Home Blog Page 65

ആവേശം തെലുങ്കിൽ രംഗണ്ണനാവാൻ ഇല്ലെന്ന് ബാലയ്യ; പിന്നെ ആരാവും?

0
Spread the love

മലയാളത്തിലെ ഈ വർഷത്തെ ഏറ്റവും വലിയ ഹിറ്റ് സിനിമകളിൽ ഒന്നായ ആവേശം തെലുങ്കിലേക്ക് റീമേക്ക് ചെയ്യുന്നുവെന്ന വാർത്തകൾ സമൂഹ മാധ്യമങ്ങളിൽ ഏറെ ചർച്ചയായിരുന്നു. മലയാളത്തിൽ ഫഹദ് ഫാസിൽ അവതരിപ്പിച്ച രംഗണ്ണൻ എന്ന കഥാപാത്രത്തെ തെലുങ്കിൽ നന്ദമൂരി ബാലകൃഷ്ണയാവും അവതരിപ്പിക്കുക എന്നാണ് വാർത്തകൾ വന്നത്. എന്നാൽ ആവേശം റീമേക്കിൽ നിന്ന് നന്ദമൂരി ബാലകൃഷ്ണ ഒഴിവായതായുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ വരുന്നത്.

ഗ്രേ ടോണിലുള്ള കഥാപാത്രം അവതരിപ്പിക്കാൻ ഇഷ്ടപ്പെടുന്നില്ല എന്ന കാരണത്താലാണ് താരം സിനിമയിൽ നിന്ന് പിന്മാറിയത് എന്നാണ് ഡെക്കാൻ ക്രോണിക്കിൾ റിപ്പോർട്ട് ചെയ്യുന്നത്. നായക കഥാപാത്രങ്ങൾ തിന്മയ്ക്ക് എതിരെ പോരാടുന്നവരാകണം. അത് പ്രേക്ഷകർക്ക് പ്രചോദനം നൽകുകയും വേണമെന്നാണ് താരത്തിന്റെ നിലപാട് എന്നാണ് സൂചന.

ഹരീഷ് ശങ്കറാകും തെലുങ്ക് പതിപ്പിന്റെ സംവിധാനം. തെലുങ്കിലെ മുന്‍നിര പ്രൊ‍‍ഡക്ഷന്‍ കമ്പനികളില്‍ ഒന്നായ മൈത്രി മൂവി മേക്കേഴ്സായിരിക്കും ചിത്രം പുറത്തിറക്കുക എന്നാണ് റിപ്പോർട്ട്. ഇതിൽ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.

ജിത്തു മാധവനായിരുന്നു മലയാളത്തില്‍ ചിത്രം ഒരുക്കിയത്. സുഷിന്‍ ശ്യാമാണ് ആവേശത്തിന്റെ സംഗീതം നിര്‍വഹിച്ചത്. ഫഹദിന് പുറമെ ആശിഷ് വിദ്യാർത്ഥി, സജിന്‍ ഗോപു, റോഷന്‍, പ്രമുഖ മലയാളി ഗെയിമറും യൂട്യൂബറുമായ ഹിപ്സ്റ്റര്‍, മിഥുന്‍ ജെഎസ്, പൂജ മോഹന്‍രാജ്, നീരജ രാജേന്ദ്രന്‍, ശ്രീജിത്ത് നായര്‍, തങ്കം മോഹന്‍ തുടങ്ങിയവരും പ്രധാന വേഷത്തിലെത്തിയിരുന്നു. ഛായാഗ്രാഹണം സമീര്‍ താഹിറാണ്. മെയ് 9നാണ് ആവേശം ഒടിടി പ്ലാറ്റ്ഫോമായ ഡിസ്നി പ്ലസ് ഹോട്സ്റ്റാറിൽ സ്ട്രീമിം​ഗ് ആരംഭിച്ചത്.

ഫഹദിന് കിട്ടിയ പിറന്നാൾ സമ്മാനം കണ്ടോ? അതിശയിച്ച് സിനിമാലോകം

0
Spread the love

മറുഭാഷാ സിനിമയിലും കുറഞ്ഞ കാലം കൊണ്ട് തന്‍റേതായ സ്ഥാനം അടയാളപ്പെടുത്താന്‍ കഴിഞ്ഞ താരമാണ് ഫഹദ് ഫാസില്‍. അദ്ദേഹത്തിന്‍റെ അപ്കമിംഗ് പ്രോജക്റ്റുകളില്‍ മലയാളത്തിനൊപ്പം തമിഴ്, തെലുങ്ക് ചിത്രങ്ങളുമുണ്ട്. ഇപ്പോഴിതാ ഫഹദിന്‍റെ പിറന്നാള്‍ ദിനത്തില്‍ ആശംസകളുമായി എത്തിയിരിക്കുകയാണ് വേട്ടൈയന്‍ എന്ന തമിഴ് ചിത്രത്തിന്‍റെ നിര്‍മ്മാതാക്കളായ ലൈക്ക പ്രൊഡക്ഷന്‍സ്. രജനികാന്ത് നായകനാവുന്ന ചിത്രത്തില്‍ ഫഹദ് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

രജനികാന്തിനൊപ്പം അമിതാഭ് ബച്ചനും അഭിനയിക്കുന്നു എന്നതാണ് ഈ ചിത്രത്തിന്‍റെ മറ്റൊരു പ്രത്യേകത. ഷൂട്ടിംഗ് സെറ്റില്‍ നിന്നുള്ള ഒരു ചിത്രമാണ് ഫഹദിന് പിറന്നാള്‍ ആശംസകളുമായി നിര്‍മ്മാതാക്കള്‍ പങ്കുവച്ചിരിക്കുന്നത്. രജനികാന്തിനും അമിതാഭ് ബച്ചനും ഒപ്പം നില്‍ക്കുന്ന ഫഹദ് ആണ് ചിത്രത്തില്‍. 33 വർഷങ്ങൾക്ക് ശേഷം രജനിയും ബച്ചനും വീണ്ടും ഒന്നിക്കുന്നു എന്നത് ചിത്രത്തിന്‍റെ യുഎസ്‍പികളില്‍ ഒന്നാണ്. ചിത്രത്തില്‍ രജനികാന്ത് പൊലീസ് വേഷത്തിലാണ് എത്തുന്നത്. അമിതാഭ് ബച്ചന്‍ എത്തുന്നത് ചീഫ് പൊലീസ് ഓഫീസര്‍ ആയാണ്. ലൈക്ക പ്രൊഡക്ഷന്‍സ് ആണ് ഈ ചിത്രത്തിന്‍റെ നിര്‍മ്മാണം. അനിരുദ്ധ് ആണ് സംഗീത സംവിധായകന്‍.

യഥാര്‍ഥ സംഭവത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രമെന്ന് കരുതപ്പെടുന്ന വേട്ടൈയനില്‍ റിതിക സിംഗ്, ദുഷറ വിജയന്‍, റാണ ദഗുബാട്ടി, മഞ്ജു വാര്യര്‍ എന്നിവരും അഭിനയിക്കുന്നുണ്ട്. ആക്ഷന്‍ ഡ്രാമ ഗണത്തില്‍ പെടുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ടി ജെ ജ്ഞാനവേല്‍ ആണ്. നിലവില്‍ ചിത്രത്തിന്‍റെ പോസ്റ്റ് പ്രൊഡക്ഷന്‍ പുരോഗമിക്കുകയാണ്. ഒക്ടോബറില്‍ ചിത്രം തിയറ്ററുകളില്‍ എത്തും. അതേസമയം മാരീചന്‍ എന്ന മറ്റൊരു ചിത്രവും ഫഹദിന്‍റേതായി തമിഴില്‍ വരാനുണ്ട്. വടിവേലുവാണ് ഈ ചിത്രത്തില്‍ ഫഹദിനൊപ്പം പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. 

ഇക്കാര്യങ്ങൾ ആ മണ്ടന്മാർക്ക് അറിയില്ല; ടോവിനോയേയും മംമ്തയേയും കുറിച്ച് നടൻ ബാല

0
Spread the love

അന്യഭാഷയിൽ നിന്നെത്തി പിന്നീട് മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടവനായി മാറിയ ഒരു നടനാണ് ബാല. വിവാഹങ്ങളും തുടർന്നുണ്ടായ പ്രതിസന്ധികളും തന്റെ ആരോഗ്യ വിവരങ്ങളും എല്ലാം മിക്കപ്പോഴും സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കുന്നത് കൊണ്ട് തന്നെ ബാല എപ്പോഴും മലയാളികൾക്ക് സൂപരിചിതനാണ്. ചാരിറ്റി പ്രവർത്തനങ്ങളിലൂടെ നിരവധി പേർക്ക് സഹായങ്ങൾ എത്തിക്കുന്നത് കൊണ്ട് തന്നെ വിവാദങ്ങളിൽ നിരന്തരം ചെന്നുപ്പെടുമ്പോഴും ബാലയ്ക്ക് വലിയൊരു ആരാധക പിന്തുണ കേരളത്തിൽ നിന്നും ലഭിക്കാറുണ്ട്.

ചാരിറ്റി പ്രവർത്തനങ്ങളിൽ തനിക്കൊപ്പം നിന്ന് മറ്റുള്ളവരെ സഹായിച്ച മലയാള സിനിമയിലെ മറ്റു താരങ്ങളെ കുറിച്ച് ബാല പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. കോവിഡിന്റെ സമയത്ത് താൻ നടൻ ടോവിനോ തോമസിനെ ബന്ധപ്പെട്ടിരുന്നു എന്നും ഒരു സഹായം അഭ്യർത്ഥിച്ചു എന്നും ബാല പറയുന്നു. കാര്യം ടോവിയോട് പറഞ്ഞപ്പോൾ ‘എന്താണ് വേണ്ടത്’ എന്നു മാത്രമായിരുന്നു മറുപടി. ‘നീയും കൂടി വന്നാൽ നമുക്ക് കുറച്ചുകൂടി സഹായങ്ങൾ ചെയ്യാൻ സാധിക്കും’ എന്ന് താൻ പറഞ്ഞപ്പോൾ വരാമെന്ന് ടോവിനോ ഉടൻ പറഞ്ഞെന്നും ബാല പറയുന്നു.

അന്ന് വരാമെന്ന് പറയുക മാത്രമല്ല ടോവിനോ തോമസ് വന്നു. ടോവിയെ കൂടാതെ നവ്യാനായരും മമ്ത മോഹൻദാസുമോക്കെ വന്ന് പ്രവർത്തനങ്ങളിൽ പങ്കാളിയായെന്നും നടൻ പറയുന്നു. ശാരീരികമായി ഒരുപാട് ബുദ്ധിമുട്ട് അനുഭവിക്കുന്ന സമയത്താണ് മമ്ത മോഹൻദാസ് നേരിട്ട് വന്നതെന്നും ഒരു പേഷ്യന്റിന് വേണ്ട കാര്യങ്ങൾ അവർ ചെയ്തു കൊടുത്തെന്നും ബാല പറയുന്നു. ഇതേപോലെ നടി നവ്യാൻ നായർ രണ്ട് ഓട്ടിസം ബാധിച്ച കുട്ടികളെ സഹായിച്ചു എന്നും ബാല പറയുന്നു.

സോഷ്യൽ മീഡിയയിലൂടെ സിനിമാതാരങ്ങളെ വിമർശിക്കുന്നവർക്ക് ഇത്തരം കാര്യങ്ങൾ ഒന്നും തന്നെ അറിയില്ലെന്നും അവർ വെറും മണ്ടന്മാരായി വിമർശിക്കുകയാണ് എന്നും ബാല കുറ്റപ്പെടുത്തി. അവർക്ക് ഒന്നും അറിയില്ല,’നിങ്ങൾ ചുമ്മാ വീട്ടിലിരുന്ന് ഭക്ഷണം കഴിച്ചു ഉറങ്ങിക്കോ തങ്ങൾ തന്നെ കാര്യങ്ങൾ ചെയ്തോളാം’ എന്നും പരിഹാസ സ്വരത്തിൽ വിമർശിച്ചവർക്കുള്ള മറുപടിയായി ബാല പറഞഞ്ഞു

നാഗ ചൈതന്യ-ശോഭിത ധൂലിപാല വിവാഹ നിശ്ചയം കഴിഞ്ഞു; സാമന്തയുമായി വേർപിരിയാനുള്ള കാരണം ഇതല്ലേ?

0
Spread the love

നടൻ നാ​ഗ ചെെതന്യയും നടി ശോഭിത ധൂലിപാലയും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞു . ഹെെദരാബാദിലെ നടൻ്റെ വസതിയിൽ വെച്ചായിരുന്നു വിവാഹനിശ്ചയം നടന്നത്. ഇരുവരുടെയും ഏറ്റവും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരിക്കും ചടങ്ങിൽ പങ്കെടുത്തത്.നാ​ഗ ചെെതന്യയുടെ പിതാവ് നാഗാർജുന അക്കിനേനിയാണ് വിവാഹ നിശ്ചയ വാർത്ത ഔദ്യോഗികമായി എക്സ് പോസ്റ്റിലൂടെ അറിയിച്ചത്. ചിത്രങ്ങളും പങ്കുവെച്ചിട്ടുണ്ട്.

നാ​ഗ ചെെതന്യയും ശോഭിതയും പ്രണയത്തിലാണെന്ന് അഭ്യൂഹം ഏറെ നാളുകളായി പ്രചരിക്കുന്നുണ്ടെങ്കിലും ഇരുവരും ഇതെ കുറിച്ച് പ്രതികരിച്ചിരുന്നില്ല. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾക്ക് സോഷ്യൽ മീഡിയയിൽ വലിയ പ്രചാരണം ലഭിച്ചിരുന്നു.

നടി സാമന്തയായിരുന്നു നാഗചൈതന്യയുടെ മുൻപങ്കാളി. 2017 ൽ വിവാഹിതരായ ഇവർ നാല് വർഷത്തെ ദാമ്പത്യജീവിതത്തിനൊടുവിൽ 2021 ഒക്ടോബറിൽ വേർപിരിയുകയായിരുന്നു. പരസ്പര സമ്മതത്തോടെയാണ് വിവാഹമോചനം നടന്നത്. അതേസമയം ശോഭിതയുമായുള്ള വിവാഹ വാർത്ത സോഷ്യൽ മീഡിയകളിൽ ചർച്ചയായതോടെ സാമന്തയും നാഗചൈതന്യയും പിരിയാനുള്ള കാരണം ഇതാകുമോ എന്നാണ് പലരും ചോദിക്കുന്നത്.

റെക്കോർഡ് വേഗത്തിൽ പാലം, ജീവൻ പണയം വച്ചുള്ള രക്ഷാപ്രവർത്തനം; മുണ്ടക്കൈയിൽ നിന്നും സൈന്യം മടങ്ങി, നന്ദിയറിയിച്ച് കേരളം

0
Spread the love

ഉരുൾപൊട്ടൽ നാശം വിതച്ച വയനാട് ദുരന്തഭൂമിയിലെ പത്തുനാൾ നീണ്ട രക്ഷാദൗത്യം അവസാനിപ്പിച്ച് സൈന്യം മടങ്ങി. ഹെലികോപ്റ്റർ ഉപയോ​ഗിച്ചുള്ള തിരച്ചിനും ബെയിലി പാലം ശക്തിപ്പെടുത്തുന്നതിനും നിയോഗിച്ചിട്ടുള്ള സൈനികരെ മാത്രം സ്ഥലത്ത് നിലനിർത്തിയാണ് മടക്കം.സൈന്യത്തിന് സംസ്ഥാന സർക്കാരും ജില്ലാ ഭരണകൂടവും ഔദ്യോ​ഗിക യാത്രയയപ്പ് നൽകി. മന്ത്രിമാരായ പി.എ. മുഹമ്മദ് റിയാസും എ.കെ.ശശീന്ദ്രനും പങ്കെടുത്ത ചടങ്ങിൽ വിവിധ സൈനിക വിഭാ​ഗങ്ങളിലെ മേധാവികളെയും ആദരിച്ചു.

തിരുവനന്തപുരം, കണ്ണൂർ, കോഴിക്കോട്, ബെം​ഗളൂരു ബറ്റാലിയനുകളിലെ 500 അം​ഗ സംഘമായിരുന്നു കഴിഞ്ഞ പത്തുദിവസമായി മുണ്ടക്കൈ, ചൂരൽമല മേഖലകളിൽ കയ്യ് മെയ് മറന്ന് രക്ഷാപ്രവർത്തനം നടത്തിയിരുന്നത്. രക്ഷാപ്രവർത്തനം നടത്താൻ പോലും കഴിയാത്ത രീതിയിൽ ഉരുൾപൊട്ടലിൽ ഒറ്റപ്പെട്ടുപോയ മുണ്ടക്കൈ-ചൂരൽമല പ്രദേശങ്ങളെ തമ്മിൽ ബന്ധിപ്പിക്കാൻ റെക്കോർഡ് വേഗത്തിൽ പാലം പണിഞ്ഞതും,അപകടകരമായ സാഹചര്യങ്ങളെ പോലും തരണം ചെയ്ത് കാര്യങ്ങൾ ഏകോപിപ്പിച്ചതുമെല്ലാം ഒരുകാലത്തും മലയാളം മറക്കില്ല.

അതേസമയം രക്ഷാപ്രവർത്തനം പൂർണമായും എൻഡിആർഎഫ്, എസ്ഡിആർഎഫ്, അഗ്നിശമന സേന, പോലീസ് എന്നീ സേനകൾക്ക് കൈമാറുമെന്ന് സൈന്യം അറിയിച്ചു.

‘ഹണി റോസിനെ കാണുമ്പോൾ എനിക്ക് കുന്തി ദേവിയെ ഓർമ വരുന്നു’; വീണ്ടും എയറിലായി ബോബി ചെമ്മണ്ണൂർ

0
Spread the love

ബോചെയെന്ന് ആരാധകര്‍ വിളിപ്പേരിട്ട ബോബി ചെമ്മണ്ണൂരിനെ കുറിച്ച് മലയാളികൾക്ക് യാതൊരു മുഖവുരയും ആവശ്യമില്ല. അത്രയ്ക്ക് സുപരിചിതനാണ് ബോചെ മലയാളികൾക്ക്. തോന്നുന്നതെല്ലാം ചെയ്യുന്ന, പറയുന്ന പ്രകൃതം മൂലം സ്ഥിരമായി വിമർശനം ഏറ്റുവാങ്ങുന്നതാണ് രീതി. ഏറ്റവുമൊടുവിലിതാ നടി നടി ഹണി റോസിനെ കുറിച്ച് നടത്തിയ പരാമർശമാണ് വിവാദമായിരിക്കുന്നത്.

ബോബി ചെമ്മണ്ണൂരിന്റെ തന്നെ ബിസിനസ് സംരംഭത്തിന്റെ പരിപാടിയിൽ അതിഥിയായി എത്തിയതായിരുന്നു ഹണി റോസ്. ബോബി ചെമ്മണ്ണൂരിനൊപ്പം പൊതു വേദിയിൽ നിൽക്കുമ്പോഴാണ് വിവാദ പരാമർശം നടിക്കെതിരെ നടത്തിയത്. നടിയെ കാണുമ്പോൾ പുരാണത്തിലെ ഒരു കഥാപാത്രമായ കുന്തി ദേവിയെ ഓർമ്മ വരുന്നു എന്നായിരുന്നു ബോചെയുടെ കമന്റ്.

പരിപാടിയുടെ ഭാഗമായി കണ്ണൂരിലെ ചെമ്മണ്ണൂർ ജ്വല്ലറിയുടെ ഷോറൂമും സന്ദർശിച്ച നടിയെ ബോചെ നെക്ക്ലെസ്സ് അണിയിക്കുന്ന വീഡിയോയും സാമൂഹ്യ മാധ്യമങ്ങളിൽ വൈറൽ ആയിട്ടുണ്ട്. മാല അണിയിച്ചതിനു ശേഷം നടിയെ ഒന്ന് കറക്കിയ ശേഷം ‘നേര നിന്നാൽ മാലയുടെ മുൻഭാഗമെ കാണൂ. മാലയുടെ പിൻഭാഗം കാണാൻ വേണ്ടിയാണ് കറക്കിയത്’ തമാശ എന്ന രീതിയിലുള്ള ബോചെയുടെ ഈ അശ്ലീല ചുവയുള്ള കമന്റും ആളുകൾ കാര്യമായി ഏറ്റെടുത്തിട്ടുണ്ട്.

എന്നാൽ ഈ രണ്ടു കാര്യങ്ങളും ചൂണ്ടിക്കാട്ടിയ നെറ്റി സൺസ് ബോചെയുടെ വാക്കുകൾ അതിരുകടക്കുന്നു എന്ന് ചൂണ്ടിക്കാട്ടി. പലപ്പോഴും സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിലാണ് പെരുമാറ്റം ബോചെയുടെ എന്നും കുറ്റപ്പെടുത്തുന്നു. പൊതു സ്ഥലത്ത് അശ്ലീല ചുവയുള്ള കമന്റുകൾ തമാശ എന്ന തരത്തിൽ പറയുന്നതാണോ പുരോഗമനം എന്നും ചില വിമർശിക്കുന്നു.

യുപിഐ ഉപഭോക്താക്കൾക്ക് സന്തോഷവാർത്ത; പേയ്‌മെൻ്റ് പരിധി ഇനി മുതൽ 5 ലക്ഷം രൂപ

0
Spread the love

യുപിഐ പേയ്‌മെൻ്റുകൾക്കുള്ള പരിധി ഒരു ലക്ഷം രൂപയിൽ നിന്ന് 5 ലക്ഷം രൂപയായി ഉയർത്തി റിസർവ് ബാങ്ക്. ചൊവ്വാഴ്ച ആരംഭിച്ച ധന നയ യോഗം അവസാനിച്ച ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു ആർബിഐ ഗവർണർ ശക്തികാന്ത ദാസ്.

ആർബിഐയുടെ പുതിയ തീരുമാനത്തിലൂടെ ഉപഭോക്താക്കൾക്ക് നികുതിയിൽ നിന്നും രക്ഷ നേടാം. അതായത് ചുരുക്കി പറഞ്ഞാൽ, യുപിഐ നികുതി അടവ് പരിധി നിലവിലെ ഒരു ലക്ഷം രൂപ ആകുമ്പോൾ ഉപയോക്താക്കൾ ഇതിൽ കൂടുതൽ പണം കൈമാറുമ്പോൾ നികുതി നൽകേണ്ടതായി വരുമായിരുന്നു. എന്നാൽ പരിധി ആർബിഐ 5 ലക്ഷം രൂപയായി ഉയർത്തുമ്പോൾ, 5 ലക്ഷം രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകൾക്ക് മാത്രം ഉപയോക്താക്കൾനികുതി നൽകിയാൽ മതി. അതായത് ഈ പരിധിക്ക് താഴെയുള്ള ഇടപാടുകൾ നികുതി രഹിതമായിരിക്കും.

രാജ്യത്ത് കുറ‌ഞ്ഞകാലം കൊണ്ട് വൻ ജനപ്രീതി നേടിയ പേയ്മെന്റ് രീതിയാണ് യൂണിഫൈഡ് പേയ്‌മെൻ്റ് ഇൻ്റർഫേസ് (യുപിഐ) ഒന്നിലധികം ബാങ്ക് അക്കൗണ്ടുകളെ ഒരൊറ്റ മൊബൈൽ ആപ്ലിക്കേഷനിലേക്ക് ഒന്നിപ്പിക്കുന്ന സംവിധാനമാണ് ഇത്. തടസ്സമില്ലാത്ത പണമിടപാടുകൾ നടത്താൻ യുപിഐ അനുവദിക്കുന്നു.

നാഷണൽ പേയ്മെന്റ്സ് കോർപറേഷൻ ഓഫ് ഇന്ത്യയുടെ വ്യവസ്ഥകൾ പ്രകാരം, ഒരു ലക്ഷം രൂപയിൽ കൂടുതലുള്ള യുപിഐ ഇടപാടുകൾ നികുതിക്ക് വിധേയമായിരുന്നു. യുപിഐ ഉപയോഗിച്ച് ഒരു വ്യക്തിക്ക് കൈമാറാൻ കഴിയുന്ന പരമാവധി തുകയാണ് ഇത്. ഈ തുകയ്ക്ക് മുകളിലുള്ള ഏതൊരു കൈമാറ്റവും നികുതിക്ക് വിധേയമായിരുന്നു. ഇതാണ് ആർബിഐ ഇപ്പോൾ ഉയർത്തിയിരിക്കുന്നത്

പണനയ യോഗത്തിൽ തുടർച്ചയായി ഒമ്പതാം തവണയും റിപ്പോ നിരക്ക് മാറ്റമില്ലാതെ നിലനിർത്തിയിട്ടുണ്ട്. 6.5 ശതമാനമാണ് റിപ്പോ നിരക്ക്.

രണ്ടാം വരവിൽ സൃഷ്ടിച്ച അത്ഭുതം; ദേവദൂതൻ കൂടുതൽ രാജ്യങ്ങളിലേക്ക്

0
Spread the love

റിലീസ് ചെയ്ത് 24 വർഷങ്ങൾക്ക് ശേഷം നടത്തിയ രണ്ടാം വരവിൽ ഒരു സിനിമ തരംഗമായി മാറുന്നു. സിനിമ ചരിത്രത്തിൽ തന്നെ അപൂർവങ്ങളിൽ അപൂർവമായി സംഭവിക്കുന്ന ഒന്നായിരുന്നു മലയാള ചിത്രം ദേവദൂതന്റെ വിജയം.

മോഹൻലാൽ നായകനായി സിബി മലയിലിന്റെ സംവിധാനത്തിൽ 2000ൽ ചിത്രം പുറത്തിറങ്ങിയപ്പോൾ വലിയ പരാജയം ഏറ്റുവാങ്ങുകയായിരുന്നു. എന്നാൽ 4k ദൃശ്യ മികവോടെ റിലീസ് ചെയ്തപ്പോൾ പ്രേക്ഷകർ ചിത്രം ഏറ്റെടുത്തത് ഹൃദയം കൊണ്ടായിരുന്നു, പ്രത്യേകിച്ച് യുവതലമുറ.ഇപ്പോഴിതാ ഭാഷ അതിർത്തികൾ കടന്ന് ചിത്രം പ്രദർശനത്തിന് ഒരുങ്ങുകയാണ് എന്നാണ് ഏറ്റവും ഒടുവിൽ വരുന്ന വാർത്തകൾ.

അയര്‍ലാന്റും ഓസ്‍ട്രിയയുമൊക്ക നിലവില്‍ മലയാള സിനിമകള്‍ക്ക് വലിയ സ്വീകാര്യതകള്‍ ലഭിക്കുന്ന രാജ്യമാണ്. ദേവദൂതനും അവിടേയ്‍ക്ക് എത്തുകയാണ്. . ഓഗസ്‍റ്റ് ഒമ്പതിനാണ് മോഹൻലാല്‍ നായകനായ ചിത്രം ദേവദൂതൻ അയര്‍ലാന്റിലും ഓസ്‍ട്രിയയിലും പ്രദര്‍ശനത്തിനെത്തുക.

അതേസമയം ദേവദൂതൻ ആഗോളതലത്തില്‍ ആകെ 3.2 കോടി രൂപയാണ് നേടിയിരിക്കുന്നത്. 2023ല്‍ വീണ്ടുമെത്തിയ സ്‍ഫടികം 3.1 കോടി രൂപയാണ് ആകെ നേടിയതെന്നാണ് റിപ്പോര്‍ട്ട്.

പ്രാണനെ പോലെ സ്നേഹിച്ച സുഹൃത്തുക്കളായിരുന്നു, പക്ഷെ ഇപ്പോൾ അങ്ങനെ അല്ല; ജയറാം- രാജസേനൻ കൂട്ടുകെട്ടിൽ സംഭവിച്ചത് ഇതാണ്..

0
Spread the love

കടിഞ്ഞൂൽ കല്ല്യാണം, അയലത്തെ അദ്ദേഹം, മേലെപറമ്പിൽ ആൺവീട്, സിഐഡി ഉണ്ണികൃഷ്ണൻ, അനിയൻ ബാവ ചേട്ടൻ ബാവ, സ്വപ്നലോകത്തെ ബാലഭാസ്കരൻ, ഞങ്ങൾ സന്തുഷ്ടരാണ്, മധുചന്ദ്ര ലേഖ മലയാളികൾക്ക് ഒരിക്കലും മറക്കാത്ത ജയറാം- രാജസേനൻ കോമ്പോയിൽ പിറന്ന ചിത്രങ്ങളാണിവ. മലയാളികൾ ഇന്നും വീണ്ടും വീണ്ടും റിപീറ്റ്‌ അടിച്ചു കാണുന്ന ഈ ചിത്രങ്ങളുടെയൊക്കെ വിജയ രഹസ്യം ഇരുവരും തമ്മിലുള്ള സൗഹൃദത്തിലെ ഇഴയടുപ്പം ആയിരുന്നു. എന്നാൽ ഒരു കാലത്ത് പരസ്പരം പ്രാണനെ പോലെ സ്നേഹിച്ച തങ്ങൾക്കിടയിൽ ആ അടുപ്പം ഇപ്പോൾ ഇല്ലെന്ന് തുറന്നുപറയുകയാണ് സംവിധായകൻ രാജസേനൻ.

ഒന്നിച്ച് സിനിമകള്‍ ചെയ്ത് തുടങ്ങിയപ്പോൾ ഉണ്ടായ ആ അടുപ്പം ഇപ്പോൾ ഇല്ലെന്നും, ഒരുപക്ഷെ ആ സുഹൃത്ത് ബന്ധം നഷ്ടപ്പെടാതെ ഇരുന്നെങ്കിൽ ഇപ്പോളും ചിത്രങ്ങൾ വന്നേനെ. ജയറാമുമായുള്ള ബന്ധം അകന്നുപോയെന്നുമാണ് രാജസേനൻ പറഞ്ഞത്. ജയറാമിന്റെ മകൾ ചക്കിയുടെ വിവാഹം ഈ അടുത്തായിരുന്നു നടന്നത്. സിനിമാ മേഖലയിലുള്ള ചെറുതും വലുതുമായുള്ള ആളുകൾ ആഘോഷങ്ങളിൽ പങ്കെടുത്തപ്പോൾ രാജസേനന്റെ അസാന്നിധ്യം പലരും ചൂണ്ടിക്കാട്ടിയിരുന്നു.ഈ വാർത്തയോട് പ്രതികരിക്കവേയാണ് ജയറാമുമായുള്ള അകൽച്ചയെ കുറിച്ച് രാജസേനൻ ഉള്ളുതുറന്നത്.

രാജസേനന്റെ വാക്കുകൾ ഇങ്ങനെ..

‘‘ഞങ്ങൾ ഒരുമിച്ച് പതിനാറ് സിനിമകൾ ചെയ്തിട്ടുണ്ട്. ജയറാമിന്റെ മക്കൾ എന്ന് പറഞ്ഞാൽ ജനിച്ച സമയം മുതൽ ഞങ്ങൾ എടുത്ത് താലോലിക്കുകയൊക്കെ ചെയ്തവരാണ്. ഞാനും എന്റെ ഭാര്യയുമൊക്കെ അവരെ ഒരുപാട് താലോലിച്ചിട്ടുണ്ട്. അവർ ഉയരങ്ങളിലേക്ക് പോവുന്നത് കാണുമ്പോൾ ഒരുപാട് സന്തോഷം തോന്നാറുണ്ട്. ഇപ്പോൾ കാളിദാസ് സിനിമകളൊക്കെ ചെയ്യുന്നത് കാണുമ്പോൾ എനിക്കൊത്തിരി സന്തോഷം തോന്നാറുണ്ട്.

അവൻ അഭിനയിച്ച എന്റെ വീട് അപ്പൂന്റേം എന്ന ചിത്രമൊക്കെ ചെയ്യുന്ന സമയത്ത് എന്തൊരു ആഹ്ലാദമായിരുന്നു ഞങ്ങൾക്ക്. അത് കഴിഞ്ഞ് സംസ്ഥാന അവാർഡൊക്കെ കിട്ടി. നല്ല മിടുക്കനായിട്ടൊക്കെ വന്നില്ലേ. പിന്നെ മനുഷ്യനല്ലേ എവിടെയെങ്കിലും ചില സൗന്ദര്യ പിണക്കമൊക്കെ വരാം. ജയറാമിന്റെ മകളുടെ കല്യാണത്തിന് ഞാൻ വന്നില്ല എന്നത് സത്യം തന്നെയാണ്.”

‘‘ഒന്നിച്ച് സിനിമകള്‍ ചെയ്ത് തുടങ്ങിയപ്പോൾ തന്നെ ജയറാമുമായി വളരെ അടുപ്പമുള്ള സൗഹൃദം രൂപപ്പെട്ടു. കടിഞ്ഞൂല്‍ കല്യാണമായിരുന്നു ഞങ്ങൾ ഒരുമിച്ച ആദ്യ ചിത്രം. ആ ചിത്രം ചെയ്യുന്ന സമയത്ത് വളരെയേറെ പ്രതിസന്ധികളാണ് നേരിടേണ്ടിവന്നത്. എന്നിട്ടും കടിഞ്ഞൂല്‍ കല്യാണം അന്ന് ഹിറ്റായിരുന്നു. അതിന് പിന്നാലെ അയലത്തെ അദ്ദേഹം, മേലേപ്പറമ്പില്‍ ആണ്‍വീട് എന്നീ ചിത്രങ്ങള്‍ ഹിറ്റും സൂപ്പര്‍ഹിറ്റുമായി. അതോടെയാണ് തുര്‍ന്നും ജയറാമിനൊപ്പം സിനിമകള്‍ ചെയ്യുന്നത്.

ഒരു ടീം വര്‍ക്കൗട്ടായാല്‍ പിന്നെ നമ്മള്‍ അതില്‍ പിന്ന് പുറത്ത്‌പോകാന്‍ ആഗ്രഹിക്കില്ല. ജയറാമുമായി എനിക്ക് കമ്യൂണിക്കേറ്റ് ചെയ്യാന്‍ വളരെ എളുപ്പമായിരുന്നു. അതിനും അപ്പുറത്ത് പരസ്പരം വളരെ സ്‌നേഹമുണ്ടായിരുന്നു. ശരിക്കും പറഞ്ഞാൽ പരസ്പരം പ്രാണനെ പോലെ സ്നേഹിച്ച രണ്ട് സുഹൃത്തുക്കളായിരുന്നു ഞങ്ങൾ. ഇപ്പോൾ അങ്ങനെ അല്ല. സുഹൃത്ത് ബന്ധം നഷ്ടപ്പെടാതെ ഇരുന്നെങ്കിൽ ഇപ്പോളും ചിത്രങ്ങൾ വന്നേനെ. ആ ബന്ധം പോയി അത് അങ്ങ് അകന്നുപോയി.

വഴക്ക് കൂടാതെ പരസ്പരം എന്തെങ്കിലും പറഞ്ഞ് പരത്താതെ പിരിഞ്ഞുപോയ രണ്ട് സുഹൃത്തുക്കളാണ് ഞങ്ങൾ രണ്ടാളും. വഴക്ക് ഇട്ടിരുന്നുവെങ്കിൽ അത് പറഞ്ഞ് തീർക്കാമായിരുന്നു. വഴക്ക് ഇല്ല. പക്ഷേ പരസ്പരം മിണ്ടില്ല. ഓർക്കാൻ സുഖമുള്ള പന്ത്രണ്ട് വർഷം. വല്ലാത്ത ഒരു സ്നേഹമായിരുന്നു ഞങ്ങൾക്കിടയിൽ ഉണ്ടായിരുന്നത്

കാണാതായവർക്കുള്ള തെരച്ചിൽ പത്താം ദിനത്തിൽ; പ്രധാനമന്ത്രിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങളും പുരോഗമിക്കുന്നു

0
Spread the love

കൽപ്പറ്റ: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ കാണാതായവർക്കുള്ള തെരച്ചിൽ ഇന്ന് പത്താം ദിവസവും തുടരും. ഇന്നലെ മൃതദേഹഭാഗം കിട്ടിയ സൺറൈസ് വാലി കേന്ദ്രീകരിച്ച് ഇന്ന് കൂടുതൽ പരിശോധന നടത്താനാണ് തീരുമാനം. തെരച്ചിലിന് കഡാവർ നായകളും ഉണ്ടാകും. ചൂരൽമല, മുണ്ടക്കൈ, പുഞ്ചിരിമട്ടം എന്നിവിടങ്ങളിലും ചാലിയാർ കേന്ദ്രീകരിച്ചും പതിവ് തെരച്ചിൽ ഉണ്ടാകും. ആറ് സോണുകളായി തിരിഞ്ഞാകും തെരച്ചിൽ.

ശനിയാഴ്ച പ്രധാനമന്ത്രി എത്തുന്നതിന് മുന്നോടിയായുള്ള സുരക്ഷാ പരിശോധനകളും ഇന്ന് തുടരും. ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു ഇന്ന് വയനാട്ടിലെത്തും. ഇതുവരെ 413 മരണമാണ് സ്ഥിരീകരിച്ചത്. 16 ക്യാംപുകളിലായി 1968 പേരുമുണ്ട്. ഇവരുടെ പുനരധിവാസത്തിനായി വാടക വീടുകൾ കണ്ടെത്തുന്ന നടപടികളും തുടരുകയാണ്.

പ്രധാനമന്ത്രിയുടെ സന്ദ‍ർശനത്തിൽ പ്രതീക്ഷവച്ച് കേരളം

ഉരുൾപൊട്ടൽ ദുരന്തമുണ്ടായ വയനാട്ടിലേക്കുളള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനത്തിൽ കേരളം വലിയ പ്രതീക്ഷയിലാണ്. ഏറ്റവും തീവ്രതയുള്ള ദുരന്തമെന്ന നിലയിൽ എൽ ത്രീ ദുരന്തമായി വയനാട് ഉരുൾപൊട്ടലിനെ പ്രഖ്യാപിക്കണമെന്നാണ് സംസ്ഥാനത്തിന്റെ ആവശ്യം. പ്രധാനമന്ത്രിയുടെ വരവോടെ ഇക്കാര്യത്തിൽ തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷ. അങ്ങനെയെങ്കിൽ പുനരധിവാസത്തിന് വേണ്ട തുകയുടെ 75 ശതമാനം ദേശീയ ദുരന്ത നിവാരണ നിധിയിൽ നിന്ന് കിട്ടും. കേന്ദ്ര സഹായം കൂട്ടണമെന്ന് പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധിയടക്കം ലോക്സഭയിൽ ആവശ്യപ്പെട്ടിരുന്നു. ദുരന്തമുണ്ടായത് മുതൽ സൈന്യത്തെ അയച്ചതിലടക്കം കേന്ദ്രത്തിന്റെ ഇടപടെലിനെ മുഖ്യമന്ത്രി പിണറായി വിജയനും കേരളത്തിലെ പ്രതിപക്ഷവും അഭിനന്ദിച്ചിരുന്നു.

കേന്ദ്രവും സംസ്ഥാനവും കൈകോർത്തുള്ള വയനാട്ടിലെ ദൗത്യം തുടരുന്നതിനിടെയാണ് മോദിയുടെ സന്ദ‍ര്‍ശനം. രാജ്യത്തെ തന്നെ സമാനതകളില്ലാത്ത വലിയ ദുരന്തമുണ്ടായ വയനാട്ടിലേക്കാണ് ശനിയാഴ്ച പ്രധാനമന്ത്രിയെത്തുന്നത്. ദില്ലിയിൽ നിന്ന് പ്രത്യേക വിമാനത്തിൽ കണ്ണൂർ വിമാനത്താവളത്തിലാണ് ആദ്യം മോദിയെത്തുക. പിന്നീട് ഹെലികോപ്റ്ററിൽ വയനാട്ടിലേക്ക് തിരിക്കും. ബെയ് ലി പാലത്തിലൂടെ ചൂരൽമലയിലേക്കെത്തി പ്രധാനമന്ത്രി നേരിട്ട് സ്ഥിതി വിലയിരുത്തുമെന്നാണ് വിവരം. അതിന് ശേഷം ദുരിതാശ്വാസ ക്യാമ്പുകളും സന്ദർശിക്കും. സംസ്ഥാന സർക്കാർ പ്രതിനിധികളെയും പങ്കെടുപ്പിച്ചുള്ള യോഗത്തിനും സാധ്യതയുണ്ട്, കാലാവസ്ഥസ്ഥിതി അനുസരിച്ചാണ് ഷെഡ്യൂളിൽ ഇനിയും മാറ്റമുണ്ടായേക്കാം.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts