കരുതെന്ന നിലപാടാണ് ഒരു ഡബ്ല്യൂ.സി.സി അംഗവും സ്വീകരിച്ചത്. ഇത് ഒരുകാരണവശാലും വെളിപ്പെടുത്തില്ലെന്ന് മൊഴി നൽകിയവർക്ക് ഹേമ കമ്മിറ്റി ഉറപ്പുനൽകുകയും ചെയ്തിട്ടുണ്ട്. 400 പേജുകൾ മൊഴികളായും രേഖകളായുമുണ്ട്. ഇതു മുഴുവൻ കമ്മിറ്റി സർക്കാരിന് നൽകിയിട്ടില്ല. വ്യക്തിപരമായ പരാതിയായി സർക്കാരിന് മുന്നിൽ ഒന്നും ലഭിച്ചിട്ടില്ലെന്നും ബാലൻ പറഞ്ഞു.

”മുൻപുള്ള അടൂർ കമ്മിറ്റിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സർക്കാർ നടപടികൾ ആരംഭിച്ചിരുന്നു. കോവിഡിന്റെ പശ്ചാത്തലത്തിൽ തുടർനടപടികൾ ഉണ്ടായില്ല. ഒരു വ്യവസായത്തെ ഇല്ലാതാക്കാനാകില്ല. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സർക്കാർ അവധാനതയോടെ ഇടപെടും. പുറത്തുവിടാൻ പാടില്ലെന്ന കാര്യങ്ങൾ ഉള്ളതുകൊണ്ടാണ് നടപടി വൈകിയത്. സ്വമേധയാ കേസെടുത്താൽ എഫ്.ഐ.ആർ ഇടണം. അതിനു പരാതിയുണ്ടാവണം. ആകാശത്തുനിന്ന് എഫ്.ഐ.ആര്‍ ഇടാനാകില്ല. അതിനു വ്യക്തിപരമായ പരാതി വേണം. സർക്കാരിനു മുന്നിൽ റിപ്പോർട്ടിന്റെ രത്‌നച്ചുരുക്കമേയുള്ളൂ. ആരു പറഞ്ഞു, ആർക്കെതിരെ പറഞ്ഞുവെന്നൊന്നും റിപ്പോർട്ടിലില്ല.”

നിർഭയമായി മൊഴിനൽകാമെന്ന് കമ്മിഷൻ ഉറപ്പുനൽകിയതാണ്. മൊഴിനൽകുന്നവരുടെ പേരുകൾ പറയില്ലെന്ന് കമ്മിഷൻ ഉറപ്പുനൽകി. റിപ്പോർട്ടിലെ പ്രസിദ്ധീകരിക്കാത്ത ഭാഗം പുറത്തുവിടാൻ കോടതി അനുമതി വേണം. പ്രസിദ്ധീകരിക്കാത്ത ഭാഗം വന്നാൽ നടപടികളിലേക്ക് കടക്കാമെന്നും എ.കെ ബാലൻ വ്യക്തമാക്കി.

നിർദേശങ്ങളുടെ അടിസ്ഥാനത്തിൽ മാന്യത കാണിക്കുകയാണ് സർക്കാർ ചെയ്തത്; പരാതി ലഭിച്ചാൽ വിട്ടുവീഴ്ചയില്ലാതെ നടപടി: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സാംസ്കാരിക മന്ത്രി

0
Spread the love

ആലപ്പുഴ: ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പേരിൽ സർക്കാർ രാഷ്ട്രീയ ലാഭത്തിന് ശ്രമിച്ചിട്ടില്ലെന്ന് സാംസ്കാരിക മന്ത്രി സജി ചെറിയാൻ. റിപ്പോർട്ട് രഹസ്യമായി സൂക്ഷിക്കണെമെന്ന് ജസ്റ്റിസ് ഹേമ തന്നെ പറഞ്ഞിട്ടുണ്ടായിരുന്നു. സ്വകാര്യ വിവരങ്ങളുള്ളതിനാൽ മുൻ വിവരാവകാശ കമ്മീഷണറും റിപ്പോർട്ട്‌ പുറത്തുവിടരുതെന്ന് ആവശ്യപ്പെട്ടു. ഈ നിർദേശങ്ങളുടെ അടിസ്ഥാനത്തിൽ മാന്യത കാണിക്കുകയാണ് സർക്കാർ ചെയ്തത്.

റിപ്പോർട്ട് നടപ്പാക്കാനുള്ള നടപടി സർക്കാർ ആരംഭിച്ചിട്ടുണ്ട്. അതിന്റെ ഭാഗമായി സിനിമാ രംഗത്തെ എല്ലാ സംഘടനകളുമായും ചർച്ചചെയ്ത് വരികയാണ്. കഴിഞ്ഞ ഒന്നരവർഷമായി വലിയൊരു പ്രക്രിയയിലാണ് സംസ്ഥാന സർക്കാർ. സിനിമാ കോൺക്ലേവ് നടത്താമെന്ന് തീരുമാനിച്ചത് സംഘടനകളുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ്.

റിപ്പോർട്ടിലെ ശുപാർശകൾ നിയമപരമായടക്കം പരിശോധിക്കുകയും പഠിക്കുകയും വേണം. പരാതി ലഭിച്ചാൽ വിട്ടുവീഴ്ചയില്ലാതെ നടപടിയെടുക്കും. വനിതകളുടെ പ്രശ്നങ്ങൾ ഗൗരവമായി പരിഗണിക്കു​മെന്നും മന്ത്രി സജി ചെറിയാൻ പറഞ്ഞു. റിപ്പോർട്ട് വായിച്ചിട്ടില്ലെന്നും മന്ത്രി ആവർത്തിച്ചു. വായിച്ചത് ഉദ്യോഗസ്ഥരാണെന്നും അദ്ദേഹം വ്യക്തമാക്കി.

നടിമാരുടെ വാതിലിൽ മുട്ടും, തുറന്നില്ലെങ്കിൽ തകർത്ത് അകത്തേക്ക് കയറും; സ്ത്രീത്വത്തെ അപമാനിച്ചതിന് കേസെടുക്കാമെന്ന് ഹേമ കമ്മിറ്റി

0
Spread the love

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ നിയമ നടപടിക്കും ശുപാർശ. സ്ത്രീത്വത്തെ അപമാനിച്ചതിന് ആരോപണ വിധേയർക്കെതിരെ കേസ് എടുക്കാമെന്നാണ് റിപ്പോർട്ടിലെ ശുപാർശ. ഐപിസി 354 പ്രകാരം കേസ് എടുക്കാമെന്ന പരാമർശം സ്വകാര്യത കണക്കിലെടുത്ത് പുറത്ത് വിടാതിരുന്ന ഭാഗത്താണുളളത്. വിദേശ ഷോകളുടെ പേരിലും നടികൾക്ക് നേരെ ലൈംഗിക ചൂഷണമുണ്ടായെന്നും ഹേമാ കമ്മിറ്റിക്ക് മുന്നാകെ നടികൾ മൊഴി നൽകിയിട്ടുണ്ട്.

മലയാള സിനിമയിൽ സ്ത്രീകൾ അതിക്രൂരമായി ലൈംഗിക ചൂഷണത്തിനും വിവേചനത്തിനും ഇരയാകുന്നതിന്റെ നടുക്കുന്ന വിവരങ്ങളാണ് പുറത്ത് വന്ന ഹേമ കമ്മിറ്റി റിപ്പോർട്ടിലുളളത്. മലയാള സിനിമ അടക്കി വാഴുന്നത് ക്രിമിനലുകളും വൻകിട മാഫിയകളുമാണ്. അവസരം കിട്ടാനും സിനിമയിൽ നില നിന്നു പോകാനും ലൈംഗിക താത്പര്യങ്ങൾക്ക് സ്ത്രീകൾ വഴങ്ങേണ്ടി വരുന്നു. ചൂഷകരെ സംരക്ഷിക്കാൻ മലയാള സിനിമയിൽ പവർ ടീം ഉണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

സഹകരിക്കുന്നവരെ തൽപരകക്ഷികളിലേക്ക് എത്തിക്കാൻ പ്രൊഡക്ഷൻ കൺട്രോൾമാർ വഴി വാട്സ്ആപ്പ് ഗ്രൂപ്പുകളുണ്ട്. ആര് അഭിനയിക്കണം, ആര് നിലനിൽക്കണമെന്ന്ഈ ഇടനിലക്കാർ തീരുമാനിക്കണം. അവസരം കിട്ടാൻ ഒന്നോ ഒന്നിലധികം പേരുമാരുമായോ വിട്ടുവീഴ്ച ചെയ്യേണ്ടിവരും. സഹകരിക്കുന്നവർ ഗുഡ് വുമൺ, എതിർത്താൽ ബാഡ് വുമൺ എന്ന ലേബലിടും. അഡ്ജസ്മെന്റും കോംപ്രമൈസും സിനിമാ ഫീൽഡിൽ പതിവ് വാക്കുകളാണ്. ഒറ്റയ്ക്ക് ഹോട്ടൽമുറിയിൽ കഴിയാൻ പോലും ഭയമാണെന്ന് സ്ത്രീകൾ ഹേമ കമ്മറ്റിക്ക് മുന്നാകെ പറഞ്ഞു. രാത്രിയായാൽ വാതിലിൽ മുട്ടുന്നത് പതിവാണ്. തുറന്നില്ലെങ്കിൽ ഇടി വാതിൽ തകർത്ത് അകത്തേക്ക് കയറും.

ലൊക്കേഷനിൽ മാത്രമല്ല സിനിമാരംഗങ്ങളിലും ലൈംഗിക ഷൂഷണമുണ്ടാകുന്നു. നഗ്ന ദൃശ്യങ്ങൾ നിർബന്ധിപ്പിച്ച് പകർത്തും. ഒഴിവാക്കാൻ ആവശ്യപ്പെട്ടാൽ സഹകരിക്കാൻ പറയും. മോശമായി പെരുമാറിയ നടന്റെ ഭാര്യയായി അയാളെ ആലംഗിനം ചെയ്യുന്ന ഷോട്ട് 17 റീ ടേക്ക് വരെ എടുക്കേണ്ടി വന്ന ദുരനുഭവം വരെ മൊഴി നൽകിയവർക്കുണ്ട്. ആരോട് പരാതിപ്പെട്ടിട്ടും കാര്യമില്ല. ഐസിസി കമ്മറ്റികൾ നോക്കുകുത്തികളാണ്. ജീവഭയം കൊണ്ട് പൊലീസിനെ സമീപിക്കില്ല.സമീപിച്ചാൽ വിലക്കേർപ്പെടുത്തുമെന്നും മൊഴിയിലുണ്ട്.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts