Home Blog Page 63

കണ്ണൂരിൽ വിവാഹിതയായ യുവതിയും കൂട്ടുകാരനുമായുള്ള കിടപ്പറരംഗം ഒളിച്ചിരുന്നു പകർത്തി; ഭീഷണിപ്പെടുത്തി പണം തട്ടി: 2 പേർ അറസ്റ്റിൽ

0
Spread the love

വിവാഹിതയായ യുവതിയും മറ്റൊരാളുമായുള്ള സ്വകാര്യ രംഗങ്ങൾ രഹസ്യമായി മൊബൈൽ ഫോണിൽ ചിത്രീകരിച്ച് ഭീഷണിപ്പെടുത്തിയ രണ്ട് പേർ പിടിയിൽ. നടുവിൽ സ്വദേശികളായ ശമൽ, ലത്തീഫ് എന്നിവരാണ് പിടിയിലായത്. കണ്ണൂർ ആലക്കോടാണ് സംഭവം. കേസിലെ ഒന്നാം പ്രതി ശ്യാം മറ്റൊരു കേസിൽ റിമാൻഡിലാണ്. കഴിഞ്ഞ ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവം. വിവാഹിതയായ യുവതിയുടെ വീട്ടിൽ ആലക്കോട് സ്വദേശിയായ സുഹൃത്തെത്തുന്നത് പ്രദേശവാസികളും സഹോദരങ്ങളുമായ ശ്യാമും ശമലും മനസിലാക്കി.

പിന്നീട് ഒരു ദിവസം ഒളിച്ചിരുന്ന് ഇരുവരുടേയും സ്വകാര്യരംഗങ്ങൾ രഹസ്യമായി മൊബൈലിൽ ചിത്രീകരിച്ചു. പിന്നാലെ യുവതിയെ ഭീഷണിപ്പെടുത്തുകയായിരുന്നു. പണം തരണമെന്നും അല്ലെങ്കിൽ ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്നും പ്രതികൾ ഭീഷണിപ്പെടുത്തി. ഇങ്ങനെ യുവതിയുടെ പക്കൽ നിന്നും പ്രതികൾ പണം കൈപ്പറ്റി, ദൃശ്യങ്ങൾ മായ്ച്ചു കളഞ്ഞുവെന്ന് വിശ്വസിപ്പിച്ചു. എന്നാൽ കുറച്ചു ദിവസത്തിനകം പ്രതികൾ വീണ്ടും പണം ആവശ്യപ്പെട്ടു, ഒപ്പം ഇവരുടെ സുഹൃത്തായ ലത്തീഫിനും ദൃശ്യങ്ങൾ നൽകി. 

ലത്തീഫ് ഈ ദൃശ്യം യുവതിയെ കാണിച്ച് തനിക്കു വഴങ്ങണമെന്നാവശ്യപ്പെട്ടു അല്ലെങ്കിൽ ഇത് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്നും ഭീഷണി. ഇതോടെ യുവതി കുടിയാൻമല പൊലീസിൽ പരാതി നൽകുകയായിരന്നു. പ്രതികളായ ശമലിനെയും ലത്തീഫിനെയും പൊലീസ് പൊക്കി. മറ്റൊരു കേസിൽ നേരത്തെ ജയിലിലെത്തിയിരുന്നു ശ്യാം. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

ദിവസവും 166 രൂപ മാറ്റിവയ്ക്കുക എട്ട് ലക്ഷം കൈയിലെത്തും; ലോൺ കിട്ടാനും എളുപ്പം

0
Spread the love

നിക്ഷേപിക്കുന്ന തുക എത്ര വലുതോ ചെറുതോ ആയിക്കോട്ടെ. അതിൽ നിന്ന് മികച്ച ലാഭം നേടാൻ സാധിക്കുന്ന നിരവധി നിക്ഷേപപദ്ധതികൾ നിലവിലുണ്ട്. ഇപ്പോൾ കൂടുതൽ ആളുകളും ചേരുന്നത് തപാൽ വകുപ്പിന്റെ കീഴിലുളള നിക്ഷേപപദ്ധതികളിലാണ്. അവയിൽ മികച്ച നിക്ഷേപപദ്ധതിയാണ് പോസ്​റ്റ് ഓഫീസ് ആർ ഡി അല്ലെങ്കിൽ റെക്കറിംഗ് ഡെപ്പോസി​റ്റ്. ചെറിയ കാലയളവ് കൊണ്ട് എട്ട് ലക്ഷം രൂപയുടെ വരെ നിക്ഷേപം ഇതിലൂടെ നേടിയെടുക്കാൻ സാധിക്കും.

വർഷം തോറും 6.7 ശതമാനം പലിശയാണ് ഈ പദ്ധതി നിക്ഷേപകർക്ക് വാഗ്ദാനം ചെയ്യുന്നത്. ഇത് മൂന്ന് മാസത്തിലൊരിക്കലായാണ് കൂട്ടിച്ചേർക്കുന്നത്. ദീർഘകാലം നിക്ഷേപിക്കാൻ ആഗ്രഹിക്കുന്ന വ്യക്തികൾക്ക് അവരുടെ ആ‌ർഡി അക്കൗണ്ടുകൾ ദീ‌ർഘിപ്പിക്കാൻ കഴിയും. പത്ത് വർഷമാണ് പദ്ധതിയുടെ ആകെ കാലയളവ്. പദ്ധതിയിൽ പ്രതിമാസം നിങ്ങൾ 5000 രൂപയുടെ നിക്ഷേപം നടത്താനാണ് തീരുമാനിക്കുന്നതെങ്കിൽ ദിവസവും 166 രൂപ മാറ്റിവയ്ക്കാൻ ശ്രമിക്കുക. അങ്ങനെ അഞ്ച് വർഷം പദ്ധതിയിൽ നിക്ഷേപിക്കുകയാണെങ്കിൽ നിങ്ങളുടെ ആകെ നിക്ഷേപം 3,00,000 രൂപയാകും.

പലിശ മാത്രം 56,830 രൂപയാകും. അങ്ങനെ നിങ്ങളുടെ ആകെ നിക്ഷേപം 3,56,830 രൂപയാകും. പദ്ധതിയിൽ അഞ്ച് വർഷം കൂടി തുടരുകയാണെങ്കിൽ നിങ്ങളുടെ ആകെ നിക്ഷേപം 8,54,272 രൂപയാകും. പലിശ മാത്രം 2,54,272 രൂപയാകും. വെറും 100 രൂപ നിക്ഷേപിച്ച് ആർക്കുവേണമെങ്കിലും പദ്ധതിയിൽ ചേരാൻ സാധിക്കും. നിക്ഷേപ തുകയ്ക്ക് ഉയർന്ന പരിധിയൊന്നുമില്ല. എത്ര വലിയ തുക വേണമെങ്കിലും പദ്ധതിയിൽ നിക്ഷേപിക്കാം. പത്ത് മുതൽ പതിനെട്ട് വയസിന് മുകളിൽ പ്രായമുളളവർക്കായി രക്ഷിതാക്കൾക്കും പദ്ധതിയിൽ ചേരാം. ആകെ നിക്ഷേപതുകയുടെ 50 ശതമാനം വായ്പാ സൗകര്യവും ലഭ്യമാണ്.

മുടി നിറയെ ജഡയും പേനും! ബിഗ്‌ബോസിൽ പോവാനോ രേണു സുധി ഹെയര്‍ എക്സ്റ്റന്‍ഷന്‍ ചെയ്‍തത്? ചോദ്യങ്ങൾക്കുത്തരവുമായി താരം

0
Spread the love

ബിഗ് ബോസ് മലയാളം സീസൺ തുടങ്ങുന്നതിനു മുൻപ് പ്രഡിക്ഷൻ ലിസ്റ്റിൽ ഉയർന്നുകേട്ട പേരായിരുന്നു സോഷ്യൽ മീഡിയ താരവും അന്തരിച്ച കലാകാരൻ കൊല്ലം സുധിയുടെ ഭാര്യയുമായ രേണു സുധിയുടേത്. പ്രവചനങ്ങൾ ശരിവെച്ച് രേണു ബിഗ്ബോസിൽ എത്തുകയും ചെയ്തു. എന്നാൽ ഓണം സ്പെഷ്യൽ എപ്പിസോ‍ഡിൽ വെച്ച് രേണു സുധി സ്വമേധയ ഷോയിൽ നിന്ന് വാക്കൗട്ട് ചെയ്യുകയാണ് ഉണ്ടായത്. ആദ്യ ആഴ്‍ച പിന്നിട്ടപ്പോൾ മുതൽ ഹൗസിൽ തുടരാൻ തനിക്ക് കഴിയുന്നില്ലെന്നും മാനസികമായി താൻ വളരെ വീക്കാണെന്നും രേണു പറയാൻ തുടങ്ങിയിരുന്നു.

ബിഗ് ബോസില്‍ പോകുന്നതിനു മുമ്പ് മുടിയില്‍ ഹെയര്‍ എക്സ്റ്റന്‍ഷന്‍ ചെയ്‌തിരുന്നെങ്കിലും പിന്നീട് അത് കൃത്യമായി പരിപാലിക്കാന്‍ രേണുവിന് കഴിഞ്ഞിരുന്നില്ല. മുടി നിറയെ ജടയും പേനുമായി മാറിയെന്ന് ബിഗ്ബോസിൽ മോഹന്‍ലാലിനോട് പരാതിപ്പെടുകയും ചെയ്തിരുന്നു. രേണു മുടി വൃത്തിയായി സൂക്ഷിക്കാത്തതാണ് ഈ പ്രശ്‌നങ്ങള്‍ക്കെല്ലാം കാരണമെന്ന് പറഞ്ഞ് ഹെയര്‍ എക്സ്റ്റന്‍ഷന്‍ ചെയ്ത സ്ഥാപന ഉടമ രംഗത്ത് വരികയും ചെയ്തിരുന്നു. ബിഗ്ബോസിൽ നിന്നും പുറത്തിറങ്ങിയതിനു ശേഷം ഇതിനെല്ലാം ഉത്തരം നൽകുകയാണ് രേണു.

”ബിഗ് ബോസില്‍ പോകാന്‍ വേണ്ടിയല്ല ഞാന്‍ ഹെയര്‍ എക്സ്റ്റന്‍ഷന്‍ ചെയ്തത്. റൂമ മാമുമായി നല്ല സൗഹൃദത്തില്‍ ആയതു കൊണ്ടാണ് അവിടെ പോയത്. അത് വീഡിയോയില്‍ അവര്‍ പറയുന്നുണ്ട്. മാം തന്നെയാണ് എന്റെ പുരികത്തില്‍ മൈക്രോബ്ലേഡിങ് ചെയ്തുതന്നത്. ഞാന്‍ ബോട്ടോക്‌സ് ചെയ്യാനാണ് വീണ്ടും അവിടെ പോയത്. നല്ല ഹെല്‍ത്തുള്ള മുടിയാണെന്നും നീളമുള്ള മുടി ഇഷ്ടമാണോ എന്നും റൂമ മാം ചോദിച്ചു. അങ്ങനെയാണ് ഹെയര്‍ എക്സ്റ്റന്‍ഷന്‍ ചെയ്‍തത്.

ഇത് ചെയ്‍തു കഴിഞ്ഞാല്‍ ആഴ്ചയില്‍ ഒരിക്കല്‍ മാത്രമേ തല നന്നായി കഴുകാന്‍ പറ്റൂ. അല്ലെങ്കില്‍ അത് പോവും. അത്ര ബുദ്ധിമുട്ടി അഞ്ചു മണിക്കൂറോളം എടുത്തതാണ് ഹെയര്‍ എക്സ്റ്റന്‍ഷന്‍ ചെയ്തത്. മനോഹരമായിട്ടാണ് അവര്‍ ഹെയര്‍ എക്സ്റ്റന്‍ഷന്‍ ചെയ്‍തു തന്നത്. തലയില്‍ എന്നും വെള്ളം ഒഴിച്ച് അത് കളയാന്‍ പറ്റില്ല”, ഒരു യൂട്യൂബ് ചാനലിനു നല്‍കിയ ഒരു അഭിമുഖത്തിൽ രേണു പറഞ്ഞു.

കുടുംബ കോടതികൾ സ്ത്രീകൾക്ക് ആവശ്യമില്ലാത്ത ആനുകൂല്യങ്ങൾ നൽകുന്നു! എനിക്കും കിട്ടി, വിവാദ പരാമർശവുമായി നടി ആര്യ

0
Spread the love

കുടുംബ കോടതികൾ സ്ത്രീകൾക്ക് ആവശ്യമില്ലാത്ത കുറേ ആനുകൂല്യങ്ങൾ നൽകുന്നുണ്ടെന്ന് നടിയും അവതാരകയുമായ ആര്യ ബഡായ്. അവതാരകനും മുൻ ബിഗ്ബോസ് താരവുമായ സിബിൻ ബെഞ്ചമിനുമായുള്ള വിവാഹശേഷംഒരു യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം. ഒരു ദിവസം മുഖ്യമന്ത്രിയാകാൻ അവസരം കിട്ടിയാൽ എന്തു മാറ്റം കൊണ്ടുവരുമെന്ന ചോദ്യത്തിന് കുടുംബ കോടതിയിൽ നിലനിൽക്കുന്ന ചില നിയമങ്ങൾ താൻ മുഖ്യമന്ത്രിയായാൽ മാറ്റും എന്നായിരുന്നു ആര്യയുടെ മറുപടി.

”സ്ത്രീകൾക്ക് ആവശ്യമില്ലാത്ത കുറേ അഡ്വാന്റേജസ് കുടുംബ കോടതിയിലുണ്ട്. പ്രത്യേകിച്ച് ഒരു കുഞ്ഞ് കൂടി ഭാഗമാകുന്ന സിറ്റുവേഷനിൽ. ഈ ഒരു ആനുകൂല്യങ്ങൾ ഒരു സമയത്ത് ഉപയോഗപ്പെടുത്തിയ ആളാണ് ഞാൻ. ഒന്നും പേടിക്കാനില്ല, എന്തായാലും ഡിവോഴ്സ് കിട്ടും, കൊടുത്തതിലും കൂടുതൽ സ്വർണവും കാശും മേടിച്ച് തരാമെന്നും പറഞ്ഞ് എന്റെ അഡ്വക്കേറ്റ് എന്നെക്കൊണ്ട് അത് ചെയ്യിപ്പിച്ചു. പക്ഷേ, ഏതോ ഒരു പോയിന്റിൽ എത്തിയപ്പോൾ എനിക്ക് കുറ്റബോധം തോന്നി സ്വയം അതിൽ നിന്ന് പിന്മാറി

ഡിവോഴ്സ് പേപ്പർ എഴുതുന്ന സമയത്ത് കേസ് സ്ട്രോങ്ങാക്കാൻ വേണ്ടി വക്കീൽ കുറച്ച് കാര്യങ്ങൾ എഴുതി ചേർക്കും. ഇങ്ങനെ തൊണ്ണൂറ് ശതമാനം കാര്യങ്ങളും വക്കീലാണ് എഴുതി ചേർക്കുന്നത്. അവർ എന്താണ് എഴുതി ചേർത്തിരിക്കുന്നതെന്ന് പലപ്പോഴും നമുക്ക് അറിയില്ല. അങ്ങനെ എനിക്കു വേണ്ടി വക്കീൽ എഴുതി ചേർത്ത കാര്യങ്ങൾ വായിച്ചപ്പോൾ എനിക്ക് തന്നെ ഞാനൊരു മനുഷ്യ സ്ത്രീയാണോയെന്ന് തോന്നിപ്പോയി. അത്രത്തോളം വൃത്തികേടായിരുന്നു.

ഏത് ഫോർമാറ്റാണോ വർക്കായത് അത് എല്ലാം ക്ലൈന്റിന്റെ കാര്യത്തിലും അവർ പ്രയോഗിക്കും. വലിയ വിദ്യാഭ്യാസമൊന്നുമില്ലാത്തവരാണെങ്കിൽ ചിലപ്പോൾ എന്താണ് എഴുതിയിരിക്കുന്നതെന്ന് ചോദിക്കുക പോലുമില്ല”, ആര്യ അഭിമുഖത്തിൽ പറഞ്ഞു.

അവതാരകൻ രാജേഷ് കേശവ് ഇപ്പോഴും ഐസിയുവിൽ; തിരിച്ചുവരവിന്റെ അടയാളങ്ങൾ കാണിക്കുന്നുണ്ടെന്ന് സുഹൃത്ത്

0
Spread the love

പരിപാടിക്കിടെ കുഴഞ്ഞുവീണ് ആശുപത്രിയിൽ ചികിൽസയിലുള്ള നടനും അവതാരകനുമായ രാജേഷ് കേശവിന്റെ ആരോഗ്യ വിവരം പങ്കുവച്ച് സുഹൃത്ത് പ്രതാപ് ജയലക്ഷ്മി. ഹൃദയാഘാതത്തെ തുടർന്നുണ്ടായ ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ ദീർഘനാളത്തേക്ക് ചികിത്സ ആവശ്യമായി വന്നേക്കുമെന്ന് ഡോക്ടർമാർ അറിയിച്ചതായി പ്രതാപ് ഫെയ്സ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു.

‘രാജേഷ് ഇപ്പോഴും ഐസിയുവിൽ തുടരുകയാണ്, ബിപിയും, പൾസുമൊക്കെ നോർമൽ ആണെങ്കിലും കാർഡിയാക് അറസ്റ്റിനെ തുടർന്നുണ്ടായ അവസ്ഥകൾ പരിഹരികരിക്കാൻ കൂടുതൽ ദീർഘമായ ചികിത്സ വേണ്ടി വന്നേക്കാം എന്നു ഡോക്ടർമാർ അഭിപ്രായപ്പെടുന്നു. തിരിച്ചു വരവിന്റെ അടയാളങ്ങൾ കാണിക്കുന്ന പ്രിയ സുഹൃത്തിനെ അടുത്ത ആഴ്ചയോടെ റൂമിലേക്ക്‌ മാറ്റുന്ന കാര്യവും പരിഗണയിലെന്നു ഡോക്ടർ പറയുന്നു.

കാത്തിരിപ്പിന് അർത്ഥമുണ്ടാകും

രാജേഷിന് നല്ല കെയറും ചികിത്സയും ഉറപ്പ് വരുത്തുന്ന കാര്യത്തിൽ ലേക് ഷോർ ഹോസ്പിറ്റൽ ഡോക്ടമാരുടെ ഒരു പാനൽ രൂപീകരിക്കുകയും ചികിത്സയും അതുമായി ബന്ധപ്പെട്ട എല്ലാ അപ്ഡേററ്റ്സും കുടുംബത്തിന് നൽകുകയും ചെയ്യുന്നുണ്ട്. എങ്കിലും ന്യൂറോ റീഹാബിലിറ്റേഷന് വിദഗ്ദ ചികിത്സ തേടാൻ കേരളത്തിന് പുറത്തുള്ള ഈ മേഖലയിലെ കൂടുതൽ പരിചയ സമ്പത്തുള്ള ആശുപത്രികളുമായി ഡോക്ടർമാർ ബന്ധപ്പെടുകയും ചെയ്യുന്നുണ്ട്. പക്ഷെ ഇപ്പോഴത്തെ പരിഗണന രാജേഷിന്റെ ഐസിയുവിൽ നിന്നും റൂമിലേക്ക്‌ മാറ്റി ആരോഗ്യ നില സ്റ്റേബിൾ ആക്കുക എന്നുള്ളതാണ്. അത് കഴിഞ്ഞു മാത്രമേ മറ്റു കാര്യങ്ങൾ പരിഗണിക്കുന്നുള്ളൂ. നല്ല ചികിത്സയും, ആത്മാർത്ഥമായ പ്രാർത്ഥനയും, രാജേഷിന്റെ തിരിച്ചു വരവിനെ ഏറെ സഹായിക്കുമെന്നുറപ്പാണ്. നമ്മുടെ കാത്തിരിപ്പിന് അർത്ഥമുണ്ടാകും.

കൊച്ചിയിലെ സ്വകാര്യ ഹോട്ടലിലെ പരിപാടിക്കിടെയാണ് 47കാരനായ രാജേഷ് കേശവ് കുഴഞ്ഞ് വീണത്. ആൻജിയോപ്ലാസ്റ്റിക്ക് രാജേഷിനെ വിധേയനാക്കിയെന്നും വളരെ താഴ്ന്ന നിലയിലായിരുന്ന ബിപി സാധാരണ നിലയിലേക്ക് എത്തിയെന്നും ആശുപത്രി വാർത്താക്കുറിപ്പിൽ വിശദമാക്കിയിരുന്നു.

പൊലീസ് വേഷത്തിൽ പാർവതി; ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാരൻ’ വരുന്നു

0
Spread the love

പാർവതി തിരുവോത്ത് ആദ്യമായി പൊലീസ് വേഷത്തിൽ എത്തുന്ന പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ എന്ന ചിത്രം ഷഹദ് സംവിധാനം ചെയ്യുന്നു. പ്രകാശൻ പറക്കട്ടെ, അനുരാഗം എന്നീ ചിത്രങ്ങൾക്കുശേഷം ഷഹദ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി വിജയരാഘവൻ, മാത്യു തോമസ് , സിദ്ധാർഥ് ഭരതൻ, ഉണ്ണിമായ പ്രസാദ് , അസീസ് നെടുമങ്ങാട് തുടങ്ങിയവർക്കൊപ്പം മലയാളത്തിലെയും തമിഴിലെയും പ്രശസ്ത താരങ്ങൾ കൂടി അണിചേരും . ഒരു പൊലീസ് സ്റ്റേഷന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ത്രില്ലർ ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് പി. എസ്.സുബ്രമണ്യവും വിജേഷ് തോട്ടിങ്ങലും ചേർന്നാണ്. സുരാജ് വെഞ്ഞാറമൂട് നായകനായ ഹെവൻ എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്താണ് പൊലീസ് ഉദ്യോഗസ്ഥൻ കൂടിയായ പി.എസ്.സുബ്രമണ്യം.അപ്പു പ്രഭാകർ ക്യാമറയും മുജീബ് മജീദ്സം ഗീതവും നിർവഹിക്കുന്നു. ചമൻ ചാക്കോ ആണ് എഡിറ്റർ, എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ – മനോജ് കുമാർ പി. പ്രൊഡക്ഷൻ കൺട്രോളർ – സനൂപ് ചങ്ങനാശ്ശേരി, ലൈൻ പ്രൊഡ്യൂസർ – ദീപക്. ഫിനാൻസ് കൺട്രോളർ ജോസഫ് കെ തോമസ്.
സൗണ്ട് ഡിസൈൻ ജയദേവൻ ചക്കടത്ത്. കലാസംവിധാനം മകേഷ് മോഹനൻ. ചീഫ് അസോസിയേറ്റ് ഡയറക്ടർ -ബേബി പണിക്കർ. മേക്കപ്പ് അമൽ ചന്ദ്രൻ. ആക്ഷൻ – കലൈ കിംഗ്‌സൺ. വസ്ത്രാലങ്കാരം – സമീറ സനീഷ്.
11 ഐക്കൺസിന്റെ ബാനറിൽ അർജുൻ സെൽവ ആണ് നിർമ്മാണം. മലയാള ചലച്ചിത്ര നിർമാണ രംഗത്തേക്ക് ഒരു പുതിയ ബാനർ കൂടി എത്തുകയാണ്. ഡിസംബറിൽ കോട്ടയം,എറണാകുളം എന്നിവിടങ്ങളിൽ ചിത്രീകരണം ആരംഭിക്കും.

ഐശ്വര്യ റായിയുടെ പേരും ചിത്രവും ദുരുപയോഗം ചെയ്യുന്നതിന് വിലക്ക്; ഇത്തരം വിഷയങ്ങളിൽ കണ്ണടയ്ക്കാനാകില്ലെന്നും കോടതി

0
Spread the love

നടി ഐശ്വര്യ റായിയുടെ പേരും ചിത്രങ്ങളുമടക്കം ദുരുപയോഗം ചെയ്യുന്നത് വിലക്കി ഡല്‍ഹി ഹൈക്കോടതി. ഒരു വ്യക്തിയുടെ വ്യക്തിപരമായ സവിശേഷതകള്‍ അനധികൃതമായി ചൂഷണം ചെയ്യുന്നത് സ്വകാര്യതയ്ക്കുള്ള അവരുടെ അവകാശത്തെ ലംഘിക്കുക മാത്രമല്ല, അന്തസ്സോടെ ജീവിക്കാനുള്ള അവകാശത്തെ ദുര്‍ബലപ്പെടുത്തുകയും ചെയ്യുന്നുവെന്ന് കോടതി നിരീക്ഷിച്ചു.

നിര്‍മിതബുദ്ധിയുടെ (എഐ) ഉപയോഗത്തിലൂടെ പോലും, നടിയുടെ പേര്, ചിത്രങ്ങള്‍ തുടങ്ങിയവ ദുരുപയോഗം ചെയ്യുന്നതില്‍നിന്ന് വിവിധ സ്ഥാപനങ്ങളെ കോടതി വിലക്കി. ഇത്തരത്തിലുള്ള ദുരുപയോഗം നടിയുടെ പ്രശസ്തിക്ക് ദോഷം വരുത്തുമെന്നും കോടതി വ്യക്തമാക്കി. പേര്, പ്രതിച്ഛായ, സാദൃശ്യം അല്ലെങ്കില്‍ വ്യക്തിത്വത്തിന്റെ മറ്റ് ഗുണവിശേഷങ്ങള്‍ എന്നിവയുടെ ചൂഷണത്തെ നിയന്ത്രിക്കാനും സംരക്ഷിക്കാനുമുള്ള അവകാശം വ്യക്തികള്‍ക്കുണ്ട്. അതില്‍നിന്ന് ലഭിക്കാവുന്ന വാണിജ്യപരമായ നേട്ടങ്ങള്‍ക്ക് പുറമെയാണിത്. ഒരാളുടെ വ്യക്തിത്വ സവിശേഷതകളുടെ അനധികൃത ചൂഷണത്തിന് രണ്ട് വശങ്ങളുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി.

ഒന്നാമതായി, അവരുടെ വ്യക്തിത്വ സവിശേഷതകള്‍ വാണിജ്യപരമായി ചൂഷണം ചെയ്യപ്പെടുന്നതില്‍ നിന്ന് സംരക്ഷിക്കാനുള്ള അവരുടെ അവകാശം ലംഘിക്കപ്പെടുന്നു. രണ്ടാമതായി അവരുടെ സ്വകാര്യതയ്ക്കുള്ള അവകാശത്തിന്റെ ലംഘനം നടക്കുന്നു. ഇത് അന്തസ്സോടെ ജീവിക്കാനുള്ള അവരുടെ അവകാശത്തെ ദുര്‍ബലപ്പെടുത്തുന്നതിലേക്ക് നയിക്കുന്നുവെന്നും കോടതി കൂട്ടിച്ചേര്‍ത്തു. ഇത്തരം സംഭവങ്ങളില്‍ കോടതികള്‍ക്ക് കണ്ണടയ്ക്കാനാവില്ലെന്ന് കേസ് പരിഗണിച്ച ജസ്റ്റിസ് തേജസ് കരിയ അഭിപ്രായപ്പെട്ടു. ഐശ്വര്യയുടെ ഹര്‍ജിയില്‍ പരാമര്‍ശിച്ചിട്ടുള്ള ലിങ്കുകള്‍ അടുത്ത 72 മണിക്കൂറിനുള്ളില്‍ നീക്കം ചെയ്യാന്‍ ഗൂഗിള്‍ എല്‍എല്‍സിക്ക് നിര്‍ദ്ദേശം നല്‍കുകയും ചെയ്തു.

തന്റെ പേരും ചിത്രങ്ങളുമടക്കം അനുമതിയില്ലാതെ ഇവ ഉപയോഗിക്കുന്നത് തടയണമെന്നും സ്വകാര്യത സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ടാണ് നടി ഐശ്വര്യ റായ് കോടതിയെ സമീപിച്ചത്.ഒട്ടേറെ വെബ്സൈറ്റുകള്‍ ഉത്പന്നങ്ങള്‍ വില്‍ക്കുന്നതിന് തന്റെ പേര് അനുമതിയില്ലാതെ ഉപയോഗിക്കുന്നതായും നിര്‍മിതബുദ്ധി ഉപയോഗിച്ച് മോര്‍ഫ്‌ ചെയ്ത അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നതായും ഹര്‍ജിയില്‍ ആരോപിച്ചിരുന്നു.

പാസ്പോർട്ട് വിട്ടുനൽകണമെന്ന് സൗബിൻ; ഒരു ഇളവും നൽകാതെ കോടതി, ‘മഞ്ഞുമ്മല്‍ ബോയ്‍സ്’ വഞ്ചനാ കേസില്‍ നടന് വീണ്ടും തിരിച്ചടി

0
Spread the love

മഞ്ഞുമ്മൽ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട വഞ്ചനാക്കേസിൽ നടന്‍ സൗബിന്‍ ഷാഹിറിന് വീണ്ടും തിരിച്ചടി. ജാമ്യ വ്യവസ്ഥയിൽ ഇളവ് തേടിയുള്ള ഹർജി ഹൈക്കോടതി തള്ളി. വിചാരണ കോടതിയുടെ നടപടി ചോദ്യം ചെയ്താണ് സൗബിന്‍ ഹൈക്കോടതിയെ സമീപിച്ചത്. പാസ്പോർട്ട് വിട്ടുനൽകണമെന്നും വിദേശത്ത് പോകാൻ അനുവദിക്കണമെന്നുമുള്ള ആവശ്യവും ഹൈക്കോടതി തള്ളിയിട്ടുണ്ട്. മഞ്ഞുമ്മൽ ബോയ്സ് സിനിമയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട് ലാഭവിഹിതം വാഗ്ദാനം ചെയ്ത് സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന കേസിലാണ് സൗബിൻ ഷാഹിറിനെ നേരത്തെ മരട് പൊലീസ് അറസ്റ്റ് ചെയ്തത്. കേസിൽ നടന് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു.

അതേസമയം, മഞ്ഞുമ്മൽ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട വഞ്ചനാക്കേസിൽ പ്രതികളെ സഹായിച്ചെന്ന് ആരോപണം നേരിട്ട മരട് എസ്ഐയെ സ്ഥലം മാറ്റിയിരുന്നു. എസ്ഐ കെ കെ സജീഷിനെയാണ് എറണാകുളം വെസ്റ്റ് ട്രാഫിക് സ്റ്റേഷനിലേക്ക് സ്ഥലം മാറ്റിയത്. സൗബിൻ ഷാഹിർ ഉൾപ്പെട്ട കേസിൽ ബാങ്ക് ഇടപാടുകളുടെ പ്രധാന രേഖകൾ ഫയലിൽ നിന്നെടുത്തു മാറ്റിയതിനാണ് നടപടി. കേസിന്‍റെ പുരോഗതി വിലയിരുത്താൻ ഫയൽ വിളിച്ചുവരുത്തി ഡിസിപി പരിശോധന നടത്തിയപ്പോഴാണ് ക്രമക്കേട് കണ്ടെത്തിയത്.

വെറും 15 പേർ മാത്രം എത്തിയ വിവാഹം; വീട്ടുകാർ സാധിച്ചു തന്ന തന്റെ ആഗ്രഹത്തെ കുറിച്ച് നടി ഗ്രേസ് ആന്റണി

0
Spread the love

കഴിഞ്ഞ ദിവസമാണ് നടി ഗ്രേസ് ആന്റണി വിവാഹിതയായത്. സംഗീത സംവിധായകന്‍ എബി ടോം സിറിയക് ആയിരുന്നു വരന്‍. തീര്‍ത്തും സ്വകാര്യമായിട്ടായിരുന്നു ഇരുവരുടേയും വിവാഹ ചടങ്ങ് നടന്നത്. ആളും ആരവങ്ങളുമില്ലാതെ തങ്ങള്‍ ഒന്നായെന്നാണ് വിവാഹ വാര്‍ത്ത പങ്കിട്ടുകൊണ്ട് ഗ്രേസ് കുറിച്ചത്.

ഗ്രേസ് ആന്റണി വിവാഹിതയായെന്ന വാര്‍ത്ത ആരാധകര്‍ക്കും സര്‍പ്രൈസായിരുന്നു. യാതൊരു സൂചനകളും നല്‍കാതെയാണ് താരം വിവാഹിതയായത്. വളരെ സ്വകാര്യമായ ചടങ്ങായിരുന്നുവെന്നും 15 പേരെ മാത്രമേ വിവാഹത്തിന് ക്ഷണിച്ചിരുന്നുള്ളൂവെന്നുമാണ് ഗ്രേസ് പറയുന്നത്. സോഷ്യല്‍ മീഡിയയിലൂടെയാണ് ഗ്രേസ് തങ്ങളുടെ വിവാഹത്തെക്കുറിച്ച് സംസാരിച്ചത്.

‘ഹായ് എവരിവണ്‍. നിങ്ങളോട് പങ്കുവെക്കാന്‍ ഒരു സന്തോഷ വാര്‍ത്തയുണ്ട്. ഞാനും എബി ടോം സിറിയക്കും വിവാഹിതരായി. സെപ്തംബര്‍ 9, 2025 ന് ആയിരുന്നു വിവാഹം. ഞങ്ങളുടെ മാതാപിതാക്കളും സഹോദരങ്ങളുമായി 15 പേരെ മാത്രം ക്ഷണിച്ച വളരെ സ്വകാര്യമായൊരു വിവാഹമായിരുന്നു. ആരേയും നേരത്തെ വിളിക്കാനോ നിങ്ങളെ അറിയിക്കാനോ പറ്റിയില്ല” എന്നാണ് ഗ്രേസ് പറഞ്ഞത്.

”വളരെ ലളിതവും റിലാക്‌സിങുമായൊരു വിവാഹം എന്നത് ഞങ്ങളുടെ സ്വപ്‌നമായിരുന്നു. ഞങ്ങളുടെ മാതാപിതാക്കളും അതിനെ പിന്തുണച്ചു. അതുകാരണം ഞങ്ങളുടെ വിവാഹം സമ്മര്‍ദ്ധമില്ലാതെ വളരെയധികം ആസ്വദിക്കാനായി. ഞങ്ങളെ അനുഗ്രഹിക്കുക, നിങ്ങളുടെ ചിന്തകളില്‍ ഞങ്ങളേയും കരുതുക” എന്നുമാണ് ഗ്രേസ് കുറിച്ചത്.

ഒമ്പത് വര്‍ഷത്തെ പ്രണയത്തിന് ശേഷമാണ് ഗ്രേസും എബിയും വിവാഹിതരാകുന്നത്. തുതിയൂര്‍ പള്ളിയില്‍ വച്ചായിരുന്നു വിവാഹം. സംഗീത സംവിധായകനാണ് എബി. വിവാഹത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയാണ്.

ബി ഉണ്ണികൃഷ്ണൻ- നിവിൻ പോളി ചിത്രത്തിന് തുടക്കമായി; ഒരുങ്ങുന്നത് ബിഗ് ബജറ്റ് പൊളിറ്റിക്കൽ ഡ്രാമ

0
Spread the love

നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ രചനയും സംവിധാനവും നിർവഹിക്കുന്ന സിനിമയുടെ ചിത്രീകരണം തിരുവനന്തപുരത്ത് ആരംഭിച്ചു. ശ്രീഗോകുലം മൂവീസും ആർഡി ഇലുമിനേഷൻസ് എൽഎൽപിയുമാണ് ഈ ബിഗ് ബജറ്റ് ചിത്രം നിർമ്മിക്കുന്നത്. കേരള രാഷ്ട്രീയം പ്രമേയമാകുന്ന ചിത്രത്തിൽ നിവിൻ പോളിയെ കൂടാതെ ബാലചന്ദ്രമേനോൻ, സബിത ആനന്ദ്, ആൻ അഗസ്റ്റിൻ, ഹരിശ്രീ അശോകൻ, നിഷാന്ത് സാഗർ , ഷറഫുദ്ദീൻ, സായ്കുമാർ, മണിയൻപിള്ള രാജു തുടങ്ങിയവർ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. പുതുമുഖം നീതു കൃഷ്ണയാണ് നായിക.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാരായ കൃഷ്ണമൂർത്തി ആദ്യ ക്ലാപ്പും ദുർഗ ഉണ്ണികൃഷ്ണൻ സ്വിച്ച് ഓണും നിർവഹിച്ചു. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് ബി രാകേഷ്, ഭാരവാഹികളായ സുരേഷ് കുമാർ, സന്ദീപ്സേനൻ, സംവിധായകരായ ജി.എസ് വിജയൻ, അജയ് വാസുദേവ്, ഡാർവിൻ കുരിയാക്കോസ് തുടങ്ങിയവർ പങ്കെടുത്തു.

പൊളിറ്റിക്കൽ ഡ്രാമ വിഭാഗത്തിലിപ്പെടുന്ന ഈ ചിത്രം തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളിലാണ് പ്രധാനമായും ചിത്രീകരിക്കുന്നത്. ബൈജു ഗോപാലൻ, വി.സി പ്രവീൺ എന്നിവർ സഹ നിർമ്മാതാക്കൾ ആകുന്ന ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ കൃഷ്ണമൂർത്തി, ദുർഗ ഉണ്ണികൃഷ്ണൻ എന്നിവരാണ്. ചന്ദ്രു സെൽവരാജ് ആണ് ഛായാഗ്രഹണം. സംഗീതം- ജസ്റ്റിൻ വർഗീസ്, എഡിറ്റർ- മനോജ് സി.എസ്, പ്രൊഡക്ഷൻ ഡിസൈനർ – ഷാജി നടുവിൽ, പ്രൊഡക്ഷൻ കണ്ട്രോളർ- അരോമ മോഹൻ, ആർട്ട് ഡയറക്ടർ- അജി കുറ്റ്യാനി, മേക്കപ്പ്- റോണക്‌സ് സേവ്യർ, കോസ്റ്റ്യും- സിജി തോമസ്‌, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- ഷാജി പാടൂർ, അസോസിയേറ്റ് ഡയറക്ടർ- സുഗീഷ്‌ എസ്ജി, പിആർഒ- സതീഷ് എരിയാളത്ത്, സ്റ്റിൽസ്- അമൽ ജെയിംസ്, ഡിസൈൻ- യെല്ലോ ടൂത്ത്. പിആർ & മാർക്കറ്റിങ്- കണ്ടന്റ് ഫാക്ടറി.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts