Home Blog Page 66

40 ലക്ഷം തട്ടാൻ വനിതാ ബാങ്ക് മാനേജരുടെ ക്വട്ടേഷൻ; കൊല്ലത്തെ വയോധികന്റെ മരണം കൊലപാതകം

0
Spread the love

കാറിടിച്ച് കൊല്ലത്ത് സൈക്കിൾ യാത്രക്കാരൻ മരിച്ചത് കൊലപാതകമെന്ന് പൊലീസ്. സ്വകാര്യ ബാങ്കിലെ വനിത മാനേജരായ സരിതയാണു പണം തട്ടിയെടുക്കാൻ ക്വട്ടേഷൻ നൽകിയത്. സരിതയും ക്വട്ടേഷൻ‌ ഏറ്റെടുത്ത അനിമോനും കസ്റ്റഡിയിലായി. ബിഎസ്എൻഎൽ റിട്ട. ഡിവിഷനൽ എൻജിനീയറായ സി.പാപ്പച്ചൻ മേയ് 26നാണ് മരിച്ചത്. സരിത 40 ലക്ഷം രൂപ തട്ടിയെടുത്തതു പാപ്പച്ചൻ ചോദ്യം ചെയ്തിരുന്നു. പ്രശ്നപരിഹാരത്തിനായി പാപ്പച്ചനെ വിളിച്ചുവരുത്തുകയും കാറിടിപ്പിച്ചു കൊല്ലുകയുമായിരുന്നു.

പാപ്പച്ചന്റെ മരണം റോഡ് അപകടമാണെന്ന നിഗമനത്തിൽ അന്വേഷണം അവസാനിപ്പിക്കാൻ ഒരുങ്ങുമ്പോഴാണു ഞെട്ടിക്കുന്ന വസ്തുതകൾ പുറത്തുവന്നത്. വിരമിക്കൽ ആനുകൂല്യമായി കിട്ടിയ പണം സ്വകാര്യ ബാങ്കിൽ‌ സ്ഥിരനിക്ഷേപമായി ഇട്ടിരുന്ന പാപ്പച്ചൻ ബാങ്കിലെ ജീവനക്കാരുമായി നല്ല ബന്ധത്തിലായിരുന്നു. എന്നാൽ പാപ്പച്ചൻ കുടുംബവുമായി നല്ല ബന്ധത്തിലല്ല എന്ന വിവരം മാനേജർ അടക്കമുള്ളവർക്ക് അറിയാമായിരുന്നു.

പാപ്പച്ചൻ മരിച്ചാൽ തുക ചോദിച്ച് ആരും വരില്ലെന്നും വ്യക്തമായി മനസ്സിലാക്കിയാണു സരിത പദ്ധതികൾ ആസൂത്രണം ചെയ്തത്. അനിമോൻ വാടകയ്‌ക്കെടുത്ത കാർ പാപ്പച്ചൻ ഓടിച്ച സൈക്കിളിലേക്ക് ഇടിച്ചു കയറ്റിയാണ് അപകടം ഉണ്ടാക്കിയത്. ആശ്രാമം മൈതാനത്തിനു തൊട്ടടുത്ത ഇടവഴിയിൽ ആയിരുന്നു അപകടം. സ്ഥിരമായി സൈക്കിൾ മാത്രം ഉപയോഗിച്ചിരുന്ന ആളാണ് പാപ്പച്ചൻ.

പ്രധാനമന്ത്രി ശനിയാഴ്ച വയനാട്ടിൽ; പ്രതീക്ഷയോടെ ദുരിതബാധിതരും സർക്കാരും

0
Spread the love

പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച ഉരുൾപൊട്ടൽ നടന്ന വയനാട് ദുരന്ത മേഖല സന്ദർശിക്കും. കണ്ണൂർ വിമാനത്താവളത്തിൽ ഇറങ്ങിയ ശേഷം ഹെലികോപ്റ്ററിൽ വയനാട്ടിലേക്ക് എത്തും. ദുരന്ത മേഖലയും ക്യാമ്പും പ്രധാനമന്ത്രി സന്ദർശിക്കും. ദില്ലിയിൽ നിന്നും പ്രത്യേക വിമാനത്തിലായിരിക്കും മോദി കണ്ണൂർ വിമാനത്താവളത്തിലെത്തുക.

വയനാട്ടിലെ പുനരധിവാസവുമായി ബന്ധപ്പെട്ട ആവശ്യങ്ങൾ സംസ്ഥാന സർക്കാർ കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ദുരന്തത്തെക്കുറിച്ച് അറിഞ്ഞ സമയം മുതല്‍ കേരളത്തിന് മോദി എല്ലാവിധ സഹായങ്ങളും വാഗ്ദാനം ചെയ്തിരുന്നു. അതുകൊണ്ടുതന്നെ പ്രധാനമന്ത്രിയുടെ സന്ദർശനത്തെ വളരെ പ്രതീക്ഷയോടെയാണ് ദുരിതബാധിതരും സർക്കാരും നോക്കിക്കാണുന്നത്.

മുടി വെട്ടി നോക്കി, ഭാരം കുറക്കാനായി രാത്രി മുഴുവൻ കടുത്ത വ്യായാമം ചെയ്തു! വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കിയതില്‍ പ്രതികരിച്ച് പി ടി ഉഷ

0
Spread the love

പാരീസ്: വിനേഷ് ഫോഗട്ട് അയോഗ്യയാക്കപ്പെട്ട സംഭവത്തില്‍ നിരാശ പങ്കുവച്ച് ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ പ്രസിഡന്റ് പി ടി ഉഷ. ഇന്ന് രാവിലെയാണ് ഭാര പരിശോധനയില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് താരത്തെ വനിതകളുടെ 50 കിലോ ഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ നിന്ന് അയോഗ്യയാക്കപ്പെട്ടത്. ഇന്ന് ഫൈനല്‍ മത്സരം നടക്കാനിരിക്കെയാണ് തീരുമാനമുണ്ടായത്. മത്സരത്തില്‍ നിന്ന് വിനേഷിനെ അയോഗ്യയാക്കിയതില്‍ ഞെട്ടിപ്പോയെന്ന് ഉഷ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഉഷ പറയുന്നതിങ്ങനെ… ”അല്‍പസമയം മുമ്പ് ഒളിമ്പിക് വില്ലേജ് പോളിക്ലിനിക്കില്‍ വെച്ച് ഞാന്‍ വിനേഷിനെ കാണുകയും ഐഒസിയുടേയും ഇന്ത്യാ ഗവണ്‍മെന്റിന്റെയും മുഴുവന്‍ രാജ്യത്തിന്റെയും പൂര്‍ണ പിന്തുണ അവര്‍ക്ക് ഉറപ്പുനല്‍കുകയും ചെയ്തു. ഞങ്ങള്‍ വിനേഷിന് എല്ലാവിധ പിന്തുണയും നല്‍കുന്നു. വിനേഷിനെ അയോഗ്യനാക്കാനുള്ള തീരുമാനം പുനഃപരിശോധിക്കാന്‍ റെസ്ലിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ യുഡബ്ല്യുഡബ്ല്യുവിന് അപ്പീല്‍ നല്‍കിയിട്ടുണ്ട്. ഐഒഎ അത് സാധ്യമായ രീതിയില്‍ പിന്തുടരുന്നുണ്ട്. വിനേഷും ഡോ ദിന്‍ഷോ പര്‍ദിവാലയുടെ നേതൃത്വത്തിലുള്ള മെഡിക്കല്‍ ടീമും ഷെഫ് ഡി മിഷന്‍ ഗഗന്‍ നാരംഗും ഭാരം കുറയ്ക്കാന്‍ വേണ്ടി രാത്രി മുഴുവന്‍ നടത്തിയ അശ്രാന്ത പരിശ്രമത്തെക്കുറിച്ച് എനിക്കറിയാം. എല്ലാ ഇന്ത്യക്കാരും വിനേഷിനും മുഴുവന്‍ ഇന്ത്യന്‍ സംഘത്തിനും ഒപ്പം നില്‍ക്കുമെന്ന് ഉറപ്പുണ്ട്.” ഉഷ പറഞ്ഞു.

വിനേഷിന് മൂന്ന് മത്സരങ്ങള്‍ ഉണ്ടായിരുന്നു, അതിനാല്‍ നിര്‍ജ്ജലീകരണം തടയാന്‍ ചെറിയ അളവില്‍ വെള്ളം നല്‍കേണ്ടി വന്നുവെന്നും ഉഷ പറഞ്ഞു. ”ഗുസ്തിക്കാര്‍ സാധാരണയായി അവരുടെ സ്വാഭാവിക ഭാരത്തേക്കാള്‍ കുറഞ്ഞ ഭാര വിഭാഗത്തിലാണ് പങ്കെടുക്കുന്നത്. ഈ ഭാരം കുറയ്ക്കല്‍ ബലഹീനതയ്ക്കും ഊര്‍ജ്ജ ശോഷണത്തിനും കാരണമാകുന്നു. ഊര്‍ജ്ജ പുനഃസ്ഥാപനത്തിനായി പരിമിതമായ ജലവും ഉയര്‍ന്ന ഊര്‍ജ്ജമുള്ള ഭക്ഷണങ്ങളും നല്‍കാറുണ്ട്. വിനേഷിന്റെ പോഷകാഹാര വിദഗ്ധന്‍ ഇത് 1.5 കിലോഗ്രാം ആണെന്ന് കണക്കാക്കിയിരുന്നു. മത്സരത്തെത്തുടര്‍ന്ന് ചില സമയങ്ങളില്‍ ശരീരഭാരം വര്‍ദ്ധിക്കുകയും ചെയ്യും. സെമി ഫൈനലിന് ശേഷം ഭാരം വര്‍ദ്ധിച്ചതായി കണ്ടെത്തി. ശരീരഭാരം കുറയ്ക്കുന്നതിനുള്ള സാധാരണ നടപടിക്രമങ്ങള്‍ ആരംഭിച്ചു. കുറയ്ക്കാനാകുമെന്ന ആത്മവിശ്വാസം തോന്നി. എന്നിരുന്നാലും, വിനേഷിന്റെ 50 കിലോഗ്രാം ഭാരത്തിനേക്കാള്‍ 100 ഗ്രാം കൂടുതലാണെന്ന് തെളിഞ്ഞു. താത്തിന്റെ മുടി വെട്ടുന്നതുള്‍പ്പെടെ സാധ്യമായ എല്ലാ കടുത്ത നടപടികളും ഉപയോഗിച്ചു. എന്നിരുന്നാലും, വിനേഷിനെ അനുവദനീയമായ 50 കിലോയില്‍ താഴെ എത്തിക്കാന്‍ കഴിഞ്ഞില്ല.” ഉഷ വ്യക്തമാക്കി.

ഭാരം കുറക്കാനായി രാത്രി ഉറങ്ങാതെ കടുത്ത വ്യായാമം ചെയ്ത വിനേഷിന് ഇന്ന് കടുത്ത നിര്‍ജ്ജലീകരണം കാരണം ഒളിംപിക്‌സ് വില്ലേജിലെ ക്ലിനിക്കില്‍ പ്രവേശിപ്പിച്ചിരിക്കുകയാണിപ്പോള്‍ എന്നാണ് റിപ്പോര്‍ട്ട്.

‘സിക്കാഡ’യുടെ ടിക്കറ്റ് സൗജന്യമായി നേടാൻ അവസരം; ചെയ്യേണ്ടത് ഇത്രമാത്രം

0
Spread the love

മലയാളത്തിൽ വരാനിരിക്കുന്ന അടുത്ത സർവൈവർ ത്രില്ലർ ചിത്രം ‘സിക്കാഡ’യുടെ ടിക്കറ്റുകൾ സൗജന്യമായി നേടാൻ അവസരം. ഓഗസ്ത് 9 റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ ടിക്കറ്റുകൾ നേടാൻ ചിത്രത്തെ സംബന്ധിക്കുന്ന ചെറിയ ഒരു ചോദ്യത്തിന് ഉത്തരം നൽകിയാൽ മാത്രം മതി.

‘ദുരന്തകാലത്തും ആരെയും വീഴാൻ സമ്മതിക്കാതെ പരസ്പരം ചേർത്തുപിടിച്ച മലയാളികൾക്ക് തങ്ങളുടെ സിനിമയിലൂടെ ഏതെങ്കിലും തരത്തിൽ ആളുകൾക്ക് സന്തോഷവും പ്രതീക്ഷയും നൽകാൻ സാധിക്കുമെങ്കിൽ ഞങ്ങൾക്ക് ആഗ്രഹം ഉണ്ട്. ഇതിന്റെ ഭാഗമായി സിനിമയുടെ ആദ്യത്തെ മൂന്നു ദിവസങ്ങളിൽ സൗജന്യ ടിക്കറ്റ് സ്വന്തമാക്കാൻ പ്രേക്ഷകർക്ക് അവസരമുണ്ട്’. ചിത്രത്തിന്റെ ടിക്കറ്റുകൾ സ്വന്തമാക്കാൻ പൂരിപ്പിച്ച് നൽകാനുള്ള ക്വസ്റ്റ്യനയർ ലിങ്കിനൊപ്പമാണ് ടീം ഇക്കാര്യം വ്യക്തമാക്കിയത്.

Answer and Win Tickets!!!!

https://forms.gle/UiTWN6V54mLt71h98

സിനിമയെ സംബന്ധിക്കുന്ന വിവരങ്ങൾക്ക് ശെരി ഉത്തരം നൽകുന്നവരിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ആളുകൾക്കാണ് സൗജന്യ ടിക്കറ്റുകൾ ലഭ്യമാവുക. കൂടാതെ വിജയ പരാജയങ്ങൾക്കപ്പുറം ചിത്രത്തിന്റെ റിലീസ് വരുമാനത്തിൽ നിന്നും ലഭിക്കുന്ന വലിയൊരു വിഹിതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് നൽകുമെന്നും സിക്കാഡ ടീം അറിയിച്ചിട്ടുണ്ട്.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരായ പ്രചാരണം; കേസിൽ മുൻകൂർ ജാമ്യം തേടി അഖിൽ മാരാർ

0
Spread the love

കൊച്ചി: സംവിധായകന്‍ അഖില്‍ മാരാര്‍ സമർപിച്ച മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി സർക്കാരിന്റെ  വിശദീകരണം തേടി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരായ പ്രചാരണത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ നൽകിയത്. കൊല്ലം സിറ്റി സൈബര്‍ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. കേസെടുത്തത് രാഷ്ട്രീയ വൈരാഗ്യം മൂലമെന്നും സിഎംഡിആര്‍എഫിനെതിരെ പ്രചാരണം നടത്തിയിട്ടില്ലെന്നും അഖില്‍ മാരാര്‍ കോടതിയെ അറിയിച്ചു. വയനാട് ദുരന്തത്തിൽപ്പെട്ടവരെ സഹായിക്കാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പണം കൊടുക്കാൻ താത്പര്യമില്ലെന്നാണ് അഖില്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രതികരിച്ചത്. ഇതിനെ തുടർന്നാണ് കേസെടുത്തത്. 

‘സാധ്യമായ എല്ലാ വഴിയും നോക്കണം’: ഫോഗട്ട് വിഷയത്തിൽ പി.ടി. ഉഷയ്ക്ക് പ്രധാനമന്ത്രി മോദിയുടെ നിർദ്ദേശം

0
Spread the love

ന്യൂഡൽഹി: ഗുസ്തിയിൽ ഇന്ത്യയ്ക്ക് മെഡൽ ഉറപ്പിച്ച് 50 കിലോഗ്രാം ഫ്രീസ്റ്റൈൽ ഗുസ്തിയിൽ ഫൈനലിൽ കടന്ന വിനേഷ് ഫോഗട്ട്, ഇന്നു രാവിലെ ഭാരപരിശോധനയിൽ പരാജയപ്പെട്ട് അയോഗ്യയാക്കപ്പെട്ട സംഭവത്തിൽ ഇടപെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാരിസ് ഒളിംപിക്സിൽ മത്സരിക്കുന്ന ഇന്ത്യൻ സംഘത്തിനൊപ്പം പാരിസിലുള്ള ഇന്ത്യൻ ഒളിംപിക്സ് അസോസിയേഷൻ പ്രസിഡന്റ് പി.ടി. ഉഷയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഫോണിൽ സംസാരിച്ചു. വിനേഷിനെ അയോഗ്യയാക്കിയതിനെതിരെ ഇന്ത്യയ്ക്ക് കൈക്കൊള്ളാവുന്ന നടപടികൾ എന്തൊക്കെയാണെന്ന് അദ്ദേഹം ആരാഞ്ഞു. വാർത്താ ഏജൻസിയായ എഎൻഐയാണ ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കിയ നടപടി പിൻവലിക്കുന്നതിനായി സമ്മർദ്ദം ചെലുത്താൻ എന്തെങ്കിലും വഴിയുണ്ടെങ്കിൽ അതെല്ലാം പരിശോധിക്കാൻ പ്രധാനമന്ത്രി ഉഷയ്ക്ക് നിർദ്ദേശം നൽകി. വിനേഷിനെ അയോഗ്യയാക്കിയ നടപടിക്കെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്താനും രേഖാമൂലം പരാതി നൽകാനും അദ്ദേഹം നിർദ്ദേശിച്ചതായും എഎൻഐ റിപ്പോർട്ട് ചെയ്തു.

വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കിയ വാർത്ത പുറത്തുവന്നതിനു പിന്നാലെ, സമൂഹമാധ്യമങ്ങളിലൂടെ ആശ്വാസ വാക്കുകളുമായി പ്രധാനമന്ത്രി രംഗത്തെത്തിയിരുന്നു. ‘‘‘വിനേഷ്, താങ്കൾ ചാംപ്യൻമാരുടെ ചാംപ്യനാണ്. താങ്കൾ ഇന്ത്യയുടെ അഭിമാനവും ഓരോ ഇന്ത്യക്കാരനും പ്രചോദനവുമാണ്. ഇന്നത്തെ ഈ തിരിച്ചടി വേദനിപ്പിക്കുന്നു. ഈ നിമിഷം ഞാൻ അനുഭവിക്കുന്ന നിരാശ വാക്കുകൾകൊണ്ട് പ്രകടിപ്പിക്കാനായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചുപോകുന്നു. പ്രതിരോധത്തിന്റെ പ്രതീകമാണ് താങ്കളെന്ന് എനിക്കറിയാം. വെല്ലുവിളികളെ തലയുയർത്തിത്തന്നെ നേരിടുന്നതാണ് താങ്കളുടെ രീതി. ശക്തമായി തിരിച്ചുവരൂ. ഞങ്ങളെല്ലാം ഒപ്പമുണ്ട്.’’ – പ്രധാനമന്ത്രി കുറിച്ചു.

‘ഇനി മുതൽ ഓൾപാസ് ഇല്ല മക്കളെ!! പഠിച്ചാൽ മാത്രം പാസാകും’; ശുപാർശ അംഗീകരിച്ച് മന്ത്രിസഭ യോ​ഗം

0
Spread the love

തിരുവനന്തപുരം: എട്ടാം ക്ലാസിൽ ഇത്തവണ മുതൽ‌ ഓൾപാസ് ഇല്ല. ജയിക്കാൻ മിനിമം മാർക്ക് നിർബന്ധമാക്കും. അടുത്ത വർഷം മുതൽ ഒൻപതാം ക്ലാസിലും മിനിമം മാർക്ക് കൊണ്ടുവരും. മന്ത്രിസഭാ യോ​ഗത്തിലാണ് തീരുമാനം. എഴുത്തുപരീക്ഷയ്ക്ക് ഓരോ വിഷയത്തിനും 30 ശതമാനം മാർക്കും നിർബന്ധമാക്കും. 2026-2027 വർഷത്തിൽ മിനിമം മാർക്ക് പത്താം ക്ലാസിലും നടപ്പിലാക്കും. വിദ്യാഭ്യാസ കോൺക്ലേവിന്റെ ശുപാർശ അം​ഗീകരിച്ചാണ് മന്ത്രിസഭ യോ​ഗത്തിലെ ഈ തീരുമാനം.

വാരിക്കോരി മാർക്ക് നൽകുന്നുവെന്നും എല്ലാവർക്കും എപ്ലസ് നൽകുന്നുവെന്നും ഇത് വിദ്യാഭ്യാസത്തിന്റെ ​ഗുണനിലവാരം കുറയ്ക്കുന്നുമെന്നുമുള്ള ആക്ഷേപം വ്യാപകമായി ഉയരുന്ന സാഹചര്യത്തിലാണ് സംസ്ഥാന സർക്കാർ എഡ്യൂക്കേഷൻ കോൺക്ലേവ് സംഘടിപ്പിച്ചിരുന്നു. ഈ കോൺക്ലേവിലുയർന്ന നിർദേശമാണ് മന്ത്രിസഭ യോ​ഗം അം​ഗീകരിച്ചിരിക്കുന്നത്. അതിലേറ്റവും പ്രധാനപ്പെട്ട കാര്യം ഈ വർഷം എട്ടാം ക്ലാസിൽ ഓൾപാസ് ഒഴിവാക്കുന്നു എന്നതാണ്. ഓരോ വിഷയത്തിനും മിനിമം 30 ശതമാനം മാർക്ക് നിർബന്ധമാക്കും.

നിലവിൽ നിരന്തര മൂല്യനിർണയത്തിനും ഒപ്പം തന്നെ വിഷയങ്ങൾക്കും കൂടി 30 ശതമാനം മതി. അതുകൊണ്ട് തന്നെ എല്ലാവരും പാസാകുന്ന സാഹചര്യമാണുള്ളത്. ഇത് മാറ്റിയിട്ടാണ് ഓരോ വിഷയങ്ങൾക്കും 30 ശതമാനം നിർബന്ധമാക്കിക്കൊണ്ടുള്ള തീരുമാനം. ഇത് കൂടാതെ എഴുത്തുപരീക്ഷക്കും വേറെ മാർക്ക് വേണം. പഠിക്കാതെ പാസാകാൻ പറ്റില്ലെന്ന രീതിയാണ് നിലവിൽ വരാൻ പോകുന്നത്. ഘട്ടഘട്ടമായിട്ടാണ് ഇത് നടപ്പിലാക്കുക. അടുത്ത വർഷം ഒൻപതാം ക്ലാസിലും പിന്നീട് 2026-27 വർഷങ്ങളിൽ പത്താം ക്ലാസിലും ഈ നിബന്ധന കൊണ്ടുവരാനാണ് തീരുമാനം.

മിനിമം മാർക്ക് കൊണ്ടുവരുന്നതിനെ സിപിഎം അനുകൂല അധ്യാപക സംഘടനയായ കെഎസ് ടിഎ യും ശാസ്ത്ര സാഹിത്യ പരിഷത്തും എതിർത്തിരുന്നു. സാമൂഹ്യമായും സാമ്പത്തികമായും പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾ പരീക്ഷയിൽ പുറന്തള്ളപ്പെടുമെന്ന ആശങ്കയാണ് സംഘടനകൾ പങ്ക് വെച്ചത്. സിപിഎം ഇടപെടൽ കാരണം കെഎസ് ടി എ പിന്നീട് അയഞ്ഞു. മിനിമം മാർക്ക് ഒറ്റയടിക്ക് നടപ്പാക്കരുതെന്ന നിലയിലേക്ക് നിലപാട് മാറ്റി .

അല്ലുവിന് പിന്നാലെ പ്രഭാസും; വയനാടിനായി 2 കോടി ദുരിതാശ്വാസ നിധിയിലേക്ക് നൽകി

0
Spread the love

രാജ്യത്തെ നടുക്കിയ വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ കേരളത്തിന് ആശ്വാസമേകാന്‍ തെലുങ്ക് സൂപ്പര്‍താരം പ്രഭാസും. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് രണ്ട് കോടി രൂപയാണ് താരം സംഭാവന ചെയ്തത്. നേരത്തെ തെലുങ്ക് താരം അല്ലു അര്‍ജുനും വയനാടിന് സഹായം പ്രഖ്യാപിച്ചിരുന്നു. 25 ലക്ഷം രൂപയാണ് അല്ലു അര്‍ജുന്‍ കേരളത്തിന് നൽകിയത്.

അതേസമയം പ്രഭാസ് 2 കോടി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി നൽകുന്നു എന്ന വാർത്ത പുറത്തുവന്നതോടെ ഒട്ടനവധി മലയാളികളാണ് താരത്തിന് നന്ദി അറിയിച്ച് രംഗത്ത് എത്തുന്നത്. നേരത്തെ പ്രളയ വേളയിലും ഒരു കോടി രൂപ പ്രഭാസ് കേരളത്തിന് നല്‍കിയിരുന്നു.

ഭാര പരിശോധനയിൽ പരാജയം! വിനേഷ് ഫോഗട്ടിന് മെഡൽ നഷ്ടമായേക്കും, അപ്രതീക്ഷിത തിരിച്ചടി.

0
Spread the love

പാരിസ്∙ ഇന്ത്യയുടെ അഭിമാനം വാനോളമുയർത്തി ഗുസ്തിയിൽ ഫ്രീസ്റ്റൈൽ 50 കിലോഗ്രാം വിഭാഗത്തിൽ ഫൈനലിൽ കടന്ന വിനേഷ് ഫോഗട്ടിന് മെഡൽ നഷ്ടമായേക്കും. ഭാര പരിശോധനയിൽ പരാജയപ്പെട്ടതോടെയാണിത്. ഇന്ന് കലാശപ്പോരിൽ മത്സരിക്കാനിരിക്കെയാണ് അപ്രതീക്ഷിത തിരിച്ചടി.

അനുവദനീയമായതിലും 100 ഗ്രാം തൂക്കം കൂടുതലുള്ള സാഹചര്യത്തിലാണ് വിനേഷ് ഫോഗട്ടിന് മെഡൽ നഷ്ടമായേക്കുമെന്ന റിപ്പോർട്ടുകൾ വരുന്നത്. ഭാരം കൂടുതലുള്ള സാഹചര്യത്തിൽ ചട്ടപ്രകാരം വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കിയേക്കുമെന്ന് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഒളിംപിക് ഗുസ്തിയിലെ നിയമപ്രകാരം ഫോഗട്ടിന് വെള്ളിമെഡലിനു പോലും അർഹതയുണ്ടാകില്ലെന്നാണ് വിവരം. ഫലത്തിൽ 50 കിലോഗ്രാം ഫ്രീസ്റ്റൈൽ വിഭാഗത്തിൽ സ്വർണ, വെങ്കല മെഡൽ ജേതാക്കൾ മാത്രമേ ഉണ്ടാകൂ എന്നും റിപ്പോർട്ടിൽ പറയുന്നു.

‘ഇത് ഞങ്ങളുടെതാണ്, ഞങ്ങൾക്ക് വേണം, ഞങ്ങൾ ഇങ്ങ് എടുക്കുവാ; മമ്മൂട്ടിക്ക് ദേശീയ അവാർഡ് ഉറപ്പിച്ച് ആരാധകർ

0
Spread the love

മികച്ച നടനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം മമ്മൂട്ടിയിലൂടെ ഇത്തവണ കേരളത്തിലേക്ക് എത്തുമോ? വലിയ പ്രതീക്ഷയിലാണ് ആരാധകർ. മലയാളികളുടെ ചർച്ചകൾക്ക് ആത്മവിശ്വാസം പകരുന്നത് മമ്മൂക്കയുടെ റോഷാക്ക്, നൻ പകൽ നേരത്ത് മയക്കം എന്നീ സിനിമകളിലെ മികച്ച പ്രകടനങ്ങൾ ആണ്.

പ്രസ്തുത ചിത്രങ്ങളിലെ മമ്മൂക്കയുടെ അഭിനയം പകരം വയ്ക്കാനില്ലാത്തതാണ്. ഇതിനെ വെല്ലാൻ പാകത്തിലുള്ള മറ്റു പ്രകടനങ്ങൾ ഇന്ത്യൻ സിനിമയിൽ സമീപകാലത്ത് ഉണ്ടായിട്ടുമില്ല- ആത്മവിശ്വാസത്തോടെ സോഷ്യൽ മീഡിയയിൽ ചില ഫാൻസ് ഇങ്ങനെ പറയുന്നു. മറ്റുചിലരാകട്ടെ ‘ഇത് ഞങ്ങളുടെതാണ് ഇത് ഞങ്ങൾക്ക് വേണം ഇത് ഞങ്ങൾ ഇങ്ങ് എടുക്കുവാ’ എന്നാണ് മമ്മൂക്കയ്ക്ക് ദേശീയ പുരസ്കാരം കിട്ടുമോ എന്ന പോസ്റ്റുകൾക്ക് താഴെ രസകരമായി എഴുതിയിരിക്കുന്നത്.

അതേ സമയം, മമ്മൂട്ടിക്കൊപ്പം ഉയർന്നുകേൾക്കുന്ന മറ്റൊരു പേര് കന്നഡ താരം റിഷഭ് ഷെട്ടിയുടേതാണ്. മമ്മൂട്ടിക്ക് കടുത്ത മത്സരം നൽകി മികച്ച നടൻ കാറ്റ​ഗറിയിൽ റിഷഭ് ഉണ്ടെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. ഏറെ ശ്രദ്ധ നേടിയ കാന്താര എന്ന സിനിമയിലെ പ്രകനത്തിനാണ് റിഷഭ് മികച്ച നടനുള്ള കാറ്റ​ഗറിയിൽ മത്സരിക്കുന്നത്.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts