Home Blog Page 64

മനുഷ്യ ഇടപെടലിലൂടെ ഒഴിവാക്കാൻ കഴിയുന്ന ഒരു ദുരന്തം; മുല്ലപ്പെരിയാർ വിഷയത്തിൽ നടൻ ജോജു ജോർജ്

0
Spread the love

വയനാട് ഉരുൾപൊട്ടൽ ദുരന്തത്തെ തുടർന്ന് വീണ്ടും വലിയ ചർച്ചയായ വിഷയമാണ് മുല്ലപ്പെരിയാർ ഡാമിന്റെ നിലനിൽപ്പും ഇതേ ചുറ്റിപ്പറ്റിയുള്ള ആശങ്കകളും. ഇപ്പോഴിതാ വിഷയത്തിൽ ആശങ്ക പങ്കുവെച്ച് രംഗത്തെത്തിയിരിക്കുകയാണ് സിനിമാ നടൻ ജോജു ജോർജും.

പലപല കാരണങ്ങൾ പറഞ്ഞ് മുല്ലപ്പെരിയാർ പോലെ അപകടാവസ്ഥയിൽ ഇരിക്കുന്ന ഒരു അണക്കെട്ടിനെപ്പറ്റിയുള്ള തീരുമാനങ്ങൾ മാറ്റിവെക്കുന്നത് ശരിയല്ല. മനുഷ്യ ഇടപെടലിലൂടെ ഒഴിവാക്കാൻ കഴിയുന്ന ഒരു ദുരന്തം സമയോചിതമായ പ്രവർത്തനങ്ങളിലൂടെ ഒഴിവാക്കാനായി രാഷ്ട്രീയതാല്പര്യങ്ങൾ മറന്ന് എല്ലാവരും ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്ന് ജോജു ജോർജ് കുറിച്ചു.

‘‘മുല്ലപ്പെരിയാർ അണക്കെട്ട്. അണക്കെട്ടിനോട് ചേർന്ന് ഒരു തുരങ്കം നിർമിച്ചോ, അണക്കെട്ട് ഡീ കമ്മീഷൻ ചെയ്തോ എങ്ങനെയും ദയവുചെയ്ത് ഈ ശപിക്കപ്പെട്ട പ്രശ്നം എത്രയും വേഗം പരിഹരിക്കുക. നിങ്ങളുടെ എല്ലാ രാഷ്ട്രീയ താൽപ്പര്യങ്ങളും മാറ്റിവച്ച് സമയോചിതമായ മനുഷ്യ ഇടപെടലിലൂടെ ഒഴിവാക്കാനാകുന്ന ഒരു ദുരന്തം തടയാൻ വേണ്ടി ഒരുമിച്ച് നിൽക്കാൻ അധികാരസ്ഥാനത്തിരിക്കുന്ന ഓരോരുത്തരോടും അഭ്യർഥിക്കുന്നു.

മുല്ലപ്പെരിയാർ അണക്കെട്ടിനെക്കുറിച്ചും അതിന്റെ ഇന്നത്തെ അവസ്ഥയെക്കുറിച്ചും ആധികാരികമായ റിപ്പോർട്ടുകൾ ആശങ്കാജനകമാണ്. പലവിധ കാരണങ്ങളാൽ പറഞ്ഞ് ഇത് നീട്ടിവയ്ക്കുന്നത് പോലെ ഗുരുതരമായ മറ്റൊന്നില്ല. ഇത്തരം നിർണായക നിമിഷങ്ങളിലാണ് എല്ലാ പൗരന്മാരും, ശാസ്ത്ര-രാഷ്ട്രീയ നേതാക്കളും, സ്വാധീനമുള്ളവരും, സെലിബ്രിറ്റികളും ഉൾപ്പെടെയുള്ള പൊതുജനങ്ങൾ ഒരുമിച്ച് ചേർന്ന് അധികാരസ്ഥാനത്തിരിക്കുന്നവർ ജനങ്ങൾക്ക് നീതി നൽകുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടത്. മുല്ലപ്പെരിയാർ അണക്കെട്ടിനെക്കുറിച്ചുള്ള തീരുമാനം വളരെ വേഗത്തിലെടുക്കേണ്ടത് അത്യാവശ്യമാണ്.’’–ജോജു ജോർജ് സാമൂഹ്യ മാധ്യമങ്ങളിൽ കുറിച്ചു.

മുല്ലപ്പെരിയാർ വിഷയത്തിൽ ഒരു തീരുമാനം കൈക്കൊള്ളാൻ മാറി മാറി വരുന്ന സർക്കാരുകൾക്ക് എന്തുകൊണ്ട് സാധിക്കുന്നില്ല?

0
Spread the love

മുല്ലപ്പെരിയാർ അണക്കെട്ട് പൊട്ടുമോ? പൊട്ടിയാൽ കേരള ഭൂപടത്തിൽ എന്തൊക്കെ മാറ്റങ്ങൾ സംഭവിക്കും? തുടങ്ങിയ ആശങ്കകൾക്കൊക്കെ കാലങ്ങളുടെ പഴക്കമുണ്ട്. അപ്രതീക്ഷിതമായ ഒരു ദുരന്തം സംഭവിക്കുന്നതിലും എത്രയോ നല്ലതല്ലേ വലിയ ആശങ്കകൾക്കടിസ്ഥാനമായ ഡാം പുനർ നിർമ്മിക്കുന്നത് എന്നാണ് ദുരന്തബാധിതരാവാൻ പോകുന്ന ജനങ്ങളുടെ ചോദ്യം.

ഒരു ദുരന്തം എത്രമാത്രം വലിയ ദുരവസ്ഥകളിലേക്ക് മനുഷ്യരെ കൊണ്ടുനടത്തുമെന്ന് വയനാട് ഉരുൾപൊട്ടൽ ദുരന്തത്തോടെ നാം കണ്ടതാണ്. വയനാട് ഉരുൾപൊട്ടൽ ദുരന്തം ആ നാടിനു മാത്രമല്ല മൊത്തം കേരള സമൂഹത്തിനും ചുറ്റും നിന്ന മറ്റു സമൂഹങ്ങൾക്കും വരുത്തിയ മാനസികാഘാതവും ഞെട്ടലും അത്ര വലുതായിരുന്നു. പൂർണ്ണമായും ആ മരവിപ്പ് പലർക്കും ഇതുവരെ വിട്ടു മാറിയിട്ടുമില്ല. ഈ അവസരത്തിൽ മുല്ലപ്പെരിയാർ ഡാം തകർച്ച പോലെ മറ്റൊരാഘാതത്തെ ആളുകൾ ഭയക്കുന്നതിൽ ആർക്കും തെറ്റ് പറയാൻ ആവില്ല.കേരളത്തിനു മുന്നിൽ ആശങ്കയായി കാലങ്ങളായി നിലനിൽക്കുന്ന മുല്ലപ്പെരിയാറിൽ പുതിയ ഡാം വേണം എന്നുള്ളത് പെട്ടെന്ന് മുളച്ചൊരു ആവശ്യവുമല്ല. ഭയമില്ലാതെ ജീവിക്കാനുള്ള കാലങ്ങളായുള്ള ഒരു കൂട്ടം ജനതയുടെ അവകാശങ്ങളുടെ ശബ്ദം കൂടിയാണത്.

മുല്ലപ്പെരിയാർ ഉണ്ടായ ചരിത്രം പരിശോധിക്കാം:1810 ല്‍ അന്നത്തെ മദിരാസി പ്രവിശ്യയില്‍പ്പെട്ട മഥുര ദിണ്ഡുക്കല്‍ ഡിവിഷനുകളില്‍ പട്ടിണിയും പകര്‍ച്ചവ്യാധികളും മൂലം അനേകം പേര്‍ മരിക്കാനിടയായി. പ്രശ്നം ബ്രിട്ടീഷുകാര്‍ക്ക് തലവേദനയായതോടെ പരിഹാരമായി കല്പിച്ചു കിട്ടിയ നിര്‍ദേശം വൈഗ നദിയിലെ ഒഴുക്ക് വര്‍ദ്ധിപ്പിച്ച് ആ മേഖലയിലെ കൃഷി മെച്ചപ്പെടുത്തുക എന്നതാണ്. 1837 ല്‍ മദിരാസി സംസ്ഥാനത്തെ തേനി, മഥുര, ദിണ്ഡുക്കല്‍, രാമനാഥപുരം പ്രദേശങ്ങളില്‍ വീണ്ടും ക്ഷാമം ഉണ്ടായി. ഇതോടെ ഭാവിയില്‍ ക്ഷാമം ഒഴിവാക്കാന്‍ മറ്റു മാര്‍ഗങ്ങളില്ല എന്ന് മനസ്സിലാക്കിയ ബ്രിട്ടീഷ് കമ്പനി അതിനുള്ള പരിപാടികള്‍ ആരംഭിച്ചു.

എന്നാല്‍ വേനല്‍ക്കാലങ്ങളില്‍ വറ്റിവരണ്ട് കിടക്കുന്ന വൈഗ നദിയെ എങ്ങനെ ചാര്‍ജ് ചെയ്യുമെന്നതായിരുന്നു അവരുടെ ആദ്യത്തെ കടമ്പ.ആ സമയത്ത് തിരുവിതാംകൂറില്‍ പെരിയാര്‍ നദി നിറഞ്ഞ് വെള്ളത്തോടെ ഒഴുകുകയാണ്. പെരിയാര്‍ നദിയിലെ വെള്ളം അറബിക്കടലിലേക്ക് ഒഴുകി പാഴാകുകയാണല്ലോ എന്ന ചര്‍ച്ചയും ഉണ്ടായി. ആ വെള്ളം എങ്ങനെയെങ്കിലും വൈഗ നദിയില്‍ എത്തിക്കാന്‍ സാധിച്ചാല്‍ പകുതി പ്രശ്‌നം ഇല്ലാതാകുമെന്ന ചര്‍ച്ചകളും സജീവമായി. തമിഴ്‌നാട്ടിലെ രാമനാട് മുത്തുരാമ സേതുപതി രാജാവിന്റെ പ്രധാനിയായിരുന്ന ഉദിരുപിള്ളയാണ് ഇങ്ങനെയൊരു ആശയം ആദ്യം മുന്നോട്ട് വെച്ചതെന്നാണ് ചരിത്രം പറയുന്നത്.

129 വര്‍ഷം പഴക്കമുള്ള, ചുണ്ണാമ്പ് മിശ്രിതം ചേര്‍ത്ത് നിര്‍മിച്ചതാണ് മുല്ലപ്പെരിയാര്‍ അണക്കെട്ട്. എന്നാല്‍ വര്‍ത്തമാന കാലത്തില്‍ ഒരേ സമയം തമിഴ്നാടിന് കുടിവെള്ളവും കേരളത്തിന് മുകളില്‍ ജലബോംബുമായും മുല്ലപ്പെരിയാര്‍ പരിവര്‍ത്തനം ചെയ്യപ്പെട്ടു. പരമാവധി 60 വര്‍ഷം ആയുര്‍ദൈര്‍ഘ്യം പറഞ്ഞ മുല്ലപ്പെരിയാര്‍ അണക്കെട്ട് തമിഴ്‌നാടിന് പാട്ടക്കരാറായി കൊടുത്തത് 999 വര്‍ഷത്തേക്കാണ്. അതൊക്കെ പിന്നിട്ടിട്ട് പതിറ്റാണ്ടുകള്‍ കഴിഞ്ഞു. അതുകൊണ്ട് തന്നെ ഇനി ഏതു നിമിഷവും എന്തും പ്രതീക്ഷിക്കാം എന്ന് പറയുന്നത് പൊയ് വാക്കല്ല. മുല്ലപ്പെരിയാര്‍ ഡാമിന് അപകടം സംഭവിച്ചാല്‍ കേരളത്തിന് എന്ത് സംഭവിക്കും എന്നതിനെ കുറിച്ച് നമുക്ക് എല്ലാവര്‍ക്കും അറിയാം.

ഇടുക്കി അണക്കെട്ടിന്റെ വരെ തകര്‍ച്ചയ്ക്ക് ഇത് കാരണമായേക്കാം. മുല്ലപ്പെരിയാര്‍ ഏതെങ്കിലും തരത്തില്‍ തകര്‍ച്ചയിലേക്ക് പോയാല്‍ വെള്ളവും കല്ലും ചെളിയും അടക്കം 36 കിലോമീറ്റര്‍ താഴെയുള്ള ഇടുക്കി അണക്കെട്ടിലേക്ക് കുതിച്ചൊഴുകും. ഏതാണ്ട് 45 മിനിട്ടില്‍ വെള്ളം ഇടുക്കി ഡാമിലെത്തുമെന്നാണ് പറയുന്നത്. താങ്ങാനാകാത്ത വെള്ളം ഇടുക്കി അണക്കെട്ടില്‍ എത്തുന്നതോടെ ഡാം തകര്‍ച്ചയിലേക്ക് പോകാം. ഇടുക്കി തകര്‍ന്നാല്‍ അതിന് താഴെയുള്ള ചെറുതും വലുതുമായ 11 അണക്കെട്ടുകള്‍ക്കും നാശം സംഭവിക്കാം. ഡാം പൊട്ടിയുണ്ടാകുന്ന വെള്ളം ഇടുക്കി, കോട്ടയം, എറണാകുളം ജില്ലയിലേക്കാണ് ഒഴുകിയെത്തുക. ഇത് വന്‍ നാശത്തിന് വഴിവെക്കുമെന്നുറപ്പാണ്.

തമിഴ്‌നാടിന്റെ ആവശ്യവും കേരളത്തിന്റെ ആശങ്കയും പരിഹരിക്കത്തക്കവിധം മുല്ലപ്പെരിയാര്‍ വിഷയത്തില്‍ തീരുമാനം ഉണ്ടാക്കാന്‍ ഇതുവരെയും അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല. ലോകത്തില്‍ തന്നെ നിലവില്‍ ഉയരം കൂടിയതും ഭൂഗുരുത്വ അണക്കെട്ടുകളില്‍ ഏറ്റവും പഴക്കമുള്ളതാണ് മുല്ലപ്പെരിയാര്‍ ഡാം. പുതിയ അണക്കെട്ട് എന്നത് കേരളത്തിന്റെ കാലങ്ങളായുള്ള ആവശ്യമാണ്. എന്നാല്‍ പുതിയ അണക്കെട്ട് നിര്‍മിക്കുന്നതില്‍ ഏറ്റവും അധികം എതിര്‍പ്പ് തമിഴ്‌നാടിനാണ്. പല കാര്യങ്ങളിലും ഒത്തൊരുമയോടെ പ്രവര്‍ത്തിക്കുന്ന കേരളത്തിനും തമിഴ്‌നാടിനും ഇടയില്‍ വര്‍ഷങ്ങളായി പുകഞ്ഞുകൊണ്ടിരിക്കുന്ന വിഷയമാണ് മുല്ലപ്പെരിയാര്‍. കേരളത്തില്‍ സ്ഥിതി ചെയ്യുന്ന ഒരു ഡാമിന്റെ കാര്യത്തില്‍ സ്വതന്ത്രമായി തീരുമാനം എടുക്കാന്‍ മാറി മാറി വരുന്ന കേരള സര്‍ക്കാരിന് എന്തുകൊണ്ട് ആകുന്നില്ല എന്നത് വര്ഷങ്ങള്ക്കായി ഉയരുന്ന ചോദ്യമാണ് . ഇതിൽ വ്യക്തമായ ഒരുത്തരമെങ്കിലും സർക്കാർ തരേണ്ടതുണ്ട് .

അതേസമയം മുല്ലപ്പെരിയാർ അണക്കെട്ടിനു പെട്ടെന്ന് എന്തെങ്കിലും സംഭവിച്ചേക്കാമെന്ന ആശങ്ക അടിസ്ഥാനരഹിതമാണെന്നും വിഷയത്തില്‍ നേരത്തെ സര്‍ക്കാര്‍ സ്വീകരിച്ച സമീപനം തന്നെ തുടരുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നു.

സ്വര്‍ണ വില മുകളിലോട്ട് തന്നെ; ഇന്നത്തെ നിരക്കറിയാം..

0
Spread the love

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന. 160 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 51,560 രൂപയാണ്. ഗ്രാമിന് 20 രൂപയാണ് കൂടിയത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില 6445 രൂപയാണ്.
ഒറ്റയടിക്ക് ഇന്നലെ 600 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില വീണ്ടും 51000 കടന്നത്. കഴിഞ്ഞ മാസം 17ന് സ്വര്‍ണവില 55,000 രൂപയായി ഉയര്‍ന്ന് ആ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തിയിരുന്നു. എന്നാല്‍ കേന്ദ്ര ബജറ്റില്‍ കസ്റ്റംസ് തീരുവ കുറച്ചതോടെ സ്വര്‍ണവിലയില്‍ വലിയ ഇടിവ് നേരിടുന്നതാണ് പിന്നീട് കണ്ടത്.

കഴിഞ്ഞ മാസം 26ന് 50,400 രൂപയായി താഴ്ന്ന് ആ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്ക് സ്വര്‍ണവില എത്തിയിരുന്നു. പിന്നീട് ഒന്‍പത് ദിവസത്തിനിടെ 1440 രൂപ വര്‍ധിച്ച് തിരിച്ചുകയറിയ സ്വര്‍ണവില കഴിഞ്ഞ ദിവസം മുതല്‍ വീണ്ടും കുറയാന്‍ തുടങ്ങിയിരുന്നു.

‘വിഷമിക്കേണ്ട, സൂര്യ സുഖമായിരിക്കുന്നു’; ചിത്രീകരണത്തിനിടെ നടൻ സൂര്യയ്ക്ക് തലയ്ക്ക് പരിക്ക്

0
Spread the love

സംവിധായകൻ കാർത്തിക് സുബ്ബരാജിന്‍റെ ചിത്രത്തിന്‍റെ ചിത്രീകരണത്തിനിടെ നടൻ സൂര്യയ്ക്ക് തലയ്ക്ക് പരിക്കേറ്റു. സംഭവത്തെത്തുടർന്ന് സൂര്യ 44 എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിന്‍റെ ചിത്രീകരണം താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ് എന്നാണ് വിവരം.

അതേ സമയം സൂര്യയുടെ പരിക്ക് ഗൗരവമുള്ളതല്ലെന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാതാവ് എക്സിൽ കുറിച്ചു. “പ്രിയപ്പെട്ട ആരാധകരെ, ഇതൊരു ചെറിയ പരിക്ക് ആയിരുന്നു. ദയവായി വിഷമിക്കേണ്ട, സൂര്യ അണ്ണാ നിങ്ങളുടെ എല്ലാ സ്നേഹത്തോടും പ്രാർത്ഥനകളോടും കൂടി സുഖമായിരിക്കുന്നു” എന്നാണ് അദ്ദേഹം കുറിച്ചത്.

സൂര്യയുടെ പരിക്ക് നിസാരമാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഊട്ടിയിലെ ആശുപത്രിയിൽ ചികിൽസയ്ക്കുശേഷം കുറച്ചുദിവസം വിശ്രമിക്കാൻ നിർദേശിച്ചിട്ടുണ്ട്. ഇതേത്തുടർന്നാണ് ചിത്രത്തിന്‍റെ ഷൂട്ടിംഗ് താൽക്കാലികമായി നിർത്തിവച്ചിരിക്കുന്നത്.

‘സൂര്യ 44’ന്‍റെ രണ്ടാം ഷെഡ്യൂൾ ഈ മാസം ആദ്യമാണ് ഊട്ടിയിൽ ആരംഭിച്ചത്. നേരത്തെ ചിത്രത്തിന്‍റെ ആദ്യ ഷെഡ്യൂള്‍ അന്‍ഡമാനില്‍ നടന്നിരുന്നു. സൂര്യയുടെ ജന്മദിനത്തില്‍ ചിത്രത്തിന്‍റെ ഒരു ഗ്ലിംസ് അണിയറക്കാര്‍ പുറത്തുവിട്ടിരുന്നു.

സൂര്യയുടെ സ്വന്തം ബാനര്‍ 2ഡി എന്‍റര്‍ടെയ്മെന്‍റും, സ്റ്റോണ്‍ ബെഞ്ച് പ്രൊഡക്ഷനും ചേര്‍ന്നാണ് സൂര്യ 44 നിര്‍മ്മിക്കുന്നത്. ശിവ സംവിധാനം ചെയ്ത കങ്കുവ എന്ന ചിത്രം പൂര്‍ത്തിയാക്കിയാണ് സൂര്യ ഈ ചിത്രത്തില്‍ എത്തിയത്.

പ്രധാനമന്ത്രി ഇന്ന് വയനാട്ടില്‍; ദേശീയ ദുരന്തമായ് പ്രഖ്യാപിക്കുമോ?

0
Spread the love

കല്‍പ്പറ്റ: വയനാട്ടിലെ ഉരുള്‍പൊട്ടല്‍ മേഖലകള്‍ സന്ദര്‍ശിക്കാനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കേരളത്തിലെത്തും. രാവിലെ 11.25 നാണ് കണ്ണൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങുക. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും ചേര്‍ന്നു സ്വീകരിക്കും. കേന്ദ്ര സഹ മന്ത്രി സുരേഷ് ഗോപിയും പ്രധാനമന്ത്രിക്കൊപ്പമുണ്ടാവും.

മോദിക്കൊപ്പം മുഖ്യമന്ത്രി പിണറായി വിജയനും ഇന്ന് വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കും. ഇത് രണ്ടാം തവണയാണ് മുഖ്യമന്ത്രി വയനാട്ടില്‍ എത്തുന്നത്. കണ്ണൂര്‍ വിമാനത്താവളത്തില്‍ എത്തുന്ന പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ മുഖ്യമന്ത്രി ഇന്നലെ തന്നെ തിരുവനന്തപുരത്തു നിന്നും കണ്ണൂരിലേക്ക് പുറപ്പെട്ടിരുന്നു. വിമാനത്താവളത്തില്‍ നിന്ന് ഇരുവരും ഒന്നിച്ച് വ്യോമസേനയുടെ ഹെലികോപ്റ്ററില്‍ ദുരന്ത ബാധിത മേഖലയിലേക്ക് പോകും എന്നാണ് വിവരം.

ദുരിതാശ്വാസ ക്യാംപുകളില്‍ അടക്കം സന്ദര്‍ശനം നടത്തുന്ന പ്രധാനമന്ത്രിയോട് വയനാട് ദുരന്തം ദേശീയ ദുരന്തമായും അതിതീവ്ര ദുരന്തമായും പ്രഖ്യാപിക്കണം എന്ന് മുഖ്യമന്ത്രി വീണ്ടും ആവശ്യപ്പെട്ടേക്കും. പ്രധാനമന്ത്രി തന്നെ നേരിട്ട് എത്തി സ്ഥിതിഗതികള്‍ വിലയിരുത്തുന്നതോടെ ദുരന്ത ബാധിതരുടെ കുടുംബങ്ങളെ സഹായിക്കാനും പുനരധിവാസ പ്രവര്‍ത്തനങ്ങളള്‍ക്കും കേന്ദ്ര സഹായം ലഭ്യമാകുമെന്നാണ് പ്രതീക്ഷ.

ഇന്ത്യയെ സംബന്ധിക്കുന്ന വലിയ ഒരു വിവരം പുറത്തു വിടും; ഹിന്‍ഡന്‍ബര്‍ഗ്

0
Spread the love

ന്യൂഡല്‍ഹി: ഇന്ത്യയെ സംബന്ധിച്ച് വലിയ ഒരു വിവരം പുറത്തു വിടുമെന്ന് ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച്. എക്സിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. എന്തുകാര്യം സംബന്ധിക്കുന്ന വിവരമാണ് പുറത്തുവിടാന്‍ പോകുന്നതെന്ന് സൂചനയൊന്നുമില്ല. നേരത്തെ പുറത്തുവിട്ട അദാനിയെ കുറിച്ചുള്ള റിപ്പോര്‍ട്ട് വലിയ ചര്‍ച്ച ആയിരുന്നു.

അദാനി ഗ്രൂപ്പ് ഓഹരികളുടെ വില പെരുപ്പിച്ചുകാട്ടിയെന്നായിരുന്നു ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട്. ദശാബ്ദങ്ങളായി കമ്പനി സ്റ്റോക്കില്‍ കൃത്രിമത്വം കാട്ടിയിട്ടുണ്ടെന്നും അക്കൗണ്ട് തട്ടിപ്പില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്നും ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. ന്യായമായതിലും 85 ശതമാനത്തോളം ഉയര്‍ന്ന തുകയിലാണ് അദാനി ഗ്രൂപ്പിന്റെ ഓഹരികളുടെ വ്യാപാരം നടക്കുന്നതെന്നും കാണിക്കുന്ന റിപ്പോർട്ടായിരുന്നു പുറത്തുവിട്ടത്.

എല്ലായിടവും അരിച്ചുപെറുക്കി ജനകീയ തെരച്ചിൽ; പങ്കാളികളായത് 2000ത്തോളം പേർ, സൂചിപ്പാറയിൽ 4 മൃതദേഹങ്ങൾ കണ്ടെത്തി

0
Spread the love

വയനാട് ഉരുൾ ദുരന്തത്തിന്‍റെ പതിനൊന്നാം നാൾ 4 മൃതദേഹം കണ്ടെത്തി. സൂചിപ്പാറയിലെ ദുർഘട മേഖലയിൽ സന്നദ്ധപ്രവർത്തകർ കണ്ടെത്തിയ മൃതദേഹങ്ങൾ എയർലിഫ്റ്റ് ചെയ്യാനുള്ള ശ്രം തുടരുകയാണ്. ദുരന്ത മേഖലയിലെ ഇന്നത്തെ ജനകീയ തെരച്ചിൽ അവസാനിപ്പിച്ചു. ഞായറാഴ്ച വീണ്ടും തുടരും. കാണാതായത് 133 പേരെന്ന് ഔദ്യോഗിക കണക്ക്. ജനകീയ തെരച്ചില്‍ നടന്ന മേഖലയില്‍ നിന്ന് മൃതദേഹങ്ങളൊന്നും കണ്ടെത്താനായില്ല. ഒരു ഭാഗത്ത് ജനകീയ തെരച്ചില്‍ നടക്കുന്നതിനിടെയാണ് സൂചിപ്പാറയിലെ അപകട സാധ്യത കൂടിയ സ്ഥലത്ത് നിന്ന് സന്നദ്ധ പ്രവർത്തകരും ദൗത്യ സംഘവും ചേർന്ന് ശ്രമകരമായ ദൗത്യത്തിലൂടെ  മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടലില്‍ കാണാതായവരെ തേടി ദുരന്തഭൂമിയില്‍ നടത്തിയ ജനകീയ തെരച്ചിലിൽ എന്‍ഡിആര്‍എഫ്, ഫയര്‍ഫോഴ്സ്, പോലിസ് വിഭാഗങ്ങള്‍ക്കൊപ്പം റവന്യു വകുപ്പ് ജീവനക്കാരും പ്രദേശവാസികളും ജനപ്രതിനിധികളും സന്നദ്ധപ്രവര്‍ത്തകരും അണിനിരന്നു. ദുരന്തത്തില്‍ കാണാതായ പരമാവധിയാളുകളെയും കണ്ടെത്താന്‍ സാധ്യമായ എല്ലാ വഴികളിലൂടെയും ശ്രമിക്കുകയെന്ന ദൗത്യവുമായാണ് ജനകീയ തെരച്ചില്‍ നടന്നത്.

യൂട്യൂബര്‍ ‘ചെകുത്താനെ’ കൊച്ചിയിലെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി; ഫോണും ട്രൈപോഡും കസ്റ്റഡിയിലെടുത്തു

0
Spread the love

നടൻ മോഹൻലാലിനെതിരെ അധിക്ഷേപ പരാമർശം നടത്തിയ കേസിൽ അറസ്റ്റിലായ യൂട്യൂബർ അജു അലക്സിനെ കൊച്ചിയിലെ വീട്ടിലെത്തിച്ച് പൊലീസ് തെളിവെടുപ്പ് പൂർത്തിയാക്കി. ചെകുത്താൻ എന്ന എഫ്ബി പേജ് കൈകാര്യം ചെയ്യുന്ന യൂട്യൂബറാണ് അജു അലക്സ്. വയനാട് ദുരന്തമേഖലയിലെ സന്ദർശനത്തിൻ്റെ പേരിൽ മോഹൻലാലിനെതിരെ നടത്തിയ അപകീർത്തികരമായ പരാമർശങ്ങളുടെ പശ്ചാത്തലത്തിലാണ് അജു അലക്സിനെതിരെ തിരുവല്ല പോലീസ് കേസ് എടുത്തത്. അജു അലക്സിന്റെ മൊബൈൽ ഫോണും ട്രൈപ്പോഡും പോലീസ് കസ്റ്റഡിയിൽ എടുത്തു. ഇന്ന് രാത്രിയോടെ തിരുവല്ലയിൽ മജിസ്ട്രേറ്റിന് മുന്നിൽ ഇയാളെ ഹാജരാക്കും. 

ഇന്നു വേട്ടയാടുന്നവൻ നാളെ വേട്ടയാടപ്പെടും; സിക്കാഡയ്ക്ക് ഹൗസ് ഫുൾ സമ്മാനിച്ച് പ്രേക്ഷകർ

0
Spread the love

ആരും ഭയക്കുന്ന പുലിയറയിലേക്കുള്ള നായക കഥാപാത്രത്തിന്റെ യാത്രയും അനുഭവങ്ങളും തിരിച്ചറിവുമാണ് സിക്കാഡ. മലയാളികളുടെ ഇഷ്ട സംഗീത സംവിധായകൻ ശ്രീജിത്ത് ഇടവന സിനിമാ സംവിധായകൻ എന്ന നിലയിലും രചയിതാവ് എന്ന നിലയിലും ആദ്യ ശ്രമത്തിൽ തന്നെ ഹിറ്റടിക്കുമെന്നാണ് തിയേറ്ററുകളിലെ ഹൗസ്ഫുൾ ബോർഡുകൾ സൂചിപ്പിക്കുന്നത്.

10 വർഷങ്ങൾക്കു ശേഷം നടൻ രജത് മലയാളത്തിൽ തിരിച്ചെത്തുന്ന നായക കഥാപാത്രം ജോയുടെ നേരത്തോട് നേരം തീരുന്ന യാത്രയും, ഉടനീളം നേരിടേണ്ടിവരുന്ന അപ്രതീക്ഷിത പ്രതിസന്ധികളുമാണ് ഒറ്റവാക്യത്തിൽ പറഞ്ഞാൽ സിക്കാഡയുടെ പ്രമേയം. സർവൈവർ ത്രില്ലർ ജോണറിൽ പെടുന്ന ചിത്രത്തിൽ മിസ്റ്ററിയും
സസ്പെൻസും ത്രില്ലും ട്വിസ്റ്റും ഒക്കെ ആവോളമുണ്ട്.

കാടിനെ അതേപോലെ സിനിമയിലേക്ക് ഒപ്പിയെടുത്ത മഞ്ഞുമ്മൽ ബോയ്സ്, ചുരുളി, അജഗജാന്തരം തുടങ്ങിയ ഹിറ്റ് ചിത്രങ്ങളിലൂടെ പേരെടുത്ത ഫസൽ എ ബക്കറുടെ ഓഡിയോഗ്രാഫിയും നവീന്‍ രാജിന്റെ ക്യാമറ വർക്കും വലിയ കയ്യടി അർഹിക്കുന്നുണ്ട്.

പ്രകൃതിയാണ് സിനിമയിലെ പ്രധാന ഘടകം. ഒരൊറ്റ ദിവസത്തെ നായകന്റെ കാട്ടിലൂടെയുള്ള യാത്രയും പുറത്തു കടക്കുമ്പോഴുള്ള ഉൾത്തിരുത്തലുകളുമാണ് സിനിമയുടെ ഒഴുക്ക്. കഥ പുരോഗമിക്കുന്നതിനനുസരിച്ച് കാടിന്റെ ഭാവവും സ്വഭാവവും മാറുന്നതായി കാണാം.

പുലിയറയിലെ ആരും ഭയക്കുന്ന കൂറ്റന്റെ കോട്ടയിലേക്കുള്ള നായകന്റെ കാലെടുത്തുവെപ്പും പിന്നീടങ്ങോട്ട് അരങ്ങേറുന്ന സത്യവും മിഥ്യയും വേർതിരിച്ച് അറിയാൻ കഴിയാത്ത ഒരു സിനിമാറ്റിക് അനുഭവമാണ് സിക്കാഡ പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്. സ്ഥിരം വില്ലൻ വേഷങ്ങളിലൂടെ മലയാളികൾക്ക് സുപരിചിതനായ ജെയിംസ് ജോസിന്റെ കൂറ്റൻ എന്ന കഥാപാത്രത്തെ ചുറ്റിപ്പറ്റിയാണ് കഥയുടെ ഒഴുക്ക്.

വലിച്ചുകീറാൻ കാത്തിരിക്കുന്ന വേട്ട മൃഗങ്ങളും, കാട്ടിൽ അകപ്പെട്ടവരെ വഴിതെറ്റിക്കുന്ന പ്രകൃതിയും, നന്മയും തിന്മയും അറിവും തിരിച്ചറിവും എല്ലാം സിക്കാഡയിൽ കാണാം. സംവിധായകൻ ശ്രീജിത്ത് തന്നെ ചിട്ടപ്പെടുത്തിയ ഗാനങ്ങളാണ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത. ഒന്നിനോടൊന്ന് വ്യത്യസ്തപ്പെട്ട തന്റെ ഹിറ്റുകളുടെ പട്ടികയിലേക്ക് ചേർത്തുവയ്ക്കാൻ കഴിയുന്ന പാട്ടുകളാണ് ചിത്രത്തിനായി ശ്രീജിത്ത് ഒരുക്കിയിരിക്കുന്നത്.

കർമ്മ എന്ന ആശയത്തെ മുൻനിർത്തിയാണ് ചിത്രത്തിന്റെ കഥ പുരോഗമിക്കുന്നത്. പതിയെ കാണികളിലേക്ക് പ്രവേശിക്കുന്ന ചിത്രത്തിന്റെ സെക്കൻഡ് ഹാഫിന് ശേഷമുള്ള ഭാഗം അങ്ങേയറ്റം എൻഗേജിങ്ങുമാണ്. പ്രേക്ഷകരെ പേടിപ്പിക്കാനും ത്രില്ലടിപ്പിക്കാനും സംവിധായകനും കൂട്ടർക്കും നിഷ്പ്രയാസം കഴിഞ്ഞു എന്ന് തന്നെ പറയാം. കൂടാതെ ടെയിൽ എൻഡിൽ ഒളിപ്പിച്ച സസ്പെൻസും ചിത്രത്തെ നിർബന്ധമായും തിയേറ്ററിൽ തന്നെ കണ്ടിരിക്കേണ്ട ചിത്രം എന്ന് പ്രേക്ഷകരെ കൊണ്ട് തന്നെ പറയിക്കുന്നുണ്ട്.

ക്ലീഷേ നായക കഥാപാത്രങ്ങളിൽ നിന്ന് തീർത്തും വ്യത്യസ്തമായ കഥാപാത്ര നിർമിതിയും കരുത്തുറ്റ സ്ത്രീ കഥാപാത്രങ്ങളുമാണ് ചിത്രത്തിന്റെ മറ്റൊരു അട്രാക്ഷൻ പോയിന്റ്. ചിത്രത്തിന്റെ കാസ്റ്റിംഗ് ആണ് എടുത്തു പറയേണ്ട മറ്റൊരു കാര്യം. ഭൂരിഭാഗം പേരും തുടക്കക്കാർ ആണെങ്കിലും എവിടെയും മുഴച്ചു നിൽക്കാത്ത പ്രകടനങ്ങളാണ് ചിത്രത്തിന്റെ മികവ്. മലയാള സിനിമ അധികം എക്സ്പ്ലോർ ചെയ്യാത്ത വന സൗന്ദര്യവും സിനിമയുടെ അട്രാക്ഷൻ പോയിന്റ് ആണ്.

തീര്‍ണ ഫിലിംസ് ആന്റ് എന്‍റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ വന്ദന മേനോന്‍, പി ഗോപകുമാര്‍ എന്നിവര്‍ ചേര്‍ന്നാണ്ചിത്രം നിര്‍മിക്കുന്നത്. ഗോൾ, ജനകൻ, സെവൻസ് തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ യുവ നടന്‍ രജിത് പത്തുവര്‍ഷത്തിനുശേഷം പുതിയ ഗെറ്റപ്പില്‍ തിരിച്ചെത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. 2018, തലൈനഗരം 2, ലൂസിഫർ,കടുവ ഉള്‍പ്പെടെ തെന്നിന്ത്യന്‍ സിനിമയില്‍ സ്വഭാവവേഷങ്ങളിലൂടെ തിളങ്ങുന്ന ജെയ്സ് ജോസ് പള്ളിപ്പാടനും ചിത്രത്തിൽ കരുത്തുറ്റ വേഷത്തിലുണ്ട്. ഗായത്രി മയൂരയാണ് നായിക. മറ്റു പ്രമുഖതാരങ്ങളും അണിനിരക്കുന്ന ചിത്രത്തിന്റെ ലൊക്കേഷന്‍ ബാംഗ്ലൂര്‍, കൊച്ചി, അട്ടപ്പാടി എന്നിവിടങ്ങളാണ്.

ഷൈജിത്ത് കുമരന്‍ ആണ് എഡിറ്റിങ് നിര്‍വഹിക്കുന്നത്. ഗാനരചന– വിവേക് മുഴക്കുന്ന്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ രാജേഷ് കെ മത്തായി. ഓഡിയോഗ്രാഫി– ആഡ് ലിന്‍ സൈമണ്‍ ചിറ്റിലപ്പിള്ളി, സൗണ്ട് എഡിറ്റര്‍– സുജിത് സുരേന്ദ്രന്‍. ശബ്ദമിശ്രണം– ഫസല്‍ എ ബക്കര്‍ സ്റ്റുഡിയോ– എസ്.എ. സ്റ്റുഡിയോ, പിആര്‍ഒ– എ.എസ്. ദിനേശ്, പ്രമോഷൻ& മാർക്കറ്റിംങ് –മൂവി ഗാങ്, കലാസംവിധാനം –ഉണ്ണി എല്‍ദോ, കോസ്റ്റ്യൂം–ജെസിയ ജോര്‍ജ്, നൃത്തസംവിധാനം–റ്റീഷ്യ , മേക്കപ്പ് ജീവ, കോ–പ്രൊഡ്യൂസര്‍– ശ്രീനാഥ് രാമചന്ദ്രന്‍, കെവിന്‍ ഫെര്‍ണാണ്ടസ്, സല്‍മാന്‍ ഫാരിസ്, ഗൗരി ടിംബല്‍, പ്രവീണ്‍ രവീന്ദ്രന്‍. ലൈന്‍ പ്രൊഡ്യൂസര്‍– ദീപക് വേണുഗോപാല്‍, അനീഷ് അട്ടപ്പാടി, പ്രജിത്ത് നമ്പ്യാര്‍, ഉണ്ണി എല്‍ദോ. സ്റ്റില്‍സ്– അലന്‍ മിഥുന്‍, പോസ്റ്റര്‍ ഡിസൈന്‍–മഡ് ഹൗസ്

ടെയിൽ എന്റിലെ ആ സർപ്രൈസ്‌ എന്തായിരിക്കും? സിക്കാഡ നാളെ തിയറ്ററുകളിലേക്ക്

0
Spread the love

സർവൈവർ ത്രില്ലർ ചിത്രം സിക്കാഡ നാളെ തിയറ്ററുകളിലേക്ക്. പ്രകൃതിയെ പ്രധാനഘടകമാക്കി നിർമ്മിച്ചിരിക്കുന്ന ചിത്രത്തിലെ നിഗൂഢതകളും ടെയിൽ എന്റിൽ അണിയറ പ്രവർത്തകർ ഒളിപ്പിച്ച സസ്പെൻസും നാളെയറിയാം.

സംഗീത സംവിധായകൻ ശ്രീജിത്ത് ഇടവന ആദ്യമായി സിനിമാ സംവിധായക കുപ്പായത്തിലെത്തുന്ന ചിത്രത്തിലെ പാട്ടുകളെല്ലാം മലയാളികളുടെ ഏറ്റെടുത്തിരുന്നു. സിനിമയുടെ പ്രമേയത്തെക്കുറിച്ച് ട്രെയിലറിൽ പോലും പിടിതരാതെ നിലനിർത്തിയ സർപ്രൈസ് പ്രേക്ഷകപ്രീതി പിടിച്ചു പറ്റുമോ എന്നാണ് കണ്ടറിയാനുള്ളത്.

നേരത്തെ സിനിമയുടെ വരുമാനത്തിൽ നിന്നും ലഭിക്കുന്ന ഒരു വിഹിതം വയനാട്ടിലെ ദുരിതബാധിതർക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സമർപ്പിക്കുമെന്ന സംവിധായകന്റെ വാഗ്ദാനം ശ്രദ്ധേയമായിരുന്നു.

മലയാളത്തിനു പുറമെ തമിഴ്, കന്നഡ, തെലുങ്കു ഭാഷകളിൽ കൂടി പുറത്തിറങ്ങുന്ന ചിത്രം 4 ഭാഷകളിലും ഒന്നിനോടൊന്ന് ഈണങ്ങളും വരികളും വ്യത്യസ്തപ്പെട്ട 24 പാട്ടുകളുമായാണ് പുറത്തിറങ്ങുക. സംവിധായകൻ ശ്രീജിത്ത് തന്നെയാണ് 4 ഭാഷകളിലേയും പാട്ടുകളും ചിത്രത്തിന്റെ രചനയും നിർവഹിച്ചിരിക്കുന്നത്.

തീര്‍ണ ഫിലിംസ് ആന്റ് എന്‍റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ വന്ദന മേനോന്‍, പി ഗോപകുമാര്‍ എന്നിവര്‍ ചേര്‍ന്നാണ്ചിത്രം നിര്‍മിക്കുന്നത്. ഗോൾ, ജനകൻ, സെവൻസ് തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ യുവ നടന്‍ രജിത് പത്തുവര്‍ഷത്തിനുശേഷം പുതിയ ഗെറ്റപ്പില്‍ തിരിച്ചെത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. 2018, തലൈനഗരം 2, ലൂസിഫർ,കടുവ ഉള്‍പ്പെടെ തെന്നിന്ത്യന്‍ സിനിമയില്‍ സ്വഭാവവേഷങ്ങളിലൂടെ തിളങ്ങുന്ന ജെയ്സ് ജോസ് പള്ളിപ്പാടനും ചിത്രത്തിൽ കരുത്തുറ്റ വേഷത്തിലുണ്ട്. ഗായത്രി മയൂരയാണ് നായിക. മറ്റു പ്രമുഖതാരങ്ങളും അണിനിരക്കുന്ന ചിത്രത്തിന്റെ ലൊക്കേഷന്‍ ബാംഗ്ലൂര്‍, കൊച്ചി, അട്ടപ്പാടി എന്നിവിടങ്ങളാണ്.

നവീന്‍ രാജ് ആണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. എഡിറ്റിങ് ഷൈജിത്ത് കുമരന്‍. ഗാനരചന– വിവേക് മുഴക്കുന്ന്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ രാജേഷ് കെ മത്തായി. ഓഡിയോഗ്രാഫി– ആഡ് ലിന്‍ സൈമണ്‍ ചിറ്റിലപ്പിള്ളി, സൗണ്ട് എഡിറ്റര്‍– സുജിത് സുരേന്ദ്രന്‍. ശബ്ദമിശ്രണം– ഫസല്‍ എ ബക്കര്‍ സ്റ്റുഡിയോ– എസ്.എ. സ്റ്റുഡിയോ, പിആര്‍ഒ– എ.എസ്. ദിനേശ്, പ്രമോഷൻ& മാർക്കറ്റിംങ് –മൂവി ഗാങ്, കലാസംവിധാനം –ഉണ്ണി എല്‍ദോ, കോസ്റ്റ്യൂം–ജെസിയ ജോര്‍ജ്, നൃത്തസംവിധാനം–റ്റീഷ്യ , മേക്കപ്പ് ജീവ, കോ–പ്രൊഡ്യൂസര്‍– ശ്രീനാഥ് രാമചന്ദ്രന്‍, കെവിന്‍ ഫെര്‍ണാണ്ടസ്, സല്‍മാന്‍ ഫാരിസ്, ഗൗരി ടിംബല്‍, പ്രവീണ്‍ രവീന്ദ്രന്‍. ലൈന്‍ പ്രൊഡ്യൂസര്‍– ദീപക് വേണുഗോപാല്‍, അനീഷ് അട്ടപ്പാടി, പ്രജിത്ത് നമ്പ്യാര്‍, ഉണ്ണി എല്‍ദോ. സ്റ്റില്‍സ്– അലന്‍ മിഥുന്‍, പോസ്റ്റര്‍ ഡിസൈന്‍–മഡ് ഹൗസ്

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts