Home Blog Page 6

ചുറുചുറുക്ക് നഷ്ടപ്പെട്ടപോലെ തോന്നുന്നുണ്ടോ? നിങ്ങളെ വാർദ്ധക്യത്തിലേക്ക് തള്ളിവിടുന്ന 6 ഭക്ഷണങ്ങൾ ഇവയാണ്..

0
Spread the love

നമ്മൾ കഴിക്കുന്ന ഭക്ഷണത്തിന് നമ്മുടെ ആരോഗ്യം മുതൽ മാനസീകാവസ്ഥ വരെ നിയന്ത്രിക്കുന്നതിൽ പ്രധാന പങ്കുണ്ട്. എന്നാലിപ്പോൾ നമ്മെ പെട്ടന്ന് വാർദ്ധക്യാവസ്ഥയിലേക്ക് നയിക്കുന്നതിനുപിന്നിലും നമ്മുടെ ഭക്ഷണ ക്രമത്തിന് പങ്കുണ്ടെന്നാണ് ഗവേഷകരുടെ പുതിയ കണ്ടെത്തൽ. അതിവേഗം നമ്മെ വർദ്ധക്യത്തിലേക്ക് തള്ളിവിടുന്ന 6 ഭക്ഷണങ്ങൾ ഇവയാണ് :-

1. കോഫി: ഒരു ദിവസം 6 കപ്പിൽ കൂടുതൽ കോഫി കുടിക്കുന്നത് തലച്ചോറിന്റെ വലിപ്പം ക്രമേണ കുറയുന്നതിനും മറവിരോഗം ബാധിക്കുന്നതിനുള്ള സാധ്യതകൾ വർദ്ധിപ്പിക്കുമെന്നാണ് വിദഗ്ധർ പറയുന്നത്. എന്നാൽ ഒരു കോഫിയൊക്കെ കുടിക്കുന്നതിൽ പ്രശ്‌നമില്ല. ഒരു കപ്പ് കോഫിക്ക് നമ്മുടെ പ്രായം രണ്ടരവയസ്സ് കൂടുതൽ തോന്നിപ്പിക്കാനാകുമെന്നാണ് പഠനങ്ങൾ പറയുന്നത്.

2 . പാൽ ഉൽപന്നങ്ങൾ: എന്നും പാൽ കുടിക്കുന്നത് ഹൃദയസംബന്ധമായ അസുഖങ്ങൾ ഓസ്റ്റിയോപോറോസിസ്, വന്കുടലിനെ ബാധിക്കുന്ന കാൻസർ എന്നിവയ്‌ക്കുള്ള സാധ്യത വർദ്ധിപ്പിക്കും. പാൽ ചൂടാക്കാതെ കുടിക്കുന്നവരിൽ പ്രോസ്റ്റേറ്റ് കാൻസർ, പാർക്കിൻസൺസ് രോഗം എന്നിവയുടെ സാധ്യത കൂടുതലാണ്

3. എരിവുള്ള ഭക്ഷണങ്ങൾ :വളരെയധികം മസാലക്കൂട്ടുകൾ ചേർത്ത ആഹാര പദാർത്ഥങ്ങൾ കഴിക്കുന്നത് ചെറുപ്രായത്തിൽത്തന്നെ നിങ്ങളെ മറവി രോഗത്തിലേക്ക് തള്ളിവിടും. പ്രിസർവേറ്റിവുകളുടെയും സത്യത്തിന്റെയും മിശ്രിതമായ പാക്കറ്റ് മസാലകളും സോസുകളും ഉപയോഗിക്കുന്നത് തലച്ചോറിനെ ദോഷകരമായി ബാധിക്കും

4. സോഡിയം :സോഡിയം ഹൃദയാരോഗ്യത്തിന് ദോഷകരമാണെന്നത് എല്ലാവർക്കും അറിയുന്ന കാര്യമാണ്. ശരീരത്തിൽ അമിതമായ സോഡിയത്തിന്റെ അളവ് ഉയർന്ന രക്ത സമ്മർദ്ദം, പക്ഷാഘാതം, ഹൃദ്രോഗം, മറ്റ് വാർദ്ധക്യ രോഗങ്ങൾ എന്നിവയ്‌ക്ക് കാരണമാകും. ഒരുദിവസം 12,000 മില്ലിഗ്രാം സോഡിയത്തിൽ കൂടുതൽ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ബുദ്ധിവൈകല്യത്തിലേക്ക് നയിക്കുമെന്നും പഠനങ്ങൾ പറയുന്നു.

5. കാർബോഹൈഡ്രേറ്റ് :ധാന്യകം അഥവാ കാർബോ ഹൈഡ്രേറ്റ് ഒഴിവാക്കി പ്രോട്ടീൻ കൂടുതലായുള്ള കീറ്റോ ഡയറ്റ് ആളുകൾ വ്യാപകമായി പിന്തുടരുന്നുണ്ട്. ഇത് പക്ഷെ പ്രായക്കൂടുതലിന് കാരണമാകുമെന്നാണ് പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നത്. എന്നാൽ കാർബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണങ്ങൾ അമിതമായി കഴിക്കുന്നതും ഇതേ ഫലം നൽകും. മിതമായ അളവിൽ ഭക്ഷണത്തിൽ ധാന്യകത്തിന്റെ അളവ് നിയന്ത്രിച്ച് നിർത്തുക എന്നതാണ് പോംവഴി.

6. കൃത്രിമ മധുരം :കൃത്രിമ മധുരമടങ്ങിയ പലഹാരങ്ങൾ മനുഷ്യനിർമിത രാസവസ്തുക്കളാണ്. ഇവ അധികമായി കഴിക്കുന്നത് ഹൃദയാഘാതം, സ്ട്രോക്ക് എന്നിവയുൾപ്പെടെയുള്ള ഹൃദ്രോഗങ്ങൾ വിളിച്ചുവരുത്തും. എന്നും ഡയറ്റിന്റെ ഭാഗമായി സോഡാ കുടിക്കുന്നതും മറവിരോഗത്തിലേക്ക് നയിക്കുമെന്ന് വിദഗ്ധർ പറയുന്നു.

ജീവൻ നിലനിർത്തണമെങ്കിൽ 30 ലക്ഷത്തിന്റെ ശസ്ത്രക്രിയ വേണം; നടൻ വിഷ്ണുപ്രസാ​ദ് ​ഗുരുതരാവസ്ഥയിൽ

0
Spread the love

സിനിമ-സീരിയൽ നടൻ വിഷ്ണു പ്രസാ​ദ് ​ഗുരുതരാവസ്ഥയിൽ. കരൾ രോ​ഗത്തെ തുടർന്ന് ​താരം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് ചികിത്സയിലുള്ളത്. മിനിസ്ക്രീൻ പരമ്പരകളിൽ സജീവമായ താരത്തിന്റെ ചികിത്സകൾക്കായി സുഹൃത്തുക്കൾ സാമ്പത്തിക സഹായം തേടുന്നുണ്ട്. കരൾ മാറ്റിവയ്‌ക്കൽ ശസ്ത്രക്രിയക്ക് വിധേയനായാൽ മാത്രമേ താരത്തിന്റെ ജീവൻ നിലനിർത്താനാകൂ എന്നാണ് വിവരം.ഇതിനായി 30 ലക്ഷം രൂപയോളം ചെലവ് വരും.

സീരിയൽ താരങ്ങളുടെ സംഘനടയായ ആത്മ ആകുന്ന വിധം സഹായം നൽകുമെന്ന് അറിയിച്ചിട്ടുണ്ട്. വിഷ്ണു പ്രസാദ് താരസംഘടനയായ അമ്മയിലും അം​ഗമാണെന്നാണ് സൂചന. എങ്കിൽ സിനിമ പ്രവർത്തകരും സഹായം എത്തിച്ചേക്കുമെന്നാണ് സൂചന. കാശി, കൈ എത്തും ദൂരത്ത്, റൺവേ, മാമ്പഴക്കാലം, ലയൺ, ബെൻ ജോൺസൺ, ലോകനാഥൻ ഐ എ എസ്, പതാക, മാറാത്ത നാട് തുടങ്ങിയവയാണ് താരത്തിന്റെ ശ്രദ്ധേയമായ ചിത്രങ്ങൾ. ഭാര്യയും രണ്ടു പെൺമക്കളുമാണ് താരത്തിനുള്ളത്.

എത്രയൊക്കെ ശ്രദ്ധിച്ചാലും ചതിയിൽ വീഴാം; സത്യമെന്താണെന്ന് കാലം തെളിയിക്കും, പ്രതികരിച്ച് നടി നിഷ സാരംഗ്

0
Spread the love

സിനിമകളിലൂടെയും സീരിയലുകളിലൂടെയും മലയാളികളുടെ പ്രിയതാരമായി മാറിയ നടിയാണ് നിഷാ സാരംഗ്. ഫ്ലവേഴ്സ് ചാനലിൽ സംപ്രേഷണം ചെയ്യുന്ന ഉപ്പും മുളകും സീരിയലിലൂടെ ശ്രദ്ധേയയായ താരത്തെ മലയാളികൾക്ക് ബാലുവിന്റെ ഭാര്യയും മുടിയനും കേശുവും ലച്ചുവും പാറുവുമടങ്ങുന്ന കുടുംബത്തിന്റെ അമ്മയായ നീലുവായി കാണാനാണ് ഏറെ ഇഷ്ടം. സീരിയലിന്റെ അണിയറ പ്രവർത്തകരുമായി ഉണ്ടായ ചില അഭിപ്രായ വ്യത്യാസങ്ങളുടെ പേരിൽ സീരിയലിന്റെ കൂടുതൽ സീസണുകൾ വന്നിരുന്നില്ല. ഇക്കാര്യം നിഷ അടങ്ങുന്ന പ്രധാന ആർട്ടിസ്റ്റുകൾ തന്നെ വെളിപ്പെടുത്തിയിരുന്നു.

ഇപ്പോഴിതാ ഏറ്റവും ഒടുവിൽ പുറത്തുവന്ന താരത്തിന്റെ ഒരു അഭിമുഖത്തിൽ ഉപ്പും മുളകും സീരിയൽ വീണ്ടും ആവർത്തിക്കുമോ എന്ന അവതാരകന്റെ ചോദ്യത്തിനുമുന്നിൽ നൽകിയ മറുപടിയാണ് ചർച്ചയാവുന്നത്. ഉപ്പും മുളകിന്റെ ടീം തന്നെ ഇനി ഉണ്ടാകുമോ എന്ന് സംശയമാണെന്നും അക്കാര്യം ചർച്ച ചെയ്യാതിരിക്കുന്നതാണ് നല്ലതെന്നുമാണ് നിഷ വ്യക്തമാക്കിയത്.

‘സത്യമെന്താണെന്ന് കാലം തെളിയിക്കും. ആ വിഷയത്തിൽ കൂടുതൽ സംസാരിക്കാതിരിക്കുന്നതായിരിക്കും ഇപ്പോൾ നല്ലത്. സിനിമാ-സീരിയൽ മേഖലയിൽ മാത്രമല്ല, ഏതു മേഖലയിൽ ആണെങ്കിലും നമുക്ക് എല്ലാവരേയും വിശ്വസിക്കാൻ സാധിക്കില്ല. നമുക്കു ചുറ്റും പല തരത്തിലുള്ള ആളുകൾ ഉണ്ടാകും. എത്രയൊക്കെ ശ്രദ്ധിച്ചാലും ചിലപ്പോൾ ചതിയിൽ വീഴാം. വീഴാതെ നോക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്. കഥാപാത്രം ചെയ്യുമ്പോൾ ആ കഥാപാത്രമായി മാത്രം ഇരിക്കുക. ഒപ്പം അഭിനയിച്ചവരേയും കഥാപാത്രങ്ങളായി മാത്രം കാണുക. അതാണ് നല്ലത്. സംഭവിച്ചത് സംഭവിച്ചു. ഇനി അടുത്തത് ദൈവം എന്താണോ നമുക്ക് വിധിച്ചിരിക്കുന്നത് അതുപോലെയേ നടക്കൂ. ഒന്നുകിൽ അത്, അല്ലെങ്കിൽ മറ്റൊന്ന്. എന്തായാലും ജീവിച്ചല്ലേ പറ്റൂ, ആ ടീം തന്നെ ഇനി ഉണ്ടാകുമോയെന്ന് പറയാൻ സാധിക്കില്ല. നമ്മൾ ആഗ്രഹിക്കുന്നത് പോലെ എല്ലാം നടക്കണം എന്നൊന്നുമില്ലല്ലോ” നിഷ പറഞ്ഞതിങ്ങനെ.

‘കൃഷ്ണന് ഒരു ഉമ്മ’; ഗുരുവായൂർ വിവാദത്തിന് പിന്നാലെ പുതിയ വിവാദത്തിൽ ജെസ്ന സലീം

0
Spread the love

ഗുരുവായൂർ ക്ഷേത്രത്തിൽ ഹൈക്കോടതി ഉത്തരവ് ലംഘിച്ച് വീഡിയോ ചിത്രീകരിച്ച ജസ്ന സലീമിനെതിരെ ദിവസങ്ങൾക്ക് മുമ്പാണ് പൊലീസ് കേസെടുത്തത്. ഗുരുവായൂർ കിഴക്കേനടയിൽ കൃഷ്ണ വിഗ്രഹത്തിൽ മാലചാർത്തി വീഡിയോയെടുത്തെന്നാണ് എഫ്‌ഐആറിലുള്ളത്. വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചതിനെതിരെ ദേവസ്വം ബോർഡ് തന്നെയാണ് പരാതി നൽകിയത്. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്

ഇപ്പോഴിതാ വിവാദങ്ങൾക്ക് പിന്നാലെ വീണ്ടും ശ്രീകൃഷ്ണ വിഗ്രഹത്തിനൊപ്പം ഫോട്ടോ ഷൂട്ട് നടത്തിയിരിക്കുകയാണ് ജസ്ന. വിഷുക്കണിക്ക് വേണ്ടി സ്ഥാപിച്ച കൃഷ്ണ വിഗ്രഹത്തിൽ ചുംബിച്ചും ജസ്ന ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നുണ്ട്. വീഡിയോയ്ക്ക് താഴെ വ്യാപക വിമർശനങ്ങൾ ഉയരുന്നുണ്ട്.

വിശ്വാസം അത് മനസ്സിൽ സൂക്ഷിക്കുക ആളുകളെ കാണിക്കാൻ ഉള്ളതല്ല, ഒരിക്കലും ഒരു ദൈവത്തിനും ഉമ്മ കൊടുക്കാറില്ല…. സ്‌നേഹം.. ഇഷ്ടം… ഭക്തി ഒക്കെ കൈ കൂട്ടി നമസ്‌കരിക്കും- തുടങ്ങിയ കമന്റുകളാണ് വീഡിയോയ്ക്ക് താഴെ വരുന്നത്.

ജന്മദിനാഘോഷത്തിന് ജസ്ന ഗുരുവായൂരിലെ നടപ്പന്തലിൽ വച്ച് കേക്ക് മുറിച്ചത് നേരത്തെ വിവാദമായിരുന്നു. ഇതിനെതിരെ നിരവധിപേർ രംഗത്തെത്തി. യുവതിക്കെതിരെ ചിലർ ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തു. ഹർജി ലഭിച്ചതിന് പിന്നാലെ ഹൈക്കോടതി ഗുരുവായൂർ ക്ഷേത്രത്തിലെ നടപ്പന്തലിൽ വീഡിയോഗ്രാഫിക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.

ഇതാണോ 2025ലെ വിഷു? രേണു മാത്രമല്ല വിധവയായ ഒരേ ഒരു സ്ത്രീ, വൈറൽ ഫോട്ടോഷൂട്ടിൽ വിമർശനവുമായി സ്വപ്ന സുരേഷ്

0
Spread the love

അന്തരിച്ച കലാകാരൻ കൊല്ലം സുധിയുടെ ഭാര്യ രേണുവിനെ ചുറ്റിപ്പറ്റിയുള്ള വിമർശനങ്ങൾ സോഷ്യൽ മീഡിയയിൽ മുറുകുന്നതിനിടെ വിഷയത്തിൽ പ്രതികരിച്ച് സ്വർണ്ണ കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ്. രേണു വിഷുവിനോട് അനുബന്ധിച്ച് നടത്തിയ ഫോട്ടോഷൂട്ട് വലിയ വിമർശനങ്ങൾ നേടി കൊടുത്തിരുന്നു. ഇതിൽ പ്രതികരിച്ചാണ് ഇപ്പോൾ സ്വപ്ന സുരേഷും രംഗത്തെത്തിയിരിക്കുന്നത്.

‘ഇതാണോ 2025ലെ പുതിയ വിഷു? ദയവായി ഞങ്ങളുടെ സംസ്കാരത്തെ ബഹുമാനിക്കണമെന്ന് അഭ്യർഥിക്കുന്നു. ആൺകുട്ടികൾ അങ്ങനെ പറയുന്നു. എന്റെ പൊക്കിൾ കാണിച്ചാൽ അമ്മ എന്നെ കൊല്ലുമെന്ന്, കഷ്ടം, വിധവയോ വിവാഹമോചിതയോ ആയ ഒരേയൊരു സ്ത്രീ നിങ്ങൾ മാത്രമല്ല. നിങ്ങളുടെ മണ്ടത്തരം വിൽക്കരുത്. ഭഗവാൻ കൃഷ്ണനെ വിചിത്രമായ ചില സൃഷ്ടികൾ കൊണ്ട് മാറ്റിസ്ഥാപിക്കാൻ കഴിയില്ല’ സ്വപ്ന സുരേഷ് ഫെയ്സ്ബുക്കിൽ കുറിച്ചു

അതേസമയം വിഷയത്തിൽ രേണുവിനെതിരെ അഭിപ്രായം രേഖപ്പെടുത്തി രംഗത്തെത്തിയ സ്വപ്നയെ ന്യായീകരിച്ച് നിരവധി പേർ രംഗത്ത് എത്തിയിട്ടുണ്ടെങ്കിലും സ്വപ്നയ്ക്കെതിരെ അഭിപ്രായം പറയുന്നവരും ചുരുക്കമല്ല. രേണുവിനെ വിമർശിക്കാൻ സ്വപ്നയ്ക്ക് എന്ത് യോഗ്യത, രേണു അവർക്ക് ഇഷ്ടമുള്ളതുപോലെ ജീവിക്കട്ടെ പക്ഷേ ഒരു നാടിനു മുഴുവൻ ചീത്തപ്പേര് വാങ്ങിച്ചു നൽകിയ ആളാണ് സ്വപ്നം എന്നും നീളുന്നു മോശം കമന്റുകൾ.

ട്രോളന്‍മാരേ ഇതാ നിങ്ങൾ കാണാതെപോയ രണ്ട് മണിക്കൂർ വീഡിയോ; കളിയാക്കിയവർക്കുള്ള മറുപടിയുമായി നടി മിയ

0
Spread the love

തിരുനക്കര ക്ഷേത്രോല്‍സവത്തോടനുന്ധിച്ചുള്ള നിർത്തൽ സ്ഥലത്തിന്റെ ഭാഗമായി നടി മിയ അവതരിപ്പിച്ച നൃത്തരൂപം താരത്തിന് സോഷ്യൽ മീഡിയയിൽ വലിയ വിമർശനങ്ങൾ വാങ്ങി കൊടുത്തിരുന്നു. നൃത്തരൂപം കൃത്യമായ അറിയില്ലെങ്കിൽ എന്തിന് ഇത്ര വലിയ സദസ്സിൽ അവതരിപ്പിക്കാൻ കയറി വരുന്നു എന്ന തരത്തിൽ വലിയ അധിക്ഷേപ കമന്റുകളും മറ്റും ആയിരുന്നു സോഷ്യൽ മീഡിയയിൽ നിറഞ്ഞിരുന്നത്. ഇപ്പോഴത്തെ തന്നെ ട്രോളി ചർച്ചയാക്കിയവർക്ക് രൂക്ഷ മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് മിയ.

രണ്ട് മണിക്കൂർ നീണ്ടുനിന്ന നൃത്ത പരിപാടിയിൽ നിന്നും അവസാന അഞ്ച് മിനിട്ടിന്റെ ദൃശ്യങ്ങൾ മാത്രം എടുത്താണ് വിമർശകർ പ്രചരിക്കുന്നതെന്നു ചൂണ്ടിക്കാട്ടിയ നടി ഇനിയും ട്രോളുകൾ ഉണ്ടായിക്കോട്ടെ തന്നെ അത് ബാധിക്കില്ല എന്നും വ്യക്തമാക്കി.

രണ്ട് മണിക്കൂർ ഡാൻസ് പ്രോഗ്രാം കവർ ചെയ്യാൻ വന്ന മീഡിയക്കാരുടെ ക്യാമറകൾ കേടുവന്നതിനാൽ അവർക്ക് അവസാന അഞ്ച് മിനിട്ട് മാത്രമേ ക്യാമറയിൽ കിട്ടിയുള്ളു എന്ന് തോന്നുന്നു. ഒരു പരിപാടി കവർ ചെയ്യാൻ വരുമ്പോൾ മിനിമം റെക്കോർഡിംഗ് വർക്ക് ആകുന്ന ക്യാമറ എങ്കിലും എടുക്കണ്ടേ. ട്രോളന്മാർ കഷ്‌ടപ്പെടുകയാണ് ഒരേ വീഡിയോയിൽ നിന്നും വ്യത്യസ്‌‌തമായ കണ്ടന്റ് ഉണ്ടാക്കുവാൻ.

പോട്ടെ, സാരമില്ല കുറച്ച് കഷ്‌ടപ്പെട്ട് ഞാൻ പരിപാടിയിലെ കുറച്ച് ഭാഗങ്ങൾ കൂടി സംഘടിപ്പിച്ചിട്ടുണ്ട്. അത് കണ്ട് കൂടുതൽ ഊർജത്തോടെ ഈ സമൂഹത്തിന് വേണ്ടി അക്ഷീണം പ്രവർത്തിച്ച് ട്രോളുകൾ ഉണ്ടാക്കുക, വിൽക്കുക. റോയൽറ്റി ഒന്നും ഞാൻ ചോദിക്കുന്നില്ല. കയ്യിൽ വച്ചോളൂട്ടാ’, മിയ കുറിച്ചു.

അതേസമയം മിയയുടെ കുറിപ്പ് ഇതിനകം ശ്രദ്ധനേടിക്കഴിഞ്ഞു. നിരവധിപേരാണ് മിയയെ പിന്തുണച്ചുകൊണ്ട് രംഗത്തെത്തിയത്. ഇത്രയും വർഷത്തെ ഇടവേളയ്‌ക്ക് ശേഷം നൃത്തം ചെയ്യുന്നയാളെ പ്രശംസിക്കേണ്ടതിന് പകരം കുറ്റപ്പെടുത്തുന്നത് ശരിയല്ല എന്നാണ് ഭൂരിഭാഗംപേരും പറയുന്നത്.

സ്കൂളടച്ചല്ലോ, നാലു മണി പലഹാരമായി ഈ മലബാർ കലത്തപ്പം കുട്ടികൾക്ക് കൊടുത്താലോ? തയ്യാറാക്കാം കുക്കറിൽ

0
Spread the love

​​ഗൃഹാതുരത്വമുണർത്തുന്ന ഓർ‌മ്മകളാണ് കലത്തപ്പം സമ്മാനിക്കുന്നത്. ഉത്തര മലബാറിന്റെ സ്വന്തമായട കലത്തപ്പം ബേക്കറികളിലെ സ്ഥിരം സാന്നിധ്യമാണ്. വ്യത്യസ്തമായ രൂചിക്കൂട്ട് തന്നെയാണ് ഇതിന്റെ ഹൈലൈറ്റ്. കലത്തിൽ ഉണ്ടാക്കിയിരുന്നത് കൊണ്ടാണ് ഈ പലഹാരത്തിന് കലത്തപ്പം എന്ന പേര് വന്നതെന്നാണ് പഴമക്കാർ പറയുന്നത്. എന്നാൽ ഈ പഴമ രുചി പ്രഷർ കുക്കറിൽ തയ്യാറാക്കിയാൽ എങ്ങനെ ഇരിക്കും? റെസിപ്പി ഇതാ..

ചേരുവകൾ:

പച്ചരി-ഒരു കപ്പ്ചോറ്- രണ്ട് ടേബിൾ സ്പൂൺഏലയ്‌ക്ക്-ആവശ്യത്തിന്ജീരകം- കാൽ ടീസ്പൂൺശർക്കരഉപ്പ്ബോക്കിം​ഗ് സോഡവെളിച്ചെണ്ണതേങ്ങചുവന്ന ഉള്ളി

തയ്യാറാക്കുന്ന വിധം: ‌

പച്ചരി കഴുകി വറുത്ത് വെള്ളിൽ കുതിർത്ത് വയ്‌ക്കുക. മൂന്ന് മണിക്കൂറിന് ശേഷം ചോറ്, ഏലയ്‌ക്ക, ജീരകം, ഉപ്പ്, ഒരു കപ്പ് വെള്ളം എന്നിവ ചേർത്ത് തരിയില്ലാതെ അരച്ചെടുക്കുക.അര കപ്പ് വെള്ളത്തിൽ ശർക്കര ഉരുക്കുക. ചൂടോടെ ഇത് മാവിലേക്ക് ചേർക്കുക. അരിമാവ് വെന്തു പോകാതിരിക്കാനായി അപ്പോൾ തന്നെ ഇളക്കി യോജിപ്പിക്കുക. നാല് മിനിറ്റോളം ഇത് തുടരുക. ഈ മിശ്രിതത്തിലേക്ക് ബേക്കിം​ഗ് സോഡ ചേർത്ത് കൊടുക്കുക.

വെളിച്ചെണ്ണയോ നെയ്യോ ചേർത്ത് ഇതിലേക്ക് തേങ്ങാ കൊത്തും ഉള്ളിയും വറുത്തെടുക്കുക. ഇത് മാവിലേക്ക് ചേർത്ത് കൊടുക്കുക. അടി കട്ടിയുള്ള അലുമിനിയം കുക്കറാണ് കലത്തപ്പം ഉണ്ടാക്കാൻ നല്ലത്. കുക്കറിൽ‌ വെളിച്ചെണ്ണയോ നെയ്യോ ഒഴിച്ചുകൊടുത്ത് ചൂടാക്കുക. ഇതിലേക്ക് മാവ് ഒഴിക്കുക. വെയിറ്റ് ഇടാതെ കുക്കർ മൂടുക. ആവി പുറത്തേക്ക് വരും വരെ വേവിക്കുക. തുടർന്ന് തീ അണച്ച് അഞ്ച് മിനിറ്റിന് ശേഷം കുക്കർ തുറക്കുക.കുക്കറിൽ നിന്ന് വിട്ടുവരും വരെ കാത്തിരിക്കുക. അരികിൽ നിന്ന് വിട്ടുവരുമ്പോൾ പുറത്തേക്ക് എടുക്കുക. സ്വാദൂറുന്ന കലത്തപ്പം റെഡി.

നിന്നെ നഷ്ടപ്പെട്ടതിന്റെ വേദന അളക്കാനാവാത്തതാണ്! നമ്മൾ വീണ്ടും കണ്ടുമുട്ടും; മകളുടെ ഓർമ്മ ദിനത്തിൽ ഹൃദയം തൊടുന്ന കുറിപ്പുമായി ചിത്ര

0
Spread the love

ഒരു അമ്മയാകണം എന്ന വർഷങ്ങളുടെ തന്റെ കാത്തിരിപ്പിനൊടുവിൽ മലയാളികളുടെ പ്രിയപ്പെട്ട ഗായിക ചിത്ര ഗർഭം ധരിച്ചതും കുഞ്ഞു പിറന്നതുമെല്ലാം മലയാളികൾ ഇന്നും മറക്കാൻ ഇടയില്ല. വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ ചിത്രയ്‌ക്കും ഭർത്താവ് വിജയശങ്കറിനും പിറന്ന കുഞ്ഞ് ഒരു ഭിന്നശേഷിക്കാരിയായിരുന്നെങ്കിലും അത്രയും പരിചരണം കൊടുത്തായിരുന്നു തങ്ങളുടെ പൊന്നോമനയെ ഇരുവരും വളർത്തിയത്. നന്ദന എന്നായിരുന്നു ചിത്ര തന്റെ അരുമകൾക്ക് വച്ച പേര്.

അത്രയെറെ പരിചരണ കൊടുത്ത് മകളെ വളർത്തിഎടുക്കുന്നതിനിടയിൽ വിധി ചിത്രയുടെ ജീവിതത്തിൽ വില്ലനായി അവതരിക്കുകയായിരുന്നു.2011 ഏപ്രിൽ 14ന് ദുബായിലെ ഫ്ലാറ്റിന്റെ നീന്തൽക്കുളത്തിൽ വീണ് ചിത്രയുടെ മകൾ നന്ദന മരണപ്പെട്ടു. പിന്നീട് ദുഃഖ കടലിലാഴ്ന്ന ഭാവഗായിക വർഷങ്ങൾ നീണ്ട തന്റെ പ്രയത്നത്തിലൂടെ തന്റെ മനക്കട്ടി വീണ്ടെടുക്കുകയായിരുന്നു. കുറച്ചുനാളത്തേക്ക് ആണെങ്കിലും ജീവിതത്തിൽ ഒരിക്കലെങ്കിലും അമ്മയാവുക എന്ന സൗഭാഗ്യം തനിക്ക് തന്ന ദൈവത്തോട് നന്ദി പറയുന്ന ഗായികയാണ് പിന്നീടങ്ങോട്ട് നമ്മൾ കണ്ടത്. ഇപ്പോഴിതാ മകൾ നന്ദനയുടെ ഓർമദിനത്തിൽ വികാരനിർഭരമായ കുറിപ്പുമായി ​ എത്തിയിരിക്കുകയാണ് താരം . മകളുടെ ചിത്രത്തോടൊപ്പമാണ് കുറിപ്പ് പങ്കുവച്ചിരിക്കുന്നത്.

കുറുപ്പിന്റെ പൂർണ്ണരൂപം

“എനിക്ക് നിന്നെ കാണാൻ കഴിയില്ല. കേൾക്കാൻ കഴിയില്ല, തൊടാൻ കഴിയില്ല. പക്ഷേ, നീ എന്റെ ഹൃദയത്തിൽ ജീവിക്കുന്നതിനാൽ എപ്പോഴും നിന്റെ സാന്നിധ്യം എനിക്ക് അനുഭവിച്ചറിയാൻ കഴിയും. നമ്മൾ ഒരു ദിവസം വീണ്ടും കണ്ടുമുട്ടും. നിന്നേ നഷ്ടപ്പെട്ടതിന്റെ വേദന അളക്കാനാവാത്തതാണ്. ആകാശത്തിലെ ഏറ്റവും വലിയ നക്ഷത്രം നീയാണെന്ന് എനിക്കറിയാം”- ചിത്ര കുറിച്ചു.

‘എനിക്ക് അപാര തൊലിക്കട്ടിയാ മക്കളെ’; നെഗറ്റീവ് കമന്റുകളിൽ ഒരു തുള്ളി പോലും ഡൗൺ ആകില്ലെന്ന് കൊല്ലം സുധിയുടെ ഭാര്യ

0
Spread the love

കോമഡി വേഷങ്ങളിലൂടെ മലയാളികൾക്ക് സുപരിചിതനായി മാറിയ നടനായിരുന്നു അന്തരിച്ച കൊല്ലം സുധി. വാഹനാപകടത്തിൽ സുധി മരിച്ചതിനുശേഷം ഭാര്യ രേണുവിന് വിവിധ തരത്തിലുളള വിമർശനങ്ങളും ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ നാടക അഭിനേത്രിയും മോഡലും കൂടിയാണ്. ഭർത്താവിന്റെ ആഗ്രഹങ്ങൾ നിറവേറ്റാനാണ് താൻ പലകാര്യങ്ങളും ചെയ്യുന്നതെന്നാണ് അവർ പറയുന്നത്.

ഈയടുത്ത് മറ്റൊരു സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ ദാസേട്ടനൊപ്പം ചാന്തു കുടഞ്ഞൊരു സൂര്യൻ മാനത്ത് എന്ന പാട്ടിന് ഗ്ലാമറസായി രേണു അഭിനയിച്ച റീൽ വീഡിയോ വലിയ ചർച്ചയായി മാറിയിരുന്നു. സുധി ജീവനോടെ ഉണ്ടായിരുന്നെങ്കിൽ ഈ കാട്ടിക്കൂട്ടലുകൾ നടക്കില്ലെന്നും ഇത്തരം പ്രഹസനങ്ങൾക്ക് ദയവായി കൊല്ലം സുധിയുടെ പേര് ഉപയോഗിക്കരുത് എന്നുമായിരുന്നു രേണു സോഷ്യൽ മീഡിയയിൽ നേരിട്ട വിമർശനം. എന്നാൽ ഇതിനെല്ലാം ചുട്ട മറുപടിയുമായി എത്തിയ വേണു തനിക്കും കുഞ്ഞുങ്ങൾക്കും ജീവിക്കാൻ വേണ്ടിയാണ് താൻ ഇതൊക്കെ ചെയ്യുന്നത് എന്നും മോശം കമന്റ് ഇടുന്നവർ ആരും തങ്ങളുടെ വീട്ടിലെ അടുപ്പ് പുകയുന്നുണ്ടോ എന്ന് അന്വേഷിക്കാറില്ല എന്നും രേണു ചൂണ്ടിക്കാട്ടിയിരുന്നു.

ഇപ്പോഴിതാ തന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾക്ക് താഴെ ബോഡി ഷേമിങ്ങും അധിക്ഷേപ കമന്റുകളുമായി എത്തിയ ചിലർക്കുള്ള മറുപടിയായി രേണു സോഷ്യൽ മീഡിയയിൽ കുറിച്ച് വാക്കുകളാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്.

‘എന്നെ സപ്പോര്‍ട്ട് ചെയ്യുന്നവരോട് എന്നും സ്നേഹവും നന്ദിയും. നെഗറ്റീവ് കമന്‍സ് എനിക്ക് വീണ്ടും വീണ്ടും ഉയര്‍ന്നു പറക്കാന്‍ ഉള്ള പ്രചോദനം ആണ്. എന്‍റെ മസ് ഒരു തുള്ളി പോലും ഇടിഞ്ഞു ഡൗണ്‍ ആകില്ല. അതൊക്കെ നിങ്ങളുടെ വെറും തോന്നല്‍ മാത്രം. ഇത് അപാര തൊലിക്കട്ടിയാ മക്കളെ. നീയൊക്കെ എന്തൊക്കെ പറഞ്ഞാലും എന്‍റെ പേരില്‍ സുധി കാണും. മരണം വരെ’- എന്നാണ് രേണു സുധി കുറിച്ചത്.

കെഎസ്ആർടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം; ബസിനടിയിൽ കുടുങ്ങിയ പെണ്‍കുട്ടി മരിച്ചു, 15ഓളം പേര്‍ക്ക് പരിക്ക്

0
Spread the love

എറണാകുളം നേര്യമംഗലം മണിയാമ്പാറയിൽ കെഎസ്ആര്‍ടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ പെണ്‍കുട്ടിക്ക് ദാരുണാന്ത്യം. ബസിനടിയിൽ കുടുങ്ങിയ പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇടുക്കി കീരിത്തോട് സ്വദേശിനി അനിന്‍റാ ബെന്നി (14) ആണ് മരിച്ചത്. അപകടത്തിൽ 15ഓളം പേര്‍ക്കാണ് പരിക്കേറ്റത്.

ഇവരിൽ രണ്ടു പേരുടെ പരിക്ക് ഗുരുതരമാണെന്നാണ് വിവരം. കെഎസ്ആര്‍ടിസി ബസിലെ ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കുമടക്കം പരിക്കേറ്റു. പരിക്കേറ്റ മറ്റുള്ളവരുടെ ആരോഗ്യനില ഗുരുതരമല്ല. ഇന്ന് രാവിലെയോടെയാണ് കട്ടപ്പനയിൽ നിന്ന് എറണാകുളത്തേക്ക് വരുകയായിരുന്ന കെഎസ്ആര്‍ടിസി ലിമിറ്റഡ് സ്റ്റോപ്പ് ബസ് അപകടത്തിൽപ്പെട്ടത്. റോഡിന്‍റെ സമീപത്തുനിന്നും 20 അടിയോളം താഴ്ചയുള്ള ഭാഗത്തേക്കാണ് ബസ് മറിഞ്ഞത്.

ബസ് നിയന്ത്രണം വിട്ട് മറിഞ്ഞപ്പോള്‍ പുറത്തേക്ക് തെറിച്ചുവീണ കുട്ടി ബസിന്‍റെ അടിയിൽ കുടുങ്ങിപോവുകയായിരുന്നു. തുടര്‍ന്ന് ക്രെയിൻ ഉപയോഗിച്ച് ബസ് ഉയര്‍ത്തിശേഷമാണ് പെണ്‍കുട്ടിയെ പുറത്തെത്തടുത്തത്. ബസിൽ കുടുങ്ങിയ മറ്റു യാത്രക്കാരെയും ഉടൻ തന്നെ പുറത്തെത്തിച്ചു. ഫയര്‍ഫോഴ്സടക്കമെത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ബസിൽ നിരവധി യാത്രക്കാരാണ് ഉണ്ടായിരുന്നത്. നേര്യമംഗലത്തുനിന്നും ഇടുക്കിയിലേക്ക് വരുന്ന പാതയിലാണ് അപകടമുണ്ടായത്. ബസ് ഡിവൈഡറിലിടിച്ച് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞുവെന്നാണ് വിവരം.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts