Home Blog Page 61

കരിപിടിച്ചെന്ന് കരുതി പാത്രങ്ങൾ കളയണ്ട! ഏത് പാത്രവും തിളക്കിയെടുക്കാൻ സൂത്രമിതാ!

0
Spread the love

അടുക്കളയിലെ ഏറ്റവും ബോറൻ പണി എന്താണെന്ന് ചോദിച്ചാൽ പാത്രം കഴുകുന്നതാണെന്ന് ഒട്ടുമിക്ക ആളുകളും പറയും. പാചകം ചെയ്യാൻ ഇഷ്ടപ്പെടുന്നവർക്ക് പാത്രം കഴുകാൻ അത്ര താല്പര്യമില്ല. കറയും കരിയുംപിടിച്ച പാത്രങ്ങൾ കഴുകി വൃത്തിയാക്കുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. എന്നാൽ കരിപിടിച്ച അടുക്കള പാത്രങ്ങൾ ഇനി അനായാസം വൃത്തിയാക്കാൻ സാധിക്കും. ഇങ്ങനെ ചെയ്താൽ മതി.

  1. കരിപിടിച്ച പാത്രങ്ങൾ കഴുകുന്നതിന് മുമ്പ് വെള്ളത്തിൽ അൽപ സമയം കുതിർക്കാൻ ഇടണം. ഇത് പറ്റിപ്പിടിച്ച കരി അയഞ്ഞു വരാൻ സഹായിക്കുന്നു. ആവശ്യമെങ്കിൽ ചെ4. കരി പൂർണമായും ഇളകിയതിന് ശേഷം സോപ്പ് ഉപയോഗിച്ച് ഒന്നുകൂടെ നന്നായി ഉരക്കണം. ശേഷം നല്ല വെള്ളത്തിൽ കഴുകിയെടുത്താൽ മതി. പാത്രം തിളക്കമുള്ളതാകും.റുതീയിലിട്ട് ചൂടാക്കുന്നതും എളുപ്പം കരിയെ നീക്കം ചെയ്യാൻ സഹായിക്കുന്നു.

2. വെള്ളം ചൂടായതിനു ശേഷം അതിലേക്ക് ബേക്കിംഗ് സോഡയും വിനാഗിരിയും ചേർത്ത് കൊടുക്കണം. 20 മിനിട്ടോളം ഇത് ഇങ്ങനെ തന്നെ തുടരാൻ അനുവദിക്കണം.

3. ശേഷം സ്പോഞ്ച് ഉപയോഗിച്ച് നന്നായി ഉരച്ച് കഴുകാം. മൈക്രോഫൈബർ തുണി ഉപയോഗിച്ചും പാത്രം എളുപ്പം വൃത്തിയാക്കാൻ സാധിക്കും.

4. കരി പൂർണമായും ഇളകിയതിന് ശേഷം സോപ്പ് ഉപയോഗിച്ച് ഒന്നുകൂടെ നന്നായി ഉരക്കണം. ശേഷം നല്ല വെള്ളത്തിൽ കഴുകിയെടുത്താൽ മതി. പാത്രം തിളക്കമുള്ളതാകും.

പ്രൊഫഷണൽ ഗാനമേള ട്രൂപ്പ് ആരംഭിക്കാൻ കെഎസ്ആർടിസി; പ്രഖ്യാപനവുമായി മന്ത്രി ഗണേഷ് കുമാർ

0
Spread the love

കെഎസ്ആർടിസിയിൽ സ്വന്തമായി പ്രൊഫഷണൽ ഗാനമേള ട്രൂപ്പ് ആരംഭിക്കാൻ നീക്കം. ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാറിന്റെ നിർദേശ പ്രകാരമാണ് കെഎസ്ആർടിസി ഗാനമേള ട്രൂപ്പ് രൂപീകരിക്കുന്നത്. ട്രൂപ്പിൽ അംഗമാകാൻ കെഎസ്ആർടിസി ജീവനക്കാർക്കും കുടുംബാംഗങ്ങൾക്കും അവസരം ലഭിക്കും. പാട്ടിലും സംഗീത ഉപകരണങ്ങളിലും പ്രാവീണ്യമുള്ളവർക്ക് അംഗമാകാൻ അപേക്ഷ സമർപ്പിക്കാം. സെപ്തംബർ 29നാണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി.

താൽപര്യമുള്ളവർക്ക് പ്രകടനങ്ങളുടെ വീഡിയോ അയയ്ക്കാം. മൂന്ന് മിനിറ്റിൽ കുറയാത്തതും അഞ്ചു മിനിട്ടിൽ കൂടുതൽ ദെെർഘ്യമില്ലാത്തതുമായ വീഡിയോയാണ് വേണ്ടത്. വീഡിയോയുടെ തുടക്കത്തിൽ പേര്, തസ്തിക, കുടുംബാംഗമാണെങ്കിൽ ജീവനക്കാരൻ/ ജീവനക്കാരിയുമായുള്ള ബന്ധം, ജോലി ചെയ്യുന്ന യൂണിറ്റ്, മൊബെെൽ നമ്പർ എന്നിവ ഉൾപ്പെടുത്തി സ്വയം പരിയപ്പെടുത്തണം.വീഡിയോയിൽ നിന്ന് തിരഞ്ഞെടുക്കുന്നവർക്ക് അഭിരുചി തെളിയിക്കാൻ അവസരം നൽകും. ഇവരിൽ നിന്നാകും ട്രൂപ്പ് രൂപവത്കരിക്കുക.

പ്രാവീണ്യം തെളിയിച്ച സർട്ടിഫിക്കറ്റ് ഉണ്ടെങ്കിൽ അതും സമർപ്പിക്കണം.എൻട്രികൾ യൂണിറ്റ് ഓഫീസർ മുഖേനയാണ് ചീഫ് ഓഫീസിലേക്ക് നൽകേണ്ടത്. ksrtcexpo@gmail.com എന്ന ഇമെയിലിലും 9497001474 എന്ന വാട്സാപ്പ് നമ്പറിലും നൽകാവുന്നതാണ്. നിശ്ചിത സമയത്തിനുശേഷം ലഭിക്കുന്ന എൻട്രികൾ പരിഗണിക്കില്ലെന്നും കെഎസ്ആർടിസി അറിയിച്ചു.കെഎസ്ആർടിസി സംഘടിപ്പിക്കുന്ന ബഡ്ജറ്റ് ടൂറിസം യാത്രകളിൽ പങ്കാളികളായ ചില ജീവനക്കാർ പാടിയത് സോഷ്യൽ മീഡിയയിൽ വലിയരീതിയിൽ പ്രചരിച്ചിരുന്നു. ഇതേത്തുടർന്നാണ് ഗാനമേള ട്രൂപ്പ് രൂപവത്കരിക്കുന്നത് പരിഗണിച്ചത്. അടുത്തിടെ കെഎസ്ആർടിസിയുടെ ക്രിക്കറ്റ് ടീം ആരംഭിച്ചിരുന്നു.

‘അവന് ഞാനും എനിക്ക് അവനും മെയ്യഴകനാണ്’; അച്ഛന്റെ സ്ഥാനത്തു നിന്ന് സുഹൃത്തിന്റെ വിവാഹം നടത്തിയെന്ന് അഖിൽ മാരാർ

0
Spread the love

നിസ്വാർത്ഥ സൗഹൃദത്തിന്റെയും സഹോദര സ്നേഹത്തിന്റെയും കഥ പറഞ്ഞ ചിത്രമാണ് തമിഴ് ചിത്രം മെയ്യഴകൻ. ഇപ്പോഴിതാ സംവിധായകനും മുൻ ബിഗ് ബോസ് താരവുമായ അഖിൽ മാരാർ തന്റെ ഫേസ്ബുക്കിൽ കുറിച്ച കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. തനിക്കും ഒരു മെയ്യഴകൻ ഉണ്ടെന്നും അനന്ദു എന്നാണ് പേരെന്നും അനന്ദുവിന്റെ കല്യാണം അച്ഛന്റെ സ്ഥാനത്തു നിന്നു നടത്തിയെന്നുമാണ് അഖിൽ മാരാർ ആരാധകരുമായി പങ്കുവെച്ചത്.

അഖിൽ മാരാരുടെ പോസ്റ്റിന്റെ പൂർണരൂപം:

”എന്റെ മെയ്യഴകൻ….. കൊല്ലത്തു നിന്നും ഒരു പയ്യൻ കുറച്ചു നാളായി കാണാൻ വേണ്ടി വിളിക്കുന്നു എന്റെ മാനേജർ കൃഷ്ണ കുമാർ ഒരിക്കൽ പറഞ്ഞു.. കണ്ട് ഫോട്ടോ എടുക്കാൻ വന്ന അനന്ദു എന്റെ ജീവിതത്തിലേക്ക് ആണ് പിന്നീട് ഓടി കയറിയത്.. അച്ഛനും അമ്മയും മരിച്ചു പോയ അനന്ദുവിനു ഞാൻ അവന്റെ ജ്യേഷ്ഠനായി.. ആര് പറഞ്ഞാലും പറ്റില്ല എന്ന് പറയുന്ന പലതും അവൻ പറഞ്ഞാൽ ഞാൻ ശരി പറയും.. കൊല്ലത്തു സ്വന്തമായി ഒരു ക്രിക്കറ്റ് അക്കാദമി (നയിസ്റ്റ) അനന്ദുവിനു ഉണ്ട്.. അവിടെ ഉള്ള കുട്ടികൾ അവന്റെ കൂട്ടുകാർ ഒക്കെ എന്റെയും അനുജൻമാരായി.. ക്രിക്കറ്റും സിനിമയും ഞങ്ങളെ കൂടുതൽ അടുപ്പിച്ചു.. KCL ലീഗിൽ പലരും ഭാഗമായി..
അങ്ങനെ അവന്റെ ജീവിതത്തിലേക്ക് ഒരാൾ കൂടി കടന്ന് വന്നു അമൃത. മനുഷ്യന് ജാതിയില്ല എങ്കിലും സമൂഹവും സർക്കാരുകളും മനുഷ്യനെ ജാതീയമായി വേർതിരിക്കുന്ന നമ്മുടെ നാട്ടിൽ ജാതിയുടെ അതിർവരമ്പുകൾ ലംഘിച്ചു വിവാഹം ചെയ്യാൻ അവർ തീരുമാനിക്കുമ്പോൾ അനന്ദുവിന്റെ അച്ഛന്റെ സ്ഥാനം ഞാനും അമ്മയുടെ സ്ഥാനം ലക്ഷ്മിയും ഏറ്റെടുത്തു..

ഞാനും ലക്ഷ്മിയും എന്റെ മക്കളും ഒരുമിച്ചു ഇത്രയും വർഷത്തിനിടെ ഒരു വിവാഹങ്ങൾക്ക് പോലും പോയിട്ടില്ല എന്നാൽ അനന്ദുവിന്റെ വിവാഹം ഞങ്ങൾ എല്ലാവരും ഒരുമിച്ചു നടത്തി.. അവന് ഞാനും എനിക്ക് അവനും മെയ്യഴകനാണ്… പ്രിയപ്പെട്ടവന് ഒരായിരം മംഗളാശംസകൾ”.

ഓണം കഴിഞ്ഞ് കൃഷ്ണകുമാർ വീട്ടിൽ ഓണാഘോഷം; വിശദീകരണവുമായി അഹാന

0
Spread the love

തിരുവോണ ദിവസം ഓണം ആഘോഷിക്കാൻ കഴിയാത്തതിന്റെ കാരണം പറഞ്ഞ് നടി അഹാന. ഒരാഴ്ച കഴിഞ്ഞ് ഓണാഘോഷത്തിന്റെ ചിത്രങ്ങൾ പങ്കുവെച്ചാണ് നടി ഈ വിവരം സോഷ്യൽ മീഡിയയിൽ കുറിച്ചത്. ആ ദിവസം വീട്ടിലുള്ളവർക്ക് സുഖമില്ലായിരുന്നുവെന്നും ഇപ്പോൾ പ്രിയപ്പെട്ടവരെല്ലാം ഒരുമിച്ചെത്തി ഓണം ആഘോഷിച്ചെന്നും നടി പറഞ്ഞു.

അഹാന പറയുന്നു:

വൈകിയാണെങ്കിലും മനോഹരമായ ഓണം…തിരുവോണ ദിവസം ഓണം ആഘോഷിക്കാൻ കഴിഞ്ഞില്ല, കാരണം ഞങ്ങളിൽ ചിലർക്ക് സുഖമില്ലായിരുന്നു. അങ്ങനെ ഒരു ആഴ്ച കഴിഞ്ഞ്, ഇതാ ഞങ്ങൾ ഓണസദ്യയും, കളികളും, പ്രിയപ്പെട്ടവരുമെല്ലാം ഒരുമിച്ചെത്തി ആഘോഷിച്ചു. മറ്റൊരു ഓണത്തിന് നന്ദി. അപ്പൂപ്പൻ ഇപ്പോഴും സുഖം പ്രാപിക്കുന്നു. അതിനാൽ അദ്ദേഹത്തിന് ആഘോഷങ്ങളിൽ പങ്കെടുക്കാൻ കഴിഞ്ഞില്ല. പക്ഷേ എല്ലാം ഉടനെ ശരിയാകുമെന്ന് പ്രതീക്ഷിക്കുന്നു

ധനുഷിനൊപ്പമുള്ള ആ ചിത്രം വേണ്ടെന്ന് വെക്കാനുള്ള കാരണം ‘ചിത്രത്തിലെ ചതി’; പൊതുവേദിയിൽ തുറന്നു പറഞ്ഞ് ജി വി പ്രകാശ്

0
Spread the love

നടൻ ധനുഷ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇഡ്‌ലി കടൈ. ധനുഷ് തന്നെയാണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നതും. ഒരു ഫാമിലി ഡ്രാമ സ്വഭാവത്തിൽ പുറത്തിറങ്ങുന്ന സിനിമയിൽ നിത്യ മേനനും രാജ്‌കിരണും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ഇപ്പോഴിതാ സിനിമയുടെ ഓഡിയോ ലോഞ്ചിൽ സംഗീത സംവിധായകൻ ജി വി പ്രകാശ് കുമാർ പറഞ്ഞ വാക്കുകളാണ് ചർച്ചയാകുന്നത്

രായൻ എന്ന സിനിമയിൽ സഹോദരങ്ങളിൽ ഒരാളായിട്ടുള്ള വേഷം ചെയ്യാനായി തന്നെ വിളിച്ചെന്നും എന്നാൽ ആ കഥാപാത്രം ധനുഷിനെ ചതിക്കുന്നതുകൊണ്ട് താൻ വേണ്ടെന്ന് വെച്ചെന്നും പറയുകയാണ് ജി വി പ്രകാശ് കുമാർ. ‘രായൻ എന്ന സിനിമയിൽ മൂന്ന് സഹോദരങ്ങളിൽ ഒരാളുടെ വേഷം ചെയ്യാൻ ധനുഷ് എന്നെ വിളിച്ചിരുന്നു. എന്നാൽ ആ കഥാപാത്രം ധനുഷിനെ ചതിക്കുന്നതായി ആണ് സിനിമയിൽ ഉള്ളത്. അതുകൊണ്ട് ഞാൻ ആ സിനിമ ഒഴിവാക്കി. സിനിമയിൽ പോലും ഞാൻ എന്റെ സുഹൃത്തിനെ ചതിക്കില്ല’, ജി വി പ്രകാശിന്റെ വാക്കുകൾ

കാളിദാസ് ജയറാമും സന്ദീപ് കിഷനുമായിരുന്നു രായനിൽ ധനുഷിന്റെ സഹോദരങ്ങളുടെ വേഷം അവതരിപ്പിച്ചത്. ധനുഷ് തന്നെയാണ് സിനിമ സംവിധാനം ചെയ്തതും. അതേസമയം, ഇഡ്‌ലി കടൈ ഒക്ടോബർ ഒന്നിന് പുറത്തിറങ്ങും. ചിത്രത്തിൽ അരുൺ വിജയ്യും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ഒരു ബോക്സറുടെ വേഷത്തിലാണ് അരുൺ വിജയ് എത്തുന്നതെന്നാണ് നേരത്തെ പുറത്തുവന്ന പോസ്റ്റർ സൂചിപ്പിക്കുന്നത്

‘ഞങ്ങൾ എടുക്കുന്ന ഓരോ ചുവടുവയ്പ്പിനും പിന്നിലെ ശക്തി’; അമ്മയുടെ പിറന്നാൾ ദിനത്തിൽ നയൻതാര

0
Spread the love

മലയാളത്തിലൂടെ അരങ്ങേറി ബോളിവുഡിൽ വരെ നായികയായി മാറിയ താരമാണ് നയൻതാര. ലേഡി സൂപ്പർ സ്റ്റാർ എന്ന വിശേഷണവും ആരാധകർ നയൻതാരയ്ക്ക് നൽകിയിട്ടുണ്ട്. ഇപ്പോഴിതാ തന്റെ അമ്മയോടൊപ്പമുള്ള മനോഹരമായ ബാല്യകാല ഫോട്ടോ പങ്കുവച്ചിരിക്കുകയാണ് താരം. അമ്മയുടെ പിറന്നാൾ ദിനത്തോട് അനുബന്ധിച്ച് ഹൃദയസ്പർശിയായ ഒരു പോസ്റ്റിനൊപ്പമാണ് അപൂർവ്വ ചിത്രവും നയൻതാര സോഷ്യൽ മീഡിയയിൽ പങ്കിട്ടത്.

“എന്റെ പ്രിയപ്പെട്ട അമ്മയ്ക്ക് ജന്മദിനാശംസകൾ എന്റെ ജീവിതത്തിലേക്ക് അമ്മ ചൊരിഞ്ഞ സ്നേഹത്തിനും ത്യാഗങ്ങൾക്കും പ്രാർത്ഥനകൾക്കും അമ്മയോടുള്ള എന്റെ സ്നേഹം വാക്കുകൾ കൊണ്ട് പറഞ്ഞറിയിക്കാനാവില്ല. അമ്മയാണ് ഞങ്ങളുടെ എല്ലാമെല്ലാം. ഞങ്ങൾ എടുക്കുന്ന ഓരോ ചുവടുവയ്പ്പിനും പിന്നിലെ ശക്തി, ഓരോ ദിവസവും ഈ പ്രപഞ്ചത്തോട് ഞങ്ങൾ നന്ദി പറയുന്നു. അമ്മയ്ക്ക് ഒരുപാട് സ്നേഹം.”-നയൻതാര കുറിച്ചു.

തൊട്ടതെല്ലാം പൊന്നാക്കിയ ബേസില്‍ ഇനി സിനിമാ നിർമാണത്തിലേക്കും; പ്രൊഡക്ഷൻ കമ്പനി പ്രഖ്യാപിച്ച് താരം

0
Spread the love

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടനും സംവിധായകനുമാണ് ബേസില്‍ ജോസഫ്. ഷോർട്ട് ഫിലിമുകളിൽ തുടങ്ങി വിനീത് ശ്രീനിവാസൻ ചിത്രമായ തിരയിലൂടെ സംവിധാന സഹായിയായി കൂടി പിന്നീട് ഗോദ, മിന്നൽ മുരളി തുടങ്ങിയ സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനായി മാറിയ ആളാണ് ബേസിൽ. ഇടയിൽ അഭിനയവും സീരിയസായി എടുത്ത താരം ചുരുങ്ങിയ കാലയളവിൽ മികച്ച ചിത്രങ്ങളിലൂടെ മുഖ്യധാരാ നടന്മാരിൽ ഒരാളായി മാറുകയായിരുന്നു.

അഭിനയത്തിലും സംവിധാനത്തിലും ഒരുപോലെ തിളങ്ങിയ താരമിപ്പോൾ തന്റെ ഈ ഭാഗ്യം സിനിമാ നിർമാണത്തിലും തുണയ്ക്കുമോ എന്നറിയാൻ ഒരുങ്ങുകയാണ്. തന്റെ പുതിയ നിർമാണ കമ്പനി വരുന്ന കാര്യം ബേസിൽ ജോസഫ് തന്നെയാണ് തന്റെ സോഷ്യൽ മീഡിയ പേജിലൂടെ ആരാധകരോട് പങ്കുവച്ചിരിക്കുന്നത്.’ബേസിൽ ജോസഫ് എന്റർടെയ്ൻമെന്റ്’ എന്നാണ് നിർമാണ കമ്പനിയുടെ പേര്.

https://www.facebook.com/share/v/17HmZiSfdX

‘ഞാൻ ഇതുവരെ ചെയ്തിട്ടില്ലാത്ത ഒന്ന് പരീക്ഷിക്കുന്നു – സിനിമ നിർമാണം. ഇപ്പോഴും അത് “എങ്ങനെ” എന്ന് കണ്ടെത്തുകയാണ് ഞാൻ പക്ഷെ കൂടുതൽ മികച്ചതും, ധീരവും, പുതിയ രീതിയിലും ഉള്ള കഥകൾ പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഈ പുതിയ പാത നമ്മെ എവിടേക്കാണ് കൊണ്ടുപോകുന്നതെന്ന് നോക്കാം. ബേസില്‍ ജോസഫ് എന്റർടെയ്ൻമെന്റിലേക്ക് സ്വാഗതം’, എന്നാണ് നിർമാണ കമ്പനി അവതരിപ്പിച്ചുകൊണ്ട് ബേസിൽ സോഷ്യൽ മീഡിയയിൽ കുറിച്ചത്. ഒരു കൊച്ചു അനിമേഷൻ വീഡിയോയും ബേസിൽ പങ്കുവെച്ചിട്ടുണ്ട്.

‘ഒരു ഓണാശംസയല്ലേ തന്നുള്ളൂ’! അമിതാഭ് ബച്ചനെ എയറിൽ കേറ്റി മലയാളികൾ, ഒടുവിൽ കുറ്റസമ്മതം

0
Spread the love

മലയാളികളുടെ പ്രധാന ആഘോഷങ്ങളിൽ ചിലതായ ഓണം-വിഷുക്കാലത്ത് പുറം നാട്ടുകാർ അറിയാൻ പാടില്ലാത്ത മലയാളത്തിൽ നമുക്കായി നേരുന്ന ആശംസകൾ ഒക്കെയും പലപ്പോഴും വൈറലാവാറുണ്ട്. സെലിബ്രിറ്റികളുടേതടക്കമുള്ള മിക്കതും ഹൃദയപൂർവം മലയാളികൾ ഏറ്റെടുക്കുമ്പോൾ ചിലതൊക്കെ വലിയ ട്രോളുകൾക്കും കളിയാക്കലുകൾക്കും പാത്രമാകാറുമുണ്ട്. അത്തരത്തിൽ ഒന്നായിരുന്നു മലയാളികൾക്ക് പണ്ട് ഓണത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി നേർന്ന ‘എല്ലാവർക്കും ഓണസമൂസകളും’, മറ്റാരോ നേർന്ന ‘വിഷാശംസകളുമെല്ലാം’. സമാനമായി ബോളിവുഡിന്റെ ബിഗ് ബി അമിതാഭ് ബച്ചന്‍ വെറുമൊരു ഓണാശംസ നേർന്നതിന്റെ പേരിലിപ്പോൾ എയറിൽ പോയിരിക്കുകയാണ്.

ആഘോഷം കഴിഞ്ഞ് ഒരാഴ്ച പിന്നിട്ടപ്പോഴാണ് ഓണാശംസയുമായി സൂപ്പര്‍താരം എത്തിയത് എന്നതാണ് വൻ തോതിൽ ട്രോളുകൾ എത്തിയതിനു പിന്നിലെ മൂല കാരണം. കസവ് മുണ്ടും ഷര്‍ട്ടും പൊന്നാടയും ധരിച്ച ചിത്രത്തിനൊപ്പം മലയാളത്തിൽ താരം ആശംസ നേർന്ന് പങ്കുവെച്ച ചിത്രത്തിന് താഴെ . ‘ഓണം ഒക്കെ കഴിഞ്ഞു, പോയി അടുത്ത വര്‍ഷം വാ’, എന്നാണ് മലയാളികൾ കളിയാക്കി വിടുന്നത്. താരത്തിന്റെ പോസ്റ്റ് കണ്ടു ഓണം ഇനിയും കഴിഞ്ഞിട്ടില്ലെന്ന് വിചാരിച്ച് മറുനാട്ടുകാരും ആശംസാ പ്രവാഹവുമായി എത്തിയതോടെ അക്ഷരാർത്ഥത്തിൽ മലയാളികൾക്ക് ഇടപെടേണ്ടി വന്നു എന്ന് തന്നെ പറയാം. ‘ഇത്ര പെട്ടെന്ന് തന്നെ വേണോ, ഇനിയും ഒരുവര്‍ഷം കൂടിയുണ്ട് ഓണത്തിന്’ എന്ന് ചിലർ പരിഹസിച്ചപ്പോൾ ‘കഴിഞ്ഞ വര്‍ഷം ഓണം സെപ്റ്റംബര്‍ 14-ന് ആയിരുന്നെന്ന് കരുതി എല്ലാ വർഷവും അതേ തീയതിയില്‍ ആവില്ലെ’ന്ന് മറ്റുചിലർ സംയമനത്തോടെ കമന്റ് ചെയ്യുന്നുണ്ട്.

എന്തായാലും തെറ്റു മനസിലായതോടെ നടനും സോഷ്യൽ മീഡിയ ടീമും ഖേദപ്രകടനവും വിശദീകരണവുമായി എത്തിയിട്ടുണ്ട്. ‘ഓണം കഴിഞ്ഞുപോയി, എന്റെ സോഷ്യല്‍ മീഡിയ ഏജന്റിന് തെറ്റുപറ്റി എന്നൊക്കെ നിങ്ങള്‍ കമന്റ് ചെയ്തിരിക്കാം. പക്ഷേ, ആഘോഷം എപ്പോഴും ആഘോഷം തന്നെയാണ്. അതിന്റെ ചൈതന്യത്തിനും പവിത്രതയ്ക്കും ഒരിക്കലും കാലപ്പഴക്കം സംഭവിക്കില്ല. പിന്നെ, ഞാന്‍ തന്നെയാണ് എന്റെ സാമൂഹികമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുന്നത്. എനിക്ക് അതിന് പ്രത്യേകം ഏജന്റ് ഇല്ല. ഞാന്‍ ക്ഷമ ചോദിക്കുന്നു’- എന്നായിരുന്നു വിശദീകരണം.

ആ സ്ഥലത്ത് ആളുകൾ സംസാരിക്കുന്നത് കണ്ണിൽ നോക്കിയല്ല നെഞ്ചിൽ നോക്കി; മോശം അനുഭവം വെളിപ്പെടുത്തി നടി എസ്‌തർ അനിൽ

0
Spread the love

ദൃശ്യം സ്റ്റാറെന്ന് മലയാളികൾ ട്രോളി വിഷമിപ്പിച്ചിട്ടുള്ള താരമാണ് എസ്‌തർ അനിൽ. ജിത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യത്തിലൂടെ ലാലേട്ടന്റെയും മീനയുടെയും കുഞ്ഞു മകളായി മലയാള സിനിമയിലേക്ക് കയറി വന്ന എസ്‌തറിന് ഇന്ന് 24 കഴിഞ്ഞു. എന്നാലും മലയാളികൾക്കിന്നും നടിയൊരു ബാലതാരമാണ്. പ്രായം ശരീരത്തിൽ വെളിവാകാത്ത പ്രകൃതം ആയതുകൊണ്ടു തന്നെ വേഷങ്ങളുടെയും മറ്റും കാര്യം പറഞ്ഞ് എസ്‌തറിന്റെ കുറ്റം കണ്ടു പിടിക്കലായിരുന്നു കുറച്ചു കാലം മുൻപ് വരെ സോഷ്യൽ മീഡിയയുടെ പ്രധാന പണി. പലപ്പോഴും തന്നെ വേഷങ്ങളുടെയും മറ്റും പേരിൽ വിമർശിക്കുന്നതിനോട് രൂക്ഷമായി പ്രതികരിച്ച് താരം രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ മുബൈയിലും വിദേശത്തുമൊക്കെയായി പഠനം പൂർത്തിയാക്കിയ താരം ഇന്ത്യയിൽ ഒരുപരിധി വരെ ഒ​റ്റയ്ക്ക് യാത്ര ചെയ്ത ഒരാൾക്ക് വിദേശത്ത് ഒ​റ്റയ്ക്കുപോകാൻ വലിയ ബുദ്ധിമുട്ടുണ്ടാവില്ലെന്നും ജീവിതത്തിലുണ്ടായ ഒരു മോശം അനുഭവത്തെ കുറിച്ച് തുറന്നു പറഞ്ഞതുമാണ് വാർത്തയാകുന്നത്.

‘ഇന്ത്യയ്ക്ക് പുറത്ത് ഒരുപാട് തവണ ഒ​റ്റയ്ക്ക് യാത്ര ചെയ്തിട്ടുണ്ട്. അപ്പോഴൊന്നും മോശം അനുഭവങ്ങളൊന്നും ഉണ്ടായിട്ടില്ല. മുംബയിലും ചെന്നൈയിലും പോയിട്ടുണ്ട്. കൂടുതൽ ആൾക്കാരുമായും ഇടപെട്ടിട്ടുണ്ട്. ഇന്ത്യയിൽ ഒരുപരിധി വരെ ഒ​റ്റയ്ക്ക് യാത്ര ചെയ്താൽ വിദേശത്ത് ഒ​റ്റയ്ക്കുപോകാൻ വലിയ ബുദ്ധിമുട്ടായി തോന്നില്ല. ഒരു മാസം ഡൽഹിയിൽ താമസിച്ചിരുന്നു.ചെറിയൊരു പ്രദേശത്താണ് താമസിച്ചത്. എനിക്ക് ഇഷ്ടപ്പെട്ട സ്ഥലമായിരുന്നു ഡൽഹി. അവിടെ ആളുകൾ കണ്ണിൽ നോക്കിയല്ല സംസാരിക്കുന്നത്. നെഞ്ചിൽ നോക്കിയാണ് സംസാരിക്കുന്നത്.

അതേസമയം ദൃശ്യം സ്റ്റാറാണെന്നാണ് കൂടുതൽ ആൾക്കാരും തന്നെ ട്രോളുന്നത്. അത് ആദ്യമൊക്കെ വിഷമിപ്പിച്ചിരുന്നു. ഇപ്പോൾ ആ ട്രോളുകൾ ആസ്വദിക്കുകയാണെന്നും എസ്‌തർ അനിൽ പറഞ്ഞു.

‘ലോക’ ആളുകൾ എങ്ങനെ എടുക്കുമെന്ന് സംശയിച്ചിരുന്നു; തലവര മാറ്റിയത് ദുൽഖറിന്റെ എൻട്രി! അടുത്ത സിനിമയിലെ പ്രധാന കഥാപാത്രം ടൊവിനോയുടെ ചാത്തൻ

0
Spread the love

ദുൽഖർ സൽമാന്റെ നിർമാണത്തിൽ ഡൊമിനിക് അരുൺ സംവിധാനം ചെയ്ത കല്യാണി പ്രിയ ദർശൻ മുഖ്യ വേഷത്തിലെത്തിയ ‘ലോക’ ബോക്സ് ഓഫീസിൽ വിപ്ലവം തീർത്ത് മുന്നോട്ട് കുതിക്കുകയാണ്. റിലീസ് ചെയ്ത് 7 ദിവസം കൊണ്ട് 100 കോടി ക്ലബ്ബിൽ ഇടം പിടിച്ച ചിത്രം 200 കോടി കലക്ഷൻ നേടി വിജയ കുതിപ്പ് തുടരുകയാണ്. തെന്നിന്ത്യയിൽ തന്നെ നായികാ പ്രാധാന്യമുള്ള ഒരു ചിത്രം നേടുന്ന അത്ഭുത കരമായ പ്രേക്ഷക പ്രതികരണത്തിനൊപ്പം ആഗോളതലത്തിലും ലോകയ്ക്ക് സ്വീകാര്യത ലഭിക്കുന്നുണ്ട്. ഇപ്പോഴിതാ തന്റെ ആദ്യ ചിത്രം ഏൽപ്പിച്ച പരാജയത്തെ കുറിച്ചും ദുൽഖർ എങ്ങനെ നിർമ്മാതാവായി ലോകയുടെ ഭാഗമായെന്നും വിശദീകരിക്കുകയാണ് സംവിധായകൻ ഡൊമിനിക് അരുൺ ഇപ്പോൾ

ടോവിനോയും ‘ലോക’യുടെ തിരക്കഥാകൃത്തായ ശാന്തി ബാലചന്ദ്രനും മുഖ്യ വേഷത്തിലെത്തിയ തരംഗമായിരുന്നു ഡൊമിനിക് അരുണിന്റെ ആദ്യ സംവിധാന സംരംഭം. എന്നാൽ ഇത് പരാജയപ്പെട്ടെങ്കിലും ‘ലോക’ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലൂടെ തിരിച്ചുവരാൻ ഡൊമിനികിന് കഴിഞ്ഞുവെന്ന് എളുപ്പം പറഞ്ഞു പോകാൻ കഴിയില്ല. വീഴ്ചകളിൽ തളരാതെ വീണ്ടും പറക്കാൻ സംവിധായകന് 8 വർഷത്തെ കഠിനാധ്വാനവും ശ്രമങ്ങളുമെടുത്തു. തരംഗത്തിന് ശേഷം മറ്റൊരു ചിത്രം ആരംഭിക്കാനൊരുങ്ങിയെങ്കിലും കോവിഡ് വില്ലനായെത്തിയെന്നും താരം പറയുന്നു. 3 വർഷങ്ങൾക്കു മുൻപാണ് ലോകയുടെ ചർച്ചകൾ തുടങ്ങുന്നതെന്നും ആളുകൾ ചിത്രം എങ്ങനെ സിനിമയെ ഏറ്റെടുക്കും എന്ന ആശങ്കയുണ്ടായിരുന്നുവെന്നും എന്നാൽ പ്രതീക്ഷിച്ചതിലും വലിയ റെസ്പോൺസ് ആണ് ലഭിക്കുന്നതെന്നും ഡൊമിനിക് അരുൺ പറയുന്നു.

അതേസമയം ദുൽഖറിന്റെ ചിത്രത്തിലേക്കുള്ള വരവിനെ കുറിച്ചും താരം സംസാരിക്കുന്നുണ്ട്.പല നിർമാതാക്കളുമായും ലോകയുടെ തിരക്കഥ ചർച്ച ചെയ്തിരുന്നു. ആരും നോ പറഞ്ഞില്ല. എന്നാൽ സ്ത്രീകേന്ദ്രീകൃത സിനിമ എന്നതും സിനിമയ്ക്ക് ആവശ്യമായി വരുന്ന വലിയ മുടക്കുമുതലും പലരിലും സംശയം ഉണ്ടാക്കി. ഛായാഗ്രാഹകൻ നിമിഷ് രവിയാണ് ദുൽഖർ സൽമാനോട് ഇങ്ങനെ ഒരു ഐഡിയ ഉണ്ടെന്ന് ആദ്യം പറയുന്നത്. ഫുൾ സ്ക്രിപ്റ്റുമായാണ് അദ്ദേഹത്തെ കാണാൻ പോയത്. കഥ കേട്ടപ്പോൾ തന്നെ ദുൽഖർ ഓൺ ബോർഡായി. സിനിമയെ എങ്ങനെയാണു വളർത്താൻ ഉദ്ദേശിക്കുന്നതെന്ന കൃത്യമായ ബോധ്യം ദുൽഖറിന് കിട്ടി. അദ്ദേഹം ഇല്ലായിരുന്നെങ്കിൽ ഈ സിനിമ സംഭവിക്കുമായിരുന്നോ എന്നു സംശയമാണ്.

അതേസമയം ടൊവിനോയുടെ ചാത്തൻ തന്നെയായിരിക്കും അടുത്ത സിനിമയിലെ പ്രധാന കഥാപാത്രമെന്നും ആ സിനിമയുടെ പ്രാരംഭ ഘട്ടത്തിലേക്ക് കടന്നിട്ടുണ്ടെന്നും ചിത്ര ഉടൻ തന്നെ പ്രതീക്ഷിക്കാമെന്നും താരം പറയുന്നു.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts