Home Blog Page 61

അവസാന നിമിഷം വരെ നാഗ ചൈതന്യയുമായുള്ള ബന്ധത്തിനായി സാമന്ത നിന്നിരുന്നു; നിർമ്മാതാവിന്റെ വെളിപ്പെടുത്തൽ

0
Spread the love

തെന്നിന്ത്യൻ സിനിമ പ്രേമികൾ വളരെയധികം ആഘോഷിച്ച ഒരു താര ജോഡി ആയിരുന്നു സാമന്തയും നാഗ ചൈതന്യയും. ഒന്നായി ചേരാൻ വിധിക്കപ്പെട്ടവർ എന്ന് പലരും പൊതുവേ വിലയിരുത്തിയിരുന്ന ഈ ജോഡി പക്ഷേ വെറും മൂന്ന് വർഷത്തെ ദാമ്പത്യത്തിനു ശേഷം വേർപിരിയുകയായിരുന്നു.

സാമന്തയുമായി വേർപിരിഞ്ഞ ശേഷം നടൻ നാഗചൈതന്യ നടി ശോഭിത ദുലിപാലയുമായി ബന്ധത്തിലാണെന്ന് വാർത്തകൾ നേരത്തെ വന്നിരുന്നു. ഇതു സംബന്ധിച്ച ചോദ്യങ്ങളിൽ നിന്ന് ഇരുവരും തെന്നി മാറുകയായിരുന്നു അന്നത്തെ പതിവ്. എന്നാൽ ഇരുവരുടെയും ബന്ധത്തെ സംബന്ധിച്ച് ആരാധകർ ഉന്നയിച്ച ചോദ്യങ്ങൾ എല്ലാം ശരിവയ്ക്കുന്ന തരത്തിൽ കുടുംബത്തിന്റെ പിന്തുണയോടെ ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞദിവസം നടന്ന കാഴ്ചയാണ് പിന്നെ പ്രേക്ഷകർ കണ്ടത്.

സാമന്തയുമായുള്ള നാഗ ചൈതന്യയുടെ വിവാഹ തകർച്ചയിൽ കാരണം ശോഭിതയാണെന്നടക്കമുള്ള ഗോസിപ്പുകൾ എന്റർടൈൻമെന്റ് മേഖലയിൽ ഇപ്പോൾ നിറയുകയാണ്. ഈ അവസരത്തിലാണ് നാഗയും സാമന്തയുമായുള്ള വേർപിരിയലിന് തൊട്ടുമുൻപ് തന്നോട് പങ്കുവെച്ചത് എന്ന തരത്തിലുള്ള നിർമ്മാതാവിന്റെ വെളിപ്പെടുത്തലാണ് ചർച്ചയാകുന്നത്.

2023-ൽ സാമന്ത അഭിനയിച്ച “ശാകുന്തളം” എന്ന ചിത്രം സംവിധാനം ചെയ്തത് ഗുണശേഖറാണ്. അദ്ദേഹത്തിന്‍റെ മകൾ നീലിമ ഗുണ ചിത്രത്തിന്‍റെ സഹനിർമ്മാതാവായിരുന്നു. 2021-ൽ, സാമന്തയുടെ വിവാഹമോചനത്തിന് ഏതാനും മാസങ്ങൾക്കുമുമ്പാണ് ശാകുന്തളം പ്രൊജക്ടിനായി ഇവര്‍ സാമന്തയെ സമീപിച്ചത്. കഥ ചർച്ച ചെയ്യുന്നതിനായി നീലിമ സാമന്തയെ നേരിട്ട് കണ്ടു. സാമന്തയ്ക്ക് കഥ ഇഷ്ടമായതോടെ ചിത്രം ചെയ്യാന്‍ സമ്മതിക്കുകയായിരുന്നു.

എന്നാൽ ജൂലൈയ്ക്കും ഓഗസ്റ്റ് അവസാനത്തിനും ഇടയിൽ ചിത്രത്തിന്‍റെ ചിത്രീകരണം പൂര്‍ത്തിയാക്കണം എന്നാണ് സാമന്ത അഭ്യർത്ഥിച്ചത്. അതിനു ശേഷം തനിക്ക് ഭർത്താവിനൊപ്പം സമയം ചിലവഴിക്കണമെന്നും കുട്ടികളുണ്ടായി ജീവിതത്തിൽ സെറ്റിലാകണം എന്നും സാമന്ത പറഞ്ഞതായി നീലിമ ഒരു യൂട്യൂബ് അഭിമുഖത്തില്‍ പറഞ്ഞു. മൂന്ന് മാസത്തിനുള്ളിൽ തന്നെ സാമന്തയുടെ സിനിമയിലെ ഭാഗങ്ങള്‍ പൂര്‍ത്തിയാക്കി.

എന്നാല്‍ ഡൈവോഴ്സിനെക്കുറിച്ച് ഒരു സൂചനയും നല്‍കാതിരുന്ന കുടുംബത്തിനൊപ്പം നില്‍ക്കാന്‍ ആഗ്രഹിച്ച സാമന്തയുടെ വിവാഹമോചന വാര്‍ത്തയാണ് പിന്നീട് അറിഞ്ഞത്. അവസാന നിമിഷം വരെ ഈ ബന്ധത്തിനായി സാമന്ത നിന്നിരുന്നു എന്നാണ് തനിക്ക് തോന്നുന്നത് എന്നുമാണ് നീലിമ പറഞ്ഞത്.

കരുതിയിരിക്കുക! സംസ്ഥാനത്ത് പരക്കെ മഴയ്ക്ക് സാധ്യത

0
Spread the love

തിരുവനന്തപുരം: സംസ്ഥാനത്ത് പരക്കെ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കണ്ണൂർ, കാസർകോട് ഒഴികെയുള്ള മറ്റെല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. രണ്ട് ജില്ലകളിൽ ഓറഞ്ച് അലേർട്ടും പ്രഖ്യാപിച്ചു. ഇന്ന് മലപ്പുറം, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലേർട്ട് ഉള്ളത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ടാണ്. നാളെ പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് അലേർട്ടുള്ളത്. 14-ന് എറണാകുളം, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലേർട്ട് ആണ്.

പൊതുജനങ്ങൾക്കുള്ള പ്രത്യേക നിർദേശങ്ങൾ

വിവിധ തീരങ്ങളിൽ കടലാക്രമണം ശക്തമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണം. ആവശ്യമായ ഘട്ടത്തിൽ മാറി താമസിക്കണം. മൽസ്യബന്ധനോപധികൾ സുരക്ഷിതമാക്കി വെക്കണം.

അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും മേൽക്കൂര ശക്തമല്ലാത്ത വീടുകളിൽ താമസിക്കുന്നവരും വരും ദിവസങ്ങളിലെ മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തിൽ സുരക്ഷയെ മുൻകരുതി മാറി താമസിക്കാൻ തയ്യാറാവേണ്ടതാണ്.

സ്വകാര്യ-പൊതു ഇടങ്ങളിൽ അപകടവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ/പോസ്റ്റുകൾ/ബോർഡുകൾ തുടങ്ങിയവ സുരക്ഷിതമാക്കേണ്ടതും മരങ്ങൾ കോതി ഒതുക്കുകയും ചെയ്യേണ്ടതാണ്. അപകടാവസ്ഥകൾ അധികൃതരുടെ ശ്രദ്ധയിൽ പെടുത്തേണ്ടതാണ്.

ദുരന്ത സാധ്യത മേഖലയിലുള്ളവർ ഒരു എമെർജൻസി കിറ്റ് അടിയന്തരമായി തയ്യാറാക്കി വെക്കേണ്ടതാണ്. കിറ്റ് തയ്യാറാക്കുന്നതിനുള്ള നിർദേശങ്ങൾ https://sdma.kerala.gov.in/…/2020/07/Emergency-Kit.pdf എന്ന ലിങ്കിൽ ലഭിക്കും.

ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ ഒരു കാരണവശാലും നദികൾ മുറിച്ചു കടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീൻപിടിക്കാനോ മറ്റ് ആവശ്യങ്ങൾക്കോ ഇറങ്ങാൻ പാടുള്ളതല്ല.

ജലാശയങ്ങൾക്ക് മുകളിലെ മേൽപ്പാലങ്ങളിൽ കയറി കാഴ്ച കാണുകയോ സെല്ഫിയെടുക്കുകയോ കൂട്ടം കൂടി നിൽക്കുകയോ ചെയ്യാൻ പാടുള്ളതല്ല.

അണക്കെട്ടുകളുടെ താഴെ താമസിക്കുന്നവർ അണക്കെട്ടുകളിൽ നിന്ന് വെള്ളം പുറത്തേക്ക് ഒഴുക്കി വിടാനുള്ള സാധ്യത മുൻകൂട്ടി കണ്ട് കൊണ്ടുള്ള തയ്യാറെടുപ്പുകൾ നടത്തുകയും അധികൃതരുടെ നിർദേശങ്ങൾക്ക് അനുസരിച്ച് ആവശ്യമെങ്കിൽ മാറിത്താമസിക്കുകയും വേണം.

മലയോര മേഖലയിലേക്കുള്ള രാത്രി സഞ്ചാരം പൂർണ്ണമായി ഒഴിവാക്കുക.

കാറ്റിൽ മരങ്ങൾ കടപുഴകി വീണും പോസ്റ്റുകൾ തകർന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങളെയും ശ്രദ്ധിക്കേണ്ടതാണ്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിച്ച ശക്തമായ കാറ്റിൽ സ്വീകരിക്കേണ്ട മുൻകരുതൽ നടപടികൾ https://sdma.kerala.gov.in/windwarning/ എന്ന ലിങ്കിൽ നിന്ന് ലഭ്യമാണ്

ഓറഞ്ച്, മഞ്ഞ അലേർട്ടുകൾ പ്രഖ്യാപിച്ച ജില്ലകളിൽ എങ്ങനെയാണ് മുന്നൊരുക്കങ്ങൾ നടത്തേണ്ടതെന്നും ഏത് തരത്തിലാണ് അലെർട്ടുകളെ മനസ്സിലാക്കേണ്ടത് എന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ ഓറഞ്ച് പുസ്തകം 2023 ൽ വിശദീകരിക്കുന്നുണ്ട്. അത് https://sdma.kerala.gov.in/…/Orange-Book-of-Disaster… ഈ ലിങ്കിൽ ലഭ്യമാണ്.

കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പിൽ മാറ്റങ്ങൾ വരുത്തുന്നതനുസരിച്ച് അലെർട്ടുകളിൽ മാറ്റം വരാവുന്നതാണ്. ദുരന്ത നിവാരണ അതോറിറ്റിയുടെ ഫേസ്‌ബുക്ക്, ട്വിറ്റെർ പേജുകളും പരിശോധിക്കുക.

മുല്ലപ്പെരിയാറിൽ പുതിയ ഡാം എന്നതാണ് സർക്കാർ നിലപാട്; മന്ത്രി റോഷി അഗസ്റ്റിൻ

0
Spread the love

മുല്ലപ്പെരിയാർ അണക്കെട്ടിനെ സംബന്ധിച്ച് നിലവിൽ ആശങ്ക വേണ്ടെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. അനാവശ്യ പ്രചരണങ്ങൾ ഒഴിവാക്കണമെന്ന് അഭ്യർത്ഥിച്ച റോഷി അഗസ്റ്റിൻ, മുല്ലപ്പെരിയാറിൽ പുതിയ ഡാം എന്നതാണ് സർക്കാരിൻ്റെ നിലപാടെന്നും വ്യക്തമാക്കി. ഡാം തുറക്കേണ്ടി വന്നാൽ മതിയായ മുൻകരുതലുകൾ സ്വീകരിക്കുമെന്നും ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ കാര്യങ്ങൾ വിശകലനം ചെയ്യുമെന്നും മന്ത്രി അറിയിച്ചു. ഇതിനായി പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മുല്ലപ്പെരിയാർ അണക്കെട്ടിൻ്റെ സുരക്ഷ സംബന്ധിച്ച ആശങ്കകൾക്കിടെ, സ്ഥിതിഗതികൾ വിലയിരുത്താൻ മന്ത്രി റോഷി അഗസ്റ്റിൻ്റെ നേതൃത്വത്തിൽ ഇടുക്കി കളക്ട്രേറ്റിൽ ചേര്‍ന്ന യോഗത്തിന് ശേഷം പ്രതികരിക്കുകയായിരുന്നു മന്ത്രി റോഷി അഗസ്റ്റിൻ.

ഡാം തുറക്കേണ്ടി വന്നാൽ സ്വീകരിക്കേണ്ട മുൻകരുതലുകളും പുതിയ ഡാം വേണമെന്ന കേരളത്തിൻ്റെ ആവശ്യത്തിൽ കൈക്കൊള്ളേണ്ട തുടർ നടപടികളും യോഗം ചർച്ച ചെയ്തു. ഡാം ഡീകമ്മീഷൻ ചെയ്യണമെന്ന ആവശ്യം കേരള എംപിമാർ പാർലമെൻ്റിൽ ഉന്നയിച്ചിരുന്നു. ഡാമിൻ്റെ സുരക്ഷയെ സംബന്ധിച്ച് ആശങ്ക പരത്തുന്ന പ്രചാരണങ്ങൾ സാമൂഹിക മാധ്യമങ്ങളിലും സജീവമാണ്. മുല്ലപ്പെരിയാർ വിഷയത്തിൽ അടിയന്തര ഇടപെടൽ വേണമെന്ന ആവശ്യമുന്നയിച്ച് വിവിധ സംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധവും ആരംഭിച്ചിട്ടുണ്ട്.

വയനാട്ടിലെ ദുരിതബാധിതർക്ക് 15 കോടിയും, 300 വീടും നൽകും; നടി ജാക്വലിന്റെ പിറന്നാളിന് ജയിലിൽ നിന്നും സുകേഷിന്റെ പ്രഖ്യാപനം

0
Spread the love

39-ാം ജന്മദിനം ആഘോഷിച്ച ജാക്വലിൻ ഫെർണാണ്ടസിന് ‘ലേഡി ജാക്വലിൻ’ എന്നെഴുതിയ ആഡംബര റൈഡിങ് ബോട്ടും നടിയുടെ 100 ആരാധകർക്ക് ഐഫോണ്‍ 15 പ്രോയും സമ്മാനമായി നൽകുമെന്ന് വാഗ്ദാനം ചെയ്തു തട്ടിപ്പുകേസില്‍ ദില്ലി ജയിലില്‍ കഴിയുന്ന സുകേഷ് ചന്ദ്രശേഖരന്റെ. 2025ല്‍ താന്‍ ജയിലില്‍ നിന്നും പുറത്തിറങ്ങുമെന്നും അന്ന് റോമിയോ ജൂലിയറ്റ് രീതിയില്‍ അടുത്ത ജന്മദിനം ആഘോഷിക്കാം എന്നും കത്തില്‍ ജാക്വലിന് സുകേഷ് ഉറപ്പുനല്കുന്നുണ്ട്. ശാരീരികമായി വേർപിരിഞ്ഞിരുന്നാലും തന്‍റെ ചിന്തകളും ആത്മാവും ജാക്വിലിനുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും കത്തില്‍ സുകേഷ് കൂട്ടിച്ചേർത്തു.

അതേസമയം ജാക്വലിന്‍റെ പേരില്‍ വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരിതബാധിതരുടെ പുനരധിവാസത്തിന് 15 കോടി നല്‍കുമെന്നും ഒപ്പം 300 വീടും വച്ച് നൽകുമെന്നും വാഗ്ദാനമുണ്ട്. കാര്യങ്ങൾ എന്തായാലും നടിയുടെ ഫാൻസും മാധ്യമ പ്രവർത്തകരും ഏറ്റുപിടിച്ചിട്ടുണ്ട്. ബാക്കിയൊക്കെ കണ്ടറിയണം.

സ്ഥലത്തിനായുള്ള ചർച്ചകൾ നടക്കുന്നു; ദുരന്തബാധിതർക്കായുള്ള ടൗണ്‍ഷിപ്പില്‍ ആശുപത്രിയടക്കം എല്ലാ സൗകര്യങ്ങളും ഉണ്ടാവും: മന്ത്രി

0
Spread the love

വയനാട്ടിലെ ദുരന്തബാധിതരുടെ അഭിപ്രായം സ്വീകരിച്ചുകൊണ്ടാണ് ടൗൺഷിപ്പ് ഉൾപ്പെടെയുള്ള കാര്യങ്ങൾ ചെയ്യുകയെന്ന് മന്ത്രി മുഹമ്മദ് റിയാസ്. നാലു ഘട്ടങ്ങളിലായാണ് പുനരധിവാസം തീരുമാനിച്ചിട്ടുള്ളത്. ബന്ധുവീട്ടിൽ പോവാൻ താൽപ്പര്യമുള്ളവർ, സ്വന്തം നിലയിൽ വാടക വീട്ടിലേക്ക് മാറുന്നവർ, സ്പോൺസർഷിപ്പിന്റെ ഭാ​ഗമായി വാടകവീട്ടിലേക്ക് മാറുന്നവർ, സർക്കാർ സംവിധാനങ്ങളിലെ വാടകവീടുകൾ എന്നിങ്ങനെയാണത്. ഇതിനെക്കുറിച്ച് വ്യക്തമായി അറിയാൻ 18 അം​ഗ സംഘത്തിന്റെ വിശദമായ സർവ്വേ നടക്കുന്നുണ്ടെന്നും മന്ത്രി റിയാസ് പറഞ്ഞു.

ടൗൺഷിപ്പിന് വേണ്ടിയുള്ള സ്ഥലത്തിനായുള്ള ചർച്ചകൾ നടക്കുന്നുണ്ട്. മറ്റെല്ലാവരുമായും കൂടിയാലോചിച്ച് കൊണ്ടാണ് തീരുമാനമെടുക്കുക. എല്ലാവരുടേയും അഭിപ്രായം കേട്ടുകൊണ്ടായിരിക്കും തീരുമാനമെന്നും മന്ത്രി പറഞ്ഞു. വയനാട് ടൗണ്‍ഷിപ്പില്‍ എല്ലാ സൗകര്യങ്ങളും ഉറപ്പാക്കും. സ്കൂൾ, ആശുപത്രി, കൃഷി, റോഡ്, വാഹന സൗകര്യം, ഉപജീവനമാർ​ഗം, സ്കിൽ ഡെവലപ്മെന്റ് സെന്റർ തുടങ്ങി ദൈനംദിന ജീവിതത്തിലെ എല്ലാ സൗകര്യങ്ങളും ഉണ്ടായിരിക്കും. മാനസികമായ പിന്തുണയ്ക്ക് വേണ്ടി സ്ഥിരമായി കൗൺസലിം​ഗ് സംവിധാനം കൂടി ഏർപ്പെടുത്തും. നിർമാണഘട്ടത്തിൽ ദുരന്തബാധിതർക്ക് തൊഴിൽ സാധ്യതയുണ്ടാവുമോ എന്ന് പരിശോധിക്കും. ഒറ്റപ്പെട്ടുപോയ ഒരുപാട് പേരുണ്ട്. അവരെ വീട്ടിൽ ഒറ്റയ്ക്ക് താമസിപ്പിക്കാനാവില്ല. കടുത്ത മാനസിക പ്രയാസത്തിലൂടെ കടന്നു പോവുന്ന അവർക്ക് ലോക്കൽ ​ഗാർഡിയനായി സർക്കാർ ഉദ്യോ​ഗസ്ഥനുണ്ടായിരിക്കുമെന്നും മന്ത്രി അറിയിച്ചു.

പത്താം ക്ലാസ് പാസല്ലേ ? എങ്കിൽ പരീക്ഷയില്ലാതെ ഇന്ത്യൻ റെയിൽവേയിൽ ജോലി നേടാം, വൻ ഒഴിവുകൾ

0
Spread the love

ഇന്ത്യൻ റെയിൽവേയുടെ ഭാ​ഗമാകാൻ ആ​ഗ്രഹിക്കുന്നവർക്ക് സുവർണാവസരം. വെസ്റ്റ് സെൻട്രൽ റെയിൽവേയിൽ അപ്രന്റീസ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. പരീക്ഷയില്ലാതെയാണ് നിയമനമെന്നതാണ് പ്രത്യേകത.

3,317 ഒഴിവുകളാണുള്ളത്. സെപ്റ്റംബർ നാല് വരെ ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. പത്താം ക്ലാസ്, ഐടിഎ യോ​ഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. മധ്യപ്രദേശിാലകും നിയമനം നടക്കുക. 15-24 വയസിനിടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് https://wcr.indianrailways.gov.in/ എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

സ്വന്തം മരുമകളെ കുറിച്ച് ‘ഹോട്ട്’ എന്ന് പറയുന്ന നിങ്ങളെന്ത് പിതാവാണ്? പറഞ്ഞ വാക്ക് തിരിച്ചെടുക്കാൻ ആകാതെ നടൻ നാഗാർജുന

0
Spread the love

നടി സാമന്തയുമായി വേർപിരിഞ്ഞ ശേഷം നടൻ നാഗ ചൈതന്യ മറ്റു വല്ല ബന്ധത്തിലുമാണോ എന്ന് സോഷ്യൽ മീഡിയ വളരെയധികം കാലമായി കാര്യമായി തിരയാറുണ്ട്. നടി ശോഭിത ധൂലിപാലയുമായി നാഗ ചൈതന്യ പ്രണയത്തിലാണ് എന്ന വാർത്ത പുറത്തുവന്നതോടെ സാമന്തയുമായി ബന്ധപ്പെടുത്തി ഇത് വലിയ ചർച്ചകൾക്കും വഴി വെച്ചിരുന്നു. സാമന്തയുമായി നടൻ പിരിയാനുള്ള കാരണം ശോഭിതയാകാം എന്ന തരത്തിൽ വലിയ കുറ്റപ്പെടുത്തലും നടി ഏറ്റുവാങ്ങിയിരുന്നു.

എന്നാൽ തങ്ങളുടെ പ്രണയത്തെക്കുറിച്ച് ഇരുവരും കാര്യമായ സ്ഥിരീകരണങ്ങൾ ഒന്നും തന്നെ നടത്തിയിരുന്നില്ല. ഇങ്ങനെ ഇരിക്കുമ്പോഴാണ് ഏറ്റവും ഒടുവിൽ ഇരുവരും വിവാഹനിശ്ചയം നടത്തി എന്ന വാർത്ത നാഗ ചൈതന്യയുടെ പിതാവും നടനുമായ നാഗാർജുനയുടെ സോഷ്യൽ മീഡിയ പേജിലൂടെ പുറംലോകം അറിയുന്നത്. എന്നാൽ നാഗ ചൈതന്യയുടെ രണ്ടാം വിവാഹമോ, സാമന്തക്കും നാഗക്കുമിടയിൽ ശോഭിത വന്നതാണോ ഇരുവരുടെ വിവാഹ മോചനത്തിന് കാരണം എന്നതൊന്നുമല്ല ഇപ്പോൾ ചർച്ച വിഷയം. നാഗാർജുനയ്ക്ക് ശോഭിതയെ മരുമകളായി ലഭിക്കും മുൻപ് അദ്ദേഹം പറഞ്ഞ വാക്കുകളാണ് ഇപ്പോൾ തിരിച്ചടിയായി വന്നിരിക്കുന്നത്. വർഷങ്ങൾക്കു മുൻപുള്ള ഒരു വീഡിയോ ആണ് ഇത്തരത്തിൽ നടൻ വിനയായി വന്നിരിക്കുന്നത്.

“ശരി ശോഭിത ധൂലിപാല… സിനിമയില്‍ അവള്‍ ഗംഭീരമായിരുന്നു. ശരിക്കും ഞാന്‍ ഉദ്ദേശിച്ചത്, ഇങ്ങനെയല്ല പറയേണ്ടത്. സിനിമയിൽ ശോഭിത ഹോട്ടായിരുന്നു. അവളിൽ നിന്നും ഒരു ആകര്‍ഷണം ഉണ്ടായി എന്നാണ് ഞാൻ ഉദ്ദേശിക്കുന്നത്” നാഗാർജുനയുടെ അഭിപ്രായത്തിന് ശേഷം ചിരിച്ച് കൈയടിച്ച് അദിവിയും മറ്റ് ചിത്രത്തിന്‍റെ അണിയറക്കാരെയും വീഡിയോയില്‍ കാണാം.

സംഭവം എന്തായാലും വളരെ മോശമായ രീതിയിൽ നാഗാർജുന ക്കെതിരെ പ്രചരിക്കുകയാണിപ്പോൾ. ഒരു മുതിർന്ന നടൻ എന്ന രീതിയിൽ ഒരിക്കൽ ഉപയോഗിച്ചുകൂടാത്ത വാക്കുകൾ എന്നാണ് പലരും കമന്റുകളായി വിഷയത്തിൽ അഭിപ്രായം രേഖപ്പെടുത്തുന്നത്. അതേസമയം നടന് പിന്തുണയുമായും ആളുകൾ എത്തുന്നുണ്ട്. അന്ന് ശോഭിത നാഗാർജുനയുടെ മരുമകൾ ആയിരുന്നില്ല. വെറും അഭിനയത്രി മാത്രമായിരുന്നു. അന്ന് നടത്തിയ ഒരു പ്രശംസ ഇത്തരത്തിൽ മോശമായി വ്യാഖ്യാനിക്കുന്നത് ശരിയല്ല എന്നുമാണ് നാഗാർജുനയെ പിന്തുണച്ചു കൊണ്ടുള്ള കമന്റുകൾ.

വിവാഹമോചന വാര്‍ത്തകളോട് മോതിരം ഉയർത്തിക്കാട്ടി പ്രതികരിച്ച അഭിഷേക് പഴയത്; ഐശ്വര്യ റായിയുമായപ്പോൾ ശെരിക്കും പിരിയുകയാണോ?

0
Spread the love

കുറച്ചധികം ദിവസമായി ഓൺലൈൻ മീഡിയകളും വിവിധ സോഷ്യൽ മീഡിയ പ്ലാറ്റുഫോമുകളും പറഞ്ഞു പരത്തുന്ന ഒരു കാര്യമാണ് ഐശ്വര്യ റായിയും അഭിഷേക് ബച്ചനും വേർപിരിഞ്ഞെന്ന തരത്തിലുള്ള വാർത്തകൾ. ഇതിൽ പ്രതികരിച്ച് ഒടുവിൽ അഭിഷേക് തന്നെ രംഗത്ത് വന്നെന്ന തരത്തിലുള്ള വീഡിയോ പിന്നാലെ ശ്രദ്ധ നേടിയിരുന്നു. ഇത് ദേശീയ മാധ്യമങ്ങൾ ഉൾപ്പടെ വാർത്തയാക്കുകയും ചെയ്തിരുന്നു.

ഐശ്വര്യയുമായുള്ള വേർപിരിയൽ വാർത്തയോട് ‘എനിക്ക് അതിനെക്കുറിച്ച് ഒന്നും പറയാനില്ല. നിങ്ങൾ എല്ലാ കാര്യങ്ങളും ഊതിപ്പെരുപ്പിച്ചു. അത് തീർത്തും സങ്കടകരമാണ്. നിങ്ങൾ എന്തിനാണ് ഇങ്ങനെ ചെയ്യുന്നത് എന്ന് എനിക്ക് അറിയാം. നിങ്ങൾക്ക് കുറച്ച് കഥകൾ ഫയൽ ചെയ്യണം. അതാണ് ആവശ്യം. സാരമില്ല, ഞങ്ങൾ സെലിബ്രിറ്റികളാണല്ലോ. എന്തായാലും ക്ഷമിക്കുക, ഞാൻ ഇപ്പോഴും വിവാഹിതനാണ്,’ എന്ന് പറയുന്ന അഭിഷേക് ബച്ചന്റെ വീഡിയോ ആയിരുന്നു ഇത്. തന്റെ വിവാഹ മോതിരവും അഭിഷേക് ഉയർത്തികാട്ടുന്നതും വീഡിയോയിൽ കാണാം.

എന്നാൽ പ്രചരിക്കുന്ന ഈ വീഡിയോ എട്ട് വർഷം മുമ്പേയുള്ളതാണെന്നാണ് വാസ്തവം. കാര്യം പഴയതാണെന്നറിഞ്ഞതോടെ വീണ്ടും വിവാഹ മോചന വാർത്തകളെ കുറിച്ചുള്ള ചർച്ചകൾ സജീവമാക്കിയിരിക്കുകയാണ് നെറ്റിസൺസ്.

എമ്പുരാനിൽ ഫഹദ് ആണോ വില്ലൻ? ഫഹദിനോട് ഐ ലവ് യു പറഞ്ഞ് ലാലേട്ടൻ

0
Spread the love

ഫഹദിനെ കെട്ടിപ്പിടിച്ച് ചുംബനം ഏറ്റുവാങ്ങി ലാലേട്ടൻ! മോഹൻലാലിന്റെയും ഫഹദ് ഫാസിലിന്റെയും ഇങ്ങനെയൊരു സ്നേഹ ചിത്രം പുറത്ത് വന്നതിന്റെ പിന്നാലെ ആഘോഷത്തിലും കൺഫ്യൂഷനിലുമാണ് ആരാധകർ. മോഹൻലാലിന്റെ ഒഫീഷ്യൽ പേജിലൂടെ എടാ മോനെ ഐ ലവ് യു എന്ന ക്യാപ്ഷൻ ഇന്നലെയാണ് ഫഹദുമൊത്തുള്ള ക്യൂട്ട് ചിത്രം പുറത്ത് വന്നത്. ചിത്രം പുറത്തുവന്നു നിമിഷങ്ങൾക്കുള്ളിൽ തന്നെ സംഗതി വൈറലായി. പോസ്റ്റിനു താഴെ കമന്റുകൾ വന്നു നിറയാൻ തുടങ്ങി.

2013ൽ റിലീസ് ചെയ്ത റെഡ് വൈൻ എന്ന ചിത്രത്തിലൂടെയാണ് മോഹൻലാലും ഫഹദ് ഫാസിലും ആദ്യമായും അവസാനമായും ഒന്നിച്ച് അഭിനയിച്ചത്. ആ ഹിറ്റ് കോംബോ വീണ്ടും ആവർത്തിക്കുകയാണോ ?, പൃഥ്വിരാജ് സംവിധാനം ചെയ്ത് മോഹൻലാൽ പ്രധാന കഥാപാത്രത്തിൽ എത്തുന്ന എംമ്പുരാനിൽ ഇനി ഫഹദ് ആണോ വില്ലൻ? വാസ്കോ രംഗണ്ണയെ മീറ്റ് ചെയ്യുമ്പോൾ, നിങ്ങൾക്ക് ഒന്നിച്ചു കൂടെ തുടങ്ങി നിരവധി കമന്റുകളാണ് പോസ്റ്റിനടിയിൽ വന്നു കൂടുന്നത്. മോഹൻലാൽ ഫഫ കോംബോ ആരാധകർ വല്ലാതെ പ്രതീക്ഷിക്കുന്നുണ്ട് എന്ന് കമന്റുകളിൽ നിന്നും വ്യക്തം.

ദുരന്ത മേഖലയിൽ തെരച്ചിൽ ഇന്നും തുടരും; രേഖകൾ നഷ്ടപ്പെട്ടവർക്കായി പ്രത്യേക ക്യാമ്പ്

0
Spread the love

വയനാട് ദുരന്ത മേഖലയിൽ കാണാതായവർക്കായുള്ള തെരച്ചിൽ ഇന്നും തുടരും.ചാലിയാറിൽ ഇന്ന് ജനകീയ തെരച്ചിലുണ്ടാകില്ല.തിരിച്ചറിയാനാകാത്ത മൃതദേഹത്തിന്റെയും ശരീരഭാഗങ്ങളുടെയും ഡിഎൻഎ ഫലങ്ങൾ ഇന്ന് മുതൽ ലഭ്യമാക്കുമെന്ന് മന്ത്രി റിയാസ് ഇന്നലെ അറിയിച്ചിരുന്നു. വയനാട്ടിൽ ഉരുൾപൊട്ടൽ ദുരന്തത്തിന് ഇരയായി രേഖകൾ നഷ്ടപ്പെട്ടവർക്കായി ഇന്ന് പ്രത്യേക ക്യാമ്പ് നടത്തും.

മേപ്പാടി ഗവ. ഹൈസ്‌കൂള്‍, സെന്റ് ജോസഫ് യു.പി സ്‌കൂള്‍, മൗണ്ട് താബോര്‍ ഹൈസ്‌കൂള്‍ എന്നിവിടങ്ങളിലാണ് ക്യാന്പ്. വിവിധ വകുപ്പുകള്‍, ഐടി മിഷന്‍, അക്ഷയ എന്നിവയെ ഏകോപിപ്പിച്ചാണ് ക്യാന്പ് സംഘടിപ്പിക്കുന്നത്.

ഇതിനിടെ ഉരുൾപൊട്ടലിൽ തിരിച്ചറിയാത്ത മൃതദേഹം, ശരീരഭാഗങ്ങൾ എന്നിവയുടെ ഡിഎൻഎ പരിശോധനാ ഫലം കിട്ടിത്തുടങ്ങി. ഇന്ന് മുതൽ ഇത് പ്രസിദ്ധപ്പെടുത്താൻ കഴിയുമെന്നാണ് പ്രതീക്ഷ. ഇതോടെ മരിച്ച അവശേഷിച്ചവരെ കൂടി തിരിച്ചറിയാനായേക്കും. അതേസമയം താൽക്കാലിക പുനരധിവാസവുമായി അതിവേഗം മുന്നോട്ട് പോവുകയാണ് സർക്കാർ.250ൽ അധികം വീടുകൾ ഇതിനോടകം കണ്ടെത്തി കഴിഞ്ഞിട്ടുണ്ട്.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts