Home Blog Page 64

‘വിജയം തലയിലുമേറ്റരുത്, പരാജയം ഹൃദയത്തിലേക്കുമെടുക്കരുത്’; ‘ലോക’ സൂപ്പർ ഹിറ്റ് ആയതിനു പിന്നാലെ മകൾ കല്യാണിക്ക് ഉപദേശം നൽകി പ്രിയദരശൻ

0
Spread the love

‘ലോക: ചാപ്റ്റര്‍ വണ്‍- ചന്ദ്ര’ 200 കോടി കളക്ഷന്‍ എന്ന ചരിത്ര നേട്ടം പിന്നിട്ടതിന് പിന്നാലെ വൈകാരിക കുറിപ്പുമായി നടി കല്യാണി പ്രിയദര്‍ശന്‍. ചിത്രത്തിലെ അണിയറപ്രവര്‍ത്തകര്‍ക്കും സഹ അഭിനേതാക്കള്‍ക്കുമൊപ്പമുള്ള ചിത്രങ്ങള്‍ക്കൊപ്പമായിരുന്നു കുറിപ്പ്. പിതാവ് പ്രിയദര്‍ശന്റെ ഉപദേശവും കല്യാണി പങ്കുവെച്ചു.

ചിത്രത്തിന് പ്രേക്ഷകര്‍ നല്‍കുന്ന സ്‌നേഹത്തിന് കല്യാണി നന്ദി പറഞ്ഞു. ചിത്രം 200 കോടിയെന്ന നേട്ടത്തിലെത്തിയത് പ്രേക്ഷകര്‍ കൂടെ നിന്നതുകൊണ്ടുമാത്രമാണ്. മലയാളം സിനിമാ മേഖലയില്‍ ഉള്ളടക്കം തന്നെയാണ് ഏറ്റവും വലിയ താരവും രാജാവുമെന്നും കല്യാണി കുറിച്ചു.

കഴിഞ്ഞ ദിവസം ചിത്രം 202 കോടി എന്ന ചരിത്ര നേട്ടത്തിലെത്തിയിരുന്നു. ഇതിന്റെ പോസ്റ്റര്‍ കല്യാണി പങ്കുവെച്ചു. കൂടാതെ നസ്ലിന്‍, ചന്തു സലിം കുമാര്‍, അരുണ്‍ കുര്യന്‍, ദുല്‍ഖര്‍ സല്‍മാന്‍, സംവിധായകന്‍ ഡൊമനിക് അരുണ്‍, ശാന്തി ബാലചന്ദ്രന്‍, നിമിഷ് രവി, ടൊവിനോ തോമസ് എന്നിവര്‍ക്കൊപ്പമുള്ള ചിത്രങ്ങളും കല്യാണി പങ്കുവെച്ചിട്ടുണ്ട്. ഷൂട്ടിങ് സമയത്തെ ഏതാനും ചിത്രങ്ങളും കല്യാണിയുടെ പോസ്റ്റിലുണ്ട്. ഇതിനൊപ്പമാണ് പ്രിയദര്‍ശന്‍ അയച്ച വാട്‌സാപ്പ് മെസേജിന്റെ സ്‌ക്രീന്‍ഷോട്ടും പങ്കുവെച്ചത്.

‘എപ്പോഴും ഒരുകാര്യം ഓര്‍ക്കുക, ഈ സന്ദേശം ഒരിക്കലും മായ്ച്ചുകളയരുത്. വിജയം തലയിലേറ്റരുത്, പരാജയം ഹൃദയത്തിലും, ചക്കരേ… നിനക്ക് നല്‍കാനുള്ള ഏറ്റവും വലിയ ഉപദേശമിതാണ്’, എന്നായിരുന്നു അച്ഛ എന്ന് സേവ് ചെയ്ത നമ്പറില്‍നിന്നുള്ള മെസേജ്.

കല്യാണിയുടെ കുറിപ്പിന്റെ പരിഭാഷ:
ഇന്നലെ നമ്മുടെ സിനിമ ഒരു വലിയ നേട്ടത്തിലെത്തി. അത് സാധ്യമാക്കിയത് പ്രേക്ഷകരായ നിങ്ങള്‍ കാരണമാണ്. എനിക്ക് വാക്കുകള്‍ കിട്ടുന്നില്ല. സിനിമയോട് നിങ്ങള്‍ കാണിക്കുന്ന സ്‌നേഹത്തിന് ഹൃദയംനിറഞ്ഞ നന്ദി. നമ്മുടെ ഇന്‍ഡസ്ട്രിയില്‍ കണ്ടന്റ് തന്നെയാണ് ഏറ്റവും വലിയ താരവും രാജാവും. ഒരിക്കല്‍കൂടി പ്രേക്ഷകര്‍ അത് തെളിയിച്ചു. മികച്ച കഥകള്‍ക്ക് നിങ്ങളില്‍ എന്നും ഒരിടമുണ്ടാവുമെന്ന് തെളിയിക്കാന്‍ അവസരം തന്നതിന് നന്ദി.

പിന്നെ ഞങ്ങളുടെ ഡോം (ഡൊമിനിക് അരുണ്‍), ഞങ്ങള്‍ക്ക് പൂര്‍ണ്ണമായും വിശ്വസിക്കാന്‍ കഴിയുന്ന വിഷന്‍ നല്‍കിയതിന് നന്ദി. സര്‍വ്വവും നല്‍കാന്‍ ഞങ്ങള്‍ എല്ലാവരും തയ്യാറായതിന് കാരണം നിങ്ങളാണ്. നിങ്ങളില്ലാതെ ഇതൊന്നും സാധ്യമാകുമായിരുന്നില്ലെന്ന് ഉറപ്പിച്ചു പറയാം.

ഏറ്റവും മികച്ച അഭിനേതാക്കള്‍ക്കും അണിയറപ്രവര്‍ത്തകര്‍ക്കും, ഈ വിജയം ഏറെ പ്രിയ്യപ്പെട്ടതാവുന്നത് ആ സന്തോഷം പങ്കുവെക്കാന്‍ നിങ്ങള്‍ ഉള്ളതുകൊണ്ടുമാത്രമാണ്. പിന്നെ, ‘ലോക’യെ നമ്മുടെ സ്വകാര്യ അഭിമാനമായി മാറ്റി, ഇത്രയും വലുതാക്കിയ ഞങ്ങളുടെ പ്രിയപ്പെട്ട മലയാളി പ്രേക്ഷകര്‍ക്ക് ഒരുപാട് ഒരുപാട് നന്ദി.

‘വേടനെ സ്ഥിരം കുറ്റവാളിയാക്കാൻ ശ്രമം, ലക്ഷ്യം നിശബ്ദമാക്കൽ’; മുഖ്യമന്ത്രിക്ക് പരാതി നൽകി വേടന്റെ കുടുംബം

0
Spread the love

റാപ്പർ വേടനെതിരെ (ഹിരൺദാസ് മുരളി) ഗൂഢാലോചനയുണ്ടെന്ന് ആരോപിച്ച് വേടന്റെ കുടുംബം രംഗത്ത്. അന്വേഷണം നടത്തി ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്നാണ് ആവശ്യം. വേടനെതിരെ രാഷ്ട്രീയ ഗൂഢാലോചന സംശയിക്കുന്നുണ്ടെന്നാണ് വേടന്റെ സഹോദരൻ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ പറയുന്നത്.

വേടനെ സ്ഥിരം കുറ്റവാളിയാക്കാൻ ശ്രമം നടക്കുന്നുണ്ടെന്നും വേടന്റെ വാക്കുകളെ നിശബ്ദമാക്കാനാണ് ഇതിലൂടെ ശ്രമിക്കുന്നതെന്നുമാണ് ആരോപണം. തനിക്കെതിരെ രാഷ്ട്രീയ ഗൂഢാലോചന നടക്കുന്നുണ്ടെന്ന് മുൻകൂർ ജാമ്യാപേക്ഷിൽ വേടനും കോടതിയിൽ വാദിച്ചിരുന്നു.

അതേസമയം, വിവാഹവാഗ്ദാനം നൽകി യുവഡോക്ടറെ പീഡിപ്പിച്ചെന്ന കേസിൽ ചോദ്യം ചെയ്യലിന് പിന്നാലെ ഇന്നലെ റാപ്പർ വേടന്റെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. തൃക്കാക്കര പൊലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. വേടനെതിരെ ഡിജിറ്റൽ തെളിവുകൾ അടക്കം ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. വിവാഹ വാഗ്ദാനം നൽകി അഞ്ചുതവണ പീഡിപ്പിച്ചുവെന്നായിരുന്നു വേടനെതിരായ യുവ ഡോക്ടറുടെ പരാതി. കോട്ടയം സ്വദേശിയാണ് പരാതിക്കാരി.

മുൻകൂർ ജാമ്യമുളളതിനാൽ വൈദ്യ പരിശോധനയ്ക്ക് ശേഷം വേടനെ വിട്ടയച്ചു. കോടതിയുടെ നിർദ്ദേശപ്രകാരം ഇന്നലെ രാവിലെ 10ന് വേടൻ തൃക്കാക്കര പൊലീസ് സ്റ്റേഷനിൽ ഹാജരായത്. 100 ചോദ്യങ്ങളടങ്ങിയ ചോദ്യാവലി തയാറാക്കിയിരുന്നു. പരാതിയിലെ ആരോപണങ്ങൾ വേടൻ തള്ളിയതായാണ് വിവരം.കോടതിയുടെ പരിഗണനയിലുള്ള കേസിനെക്കുറിച്ച് സംസാരിക്കാനില്ലെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും കേസ് പൂർണമായി തീർന്നശേഷം തന്റെ ഭാഗം പറയാമെന്നും വേടൻ മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു.

ഉറുമിയുടെ രണ്ടാം ഭാഗം വരുന്നു; 12 വർഷത്തോളമായി പരിശ്രമത്തിലായിരുന്നുവെന്ന് ശങ്കര്‍ രാമകൃഷ്ണന്‍

0
Spread the love

ശങ്കര്‍ രാമകൃഷ്ണന്റെ തിരക്കഥയില്‍ സന്തോഷ് ശിവന്‍ സംവിധാനം ചെയ്ത ചിത്രമാണ് ഉറുമി. പൃഥ്വിരാജ് നായകനായ ചിത്രത്തില്‍ വന്‍ താരനിരയാണ് അണിനിരന്നത്. 2011 ൽ റിലീസ് ചെയ്ത സിനിമയ്ക്ക് രണ്ടാം ഭാഗം പ്രഖ്യാപിച്ചിരിക്കുകയാണ് സിനിമയുടെ തിരക്കഥാകൃത്തും നടനും കൂടിയായ ശങ്കര്‍ രാമകൃഷ്ണൻ

‘എന്നെ സംബന്ധിച്ചിടത്തോളം ഉറുമി നമ്മൾ മറന്നുപോയ മലയാളികൾക്ക് അറിയാമായിരുന്ന സംസ്‌കൃതിയെ പുനരുദ്ധരിക്കുക തിരിച്ചു കൊണ്ടുവരുക അതിന്റെ പിന്തുടർച്ചയായിട്ട് രണ്ട് സിനിമകൾ കൂടി മനസിലുണ്ട്. അതിൽ ഒന്നിന്റെ രചന പൂർത്തിയാക്കിയതേയുള്ളു. 12 വർഷത്തോളമായി അതിന്റെ പുറകിലാണ്. എഴുതി കഴിഞ്ഞു. ഇനി അത് സ്‌ക്രീനുകളിലേക്ക് എത്തിക്കുക എന്ന വലിയ ശ്രമത്തിലാണ് ഞാൻ.

ഉറുമി കഴിഞ്ഞതിന് ശേഷം 100 വർഷം കഴിജുള്ള കേരളം എന്നതാണ് സിനിമയുടെ പ്രമേയം. സിനിമയുടെ റിസർച്ച്, പ്രൊഡക്ഷൻ നടക്കുകയാണ്. വടകര ബേസ് ചെയ്ത് മലബാർ ആണ് ലൊക്കേഷൻ. 25 ഏക്കറിൽ അതിന്റെ ലാൻഡ്‌സ്‌കേപ് കണ്ടുവെച്ചിട്ടുണ്ട്. കഥാപാത്രങ്ങൾ, കോസ്റ്റ്യൂം കാര്യങ്ങളാണ് നടക്കുന്നത്. ആ സിനിമയുടെ പ്രോസസിലാണ് ഇപ്പോൾ, ശങ്കർ രാമകൃഷ്‌ണൻ പറഞ്ഞു.

നിങ്ങൾ ഒരു പ്രമേഹ രോഗിയാണോ? വീട്ടിൽ പ്രമേഹ രോഗികളുണ്ടോ? ഇക്കാര്യങ്ങൾ നിർബന്ധമായി അറിഞ്ഞിരിക്കൂ..

0
Spread the love

പ്രമേഹമുള്ളവർ ഭക്ഷണത്തിൽ നിരവധി കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. ബ്ലഡ് ഷു​ഗർ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്ന ഭക്ഷണമായിരിക്കണം കഴിക്കേണ്ടത്. നാരുകൾ, ആരോഗ്യകരമായ കൊഴുപ്പുകൾ, പ്രോട്ടീൻ എന്നിവയാൽ സമ്പുഷ്ടമായ ഭക്ഷണങ്ങൾ കഴിക്കുക. പ്രമേഹരോ​ഗികൾ ഭക്ഷണത്തിൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്…

ഒന്ന്

ശുദ്ധീകരിച്ച ധാന്യങ്ങൾക്ക് പകരം തവിടുള്ള ധാന്യങ്ങൾ തിരഞ്ഞെടുക്കുക. വെളുത്ത അരി, മൈദ തുടങ്ങിയ സംസ്കരിച്ച ധാന്യങ്ങൾ വേഗത്തിൽ ദഹിക്കുന്നു. ഇത് രക്തത്തിലെ പഞ്ചസാരയുടെ പെട്ടെന്നുള്ള വർദ്ധനവിന് കാരണമാകുന്നു. ബ്രൗൺ റൈസ്, ഓട്സ് തുടങ്ങിയ ധാന്യങ്ങളിലേക്ക് മാറുന്നത് ആരോ​ഗ്യത്തിന് നല്ലതാണ്. 2022 ലെ ഒരു ഗവേഷണ പ്രബന്ധം അനുസരിച്ച്, തവിടുപൊടിയിലെ നാരുകൾ ദഹനത്തെ എളുപ്പമാക്കുകയും നിങ്ങളെ കൂടുതൽ വയറു നിറഞ്ഞതായി തോന്നിപ്പിക്കുകയും ചെയ്യും. മൾട്ടിഗ്രെയിൻ ആട്ട ഉപയോഗിച്ച് റൊട്ടി ഉണ്ടാക്കുക പ്രഭാതഭക്ഷണത്തിൽ റോൾഡ് ഓട്സ് ചേർക്കുക.

രണ്ട്

നിങ്ങൾ ദിവസവും ഉപയോഗിക്കുന്ന എണ്ണയുടെ തരവും അളവും രക്തത്തിലെ പഞ്ചസാര നിയന്ത്രണത്തെയും ഹൃദയാരോഗ്യത്തെയും ബാധിക്കും. ഒലിവ്, ഫ്ളാക്സ് സീഡ് അല്ലെങ്കിൽ വാൽനട്ട് ഓയിൽ പോലുള്ള ആരോഗ്യകരമായ എണ്ണകൾ തിരഞ്ഞെടുക്കുക. എണ്ണയുടെ അളവ് കുറയ്ക്കുന്നത് ഇൻസുലിൻ പ്രതിരോധം തടയാൻ സഹായിക്കുകയും ഭാരം നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യുന്നു.

മൂന്ന്

പച്ചക്കറികളിൽ നാരുകൾ, ആന്റിഓക്‌സിഡന്റുകൾ, അവശ്യ വിറ്റാമിനുകൾ എന്നിവ അടങ്ങിയിരിക്കുന്നു. അന്നജം അടങ്ങിയിട്ടില്ലാത്ത പച്ചക്കറികൾ കഴിക്കുക. പ്ലേറ്റിന്റെ പകുതി ഭാഗം പച്ചക്കറികൾ കൊണ്ട് നിറയ്ക്കുന്നത് സ്വാഭാവികമായും ഭക്ഷണം സന്തുലിതമാക്കുകയും മറ്റ് ചെയ്യുന്നു.

നാല്

അമിതമായി ഉപ്പ് കഴിക്കുന്നത് രക്തസമ്മർദ്ദം കൂടുന്നതിന് ഇടയാക്കും. പ്രത്യേകിച്ച് പ്രമേഹരോഗികൾക്ക്, ദിവസേനയുള്ള സോഡിയം ഉപഭോഗം നിയന്ത്രിക്കേണ്ടത് പ്രധാനമാണ്. ഉപ്പ് ഉപഭോഗം വർദ്ധിക്കുന്നത് പ്രമേഹവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് അടുത്തിടെ നടത്തിയ പഠനത്തിൽ കണ്ടെത്തിയിരുന്നു.

അഞ്ച്

പഞ്ചസാര, സോഡിയം, അല്ലെങ്കിൽ ശുദ്ധീകരിച്ച കാർബോഹൈഡ്രേറ്റ് എന്നിവ കൂടുതലുള്ള പായ്ക്ക് ചെയ്ത ഭക്ഷണങ്ങൾ ഒഴിവാക്കുക. നട്സ്, സൂപ്പ് പോലുള്ളവ കഴിക്കുക.

ആറ്

രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കുന്നതിൽ ജലാംശം നിർണായക പങ്ക് വഹിക്കുന്നു. പഞ്ചസാര അടങ്ങിയ പാനീയങ്ങൾ ഒഴിവാക്കി വെള്ളം, ഹെർബൽ ടീ, അല്ലെങ്കിൽ ബാർലി വെള്ളം, ജീര വെള്ളം പോലുള്ള പാനീയങ്ങൾ കുടിക്കുക

പക്ഷേ ആ സമയത്തും സഹായിച്ചൊരാളുണ്ട്! പ്രമുഖ നടനെ കുറിച്ച് തുറന്നു പറഞ്ഞ് കൊല്ലം തുളസി

0
Spread the love

വില്ലൻ വേഷങ്ങളിൽ തിളങ്ങിയ നടനാണ് കൊല്ലം തുളസി. നെഗറ്റീവ് കഥാപാത്രങ്ങളിൽ തന്റെ നടന വിസ്മയങ്ങൾ കൊണ്ടുവന്ന് പ്രേക്ഷകരെ പിടിച്ചിരുത്തിയ നടൻ. ഇക്കഴിഞ്ഞ ദിവസം ഗാന്ധിഭവനിൽ നടന്ന പരിപാടിയിൽ താനും ഒരിക്കൽ ഗാന്ധി ഭവനിൽ അഭയം തേടിയിരുന്നുവെന്നും തനിക്ക് കാൻസർ ബാധിച്ച സമയത്ത് നിഷ്കരുണം ഭാര്യയും മകളും തന്നെ തള്ളി കളഞ്ഞ് പോവുകയായിരുന്നുവെന്നുമാണ് കൊല്ലം തുളസി പറഞ്ഞത്. ആറ് മാസകാലത്തോളം ​ഗാന്ധിഭവനിലെ അന്തേവാസിയായിരുന്നുവെന്നും ഭാര്യ പലതും പറഞ്ഞ് തെറ്റിദ്ധ​രിപ്പിച്ചതുകൊണ്ടാണ് മകളും തന്നെ ഉപേക്ഷിച്ചതെന്നുമാണ് അദ്ദേഹം പറഞ്ഞത്. ഇപ്പോഴിതാ തന്നെ കാൻസർ എന്ന മാരക രോഗം ബാധിച്ച സമയത്ത് സിനിമയിൽ നിന്ന് ആരും തന്നെ സഹായിച്ചിട്ടില്ലെന്നും മമ്മൂട്ടി മാത്രമാണ് വിളിച്ചതെന്നും തുറന്നുപറയുകയാണ് നടൻ.

അതേസമയം ആ മോശം സമയത്തും തന്നെ സഹായിച്ചൊരാളുണ്ടെന്നു പറഞ്ഞ് നടൻ ദിലീപിനെ കുറിച്ചും നടൻ സംസാരിക്കുന്നുണ്ട്. ദിലീപിനെക്കുറിച്ച് ആരൊക്കെ എന്തെല്ലാം പറഞ്ഞാലും സാമ്പത്തികമായി മോശമായി നിൽക്കുന്ന സമയത്ത് ദിലീപ് എന്നെ നാല് പടങ്ങളിൽ വിളിച്ചു. നല്ല പ്രതിഫലം തന്ന് എന്നോട് സഹകരിച്ചിട്ടുണ്ട്. അതുകൊണ്ടാണ് ഞാൻ അന്ന് ദിലീപിനായി വാദിച്ചത്. എന്നും കൊല്ലം തുളസി പറയുന്നു.

അതേസമയം ഭാര്യയും മകളും ഉപേക്ഷിച്ചു പോയതിനു ശേഷമുള്ള ജീവിതത്തെ കുറിച്ചും നടൻ പ്രതികരിച്ചു. കുടുംബമില്ലെങ്കിൽ പിന്നെ എന്താണ്. പലരും ഇപ്പോൾ ഒറ്റയായി കഴിയുന്നുണ്ട്. അവരുടെയൊക്കെ അവസാന ജീവിതം ഇങ്ങനെയൊക്കെത്തന്നെയാണ്. സ്‌നേഹിക്കാനും സ്‌നേഹിക്കപ്പെടാനും ആളില്ലെങ്കിൽ എന്ത് ജീവിതമാണ്. ഞാനിപ്പോൾ അതിൽ നിന്നൊക്കെ മാറി. ആധ്യാത്മിക വഴിയിലൂടെ പോകുകയാണ്എന്നാണ് അദ്ദേഹം പറഞ്ഞത്.

കാന്താര 2 വിന് വിലക്ക് എര്‍പ്പെടുത്തിയിട്ടില്ലെന്ന് ഫിയോക്ക്; പ്രശ്‌ന പരിഹാരത്തിന് ഫിലിം ചേംബര്‍

0
Spread the love

കാന്താരയുടെ രണ്ടാം ഭാഗത്തിന്റെ കേരളത്തിലെ പ്രദര്‍ശനത്തെ ചൊല്ലി തര്‍ക്കം. സിനിമയുടെ ആദ്യ രണ്ട് ദിവസത്തെ കളക്ഷനില്‍ 55 ശതമാനം ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് സിനിമയ്ക്ക് തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക് വിലക്കേര്‍പ്പെടുത്തിയെന്നായിരുന്നു നേരത്തെ പുറത്തു വന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ കാന്താര ചാപ്റ്റര്‍ ഒന്നിന് വിലക്കേര്‍പ്പെടുത്തിയിട്ടില്ലെന്നാണ് ഫിയോക്ക് ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്.

ഒരു സ്വകാര്യ ചാനലിനോടായിരുന്നു ഫിയോക്കിന്റെ എക്‌സിക്യൂട്ടീവ് അംഗമായ ബോബിയുടെ പ്രതികരണം. ചര്‍ച്ചകള്‍ നടക്കുകയാണെന്നും പ്രദര്‍ശിപ്പിക്കില്ലെന്ന തീരുമാനം ഫിയോക്ക് എടുത്തിട്ടില്ലെന്നുമാണ് ബോബി പറയുന്നത്. സിനിമയുടെ കേരളത്തിലെ വിതരണം പൃഥ്വിരാജ് പ്രൊഡക്ഷന്‍സും മാജിക് ഫ്രെയിംസും ചേര്‍ന്നാണ്. നെറ്റ് കളക്ഷന്റെ 55 ശതമാനം രണ്ട് ആഴ്ചത്തേക്ക് വേണമെന്നാണ് മാജിക് ഫ്രെയിംസ് ആവശ്യപ്പെട്ടത്.

എന്നാല്‍ ഒരു ആഴ്ചത്തേക്കാണ് ഫിയോക്ക് അനുമതി നല്‍കിയത്. പക്ഷെ രണ്ട് ആഴ്ചത്തേക്ക് വേണമെന്ന് വിതരണക്കാര്‍ ഉറച്ചു നിന്നു. ഇതോടെയാണ് തര്‍ക്കം ഉടലെടുത്തത്. വിഷയത്തില്‍ ചര്‍ച്ച നടക്കുകയാണെന്നും പ്രദര്‍ശനാനുമതി നിഷേധിക്കുകയാണെങ്കില്‍ ജനറല്‍ ബോഡി കൂടിയ ശേഷമേ തീരുമാനിക്കാന്‍ സാധിക്കുകയുള്ളൂവെന്നാണ് ബോബി പറയുന്നത്.

അതേസമയം തര്‍ക്കം രമ്യമായി പരിഹരിക്കാന്‍ ഫിലിം ചേംബര്‍ ഇടപെടല്‍ നടത്തിയിട്ടുണ്ട്. സിനിമയില്‍ തര്‍ക്കങ്ങള്‍ സ്വാഭാവികമാണ്. ഫിയോക്കിന്റെ ഭാരവാഹികളുമായും വിതരണക്കാരുമായി ചര്‍ച്ച നടത്തുമെന്നും ഫിലിം ചേംബര്‍ അറിയിച്ചിട്ടുണ്ട്. ഒക്ടോബര്‍ രണ്ടിനാണ് സിനിമയുടെ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. ആദ്യ ഭാഗം നേടിയ വന്‍ വിജയത്തിന്റെ പശ്ചാത്തലത്തില്‍ രണ്ടാം ഭാഗത്തിനായി ആരാധകര്‍ കാത്തിരിക്കുകയാണ്.

ശബരിമലയിലെ സ്വർണംപൂശിയ പാളികൾ അനുമതികൂടാതെ ഇളക്കിയെടുത്തത് അനുചിതമെന്ന് കോടതി; വിശദീകരണം നൽകണം

0
Spread the love

ശബരിമല ശ്രീകോവില്‍ വാതിലിന്റെ ഇരുവശത്തുമുള്ള ദ്വാരപാലകശില്പങ്ങളിലെ സ്വര്‍ണം പൂശിയ പാളികള്‍ ഹൈക്കോടതി അനുമതിയില്ലാതെ ഇളക്കിയെടുത്തത് അനുചിതമെന്ന് ഹൈക്കോടതി. സ്‌പെഷ്യല്‍ കമ്മീഷണറുടെ റിപ്പോര്‍ട്ടില്‍ ദേവസ്വം ബോര്‍ഡ് വിശദീകരണം നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു.

ശബരിമലയിലെ എല്ലാ അറ്റകുറ്റപ്പണികള്‍ക്കും മുന്‍പായി ഹൈക്കോടതി ദേവസ്വം ബെഞ്ചിന്റെ അനുമതി വാങ്ങണമെന്ന നിര്‍ദേശം പാലിക്കാതെയാണ് സ്വര്‍ണപ്പാളികള്‍ അറ്റകുറ്റപ്പണികള്‍ക്കായി ചെന്നൈയിലേക്ക് കൊണ്ടുപോയതെന്നാണ് ശബരിമല സ്പെഷ്യല്‍ കമ്മിഷണര്‍ ജസ്റ്റിസ് ആര്‍. ജയകൃഷ്ണന്‍ ഹൈക്കോടതിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നത്. ഈ റിപ്പോര്‍ട്ടിലാണ് ദേവസ്വം ബെഞ്ച് നിലപാട് വ്യക്തമാക്കിയത്.

ദേവസ്വം ബെഞ്ചിന്റെ അനുമതി വാങ്ങുന്നതിന് മതിയായ സമയമുണ്ടായിരുന്നു. എന്നിട്ടും അനുമതി വാങ്ങാതെ ഇപ്രകാരം ചെയ്തത് ശരിയായില്ലെന്നാണ് കോടതി വാക്കാല്‍ നിരീക്ഷിച്ചിരിക്കുന്നത്. ഇക്കാര്യത്തില്‍ ദേവസ്വംബോര്‍ഡ് വിശദീകരണം നല്‍കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. അടുത്തദിവസം ദേവസ്വംബെഞ്ച് കേസ് വീണ്ടും പരിഗണിക്കും.

തന്ത്രിയുടെയും ദേവസ്വം ബോര്‍ഡിന്റെയും അനുമതിയോടെയാണ് പാളികള്‍ കൊണ്ടുപോയതെന്നാണ് ദേവസ്വം വിശദീകരണം.ഞായറാഴ്ച രാത്രി എട്ടരയ്ക്കുശേഷമാണ് പാളികള്‍ ഇളക്കിയത്. ഇവ നിര്‍മിച്ച് സമര്‍പ്പിച്ച സ്ഥാപനത്തിലേക്കാണ് കൊണ്ടുപോയത്. തിരുവാഭരണം കമ്മിഷണര്‍, ശബരിമല അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ എന്നിവരുള്‍പ്പെടെയുള്ളവരുടെ നേതൃത്വത്തില്‍ സുരക്ഷിതവാഹനത്തിലാണ് പാളികള്‍ കൊണ്ടുപോയതെന്ന് ദേവസ്വംബോര്‍ഡ് അറിയിച്ചു. സെപ്റ്റംബര്‍ 19-ന് അറ്റകുറ്റപ്പണികള്‍ക്കുശേഷം തിരികെ എത്തിക്കും.

ശബരിമല ശ്രീകോവില്‍ അടക്കമുള്ള പ്രധാന ഇടങ്ങളിലെ അറ്റകുറ്റപ്പണി സന്നിധാനത്തുവെച്ച് നടത്തുന്നതിന് തടസ്സമില്ല. വലിയ ചെലവുള്ളവയാണെങ്കില്‍ ഹൈക്കോടതിയെ അറിയിക്കണമെന്നായിരുന്നു കോടതിയുടെ നേരത്തെയുള്ള നിര്‍ദേശം. ഇത് പാലിച്ചില്ലെന്നാണ് കോടതി ചൂണ്ടിക്കാട്ടിയിരിക്കുന്നത്.

ശ്രീകോവില്‍ വാതിലിന്റെ ഇരുവശത്തുമുള്ള ദ്വാരപാലകശില്പങ്ങള്‍ കരിങ്കല്ലുകൊണ്ടാണ്. 1998-ല്‍ വ്യവസായി വിജയ് മല്യ ശ്രീകോവിലിന്റെ മേല്‍ക്കൂരയും വശങ്ങളും സ്വര്‍ണം പൂശിയിരുന്നു. അപ്പോള്‍ ദ്വാരപാലകന്മാരുടെ ശില്പങ്ങളില്‍ ഒന്നും ചെയ്തില്ല. പിന്നീടാണ് ചെന്നൈയിലെ സ്ഥാപനം ഇവ വഴിപാടായി സ്വര്‍ണംപൂശിയത്.

വലിയ തിരക്കിനിടെ ഭക്തര്‍ ഭണ്ഡാരത്തിലേക്ക് എറിയുന്ന നാണയങ്ങള്‍ ദ്വാരപാലകശില്പങ്ങളില്‍ വീഴാറുണ്ട്. അങ്ങനെയാണ് പാളികള്‍ പലയിടത്തും ചുളുങ്ങിയയത്. ചില ഭാഗം പൊട്ടി. സ്വര്‍ണത്തിന്റെ നിറം മങ്ങുകയും ചെയ്തു.

ദ്വാരപാലകരുടെയും സോപാനപ്പടികളുടെയും വാതിലുകളുടെയും അറ്റകുറ്റപ്പണി നടത്തണമെന്ന് 2023-ല്‍ താന്ത്രികനിര്‍ദേശമുണ്ടായിരുന്നെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് പറഞ്ഞു. വാതിലുകള്‍ പണിതു. ദ്വാരപാലകപാളികളിലെ കീറലും നിറംമങ്ങലും മാറ്റാനാണ് ചെന്നൈയ്ക്ക് കൊണ്ടുപോയതെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്നും കൂടി സ്വർണവില; പവന് 81,000 കടന്നു

0
Spread the love

വീണ്ടും കുതിച്ചുയർന്ന് സ്വർണവില. ഒരു പവൻ സ്വർണത്തിന് ഇന്നത്തെ വില 81,040 രൂപയാണ്. പവന് 160 രൂപയാണ് ഇന്ന് വർദ്ധിച്ചത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് ഇന്നത്തെ വില 10,130 രൂപയാണ്. പണിക്കൂലി, ജിഎസ്‌ടി എന്നിവ ഉൾപ്പെടെ ഒരു പവൻ സ്വർണം വാങ്ങണമെങ്കിൽ ഒരു ലക്ഷമോ അതിലധികമോ രൂപ ചെലവാക്കേണ്ട സാഹചര്യമാണ്. പലരും ഓൺലൈൻ ട്രേഡിംഗിൽ നിക്ഷേപം നടത്തുന്നതാണ് സ്വർണവില കുതിച്ചുയരാനുള്ള കാരണമെന്നാണ് വിദഗ്ദ്ധർ പറയുന്നത്. നിലവിൽ ഈ സാഹചര്യം തുടരാനാണ് സാദ്ധ്യത. ദീപാവലി വരുന്ന സാഹചര്യമായതിനാൽ പവന് വില 85,000 വരെ എത്താൻ സാദ്ധ്യതയുണ്ട്.

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ നിയമ നടപടിക്കില്ലെന്ന് ആരോപണം ഉന്നയിച്ച രണ്ട് യുവതികള്‍; പരാതി നൽകിയവരുടെ മൊഴിയെടുത്ത് ക്രൈം ബ്രാഞ്ച്

0
Spread the love

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ നിയമനടപടിയുമായി പോകാൻ താൽപര്യമില്ലെന്ന് ആരോപണം ഉന്നയിച്ച രണ്ട് സ്ത്രീകൾ. രാഹുൽ മാങ്കൂട്ടത്തിൽ നിന്നും മോശം അനുഭവം ഉണ്ടായെന്ന് വെളിപ്പെടുത്തിയ കൊച്ചിയിലെ യുവ നടിയിൽ നിന്നും ക്രൈം ബ്രാഞ്ച് മൊഴിയെടുത്തു. മാധ്യമങ്ങളോട് തുറന്ന് പറഞ്ഞ കാര്യങ്ങള്‍ ക്രൈം ബ്രാഞ്ചിനോടും പറഞ്ഞുവെങ്കിലും നിയമനടപടിക്ക് താൽപര്യമില്ലെന്ന് മൊഴി നൽകി. ട്രാൻസ്ജെണ്ടർ യുവതി മൊഴി നൽകാൻ താൽപര്യമില്ലെന്ന് പൊലിസിനെ അറിയിച്ചു. ഗർഭഛിത്രവുമായി ബന്ധപ്പെട്ട് പുറത്തുവന്ന ശബ്ദരേഖ കേന്ദ്രീകരിച്ചും അന്വേഷണം നടന്നു. ഗർഭഛിത്രം നടത്തിയ യുവതിയുമായി പൊലിസ് സംസാരിച്ചു. നിയമനടപടിക്ക് ഇതേവരെ ഈ സ്ത്രീയും താൽപര്യം അറിയിച്ചിട്ടില്ല. അതേ സമയം രാഹുലിനെതിരെ പരാതി നൽകിയവരുടെ മൊഴി പൊലിസ് രേഖപ്പെടുത്തി.

പീഡനമല്ല! പരസ്പര സമ്മതത്തോടെയുള്ള ബന്ധം; യുവ ഡോക്ടറുടെ പരാതിയിൽ റാപ്പർ വേടന്‍ പോലീസിനോട് പറഞ്ഞതിങ്ങനെ..

0
Spread the love

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന പരാതി യുവ ഡോക്ടറുടെ പരാതിയിൽ റാപ്പർ വേടന്‍ ഇന്നലെ ചോദ്യം ചെയ്യലിന് ഹാജരായിരുന്നു. തൃക്കാക്കര പൊലീസ് സ്റ്റേഷനില്‍ രാവിലെ ഒമ്പതരയോടെയാണ് വേടന്‍ എത്തിയത്. 2021-2023 കാലഘട്ടത്തില്‍ വിവാഹ വാഗ്ദാനം നല്‍കിയ രണ്ട് വര്‍ഷത്തിനിടെ അഞ്ച് തവണ പീഡിപ്പിച്ചെന്നായിരുന്നു യുവതിയുടെ പരാതി. എന്തായാലും കേസിൽ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നല്‍കിയതോടെ താരത്തെ ചോദ്യം ചെയ്ത വിട്ടയക്കുകയായിരുന്നു. അതേസമയം ചോദ്യംചെയ്യൽ ഇന്നും തുടരും.

നിരോധിത ലഹരിവസ്തുക്കളുമായി പിടിക്കപ്പെട്ടതും പിന്നാലെ വന്ന ആനക്കൊമ്പ് കേസും മറ്റു വിവാദങ്ങളുമെല്ലാം ഒരു വിധത്തിൽ നേരിട്ട് വീണ്ടും സംഗീത വേദികളിൽ കൂടുതൽ ഉത്തരവാദിത്തത്തോടെ വേടൻ തിരിച്ചുവരവ് നടത്തുന്നതിനിടെ ആയിരുന്നു തന്നെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു എന്നാരോപിച്ച് യുവതിയുടെ പരാതിയുമായുള്ള രംഗപ്രവേശനം. എന്നാൽ പരസ്പര സമ്മതപ്രകാരമുള്ള ബന്ധമായിരുന്നു താനും പരാതിക്കാരിയും തമ്മിലെന്നാണ് വേടൻ പോലീസിനോടു പറഞ്ഞത്. പിന്നീട് അസ്വാരസ്യങ്ങൾ ഉണ്ടായപ്പോഴാണ് ബലാത്സംഗം ചെയ്തെന്ന ആരോപണം ഉന്നയിച്ചതെന്നും വേടൻ മൊഴി നൽകിയെന്നാണ് അറിയുന്നത്.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts