Home Blog Page 7

കെഎസ്ആർടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം; ബസിനടിയിൽ കുടുങ്ങിയ പെണ്‍കുട്ടി മരിച്ചു, 15ഓളം പേര്‍ക്ക് പരിക്ക്

0
Spread the love

എറണാകുളം നേര്യമംഗലം മണിയാമ്പാറയിൽ കെഎസ്ആര്‍ടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ പെണ്‍കുട്ടിക്ക് ദാരുണാന്ത്യം. ബസിനടിയിൽ കുടുങ്ങിയ പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇടുക്കി കീരിത്തോട് സ്വദേശിനി അനിന്‍റാ ബെന്നി (14) ആണ് മരിച്ചത്. അപകടത്തിൽ 15ഓളം പേര്‍ക്കാണ് പരിക്കേറ്റത്.

ഇവരിൽ രണ്ടു പേരുടെ പരിക്ക് ഗുരുതരമാണെന്നാണ് വിവരം. കെഎസ്ആര്‍ടിസി ബസിലെ ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കുമടക്കം പരിക്കേറ്റു. പരിക്കേറ്റ മറ്റുള്ളവരുടെ ആരോഗ്യനില ഗുരുതരമല്ല. ഇന്ന് രാവിലെയോടെയാണ് കട്ടപ്പനയിൽ നിന്ന് എറണാകുളത്തേക്ക് വരുകയായിരുന്ന കെഎസ്ആര്‍ടിസി ലിമിറ്റഡ് സ്റ്റോപ്പ് ബസ് അപകടത്തിൽപ്പെട്ടത്. റോഡിന്‍റെ സമീപത്തുനിന്നും 20 അടിയോളം താഴ്ചയുള്ള ഭാഗത്തേക്കാണ് ബസ് മറിഞ്ഞത്.

ബസ് നിയന്ത്രണം വിട്ട് മറിഞ്ഞപ്പോള്‍ പുറത്തേക്ക് തെറിച്ചുവീണ കുട്ടി ബസിന്‍റെ അടിയിൽ കുടുങ്ങിപോവുകയായിരുന്നു. തുടര്‍ന്ന് ക്രെയിൻ ഉപയോഗിച്ച് ബസ് ഉയര്‍ത്തിശേഷമാണ് പെണ്‍കുട്ടിയെ പുറത്തെത്തടുത്തത്. ബസിൽ കുടുങ്ങിയ മറ്റു യാത്രക്കാരെയും ഉടൻ തന്നെ പുറത്തെത്തിച്ചു. ഫയര്‍ഫോഴ്സടക്കമെത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ബസിൽ നിരവധി യാത്രക്കാരാണ് ഉണ്ടായിരുന്നത്. നേര്യമംഗലത്തുനിന്നും ഇടുക്കിയിലേക്ക് വരുന്ന പാതയിലാണ് അപകടമുണ്ടായത്. ബസ് ഡിവൈഡറിലിടിച്ച് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞുവെന്നാണ് വിവരം.

‘മേലാൽ സിനിമ എടുത്തുപോകരുത്’; ബസൂക്കയുടെ ആദ്യ ഷോ തീരുന്നതിന് മുന്നേ പടം പൊട്ടി എന്ന മെസ്സേജുകൾ വന്നു: സംവിധായകൻ

0
Spread the love

ഗെയിം ത്രില്ലർ ജോണറിൽ മെഗാസ്റ്റാർ മമ്മൂട്ടി നായകനായെത്തി തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുന്ന ചിത്രമാണ് ബസൂക്ക. പ്രശസ്ത തിരക്കഥാകൃത്ത് കലൂർ ഡെന്നീസിന്റെ മകൻ ഡീനോ ഡെന്നിസ് തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിൽ മമ്മൂക്കയ്ക്കൊപ്പം പ്രശസ്ത തമിഴ് സംവിധായകനും നടനുമായ ഗൗതം വാസുദേവ് മേനോനും എത്തിയത് വലിയ ആകർഷണമായിരുന്നു. വലിയ ഹൈപ്പിൽ പുറത്തിറങ്ങിയ ചിത്രം തിയേറ്ററിൽ മുന്നേറുന്നുണ്ടെങ്കിലും ‘ ബസൂക്ക അണിയറ പ്രവർത്തകർ ഉണ്ടാക്കിയ ഹൈപ്പിനൊത്ത് ഉയർന്നില്ല’ എന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ വ്യാപക പ്രചരണം നടന്നിരുന്നു. ഇപ്പോഴിതാ ഇത്തരം ഡിഗ്രേഡിങ് പ്രചരണങ്ങളിൽ മറുപടിയുമായി എത്തിയിരിക്കുകയാണ് സംവിധായകൻ ഡിനോ ഡെന്നിസ് തന്നെ.

ചിത്രത്തിനെതിരെ വലിയ ഡിഗ്രേഡിങ് തന്നെ നടക്കുന്നുണ്ടെന്നും ആദ്യ ഷോ പ്രദർശനം പൂർത്തിയാക്കുന്നതിന് മുൻപ് തന്നെ ചിത്രത്തിന് എതിരായ മോശം റിവ്യൂകൾ വന്നുതുടങ്ങിയിരുന്നുവെന്നും സംവിധായകൻ ചൂണ്ടി കാണിക്കുന്നു. ബസൂക്ക പരാജയപ്പെട്ടു എന്ന തരത്തിലുള്ള മെസ്സേജുകൾ ആയിരുന്നു പ്രചരിപ്പിക്കപ്പെട്ടത് എന്നും സംവിധായകൻ പറയുന്നു.

സംവിധായകന്റെ വാക്കുകളിങ്ങനെ..

‘സിനിമ തീർന്നിട്ടില്ല, ആദ്യ ഷോ നടന്നുകൊണ്ടിരിക്കുകയാണ്. ആ ടൈമിൽ എനിക്ക് മെസ്സേജ് വന്നുകൊണ്ടിരിക്കുകയാണ് പടം പൊട്ടി എന്ന് പറഞ്ഞ്. മേലാൽ സിനിമ എടുത്തുപോകരുത് എന്നൊക്കെയാണ് പറയുന്നത്. സിനിമ കണ്ട ശേഷം എന്ത് അഭിപ്രായം വേണമെങ്കിലും പറയാം. എന്നാൽ പടം കാണാതെ ‘ഈ പടം കാണരുത്, സ്ലീപ്പിങ് പില്ലാണ് ഈ സിനിമ’ എന്നൊക്കെ പലരും കമന്റ് ചെയ്യുന്നുണ്ട്,’

തായ്‌വാനിൽ വീണ്ടും ടോവിനോയുടെ 2018! മനുഷ്യരെ തമ്മിൽ ചേർത്ത് വയ്ക്കാൻ സിനിമയെന്ന മായജാലത്തിനു കഴിയുമെന്ന് നടൻ

0
Spread the love

നായ്വാനിലെ തായ്പേയില്‍ നടക്കുന്ന ഗോൾഡൻ ഹോഴ്സ് ഫിലിം ഫെസ്റ്റിവലില്‍ എആര്‍എം ചിത്രത്തിന്‍റെ പ്രദര്‍ശനവുമായി ബന്ധപ്പെട്ട് എത്തിയ ടൊവിനോ തോമസ് മറ്റൊരു സന്തോഷവും കൗതുകവുമുള്ള കാര്യം കൂടി പങ്കുവച്ചു. ടൊവിനോ ഫിലിം ഫെസ്റ്റിവലിന് വരുന്നതിനോട് അനുബന്ധിച്ച് തായ്പേയിലെ ജിയൂദി പെർസെവേറ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് തായ്‌വാൻ എന്ന സ്ഥാപനം 2018എന്ന സിനിമയുടെ ഒരു സ്ക്രീനിംഗും ഓപ്പൺ ഫോറവും സംഘടിപ്പിച്ചുവെന്ന് ടൊവിനോ പോസ്റ്റില്‍ പറയുന്നു.

നിറഞ്ഞ സദസ്സിനോടൊപ്പമിരുന്ന് 2018 വീണ്ടും കാണാനും സ്ക്രീനിംഗിന് ശേഷം പ്രേക്ഷകരോട് സംസാരിക്കാനും സാധിച്ചുവെന്നും. ഈ സ്ക്രീനിംഗിന്റെ ടിക്കറ്റ് വില്പനയിലൂടെ സമാഹരിച്ചിരിക്കുന്ന തുക മുഴുവനായും മ്യാന്മാർ ഭൂകമ്പബാധിതരുടെ പുനരധിവാസപ്രവർത്തനങ്ങളിലേയ്ക്ക് സംഭാവനയായി നൽകാനാണ് സംഘാടകർ തീരുമാനിച്ചിരിക്കുന്നത്.

നമ്മുടെ കേരളത്തിന്റെ അതിജീവനത്തിന്റെ കഥ പറഞ്ഞ ചിത്രം നാളുകൾക്കപ്പുറം, ആക്സമികമായ ദുരന്തം നേരിടുന്ന മറ്റൊരു നാടിനെ തിരിച്ച് പിടിക്കാനുള്ള പ്രവർത്തനങ്ങളുടെ ചെറിയ ഭാഗമാകുന്നു എന്നതും, അതിന് ഞാനൊരു കാരണമായി മാറുന്നു എന്നതുമാണ് ഈ ദിവസത്തിന്റെ വലിയ സന്തോഷവും അഭിമാനവുമാണെന്നും ടൊവിനോ പോസ്റ്റില്‍ പറയുന്നു.

ടൊവിനോ പോസ്റ്റ് പൂര്‍ണ്ണരൂപം

തായ്‌വാനിലെ തായ്പേയിൽ നിന്നാണ് ഈ കുറിപ്പ് എഴുതുന്നത്. പോയ വർഷം നിങ്ങൾ ഇരുകൈകളും നീട്ടി സ്വീകരിച്ച ARM, ഇവിടെ നടക്കുന്ന ഗോൾഡൻ ഹോഴ്സ് ഫിലിം ഫെസ്റ്റിവലിൽ ഇന്ന് മുതൽ പ്രദർശിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഇവിടെയെത്തിയിരിക്കുന്നത്.അതോടൊപ്പം ഒരുപാട് അഭിമാനവും സന്തോഷവും കൗതുകവുമുള്ള മറ്റൊരു ചടങ്ങ് കൂടി ഇന്നിവിടെ നടന്നു.

ഫിലിം ഫെസ്റ്റിവലിന്റെ ഭാഗമായി ഞാൻ ഇവിടെ വരുന്നുണ്ടെന്നറിഞ്ഞ്, ജിയൂദി പെർസെവേറ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് തായ്‌വാൻ എന്ന സ്ഥാപനം 2018എന്ന സിനിമയുടെ ഒരു സ്ക്രീനിംഗും തുടർന്ന് ഒരു ഓപ്പൺ ഫോറവും ഇന്ന് ഇവിടെ തായ് പേയ് ഫിലിം ഹൗസിൽ സംഘടിപ്പിക്കുകയുണ്ടായി. നിറഞ്ഞ സദസ്സിനോടൊപ്പമിരുന്ന് 2018 വീണ്ടും കാണാനും സ്ക്രീനിംഗിന് ശേഷം പ്രേക്ഷകരോട് സംസാരിക്കാനും സാധിച്ചു.ഈ സ്ക്രീനിംഗിന്റെ ടിക്കറ്റ് വില്പനയിലൂടെ സമാഹരിച്ചിരിക്കുന്ന തുക മുഴുവനായും മ്യാന്മാർ ഭൂകമ്പബാധിതരുടെ പുനരധിവാസപ്രവർത്തനങ്ങളിലേയ്ക്ക് സംഭാവനയായി നൽകാനാണ് സംഘാടകർ തീരുമാനിച്ചിരിക്കുന്നത്.നമ്മുടെ കേരളത്തിന്റെ അതിജീവനത്തിന്റെ കഥ പറഞ്ഞ ചിത്രം നാളുകൾക്കപ്പുറം, ആക്സമികമായ ദുരന്തം നേരിടുന്ന മറ്റൊരു നാടിനെ തിരിച്ച് പിടിക്കാനുള്ള പ്രവർത്തനങ്ങളുടെ ചെറിയ ഭാഗമാകുന്നു എന്നതും, അതിന് ഞാനൊരു കാരണമായി മാറുന്നു എന്നതുമാണ് ഈ ദിവസത്തിന്റെ വലിയ സന്തോഷവും അഭിമാനവും.

സിനിമയ്ക്ക് ഒരു മാജിക്കുണ്ടെന്നും, ഭൂമിശാസ്ത്രപരമായ അതിർത്തികൾക്കും, മനുഷ്യനിർമ്മിതമായ മതിലുകൾക്കുമപ്പുറം മനുഷ്യരെ തമ്മിൽ ചേർത്ത് വയ്ക്കാൻ ആ മായജാലത്തിനു കഴിയുമെന്നും, നമ്മൾ നല്ലൊരു ഉദ്ദേശ്യത്തോടെ ചെയ്യുന്നതെന്തും ഒരു ചെയിൻ റിയാക്ഷൻ പോലെ നന്മകളിൽ നിന്ന് നന്മകളിലേയ്ക്ക് സഞ്ചരിക്കുമെന്നുമൊക്കെയുള്ള വിശ്വാസം കൂടുകയാണ്. ഒരു വേർതിരിവുമില്ലാതെ മനുഷ്യൻ മനുഷ്യനെ ചേർത്ത് പിടിക്കുന്ന നന്മകളുടെ പുതിയ വർഷം നേർന്ന് കൊണ്ട്, എല്ലാ പ്രിയപ്പെട്ടവർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ..

സൈഡ് എഫക്റ്റും ഇല്ല പണ ചെലവുമില്ല!വീട്ടിൽ തയ്യാറാക്കാം ഹെയർ ഡെെ

0
Spread the love

നിരവധി ആളുകൾ ഈ കാലഘട്ടത്തിൽ നേരിടുന്ന ഒരു പ്രധാന പ്രശ്‌നമാണ് നര. ചെറുപ്പക്കാർക്കും അകാലനര വേഗം വരുന്നു. ഇതിന് പരിഹാരമായി പലരും മാർക്കറ്റിൽ കിട്ടുന്ന കെമിക്കൽ ഡെെ ഉപയോഗിക്കുന്നു. എന്നാൽ കെമിക്കൽ ഡെെ ഉപയോഗിക്കും തോറും അത് മുടിയ്ക്ക് ദോഷം ചെയ്യും. മുഖത്തും മുടിയിലും എപ്പോഴും പ്രകൃതിദത്തമായ വസ്തുക്കൾ ഉപയോഗിക്കുന്നതാണ് നല്ലത്. വീട്ടിൽ തന്നെ വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റിയ ഒരു ഹെയർ ഡെെ നോക്കിയാലോ?

ഇതിന് പ്രധാനമായും വേണ്ടത് മഞ്ഞൾപ്പൊടിയാണ്. എല്ലാവരുടെയും വീട്ടിൽ കാണുന്ന ഒന്നാണ് മഞ്ഞൾ. ഭക്ഷണത്തിൽ മാത്രമല്ല മുഖത്തും സൗന്ദര്യ വർദ്ധനവിനും നാം മഞ്ഞൾ ഉപയോഗിക്കാറുണ്ട്. മഞ്ഞൾപ്പൊടി ഉപയോഗിച്ച് എങ്ങനെയാണ് ഡെെ ഉണ്ടാക്കുന്നതെന്ന് നോക്കാം.

ആവശ്യമായ സാധനങ്ങൾ

മഞ്ഞൾപ്പൊടി,വെളിച്ചെണ്ണ

തയ്യാറാക്കുന്ന വിധംഒരു ഇരുമ്പ് ചീനച്ചട്ടിയിൽ മഞ്ഞൾപ്പൊടിയിട്ട് നന്നായി ചൂടാക്കുക. കുറഞ്ഞ തീയിലിട്ട് മഞ്ഞൾപ്പൊടിയുടെ നിറം കറുപ്പ് ആകുന്നത് വരെ ചൂടാക്കണം. ശേഷം ഇത് മറ്റൊരു പാത്രത്തിലിട്ട് തണുക്കാൻ വയ്ക്കണം. എന്നിട്ട് അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ചേർത്ത് യോജിപ്പിക്കുക. ഒലിവ് ഓയിൽ വേണമെങ്കിലും ചേർക്കാം. ശേഷം രാത്രി മുഴുവൻ അടച്ച് വയ്ക്കുക. എന്നിട്ട് രാവിലെ ഉപയോഗിക്കുക. നര ബാധിച്ച മുടിയിൽ തേച്ച് പിടിപ്പിച്ച ശേഷം ഒരു മണിക്കൂർ വയ്ക്കുക. ശേഷം ഷാംപൂ ഉപയോഗിക്കാതെ കഴുകി കളയാം. ആഴ്ചയിൽ രണ്ട് തവണ ഇത് ചെയ്യാവുന്നതാണ്.

കൊല്ലം സുധിയുടെ ഭാര്യയ്ക്ക് പലയിടത്തും ജോലി ശരിയാക്കി കൊടുത്തിരുന്നു, പക്ഷേ!! തുറന്നു പറഞ്ഞ് അനൂപ് ജോൺ

0
Spread the love

കോമഡി വേഷങ്ങളിലൂടെ മലയാളികൾക്ക് സുപരിചിതനായി മാറിയ നടനായിരുന്നു അന്തരിച്ച കൊല്ലം സുധി. വാഹനാപകടത്തിൽ സുധി മരിച്ചതിനുശേഷം ഭാര്യ രേണുവിന് വിവിധ തരത്തിലുളള വിമർശനങ്ങളും ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ നാടക അഭിനേത്രിയും മോഡലും കൂടിയാണ്. ഭർത്താവിന്റെ ആഗ്രഹങ്ങൾ നിറവേറ്റാനാണ് താൻ പലകാര്യങ്ങളും ചെയ്യുന്നതെന്നാണ് അവർ പറയുന്നത്.

ഈയടുത്ത് മറ്റൊരു സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ ദാസേട്ടനൊപ്പം ചാന്തു കുടഞ്ഞൊരു സൂര്യൻ മാനത്ത് എന്ന പാട്ടിന് ഗ്ലാമറസായി രേണു അഭിനയിച്ച റീൽ വീഡിയോ വലിയ ചർച്ചയായി മാറിയിരുന്നു. സുധി ജീവനോടെ ഉണ്ടായിരുന്നെങ്കിൽ ഈ കാട്ടിക്കൂട്ടലുകൾ നടക്കില്ലെന്നും ഇത്തരം പ്രഹസനങ്ങൾക്ക് ദയവായി കൊല്ലം സുധിയുടെ പേര് ഉപയോഗിക്കരുത് എന്നുമായിരുന്നു രേണു സോഷ്യൽ മീഡിയയിൽ നേരിട്ട വിമർശനം. എന്നാൽ ഇതിനെല്ലാം ചുട്ട മറുപടിയുമായി എത്തിയ വേണു തനിക്കും കുഞ്ഞുങ്ങൾക്കും ജീവിക്കാൻ വേണ്ടിയാണ് താൻ ഇതൊക്കെ ചെയ്യുന്നത് എന്നും മോശം കമന്റ് ഇടുന്നവർ ആരും തങ്ങളുടെ വീട്ടിലെ അടുപ്പ് പുകയുന്നുണ്ടോ എന്ന് അന്വേഷിക്കാറില്ല എന്നും രേണു ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ ഇപ്പോഴിതാ രേണുവിന് താൻ പലയിടത്തുനിന്നും ജോലി ശരിയാക്കി കൊടുത്തിരുന്നുവെന്നും പക്ഷേ അവർ അതിന് ഫിറ്റ് അല്ലെന്ന് പറഞ്ഞ് സ്വയം പോരുകയായിരുന്നുവെന്നും പറയുകയാണ് കൊല്ലം സുധിയെ ഹിറ്റാക്കിയ റിയാലിറ്റി ഷോയായ സ്റ്റാർ മാജിക്കിന്റെ ഷോ ഡയറക്ടറായ അനൂപ് ജോൺ.

”സുധി ചേട്ടന്റെ ഭാര്യയെ വളഞ്ഞിട്ട് ആക്രമിക്കുകയാണ് ഇപ്പോൾ. അവർക്ക് ഇഷ്ടമുള്ളത് പോലെ ജീവിക്കട്ടെ. ആരുടെയും ജീവിതത്തിലോ കരിയറിലോ കയറി ഇടപെടാൻ ആർക്കും അവകാശമില്ല. പലയിടത്തുനിന്നും രേണുവിന് ജോലി ശരിയാക്കി കൊടുത്തിരുന്നു. പക്ഷേ അവർ അതിന് ഫിറ്റ് അല്ലെന്ന് പറഞ്ഞ് സ്വയം പോരുകയായിരുന്നു. ഇതിനെല്ലാം ശേഷമാണ് അവർ ഈ ഫീൽഡിലേക്ക് വന്നത്. ആർക്കും അഭിപ്രായം പറയാം. പക്ഷേ ആരും അവരുടെ ജീവിതത്തിൽ കയറി ഇടപെടേണ്ടതില്ല”, അനൂപ് ജോൺ കൂട്ടിച്ചേർത്തു

അവരെപ്പോലുള്ളവരെവെച്ച് സിനിമ ചെയ്യാൻ ആൾക്കാരുണ്ട്; ലഹരി ഉപയോ​ഗിച്ച് പ്രമുഖ നടൻ മോശമായി പെരുമാറിയെന്ന് നടി വിൻ സി. അലോഷ്യസ്‍.

0
Spread the love

ഒരു നടൻ സിനിമാ സെറ്റിൽവെച്ച് ലഹരി ഉപയോ​ഗിച്ച് തന്നോടും സഹപ്രവർത്തകയോടും മോശമായി പെരുമാറിയെന്ന് നടി വിൻ സി. അലോഷ്യസ്‍. സോഷ്യൽ മീഡിയയിലൂടെയാണ് അവർ ഇക്കാര്യം പറഞ്ഞത്. ലഹരി ഉപയോ​ഗിക്കുന്നു എന്ന് താൻ അറിഞ്ഞിട്ടുള്ള ആളുകൾക്കൊപ്പം ഇനി അഭിനയിക്കില്ല എന്ന പ്രസ്താവനയുമായി ബന്ധപ്പെട്ട് വിശദീകരിക്കുമ്പോഴാണ് നടി ഇക്കാര്യം പറഞ്ഞത്. അവരെപ്പോലുള്ളവർക്ക് സിനിമകളുണ്ട്. അവരെവെച്ച് സിനിമകൾ ചെയ്യാനും ആൾക്കാരുണ്ട്. സിനിമയില്ലെങ്കിൽ സിനിമയില്ല എന്നുപറയാനുള്ള മനോധൈര്യവും മനക്കട്ടിയും ഉള്ള വ്യക്തിയാണ് താനെന്നും വിൻസി പറഞ്ഞു

“കുറച്ചുദിവസങ്ങൾക്കുമുൻപ് ലഹരി വിരുദ്ധ ക്യാംപെയിൻ മുൻനിർത്തിക്കൊണ്ട് നടത്തിയ ഒരു പരിപാടിയിൽ പങ്കെടുക്കുകയും അവിടെ സംസാരിക്കുന്നതിനിടെ ഒരു പ്രസ്താവന നടത്തുകയും ചെയ്തിരുന്നു. എന്റെ അറിവിൽ ലഹരി ഉപയോ​ഗിക്കുന്നവരുമായി ഞാനിനി സിനിമ ചെയ്യില്ലെന്നാണ് പറഞ്ഞത്. ഇക്കാര്യം മാധ്യമങ്ങളിൽ വാർത്തയാവുകയും ചെയ്തിരുന്നു. എന്നാൽ അവയ്ക്കെല്ലാം വന്ന കമന്റുകൾ വായിച്ചപ്പോഴാണ് ചില കാര്യങ്ങളിൽ വ്യക്തത വരുത്തേണ്ടതുണ്ടെന്ന് തീരുമാനിച്ചത്. എന്തുകൊണ്ട് ഞാനാ പ്രസ്താവന നടത്തിയെന്നും എന്റെ നിലപാടുകൾ വ്യക്തമാക്കണമെന്നുമുള്ള തോന്നലിൻമേലാണ് ഈ വീഡിയോ ചെയ്യുന്നത്.

പലതരം കാഴ്ചപ്പാടാണ് ആളുകൾക്കുള്ളതെന്ന് കമന്റുകൾ വായിച്ചപ്പോഴാണ് മനസിലായത്. വ്യക്തമായി അതിന്റെ കാരണം പറഞ്ഞാൽ ആളുകൾക്ക് പല കഥകൾ ഉണ്ടാക്കേണ്ടതില്ലല്ലോ. ഞാനൊരു സിനിമയുടെ ഭാ​ഗമായപ്പോൾ ആ സിനിമയിലെ പ്രധാന താരത്തിൽനിന്ന് നേരിടേണ്ടിവന്ന അനുഭവമാണ് ആ പ്രസ്താവനക്ക് കാരണം. അയാൾ ലഹരി ഉപയോ​ഗിച്ച് മോശമായ രീതിയിൽ പറഞ്ഞാലും മനസിലാവാത്ത രീതിയിൽ എന്നോടും സഹപ്രവർത്തകയോടും പെരുമാറി. മോശമെന്ന് പറയുമ്പോൾ; എന്റെ ഡ്രെസ്സിൽ ഒരു പ്രശ്നം വന്ന് അത് ശരിയാക്കാൻ പോയപ്പോൾ, ഞാനും വരാം, ഞാൻ വേണമെങ്കിൽ റെഡിയാക്കിത്തരാം എന്നൊക്കെ പറയുന്ന രീതിയിലേക്ക് അതും എല്ലാവരുടേയും മുന്നിൽവെച്ച് പറയുന്നരീതിയിലുള്ള പെരുമാറ്റം ഭയങ്കര ബുദ്ധിമുട്ടായിരുന്നു. അയാളുമായി സഹകരിച്ച് മുന്നോട്ടുപോകുന്നത് ബുദ്ധിമുട്ടായിരുന്നു.

വേറൊരു സംഭവം പറയുകയാണെങ്കിൽ, ഒരു സീൻ പ്രാക്റ്റീസ് ചെയ്യുന്നതിനിടയിൽ ഈ നടൻ വെളുത്ത നിറത്തിലുള്ള പൊടി തുപ്പുകയാണ്. സിനിമാ സെറ്റിൽ ഇതുപയോ​ഗിക്കുന്നുണ്ടെന്നത് വളരെ വ്യക്തമാണ്. അതിന്റെ ദൂഷ്യഫലങ്ങളൊക്കെ മറ്റുവശങ്ങളാണ്. സിനിമാ സെറ്റിൽ ലഹരി ഉപയോ​ഗിച്ച് അതൊരു ശല്യമായി മാറുമ്പോൾ അവർക്കൊപ്പം ജോലി ചെയ്യുന്നത് അത്ര സുഖമല്ല. എനിക്ക് അങ്ങനെ ജോലി ചെയ്യാൻ താത്പര്യമില്ല. അത്രയും ബോധം ഇല്ലാത്ത ഒരാൾക്കൊപ്പം ജോലി ചെയ്യണമെന്ന് താത്പര്യമില്ല. ഇത് എന്റെ വ്യക്തിപരമായ അനുഭവംകൊണ്ട് ഞാനെടുക്കുന്ന തീരുമാനമാണ്. ഞാൻ അൺകംഫർട്ടബിൾ ആയത് സെറ്റിൽ എല്ലാവരും അറിയുകയും സംവിധായകൻ അയാളോട് സംസാരിക്കുകയും ചെയ്തു.

പ്രധാനതാരമായി തിരഞ്ഞെടുത്ത ആളാണ്. അവർക്ക് എങ്ങനെയെങ്കിലും ഈ സിനിമ തീർക്കണമല്ലോ. ആ ഒരു നിസ്സഹായാവസ്ഥയും ഞാൻ കണ്ടിട്ടുണ്ടായിരുന്നു. പ്ലീസ് എന്ന് എല്ലാവരും പറഞ്ഞ് എന്നെ കംഫർട്ടാക്കിയാണ് ആ സിനിമ തീർത്തത്. സിനിമ പക്ഷേ നല്ലതായിരുന്നു. പക്ഷേ ആ വ്യക്തിയിൽനിന്നുണ്ടായ അനുഭവം അങ്ങനെയല്ലായിരുന്നു. അതിന്റെ പേരിലാണ് ഞാനാ തീരുമാനമെടുക്കുന്നത്. അതിന്റെ ഭാ​ഗമായി ഓരോരോ വ്യാഖ്യാനങ്ങളാണ് ആളുകളിൽനിന്നുണ്ടാവുന്നത്. എങ്കിലും അതിനെ നല്ല രീതിയിലെടുത്ത എല്ലാവരോടും നന്ദിയുണ്ട്. എന്തിനേയും കളിയാക്കുന്ന മറുവിഭാ​ഗമുണ്ടല്ലോ. നിനക്കെവിടെയാണ് സിനിമ? സിനിമ ഇല്ലാത്തതുകൊണ്ട് ഈ കാരണവും പറഞ്ഞ് സിനിമയിൽനിന്ന് പുറത്തായി എന്ന് വരുത്തിത്തീർക്കാനുള്ള ബുദ്ധിയല്ലേ ഇത് എന്നെല്ലാം പറയുന്നവർക്കുള്ള മറുപടിയാണിത്.

സിനിമയുണ്ടെങ്കിലും ഇല്ലെങ്കിലും ഞാനല്ലേ അനുഭവിക്കേണ്ടത്? സിനിമയില്ലെങ്കിൽ സിനിമയില്ല എന്നുപറയാനുള്ള മനോധൈര്യവും മനക്കട്ടിയും ഉള്ള വ്യക്തിയാണ് ഞാൻ. സിനിമയില്ലെങ്കിൽ ഞാനില്ല എന്ന് കരുതുന്ന മൈൻഡ്സെറ്റല്ല എനിക്ക്. സിനിമ എന്റെ ജീവിതത്തിന്റെ ഭാ​ഗം മാത്രമാണ്. എവിടെനിന്നാണ് വന്നതെന്നും എത്തിനിൽക്കുന്നതെന്നും ഇനി മുന്നോട്ടെങ്ങനെ പോകണമെന്നും വ്യക്തമായ ധാരണയുണ്ട്. അവസരങ്ങൾ കിട്ടുകയെന്നത് പ്രധാനമാണ്. അങ്ങനെയൊരു പ്രതീക്ഷയിലാണ് മുന്നോട്ടുപോകുന്നതെങ്കിലും അങ്ങനെ സംഭവിക്കുന്നില്ല. സൂപ്പർസ്റ്റാറാണെങ്കിലും സാധാരണക്കാരനാണെങ്കിലും ഒരു നിലപാട് ഒരു വ്യക്തി എടുക്കുന്നുണ്ടെങ്കിൽ അത് നിലപാട് തന്നെയാണ്. അത് ചിന്തിക്കാനുള്ള ബോധം കമന്റിടുന്നവർക്കുണ്ടാവണം.

ലഹരി ഉപയോ​ഗിക്കുന്നവർ വ്യക്തിജീവിതത്തിൽ എന്തും ചെയ്തോട്ടേ. പക്ഷേ പൊതുവിടത്ത് ശല്യമാകുമ്പോഴാണ് എല്ലാത്തിന്റെയും പ്രശ്നം. അങ്ങനെയുള്ളവർക്ക് പരോക്ഷമായി കൊടുക്കുന്ന പിന്തുണയാണ് എനിക്ക് കമന്റ് ബോക്സുകളിൽ കാണാനായത്. അവരെപ്പോലുള്ളവർക്ക് സിനിമകളുണ്ട്. അവരെവെച്ച് സിനിമകൾ ചെയ്യാൻ ആൾക്കാരുണ്ട്. അങ്ങനെയൊക്കെ ചെയ്യുന്നത് അവർക്ക് വിനോദമാണ്. എന്റെ ജീവിതത്തിൽ ആൽക്കഹോൾ, സി​ഗരറ്റ്, മയക്കുമരുന്ന് തുടങ്ങി എന്റെ മനസിനേയോ ആരോ​ഗ്യത്തെയോ ബാധിക്കുന്ന ഒന്നും ജീവിതത്തിലുണ്ടാവില്ല എന്ന് അത്രയും ഉറപ്പിച്ചതാണ്.” വിൻ സിയുടെ വാക്കുകൾ.

കഥകളി വേഷത്തില്‍ അക്ഷയ് കുമാര്‍; കേസരി ചാപ്റ്റർ 2വിൽ നടനെത്തുന്നത് മലയാളി അഭിഭാഷകനായി

0
Spread the love

കേസരി ചാപ്റ്റർ 2 നടന്മാരായ അക്ഷയ് കുമാർ, ആർ മാധവൻ, അനന്യ പാണ്ഡെ എന്നിവർ തിങ്കളാഴ്ച അമൃത്സറിലെ സുവർണ്ണ ക്ഷേത്രത്തിൽ ദര്‍ശനം നടത്തി. ചിത്രത്തിന്‍റെ പ്രമോഷന്‍റെ ഭാഗമായാണ് ഇവരുടെ സുവര്‍ണ്ണ ക്ഷേത്ര സന്ദര്‍ശനം.

സന്ദർശനത്തിന്റെ ഒരു ഫോട്ടോ അക്ഷയ് ഇൻസ്റ്റാഗ്രാമിൽ പങ്കിട്ടു. ചിത്രത്തിൽ, മൂന്ന് അഭിനേതാക്കളും പുണ്യസ്ഥലത്തിന് മുന്നിൽ കൂപ്പുകൈകളോടെ നിൽക്കുന്നത് ചിത്രത്തില്‍ കാണാം. സന്ദർശനത്തിന്റെ ഒരു ഫോട്ടോ അന്യ പാണ്ഡേയും പങ്കിട്ടിട്ടുണ്ട്. ചിത്രത്തിന് അനുഗ്രഹം തേടിയുള്ള സന്ദേശവും അനന്യ എഴുതിയിട്ടുണ്ട്.

കരൺ സിംഗ് ത്യാഗി സംവിധാനം ചെയ്ത് കരൺ ജോഹർ നിർമ്മിച്ച കേസരി 2 ഏപ്രിൽ 18 ന് തിയേറ്ററുകളിൽ എത്തും. ജാലിയൻ വാലാബാഗ് കൂട്ടക്കൊലയ്ക്ക് പിന്നിലെ പറയപ്പെടാത്ത കഥ പറയുന്ന ചിത്രത്തിൽ അക്ഷയ് കുമാർ മലയാളിയായ അഭിഭാഷകന്‍ സി. ശങ്കരൻ നായരായി അഭിനയിക്കുന്നു. ചിത്രത്തില്‍ കഥകളി വേഷത്തില്‍ എത്തിയ അക്ഷയ് കുമാറിന്‍റെ ലുക്ക് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

വിഷു വിന്നർ നസ്ലെനും ജിംഖാനയിലെ പിള്ളേരും; കളക്ഷൻ റിപ്പോർട്ട് പുറത്ത്

0
Spread the love

തല്ലുമാല എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ഖാലിദ് റഹ്‍മാൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നസ്ലെൻ നായകനാകുന്നു എന്നതിനാല്‍ തന്നെ ആദ്യം മുതല്‍ വാര്‍ത്ത പ്രധാന്യം നേടിയ ചിത്രമാണ് ആലപ്പുഴ ജിംഖാന. ഏപ്രിൽ 10ന് തിയറ്ററുകളിൽ എത്തിയ ചിത്രം ആദ്യദിനം മുതല്‍ ബോക്സോഫീസില്‍ സൃഷ്ടിച്ച ഓളം വിഷുദിനത്തിലും ആവര്‍ത്തിച്ചുവെന്നാണ് ബോക്സോഫീസ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

പ്രമുഖ ട്രാക്കിം​ഗ് സൈറ്റായ സാക്നിൽക്കിന്റെ റിപ്പോർട്ട് പ്രകാരം നാല് ദിവസത്തിൽ 20 കോടിയിലേറെ ആണ് നസ്ലെൻ ചിത്രം ആ​ഗോളതലത്തിൽ നിന്നും നേടിയിരുന്നത്. നാല് ദിവസത്തെ കേരള കളക്ഷൻ 12.02 കോടിയാണെന്ന് സാക്നിൽക് റിപ്പോർട്ട് ചെയ്യുന്നു. ഇപ്പോള്‍ അഞ്ചാം ദിനത്തിലെ അതായത് തിങ്കളാഴ്ച വിഷുദിനത്തിലെ കളക്ഷന്‍ വിവരങ്ങളാണ് ലഭ്യമായിരിക്കുന്നത്.

സാക്നിൽക്കിന്റെ ആദ്യ റിപ്പോര്‍ട്ട് പ്രകാരം അഞ്ചാം ദിനത്തില്‍ നസ്ലെൻ നായകനായ ചിത്രം 3.40 കോടിയാണ് ആഭ്യന്തര ബോക്സോഫീസില്‍ നിന്നും തിങ്കളാഴ്ച നേടിയിരിക്കുന്നത്. ചിത്രത്തിന്‍റെ തീയറ്റര്‍ ഒക്യുപെന്‍സി 57.53 ശതമാനം ആണെന്നാണ് സാക്നില്‍ക്.കോം കണക്കുകള്‍ പറയുന്നത്. മാറ്റിനി ഷോകള്‍ മുതല്‍ തീയറ്റര്‍ ഒക്യുപെന്‍സി 60ശതമാനത്തിന് മുകളിലാണ് എന്നും കണക്കുകള്‍ പറയുന്നു.

നിലവിലെ കണക്കുകൾ പ്രകാരം 2025ലെ വിഷു വിന്നർ നസ്ലെൻ പടമാണെന്ന് നിശംസയം പറയാനാകും. നസ്ലിൻ, ഗണപതി, ലുക്ക്മാൻ, സന്ദീപ് പ്രദീപ്, അനഘ രവി എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.ഖാലിദ് റഹ്മാനും ശ്രീനി ശശീന്ദ്രനും ചേർന്ന് തിരക്കഥ രചിച്ച ചിത്രത്തിനായി സംഭാഷണങ്ങൾ തയ്യാറാക്കിയിരിക്കുന്നത് രതീഷ് രവിയാണ്.ചിത്രത്തിലെ മറ്റ് സുപ്രധാന വേഷങ്ങൾ ഫ്രാങ്കോ ഫ്രാൻസിസ്, ബേബി ജീൻ, ശിവ ഹരിഹരൻ, ഷോൺ ജോയ്, കാർത്തിക്, നന്ദ നിഷാന്ത്, നോയില ഫ്രാൻസി തുടങ്ങിയവരാണ് കൈകാര്യം ചെയ്യുന്നത്.

ഇന്ന് വിഷു; സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും വിഷുക്കണി കണ്ടുണർന്ന് മലയാളികൾ

0
Spread the love

കാർഷിക സമൃദ്ധിയുടെ ഓർമകൾ പുതുക്കിക്കൊണ്ട് മലയാളികൾക്ക് ഇന്ന് വിഷു. കണിയൊരുക്കിയും കൈനീട്ടം വാങ്ങിയും നൽകിയും പടക്കം പൊട്ടിച്ചും നാടെങ്ങും ഉത്സവ ലഹരിയിലാണ്. പൂത്തുലഞ്ഞു നിൽക്കുന്ന കണിക്കൊന്നയും നിറഞ്ഞു കത്തുന്ന നിലവിളക്കും സമൃദ്ധിയുടെ പ്രതീക്ഷ പകരുന്ന ഒന്നാണ്.

മേട മാസത്തിലെ വിഷുക്കണിയുടെ സൗഭാഗ്യം വർഷം മുഴുവൻ നിലനിക്കുമെന്നാണ് വിശ്വാസം. കോടിമുണ്ടും, അഷ്ടമംഗല്യവും വാൽക്കണ്ണാടിയും ഐശ്വര്യത്തിന്റെ പ്രതീകങ്ങളാണ്. കണി കണ്ടുകഴിഞ്ഞാൽ പിന്നെ അടുത്ത ചടങ്ങാണ് കൈനീട്ടം നൽകുക എന്നത്. വിഷുപ്പുലരിയിൽ ഗുരുവായൂർ ക്ഷേത്രത്തിലും ശബരിമലയിലും വൻ തിരക്കാണ് അനുഭവപ്പെടുന്നത്

ഒട്ടുരുളിയില്‍ നിറച്ചുവച്ച പഴങ്ങളും പച്ചക്കറികളും, കത്തിച്ചുവെച്ച നിലവിളക്കും, കണിവെള്ളരി, കണിക്കൊന്ന,കോടിമുണ്ട്, കൈനീട്ടം തുടങ്ങി തനതായ ശൈലിയിൽ തന്നെ ഇത്തവണയും മലയാളികൾ വിഷു ആഘോഷിക്കുകയാണ്. വിഷുക്കണിയുടെ ഐശ്വര്യവും സമൃദ്ധിയും ഒരു വര്ഷം മുഴുവൻ കൂടെയുണ്ടാകുമെന്നാണ് വിശ്വാസം. കർഷകർക്ക് അടുത്ത വിളവെടുപ്പിനുള്ള തയ്യാറെടുപ്പിന്റെ കാലം കൂടിയാണ്.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts