Home Blog Page 66

‘പ്രിയപ്പെട്ടതൊന്നു പോയപ്പോൾ പ്രിയമുള്ള ഒന്നിനെ കിട്ടി,അമ്മയുടെ പുനർജന്മം’; ചർച്ചയായി നടി അനശ്വരയുടെ അമ്മയുടെ പിറന്നാൾ പോസ്റ്റ്

0
Spread the love

ചെയ്ത പടങ്ങൾ ഒട്ടുമിക്കതും ഹിറ്റും ബ്ലോക്ക് ബസ്റ്ററും ആക്കിയ ആളെന്നാണ് പൊതുവെ നടി അനശ്വര രാജനെ മലയാളികൾ അഭിസംബോധന ചെയ്യാറുള്ളത്. 2017ൽ ഉദാഹരണം സുജാതയിലൂടെ മഞ്ജു വാരിയറുടെ മകളായി മലയാള സിനിമയിൽ കയറി വന്ന് പിന്നീട് തണ്ണീർമത്തൻ ദിനങ്ങളിലും സൂപ്പർ ശരണ്യയിലുമൊക്കെ തിളങ്ങി നടി ഓസ്‌ലറിലും, പ്രാണായ വിലാസത്തിലും നേരിലും രേഖാചിത്രത്തിലുമൊക്കെ എത്തിനിൽക്കുമ്പോൾ മലയാളികൾക്ക് അത്ഭുതമാണ്. അനശ്വരയുടെ ആദ്യകാല പടങ്ങളിൽ നിന്നും നടി എത്രമാത്രം വളർന്നുപോയി! ചുരുങ്ങിയ കാലത്തിനുള്ളിൽ തന്നെ മലയാളത്തിലെ മുൻനിര നായകന്മാരുടെയെല്ലാം കൂടെ സ്ക്രീൻ സ്പേസ് ലഭിച്ച ഭാഗ്യ നയികമാരിൽ ഒരാളായ അനശ്വരയുടെ ജന്മദിനം ഇന്നലെയായിരുന്നു.

23 വയസ്സിന്റെ ചുറുചുറുക്കിൽ സിനിമയിലും യഥാർത്ഥ ജീവിതത്തിലും തിളങ്ങുന്ന തങ്ങളുടെ പ്രിയപ്പെട്ട നടിക്ക് ആശംസകളേകി നിരവധിപ്പേരാണ് സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ പങ്കുവച്ചത്. ഇപ്പോഴിതാ താരത്തിന് പിറന്നാൾ ആശംസകൾ ഏകി അനശ്വരയുടെ അമ്മ ഉഷരാജൻ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച പോസ്റ്റാണ് ശ്രദ്ധേയമാകുന്നത്. അനശ്വരയുടെ അമ്മ ഉഷരാജന്റെ അമ്മമരിച്ചതിനു ശേഷമാണ് അനശ്വര ജനിക്കുന്നത്. ഇത് സൂചിപ്പിച്ചായിരുന്നു അമ്മയുടെ കുറിപ്പ്.

‘പ്രിയപ്പെട്ടതൊന്നു പോയപ്പോൾ പ്രിയമുള്ള ഒന്നിനെ കിട്ടിയ ദിവസം 23 വർഷം, ആയുരാരോഗ്യവും സന്തോഷവും ഉണ്ടാവട്ടെ എന്റെ കുട്ടിക്ക്. അമ്മയുടെ കിങ്ങിണിക്ക് ഒരായിരം പിറന്നാൾ ആശംസകൾ നേരുന്നു. അമ്മയുടെ പുനർജന്മമാണെന്ന ഒരു വിശ്വാസം അത് കൂടുതൽ ആഴത്തിൽ നിന്നിൽ ഉണ്ടാക്കി’- മാതാവ് ഉഷരാജൻ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.

ചത്തിട്ടില്ല! കൊല്ലാതിരുന്നാൽ മതി..! പ്രചരിക്കുന്ന തന്റെ മരണ വാര്‍ത്തകളിൽ പ്രതികരിച്ച് നടി

0
Spread the love

നടി കാജല്‍ അഗര്‍വാള്‍ വാഹനാപകടത്തില്‍ മരിച്ചെന്ന വാർത്ത കഴിഞ്ഞ ദിവസങ്ങളിൽ വ്യാപകമായി സൈബറിടങ്ങളിൽ പ്രചരിച്ചിരുന്നു. എന്നാലിപ്പോഴിതാ താന്‍ അപകടത്തില്‍ പെട്ടുവെന്നും ഇപ്പോള്‍ ജീവനോടെയില്ലെന്നുമുള്ള വേദനിപ്പിക്കുന്നതും അടിസ്ഥാന രഹിതവുമായ വാർത്തകളിൽ പ്രതികരിച്ചു രംഗത്തെത്തിയിരിക്കുകയാണ് നടി കാജല്‍ അഗര്‍വാള്‍ തന്നെ. തന്റെ മരണ വാര്‍ത്ത നിഷേധിച്ച് ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയിൽ കുറിപ്പ് പങ്കുവെച്ചാണ് നടി രംഗത്തെത്തിയത്.

” എനിക്കൊരു വാഹനാപകടമുണ്ടായെന്നും ഇപ്പോള്‍ ജീവിച്ചിരിപ്പില്ലെന്നുമുള്ള യാതൊരു അടിസ്ഥാനവുമില്ലാത്ത വാര്‍ത്തകള്‍ കണ്ടു. വളരെ രസകരമായി തോന്നുന്നു. കാരണം തീര്‍ത്തും അസത്യമാണ്. ദൈവാനുഗ്രഹത്താല്‍, ഞാന്‍ പരിപൂര്‍ണ സൗഖ്യത്തോടെയും സുരക്ഷിതയായും ജീവിച്ചിരിക്കുന്നുവെന്ന് അറിയിക്കുന്നു. ഇത്തരം വ്യാജ വാര്‍ത്തകള്‍ വിശ്വസിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യരുതെന്ന് അപേക്ഷിക്കുന്നു. സത്യത്തിലും പോസിറ്റിവിറ്റിയിലും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ അഭ്യര്‍ത്ഥിക്കുന്നു” എന്നാണ് കാജല്‍ അഗര്‍വാള്‍ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ കുറിച്ചത്

അതേസമയം ദാരുണമായ വാഹനപകടത്തില്‍ കാജലിന് ജീവന്‍ നഷ്ടപ്പെട്ടു എന്നതരത്തിലായിരുന്നു ഒരു ചിത്രം സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. ചിത്രത്തിലുള്ള യുവതിയുടെ മുഖം വ്യക്തമായിരുന്നില്ല. ഇതും ആരാധകരുടെ ആശങ്ക വളര്‍ത്തി. മാത്രവുമല്ല നടിയോ നടിയുമായി ബന്ധപ്പെട്ട വൃത്തങ്ങളോ മണിക്കൂറുകളോളം വിഷയത്തിൽ പ്രതികരിച്ചിരുന്നില്ല.അതേസമയം നടി ‘ചത്തിട്ടില്ലയെന്നും കൊല്ലാതിരുന്നമതി’എന്നും വ്യാജവാർത്തകളിൽ പ്രതിഷേധവുമായി ആരാധകർ കമ്മെന്റുകളായി രേഖപ്പെടുത്തുന്നു.

‘ഏതെങ്കിലും പത്ത് പേർക്ക് കണ്ട് മാർക്കിടാനല്ല സിനിമ എടുക്കുന്നത്’; ആടുജീവിതത്തെ പുരസ്‌ക്കാര ജൂറി തഴഞ്ഞ സംഭവത്തിൽ ഒടുവിൽ പ്രതികരിച്ച് പൃഥ്വിരാജ്

0
Spread the love

എഴുപത്തിയൊന്നാം ദേശീയ പുരസ്കാര പ്രഖ്യാപനത്തില്‍ മലയാളികളെ ചൊടിപ്പിച്ച സംഭവമായിരുന്നു കേരള സമൂഹത്തെയും മലയാളികളെയും രാജ്യത്തിനും ലോകത്തിനും മുൻപിൽ മോശമായി ചിത്രീകരിച്ച ‘ദി കേരളാസ്‌റ്റോറി’ക്ക് മികച്ച സംവിധായകനുള്ള പുരസ്കാരം നൽകിയതും മലയാളികൾ വലിയ പ്രതീക്ഷയർപ്പിച്ച പൃഥ്വിരാജ് ചിത്രം ആടുജീവിതത്തിന് യാതൊരു അംഗീകാരവും നൽകാത്തതും. ഇന്ത്യൻ സിനിമയക്ക് തന്നെ വലിയ അഭിമാനമായ ആടുജീവിതം പോലൊരു ചിത്രത്തിൽ കാണാത്ത എന്തുകാര്യമാണ് ജൂറി കേരളാസ്‌റ്റോറിയിൽ കണ്ടുപിടിച്ചതെന്ന് അന്ന് തന്നെ ചോദ്യം ചെയ്തു മലയാളികൾ രംഗത്തെത്തിയിരുന്നു. വിഷയത്തിൽ പ്രതികരിച്ചും ജൂറിയുടെ വിചിത്ര പ്രഖ്യാപനത്തെ വിമർശിച്ചും പൊതുജനങ്ങൾ മാത്രമല്ല മന്ത്രി വി.ശിവൻകുട്ടിയുൾപ്പെടെയുള്ളവരും പരസ്യമായി രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ തന്റെ കരിയറിലെ ഏറ്റവും വലിയ അധ്വാനവും കൂടുതൽ സമയവും അർപ്പിച്ച ആടുജീവിതം പോലൊരു ചിത്രം ചലച്ചിത്ര പ്രഖ്യാപന ജൂറി തഴഞ്ഞതിൽ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടൻ പൃഥ്വിരാജ് സുകുമാരൻ. പ്രേക്ഷകർക്ക് വേണ്ടിയാണ് തങ്ങൾ സിനിമ എടുക്കുന്നതെന്നും അല്ലാതെ ഏതെങ്കിലും ഒരു ജൂറിയോ പത്ത് പേരോ കണ്ട് മാർക്കിടാനല്ല എന്നും പറഞ്ഞ നടൻ ആടുജീവിതത്തിനുള്ള ഏറ്റവും വലിയ അവാർഡ് പ്രേക്ഷകർ തനിക്ക് തന്നു കഴിഞ്ഞുവെന്നും പറഞ്ഞിരുന്നു.

‘സിനിമ എടുക്കുന്നത് ഏതെങ്കിലും ഒരു ജൂറിയോ പത്ത് പേരോ കണ്ട് മാർക്കിടാനോ, ഏതെങ്കിലും രാജ്യാന്തര ഫെസ്റ്റിവെലുകളിൽ പ്രദർശിപ്പിക്കാനോ വേണ്ടിയല്ല. അതൊക്കെ നല്ല കാര്യങ്ങൾ തന്നെയാണ്. അതെല്ലാം കൂടുതൽ റീച്ച് ലഭിക്കാൻ സഹായകമാകും. പക്ഷെ എല്ലാത്തിനും മുകളിൽ സിനിമയെടുക്കുന്നത് പ്രേക്ഷകർക്ക് വേണ്ടിയാണ്. നിങ്ങൾ ആടുജീവിതത്തിന് എനിക്ക് ഏറ്റവും വലിയ അവാർഡ് തന്നു കഴിഞ്ഞു. അതിന് പ്രേക്ഷകർക്ക് നന്ദി. ആടുജീവിതം എനിക്ക് വളരെ സ്പെഷ്യൽ ആയ ഒരു സിനിമയാണ്’, എന്നാണ് ഷാർജയിൽ നടന്ന ഒരു ചടങ്ങിൽ പങ്കെടുക്കവെ നടൻ വ്യക്തമാക്കിയത്.

നിങ്ങളുടെ പച്ചക്കറികൾ പെട്ടെന്ന് തന്നെ കേടാകുന്നത് ഇക്കാരണങ്ങൾ കൊണ്ടാകാം; ഇവ ഒരിക്കലും ഫ്രിഡ്ജിൽ കയറ്റല്ലേ!!

0
Spread the love

ആരോഗ്യമുള്ള ഭക്ഷണ ക്രമീകരണത്തിൽ ഒഴിച്ച് കൂടാൻ കഴിയാത്ത ഒന്നാണ് പച്ചക്കറികൾ. ഇതിൽ ധാരാളം പോഷകങ്ങളും ഫൈബറും അടങ്ങിയിട്ടുണ്ട്. പച്ചക്കറികൾ ഒരുമിച്ച് വാങ്ങി സൂക്ഷിക്കുന്ന രീതിയാണ് നമുക്കുള്ളത്. എന്നാൽ ശരിയായ രീതിയിൽ സൂക്ഷിച്ചില്ലെങ്കിൽ ഇത് പെട്ടെന്ന് കേടായിപ്പോകുന്നു. പച്ചക്കറികളും പഴങ്ങളും ഫ്രഷായിരിക്കാൻ ഇങ്ങനെ ചെയ്താൽ മതി.

കഴുകരുത്

കടയിൽനിന്നും വാങ്ങിയതിന് ശേഷം കഴുകി വൃത്തിയാക്കിയാണ് പഴങ്ങളും പച്ചക്കറികളും നമ്മൾ സൂക്ഷിക്കാറുള്ളത്. ഇങ്ങനെ ചെയ്യുമ്പോൾ ഇതിൽ ഈർപ്പം തങ്ങി നിൽക്കുന്നു. ഈർപ്പം മൂലം പച്ചക്കറികൾ പെട്ടെന്ന് കേടായിപ്പോവുകയും ചെയ്യും. അതിനാൽ തന്നെ സൂക്ഷിക്കുന്നതിന് മുമ്പായി ഇവ കഴുകുന്നത് ഒഴിവാക്കാം.

ഡ്രൈയായി സൂക്ഷിക്കാം

പച്ചക്കറികൾ പെട്ടെന്ന് കേടായിപ്പോകുന്നതിന് കാരണം ഈർപ്പമാണ്. അതിനാൽ തന്നെ സൂക്ഷിക്കുന്നതിന് മുമ്പ് പച്ചക്കറികൾ കഴുകുന്നത് ഒഴിവാക്കണം. ഫ്രിഡ്ജിൽ സൂക്ഷിക്കുന്നതിന് മുമ്പ് പച്ചക്കറികളിൽ ഈർപ്പം ഇല്ലെന്ന് ഉറപ്പ് വരുത്തേണ്ടതുണ്ട്. ഡ്രൈയായി സൂക്ഷിച്ചാൽ ദിവസങ്ങളോളം കേടുവരാതിരിക്കും.

സൂക്ഷിക്കുന്ന സ്ഥലം

ഓരോതരം പച്ചക്കറികൾക്കും വ്യത്യസ്തമായ പരിചരണമാണ് ആവശ്യം. അതിനാൽ തന്നെ റൂം ടെമ്പറേച്ചറിൽ സൂക്ഷിക്കേണ്ടതേത്, ഫ്രിഡ്ജിൽ സൂക്ഷിക്കേണ്ടതേത് എന്നതിനെക്കുറിച്ച് മാനസിലാക്കേണ്ടതുണ്ട്. ലെറ്റൂസ്, ചീര തുടങ്ങിയ പച്ചക്കറികൾ ഫ്രിഡ്ജിലാണ് സൂക്ഷിക്കേണ്ടത്. എന്നാൽ ബീറ്റ്റൂട്ട്, ഉരുളകിഴങ്ങ്, സവാള എന്നിവ റൂം ടെമ്പറേച്ചറിലാണ് സൂക്ഷിക്കേണ്ടത്.

മുറിക്കുമ്പോൾ

പച്ചക്കറികൾ മുറിച്ചു വയ്ക്കുമ്പോൾ വായു സമ്പർക്കം ഉണ്ടാവുകയും, ഇത് പെട്ടെന്ന് കേടായിപ്പോവാനും കാരണമാകുന്നു. ഉപയോഗിക്കുന്നതിന് മുമ്പ് മാത്രമേ പച്ചക്കറികൾ മുറിച്ചു വെയ്ക്കാൻ പാടൂള്ളൂ. മുറിച്ചുവെച്ചവ ഉണ്ടെങ്കിൽ വായുകടക്കാത്ത പാത്രത്തിലാക്കി അടച്ച് സൂക്ഷിക്കാൻ ശ്രദ്ധിക്കണം.

പരിശോധിക്കാം

ചില സമയങ്ങളിൽ എത്ര നന്നായി സൂക്ഷിച്ചാലും പച്ചക്കറികൾ കേടുവരാറുണ്ട്. ഇടയ്ക്കിടെ പരിശോധിച്ച് നിറം മാറിയതും, ദുർഗന്ധം ഉള്ളതുമായ പച്ചക്കറികൾ മാറ്റാൻ ശ്രദ്ധിക്കണം. ഇത് മറ്റുള്ള പച്ചക്കറികളും കേടുവരാൻ കാരണമാകുന്നു.

‘എല്ലാവർക്കും വാങ്ങാൻ പറ്റുന്നതെന്ന് എവിടെയും പറഞ്ഞിട്ടില്ല! നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മേടിക്കുക’, സാരികൾക്ക് തീ വില എന്ന വിമർശനത്തിൽ മറുപടിയുമായി ദിയ കൃഷ്‍ണ

0
Spread the love

തമാശയ്ക്ക് ആണെങ്കിലും നടൻ കൃഷ്ണകുമാറിനെയും കുടുംബത്തെയും മലയാളികൾ വിളിക്കാറുള്ളത് യൂട്യൂബ് കുടുംബം എന്നാണ്. താരത്തിനും ഭാര്യക്കും നാലു മക്കൾക്കും വളരെ സജീവവും പ്രേക്ഷക പ്രീതിയുമുള്ള വെവ്വേറെ ചാനലുകൾ ഉണ്ട്. ദൈനംദിന ജീവിതത്തിലെ സന്തോഷവും സങ്കടങ്ങളും മറ്റ് വിശേഷങ്ങളുമെല്ലാം പങ്കുവയ്ക്കുന്ന ലൈഫ്സ്റ്റൈൽ വ്ലോഗേഴ്സ് ആണ് കൃഷ്ണകുമാർ കുടുംബത്തിലെ ഓരോ അംഗവും മലയാളി പ്രേക്ഷകർക്ക്. ഈയടുത്ത് കൃഷ്ണകുമാർ വീട്ടിലെ പെൺപട ഒന്നായി ഒരു ക്ലോത്തിങ് ബ്രാന്‍ഡുമായി രംഗത്ത് എത്തിയിരുന്നു.

സിയാഹ് ബൈ അഹാദിഷിക (SIAH by Ahadishika) എന്നായിരുന്നു ക്ലോത്തിങ് ബ്രാന്‍ഡിന്‍റെ പേര്. ഇന്ത്യയുടെ പല ഭാഗങ്ങളില്‍ നിന്നായി സ്വയം തെരഞ്ഞെടുത്ത സാരികളും മറ്റുമാണ് തങ്ങളുടെ ബ്രാന്റില്‍ വില്‍ക്കപ്പെടുന്നത് എന്ന് അന്ന് താരങ്ങൾ വ്യക്തമാക്കിയിരുന്നു. പ്രഖ്യാപനത്തിനു പിന്നാലെ വൻ വരവേൽപ്പാണ് മലയാളികൾ നൽകിയതെങ്കിലും പിന്നാലെ വൻ വിമർശനമാണ് വരുന്നത് കണ്ടത്. കാരണം മറ്റൊന്നുമായിരുന്നില്ല. വെബ്‌സൈറ്റിൽ കൊടുത്തിരിക്കുന്ന സാരികളുടെ വിലയായിരുന്നു. സാധാരണക്കാര്‍ക്ക് സ്വപ്നം പോലും കാണാനാകാത്ത വിലയാണിട്ടിരിക്കുന്നത് എന്നായിരുന്നു വിമർശനത്തിന് പിന്നിലെ കാര്യം. അന്ന് അഹാദിഷികയുടെ വെബ്സൈറ്റിലെ അവൈലബിൾ ആയിട്ടുള്ള സാരികളിൽ ഏറ്റവും കുറഞ്ഞ വില 6,499 രൂപയായിരുന്നു. സാധാരണക്കാരാണ് നിങ്ങള്‍ക്ക് വ്യൂസും ലൈക്കും ഷെയറും തരുന്നത് പക്ഷേ നിങ്ങൾ ഒരു ബിസിനസ് തുടങ്ങിയപ്പോൾ അത് പണക്കാര്‍ക്ക് വേണ്ടിമാത്രമാണ് ഒരുക്കിയതെന്നുമായിരുന്നു മലയാളികളുടെ കുറ്റപ്പെടുത്തൽ. ഇപ്പോഴിതാ ഇതിനെല്ലാം മറുപടി പറയുകയാണ് അഹാനയുടെ സഹോദരിയും ഇൻഫ്ളുവൻസറുമായ ദിയ കൃഷ്‍ണ.

”നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മേടിക്കുക, ഹാൻഡ്പിക്ക്ഡ് ഐറ്റംസ് ആണ് എന്നു പറഞ്ഞാണ് അവർ മാർക്കറ്റ് ചെയ്യുന്നത്. ഇവർ ഉടുക്കുന്ന തരത്തിലുള്ള സാരികൾ പബ്ലിക്കിലേക്ക് എത്തിക്കുക എന്നാണ് അവർ ഉദ്ദേശിക്കുന്നത്. അല്ലാതെ എല്ലാവർക്കും വാങ്ങാൻ പറ്റുന്ന തരത്തിലുള്ള സാരികൾ എന്ന് അവർ എവിടെയും പറയുന്നില്ല. എല്ലാവർക്കും അത് വാങ്ങാൻ പറ്റണമെന്നുമില്ല. എല്ലാവർക്കും വാങ്ങാൻ പറ്റുന്ന തരത്തിലുള്ള സാരികളുളള നൂറു കണക്കിനു കടകൾ കേരളത്തിൽ തന്നെയുണ്ട്. വില കൂടിയ സാരികൾ വിൽക്കുന്നവയും ഉണ്ട്, വില കുറഞ്ഞത് വിൽക്കുന്നവയും ഉണ്ട്. ഏതൊരു ബ്രാൻഡും ബിസിനസ് ചെയ്യുമ്പോൾ നിങ്ങൾ ഇവിടെ നിന്നും മേടിച്ചേ പറ്റൂ എന്ന് പറയാറില്ല.

അവർ ഉടുക്കുന്ന ചില സാരികൾ കാണുമ്പോൾ ഇതൊക്കെ എവിടുന്ന് വാങ്ങിയതാണെന്ന് ആളുകൾ ചോദിക്കാറുണ്ട്. അവർ ഉടുക്കുന്നതിന് ആ പ്രൈസ് റേഞ്ച് ഉണ്ട്. ആ തരത്തിലുള്ള സാരികൾ പബ്ലിക്കിലേക്ക് എത്തിക്കാനാണ് ശ്രദ്ധിച്ചത്. അതുപോലിരിക്കുന്ന സാധനം ഡൂപ്ലിക്കേറ്റ് ഇറക്കി വേണമെങ്കിൽ 500 രൂപയ്ക്ക് വിൽക്കാം. പക്ഷേ അവർ ഉടുക്കുന്ന സാരികളുടെ ക്വാളിറ്റി ആകില്ലല്ലോ”, ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ദിയ കൃഷ്‍ണ പറഞ്ഞു.

ചരിത്ര നേട്ടം; ഓണം ഓട്ടങ്ങളിലൂടെ ഇതുവരെയില്ലാത്ത കളക്ഷൻ സ്വന്തമാക്കി കെഎസ്ആർടിസി

0
Spread the love

കെ എസ് ആർ ടി സി കളക്ഷൻ ചലഞ്ചിൽ ഞെട്ടിച്ച് യൂണിറ്റുകൾ. ചരിത്ര നേട്ടമാണ് കെ എസ് ആർ ടി സി സ്വന്തമാക്കിയിരിക്കുന്നത്. തിങ്കളാഴ്ച മാത്രം ലഭിച്ചത് 10.13 കോടി രൂപയുടെ വരുമാനം. ഒറ്റ ദിവസം ഇത്രയും കളക്ഷൻ ആദ്യമാണ്. ഓണം കഴിഞ്ഞ് കേരളത്തിൽ നിന്നും കേരളത്തിലേക്കും കേരളത്തിനകത്തും യാത്രികരുടെ എണ്ണം വർധിച്ചതാണ് ചരിത്ര ഈ നേട്ടത്തിന് പിന്നിൽ.

ഹൗസിൽ ഒറ്റക്കായി; ആ ട്രോമ വീണ്ടും വന്നു, താൻ ഇപ്പോഴും നോർമൽ ആയിട്ടില്ലെന്ന് ബി​ഗ് ബോസിൽ നിന്നും പുറത്തിറങ്ങിയ രേണു സുധി

0
Spread the love

ബി​ഗ് ബോസ് മലയാളം സീസൺ ഏഴിൽ നിന്നും രണ്ട് പേര് കൂടി പുറത്തായിരിക്കുകയാണ്. അപ്പാനി ശരത്ത് എവിക്ട് ആയെങ്കിൽ, രേണു സുധി സ്വയം വാക്കൗട്ട് നടത്തുകയായിരുന്നു. ഷോ തുടങ്ങാൻ പോകുന്നത് മുതൽ പ്രെഡിക്ഷന്‍ ലിസ്റ്റിൽ ഉയർന്ന് കേട്ട പേരായിരുന്നു രേണു സുധിയുടേത്. ഷോയിൽ എത്തി ആദ്യ ആഴ്ചയിലൊക്കെ ഭേദപ്പെട്ട പ്രകടനം കാഴ്ചവയ്ക്കാൻ രേണുവിന് സാധിച്ചിരുന്നു. പക്ഷേ പിന്നീട് വേണ്ടത്ര ശോഭിക്കാനോ ടാസ്കുകൾ ചെയ്യാനോ രേണുവിന് സാധിച്ചിരുന്നില്ല.

വീട്ടിൽ പോകണമെന്ന് പല ആവർത്തി രേണു സുധി ബി​ഗ് ബോസിനോട് പറയുകയും ചെയ്തിട്ടുണ്ട്.ഇപ്പോഴിതാ ഷോയിൽ നിന്നും പുറത്തുവന്ന ശേഷം ആദ്യമായി മീഡിയകളോട് പ്രതികരിക്കുകയാണ് രേണു സുധി. തന്റെ മൈന്റ് ഓക്കെ അല്ലെന്നും ഇനി അവിടെ നിൽക്കാനാവില്ലെന്നും രേണു പറഞ്ഞു. ബി​ഗ് ബോസ് സീസൺ 7ൽ മിക്കവാറും അനീഷ് കപ്പ് കൊണ്ടുപോകുമെന്നും നല്ലൊരു ​ഗെയിമറാണ് അദ്ദേഹമെന്നും രേണു പറഞ്ഞു.

“ശരിക്കും ഞാൻ ഓക്കെ അല്ല. മൈൻഡ് ഔട്ട് ആണ്. ബി​ഗ് ബോസിലെ യാത്ര കുഴപ്പമില്ലായിരുന്നു. ആരോ​ഗ്യം മോശമാണ്. സുധിച്ചേട്ടൻ മരിച്ചതിന്റെ ട്രോമയിലായി പോയി. ഏട്ടൻ മരിച്ച സമയത്ത് അടുത്തെല്ലാവരും ഉണ്ടായിരുന്നു. പക്ഷേ ഷോയിൽ വന്നപ്പോൾ, ഒറ്റക്കായി ആ ട്രോമ വീണ്ടും വന്നു. ഞാനത് ഷോയിൽ പറയുകയും ചെയ്തു. എന്റെ ആരോ​ഗ്യം ഓക്കെ അല്ല. അതുകൊണ്ടല്ലേ ഞാൻ അവിടെന്ന് വന്നത്. എന്നെ നെ​ഗറ്റീവ് പറഞ്ഞവർക്ക് മുന്നിൽ ഒരു ദിവസമെങ്കിലും ലാലേട്ടൻ എന്നെ ബി​ഗ് ബോസിൽ വിളിച്ച് കയറ്റണമെന്നുണ്ടായിരുന്നു. ഒരു മാസവും അഞ്ച് ദിവസവും ഞാനവിടെ നിന്നു. അതുതന്നെയാണ് എല്ലാവർക്കുമുള്ള മറുപടി.

പലർക്കും പല അഭിപ്രായങ്ങളും ഉണ്ട്. ഞാൻ ബി​ഗ് ബോസ് മെറ്റീരിയലല്ലെന്ന് പറയുന്നത് അവരുടെ അഭിപ്രായമാണ്. എന്റെ മൈൻഡ് ഓക്കെ അല്ലെന്ന് നേരിട്ട് പറഞ്ഞു. ഞാൻ പോന്നു. ഇപ്പോഴും ഞാൻ നോർമൽ ആയിട്ടില്ല. ബി​ഗ് ബോസ് സീസൺ 7ന്റെ കിരീടം അനീഷ് കൊണ്ടുപോകുമെന്നും രേണു സുധിയുടെ പറഞ്ഞു

മഞ്ജു വാര്യരുടെ പരാതി; സംവിധായകൻ സനൽകുമാർ ശശിധരനെ മുംബൈ വിമാനത്താവളത്തിൽ തടഞ്ഞു

0
Spread the love

സംവിധായകൻ സനൽകുമാർ ശശിധരനെ മുംബൈ വിമാനത്താവളത്തിൽ വെച്ച് ഇമിഗ്രേഷൻ വിഭാഗം തടഞ്ഞു. അമേരിക്കയിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടെയാണ് അദ്ദേഹത്തെ തടഞ്ഞത്.

നടി മഞ്ജു വാര്യർ നൽകിയ പരാതിയിൽ കൊച്ചി പൊലീസ് പുറത്തിറക്കിയ ലുക്ക് ഔട്ട് നോട്ടീസ് പ്രകാരമാണ് ഈ നടപടിയെന്ന് സനൽകുമാർ ശശിധരൻ തന്റെ സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു

‘ലാലെന്ന കൂട്ടുകാരൻ മമ്മൂക്കയുടെ ഭാഗ്യം’; ബിഗ് ബോസിൽ മമ്മൂട്ടി സ്പെഷ്യൽ ഷർട്ട് ധരിച്ച് മോഹൻലാൽ

0
Spread the love

മലയാളികൾ ഏറെ ആരാധിക്കുന്ന രണ്ട് മഹാനടന്മാരാണ് മമ്മൂട്ടിയും മോഹൻലാലും ഇരുവരും ഒരുമിച്ചെത്തുന്ന നിമിഷങ്ങൾ കാണാൻ തന്നെ നല്ല ഭംഗിയാണ്. ഇന്ന് മമ്മൂട്ടിയുടെ 74-ാം പിറന്നാൾ ദിനത്തിൽ മോഹൻലാൽ നൽകിയ ഒരു സ്പെഷ്യൽ സമ്മാനത്തെകുറിച്ചാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ച. ബിഗ് ബോസ് ഷോയിൽ മമ്മൂട്ടിയുടെ ചിത്രങ്ങൾ അടങ്ങിയ ഷർട്ട് ധരിച്ചാണ് മോഹൻലാൽ ഇന്ന് പരിപാടി അവതരിപ്പിക്കുന്നത്. അദ്ദേഹത്തിന് നൽകാവുന്ന ഏറ്റവും മികച്ച സമ്മാനമാണെന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്.

‘ഇതുപോലൊരു സുഹൃത്തിന് കിട്ടിയത് മമ്മൂക്കയുടെ ഭാഗ്യം, ഇവരുടെ ഈ സ്നേഹം കാണുമ്പോൾ തന്നെ സന്തോഷം, ഈ ഡ്രസ്സ് കണ്ടാൽ അറിയാം മമ്മൂട്ടിയോടുള്ള ലാലേട്ടന്റെ ഇഷ്ടം’, എന്നിങ്ങനെ നിരവധി കമന്റുകളാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞ് നിൽക്കുന്നത്. സിനിമയ്ക്ക് പുറത്തും നല്ലൊരു സൗഹൃദം കാത്തുസൂക്ഷിക്കുന്ന താരങ്ങളാണ് മമ്മൂട്ടിയും മോഹൻലാലും. ഇരുവരും ഒരുമിച്ചൊരു ഫോട്ടോ എടുത്താൽ വരെ മലയാളിക്ക് ഭയങ്കര സന്തോഷമാണ്. ആരാധകരും സിനിമാപ്രേമികളും ഒരുപോലെ സ്നേഹിക്കുന്ന രണ്ട് വലിയ താരങ്ങളുടെ അങ്ങോട്ടും ഇങ്ങോട്ടുമുള്ള സ്നേഹം മലയാളികൾക്ക് സുപരിചിതമാണ്.

നിരവധി താരങ്ങളാണ് മമ്മൂട്ടിയുടെ പിറന്നാൾദിനത്തിൽ ആശംസകളുമായി എത്തുന്നത്. സമ്പൂർണ രോഗമുക്തനായി തിരിച്ചെത്തിയ മമ്മൂക്കയുടെ പിറന്നാൾ ആയതിനാൽ ഇത്തവണ മമ്മൂട്ടിക്കും ആരാധകർക്കും ഇത് വിലപ്പെട്ടതാണ്. കുറച്ചു കാലമായി സിനിമയിൽ നിന്ന് ഒരു ഇടവേള എടുത്ത് മാറി നിൽക്കുകയായിരുന്നു മമ്മൂട്ടി. രോഗം മാറി മമ്മൂക്ക തിരിച്ചെത്തുന്നുവെന്ന വാർത്ത ആരാധകർ ഏറെ സന്തോഷത്തോടെയാണ് ഏറ്റെടുത്തത്.

തിരിച്ചു വരവിൽ മമ്മൂക്ക; സ്നേഹവും നന്ദിയും പങ്കുവെച്ച് താരത്തിന്റെ പോസ്റ്റ്‌, ഏറ്റെടുത്ത് ആരാധകർ

0
Spread the love

പിറന്നാൾദിനത്തിൽ എല്ലാവരോടും നന്ദി അറിയിച്ച് മമ്മൂട്ടി. കടലിന്റെ തീരത്ത് തന്റെ ലാൻഡ് ക്രൂയിസറിൽ ചാരി നിൽക്കുന്ന ഫോട്ടോയാണ് നടൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. ഇന്നലെ മുതൽ നടന് പിറന്നാളാശംസകളുമായി നിരവധി പേരാണ് രംഗത്തെത്തിയത്. ചെറിയ ഇടവേളയ്ക്ക് ശേഷം മമ്മൂട്ടി പങ്കുവെക്കുന്ന ചിത്രമായതിനാൽ വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്

സമ്പൂർണ രോഗമുക്തനായി തിരിച്ചെത്തിയ മമ്മൂക്കയുടെ പിറന്നാൾ ആയതിനാൽ ഇത്തവണ മമ്മൂട്ടിക്കും ആരാധകർക്കും ഇത് വിലപ്പെട്ടതാണ്. കുറച്ചു കാലമായി സിനിമയിൽ നിന്ന് ഒരു ഇടവേള എടുത്ത് മാറി നിൽക്കുകയായിരുന്നു മമ്മൂട്ടി. രോഗം മാറി മമ്മൂക്ക തിരിച്ചെത്തുന്നുവെന്ന വാർത്ത ആരാധകർ ഏറെ സന്തോഷത്തോടെയാണ് ഏറ്റെടുത്തത്

അതേസമയം, ചെറിയ ഇടവേളയ്ക്ക് ശേഷം മമ്മൂട്ടി സ്‌ക്രീനിലെത്തുന്നത് കാണാന്‍ കാത്തിരിക്കുകയാണ് സിനിമാപ്രേമികള്‍. ജിതിന്‍ കെ ജോസ് ഒരുക്കുന്ന കളങ്കാവല്‍ എന്ന ചിത്രമാണ് മമ്മൂട്ടിയുടേതായി റിലീസ് കാത്തിരിക്കുന്ന ചിത്രം. ഈ ചിത്രം മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ നിര്‍മ്മിക്കുന്ന ഏഴാമത്തെ ചിത്രം കൂടിയാണ്. ഇന്ന് പിറന്നാൾ ദിനത്തോട് അനുബന്ധിച്ച് മറ്റ് പല പുതിയ സിനിമകളുടെ അപ്‌ഡേറ്റുകൾ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts