Home Blog Page 56

5 പൈസ ചിലവാക്കണ്ട, എണീറ്റുടൻ ഇത് ചെയ്താൽ മതി! 42-ാം വയസിലും കുട്ടികളുടെ മൃദുത്വവും തിളക്കവും; നടി കത്രീന കെെഫിന്റെ വെളിപ്പെടുത്തൽ

0
Spread the love

നിരവധി കഥാപാത്രങ്ങളിലൂടെ ബോളിവുഡിൽ തരംഗമായ നടിയാണ് കത്രീന കെെഫ്. 2006ൽ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രം ‘ബൽറാം VS താരാദാസ്’ എന്ന ചിത്രത്തിൽ നായികയായ കത്രീന മലയാളികൾക്കും ഏറെ പ്രിയപ്പെട്ട നടിയാണ്. 42-ാം വയസിലും യുവത്വം തുളുമ്പുന്ന ചർമ്മമാണ് കത്രീനയ്ക്കുള്ളത്. എങ്ങനെയാണ് നടി ഓൺ സ്ക്രീനിലും ഓഫ് സ്ക്രീനിലും ഒരുപോലെ തിളക്കം നിലനിർത്തുന്നതെന്ന് അറിയാമോ?

അടുത്തിടെ നടി തന്നെ ഒരു അഭിമുഖത്തിൽ അതിനുള്ള ഉത്തരവും നൽകിയിട്ടുണ്ട്. അമിത പണചെലവില്ലാതെയാണ് താൻ സൗന്ദര്യം നിലനിർത്തുന്നതെന്നാണ് നടി അവകാശപ്പെടുന്നത്. ‘രാവിലെ ഉറക്കം ഉണർന്ന ഉടൻ രണ്ടോ മൂന്നോ ഗ്ലാസ് ചെറിയ ചൂടുള്ള വെള്ളം കുടിക്കുന്നു. ആ വെള്ളത്തിൽ ചിലപ്പോൾ ഇഞ്ചിയോ നാരങ്ങയോ ചേർക്കാറുണ്ട്’ – കത്രീന പറഞ്ഞു.

ആന്റി ഇൻഫ്ലമേറ്ററി, ആന്റിഓക്‌സിഡന്റ് തുടങ്ങിയ നിരവധി ഗുണങ്ങൾ അടങ്ങിയ ഒന്നാണ് ഇ‌ഞ്ചി. ഇത് ആരോഗ്യത്തെ സംരക്ഷിക്കുകയും വാർദ്ധക്യ സഹജമായ ചർമ്മ വ്യത്യാസത്തെ തടയുകയും ചെയ്യുന്നതായി പഠനങ്ങൾ പറയുന്നു. അതുപോലെ തന്നെ ചർമ്മത്തിന്റെ ഘടന മെച്ചപ്പെടുത്താനും ചർമ്മത്തിന്റെ ഇലാസ്തികതയും ആരോഗ്യവും മെച്ചപ്പെടുത്താനും നാരങ്ങ സഹായിക്കുന്നു. കൂടാതെ കത്രീന രാവിലെ റിലാക്സ് യോഗ മൂവ്മെന്റുകൾ പോലുള്ള ചില ലഘു വ്യായാമങ്ങളും ചെയ്യാറുണ്ട്. ഈ രാവിലെയുള്ള വ്യായാമം ചർമ്മത്തിന്റെ വാർദ്ധക്യം,​ സ്‌കിൻ ക്യാൻസർ,​ സോറിയാസിസ് എന്നിവ നിയന്ത്രിക്കാൻ സഹായിക്കുന്നതായി അമേരിക്കൻ അക്കാദമി ഓഫ് ഡെർമറ്റോളജി ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ പറയുന്നു.

‘ലോക’ ഒടിടിയിൽ വരുന്നതും നോക്കി ഇരിക്കണ്ട മക്കളെ! ഉടനില്ലെന്ന് വ്യക്തമാക്കി ദുല്‍ഖര്‍ സല്‍മാന്‍

0
Spread the love

‘ലോക: ചാപ്റ്റര്‍ വണ്‍- ചന്ദ്ര’ ഉടന്‍ ഒടിടിയിലേക്കില്ലെന്ന് ദുല്‍ഖര്‍ സല്‍മാന്‍. ചിത്രത്തിന്റെ ഒടിടി സ്ട്രീമിങ്ങുമായി ബന്ധപ്പെട്ട വ്യാജവാര്‍ത്തകളെ അവഗണിക്കാന്‍ ദുല്‍ഖര്‍ സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ച കുറിപ്പില്‍ ആവശ്യപ്പെട്ടു. ചിത്രത്തിന്റെ ഒടിടി റിലീസ് ഔദ്യോഗികമായി അറിയിക്കുമെന്നും ദുല്‍ഖര്‍ വ്യക്തമാക്കി. എന്തിനാണ് തിടുക്കം എന്ന് അര്‍ഥം വരുന്ന ഇംഗ്ലീഷിലുള്ള ഹാഷ്ടാഗും ദുല്‍ഖറിന്റെ പോസ്റ്റിലുണ്ട്.

ഓണം റിലീസായ ചിത്രം ഇപ്പോഴും തീയേറ്ററുകളില്‍ നിറഞ്ഞോടുകയാണ്. സെപ്റ്റംബര്‍ അവസാനത്തോടെ ചിത്രം നെറ്റ്ഫ്‌ളിക്‌സില്‍ റിലീസ് ചെയ്യുമെന്നായിരുന്നു പ്രചരിച്ച വാര്‍ത്തകള്‍. ഈ പ്രചാരണം തള്ളിയാണ് ദുല്‍ഖര്‍ സല്‍മാന്‍ രംഗത്തെത്തിയിരിക്കുന്നത്.

ചിത്രം റിലീസ് ചെയ്ത് 24 ദിവസം കൊണ്ട് 267 കോടി കളക്ഷന്‍ നേടിയിരുന്നു. കല്യാണി പ്രിയദര്‍ശന്‍, നസ്ലിന്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാനവേഷങ്ങളില്‍ എത്തിയത്. ഡൊമിനിക് അരുണ്‍ സംവിധാനംചെയ്ത ചിത്രം നിര്‍മിച്ചത് ദുല്‍ഖര്‍ സല്‍മാന്റെ വേയ്‌ഫെറര്‍ ഫിലിംസ് ആയിരുന്നു.

‘നിങ്ങളുടെ കഴിവുകൾ കൊണ്ട് ഞങ്ങളെയെല്ലാം ആദരിക്കുന്നത് തുടരട്ടെ’; ലാലേട്ടന് മലയാളത്തിൽ ആശംസയറിയിച്ച് അമിതാഭ് ബച്ചൻ

0
Spread the love

ദാദാ സാഹേബ് ഫാൽക്കെ അവാർഡ് ലഭിച്ച മോഹൻലാലിന് മലയാളത്തിൽ ആശംസ അറിയിച്ച് അമിതാഭ് ബച്ചൻ. ഏറ്റവും അർഹമായ അം​ഗീകാരമാണ് മോഹൻലാലിന് ലഭിച്ചതെന്നും തങ്ങൾക്കൊരു പാഠമായി തുടരട്ടെ എന്നും അമിതാഭ് ബച്ചൻ ആശംസിച്ചു. താൻ എപ്പോഴും ഒരു സമർപ്പിത ആരാധകനായി തുടരുന്നുവെന്നും ബി​ഗ് ബി കൂട്ടിച്ചേർത്തു.

“ദാദാ സാഹേബ് ഫാൽക്കെ അവാർഡ് നിങ്ങൾക്ക് ലഭിച്ചതിൽ മോഹൻലാൽ ജി വളരെ സന്തോഷവാനാണ്, അതിയായ സന്തോഷം തോന്നുന്നു – ഏറ്റവും അർഹമായ അംഗീകാരം! ഒരുപാട് അഭിനന്ദനങ്ങൾ. നിങ്ങളുടെ പ്രവൃത്തിയുടെയും കരകൗശലത്തിന്റെയും വലിയ ആരാധകനാണ് ഞാൻ. ഏറ്റവും പ്രകടമായ ചില വികാരങ്ങൾ പ്രകടിപ്പിക്കുന്നതിലെ ലാളിത്യം ശരിക്കും ശ്രദ്ധേയമാണ്. നിങ്ങളുടെ അജയ്യമായ കഴിവുകൾ കൊണ്ട് ഞങ്ങളെയെല്ലാം ആദരിക്കുന്നത് തുടരട്ടെ, ഞങ്ങൾക്ക് ഒരു പാഠമായി തുടരട്ടെ. അതിരറ്റ ആദരവോടും അഭിമാനത്തോടും കൂടി, ഞാൻ എപ്പോഴും ഒരു സമർപ്പിത ആരാധകനായി തുടരുന്നു. നമസ്കാർ”, എന്നാണ് അമിതാഭ് ബച്ചൻ പങ്കുവച്ച പോസ്റ്റ്.

വീട്ടിലെ ഏറ്റവും അപകടം നിറഞ്ഞ ഇടം ഇത്! മരണം വരെ സംഭവിക്കാം, ശ്രദ്ധ വേണം പ്രത്യേകിച്ചും ഹൃദ്‌രോഗികൾക്ക്

0
Spread the love

നിങ്ങളുടെ വീട്ടിലെ ഏറ്റവും അപകടം നിറഞ്ഞ സ്ഥലം ഏതാണെന്ന് അറിയാമോ? ആദ്യം കേൾക്കുമ്പോൾ പലരും ഓർക്കുന്നത് കത്തിയടക്കം ഉപയോഗിക്കുന്ന അടുക്കളയെ ആയിരിക്കും. അല്ലെങ്കിൽ ഗ്യാരേജ് റൂം. എന്നാൽ ഇവയൊന്നുമല്ല. ടോയ്‌ലറ്റാണ് നിങ്ങളുടെ വീട്ടിലെ ഏറ്റവും അപകടം നിറഞ്ഞ സ്ഥലമെന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ? എന്നാൽ അത് ശരിയാണ്.

ഇതിനെക്കുറിച്ച് ഒരു കാർഡിയോളജിസ്റ്റ് പങ്കുവച്ച വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ചയാകുന്നത്. ടോയ്‌ലറ്റിൽ പതിയിരിക്കുന്ന അപകടത്തെക്കുറിച്ചാണ് അദ്ദേഹം പറയുന്നത്. ഓരോ വർഷവും ആയിരക്കണക്കിന് പേരാണ് ടോയ്‌ലറ്റിൽ ബോധരഹിതരായി വീഴുന്നത്. ചിലപ്പോൾ മരിക്കുകയും ചെയ്യുന്നുവെന്ന് ഡോക്ടർ പറയുന്നു. തന്റെ ഇൻസ്റ്റഗ്രാം പേജിലാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.

‘മലബന്ധം അനുഭവപ്പെട്ടാൽ പലരും ശ്വാസം പിടിച്ചുവച്ച് താഴേക്കൊരു ബലം നൽകാൻ ശ്രമിക്കും. ഇത് നെഞ്ച് ഭാഗത്ത് അമിത സമ്മർദത്തിലേക്കാണ് നയിക്കുന്നത്. മാത്രമല്ല ഹൃദയത്തിലേക്കുള്ള രക്തയോട്ടം മന്ദഗതിയിലാക്കുകയും രക്തസമ്മർദം കുറയുകയും ചെയ്യുന്നു. ഇതിന്റെ ഫലമായി നിങ്ങളുടെ തലച്ചോറിൽ ഓക്സിജന്റെ അളവ് താഴും. ഹൃദയസംബന്ധമായ അസുഖങ്ങളുള്ളവരാണെങ്കിൽ അപകടം ഇരട്ടിയാണ്. ഇത് തലകറക്കത്തിനും മരണത്തിനും വരെ കാരണമാകാം’ ഡോക്ടർ പറയുന്നത്. ഇതിനുള്ള പരിഹാരവും അദ്ദേഹം തന്നെ പറയുന്നുണ്ട്. നാരുകൾ അടങ്ങിയ ഭക്ഷണം കഴിക്കുക, നന്നായി വെള്ളം കുടിക്കുക, വ്യായാമം ചെയ്യുക, മലബന്ധം പോലുള്ള പ്രശ്നമുണ്ടെങ്കിൽ ഡോക്ടറെ കാണുക എന്നിവയാണ് ഡോക്ടർ നിർദേശിക്കുന്നത്.

‘തുടരുമി’ന് രണ്ടാം ഭാഗം വരുന്നോ? ലാലേട്ടനുമായി ചർച്ചകൾ നടക്കുന്നുവെന്ന് തരുൺ മൂർത്തി

0
Spread the love

ഇന്ത്യന്‍ ചലച്ചിത്ര മേഖലയിലെ പരമോന്നത പുരസ്‌കാരമായ ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം മോഹൻലാലിന് ലഭിച്ചതിന് പിന്നാലെ വൈറലായി തരുൺ മൂർത്തിയുടെ വാക്കുകൾ. വളരെ അൺപ്രെഡിക്റ്റബിൾ ആയ അഭിനേതാവാണ് മോഹൻലാൽ എന്നും തുടരുമിനേക്കാൾ വലിയ വിജയം മോഹൻലാൽ ഉണ്ടാക്കുമെന്നും തരുൺ പറഞ്ഞു. തുടരും രണ്ടാം ഭാഗത്തിനെക്കുറിച്ചും അദ്ദേഹം മനസുതുറന്നു.

‘തുടരുമിനേക്കാൾ വലിയ വിജയം മോഹൻലാൽ ഉണ്ടാക്കും, മാത്രമല്ല അത്തരം വിജയങ്ങൾ ഇൻഡസ്ട്രിയിൽ ഉണ്ടാവേണ്ടത് അനിവാര്യമാണ്. മോഹൻലാലുമായി കൂടുമ്പോൾ അദ്ദേഹത്തിന്റെ ഓറ നമ്മളിലേക്ക് പകരുന്നതാണ്. ഷൂട്ട് ചെയ്യുമ്പോൾ ലാൽ സാർ അൺപ്രെഡിക്റ്റബിൾ ആണ് അദ്ദേഹം എന്താണ് ചെയ്യുന്നതെന്ന് നമുക്ക് പറയാൻ പറ്റില്ല. അത്തരം ഒരുപാട് അനുഭവങ്ങള്‍ തുടരും സിനിമയിലുണ്ട്. ഒരു സംവിധായകൻ വിചാരിക്കുന്നതിനേക്കാൾ 10 ഇരട്ടി മികച്ചതായി ഔട്ട്പുട്ട് വരുമ്പോൾ അത് നിസാരകാര്യമല്ല. മോഹൻലാലുമായി ഒരു സിനിമയ്ക്കുള്ള ചർച്ചകൾ നടക്കുന്നുണ്ട്. കഥകൾക്കായി അന്വേഷണം നടക്കുന്നുണ്ട്. തുടരും രണ്ടാം ഭാഗത്തിനെപ്പറ്റി ഇപ്പോൾ ആലോചിക്കുന്നില്ല. അത് ഒരു ഒറ്റ സിനിമയായി തന്നെ തുടരട്ടെ’, തരുൺ മൂർത്തിയുടെ വാക്കുകൾ.

താരനും മുടികൊഴിച്ചിലും ഈസിയായി നിയന്ത്രിക്കാം; ടിപ്പ് പങ്കുവെച്ച് പ്രശസ്ത ഹെയർ സ്റ്റൈലിസ്റ്റ്

0
Spread the love

താരന്‍ ഇന്ന് പലരെയും അലട്ടുന്ന ഒരു പ്രധാന പ്രശ്നമാണ്. താരന്‍ മൂലം തലമുടി കൊഴിച്ചിലും പലരെയും അലട്ടുന്ന പ്രശ്നമാണ്. മുടികൊഴിച്ചിലും താരനും അകറ്റാന്‍ ഒരു ടിപ് പങ്കുവച്ചിരിക്കുകയാണ് പ്രശസ്ത ഹെയർ സ്റ്റൈലിസ്റ്റായ ജാവേദ് ഹബീബ്. ഷാംപൂവിൽ അൽപം കോഫി മിക്സ് ചെയ്ത് ഉപയോ​ഗിക്കുന്നത് താരനും മുടികൊഴിച്ചിലും നിയന്ത്രിക്കുമെന്നാണ് അദ്ദേഹം പറയുന്നത്. ആഴ്ചയിലൊരിക്കലെങ്കിലും ഇപ്രകാരം ചെയ്യണമെന്നും ജാവേദ് ഹബീബ് പറയുന്നു. ഇവ ഉപയോ​ഗിക്കേണ്ടതിന്റെ അളവിനേക്കുറിച്ച് പോസ്റ്റിന് താഴെ വന്ന ചോദ്യത്തിനും അദ്ദേഹം ഉത്തരം നൽകിയിട്ടുണ്ട്. ഒരു സ്പൂൺ ഷാംപൂവിൽ അര സ്പൂൺ കോഫിയാണ് മിക്സ് ചെയ്യേണ്ടതെന്ന് അദ്ദേഹം പറയുന്നു. കോഫിക്ക് പകരം കോഫി പൗഡറും ഉപയോ​ഗിക്കാമെന്ന് പറയുന്നുണ്ട്.

താരനെ അകറ്റാൻ വീട്ടില്‍ പരീക്ഷിക്കേണ്ട മറ്റ് കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

1. ഉലുവ

ഉലുവ താരനെ അകറ്റാന്‍ സഹായിക്കും. ഇതിനായി ഉലുവ അരച്ച് മുട്ടയുടെ വെള്ളയും ഒരു ടീസ്‌പൂൺ നാരങ്ങാനീരുമായി കൂട്ടിക്കലർത്തി തലയിൽ പുരട്ടാം. പതിനഞ്ച് മിനിറ്റിന് ശേഷം കഴുകിക്കളയാം.

2. ഉള്ളി നീര്

ഉള്ളിയുടെ നീരും നാരങ്ങാ നീരും സമം ചേര്‍ത്ത് യോജിപ്പിച്ച് തലയില്‍ പുരട്ടുന്നത് താരനും തലയോട്ടിയിലെ ചൊറിച്ചിലും മാറാന്‍ സഹായിക്കും.

3. മുട്ടയുടെ മഞ്ഞ

മുട്ടയുടെ മഞ്ഞയിൽ അടങ്ങിയിട്ടുള്ള ബയോട്ടിൻ താരനെ അകറ്റാന്‍ സഹായിക്കും. ഇതിനായി മുട്ടയുടെ മഞ്ഞയാണ് തലയില്‍ പുരട്ടേണ്ടത്.

4. തൈര്

തൈര് തലയില്‍ പുരട്ടുന്നതും താരനെ അകറ്റാന്‍ സഹായിക്കും.

5. കറ്റാര്‍വാഴ ജെല്‍

കറ്റാര്‍വാഴയുടെ ജെല്ലും താരന്‍ അകറ്റാന്‍ സഹായിക്കും. ഇതിനായി കറ്റാര്‍വാഴയുടെ ജെല്‍ ശിരോചർമ്മത്തിൽ പുരട്ടി നന്നായി മസാജ് ചെയ്യുക. 30 മിനിറ്റിന് ശേഷം ഷാംമ്പൂ ഉപയോഗിച്ച് കഴുകാം.

പുരസ്‌ക്കാര നിറവിൽ മോഹൻ ലാൽ, സുചിത്രയ്‌ക്കൊപ്പം മധുരം പങ്കിട്ട് ആഘോഷം!

0
Spread the love

ഇന്ത്യൻ സിനിമയ്ക്കുള്ള സമഗ്ര സംഭാവനയ്ക്കുള്ള ഏറ്റവും വലിയ ബഹുമതി ദാദാ സാഹേബ് ഫാൽക്കെ പുരസ്‌കാര നിറവിൽ ഭാര്യ സുചിത്രയുമായി കേക്ക് പങ്കിടുന്ന മോഹൻലാൽ ചിത്രം സോഷ്യൽ മീഡിയയിൽ തരംഗമായി. ഇന്നലെ ചെന്നൈയിലെ വീട്ടിലായിരുന്നു മോഹൻലാൽ ഇന്ന് കൊച്ചിയിലെത്തി മാധ്യമങ്ങളെ കണ്ടു സംസാരിച്ചു. നന്ദി എന്ന ക്യാപ്‌ഷനോടെ മോഹൻലാൽ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലാണ് ചിത്രം പങ്കുവച്ചത്.

അടൂർ ഗോപലകൃഷ്ണന് ശേഷം ദാദാ സാഹേബ് ഫാൽക്കെ പുരസ്‌കാരം നേടുന്ന മലയാളി മോഹൻലാലാണ്. ചൊവ്വാഴ്ച ചലച്ചിത്ര പുരസ്‌കാര വേദിയിൽ വച്ച് മോഹൻലാലിന് അവാർഡ് സമ്മാനിക്കും. മോഹൻലാൽ എന്ന നടന് ഇനിയും ദൂരങ്ങൾ കീഴടക്കാനുണ്ടെന്ന് അദ്ദേഹത്തിന്റെ ആരാധകർ ഒന്നടങ്കം പറയുന്നു. കഴിഞ്ഞ ദിവസം മമ്മൂട്ടി മോഹൻലാലിനെ പ്രശംസിച്ചു കൊണ്ട് സോഷ്യൽ മീഡിയയിൽ എത്തിയപ്പോൾ നിമിഷ നേരം കൊണ്ട് ആ വാക്കുകൾ വൈറലായിരുന്നു. ഈ കീരീടം നീ അർഹിച്ചതാണെന്നും സിനിമയെ ശ്വസിക്കുകകയും സിനിമയിൽ തന്നെ ജീവിക്കുകയും ചെയ്യുന്ന യഥാർത്ഥ കലാകാരന് ലഭിച്ചിരിക്കുന്ന അംഗീകാരം കൂടിയാണെന്ന് മമ്മൂട്ടി പറഞ്ഞിരുന്നു. ഒരു സഹപ്രവർത്തകൻ എന്നതിലുപരി ഒരു സഹോദരനോടുള്ള മമ്മൂട്ടിയുടെ സ്നേഹം കണ്ട് അദ്ദേഹത്തെ സ്നേഹിക്കുന്ന ജനങ്ങളും കൈയടിച്ചു.

ഏറ്റവും ഉൾപുളകത്തോടെ ഈ നിമിഷം ഏറ്റുവാങ്ങുന്നുവെന്നാണ് പുരസ്‌കാര നിറവിൽ മോഹൻലാൽ പറഞ്ഞത്. 48 വർഷത്തെ തന്റെ സിനിമ ജീവിതത്തിൽ തന്നെ സ്നേഹിക്കുന്നവർക്ക് തിരികെ കൊടുക്കാൻ സാധിച്ച വലിയ അംഗീകാരമാണ് ഈ അവാർഡ് എന്ന് മോഹൻലാൽ പറഞ്ഞു.

ഒന്നുകിൽ കോമ സ്റ്റേജ് അല്ലെങ്കിൽ മരണം! അതായിരുന്നു സർജറിയുടെ റിസ്ക്; ലിംഗ മാറ്റ ശസ്ത്രക്രിയയെ കുറിച്ച് തുറന്നു സംസാരിച്ച് രഞ്ജു രഞ്ജിമാർ

0
Spread the love

മലയാളികൾക്കിടയിൽ അറിയപ്പെടുന്ന താരമാണ് സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റായ രഞ്ജു രഞ്ജു മാർ. സ്ത്രീയാണെന്ന് സ്വത്വം തിരിച്ചറിഞ്ഞശേഷം ഇന്നത്തെ നിലയിലേക്ക് എത്താൻ ഏറെ കഷ്ടപ്പാട് സഹിച്ചിട്ടുണ്ട് താരം. ഇപ്പോഴിതാ തന്റെ ലിംഗ മാറ്റ ശസ്ത്രക്രിയയെ കുറിച്ച് തുറന്നു സംസാരിക്കുകയാണ് രഞ്ജു രഞ്ജിമാർ. 20% മാത്രം വിജയസാധ്യതയുള്ള സർജറിയാണ് താൻ ചെയ്തതെന്ന് രഞ്ജു പറയുന്നു.

” സർജറി കഴിഞ്ഞ എന്നെ പ്രസവിച്ചിടുന്ന ഒരു കുഞ്ഞിനെ നോക്കുന്നത് പോലെയാണ് പിള്ളേർ നോക്കിയത്. സൂര്യയും ഹരിണിയും അനുവും ശീതളുമെല്ലാം എന്നെ പൊന്നുപോലെയാണ് നോക്കിയത്. എടുത്തിരുത്താൻ പറ്റുമെങ്കിൽ എടുത്തിരുത്തും. എന്റെ റിസ്കുള്ള സർജറി പ്രകാരം 24 മണിക്കൂറിനുള്ളിൽ ഗ്യാസ് പോകണം ഇല്ലെങ്കിൽ ബുദ്ധിമുട്ടാണ്.

സർജറി കഴിഞ്ഞ് ഐസിയുവിൽ നിന്ന് റൂമിലേക്ക് ഷിഫ്റ്റ് ചെയ്തു. രാത്രി ഒന്നരയ്ക്ക് എന്റെ മലം പോയി. ഒരിക്കലും സംഭവിക്കാത്ത കാര്യമാണ്. സർജറി കഴിഞ്ഞിട്ട് 24 മണിക്കൂർ ആയിട്ടുള്ളൂ എന്ന് ഓർക്കണം. ഞാൻ എഴുന്നേറ്റ് ബാത്റൂമിൽ പോയി ഇരിക്കണം. ബോഡി മുഴുവൻ ട്യൂബാണ്. എനിക്ക് കഴുകി തന്നത് സൂര്യയാണ്. എനിക്കത് ഒരിക്കലും മറക്കാൻ പറ്റില്ല.

ഇത്രയും റിസ്കുള്ള സർജറി വേണം എന്നത് എന്റെ തീരുമാനമായിരുന്നു. ആർക്കും അതേക്കുറിച്ച് അറിയില്ലായിരുന്നു. ഡോക്ടർ എന്നോട് ഇതേക്കുറിച്ച് പറയുമ്പോൾ ഞാൻ അത്രയും കടന്നു ചിന്തിച്ചിട്ടില്ല. സർജറി ടേബിളിലേക്ക് ചെന്നപ്പോൾ ഒരു നിസ്സഹായ അവസ്ഥ എന്നെ വന്നു മൂടി. അനസ്തേഷിക്ക് മുമ്പ് ഡോക്ടർ എന്നോട് ഓക്കേ അല്ലേ എന്ന് ചോദിച്ചു. 20% വിജയ സാധ്യതയുള്ള സർജറിയാണ്. എല്ലാം ഓക്കെ ആക്കി വെച്ചു. ഇനി അനസ്തേഷ്യ തരാൻ മാത്രമേ ബാക്കിയുള്ളൂ വേണ്ടെന്നു പറയാനുള്ള സമയമില്ല.

14 മണിക്കൂർ നീണ്ടുനിന്ന സർജറി ആയിരുന്നു. ഒന്നുകിൽ കോമ സ്റ്റേജിലേക്ക് പോകും, അല്ലെങ്കിൽ മരണം എന്നതായിരുന്നു സർജറിയുടെ റിസ്ക്. ഇതിന് രണ്ടിലും ഇടയിലുള്ളതാണ് എന്റെ ജീവിതം. ആ ലൈഫ് എനിക്ക് തിരികെ പിടിക്കണം. പക്ഷേ 14 മണിക്കൂർ കഴിഞ്ഞപ്പോൾ എന്റെ കൈ തളർന്നു പോയി. തലയുടെ പിറകിൽ രക്തം കട്ടപിടിച്ചു. ഡോക്ടർ ഇനി എനിക്ക് മേക്കപ്പ് ചെയ്യാൻ പറ്റുമോ എന്നാണ് ഞാൻ എടുത്തു ചോദിച്ചത്. പക്ഷേ മണിക്കൂറുകൾക്കുള്ളിൽ കൈ ശരിയായി. ഐസിയുവിൽ കിടക്കുമ്പോൾ തന്നെ 20 അടി ഞാൻ നടന്നു” എന്നാണ് രെഞ്ചു രഞ്ജിമാർ പറഞ്ഞത്.

ജിഎസ്‍ടി ഇളവിന്‍റെ നേട്ടം ഉപഭോക്താക്കൾക്ക് ലഭിക്കുക 22ന് ശേഷം: ജിഎസ്‍ടി ചീഫ് കമ്മീഷണർ

0
Spread the love

ജിഎസ്‍ടി നിരക്കുകളിൽ വന്ന കുറവിന്‍റെ നേട്ടം സെപ്റ്റംബർ 22ന് ശേഷം ഉപഭോക്താക്കൾക്ക് ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് സെൻട്രൽ ജിഎസ്‍ടി ചീഫ് കമ്മീഷണർ എസ് കെ റഹ്മാൻ. കേന്ദ്ര ജിഎസ്‍ടിയിലെയും കേരള ജിഎസ്‍ടിയിലെയും ഉദ്യോഗസ്ഥർ ഇക്കാര്യം ഉറപ്പാക്കാനായി ഉണ്ടാകും. എന്നാൽ ഇക്കാര്യത്തിനായി വിപണിയിൽ നേരിട്ട് ഇടപെടില്ലെന്നും സെൻട്രൽ ജിഎസ്ടി കമ്മീഷണർ വ്യക്തമാക്കി.

ജിഎസ്‍ടി നിരക്കുകളിൽ വന്ന കുറവിന്‍റെ നേട്ടം സെപ്റ്റംബർ 22ന് ശേഷം ഉപഭോക്താക്കൾക്ക് ലഭിക്കുമെന്നാണ് പ്രതീക്ഷ. നികുതി ദായകരെ വിശ്വാസത്തിൽ എടുത്താണ് പുതിയ മാറ്റങ്ങൾ നടപ്പാക്കുന്നത്. നിരക്ക് കുറവിന്‍റെ നേട്ടം ഉൽപാദകരും വിതരണക്കാരും സ്വമേധയാ ഉപഭോക്താക്കൾക്ക് കൈമാറുമന്നാണ് പ്രതീക്ഷിക്കുന്നത്. ഉപഭോക്താക്കൾക്ക് നേട്ടം കൈമാറാതിരിക്കുന്നത് അനാവശ്യ റിസ്ക് എടുക്കലാകും, ഇത് ആരും ചെയ്യരുത് എന്നാണ് അഭ്യർത്ഥനയെന്നും എസ് കെ റഹ്മാൻ പറഞ്ഞു.

ബിസിനസ്സിൽ നേരിട്ട് ഇടപെട്ട് നികുതി മാറ്റം നടപ്പായോ എന്ന് പരിശോധിക്കാൻ ഞങ്ങൾ ഉദ്ദേശിക്കുന്നില്ലെന്നും ജിഎസ്ടി കമ്മീഷണർ വ്യക്തമാക്കി. നികുതിദായകർ സ്വയം സാക്ഷ്യപ്പെടുത്തുന്ന കാര്യങ്ങൾ തന്നെയാണ് പരിഗണിക്കാറുള്ളത്. എന്നാൽ ഇക്കാര്യങ്ങൾ പരിശോധിക്കുവാൻ സംവിധാനങ്ങൾ ഉണ്ട്. നികുതി ദായകർ അനാവശ്യ റിസ്ക് എടുക്കരുത് എന്നാണ് അഭ്യർത്ഥനയെന്നും അദ്ദേഹം പറഞ്ഞു.

‘അങ്ങനെ നോക്കുമ്പോൾ ഫാല്‍ക്കേയ്ക്ക് ഒരു മോഹന്‍ലാല്‍ അവാര്‍ഡ് കൊടുക്കണം’; ശ്രദ്ധേയമായി പ്രമുഖ സംവിധായകന്റെ കുറിപ്പ്

0
Spread the love

ദാദാ സാഹേബ് ഫാൽക്കേ പുരസ്കാരത്തിനർഹനായ മോഹൻലാലിനെ അഭിനന്ദിച്ച് സംവിധായകൻ രാം ഗോപാൽ വർമ്മ. എക്‌സിൽ പങ്കുവെച്ച പോസ്റ്റിലൂടെയായിരുന്നു രാം ഗോപാൽ വർമ്മ മോഹൻലാലിന്റെ നേട്ടത്തെ അഭിനന്ദിച്ചത്. തനിക്ക് ദാദാ സാഹേബ് ഫാൽക്കെയെ അറിയില്ലെന്നും അദ്ദേഹം ചെയ്ത സിനിമ കണ്ട ആരെയും തനിക്ക് കണ്ടുമുട്ടാൻ കഴിഞ്ഞിട്ടില്ലെന്നും പക്ഷെ മോഹൻലാലിനെ താൻ കണ്ടിട്ടും അറിഞ്ഞിട്ടുമുണ്ടെന്നാണ് തമാശ രൂപേണ രാം ഗോപാൽ വർമ്മ കുറിച്ചത്. അതുകൊണ്ട് തന്നെ ദാദാ സാഹേബ് ഫാൽക്കെയ്ക്ക് ഒരു മോഹൻലാൽ അവാർഡ് കൊടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

“എനിക്ക് ദാദാ സാഹേബ് ഫാല്‍ക്കേയെ കുറിച്ച് കാര്യമായി അറിയില്ല. അദ്ദേഹമാണ് ആദ്യമായി സിനിമ എടുത്തതെന്ന് അറിയാം. പക്ഷെ ആ സിനിമ ഞാൻ കണ്ടിട്ടില്ല. ആ സിനിമ കണ്ട ആരെയും എനിക്ക് കണ്ടുമുട്ടാനുമായില്ല. പക്ഷെ, മോഹന്‍ലാലിനെ ഞാന്‍ കണ്ടിട്ടും അറിഞ്ഞിട്ടും ഉണ്ട്. അതുവെച്ച് നോക്കുമ്പോള്‍ ദാദാ സാഹേബ് ഫാല്‍ക്കേയ്ക്ക് ഒരു ‘മോഹന്‍ലാല്‍ അവാര്‍ഡ്’ കൊടുക്കണമെന്നാണ് എനിക്ക് തോന്നുന്നത്.” രാം ഗോപാൽ വർമ്മ കുറിച്ചു.

അതേസമയം സിനിമ- സാംസ്കാരിക രംഗത്തെ നിരവധി പേരാണ് മോഹൻലാലിനെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുന്നത്. ദാദാ സാഹേബ് ഫാൽക്കേ പുരസ്‌കാര സ്വന്തമാക്കുന്ന ആദ്യ മലയാള നടനാണ് മോഹൻലാൽ. നേരത്തെ സംവിധാന രംഗത്തെ മികവിന് അടൂർ ഗോപാലകൃഷ്ണനും പുരസ്കാരം സ്വന്തമാക്കിയിരുന്നു.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts