Home Blog Page 53

നടിമാരുടെ വാതിലിൽ മുട്ടും, തുറന്നില്ലെങ്കിൽ തകർത്ത് അകത്തേക്ക് കയറും; സ്ത്രീത്വത്തെ അപമാനിച്ചതിന് കേസെടുക്കാമെന്ന് ഹേമ കമ്മിറ്റി

0
Spread the love

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ നിയമ നടപടിക്കും ശുപാർശ. സ്ത്രീത്വത്തെ അപമാനിച്ചതിന് ആരോപണ വിധേയർക്കെതിരെ കേസ് എടുക്കാമെന്നാണ് റിപ്പോർട്ടിലെ ശുപാർശ. ഐപിസി 354 പ്രകാരം കേസ് എടുക്കാമെന്ന പരാമർശം സ്വകാര്യത കണക്കിലെടുത്ത് പുറത്ത് വിടാതിരുന്ന ഭാഗത്താണുളളത്. വിദേശ ഷോകളുടെ പേരിലും നടികൾക്ക് നേരെ ലൈംഗിക ചൂഷണമുണ്ടായെന്നും ഹേമാ കമ്മിറ്റിക്ക് മുന്നാകെ നടികൾ മൊഴി നൽകിയിട്ടുണ്ട്.

മലയാള സിനിമയിൽ സ്ത്രീകൾ അതിക്രൂരമായി ലൈംഗിക ചൂഷണത്തിനും വിവേചനത്തിനും ഇരയാകുന്നതിന്റെ നടുക്കുന്ന വിവരങ്ങളാണ് പുറത്ത് വന്ന ഹേമ കമ്മിറ്റി റിപ്പോർട്ടിലുളളത്. മലയാള സിനിമ അടക്കി വാഴുന്നത് ക്രിമിനലുകളും വൻകിട മാഫിയകളുമാണ്. അവസരം കിട്ടാനും സിനിമയിൽ നില നിന്നു പോകാനും ലൈംഗിക താത്പര്യങ്ങൾക്ക് സ്ത്രീകൾ വഴങ്ങേണ്ടി വരുന്നു. ചൂഷകരെ സംരക്ഷിക്കാൻ മലയാള സിനിമയിൽ പവർ ടീം ഉണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

സഹകരിക്കുന്നവരെ തൽപരകക്ഷികളിലേക്ക് എത്തിക്കാൻ പ്രൊഡക്ഷൻ കൺട്രോൾമാർ വഴി വാട്സ്ആപ്പ് ഗ്രൂപ്പുകളുണ്ട്. ആര് അഭിനയിക്കണം, ആര് നിലനിൽക്കണമെന്ന്ഈ ഇടനിലക്കാർ തീരുമാനിക്കണം. അവസരം കിട്ടാൻ ഒന്നോ ഒന്നിലധികം പേരുമാരുമായോ വിട്ടുവീഴ്ച ചെയ്യേണ്ടിവരും. സഹകരിക്കുന്നവർ ഗുഡ് വുമൺ, എതിർത്താൽ ബാഡ് വുമൺ എന്ന ലേബലിടും. അഡ്ജസ്മെന്റും കോംപ്രമൈസും സിനിമാ ഫീൽഡിൽ പതിവ് വാക്കുകളാണ്. ഒറ്റയ്ക്ക് ഹോട്ടൽമുറിയിൽ കഴിയാൻ പോലും ഭയമാണെന്ന് സ്ത്രീകൾ ഹേമ കമ്മറ്റിക്ക് മുന്നാകെ പറഞ്ഞു. രാത്രിയായാൽ വാതിലിൽ മുട്ടുന്നത് പതിവാണ്. തുറന്നില്ലെങ്കിൽ ഇടി വാതിൽ തകർത്ത് അകത്തേക്ക് കയറും.

ലൊക്കേഷനിൽ മാത്രമല്ല സിനിമാരംഗങ്ങളിലും ലൈംഗിക ഷൂഷണമുണ്ടാകുന്നു. നഗ്ന ദൃശ്യങ്ങൾ നിർബന്ധിപ്പിച്ച് പകർത്തും. ഒഴിവാക്കാൻ ആവശ്യപ്പെട്ടാൽ സഹകരിക്കാൻ പറയും. മോശമായി പെരുമാറിയ നടന്റെ ഭാര്യയായി അയാളെ ആലംഗിനം ചെയ്യുന്ന ഷോട്ട് 17 റീ ടേക്ക് വരെ എടുക്കേണ്ടി വന്ന ദുരനുഭവം വരെ മൊഴി നൽകിയവർക്കുണ്ട്. ആരോട് പരാതിപ്പെട്ടിട്ടും കാര്യമില്ല. ഐസിസി കമ്മറ്റികൾ നോക്കുകുത്തികളാണ്. ജീവഭയം കൊണ്ട് പൊലീസിനെ സമീപിക്കില്ല.സമീപിച്ചാൽ വിലക്കേർപ്പെടുത്തുമെന്നും മൊഴിയിലുണ്ട്.

രജനികാന്തിന്റെ ആക്ഷന്‍ എന്റര്‍ടെയ്നർ വേട്ടയ്യൻ ഒക്ടോബര്‍ 10ന് തീയേറ്ററുകളില്‍ എത്തും

0
Spread the love

സ്റ്റൈല്‍ മന്നല്‍ രജനികാന്ത് നായകനാകുന്ന വേട്ടയ്യന്‍ ഒക്ടോബര്‍ 10ന് തീയേറ്ററുകളില്‍ എത്തും. തമിഴ്, തെലുങ്ക്, ഹിന്ദി, കന്നട ഭാഷകളില്‍ ചിത്രം പ്രദര്‍ശനത്തിനെത്തുമെന്ന് നിര്‍മാതാക്കള്‍ അറിയിച്ചു.

‘ജയ് ഭീം’ എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം സംവിധായകന്‍ ജ്ഞാനവേല്‍ ഒരുക്കുന്ന വമ്പന്‍ താരനിരയുള്ള ആക്ഷന്‍ എന്റര്‍ടെയ്നറായിരിക്കും വേട്ടയ്യന്‍. റിട്ട. പൊലീസ് ഓഫിസറുടെ വേഷത്തിലാണ് രജനികാന്ത് സിനിമയില്‍ പ്രത്യക്ഷപ്പെടുന്നത്. രജനികാന്തിന്റെ 170-ാം ചിത്രമാണ് ലൈക്ക പ്രൊഡക്ഷന്‍സ് നിര്‍മിക്കുന്ന ‘വേട്ടയ്യന്‍’.

അമിതാഭ് ബച്ചന്‍, ഫഹദ് ഫാസില്‍, റാണ ദഗ്ഗുബതി, മഞ്ജു വാര്യര്‍, റിതിക സിങ്, ദുഷാര വിജയന്‍ എന്നിവരും ചിത്രത്തില്‍ പ്രധാനവേഷങ്ങളില്‍ എത്തുന്നു. സംഗീതസംവിധായകന്‍ അനിരുദ്ധ് രവിചന്ദര്‍, ഛായാഗ്രാഹകന്‍ എസ്ആര്‍ കതിര്‍, എഡിറ്റര്‍ ഫിലോമിന്‍ രാജ്. 32 വര്‍ഷങ്ങള്‍ക്കു ശേഷം അമിതാഭ് ബച്ചനും രജനികാന്തും ഒരുമിച്ചഭിനയിക്കുന്ന ചിത്രം കൂടെയാണ് ഇത്. 1991-ല്‍ ഹം എന്ന ചിത്രത്തിലാണ് ഇരുവരും അവസാനമായി ഒരുമിച്ചഭിനയിച്ചത്. വേട്ടയ്യന് ശേഷം കൂലി എന്ന ചിത്രത്തിലാണ് രജനികാന്ത് അഭിനയിക്കുക. ചിത്രം അടുത്തവര്‍ഷം റിലീസ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

എബ്രിഡ് ഷൈനും ജിബു ജേക്കബും ഒരുമിക്കുന്നു, ‘ഭീകരന്‍’ ടെറ്റില്‍ പോസ്റ്റര്‍ പുറത്ത്, നായകൻ ജോമോന്‍ ജ്യോതിര്‍

0
Spread the love

പത്ത് വർഷം മുമ്പ് 2014-ൽ സിനിമാ സംവിധായകരായി അരങ്ങേറ്റം കുറിച്ച് വൻ വിജയം നേടിയ രണ്ട് സംവിധായകർ. 2014 ജനുവരി 31ന് “1983” എന്ന ചിത്രത്തിലൂടെ എബ്രിഡ് ഷൈൻ. 2014 സെപ്റ്റംബർ 25-ന് “വെള്ളിമൂങ്ങ”എന്ന ചിത്രത്തിലൂടെ ജിബു ജേക്കബ്. ഇരുവരും പത്ത് വർഷങ്ങൾക്കു ശേഷം ഒരു സിനിമയിൽ ഒരുമിക്കുന്നു. എബ്രിഡ് ഷൈൻ എഴുതി ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന “റഫ് & ടഫ് ഭീകരൻ”
എന്ന കോമഡി ജോണറിലുള്ള സിനിമയിലാണ് ഈ പ്രതിഭാശാലികൾ ഒന്നിക്കുന്നത്.

പുതിയ കാലത്തെ നർമത്തിന് പുത്തൻ ഭാവം നൽകുന്ന ജോ മോൻ ജ്യോതിറാണ് ഈ ചിത്രത്തിലെ ടൈറ്റിൽ റോൾ കൈകാര്യം ചെയ്യുന്നത്. സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറായ ജോമോൻ ജ്യോതിർ ശ്രദ്ധിക്കപ്പെടുന്നത് സോഷ്യൽ മീഡിയ റീൽ സിലൂടെയാണ്. ‘രോമാഞ്ച’ത്തിലെ ഡി ജെ ബാബു, ‘ഗുരുവായൂരമ്പലനടയി’ലെ ഡോക്ട്‌ടർ (പക്ഷിരാജ), ‘വാഴ’യിലെ മൂസ എന്നീ വേഷങ്ങളിലൂടെ സിനിമാ മേഖലയിലും ശ്രദ്ധേയനായ ജോമോൻ ജ്യോതിർ ആദ്യമായി ടൈറ്റിൽ റോളിൽ നായകനായി അഭിനയിക്കുന്ന ചിത്രം കൂടിയാണിത്.

ജിബു ജേക്കബിന്റെയും എബ്രിഡ് ഷൈന്റെയും പങ്കാളിത്തമുള്ള ജെ ആന്റ് എ സിനിമ ഹൗസാണ് ചിത്രം നിർമിക്കുന്നത്.പോസ്റ്റർ ഡിസൈൻ-ആൾട്രീഗോ.കൂടുതൽ വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല.പി ആർ ഒ-എ എസ് ദിനേശ്.

വിനായകന് ലൈനുണ്ട് സുരാജിന് സിക്സ്പാക്കും! തെക്ക് വടക്ക് സിനിമ കൂടുതൽ പറഞ്ഞ് പെട്ടിയും ഫ്രണ്ടും; രസകരമായ ടീസർ കാണാം..

0
Spread the love

റിലീസിന് ഒരുങ്ങുന്ന തെക്ക് വടക്ക് സിനിമയും നായകരായ വിനായകന്റെയും സുരാജിന്റെയും പലവിധ ഭാവങ്ങളും സ്വഭാവസവിശേഷതകളും ഇതിനകം അവതരിപ്പിച്ചു കഴിഞ്ഞു. അവരെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തു വിടുകയാണ് അണിയറപ്രവർത്തകർ. യുവ താരങ്ങളായ ഷമീർ ഖാൻ, മെൽവിൻ ജി ബാബു എന്നിവർ സുരാജ് വെഞ്ഞാറമ്മൂടിന്റെ ശങ്കുണ്ണിയെ കുറിച്ചും വിനായകന്റെ മാധവനെ കുറിച്ചും പറയുന്ന ടീസർ പുറത്തിറങ്ങി.

പെട്ടി, ഫ്രണ്ട് എന്നിങ്ങനെയാണ് ഇരുവരുടേയും പേര്. മെൽവിൻ വിനായകനെ കുറിച്ചും ഷമീർ സുരാജിനെ കുറിച്ചും വീരവാദം പറഞ്ഞ് തർക്കിക്കുന്നതായാണ് വീഡിയോ. അടുത്ത മാസം തിയറ്ററിൽ എത്തുന്ന സിനിമയുടെ ആമുഖ വീഡിയോയുടെ ഭാഗമാണ് ഇതും. പെട്ടി, ഫ്രണ്ട് എന്നീ കഥാപാത്രങ്ങളെ കൂടി പ്രേക്ഷകർക്ക് പരിചയപ്പെടുത്തുകയാണ് പുതിയ വീഡിയോ. ഓണത്തിന് ഈ ചിത്രം പ്രദർശനത്തിനെത്തും.

https://youtu.be/hTRIUEfyQR0?si=XbVGqGOnLR6kOBTZ

കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ തെക്ക് വടക്കിന്റെ ആദ്യ പോസ്റ്ററിലും ആഘോഷ മൂഡാണ് നൽകിയിരിക്കുന്നത്. വിനായകനും സുരാജ് വെഞ്ഞാറമ്മൂടും ഡാൻസ് ചെയ്യുന്ന പോസാണ് ആദ്യ പോസ്റ്ററിലേത്. #കസകസ എന്ന ഹാഷ്ടാഗ് മാത്രമാണ് പോസ്റ്ററിലൂടെ സിനിമ സംബന്ധിച്ചുള്ള സൂചന നൽകിയിരുന്നത്. പുതിയ ടീസറിലും കസ കസ, എന്നുപയോഗിക്കുന്നുണ്ട്. എന്താണ് കസകസ എന്ന് ഇനിയും വ്യക്തമാക്കിയിട്ടില്ല. പരസ്പരം മുഖത്തടിക്കുകയും അലറി വിളിക്കുകയും മുഖം തിരിക്കുകയുമൊക്കെ ചെയ്ത ആമുഖ വീഡിയോകൾ മാധവനും ശങ്കുണ്ണിയും തമ്മിലുള്ള പോരാണ് വെളിപ്പെടുത്തിയത്. സീനിയർ സിറ്റിസൺസിന്റെ വേഷത്തിലേക്ക് ഇരുവരുടേയും മേക്കോവർ ആദ്യ പോസ്റ്ററിലും വ്യക്തം.

റിട്ടയേർഡ് കെഎസ്ഇബി എഞ്ചിനീയർ മാധവനായാണ് വിനായകൻ വേഷമിടുന്നത്. സുരാജ് അരിമിൽ ഉടമ ശങ്കുണ്ണിയും. മറ്റുതാരങ്ങൾ: കോട്ടയം രമേഷ്, മെറിൻ ജോസ്, വിനീത് വിശ്വം, സ്നേഹ, ശീതൾ, മഞ്ജുശ്രീ, ബാലൻ പാറക്കൽ, ജെയിംസ് പാറക്കൽ.

നൻപകൽ നേരത്ത് മയക്കത്തിനു ശേഷം എസ്. ഹരീഷിന്റെ രചനയിൽ പ്രേം ശങ്കറാണ് സിനിമ സംവിധാനം ചെയ്യുന്നത്. അൻജന ഫിലിപ്പ്, വി. എ ശ്രീകുമാർ എന്നിവർ ചേർന്ന് രൂപീകരിച്ച അൻജന- വാർസ് ആണ് നിർമ്മാണം. വിനായകനും സുരാജ് വെഞ്ഞാറമ്മൂടും ആദ്യമായി നായകരായി ഒന്നിക്കുന്ന സിനിമ എന്ന പ്രത്യേകതയും തെക്കു വടക്കിനുണ്ട്. ഗാനങ്ങൾ – ലഷ്മി ശ്രീകുമാർ, സംഗീതം – സാംസി.എസ്,.
ഛായാഗ്രഹണം -സുരേഷ് രാജൻ, എഡിറ്റിംഗ് – കിരൺദാസ്, പ്രൊഡക്ഷൻ ഡിസൈൻ – രാഖിൽ, മേക്കപ്പ് – അമൽ ചന്ദ്ര,കോസ്റ്റ്യും ഡിസൈൻ – അയിഷ സഫീർ സേട്ട്, കാസ്റ്റിംഗ് ഡയറക്ടർ- അബു വളയംകുളം.
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ വി. ബോസ്, നിശ്ചല ഛായാഗ്രഹണം – അനീഷ് അലോഷ്യസ് .പ്രൊഡക്ഷൻ എക്സിക്കുട്ടീവ് ഷെമീജ് കൊയിലാണ്ടി, പ്രൊഡക്ഷൻ കൺട്രോളർ- സജി ജോസഫ്.

റിപ്പോര്‍ട്ട് പഠിച്ച ശേഷം പ്രതികരിക്കാം; അമ്മ ഷോ റിഹേഴ്‌സല്‍ തിരക്കിലാണ്: നടന്‍ സിദ്ധിഖ്

0
Spread the love

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പഠിച്ച ശേഷം പ്രതികരിക്കാമെന്ന് അമ്മ ജനറല്‍ സെക്രട്ടറി നടന്‍ സിദ്ധിഖ്. റിപ്പോര്‍ട്ട് ഏത് തരത്തിലാണ് ഞങ്ങളെ ബാധിക്കുന്നതെന്നോ ഏത് കാര്യത്തിനാണ് മറുപടി പറയേണ്ടതെന്നോ ധാരണയില്ല. അമ്മ ഷോ റിഹേഴ്‌സല്‍ തിരക്കിലാണ് തങ്ങള്‍. അതിനാണ് പ്രധാന്യം കൊടുക്കുന്നത്. റിപ്പോര്‍ട്ട് വിശദമായി പഠിച്ച് മറുപടി പറയുമെന്നും സിദ്ധിഖ് പ്രതികരിച്ചു

മറ്റ് സംഘടനകളുമായി ചേര്‍ന്ന് ആലോചിച്ച ശേഷം അമ്മ പ്രതികരിക്കും. വളരെ സെന്‍സിറ്റീവായി കൈകാര്യം ചെയ്യേണ്ട വിഷയം. വിശദമായി പഠിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിക്കും. എന്ത് രീതിയിലാണ് വിവേചനം, ആരാണ് പരാതിപ്പെട്ടതെന്നും ആര്‍ക്കെതിരെയാണ് പരാതിപ്പെട്ടതെന്നും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പഠിക്കേണ്ടതുണ്ട്. എന്തെങ്കിലും അറിഞ്ഞ് പ്രതികരിക്കാന്‍ സാധിക്കില്ലെന്നും സിദ്ധിഖ് പറഞ്ഞു.

‘നിരവധി പേജുകള്‍ അടങ്ങുന്ന റിപ്പോര്‍ട്ടാണ്. ചാനലില്‍ കൊടുക്കുന്നത് ഏതാനും ചില വരികള്‍ മാത്രമാണ് ചാനലില്‍ കാണിക്കുന്നത്. പഠിച്ച ശേഷം പ്രതികരിക്കും. ചെയ്യാന്‍ പറ്റുന്നതെല്ലാം ചെയ്യും. ഞാന്‍ ജൂനിയര്‍ ആര്‍ടിസ്റ്റായി വന്നയാളാണ്. എന്താണ് റിപ്പോര്‍ട്ടിലുള്ളതെന്ന് അറിയില്ല. പൊള്ളാച്ചിയില്‍ ഒക്കെ ഷൂട്ടിംഗ് സൈറ്റില്‍ ഡ്രസ് മാറികൊണ്ടിരുന്നത് സാരി മറച്ചിട്ടാണെന്ന് വാണി പറഞ്ഞ് കേട്ടിട്ടുണ്ട്. അന്നത്തെ കാലം അതാണല്ലോ. ഇന്നാണല്ലോ കാരവന്‍ ഒക്കെ വന്നത്. ഇന്നും സൗകര്യം ചെയ്തുകൊടുത്തില്ലെങ്കില്‍ അത് തെറ്റാണ്. റിപ്പോര്‍ട്ട് മനസ്സിലാക്കിയ ശേഷം പ്രതികരിക്കാം’, നടന്‍ ബാബു രാജും പ്രതികരിച്ചു.

അതിക്രമം കാട്ടിയവരില്‍ ഉന്നതരുണ്ടെന്നും നടിമാര്‍ക്ക് അത് തുറന്നു പറയാന്‍ ഭയമെന്നും വ്യക്തമാക്കി ഹേമ കമ്മറ്റി റിപ്പോർട്ട് പറയുന്നുണ്ട്. മലയാള സിനിമ മേഖലയിലെ പുരുഷാധിപത്യം എത്രത്തോളം ഭയാനകമെന്നാണ് റിപ്പോർട്ടിൻ്റെ ഉള്ളടക്കം വ്യക്തമാക്കുന്നത്. സിനിമാ മേഖല പുരുഷാധിപത്യമുള്ളതും ചുഴികള്‍ നിറഞ്ഞതുമാണ്. നടിമാര്‍ക്ക് ഇതെല്ലാം തുറന്നു പറയാന്‍ ഭയമാണ്. വെളിപ്പെടുത്തലുകളിൽ ഞെട്ടിയെന്നും ഹേമ കമ്മിറ്റി വ്യക്തമാക്കുന്നു. ശുചിമുറി പോലും നിഷേധിക്കുന്ന സാഹചര്യമാണ്. ജീവനെ ഭയന്നാണ് പൊലീസിനെ സമീപിക്കാത്തതെന്ന് നടിമാര്‍ മൊഴി നൽകി. പ്രതികരിക്കുന്നവര്‍ക്ക് രഹസ്യ വിലക്കുണ്ട്. വിധേയപ്പെട്ടില്ലെങ്കില്‍ ഭാവി തന്നെ നശിപ്പിക്കും. വഴങ്ങാത്തവരെ കഴിവില്ലെന്നു പറഞ്ഞ് ഒഴിവാക്കും.

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടുമ്പോൾ നടുക്കുന്ന സത്യങ്ങളാണ് പുറത്തുവരുന്നത്. സിനിമാ രംഗത്തുള്ളത് പുറമേയുള്ള തിളക്കം മാത്രമെന്നും താരങ്ങള്‍ ചന്ദ്രനെപ്പോലെ സുന്ദരന്മാരല്ലെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. സിനിമയില്‍ പവര്‍ ഗ്രൂപ്പ് ഉണ്ട്. സഹകരിക്കുന്ന നടിമാര്‍ക്ക് പ്രത്യേക കോഡ് പേരുണ്ട്. വഴിവിട്ട കാര്യം ചെയ്യാന്‍ സംവിധായകരും നിര്‍മാതാക്കളും നിര്‍ബന്ധിക്കും. ആരെയും നിരോധിക്കാന്‍ ശക്തിയുള്ളവരാണിവര്‍. അവസരം കിട്ടാന്‍ വിട്ടുവീഴ്ച ചെയ്യണം. പൊലീസ് ഇടപെടാതെ മാറി നിന്നു എന്നാണ് ഒരു നടി നൽകിയ മൊഴി. സിനിമാ മേഖലയില്‍ നടക്കുന്ന എല്ലാ മോശം സംഭവങ്ങളെക്കുറിച്ചും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

വയനാട് ദുരന്ത ബാധിതരുടെ വായ്പക്ക് ഒരു വര്‍ഷത്തെ മൊറട്ടോറിയം, എഴുതിത്തള്ളുന്നകാര്യം ബാങ്കുകള്‍ തീരുമാനിക്കും

0
Spread the love

വയനാട് ദുരന്ത ബാധിതരുടെ വായ്പക്ക് ഒരു വർഷത്തെ മൊറട്ടോറിയം പ്രഖ്യാപിച്ചു. തിരുവനന്തപുരത്ത് ഇന്ന് ചേര്‍ന്ന സംസ്ഥാനതല ബാങ്കേഴ്സ സമിതി യോഗത്തിലാണ് തീരുമാനം ഉണ്ടായത്. എല്ലാവരും മരിച്ച കുടുംബങ്ങളുടെ കണക്ക് അതാത് ബാങ്കുകളിൽ നിന്ന് എടുക്കും.വായ്പ എഴുതി തള്ളുന്നതിൽ അതാത് ബാങ്കുകളാണ് അന്തിമ തീരുമാനം എടുക്കേണ്ടത്. എല്ലാവരും മരിച്ച കുടുംബങ്ങൾ, കുടുംബനാഥൻ മരിച്ച കുടുംബങ്ങൾ എന്നിവരുടെ വായ്പ എഴുതിത്തള്ളണമെന്ന ശുപാർശയാണ് നൽകുക. വായ്പ പൂർണമായും എഴുതിത്തള്ളണമെന്ന തീരുമാനമെടുക്കാൻ സമിതിക്ക് അധികാരമില്ല. കൃഷിയിടവും കൃഷിയും നശിച്ചവരുടെ വായ്പ എഴുതി തള്ളാൻ ബാങ്കുകളോട് നിർദ്ദേശിച്ചു

കാർഷിക വായ്പകൾക്ക് അഞ്ച് വർഷത്തെ സാവകാശം അനുവദിക്കും. ആദ്യ ഒരു വർഷം മൊറോട്ടോറിയം ഉണ്ടാകും. അത് ചെറുകിട സംരംഭകർക്ക് കൂടി ബാധകമാക്കാനും ബാങ്കേഴ്സ് സമിതി ശുപാർശ നല്‍കും.
ഏറ്റവും അധികം വായ്പ നൽകിയത് ഗ്രാമീൺ ബാങ്കാണ്. ആകെ 12 ബാങ്കുകളിലായാണ് ദുരന്ത ബാധിതരുടെ വായ്പ ബാധ്യതകളുള്ളത്. 3220 പേർ 35.32 കോടി വായ്പ എടുത്തിട്ടുണ്ട്. അതില്‍ കൃഷി വായ്പ 2460 പേർ എടുത്തിട്ടുണ്ട്. അത് 19.81 കോടിയാണ്. 245 പേർ ചെറുകിട സംരംഭകരാണ്. 3.4 കോടിയാണ് ഇവരെടുത്ത വായ്പ.

വഴങ്ങിക്കൊടുക്കണം! സ്ത്രീകള്‍ മാത്രമല്ല ഹേമ കമ്മിറ്റിക്ക് മുൻപിൽ പുരുഷന്‍മാരും തേങ്ങി, ചൂഷണം ചെയ്യുന്നവരില്‍ പ്രധാനനടന്‍മാരും

0
Spread the love

ഒടുവില്‍ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നു. സമര്‍പ്പിച്ച് അഞ്ച് വര്‍ഷത്തിന് ശേഷമാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നത്. സിനിമയിൽ വലിയ ക്രിമിനല്‍ പശ്ചാത്തലമുള്ളയാളുകൾ ഉണ്ടന്നും അവസരം വേണമെങ്കില്‍ സ്ത്രീകൾക്ക് മുറി തുറന്നുകൊടുക്കണമെന്നതടക്കമുള്ള ഗുരുതര ആരോപണങ്ങൾ ആണ് റിപ്പോർട്ടിലുള്ളത്. ചൂഷണം ചെയ്യുന്നവരില്‍ പ്രധാന നടന്മാരുമുണ്ടെന്നും മയക്കുമരുന്ന് സിനിമാ മേഖലയെ കീഴടക്കിയിരിക്കുന്നുവെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമായി പറയുന്നുണ്ട്. കമ്മിറ്റിയുടെ കണ്ടെത്തലുകളും ശുപാര്‍ശകളും അടങ്ങുന്നതാണ് റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം.

മിന്നും താരങ്ങളും സുന്ദരചന്ദ്രനുമായി ആകാശം നിഗൂഢം. പഠനങ്ങള്‍ തെളിയിക്കുന്നത് മറ്റൊന്ന്, കാണുന്നത് വിശ്വസിക്കരുതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സിനിമാ വൃവസായത്തിന്റെ പുറംമോടി തിളങ്ങുന്നതാണ്. പക്ഷേ മുകളില്‍ വേദനയുടെയും ആകുലതയുടെയും കാര്‍മേഘങ്ങള്‍. സ്ത്രീകള്‍ മിക്കവരും മൊഴി നല്‍കിയത് ആശങ്കയോടെയാണെന്നും റിപ്പോര്‍ട്ടിൽ പറയുന്നുണ്ട്.

സിനിമയിൽ പലപ്പോഴും സ്ത്രീകള്‍ക്കു പ്രാഥമിക സൗകര്യങ്ങള്‍ പോലുമില്ലെന്നും മൊഴി നല്‍കിയപ്പോള്‍ സ്ത്രീകള്‍ മാത്രമല്ല, പുരുഷന്‍മാരും തേങ്ങി എന്നും റിപ്പോർട്ടിൽ പറയുന്നു. സെറ്റുകളില്‍ സ്ത്രീകള്‍ക്കു യാതനകള്‍ മാത്രമാണ്. സിനിമയില്‍ പുറംമോടി മാത്രമേയുള്ളൂ. അപവാദപ്രചാരണങ്ങളില്‍ നടിമാര്‍ക്കു വേദനയുണ്ട്. പൊലീസിെന സമീപിക്കാനും പേടിയാണെന്നും നടിമാര്‍ പറഞ്ഞു.

സിനിമാ മേഖലയില്‍ നിശബ്ദദയുടെ സംസ്‌കാരം വളര്‍ന്നുവരുന്നു. അനുഭവിക്കുന്നവര്‍ മാത്രമല്ല സാക്ഷിയാകുന്നവരും വിവരം പുറത്ത് പറയാന്‍ മടിക്കുന്നു. ഭയം മൂലം ഒരാളും പറയുന്നില്ല. സിനിമാ മേഖലയെ കയ്യടക്കി മദ്യവും മയക്കുമരുന്നും ലൈംഗിക ചൂഷണവുമാണെന്നും ആരെങ്കിലും പരാതിയോ പരിഭവമോ പറഞ്ഞാല്‍ ആ നിമിഷം സിനിമാ മേഖലയില്‍ നിന്ന് പുറത്ത്. ഒരു നിയമത്തിന്റെയും അടിസ്ഥാനമില്ല.എന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

വഴങ്ങിയില്ലെങ്കില്‍ ഭാവി നശിപ്പിക്കുന്ന പ്രവണത ഉണ്ടെന്നും ഉന്നതര്‍ ചെയ്തുകൂട്ടിയ കാര്യങ്ങള്‍ പറയാനോ എഴുതാനോ കഴിയാത്തത്ര വിധത്തില്‍ വേദനിപ്പിക്കുന്നതെന്നും പരാമർശം. സ്ത്രീകളുടെ പ്രശ്‌നം പരിഹരിക്കാന്‍ ഒരു കാര്യങ്ങളും താര സംഘടനയായ ‘അമ്മ’യുടെ പരാതി പരിഹാര സെല്‍ ചെയ്യുന്നില്ലെന്നും നടിമാരുടെ മുറിയുടെ വാതിലുകളില്‍ മുട്ടുന്നത് പതിവാണെന്നും റിപ്പോർട്ടിൽ പറയുന്നു.

ചില സംവിധായകര്‍ക്കെതിരെ ഗുരുതര ആരോപണങ്ങള്‍. ചില രംഗങ്ങള്‍ അഭിനയിക്കാന്‍ നിര്‍ബന്ധിക്കും. തയ്യാറല്ലെന്ന് അറിയിച്ചപ്പോള്‍ ബ്ലാക്ക്‌മെയിലിങും ഭീഷണിയും നടത്തി. ഡബ്ലുസിസിയില്‍ നിന്ന് അംഗത്വമെടുത്തതിന് മാത്രം സിനിമയില്‍ നിന്ന് പുറത്താക്കി. കഴിവുള്ള നടിമാരെയാണ് ഇങ്ങനെ പുറത്താക്കിയതെന്നും റിപ്പോര്‍ട്ടില്‍. ഇക്കാര്യം ബോധ്യപ്പെട്ടുവെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.

അതിക്രമം നടത്തിയ ആൾക്കൊപ്പം തന്നെ പിറ്റേന്ന് ഭാര്യയായി അഭിനയിക്കേണ്ടി വന്നു! മലയാള സിനിമയിലെ ഉന്നതരുടെ മുഖംമൂടി അഴിഞ്ഞു വീഴുന്നു?

0
Spread the love

മലയാള സിനിമാ മേഖലയുമായി ബന്ധപ്പെട്ട ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത്. വിവരാവകാശ നിയമ പ്രകാരം അപേക്ഷിച്ച എട്ട് പേർക്കാണ് റിപ്പോർട്ടിൻ്റെ പകർപ്പ് സാംസ്കാരിക വകുപ്പ് നൽകിയത്. അടിമുടി സ്ത്രീ വിരുദ്ധതയാണ് മലയാള സിനിമാ മേഖലയിലുള്ളതെന്ന് റിപ്പോ‍ർട്ട് പറയുന്നത്.

അവസരത്തിന് വേണ്ടി വിട്ടുവീഴ്ച ചെയ്യേണ്ട സ്ഥിതിയാണ് സ്ത്രീകൾക്കെന്ന് റിപ്പോർട്ടിൽ പറയുന്നു. മേഖലയിൽ വ്യാപകമായി ലൈംഗിക ചൂഷണം നടക്കുന്നുവെന്ന് ഒന്നിലധികം പേർ മൊഴി നൽകിയിട്ടുണ്ട്. അതിക്രമം കാട്ടുന്നവരെ സംരക്ഷിക്കാനും ചൂഷണം ചെയ്യാനും പ്രധാന താരങ്ങളടക്കം ഉണ്ട്. ഏജൻ്റുമാരും മേഖലയിൽ ലൈംഗിക ചൂഷണത്തിനടക്കം പ്രവ‍ർത്തിക്കുന്നുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. വഴിവിട്ട കാര്യങ്ങൾ ചെയ്യാൻ നിർമ്മാതാക്കളും സംവിധായകരും നിർബന്ധിക്കുന്നുവെന്നാണ് റിപ്പോർട്ട് പറയുന്നത്. സഹകരിക്കാൻ തയ്യാറാകാത്തവർക്ക് അവസരം നിഷേധിച്ച് ഒഴിവാക്കുന്ന രീതിയാണ് മലയാള സിനിമാ രംഗത്തുള്ളതെന്നും റിപ്പോർട്ട് പറയുന്നു.

സ്ത്രീകള്‍ മാത്രമല്ല പുരുഷന്മാരും സിനിമാ രംഗത്ത് നിശബ്ദരാക്കപ്പെട്ടുവെന്നാണ് മറ്റൊരു വിമ‍ർശനം. മൊഴി നല്‍കാന്‍ സാക്ഷികള്‍ തയ്യാറായത് ഭയത്തോടെയാണ്. അതിക്രമം കാട്ടിയ പലരും ഉന്നതരെന്ന് മൊഴി കിട്ടി. സിനിമാ മേഖലയിലെ സ്ത്രീകൾക്ക് പോലീസിനെ പരാതിയുമായി സമീപിക്കാൻ കഴിയാത്ത നിലയാണ്. അങ്ങനെ പരാതി നൽകിയാൽ പ്രത്യാഘാതം ഭീകരമെന്ന ഭീഷണിയാണ് ഉണ്ടാവുന്നത്. സോഷ്യല്‍ മീഡിയ ആക്രമണവും പരാതി നല്‍കാതിരിക്കാന്‍ കാരണമാണ്. സ്ത്രീകളെ അശ്ലീല ഭാഷയിലൂടെ സൈബർ ആക്രമണത്തിന് വിധേയരാക്കുന്നുവെന്നും റിപ്പോർട്ട് കുറ്റപ്പെടുത്തുന്നു.

മലയാള സിനിമ ചിലരുടെ കൈകളിലാണെന്നും റിപ്പോർട്ട് പറയുന്നു. ആഭ്യന്തര പരാതി പരിഹാര സമിതികളെ ഈ താരങ്ങൾ ഭീഷണിപ്പെടുത്തുന്നു. സ്ത്രീകള്‍ എന്തിനും വഴങ്ങുമെന്ന പൊതു കാഴ്ചപ്പാട് സിനിമാ രംഗത്തുണ്ട്. സിനിമയിലേക്ക് സ്ത്രീകൾ വരുന്നത് പണത്തിനും പ്രശസ്തിക്കും വേണ്ടിയെന്നാണ് പ്രചാരണം. നടിമാർ പണം ഉണ്ടാക്കാൻ വരുന്നവർ ആണെന്നും ആരുടെ കൂടെയും കിടക്ക പങ്കിടുമെന്ന പൊതുബോധവും നിലവിലുണ്ട്. പ്രശ്നക്കാരിയെന്ന് തോന്നിയാല്‍ ഈ താരങ്ങളെ പിന്നീട് സിനിമയിലേക്ക് വിളിക്കില്ലെന്നും റിപ്പോർട്ട് പറയുന്നു.

അഭിനയത്തോട് അഭിനിവേശമുള്ള പലരും അതിക്രമങ്ങള്‍ നിശബ്‌ദമായി സഹിച്ചു. അതിക്രമം നേരിട്ട ഒരു നടിയുടെ അനുഭവം റിപ്പോർട്ടിൽ പരാമർശിച്ചിട്ടുണ്ട്. അതിക്രമം നടത്തിയ ആളിനൊപ്പം തന്നെ പിറ്റേന്ന് ഭാര്യയായി അഭിനയിക്കണ്ടി വന്നുവെന്നും അയാളുടെ മുഖം കാണുമ്പോഴുള്ള ബുദ്ധിമുട്ട് കാരണം അവർക്ക് 17 റീടേക്ക് പോകേണ്ടി വന്നുവെന്നും റിപ്പോർട്ടിൽ പരാമർശിച്ചിട്ടുണ്ട്. ഇതിന്‍റെ പേരിൽ സംവിധായകൻ ശകാരിച്ചുവെന്നും മൊഴിയിൽ പറയുന്നു.

സ്ത്രീകള്‍ക്ക് അടിസ്ഥാന മനുഷ്യാവകാശങ്ങള്‍ നിഷേധിക്കുന്നുവെന്നും വിമർശനമുണ്ട്. പരാതിപ്പെട്ടാൽ താൻ മാത്രം അല്ല, കുടുംബത്തിലെ അടുത്ത അംഗങ്ങളും പ്രത്യാഘാതം അനുഭവിക്കേണ്ടി വരുമെന്ന് ഒരാൾ മൊഴി നൽകി. കാരവൻ സൗകര്യങ്ങൾ നായകനും നായികക്കും മാത്രമാണ്. ഐസിസി അംഗമായവര്‍ വിധേയപ്പെട്ടില്ലെങ്കില്‍ അവരുടെ ഭാവി നശിപ്പിക്കും. ജൂനിയർ ആർടിസ്റ്റുകൾ പ്രശ്നങ്ങൾ തുറന്ന് പറയാൻ പോലും പേടിച്ചു. മലയാളം സിനിമ ഒരു കൂട്ടം സംവിധായകരുടെയും നിർമ്മാതകളുടെയും നടന്മാരുടെയും അധീനതയിലാണെന്നും റിപ്പോർട്ട് കുറ്റപ്പെടുത്തുന്നു.

നടിമാരുടെ മുറിയുടെ വാതിലിൽ മുട്ടുന്നത് പതിവാണെന്നാണ് മറ്റൊരു വിമ‍ർശനം. ഷൂട്ടിങ് സെറ്റുകളിൽ കുടുംബത്തിൽ ഉള്ളവരെ ഒപ്പം കൊണ്ട് പോകേണ്ട അവസ്ഥയാണ്. മൂത്രമൊഴിക്കാന്‍ സൗകര്യമില്ലാത്തതിനാല്‍ സെറ്റില്‍ സ്ത്രീകള്‍ വെള്ളം കുടിക്കാതെ നില്‍ക്കുന്നു. പല സ്ത്രീകള്‍ക്കും യൂറിനറി ഇന്‍ഫെക്ഷന്‍ ഉണ്ടായെന്നും റിപ്പോർട്ടിലുണ്ട്.

ആകെ 233 പേജുകളുള്ള റിപ്പോർട്ടാണ് പുറത്തുവന്നത്. സ്വകാര്യതയെ ലംഘിക്കുന്ന വിവരങ്ങൾ കൈമാറില്ലെന്ന് നേരത്തെ വ്യക്തമാക്കിയതിനാൽ ആളുകളെ തിരിച്ചറിയുന്ന വിവരങ്ങൾ ഒഴിവാക്കും. 49 ാം പേജിലെ 96 ാം പാരഗ്രാഫ് പ്രസിദ്ധീകരിച്ചില്ല. 81 മുതൽ 100 വരെയുള്ള പേജുകളിലെ ചില ഭാഗങ്ങൾ ഒഴിവാക്കി. 165 മുതൽ 196 വരെയുള്ള പാരഗ്രാഫുകളും അനുബന്ധവും ഒഴിവാക്കിയിട്ടുണ്ട്.

മലയാള സിനിമ ചിലരുടെ കൈകളിൽ; സ്ത്രീകൾക്ക് പരാതിയുമായി പോലീസിനെ പോലും സമീപിക്കാൻ കഴിയാത്ത നില, വൻ ലൈംഗിക ചൂഷണം

പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും ഉറക്കം കിട്ടണില്ലേ! ഇതുമാത്രം മതി ഇനി സുഖമായ് ഉറങ്ങാൻ..

0
Spread the love

പലരെയും അലട്ടുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ് ഉറക്കമില്ലായ്മ. നമ്മുടെ ശാരീരിക മാനസികാവസ്ഥയെ ഇത് വളരെയധികം ബാധിക്കാറുണ്ട്. ഒന്നു നന്നായി ഉറങ്ങാൻ പല വഴികളും പരീക്ഷിച്ചിട്ടുള്ളവരാണ് മിക്കവരും. എന്നാൽ ഉറക്കം ലഭിക്കാറുമില്ല. ഉറക്കമില്ലായ്മയാണ് നിങ്ങളുടെ പ്രശ്നമെങ്കിൽ ഒരു പരിഹാരം ഉണ്ട്. ക്ലിനിക്കൽ ന്യൂട്രീഷനിസ്റ്റായ ലവ്‌നീത് ബത്രയാണ് നല്ല ഉറക്കം ലഭിക്കുന്നതിന് വളരെ ലളിതമായ പരിഹാരം നിർദ്ദേശിക്കുന്നത്.

തന്റെ ഇൻസ്റ്റാഗ്രാമിലൂടെയാണ് ഉറക്കമില്ലായ്മ പരിഹരിക്കാനുള്ള ഒരു വൈദ്യം ലവ്നീത് ബത്ര നിർദേശിച്ചിരിക്കുന്നത്. മുന്തിരിയും കുങ്കുമപ്പൂവുമെല്ലാം ഉൾപ്പെടുത്തി കൊണ്ടുള്ള ഒരു വൈദ്യമാണിത്.

100 മില്ലി വെള്ളമെടുക്കുക. 3-4 കറുത്ത ഉണക്കമുന്തിരി, 3-4 കേസർ കുങ്കുമപ്പൂവ് ഇഴകൾ എന്നിവ മുക്കിവയ്‌ക്കുക, ഏകദേശം 4-6 മണിക്കൂർ കുതിർക്കാൻ അനുവദിക്കുക. കിടക്കുന്നതിന് 1 മണിക്കൂർ മുൻപ് ഇത് കുടിക്കണം. കുങ്കുമപ്പൂവിലെയും കറുത്ത ഉണക്കമുന്തിരിയിലെയും മെലറ്റോണിൻ, സെറോടോണിൻ എന്നിവയുടെ വർദ്ധനവാണ് ഇതിന് കാരണം.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts