Home Blog Page 55

തമ്മിലിടഞ്ഞ് നടൻമാർ; ഇത്തവണ കാലിക്കറ്റ് എഫ്.സിയുടെ ഫ്യൂസ് ഊരുമെന്ന് പൃഥ്വിരാജ്, കപ്പടിക്കുമെന്നുറപ്പിച്ച് ബേസിൽ

0
Spread the love

കേരള ഫുട്‍ബോളിന്റെ അഭിമാന പോരാട്ടമാണ് സൂപ്പർ ലീഗ് കേരള. കേരള സൂപ്പർ ലീഗിന്റെ രണ്ടാം സീസൺ 2025 ഒക്ടോബർ 2-ന് ആരംഭിക്കും. ഉദ്ഘാടന മത്സരത്തിൽ ബേസിൽ ജോസഫിന്റെ കാലിക്കറ്റ് എഫ്.സി പൃഥ്വിരാജിന്റെ ഫോഴ്‌സാ കൊച്ചി എഫ്.സിയെ നേരിടും. കോഴിക്കോട് ഇ.എം.എസ്. കോർപ്പറേഷൻ സ്റ്റേഡിയത്തിലാണ് ഉദ്ഘാടന മത്സരം നടക്കുന്നത്. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആയിരിക്കുന്നത് കേരള സൂപ്പർ ലീഗിന്റെ പ്രമോ ആണ്.

പൃഥ്വിരാജും ബേസിൽ ജോസഫും ഒന്നിച്ചെത്തിയെ പ്രമോ ഇരു ടീമിന്റെയും ആരാധകർ ഏറ്റെടുത്തിയിരിക്കുകയാണ്. ഇത്തവണ കാലിക്കറ്റ് എഫ്.സിയുടെ ഫ്യൂസ് ഊരുമെന്നാണ് പൃഥ്വിരാജ് ബേസിലിനെ വെല്ലുവിളിച്ചിരിക്കുന്നത്. കളി ഗ്രൗണ്ടിൽ കണ്ടറിയാം എന്നാണ് ആരാധകർ പറയുന്നത്. കൂടാതെ രാജുവേട്ടാ രാജമൗലിയുടെ സെറ്റിലാണോ എന്ന് ബേസിൽ ചോദിക്കുമ്പോൾ അല്ല സ്കോർസെസെയായി ചർച്ചയിലാണ് എന്നാണ് പൃഥ്വിയുടെ തഗ് മറുപടി. പ്രോമോ വിഡിയോയ്ക്ക് കയ്യടിക്കുകയാണ് ആരാധകർ.

രണ്ടാം ഭാഗത്തിൽ ചാത്തനായി ടൊവിനോ! മൂന്നാം ഭാഗത്തിൽ ഒടിയനാവാൻ ദുൽഖർ, അഞ്ചാം ആഴ്ചയിലും 275 സ്‌ക്രീൻ വിജയം തുടർന്ന് ലോക

0
Spread the love

ലോകയുടെ മൂന്നാം ഭാഗത്തിൽ ഒടിയനാവാൻ ദുൽഖർ സൽമാൻ. രണ്ടാം ഭാഗത്തിൽ ചാത്തനായി എത്തുന്നത് ടൊവിനോ തോമസും . തമിഴ് നടൻ അരുൺ വിജയ്‌യും ചാപ്ടർ 2ൽ അഭിനയിക്കുന്നുണ്ട്. അഞ്ച് ഭാഗങ്ങളായി ലോക പ്രേക്ഷകർക്ക് മുൻപിൽ എത്തിക്കാനാണ് ഒരുങ്ങുന്നത്.

ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസിന്റെ ബ്രഹ്മാണ്ഡെ ചിത്രമായ ലോക : കല്യാണി പ്രിയദർശന്റെ അഭിനയജീവിതത്തിലെ നാഴികക്കല്ലായി മാറുകയാണ് . ചന്ദ്ര എന്ന കഥാപാത്രമായി ലോകയിൽ നിറഞ്ഞുനിൽക്കുകയാണ് കല്യാണി പ്രിയദർശൻ. ദുൽഖർ സൽമാൻ, ടൊവിനോ തോമസ്, സൗബിൻ ഷാഹിർ, ബാലുവർഗീസ്, അന്നബെൻ, അഹാന കൃഷ്ണ, ശാന്തി ബാലചന്ദ്രൻ എന്നിവർ അതിഥി വേഷത്തിൽ എത്തുന്നുണ്ട്.

മൂത്തോൻ എന്ന കഥാപാത്രമായി മമ്മൂട്ടി ശബ്ദസാന്നിദ്ധ്യം അറിയിക്കുന്നു. മൂത്തോൻ ഒരു കഥാപാത്രമായി ലോകയുടെ തുടർ ഭാഗങ്ങൾ ഉണ്ടാകുമെന്ന് സംവിധായകൻ ഡൊമിനിക് അരുൺ വ്യക്തമാക്കിയിട്ടുണ്ട്. ചന്തു സലിംകുമാർ, അരുൺകുര്യൻ, വിജയരാഘവൻ, നിഷാന്ത് സാഗർ, രഘുനാഥ് പലേരി, ശിവകാമി ശ്യാമപ്രസാദ് തുടങ്ങിയവരാണ് മറ്റു താരങ്ങൾ. നിമിഷ് രവി ഛായാഗ്രഹണം നിർവഹിക്കുന്നു. ജേക് ബിജോയ് ഒരുക്കിയ സംഗീതം ലോകയ്ക്ക് കരുത്തു പകരുന്നു.

അതേസമയം അഞ്ചാം ആഴ്ചയിലേക്ക് കടന്നപ്പോൾ ലോക’ കേരളത്തിൽ 275 സ്‌ക്രീനിൽ പ്രദർശനം തുടരുന്നു. ആഗോളതലത്തിൽ 275 കോടി കളക്ഷൻ ഇതിനകം കരസ്ഥമാക്കിയ ചിത്രത്തിന് 300 കോടി എന്ന സ്വപ്ന നേട്ടം അകലെയല്ല.

നവരാത്രിക്ക് ഒരുദിവസംകൂടി അവധി പ്രഖ്യാപിച്ച് സർക്കാർ, ജീവനക്കാർക്ക് മൂന്നുദിവസം അവധി

0
Spread the love

നവരാത്രി ആഘോഷങ്ങളുമായി ബന്ധപ്പെട്ട് ഈ മാസം 30 ചൊവ്വാഴ്ച സർക്കാർ അവധി പ്രഖ്യാപിച്ചു. സംസ്ഥാനത്തെ സ്ഥാപനങ്ങൾക്കും സർക്കാർ, അർദ്ധസർക്കാർ, പൊതുമേഖലാ നെഗോഷ്യബിൾ ഇൻസ്ട്രമെന്റ് ആക്ട് പ്രകാരം പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കും, പ്രഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയാരിക്കും എന്നാണ് ഔദ്യോഗിക അറിയിപ്പ്.

എന്നാൽ നിയമസഭാ സമ്മേളനം നടക്കുന്നതിനാൽ നിയമസഭയുമായി ബന്ധപ്പെട്ട ചുമതലയുള്ള ഉദ്യോഗസ്ഥർ പ്രസ്തുത ചുമതല കൃത്യമായി നിർവ്വഹിക്കണമെന്നും ഇക്കാര്യം ഓഫീസ് മേധാവികൾ ഉറപ്പുവരുത്തേണ്ടതുമാണെന്നും അറിയിപ്പിൽ പറയുന്നുണ്ട്.

‘ആര് എന്ത് പറഞ്ഞാലും ഒരു കുഴപ്പവുമില്ലാത്ത ആളായിരുന്നു ലാലേട്ടൻ; ഇപ്പോൾ കുറച്ചുകൂടി കാര്യങ്ങൾ പ്രകടിപ്പിച്ച് തുടങ്ങി’: ഉർവ്വശി

0
Spread the love

താൻ നല്ല മൂഡ് സ്വിം​ഗ്സ് ഉള്ളയാളാണെന്ന് നടി ഉർവ്വശി. തന്റെ ഒപ്പമിരിക്കുന്ന ആളുകൾ തന്നെ സ്വാധീനിക്കുമെന്നും ലാലേട്ടന് ഒക്കെ ഒരു കുഴപ്പവുമില്ലാതെ ഇരിക്കാൻ പറ്റും അദ്ദേഹത്തിന്റെ ആ കഴിവ് ആരാധിക്കുന്ന ആളാണ് താനെന്നും നടി പറഞ്ഞു. പക്ഷേ ഇപ്പോൾ ലാലേട്ടൻ കുറച്ചുകൂടി കാര്യങ്ങൾ പ്രകടിപ്പിച്ച് തുടങ്ങിയിട്ടുണ്ടെന്നും ഉർവ്വശി കൂട്ടിച്ചേർത്തു. 

‘മൂഡ് സ്വിങ്സ് ഉള്ളയാളാണ് ഞാൻ…എന്റെ അന്തിരീക്ഷം പരിസരം ഒപ്പമിരിക്കുന്ന ആളുകൾ ഇവരെല്ലാം എന്നെ സ്വാധീനിക്കും. ചിലർക്ക് അത് പറ്റും ലാലേട്ടന്റെ ഒക്കെ ആ കഴിവ് ആരാധിക്കുന്നയാളാണ് ഞാൻ കാരണം ആര് എന്ത് പറഞ്ഞാലും ഒരു കുഴപ്പവുമില്ല. പക്ഷേ ഇപ്പോൾ അദ്ദേഹം കുറച്ചുകൂടി കാര്യങ്ങൾ പ്രകടിപ്പിച്ച് തുടങ്ങിയിട്ടുണ്ട് അതെനിക്ക് വളരെ സന്തോഷമുള്ള കാര്യമാണ്. ടി വി ഷോകളിലും മറ്റ് പല വീഡിയോസ് കാണുമ്പോഴും എത്ര കാലം ഒരാൾക്ക് ഇങ്ങനെ കടിച്ചമർത്തി ഇരിക്കാൻ പറ്റും?. എനിക്ക് അതാണ് എന്റെ ജീവിതത്തിലെ ഒരു കുറവ്, ഞാൻ ഭയങ്കര ഗൗരവക്കാരിയാണ് സിനിമയാണ് എന്നെ മാറ്റിയെടുത്തത്’, ഉർവ്വശി പറഞ്ഞു.

വാഹനം വിട്ടുകിട്ടണം; ദുല്‍ഖര്‍ സല്‍മാന്‍ ഹൈക്കോടതിയില്‍

0
Spread the love

ഓപ്പറേഷന്‍ നംഖോറിന്റെ ഭാഗമായി കസ്റ്റംസ് വാഹനം പിടിച്ചെടുത്ത നടപടിയില്‍ ഹൈക്കോടതിയെ സമീപിച്ച് നടന്‍ ദുല്‍ഖര്‍ സല്‍മാന്‍. കസ്റ്റംസ് നടപടി ചോദ്യം ചെയ്തുള്ള ഹര്‍ജി നടന്‍ ഹൈക്കോടതിയെ സമീപിച്ചത്. ലാന്‍ഡ് റോവര്‍ വാഹനം പിടിച്ചെടുത്തത് ചോദ്യം ചെയ്താണ് ഹര്‍ജി നല്‍കിയത്. എല്ലാ നിയമ നടപടികളും പൂര്‍ത്തിയാക്കിയാണ് വാഹനം വാങ്ങിയതെന്നും വാഹനം വിട്ടുകിട്ടണമെന്നും ദുല്‍ഖര്‍ ആവശ്യപ്പെട്ടു.

ദുല്‍ഖര്‍ സല്‍മാന്റെ നാല് വാഹനങ്ങളാണ് കസ്റ്റംസിന്റെ അന്വേഷണ പരിധിയിലുള്ളത്. ഇതില്‍ രണ്ട് വാഹനങ്ങളാണ് പിടിച്ചെടുത്തിരിക്കുന്നത്. ഇതില്‍ ഒരു വാഹനം മറ്റൊരാളുടെ പേരിലാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ചൊവ്വാഴ്ചയാണ് ദുല്‍ഖര്‍ സല്‍മാന്റെ പനമ്പള്ളി നഗറിലെ വീട്ടിലും പൃഥ്വിരാജിന്റെ തേവരയിലെ വീട്ടിലും കസ്റ്റംസിന്റെ പരിശോധന നടന്നത്. പിന്നാലെ ദുല്‍ഖറിന്റെ രണ്ട് വാഹനങ്ങള്‍ പിടിച്ചെടുക്കുകയായിരുന്നു. പൃഥ്വിരാജിന്റെ വീട്ടില്‍ പരിശോധന നടന്നെങ്കിലും വാഹനം കണ്ടെത്താന്‍ കഴിഞ്ഞില്ല. നടന്‍ അമിത് ചക്കാലയ്ക്കലിന്റെ എളമക്കര പൊറ്റക്കുഴിയിലെ വീട്ടിലും പരിശോധന നടന്നിരുന്നു. അമിതിന് എട്ടോളം വാഹനങ്ങളുണ്ടെന്നാണ് വിവരം. അമിതിനെ കസ്റ്റംസ് ഓഫീസിലേക്ക് വിളിച്ചുവരുത്തി മൊഴിയെടുത്തിരുന്നു.

‘ഞാന്‍ നുണ പറയുന്നതല്ല എന്നത് അവര്‍ക്ക് പരിശോധിച്ച് ഉറപ്പിക്കണമായിരുന്നു’; കസ്റ്റംസിന്‍റെ മൊഴിയെടുപ്പിൽ പ്രതികരണവുമായി നടൻ അമിത് ചക്കാലയ്ക്കല്‍

0
Spread the love

ആഡംബര വാഹനങ്ങളുടെ നികുതി വെട്ടിപ്പ് കണ്ടെത്താനായി കസ്റ്റംസ് പ്രിവന്‍റീവ് വിഭാ​ഗം നടത്തുന്ന പരിശോധനകള്‍ സംബന്ധിച്ച വാര്‍ത്തകളില്‍ പ്രതികരണവുമായി നടന്‍ അമിത് ചക്കാലയ്ക്കല്‍. കസ്റ്റംസിന്‍റെ മൊഴിയെടുപ്പ് രാത്രി തന്നെ പൂര്‍ത്തിയായതായും താന്‍ സമര്‍പ്പിച്ച രേഖകളെല്ലാം പരിശോധിച്ചുവെന്നും അമിത് ചക്കാലയ്ക്കല്‍ പറഞ്ഞു. തന്റെ പക്കൽ നിന്ന് 6 വണ്ടികൾ പിടിച്ചെടുത്തു എന്നത് തെറ്റാണെന്നും ഒരു കാർ മാത്രം ആണ് തന്റെ ഉടമസ്ഥതയിൽ ഉള്ളതെന്നും അമിത് പറയുന്നു.

“എന്‍റെ സ്വകാര്യ വാഹനമായി അഞ്ച് വര്‍ഷമായി ഉപയോ​ഗിച്ചുകൊണ്ടിരുന്ന വണ്ടിയാണ് ഉദ്യോ​ഗസ്ഥര്‍ കൊണ്ടുപോയത്. ഇന്നലെ ഉദ്യോ​ഗസ്ഥര്‍ വന്നപ്പോള്‍ രേഖകളൊക്കെ കൊടുത്തിരുന്നു. ആര്‍ടിഒ വന്ന് പരിശോധന നടത്തിയിരുന്നു. പോസിറ്റീവ് ആയാണ് ആര്‍ടിഒ റിപ്പോര്‍ട്ട് കൊടുത്തത്. കഴിഞ്ഞ ഒന്ന്, രണ്ട് വര്‍ഷത്തിനിടയില്‍ ഭൂട്ടാനില്‍ നിന്ന് വന്ന വണ്ടികളില്‍ ഉള്‍പ്പെട്ടതാണോ എന്നാണ് അവര്‍ക്ക് അറിയേണ്ടിയിരുന്നത്. ഞാന്‍ നുണ പറയുന്നതല്ല എന്നത് അവര്‍ക്ക് പരിശോധിച്ച് ഉറപ്പിക്കണമായിരുന്നു”. വണ്ടി പത്തു ദിവസത്തിനുള്ളിൽ വിട്ടു നൽകും എന്ന് കസ്റ്റംസ് അറിയിച്ചുവെന്നും അമിത് ചക്കാലയ്ക്കല്‍ പറയുന്നു.

“ആറ് വണ്ടികള്‍ എന്‍റേതാണെന്നാണ് ഇന്നലെ പല റിപ്പോര്‍ട്ടുകളിലും ഉണ്ടായിരുന്നത്. അത് തെറ്റാണ്. കൊണ്ടുപോയ ഏഴ് വണ്ടികളില്‍ ഒരെണ്ണം മാത്രമേ എന്‍റേതുള്ളൂ. ഞാന്‍ എന്‍റെ വാഹനങ്ങള്‍ പണിയുന്ന ​വര്‍ക്ക് ഷോപ്പില്‍ എന്‍റെ ശുപാര്‍ശയില്‍ സുഹൃത്തുക്കള്‍ കൊണ്ടുവന്ന വാഹനങ്ങള്‍ കൂടി ചേര്‍ത്തുള്ള കണക്കാണ് അത്. കൊണ്ടുപോയ വാഹനങ്ങളുടെ ഉടമകളെ അവര്‍ വിവരം അറിയിച്ചിട്ടുണ്ട്. അതിന്റെയെല്ലാം ഉടമകൾക്ക് രേഖകൾ സഹിതം 10 ദിവസത്തിനുള്ളിൽ ഹാജരാകാൻ നിർദേശം നൽകിയിരിക്കുകയാണ്. അതിന് ഞാനുമായി ഒരു ബന്ധവുമില്ല”, അമിത് ചക്കാലയ്ക്കല്‍ പറഞ്ഞവസാനിപ്പിക്കുന്നു.

സിനിമയില്‍ നഗ്നതപ്രദര്‍ശിപ്പിച്ചു; ശ്വേതാ മേനോനെതിരെയുള്ള കേസിൽ തുടർനടപടികൾ തടഞ്ഞുകൊണ്ടുള്ള ഉത്തരവ് ഹൈക്കോടതി നീട്ടി

0
Spread the love

നടി ശ്വേതാമേനോന്റെപേരിൽ എറണാകുളം സെൻട്രൽ പോലീസ് രജിസ്റ്റർചെയ്ത കേസിൽ തുടർനടപടികൾ തടഞ്ഞുകൊണ്ടുള്ള ഇടക്കാല ഉത്തരവ് ഹൈക്കോടതി ഒക്ടോബർ 28 വരെ നീട്ടി. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ശ്വേത സമർപ്പിച്ച ഹർജിയാണ് ജസ്റ്റിസ് വി.ജി. അരുണിന്റെ പരിഗണനയിലുള്ളത്. സിനിമകളിലും പരസ്യചിത്രങ്ങളിലും നഗ്നത പ്രദർശിച്ചിച്ചെന്നാരോപിക്കുന്ന സ്വകാര്യ അന്യായത്തിൽ എറണാകുളം സിജെഎം കോടതിയുടെ നിർദേശപ്രകാരമാണ് ഹർജിക്കാരിയുടെപേരിൽ പോലീസ് കേസെടുത്തത്.

കാന്താര ഷൂട്ടിംഗ് ആരംഭിച്ചതിന് ശേഷം 4-5 തവണ ഞാൻ മരണത്തെ മുഖാമുഖം കണ്ടു: ഋഷഭ് ഷെട്ടി

0
Spread the love

കാന്താരയുടെ ചിത്രീകരണ സമയത്ത് താൻ മരണത്തെ മുഖാമുഖം കണ്ടുവെന്ന് വെളിപ്പെടുത്തി കാന്താര സംവിധായകൻ ഋഷഭ് ഷെട്ടി. ദൈവത്തിന്റെ അനുഗ്രഹമാണ് തന്നെ രക്ഷിച്ചതെന്നും സിനിമയുടെ ഭാഗമായ ഓരോ ആളുകളും കാന്താരയെ അവരുടെ സ്വന്തം സിനിമ പോലെയാണ് കണ്ടതെന്നും ഋഷഭ് ഷെട്ടി പറഞ്ഞു. അതേസമയം ഇന്നലെയാണ് കാന്താരയുടെ ട്രെയിലർ പുറത്തിറങ്ങിയത്. പ്രതീക്ഷിച്ചതു പോലെ തന്നെ ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുന്ന പ്രേക്ഷകരിൽ ആകാംക്ഷ ഉണർത്തുന്ന ട്രെയിലർ തന്നെയാണ് ഹോംബാലെ ഫിലിംസ് സമ്മാനിച്ചത്. ഇതുവരെ കാണാത്ത ഒരു ത്രില്ലിംഗ് അവതാരത്തിൽ ഋഷഭ് ഷെട്ടിയെ അവതരിപ്പിച്ചിരിക്കുന്നു. തെന്നിന്ത്യൻ താരസുന്ദരി രുക്മണി വസന്തും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

“ഞാൻ നല്ല പോലെ ഉറങ്ങിയിട്ട് മൂന്ന് മാസമായി. ഈ സമയങ്ങളിലെല്ലാം ഞങ്ങൾ നിർത്താതെ ജോലി ചെയ്യുകയാണ്. ഡയറക്ഷൻ ടീമും, ക്യാമറ ടീമുമെല്ലാം 38 മുതൽ 48 മണിക്കൂർ വരെയാണ് തുടർച്ചയായി ജോലി ചെയ്തത്. ആരും ഇതിനെ എന്റെ സിനിമയായി മാത്രമല്ല കണ്ടത്. നിർമ്മാതാക്കളും സെറ്റിൽ ചായ കൊണ്ട് വരുന്ന ആളുകൾ പോലും ഇത് അവരവരുടെ സിനിമയായിട്ടാണ് കണ്ടത്. കാന്താരയുടെ ഷൂട്ടിംഗ് ആരംഭിച്ചതിന് ശേഷം 4-5 തവണ ഞാൻ മരണത്തെ മുഖാമുഖം കണ്ടു, പക്ഷെ ദൈവത്തിന്റെ അനുഗ്രഹം എന്നെ രക്ഷിച്ച് ഇന്ന് നിങ്ങളുടെ മുന്നിൽ കൊണ്ട് നിർത്തിയിരിക്കുന്നു.” ഇന്നലെ നടന്ന ചിത്രത്തിന്റെ ട്രെയ്‌ലർ ലോഞ്ചിനിടെയായിരുന്നു ഋഷഭ് ഷെട്ടിയുടെ പ്രതികരണം.

തിയറ്ററിൽ ഭാഗ്യം തുണച്ചില്ല! ഫഹദിന്റെ ‘ഓടും കുതിര ചാടും കുതിര’ ഇനി ഒടിടിയിലേക്ക്; എപ്പോൾ ? എവിടെ ?കാണാം എന്നറിയാം..

0
Spread the love

ഫഹദ് നായകനായി വന്ന ഓണ ചിത്രം ആണ് ഓടും കുതിര ചാടും കുതിര. കല്യാണി പ്രിയദര്‍ശനാണ് ചിത്രത്തിലെ നായിക. ഓടും കുതിര ചാടും കുതിര ഒടിടിയിലും എത്തുകയാണ്. സെപ്‍തംബര് 26ന് നെറ്റ്ഫ്ലിക്സിലൂടെയാണ് ചിത്രം ഒടിടിയില്‍ എത്തുക.ഫഹദ് ഫാസിലിനും കല്യാണി പ്രിയദർശനുമൊപ്പം ലാൽ, മണിയൻ പിള്ള രാജു, സുരേഷ് കൃഷ്ണ, വിനയ് ഫോർട്ട്‌, അനുരാജ് തുടങ്ങി ചെറുതും വലുതുമായ നിരവധി താരങ്ങളാണ് ഓടും കുതിര ചാടും കുതിരയിൽ അണിനിരന്നത്. നിരവധി സിനിമകളിലൂടെ മലയാളികളുടെ കൈയ്യടി ഏറ്റുവാങ്ങിയ പ്രിയപ്പെട്ട താരവും, സംവിധായകനുമായ, അൽത്താഫ് സലീമാണ് സംവിധാനം ചെയ്തിരിക്കുന്നത്. അദ്ദേഹം തന്നെയാണ് ഈ ചിത്രത്തിന്റെ തിരക്കഥയും ഒരുക്കിയിരിക്കുന്നത് . മലയാളത്തിൽ ഒട്ടേറെ ഹിറ്റുകൾ സമ്മാനിച്ച ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസ് ആണ് നിർമ്മാണം. ജസ്റ്റിൻ വർഗീസ് സംഗീതം ഒരുക്കുന്ന ചിത്രത്തിന് ജിന്റോ ജോർജ് ഛായാഗ്രഹണം നിർവഹിക്കുന്നു. എഡിറ്റിംഗ് നിധിൻ രാജ് അരോൾ കൈകാര്യം ചെയ്തിരിക്കുന്നു.

പ്രൊഡക്ഷൻ ഡിസൈൻ അശ്വിനി കാലെ, ആർട്ട്‌ ഡയറക്ടർ ഔസെപ് ജോൺ, കോസ്റ്റും ഡിസൈനർ മഷർ ഹംസ, മേക്കപ്പ് റോണക്സ് സേവിയർ, സൗണ്ട് ഡിസൈൻ നിക്സൻ ജോർജ്, കളറിസ്റ്റ് രമേശ്‌ സി പി, ലിറിക്സ് സുഹൈൽ കോയ, പ്രോഡക്ഷൻ കണ്ട്രോളർ സുധർമൻ വള്ളിക്കുന്ന്, ഫിലിം കൺട്രോളർ ശിവകുമാർ പെരുമുണ്ട, ചീഫ് അസോസിയേറ്റ് ഡയറക്ടർ അനീവ് സുകുമാർ,VFX സ്റ്റുഡിയോ ഡിജിബ്രിക്‌സ്, പിആർഒ എ എസ് ദിനേശ്, സ്റ്റിൽ ഫോട്ടോഗ്രഫിരോഹിത് കെ സുരേഷ്.

‘എത്രത്തോളം നടരാജനാണോ അത്രത്തോളം നിറഞ്ഞ മനുഷ്യത്വമാണ് ലാലേട്ടൻ; അഭിപ്രായങ്ങള്‍ വെട്ടിത്തുറന്ന് പറഞ്ഞിട്ടും ഇങ്ങനെ ചേര്‍ത്തുനിര്‍ത്തി’

0
Spread the love

രാജ്യത്തിന്റെ പരമോന്നത ബഹുമതി സ്വന്തം വീട്ടിലേക്ക് വന്നതുപോലെയാണ് മോഹന്‍ലാലിന് ലഭിച്ച പുരസ്‌കാരത്തെ കാണുന്നതെന്നും അഭിനയത്തോടൊപ്പം ഏറെ മനുഷ്യത്വം നിറഞ്ഞ വ്യക്തിയാണ് മോഹന്‍ലാലെന്നും കുറിച്ച് നടൻ ഹരീഷ് പേരടി. ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരംത്തിൽ ലാലേട്ടന് ആശംസകൾ അറിയിച്ചു പോസ്റ്റിനൊപ്പമായിരുന്നു ഹരീഷ് പേരടിയുടെ വാക്കുകൾ.

ഹരീഷ് പേരടിയുടെ കുറിപ്പിന്റെ പൂർണരൂപം

അഭിപ്രായങ്ങള്‍ തുറന്നു പറയുന്നതുകൊണ്ടായിരിക്കാം വേണ്ടപ്പെട്ടവര്‍ എന്ന് കരുതുന്ന പലരും എന്നോട് ഒരു അകലം പാലിക്കാറുണ്ട്. പക്ഷെ അഭിപ്രായങ്ങള്‍ വെട്ടിതുറന്ന് പറഞ്ഞിട്ടും എന്നെ ഇങ്ങിനെ ചേര്‍ത്തു നിര്‍ത്തിയ ഒരു മനുഷ്യനെ ഞാന്‍ എന്റെ 56 കൊല്ലത്തെ ജീവിതത്തില്‍ കണ്ടിട്ടേയില്ല. ഇതില്‍ സുചിചേച്ചിയോടൊപ്പമുള്ള ആ ഫോട്ടോതന്നെയാണ് അതിലെ ഏറ്റവും വലിയ ഉദാഹരണവും സ്‌നേഹവും. ചെന്നൈയിലെ മലൈകോട്ടെ വാലിഭന്റെ ഒരു രാത്രിയില്‍ ഞാന്‍ ലാലേട്ടനോടൊപ്പം ഫോട്ടോയെടുക്കാന്‍ നിന്നപ്പോള്‍ ദൂരെ മറ്റാരോടോ സംസാരിച്ചു നില്‍ക്കുകയായിരുന്ന സുചിചേച്ചിയേ മൂപ്പര് വിളിച്ച് വരുത്തിയതാണ് ഈ ഫ്രെയിമിലേക്ക്.

നമുക്ക് ഹരീഷിനോടൊപ്പം ഒരു ഫോട്ടോയെടുക്കാം എന്നും പറഞ്ഞ്. ഏട്ടനെ ആഗ്രഹിച്ചവന് ഏട്ടത്തിയമ്മയെ കൂടി കിട്ടുമ്പോള്‍ ഇതിലും വലിയ സ്‌നേഹം മറ്റെന്താണ്. അതുകൊണ്ട് തന്നെ ലാലേട്ടന് ലഭിച്ച ദാദാസാഹിബ് ഫാല്‍ക്കെ അവാര്‍ഡ് എന്ന ഈ രാജ്യത്തിന്റെ പരമോന്നത ബഹുമതി എനിക്ക് എന്റെ വീട്ടിലേക്ക് വന്നതുപോലെയാണ്..അയാള്‍ എത്രത്തോളം നടരാജനാണോ അത്രത്തോളം നിറഞ്ഞ മനുഷ്യത്വമാണ്…ഇത് എന്റെ സത്യസന്ധമായ അനുഭവമാണ്..നിറഞ്ഞ സ്‌നേഹം ലാലേട്ടാ…

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts