Home Blog Page 56

ചിക്കൻ ഇല്ലാതെ ഭക്ഷണം കഴിക്കാൻ വയ്യേ? എങ്കിൽ പണികിട്ടും മുന്നേ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം..

0
Spread the love

പൊതുവേ മാംസാഹാര പ്രിയരായ മലയാളികൾക്ക് കഴിക്കാൻ ഏറ്റവും ഇഷ്ടം ചിക്കൻ വിഭവങ്ങളാണ്. അതുകൊണ്ട് തന്നെ ദിവസേന കോഴിയിറച്ചി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നവർ ആകും നമ്മളിൽ ഭൂരിഭാഗവും. പച്ചക്കറികളെക്കാൾ പ്രോട്ടീനും, മറ്റ് പോഷകങ്ങളും ചിക്കനിൽ അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇത് കഴിക്കുന്നത് അതിവേഗം പോഷകങ്ങളുടെ അഭാവം പരിഹരിക്കാൻ സഹായിക്കും. എന്നാൽ കോഴിയിറച്ചി അമിതമായാൽ ഗുണത്തെക്കാളേറെ ദോഷമാണ് ഉണ്ടാകുക.

പണ്ട് കാലങ്ങളിൽ കറി വയ്‌ക്കാനായി വീടുകളിൽ നിന്നും വാങ്ങുന്ന നാടൻ കോഴികളൊയിരുന്നു ഉപയോഗിച്ചിരുന്നത് എങ്കിൽ, ഇന്ന് മറ്റ് സംസ്ഥാനങ്ങളിൽ നിന്നും കൊണ്ടുവരുന്ന ബ്രോയിലർ കോഴിയാണ് എല്ലാവർക്കും പ്രിയം. ബ്രോയിലർ കോഴികൾ വേഗത്തിൽ വളരുന്നതിനും തൂക്കം കൂടുന്നതിനും ഹോർമോണുകൾ കുത്തിവയ്‌ക്കാറുണ്ട് എന്ന കാര്യം ബഹുഭൂരിഭാഗം പേർക്കും അറിയാവുന്നതാണ്. അതിനാൽ ഇത്തരം ഇറച്ചി അമിതമായി കഴിച്ചാൽ നമ്മുടെ ശരീരത്തിലെ ഹോർമോണിലും വ്യതിയാനം ഉണ്ടാകും. ഇത് പൊണ്ണത്തടി, ആർത്തവ പ്രശ്‌നങ്ങൾ തുടങ്ങിയവയ്‌ക്ക് കാരണം ആയേക്കാം.

ദൈനംദിന കലോറി ഉപഭോഗത്തിൽ ഒരാൾക്ക് 10 മുതൽ 35 ശതമാനം വരെ പ്രോട്ടീൻ ഉണ്ടായിരിക്കണം. കോഴിയിറച്ചിൽ പ്രോട്ടീൻ അളവ് കൂടുതലാണ്. അതുകൊണ്ടുതന്നെ സ്ഥിരമായി ചിക്കൻ കഴിക്കുന്നത് ശരീരത്തിൽ പ്രോട്ടീനിന്റെ അളവ് വർദ്ധിക്കാൻ കാരണമാകും. ഇത് ശരീര ഭാരം വർദ്ധിക്കുന്നതിലേക്കും മറ്റ് പ്രശ്‌നങ്ങളിലേക്കും വഴിവയ്‌ക്കും.

ചിക്കൻ ദിവസേന കഴിക്കുന്നത് ശരീരത്തിലെ കൊഴുപ്പിന്റെ അളവ് വർദ്ധിക്കുന്നതിന് കാരണമാകുന്നു. ഇത് കൊളസ്‌ട്രോൾ, ഹൃദ്രോഗം എന്നിവയ്‌ക്ക് കാരണമാകും.

ശരീഭാരം അടിക്കടി വർദ്ധിക്കുന്നതും, കുറയുന്നതും ശരീരത്തിന് ദോഷമാണ്. അതിനാൽ ശരീരഭാരം മതിയായ രീതിയിൽ നിലനിർത്തണം. കോഴിയറിച്ച് ധാരാളമായി കഴിക്കുന്നവരിൽ ഇതിന് കഴിയാതെ വരും. പെട്ടെന്ന് ശരീര ഭാരം ഉയരാൻ ഇത് കഴിക്കുന്നത് കാരണമാകും. കറിവെച്ച് കഴിക്കുന്നതിനേക്കാൾ വറത്തും, പൊരിച്ചും ചിക്കൻ കഴിക്കാൻ ഇഷ്ടമുള്ളവരാണ് ഭൂരിഭാഗവും. ഇതും ശരീരത്തിന് ദോഷമാണ്.

അടുത്തിടെയായി ചിക്കനിൽ നിന്നും ഭക്ഷ്യവിഷബാധയേറ്റ നിരവധി സംഭവങ്ങളാണ് ഉണ്ടായിട്ടുള്ളത്. ഇതിൽ നിന്നും ഭക്ഷ്യവിഷബാധ ഏറ്റവും വേഗത്തിലേൽക്കാൻ സാദ്ധ്യതയുള്ള ഭക്ഷ്യവിഭവമാണ് ചിക്കൻ എന്ന് മനസ്സിലാക്കാം. ചിക്കൻ ശരിയായ പാകം ആക്കി വേണം കഴിക്കാൻ. അല്ലാത്ത പക്ഷം ഇതിലെ സാൽമൊണെല്ല എന്ന ദോഷകരമായ ബാക്ടീരിയ ശരീരത്തിൽ പ്രവേശിക്കുകയും, ഭക്ഷ്യവിഷബാധയ്‌ക്ക് കാരണമാകുകയും ചെയ്യുന്നു. പഴയ ചിക്കൻ കഴിക്കുന്നതും, ഇറച്ചി വീണ്ടും വീണ്ടും ചൂടാക്കുന്നതും ശരീരത്തിന് ഏറെ അപകടമാണ്.

ബ്രോയിലർ കോഴികളുടെ പ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിനായി ആന്റിബയോട്ടിക്കുകൾ കുത്തിവയ്‌ക്കാറുണ്ട്. ഇത് മനുഷ്യശരീരത്തിൽ എത്തുമ്പോൾ നമ്മുടെ പ്രതിരോധ ശേഷിയെ ബാധിക്കും.

മമ്മൂട്ടിയെപ്പോലുള്ള ഇതിഹാസതാരങ്ങൾ മത്സരത്തിനുണ്ടായിരുന്നെങ്കിൽ ഞാൻ എന്നെത്തന്നെ വലിയ ഭാഗ്യവാനായി കാണുന്നു: റിഷഭ് ഷെട്ടി

0
Spread the love

കഴിഞ്ഞ ദിവസമാണ് ദേശീയ – സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്. മികച്ച നടനുള്ള ദേശീയ പുരസ്കാരം റിഷഭ് ഷെട്ടിക്കും മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം ആടു ജീവിതത്തിലെ അസാധ്യ പ്രകടനത്തിന് പൃഥ്വിരാജിനേയും തേടിയെത്തിയിരുന്നു. ഇപ്പോഴിതാ പുരസ്‌ക്കാര നേട്ടത്തിൽ സന്തോഷമറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ് കന്നഡ നടൻ റിഷഭ് ഷെട്ടി.

മമ്മൂട്ടിയെപോലുള്ള മഹാനടന്റെ മുൻപിൽ നിൽക്കാനുള്ള ശക്തി ഇല്ലെന്നും വാർത്താസമ്മേളനത്തിൽ ഔദ്യോഗികമായി പുരസ്കാരങ്ങൾ പ്രഖ്യാപിക്കുന്നതു വരെ അവാർഡ് കരസ്ഥമാക്കിയെന്ന കാര്യം താൻ വിശ്വസിച്ചിരുന്നില്ലെന്നും നടൻ വെളിപ്പെടുത്തി. മമ്മൂട്ടിയുമായി മത്സരിച്ചാണല്ലോ ദേശീയ പുരസ്കാരം സ്വന്തമാക്കിയതെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങത്തോട് ‘മികച്ച നടനായി തന്നെ തിരഞ്ഞെടുത്തതിന് ജൂറിക്ക് അവരുടേതായ കാരണങ്ങളുണ്ടാകും. മത്സരത്തിന് മമ്മൂട്ടിയുടെ സിനിമകൾ ഉണ്ടായിരുന്നോയെന്ന് അറിയില്ല. അദ്ദേഹത്തെപ്പോലുള്ള മഹാനടന്റെ മുൻപിൽ നിൽക്കാനുള്ള ശക്തി തനിക്ക് ഇല്ലെന്നും നടൻ പറഞ്ഞു.

“ജൂറിയുടെ മുൻപിലുള്ളത് ഏതൊക്കെ ചിത്രങ്ങളാണെന്ന് എനിക്ക് അറിയില്ല. മമ്മൂട്ടി സർ ഒരു ഇതിഹാസമാണ്. മമ്മൂട്ടിയെപ്പോലുള്ള ഇതിഹാസതാരങ്ങൾ മത്സരത്തിനുണ്ടായിരുന്നെങ്കിൽ ഞാൻ എന്നെത്തന്നെ വലിയ ഭാഗ്യവാനായി കാണുന്നു.”

“ഞാൻ ഇതു പ്രതീക്ഷിച്ചിരുന്നില്ല. പലരും എനിക്കാണ് അവാർഡെന്ന് പറഞ്ഞെങ്കിലും വാർത്താസമ്മേളനത്തിൽ ജൂറി അതു പ്രഖ്യാപിക്കുന്നതു വരെ ഞാൻ അക്കാര്യം വിശ്വസിച്ചില്ല. പുരസ്കാര വാർത്ത അറിഞ്ഞ് ആദ്യം എന്നെ അഭിനന്ദിക്കുന്നത് എന്റെ ഭാര്യയാണ്. കാന്താരയിലെ കഥാപാത്രത്തെ ജൂറി വിലയിരുത്തി അതു തിരഞ്ഞെടുത്തുവെന്ന് ഞാൻ വിശ്വസിക്കുന്നു ജൂറിക്ക് നന്ദി,” ഋഷഭ് ഷെട്ടി പറഞ്ഞു.

‘വിവരങ്ങൾ രഹസ്യമായിരിക്കുമെന്ന് ഉറപ്പു നൽകിയിരുന്നു’; ഇത് പുറത്ത് വന്നിട്ട് ചിലർക്കെങ്കിലും പ്രശ്നമുണ്ടായാൽ ആര് ഉത്തരവാദിത്തമേറ്റെടുക്കും? നടി രഞ്ജിനി

0
Spread the love

നടി രഞ്ജിനി ഹർജിയുമായി കോടതിയെ സമീപിച്ച സാഹചര്യത്തിൽ ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് ഇന്ന് പുറത്തുവിടില്ലെന്ന തീരുമാനം പുറത്തുവന്നിരുന്നു. മലയാള സിനിമയിലെ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ പഠിക്കാൻ നിയോഗിച്ചതാണ് ജസ്റ്റിസ് ഹേമ കമ്മിറ്റിയെ. തിങ്കളാഴ്ച കോടതിയിൽ കേസ് പരിഗണിച്ചതിന് ശേഷം തുടർ തീരുമാനമെടുക്കുമെന്നാണ് വിവരം. ഈ സാഹചര്യത്തിൽ വിഷയത്തിൽ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഹർജിക്കാരിയായ നടി.

താൻ പ്രസ്തുത റിപ്പോര്‍ട്ട് പുറത്തുവിടുന്നതിന് എതിരല്ലെന്നും എന്നാൽ മൊഴി കൊടുത്ത ആളെന്ന നിലയിൽ അതിലെ വിശദാംശങ്ങൾ അറിയാൻ നിയമപരമായ അവകാശങ്ങളുണ്ടെന്നുമാണ് രഞ്ജിനിയുടെ വാദം. റിപ്പോർട്ട് പുറത്തുവിടുന്നത് മാറ്റിവച്ചതിനു രഞ്ജിനി മുഖ്യമന്ത്രിക്ക് നന്ദിയും പ്രകടിപ്പിച്ചു.

കമ്മിറ്റിക്ക് നൽകിയ മൊഴിയിൽ എന്താണ് പുറത്തു വിടുന്നത് എന്ന് അറിയാൻ തനിക്ക് നിയമപരമായ അവകാശമുണ്ട്. ഇക്കാര്യം വനിതാ കമ്മിഷൻ ഉറപ്പാക്കുമെന്നാണ് കരുതിയത്. എന്നാൽ അത് ചെയ്യുന്നതിൽ വനിതാ കമ്മിഷൻ പരാജയപ്പെട്ടു. ഈ സാഹചര്യത്തിലാണ് താൻ കോടതിയെ സമീപിച്ചതെന്നും രഞ്ജിനി പറഞ്ഞു.

മൊഴി കൊടുത്ത എല്ലാവർക്കും റിപ്പോർട്ടിന്റെ പകർപ്പ് കൊടുക്കണം. റിപ്പോർട്ട് പുറത്തു വരണമെന്നാണ് ഞാനും ആവശ്യപ്പെടുന്നത്. എന്നാൽ അതിൽ എന്താണ് പുറത്തുവിടുന്നത് എന്നത് അറിയണമെന്നു മാത്രം. വന്നിട്ട് ചിലർക്കെങ്കിലും പ്രശ്നമുണ്ടായാൽ ആര് ഉത്തരവാദിത്തമേറ്റെടുക്കും? ഒരുപാട് മനുഷ്യരുടെ അനുഭവങ്ങളാണ് ആ റിപ്പോർട്ടിലുള്ളത്. അത് അത്രത്തോളം സെൻസിറ്റീവാണ്. അതുകൊണ്ടു തന്നെ വനിത കമ്മിഷനായിരുന്നു റിപ്പോർട്ട് ആവശ്യപ്പെടേണ്ടിയിരുന്നത്. ആ സാഹചര്യത്തിൽ നിവൃത്തിയില്ലാതെയാണ് കോടതിയെ സമീപിച്ചതാണെന്നും നടി പറഞ്ഞു.

കാവ്യക്ക് പല കാര്യങ്ങളിലും ശാഠ്യവും പരാതിയും ഇല്ല; ബനാറസ് സെറ്റിലെ മറക്കാനാവാത്ത അനുഭവം തുറന്ന് പറഞ്ഞ് നേമം പുഷ്പരാജ്

0
Spread the love

മലയാളചലച്ചിത്ര സംവിധായകനും കലാസംവിധായകനും ചിത്രകാരനുമായ നേമം പുഷ്പരാജ് ഒരുകാലത്ത് മലയാള സിനിമാമേഖലയില്‍ സജീവമായ ഒരു കലാകാരനായിരുന്നു. എണ്‍പതോളം ചലച്ചിത്രങ്ങള്‍ക്ക് കലാസംവിധാനം നിര്‍വഹിച്ച നേമം പുഷ്പരാജ് ഒരിക്കൽ കാവ്യയെക്കുറിച്ച് പറഞ്ഞത് വളരേയധികം ശ്രദ്ധേയമായിരുന്നു.

കാവ്യക്ക് പല കാര്യങ്ങളിലും ശാഠ്യവും പരാതിയും ഇല്ലെന്നും അങ്ങനെയൊരു പ്രത്യേക വ്യക്തിത്വമാണ് കാവ്യയുടേതെന്നും പുഷ്പരാജ് പറയുന്നു. കാവ്യാ -നവ്യ -വിനീത് അഭിനയ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ബനാറസ് എന്ന ചിത്രത്തെക്കുറിച്ച് സംസാരിക്കവേയാണ് പുഷ്പരാജ് ഇക്കാര്യം വിവരിച്ചത്.

ചിത്രത്തിലെ മധുരം ഗായതി എന്നു തുടങ്ങുന്ന വിനീതും കാവ്യയും നൃത്തം ചെയ്ത് അഭിനയിക്കുന്ന പാട്ടിനായി തങ്ങൾ ചെയ്തുവെച്ച ഒരു വസ്ത്രം പ്രതീക്ഷിച്ച രീതിയിൽ കാവിക്കിണങ്ങിയില്ലെന്നും അത് ധരിച്ച് നടി പുറത്തിറങ്ങാൻ വിസമ്മതിച്ചു എന്നും പുഷ്പരാജ് പറയുന്നു. വസ്ത്രത്തിന്റെ സ്റ്റിച്ച് ഒട്ടും ശരിയായി വന്നില്ല. കാവ്യയ്ക്ക് അത് കുറച്ചു ലൂസ് ആയിരുന്നു.

കാവ്യ പുറത്തിറങ്ങാൻ മടി കാണിക്കുന്നു എന്ന വിവരം അസോസിയേറ്റ് വന്ന് തന്നോട് പറയുകയായിരുന്നു. ഇതറിഞ്ഞ് താൻ കാവ്യയോട് പോയി സംസാരിച്ചു. ‘എന്താണ് പ്രശ്നം നല്ല ഡ്രസ്സ് അല്ലേ’ എന്ന് താൻ കാവ്യയോട് പറഞ്ഞെന്നും ഉടൻ ‘ആണോ കൊള്ളാമോ’ എന്നായിരുന്നു നടിയുടെ പ്രതികരണം എന്നും നേമം പുഷ്പരാജ് പറയുന്നു. ആത്മവിശ്വാസം കൊടുത്തപ്പോൾ അഭിനയിക്കാൻ വിസമ്മതിച്ച അതേ വസ്ത്രമിട്ട് നടി സെറ്റിലേക്ക് വന്നുവെന്നും പുഷ്പരാജ് കൂട്ടിച്ചേർക്കുന്നു. ഒരുപക്ഷേ അതേ സ്ഥാനത്ത് നവ്യൻ നായർ ആയിരുന്നെങ്കിൽ അങ്ങനെ സംഭവിക്കില്ലായിരുന്നുവെന്നും നേമം’ പുഷ്പരാജ് പറയുന്നുണ്ട്.

മുൻപ് ധരിക്കില്ല എന്നു പറഞ്ഞ വസ്ത്രം ആ ഷോർട്ടിന് ഒരു തടസ്സവും ഉണ്ടാക്കിയില്ല. അതെല്ലാം മറന്ന് കാവ്യ അഭിനയിച്ചു. അതാണ് നടിയുടെ ക്വാളിറ്റി എന്നും അത്ര സിമ്പിൾ ആണ് കാവ്യ മാധവൻ എന്നും നേമം പുഷ്പരാജ് എന്നും കാവ്യ പറയുന്നു.

നീണ്ട മുടിയും കയ്യിലൊരു മൊബൈല്‍ ഫോണുമെല്ലാമായിരുന്നു സ്വപ്‌നങ്ങള്‍; അച്ഛന്‍ മരിച്ചതിനു പിന്നാലെ അമ്മയ്ക്ക് കാന്‍സര്‍, വൈകാരിക കുറിപ്പുമായി വിനേഷ്

0
Spread the love

ന്യൂഡല്‍ഹി: പാരിസ് ഒളിമ്പിക്‌സിലെ അപ്രതീക്ഷിത മെഡല്‍നഷ്ടത്തിനും അതേത്തുടര്‍ന്ന് നല്‍കിയ അപ്പീലില്‍ അന്താരാഷ്ട്ര കായിക കോടതിയിലെ തിരിച്ചടിക്കും ശേഷം വൈകാരികമായ കുറിപ്പുമായി ഇന്ത്യന്‍ ഗുസ്തി താരം വിനേഷ് ഫോഗട്ട്. തന്റെ ജീവിതയാത്രയെ കുറിച്ചും കുടുംബത്തെ കുറിച്ചും പറഞ്ഞ വിനേഷ് തന്നെ ജീവിതത്തിലുടനീളം സഹായിച്ചവര്‍ക്ക് നന്ദിയുമറിച്ചു. സാമൂഹികമാധ്യമമായ എക്‌സില്‍ പങ്കുവെച്ച ദീര്‍ഘമായ കുറിപ്പിലാണ് ഹരിയാണക്കാരിയായ വിനേഷ് ഫോഗട്ട് ഇക്കാര്യങ്ങള്‍ പറഞ്ഞത്. ഗുസ്തിയോട് വിട പറയുന്നതായി നേരത്തേ വിനേഷ് അറിയിച്ചിരുന്നു.

‘ചെറിയൊരു ഗ്രാമത്തില്‍നിന്നുള്ള കൊച്ചുകുട്ടിയായ എനിക്ക് ഒളിമ്പിക്‌സ് എന്നാലെന്താണെന്ന് പോലും അറിയില്ലായിരുന്നു. നീണ്ട മുടിയും കയ്യിലൊരു മൊബൈല്‍ ഫോണുമെല്ലാമായിരുന്നു എന്റെ സ്വപ്‌നങ്ങള്‍.’ -വിനേഷ് ഫോഗട്ട് പറഞ്ഞു.

‘എന്റെ പിതാവ് സാധാരണക്കാരനായ ബസ് ഡ്രൈവറായിരുന്നു. ഇളയ കുട്ടിയായ ഞാനായിരുന്നു മൂന്നുമക്കളില്‍ അദ്ദേഹത്തിന് ഏറ്റവും പ്രിയപ്പെട്ടവള്‍ എന്നാണ് ഞാന്‍ കരുതുന്നത്. ഒരു ദിവസം മകള്‍ ആകാശത്ത് ഉയരത്തില്‍ വിമാനം പറപ്പിക്കുന്നത് താഴെ റോഡിലൂടെ ബസ് ഓടിക്കുമ്പോള്‍ താന്‍ കാണുമെന്നും ഞാന്‍ മാത്രമാണ് അച്ഛന്റെ സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കുക എന്നും അദ്ദേഹം പറയുമായിരുന്നു. അദ്ദേഹം ഇത് പറയുമ്പോള്‍ ഞാന്‍ പൊട്ടിച്ചിരിക്കുമായിരുന്നു.’

‘താന്‍ നയിച്ചതിനേക്കാള്‍ മെച്ചപ്പെട്ട ജീവിതമാകണം തന്റെ മക്കള്‍ക്കുണ്ടാകേണ്ടത് എന്ന് സ്വപ്‌നം കണ്ടിരുന്നു എന്റെ അമ്മ. മക്കള്‍ സ്വന്തം കാലില്‍ നില്‍ക്കാന്‍ പ്രാപ്തി നേടണമെന്ന് മാത്രമായിരുന്നു അവരുടെ ആഗ്രഹം. അച്ഛന്റെ സ്വപ്‌നങ്ങളേക്കാള്‍ എത്രയോ ലളിതമായ സ്വപ്‌നങ്ങളേ അമ്മയ്ക്കുണ്ടായിരുന്നുള്ളൂ.’

‘അച്ഛന്‍ ഞങ്ങളെ വിട്ടുപിരിഞ്ഞ ദിവസം, വിമാനം പറപ്പിക്കുന്ന മകളെ കുറിച്ചുള്ള അച്ഛന്റെ വാക്കുകളും ചിന്തകളും മാത്രമാണ് എനിക്കൊപ്പമുണ്ടായിരുന്നത്. അതിന്റെ അര്‍ഥമെനിക്ക് മനസിലായില്ലെങ്കിലും ആ സ്വപ്നത്തെ ഞാന്‍ ചേര്‍ത്തുപിടിച്ചു.’

‘അച്ഛന്‍ മരിച്ച് രണ്ട് മാസങ്ങള്‍ക്കിപ്പുറം അമ്മയ്ക്ക് മൂന്നാം ഘട്ട കാന്‍സര്‍ സ്ഥിരീകരിച്ചു. അതോടെ അമ്മയുടെ സ്വപ്‌നങ്ങള്‍ അകലേക്ക് പോയി. വിധവയായ അമ്മയ്ക്കുവേണ്ടി കുട്ടിക്കാലം ത്യജിച്ച മൂന്ന് കുട്ടികളുടെ കഥ ഇവിടെയാണ് തുടങ്ങിയത്. എന്റെ സ്വപ്‌നങ്ങളായ നീണ്ട മുടിയും മൊബൈല്‍ ഫോണുമെല്ലാം ജീവിതയാഥാര്‍ഥ്യങ്ങള്‍ക്കുമുന്നില്‍ മാഞ്ഞുപോയി. അതിജീവനം മാത്രമായി ലക്ഷ്യം.’

‘എന്റെതായ കാര്യങ്ങള്‍ക്കുവേണ്ടി പോരാടാന്‍ എന്നെ പഠിപ്പിച്ചത് എന്റെ അമ്മയാണ്. ധൈര്യത്തെ കുറിച്ച് ചിന്തിക്കുമ്പോള്‍ ഞാന്‍ അമ്മയെ കുറിച്ച് ഓര്‍ക്കും. എന്തുസംഭവിക്കുമെന്ന് ആലോചിക്കാതെ പോരാടാന്‍ എന്നെ സഹായിക്കുന്നത് ആ ധൈര്യമാണ്.’ -വിനേഷ് ഫോഗട്ട്

പാരിസ് ഒളിമ്പിക്‌സ് സമാപനത്തിന് ശേഷം ശനിയാഴ്ചയാണ് വിനേഷ് ഫോഗട്ട് ഇന്ത്യയിലെത്തിയത്. ഡല്‍ഹിയിലെത്തിയ വിനേഷിനെ ഗുസ്തി താരങ്ങളായ ബജ്‌രംഗ് പൂനിയ, സാക്ഷി മാലിക് എന്നിവര്‍ ഉള്‍പ്പെടെ നിരവധി പേരാണ് സ്വീകരിച്ചത്. പ്രത്യേക വാഹനത്തില്‍ ഒരുക്കിയ സ്വീകരണത്തിനിടെ വിനേഷ് ഫോഗട്ട് പൊട്ടിക്കരഞ്ഞിരുന്നു.

‘ജീവിതത്തിലെ മറക്കാനാകാത്ത രണ്ടു നിമിഷങ്ങളിൽ ഒന്ന്; ഇന്ന് എനിക്ക് ഉറങ്ങാൻ കഴിയില്ല’; മകന്റെ പുരസ്‌ക്കാര നേട്ടത്തെക്കുറിച്ച് അച്ഛൻ

0
Spread the love

പ്രേമലുവിലെ അമൽ ഡേവിസ് നമ്മൾ വിചാരിച്ച പോലെ അത്ര നിസ്സാരക്കാരനല്ല എന്ന് ഇന്നലെ പ്രഖ്യാപിച്ച സംസ്ഥാന ചലച്ചിത്ര പുരസ്‌കാത്തോടെ ഏറെ കുറെ മലയാളികൾക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. മികച്ച എഡിറ്റിങിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരമാണ് സംഗീത് പ്രതാപിനെ തേടിയെത്തിയിരിക്കുന്നത്. പുരസ്‌കാര വാർത്തയറിഞ്ഞ് അച്ഛൻ പ്രതാപ് കുമാർ തന്നോട് വികാരാധീതനായി പറഞ്ഞ വാക്കുകൾ സംഗീത് സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരുന്നു. ഇതാണിപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.

തന്റെ ജീവിതത്തിലെ മറക്കാനാകാത്ത രണ്ടു നിമിഷങ്ങളിൽ ഒന്നാണിതെന്നാണ് അച്ഛൻ പറഞ്ഞതെന്നാണ് സംഗീത് കുറിച്ചത്. ആദ്യത്തെ നിമിഷം ഛായാഗ്രാഹകനായ ജയനൻ വിൻസന്റ് തന്റെ ആദ്യചിത്രത്തിൽ അസിസ്റ്റ് ചെയ്യാൻ എത്തണമെന്ന് പറഞ്ഞ് അന്ന് അയച്ച ടെലിഗ്രാമായിരുന്നു എന്നും
രണ്ടാമത്തേത് തന്റെ പുരസ്‌ക്കാര നേട്ടമായിരുന്നുവെന്നും താരം കുറിച്ചിട്ടുണ്ട്.

സംഗീത് പ്രതാപിൻറെ കുറിപ്പ്

ഇന്നലെ എന്റെ അച്ഛൻ തന്റെ ജീവിതത്തിലെ മറക്കാനാവാത്ത രണ്ട് നിമിഷങ്ങൾ എന്നോട് പങ്കുവച്ചു. ആദ്യത്തേത് 1982 ഓഗസ്റ്റ് 10-ന് അച്ഛന്റെ ഗുരുവായ ജയനൻ വിൻസെന്റിൽ നിന്ന് തന്റെ ആദ്യ ചിത്രമായ അടിയൊഴുക്കുകളുടെ ഭാഗമാകാൻ ലഭിച്ച ടെലിഗ്രാമിനെക്കുറിച്ചായിരുന്നു. രണ്ടാമത്തേത് ഇന്ന് ഓഗസ്റ്റ് 16ന് അച്ഛൻ ബാങ്കിൽ നിൽക്കുമ്പോൾ ടിവിയിൽ ‘‘സംഗീത് പ്രതാപ് മികച്ച എഡിറ്റർക്കുള്ള സംസ്ഥാന അവാർഡ് നേടി’’ എന്ന വാർത്ത കേട്ടതും. അതുകഴിഞ്ഞ് അച്ഛൻ എന്നോട് പറഞ്ഞവസാനിപ്പിച്ചത് ഇങ്ങനെയാണ് ‘‘മതി, എനിക്കിപ്പോ തൃപ്തിയായി’’. ഇന്ന് രാത്രി എനിക്ക് ഉറങ്ങാൻ കഴിയില്ല. സമരത്തിന്റെ എണ്ണമറ്റ ഉറക്കമില്ലാത്ത രാത്രികളിൽ നിന്ന് സന്തോഷത്തിന്റെ ഒരു ഉറക്കമില്ലാത്ത രാത്രിയിലേക്ക്. എന്റെ നിലവിലെ മാനസികാവസ്ഥ ഈ വീഡിയോയിലുണ്ട്.

പ്രേമലു എന്ന ചിത്രത്തിലെ അമൽ ഡേവീസ് ആയി എത്തിയ താരമാണ് സംഗീത് പ്രതാപ്. നടനാകും മുൻപേ എഡിറ്ററായി സിനിമയിൽ എത്തിയ സംഗീതിന് പുരസ്കാരം ലഭിച്ചത് ‘ലിറ്റിൽ മിസ് റാവുത്തർ’ എന്ന സിനിമയിലെ എഡിറ്റിങ്ങിനാണ് അവാർഡ് നേട്ടം. മ്യൂസിക്കൽ റൊമാന്റിക് കോമഡി വിഭാഗത്തിലെ സിനിമയിൽ പരീക്ഷണ രീതിയിലുള്ള എഡിറ്റിങ്ങിനാണു പുരസ്‌കാരം.

സെക്യൂരിറ്റി വാ​ഗ്ദാനംചെയ്ത് 12.48 ലക്ഷം തട്ടി: മേജർ രവിയുടെ പേരിൽ കേസ്

0
Spread the love

ഇരിങ്ങാലക്കുട: സെക്യൂരിറ്റി വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന പരാതിയിൽ സംവിധായകൻ മേജർ രവിയടക്കം മൂന്നാളുകളുടെ പേരിൽ ഇരിങ്ങാലക്കുട പോലീസ് കേസെടുത്തു. ഇരിങ്ങാലക്കുട ആസ്ഥാനമായ ധനകാര്യ സ്ഥാപനത്തെ കബളിപ്പിച്ച് 12.48 ലക്ഷം തട്ടിയെന്ന പരാതിയിലാണ് ഇരിങ്ങാലക്കുട ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഉത്തരവ് പ്രകാരം പോലീസ് കേസെടുത്തത്. വഞ്ചനക്കുറ്റത്തിനാണ് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തത്.

പ്രതികളുടെ ഉടമസ്ഥതയിലുള്ള തണ്ടർഫോഴ്സ് എന്ന സെക്യൂരിറ്റി സ്ഥാപനം ധനകാര്യസ്ഥാപനത്തിന് സെക്യൂരിറ്റി അടക്കമുള്ള സംവിധാനങ്ങൾ നൽകാമെന്ന് വാഗ്ദാനംചെയ്ത് പണം തട്ടിയെന്നാണ് പരാതി. പ്രതിഫലമായി 2022-ൽ 12.48 ലക്ഷം രൂപ കൈപ്പറ്റുകയും ചെയ്തു.എന്നാൽ, പറഞ്ഞ പ്രകാരം സേവനങ്ങൾ നൽകിയില്ല. പണം തിരിച്ചു നൽകിയതുമില്ല. തുടർന്നാണ് പരാതിക്കാരൻ കോടതിയെ സമീപിച്ചത്.

‘ഇതിലും ഭേദം ഉജാല ഏഷ്യാനെറ്റ്‌ അവാർഡ് ആണ്!’; ദേശീയ – സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളിൽ മമ്മൂട്ടിയെ തഴഞ്ഞതിൽ പ്രതിഷേധിച്ച് ആരാധകർ

0
Spread the love

കഴിഞ്ഞ ദിവസമാണ് ദേശീയ – സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്. മികച്ച നടനുള്ള ദേശീയ പുരസ്കാരം റിഷഭ് ഷെട്ടിക്കും മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം ആടു ജീവിതത്തിലെ അസാധ്യ പ്രകടനത്തിന് പൃഥ്വിരാജിനേയും തേടിയെത്തിയിരുന്നു.

ദേശീയ സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളുടെ പ്രഖ്യാപനത്തിന് തൊട്ടു മുന്നേ വരെ മലയാളികൾ അടക്കമുള്ള മിക്ക ആളുകളും ജേതാവായി പ്രതീക്ഷിച്ച ഒരു നടനായിരുന്നു മമ്മൂട്ടി. അവിസ്മരണീയവും വേറിട്ടു നിൽക്കുന്നതുമായ ഒത്തിരി കഥാപാത്രങ്ങൾ ഇക്കാലയളവിൽ മമ്മൂക്ക തന്മയത്വത്തോടെ വെള്ളിത്തിരയിൽ എത്തിച്ചിരുന്നു എന്ന അതിയായ ആത്മവിശ്വാസത്തിലായിരുന്നു മിക്ക ആരാധകരും. എന്നാൽ പ്രേക്ഷക വിലയിരുത്തലുകൾക്ക് വിപരീതമായി അവാർഡുകൾ പോയപ്പോൾ പലരും വലിയ നിരാശയിലായി. ഇതിനിടെ മെഗാസ്റ്റാർ തന്നെ സോഷ്യൽ മീഡിയ പേജുകളിൽ പങ്കുവച്ച പോസ്റ്റും പോസ്റ്റിന് താഴെ വരുന്ന ആരാധകരുടെ വികാരഭരിതമായ കമന്റുകളും ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

‘ ദേശീയ സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ നേടിയ എല്ലാവർക്കും അഭിനന്ദനങ്ങൾ’ എന്നായിരുന്നു മമ്മൂക്ക പുരസ്കാര പ്രഖ്യാപനത്തിനുശേഷം കുറിച്ചത്. ഇതിനു താഴെ ”ഞങ്ങൾ മലയാളി പ്രേക്ഷകർ ഒരുപാട് ആഗ്രഹിച്ചു. അവാർഡ് മമ്മുക്ക തന്നെ കൊണ്ടുപോകും എന്ന്, യഥാർഥ അവാർഡ് പ്രേക്ഷകർ നൽകുന്ന പ്രോത്സാഹനവും തീയറ്ററിൽ ലഭിക്കുന്ന കൈയ്യടിയും ആണ്” എന്ന് ഒരാൾ കുറിച്ചപ്പോൾ ”മമ്മൂക്കക്കുള്ള അവാർഡ് ജന ഹൃദയങ്ങളിൽ ആണ് അതിനു മേലെ ഒരു അവാർഡില്ല” എന്നാണ് മറ്റൊരാൾ കുറിച്ചിരിക്കുന്നത്. ”മോഡി ആൻഡ് ടീംസ് കഴിഞ്ഞ വർഷം അവാർഡ് കൊടുത്തത് പുഷ്പയ്ക്ക്.. ഈ പ്രാവശ്യം കാന്താരാ.. ഈ അവാർഡിനേക്കാൾ നല്ലത് ഉജാല ഏഷ്യാനെറ്റ്‌ അവാർഡ് ആണ്” എന്ന തരത്തിൽ പ്രതിഷേധ സ്വരത്തിലും കമെന്റുകൾ കാണാം. എന്തായാലും മമ്മൂക്കയ്ക്ക് അവാർഡ് ലഭിക്കാത്തതിൽ വലിയ പ്രതിഷേധത്തിൽ ആണ് ആരധകർ എന്ന കാര്യത്തിൽ സംശയമില്ല.

ഷിരൂരിൽ അർജുനായുള്ള തിരച്ചിൽ വീണ്ടും നിർത്തി; ഇനി ഡ്രെഡ്ജിംഗ് മെഷീൻ വന്നതിന് ശേഷം മാത്രം

0
Spread the love

കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിനെ തുടർന്ന് കാണാതായ കോഴിക്കോട് സ്വദേശി അർജുന് വേണ്ടിയുള്ള തെരച്ചിൽ താത്കാലികമായി നിർത്തി. ഇനി ഡ്രെഡ്ജിംഗ് മെഷീൻ വന്നതിന് ശേഷം മാത്രം തെരച്ചിൽ നടത്താനാവൂ എന്നാണ് ലഭിക്കുന്ന വിവരം. ഡ്രഡ്ജർ എത്താൻ വൈകുമെന്നുറപ്പായതിനാൽ അർജുനെ കണ്ടെത്താനുള്ള ശ്രമകൾ ഇനിയും നീളും. ഒരാഴ്ച കഴിഞ്ഞേ ഡ്രഡ്ജർ എത്തിക്കാനാവൂ എന്നാണ് സൂചന.

അതേസമയം പുഴയിലെ വെള്ളം കലങ്ങിയതിനാൽ മുങ്ങിയുള്ള തെരച്ചിൽ ബുധിമുട്ടെന്ന് ഈശ്വർ മൽപെയും പറഞ്ഞു. അർജുനെ കാണാതായിട്ട് ഇന്നേക്ക് ഒരുമാസം തികയുകയാണ്. ഇന്ന് നടത്തിയ തെരച്ചിലിൽ ​ഗം​ഗാവലി പുഴയിൽ നിന്ന് അർജുന്റെ ലോറിയുടെ കയറും ലോഹഭാ​ഗങ്ങളും കണ്ടെത്തിയിരുന്നു. കയർ അർജുന്റെ ലോറിയുടേതാണെന്ന് ലോറി ഉടമ മനാഫ് സ്ഥിരീകരിച്ചു. 50 മീറ്റർ നീളമുള്ള കയറാണ് ലഭിച്ചിരിക്കുന്നത്. ഈശ്വർ മാൽപയുടെ സംഘമാണ് അർജുൻ ദൌത്യത്തിൽ ഏറെ നിർണായകമായ ലോറി ഭാഗങ്ങൾ കണ്ടെത്തിയത്. വലിച്ചു കയറ്റിയ ലോഹഭാ​ഗങ്ങൾക്കൊപ്പമാണ് കയർ ലഭിച്ചത്. ഇതിനിടെയിലാണ് വീണ്ടും തെരച്ചിൽ വൈകുന്നത്.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ഇന്ന് പുറത്തുവിടില്ല; നടി രഞ്ജിനിയുടെ ഹര്‍ജി കോടതി പരിഗണിച്ച ശേഷം തീരുമാനം

0
Spread the love

തിരുവനന്തപുരം: ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് ഇന്ന് പുറത്തുവിടില്ല. നടി രഞ്ജിനി ഹർജിയുമായി കോടതിയെ സമീപിച്ച സാഹചര്യത്തിലാണ് തീരുമാനം. തിങ്കളാഴ്ച കോടതിയിൽ കേസ് പരിഗണിച്ചതിന് ശേഷം തുടർ തീരുമാനമെടുക്കുമെന്ന് സാംസ്കാരിക വകുപ്പ് അറിയിച്ചു. വിവരാവകാശ നിയമ പ്രകാരം അപേക്ഷിച്ച മാധ്യമപ്രവർത്തകർക്കാണ് ഈ അറിയിപ്പ് ലഭിച്ചത്.

വിവരാവകാശ നിയമ പ്രകാരം അപേക്ഷിച്ച മാധ്യമപ്രവർത്തർക്ക് ഇന്ന് രാവിലെ 11 മണിക്ക് ഹേമ കമ്മിറ്റി റിപ്പോർട്ട് കൈമാറുമെന്നാണ് നേരത്തെ സാംസ്കാരിക വകുപ്പ് അറിയിച്ചിരുന്നത്. അതിനിടെയാണ് റിപ്പോർട്ട് പുറത്തുവിടുന്നതിന് മുമ്പ് മൊഴി കൊടുത്തവർക്ക് പകർപ്പ് നൽകണമെന്ന് ആവശ്യപ്പെട്ട് നടി രഞ്ജിനി ഹൈക്കോടതിയെ സമീപിച്ചത്. തിങ്കളാഴ്ച കേസ് ഹൈക്കോടതി പരിഗണിക്കും. കോടതിയെ സമീപിച്ചതായി നടി രഞ്ജിനി സർക്കാരിനെ അറിയിച്ചിട്ടുണ്ട്. ഇത് കൂടി കണക്കിലെടുത്താണ് ഇന്ന് റിപ്പോർട്ട് പുറത്തുവിടേണ്ടെന്ന തീരുമാനത്തിൽ സാംസ്കാരിക വകുപ്പ് എത്തിയത്.

നിർമാതാവ് സജിമോൻ പാറയിലിന്‍റെ ഹർജി തള്ളിയ കോടതി ഉത്തരവ് അനുസരിച്ച് റിപ്പോർട്ട് പുറത്തുവിടാൻ 19ആം തിയ്യതി വരെ സർക്കാരിന് സമയമുണ്ട്. അതിനാൽ അൽപം കൂടി കാത്തിരിക്കാമല്ലോ എന്നാണ് സർക്കാർ വൃത്തങ്ങൾ അറിയിച്ചത്. സ്വകാര്യതയെ ബാധിക്കുന്നതും ആളുകളെ തിരിച്ചറിയുന്നതുമായ വിവരങ്ങൾ ഒഴിവാക്കി 233 പേജുകളുള്ള റിപ്പോർട്ട് കൈമാറാനാണ് നീക്കം. 49 ആം പേജിലെ 96 ആം പാരഗ്രാഫും 81 മുതൽ 100 വരെയുള്ള പേജുകളിലെ 165 മുതൽ 196 വരെയുള്ള ഭാഗങ്ങളും ഇതനുസരിച്ച് ഒഴിവാക്കും. അനുബന്ധവും പുറത്തുവിടില്ല.

2017 ജൂലായ് 1നാണ് ചലച്ചിത്രമേഖലയിലെ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ പഠിക്കാൻ ജസ്റ്റിസ് ഹേമ അധ്യക്ഷയായ കമ്മിറ്റിയെ നിയമിച്ചത്. രണ്ടര വർഷത്തിന് ശേഷം 2019 ഡിസംബര്‍ 31നാണ് ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് സർക്കാരിന് കൈമാറിയത്.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts