Home Blog Page 60

‘സംഭവിച്ചത് കൈപ്പിഴ’; നടക്കുന്നത് കലുങ്ക് ചർച്ചയുടെ പൊലിമ കെടുത്താനുള്ള ശ്രമം; വയോധികന്റെ അപേക്ഷ നിരസിച്ച സംഭവത്തിൽ സുരേഷ് ഗോപി

0
Spread the love

കലുങ്ക് സംവാദത്തിനിടെ ഭവനനിര്‍മാണത്തിന് സഹായം തേടിയെത്തിയ വയോധികന്റെ അപേക്ഷ നിരസിച്ച സംഭവത്തിൽ കൂടുതൽ വിശദീകരണവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. കൊച്ചുവേലായുധന്റെ നിവേദനം നിരസിച്ചത് കൈപ്പിഴയെന്നാണ് സുരേഷ് ഗോപിയുടെ വാദം. അതുയര്‍ത്തിക്കാട്ടി കലുങ്ക് സംവാദം തടയാനാകില്ലെന്നും പതിന്നാല് ജില്ലകളിലും പോകുമെന്നും മന്ത്രി പറഞ്ഞു ബുധനാഴ്ച രാവിലെ കൊടുങ്ങല്ലൂരില്‍ നടന്ന കലുങ്ക് സംവാദമെന്ന സൗഹൃദസദസ്സിനിടെയായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം. സംവാദം നടക്കുന്നതിനിടെ കൊച്ചുവേലായുധനെന്ന വയോധികൻ സുരേഷ് ഗോപിയുടെ അടുത്ത് അപേക്ഷയുമായിവരുന്നതും കേന്ദ്രമന്ത്രി ഇത് വാങ്ങാൻ നിരസിക്കുന്നതുമൊക്കെ വീഡിയോ സഹിതം വ്യാപകമായി ഇൻറർനെറ്റിൽ പ്രചരിച്ചിരുന്നു. വലിയ വിമർശനമാണ് പിന്നാലെ സുരേഷ്‌ഗോപിക്കെതിരെ ഉയർന്നത്. ഇതിനു പിന്നാലെയാണ് മന്ത്രിയുടെ വിശദീകരണം.

പതിന്നാല് ജില്ലകളിലും ഞാന്‍ പോകും. ഇത് ഒരു ജനപ്രതിനിധിയെന്ന നിലയില്‍ ഞാന്‍ ചെയ്തിരിക്കും. ഇതെന്റെ അവകാശമാണ്. അവിടെയും ഇവിടെയും തെന്നിയും തെറിച്ചും കിടക്കുന്ന ചില കൈപ്പിഴകളൊക്കെ എടുത്ത് ചൂണ്ടിക്കാണിച്ച് ഈ തീപ്പന്തം അല്ലെങ്കില്‍ തീഗോളം കെടുത്താമെന്ന് ഒരുത്തനും വിചാരിക്കണ്ട, നടക്കില്ല. അതിനുള്ള ചങ്കൂറ്റം ഭരത് ചന്ദ്രനുണ്ടെങ്കില്‍ അത് സുരേഷ് ഗോപിയ്ക്കുമുണ്ട്. ജനങ്ങള്‍ കയ്യടിച്ച് അന്ന് നൂറ് ദിവസം ആ പടം ഓടിയിട്ടുണ്ടെങ്കില്‍ ജനങ്ങള്‍ക്കാവശ്യം അതാണ്. സിനിമയില്‍നിന്ന് ഇറങ്ങാന്‍ സൗകര്യമില്ല.

രാഷ്ട്രീയ ആവശ്യത്തിനുവേണ്ടി അവര്‍ക്ക് നിവേദനം വേണം അത് നിഷേധിക്കപ്പെടണം. അതൊക്കെ അവര്‍ ചെയ്‌തോട്ടെ, നല്ലതാണ്. വേലായുധന്‍ ചേട്ടന് ഒരു വീട് കിട്ടിയതില്‍ സന്തോഷമേയുള്ളൂ. നല്ല കാര്യം. ഇനിയും ഞാനിതുപോലെ വേലായുധന്‍ ചേട്ടന്‍മാരെ അങ്ങോട്ടയയ്ക്കും. പാര്‍ട്ടിയങ്ങോട്ട് തയ്യാറെടുത്തിരുന്നോളൂ. ഞാന്‍ ഒരു ലിസ്റ്റങ്ങ് പ്രഖ്യാപിക്കും. ആര്‍ജവം കാണിക്കണം.അതിനുള്ള ചങ്കൂറ്റവും കാണിക്കണം.

കൊച്ചുവേലായുധന്റെ നിവേദനം കൈപ്പറ്റാന്‍ സുരേഷ് ഗോപി വിസമ്മതിച്ചത് വിവാദമായിരുന്നു. തന്റെ അധികാരപരിധിയില്‍ പെടുന്ന വിഷയമല്ലെന്ന് മന്ത്രി പിന്നീട് വിശദീകരണം നല്‍കുകയും ചെയ്തിരുന്നു.

അങ്ങനെ ആ നേട്ടവും ‘ലോക’യ്ക്ക്; തുടരും, എമ്പുരാൻ, മഞ്ഞുമ്മൽ ബോയ്സ് എല്ലാം ഇനി പിന്നിൽ!

0
Spread the love

ലയാള സിനിമയ്ക്ക് പുത്തൻ ദൃശ്യവിസ്മയം സമ്മാനിച്ച സിനിമയാണ് ലോക. ചന്ദ്ര എന്ന കഥാപാത്രമായി കല്യാണി പ്രിയദർശൻ നിറഞ്ഞാടിയ ചിത്രം 250 കോടി ക്ലബ്ബും പിന്നിട്ട് മുന്നേറുകയാണ്. റിലീസ് ചെയ്ത് 20 ദിവസം പൂർത്തിയാകുന്നതിന് മുൻപാണ് ലോകയുടെ ഈ നേട്ടം. ഡൊമനിക് അരുൺ സംവിധാനം ചെയ്ത ചിത്രം ഇപ്പോഴിതാ ഒരു പുത്തൻ റെക്കോർഡ് കൂടി സ്വന്തമാക്കിയിരിക്കുകയാണ്. ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റഴിഞ്ഞ മലയാള സിനിമ എന്ന ഖ്യാതിയാണ് ലോക ചാപ്റ്റർ 1: ചന്ദ്ര സ്വന്തമാക്കിയത്.

ബുക്ക് മൈ ഷോയിൽ നിന്നും ഇതുവരെ 4.56 മില്യൺ ടിക്കറ്റുകളാണ് ലോകയുടേതായി വിറ്റഴിഞ്ഞിരിക്കുന്നത്. റിലീസ് ചെയ്ത് 19 ദിവസത്തെ കണക്കാണിത്. തുടരും, എമ്പുരാൻ, മഞ്ഞുമ്മൽ ബോയ്സ് തുടങ്ങി മലയാള സിനിമയിലെ വമ്പൻ പടങ്ങളെ എല്ലാം വീഴ്ത്തിയാണ് ലോക ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. പത്ത് സിനിമകൾ അടങ്ങിയ ലിസ്റ്റിൽ പൃഥ്വിരാജ് ചിത്രം ​ഗുരുവായൂരമ്പല നടയിലാണ് ഏറ്റവും ഒടുവിൽ വന്നിരിക്കുന്നത്. 1.7 മില്യൺ ടിക്കറ്റുകളാണ് ഈ പടത്തിന്റേതായി ആകെ വിറ്റഴിഞ്ഞിരിക്കുന്നത്.

ബുക്ക് മൈ ഷോയിൽ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റഴിഞ്ഞ മലയാള സിനിമകൾ

1 ലോക ചാപ്റ്റർ 1 – 4.56 മില്യൺ* (19 ദിവസം)

2 തുടരും – 4.52 മില്യൺ

3 മഞ്ഞുമ്മൽ ബോയ്സ് – 4.32 മില്യൺ

4 എമ്പുരാൻ -3.78 മില്യൺ

5 ആവേശം – 3.02 മില്യൺ

6 ആടുജീവിതം – 2.92 മില്യൺ

7 പ്രേമലു – 2.44 മില്യൺ

8 എആർഎം – 1.89 മില്യൺ

9 മാർക്കോ – 1.81 മില്യൺ

10 ​ഗുരുവായൂരമ്പല നടയിൽ- 1.7 മില്യൺ

ഈ പ്രായത്തിലും എങ്ങനെ പഴയപോലെയിരിക്കുന്നുവെന്ന് അവാർഡ് വേദിയിൽ ചോദ്യം; ‘മറ്റുള്ളവരെ ദ്രോഹിക്കരുത്, നമ്മുടെ ആരോഗ്യം നോക്കാൻ നമ്മളല്ലേയുള്ളൂ’വെന്ന് മഞ്ജു

0
Spread the love

പ്രായത്തിന്റെ ക്ലോക്കിൽ സമയം പിന്നോട്ട് കറങ്ങുന്ന രണ്ടു താരങ്ങളാണ് മലയാളത്തിന്റെ മമ്മൂക്കയും മഞ്ജു വാര്യറും. കാലത്തിനൊത്ത അല്ലെങ്കിൽ കാലത്തിനു മുന്നേ പോകുന്ന സ്റ്റൈലും ആറ്റിറ്റ്യൂഡും ആണ് രണ്ടുപേരുടെയും പ്രത്യേകത. മമ്മൂക്ക ഉരക്കുംതോറും മാറ്റുകൂടുന്ന സ്വർണ്ണം ആണെങ്കിൽ മലയാളത്തിൽ തിരിച്ചു വരവ് നടത്തിയ ഏതൊരു നടിക്കും നടനും നൽകുന്നതിലും കൂടുതൽ പ്രേക്ഷകർ വരവേൽപ്പ് ലഭിച്ച കലാകാരിയായിരുന്നു മഞ്ജുവാര്യർ.

വലിയൊരു ഇടവേളയ്ക്ക് ശേഷം ഹൗ ഓൾഡ് ആർ യു എന്ന ചിത്രത്തിലൂടെ ഗംഭീര തിരിച്ചുവരവ് നടത്തിയ നടിക്ക് പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. മലയാളത്തിലും തമിഴിലുമായി കൈ നിറയെ ചിത്രങ്ങളും പല പല ഉയർന്ന ബ്രാൻഡുകളുടെ പരസ്യങ്ങളും ആണ് താരത്തെ തേടിയെത്തിയിരുന്നത്. ഏറ്റവും ഒടുവിൽ താരം സൂപ്പർസ്റ്റാർ രജനീകാന്തിന്റെ നായികയായി വേട്ടയനിൽ വരെ അഭിനയിച്ചു. മലയാളത്തിന്റെ ഒരേയൊരു ലേഡി സൂപ്പർസ്റ്റാർ എന്ന പേര് നിലനിർത്തുന്ന മഞ്ജു പ്രതിഫലത്തിന്റെ കാര്യത്തിലും സൂപ്പർസ്റ്റാർ തന്നെയാണ്. ഇപ്പോഴിതാ ഒരു അവാർഡ് വേദിയിൽ ‘ ഇത്ര വർഷം പിന്നിടുമ്പോഴും എങ്ങനെയാണ് ഇങ്ങനെ പഴയത് പോലെ തന്നെയിരിക്കാൻ സാധിക്കുന്നത് എന്നും എന്ത് ഡയറ്റ് ആണ് ഫോളോ ചെയ്യുന്നതെ’ന്നുമുള്ള ചോദ്യവും ഇതിന് താരം നൽകിയ ഉത്തരവുമാണ് ശ്രദ്ധേയമാകുന്നത്.

“എനിക്ക് അങ്ങനെ ഒരു സ്ട്രിക്ട് ആയ ഡയറ്റ് ഒന്നും ഇല്ല. എന്റെ ആരോഗ്യത്തെ പറ്റി എനിക്കൊരു ശ്രദ്ധ ഉണ്ട്. അതിപ്പോഴത്തെ ടൈം പീരിഡിൽ ഇവിടെ ഇരിക്കുന്ന എല്ലാവർക്കും ഉണ്ടെന്നു ഞാൻ വിശ്വസിക്കുന്നു. എനിക്ക് ഒരു ശ്രദ്ധ ഉണ്ടെന്നേയുള്ളു. പക്ഷെ ഒരു കാര്യം ഞാൻ ഇപ്പോൾ പറയാം. ഞാൻ അടുത്ത് ഇടപെടുന്ന ആളുകളിൽ നിന്നും എനിക്ക് ഒരുപാട് പ്രചോദനം ലഭിച്ചിട്ടുണ്ട്. ഞാൻ അഭിനയിച്ചിട്ടുള്ള സിനിമകളിലെ ഡയറക്ടർമാരായാലും അഭിനേതാക്കൾ ആണെങ്കിലും അതിലൊക്കെ ശ്രദ്ധ ഉള്ള ആൾക്കാരാണ്” മഞ്ജു പറയുന്നു.

‘കൂടെ വർക്ക് ചെയ്തവരിൽ കോമൺ ആയിട്ടുള്ള വിഷയം ഗുഡ് ഹെൽത്ത് ആണ്. നമ്മുടെ ശരീരം നല്ലപോലെ ഹെൽത്തി ആയി വെക്കേണ്ടത് ഒരു അഭിനേതാവിനെ സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ്. അത് നമ്മളെ സ്‌ക്രീനിൽ നന്നായി കാണാൻ വേണ്ടി മാത്രമല്ല. നമ്മുടെ സ്വപ്നങ്ങൾക്കും ലക്ഷ്യങ്ങൾക്കും പിന്നാലെ പോകാൻ വേണ്ടി കൂടിയാണ്. അതിനൊരു എനർജി വേണം. ആ എനർജി വേണമെങ്കിൽ നമ്മുടെ ആരോഗ്യം നമ്മൾ നോക്കണം. അല്ലെങ്കിലും നമ്മുടെ ആരോഗ്യം നോക്കാൻ നമ്മളല്ലേയുള്ളൂ.
നമുക്ക് നല്ല ആരോഗ്യവും നല്ല സമാധാനവും വേണം. മറ്റുള്ളവർക്ക് നമ്മൾ കാരണം ദോഷം ഒന്നും വരാതെ ഇരിക്കുന്നതാണ് ഈ ലോകത്തിൽ തന്നെ നമുക്ക് ചെയ്യാൻ പറ്റുന്ന ഏറ്റവും മഹത്തായ കാര്യം. ഏത് രീതിയിൽ നിന്നാണ് എങ്കിലും മറ്റുള്ളവരെ ദ്രോഹിക്കരുത്” എന്നാണ് മഞ്ജു വാര്യർ പറഞ്ഞത്.

തടി കുറയ്ക്കാൻ അരി ആഹാരം പരമാവധി ഒഴിവാക്കാം; എന്നാൽ നിർത്തിയാൽ പണി കിട്ടും മക്കളെ!

0
Spread the love

രി ആഹാരം ഏറ്റവും കൂടുതല്‍ കഴിക്കുന്നത് ആരാണെന്ന് ചോദിച്ചാല്‍ ഭൂരിഭാഗം ആളുകളും പറയാന്‍ പോകുന്ന മറുപടി മലയാളികള്‍ എന്നുതന്നെയാവും. ചോറ് കഴിച്ചാല്‍ തടി വയ്ക്കുമോ എന്ന് ഭയപ്പെടുന്നവരുപോലും ആരും അറിയാതെ കുറച്ച് ചോറും സാമ്പാറും മീന്‍കറിയും ഒക്കെ കഴിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ്. അതുകൊണ്ട് എന്നും അരിയാഹാരം കഴിച്ച് ശീലിച്ച നമ്മള്‍ ഇനി അത് കഴിക്കുന്നില്ല എന്ന് തീരുമാനിച്ചാല്‍ എന്തെങ്കിലും കുഴപ്പം ഉണ്ടോ? നിങ്ങളുടെ ശരീരത്തെ എന്തെങ്കിലും തരത്തില്‍ അത് ബാധിക്കുമോ ?

അരിഭക്ഷണം കഴിക്കാതിരുന്നാല്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കപ്പെടും. എന്നാല്‍ വീണ്ടും കഴിക്കാന്‍ തുടങ്ങിയാല്‍ പഞ്ചസാരയുടെ അളവ് വര്‍ധിക്കും. എന്നാല്‍ അരിഭക്ഷണം ഉപേക്ഷിക്കുന്നത് ശരീരഭാരം കുറയാന്‍ കാരണമാകും. കാര്‍ബോഹൈഡ്രൈറ്റും കലോറിയും ശരീരത്തിന് ലഭിക്കാതാകുന്നതുകൊണ്ടുതന്നെ പെട്ടെന്ന് നിര്‍ത്തിയാല്‍ ശരീരം ക്ഷീണിക്കും. ശരീരഭാരവും അരി ഭക്ഷണവും തമ്മില്‍ വലിയ ബന്ധമില്ല. കഴിക്കുന്ന അരി ഭക്ഷണത്തിന്റെ അളവിന് അനുസരിച്ച് ശരീരഭാരം കൂടുകയും കുറയുകയും ചെയ്യും.

എളുപ്പത്തില്‍ ദഹിക്കുന്ന ഭക്ഷണപദാര്‍ഥങ്ങളാണ് അരിയും അതുമായി ബന്ധപ്പെട്ട ഭക്ഷണങ്ങളും. പെട്ടെന്ന് ഉപയോഗം നിര്‍ത്തിയാല്‍ മലബന്ധം ഉണ്ടാകാന്‍ സാധ്യതയുണ്ട് . അതുകൊണ്ട് അരിഭക്ഷണം നിര്‍ത്തുന്നവര്‍ പച്ചക്കറികളോ പഴവര്‍ഗ്ഗങ്ങളോ ബദലായി കഴിക്കേണ്ടതുണ്ട്. അരിയില്‍ ബി വിറ്റമിനുകള്‍, മഗ്നീഷ്യം എന്നിവയെല്ലാം അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് ഇവയുടെ കുറവ് ഇത്തരം വൈറ്റമിനുകളുടെ അളവ് ശരീരത്തില്‍ കുറയാന്‍ കാരണമാകും

മുതിര്‍ന്നവര്‍ക്ക് ഒരു ദിവസം ഒരു കപ്പ് മുതല്‍ ഒന്നര കപ്പ് ചോറ് വരെ കഴിക്കാം എന്നാണ് അമേരിക്കന്‍ ഡയബറ്റിസ് അസോസിയേഷന്‍ നിര്‍ദ്ദേശിക്കുന്നത്. ഭക്ഷണം കഴിക്കാന്‍ എടുക്കുമ്പോള്‍ പാത്രത്തിന്റെ 25 ശതമാനം ചോറും ബാക്കി പച്ചക്കറികളും, പ്രോട്ടീനും കൊഴുപ്പും അടങ്ങിയ ഭക്ഷണങ്ങളുമാണ് വേണ്ടത്. ആയുര്‍വ്വേദം പറയുന്നതനുസരിച്ച് ഉച്ച സമയത്താണ് മികച്ച ദഹനം നടക്കുന്നത്. അതുകൊണ്ട് ഉച്ച സമയത്ത് അരിആഹാരം കഴിക്കാന്‍ ഗുണപ്രദം.

ഭർത്താവ് ഒരു പിശുക്കൻ! പ്രസവിച്ച് രണ്ടു മണിക്കൂറിനുള്ളിൽ പൊയ്ക്കോളാൻ ആണ് ശ്രീ പറഞ്ഞത്, ബെസ്റ്റ് പാർട്ണറെന്ന് ശ്വേത മേനോൻ

0
Spread the love

ബോൾഡ് ആൻഡ് ബ്യുയൂട്ടിഫുൾ എന്ന് അക്ഷരം തെറ്റാതെ വിളിക്കാവുന്ന മലയാളത്തിലെ ചുരുക്കം നടിമാരിൽ ഒരാളാണ് ശ്വേത മേനോൻ. കരുത്തുറ്റതും വ്യത്യസ്തവുമായ കഥാ പാത്രങ്ങളിലൂടെ കാലഘട്ടങ്ങളിൽ മറയാതെ ഇന്നും മലയാള സിനിമയിൽ സജീവമായി തുടരുന്ന താരമിപ്പോൾ പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള താരസംഘടനായ അമ്മയുടെ ആദ്യ വനിതാ പ്രസിഡന്റ് കൂടിയാണ്. സിനിമ പോലെ തന്നെ തന്റെ കുടുംമ്പത്തിനും തുല്യ പ്രാധാന്യം നൽകുന്ന താരം ഇപ്പോഴിതാ ഒരു ചാനലിൽ തൻറെ ഭർത്താവ് ശ്രീവത്സൻ മേനോനുമായി പങ്കെടുത്തതും ഇരുവരും പങ്കുവെച്ച കാര്യങ്ങളുമാണ് ചർച്ചയാകുന്നത്.

ഭർത്താവ് ഒരു പിശുക്കൻ

താനൊരു പിശുക്കനാണെന്ന് ശ്വേതയ്ക്ക് ഒരു അഭിപ്രായമുണ്ട്. എന്നാൽ യഥാർത്ഥത്തിൽ താനൊരു പിശുക്കൻ അല്ലെന്നും വളരെ സൂക്ഷിച്ച് ചിലവാക്കുന്ന ഒരാളാണ് എന്ന് പറഞ്ഞു മനസ്സിലാക്കാൻ ഇത്ര കാലമായിട്ടും എതനിക്ക് പറ്റിയിട്ടില്ലെന്നും ശ്രീവത്സൻ പറഞ്ഞപ്പോൾ ഇതിനു മുൻപും ഒരുപാട് തവണ താൻ ഭർത്താവിന്റെ പിശുക്കിനെ കുറിച്ച് പറഞ്ഞിട്ടുണ്ടെന്നും പുള്ളിയുടെ ഈ പിശുക്കിനെ കളിയാക്കാൻ താൻ ‘പിച്ചവെച്ച നാൾ മുതൽ എന്ന പാട്ടും പാടാറുണ്ട്’ എന്നും ശ്വേത രസകരമായി പറയുന്നു.

മകൾ സബൈന

മകൾ സബൈനയുടെ വിശേഷങ്ങളും ഇരുവരും പങ്കുവച്ചു. മോൾ ഏറ്റവും കൂടുതൽ പരാതിയും പരിഭവവും പറയുന്നത് ശ്രീയുടെ അടുത്താണ്- ശ്വേത പറയുന്നു. അതേസമയം മോൾ അച്ഛന്റെ കുട്ടിയാണ് എന്ന് അമ്മയ്ക്ക് ഒരു അഭിപ്രായമുണ്ട്. അമ്മയോട് പറയണ്ട കാര്യങ്ങളൊക്കെ അവൾ അമ്മയോട് തന്നെ പറയും. എന്നോട് അവളുടെ സ്കൂളും ക്ലാസും മുതൽ എല്ലാ കാര്യങ്ങളും എന്നോട് പറയും. അവൾക്ക് എന്ത് വേണം, അവളുടെ പ്ലാനുകൾ എല്ലാം തന്നോടാണ് പറയുന്നത്. കൂടുതൽ എൻഗേജ്ഡ് ആവുന്നത് എന്നോട് തന്നെയാണ്. അമ്മയുമായിട്ടും അവൾക്ക് അതുപോലെ ഒരു റിലേഷൻ ഉണ്ട്. അവൾ വളരെ സ്മാർട്ട് ആയതുകൊണ്ട് അവൾക്കറിയാം ആരാണ് എന്താണ് ഓരോരുത്തരുടെയും സ്ഥാനം എല്ലാം അവൾക്ക് നന്നായിട്ട് അറിയാം. അതുകൊണ്ട് പ്രത്യേകിച്ച് ഒന്നും അവളെക്കുറിച്ച് പറയാനില്ല.

ശ്വേതയുടെ സിനിമകൾ

ശ്വേതയുടെ സിനിമകളിൽ ഒഴിമുറി, പാലേരി മാണിക്യം എന്നിവയാണ് തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സിനിമകൾ. ഒഴിമുറി താൻ നിരവധി തവണ കണ്ടിട്ടുണ്ട്. ഒഴിമുറിയിൽ അച്ഛമ്മയുടെ ഇതുപോലുള്ള ഒരു പേഴ്സണാലിറ്റി ആയിരുന്നു ശ്വേതയ്ക്ക്. താനത് എപ്പോഴും ശ്വേതയോട് പറയാറുണ്ട്. അത് വളരെ നന്നായി ചെയ്തു. അതുപോലെതന്നെയാണ് പാലേരി മാണിക്യം. വളരെ ഗംഭീരമായിട്ടുള്ള സിനിമകളാണ്. മലയാള സിനിമയ്ക്ക് തന്നെ വളരെ മുതൽക്കൂട്ടായിട്ടുള്ള സിനിമകളാണ് എന്നും ശ്രീവത്സൻ പറയുന്നു

ബെസ്റ്റ് പാർട്ണർ

തന്നെ ഭയങ്കരമായി എൻകറേജ് ചെയ്യുന്ന ആളാണ് ശ്രീവത്സൻ എന്നും താൻ ഒരേസമയം ഭയങ്കര ഹാപ്പിയും അതുപോലെ ഭാഗ്യവതിയുമാണെന്നും ശ്വേത പറയുന്നു. തന്റെ കരിയറിനെ നന്നായി റെസ്‌പെക്ട് ചെയ്യും. അതുപോലെതന്നെയാണ് തനിക്ക് തരുന്ന ഒരു ഫ്രീഡവും. തനിക്ക് എന്തും ചെയ്യാനുള്ള സ്വാതന്ത്ര്യം ഉണ്ട്. തന്റെ വളർച്ചയ്ക്ക് ഏറ്റവും അധികം സപ്പോർട്ട് ചെയ്യുന്ന ഒരു പാർട്ണർ ആണ്. ഇന്നുവരെ ഒരു നോ പറഞ്ഞിട്ടില്ല.

തന്റെ പ്രസവം കഴിഞ്ഞ് രണ്ടു മണിക്കൂറിനുള്ളിൽ സിബി മലയിൽ സാറിന്റെ ഉന്നം എന്ന സിനിമയ്ക്ക് വേണ്ടി സൈൻ ചെയ്തുവെന്നും പെട്ടെന്ന് എഴുന്നേറ്റ് പൊയ്ക്കോളാൻ ആണ് ആസമയത്ത് ശ്രീ തന്നോട് പറഞ്ഞത്. ‘ഞാൻ പ്രസവിച്ചിട്ട് രണ്ടു മണിക്കൂർ പോലും ആയിട്ടില്ലല്ലോ’ എന്നാണ് അപ്പോൾ താൻ തിരിച്ച് ചോദിച്ചതെന്നും അങ്ങനത്തെ ഒരാളാണ് ഭർത്താവെന്നും ശ്വേതാ പറയുന്നു..

മുൻ ഭർത്താവിന്റെ വിവാഹത്തിന് പിന്നാലെ കുറിപ്പുമായി വീണ നായർ; ‘ജീവിച്ച് കാണിക്കണം ചേച്ചി’യെന്ന് ആരാധകർ

0
Spread the love

നടി വീണ നായരും അമൻ എന്നറിയപ്പെടുന്ന നർത്തകനും ആർജെയുമായ സ്വാതി സുരേഷും 3 മാസങ്ങൾക്ക് മുൻപാണ് വിവാഹമോചിതരായത്. ഏറെ നാളായി നിലനിന്നിരുന്ന അഭ്യൂഹങ്ങൾക്കും തുറന്നു പറച്ചിലുകൾക്കുമൊടുവിലായിരുന്നു ഇരുവരുടെയും അപ്രതീക്ഷിത വേർപിരിയൽ. വേര്‍പിരിഞ്ഞ് ജീവിക്കാന്‍ തുടങ്ങി, മൂന്ന് വര്‍ഷത്തിനുശേഷമാണ് ഇരുവരും നിയമപരമായി ബന്ധം വേര്‍പെടുത്തുന്നത്. ഇക്കഴിഞ്ഞ ദിവസം ഏറെക്കാലത്തെ പ്രണയത്തിനൊടുവിൽ ആർജെയുമായ അമൻ വീണ്ടും വിവാഹിതനായിരുന്നു. റീബ റോയി ആണ് വധു. കൊല്ലൂർ ശ്രീ മൂകാംബിക ക്ഷേത്രത്തിൽ വച്ച് കഴിഞ്ഞ ദിവസമായിരുന്നു ചടങ്ങുകൾ. ഇപ്പോഴിതാ മുൻ ഭർത്താവിന്റെ വിവാഹത്തിന് പിന്നാലെ നടി വീണ നായർ പങ്കുവച്ച കുറിപ്പും അതിനു ആരാധകർ നൽകുന്ന കമന്റുകളുമാണ് ചർച്ചയാകുന്നത്. കുറിപ്പിനൊപ്പം വിഷാദമായ മുഖത്തോടെ യാത്രചെയ്യുന്ന തന്റെ വിഡിയോയും നടി പങ്കുവച്ചിട്ടുണ്ട്

‘നമ്മളെല്ലാവരും രണ്ടും ബിംബങ്ങളെയാണ് സ്നേഹിക്കുന്നത്. ഒന്ന് മിഥ്യാബിംബം, മറ്റേത് നമ്മു‌ടെ യഥാർത്ഥ സ്വത്വം. എന്റെ യഥാർത്ഥ സ്വത്വത്തിലേക്ക് ഞാൻ പടിപടിയായി നടന്നടുക്കുന്നു. ഞാൻ നിങ്ങളെ എല്ലാവരെയും സ്നേഹിക്കുന്നു. ലോകഃ സമസ്തഃ സുഖിനോഭവന്തു’ ”ഇതെല്ലാം കാണുന്നവരുടെ മുന്നിൽ ജീവിച്ച് കാണിക്കണം ചേച്ചി ‘- എന്നാണ് വീണ കുറിച്ചത്. കുറിപ്പിനൊപ്പം വിഷാദമായ മുഖത്തോടെ യാത്രചെയ്യുന്ന തന്റെ വിഡിയോയും നടി പങ്കുവച്ചിട്ടുണ്ട്. പിന്നാലെ പോസ്റ്റിന് താഴെ നിരവധി കമന്റുകളാണ് വരുന്നത്.

‘നമുക്ക് ഉൾക്കൊള്ളാൻ പറ്റാത്ത ഒരാൾ ജീവിതത്തിൽ നിന്ന് പോയി. അങ്ങനെ ചിന്തിക്ക്’; ‘സംഭവിച്ചതെല്ലാം നല്ലതിന് സംഭവിക്കുന്നതും നല്ലതിന്, ഇനി സംഭവിക്കാൻ ഇരിക്കുന്നതും നല്ലതിന്’ ; ‘ജീവിതം ഒന്നെ ഉള്ളു. അത് സന്തോഷമായി ജീവിക്കണം. വീണയെ ജീവൻ പോലെ സ്നേഹിക്കുന്ന കോടിക്കണക്കിന് ആൾക്കാരുണ്ട്’ തുടങ്ങി നിരവധി കമ്മെന്റുകളാണ് പോസ്റ്റിനു താഴെ വരുന്നത്.

‘ആ കാര്യമാണ് അവർ ചെയ്തത്; അതാണീ വിജയത്തിന് കാരണം’; ലോക’യെ അഭിനന്ദിച്ച് ജീത്തു ജോസഫ്

0
Spread the love

മിക്കപ്പോഴും ഹിറ്റുകളും ഭൂരിഭാഗം പ്രേക്ഷകർക്കും ഇഷ്ടപ്പെടുന്ന സിനിമകളും മലയാളികൾക്ക് സമ്മാനിച്ച സംവിധായകനുമാണ് ജീത്തു ജോസഫ്. മോഹൻലാലിന്റെ നോട്ടബിൾ ഹിറ്റായ ദൃശ്യം എന്ന ഒറ്റ ചിത്രം മതി ജീത്തു ജോസഫ് മലയാളം സിനിമയിൽ എത്ര പ്രാധാന്യമുള്ളയാളാണെന്ന് തിരിച്ചറിയാൻ. ഇപ്പോഴിതാ 250 കോടി കലക്ഷൻ നേടി വിജയ കുതിപ്പ് തുടരുന്ന ‘ലോക: ചാപ്റ്റർ 1-ചന്ദ്ര’യെ അഭിനന്ദിച്ച് ജീത്തു ജോസഫ് വാക്കുകളാണ് ശ്രദ്ധേയമാകുന്നത്.

നല്ല വിഷയമെടുത്ത് നന്നായെടുക്കുക എന്നതിലാണ് കാര്യം. അതാണ് ലോകയും ചെയ്തത്. ഒരുപാട് പോസിറ്റീവായ കാര്യമാണത്. കേരളത്തിൽ, മലയാള സിനിമാ വ്യവസായത്തിന്റെ ഭാ​ഗമായി നിൽക്കുന്നു എന്നതുതന്നെയാണ് ഏറ്റവും ഭാ​ഗ്യം ചെയ്ത കാര്യം. നല്ല സിനിമകൾ ചെയ്യാനുള്ള ഇടവും നല്ല പ്രേക്ഷകരും ഇവിടെയുണ്ട്. മലയാളത്തെ മാതൃകയാക്കി മറ്റ് ഭാഷാ ഇൻഡസ്ട്രികളും മാറിക്കൊണ്ടിരിക്കുകയാണ്. നമ്മുടെ വിപണി വലുതാവുകയാണെന്നും മലയാള സിനിമയെ സംബന്ധിച്ച് വളരെ അനുകൂലമായ സമയമാണിതെന്നുമാണ് ജീത്തു ജോസഫ് പറഞ്ഞത്.തന്റെ പുതിയ ചിത്രമായ മിറാഷിന്റെ റിലീസിനുമുന്നോടിയായുള്ള വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പവന് 82,080! ജിഎസ്‌ടി, പണിക്കൂലിയും കൂടിയാകുമ്പോൾ ഇനി കുറഞ്ഞത് 90,000 നൽകേണ്ടിവരും

0
Spread the love

സംസ്ഥാനത്ത് കുതിച്ചുയർന്ന് സ്വർണവില. ഇന്ന് ഗ്രാമിന് 80 രൂപ വർദ്ധിച്ച് ഒരു ഗ്രാം സ്വർണത്തിന് വില 10,260 രൂപയിലെത്തി. ഇതോടെ ഒരു പവൻ സ്വ‌ർണത്തിന്റെ വില 82,080 രൂപ എന്ന സർവകാല റെക്കാഡിലെത്തിയിരിക്കുകയാണ്. ജിഎസ്‌ടി, പണിക്കൂലി, ഹോൾമാർക്ക് ചാർജ് എന്നിവ ഉൾപ്പെടുമ്പോൾ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ 90,000 രൂപ കുറഞ്ഞത് നൽകേണ്ടിവരും. യുഎസ് ഫെഡറൽ റിസർവിന്റെ പലിശ നിരക്ക് കുറയ്ക്കുമെന്ന സൂചനകളാണ് സ്വർണവില വർദ്ധനവിന് കാരണമെന്നാണ് വിവരം.

ഈ മാസം ഇതുവരെ കേരളത്തിൽ ഗ്രാമിന് 555 രൂപയും പവന് 4,440 രൂപയുമാണ് കൂടിയത്. വെള്ളി വിലയിലും വർദ്ധനവുണ്ടായിട്ടുണ്ട്. ഗ്രാമിന് ഒരുരൂപ ഉയർന്ന് 141 രൂപയായി.

റെക്കാഡുകൾ പുതുക്കി വില തുടർച്ചയായി ഉയരങ്ങളിലേക്ക് കുതിക്കുമ്പോൾ സ്വർണം വാങ്ങാൻ നിക്ഷേപകർ പുതുമാർഗങ്ങൾ തേടുകയാണ്. വീടുകളിലും ബാങ്ക് ലോക്കറുകളിലും സ്വർണം സൂക്ഷിക്കാൻ ഉപഭോക്താക്കളിൽ ഭയമേറിയതോടെ ഡിജിറ്റൽ ഗോൾഡ് നിക്ഷേപങ്ങൾക്ക് പ്രിയമേറുകയാണ്. ഗോൾഡ് എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകൾ (ഇ.ടി.എഫ്), വിവിധ ധനകാര്യ സ്ഥാപനങ്ങളുടെ സിസ്റ്റമാറ്റിക് നിക്ഷേപ പദ്ധതികളുടെ (എസ്.ഐ.പി) മാതൃകയിലുള്ള സ്കീമുകൾ തുടങ്ങിയവയിലേക്ക് പണമൊഴുക്ക് കുത്തനെ കൂടി.

പെൺകുട്ടികളുമായി ആദ്യം ചാറ്റിംഗ്; പിന്നെ നഗ്നവിഡിയോ ആവശ്യപ്പെടും,പിന്നാലെ ഭീഷണി, ടാറ്റൂ ആർട്ടിസ്റ്റ് ബിപിന്റെ രീതി ഇങ്ങനെ..

0
Spread the love

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ടു നഗ്നവിഡിയോകളും മറ്റും ആവശ്യപ്പെടുകയും പിന്നീടതു പ്രചരിപ്പിക്കും എന്നു ഭീഷണിപ്പെടുത്തുകയും ചെയ്തെന്ന പരാതിയിൽ ടാറ്റൂ ആർട്ടിസ്റ്റ് അറസ്റ്റിൽ. കൊല്ലം പുന്നല പിറവന്തൂർ കരവൂർ ഷൺമുഖ വിലാസത്തിൽ ബി. ബിപിനെ (22) ആണ് പാലക്കാട് ടൗൺ സൗത്ത് പൊലീസ് കഴിഞ്ഞ ദിവസം എറണാകുളത്തു നിന്ന് അറസ്റ്റ് ചെയ്തത്.

സമൂഹമാധ്യമം വഴിയാണു പ്രതി പെൺകുട്ടിയെ പരിചയപ്പെട്ടത്. എന്നാൽ, തന്നെ കൃത്യമായി തിരിച്ചറിയാതിരിക്കാനുള്ള സാങ്കേതികവിദ്യ പ്രതി ഉപയോഗിച്ചിരുന്നു എന്നു പൊലീസ് പറഞ്ഞു. സൈബർ പൊലീസിന്റെ സഹായത്തോടെയും സമാനരീതിയിലുള്ള കേസുകൾ റിപ്പോർട്ട് ചെയ്തതു പരിശോധിച്ചും നടത്തിയ അന്വേഷത്തിനൊടുവിലാണ് ബിപിനെ അറസ്റ്റ് ചെയ്തത്. പ്രതി സമാനരീതിയിൽ ഒട്ടേറെ പെൺകുട്ടികളെ ഇത്തരത്തിൽ പരിചയപ്പെട്ടു ചതിയിൽ പെടുത്തിട്ടുണ്ടെന്നും കോഴിക്കോട് തേഞ്ഞിപ്പലത്ത് സമാനമായ കേസ് നിലവിലുണ്ടെന്നും പൊലീസ് പറഞ്ഞു. ടാറ്റൂ ആർട്ടിസ്റ്റായി ജോലി ചെയ്യുന്ന ബിപിൻ കോസ്മെറ്റിക് സയൻസിൽ ബിരുദ വിദ്യാർഥി കൂടിയാണ്.

തുടക്കത്തിൽ ഒരു വിതരണക്കാരും ‘ലോക’ഏറ്റെടുക്കാൻ മുന്നോട്ട് വന്നില്ല; ഈ വിജയംപോലെ മറ്റൊന്നും ഉണ്ടായിട്ടില്ല: ദുൽഖർ

0
Spread the love

ദുൽഖർ സൽമാന്റെ നിർമാണത്തിൽ ഡൊമിനിക് അരുൺ സംവിധാനം ചെയ്ത കല്യാണി പ്രിയ ദർശൻ മുഖ്യ വേഷത്തിലെത്തിയ ‘ലോക’ ബോക്സ് ഓഫീസിൽ വിപ്ലവം തീർത്ത് മുന്നോട്ട് കുതിക്കുകയാണ്. റിലീസ് ചെയ്ത് 7 ദിവസം കൊണ്ട് 100 കോടി ക്ലബ്ബിൽ ഇടം പിടിച്ച ചിത്രം 250 കോടി കലക്ഷൻ നേടി വിജയ കുതിപ്പ് തുടരുകയാണ്. തെന്നിന്ത്യയിൽ തന്നെ നായികാ പ്രാധാന്യമുള്ള ഒരു ചിത്രം നേടുന്ന അത്ഭുത കരമായ പ്രേക്ഷക പ്രതികരണത്തിനൊപ്പം ആഗോളതലത്തിലും ലോകയ്ക്ക് സ്വീകാര്യത ലഭിക്കുന്നുണ്ട്. ഇപ്പോഴിതാ ഒരു വിതരണക്കാരൻപോലും തുടക്കത്തിൽ ഏറ്റെടുക്കാൻ മടിച്ച ചിത്രമായിരുന്നു ലോകയെന്നും തന്റെ നിർമാണ കമ്പനിക്ക് നല്ല വിജയം നേടാനായിണ്ടെങ്കിലും ‘ലോക’ പോലെ മറ്റൊന്നും ഉണ്ടായിട്ടില്ലെന്നും പറയുകയാണ് ദുൽഖർ

ദുൽഖറിന്റെ വാക്കുകൾ..

“ഇത് ഞങ്ങളുടെ ഏഴാമത്തെ നിർമ്മാണ സംരംഭമാണ്. ഞങ്ങൾക്ക് എപ്പോഴും നല്ല വിജയം നേടാനായിട്ടുണ്ട്. എന്നാൽ ‘ലോക’ പോലെ മറ്റൊന്നും ഉണ്ടായിട്ടില്ല. ഞാൻ നായകനായി അഭിനയിച്ച ഒരു സിനിമയും ഇത്രയും വലിയ വിജയം നേടിയിട്ടില്ല. എല്ലാത്തരം പ്രേക്ഷകരും ഇത് സ്വീകരിച്ചു. അതാണ് ഏറ്റവും ആവേശകരമായ കാര്യം. ”

“സത്യം പറഞ്ഞാൽ, നഷ്ടം സംഭവിച്ചേക്കാമെന്ന് ഞങ്ങൾ കരുതിയിരുന്നു. ഞങ്ങൾക്ക് സിനിമയിൽ വിശ്വാസമുണ്ടായിരുന്നു. പക്ഷേ സാമ്പത്തികമായി നേട്ടമുണ്ടാകുമോയെന്ന് ഉറപ്പില്ലായിരുന്നു. ആദ്യഘട്ടത്തിൽ വിതരണക്കാർ ആരും മുന്നോട്ട് വന്നില്ല. ഈ ഫ്രാഞ്ചൈസിലെ ആദ്യ സിനിമയിൽ നഷ്ടം സംഭവിച്ചേക്കാം എന്ന യാഥാർത്ഥ്യവുമായി ഞങ്ങൾ പൊരുത്തപ്പെട്ടിരുന്നു.”

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts