Home Blog Page 59

ആ ചിത്രത്തിൽ അഭിനയിക്കാൻ മമ്മൂക്ക പൈസ വാങ്ങിയില്ല! കാരണം ഭാര്യ സുൽഫത്ത്, അവളോട് വാക്കു പറഞ്ഞു പോയെന്ന് താരം പറഞ്ഞെന്ന് മുകേഷ്

0
Spread the love

സിനിമയിലെ ചില സൗഹൃദങ്ങൾ ആരുടെ ഹൃദയവും കവരുന്നതാണ്. അതിനു മലയാളികളെ സംബന്ധിച്ച് ഏറ്റവും നല്ല ഉദാഹരണമാണ് മെഗാസ്റ്റാർ മമ്മൂട്ടിയും സൂപ്പർ താരം ലാലേട്ടനും തമ്മിലുള്ള അചഞ്ചലമായ സ്നേഹം. മമ്മൂക്കയ്ക്ക് പ്രിയപ്പെട്ട ലാലായും ലാലേട്ടന്റെ പ്രിയപ്പെട്ട ഇച്ചാക്കയായി മമ്മൂക്കയും ഇരുവരും സ്നേഹത്തോടെ മാറുന്ന ചിത്രങ്ങൾ മലയാളികൾ പലപ്പോഴും വലിയ ആഘോഷമാക്കാറുണ്ട്. ശ്രീനിവാസനും ലാലേട്ടനും, ദിലീപും സിദ്ദിഖും, ജയറാമും സുരേഷ് ഗോപിയും, പിഷാരടിയും കുഞ്ചാക്കോ ബോബനും തുടങ്ങി പഴയ തലമുറയിലും പുതിയ തലമുറയിലുമായി നിലനിൽക്കുന്ന ചില ചില സൗഹൃദങ്ങൾ കാണാൻ തന്നെ വലിയ രസമാണ്.

ഇത്തരത്തിൽ സിനിമയ്ക്കപ്പുറം വേരോടിയ സൗഹൃദത്തിന്റെ പുറത്ത് പല ചിത്രങ്ങളും പിറന്നിട്ടുണ്ട്. ആളോ പണമോ നോക്കാതെ സൗഹൃദത്തിന്റെ പുറത്ത് പലരും കൈകോർത്തപ്പോൾ വലിയ വലിയ ചിത്രങ്ങൾ വരെ ഇത്തരത്തിൽ പിറന്നിട്ടുണ്ട്. അത്തരത്തിലൊരു ചിത്രമായിരുന്നു ശ്രീനിവാസനും മീനയും പ്രധാന വേഷത്തിൽ എത്തിയ ചിത്രം കഥ പറയുമ്പോൾ. ശ്രീനിവാസനും നടൻ മുകേഷും ചേർന്ന് നിർമിച്ച ചിത്രത്തിൽ മമ്മൂട്ടിയുടെ അതിഥി വേഷം വലിയ പ്രധാന്യമുള്ളതായിരുന്നു. ശ്രീനിവാസനോടുള്ള സൗഹൃദത്തിന്റെ പുറത്താണ് മമ്മൂക്ക സൂപ്പർസ്റ്റാർ അശോക് രാജിന്റെ വേഷം ചെയ്യാൻ സമ്മതിച്ചതെന്നും ചിത്രത്തിൽ അഭിനയിച്ചതിന് പ്രതിഫലം വാങ്ങിയില്ലയെന്നും മുകേഷ് മുൻപ് ഒരു വേദിയിൽ പറഞ്ഞിരുന്നു. ഇതിനു പിന്നിലെ കാരണം മമ്മൂക്കയുടെ പ്രിയ പത്നി സുൽഫത്ത് ആണെന്നും മുകേഷ് കൂട്ടിച്ചേർത്തിരുന്നു.

മുകേഷിന്റെ വാക്കുകൾ

മമ്മൂക്ക ഈ സിനിമയിൽ അഭിനയിച്ചതിന്റെ പൈസ വാങ്ങിയില്ല. അതിനുള്ള കാരണം അദ്ദേഹം പറഞ്ഞത്, ഞാനെന്റെ ഭാര്യയോട് വാക്കു പറഞ്ഞു പോയി എന്നാണ്. ആ സിനിമ കണ്ടിട്ട് എന്റെ ഭാര്യ എന്നോട് പറഞ്ഞത് സിനിമയിൽ ഉള്ളത് അശോക് രാജ് ആണെങ്കിലും കേരളത്തിലുള്ള ആൾക്കാർ ഇത് മമ്മൂട്ടി ആയിട്ട് കണക്കാക്കും. നിങ്ങൾ സൗഹൃദങ്ങൾക്ക് വേണ്ടി, സാധാരണ ആളുകൾക്ക് വേണ്ടി എത്രമാത്രം ഡൗൺ ടു എർത്ത് ആകുന്നു എന്നുള്ളത് കോടിക്കണക്കിന് രൂപ മുടക്കി ചിലപ്പോൾ ഒരു സിനിമ എടുത്താലും അത് ഇത്രത്തോളം ഗംഭീരമാവില്ല.
അതുകൊണ്ടുതന്നെ നിങ്ങൾ മുകേഷിന്റെ അടുത്തുനിന്നും ശ്രീനിവാസന്റെ അടുത്ത് നിന്നും പൈസ വാങ്ങരുത്. എന്ന് എന്റെ ഭാര്യ പറഞ്ഞതുകൊണ്ടാണ് ഞാൻ ഈ പൈസ വാങ്ങാത്തത് എന്ന് മമ്മൂക്ക പറഞ്ഞു. വാങ്ങി കഴിഞ്ഞാൽ എനിക്ക് അവളെ ഫേസ് ചെയ്യാൻ പറ്റില്ല എന്നും അദ്ദേഹം പറഞ്ഞു. അദ്ദേഹം ഉണ്ടാക്കിയ ഒരു ന്യായമാണോ എന്നെനിക്കറിഞ്ഞുകൂടാ. അപ്പോൾ ഞാൻ ശ്രീനിയുടെ അടുത്ത് പറഞ്ഞു ഇനി ആ പൈസ കൊടുക്കാൻ നിർബന്ധിക്കേണ്ട എന്ന്. അദ്ദേഹം പറഞ്ഞത് കേട്ടപ്പോൾ സന്തോഷം എന്നതിനേക്കാൾ അത് അദ്ദേഹത്തിന്റെ ഒരു വലിയ ക്വാളിറ്റി ആയിട്ടാണ് എനിക്ക് തോന്നിയത്

‘മാസ്സ് ബങ്ക് അടിക്കാൻ പറ്റിയ മാസ്സ് പിള്ളേർ വേണം’; ബേസിൽ ജോസഫ് ആദ്യമായി നിർമ്മിക്കുന്ന ചിത്രത്തിൻ്റെ കാസ്റ്റിംഗ് കോൾ പുറത്ത്

0
Spread the love

നടനും സംവിധായകനുമായ ബേസിൽ ജോസഫ് ആദ്യമായി നിർമ്മിക്കുന്ന ചിത്രത്തിൻ്റെ കാസ്റ്റിംഗ് കോൾ പുറത്ത്. ഡോക്ടർ അനന്തു എൻ്റർടെയ്ൻമെൻ്റ്‌സിൻ്റെ ബാനറിൽ ഡോക്ടർ അനന്തുവിനൊപ്പം ചേർന്നാണ് ബേസിൽ ജോസഫ് ആദ്യ ചിത്രം നിർമ്മിക്കുന്നത്. “മാസ്സ് ബങ്ക് അടിക്കാൻ പറ്റിയ മാസ്സ് പിള്ളേർ വേണം” എന്ന കുറിപ്പോടെയാണ് ഈ ചിത്രത്തിൻ്റെ കാസ്റ്റിംഗ് കോൾ പുറത്ത് വിട്ടിരിക്കുന്നത്.

18 മുതൽ 26 വയസ്സ് വരെ പ്രായമുള്ള യുവതി – യുവാക്കളിൽ നിന്നാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. താൽപര്യമുള്ളവർ അവരുടെ ഫോട്ടോസ്, 1 മിനിറ്റിൽ കവിയാത്ത പെർഫോമൻസ് വീഡിയോ എന്നിവ ഒക്ടോബർ 10 നുള്ളിൽ basilananthuproduction01@gmail.com എന്ന ഇമെയിൽ വിലാസത്തിലേക്ക് അയക്കാൻ ആണ് കാസ്റ്റിംഗ് കോളിൽ നിർദേശിച്ചിരിക്കുന്നത്.

കോളേജ് പശ്ചാത്തലത്തിലാണ് ചിത്രത്തിൻ്റെ കഥ നടക്കുന്നത്. രണ്ട് ദിവസം മുമ്പ് തൻ്റെ പ്രൊഡക്ഷൻ ഹൗസിൻ്റെ ലോഗോ ലോഞ്ച് ചെയ്യവെയാണ് ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ബേസിൽ വെളിപ്പെടുത്തിയത്. ‘ബേസിൽ ജോസഫ് എന്റർടെയ്ൻമെന്റ്’ എന്നാണ് നിർമാണ കമ്പനിയുടെ പേര്. ഒരു കൊച്ചു അനിമേഷൻ വീഡിയോയും ബേസിൽ പങ്കുവെച്ചിട്ടുണ്ട്. ചിത്രത്തിൻ്റെ ടൈറ്റിൽ ടീസർ, ചിത്രത്തിൻ്റെ താരനിര, സങ്കേതിക പ്രവർത്തകർ എന്നിവരെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ എന്നിവ വൈകാതെ പുറത്ത് വിടും. ചിത്രത്തിൽ ടൊവിനോ തോമസ്, വിനീത് ശ്രീനിവാസൻ, ബേസിൽ ജോസഫ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നതെന്നാണ് റിപ്പോർട്ട്. പിആർഒ – വൈശാഖ് സി വടക്കെവീട്, ജിനു അനിൽകുമാർ.

ദിവസവും കാരറ്റ് ഭക്ഷണത്തിൽ ഉൾപ്പെടുത്തൂ; ഗുണങ്ങൾ ഒന്നും രണ്ടുമല്ല! നിരവധി…

0
Spread the love

വിറ്റാമിൻ എ, സി, കെ, ബി 6, ബയോട്ടിൻ, പൊട്ടാസ്യം, ബീറ്റാ കരോട്ടിന്‍, ഫൈബര്‍, ആന്‍റി ഓക്സിഡന്‍റുകള്‍ തുടങ്ങിയവ ക്യാരറ്റില്‍ അടങ്ങിയിട്ടുണ്ട്. പതിവായി ഡയറ്റില്‍ ക്യാരറ്റ് ഉള്‍പ്പെടുത്തുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

1. കണ്ണുകളുടെ ആരോഗ്യം

ബീറ്റാ കരോട്ടിന്‍ അടങ്ങിയ ക്യാരറ്റ് പതിവായി കഴിക്കുന്നത് കണ്ണുകളുടെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും.

2. രോഗ പ്രതിരോധശേഷി

ക്യാരറ്റില്‍ വിറ്റാമിന്‍ സി ധാരാളം അടങ്ങിയിട്ടുണ്ട്. കൂടാതെ ആന്‍റിഓക്സിഡന്‍റുകളും മറ്റ് വിറ്റാമിനുകളും അടങ്ങിയ ക്യാരറ്റ് പതിവായി കഴിക്കുന്നത് രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും

3. ഹൃദയാരോഗ്യം

പൊട്ടാസ്യവും നാരുകളും ധാരാളം അടങ്ങിയ ക്യാരറ്റ് ഉയര്‍ന്ന രക്തസമ്മര്‍ദ്ദം കുറയ്ക്കാനും കൊളസ്ട്രോളിനെ നിയന്ത്രിക്കാനും ഹൃദയത്തിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.

4. ദഹനം

നാരുകളാല്‍ സമ്പന്നമായ ക്യാരറ്റ് കഴിക്കുന്നത് മലബന്ധത്തെ അകറ്റാനും കുടലിലെ നല്ല ബാക്ടീരയകളുടെ എണ്ണം വര്‍ധിപ്പിക്കാനും കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.

5. എല്ലുകളുടെ ആരോഗ്യം

വിറ്റാമിന്‍ കെ1, പൊട്ടാസ്യം എന്നിവ അടങ്ങിയ ക്യാരറ്റ് എല്ലുകളുടെ ആരോഗ്യം സംരക്ഷിക്കാന്‍ ഗുണം ചെയ്യും.

6. ബ്ലഡ് ഷുഗര്‍ കുറയ്ക്കാന്‍

ക്യാരറ്റിന്‍റെ ഗ്ലൈസമിക് സൂചിക കുറവാണ്. അതിനാല്‍ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാന്‍ ക്യാരറ്റ് ജ്യൂസ് കുടിക്കാം.

7. ക്യാന്‍സര്‍ സാധ്യത കുറയ്ക്കാന്‍

ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ ക്യാരറ്റ് പതിവായി കഴിക്കുന്നത് ക്യാന്‍സര്‍ സാധ്യതയെ കുറയ്ക്കാനും സഹായിക്കും.

8. ശരീരഭാരം നിയന്ത്രിക്കാന്‍

കലോറി വളരെ കുറഞ്ഞ പച്ചക്കറിയാണ് ക്യാരറ്റ്. കൂടാതെ ഫൈബറും അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ കഴിക്കുന്നത് വിശപ്പ് കുറയ്ക്കാനും ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കും.

9. ചര്‍മ്മം

ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും ക്യാരറ്റ് കഴിക്കുന്നത് നല്ലതാണ്. വിറ്റാമിന്‍ സിയും മറ്റ് ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ ക്യാരറ്റ് ചര്‍മ്മത്തെ തിളക്കമുള്ളതും ആരോഗ്യമുള്ളതുമാക്കും.പൊട്ടാസ്യവും നാരുകളും ധാരാളം അടങ്ങിയ ക്യാരറ്റ് ഉയര്‍ന്ന രക്തസമ്മര്‍ദ്ദം കുറയ്ക്കാനും കൊളസ്ട്രോളിനെ നിയന്ത്രിക്കാനും ഹൃദയത്തിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.

4. ദഹനം

നാരുകളാല്‍ സമ്പന്നമായ ക്യാരറ്റ് കഴിക്കുന്നത് മലബന്ധത്തെ അകറ്റാനും കുടലിലെ നല്ല ബാക്ടീരയകളുടെ എണ്ണം വര്‍ധിപ്പിക്കാനും കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.

5. എല്ലുകളുടെ ആരോഗ്യം

വിറ്റാമിന്‍ കെ1, പൊട്ടാസ്യം എന്നിവ അടങ്ങിയ ക്യാരറ്റ് എല്ലുകളുടെ ആരോഗ്യം സംരക്ഷിക്കാന്‍ ഗുണം ചെയ്യും.

6. ബ്ലഡ് ഷുഗര്‍ കുറയ്ക്കാന്‍

ക്യാരറ്റിന്‍റെ ഗ്ലൈസമിക് സൂചിക കുറവാണ്. അതിനാല്‍ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാന്‍ ക്യാരറ്റ് ജ്യൂസ് കുടിക്കാം.

7. ക്യാന്‍സര്‍ സാധ്യത കുറയ്ക്കാന്‍

ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ ക്യാരറ്റ് പതിവായി കഴിക്കുന്നത് ക്യാന്‍സര്‍ സാധ്യതയെ കുറയ്ക്കാനും സഹായിക്കും.

8. ശരീരഭാരം നിയന്ത്രിക്കാന്‍

കലോറി വളരെ കുറഞ്ഞ പച്ചക്കറിയാണ് ക്യാരറ്റ്. കൂടാതെ ഫൈബറും അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ കഴിക്കുന്നത് വിശപ്പ് കുറയ്ക്കാനും ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കും.

9. ചര്‍മ്മം

ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും ക്യാരറ്റ് കഴിക്കുന്നത് നല്ലതാണ്. വിറ്റാമിന്‍ സിയും മറ്റ് ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ ക്യാരറ്റ് ചര്‍മ്മത്തെ തിളക്കമുള്ളതും ആരോഗ്യമുള്ളതുമാക്കും.

‘നീ എന്താണ് കരുതുന്നത്, എന്തിനാണ് ഇത്രയും വലിയ റിസ്ക് നീ എടുത്തത്?’; ‘ലോക’യുടെ ബജറ്റിനെക്കുറിച്ച് വാപ്പച്ചിക്ക് ടെൻഷൻ ഉണ്ടായിരുന്നു: ദുൽഖർ

0
Spread the love

ദുൽഖർ സൽമാന്റെ നിർമാണത്തിൽ ഡൊമിനിക് അരുൺ സംവിധാനം ചെയ്ത കല്യാണി പ്രിയ ദർശൻ മുഖ്യ വേഷത്തിലെത്തിയ ‘ലോക’ ബോക്സ് ഓഫീസിൽ വിപ്ലവം തീർത്ത് മുന്നോട്ട് കുതിക്കുകയാണ്. റിലീസ് ചെയ്ത് 7 ദിവസം കൊണ്ട് 100 കോടി ക്ലബ്ബിൽ ഇടം പിടിച്ച ചിത്രം 250 കോടി കലക്ഷൻ നേടി വിജയ കുതിപ്പ് തുടരുകയാണ്. തെന്നിന്ത്യയിൽ തന്നെ നായികാ പ്രാധാന്യമുള്ള ഒരു ചിത്രം നേടുന്ന അത്ഭുത കരമായ പ്രേക്ഷക പ്രതികരണത്തിനൊപ്പം ആഗോളതലത്തിലും ലോകയ്ക്ക് സ്വീകാര്യത ലഭിക്കുന്നുണ്ട്. ഇപ്പോഴിതാ ഇത്രയും വലിയ മുതൽമുടക്കിൽ ‘ലോക’ നിർമിക്കാൻ ഒരുങ്ങിയ സമയത്ത് പിതാവ് മമ്മൂട്ടിയും ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ കൈകാര്യം ചെയ്ത കല്യാണിയുടെ പിതാവും സംവിധായകനുമായ പ്രിയദർശനും ഒരുപോലെ ആശങ്ക പ്രകടിപ്പിച്ചിരുന്നുവെന്ന് പറയുകയാണ് ദുൽഖർ. എന്നാൽ ഇപ്പോൾ സിനിമയുടെ വിജയത്തിൽ അവർ രണ്ടുപേരും സന്തോഷിക്കുന്നുണ്ടെന്നും ദുൽഖർ കൂട്ടിച്ചേർത്തു.

‘ഈ സിനിമയെക്കുറിച്ചും ഞങ്ങളെക്കുറിച്ചും അദ്ദേഹത്തിന് നല്ല അഭിപ്രായമാണ്. അങ്ങനെ ഒന്ന് അദ്ദേഹം പ്രതീക്ഷിച്ചിരുന്നില്ലെന്നാണ് എനിക്ക് തോന്നുന്നത്. സത്യം പറഞ്ഞാൽ കല്യാണിയുടെ അച്ഛനും ഇത് ഒട്ടും പ്രതീക്ഷിച്ചില്ല. വാപ്പച്ചിക്ക് സിനിമയുടെ നിർമാണച്ചെലവ് ഓർത്ത് ടെൻഷനുണ്ടായിരുന്നു. കല്യാണിയുടെ അച്ഛൻ എന്നെ വിളിച്ചിട്ട് പറഞ്ഞു, ‘നീ എന്താണ് കരുതുന്നത്, എന്തിനാണ് ഇത്രയും വലിയ റിസ്ക് നീ എടുത്തത്? നീ എടുത്തത് ഒരു ചെറിയ സിനിമയല്ല, ഒരു വലിയ സിനിമയാണ്.’ ഞാൻ പറഞ്ഞു, ‘എനിക്കറിയില്ല സർ, എനിക്ക് ശരിക്കും അറിയില്ല. ഈ സിനിമയുടെ ആശയത്തിൽ എനിക്ക് വിശ്വാസമുണ്ടായിരുന്നു’. ദുൽഖർ പറയുന്നു.

‘ഇപ്പോൾ ഞങ്ങൾക്ക് ഇഷ്ടമുള്ള രീതിയിൽ സിനിമകൾ ചെയ്യാൻ സ്വാതന്ത്ര്യം ലഭിച്ചെന്ന് ഞാൻ കരുതുന്നു. ഇപ്പോൾ അവർക്ക് ഞങ്ങളെ മനസ്സിലായി. ‘ഒരുപക്ഷേ നിങ്ങൾക്ക് അറിയാമായിരിക്കും നിങ്ങൾ എന്താണ് ചെയ്യുന്നതെന്ന്’ എന്നാണ് അവർ ഇപ്പോൾ പറയുന്നത്.’’–ദുൽഖർ പറയുന്നു

ആര്യയുടെ വിവാഹ സാരിയുടെ വിലകേട്ടാൽ ഞെട്ടും! കല്യാണ തലേന്ന് സർപ്രൈസായി പ്രമുഖ നടിയുടെ കാൾ എത്തിയെന്ന് വെളിപ്പെടുത്തൽ

0
Spread the love

നടിയും അവതാരകയുമായ ആര്യ ബാബുവും കൊറിയോഗ്രാഫറും ഡി.ജെയുമായ സിബിൻ ബെഞ്ചമിനും തമ്മിലുള്ള വിവാഹം സോഷ്യൽ മീഡിയ വലിയ ആഘോഷമാക്കിയിരുന്നു. ഇഷ്ട താരങ്ങളുടെ വിവാഹമെന്ന നിലയിൽ ആശംസയും സന്തോഷവും അറിയിച്ചും മുൻ വിവാഹങ്ങളെയും വിവാദങ്ങളെയും വലിച്ചിഴച്ചും ഒക്കെ പലതരം വാർത്തകൾ ഈ സമയത്ത് വന്നിരുന്നു. അതേസമയം സോഷ്യൽ മീഡിയ വളരെയധികം പ്രശംസിച്ച ഒരു കാര്യമായിരുന്നു വിവാഹ വേളയിലെ ആര്യയുടെ മെയ്ക്ക് അപ്പും സാരിയും ആഭരണങ്ങളും മറ്റും. സ്വന്തമായി വസ്ത്ര ബ്രാൻഡ് ഉള്ള ആളായതുകൊണ്ട് തന്നെ പ്രേക്ഷകർ ആകാംഷയോടെ കാത്തിരുന്ന കാര്യമായിരുന്നു ഇവയൊക്കെ. ഇപ്പോഴിതാ വിവാഹ പന്തലിലേക്ക് താൻ അണിഞ്ഞെത്തിയ വിലകൂടിയ സാരിയെ കുറിച്ചും വിവാഹത്തലേന്ന് തന്നെ തേടിയെത്തിയ പ്രമുഖ നടിയുടെ ഫോൺ കോളിനെ കുറിച്ചും തുറന്നു പറയുകയാണ് ആര്യ.

സ്വന്തം ബ്രാൻഡായ കാഞ്ചീവരത്തിന്റെ പ്രീമിയം കലക്ഷനിലുള്ള സാരിയാണ് ആര്യ വിവാഹത്തിന് ധരിച്ചത്. 190000 രൂപയാണ് ഈ ആഡംബര സാരിയുടെ വില. അതേസമയം കല്യാണത്തിന് ഒട്ടും പ്രതീക്ഷിക്കാത്ത എന്തെങ്കിലും ഫോൺ‌ കോളോ, ആശംസകളോ വന്നോ എന്ന ചോദ്യത്തിന്, അതെ വന്നു എന്നായിരുന്നു ആര്യയുടെ ഉത്തരം. മഞ്ജു വാര്യരുടെ കോളായിരുന്നു അത്. വിവാഹത്തിന്റെ തലേ ദിവസം മഞ്ജു ചേച്ചി വിളിച്ചു എന്നും, ഹൃദയം നിറഞ്ഞ സന്തോഷത്തോടെ തങ്ങൾക്ക് ആശംസകൾ അറിയിച്ചു എന്നും ആര്യ കൂട്ടിച്ചേർത്തു.

യോഗ്യതയുള്ള ഒരുപാട് മത്സരാര്‍ത്ഥികള്‍ പുറത്ത് നില്‍ക്കുമ്പോഴാണ് രേണു സുധി; മലയാളത്തിലെ ആദ്യത്തെ വിധവ അവരല്ല! വിമർശനവുമായി നടി

0
Spread the love

ബിഗ് ബോസ് മലയാളം സീസൺ തുടങ്ങുന്നതിനു മുൻപ് പ്രഡിക്ഷൻ ലിസ്റ്റിൽ ഉയർന്നുകേട്ട പേരായിരുന്നു സോഷ്യൽ മീഡിയ താരവും അന്തരിച്ച കലാകാരൻ കൊല്ലം സുധിയുടെ ഭാര്യയുമായ രേണു സുധിയുടേത്. പ്രവചനങ്ങൾ ശരിവെച്ച് രേണു ബിഗ്ബോസിൽ എത്തുകയും ചെയ്തു. എന്നാൽ ഓണം സ്പെഷ്യൽ എപ്പിസോ‍ഡിൽ വെച്ച് രേണു സുധി സ്വമേധയ ഷോയിൽ നിന്ന് വാക്കൗട്ട് ചെയ്യുകയാണ് ഉണ്ടായത്. ആദ്യ ആഴ്‍ച പിന്നിട്ടപ്പോൾ മുതൽ ഹൗസിൽ തുടരാൻ തനിക്ക് കഴിയുന്നില്ലെന്നും മാനസികമായി താൻ വളരെ വീക്കാണെന്നും രേണു പറയാൻ തുടങ്ങിയിരുന്നു. ഇപ്പോഴിതാ രേണു സുധിയെ ബിഗ് ബോസില്‍ തിരഞ്ഞെടുത്തതിനോട് തനിക്ക് യോജിപ്പില്ലെന്നു പറയുകയാണ് നടിയും മുന്‍ ബിഗ്ബോസ് മത്സരാര്‍ത്ഥിയുമായ മനീഷ കെഎസ്.

”രേണു സുധി എന്ന വ്യക്തിയെക്കുറിച്ചല്ല ഞാൻ പറയുന്നത്. ഒരു മത്സരാർത്ഥി എന്ന രീതിയിൽ രേണു സുധിയെ എനിക്ക് അംഗീകരിക്കാൻ കഴിയില്ല. ആ കുട്ടിക്ക് കഴിവില്ലാത്തതു കൊണ്ടല്ല ഇത് പറയുന്നത്. സമൂഹത്തിന് എന്തെങ്കിലും വിധത്തിലുള്ള സംഭാവന ചെയ്‍ത ഒരാള്‍ എന്ന നിലയിലാണ് രേണു ബിഗ് ബോസ് ഹൗസിനുള്ളില്‍ വന്നിരുന്നെങ്കില്‍ അത് അംഗീകരിക്കാന്‍ കഴിഞ്ഞേനെ. പക്ഷേ ഇത് അങ്ങനെയല്ല. ഒരുപാട് യോഗ്യതയുള്ള മത്സരാര്‍ത്ഥികള്‍ പുറത്ത് നില്‍ക്കുന്നുണ്ട്. വെറും മൂന്നു മാസം കൊണ്ടാണ് രേണു സുധി എന്നൊരാളെ മലയാളികള്‍ അറിയാന്‍ തുടങ്ങിയത്. ബിഗ് ബോസ് എന്ന ഷോയുടെ വാല്യൂ ഇത്രയേ ഉള്ളോ?

രേണു സുധിയല്ല മലയാളത്തിലെ ആദ്യത്തെ വിധവ. ഞാന്‍ അടക്കമുള്ള ആളുകള്‍ ഭര്‍ത്താവില്ലാതെ രണ്ടു മക്കളെയും പോറ്റി ജീവിക്കുന്നുണ്ട്. ഇതു വരെ അതൊരു ബാധ്യതയായി കാണിച്ചു നടന്നിട്ടില്ല. ഒരുപാട് കഷ്ടപ്പാടുകള്‍ അനുഭവിച്ചിട്ടുണ്ട്. പക്ഷേ അത് ഏതു നേരവും സമൂഹത്തെ കാണിക്കാനായി നടന്നിട്ടില്ല. രേണു സുധി ഒരു ശക്തയായ മത്സരാര്‍ത്ഥിയായി ബിഗ്‌ബോസില്‍ വരണമായിരുന്നു”, ഒരു അഭിമുഖത്തിൽ മനീഷ പറഞ്ഞു.

നരേന്ദ്ര മോദിയുടെ ജീവിതകഥ സിനിമയാകുന്നു; നായകൻ ഉണ്ണി മുകുന്ദൻ, ഫസ്റ്റ്ലുക്ക് പുറത്ത്

0
Spread the love

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതകഥ സിനിമയാകുന്നു. നരേന്ദ്ര മോദി ആയി ഉണ്ണി മുകുന്ദൻ വേഷമിടുന്ന ഈ പാൻ ഇന്ത്യൻ ചിത്രം നിർമ്മിക്കുന്നത് സിൽവർ കാസ്റ്റ് ക്രിയേഷൻസിന്റെ ബാനറിൽ വീർ റെഡ്‌ഡി. എം ആണ്. മാ വന്ദേ എന്നാണ് ചിത്രത്തിൻ്റെ പേര്. നരേന്ദ്ര മോദിയുടെ ജന്മദിനത്തോടനുബന്ധിച്ചാണ് സിൽവർ കാസ്റ്റ് ക്രിയേഷൻസ് ഈ ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. ക്രാന്തി കുമാർ സി.എച്ച് ആണ് ചിത്രം രചിച്ചു സംവിധാനം ചെയ്യുന്നത്. നരേന്ദ്ര മോദിയുടെ ശ്രദ്ധേയമായ ജീവിത യാത്രയെ ചിത്രീകരിക്കുന്നതിനാണ് ഈ ചിത്രം തയ്യാറാക്കുന്നത്.

യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയുള്ള ഈ ചിത്രം കുട്ടിക്കാലം മുതൽ രാഷ്ട്രനേതാവാകുന്നതിലേക്കുള്ള അദ്ദേഹത്തിന്റെ പ്രചോദനാത്മകമായ ഉയർച്ചയെ പ്രേക്ഷകരുടെ മുന്നിൽ അവതരിപ്പിക്കും. അദ്ദേഹത്തിന്റെ യാത്രയിലുടനീളം സമാനതകളില്ലാത്ത പ്രചോദനത്തിന്റെ ഉറവിടമായി നിലകൊണ്ട, അദ്ദേഹത്തിന്റെ അമ്മയായ ഹീരാബെൻ മോദിയുമായി അദ്ദേഹത്തിന്റെ ആഴത്തിലുള്ള ബന്ധവും ചിത്രത്തിലൂടെ എടുത്തുകാണിക്കും. അന്താരാഷ്ട്ര നിലവാരത്തിൽ അത്യാധുനിക വിഎഫ്എക്സ്, രാജ്യത്തെ മികച്ച സാങ്കേതിക വിദഗ്ധരുടെ വൈദഗ്ദ്ധ്യം എന്നിവ ഉപയോഗിച്ച് ആണ് ഈ ചിത്രം തങ്ങൾ ഒരുക്കുന്നത് എന്ന് നിർമ്മാതാക്കളായ സിൽവർ കാസ്റ്റ് ക്രിയേഷൻസ് അറിയിച്ചു.

പാൻ ഇന്ത്യ റിലീസിനൊപ്പം ഇംഗ്ലീഷിലും ചിത്രം നിർമ്മിക്കും. പ്രചോദനാത്മകമായ ഈ ജീവചരിത്രത്തിലൂടെ പ്രേക്ഷകർക്ക് മറക്കാനാവാത്ത ഒരു സിനിമാ അനുഭവം നൽകുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നും അവർ കൂട്ടിച്ചേർത്തു.

ഛായാഗ്രഹണം – കെ.കെ. സെന്തിൽ കുമാർ ഐഎസ് സി, സംഗീതം -രവി ബസ്രൂർ, എഡിറ്റിംഗ്- ശ്രീകർ പ്രസാദ്, പ്രൊഡക്ഷൻ ഡിസൈനർ- സാബു സിറിൾ, ആക്ഷൻ- കിംഗ് സോളമൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്- ഗംഗാധർ എൻഎസ്, വാണിശ്രീ ബി, ലൈൻ പ്രൊഡ്യൂസേഴ്സ്- ടിവിഎൻ രാജേഷ്, കോ-ഡയറക്ടർ- നരസിംഹ റാവു എം, മാർക്കറ്റിംഗ് – വാൾസ് ആൻഡ് ട്രെൻഡ്സ്, പിആർഒ- ശബരി

കാരണം ഒന്നുമില്ല, കൈനിറയെ സിനിമ,സന്തുഷ്ട കുടുംബവും; എന്നിട്ടും നടി മോഹിനി ആത്മഹത്യക്ക് ശ്രമിച്ചത് 7 തവണ, പിന്നിൽ കൂടോത്രമെന്ന് ജോത്സ്യന്‍മാര്‍

0
Spread the love

തെന്നിന്ത്യൻ പ്രേക്ഷകർക്ക് സുപരിചിതയാണ് മോഹിനി. മലയാളത്തിലും തമിഴിലുമടക്കം മികച്ച സിനിമകളുടെ ഭാഗമായ താരം കൂടിയാണ് മോഹിനി. തമ്പി കണ്ണന്താനം സംവിധാനം ചെയ്ത് 1992 ൽ പുറത്തറിങ്ങിയ ‘നാടോടി’ എന്ന ചിത്രത്തിലൂടെയാണ് മോഹിനി മലയാളത്തിൽ അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് താരത്തെ പ്രേക്ഷക പ്രിയങ്കരിയാക്കിയ ഒട്ടനവധി ചിത്രങ്ങൾ വന്നിരുന്നു.

അഭിനയത്തിലേക്ക് കാലെടുത്ത് വച്ച് 8 വര്‍ഷത്തിനുളളില്‍ മലയാളം, തമിഴ്,തെലുങ്ക്, കന്നട, ഹിന്ദി ഭാഷകളിലായി നൂറിലധികം സിനിമകളിലാണ് താരം തിളങ്ങിയത്. കരിയറിൽ ഇതുപോലെ മറ്റൊരു നടിയെ ഭാഗ്യം തുണച്ചിട്ടുണ്ടോയെന്ന് ആരാധകർ പോലും അത്ഭുതപ്പെടുന്ന വളർച്ചയിൽ നിൽക്കുമ്പോഴായിരുന്നു ഭരതിനെ മോഹിനി വിവാഹം കഴിക്കുന്നതും അമേരിക്കയില്‍ താമസമാക്കുന്നതും. 2 ആൺ കുട്ടികളുമായി സകുടുംബം സന്തോഷമായി നീങ്ങുന്നതിന്റെ താരത്തെ അകാരണമായി വിഷാദം ബാധിക്കുകയായിരുന്നുവത്രെ!

ആദ്യഘട്ടത്തില്‍ ആഹ്‌ളാദപൂര്‍ണ്ണമായിരുന്ന കുടുംബജീവിതത്തിനു എന്ത് സംഭവിക്കുന്നു? കടുത്ത വിഷാദം അലട്ടുന്നതൊഴിച്ചാൽ എന്താണ് തനിക്ക് സംഭവിക്കുന്നതെന്ന് മോഹിനിക്ക് തന്നെ വ്യക്തമായ ധാരണയുണ്ടായിരുന്നില്ല. തന്നെ ഇത്രമോശം അവസ്ഥയിലേക്ക് നയിക്കാൻ മാത്രം ഒരു പ്രശ്നങ്ങളും തന്റെ ജീവിതത്തിൽ ഉണ്ടായിരുന്നില്ലെന്നും താരം പറയുന്നു. വിഷാദത്തിന്റെ പാരമ്യത്തിൽ മനസ്സുമടുത്ത് അവർ 7 തവണ ആത്മഹത്യയ്ക്ക് ശ്രമിച്ചിട്ടുവെന്നുമാണ് വെളിപ്പെടുത്തൽ.

ആരോ അവരുടെ മേല്‍ കൂടാത്രേം ചെയ്തിരിക്കുന്നുവെന്നാണ് അക്കാലത്ത് താരത്തോട്]ചിലര്‍ ജോത്സ്യന്‍മാര്‍ പറഞ്ഞതെന്നും വെളിപ്പെടുത്തുന്നു. ആദ്യം കേട്ടപ്പോള്‍ ഒരു തമാശ പോലെയാണ് തോന്നിയത്, അത്തരം കാര്യങ്ങളില്‍ അവര്‍ക്ക് തീരെ വിശ്വാസമുണ്ടായിരുന്നില്ല. എന്നാല്‍ പിന്നീട് താന്‍ അകാരണമായി പല തവണ ജീവിതം അവസാനിപ്പിക്കാന്‍ ശ്രമിച്ചത്? എന്ന ചോദ്യം അവരിൽ ഉണ്ടാക്കിയിരുന്നു. ഒരു സമാധാനത്തിനായി അവര്‍ യേശുവില്‍ വിശ്വസിക്കാന്‍ തുടങ്ങിഎന്നും അത് അവാച്യമായ ശാന്തിയും സമാധാനവും നല്‍കുന്നതായി അവര്‍ക്ക് അനുഭവപ്പെട്ടുവെന്നുമാണ് നടിയുടെ വെളിപ്പെടുത്തൽ.

അഭിനയമാണെന്നറിയാം എന്നാലും ആ മോഹൻലാൽ ചിത്രത്തിലെ സീൻ കാണാൻ കഴിയില്ല; തുറന്നു പറഞ്ഞ് വിജയ് സേതുപതി

0
Spread the love

മോഹന്‍ലാലിന്റെ അഭിനയജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളെടുത്താല്‍ ആദ്യ ആദ്യസ്ഥാനങ്ങളില്‍ വരുന്നവയില്‍ ഒന്നാണ് ‘തന്മാത്ര’യിലെ രമേശന്‍ നായര്‍. ബ്ലെസിയുടെ സംവിധാനത്തില്‍ 2005-ല്‍ പുറത്തിറങ്ങിയ ചിത്രത്തിൽ മറവിരോഗം ബാധിച്ച ആളായി താരം ജീവിക്കുകയായിരുന്നു. ഇപ്പോഴിതാ മോഹന്‍ലാലിന്റെ വലിയ ആരാധകനായ തമിഴ്‌താരം വിജയ് സേതുപതി ചിത്രത്തെ പ്രശംസിച്ചു പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. തന്‍മാത്ര തന്നെ വിസ്മയിപ്പിച്ച ചിത്രമാണെന്നും ചിത്രത്തിലെ ഒരു സീൻ കാണാന്‍ തന്നെ പ്രയാസമാണെന്നുമാണ് വിജയ് സേതുപതി ഒരു അഭിമുഖത്തിൽ പറഞ്ഞത്.

വിജയ് സേതുപതിയുടെ വാക്കുകൾ…

‘മോഹന്‍ലാലിന്റെ കഥാപാത്രം അത് തന്റെ വീടാണെന്ന് തെറ്റിദ്ധരിച്ച് ഓഫീസില്‍ പ്രവേശിക്കുന്നു. തുടര്‍ന്ന് കുളിക്കാനായി വസ്ത്രം അഴിക്കാന്‍ തുടങ്ങുന്നു. ആ സീന്‍ എനിക്ക് കാണാന്‍ തന്നെ പ്രയാസമാണ്. ആ സിനിമ തന്നെ കാണാന്‍ ബുദ്ധിമുട്ടാണ്. അതെന്തുകൊണ്ടാണെന്ന് അറിയില്ല. അത് അഭിനയമാണെന്നും ഞാനൊരു നടനാണെന്നും ഞാന്‍ ആ പെര്‍ഫോമന്‍സ് കാണുകയാണെന്നും എനിക്കറിയാം. ആ രംഗം കാണുന്നത് അഭിനയം പഠിക്കാന്‍ വേണ്ടിയാണെങ്കില്‍ പോലും കഠിനമാണ്. അസാധ്യ അഭിനയമാണ് മോഹന്‍ലാല്‍ ആ രംഗത്തില്‍ കാഴ്ചവച്ചിരിക്കുന്നത്. ഓര്‍മ്മ നഷ്ടപ്പെട്ടപ്പോഴത്തെ ബെഡ്റൂം സീനുമുണ്ട്, അതിലെ അഭിനയവും ഗംഭീരമാണ്’ – വിജയ് സേതുപതി പറയുന്നു.

ഇളയരാജയുടെ പരാതി! അജിത്തിന്റെ ​’ഗുഡ് ബാഡ് അ​ഗ്ലി’ നീക്കം ചെയ്ത് നെറ്റ്ഫ്ളിക്സ്; ആവശ്യപ്പെട്ടത് അഞ്ച് കോടി നഷ്ടപരിഹാരം

0
Spread the love

ജിത് കുമാറിനെ നായകനാക്കി ആധിക് രവിചന്ദ്രൻ സംവിധാനംചെയ്ത ​ഗുഡ് ബാഡ് അ​ഗ്ലി എന്ന ചിത്രം നെറ്റ്ഫ്ലിക്സിൽനിന്ന് നീക്കം ചെയ്തു. ഇളയരാജ നൽകിയ പരാതിയെത്തുടർന്നാണ് നടപടി. സിനിമയിൽ അനുമതിയില്ലാതെ താൻ ഈണമിട്ട പാട്ടുകൾ ഉപയോ​ഗിച്ചു എന്നായിരുന്നു ഇളയരാജയുടെ പരാതി. നെറ്റ്ഫ്ലിക്സ് അടക്കമുള്ള ഒടിടി പ്ലാറ്റ്ഫോമുകളിൽ സിനിമയുടെ പ്രദർശനം മദ്രാസ് ഹൈക്കോടതി വിലക്കിയിരുന്നു.

ഇളയരാജ ഈണമിട്ട മൂന്ന് ​ഗാനങ്ങളാണ് ​ഗുഡ് ബാഡ് അ​ഗ്ലി എന്ന ചിത്രത്തിൽ ഉൾപ്പെടുത്തിയിരുന്നത്. ‘ഒത്ത രൂപായ് താരേൻ’, ‘എൻ ജോഡി മഞ്ഞക്കുരുവി’, ‘ഇളമൈ ഇതോ ഇതോ’ എന്നിവയാണ് ആ ​ഗാനങ്ങൾ. ഇതിനെതിരെ അഞ്ച് കോടി രൂപ നഷ്ടപരിഹാരമാണ് ഇളയരാജ ആവശ്യപ്പെട്ടിരുന്നത്. രേഖാമൂലമുള്ള ക്ഷമാപണവും അദ്ദേഹം നിർമ്മാതാക്കളോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഗാനത്തിന്റെ പകർപ്പവകാശം കൈവശം വെച്ചിരിക്കുന്നവരിൽ നിന്ന് അനുമതി വാങ്ങിയിട്ടുണ്ടെന്നായിരുന്നു സിനിമയുടെ നിർമാതാക്കളായ മൈത്രി മൂവി മേക്കേഴ്സിന്റെ വാദം.

വിശദമായ വാദത്തിനുശേഷം ഇളയരാജ ഈണമിട്ട ഗാനങ്ങളോടുകൂടി ചിത്രം പ്രദർശിപ്പിക്കുന്നതിൽ നിന്ന് നിർമ്മാതാക്കളെ വിലക്കിക്കൊണ്ട് ജസ്റ്റിസ് എൻ. സെന്തിൽകുമാർ വിധി പുറപ്പെടുവിച്ചു. ഈ കോടതി വിധിയാണ് ചിത്രം നീക്കം ചെയ്യാൻ നെറ്റ്ഫ്ലിക്സിനെ പ്രേരിപ്പിച്ചത്. തർക്കത്തിന് കാരണമായ ഗാനങ്ങൾ തമിഴ് സംഗീതലോകത്തെ ക്ലാസിക്കുകളായി കണക്കാക്കപ്പെടുന്നവയാണ്. ഇവയുടെ അനധികൃത ഉപയോഗം ഇന്ത്യൻ സിനിമയിലെ പകർപ്പവകാശത്തെയും കലാപരമായ ഉടമസ്ഥാവകാശത്തെയും കുറിച്ചുള്ള ചർച്ചകൾക്ക് വീണ്ടും വഴിവെച്ചിരിക്കുകയാണ്.

ഗാനങ്ങളുടെ അനധികൃത ഉപയോഗത്തിനെതിരെ ഇളയരാജ പകർപ്പവകാശ കേസ് നടത്തുന്നത് ഇതാദ്യമായല്ല. മുൻപ് ‘മഞ്ഞുമ്മൽ ബോയ്സ്’, ‘കൂലി’ തുടങ്ങിയ ചിത്രങ്ങളുടെ നിർമ്മാതാക്കൾക്കും അദ്ദേഹം വക്കീൽ നോട്ടീസ് അയച്ചിരുന്നു.

ഏപ്രിൽ 10-ന് തിയേറ്ററുകളിൽ റിലീസ് ചെയ്ത ‘ഗുഡ് ബാഡ് അഗ്ലി’ ഇക്കഴിഞ്ഞ മെയ് 8 മുതലാണ് നെറ്റ്ഫ്ലിക്സിൽ സ്ട്രീമിംഗ് ആരംഭിച്ചത്. അജിത് കുമാർ, തൃഷ, അർജുൻ ദാസ്, പ്രസന്ന, പ്രഭു, സുനിൽ എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന താരങ്ങൾ. ജി.വി. പ്രകാശ് കുമാർ ആണ് ഗുഡ് ബാഡ് അഗ്ലിക്ക് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts