Home Blog Page 65

കാന്താര 2 വിന് കേരളത്തിൽ വിലക്ക്, സിനിമ സംസ്ഥാനത്ത് പ്രദർശിപ്പിക്കില്ലെന്ന് ഫിയോക്ക്

0
Spread the love

കാന്താര സിനിമയുടെ രണ്ടാം ഭാഗത്തിന് കേരളത്തിൽ വിലക്ക്. സിനിമ സംസ്ഥാനത്ത് പ്രദർശിപ്പിക്കില്ലെന്ന് ഫിയോക്ക്. സിനിമയുടെ ആദ്യ രണ്ട് ദിവസത്തെ കളക്ഷനിൽ 55 % ആവശ്യപ്പെട്ടതിനെ തുടർന്നാണ് തിയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്ക് സിനിമ കേരളത്തിൽ വിലക്കിയിരിക്കുന്നത്. നിലപാടിൽ ഉറച്ചു നിൽക്കുകയാണെങ്കിൽ സിനിമ കേരളത്തിലെ തിയേറ്ററുകളിൽ പ്രദർശിപ്പിക്കില്ലെന്നതാണ് ഫിയോക്കിന്റെ തീരുമാനം. ചർച്ചകൾ നടക്കുന്നതായി റിപ്പോർട്ടുകൾ ഉണ്ട്.

അതേസമയം, 2022 ൽ റിഷഭ് ഷെട്ടിയുടെ സംവിധാനത്തിൽ റിലീസ് ചെയ്ത് വൻ വിജയം നേടിയ കന്നഡ ചിത്രമാണ് കാന്താര. കന്നഡയിൽ ഇറങ്ങിയ ചിത്രം പിന്നീട് മികച്ച അഭിപ്രായം നേടിയതിനെ തുടർന്ന് വിവിധ ഭാഷകളിലേക്ക് മൊഴിമാറ്റി എത്തുകയായിരുന്നു. ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള ദേശീയ പുരസ്കാരവും റിഷഭിനെ തേടിയെത്തിയിരുന്നു. ശേഷം കാന്താരയുടെ പ്രീക്വലായ കാന്താര ചാപ്റ്റർ 1 മൂന്ന് വർഷത്തിന് ശേഷം ഒക്ടോബർ 2 ന് തിയേറ്ററുകളിൽ എത്തുകയാണ്.

കെജിഎഫ്, കാന്താര, സലാര്‍ തുടങ്ങിയ ബ്ലോക്ക്ബസ്റ്ററുകള്‍ നിര്‍മിച്ച ഇന്ത്യയിലെ മുന്‍നിര പാന്‍-ഇന്ത്യ പ്രൊഡക്ഷന്‍ ഹൗസായ ഹോംബാലെ ഫിലിംസാണ് കാന്താര ചാപ്റ്റര്‍ 1-ന്റെയും നിര്‍മാതാക്കള്‍. ഏറെ പ്രതീക്ഷയോടെയാണ് കാന്താര: ചാപ്റ്റര്‍ 1-നായി പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. ‘കാന്താര: എ ലെജന്‍ഡ് ചാപ്റ്റര്‍ വണ്‍’ എന്നാണ് പ്രീക്വലിന് നല്‍കിയിരിക്കുന്ന പേര്. 150 കോടി ബഡ്ജറ്റിലാണ് കാന്താര ചാപ്റ്റർ 1 ഒരുങ്ങുന്നത്. മലയാളത്തിന്റെ ജയറാമും സിനിമയിൽ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. ആദ്യഭാഗത്തിൽ നിന്ന് വ്യത്യസ്തമായി വമ്പൻ ക്യാൻവാസിൽ ഗംഭീര ആക്ഷൻ രംഗങ്ങൾ ചേർത്താകും സിനിമ ഒരുക്കുക എന്ന റിപ്പോർട്ടുകളുമുണ്ട്.

ദൃശ്യം 3യ്ക്ക് മുൻപ് ഒരു കുറ്റാന്വേഷണം; വലതുവശത്തെ കള്ളന്റെ ഫസ്റ്റ് ലുക്ക് പുറത്ത്

0
Spread the love

ബിജു മേനോനെ നായകനാക്കി ജീത്തു ജോസഫ് ഒരുക്കുന്ന പുതിയ സിനിമയാണ് വലതുവശത്തെ കള്ളൻ. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി. ഒരു പൊലീസ് സ്റ്റേഷന് മുന്നിൽ കുറെ പൊലീസുകാർക്കിടയിൽ നിൽക്കുന്ന ബിജു മേനോനെയാണ് പോസ്റ്ററിൽ കാണാനാകുന്നത്. ഓഗസ്റ്റ് സിനിമ, സിനിഹോളിക്സ്, ബെഡ്‍ടൈം സ്റ്റോറീസ് തുടങ്ങിയ ബാനറുകളിൽ ഷാജി നടേശൻ നിർമ്മിക്കുന്ന ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് ഡിനു തോമസ് ഈലൻ ആണ്. ഒരു കുറ്റാന്വേഷണ സിനിമയാണെന്നാണ് പോസ്റ്റർ നൽകുന്ന സൂചന.

ജോജു ജോർജും സിനിമയിൽ ഒരു പ്രധാന വേഷത്തിലുണ്ടെന്നാണ് റിപ്പോർട്ട്. അതേസമയം, ആസിഫ് അലി ചിത്രമായ മിറാഷ് ആണ് ഇനി പുറത്തിറങ്ങാനുള്ള ജിത്തു ജോസഫ് സിനിമ. ചിത്രം സെപ്റ്റംബര്‍ 19ന് വേള്‍ഡ് വൈഡ് റിലീസിനൊരുങ്ങുകയാണ്. ഹക്കിം ഷാജഹാന്‍, ദീപക് പറമ്പോല്‍, ഹന്നാ റെജി കോശി, സമ്പത്ത് രാജ് എന്നിവരാണ് ‘മിറാഷി’ലെ മറ്റു പ്രമുഖ താരങ്ങള്‍. ഇ ഫോര്‍ എക്‌സ്പിരിമെന്റ്‌സ്, നാഥ് സ്റ്റുഡിയോസ് എന്നീ ബാനറുകളില്‍ സെവന്‍ വണ്‍ സെവന്‍ പ്രൊഡക്ഷന്‍സ്, ബെഡ് ടൈം സ്റ്റോറീസ് എന്നീ ബാനറുകളുടെ അസോസിയേഷനോടെ മുകേഷ് ആര്‍ മെഹ്ത, ജതിന്‍ എം സേഥി, സി.വി സാരഥി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ഏറെ ചര്‍ച്ചയായി മാറിയിരുന്ന ‘കൂമന്‍’ എന്ന ചിത്രത്തിന് ശേഷം ആസിഫും ജീത്തു ജോസഫും വീണ്ടും ഒരുമിക്കുന്ന ചിത്രമെത്തുമ്പോള്‍ പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയിലാണ്

‘ആളും ആരവങ്ങളുമില്ലാതെ..’; ഗ്രേസ് ആന്റണി വിവാഹിതയായി; വരന്‍ യുവ സംഗീത സംവിധായകന്‍

0
Spread the love

നടി ഗ്രേസ് ആന്റണി വിവാഹിതയായി. സംഗീത സംവിധായകന്‍ എബി ടോം സിറിയക് ആണ് വരന്‍. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച പോസ്റ്റിലൂടെയാണ് ഗ്രേസ് ആന്റണി വിവാഹ വാര്‍ത്ത ആരാധകരെ അറിയിച്ചത്. ഗ്രേസിന്റെ വിവാഹ വാര്‍ത്ത ആരാധകര്‍ക്ക് സര്‍പ്രൈസ് ആയിരിക്കുകയാണ്. താരം ആദ്യം പങ്കുവെച്ച ചിത്രത്തില്‍ ഗ്രേസിന്റേയും എബിയുടേയോ മുഖം കാണാത്ത നിലയിൽ ആയിരുന്നു. എങ്കിലും ഫോട്ടോയ്ക്ക് കീഴെ ജസ്റ്റ് മാരീഡ് എന്ന് ക്യാപ്ഷൻ ഇട്ടതോടെ ആരായിരിക്കും വരൻ എന്നറിയാനുള്ള നെട്ടോട്ടത്തിലായിരുന്നു താരത്തിന്റെ ആരാധകർ. പിന്നീടാണ് എബിയുടെ മുഖം വ്യക്തമാക്കുന്ന രീതിയിൽ പോസ്റ്റുകൾ പുറത്തുവന്നത്.

പ്രണയ വിവാഹമാണ് ഇരുവരുടേതുമെന്നാണ് റിപ്പോർട്ടുകള്‍. ‘ശബ്ദങ്ങളില്ല, വെളിച്ചങ്ങളില്ല, ആളുകളില്ല, ഒടുവില്‍ ഞങ്ങള്‍ അത് നേടി’ എന്നാണ് ചിത്രങ്ങള്‍ക്കൊപ്പം ഗ്രേസ് കുറിച്ചിരിക്കുന്നത്. പിന്നാലെ നിരവധി പേരാണ് നവദമ്പതിമാര്‍ക്ക് ആശംസകളുമായി എത്തിയിരിക്കുന്നത്. താരങ്ങളും ഗ്രേസിനും എബിക്കും ആശംസകളറിയിക്കുന്നുണ്ട്

മലയാള സിനിമാ ചരിത്രത്തിലെ എക്കാലത്തെയും ഉയര്‍ന്ന കളക്ഷന്‍ സ്വന്തമാക്കാൻ ‘ലോക’; 200 കോടി ക്ലബ്ബിലേക്ക്

0
Spread the love

മലയാള സിനിമാ ചരിത്രത്തിലെ എക്കാലത്തെയും ഉയര്‍ന്ന കളക്ഷന്‍ നേടുന്ന ചിത്രമായി മാറാന്‍ ഒരുങ്ങുകയാണ് ഡൊമിനിക് അരുണ്‍ സംവിധാനം ചെയ്ത ‘ലോക ചാപ്റ്റർ1- ചന്ദ്ര’ . കല്യാണി പ്രിയദര്‍ശനും നസ്ലെനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രം ബോക്‌സ് ഓഫീസില്‍ വന്‍ വിജയം നേടി പ്രദര്‍ശനം തുടരുകയാണ്. ചിത്രം മലയാള സിനിമയിലെ ഏറ്റവും വലിയ കളക്ഷന്‍ റെക്കോര്‍ഡ് സ്വന്തമാക്കുമെന്ന പ്രതീക്ഷയിലാണ് സിനിമാ ലോകം.

മൂന്നാം ആഴ്ചയിലേക്ക് പ്രവേശിച്ച ‘ലോക’, മലയാളത്തിലെ മുന്‍നിര കളക്ഷന്‍ റെക്കോര്‍ഡുകള്‍ ഭേദിക്കാന്‍ ഒരുങ്ങുകയാണ്. രണ്ടാം ആഴ്ചയില്‍ തന്നെ ‘തുടരും’ (2025), ‘മഞ്ഞുമ്മല്‍ ബോയ്‌സ്’ (2024), ‘എല്‍2: എമ്പുരാന്‍’ (2025) എന്നീ ചിത്രങ്ങളെ മറികടന്ന് ഉയര്‍ന്ന വരുമാനം നേടിയിരുന്നു.

12ാം ദിനം ഇന്ത്യയില്‍ നിന്ന് ലോക നേടിയ കളക്ഷന്‍ 5.75 കോടിയാണ്. ഇന്‍ഡസ്ട്രി ട്രാക്കറായ സാക്‌നില്‍ക്കിന്റെ (Sacnjilk) കണക്കനുസരിച്ച് ചിത്രത്തിന്റെ ഇതുവരെയുള്ള ആഭ്യന്തര കളക്ഷന്‍ 88.25 കോടിയിലെത്തിയിട്ടുണ്ട്. അതേസമയം രണ്ടാം ഞായറാഴ്ച 10.15 കോടി രൂപയുടെ കളക്ഷനാണ് ചിത്രം നേടിയത്.

നിലവില്‍, തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത ‘തുടരും’ മലയാളത്തില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ മൂന്നാമത്തെ ചിത്രമാണ്. രണ്ടാം ആഴ്ചയില്‍ 4.85 കോടി രൂപ ‘തുടരും’ നേടിയപ്പോള്‍, ചിദംബരം സംവിധാനം ചെയ്ത ‘മഞ്ഞുമ്മല്‍ ബോയ്‌സ്’ 4.5 കോടിയും, പൃഥ്വിരാജിന്റെ ‘എല്‍2: എമ്പുരാന്‍’ 1.55 കോടിയും ഇന്ത്യയില്‍ നേടി.

അടുത്ത ദിവസങ്ങളില്‍ വന്‍ റിലീസുകള്‍ ഇല്ലാത്തതിനാല്‍, ‘ലോക’യ്ക്ക് തിയേറ്ററുകളില്‍ മുന്‍നിരയില്‍ തുടരാന്‍ സാധ്യതയേറെയാണ്. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം ‘ഹൃദയപൂര്‍വം’ ആണ് ‘ലോക’യോട് തിയേറ്ററുകളില്‍ മത്സരിക്കുന്ന ഏക ചിത്രം. ആഗോള തലത്തില്‍ 61.1 കോടി രൂപ നേടിയ ‘ഹൃദയപൂര്‍വ’ത്തിന്റെ രണ്ടാമത്തെ തിങ്കളാഴ്ചയിലെ കളക്ഷന്‍ 1.34 കോടി രൂപയാണ്.

ആഗോള ബോക്‌സ് ഓഫീസില്‍ ‘ലോക’ ഇതിനോടകം 187.3 കോടി രൂപ നേടിയതായാണ് കണക്കുകള്‍. ‘തുടരും’ 234.5 കോടിയും, ‘മഞ്ഞുമ്മല്‍ ബോയ്‌സ്’ 240.5 കോടിയും, ‘എല്‍2: എമ്പുരാന്‍’ 265.5 കോടിയും നേടിയിട്ടുണ്ട്.

മലയാള സിനിമയുടെ ബോക്‌സ് ഓഫീസ് ചരിത്രം തിരുത്തിക്കുറിക്കാന്‍ ‘ലോക’ ഒരുങ്ങുന്നതിന്റെ ആവേശത്തിലാണ് പ്രേക്ഷകരും സിനിമാ ലോകവും.

സാംസ്‌കാരിക മന്ത്രിയുടെ പ്രസ്താവന സിനിമയിലെ പവർ ഗ്രൂപ്പിന്റെ സമ്മർദ്ദങ്ങൾക്ക് വഴങ്ങി; ഇത് ഇരകളോടുള്ള അവഹേളനം: സാന്ദ്ര തോമസ്

0
Spread the love

ഹേമ കമ്മീഷൻ റിപ്പോർട്ടുമായി ബന്ധപ്പെട്ട് സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ സ്വകാര്യ ചാനലിന് നൽകിയ പ്രസ്താവന സിനിമ മേഖലയിലെ പവർ ഗ്രൂപ്പിന്റെ സമ്മർദ്ദങ്ങൾക്ക് വഴങ്ങിയാണെന്ന് ആരോപിച്ച് നടിയും നിർമ്മാതാവുമായ സാന്ദ്ര തോമസ്. ഇരകളാക്കപ്പെട്ട സ്ത്രീകൾ സമ്മർദ്ദം മൂലം പരാതി നൽകി എന്നുള്ള സജി ചെറിയാന്റെ പ്രസ്താവന ഇരകളോടുള്ള അവഹേളനമാണെന്നും ഫേസ്‌ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ സാന്ദ്ര തോമസ് ചൂണ്ടികാണിക്കുന്നു.

“ഹേമ കമ്മിറ്റിയെ സംബന്ധിച്ച്‌ സാംസ്‌കാരിക മന്ത്രി ഇന്ന് ഒരു സ്വകാര്യ ചാനലിന് നൽകിയ പ്രസ്താവന സിനിമ മേഖലയിലെ പവർ ഗ്രൂപ്പിന്റെ സമ്മർദ്ദങ്ങൾക്ക് വഴങ്ങിയാണ്. ഇരകളാക്കപ്പെട്ട സ്ത്രീകൾ സമ്മർദ്ദം മൂലം പരാതി നൽകി എന്നുള്ള അദ്ദേഹത്തിന്റെ പ്രസ്താവന ഇരകളോടുള്ള അവഹേളനമാണ്. ഇരകൾ ഭാവിയിൽ അവർക്കുണ്ടാകാൻ പോകുന്ന പ്രതിസന്ധികളെയും ഒറ്റപെടലുകളെയും മുന്നിൽ കണ്ടുകൊണ്ടാണ് അവർ പരാതിയുമായി മുന്നോട്ട് വരുന്നത് , അങ്ങനെ പരാതി പറയുന്ന സ്ത്രീകളുടെ പരാതികളുടെ ഗൗരവം കുറക്കുന്ന ഇത്തരം പ്രസ്താവനകൾ ഒരു മന്ത്രിയുടെ ഭാഗത്തുനിന്നും ഉണ്ടാകാൻ പാടില്ലാത്തതാണ്. ഇരകളാക്കപെട്ട സ്ത്രീകൾ ഒരു ത്യാഗമാണ് പരാതി പറയുന്നതിലൂടെ ചെയ്യുന്നത്.

നമ്മുടെ അയൽ സംസ്ഥാനമായ തമിഴ്‌നാട്ടിൽ ഒരു ഗായിക ഒരു ഗാനരചയിതാവിനു നേരെ ലൈംഗികാധിക്ഷേപ പരാതി ഉന്നയിച്ചപ്പോൾ ആ ഗായികയെ ഏഴു വർഷത്തോളം ഒറ്റപ്പെടുത്തി എന്നാണ് ആ ഗായിക തന്നെ പറയുന്നത്, അതിനേക്കാൾ ഭീകരമായ ഒറ്റപെടുത്തലുകളാണ് മലയാള സിനിമയിൽ നടക്കുന്നതെന്ന് ഈ മേഖലയിലുള്ള ഒരു സ്ത്രീ എന്ന നിലയിൽ എനിക്ക് ഉറപ്പിച്ചു പറയാൻ കഴിയും. സാംസ്‌കാരിക മന്ത്രിയുടെ പ്രസ്താവനക്കെതിരെ വിമർശനങ്ങൾ വരുമ്പോൾ “എനിക്ക് 3 പെണ്മക്കളാണെന്നും ഭാര്യയുണ്ടെന്നും അമ്മയുണ്ടെന്നും” എന്നൊക്കെയുള്ള so called മറുപടി പറഞ്ഞു ഞങ്ങളെ കളിയാക്കരുതെന്ന് കൂടി അപേക്ഷിക്കുന്നു.” സാന്ദ്ര തോമസ് കുറിച്ചു.

പരാതിക്കാരിയായ നടിയുമായി അടുപ്പം സ്ഥാപിക്കാൻ ശ്രമിക്കുന്നവരെയെല്ലാം കേസിൽ കുടുക്കുകയാണ്; നടി മാഫിയയുടെ തടവിൽ: സംവിധായകന്‍ സനല്‍കുമാര്‍ ശശിധരൻ

0
Spread the love

പിന്തുടര്‍ന്ന് ശല്യംചെയ്തുവെന്ന പ്രമുഖ മലയാള നടിയുടെ പരാതിയിൽ സംവിധായകന്‍ സനല്‍കുമാര്‍ ശശിധരനെ എളമക്കര പോലീസ് അറസ്റ്റ് ചെയ്തിരുന്നു. വിദേശത്തു നിന്നെത്തിയ സംവിധായകനെ മുംബൈ വിമാനത്താവളത്തില്‍ പോലീസ് കസ്റ്റഡിയില്‍ എടുത്ത ശേഷം എളമക്കര പോലീസിന് കൈമാറുകയായിരുന്നു. കൊച്ചിയില്‍നിന്നുള്ള സംഘം തിങ്കളാള്ച മുംബൈയിലെത്തി സനലിനെ കസ്റ്റഡിയില്‍ എടുത്തു. തുടര്‍ന്ന് കൊച്ചിയിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി. പിന്നാലെ എറണാകുളം മജിസ്‌ട്രേറ്റ് കോടതി സനലിന് ജാമ്യം അനുവദിക്കുകയുമായിരുന്നു. ഇപ്പോഴിതാ കൊച്ചിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവെ കേസിന് പിന്നിൽ ഒരു മാഫിയ ആണെന്നും തനിക്കെതിരെ പരാതി നല്‍കിയ നടിയുമായി മാനസിക അടുപ്പം സ്ഥാപിക്കാന്‍ ശ്രമിക്കുന്നവരെയെല്ലാം കേസില്‍ കുടുക്കി ഭയപ്പെടുത്താന്‍ ശ്രമിക്കുകയാണിവരെന്നും നടിയെ ഒരു മാഫിയ തടവില്‍ വച്ചിരിക്കുകയാണെന്നും വ്യക്തമാക്കുകയാണ് സനല്‍കുമാര്‍ ശശിധരൻ.

‘ഞാന്‍ കുറ്റംചെയ്തിട്ടില്ല, നടി പരാതി കൊടുത്തിട്ടില്ല. അവരെ ബലമായി പിടിച്ചുവച്ചിരിക്കുകയാണ്. അവരുമായി മാനസികമായി അടുപ്പം സ്ഥാപിക്കാന്‍ ശ്രമിക്കുന്നവര്‍ ആരൊക്കെയാണോ, അവര്‍ക്കെതിരെയെല്ലാം കേസ് കൊടുക്കുന്നുണ്ട്. ആ കേസിലൊന്നും വിചാരണ നടക്കുന്നില്ല. തെളിവ് കൊടുക്കുന്നില്ല. അവരെയൊക്കെ ഭീഷണിപ്പെടുത്തി അകറ്റാന്‍ മാത്രമാണ് കേസ് കൊടുക്കുന്നത്. അതേ രീതിയാണ് എന്റെ കാര്യത്തിലും’, സനല്‍കുമാര്‍ ശശിധരന്‍ ആരോപിച്ചു.

‘അവര്‍ അഭിനയിച്ച ഞാന്‍ സംവിധാനംചെയ്ത ‘കയറ്റം’ എന്ന സിനിമ ഇതുവരെ പുറത്തിറങ്ങിയിട്ടില്ല. എന്തുകൊണ്ട് അത് പുറത്തിറങ്ങിയില്ല എന്ന് ചോദിക്കാന്‍ വേണ്ടി കാണാന്‍ ശ്രമിച്ചാല്‍പ്പോലും, ഞാന്‍ മിണ്ടരുത് സംസാരിക്കരുത് എന്നാണ് സമീപനം. അതിനു ശേഷമാണ് എന്റെ വിശ്വാസ്യത തകര്‍ക്കാന്‍ ശ്രമം നടക്കുന്നത്. ഞാന്‍ സ്ഥിരം കുറ്റവാളിയാണെന്നും പിന്തുടര്‍ന്ന് ശല്യപ്പെടുത്തുന്ന ആളാണെന്നും മാനസികരോഗമാണെന്നും പറയുന്നു. എനിക്കെതിരെ ട്രാന്‍സിറ്റ് വാറന്റോ, ലുക്ക് ഔട്ട് നോട്ടീസോ ഇല്ല. 2022-ല്‍ ഇതുപോലെ ആരുമറിയാതെ എന്നെ വന്ന് പിടിച്ചുകൊണ്ടുപോയി കൊന്നുകളയാനുള്ള ശ്രമം നടന്നു. ഇന്നലെയും അത് തന്നെയാണ് നടന്നത്’, സംവിധായകന്‍ പറഞ്ഞു.

‘അവരെ തടവില്‍ വച്ചിരിക്കുന്ന ഒരു മാഫിയയുണ്ട്. അവരാണ് കേസിന് പിന്നില്‍. അവരുടെ ഒപ്പ് കള്ള ഒപ്പാണ്. അവര്‍ കോടതിയില്‍ വന്ന് മൊഴികൊടുത്താല്‍ ഞാന്‍ പറയുന്നത് സത്യമാണോ കള്ളമാണോ എന്ന് തെളിയുമല്ലോ?’, സനല്‍ കുമാര്‍ ശശിധരന്‍ ചോദിച്ചു.

‘ജനങ്ങളുടെ മുന്നില്‍ ജീവിച്ചുമരിക്കാന്‍ തന്നെയാണ് വന്നിരിക്കുന്നത്’; യുവ ഡോക്ടറുടെ പീഡന പരാതി, പൊതുവേദിയിൽ മറുപടിയുമായി വേടൻ

0
Spread the love

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന പരാതി യുവ ഡോക്ടറുടെ പരാതിയിൽ റാപ്പർ വേടന്‍ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരായിരുന്നു. തൃക്കാക്കര പൊലീസ് സ്റ്റേഷനില്‍ രാവിലെ ഒമ്പതരയോടെയാണ് വേടന്‍ എത്തിയത്. 2021-2023 കാലഘട്ടത്തില്‍ വിവാഹ വാഗ്ദാനം നല്‍കിയ രണ്ട് വര്‍ഷത്തിനിടെ അഞ്ച് തവണ പീഡിപ്പിച്ചെന്നായിരുന്നു യുവതിയുടെ പരാതി. എന്തായാലും കേസിൽ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നല്‍കിയതോടെ താരത്തെ ചോദ്യം ചെയ്ത വിട്ടയക്കുകയായിരുന്നു.

നിരോധിത ലഹരിവസ്തുക്കളുമായി പിടിക്കപ്പെട്ടതും പിന്നാലെ വന്ന ആനക്കൊമ്പ് കേസും മറ്റു വിവാദങ്ങളുമെല്ലാം ഒരു വിധത്തിൽ നേരിട്ട് വീണ്ടും സംഗീത വേദികളിൽ കൂടുതൽ ഉത്തരവാദിത്തത്തോടെ വേടൻ തിരിച്ചുവരവ് നടത്തുന്നതിനിടെ ആയിരുന്നു യുവതിയുടെ പരാതിയുമായുള്ള രംഗപ്രവേശനം. പിന്നാലെ വേടനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പ്രതികരണങ്ങൾ വന്നിരുന്നു. ഒരു ഘട്ടത്തിൽ താരം രാജ്യം വിട്ടുവെന്നും അറസ്റ്റ് ഭയന്ന് ഒളിവിലെന്നും വാർത്തകൾ പ്രചരിച്ചിരുന്നു. ഇപ്പോഴിതാ വിഷയത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് വേടന്‍ തന്നെയിപ്പോൾ. പത്തനംതിട്ട കോന്നിയില്‍ നടന്ന സംഗീത പരിപാടിക്കിടെയാണ് വേടന്‍ വിഷയത്തിൽ വ്യക്തത വരുത്തിയത്.

‘ഒരുപാട് ആളുകള്‍ വിചാരിക്കുന്നത് വേടന്‍ എവിടെയോ പോയി എന്നാണ്. ഒരു കലാകാരന്‍ ഒരിക്കലും എവിടെയും പോകുന്നില്ല. ഞാനെന്റെ ഈ ഒറ്റ ജീവിതം ജനങ്ങളുടെ മുന്നില്‍ ജീവിച്ചുമരിക്കാന്‍ തന്നെയാണ് വന്നിരിക്കുന്നത്’ എന്നാണ് വേടന്‍ പറഞ്ഞത്.

അലൻസിയർ നായകനായ അഡൽട്ട് വെബ് സീരീസ് ‘ലോല കോട്ടേജ്’ ആദ്യ സീസൺ റിലീസായി

0
Spread the love

നടൻ അലൻസിയർ പ്രധാന വേഷത്തിലെത്തുന്ന അഡൽട്ട് വെബ്സീരീസ് ‘ലോല കോട്ടേജി’ന്റെ ആദ്യ സീസൺ റിലീസ് ചെയ്തു. എൻഎംഎക്സ് സീരീസ് എന്ന പ്ലാറ്റ്ഫോമിലാണ് സീരീസ് റിലീസ് ചെയ്തത്. മോഡൽ ബ്ലെസി സിൽവസ്റ്റർ ആണ് വെബ് സീരിസിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഇൻഫ്ലുവന്‍സറും മോഡലുമായ നിള നമ്പ്യാരാണ് സംവിധാനം.

കുട്ടിക്കാനത്താണ് സീരീസിന്റെ ചിത്രീകരണം നടന്നത്. ജീവിതത്തിലെ എല്ലാ സമ്പാദ്യങ്ങളും മാറ്റിവച്ച് നിർമിക്കുന്ന വെബ് സീരിസാണ് ‘ലോല കോട്ടേജ്’ എന്ന് നിള നമ്പ്യാർ മുൻപ് പറഞ്ഞിരുന്നു. തിരക്കഥ കേട്ട് ഇഷ്ടപ്പെട്ടാണ് അലൻസിയർ ഉൾപ്പടെയുള്ള താരങ്ങൾ സീരീസിൽ അഭിനയിക്കാൻ തീരുമാനിച്ചതെന്നും നിള നമ്പ്യാർ പറഞ്ഞു. ഗ്ലാമറസ് ഫോട്ടോഷൂട്ടുകളിലൂടെ സമൂഹമാധ്യമങ്ങളിൽ വൈറലായ വ്യക്തിയാണ് നിള നമ്പ്യാർ.

സ്വർണവില: പവന് 80,000ന് മുകളിൽ, ഒറ്റയടിക്ക് കൂടിയത് 1,000

0
Spread the love

സ്വർണവില കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമായി പവന് 80,000ന് മുകളിൽ; ഗ്രാം വില 10,000 രൂപയെന്ന നാഴികക്കല്ലും ഭേദിച്ചു. ഇന്ന് ഒറ്റദിവസം 1,000 രൂപയുടെ കുതിപ്പുമായി പവൻവില 80,880 രൂപയിലെത്തി. ഗ്രാമിന് 125 രൂപ ഉയർന്ന് 10,110 രൂപയും.

81,000 രൂപയെന്ന അടുത്ത നാഴികക്കല്ലിലേക്ക് പവൻ ഇനി 120 രൂപ മാത്രം അകലെ. ഇന്നൊരൊറ്റ പവന്റെ ആഭരണം വാങ്ങാൻപോലും മിനിമം കൊടുക്കേണ്ടത് 87,530 രൂപ. 3% ജിഎസ്ടിയും 53.10 രൂപ ഹോൾമാർക്ക് ചാർജും കുറഞ്ഞത് 5% പണിക്കൂലിയും ചേർത്തുള്ള വാങ്ങൽത്തുകയാണിത്.

എല്ലാവർക്കും 8 മണിക്കൂർ ഉറക്കം മതിയെന്നാര് പറഞ്ഞു? ഉറങ്ങേണ്ടത് പ്രായത്തിനനുസരിച്ച്, വിശദമായി വായിക്കാം..

0
Spread the love

ഒരു മനുഷ്യന്റെ ജീവിതത്തിൽ ഏറ്റവും ആവശ്യമായ ഒന്നാണ് ഉറക്കം. ദിവസവും ശരിയായ ഉറക്കം ലഭിച്ചാൽ മാത്രമേ ആരോഗ്യത്തോടെ മുന്നോട്ടുപോകാൻ കഴിയൂ. അടുത്തിടെ ഉറക്കത്തെക്കുറിച്ചുള്ള പുതിയ പഠനറിപ്പോർട്ട് പുറത്തുവന്നിരുന്നു. ഒരാൾ എട്ട് മണിക്കൂർ മാത്രം ഉറങ്ങിയാൽ മതിയെന്ന ധാരണയെ ഈ പഠനറിപ്പോ‌ർട്ട് പൊളിച്ചടുക്കിയിരിക്കുകയാണ്.

യൂറോപ്യൻ ബാർട്ട് ജേണൽ – ഡിജിറ്റൽ ഹെൽത്തിലാണ് ഈ പഠനത്തിന്റെ വിവരങ്ങൾ പ്രസിദ്ധീകരിച്ചത്. പ്രായം അനുസരിച്ച് ഉറക്കത്തിന്റെ സമയം മാറുമെന്നാണ് ഇതിൽ പറയുന്നത്. ഉറങ്ങുന്ന സമയം ശരിയായില്ലെങ്കിൽ ഹൃദയ സംബന്ധമായ അസുഖങ്ങൾ വരെ വരാമെന്നാണ് പഠനം പറയുന്നത്. പ്രായം അനുസരിച്ച് എങ്ങനെയാണ് ഉറങ്ങേണ്ടതെന്ന് നോക്കിയാലോ?

അഞ്ച് വയസിനും 12 വയസിനും ഇടയിലുള്ള കുട്ടികൾ 7.30നും ഒമ്പതുമണിക്കും ഇടയിലുള്ള സമയത്ത് ഉറങ്ങാൻ കിടക്കണമെന്നാണ് പഠനങ്ങൾ പറയുന്നത്. ഏകദേശം ഒമ്പത് മുതൽ 12 മണിക്കൂർ നേരം അവർക്ക് ഉറക്കം ലഭിക്കണമെന്നും വിദഗ്ധർ പറയുന്നു. ഇത് കുട്ടികളുടെ മാനസികാരോഗ്യം, ഏകാഗ്രത, പ്രതിരോധശേഷി എന്നിവ വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു.

13നും 18നും വയസിനും ഇടയിലുള്ളവർ രാത്രി 10.30നും 11. 30നും ഇടയിൽ ഉറങ്ങുന്നതാണ് നല്ലത്. ഏകദേശം എട്ട് മുതൽ 10 മണിക്കൂർ വരെ കൗമാരക്കാർക്ക് ഉറക്കം ലഭിക്കണമെന്നാണ് പഠനങ്ങൾ പറയുന്നത്. ഇത് തലച്ചോറിന്റെ വികസനത്തിനും മാനസികാരോഗ്യത്തിനും നല്ലതാണ്. കൂടാതെ ഉറങ്ങുന്നതിന് മുൻപ് സ്ക്രീൻ സമയം കുറയ്ക്കാനും ഇവർ പ്രത്യേകം ശ്രദ്ധിക്കണം.

18നും 64 വയസിനും ഇടയിലുള്ളവർ രാത്രി 10നും 11നും ഇടയ്ക്ക് ഉറങ്ങണം. അവർക്ക് ഏകദേശം ഏഴ് മുതൽ ഒമ്പത് മണിക്കൂർ വരെ ഉറക്കം ലഭിക്കണം. ഇല്ലെങ്കിൽ ഉയർന്ന രക്തസമ്മർദ്ദം, പ്രമേഹം പോലുള്ള രോഗങ്ങൾ വരാൻ സാദ്ധ്യതയുണ്ട്. 65 വയസിന് മുകളിൽ പ്രായമുള്ളവർ രാത്രി ഒമ്പതിനും 10നും ഇടയ്ക്ക് ഉറങ്ങിയിരിക്കണം. ഏകദേശം ഏഴ് മുതൽ ഒമ്പത് മണിക്കൂർ വരെ ഉറക്കം അവർക്കും ആവശ്യമാണ്

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts