Home Blog Page 59

മാതാ അമൃതാനന്ദമയിയും കരുണാനിധിയും വരെ ഇടപെട്ട തന്റെ പ്രണയത്തെക്കുറിച്ച് വെളിപ്പെടുത്തി ഇടവേള ബാബു; വേറെ കല്യാണം കഴിക്കാത്തതിന് കാരണം ഇതായിരുന്നോ?!

0
Spread the love

വർഷങ്ങളായി മലയാള സിനിമയുടെ ഭാഗമാണ് ഇടവേള ബാബു. പ്രേക്ഷകർ ഓർത്തിരിക്കുന്ന ഒരുപിടി നല്ല കഥാപാത്രങ്ങൾ അദ്ദേഹം ചെയ്തിട്ടുമുണ്ട്. മലയാള സിനിമ താരങ്ങളുടെ സംഘടനയായ അമ്മയുടെ വർഷങ്ങളായുള്ള അമരക്കാരൻ എന്ന രീതിയിലും സിനിമ മേഖലയിൽ അദ്ദേഹം സജീവമായിരുന്നു.

ഇപ്പോഴിതാ തന്റെ ജീവിതത്തിലുണ്ടായ പ്രണയത്തെക്കുറിച്ചും അനിയത്തിപ്രാവ് സിനിമയുമായുള്ള സാമ്യത്തെക്കുറിസിച്ചും സംസാരിക്കുകയാണ് ഇടവേള ബാബു. തനിക്ക് ആ പ്രണയാനുഭവം ഇനിയും മറക്കാൻ സാധിച്ചിട്ടില്ല എന്നും അതുകൊണ്ടാണ് മറ്റൊരു ജീവിത പങ്കാളിയെ കുറിച്ച് ചിന്തിക്കാത്തത് എന്നും ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറയുന്നുണ്ട്.

തനിക്ക് വിവാഹ പ്രായമായപ്പോൾ വീട്ടിൽ നിന്നും ആലോചനകൾ നോക്കിത്തുടങ്ങി. ഈ അവസരത്തിൽ തന്റെ കുടുംബത്തിൽ നിന്ന് തന്നെ ഒരു പെൺകുട്ടി പ്രണയാഭ്യർത്ഥനയുമായി രംഗത്തെത്തി. ‘ എനിക്ക് ബാബു ചേട്ടനെ ഇഷ്ടമാണ്. ഞാൻ കണ്ട പലരെക്കാളും ബാബു ചേട്ടനാണ് എനിക്ക് ചേരുന്നത് എന്ന് ഉറപ്പാണ്’ പെൺകുട്ടിയുടെ ഈ വാക്കുകളിലാണ് തന്റെ പ്രണയം തുടങ്ങിയതെന്നും അദ്ദേഹം പറയുന്നു.

പ്രണയം ദൃഢം ആവുകയും അത് വിവാഹാലോചനയായി ഇരുവരുടെയും വീട്ടിൽ അവതരിപ്പിക്കുകയും ചെയ്തു. ഇതോടെ ഇരു വീട്ടുകാരുടെയും ഭാഗത്തുനിന്നും എതിർപ്പുകൾ പ്രത്യക്ഷപ്പെടാൻ തുടങ്ങി. സിനിമക്കാരനായതിനാൽ പെൺ വീട്ടുകാരുടെ ഭാഗത്തുനിന്നും, പെൺ വീട്ടുകാർക്ക് സമ്പത്ത് അധികമായിരുന്നതിനാൽ തന്റെ വീട്ടുകാരുടെ ഭാഗത്തുനിന്നും ഒരുപോലെ എതിർപ്പ് ഉയർന്നു. വീട്ടുകാരുടെ മനസ്സു മാറും എന്ന പ്രതീക്ഷയിൽ തങ്ങളുടെ എട്ടര വർഷം കടന്നുപോയെന്നും ഇടവേള ബാബു പറയുന്നു.

ഇതിനിടയിൽ പല പൊട്ടിത്തെറികളും നടന്നിട്ടുണ്ട്. തങ്ങളുടെ പ്രണയ വിഷയത്തിൽ മാതാ അമൃതാനന്ദമയിയും ഇടപെട്ടിട്ടുണ്ട്. പെൺകുട്ടിക്ക് അമൃതാനന്ദമയിയുമായി അടുത്ത ബന്ധം ഉണ്ടായിരുന്നുവെന്നും പലർക്കും പ്രവേശനം ഇല്ലാതിരുന്ന പർണ കുടീരത്തിൽ വച്ച് മണിക്കൂറുകളോളം ഇതേപ്പറ്റി ചർച്ച ചെയ്തെന്നും. അമൃതാനന്ദമയി വിഷയത്തിൽ വിവാഹവുമായി മുന്നോട്ടു പോകാൻ തന്നെ ഉപദേശിച്ചു എന്നും ഇടവേള ബാബു പറയുന്നു.

ഇതിനിടയിൽ പെൺകുട്ടിയെ തമിഴ്നാട്ടിലേക്ക് വീട്ടുകാർ കടത്താൻ മാറ്റി. അവിടെനിന്ന് കാനഡയിലേക്ക് കൊണ്ടുപോകാനും ആയിരുന്നു ശ്രമം. തമിഴ്നാട്ടിൽ എവിടെയോ ഒളിപ്പിച്ച പെൺകുട്ടിയെ മോചിപ്പിക്കാൻ എന്ന ആവശ്യത്തിനായി നടൻ കൊച്ചിൻ ഹനീഫ വഴി അന്ന് കരുണാനിധിയെയും സമീപിച്ചിരുന്നതായും ഇടവേള ബാബു പറയുന്നു.

എന്തായാലും ആ ബന്ധം അധികകാലം മുന്നോട്ടു പോയില്ലെന്നും വീട്ടുകാരുടെ സന്തോഷത്തിനായി ഇരുവരും പിരിയാം എന്ന തീരുമാനമെടുക്കുകയായിരുന്നു എന്നും ഇടവേള പറയുന്നു. ആ പെൺകുട്ടിയെ മറക്കാൻ കഴിയാത്തതുകൊണ്ടാണ് വെറുതെ മറ്റൊരാളെ ജീവിതത്തിലേക്ക് ക്ഷണിക്കാത്തതെന്നും എന്നാൽ താൻ ഒരിക്കലും വിരഹ കാമുകന്റെ വേഷം അണിഞ്ഞില്ലെന്നും അദ്ദേഹം പറയുന്നു.

വാസ്തവത്തിൽ അനിയത്തിപ്രാവിന്റെ ക്ലൈമാക്സ് ജീവിതത്തിൽ അനുഭവിച്ച ആളാണ് താനെന്നും പക്ഷേ സിനിമയിൽ നായകന് നായകയെ കിട്ടി, എന്നാൽ തനിക്ക് കിട്ടിയില്ല കാരണം സിനിമ അല്ലല്ലോ ജീവിതം എന്നും അദ്ദേഹം പറയുന്നു.

നാളെ അര്‍ജുന്‍ അടക്കമുള്ളവര്‍ക്കായി തിരച്ചില്‍ പോയിന്റ് ഒന്നിനും രണ്ടിനും ഇടയില്‍; നേവിക്ക് വലിയ പ്രതീക്ഷ

0
Spread the love

കൊച്ചി: ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന്‍ അടക്കമുള്ളവര്‍ക്കായുള്ള തിരച്ചിലില്‍ നേവിക്ക് പ്രതീക്ഷയുണ്ടെന്ന് ഡിഫെന്‍സ് പിആര്‍ഒ അതുല്‍ പിള്ള. കണ്ടെത്തിയ രണ്ട് പോയിന്റുകളില്‍ ഇന്നലെ തിരച്ചില്‍ നടത്തി. മണ്ണ് അടിഞ്ഞുകിടക്കുന്നത് നേവി ഡൈവേഴ്‌സിന് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ടെന്നും അതുല്‍ പിള്ള പറഞ്ഞു.

രണ്ട് പോയിന്റുകളില്‍ നടന്ന തിരച്ചിലില്‍ വാഹനത്തിന്റെ ജാക്കി, തടിയുടെ കഷണം എന്നിവ കണ്ടെത്തിയിരുന്നു. പോയിന്റ് ഒന്നില്‍ മറ്റ് വസ്തുക്കള്‍ ഒന്നും ഇല്ലെന്നാണ് നിഗമനം. നാളെ തിരച്ചില്‍ പോയിന്റ് ഒന്നിനും രണ്ടിനും ഇടയിലുള്ള പ്രദേശത്തും അതിന് സമീപത്തുമായിരിക്കുമെന്നും അതുല്‍പിള്ള പറഞ്ഞു.

ഗംഗാവലി പുഴയിലെ അടിയൊഴുക്ക് കുറഞ്ഞതോടെ ഷിരൂരില്‍ ആരംഭിച്ച രണ്ടാം ഘട്ട തിരച്ചിലില്‍ അര്‍ജുന്റെ ട്രക്കില്‍ തടി കെട്ടാന്‍ ഉപയോഗിച്ച കയറിന്റെ ഭാഗങ്ങള്‍ കണ്ടെത്തിയത് ദൗത്യത്തില്‍ നിര്‍ണായകമാണ്. കരയില്‍ നിന്നും 50 അടി മാറി 30 അടി താഴ്ചയില്‍ നിന്നാണ് കയറിന്റെ ഭാഗം കണ്ടെത്തിയത്. 10 അടി വ്യത്യാസത്തില്‍ മൂന്നിടങ്ങളില്‍ കയറിന്റെ ഭാഗമുണ്ടെന്നും ഈശ്വര്‍ മാല്‍പെ വ്യക്തമാക്കുന്നു. ഇത് സൂചനയായി കണക്കാക്കിയാല്‍ തീര്‍ച്ചയായും ഈ മേഖലയില്‍ ട്രക്ക് ഉണ്ടാവാന്‍ തന്നെയാണ് സാധ്യത. നാളെ മുതല്‍ നടക്കുന്ന തിരച്ചില്‍ പൂര്‍ണമായും ഈ മേഖല കേന്ദ്രീകരിച്ച് ആയിരിക്കും.

തിങ്കളാഴ്ച ഗോവയില്‍ നിന്നും ഡ്രഡ്ജിങ് സംവിധാനം എത്തിക്കുന്നത് വരെ ഈശ്വര്‍ മാല്‍പെയുടെ നേതൃത്വത്തിലുള്ള സംഘവും നേവി ടീമും ട്രക്കിന്റെ സൂചനകള്‍ ലഭിച്ച മേഖലയില്‍ ഡൈവ് ചെയ്ത് തിരച്ചില്‍ നടത്തും. ഒരു കാരണവശാലും തിരച്ചില്‍ അവസാനിപ്പിക്കില്ലെന്ന് ഇതോടൊപ്പം ജില്ലാ ഭരണകൂടം ഉറപ്പ് നല്‍കുന്നുണ്ട്. തിങ്കളാഴ്ച ഡ്രജര്‍ എത്തുന്നതിനു മുന്‍പ് തന്നെ ട്രക്കിന്റെ ഭാഗങ്ങള്‍ കണ്ടെത്താന്‍ കഴിയുമെന്ന് ആത്മവിശ്വാസവും ഈശ്വര്‍ മാല്‍പെ പങ്കുവെച്ചിരുന്നു.

വികസിത ഇന്ത്യ- 2047; വെറും വാക്കുകളല്ല മറിച്ച് 140 കോടി ജനങ്ങളുടെ സ്വപ്‌നങ്ങൾ:മോദി

0
Spread the love

ന്യൂഡല്‍ഹി: എഴുപത്തിയെട്ടാമത് സ്വാതന്ത്ര്യ ദിനാഘോഷ നിറവില്‍ രാജ്യം. ചെങ്കോട്ടയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ദേശീയ പതാക ഉയര്‍ത്തി. രാജ്ഘട്ടിലെത്തി രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ സ്മാരകത്തില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷമാണ് രാജ്യത്തെ അഭിസംബോധന ചെയ്യാനായി പ്രധാനമന്ത്രി ചെങ്കോട്ടയിലെത്തിയത്. പ്രത്യേകം തയ്യാറാക്കിയ വേദിയിലാണ് മോദിയുടെ പ്രസംഗം. ‘വികസിത ഭാരതം-2047’ എന്നതാണ് ഈ വര്‍ഷത്തെ സ്വാതന്ത്ര്യദിനപ്രമേയം.

സ്വാതന്ത്ര്യസമര സേനാനികളെ അനുസ്മരിച്ചുകൊണ്ടായിരുന്നു പ്രധാനമന്ത്രി പ്രസംഗം ആരംഭിച്ചത്. രാജ്യത്തിന് വേണ്ടി ത്യാഗങ്ങൾ സഹിച്ച സ്വാതന്ത്ര്യ സമരസേനാനികള്‍ക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്ന ദിവസമാണ് ഇന്ന്. ഈ രാജ്യം അവരോട് കടപ്പെട്ടിരിക്കുമെന്ന് മോദി പറഞ്ഞു. കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി പ്രകൃതി ദുരന്തങ്ങള്‍ നമ്മുടെ ആശങ്ക വർധിപ്പിച്ചിട്ടുണ്ട്. ദുരന്ത ബാധിതരായ കുടുംബങ്ങളെ വേദനയോടെ ഓർക്കുന്നു. നിരവധി പേര്‍ക്ക് അവരുടെ കുടുബാംഗങ്ങളെയും വീടും അടക്കം സര്‍വ്വതും നഷ്ടപ്പെട്ടു. രാജ്യത്തിനും വലിയ നഷ്ടമുണ്ടായി. രാജ്യം പ്രതിസന്ധിയില്‍ അവര്‍ക്കൊപ്പമുണ്ടാവും. 140 കോടി ഇന്ത്യക്കാരുണ്ട്. ഒരേ ദിശയില്‍ നമ്മളെല്ലാവരും ഒറ്റക്കെട്ടായി മുന്നേറിയാല്‍ 2047 ഓടെ വികസിത ഭാരതം എന്ന സ്വപ്നം സാക്ഷാത്കരിക്കാനാവും എന്നും മോദി പറഞ്ഞു.

വികസിത് ഭാരത് 2047 എന്നത് വെറും വാക്കുകളല്ല, മറിച്ച് 140 കോടി ജനങ്ങളുടെ സ്വപ്‌നങ്ങളാണ്. വികസിത ഭാരതത്തിനായി ജനങ്ങള്‍ നിരവധി നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. കര്‍ഷകരും ജവാന്മാരും രാഷ്ട നിര്‍മ്മാണത്തില്‍ പങ്കാളികളായി. കൊറോണ കാലഘട്ടം നമുക്ക് എങ്ങനെ മറക്കാനാകും? ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ആളുകള്‍ക്ക് ഏറ്റവും വേഗത്തില്‍ നമ്മുടെ രാജ്യം വാക്‌സിനുകള്‍ നല്‍കി. ഇതേ രാജ്യത്തെയാണ് തീവ്രവാദികള്‍ ആക്രമിക്കുന്നത്. രാജ്യത്തെ സായുധ സേന സര്‍ജിക്കല്‍ സ്‌ട്രൈക്കും വ്യോമാക്രമണവും നടത്തുമ്പോള്‍, രാജ്യത്തെ യുവാക്കളില്‍ അഭിമാനം നിറയുന്നു.

വിനോദസഞ്ചാരം, വിദ്യാഭ്യാസം, ആരോഗ്യം, എംഎസ്എംഇ, ഗതാഗതം, കൃഷി, കാർഷിക മേഖലകൾ എന്നിങ്ങനെ സർവ്വ മേഖലകളും ആധുനികവല്‍ക്കരിച്ചു. സാങ്കേതികവിദ്യയുടെ സമന്വയത്തിലൂടെ മികച്ചത് സ്വീകരിച്ച് മുന്നോട്ട് പോകാനാണ് രാജ്യം ആഗ്രഹിക്കുന്നത്.

ലോകത്തിലെ ശക്തമായ ബാങ്കുകളില്‍ ഇന്ത്യന്‍ ബാങ്കുകളും ഇടംപിടിച്ചു. താഴെത്തട്ടിലാണ് നമ്മള്‍ പരിഷ്‌കാരങ്ങള്‍കൊണ്ടുവന്നത്. ദരിദ്രര്‍ക്കും ഇടത്തരക്കാര്‍ക്കും യുവാക്കള്‍ക്കും വേണ്ടി. പരിഷ്‌കാരങ്ങള്‍ കൊണ്ടുവരുന്നതിനുള്ള ഞങ്ങളുടെ പ്രതിബദ്ധത കേവലം മാധ്യമവാർത്തകള്‍ക്കോ പ്രശംസയ്ക്കോ വേണ്ടിയല്ലെന്ന് ഇന്ത്യയിലെ പൗരന്മാര്‍ക്ക് ഉറപ്പ് നല്‍കാന്‍ ആഗ്രഹിക്കുന്നു. അത് രാജ്യത്തെ ശക്തിപ്പെടുത്താനാണ്.

‘കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍ 10 കോടി സ്ത്രീകള്‍ വനിതാ സ്വയം സഹായ സംഘങ്ങളില്‍ ചേര്‍ന്നു. 10 കോടി സ്ത്രീകള്‍ സാമ്പത്തികമായി സ്വതന്ത്രരാകുകയാണ്. സ്ത്രീകള്‍ സാമ്പത്തികമായി സ്വതന്ത്രരാകുമ്പോള്‍ കുടുംബത്തിലെ തീരുമാനങ്ങള്‍ എടുക്കുന്ന സംവിധാനത്തിന്റെ ഭാഗമാവുകയും ഇത് സാമൂഹിക മാറ്റത്തിന് കാരണവുകയും ചെയ്യുന്നു. ഇതുവരെയും, രാജ്യത്തെ സ്വയം സഹായ സംഘങ്ങള്‍ക്ക് 9 ലക്ഷം കോടി അനുവദിച്ചിട്ടുണ്ടെന്നും മോദി പറഞ്ഞു.

ബഹിരാകാശ മേഖല വളരെ പ്രധാനപ്പെട്ടതാണ്. ഈ മേഖലയിൽ നിരവധി പരിഷ്കാരങ്ങൾ നടത്തിയിട്ടുണ്ട്. ഇന്ന് നിരവധി സ്റ്റാർട്ടപ്പുകൾ ഈ മേഖലയിലേക്ക് കടന്നുവരുന്നുണ്ട്. ഊർജ്ജസ്വലമായിക്കൊണ്ടിരിക്കുന്ന ബഹിരാകാശ മേഖല ഇന്ത്യയെ ഒരു ശക്തമായ രാഷ്ട്രമാക്കി മാറ്റുന്നതില്‍ അനിവാര്യ ഘടകമാണെന്നും മോദി പറഞ്ഞു.

എൻ്റെ രാജ്യത്തെ യുവാക്കൾ പതുക്കെ നടക്കാന്‍ ആഗ്രഹിക്കുന്നില്ല. കുതിച്ചുചാട്ടം നടത്താനുള്ള മാനസികാവസ്ഥയിലാണ്, പുതിയ ലക്ഷ്യങ്ങൾ കൈവരിക്കാനുള്ള മാനസികാവസ്ഥയിലാണ്. ഇത് ഇന്ത്യയുടെ സുവർണ്ണ കാലഘട്ടമാണെന്ന് പറയാൻ ഞാൻ ആഗ്രഹിക്കുന്നു. ആഗോള സാഹചര്യവുമായി താരതമ്യപ്പെടുത്തിയാലും ഇതൊരു സുവർണ്ണ കാലഘട്ടമാണ്. ഈ അവസരം പാഴാക്കാൻ അനുവദിക്കരുത്. ഇതുമായി മുന്നോട്ട് പോയാൽ വികസിത് ഭാരത് 2047 എന്ന നമ്മുടെ സ്വപ്‌നം നേടിയെടുക്കാന്‍ സാധിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

ജോലി ചെയ്യുന്ന സ്ത്രീകളുടെ പ്രസവാവധി 12 ആഴ്ചയിൽ നിന്ന് 26 ആഴ്ചയായി ഉയർത്തി. ഞങ്ങൾ സ്ത്രീകളെ ബഹുമാനിക്കുക മാത്രമല്ല, അവർക്ക് വേണ്ടിയുള്ള തീരുമാനങ്ങൾ സെൻസിറ്റീവായി എടുക്കുകയും തൻ്റെ കുട്ടിയെ മികച്ച പൗരനാക്കുന്നതിനുള്ള അമ്മയുടെ ഉത്തരവാദിത്തങ്ങള്‍ക്ക് സർക്കാർ തടസ്സമാകാതിരിക്കാനുള്ള തീരുമാനങ്ങള്‍ കെെകൊള്ളുകയും ചെയ്യും.

അടുത്ത അഞ്ച് വര്‍ഷത്തിനകം ഇന്ത്യയിലെ മെഡിക്കല്‍ കോളേജുകളില്‍ 75,000 സീറ്റുകള്‍ വര്‍ധിപ്പിക്കും. വികസിത ഇന്ത്യ 2047 എന്നത് ‘ആരോഗ്യകരമായ ഇന്ത്യ’ ആയിരിക്കണം, ഇതിനായി പോക്ഷകാഹാരകുറവ് പൂർണ്ണമായും തുടച്ചുമാറ്റാനുള്ള പദ്ധതിയും ആരംഭിച്ചിട്ടുണ്ട്.

പ്രതിരോധ മേഖലയിലും നമ്മള്‍ നമ്മൾ സ്വയം പര്യാപ്തരാകുകയാണ്. ഇന്ന് പ്രതിരോധ ഉപകരണങ്ങളുടെ നിർമ്മാണത്തിൽ നമുക്ക് സ്വന്തം ഐഡൻ്റിറ്റിയുണ്ടെന്നും പ്രതിരോധ ഉല്‍പാദന മേഖലയുടെ ഹബ്ബായി ഇന്ത്യ മാറിയെന്നും പ്രധാനമന്ത്രി പറഞ്ഞു.2036ലെ ഒളിംപിക്സ് ഇന്ത്യയിൽ നടക്കണം. അതിനുള്ള തയ്യാറെടുപ്പിലാണ് രാജ്യമെന്ന് നരേന്ദ്ര മോദി പറഞ്ഞു.

ഏക സിവില്‍ കോഡിനെക്കുറിച്ചും പ്രധാനമന്ത്രി പ്രസംഗത്തില്‍ പരാമർശിച്ചു. നിലവിലെ സിവില്‍ കോഡ് മതപരമായ സിവില്‍ കോഡാണ്. അത് വിഭജനം ഉണ്ടാക്കും. ഇതില്‍ മാറ്റം വേണം. രാജ്യത്ത് ഇക്കാര്യത്തില്‍ ചര്‍ച്ച വേണം. രാജ്യത്തിന് മതേതര സിവില്‍ കോഡാണ് ആവശ്യമെന്നും പ്രധാനമന്ത്രി പറഞ്ഞു.

മോദിയുടെ തുടര്‍ച്ചയായ 11ാം സ്വാതന്ത്ര്യദിന പ്രസംഗമാണിത്. ഒളിമ്പിക് താരങ്ങള്‍, യുവാക്കള്‍, ഗോത്രസമൂഹം, കര്‍ഷകര്‍, സ്ത്രീകള്‍, കേന്ദ്ര പദ്ധതികളുടെ ഗുണഭോക്താക്കള്‍, മറ്റ് വിശിഷ്ടാതിഥികള്‍ എന്നിങ്ങനെ വിവിധ മേഖലകളില്‍നിന്നുള്ള 6000 പ്രത്യേക അതിഥികള്‍ക്കാണ് ചടങ്ങിലേക്ക് ക്ഷണമുള്ളത്.

നേവിയുടെ തെരച്ചിലിൽ നിർണായക കണ്ടെത്തൽ; ലോറിയിൽ തടികെട്ടിയ കയറും കൂടുതൽ ലോഹഭാഗങ്ങളും കണ്ടെത്തി

0
Spread the love

ഷിരൂര്‍:ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ ലോറി ഡ്രൈവര്‍ അര്‍ജുനെ കണ്ടെത്താനുള്ള ഗംഗാവലി പുഴയിലെ തെരച്ചിലില്‍ വീണ്ടും ലോറിയുടെ കൂടുതല്‍ ലോഹ ഭാഗങ്ങള്‍ കണ്ടെത്തി. ഇതിനുപുറമെ ലോറിയില്‍ മരത്തടികള്‍ കെട്ടാനുപയോഗിച്ച കയറും കണ്ടെത്തിയിട്ടുണ്ട്. നേവിയുടെ തെരച്ചിലിലാണ് നിര്‍ണായക കണ്ടെത്തല്‍.അതേസമയം, ഈ സ്ഥലം കേന്ദ്രീകരിച്ച് നേവി ഡൈവിങ് സംഘവും ഈശ്വര്‍ മല്‍പെയുടെ നേതൃത്വത്തിലുള്ള മത്സ്യത്തൊഴിലാളികളും തെരച്ചില്‍ തുടരുകയാണ്. കയര്‍ ഉള്‍പ്പെടെ കണ്ടെത്തിയ സ്ഥലം കേന്ദ്രീകരിച്ചാണ് തെരച്ചിൽ. നേരം ഇരുട്ടുന്നതുവരെ പരമാവധി തെരച്ചില്‍ നടത്താനാണ് തീരുമാനം.

പുതുതായി ലോറിയുടെ ഗിയറിന്‍റെ ഭാഗമാണെന്ന് കരുതുന്ന ലോഹങ്ങളാണ് കണ്ടെത്തിയത്. ഇത് അര്‍ജുന്‍റെ ലോറിയുടേതാണോ എന്ന് ഉറപ്പിക്കാൻ സീരിയല്‍ നമ്പര്‍ ഉള്‍പ്പെടെ പരിശോധിക്കണം. ഇതിനായി ഭാരത് ബെന്‍സ് കമ്പനിക്ക് ലോഹഭാഗങ്ങള്‍ അയച്ചുകൊടുത്തിട്ടുണ്ട്.ഈശ്വര്‍ മല്‍പെയ്ക്കൊപ്പം മറ്റു രണ്ടു മത്സ്യത്തൊഴിലാളികളും ഡൈവിങ് നടത്തി പരിശോധന നടത്തുന്നുണ്ട്. വളരെ കരുതലോടെയുള്ള തെരച്ചിലാണ് നടത്തുന്നത്. നാവിക സേനയുടെ ഡൈവിങ് ടീമും പുഴയിലിറങ്ങി പരിശോധന നടത്തുന്നുണ്ട്.അതേസമയം, പുഴയിലെ മണ്ണും കല്ലും മരങ്ങളും വെല്ലുവിളിയാകുകയാണ്. പതിനഞ്ചിലധികം തവണയാണ് ഇന്ന് മാത്രം ഈശ്വര്‍ മല്‍പെ പുഴയുടെ അടിത്തട്ടിലേക്ക് ഡൈവ് ചെയ്തത്. പുഴയിലെ മണ്ണ് നീക്കം ചെയ്ത് പരിശോധിക്കുന്നതിനായി തിങ്കളാഴ്ച ഡ്രെഡ്ജര്‍ എത്തിക്കാനും തീരുമാനമായിട്ടുണ്ട്

അയോധ്യ രാമക്ഷേത്രത്തിലേക്കുള്ള 50 ലക്ഷം വിലവരുന്ന വഴി വിളക്കുകൾ മോഷണം പോയി; അന്വേഷണം

0
Spread the love

അയോധ്യ: അയോധ്യ രാമക്ഷേത്രത്തിലേക്കുള്ള രാംപഥ്, ഭക്തിപഥ് എന്നീ റോഡുകളില്‍ സ്ഥാപിച്ചിരുന്ന വിളക്കുകള്‍ മോഷണം പോയി. 3,800 മുള വിളക്കുകളും 36 പ്രൊജക്ടര്‍ ലൈറ്റുകളുമാണ് മോഷണം പോയത്. ഏകദേശം 50 ലക്ഷം രൂപയിലേറെ വിലമതിക്കുന്ന വിളക്കുകളാണ് ഇവ. മേയ് മാസത്തില്‍ നടന്ന മോഷണം ഇപ്പോഴാണ് പുറത്തുവന്നത്.മോഷണത്തെ കുറിച്ച് പരാതി ലഭിച്ചതിനെ തുടര്‍ന്ന് രാം ജന്മഭൂമി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

വിളക്കുകള്‍ സ്ഥാപിക്കാനായി അയോധ്യ വികസന അതോറിറ്റി കരാര്‍ നല്‍കിയ യാഷ് എന്റര്‍പ്രൈസസ്, കൃഷ്ണ ഓട്ടോമൊബൈല്‍സ് എന്നീ കമ്പനികളുടെ പ്രതിനിധികളാണ്‌ പരാതി നല്‍കിയത്. രാമക്ഷേത്ര പരിസരത്തെ വലിയ സുരക്ഷാ സന്നാഹങ്ങള്‍ക്കിടെയാണ് മോഷണം നടന്നത്.ആഗസ്റ്റ് ഒമ്പതിനാണ് പൊലീസിന് പരാതി ലഭിച്ചത്. കരാറുകമ്പനി പ്രതിനിധി ശേഖര്‍ ശര്‍മയാണ് പരാതിക്കാരന്‍. മാര്‍ച്ച് 19 വരെ എല്ലാ വിളക്കുകളും അതാതിടങ്ങളില്‍ ഉണ്ടായിരുന്നുവെന്ന് ശേഖര്‍ ശര്‍മ പറഞ്ഞു. മേയ് ഒമ്പതിന് നടത്തിയ പരിശോധനയിലാണ് ചില വിളക്കുകള്‍ നഷ്ടപ്പെട്ടതായി ശ്രദ്ധയില്‍പെട്ടത്. 6,400 മുള വിളക്കുകളും 96 പ്രൊജക്ടര്‍ ലൈറ്റുകളുമാണ് സ്ഥാപിച്ചത്. വിശദമായ പരിശോധനയില്‍ ഇതില്‍ 3,800 മുള വിളക്കുകളും 36 പ്രൊജക്ടര്‍ ലൈറ്റുകളും നഷ്ടപ്പെട്ടതായി കണ്ടെത്തിയെന്നും ശേഖര്‍ ശര്‍മ പറഞ്ഞു.

ഓണത്തിനോടനുബന്ധിച്ച് പഴം, പച്ചക്കറി ഉത്പ്പന്നങ്ങളുടെ വില നിയന്ത്രിക്കുന്നതിന് ശക്തമായ നടപടിയെന്ന് മന്ത്രി

0
Spread the love

തിരുവനന്തപുരം: ഓണത്തിനോടനുബന്ധിച്ച് സംസ്ഥാനത്ത് നിത്യോപയോഗ സാധനങ്ങളുടെയും പഴം, പച്ചക്കറി ഉത്പ്പന്നങ്ങളുടെയും വില നിയന്ത്രിക്കുന്നതിന് ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഭക്ഷ്യ- പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍ അനില്‍ അറിയിച്ചു.

സംസ്ഥാനത്ത് വിലക്കയറ്റം സംബന്ധിച്ച സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി ലാന്‍റ് റവന്യു കമ്മീഷണര്‍, ജില്ലാ കളക്ടര്‍മാര്‍, ഭക്ഷ്യ വകുപ്പ് സെക്രട്ടറി, സിവില്‍സപ്ലൈസ് കമ്മീഷണര്‍, ലീഗല്‍ മെട്രോളജി കണ്‍ട്രോളര്‍ ഉള്‍പ്പെടെയുള്ള വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ഓണത്തിന് മുന്നോടിയായി സംസ്ഥാനത്തെ അവശ്യസാധനങ്ങളുടെ വിലനിലവാരം ചര്‍ച്ച ചെയ്യുകയും വിവിധ വകുപ്പുകള്‍ സ്വീകരിച്ചിട്ടുള്ള നടപടികളും മന്ത്രി വിലയിരുത്തി.സംസ്ഥാനത്ത് നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം അവലോകനം ചെയ്യുന്നതിനായി ചീഫ് സെക്രട്ടറി അദ്ധ്യക്ഷനായി സംസ്ഥാനതല കമ്മിറ്റി പ്രവര്‍ത്തിക്കുന്നുണ്ട്. ഈ കമ്മിറ്റി നാലുമാസത്തില്‍ ഒരിക്കല്‍ യോഗം കൂടി നിത്യോപയോഗ സാധനങ്ങളുടെ വിലനിലവാരം സംബന്ധിച്ച് വിലയിരുത്തല്‍ നടത്തുന്നതാണ് രീതി. ക

ഴിഞ്ഞ രണ്ടു മാസങ്ങളിലായി രാജ്യത്ത് വിലവര്‍ധനവ്‌ പ്രകടമായിരുന്നുവെന്നും ഇതിന് ആനുപാതികമായി കേരളത്തിലും വിലക്കയറ്റം പ്രതിഫലിച്ചുവെന്നാണ് വിലയിരുത്തൽ.ഓഗസ്റ്റ്‌ ആദ്യ ആഴ്ചയിലെ വിലനിലവാരം അനുസരിച്ച് ജൂലൈ 31ന് അവസാനിച്ച ആഴ്ചയെക്കാള്‍ അരി , വെളിച്ചെണ്ണ , ചെറുപയര്‍ , കടല , തുവര, മുളക് എന്നിവയുടെ വില കുറഞ്ഞതായാണ് സർക്കാർ വിലയിരുത്തൽ. പഴം , പച്ചക്കറികള്‍ , കോഴിയിറച്ചി എന്നീ ഉത്പ്പന്നങ്ങള്‍ക്കും ആഗസ്റ്റ്‌ മാസത്തില്‍ വിലക്കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.

കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ മാസം പ്രസിദ്ധീകരിച്ച വിലക്കയറ്റം സംബന്ധിച്ച കണക്കുപ്രകാരം ആന്ധ്ര (5.87), ബീഹാര്‍ (6.37), കര്‍ണ്ണാടക (5.98), ഒഡീഷ(7.22) ഉത്‌പാദക സംസ്ഥാനങ്ങളേക്കാള്‍ താഴെയാണ് കേരളത്തിന്റെ (5.83), വിലക്കയറ്റനിരക്കെന്നും സർക്കാ‍ർ വിശദീകരിക്കുന്നു. ഭക്ഷ്യ പൊതുവിതരണ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സെന്റര്‍ ഫോര്‍ പ്രൈസ് റിസേര്‍ച്ച് & മോണിട്ടറിംഗ് സെല്‍ അവശ്യസാധങ്ങളുടെ വിലനിലാവരം പരിശോധിച്ച് സര്‍ക്കാരിന് കൃത്യമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കുണ്ട്.

കടല, തുവര, പഞ്ചസാര, കുറുവഅരി, വെളിച്ചെണ്ണ എന്നിവയുടെ വില വരും മാസങ്ങളില്‍ വിലവര്‍ദ്ധനയ്ക്ക് സാധ്യതയുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഈ സാഹചര്യത്തിൽ അവശ്യ സാധനങ്ങളുടെ ലഭ്യത കൂട്ടാന്‍ നടപടി സ്വീകരിക്കുവാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി.വിലക്കയറ്റം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി പരിശോധനകള്‍ ശക്തമാക്കാന്‍ മന്ത്രി നിര്‍ദ്ദേശം നല്‍കി. ജില്ലകളില്‍ മൊത്തവ്യാപാരികളുടെ യോഗം വിളിച്ചുകൂട്ടുകയും വിലനിലവാരം വിശകലനം ചെയ്യുകയും വേണം. ജില്ലാ കളക്ടര്‍മാരുടെ നേതൃത്വത്തില്‍ ജില്ലാ താലൂക്ക് സപ്ലൈ ഓഫീസര്‍മാര്‍ , ലീഗല്‍ മെട്രോളജി ഉദ്യോഗസ്ഥര്‍, എ.ഡി.എം , ആര്‍.ഡി.ഒ , അസിസ്റ്റന്റ് കളക്ടര്‍മാര്‍ എന്നിവര്‍ ജില്ലകളില്‍ പരിശോധനകള്‍ക്ക് നേതൃത്വം നല്‍കണമെന്നാണ് നിർദേശം. വിലനിലവാരം പ്രദര്‍ശിപ്പിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് മന്ത്രി നിര്‍ദ്ദേശിച്ചു. ഓണത്തിന് ജില്ലകളില്‍ ഭക്ഷ്യ വകുപ്പ്, റവന്യു, പൊലീസ്, ലീഗല്‍ മെട്രോളജി, ഭക്ഷ്യ സുരക്ഷ എന്നീ വകുപ്പുകളുടെ ആഭിമുഖ്യത്തില്‍ സംയുക്ത സ്ക്വാഡുകള്‍ രൂപീകരിക്കുമെന്നും മന്ത്രി അറിയിച്ചു. യോഗത്തില്‍ ഭക്ഷ്യ വകുപ്പിലെയും റവന്യു വകുപ്പിലെയും, ലീഗല്‍ മെട്രോളജി വകുപ്പിലെയും ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

ഷിരൂര്‍ ദൗത്യം പ്രതിസന്ധിയിൽ; 10 തവണ ഡൈവ് ചെയ്ത് മാല്‍പേ, പുഴയിലടിഞ്ഞ മരങ്ങളും മണ്‍കൂനയും തെരച്ചിലിന് തടസം

0
Spread the love

ഷിരൂര്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനടക്കം മൂന്ന് പേർക്കായുള്ള തെരച്ചിലിൽ പ്രതിസന്ധിയിൽ. പത്തിലേറെ തവണ ഈശ്വർ മാൽപേ പുഴയിലിറങ്ങി തെരച്ചിൽ നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. നേവി സംഘവും പുഴയിൽ ഇറങ്ങി പരിശോധന നടത്തുന്നുണ്ട്. അടിത്തട്ടിലെ മണ്ണ് തെരച്ചിലിൽ വെല്ലുവിളിയാണ് സൃഷ്ടിക്കുന്നത്. തെരച്ചിലിൽ ഇതുവരെ ശുഭ സൂചനങ്ങൾ ഒന്നുമില്ലെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ഉച്ചതിരിഞ്ഞും തെരച്ചിൽ തുടരും. നാളെ തെരച്ചിൽ ഉണ്ടാവില്ല. തെരച്ചിൽ മറ്റന്നാള്‍ പുനരാരംഭിക്കും.

അതേസമയം പുഴയുടെ അടിത്തട്ടിൽ അടിഞ്ഞ് കൂടിയ മണ്ണും മരങ്ങളും പുഴയിൽ മുങ്ങിയുള്ള തെരച്ചിലിന് തടസം സൃഷ്ടിക്കുന്നുവെന്ന് കാർവാർ എംഎൽഎ സതീഷ് സൈൽ പറഞ്ഞു. അഞ്ച് മണിക്കൂര്‍ നീണ്ട തെരച്ചില്‍ ഒന്നും കണ്ടെത്താനായില്ലെന്നും പാറയും മണ്ണും തടസമെന്ന് ഈശ്വര്‍ മാല്‍പേയും പ്രതികരിച്ചു. അടിഞ്ഞ് കൂടിയ മണ്ണ് മാറ്റാതെ മുങ്ങൽ വിദഗ്ധർക്ക് പുഴയുടെ അടിത്തട്ടിൽ പരിശോധന നടത്താനാകില്ലെന്നും ഗോവയിൽ നിന്ന് ഡ്രെഡ്ജർ എത്തിക്കാൻ ശ്രമം തുടങ്ങിയെന്നും എംഎൽഎമാർ പറഞ്ഞു.

ഡ്രഡ്ജർ എത്തിച്ച് മണ്ണ് നീക്കാതെ ഷിരൂരിലെ തെരച്ചിൽ മുന്നോട്ട് പോകില്ലെന്നാണ് കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയിൽ പറഞ്ഞത്. കേരളത്തോട് വീണ്ടും ഡ്രഡ്ജർ ആവശ്യപ്പെട്ടെന്നും ഓപ്പറേറ്റർ ഇല്ലെന്ന മറുപടിയാണ് ലഭിച്ചതെന്നും എംഎൽഎ പറഞ്ഞു. ഗോവയിൽ നിന്ന് ഡ്രഡ്ജർ എത്തിക്കാനുള്ള ശ്രമം തുടങ്ങിയതായും കാർവാർ എംഎൽഎ വ്യക്തമാക്കി. ഈശ്വർ മൽപേയെ പുഴയിൽ ഇറങ്ങുന്നതിൽ നിന്ന് ആരും തടഞ്ഞിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സംസ്ഥാന ചലച്ചിത്ര പുരസ്കാരം: മികച്ച നടൻ മമ്മൂട്ടിയോ പൃഥ്വിരാജോ? പ്രഖ്യാപനം 16ന്

0
Spread the love

തിരുവനന്തപുരം: 54-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾക്കായുള്ള സിനിമകളുടെ സ്‌ക്രീനിംഗ്‌ രണ്ടാം ഘട്ടത്തിലേക്ക്. ചലച്ചിത്ര അക്കാദമി ആസ്ഥാനത്ത് രണ്ടു തിയേറ്ററുകളിലായാണ് നടക്കുന്നത്. ആദ്യ ഘട്ടത്തിൽ 160 ലേറെ സിനിമകളുണ്ടായിരുന്നുവെങ്കിൽ രണ്ടാം ഘട്ടത്തിൽ അത് അമ്പതിൽ താഴെ മാത്രമാണ് എന്നാണ് റിപ്പോർട്ട്.

ഓഗസ്റ്റ് 15നകം അന്തിമ പട്ടികയിലെത്തിയ ചിത്രങ്ങളുടെ സ്ക്രീനിങ് പൂർത്തിയാക്കുകയും ഓഗസ്റ്റ് 16ന് പുരസ്‌കാരം പ്രഖ്യാപിക്കുകയും ചെയ്യുമെന്നാണ് സൂചന.സംവിധായകനും തിരക്കഥാകൃത്തുമായ സുധീര്‍ മിശ്രയാണ് ജൂറി അധ്യക്ഷന്‍. സംവിധായകന്‍ പ്രിയനന്ദനും ഛായാഗ്രാഹകന്‍ അഴകപ്പനുമാണ് ജൂറി അധ്യക്ഷന്‍മാര്‍. സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി, എഴുത്തുകാരന്‍ എന്‍ എസ് മാധവന്‍ എന്നിവര്‍ ജൂറി അംഗങ്ങളാണ്.

മികച്ച സിനിമ, സംവിധായകൻ, നടൻ, നടി എന്നീ വിഭാഗങ്ങളിൽ കടുത്ത മത്സരമുണ്ടാകുമെന്നാണ് സൂചന. ബ്ലെസി ചിത്രം ആടുജീവിതം, ഓസ്കാർ നോമിനേഷൻ ഒഫീഷ്യൽ എൻട്രിയായ ജൂഡ് ആന്തണി ജോസഫിന്റെ 2018, ജിയോ ബേബിയുടെ കാതൽ ദി കോർ തുടങ്ങിയ സിനിമകൾ മികച്ച സിനിമയ്ക്കുള്ള മത്സരത്തിലുണ്ട്.മമ്മൂട്ടി, പൃഥ്വിരാജ് എന്നീ പേരുകളാണ് മികച്ച നടന്റെ പട്ടികയിൽ പ്രധാനമായി കേൾക്കുന്നത്. കാതൽ ദി കോർ, കണ്ണൂർ സ്‌ക്വാഡ് എന്നീ സിനിമകളിലെ പ്രകടനം മമ്മൂട്ടിക്ക് സാധ്യതകൾ കൽപിക്കുമ്പോൾ ആടുജീവിതത്തിനായി പൃഥ്വിരാജ് നടത്തിയ പരിവർത്തനം അങ്ങനെ തള്ളിക്കളയാൻ കഴിയുന്നതുമല്ല. ഇത്തവണ മികച്ച നടനുള്ള പുരസ്‌കാരം ലഭിച്ചാൽ ഏറ്റവും അധികം തവണ സംസ്ഥാന പുരസ്‌കാരം നേടുന്ന നടനായി മമ്മൂട്ടി മാറും. കഴിഞ്ഞ തവണ നന്‍പകല്‍ നേരത്ത് മയക്കം എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ മികച്ച നടനുള്ള പുരസ്‌കാരം മമ്മൂട്ടി സ്വന്തമാക്കിയിരുന്നു.

മികച്ച നടി എന്ന പട്ടികയിൽ പ്രധാനമായി കേൾക്കുന്ന പേരുകൾ ഉർവശി, പാർവതി തിരുവോത്ത് എന്നിവരുടേതാണ്. ക്രിസ്റ്റോ ടോമി സംവിധാനം ചെയ്ത ഉള്ളൊഴുക്ക് എന്ന സിനിമയിലൂടെ തന്നെയാണ് ഇരുവരും പട്ടികയിൽ ഇടം നേടിയിരിക്കുന്നത്. ഇക്കുറി പുരസ്‌കാരം നേടാനായാല്‍ ഉർവശിയുടെ ആറാമത്തെ സംസ്ഥാന പുരസ്കാരമായിരിക്കുമത്. പാർവതി ഇതിന് മുന്നേ രണ്ട് തവണ മികച്ച നടിയായിട്ടുണ്ട്. ഈ പട്ടികകള്‍ക്കപ്പുറം അപ്രതീക്ഷിത പുരസ്‌കാരങ്ങളുടെ സാധ്യതകളും തള്ളിക്കളയാ

ഇഞ്ചിക്കും വെളുത്തുള്ളിക്കുമൊക്കെ ശരീരഭാരം കുറയ്ക്കുന്ന കാര്യത്തിൽ ഇത്ര കഴിവോ?

0
Spread the love

ശരീരഭാരം കുറയ്ക്കുക എന്നതാണ് ഇന്ന് പലരും നേരിടുന്ന വലിയ വെല്ലുവിളി. കൊഴുപ്പും കാര്‍ബോഹൈട്രേറ്റും പഞ്ചസാരയും എണ്ണയും അടങ്ങിയ ഭക്ഷണങ്ങള്‍ ഒഴിവാക്കി കലോറി വളരെ കുറഞ്ഞ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുകയാണ് ശരീരഭാരം നിയന്ത്രിക്കാന്‍ ആദ്യം ചെയ്യേണ്ടത്. നാം ഭക്ഷണങ്ങളില്‍ ഉപയോഗിക്കുന്ന മിക്ക സുഗന്ധവ്യജ്ഞനങ്ങളും വണ്ണം കുറയ്ക്കാന്‍ സഹായിക്കുന്നവയാണ്. അത്തരത്തില്‍ വണ്ണം കുറയ്ക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില സുഗന്ധവ്യജ്ഞനങ്ങളെ പരിചയപ്പെടാം.

1.ഇഞ്ചി

ജിഞ്ചറോൾസ്, ഷോഗോൾസ് എന്നറിയപ്പെടുന്ന സംയുക്തങ്ങൾ ഇഞ്ചിയിൽ അടങ്ങിയിട്ടുണ്ട്. ഇത് ഉപാപചയപ്രവർത്തനത്തെ വേഗത്തിലാക്കുകയും ദഹനം മെച്ചപ്പെടുത്തുകയും ശരീരഭാരം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു.

2. മഞ്ഞള്‍

കുര്‍കുമിന്‍ എന്ന രാസവസ്തുവാണ് മഞ്ഞളിന് അതിന്റെ നിറം നല്‍കുന്നത്. കൊഴുപ്പ് കത്തിച്ചു കളയാന്‍ ഇവയ്ക്ക് കഴിവുണ്ട്. അതുവഴി വയര്‍ കുറയ്ക്കാനും ശരീര ഭാരം കുറയ്ക്കാനും സഹായിക്കും. ഇതിനായി ഒരു ഗ്ലാസ് വെള്ളം തിളപ്പിച്ച് അതിലേയ്ക്ക് അര ടീസ്പൂൺ മഞ്ഞളും അര ടീസ്പൂണ്‍ ഇഞ്ചി നീരും ചേർക്കുക. എല്ലാ ദിവസവും രാവിലെ വെറും വയറ്റിൽ ഈ പാനീയം കുടിക്കുന്നത് വണ്ണം കുറയ്ക്കാന്‍ സഹായിക്കും.

3. ഉലുവ

ഫൈബര്‍ ധാരാളം അടങ്ങിയ ഉലുവ വിശപ്പിനെ നിയന്ത്രിക്കാന്‍ സഹായിക്കും. ദിവസവും രാവിലെ ഉലുവ ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് വണ്ണം കുറയ്ക്കാനും വയറിലെ കൊഴുപ്പ് സ്വാഭാവികമായി എരിച്ചു കളയുവാനും സഹായിക്കും.

4. കറുവപ്പട്ട

നിരവധി ഔഷധ ​ഗുണങ്ങളുള്ള ഒരു സുഗന്ധവ്യജ്ഞനമാണ് കറുവപ്പട്ട. ആന്റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ കറുവപ്പട്ട ശരീരഭാരം കുറയ്ക്കാനും അമിതവണ്ണം ഇല്ലാതാക്കാനും സഹായിക്കും.

5. വെളുത്തുള്ളി

വെളുത്തുള്ളിയിലെ അല്ലിസിന്‍ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാനും പ്രമേഹത്തെ നിയന്ത്രിക്കാനും ശരീരഭാരം കുറയ്ക്കാനും സഹായിക്കും.

50 വർഷത്തിൽ കൂടുതൽ ഒരു ഡാമിനും ആയുസില്ലെന്ന് ശാസ്ത്രലോകം പറയുമ്പോൾ മുല്ലപ്പെരിയാർ സുരക്ഷിതമെന്ന് മുഖ്യമന്ത്രി പറയുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണ്: പിസി ജോര്‍ജ്

0
Spread the love

കോട്ടയം: മുല്ലപ്പെരിയാര്‍ ഡാമിന്‍റെ സുരക്ഷ സംബന്ധിച്ച മുഖ്യമന്ത്രിയുടെയും ജലവിഭവ വകുപ്പ് മന്ത്രിയുടെയും പ്രസ്താവനയ്ക്കെതിരെ മുൻ എംഎല്‍എയും ബിജെപി നേതാവുമായ പിസി ജോര്‍ജ്. മുല്ലപ്പെരിയാര്‍ ഡാമിന് ഒരു പ്രശ്നവു ഇല്ലെന്നാണ് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി റോഷി അഗസ്റ്റിനും പറയുന്നതെന്നും ഇത് എന്തിന്‍റെ അടിസ്ഥാനത്തിലാണെന്നും പിസി ജോര്‍ജ് ചോദിച്ചു.

മുല്ലപ്പെരിയാര്‍ ഡാം ഉള്‍പ്പെടെ 50 വർഷത്തിൽ കൂടുതൽ ഒരു ഡാമിനും ആയുസില്ലെന്ന് ശാസ്ത്രലോകം പറയുമ്പോൾ എന്ത് അടിസ്ഥാനത്തിലാണ് ഡാമിന് പ്രശ്നമില്ല എന്ന് മുഖ്യമന്ത്രി പറയുന്നത്? ഇന്ത്യാ സഖ്യം നേതാക്കളായ പിണറായി വിജയനും തമിഴ്നാട് മുഖ്യമന്ത്രിയും ചർച്ച ചെയ്താൽ തീരുന്ന പ്രശ്നം മാത്രമാണുള്ളത്. ഇക്കാര്യത്തില്‍ ഇരുകൂട്ടരും ചര്‍ച്ച ചെയ്ത് പരിഹാരം കണ്ടെത്തണം. വിഷയത്തിൽ പ്രധാനമന്ത്രിയുടെ ഇടപെടൽ അനിവാര്യമെന്നും പി.സി ജോര്‍ജ് പറഞ്ഞു. കോട്ടയത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പിസി ജോര്‍ജ്.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts