Home Blog Page 62

‘ഇങ്ങനെയാണെങ്കില്‍ താരങ്ങളുടെ മക്കളുടെ ഫീസും ഫ്‌ളാറ്റിന്റെ പൈസയും നിര്‍മാതാക്കള്‍ കൊടുക്കേണ്ടി വരും’; ബോളിവുഡിലെ മോശം പ്രവണതയെ കുറിച്ച് ആമിര്‍

0
Spread the love

ബോളിവുഡില്‍ നിര്‍മാതാക്കള്‍ നേരിടുന്ന പ്രതിസന്ധിയെ കുറിച്ച് തുറന്നു പറഞ്ഞ് നടന്‍ ആമിര്‍ ഖാന്‍. ഒന്നിലധികം വാനിറ്റി വാനുകള്‍ മുതല്‍ സെറ്റില്‍ ലൈവ് കിച്ചണുകള്‍ വരെ ആവശ്യപ്പെടുന്നവരാണ് ഇപ്പോഴത്തെ അഭിനേതാക്കളെന്നും നിര്‍മാതാക്കളുടെ ചെലവ് കുതിച്ചുയരുകയാണെന്നും ആമിര്‍ വ്യക്തമാക്കുന്നു. ഇത് ലജ്ജാകരമാണെന്നും നിര്‍മാതാക്കളോട് ചെയ്യുന്ന അനീതിയാണെന്നും അദ്ദേഹം പറയുന്നു,

‘താരങ്ങള്‍ക്ക് അംഗീകാരം ലഭിക്കണം. പക്ഷേ അത് നിര്‍മാതാക്കളെ ബുദ്ധിമുട്ടിക്കുന്ന ഘട്ടത്തിലേക്ക് എത്തരുത് . താരത്തിന്റെ ഡ്രൈവര്‍ക്കും സെറ്റിലെ സഹായിക്കും നിര്‍മാതാവ് പണം നല്‍കേണ്ടി വരുന്നു. ഈ രീതി എനിക്ക് വളരെ വിചിത്രമായി തോന്നി. ഡ്രൈവറും സഹായിയും ആ താരത്തിന് വേണ്ടി ജോലി ചെയ്യുമ്പോള്‍ എന്തിനാണ് നിര്‍മാതാവ് അതിന്റെ പണം നല്‍കുന്നതെന്ന് എന്നാണ് ഞാന്‍ ചിന്തിച്ചത്. എന്റെ ആവശ്യങ്ങള്‍ക്കുള്ള സ്റ്റാഫിന് നിര്‍മാതാവ് പണം നല്‍കുന്നുണ്ടെങ്കില്‍ എന്റെ കുട്ടികളുടെ സ്‌കൂള്‍ ഫീസും അദ്ദേഹം അടയ്ക്കാന്‍ തുടങ്ങുമെന്നാണ് അതിന് അര്‍ത്ഥം? ഇത് എവിടെച്ചെന്ന് അവസാനിക്കും?’-ആമിര്‍ ചൂണ്ടിക്കാണിക്കുന്നു.

സിനിമയുമായി നേരിട്ട് ബന്ധമുള്ള ചെലവുകള്‍ മാത്രമേ നിര്‍മാതാക്കാള്‍ വഹിക്കേണ്ടതുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘ഹെയര്‍, മേക്കപ്പ്, വസ്ത്രാലങ്കാരം എന്നിവയാണ് നിര്‍മാതാവിന്റെ ചെലവില്‍ ഉള്‍പ്പെടുന്നത്. ഡ്രൈവര്‍ക്കും സഹായിക്കും പണം നല്‍കേണ്ടത് നടന്റെ ഉത്തരവാദിത്തമാണ്. പ്രത്യേകിച്ചും ഞാന്‍ ഉള്‍പ്പെടെയുള്ള നടന്‍മാര്‍ നന്നായി സമ്പാദിക്കുമ്പോള്‍’- ആമിര്‍ പറയുന്നു.

‘ഇന്നത്തെ താരങ്ങള്‍ അവരുടെ ഡ്രൈവര്‍മാര്‍ക്ക് ശമ്പളം നല്‍കാന്‍ പോലും ശ്രമിക്കുന്നില്ലെന്നാണ് ഞാന്‍ കേള്‍ക്കുന്നത്. അവര്‍ നിര്‍മാതാക്കളോട് പണം നല്‍കാന്‍ ആവശ്യപ്പെടുന്നു. അതുമാത്രമല്ല, നടന്റെ സ്‌പോട്ട് ബോയ്ക്കും നിര്‍മാതാവ് തന്നെയാണ് പണം നല്‍കുന്നത്. അതു മാത്രമല്ല, അവരുടെ പരിശീലകര്‍ക്കും പാചകക്കാര്‍ക്കും നിര്‍മാതാവിനെക്കൊണ്ട് പണം കൊടുപ്പിക്കുന്നു. ഇപ്പോള്‍ അവര്‍ സെറ്റില്‍ ലൈവ് കിച്ചണ്‍ വെക്കുകയും അതിന്റെ ചെലവ് നിര്‍മാതാവ് വഹിക്കുമെന്ന് പ്രതീക്ഷിക്കുകയും ചെയ്യുന്നുണ്ടെന്ന് ഞാന്‍ കേട്ടിട്ടുണ്ട്. അടുക്കളകള്‍ക്കും ജിമ്മുകള്‍ക്കുമായി അവര്‍ ഒന്നിലധികം വാനിറ്റി വാനുകള്‍ പോലും ആവശ്യപ്പെടുന്നു.’-ആമിര്‍ പറയുന്നു.

താരങ്ങള്‍ ഈ ആഡംബരങ്ങള്‍ ആഗ്രഹിക്കുന്നതിന് താന്‍ എതിരല്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം, ആ ചെലവുകള്‍ നിര്‍മാതാക്കളുടെ തലയില്‍ കെട്ടിവെക്കുന്നത് സിനിമാ വ്യവസായത്തിന് ദോഷം ചെയ്യുമെന്നും പറഞ്ഞു. ‘ഈ താരങ്ങള്‍ കോടികള്‍ സമ്പാദിക്കുന്നു, എന്നിട്ടും അവരുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ കഴിവില്ലേ? എനിക്കിത് അങ്ങേയറ്റം വിചിത്രമായി തോന്നുന്നു. ഇത് സിനിമാ വ്യവസായത്തെ തകര്‍ക്കും. ഇന്നും തങ്ങളുടെ നിര്‍മാതാക്കളോടും സിനിമകളോടും വളരെ അന്യായമായി പെരുമാറുന്ന നടന്മാരുണ്ട് എന്നത് ലജ്ജാകരമാണ്.

സിനിമകള്‍ക്കുവേണ്ടിയുള്ള പരിശീലനത്തിന്റെ പണം നിര്‍മാതാക്കള്‍ നല്‍കുന്നത് ന്യായമാണ്. ദംഗലില്‍ ഗുസ്തി പരിശീലനത്തിനുള്ള ചെലവ് വഹിച്ചത് നിര്‍മാതാക്കളാണ്. എന്നാല്‍ ഇത്തരം ആവശ്യങ്ങള്‍ക്കപ്പുറം വ്യക്തിപരമായ ചെലവുകള്‍ ഒരിക്കലും ഒരു സിനിമയ്ക്ക് ഭാരമാകരുതെന്നും ആമിര്‍ പറഞ്ഞു. ഇങ്ങനെ മുന്നോട്ടുപോകുകയാണെങ്കില്‍ നടന്‍മാര്‍ അവരുടെ പുതിയ ഫ്‌ളാറ്റിന്റെ പണം നല്‍കാന്‍ വരെ നിര്‍മാതാക്കളോട് ആവശ്യപ്പെട്ടേക്കുമെന്നും ആമിര്‍ കൂട്ടിച്ചേര്‍ത്തു.

‘ഇന്നും, ഞാന്‍ എന്റെ കുടുംബത്തെ ഒരു ഔട്ട്ഡോര്‍ ഷൂട്ടിനായി കൊണ്ടുപോകുമ്പോള്‍, എന്റെ സ്വന്തം പോക്കറ്റില്‍ നിന്നാണ് ഞാന്‍ പണം നല്‍കുന്നത്. ആ അധികച്ചെലവ് എന്റെ നിര്‍മാതാക്കളിലാരെങ്കിലും വഹിക്കുമെന്ന് ഞാന്‍ ഒരിക്കലും പ്രതീക്ഷിച്ചിട്ടില്ല. ഇന്നത്തെ താരങ്ങള്‍ അവരുടെ പദവിയെ ദുരുപയോഗം ചെയ്യുകയാണ്. അവരുടെ ആവശ്യങ്ങള്‍ അവരെ തെറ്റായ രീതിയില്‍ മാത്രമാണ് ചിത്രീകരിക്കുന്നത്.’-ആമിര്‍ ചൂണ്ടിക്കാണിക്കുന്നു.

ഈ 5 കാര്യങ്ങൾ ഒരിക്കലും ബാത്‌റൂമിൽ സൂക്ഷിക്കല്ലേ! പിന്നിലെ കാര്യമിത്!

0
Spread the love

വീട്ടിൽ എപ്പോഴും വൃത്തിയുണ്ടായിരിക്കേണ്ട ഇടമാണ് ബാത്റൂം. എന്നാൽ എന്നും വൃത്തിയാക്കി സൂക്ഷിക്കുന്നത് എളുപ്പമുള്ള കാര്യമല്ല. ആഴ്ച്ചയിൽ ഒരിക്കലെങ്കിലും ബാത്റൂം കഴുകി വൃത്തിയാക്കേണ്ടത് അത്യാവശ്യമാണ്. എളുപ്പത്തിന് വേണ്ടി എപ്പോഴും ഉപയോഗിക്കുന്ന വസ്തുക്കൾ ബാത്റൂമിനുള്ളിൽ സൂക്ഷിക്കുന്ന ശീലം പലർക്കുമുണ്ട്. എന്നാൽ ഇവ ബാത്റൂമിൽ സൂക്ഷിക്കുന്നത് നല്ലതല്ല. ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം.

മരുന്നുകൾ

മരുന്നുകൾ ഒരിക്കലും ബാത്റൂമിനുള്ളിൽ സൂക്ഷിക്കാൻ പാടില്ല. എപ്പോഴും ചൂടും ഈർപ്പവും തങ്ങി നിൽക്കുന്നത് മരുന്നുകളുടെ ഗുണത്തെ ബാധിക്കുകയും പിന്നീടിത് ഉപയോഗിക്കാൻ കഴിയാതാവുകയും ചെയ്യുന്നു.

സൗന്ദര്യ വർധക ഉത്പന്നങ്ങൾ

ബാത്‌റൂമിൽ പോയി ഒരുങ്ങുന്ന ശീലം പലർക്കുമുണ്ട്. ഉപയോഗിക്കാൻ എളുപ്പം കരുതി സൗന്ദര്യ വർധക ഉത്പന്നങ്ങൾ ബാത്റൂമിനുള്ളിൽ തന്നെ സൂക്ഷിക്കുന്ന ശീലമുണ്ട്. ഓരോ ഉത്പന്നത്തിനും വ്യത്യസ്തമായ പരിചരണമാണ് വേണ്ടത്. ബാത്റൂമിനുള്ളിലെ ഈർപ്പവും വെളിച്ചവും ഉത്പന്നങ്ങൾ കേടുവരാൻ കാരണമാകുന്നു.

ആഭരണങ്ങൾ

കുളിക്കുമ്പോൾ ആഭരണങ്ങൾ ബാത്റൂമിനുള്ളിൽ അഴിച്ചു വെയ്ക്കുന്ന രീതി പലർക്കുമുണ്ട്. പിന്നീടിത് എടുക്കാൻ മറക്കുകയും ചെയ്യും. ദിവസങ്ങളോളം ഇത് ഇങ്ങനെ തന്നെ ഇരിക്കും. എന്നാൽ ബാത്റൂമിനുള്ളിലെ ചൂടും ഈർപ്പവും മൂലം ആഭരണങ്ങൾ പെട്ടെന്ന് മങ്ങിപോകുന്നു. ഇത്തരം സാധനങ്ങൾ ബാത്റൂമിനുള്ളിൽ സൂക്ഷിക്കുന്നത് ഒഴിവാക്കാം.

ടവൽ

ഒന്നിൽകൂടുതൽ ടവലുകൾ ബാത്റൂമിനുള്ളിൽ സൂക്ഷിക്കുന്നത് ഒഴിവാക്കാം. ആവശ്യത്തിനുള്ള ഒരു ടവൽ മാത്രം ബാത്റൂമിനുള്ളിൽ സൂക്ഷിച്ചാൽ മതി. ബാത്റൂമിനുള്ളിൽ തങ്ങി നിൽക്കുന്ന വായുവും ഈർപ്പവും ടവലിൽ പറ്റുകയും ദുർഗന്ധം ഉണ്ടാവുകയും ചെയ്യുന്നു.

ബാറ്ററിയിൽ പ്രവർത്തിക്കുന്ന ഇലക്ട്രോണിക്കുകൾ

ബാറ്ററിയിൽ പ്രവർത്തിപ്പിക്കുന്ന ചെറിയ ഇലക്ട്രോണിക്കുകൾ ഒരിക്കലും ബാത്റൂമിനുള്ളിൽ സൂക്ഷിക്കാൻ പാടില്ല. അമിതമായ ഈർപ്പവും ചൂടും ബാറ്ററിയും ഉപകരണവും കേടുവരാൻ കാരണമാകുന്നു.

ആ ഗ്ലാമറസ് വേഷം പൂര്‍ണ്ണ മനസോടെ ചെയ്തതല്ല; അവർ നിർബന്ധിച്ചു, കരഞ്ഞു പറഞ്ഞിട്ടും ആ രംഗം ഒഴിവാക്കിയില്ല, തുറന്നു പറഞ്ഞ് മോഹിനി

0
Spread the love

തെന്നിന്ത്യൻ പ്രേക്ഷകർക്ക് സുപരിചിതയാണ് മോഹിനി. മലയാളത്തിലും തമിഴിലുമടക്കം മികച്ച സിനിമകളുടെ ഭാഗമായ താരം കൂടിയാണ് മോഹിനി. തമ്പി കണ്ണന്താനം സംവിധാനം ചെയ്ത് 1992 ൽ പുറത്തറിങ്ങിയ ‘നാടോടി’ എന്ന ചിത്രത്തിലൂടെയാണ് മോഹിനി മലയാളത്തിൽ അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് താരത്തെ പ്രേക്ഷക പ്രിയങ്കരിയാക്കിയ ഒട്ടനവധി ചിത്രങ്ങൾ വന്നിരുന്നു. ഇപ്പോഴിതാ സിനിമയിൽ ഇന്റിമേറ്റ് സീൻ അഭിനയിക്കാൻ നിർബന്ധിതയായതിന്റെ ദുരനുഭവം തുറന്നുപറയുകയാണ് നടി. സംവിധായകൻ ആർ കെ സെൽവമണിയുടെ തമിഴ് ചിത്രമായ ‘കൺമണി’യിലാണ് തനിക്ക് ദുരനുഭവം ഉണ്ടായതെന്നും നീന്തല്‍ വസ്ത്രത്തിലുള്ള രംഗത്തില്‍ പൂര്‍ണ്ണ മനസോടെയല്ലാതെ ചെയ്യേണ്ടിവന്നുവെന്നും നടി തുറന്നു പറഞ്ഞു.

‘എനിക്ക് അസ്വസ്ഥത തോന്നി. ഞാന്‍ കരഞ്ഞുകൊണ്ട് അത് ചെയ്യാന്‍ വിസമ്മതിച്ചു. അരദിവസത്തോളം ഷൂട്ടിങ് നിര്‍ത്തിവെക്കേണ്ടിവന്നു. എനിക്ക് നീന്താന്‍ അറിയില്ലെന്ന് ഞാന്‍ വിശദീകരിക്കാന്‍ ശ്രമിച്ചു. പുരുഷ പരിശീലകരുടെ മുന്നില്‍ പാതിവസ്ത്രത്തില്‍ ഞാനെങ്ങനെയാണ് അത് പഠിക്കുക? അക്കാലത്ത് വനിതാ പരിശീലകര്‍ ഉണ്ടായിരുന്നേയില്ല. അതുകൊണ്ട് അത് ചെയ്യുന്നത് എനിക്ക് സങ്കല്‍പ്പിക്കാന്‍ പോലും കഴിഞ്ഞില്ല. ‘ഉടല്‍ തഴുവ’ എന്ന ഗാനരംഗത്തില്‍ എന്നെ നിര്‍ബന്ധിച്ച് ചെയ്യിച്ചതുപോലെയാണ് എനിക്ക് തോന്നിയത്’, മോഹിനി പറഞ്ഞു.

‘അര ദിവസത്തെ ഷൂട്ടിങ്ങില്‍ ഞാന്‍ അവര്‍ക്കുവേണ്ടത് മാത്രം നല്‍കി. പിന്നീട്, അതേ രംഗം ഊട്ടിയിലും ചിത്രീകരിക്കണമെന്ന് അവര്‍ പറഞ്ഞപ്പോള്‍ ഞാന്‍ വിസമ്മതിച്ചു. ഷൂട്ടിങ് മുന്നോട്ട് പോകില്ലെന്ന് അവര്‍ പറഞ്ഞപ്പോള്‍ ഞാന്‍ പറഞ്ഞു, ‘അത് നിങ്ങളുടെ പ്രശ്‌നമാണ്, എന്റേതല്ല. ഇതുപോലെ തന്നെയാണ് നിങ്ങള്‍ നേരത്തെയും എന്നെ നിര്‍ബന്ധിച്ച് അത് ചെയ്യിച്ചത്.’ അങ്ങനെ, എന്റെ സമ്മതമില്ലാതെ ഞാന്‍ അതിരുകടന്ന് ഗ്ലാമറസായി അഭിനയിച്ച ഒരേയൊരു സിനിമ ‘കണ്മണി’ ആയിരുന്നു. ചിലപ്പോഴൊക്കെ നമ്മുടെ ഇഷ്ടത്തിന് വിപരീതമായി കാര്യങ്ങള്‍ സംഭവിക്കും. ഈ രംഗം അങ്ങനെയൊരു സന്ദര്‍ഭമായിരുന്നു’, അവര്‍ കൂട്ടിച്ചേര്‍ത്തു.

ശ്യാം പുഷ്കരൻ ആദ്യമായി തമിഴിൽ; തിരക്കഥ കമൽഹാസന് വേണ്ടി!

0
Spread the love

ദേശീയ പുരസ്കാര ജേതാവ് കൂടിയായ ശ്യാം പുഷ്കരൻ ആദ്യമായി തമിഴിൽകമൽഹാസനെ നായകനാക്കി ദക്ഷിണേന്ത്യയിലെ ശ്രദ്ധേയ ആക്ഷൻ കൊറിയോഗ്രാഫേഴ്സായ അൻപറിവ് മാസ്റ്റേഴ്സ് സംവിധാനം ചെയ്യുന്ന ആദ്യ ചിത്രത്തിന് ശ്യാം പുഷ്കരന്റെ തിരക്കഥ. കമൽഹാസന്റെ 2347-ാം ചിത്രത്തിലൂടെ ശ്യാം പുഷ്കരൻ ആദ്യമായി തമിഴിൽ എത്തുന്നു.

ദിലീഷ് നായരോടൊപ്പം സോൾട്ട് ആന്റ് പെപ്പർ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് തിരക്കഥ ഒരുക്കിയാണ് ശ്യാം പുഷ്കരൻ സിനിമാലോകത്ത് എത്തുന്നത്.2016 ൽ റിലീസ് ചെയ്ത മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിലൂടെ ദേശീയ അവാർഡ് കരസ്ഥമാക്കി. ദിലീഷ് പോത്തനുമായി ചേർന്ന് വർക്കിംഗ് ക്ളാസ് ഹീറോ എന്ന നിർമ്മാണ കമ്പനിയും ആരംഭിച്ചു. മായാനദി, കുമ്പളങ്ങി നൈറ്റ്സ്, ജോജി, തങ്കം, റൈഫിൾ ക്ളബ് തുടങ്ങിയവയാണ് തിരക്കഥ എഴുതിയ മറ്റു ചിത്രങ്ങൾ. പ്രേമലു സിനിമിൽ പമ്പാവാസൻ എന്ന കഥാപാത്രമായും ഏറെ ശ്രദ്ധ പിടിച്ചുപറ്റി.

പൂർണമായും ആക്ഷൻ പശ്ചാത്തലത്തിലാണ് കമൽഹാസൻ ചിത്രം. അതേസമയം കൂലി, കെ.ജി.എഫ്, ലിയോ, വിക്രം, കൈതി, കബാലി, സലാർ, ആർ.ഡി. എക്സ് തുടങ്ങി ഒട്ടേറെ സൂപ്പർഹിറ്റ് ചിത്രങ്ങൾക്ക് അൻപറിവ് സഹോദരൻമാർ സംഘട്ടനം ഒരുക്കിയിട്ടുണ്ട്.വിക്രത്തിനുശേഷം കമൽഹാസനുമായി കൈകോർക്കുമ്പോൾ തിരക്കഥാകൃത്തായി ശ്യാംപുഷ്കരനും ഭാഗമാകുന്നതിനാൽ ആരാധകർ ഏറെ ആകാംക്ഷയിലാണ്.

എല്ലാവരെയും കാണുമ്പോൾ സന്തോഷിക്കുന്ന കുഞ്ഞ് പെട്ടെന്ന് അങ്ങനെയായപ്പോൾ! കരഞ്ഞ് കരഞ്ഞ് തന്റെയും ബിപികൂടുന്ന അവസ്ഥ വന്നുവെന്ന് ദിയ കൃഷ്ണ

0
Spread the love

സോഷ്യൽ മീഡിയ ഉപയോക്താക്കൾക്ക് ഏറെ സുപരിചിതയാണ് ദിയ കൃഷ്ണ. നടൻ കൃഷ്ണ കുമാറിന്റെ മകളാണ് ദിയ. ഒരു യുട്യൂബർ കൂടിയായ ദിയയ്ക്കും ഭർത്താണ് അശ്വിനും രണ്ട് മാസം മുൻപ് ആയിരുന്നു ഒരു ആൺകുഞ്ഞ് പിറന്നത്. ഓമി എന്ന് വിളിക്കുന്ന കുഞ്ഞിനെ കുറിച്ചുള്ള വിശേഷങ്ങളെല്ലാം തന്നെ ദിയ പങ്കുവയ്ക്കാറുമുണ്ട്. ഓണ ദിനത്തിൽ കുഞ്ഞിന് അസുഖം പിടിപെട്ട് ആശുപത്രിയിൽ ആയിരുന്നുവെന്ന് പറയുകയാണ് ദിയ ഇപ്പോൾ. അസുഖം കാരണം കുഞ്ഞിന്റെ 600 ​ഗ്രം ഭാരം കുറഞ്ഞെന്നും ദിയ പറയുന്നുണ്ട്.

“അസുഖം വന്നിട്ട് 600 ​ഗ്രാം കുറഞ്ഞു. അവന്റെ ആരോ​ഗ്യത്തെ സാരമായി ബാധിച്ചിരുന്നു. ഇപ്പോഴവൻ ഹാപ്പി ഓമിയാണ്. വെയ്റ്റ് മാത്രം ഇച്ചിരി കുറവുണ്ട്. നമുക്കത് പാല് കൊടുത്ത് ശരിയാക്കണം. കുറച്ചു നാളായി നമ്മളെ ആരെയും നോക്കി അവൻ ചിരിക്കില്ലായിരുന്നു. മുഖത്ത് വേദനയും വിഷമവുമായിരുന്നു എപ്പോഴും. എല്ലാവരെയും കാണുമ്പോൾ സന്തോഷിക്കുന്ന കുഞ്ഞ് പെട്ടെന്ന് അങ്ങനെയായപ്പോൾ ഞങ്ങളും ഡൗൺ ആയിപ്പോയി. ഞാൻ ആണെങ്കിൽ എല്ലാ ദിവസവും കരഞ്ഞ് കരഞ്ഞ് ബിപി ഒക്കെ കൂടി”, എന്ന് ദിയ പറയുന്നു.

“സെപ്റ്റംബർ 5 ഞങ്ങൾ ഏറ്റവും കൂടുതൽ ആ​ഗ്രഹിച്ചിരുന്ന ദിവസമായിരുന്നു. തിരുവോണവും ബേബിയുടെ ഫേസ് റിവീൽ ചെയ്യുന്ന, അശ്വിന്റെയും എന്റെയും വെഡ്ഡിം​ഗ് ആനിവേഴ്സറി ഒക്കെയായിരുന്നു. പക്ഷേ എല്ലാത്തിനും ഒരു റീസൺ ഉണ്ടെന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ. ആശുപത്രിയിൽ വന്ന ശേഷമാണ് കൊച്ചിന് രണ്ട് മാസം ആയത്. പുതിയ പുതിയ ശബ്ദങ്ങളൊക്കെ ഇപ്പോൾ ഉണ്ടാക്കും. ഓമിയ്ക്ക് കുത്തിവയ്പ്പ് നടത്തുമ്പോൾ ഞാൻ നെഞ്ച് പൊട്ടി കരയുകയായിരുന്നു. ഐസിയുവിൽ അവന് ചുമവന്നു. വിശക്കുന്നുമുണ്ടായിരുന്നു. ചുമയുള്ളത് കൊണ്ട് പാല് കൊടുക്കരുതെന്ന് ഡോക്ടർന്മാർ പറഞ്ഞു. എനിക്ക് ബിപി ഹൈ ആയി, ശ്വാസം മുട്ടൽ പോലെ വന്ന് വല്ലാത്ത അവസ്ഥയായിരുന്നു. ആശുപത്രിയിൽ നിന്നും വന്ന ശേഷം ഓമി നന്നായി ഉറങ്ങുന്നുണ്ട്. എത്രയും പെട്ടെന്ന് അവനെ ഓജസും തേജസുമുള്ള ഓമിയായി മാറ്റണം എനിക്ക്”, എന്നും ദിയ കൂട്ടിച്ചേർത്തു.

ദമ്പതികൾക്ക് സൈക്കോ മനോനില; ജനനേന്ദ്രിയത്തിൽ സ്റ്റാപ്ലര്‍ പിൻ അടിച്ചു കയറ്റി, നഖത്തിൽ മുട്ടുസൂചി, മുറിവിൽ മുളക് സ്പ്രേ, നടുക്കുന്ന വെളിപ്പെടുത്തലുമായി യുവാക്കൾ

0
Spread the love

പത്തനംതിട്ട കോയിപ്രം ആന്താലിമണ്ണിൽ ഹണിട്രാപ്പിൽ കുടുക്കി യുവാക്കളെ അതിക്രൂരമായ മര്‍ദനത്തിനിരയാക്കിയ സംഭവത്തിൽ കൂടുതൽ വിവരങ്ങള്‍ പുറത്ത്. അതിക്രൂര മര്‍ദം സംബന്ധിച്ച് ഇരയായ റാന്നി സ്വദേശിയായ യുവാവ് വിവരിച്ചു. സൈക്കോ മനോനിലയിലുള്ള യുവദമ്പതികളാണ് യുവാക്കളെ അതിക്രൂര പീഡനത്തിനിരയാക്കിയതെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തിൽ കോയിപ്രം ആന്താലിമൺ സ്വദേശി ജയേഷ്, ഭാര്യ രശ്മി എന്നിവരാണ് അറസ്റ്റിലായത്. കൂടുതൽ പീഡിപ്പിച്ചത് രശ്മിയാണെന്നും ജനനേന്ദ്രിയത്തിൽ സ്റ്റാപ്ലര്‍ പിൻ അടിച്ചത് രശ്മിയാണെന്നും നഖത്തിൽ മുട്ടുസൂചി തറച്ചും പീഡിപ്പിച്ചെന്നും റാന്നി സ്വദേശി പറഞ്ഞു. കമ്പികൊണ്ട് തുടരെ അടിച്ചു. ഇതിനിടെ മുറിവിൽ മുളക് സ്പ്രേ ചെയ്തു. ദേഹമാസകലം ഗുരുതര പരിക്കുകളാണുള്ളത്. മര്‍ദനത്തിൽ ആലപ്പുഴ സ്വദേശിയുടെ ഒരു കണ്ണിന്‍റെ കാഴ്ച ഭാഗികമായി നഷ്ടപ്പെട്ടു. നട്ടെല്ലിന് പൊട്ടലുണ്ട്. വാരിയെല്ലിന് പൊട്ടലുണ്ട്. കെട്ടിത്തൂക്കിയിട്ടാണ് മര്‍ദിച്ചത്. മുൻ വൈരാഗ്യമൊന്നും ഉണ്ടായിരുന്നില്ല.

മുഖ്യപ്രതി ജയേഷ്നൊപ്പം ഒരുമിച്ച് ജോലി ചെയ്തിരുന്നു. ആ പരിചയത്തിൽ ആണ് ഓണക്കാലത്ത് വിളിച്ചപ്പോൾ വീട്ടിലേക്ക് പോയത്. തുടര്‍ന്നാണ് അവിടെ വെച്ച് ക്രൂരമര്‍ദനമേറ്റത്.ക്രൂരമർദ്ദനത്തിനു മുൻപ് ആഭിചാരക്രിയകൾ പോലും നടത്തിയെന്നും ഇലന്തൂരിലെ നരബലി പോലെയുള്ള സാഹചര്യമായിരുന്നു അവിടെയുണ്ടായിരുന്നതെന്നും മരിച്ചുപോയ ആരൊക്കെയൊ ദേഹത്തുകയറിയപോലെയാണ് അവര്‍ സംസാരിച്ചതെന്നും യുവാവ് പറഞ്ഞു. ആദ്യം ഭീഷണിപ്പെടുത്തിയതിനാലാണ് ആരോടും ഒന്നും പറയാതെയിരുന്നതും പൊലീസിന് തെറ്റായ മൊഴി നൽകിയതെന്നും യുവാവ് പറഞ്ഞു. ബ്ലേഡ് വെച്ച് വരയുകയും കണ്ണിന് അടക്കം പരിക്കേറ്റെന്നും ക്രൂരമര്‍ദനത്തിനാണ് മകൻ ഇരയായതെന്നും മര്‍ദനമേറ്റ ആലപ്പുഴ സ്വദേശിയായ യുവാവിന്‍റെ പിതാവ് പറഞ്ഞു

വിദേശ ബോക്‌സ് ഓഫീസില്‍ 100 കോടി പിന്നിട്ട് ‘ലോക’; നേട്ടം സ്വന്തമാക്കിയത് വെറും 2 ആഴ്ച്ചയിൽ

0
Spread the love

ദുല്‍ഖര്‍ സല്‍മാന്റെ വേയ്‌ഫെറര്‍ ഫിലിംസ് നിര്‍മിച്ച ഏഴാം ചിത്രമായ ‘ലോക: ചാപ്റ്റര്‍ വണ്‍- ചന്ദ്ര’ വിദേശ ബോക്‌സ് ഓഫീസില്‍ കൊതിപ്പിക്കുന്ന കുതിപ്പ് തുടരുന്നു. വിദേശത്തുനിന്ന് 100 കോടിയിലധികം കളക്ഷന്‍ നേടുന്ന രണ്ടാമത്തെ ചിത്രമായിരിക്കുകയാണ് ‘ലോക’. 200 കോടി ആഗോള കളക്ഷന്‍ പിന്നിട്ട ലോക മലയാളത്തില്‍നിന്ന് ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ ചിത്രവുമായിരിക്കുകയാണ്.

റിലീസ് ചെയ്ത് രണ്ടാഴ്ച കൊണ്ടാണ് ‘ലോക’ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. മലയാളത്തിലെ ഓള്‍ ടൈം ബ്ലോക്ക്ബസ്റ്ററുകളില്‍ ഒന്നായി മാറിയ ചിത്രം ഇപ്പോഴും റെക്കോര്‍ഡ് കളക്ഷന്‍ നേടിയാണ് മുന്നേറുന്നത്. കല്യാണി പ്രിയദര്‍ശന്‍, നസ്‌ലിന്‍ എന്നിവര്‍ പ്രധാനവേഷങ്ങള്‍ അവതരിപ്പിച്ച ബിഗ് ബജറ്റ് ചിത്രം രചിച്ചു സംവിധാനം ചെയ്തിരിക്കുന്നത് ഡൊമിനിക് അരുണ്‍ ആണ്.

റിലീസായി ഏഴുദിവസം കൊണ്ട് തന്നെ ചിത്രം 100 കോടി ക്ലബില്‍ ഇടം പിടിച്ചിരുന്നു. തെന്നിന്ത്യയില്‍ നായികാ പ്രാധാന്യമുള്ള ഒരു ചിത്രം നേടുന്ന ഏറ്റവും വലിയ കളക്ഷന്‍ ആണ് ‘ലോക’ നേടിയത്. പാന്‍ ഇന്ത്യ തലത്തിലുള്ള ഗംഭീര പ്രേക്ഷക പിന്തുണയോടെ കേരളത്തിനുപുറത്തും വമ്പന്‍ കുതിപ്പ് തുടരുന്ന ചിത്രത്തിന്റെ തെലുങ്ക്, തമിഴ്, ഹിന്ദി പതിപ്പുകളും മികച്ച വിജയമാണ് നേടുന്നത്. ബിഗ് ബജറ്റ് ഫാന്റസി ത്രില്ലറായി ഒരുകിയ ചിത്രത്തില്‍ അതിഥി താരങ്ങളുടെയും ഒരു വലിയ നിര തന്നെയുണ്ട്. അതോടൊപ്പം യൂണിവേഴ്‌സിലെ ഇനി വരാനുള്ള ചിത്രങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട ‘മൂത്തോന്‍’ എന്ന കഥാപാത്രം ചെയ്യുന്നത് മമ്മൂട്ടി ആണെന്നുള്ള വിവരവും അദ്ദേഹത്തിന്റെ ജന്മദിനത്തിനു ഔദ്യോഗികമായി പുറത്ത് വിട്ടിരുന്നു.

30 കഴിഞ്ഞപ്പോഴേക്കും പ്രായമായവരെ പോലെ കാൽ മുട്ട് വേദനയോ? തടയാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

0
Spread the love

30 വയസ് കഴിഞ്ഞവരിൽ മുട്ടുവേദന കൂടി വരുന്നതായി പഠനം. കാൽമുട്ടിലെ ഘടനാപരമായ മാറ്റങ്ങൾ, അതായത് നേരിയ തരുണാസ്ഥി വൈകല്യങ്ങൾ, ചെറിയ അസ്ഥി സ്പർസ് എന്നിവ 30 വയസ്സുള്ള വ്യക്തികളിൽ പലപ്പോഴും രോഗലക്ഷണങ്ങളില്ലാതെ കാണപ്പെടുന്നതായി കണ്ടെത്തി. ഫിൻലാൻഡിലെ ഔലു സർവകലാശാലയിലെ ഗവേഷകർ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ.

33.7 വയസ്സ് പ്രായമുള്ള 297 പങ്കാളികളിൽ നടത്തിയ ഒരു പഠനത്തിലാണ് ഈ കണ്ടെത്തൽ. ഉയർന്ന ബോഡി മാസ് ഇൻഡക്സ് (BMI) കാൽമുട്ട് വേ​ദന ഉണ്ടാകുന്നതിന് പിന്നിലെ ഒരു പ്രധാനപ്പെട്ട കാരണം. ഇത് അധിക ഭാരം കാൽമുട്ട് സന്ധികളിൽ സമ്മർദ്ദം ഗണ്യമായി വർദ്ധിപ്പിക്കുകയും തേയ്മാനം ത്വരിതപ്പെടുത്തുകയും ചെയ്യുന്നു.

കാൽമുട്ട് വേദന ഒരു വാർദ്ധക്യ പ്രശ്‌നം മാത്രമല്ല, 30 കളിലും 40 കളിലും പ്രായമുള്ള ആളുകളെ ഇത് കൂടുതലായി ബാധിക്കുന്നു. ശ്രദ്ധിച്ചില്ലെങ്കിൽ ഓസ്റ്റിയോ ആർത്രൈറ്റിസിന് (OA) കാരണമാകും. കാൽമുട്ടുകൾ സംരക്ഷിക്കാനും മുട്ടുവേദന അകറ്റാനും ജീവിതശെെലിയിൽ നാം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളെ കുറിച്ചാണ് ഇനി പറയുന്നു.

കാൽ മുട്ടുവേദന തടയാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഒന്ന്

അമിത ശരീരഭാരം കാൽമുട്ട് സന്ധികളിൽ സമ്മർദ്ദം വർദ്ധിപ്പിക്കുകയും തേയ്മാനം ത്വരിതപ്പെടുത്തുകയും ചെയ്യുന്നു. ശരീരഭാരം കുറയ്ക്കുന്നതും വ്യായാമം ചെയ്യുന്നതും കാൽമുട്ടിനെ ആരോ​ഗ്യകരമായി നിലനിർത്താനും സ​ഹായിക്കുമെന്ന് ​ഗവേഷകർ പറയുന്നു.

രണ്ട്

പതിവായി വ്യായാമം ചെയ്യുന്നത് കാൽമുട്ടിന് ചുറ്റുമുള്ള പേശികളെ ശക്തിപ്പെടുത്തുകയും സന്ധികളുടെ സ്ഥിരത മെച്ചപ്പെടുത്തുകയും ചെയ്യുന്നു. എയറോബിക് വ്യായാമങ്ങൾ, നടത്തം, യോ​​ഗ എന്നിവ ശീലമാക്കുക.

മൂന്ന്

ശാരീരിക പ്രവർത്തനങ്ങൾക്ക് മുമ്പും ശേഷവുമുള്ള ശരിയായ വാം-അപ്പ് പരിക്കുകൾ തടയാൻ സഹായിക്കും. വാം-അപ്പ് പേശികളെയും സന്ധികളെയും വ്യായാമത്തിനു ശേഷമുള്ള വീണ്ടെടുക്കലിന് സഹായിക്കുകയും ചെയ്യുന്നു.

നാല്

ശരിയായ ചെരിപ്പുകളും ഷൂസുകളും ധരിക്കുന്നത് കാൽമുട്ടുകളിലെ സമ്മർദ്ദം കുറയ്ക്കും. പാദങ്ങൾ ശരിയായി വിന്യസിക്കുന്ന പാദരക്ഷകൾ തെറ്റായ സ്ഥാനം തടയുകയും കാൽമുട്ട് വേദനയ്ക്കുള്ള സാധ്യത കുറയ്ക്കുകയും ചെയ്യും.

അഞ്ച്

ദീർഘനേരം ഇരിക്കുന്നത് കാൽമുട്ടിനെ താങ്ങിനിർത്തുന്ന പേശികളിൽ കാഠിന്യത്തിനും ബലഹീനതയ്ക്കും കാരണമാകും. ഡ്യൂട്ടിക്കിടെ ആണെങ്കിലും ഇടയ്ക്കിടെ ​നടക്കുന്നത് കാൽമുട്ട് സന്ധിയിലെ സമ്മർദ്ദം കുറയ്ക്കും.

ആറ്

സന്ധികളുടെ ലൂബ്രിക്കേഷന് ആവശ്യമായ ജലാംശം അത്യാവശ്യമാണ്. നിർജ്ജലീകരണം സൈനോവിയൽ ദ്രാവകം കുറയുന്നതിനും കാൽമുട്ട് സന്ധിയിലെ തേയ്മാനത്തിനും കാരണമാകും.

ഏഴ്

കാൽസ്യം, വിറ്റാമിൻ ഡി എന്നിവയുടെ മതിയായ ഉപഭോഗം അസ്ഥികളെ ആരോ​ഗ്യത്തോടെ നിലനിർത്തും. കാൽമുട്ടിന്റെ ആരോഗ്യത്തെ ബാധിക്കുന്ന ഓസ്റ്റിയോപീനിയ, ഓസ്റ്റിയോപൊറോസിസ് പോലുള്ള അവസ്ഥകൾ തടയുന്നതിലും ഈ പോഷകങ്ങൾ നിർണായക പങ്ക് വഹിക്കുന്നു. കാൽമുട്ടിൽ സ്ഥിരമായി അസ്വസ്ഥത അനുഭവപ്പെടുന്നുണ്ടെങ്കിൽ ഉടൻ തന്നെ ഒരു ആരോഗ്യ വിദഗ്ദ്ധനെ സമീപിക്കുക.

സിനിമാ രംഗത്ത് പിടിച്ചുനില്‍ക്കാന്‍ ഇത് അത്യാവശ്യമാണെന്ന് കരുതി പക്ഷേ! സോഷ്യൽ മീഡിയ ഉപേക്ഷിച്ച് ഐശ്വര്യ ലക്ഷ്മി

0
Spread the love

സാമൂഹികമാധ്യമങ്ങളില്‍നിന്ന് വിട്ടുനില്‍ക്കുകയാണെന്ന് പ്രഖ്യാപിച്ച് നടി ഐശ്വര്യ ലക്ഷ്മി. സഹായിക്കുമെന്ന് കരുതിയ ഒരുകാര്യം തന്നെ വിഴുങ്ങുമെന്ന ഘട്ടമെത്തിയപ്പോഴാണ് ഇത്തരമൊരു തീരുമാനം എടുക്കുന്നതെന്ന് നടി സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു. സിനിമയില്‍ നിലനില്‍ക്കാന്‍ സാമൂഹിക മാധ്യമങ്ങള്‍ ആവശ്യമാണെന്ന് താന്‍ കരുതിയിരുന്നു. എന്നാല്‍ അത് തന്റെ മൗലികമായ ചിന്തകളെ ഇല്ലാതാക്കി. ചെറിയ സന്തോഷങ്ങളെപ്പോലും ബാധിച്ചു. വിസ്മരിക്കപ്പെടാനുള്ള സാധ്യത ഏറ്റെടുത്തുകൊണ്ടാണ് താന്‍ സാമൂഹികമാധ്യമങ്ങളില്‍നിന്ന് പിന്‍വാങ്ങുന്നതെന്നും നടി വ്യക്തമാക്കി. ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ കുറിപ്പ് പങ്കുവെച്ചതിന് പിന്നാലെ ‘സോഷ്യല്‍മീഡിയില്‍ ഇല്ല’ എന്ന് ബയോയും മാറ്റി.

ഐശ്വര്യ ലക്ഷ്മി പങ്കുവെച്ച കുറിപ്പിന്റെ പരിഭാഷ:
ഈ രംഗത്ത് പിടിച്ചുനില്‍ക്കാന്‍ സാമൂഹികമാധ്യമങ്ങള്‍ അത്യാവശ്യമാണെന്ന് ഞാന്‍ വളരേക്കാലമായി വിശ്വസിച്ചിരുന്നു. ഞാന്‍ ജോലിചെയ്യുന്ന ഇന്‍ഡസ്ട്രിയുടെ സ്വഭാവം കണക്കിലെടുക്കുമ്പോള്‍, കാലത്തിനൊത്ത് സഞ്ചരിക്കേണ്ടത് അത്യാവശ്യമാണെന്ന് ഞാന്‍ കരുതി.

എന്നാല്‍, നമുക്ക് സഹായമാവുമെന്ന് കരുതിയ ഒന്ന് നേരെ തിരിഞ്ഞ് ഞാന്‍ അതിന് വേണ്ടി എന്ന അവസ്ഥയിലെത്തിച്ചു. എന്റെ ജോലിയും അതുമായി ബന്ധപ്പെട്ട ഗവേഷണങ്ങളില്‍നിന്നും എന്റെ ശ്രദ്ധ തിരിച്ചുവിട്ടു. എന്റെ എല്ലാ മൗലിക ചിന്തകളെയും ഇല്ലാതാക്കി, എന്റെ പദസമ്പത്തിനെയും ഭാഷയെയും ബാധിച്ചു. ഒപ്പം മറ്റെല്ലാ ചെറിയ സന്തോഷങ്ങളെയും ആനന്ദമില്ലാത്തതാക്കി മാറ്റി.

ഒരേ അച്ചില്‍ വാര്‍ത്തതില്‍ ഒരാളാകാനും ഒരു സൂപ്പര്‍നെറ്റിന്റെ ഇഷ്ടങ്ങള്‍ക്കും താത്പ്പര്യങ്ങള്‍ക്കും വഴങ്ങാനും ഞാന്‍ വിസമ്മതിക്കുന്നു. ഒരു സ്ത്രീ എന്ന നിലയില്‍, പാകപ്പെടുത്തലുകളെയും നിയന്ത്രണങ്ങളെയും കുറിച്ച് ബോധവതിയാകാന്‍ പോലും എനിക്ക് ഒരുപാട് പരിശീലനം ആവശ്യമായി വന്നിട്ടുണ്ട്. അതിനെ ചെറുക്കാന്‍ അതിലും കഠിനമായി പരിശീലിച്ചു.

കുറച്ച് കാലത്തിന് ശേഷം എനിക്കുണ്ടാകുന്ന ആദ്യത്തെ മൗലികമായ ചിന്തയാണിത്. വിസ്മരിക്കപ്പെടാനുള്ള ഒരു സാധ്യത ഞാന്‍ ഇവിടെ ഏറ്റെടുക്കുകയാണ്, ഇന്നത്തെ കാലത്ത് ‘ഗ്രാമില്‍’ ഇല്ലെങ്കില്‍ ഓര്‍മയിലും ഇല്ലല്ലോ.

അതുകൊണ്ട്, എന്നിലെ കലാകാരിക്കും ആ കൊച്ചുകുട്ടിക്കും വേണ്ടി ഞാന്‍ ശരിയായ കാര്യം ചെയ്യുന്നു. അവളെ അവളുടെ തനിമയോടെ നിലനിര്‍ത്തിക്കൊണ്ട്, ഇന്റര്‍നെറ്റില്‍ നിന്ന് പൂര്‍ണ്ണമായി അപ്രത്യക്ഷമാകാന്‍ ഞാന്‍ തിരഞ്ഞെടുക്കുന്നു.

ജീവിതത്തില്‍ കൂടുതല്‍ അര്‍ഥവത്തായ ബന്ധങ്ങളും സിനിമകളും സൃഷ്ടിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. ഞാന്‍ നല്ല സിനിമകള്‍ ചെയ്യുകയാണെങ്കില്‍, എനിക്ക് പഴയ രീതിയില്‍ സ്‌നേഹം തരൂ.

സന്തോഷത്തോടെ നിങ്ങളുടെ,
ഐശ്വര്യ ലക്ഷ്മി.

‘ഞങ്ങളുടെ ഹാർട്ബീറ്റാണ് ഓമി’; ആദ്യമായി മകൻ നിയോമിന്റെ മുഖം കാണിച്ച് ദിയ കൃഷ്ണ

0
Spread the love

മകൻ നിയോമിന്റെ മുഖം ആദ്യമായി പങ്കുവെച്ച് സോഷ്യൽ മീഡിയ താരവും ഇൻഫ്ളുവൻസറും സംരംഭകയുമായ ദിയ കൃഷ്ണ. ഭർത്താവ് അശ്വിനും മകൻ ഓമി എന്നു വിളിക്കുന്ന നിയോമിനും ഒപ്പമുള്ള ചിത്രമാണ് ദിയ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. ‘ഞങ്ങളുടെ കുഞ്ഞുലോകം’ എന്ന അടിക്കുറിപ്പോടെയാണ് ദിയ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. ഓമിയുടെ ഫോട്ടോയ്ക്കൊപ്പം ദിയയുടെ ചെറുപ്പത്തിലെ ഫോട്ടോ ചേർത്തുവെച്ചു കൊണ്ടുള്ള സ്റ്റോറിയും ദിയ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പങ്കുവെച്ചിട്ടുണ്ട്.

ഓമി, ദിയയെപ്പോലെയാണെന്ന് ചിലർ പറയുമ്പോൾ അല്ല, അശ്വിന്റെ ഫെയ്സ്കട്ടാണ് തോന്നുന്നത് എന്നാണ് ചിലരുടെ കമന്റ്. ദിയയുടെ ചേച്ചിയും നടിയുമായ അഹാനയുടെ മുഖച്ഛായ തോന്നുന്നുണ്ട് എന്നും ചിലർ കമന്റ് ബോക്സിൽ പറയുന്നുണ്ട്. ദിയയുടെ സഹോദരിമാരായ അഹാനയും ഹൻസികയും അടക്കമുള്ളവർ കമന്റ് ബോക്സിൽ സ്നേഹം അറിയിച്ചെത്തുന്നുണ്ട്. ‘ഞങ്ങളുടെ ഹാർട്ബീറ്റാണ് ഓമി’ എന്നാണ് അഹാന കമന്റ് ചെയ്തിരിക്കുന്നത്.

ദിയയുടെയും അശ്വിന്റെയും വിവാഹ വാർഷിക ദിവസമായ സെപ്റ്റംബർ അഞ്ചിന് കുഞ്ഞിന്റെ മുഖം വെളിപ്പെടുത്തുമെന്ന് ദിയ അറിയിച്ചിരുന്നെങ്കിലും ഓമിക്ക് സുഖമില്ലാതെ ആശുപത്രിയിൽ ആയിരുന്നതിനാൽ അന്ന് ഫെയ്സ് റിവീൽ നടത്തിയിരുന്നില്ല. തുടർന്ന് എന്നാകും ഓമിയുടെ മുഖം കാണാനാകുക എന്ന കാത്തിരിപ്പിലായിരുന്നു ആരാധകർ

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts