ശ്രീഗുരുവായൂരപ്പൻ്റെ ഇഷ്ട കലയായ കൃഷ്ണനാട്ടത്തിലെ കൃഷ്ണവേഷത്തിനണിയുന്ന കൃഷ്ണമുടി ക്ഷേത്രത്തിൽ വഴിപാടായി സമർപ്പിച്ചു. ഡോ. സദനം ഹരികുമാർ ആണ് വെള്ളികൊണ്ടുള്ള കൃഷ്ണമുടി ഗുരുവായൂരപ്പനായി സമർപ്പിച്ചത്. ദേവസ്വം ചെയർമാൻ ഡോ. വി.കെ. വിജയൻ കൃഷ്ണമുടി ഏറ്റുവാങ്ങി. ദേവസ്വം വൈദിക സാംസ്കാരിക പ0നകേന്ദ്രം ഡയറക്ടർ ഡോ. പി. നാരായണൻ നമ്പുതിരി , കലാനിലയം സൂപ്രണ്ട് ഡോ. മുരളി പുറനാട്ടുകര, വേഷം ആശാൻ എസ്. മാധവൻകുട്ടി, ക്ഷേത്രം അസി.മാനേജർ സി.ആർ ലെജുമോൾ, വാസന്തി ഹരികുമാർ, ഇ എൻ നാരായണൻ എന്നിവർ സന്നിഹിതരായിരുന്നു.
‘ഒരു പട്ടിക്കും പോലും വേണ്ടാത്ത കാലം ഉണ്ടായിരുന്നു; രണ്ട് മിനിട്ട് സമയം നഷ്ടപ്പെട്ടെന്ന് കരുതി ഒന്നും സംഭവിക്കില്ല’; അശ്വിൻ
ഭർത്താവ് അശ്വിന്റെയും തന്റെയും കുടുംബങ്ങളിലെ ജീവിത രീതി തമ്മിൽ തമ്മിൽ വളരെയേറെ വ്യത്യാസമുണ്ടെന്ന് സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും നടൻ കൃഷ്ണകുമാറിന്റെ മകളുമായ ദിയ കൃഷ്ണ. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ദിയയും ഭർത്താവ് അശ്വിനും.
‘ഞങ്ങൾ രണ്ടുപേരുടെയും ജീവിതരീതി വളരെ വ്യത്യസ്തമാണ്. എന്റെ വീടേ വേറെ, ഇവരുടേത് വേറെ. ട്രഡീഷണൽ രീതിയിലാണ് അശ്വിന്റെ കുടുംബം ജീവിക്കുന്നത്. ഭക്ഷണം കഴിക്കുന്നത് പോലും പണ്ടത്തെ സ്റ്റൈലിലാണ്. തറയിലിരുന്ന്, ചമ്രം മുട്ടിയൊക്കെയാണ്. അത് ബോഡിക്ക് വളരെ നല്ലതാണ്. എന്റെ ഇപ്പോഴത്തെ നടുവേദനവച്ച് അങ്ങനെയിരിക്കാനും പറ്റില്ല. ഞാനത് ശീലിച്ചിട്ടുമില്ല.ഇവന്റെ വീട്ടിൽപ്പോകുമ്പോൾ അങ്കിൾ കസേര തായോ, എനിക്ക് തറയിലിരുന്ന് കഴിക്കാൻ പറ്റില്ലെന്ന് പറയും. അങ്ങനെ ഞാൻ സോഫയിലിരുന്ന് കൈയും കാലൊക്കെ പൊക്കി കഴിക്കും. ഞാൻ സോഫയിലിരുന്നാൽപ്പോലും ഇവൻ പലപ്പോഴും സോഫയിലിരുന്ന് കഴിക്കില്ല. ഇവന് തറയിൽ നിന്ന് കഴിക്കാനാണ് ഇഷ്ടം. നോർത്ത് സൗത്ത് പോലെയായിരുന്നു ഞങ്ങൾ.’- ദിയ പറഞ്ഞു.
ഒരു പട്ടിക്കും പോലും വേണ്ടാത്ത കാലം ഉണ്ടായിരുന്നുവെന്ന് അശ്വിൻ പറഞ്ഞു. ‘ഈ വ്യൂവേഴ്സ് കണ്ട് തിരിച്ചറിഞ്ഞിട്ടൊക്കെയാണ് നമ്മുടെ ജീവിതം ഓടുന്നത്. അവരില്ലെങ്കിൽ നമ്മളില്ല. അത്രയേയുള്ളൂ. അതുകൊണ്ട് പ്രൈവസി നഷ്ടപ്പെടുന്നുവെന്നൊന്നുമില്ല. ആരുവന്നാലും സംസാരിക്കും. രണ്ട് മിനിട്ട് സമയം നഷ്ടപ്പെട്ടെന്ന് കരുതി ഒന്നും സംഭവിക്കില്ല. ഒരു പട്ടിക്ക് പോലും വേണ്ടാത്ത കാലം നമുക്കുണ്ടായിരുന്നു.ഒരാൾ വന്ന് സംസാരിച്ചാൽ, നമ്മുടെ സമയം നഷ്ടപ്പെട്ടുപോയി എന്ന് കരുതിയാൽ പഴയപോലെ ആകാൻ അധികം സമയം വേണ്ട’ – അശ്വിൻ പറഞ്ഞു.
സുമതി വളവ് ഇനി ഒടിടിയിൽ; സ്‍ട്രീമിംഗ് തീയ്യതി പ്രഖ്യാപിച്ചു
പ്രേക്ഷക പ്രശംസ നേടിയ ബ്ലോക്ക്ബസ്റ്റർ ഫാമിലി എന്റെർറ്റൈനെർ സുമതി വളവ് സെപ്റ്റംബർ 26 മുതൽ സീ ഫൈവ് മലയാളത്തിൽ സ്ട്രീം ചെയ്യുന്നു. പ്രായഭേദമന്യേ എല്ലാത്തരം പ്രേക്ഷകരെയും ആസ്വദിപ്പിക്കുന്ന ചിത്രം തീയേറ്ററിലെത്തി അൻപതു ദിവസങ്ങൾ പ്രേക്ഷക സ്വീകാര്യത ഏറ്റുവാങ്ങിയ ശേഷമാണ് ഒടിടി പ്ലാറ്റ്ഫോമിലേക്ക് എത്തുന്നത്. സുമതി വളവ് 25 കോടിയിലധികം കളക്ഷൻ നേടിയിരുന്നു.
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ശ്രീ ഗോകുലം ഗോപാലൻ, വാട്ടർമാൻ ഫിലിംസിന്റെ ബാനറിൽ മുരളി കുന്നുംപുറത്ത് എന്നിവർ ചേർന്നാണ് സുമതി വളവിന്റെ നിർമ്മാണം.ബൈജു ഗോപാലൻ, വി. സി. പ്രവീൺ എന്നിവരാണ് ചിത്രത്തിന്റെ കോ പ്രൊഡ്യൂസേഴ്‌സ്. കൃഷ്ണമൂർത്തിയാണ് ചിത്രത്തിന്റെ എക്സികുട്ടിവ് പ്രൊഡ്യൂസർ. മാളികപ്പുറത്തിന്റെ വമ്പൻ വിജയത്തിന് ശേഷം വിഷ്ണു ശശി ശങ്കർ സംവിധാനം ചെയ്ത ചിത്രമാണ് സുമതി വളവ്. മാളികപ്പുറം, ആനന്ദ് ശ്രീബാല, പത്താം വളവ്, നൈറ്റ് റൈഡ്, കടാവർ എന്നീ ചിത്രങ്ങൾക്ക് ശേഷം അഭിലാഷ് പിള്ളയാണ് സുമതി വളവിന്റെ രചന നിർവഹിച്ചത്. മലയാളത്തിൽ സൂപ്പർ ഹിറ്റ് ഗാനങ്ങളൊരുക്കിയ രഞ്ജിൻ രാജ് സുമതി വളവിന്റെ സംഗീത സംവിധാനം നിർവഹിച്ചത്. ശ്രീ ഗോകുലം മൂവീസിന്റെ വിതരണ പങ്കാളിയായ ഡ്രീം ബിഗ് ഫിലിംസാണ് സുമതിവളവിന്റെ കേരളത്തിലെ വിതരണം നിർവഹിച്ചത്.
അർജുൻ അശോകൻ, ബാലു വർഗീസ്, ഗോകുൽ സുരേഷ്, സൈജു കുറുപ്പ്, സിദ്ധാർഥ് ഭരതൻ, ശ്രാവൺ മുകേഷ്, നന്ദു, മനോജ് കെയു, ശ്രീജിത്ത് രവി, ബോബി കുര്യൻ, അഭിലാഷ് പിള്ള, ശ്രീപഥ് യാൻ, ജയകൃഷ്ണൻ, കോട്ടയം രമേശ്, സുമേഷ് ചന്ദ്രൻ, ചെമ്പിൽ അശോകൻ, വിജയകുമാർ, ശിവ അജയൻ, റാഫി, മനോജ് കുമാർ, മാസ്റ്റർ അനിരുദ്ധ്, മാളവിക മനോജ്, ജൂഹി ജയകുമാർ, ഗോപിക അനിൽ, ശിവദ, സിജ റോസ്, ദേവനന്ദ, ജെസ്‌നിയ ജയദീഷ്, സ്മിനു സിജോ, ഗീതി സംഗീത, അശ്വതി അഭിലാഷ് എന്നിവരാണ് സുമതി വളവിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
‘ആ വിമാനാപകടത്തിൽ താനും കൊല്ലപ്പെടേണ്ടതായിരുന്നു’; സൗന്ദര്യയുടെ മരണത്തെ കുറിച്ച് വർഷങ്ങൾക്ക് ശേഷം തുറന്നുപറഞ്ഞ് മീന
വളരെ കുറച്ചു പടങ്ങളെ ചെയ്തിട്ടുള്ളൂ എങ്കിലും ചുരുങ്ങിയ സമയം കൊണ്ട് മലയാളി പ്രേക്ഷകരുടെ മനം കീഴടക്കിയ നടിയായിരുന്നു സൗന്ദര്യ. കിളിച്ചുണ്ടൻ മാമ്പഴം, യാത്രക്കാരുടെ ശ്രദ്ധയ്ക്ക് തുടങ്ങിയ ചിത്രങ്ങളിലെ മികച്ച പ്രകടനത്തിലൂടെ ഒരു മലയാളം നടിക്ക് ലഭിക്കുന്ന അതേ സ്വീകാര്യത പ്രേക്ഷകർ താരത്തിന് നൽകിയിരുന്നു. എന്നാൽ തെന്നിന്ത്യൻ ആരാധകർ താരത്തെ ആസ്വദിച്ച് തുടങ്ങും മുൻപേ വിധി വില്ലനായെത്തുകയായിരുന്നു. 2004ൽ സൗന്ദര്യ ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഹൈദരാബാദിലേക്ക് പോകവേ വിമാനം തകർന്ന് മരണപെടുകയായിരുന്നു. ഇപ്പോഴിതാ സൗന്ദര്യ വിമാനാപകടത്തിൽ കൊല്ലപ്പെടുമ്പോൾ താനും കൂടെ ഉണ്ടാവേണ്ടാതായിരുന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സൗന്ദര്യയുടെ സുഹൃത്തും സഹതാരവുമായിരുന്ന മീന.
മീനയുടെ വാക്കുകൾ..
ആരോഗ്യകരമായ മത്സരമായിരുന്നു ഞങ്ങൾ തമ്മിൽ ഉണ്ടായിരുന്നത്. സൗന്ദര്യ വളരെയധികം കഴിവുള്ളവളായിരുന്നു. എന്റെ വളരെ അടുത്ത സുഹൃത്തായിരുന്നു. അവളുടെ മരണവാര്‍ത്ത എന്നെ ഞെട്ടിച്ചു. ഇന്നും ആ ഞെട്ടലില്‍ നിന്നും ഞാന്‍ പൂര്‍ണ്ണമായും കരകയറിയിട്ടില്ല. അപകടം സംഭവിച്ച ദിവസം ഞാന്‍ സാന്ദര്യയോടൊപ്പം തിരഞ്ഞെടുപ്പ് പ്രചരണത്തിന് പോകേണ്ടതായിരുന്നു. എന്നേയും ക്ഷണിച്ചിരുന്നു. പക്ഷെ രാഷ്ട്രീയത്തിലും തെരഞ്ഞെടുപ്പ് പ്രചരണത്തിലും താല്‍പര്യം ഇല്ലാതിരുന്നതിനാല്‍ ഞാന്‍ ഷൂട്ട് ഉണ്ടെന്ന് പറഞ്ഞ് ഒഴിവായി. പിന്നെ സംഭവിച്ചത് കേട്ട് ഞാന്‍ തകര്‍ന്നുപോയി.
ഗ്രേസിന് ഇങ്ങനെയൊരു തീരുമാനം എടുക്കാനുള്ള പ്രായവും പക്വതയും ഉണ്ടോ എന്നോർത്ത് ‘നോക്കാം’ എന്ന് മറുപടി കൊടുത്തു; എന്നിട്ട് 4ാം ദിവസം തിരിച്ച് ഐ ലവ് യു പറഞ്ഞു: പ്രണയ കഥ
അടുത്തിടെ ആയിരുന്നു നടി ഗ്രേസ് ആന്റണി വിവാഹിത ആയത്. ആർക്കും ഒരു സംശയത്തിന് പോലും ഇട നൽകാതെ കാത്തുസൂക്ഷിച്ച പ്രണയം ആയിരുന്നു ഗ്രേസും സംഗീത സംവിധായകനായ എബി ടോമും തമ്മിൽ. അതിലേറെ ആരാധകർക്ക് കൗതുകം തോന്നിയത് ആളും ആരവവും ആർപ്പുവിളികളും ഒന്നുമില്ലാതെ തീർത്തും ലളിതമായ ഇവരുടെ വിവാഹം കണ്ടപ്പോൾ ആണ്. വളരെ സ്വകാര്യമായി നടത്തിയ വിവാഹത്തിന്റെ ചിത്രങ്ങൾ ഗ്രേസ് പങ്കുവച്ചപ്പോൾ മാത്രമാണ് വിവാഹം കഴിഞ്ഞ കാര്യം എല്ലാവരും അറിയുന്നത്. ഇപ്പോഴിതാ വിവാഹ ശേഷം ആദ്യമായി നൽകിയ ആംഭിമുഖത്തിൽ പ്രണയകഥ പറയുകയാണ് ഗ്രേസും എബിയും.
“ഞാൻ ബിഎ ഭരതനാട്യം ചെയ്തിരുന്നു. അങ്ങനെ എന്റെ ഡാൻസിന്റെ ആവശ്യത്തിനായി ഒരു സോങ് ചെയ്യാനാണ് ഞാൻ ആദ്യം എബിയെ പരിചയപ്പെടുന്നത്. ഫേസ്ബുക്കിൽ ആണ് ആദ്യം മെസേജ് അയച്ചത്. എബി ചെയ്ത ഒരു വർക്ക് കണ്ട ഒരു ഫ്രണ്ട് പറഞ്ഞിട്ടാണ് ഞാൻ ആദ്യമായിട്ട് കോൺടാക്ട് ചെയ്യുന്നത്. ഒരുമാസം കഴിഞ്ഞിട്ടാണ് എനിക്ക് റിപ്ലൈ തന്നത്. അപ്പോഴേക്കും എന്റെ പരിപാടി ഒക്കെ കഴിഞ്ഞിട്ട് ഞാൻ പൂട്ടിക്കെട്ടി പോയി. വർക്കിന്റെ തിരക്ക് ആയിരുന്നു എന്ന് പറഞ്ഞു.
പിന്നെ ഞാൻ ഒരു ഷോർട്ട് ഫിലിം ചെയ്യുന്ന സമയത്ത് വീണ്ടും കോൺടാക്ട് ചെയ്തു. ഇനിയെങ്കിലും എനിക്കൊരു അവസരം തരാമോ എന്ന് ചോദിച്ചിട്ട്. നോക്കാം എന്നൊക്കെ പറഞ്ഞു. എപ്പോൾ മെസേജ് അയച്ചാലും ഒരുമാസം കഴിഞ്ഞാണ് മറുപടി തരുന്നത്. പിന്നെയാണ് അതൊരു സൗഹൃദം ആയതും. സൗഹൃദം ഒരു വർഷം പിന്നിട്ട ശേഷമാണ് അതൊരു ഇഷ്ടത്തിലേക്ക് മാറിയത്. ആദ്യം നല്ലൊരു സുഹൃത്ത് എന്ന രീതിയിൽ ആയിരുന്നു അങ്ങനെ പോയിരുന്നത്. ഞാൻ സിനിമയിൽ സജീവമാകും മുൻപാണിത്. അന്ന് ഹാപ്പി വെഡിങ് സിനിമ മാത്രമേ ചെയ്തിരുന്നുള്ളൂ.
വളരെ വലിയൊരു പ്രേമവും പ്രേമിച്ച് നടക്കലും ഒന്നും ഉണ്ടായിട്ടില്ല. എബി നല്ല പ്രാക്ടിക്കൽ ആയിട്ടുള്ള ആളാണ്. അങ്ങനെ പ്രേമിച്ച് നടക്കാനുള്ള സമയം എബിയ്ക്ക് ഇല്ല. ഒരു കാമുകൻ എന്നതൊന്നും എബിയിൽ പ്രതീക്ഷിക്കരുത് എന്ന് എനിക്ക് ആദ്യമേ ഉണ്ടായിരുന്നു. ഒരു നല്ല സുഹൃത്തായിട്ട് കൂടെ ഉണ്ടാവും എന്ന് മനസിലായി. ഒരു ആവശ്യം വന്നാൽ ഒപ്പം ഉണ്ടാവും. പിന്നെ എന്റെ ലൈഫിലെ എല്ലാ അപ്സ് ആൻഡ് ഡൗൺസും കൂടെ നിന്ന് കണ്ടിട്ടുണ്ട്. ഒരു ആവശ്യം വന്നാൽ നമുക്കൊരു സ്പേസ് തരുന്ന ആളാണ് എന്നുള്ളതാണ് ഞാൻ ആദ്യം അട്ട്രാക്റ്റഡ് ആയത്.
അപ്പോൾ തന്നെ നമുക്കൊരു അടുപ്പം വരും. അങ്ങനെ ആണ് എനിക്ക് തോന്നിയത് ജീവിതത്തിലും ഇയാൾ കൂടെ ഉണ്ടായിരുന്നെങ്കിൽ എന്ന്. കൈ പിടിക്കാൻ ഒരാൾ ഉണ്ടാവും എന്ന് തോന്നി. പതിയെ ഞാൻ തന്നെയാണ് എബിയോട് എന്റെ താല്പര്യം പറഞ്ഞത്” എന്ന്നാണ് ഗ്രേസ് പറഞ്ഞത്. “ഗ്രേസിന് ഇങ്ങനെ ഒരു തീരുമാനം എടുക്കാനുള്ള പ്രായവും പക്വതയും ഒക്കെ ഉണ്ടോ എന്നാണ് ഞാൻ ആദ്യം ചിന്തിച്ചത്. കാരണം അന്ന് ഗ്രേസിന് 19 അല്ലെങ്കിൽ 20 വയസ്സ് മാത്രമേ പ്രായമുള്ളൂ. ഞാൻ ഗ്രേസിനോട് പറഞ്ഞു നമ്മൾ നല്ല ഫ്രണ്ട്‌സ് ആണല്ലോ, നമുക്ക് ഒരു വർഷം നോക്കാം. എന്നിട്ട് നല്ല രീതിയിൽ പോകുന്നുണ്ട് എങ്കിൽ ഒരു സീരിയസ് റിലേഷനിലേക്ക് പോകാം എന്ന്. ഇത് പറഞ്ഞ് മൂന്നാമത്തെയോ നാലാമത്തെയോ ദിവസം ഞാൻ തിരിച്ച് ഐ ലവ് യു പറഞ്ഞു” എന്നാണ് എബി പറഞ്ഞത്.
ഹോളിവുഡ് താരം സിഡ്നി സ്വീനി ബോളിവുഡിലേക്ക്! പ്രതിഫലം 530 കോടി! നായകനാരാവുമെന്ന് കണ്ടറിയണം..
‘യൂഫോറിയ’, ‘ദി വൈറ്റ് ലോട്ടസ്’, ‘എനിവൺ ബട്ട് യൂ’ എന്നീ പ്രോജെക്റ്റുകളിലൂടെ സിനിമാപ്രേമികൾക്ക് സുപരിചിതയായ ഹോളിവുഡ് നടിയാണ് സിഡ്നി സ്വീനി. ഇപ്പോഴിതാ നടി ബോളിവുഡ് അരങ്ങേറ്റത്തിന് ഒരുങ്ങുന്നു എന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ബോളിവുഡിലെ ഏറ്റവും ചെലവേറിയ സിനിമയായി ഒരുങ്ങുന്ന ഈ ചിത്രത്തിൽ അഭിനയിക്കാൻ റെക്കോർഡ് പ്രതിഫലമാണ് സിഡ്‌നിയ്ക്ക് ഓഫർ ചെയ്തിരിക്കുന്നത്.
‘ദി സൺ’ പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം 45 മില്യൺ പൗണ്ട് ആണ് സിഡ്‌നിയുടെ ഈ സിനിമയ്ക്കുള്ള പ്രതിഫലം, അതായത് ഏകദേശം 530 കോടി രൂപ. ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കാൻ ബോളിവുഡിലെ ഒരു പ്രമുഖ നിർമാണ കമ്പനിയാണ് സിഡ്‌നിയ്ക്ക് ഈ റെക്കോർഡ് തുക നൽകുന്നത്. എന്നാൽ പ്രൊഡക്ഷൻ കമ്പനിയെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നിട്ടില്ല. നടി സിനിമയുടെ ഭാഗമാകുന്നതോടെ ഇന്റർനാഷണൽ മാർക്കറ്റിലും സിനിമയ്ക്ക് വലിയ സ്വീകാര്യത ലഭിക്കുമെന്നാണ് കണക്കുകൂട്ടൽ. ഒരു ഇന്ത്യൻ സെലിബ്രിറ്റിയുമായി പ്രണയത്തിലാകുന്ന അമേരിക്കൻ യുവതിയുടെ റോളിലാണ് സിഡ്നി ഈ സിനിമയിൽ എത്തുന്നതെന്നും റിപ്പോർട്ടുണ്ട്.
2026 ന്റെ തുടക്കത്തിൽ ന്യൂയോർക്ക്, പാരീസ്, ദുബായ് എന്നിവിടങ്ങളിലായിട്ടാണ് സിനിമയുടെ ചിത്രീകരണം പദ്ധതിയിടുന്നത്. ചിത്രത്തിലെ മറ്റു അണിയറപ്രവർത്തകരെയോ അഭിനേതാക്കളെയോ കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നിട്ടില്ല. നേരത്തെ നടൻ ധനുഷിനൊപ്പം സിഡ്നി ഒന്നിക്കുന്നു എന്ന റിപ്പോർട്ടുകൾ വന്നിരുന്നു. സോണി പിക്ചേഴ്സ് നിർമിക്കാനൊരുങ്ങുന്ന ‘സ്ട്രീറ്റ് ഫൈറ്റർ’ എന്ന ഹോളിവുഡ് സിനിമയിലാണ് ഇരുവരും ഒന്നിക്കുന്നു എന്ന റിപ്പോർട്ട് വന്നത്. ജനപ്രിയ വീഡിയോ ഗെയിം ഫ്രാഞ്ചൈസിയെ അടിസ്ഥാനമാക്കിയാണ് ഈ സിനിമ ഒരുങ്ങുന്നത്. എന്നാൽ ഇതിനെക്കുറിച്ച് നിർമാതാക്കളുടെ ഭാഗത്ത് നിന്നും ഔദ്യോഗികമായ വിവരങ്ങൾ ഒന്നും പുറത്തുവന്നിട്ടില്ല.
വാപ്പിച്ചി ഉണ്ടായിരുന്നെങ്കിൽ! കലാഭവൻ നവാസിന്റെ ‘ഇഴ’ യുട്യൂബിൽ, ഹൃദയ സ്പർശിയായ കുറിപ്പുമായി മക്കൾ
ചിത്രത്തിന്റെ പ്രോജക്ട് ഡിസൈനർ ബിൻഷാദ് നാസർ, ക്യാമറ ഷമീർ ജിബ്രാൻ, എഡിറ്റിംഗ് ബിൻഷാദ്, ബി ജി എം ശ്യാം ലാൽ, അസോസിയേറ്റ് ക്യാമറ എസ് ഉണ്ണികൃഷ്ണൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ ബബീർ പോക്കർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ എൻ ആർ ക്രിയേഷൻസ്, കോ പ്രൊഡ്യൂസേഴ്സ് ശിഹാബ് കെ എസ്, കിൽജി കൂളിയാട്ട്. ഈ ചിത്രത്തിലെ ഗാനങ്ങൾക്ക് രചനയും സംഗീതം നിർവ്വഹിച്ചിരിക്കുന്നത് സംവിധായകനായ സിറാജ് റെസ തന്നെയാണ്. പ്രൊഡക്ഷൻ കൺട്രോളർ ഫായിസ് മുബീൻ, സൗണ്ട് മിക്സിംഗ് ഫസൽ എ ബക്കർ, സൗണ്ട് ഡിസൈൻ വൈശാഖ് സോഭൻ, മേക്കപ്പ് നിമ്മി സുനിൽ, കാസ്റ്റിങ് ഡയറക്ടർ അസിം കോട്ടൂർ, സ്റ്റിൽസ് സുമേഷ്, ആർട്ട് ജസ്റ്റിൻ, കോസ്റ്റ്യൂം ഡിസൈൻ രഹനാസ് ഡിസൈൻ, ടൈറ്റിൽ ഡിസൈൻ മുഹമ്മദ് സല.
മലയാള സിനിമാ ലോകത്തിനും കലാമേഖലയ്ക്കും വലിയൊരു നൊമ്പരം സമ്മാനിച്ചായിരുന്നു പ്രിയ കലാകാരൻ കലാഭവൻ നവാസിന്റെ വിയോഗം. ഇക്കഴിഞ്ഞ ഓഗസ്റ്റിലായിരുന്നു ഹൃദയാഘാതത്തെ തുടർന്ന് നവാസിന്റെ ജീവൻ നഷ്ടമായത്. അദ്ദേഹത്തിന്റെ ഓർമകളിൽ ഉറ്റവരും ഉടയവരും മുന്നോട്ടു പോകുന്നതിനിടെ നവാസും ഭാര്യയും നടിയുമായ രഹ്നയും അഭിനയിച്ച ഇഴ എന്ന സിനിമയെ കുറിച്ചുള്ളൊരു പോസ്റ്റ് പുറത്തുവന്നിരിക്കുകയാണ്. ഇരുവരുടെയും മക്കളാണ് നവാസിന്റെ ഫേസ്ബുക്ക് അക്കൗണ്ട് വഴി കുറിപ്പ് പങ്കുവച്ചിരിക്കുന്നത്.
“പ്രിയരേ,വാപ്പിച്ചിയുടേയും ഉമ്മിച്ചിയുടേയും “ഇഴ” സിനിമ യൂട്യൂബിൽ റിലീസായത് ഇതിനകം എല്ലാരും അറിഞ്ഞുകാണുമെന്നു വിശ്വസിക്കുന്നു..വാപ്പിച്ചി ഉണ്ടായിരുന്നെങ്കിൽ ഇതിനകം പോസ്റ്റ് ചെയ്യുമായിരുന്നു. പോസ്റ്റ് ചെയ്യാൻ ഏറെ വൈകിപ്പോയതിൽ വിഷമമുണ്ട്. എല്ലാരും സിനിമ കാണണം “, എന്നായിരുന്നു പോസ്റ്റിലെ വാചകം.
അതേസമയം, മികച്ച പ്രതികരണമാണ് ഇഴയ്ക്ക് പ്രേക്ഷകർ നൽകി കൊണ്ടിരിക്കുന്നത്. ഇതിനകം 2.2 മില്യൺ കാഴ്ചക്കാരെ ചിത്രം സ്വന്തമാക്കി കഴിഞ്ഞു. നവാഗതനായ സിറാജ് റെസയാണ് ഇഴയുടെ കഥ, തിരക്കഥ, സംഭാഷണം, സംവിധാനം എന്നിവ നിര്‍വ്വഹിച്ചിരിക്കുന്നത്. രഹന ഏറെ നാളുകൾക്ക് ശേഷം നായികയായി മലയാള സിനിമയിലേക്ക് തിരിച്ചുവന്ന ചിത്രം കൂടിയായിരുന്നു ഇത്.
ചിത്രത്തിന്റെ പ്രോജക്ട് ഡിസൈനർ ബിൻഷാദ് നാസർ, ക്യാമറ ഷമീർ ജിബ്രാൻ, എഡിറ്റിംഗ് ബിൻഷാദ്, ബി ജി എം ശ്യാം ലാൽ, അസോസിയേറ്റ് ക്യാമറ എസ് ഉണ്ണികൃഷ്ണൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ ബബീർ പോക്കർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ എൻ ആർ ക്രിയേഷൻസ്, കോ പ്രൊഡ്യൂസേഴ്സ് ശിഹാബ് കെ എസ്, കിൽജി കൂളിയാട്ട്. ഈ ചിത്രത്തിലെ ഗാനങ്ങൾക്ക് രചനയും സംഗീതം നിർവ്വഹിച്ചിരിക്കുന്നത് സംവിധായകനായ സിറാജ് റെസ തന്നെയാണ്. പ്രൊഡക്ഷൻ കൺട്രോളർ ഫായിസ് മുബീൻ, സൗണ്ട് മിക്സിംഗ് ഫസൽ എ ബക്കർ, സൗണ്ട് ഡിസൈൻ വൈശാഖ് സോഭൻ, മേക്കപ്പ് നിമ്മി സുനിൽ, കാസ്റ്റിങ് ഡയറക്ടർ അസിം കോട്ടൂർ, സ്റ്റിൽസ് സുമേഷ്, ആർട്ട് ജസ്റ്റിൻ, കോസ്റ്റ്യൂം ഡിസൈൻ രഹനാസ് ഡിസൈൻ, ടൈറ്റിൽ ഡിസൈൻ മുഹമ്മദ് സല.
ഇത് സിനിമ നടൻ അല്ല; വീട്ടിൽ മീൻ കൊണ്ടുവരുന്ന ആൾ; ബേസിലിനെ കുറിച്ച് പെൺകുട്ടി, ‘കേരളത്തിലേക്ക് വാ കാണിച്ചു തരാ’മെന്ന് നടൻ
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടനും സംവിധായകനുമാണ് ബേസില്‍ ജോസഫ്. ഷോർട്ട് ഫിലിമുകളിൽ തുടങ്ങി വിനീത് ശ്രീനിവാസൻ ചിത്രമായ തിരയിലൂടെ സംവിധാന സഹായിയായി കൂടി പിന്നീട് ഗോദ, മിന്നൽ മുരളി തുടങ്ങിയ സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനായി മാറിയ ആളാണ് ബേസിൽ. ഇടയിൽ അഭിനയവും സീരിയസായി എടുത്ത താരം ചുരുങ്ങിയ കാലയളവിൽ മികച്ച ചിത്രങ്ങളിലൂടെ മുഖ്യധാരാ നടന്മാരിൽ ഒരാളായി മാറുകയായിരുന്നു.
വലിയ ഫാൻ ബേസ് ആണ് താരത്തിന് കേരളത്തിനകത്തും പുറത്തും ഇപ്പോഴുള്ളത്. എന്നാൽ ഇത്രയും പ്രശസ്തനായ താരത്തിനെ അറിയില്ലെന്ന് ഒരാൾ തീർത്തു പറഞ്ഞാൽ അയാളെ മലയാളികൾ വെറുതെ വിടുമോ? ബേസിലിനെ അറിയില്ലെന്നു മാത്രമല്ല, ഇയാൾ ഒരു സിനിമാനടൻ അല്ലെന്നും മീൻ കൊണ്ടുവരുന്ന ആളാണെന്നും കൂടി പറഞ്ഞാൽ മലയാളികൾ ഈ ഇൻസൾട്ട് വച്ചുപൊറുപ്പിക്കുമോ? എങ്കിൽ ഇത്തരത്തിൽ ബേസിലിനെ അറിയില്ലെന്നു പറയുന്ന ഒരു കുഞ്ഞു പെൺകുട്ടിയുടെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആകുന്നത്.
ഏറ്റവും ഇഷ്ടപ്പെട്ട സിനിമാ നടൻ ആരാണെന്ന് കുട്ടിയോട് അച്ഛൻ ചോദിക്കുന്ന വീഡിയോയാണ് വെെറലായത്.മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി, ബേസിൽ ജോസഫ് ഇവരിൽ ആരെയാണ് ഏറ്റവും കൂടുതൽ ഇഷ്ടമെന്നാണ് ചോദിക്കുന്നത്. അപ്പോൾ കുട്ടി ബേസിൽ ജോസഫ് ആരാണ് അങ്ങനെ ഒരു നടൻ ഇല്ലെന്ന് മറുപടി പറയുന്നു. തുടർന്ന് കുട്ടിയുടെ അച്ഛൻ ഗൂഗിളിൽ നിന്ന് ബേസിലിന്റെ ചിത്രം എടുത്ത് കാണിക്കുമ്പോൾ ഇത് സിനിമാ നടൻ അല്ലെന്നും മീൻ വിൽക്കാൻ വരുന്ന ആളാണെന്നുമാണ് കുട്ടി പറയുന്നത്.
‘ഇത് സിനിമ നടൻ അല്ല അച്ഛാ, വീട്ടിൽ മീൻ കൊണ്ടുവരുന്ന ആളാണ്. ഞാൻ കണ്ടിട്ടുണ്ട്. ഇയാൾ സിനിമാ നടൻ അല്ല. ഉറപ്പായിട്ടും മീൻ വിൽക്കാൻ വരുന്ന ചേട്ടൻ ആണ്. സ്കൂട്ടറിന്റെ പിറകിൽ പെട്ടി ഓക്കെ വച്ചാണ് വരുന്നത്. ഞാൻ കണ്ടിട്ടുണ്ട്’- കുട്ടി പറഞ്ഞു. വീഡിയോ വെെറലായതിന് പിന്നാലെ ബേസിലും കമന്റുമായി രംഗത്തെത്തിയിട്ടുണ്ട്. ‘എടി മോളെ നീ കേരളത്തിലോട്ട് വാ കാണിച്ചു തരാം. രണ്ടു കിലോ മത്തിയും കൊണ്ടുവരാം’ – എന്നായിരുന്നു നടന്റെ കമന്റ്. ഇസാന ജെബിൻചാക്കോ എന്ന ഇൻസ്റ്റഗ്രാം പേജിലാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.
നിറത്തിന്റേയും രൂപത്തിന്റേയും പേരില്‍ ഒരുപാട് കളിയാക്കലുകൾ; കാണാന്‍ കൊള്ളാമെന്ന് ആദ്യമായി പറഞ്ഞത് ആ പെൺകുട്ടി, ഉള്ളുതുറന്ന് ചന്തു സലിംകുമാർ
കല്യാണി പ്രിയദർശൻ നായികയായി എത്തിയ ‘ലോക’ മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ മുന്നേറുകയാണ്. ഡൊമിനിക് അരുൺ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. മലയാളത്തിലെ ആദ്യത്തെ ലേഡി സൂപ്പർഹീറോ ചിത്രം കൂടിയാണ് ലോക. കല്യാണിയുടെയും നസ്ലെന്റെയും സാൻഡിയുടെയും പ്രകടനത്തോടൊപ്പം ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന മറ്റൊരു കഥാപാത്രമായിരുന്നു ചന്തു സലിംകുമാർ അവതരിപ്പിച്ച വേണു എന്ന കഥാപാത്രം. മഞ്ഞുമ്മൽ ബോയ്സ് എന്ന ചിത്രത്തിലെ ശ്രദ്ധേയമായ വേഷത്തിന് ശേഷം ചന്തുവിന്റെ കരിയറിലെ മികച്ച കഥാപാത്രത്തിൽ ഒന്ന് കൂടിയായി മാറിയിരിക്കുകയാണ് ലോകയിലെ വേണു.
എന്നാൽ ഇപ്പോഴിതാ സിനിമയിലേക്ക് എത്തിപ്പെട്ട തന്റെ വഴികളെ കുറിച്ച് സംസാരിക്കുകയാണ് ചന്തു. ചെറുപ്പം മുതൽ രൂപത്തിന്റെയും നിറത്തിന്റെയും പേരിൽ താൻ ഒരുപാട് കളിയാക്കലുകൾ നേരിട്ടുണ്ടെന്നാണ് ചന്തു പറയുന്നത്. ആദ്യമായി തന്നെ കാണാൻ കൊള്ളാം എന്ന് പറഞ്ഞത് കോളജിൽ ഉണ്ടായിരുന്നപ്പോൾ പ്രണയിച്ച കുട്ടിയായിരുന്നുവെന്നും അവൾ നൽകിയ ആത്മവിശ്വാസം വലുതായിരുന്നുവെന്നും ചന്തു ഓർത്തെടുക്കുന്നു.
“ചെറുപ്പത്തില്‍ രൂപത്തിന്റെ പേരില്‍ ഒരുപാട് കളിയാക്കലുകള്‍ ഏറ്റുവാങ്ങിയിട്ടുണ്ട് ഞാൻ. കാണാന്‍ കൊള്ളില്ല എന്ന് കേട്ട് വളര്‍ന്ന ഒരാളായതിനാൽ നടനാകാന്‍ കഴിയില്ലെന്നാണ് കരുതിയത്. നടനാകാന്‍ സൗന്ദര്യം വേണം എന്നൊരു ചിന്തയുണ്ട്. അത് കേട്ടാണ് വളര്‍ന്നാണ്. നടനാകണാമെന്ന് പറയുമ്പോള്‍ തമിഴ് സിനിമയില്‍ ഭാവിയുണ്ട് എന്നാണ് പറയുക, അത് ഞാന്‍ രക്ഷപ്പെടണം എന്നു കരുതി പറയുന്നതല്ല. കറുത്തവനാണ്, കറുത്തവര്‍ തമിഴ് സിനിമയിലാണ് വരേണ്ടത് എന്നൊരു പൊതുബോധത്തിന്റെ ഭാഗമാണ്
ഇത്തരം കാര്യങ്ങളിലൂടെ വളര്‍ന്നു വന്നൊരാള്‍ ആയതിനാല്‍ നടനാകാന്‍ പറ്റും എന്നൊരു ചിന്തയുണ്ടായിരുന്നില്ല. കണ്ണാടിയിലൊക്കെ നോക്കി അഭിനയിച്ചു നോക്കുമ്പോഴും ഇതെല്ലാം കേട്ട് വളര്‍ന്നതിനാല്‍ എനിക്ക് ഒരിക്കലും തൃപ്തി ലഭിച്ചിരുന്നില്ല. എങ്ങനെയൊക്കെ കരഞ്ഞാലും കാണാന്‍ കൊള്ളില്ല. എനിക്ക് എന്നെ കാണാന്‍ ഇഷ്ടമല്ലാതായി. അങ്ങനൊരു ഘട്ടത്തിലാണ് കോളജില്‍ വച്ച് ആദ്യമായൊരു പ്രണയമുണ്ടാകുന്നത് ആദ്യമായി എന്നെ കാണാന്‍ കൊള്ളാം എന്ന് പറയുന്നത് ആ കുട്ടിയാണ്. അത് കേട്ടപ്പോള്‍ ആത്മവിശ്വാസം തോന്നി. പ്രണയിക്കുന്നവര്‍ അങ്ങോട്ടും ഇങ്ങോട്ടും കാണാന്‍ കൊള്ളാമെന്ന് പറയുമല്ലോ. എങ്കിലും അതൊരു ആത്മവിശ്വാസം നല്‍കി. സിനിമയില്‍ അഭിനയിച്ചാല്‍ നന്നാകുമെന്ന് ആദ്യമായി പറയുന്നത് ആ കുട്ടിയാണ്.
കോളജില്‍ പഠിക്കുമ്പോള്‍ എന്റെ ആഗ്രഹം ഓസ്‌കര്‍ വാങ്ങണമെന്നായിരുന്നു. അതിനായി സ്‌ക്രീന്‍ റൈറ്റിങ് പഠിക്കാനാണ് ലിറ്ററേച്ചര്‍ എടുത്തത് എന്നായിരുന്നു പറഞ്ഞിരുന്നത്. സാധാരണ ഞാന്‍ ഓസ്‌കര്‍ എന്ന് പറയുമ്പോള്‍ എല്ലാവരും ചിരിക്കും. പക്ഷെ ആ കുട്ടി മാത്രം ചിരിച്ചില്ല. ഒരു ദിവസം കിട്ടും എന്നൊരു വിശ്വാസം തന്നു. എന്റെ ജീവിതത്തില്‍ അമ്മയ്ക്ക് ശേഷം എന്നെ ഏറ്റവും കൂടുതല്‍ സ്വാധീനിച്ചിട്ടുള്ള വ്യക്തിയാണ് ആ കുട്ടി” ചന്തു പറയുന്നു.
ഗുരുവായൂർ മേൽശാന്തിയായി സുധാകരൻ നമ്പൂതിരി തിരഞ്ഞെടുക്കപ്പെട്ടു
ഗുരുവായൂരിലെ പുതിയ മേല്‍ശാന്തി ആയി പാലക്കാട് ശ്രീകൃഷ്ണപുരം വലംപിരിമംഗലം മൂര്‍ത്തിയേടത്ത് മന സുധാകരന്‍ നമ്പൂതിരി (59) തിരഞ്ഞെടുക്കപ്പെട്ടു. ഒക്ടോബര്‍ 1 മുതല്‍ അടുത്ത 6 മാസത്തേക്കാണ് നിയമനം. ബുധനാഴ്ച ഉച്ചപൂജ കഴിഞ്ഞ് ക്ഷേത്രം നട തുറന്ന ശേഷം നറുക്കെടുപ്പിലൂടെയായിരുന്നു തിരഞ്ഞെടുപ്പ്. കൂടിക്കാഴ്ചയിലൂടെ യോഗ്യരെന്ന് കണ്ടെത്തിയ 51 അപേക്ഷകരുടെ പേരുകള്‍ ശ്രീലകത്തിന് മുന്നിലെ നമസ്‌ക്കാര മണ്ഡപത്തില്‍ വെള്ളിക്കുടത്തില്‍ നിക്ഷേപിച്ചു. ക്ഷേത്രംതന്ത്രി പി.സി.ദിനേശന്‍ നമ്പൂതിരിപ്പാടിന്റെ സാന്നിധ്യത്തില്‍ നിലവിലെ മേല്‍ശാന്തി കവപ്ര മാറത്ത് അച്യുതന്‍ നമ്പൂതിരി നറുക്കെടുത്തു. ദേവസ്വം ചെയര്‍മാന്‍ ഡോ.വി.കെ.വിജയന്‍, ഭരണസമിതി അംഗങ്ങളായ മല്ലിശ്ശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട്, സി.മനോജ്, കെ.എസ് ബാലഗോപാല്‍, അഡ്മിനിസ്‌ട്രേറ്റര്‍ ഒ.ബി.അരുണ്‍കുമാര്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായി. 63 അപേക്ഷകരില്‍ എട്ട് പേര്‍ കൂടിക്കാഴ്ചയ്ക്ക് എത്തിയില്ല. നാലു പേര്‍ കൂടിക്കാഴ്ചയില്‍ അയോഗ്യരായി.
59 കാരനായ നിയുക്ത മേല്‍ശാന്തി എം എ, ബി.എഡ് ബിരുദധാരിയാണ്. ശ്രീകൃഷ്ണപുരം ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ റിട്ട. പ്രിന്‍സിപ്പലാണ്. എഴുത്തുകാരനും ഘടം, മൃദംഗം കലാകാരനുമാണ്. രണ്ട് കവിതാ സമാഹാരങ്ങൾ പുറത്തിറക്കിയിട്ടുണ്ട്. ഭാര്യ: ഷാജിനി (റിട്ട.പ്രധാനധ്യാപിക, മണ്ണാര്‍ക്കാട് കല്ലടി ഹൈസ്‌കൂള്‍). മക്കൾ: സുമനേഷ്, നിഖിലേഷ് എന്നിവരാണ്. ചുമതലയേറ്റെടുക്കുന്നതിന് മുന്നോടിയായി നിയുക്ത മേല്‍ശാന്തി 12 ദിവസം ക്ഷേത്രത്തില്‍ ഭജനമിരിക്കും. അതിനുശേഷം സെപ്റ്റംബര്‍ 30 ന് രാത്രി ചുമതലയേല്‍ക്കും. ആറു മാസം പുറപ്പെടാശാന്തിയായി ക്ഷേത്രത്തില്‍ തന്നെ താമസിച്ച് പൂജാകര്‍മങ്ങള്‍ നിര്‍വഹിക്കും.












