Home Blog Page 54

പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും ഉറക്കം കിട്ടണില്ലേ! ഇതുമാത്രം മതി ഇനി സുഖമായ് ഉറങ്ങാൻ..

0
Spread the love

പലരെയും അലട്ടുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ് ഉറക്കമില്ലായ്മ. നമ്മുടെ ശാരീരിക മാനസികാവസ്ഥയെ ഇത് വളരെയധികം ബാധിക്കാറുണ്ട്. ഒന്നു നന്നായി ഉറങ്ങാൻ പല വഴികളും പരീക്ഷിച്ചിട്ടുള്ളവരാണ് മിക്കവരും. എന്നാൽ ഉറക്കം ലഭിക്കാറുമില്ല. ഉറക്കമില്ലായ്മയാണ് നിങ്ങളുടെ പ്രശ്നമെങ്കിൽ ഒരു പരിഹാരം ഉണ്ട്. ക്ലിനിക്കൽ ന്യൂട്രീഷനിസ്റ്റായ ലവ്‌നീത് ബത്രയാണ് നല്ല ഉറക്കം ലഭിക്കുന്നതിന് വളരെ ലളിതമായ പരിഹാരം നിർദ്ദേശിക്കുന്നത്.

തന്റെ ഇൻസ്റ്റാഗ്രാമിലൂടെയാണ് ഉറക്കമില്ലായ്മ പരിഹരിക്കാനുള്ള ഒരു വൈദ്യം ലവ്നീത് ബത്ര നിർദേശിച്ചിരിക്കുന്നത്. മുന്തിരിയും കുങ്കുമപ്പൂവുമെല്ലാം ഉൾപ്പെടുത്തി കൊണ്ടുള്ള ഒരു വൈദ്യമാണിത്.

100 മില്ലി വെള്ളമെടുക്കുക. 3-4 കറുത്ത ഉണക്കമുന്തിരി, 3-4 കേസർ കുങ്കുമപ്പൂവ് ഇഴകൾ എന്നിവ മുക്കിവയ്‌ക്കുക, ഏകദേശം 4-6 മണിക്കൂർ കുതിർക്കാൻ അനുവദിക്കുക. കിടക്കുന്നതിന് 1 മണിക്കൂർ മുൻപ് ഇത് കുടിക്കണം. കുങ്കുമപ്പൂവിലെയും കറുത്ത ഉണക്കമുന്തിരിയിലെയും മെലറ്റോണിൻ, സെറോടോണിൻ എന്നിവയുടെ വർദ്ധനവാണ് ഇതിന് കാരണം.

‘മൊഴി പുറത്തുവരരുതെന്നാണോ റിപ്പോര്‍ട്ട് പുറത്തുവരരുതെന്നാണോ ആവശ്യം’; നടി രഞ്ജിനിയുടെ ഹർജി തള്ളി, ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ഇന്ന് പുറത്തുവിടും

0
Spread the love

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടരുതെന്ന് ആവശ്യപ്പെട്ട് നടി രഞ്ജിനി നല്‍കിയ ഹർജി ഹൈക്കോടതി തള്ളി. സ്വകാര്യതയെ ബാധിക്കുന്നുവെങ്കില്‍ സിംഗിള്‍ ബെഞ്ചിനെ സമീപിക്കാമെന്ന് കോടതി വ്യക്തമാക്കി.
ജസ്റ്റിസുമാരായ എ മുഹമ്മദ് മുഷ്താഖ്, എസ് മനു എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജിയില്‍ വിധി പറഞ്ഞത്. സിംഗിള്‍ ബെഞ്ചിനെ സമീപിക്കുമെന്ന് രഞ്ജിനിയുടെ അഭിഭാഷകനും വ്യക്തമാക്കി.

തന്റെ മൊഴി പുറത്തുവരരുതെന്ന് രഞ്ജിനി ഹർജി പരിഗണിക്കവെ ഹൈക്കോടതിയില്‍ പറഞ്ഞിരുന്നു. മൊഴി പുറത്തുവരരുതെന്നാണോ റിപ്പോര്‍ട്ട് പുറത്തുവരരുതെന്നാണോ ആവശ്യമെന്ന് കോടതിയും ചോദിച്ചു. ഇതിന് പിന്നാലെയാണ് ഹർജി തള്ളിയത്. അതേസമയം ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ഇന്ന് പുറത്തുവിടുമെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.

‘ഇയാൾക്ക് എന്റെ അമ്മയെ വേണമെന്നാണ് പറയുന്നത്’; മോശം കമന്റിട്ട ആളോട് ജയിലിൽ പോയി സപ്‌താഹം വായിക്കാമെന്ന് ഗോപി സുന്ദർ

0
Spread the love

സെലിബ്രിറ്റികളിൽ മിക്കപ്പോഴും സൈബർ ആക്രമണങ്ങൾക്കിരയാകേണ്ടി വരാറുള്ളത് സ്ത്രീകളാണ്. പുരുഷ താരങ്ങൾക്ക് നേരെയുള്ള വിമർശനങ്ങളിൽ മലയാളികൾ പൊതുവെ കാര്യമായി പങ്കെടുക്കാറില്ല എന്നു വേണം പറയാൻ. പക്ഷെ അപ്പോഴും സിനിമയിലെ ചെറിയ കൂട്ടം വിമർശന കല്ലേറ് കൊള്ളാറുണ്ട്. അക്കൂട്ടത്തിൽ ഒരാളാണ് സംഗീത സംവിധായകൻ ഗോപി സുന്ദർ.

ഗോപി എന്ത് ചെയ്താലും ശെരിയും തെറ്റും ചികയലാണ് സോഷ്യൽ മീഡിയ നിവാസികളിൽ ചിലരുടെ പണി. ഗോപിയുടെ മുൻ ബന്ധങ്ങളും തുടരെയുള്ള പങ്കാളികളുമാമായുള്ള വേർപിരിയലും, വിവാഹം കഴിക്കാതെയുള്ള ബന്ധം എന്ന കാഴ്ചപ്പാടുമൊന്നും പലർക്കും ദഹിക്കാത്തതുകൊണ്ട് തന്നെ തരം കിട്ടിയാൽ താരത്തെ ആക്രമിക്കലാണ് പലരുടെയും വിനോദം.

പൊതുവെ ഇത്തരം കമെന്റുകൾ മൈൻഡ് ചെയ്യാത്ത പ്രകൃതം ആണ് ഗോപി സുന്ദറിന്റേത്. ആളുകളുടെ കുറ്റവിചാരണകൾക്ക് അർഹിക്കുന്ന അവഗണന നൽകി സ്വന്തം ഇഷ്ടങ്ങൾക്കും രീതികൾക്കും പ്രാധാന്യം കൊടുത്ത് മാത്രം പോയിരുന്ന ഗോപി പക്ഷെ ഇത്തവണ അൽപം കലിപ്പിലാണ്. ഇത്തവണ തന്റെ പോസ്റ്റിന് താഴെ അശ്ലീല കമന്റുകളിട്ട ആളിനെതിരെ പരാതി നൽകിയിരിക്കുകയാണ് ഗോപി സുന്ദർ.

ചിങ്ങം ഒന്നിനോട് അനുബന്ധിച്ച് ​ഗോപി സുന്ദർ പോസ്റ്റുകൾ പങ്കിട്ടിരുന്നു. ഇതിനുതാഴെ സുധി എസ് നായർ എന്ന ഫേസ്ബുക്ക് പ്രൊഫൈലിൽ നിന്നും തന്റെ അമ്മയ്ക്ക് എതിരെയും അശ്ലീല കമന്റുകൾ വന്നു എന്നാണ് താരത്തിന്റെ പരാതി. സൈബർ പൊലീസിന് നൽകിയ പരാതിയുടെ പകർപ്പ് ​ഗോപി സുന്ദർ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.

എത്ര വട്ടം കണ്ടെന്നാലും 4കെയിൽ കണ്ടപ്പോൾ വല്ലാത്തൊരതിശയം തന്നെ! കളക്ഷനിൽ കുതിച്ച് മണിച്ചിത്രത്താഴ്

0
Spread the love

റീ റിലീസുകൾ വെള്ളിത്തിര വാഴുന്ന ഒരു സവിശേഷ കാലത്താണിപ്പോൾ നാമുള്ളത്. ഈയടുത്ത് പുറത്തിറങ്ങിയ വിജയ് ചിത്രം ഗില്ലിയും മലയാള ചിത്രങ്ങളായ സ്ഫടികം, ദേവദൂതൻ എന്നിവയ്ക്കും അത്ര വലിയ സ്വീകാര്യതയാണ് പ്രേക്ഷകർ തിയറ്ററുകയിൽ നൽകിയത്. പ്രത്യേകിച്ചും യുവാക്കൾ. ഇപ്പോഴിതാ മലയാളത്തിലെ ക്ലാസിക് സിനിമയായ മണിച്ചിത്രത്താഴിന്റെ റീ റിലീസിനും തിയറ്റർ ഉജ്വല വരവേൽപ്പ് നൽകിയെന്ന വാർത്തയാണ് പുറത്തുവരുന്നത്.

ഏറ്റവും പുതിയ സാങ്കേതികവിദ്യയുടെ സഹായത്തോടെ ഫോർ കെ അറ്റ്മോസിൽ ആഗസ്റ്റ് 17നാണ് ചിത്രം പുറത്തിറങ്ങിയത്. ഇതിനോടകം 1.10 കോടിയാണ് മണിച്ചിത്രത്താഴ് രണ്ട് ദിവസം കൊണ്ട് കേരളത്തിൽ നിന്നും കലക്ട് ചെയ്തത്. റസ്റ്റ് ഓഫ് ഇന്ത്യ മാർക്കറ്റിലും ചിത്രത്തിന് നേട്ടമുണ്ടാക്കാൻ സാധിക്കുന്നുണ്ട് എന്നാണ് വിലയിരുത്തൽ.

31 വർഷങ്ങൾക്കിപ്പുറം തിയേറ്ററുകളിലേക്കെത്തിയ ചിത്രത്തിന്റെ സൗണ്ട് ക്വാളിറ്റിക്കും വിഷ്വലിനും വലിയ കയ്യടിയാണിപ്പോൾ ലഭിക്കുന്നത്. എക്കാലത്തെയും മികച്ച സിനിമകളിൽ ഒന്നായ ചിത്രത്തിൽ മോഹൻലാൽ, സുരേഷ് ​ഗോപി, തിലകൻ, നെടുമുടി വേണു, ഇന്നസെന്റ്, സുധീഷ്, കെപിഎസി ലളിത തുടങ്ങിയവർ കസറിയപ്പോൾ ​ഗം​ഗ എന്ന കഥാപാത്രമായി ശോഭന പ്രകടനത്തിൽ അമ്പരപ്പിച്ചിരുന്നു. ഈ ദൃശ്യാനുഭവം ഒരിക്കൽ കൂടി ബിഗ് സ്‌ക്രീനിൽ കാണാനായതിന്റെ സന്തോഷത്തിലാണ് പലരും.

ദുരന്ത ബാധിതർക്ക് കിട്ടിയ ധനസഹായത്തിൽ നിന്നും EMI പിടിച്ച സംഭവം; ബാങ്ക് മാനേജരെ തടഞ്ഞ് യുവജനസംഘടനകൾ, ഉപരോധം

0
Spread the love

കല്പറ്റ: ചൂരൽമല – മുണ്ടക്കൈ ദുരന്തബാധിതർക്ക് സർക്കാർ നൽകിയ ധനസഹായത്തിൽനിന്നും വായ്പാ തുക ഈടാക്കിയ കല്പറ്റ ഗ്രാമീൺ ബാങ്കിനെതിരെ പ്രതിഷേധവുമായി വിവിധ യുവജനസംഘടനകൾ. ഡിവൈഎഫ്ഐ, യൂത്ത് കോൺഗ്രസ്, യൂത്ത് ലീഗ് എന്നീ സംഘടനകളാണ് ബാങ്കിന് മുൻപിൽ ഉപരോധസമരവുമായി രംഗത്തുള്ളത്.

സമരം കടുപ്പിച്ച സംഘടനകൾ ബാങ്ക് മാനേജരെ തടഞ്ഞുവെച്ച് ചോദ്യം ചെയ്തു. പിടിച്ച തുക തിരിച്ചുനൽകിയെന്ന് ബാങ്ക് മാനേജർ അറിയിച്ചെങ്കിലും ദുരന്തബാധിതർക്ക് അവ ലഭിച്ചില്ലെന്ന് സംഘടനകൾ ആരോപിച്ചു. സമരം അക്രമാസക്തമാകുകയും പൊലീസ് ഇടപെടുകയും ചെയ്തു. പിരിഞ്ഞുപോകാൻ കൂട്ടാക്കാത്ത സംഘടനകൾ ബാങ്ക് ഉപരോധിക്കുകയാണ്.

അതേസമയം, മുണ്ടക്കൈ ​ദുരന്തബാധിതർക്ക് സർക്കാർ നൽകിയ അടിയന്തര ധനസഹായത്തിൽ നിന്ന് പിടിച്ച വായ്പാ തുക തിരിച്ചുനൽകുമെന്ന് സംസ്ഥാന തല ബാങ്കിങ് സമിതി അറിയിച്ചു. സാങ്കേതിക കാരണങ്ങളാലാണ് ദുരിതബാധിതരുടെ ധനസഹായത്തുകയിൽ നിന്ന് വായ്പ പിടിച്ചതെന്ന് ബാങ്കിങ് സമിതി പറഞ്ഞു. ജൂലൈ 30 ന് ശേഷം പിടിച്ച വായ്പ തുക തിരിച്ച് നൽകാൻ നിർദ്ദേശിക്കാൻ ആവശ്യപ്പെട്ട് ജില്ലാ കലക്ടർ ഉത്തരവിട്ടിരുന്നു. ഇന്ന് തലസ്ഥാനത്ത് ചേരുന്ന ബാങ്കേഴ്സ് സമിതി യോ​ഗം ഇക്കാര്യത്തിൽ നിർദ്ദേശം നൽകും.

അടിയന്തര ധനസഹായമായി സർക്കാർ നൽകിയ 10000 രൂപയിൽ നിന്നാണ് നിരവധി പേരുടെ വായ്പാ തുക പിടിച്ചത്. ചുരൽമല ഗ്രാമീൺ ബാങ്കിന്റേതായിരുന്നു നടപടി. പുഞ്ചിരിമട്ടം സ്വദേശിയായ മിനിമോൾ കിണർ നിർമ്മിക്കാനായി ആധാരം പണയം വച്ച് 50000 രൂപ വായ്പയെടുത്തിരുന്നു. ഇതിന്റെ വായ്പാ ഗഡുവായ 3000 രൂപയാണ് ഇവർക്ക് ഓഗസ്റ്റ് 14 ന് ലഭിച്ച ധനസഹായത്തിൽ നിന്ന് ബാങ്ക് പിടിച്ചത്. നിലവിൽ മേപ്പാടി സ്കൂളിലെ ക്യാമ്പിലാണ് മിനിയും ഭർത്താവും കഴിയുന്നത്. ചുരൽമല സ്വദേശിയായ സന്ദീപിന്റെ 2000 രൂപയും പശുക്കളെ വാങ്ങാൻ വായ്പയെടുത്ത രാജേഷിന്റെ പണവും ബാങ്ക് പിടിച്ചിട്ടുണ്ട്. സംഭവം അറിഞ്ഞതോടെ മുഖ്യമന്ത്രിയുടെ ഓഫീസ് കളക്ടറോട് വിശദീകരണം തേടിയിരുന്നു.

ഓണക്കിറ്റ് മഞ്ഞക്കാര്‍ഡ് ഉടമകള്‍ക്ക് മാത്രം; സെപ്തംബര്‍ നാലിനകം ഓണച്ചന്തകൾ

0
Spread the love

ഇത്തവണയും ഓണക്കിറ്റ് മഞ്ഞക്കാര്‍ഡ് ഉടമകള്‍ക്ക് മാത്രം. ആറ് ലക്ഷം കാര്‍ഡുടമകള്‍ക്കാണ് സൗജന്യ കിറ്റ് ലഭിക്കുക. കഴിഞ്ഞ വര്‍ഷവും മഞ്ഞ കാര്‍ഡ് ഉടമകള്‍ക്ക് മാത്രമാണ് കിറ്റ് നല്‍കിയത്. അനാഥാലയങ്ങളിലെയും വയോജനകേന്ദ്രങ്ങളിലെയും അന്തേവാസികള്‍ക്കും സൗജന്യ ഓണക്കിറ്റുകള്‍ ലഭിക്കും.

റേഷന്‍ കടകളിലൂടെയാകും കിറ്റുകള്‍ വിതരണം ചെയ്യുക. സംസ്ഥാനത്ത് ഏകദേശം ആറ് ലക്ഷം മഞ്ഞക്കാര്‍ഡ് ഉടമകള്‍ ആണുള്ളത്. ഇവര്‍ക്ക് മാത്രം സൗജന്യ ഓണക്കിറ്റ് നല്‍കാന്‍ 35 കോടി രൂപയോളം വേണ്ടിവരുമെന്നാണ് കണക്ക്. ഓണക്കിറ്റില്‍ എന്തൊക്കെ സാധനങ്ങളാണുണ്ടാകുക എന്നതില്‍ വ്യക്തത അടുത്ത ദിവസങ്ങളിലുണ്ടാകും.

കൊവിഡ് കാലത്ത് എല്ലാ വിഭാഗക്കാര്‍ക്കും സൗജന്യ ഓണക്കിറ്റ് വിതരണം ചെയ്തിരുന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ കൂടി പശ്ചാത്തലത്തിലാണ് ഓണക്കിറ്റുകള്‍ മഞ്ഞകാര്‍ഡുടമകള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയത്. അതേസമയം സംസ്ഥാനത്ത് ഓണച്ചന്തകള്‍ക്കുള്ള തയ്യാറെടുപ്പുകള്‍ ആരംഭിച്ചിട്ടുണ്ട്. എല്ലാ ജില്ലകളിലും ചന്തകളുണ്ടാകും. സെപ്തംബര്‍ നാലിനകം ഓണച്ചന്തകള്‍ തുടങ്ങാനാണ് തീരുമാനം.

‘സ്ത്രീസുരക്ഷ ഉറപ്പാക്കണം’; കൊൽക്കത്തയിലെ പിജി ഡോക്ടറുടെ കൊലപാതകത്തിൽ പ്രതികരിച്ച് രാഷ്‌ട്രപതി

0
Spread the love

കൊൽക്കത്തയിലെ യുവ ഡോക്ടറുടെ ബലാത്സംഗ കൊലപാതകത്തിൽ പ്രതികരണവുമായി രാഷ്‌ട്രപതി ദ്രൗപദി മുർമു. സ്ത്രീസുരക്ഷ ഉറപ്പാക്കാനും അവരെ ബഹുമാനിക്കാനും എല്ലാ ഇന്ത്യക്കാരും പ്രതിജ്ഞയെടുക്കണമെന്ന് രാഷ്‌ട്രപതി ‘എക്സ്’ പോസ്റ്റിൽ പറഞ്ഞു.

രക്ഷാബന്ധൻ ദിനത്തോടനുബന്ധിച്ച് ആശംസ പങ്കുവെച്ചതിനൊപ്പമായിരുന്നു രാഷ്‌ട്രപതി കൊൽക്കൊത്തയിൽ യുവ ഡോക്ടർ കൊല്ലപ്പെട്ട സംഭവത്തിലും പ്രതികരണവും നടത്തിയത്. സ്നേഹത്തിൻ്റെയും പരസ്പര വിശ്വാസത്തിൻ്റെയും വികാരത്തെ അടിസ്ഥാനമാക്കിയുള്ള ഈ ഉത്സവം, എല്ലാ സഹോദരിമാരോടും പെൺമക്കളോടും വാത്സല്യവും ആദരവും വളർത്തുന്നുവെന്ന് രാഷ്‌ട്രപതി പറഞ്ഞു. ഈ ദിവസം നമ്മുടെ സമൂഹത്തിൽ സ്ത്രീകളുടെ സുരക്ഷയും ബഹുമാനവും ഉറപ്പാക്കുമെന്ന് എല്ലാ ഇന്ത്യക്കാരും പ്രതിജ്ഞയെടുക്കണമെന്നും രാഷ്‌ട്രപതി പ്രതികരിച്ചു.

അതേസമയം, ആർജി കർ മെഡിക്കൽ കോളേജിൽ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പിജി ഡോക്ടറുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ടിലുള്ളത് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ. മരിക്കുന്നതിന് മുമ്പ് മർദ്ദനമേറ്റതായും ശരീരത്തിൽ ഗുരുതരമായ മുറിവുകൾ ഉണ്ടായതായുമാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. 14 മുറിവുകളാണ് യുവതിയുടെ ശരീരത്തിൽ ഉണ്ടായിരുന്നത്. തല, കവിളുകൾ, ചുണ്ട്, മൂക്ക്, താടി, കഴുത്ത്, ഇടത് കൈ, ചുമൽ, കാൽ മുട്ട്, കണങ്കാൽ, സ്വകാര്യ ഭാഗങ്ങൾ എന്നിവിടങ്ങളിലായാണ് ഈ 14 മുറിവുകൾ കണ്ടെത്തിയത്. ശ്വാസംമുട്ടിയാണ് മരിച്ചതെന്ന് പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. മരണം കൊലപാതകമാണ്. ലൈംഗികാതിക്രമം നടന്നതായും പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ടിൽ വ്യക്തമാക്കുന്നതായി ഇന്ത്യാ ടുഡേയാണ് റിപ്പോർട്ട് ചെയ്തത്.

യുവതിയുടെ സ്വകാര്യ ഭാഗങ്ങളിൽ നിന്ന് ‘വെളുത്ത ദ്രവം’ കണ്ടെത്തി. രക്ത സാമ്പിളുകളും മറ്റ് ദ്രവങ്ങളും കൂടുതൽ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ശ്വാസകോശത്തിൽ രക്തസ്രാവം ഉണ്ടായതായും ശരീരത്തിലെ മറ്റ് ഭാഗങ്ങളിൽ രക്തം കട്ടയായതായും പോസ്റ്റ് മോർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നു. എല്ലുകൾ പൊട്ടിയതായി റിപ്പോർട്ട് പറയുന്നില്ല.

ഓഗസ്റ്റ് ഒമ്പതിനാണ് വനിതാ പിജി ഡോക്ടറെ ആർജി കർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ സെമിനാർ ഹാളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവം നടന്ന് പിറ്റേദിവസം ആശുപത്രിയിലെ സിവിക് വളണ്ടിയർ സഞ്ജയ് റോയിയെ പൊലീസ് അറസ്റ്റ് ചെയ്തു. എന്നാൽ അന്വേഷണത്തിൽ തൃപ്തിയില്ലെന്ന് വ്യക്തമാക്കി കേസ് കൽക്കട്ട ഹൈക്കോടതി സിബിഐയ്ക്ക് വിട്ടു.

‘ഗുസ്തിയിലേക്ക് മടങ്ങിവരാന്‍ സാധിച്ചേക്കും, പോരാട്ടം അവസാനിച്ചിട്ടില്ല’; സൂചന നല്‍കി വിനേഷ്

0
Spread the love

ഗുസ്തിയിലേക്ക് തിരിച്ചുവരുമെന്ന സൂചന നല്‍കി വിനേഷ് ഫോഗട്ട്. പാരിസ് ഒളിംപിക്‌സ് ഗുസ്തിയില്‍ അയോഗ്യയാക്കപ്പെട്ടതിന് ശേഷം വിനേഷ് ഗുസ്തിയില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. പാരിസില്‍ നിന്ന് കഴിഞ്ഞ ദിവസം ഇന്ത്യയില്‍ തിരിച്ചെത്തിയ താരം നാട്ടിലെത്തി സംസാരിക്കവേയായിരുന്നു മടങ്ങിവരവിന്റെ പ്രതീക്ഷ പങ്കുവെച്ചത്.

‘ഒളിംപിക് മെഡല്‍ നഷ്ടമായതാണ് ജീവിതത്തില്‍ ഉണ്ടായ ഏറ്റവും വലിയ മുറിവെന്ന് എനിക്ക് പറയാന്‍ കഴിയും. എന്റെ നാട്ടുകാര്‍, സഹതാരങ്ങള്‍, കുടുംബാംഗങ്ങള്‍ എന്നിവരില്‍ നിന്നും ലഭിച്ച സ്‌നേഹം ആ മുറിവ് ഉണക്കാനുള്ള ധൈര്യം നല്‍കുമെന്ന് തോന്നുന്നു. ഒരുപക്ഷേ എനിക്ക് ഗുസ്തിയിലേക്ക് മടങ്ങിവരാന്‍ കഴിഞ്ഞേക്കും’,

‘ഗോദയില്‍ തുടരുമോ ഇല്ലയോ എന്ന് എനിക്ക് അറിയില്ല. പക്ഷേ നിങ്ങളില്‍ നിന്നും ലഭിച്ച ധൈര്യം ശരിയായ ദിശയില്‍ ഉപയോഗിച്ച് മുന്നോട്ടുപോകണം. ഞങ്ങളുടെ പോരാട്ടം അവസാനിച്ചിട്ടില്ല. അത് തുടരുക തന്നെ ചെയ്യും’, വിനേഷ് പറഞ്ഞു.

അതേസമയം പാരിസ് ഒളിംപിക്‌സിന് ശേഷം ഇന്ത്യയില്‍ തിരിച്ചെത്തിയ വിനേഷിന് ഡല്‍ഹി വിമാനത്താവളത്തില്‍ വൈകാരിക സ്വീകരണമാണ് സഹതാരങ്ങളും ആരാധകരും ബന്ധുക്കളും താരത്തിന് ഒരുക്കിയത്. സ്വീകരണത്തില്‍ വികാരാധീനയായ വിനേഷ് എല്ലാവരോടും നന്ദി പറയുകയും ചെയ്തിരുന്നു.

‘ഭീകര കുറ്റകൃത്യം, ഓരോ ഇന്ത്യക്കാരനും ലജ്ജിച്ച് മുഖം താഴ്ത്തണം’; ഡോക്ടറുടെ കൊലപാതകത്തിൽ കെ എസ് ചിത്ര

0
Spread the love

കൊൽക്കത്തയിൽ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികരിച്ച് ​ഗായിക കെ എസ് ചിത്ര. ദില്ലിയിലെ നിർഭയ സംഭവത്തെക്കാൾ ഭീകരമായ കുറ്റകൃത്യമാണിതെന്നും ഓരോ ഇന്ത്യക്കാരനും ലജ്ജിച്ച് മുഖം താഴ്ത്തണമെന്നും ചിത്രം സോഷ്യൽ മീഡിയയിൽ കുറിച്ചു.

“കൊൽക്കത്തയിലെ ആർ ജി കാർ ആശുപത്രിയ്ക്ക് ഉള്ളിൽ ഒരു വനിതാ ഡോക്ടറെ ആക്രമിച്ച് കൊലപ്പെടുത്തിയ സംഭവവും തെളിവ് നശിപ്പിക്കാനുള്ള തുടർ ശ്രമങ്ങളും സംബന്ധിച്ച വാർത്തകൾ കേട്ട് ഞാൻ ഞെട്ടിത്തരിച്ചിരിക്കുകയാണ്. ഓരോ ഇന്ത്യക്കാരനും ലജ്ജിച്ച് മുഖം താഴ്ക്കണം. ഏതാനും വർഷങ്ങൾക്ക് മുമ്പ് ദില്ലിയിൽ നടന്ന നിർഭയ സംഭവത്തേക്കാൾ ഭീകരമാണ് ഈ ഭീകരമായ കുറ്റകൃത്യം. അന്വേഷണങ്ങൾ നേരിട്ട് നിരീക്ഷിക്കാനും സംഭവത്തിൽ ഉൾപ്പെട്ട എല്ലാവരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരാനും ഞാൻ ഞങ്ങളുടെ ബഹുമാനപ്പെട്ട പ്രധാനമന്ത്രിയോട് വിനീതമായി അഭ്യർത്ഥിക്കുകയാണ്. പരേതയായ ആത്മാവിന് വേണ്ടി ഞാൻ തല കുമ്പിട്ട് പ്രാർത്ഥിക്കുകയാണ്”, എന്നാണ് ചിത്ര കുറിച്ചത്.

ഓ​ഗസ്റ്റ് ഒൻപത് വെള്ളിയാഴ്ച ആയിരുന്നു രാജ്യത്തെ നടുക്കിയ കൊലപാതകം നടന്നത്. അന്നേദിവസം രാവിലെ ആറ്‍ ജി കർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ സെമിനാർ ഹാളിൽ ജൂനിയർ ഡോക്ടറുടെ മൃതദേഹം കണ്ടെത്തുക ആയിരുന്നു. ചെസ്റ്റ് മെഡിസിൻ വിഭാ​ഗത്തിലെ രണ്ടാം വർഷ പിജി ഡോക്ടർ ആയിരുന്നു കൊല്ലപ്പെട്ടത്. ഡ്യൂട്ടിയ്ക്കിടെ ആയിരുന്നു സംഭവം നടന്നത്.

അതേസമയം, സംഭവത്തില്‍ രാജ്യവ്യാപകമായി പ്രതിഷേധം ഇരമ്പുകളാണ്. കൊല്ലപ്പെട്ട ഡോക്ടറുടെ ചിത്രത്തിന് മുന്നിൽ മെഴുകുതിരികൾ കത്തിച്ച് പ്രാ‍ർത്ഥന ചൊല്ലിയും ആരോഗ്യപ്രവർത്തകർ പ്രതിഷേധിച്ചു കൊണ്ടിരിക്കയാണ്. മകളെ നഷ്ടപ്പെട്ട തങ്ങൾക്ക് നീതി വേണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് കൊല്ലപ്പെട്ട ജൂനിയർ ഡോക്ടറുടെ അച്ഛൻ. കേരളത്തിൽ അടക്കം മകൾക്കായി നടക്കുന്ന സമരത്തെ കുറിച്ച് അറിയാമെന്നും മകൾ കൊല്ലപ്പെട്ട ആർജി കർ ആശുപത്രിയിൽ കുറ്റവാളികളുണ്ടെന്നും സിബിഐ ഇതുവരെ ഒരു പ്രതിയെയും പിടികൂടിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ദുരിതബാധിതരിൽ നിന്ന് പിടിച്ച പണം ബാങ്ക് തിരികെ നൽകും, മറ്റ് സുപ്രധാന തീരുമാനങ്ങൾ നാളെ: ബാങ്കേഴ്സ് സമിതി

0
Spread the love

വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തബാധിതരിൽ നിന്ന് ഗ്രാമീൺ ബാങ്ക് പിടിച്ച പണം തിരികെ നൽകുമെന്ന് ബാങ്കേഴ്സ് സമിതി ജനറൽ മാനേജർ കെ എസ് പ്രദീപ്. ബാങ്ക് ചെയർമാൻ ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നും കെ എസ് പ്രദീപ് അറിയിച്ചു. അടിയന്തര സഹായമായി സർക്കാർ ദുരിതബാധിതർക്ക് നൽകിയ 10,000 രൂപയിൽ നിന്ന് 5,000 രൂപ വരെ പലരിൽ നിന്നും ബാങ്ക് പിടിച്ചത് ചൂണ്ടിക്കാട്ടി മാധ്യമങ്ങൾ രംഗത്തെത്തിയിരുന്നു.

നാളെ തിരുവനന്തപുരത്ത് എസ്എൽബിസി പ്രത്യേക യോഗം ചേരുന്നുണ്ടെന്ന് പ്രദീപ് പറഞ്ഞു. എല്ലാ ബാങ്കുകളുടെയും ഉന്നത അധികാരികൾ യോഗത്തിൽ പങ്കെടുക്കും. വായ്പകൾ സംബന്ധിച്ച് എന്താണ് ചെയ്യാൻ പറ്റുകയെന്ന് നാളെ സുപ്രധാന തീരുമാനമെടുക്കും. വായ്പാ തിരിച്ചടവുകൾക്ക് മൊറട്ടോറിയം പ്രഖ്യാപിക്കും. അതിൽക്കൂടുതൽ എന്ത് ചെയ്യാനാവുമെന്ന് നാളെ കൂട്ടായി ആലോചിച്ച് തീരുമാനിക്കുമെന്നും കെ എസ് പ്രദീപ് വ്യക്തമാക്കി.

അതേസമയം മൊറട്ടോറിയമല്ല, വായ്പകൾ പരമാവധി എഴുതിത്തള്ളണമെന്നാണ് ആവശ്യപ്പെടാനുള്ളതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ഷംഷാദ് മരയ്ക്കാർ രംഗത്തെത്തി. ആളുകളുടെ കയ്യിൽ ഇനിയാകെ ബാക്കിയുള്ളത് സർക്കാർ നൽകിയ 10,000 രൂപ മാത്രമാണ്. അതിൽനിന്ന് പിടിച്ച തുക തിരിച്ച് നൽകണം. അതോടൊപ്പം കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ഇടപെട്ട് വായ്പകൾ പരമാവധി എഴുതിത്തള്ളണമെന്നും ഷംഷാദ് മരയ്ക്കാർ ആവശ്യപ്പെട്ടിരുന്നു.

ദുരിതബാധിതരുടെ വായ്പ എഴുതിത്തള്ളണമെന്ന് മന്ത്രി വി എൻ വാസവനും ആവശ്യപ്പെട്ടു. മറ്റ് ബാങ്കുകൾ കേരള ബാങ്കിന്റെ മാതൃക പിന്തുടരണം. കഴിഞ്ഞ ദിവസം​ ദുരിതബാധിതരായ ആളുകളുടെ ഇഎംഐ ​പിടിച്ച ​ഗ്രാമീൺ ബാങ്ക് നടപടി വളരെ ക്രൂരമായിപ്പോയെന്നും മന്ത്രി പ്രതികരിച്ചു. സർക്കാർ യുദ്ധകാലാടിസ്ഥാനത്തിലാണ് എല്ലാം നഷ്ടപ്പെട്ടവർക്ക് സഹായം എത്തിച്ചുകൊണ്ടിരിക്കുന്നത്. ഈ സഹായത്തിൽ നിന്നും പിടിച്ചുപറിച്ചുകൊണ്ടുപോകുന്ന രീതി ശരിയല്ല. അത്തരത്തിലുള്ള സമീപനത്തിലേക്ക് ഏത് ബാങ്ക് മാനേജരോ മാനേജ്മെന്റോ വന്നാലും അതിനോട് ഒരു തരത്തിലും യോജിക്കാൻ സാധിക്കില്ല. ഇത് എസ്എൽബിസിയുടെ ശ്രദ്ധയിൽ പെടുത്തുമെന്നും സർക്കാരിന്റെ ഇടപെടൽ ഉണ്ടാകുമെന്നും മന്ത്രി വാസവൻ പറഞ്ഞു.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts