Home Blog Page 67

ദുരിത ബാധിതർക്ക് മൊറട്ടോറിയം ഏർപെടുത്തണമെന്ന് ബാങ്കുകളോടും ധന കാര്യ സ്ഥാപനങ്ങളോടും ആവശ്യപ്പെടും; മന്ത്രിസഭാ യോഗം

0
Spread the love

തിരുവനന്തപുരം: മന്ത്രിസഭ ഉപസമിതി വയനാട്ടിൽ തുടരും. തെരച്ചിൽ തുടരുന്നതിൽ സൈന്യം അന്തിമ തീരുമാനം എടുക്കട്ടെ എന്ന് മന്ത്രിസഭ യോഗം തീരുമാനിച്ചു. പുനരധിവാസത്തിനുള്ള ടൌൺ ഷിപ്പ് രാജ്യത്തെ വിദഗ്ധരുമായി ചർച്ച ചെയ്തു തീരുമാനിക്കും. രാജ്യത്തെ തന്നെ ഏറ്റവും ബൃഹത്തായ പുനരധിവാസ പദ്ധതിയാണ് ആലോചനയിലുള്ളത്. ടൗൺഷിപ്പ് തന്നെ നിര്‍മിച്ച് ഇവരെ സാധാരണ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരനാണ്ശ്രമം.

വയനാട്ടില്‍ ദുരന്തത്തിനിരയായവരുടെ പുനരധിവാസമായിരുന്നു മന്ത്രിസഭായോഗത്തിലെ പ്രധാന അജണ്ട. ക്യാമ്പിൽ കഴിയുന്നവർക്ക് ഉടൻ വാടക വീടു കണ്ടെത്തും. സ്ഥിരമായ പുനരവധിവാസ പദ്ധതി പരിഗണനയിലാണ്. സംസ്ഥാന മന്ത്രിസഭായോഗം രാവിലെ ഒന്‍പതരക്ക് ഓണ്‍ലൈനായാണ് ചേര്‍ന്നത്.
ദുരിത ബാധിതർക്ക് മൊറട്ടോറിയം ഏർപെടുത്തണമെന്ന് ബാങ്കുകളോടും ധന കാര്യ സ്ഥാപനങ്ങളോടും ആവശ്യപ്പെടാനും മന്ത്രിസഭായോഗം തീരുമാനിച്ചു.

പുലികൾക്ക് നടുവിൽ വേലുമേന്തി ലാലേട്ടൻ; പുലിമുരുകൻ രണ്ടാം ഭാഗം വരുന്നുണ്ടോ?

0
Spread the love

രണ്ട് പുലികൾക്ക് നടുവിൽ വേലുമേന്തി നിൽക്കുന്ന ലാലേട്ടന്റെ പോസ്റ്റർ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടതോടെ വലിയ ആവേശത്തിലാണ് മോഹൻലാൽ ഫാൻസ്‌. മലയാളത്തിന്റ ആദ്യ 100 കോടി ക്ലബ്ബ് സിനിമ കൂടിയായ സിനിമയുടെ രണ്ടാം പതിപ്പ് എന്ന രീതിയിൽ പോസ്റ്റർ പ്രത്യക്ഷപ്പെട്ട് നിമിഷങ്ങൾക്കകം സോഷ്യൽ മീഡിയ പ്ലാറ്റുഫോമുകളിൽ വലിയ ചർച്ചയുമായി.കഥ എന്തായിരിക്കും, ലാലേട്ടന്റെ ലുക്കോ, മറ്റു കാസ്റ്റ് ആരൊക്കെയാവും തൂങ്ങിയ കാര്യങ്ങളിൽ വരെ ചർച്ചകൾക്കായി.

വൈശാഖ് സംവിധാനം ചെയ്ത ചിത്രം 100 കോടി ക്ലബ്ബ് അന്നേവരെ സംഭവിച്ചിട്ടില്ലാതിരുന്ന മലയാളം ഇന്ടസ്ട്രിയുടെ തലവര തിരുത്തിയ ഒന്നായിരുന്നു. മോഹൻലാൽ നിറഞ്ഞാടിയപ്പോൾ പ്രേക്ഷകർ സിനിമ ആഘോഷിക്കുകയായിരുന്നു.

എന്നാൽ ഇപ്പോൾ ചർച്ചകൾക്ക് വഴിവെച്ച പോസ്റ്റർ ഒരു ഫാൻ മേഡ് പോസ്റ്റർ മാത്രമാണ് എന്നതാണ് വസ്തുത. ഒറിജിനലിനെയും വെല്ലുന്ന തരത്തിലുള്ള ഈ പോസ്റ്റർ ഡിസൈനിങ്ങിനെ അഭിനന്ദിച്ചും ഒട്ടനവധി പേർ രം​ഗത്ത് വന്നിട്ടുണ്ട്. എന്തായാലും പുലിമുരുകൻ രണ്ടാം ഭാ​ഗത്തിനുള്ള സാധ്യത വളരെ കുറവാണ്.

‘അങ്ങനെയങ്ങ് പോകാൻ വരട്ടെ മിസ്റ്റർ എന്ന് മലയാളികൾ’; ഒടുവിൽ വിമർശിച്ച അതേ ദുരിതാശ്വാസ നിധിയിലേക്ക് 1 ലക്ഷം കൊടുത്ത് അഖിൽ മാരാർ

0
Spread the love

ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകില്ലെന്നും സിഎംഡിആർഎഫിലേക്ക് അയക്കുന്ന പണം വയനാടിന് ലഭിക്കുമെന്ന് വിശ്വാസമില്ലെന്നും പറഞ്ഞ സംവിധായകനും ബിഗ്‌ബോസ് സീസൺ 6 താരവുമായ അഖിൽ മാരാർ ഒടുവിൽ 1 ലക്ഷം രൂപ ദുരിതാശ്വാസ നിധിയിലേക്ക് നൽകുമെന്ന പ്രഖ്യാപനം നടത്തിയതാണിപ്പോൾ വാർത്തകളിൽ ഇടം പിടിക്കുന്നത്. ദുരിതാശ്വാസ നിധിയെകുറിച്ചുള്ള സംശയങ്ങൾക്ക് വ്യക്തമായി മറുപടി നൽകിയാൽ താൻ 1 ലക്ഷം രൂപ നൽകുമെന്ന് അഖിൽ വെല്ലുവിളിച്ചിരുന്നെങ്കിലും വിഷയത്തിൽ മുഖ്യമന്ത്രിയുടെ ഭാഗത്തു നിന്നും വ്യക്തമായ മറുപടി വന്നിട്ടും അഖിൽ പ്രതികരിച്ചിരുന്നില്ല. എന്നാൽ ‘എന്റെ ചോദ്യത്തിന് പ്രിയപ്പെട്ട മുഖ്യമന്ത്രിയുടെ മറുപടി സ്വാഗതം ചെയ്യുന്നു’ എന്ന തരത്തിൽ വീണ്ടുമൊരു പോസ്റ്റ് അഖിലിന്റെ പേജിൽ പ്രത്യക്ഷപ്പെടുകയായിരുന്നു.

പോസ്റ്റ് വായിക്കാം:

‘ചോദ്യം തീ പിടിപ്പിക്കും എങ്കിൽ അത് കെടുത്താൻ മറുപടി പറഞ്ഞെ പറ്റു മുഖ്യമന്ത്രി…ഇരട്ട ചങ്കൻ മുഖ്യനെ കൊണ്ട് മറുപടി പറയിക്കാൻ കഴിഞ്ഞത് പ്രിയപ്പെട്ട ജനങ്ങളെ നിങ്ങളുടെ ശക്തിയാണ്… നിങ്ങൾക്ക് ഒരായിരം സ്നേഹം..എന്റെ ചോദ്യത്തിന് പ്രിയപ്പെട്ട മുഖ്യമന്ത്രിയുടെ മറുപടി സ്വാഗതം ചെയ്യുന്നു.. ഇത് പോലെ കണക്കുകൾ കൂടി ബോധ്യപ്പെടുത്തിയാൽ തകർന്ന് വീഴുന്നത് അങ്ങയെ മോശമാക്കി ചിത്രീകരിച്ചത് മാധ്യമങ്ങളും പ്രതിപക്ഷവും ആണ്.. അടുത്ത മുഖമന്ത്രി കസേര സ്വപ്നം കാണുന്നവർക്ക് മുന്നിൽ അഭിമാനത്തോടെ നിൽക്കാൻ ജനങ്ങളുടെ സംശയങ്ങൾക്ക് ഇത് പോലെ മറുപടി നൽകു….വ്യക്തമല്ലാത്ത പൂർണതയില്ലാത്ത വെബ്സൈറ്റ് വിവരങ്ങൾ ആണ് എന്റെ ചോദ്യങ്ങൾക്ക് കാരണം…ഇനി ആർക്കൊക്കെ ആണ് ലാപ്ടോപ് നൽകിയതെന്ന് കണക്കുകൾ പ്രസിദ്ധീകരിക്കുക. വ്യക്തത ആണ് ജനങ്ങൾക്ക് ആവശ്യം. ഇനിയും ചോദ്യങ്ങൾ ഉയരും…’

എന്നാൽ മുഖ്യമന്ത്രി കാര്യങ്ങൾ വ്യക്തമാക്കിയിട്ടും ദുരിതാശ്വാസ നിധിയിലേക്ക് കൊടുക്കാമെന്നേറ്റ 1 ലക്ഷത്തെ കുറിച്ച് പരാമർശിക്കാതായതോടെ കമന്റുകളിൽ വിമർശനം നിറയുകയായിരുന്നു. ഇതേതുടർന്ന് ഇതേ പോസ്റ്റ് എഡിറ്റ് ചെയ്ത് 1 ലക്ഷം കൊടുക്കാം എന്ന് അഖിൽ പ്രഖ്യാപിക്കുകയായിരുന്നു.

റീ ബിൽഡ് വയനാട്; വെല്ലുവിളിയായി പുനരധിവാസം, ടൗൺഷിപ്പ് മാതൃക പ്രാവർത്തികമാകുമോ?

0
Spread the love

കൽപ്പറ്റ: വയനാട്ടിലെ ചൂരൽമല ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കാൻ സർക്കാരിന് മുന്നിലെ കടമ്പകൾ ഏറെയാണ്. പരിസ്ഥിതി ലോലമായി പ്രഖ്യാപിച്ച വില്ലേജുകളും, ജനസാന്ദ്രതയേറിയ നഗരങ്ങളും വന്യമൃഗശല്യവുമാണ് വെല്ലുവിളിയാകുന്നത്. ഉരുൾപൊട്ടലിനെ അതിജീവിച്ച വീട്ടുകാരെയും മാറ്റിത്താമസിപ്പിക്കേണ്ടി വരുമെന്നത് കൂടുതൽ വെല്ലുവിളിയാവുന്നു.

മുണ്ടക്കൈയും പുഞ്ചിരിമട്ടവുമൊന്നും ഇനിയില്ല, ചൂരൽ മല പകുതിയോളം ഒലിച്ചു പോയി. രണ്ട് ഗ്രാമങ്ങളെ പൂർണ അർത്ഥത്തിൽ പുനരധിവസിപ്പിക്കാൻ സർക്കാർ നേരിടേണ്ടി വരുന്നത് ചെറിയ വെല്ലുവിളികൾ അല്ല. മുഖ്യമന്ത്രി റീ ബിൽഡ് വയനാട് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഇത് എങ്ങനെ സാധ്യമാവുമെന്നാണ് കാണേണ്ടത്. ആരെയും ജില്ലക്ക് പുറത്തേക്ക് പറിച്ചു നടില്ലെന്ന് സർക്കാർ ഉറപ്പ് നൽകുന്നുമുണ്ട്. എന്നാൽ ജില്ലക്കുള്ളിലാണെങ്കിലും പുനരധിവാസത്തിനുള്ള കടമ്പകൾ ഏറെയാണ്.

മഹാ ദുരന്തമേറ്റുവാങ്ങിയ വെള്ളരിമല വില്ലേജിൽ നിന്ന് മുണ്ടക്കൈക്കാരെയും ചൂരൽമലക്കാരെയുമെല്ലാം തൊട്ടടുത്ത വില്ലേജുകളിലേക്ക് മാറ്റി പാർപ്പിക്കാമെന്ന് കരുതിയാൽ ചുണ്ടേലും, പൊഴുതനയും, കുന്നത്തിടവകയും, അച്ചൂരാനവുമെല്ലാം പരിസ്ഥിതി ലോല പ്രദേശങ്ങളാണ്. മാനന്തവാടി ബത്തേരി താലൂക്കുകളിലും പരിസ്ഥിതി ലോല മേഖലകളുണ്ട്. കൽപ്പറ്റയടക്കം നഗരങ്ങൾക്ക് അടുത്തേക്ക് ഇത്രയധികം ആളുകളെ മാറ്റണമെങ്കിൽ അതിന് അനുയോജ്യമായ സ്ഥലം വേണം. ജനസാന്ദ്രത കൂടിയ ഇടങ്ങൾ അനിയോജ്യവുമാവില്ല. ദുരന്തബാധിതരെ ഗ്രൂപ്പുകളാക്കി പലയിടങ്ങളിൽ പാർപ്പിക്കേണ്ടി വരും. അപ്പോൾ വിഭവനം ചെയ്യുന്ന ടൗൺഷിപ്പ് മാതൃക പ്രവർത്തികമാവില്ല. വീട് പൂർണമായും നശിച്ചവർ മാത്രമല്ല. ദുരന്തമേഖലയിൽ വാസയോഗ്യമായ വീടുള്ളവർക്കും അങ്ങോട്ട് പോകാൻ താത്പര്യമില്ല. ഇവരെ കൂടി ഉൾപ്പെടുത്തിയാവണം പുനരധിവാസമെന്നതാണ് വസ്തുത. അതും യുദ്ധകാലാടിസ്ഥാനത്തിൽ ചെയ്തു നൽകുകയും വേണം. ഇതെല്ലാം കൂടി നോക്കുമ്പോൾ പുനരധിവാസം വലിയൊരു വെല്ലുവിളിയുമാണ്.

‘കൊടുത്താൽ കിട്ടും!!’ കൗതുകമായി ‘സിക്കാഡ’യുടെ ടാഗ് ലൈൻ

0
Spread the love

ഓഗസ്റ്റ് 9ന് റിലീസ് ചെയ്യാനിരിക്കുന്ന സർവൈവർ ത്രില്ലർ ചിത്രം സിക്കാഡ ഇതിനോടകം വലിയ പ്രേക്ഷക പ്രതീക്ഷ നേടിയെടുത്ത ചിത്രമാണ്. ചിത്രത്തിന്റെതായി പുറത്തിറങ്ങുന്ന പാട്ടുകളും മറ്റു വീഡിയോകളുമെല്ലാം നിമിഷങ്ങൾക്കകം വൈറലാകുന്നതാണ് രീതി. ട്രെയിലർ അടക്കമുള്ള വീഡിയോകൾക്ക് പ്രേക്ഷരിൽ നിന്നും ലഭിച്ച സ്വീകാര്യത തിയേറ്ററിലും ആവർത്തിക്കുമെന്ന ആത്മവിശ്വാസത്തിലാണ് അണിയറ പ്രവർത്തകരും.

‘ കൊടുത്താൽ കിട്ടും’ ഇങ്ങനെ ഒരു ടാഗ്‌ലൈൻ ആണ് പ്രമോഷന്റെ ഭാഗമായി ഇപ്പോൾ പ്രചരിക്കുന്നത്. ‘റിയാലിറ്റിയും മിത്തും കൂടി കലർന്നിരിക്കുന്ന സസ്പെൻസ് നിറഞ്ഞ ട്രെയിലർ ഡീ കോഡ് ചെയ്യാൻ തന്നെ ഒരുപാട് സമയം എടുത്തണ്ണാ! ഇനിയും വയ്യേ’ എന്നാണ് പഞ്ച് ലൈൻ പുറത്തുവന്നതോടെ സോഷ്യൽ മീഡിയയിലെ കമന്റ്. ‘എന്നടാ പണ്ണി വച്ചിറുക്ക്, ഇനി റിലീസ് വരെ ത്രില്ലടിക്കണമല്ലോ’ എന്നായിരുന്നു ട്രെയിലറിനടിയിലെ മറ്റൊരു കമന്റ്.

എന്തായാലും പതിവ് രീതിയിൽ നിന്നും വ്യത്യസ്തമായി ടാഗ്‌ലൈൻ കമന്റിൽ അണിയറക്കാർ പ്രതികരിച്ചിട്ടുണ്ട്. ‘പ്രകൃതിയും ലോകവും അങ്ങനെയാണ്!. നമ്മൾ എന്തു കൊടുക്കുന്നു, നൽകുന്നു എന്നത് അനുസരിച്ച് അത് തിരിച്ചു നൽകും. നന്മ ചെയ്താൽ നന്മ വന്നുഭവിക്കും മറിച്ചാണെങ്കിൽ അതും സംഭവിക്കും. അതുപോലെ നിങ്ങൾ അധ്വാനിച്ച് ഉണ്ടാക്കിയ കാശു മുടക്കി ടിക്കറ്റ് എടുത്താൽ തക്കതായ കാര്യം നിങ്ങൾക്ക് കിട്ടും. ഇത് ഞങ്ങളുടെ ഉറപ്പ്’- അണിയറ പ്രവർത്തകർ പറയുന്നു.

മലയാളം, തമിഴ്, കന്നഡ, തെലുങ്കു ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുന്നത്. 4 ഭാഷകളിലും ഒന്നിനോടൊന്ന് ഈണങ്ങളും വരികളും വ്യത്യസ്തപ്പെട്ട 24 പാട്ടുകളുമായാണ് ചിത്രം പുറത്തിറങ്ങുക. സംവിധായകൻ ശ്രീജിത്ത് തന്നെയാണ് 4 ഭാഷകളിലേയും പാട്ടുകളും ചിത്രത്തിന്റെ രചനയും നിർവഹിച്ചിരിക്കുന്നത്.

തീര്‍ണ ഫിലിംസ് ആന്റ് എന്‍റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ വന്ദന മേനോന്‍, പി ഗോപകുമാര്‍ എന്നിവര്‍ ചേര്‍ന്നാണ്ചിത്രം നിര്‍മിക്കുന്നത്. ഗോൾ, ജനകൻ, സെവൻസ് തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ യുവ നടന്‍ രജിത് പത്തുവര്‍ഷത്തിനുശേഷം പുതിയ ഗെറ്റപ്പില്‍ തിരിച്ചെത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. 2018, തലൈനഗരം 2, ലൂസിഫർ,കടുവ ഉള്‍പ്പെടെ തെന്നിന്ത്യന്‍ സിനിമയില്‍ സ്വഭാവവേഷങ്ങളിലൂടെ തിളങ്ങുന്ന ജെയ്സ് ജോസ് പള്ളിപ്പാടനും ചിത്രത്തിൽ കരുത്തുറ്റ വേഷത്തിലുണ്ട്. ഗായത്രി മയൂരയാണ് നായിക.

മറ്റു പ്രമുഖതാരങ്ങളും അണിനിരക്കുന്ന ചിത്രത്തിന്റെ ലൊക്കേഷന്‍ ബാംഗ്ലൂര്‍, കൊച്ചി, അട്ടപ്പാടി എന്നിവിടങ്ങളാണ്. നവീന്‍ രാജ് ആണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. എഡിറ്റിങ് ഷൈജിത്ത് കുമരന്‍. ഗാനരചന– വിവേക് മുഴക്കുന്ന്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ രാജേഷ് കെ മത്തായി. ഓഡിയോഗ്രാഫി– ആഡ് ലിന്‍ സൈമണ്‍ ചിറ്റിലപ്പിള്ളി, സൗണ്ട് എഡിറ്റര്‍– സുജിത് സുരേന്ദ്രന്‍. ശബ്ദമിശ്രണം– ഫസല്‍ എ ബക്കര്‍ സ്റ്റുഡിയോ– എസ്.എ. സ്റ്റുഡിയോ, പിആര്‍ഒ– എ.എസ്. ദിനേശ്, പ്രമോഷൻ& മാർക്കറ്റിംങ് –മൂവി ഗാങ്, കലാസംവിധാനം –ഉണ്ണി എല്‍ദോ, കോസ്റ്റ്യൂം–ജെസിയ ജോര്‍ജ്, നൃത്തസംവിധാനം–റ്റീഷ്യ , മേക്കപ്പ് ജീവ, കോ–പ്രൊഡ്യൂസര്‍– ശ്രീനാഥ് രാമചന്ദ്രന്‍, കെവിന്‍ ഫെര്‍ണാണ്ടസ്, സല്‍മാന്‍ ഫാരിസ്, ഗൗരി ടിംബല്‍, പ്രവീണ്‍ രവീന്ദ്രന്‍. ലൈന്‍ പ്രൊഡ്യൂസര്‍– ദീപക് വേണുഗോപാല്‍, അനീഷ് അട്ടപ്പാടി, പ്രജിത്ത് നമ്പ്യാര്‍, ഉണ്ണി എല്‍ദോ. സ്റ്റില്‍സ്– അലന്‍ മിഥുന്‍, പോസ്റ്റര്‍ ഡിസൈന്‍–മഡ് ഹൗസ്

ഡ്രൈ ഡേയിലെ മദ്യവിതരണത്തിൽ ഉപാധികളോടെ മാറ്റം, ഒന്നാം തിയ്യതി മദ്യഷോപ്പുകൾ മുഴുവനായി തുറക്കില്ല; കരടിൽ ശുപാർശ

0
Spread the love

സംസ്ഥാനത്തെ മദ്യനയത്തിൽ ഉപാധികളോടെ മാറ്റം വരുത്തും. ഡ്രൈ ഡേയിലെ മദ്യവിതരണത്തിലാണ് ഉപാധികളോടെ മാറ്റം വരുത്താൻ മദ്യനയത്തിന്റെ കരടിൽ ശുപാർശ നൽകിയത്. ഒന്നാം തിയ്യതി മദ്യഷോപ്പുകൾ മുഴുവനായി തുറക്കില്ല. പകരം മൈസ് ടൂറിസം, അന്താരാഷ്ട്ര കോൺഫറൻസുകൾ, ഡെസ്റ്റിനേഷൻ വെഡിംഗ് എന്നിവടങ്ങളിൽ പ്രത്യേക ഇളവ് അനുവദിക്കും. മദ്യവിതരണം എങ്ങനെയാകണമെന്നതടക്കം ചട്ടങ്ങളിൽ വ്യക്തത വരുത്തും.

ഡ്രൈ ഡേ കാരണം കോടികൾ നഷ്ടം വരുന്നുവെന്ന നികുതി വകുപ്പിന്റെയും ടൂറിസം വകുപ്പിന്റെയും റിപ്പോർട്ട് അടിസ്ഥാനമാക്കിയാണ് നടപടിയെന്നാണ് കരടിൽ വ്യക്തമാക്കുന്നത്.ഡ്രൈ ഡേ ഒഴിവാക്കണമെന്നും ഒന്നാം തിയ്യതി മദ്യവിതരണത്തിന് അനുമതി നൽകണമെന്നും ബാർ ഉടമകൾ ഏറെ കാലമായി മുന്നോട്ട് വെക്കുന്ന ആവശ്യമാണ്. എന്നാൽ മദ്യ നയത്തിൽ മാറ്റം വരുത്താനായി പണം പിരിക്കാനുളള ബാർ ഉടമയുടെ ശബ്ദ രേഖ പുറത്ത് വന്നത് വിവാദമായിരുന്നു. ഇതോടെ പൂർമായി ഡ്രൈ ഡേ ഒഴിവാക്കുകയെന്ന നിർദ്ദേശത്തിൽ നിന്നും സർക്കാർ പിന്നോട്ട് പോയി. ബാറുടമകളുടെ ആവശ്യം പൂർണമായും പരിഗണിച്ചില്ലെങ്കിലും ഇത്തവണ ഉപാധികളോടെ പരിഗണിച്ചിട്ടുണ്ട്.

ഞങ്ങൾക്കിടയിൽ മൂന്നാമത് ഒരാൾ വന്നു! ആ പറഞ്ഞതൊന്നും ഷൈൻ ടോം ചാക്കോയെ ഉദ്ദേശിച്ചല്ലത്രെ!! മലക്കം മറിഞ്ഞ് തനൂജ

0
Spread the love

വ്യക്തി എന്ന രീതിയിൽ പലപ്പോഴും അഭിപ്രായ വ്യത്യാസം വച്ചുപുലർത്തുമ്പോഴും നടൻ എന്ന രീതിയിൽ മുഖ്യധാരാ സമൂഹത്തിന് ഒരിക്കലും ഒഴിവാക്കാൻ ഒഴിവാക്കാൻ കഴിയാത്ത ഒരു താരം ആയിരുന്നു ഷൈൻ ടോം ചാക്കോ. വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെയും തന്റേതായ സ്വാഭാവിക അഭിനയത്തിലൂടെയും സിനിമ മേഖലയിൽ ഇതിനോടകം ഷൈൻ ടോം ചാക്കോ തന്റേതായ ഇടം രേഖപ്പെടുത്തി കഴിഞ്ഞു.

ആദ്യകാലങ്ങളിൽ ഒന്നും നടന്റെ വ്യക്തി ജീവിതത്തെ കുറിച്ചുള്ള വിവരങ്ങൾ പുറത്തു വന്നിരുന്നില്ല. എന്നാൽ വിവാഹമോചിതനായ താരം മോഡലായ തനുജയുമായി പ്രണയത്തിലായി എന്ന് വിവരം വൈകാതെ പ്രചരിക്കുകയായിരുന്നു. നടൻ തന്നെ ഇത് വൈകാതെ സ്ഥിരീകരിക്കുകയും ഇരുവരുടെയും വിവാഹ നിശ്ചയവും നടന്നിരുന്നു. കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും ഇരുവരും വേർപിരിഞ്ഞു എന്ന തരത്തിലുള്ള വാർത്തയാണ് ഈ കഴിഞ്ഞ ദിവസങ്ങളിൽ പുറത്തു വന്നുകൊണ്ടിരുന്നത്. ബ്രേക്ക് അപ്പ് സ്ഥിതീകരിച്ച് ഇരുവരും വിശദീകരണവുമായി രംഗത്തെത്തുകയും ചെയ്തിരുന്നു.

തന്റെ കുടുംബത്തെയും തന്റെ മാതാവിന്റെ വാക്കുകളെയും അവഗണിച്ച് ഇറങ്ങിപ്പുറപ്പെട്ട തനിക്ക് ആരുമില്ലാതായി തുടങ്ങിയ ആരോപണങ്ങൾ ബ്രേക്കപ്പിനു പിന്നാലെ ലൈവിൽ എത്തിയ തനൂജ ഉന്നയിച്ചിരുന്നു. എന്നാൽ ഈ ആരോപണങ്ങളിലെല്ലാം മലക്കമറിയുന്ന കാഴ്ചയാണ് ഏറ്റവും ഒടുവിൽ പുറത്തുവരുന്നത്.

തന്റെ ലൈവ് വീഡിയോയിൽ പറഞ്ഞ ചില കാര്യങ്ങൾ തെറ്റിദ്ധരിച്ച് മാധ്യമങ്ങൾ മറ്റൊരു രീതിയിൽ പ്രചരിപ്പിച്ചതാണ്. ഷൈൻ ഒരു നല്ല മനുഷ്യനാണ് തനിക്ക് അദ്ദേഹം ഒരു ബുദ്ധിമുട്ടും ഉണ്ടാക്കിയിട്ടില്ലെന്നും ഒത്തുപോകാൻ പറ്റാത്തതുകൊണ്ടാണ് വേർപിരിഞ്ഞതെന്നും തനുജ ഏറ്റവും പുതിയ വീഡിയോയിൽ പറയുന്നു.

തങ്ങൾക്കിടയിൽ എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നും രണ്ടുപേർ തമ്മിലുള്ള ബന്ധത്തിനിടയിൽ മൂന്നാമത് ഒരാൾ ഉണ്ടാകരുതെന്നും തനൂജ പറയുന്നു. നിലവിൽ താൻ ഷൈനിനെയും അദ്ദേഹം തന്നെയും മിസ്സ് ചെയ്യുന്നുണ്ടെന്നും എന്നാൽ ഒന്നരമാസമായി തമ്മിൽ യാതൊരുവിധ കോണ്ടാക്ടും ഇല്ലെന്നും തനൂജ പറയുന്നു. ഇത്തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ കണ്ട് ഷൈനും കുടുംബവും തന്നെ തെറ്റിദ്ധരിക്കരുതെന്ന് ആഗ്രഹം ഉണ്ടെന്നും തനൂജ പറയുന്നു.

താൻ ഇടയ്ക്കിടെ ലൈവ് ചെയ്യുന്നതാണ് ഇത്തരത്തിൽ ഒരു ദിവസം ലൈവിൽ വന്നപ്പോൾ ബ്രേക്ക് അപ്പ് സംബന്ധിച്ച് പലതരം ക്വസ്റ്റ്യൻസ് വന്നെന്നും ഒടുവിൽ സഹികെട്ടാണ് അന്ന് മറുപടി പറഞ്ഞതെന്നും തനൂജ പറയുന്നു. എന്നാൽ പിന്നീട് അദ്ദേഹത്തിന് എതിരായാണ് ന്യൂസുകൾ വരുന്നത് കണ്ടതെന്നും തനൂജ ചൂണ്ടികാട്ടി.

ഷൈൻ ടോം ചാക്കോ നല്ല മനുഷ്യൻ ആണ്. അദ്ദേഹം തനിക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാക്കിയിട്ടില്ലെന്നും ഇടയിൽ അഡ്ജസ്റ്റ് ചെയ്യാൻ പറ്റാത്ത ചില കാര്യങ്ങൾ വന്നതുകൊണ്ടാണ് ബന്ധം വേർപിരിഞ്ഞതെന്നും അത്തരം കാര്യങ്ങൾ ലൈവിൽ വന്ന് പബ്ലിക് ആയിട്ട് പറയാൻ ബുദ്ധിമുട്ടുണ്ടെന്നും തനൂജ പറയുന്നു.

ഉമ്മ അന്നേ മുന്നറിയിപ്പ് തന്നു എന്ന തരത്തിലുള്ള തന്റെ പരാമർശം ഷൈൻ ടോം ചാക്കോയ്ക്ക് എതിരെ ആയിരുന്നില്ല എന്നും തനൂജ പുതിയ വീഡിയോയിൽ പറയുന്നു. അത് രണ്ടു സുഹൃത്തുക്കളെ കുറിച്ച് പറഞ്ഞതാണ്. എന്നാൽ ഇക്കാര്യം പലരും ഷൈൻ ടോം ചാക്കോയെ കുറിച്ചാണ് എന്ന് തെറ്റിദ്ധരിച്ച് വാർത്തകൾ പ്രചരിപ്പിക്കുകയാണ് എന്നും തനൂജ കുറ്റപ്പെടുത്തി.

‘എന്തു തന്നാലും പകരമാവില്ല നൗഫലേ; ഇനി എന്നും കൂടെയുണ്ടാകും’; ഉരുൾപൊട്ടലിൽ 11 പേരെ നഷ്ടപ്പെട്ട യുവാവിനെ ചേർത്ത് പിടിച്ച് ടിനി ടോം

0
Spread the love

മുണ്ടക്കൈ ഉരുൾപ്പൊട്ടലിൽ കുടുംബത്തിലെ പതിനൊന്നുപേര്‍ നഷ്ടമായ നൗഫലിന്റെ ദുഃഖത്തിൽ പങ്കുചേര്‍ന്ന് നടൻ ടിനി ടോം. സ്വന്തം സഹോദരനാണ് നൗഫലെന്നും ഇനിെയന്നും തുണയായി താനും ഒപ്പമുണ്ടാകുമെന്നും ടിനിടോം സമൂഹ മാധ്യമങ്ങളിൽ കുറിച്ചു.

‘‘സഹിക്കാനാവുന്നില്ല …നൗഫലെ സമാധാനിപ്പിക്കാൻ എനിക്ക് വാക്കുകൾ ഇല്ല എന്തു ആര് തന്നാലും പകരം ആവില്ല …നീ എന്നും എന്റെ തീരാ ദുഖമായിരിക്കും …ഒരു നിമിഷം പോലും നൗഫിലിനെയും നൗഫലിനെ പോലുള്ളവരുടെയും അവസ്ഥ നമുക്ക് ചിന്തിക്കാനാവില്ല …നമ്മൾ ഓരോരുത്തരും ആരുമില്ലാതായവർക്കു ആരെങ്കിലും ഒക്കെ ആകണം.

നൗഫലെ നിന്നേ ഞാൻ എന്റെ നെഞ്ചോട് ചേർത്ത് വയ്ക്കുന്നു. കാണണം കെട്ടിപിടിച്ചു കൊണ്ട് എനിക്കു പറയണം ഇനി എന്നും നിനക്ക് ഞാൻ കൂടെ. ജനിക്കാതെ പോയ നിന്റെ സ്വന്തം സഹോദരൻ ആണെന്ന്. ഇനി എന്നും നിന്റെ കൂടെയുണ്ടാകും മുത്തേ ..എന്തിനും.’’–ടിനി ടോമിന്റെ വാക്കുകൾ.

ഷിരൂരിൽ മണ്ണിടിച്ചിലുണ്ടായ പ്രദേശത്ത് ജീർണിച്ച മൃതദേഹം കണ്ടെത്തി; ആരുടേതെന്ന് വ്യക്തമല്ല, ഡിഎൻഎ പരിശോധന

0
Spread the love

ഷിരൂർ: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലുണ്ടായ പ്രദേശത്ത് ജീർണിച്ച മൃതദേഹം കണ്ടെത്തിയതായി വിവരം. എന്നാൽ മൃതേദഹം ആരുടേതെന്ന് വ്യക്തമല്ല. ഈ പ്രദേശത്ത് നിന്ന് ഒരു മത്സ്യത്തൊഴിലാളിയെ കാണാനില്ലെന്ന് നേരത്തെ വിവരമുണ്ടായിരുന്നു. ഡിഎൻഎ പരിശോധനയ്ക്കൊരുങ്ങുകയാണ് ജില്ലാ ഭരണകൂടം. 

മത്സ്യത്തൊഴിലാളിയായ ഈശ്വർ മൽപെയുടെ നേതൃത്വത്തിലുള്ള സംഘമാണ് മൃതദേഹം കണ്ടെത്തിയത്. അകനാശിനി ബാഢ എന്ന സ്ഥലത്താണ് മൃതദേഹമുള്ളത്. മൃതദേഹം ജീർണാവസ്ഥയിലാണ്. അതുകൊണ്ടുതന്നെ ഡിഎൻഎ പരിശോധിക്കണമെന്നാണ് സ്ഥലത്ത് കാണാതായ അർജുന്റെ കുടുംബത്തിന്റെ ആവശ്യം.. നേരത്തെ, അർജുൻ്റെ സഹോദരൻ്റെ ഡിഎൻഎ ജില്ലാഭരണകൂടത്തിൻ്റെ കൈവശമുണ്ട്. ഇതും ചേർത്ത് പരിശോധിക്കണമെന്നാണ് കുടുംബം പറയുന്നത്.

കര്‍ണാടകയിലെ ഷിരൂര്‍ ദേശീയ പാതയിലുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ അർജുനെ കണ്ടെത്താൻ ശ്രമിക്കണമെന്ന് കർണാടകയോട് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.

അനാഥരാക്കപ്പെട്ട കുട്ടികളുടെ ദത്തെടുക്കൽ; വ്യാജ പ്രചരണം നടത്തുന്നവര്‍ക്കെതിരെ നടപടിയെന്ന് മന്ത്രി

0
Spread the love

തിരുവനന്തപുരം: വയനാട് ദുരന്തത്തിനിരയായ മാതാപിതാക്കള്‍ നഷ്ടപ്പെട്ട കുട്ടികളെ വളര്‍ത്താന്‍ അപേക്ഷ സ്വീകരിക്കുന്നുണ്ടെന്നും സ്വകാര്യ ആശുപത്രിയില്‍ നിന്ന് ഉള്‍പ്പെടെ കുട്ടികളെ നല്‍കുന്നുണ്ട് എന്ന് സോഷ്യല്‍ മീഡിയയിലൂടെയും അല്ലാതെയും വ്യാജ പ്രചരണം നടത്തുന്നവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി. വനിത ശിശു വികസന വകുപ്പ് ഡയറക്ടര്‍ ഹരിതാ വി കുമാര്‍ ഐഎഎസിനോട് ഇതുസംബന്ധിച്ച് പൊലീസില്‍ പരാതി നല്‍കാനും മന്ത്രി നിര്‍ദ്ദേശം നല്‍കി.

ഇങ്ങനെ പ്രചരിപ്പിക്കുന്നവരുടെ ഉദ്ദേശം, പ്രവര്‍ത്തനം, മറ്റു ബന്ധങ്ങള്‍ എന്നിവ സംബന്ധിച്ച് സമഗ്ര അന്വേഷണം നടത്തി നിയമപരമായ ശിക്ഷ ഉറപ്പാക്കുന്നതിന് നടപടികള്‍ സ്വീകരിക്കുന്നതാണെന്നും മന്ത്രി പറഞ്ഞു. ഉരുള്‍പൊട്ടലിന്റെ സാഹചര്യത്തില്‍ നടന്ന അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ക്യാമ്പുകളില്‍ ചെക്ക്‌ലിസ്റ്റ് അനുസരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ ക്രോഡീകരിക്കണം. മാതാപിതാക്കളില്‍ ഒരാള്‍ നഷ്ടപ്പെട്ടവരുടെ കൂടി കണക്ക് എടുക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി. കുട്ടികള്‍ക്ക് വാക്‌സിനേഷനും ഉറപ്പാക്കിയിട്ടുണ്ട്. ഗര്‍ഭിണികള്‍ക്ക് ഗൈനക്കോളജിസ്റ്റിന്റെ സേവനം ലഭ്യമാക്കിയെന്നും മന്ത്രി അറിയിച്ചു. ആവശ്യമായവര്‍ക്ക് സ്‌കാനിംഗ് ഉള്‍പ്പെടെയുള്ള സൗകര്യമൊരുക്കി. ക്യാമ്പികളില്‍ പനിയുള്ളവരെ പ്രത്യേകം നിരീക്ഷിച്ചു വരുന്നു.

രക്ഷാപ്രവര്‍ത്തകര്‍ക്ക് പനിയോ മറ്റ് രോഗലക്ഷണങ്ങളോ കണ്ടാല്‍ പ്രോട്ടോകോള്‍ അനുസരിച്ച് പ്രവര്‍ത്തനങ്ങള്‍ നടത്തണം. ജീവിതശൈലീ രോഗങ്ങളുള്ളവര്‍ക്ക് മരുന്നുകള്‍ ലഭ്യമാക്കിയിട്ടുണ്ട്. 640 പേര്‍ക്ക് സൈക്കോസോഷ്യല്‍ പിന്തുണ നല്‍കി. കുട്ടികള്‍ക്കുള്ള മാനസിക പിന്തുണാ പരിപാടിയും ആരംഭിച്ചു.
മൃതദേഹങ്ങളും ശരീര ഭാഗങ്ങളും ശാസ്ത്രീയമായി തിരിച്ചറിയാനായി ഡിഎന്‍എ സാമ്പിള്‍ കളക്ഷന്‍ ആരംഭിച്ചു. 49 സാമ്പിളുകള്‍ ശേഖരിച്ചു. മാനസികാരോഗ്യ പ്രോട്ടോകോള്‍ പാലിച്ചാണ് സാമ്പിള്‍ ശേഖരിക്കുന്നത്. മൃതദേഹങ്ങള്‍ ആശുപത്രിയിലെത്തിക്കാനും തിരികെ കൊണ്ടുപോകാനുമായി 149 ആബുലന്‍സുകള്‍ സജ്ജമാണ്. മൃതദേഹങ്ങള്‍ സൂക്ഷിക്കാനായി 129 ഫ്രീസറുകള്‍ അധികമായുണ്ട്. 221 മൃതദേഹങ്ങളും 166 ശരീര ഭാഗങ്ങളുമാണ് ഇതുവരെ കിട്ടിയത്. ശരീര ഭാഗങ്ങളുള്‍പ്പെടെ 380 പോസ്റ്റുമോര്‍ട്ടങ്ങള്‍ നടത്തിയതായും മന്ത്രി വ്യക്തമാക്കി.

ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, എന്‍.എച്ച്.എം. സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍, ആരോഗ്യ വകുപ്പ് ഡയറക്ടര്‍, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍, അഡീഷണല്‍ ഡയറക്ടര്‍മാര്‍, കെ.എം.എസ്.സി.എല്‍. ജനറല്‍ മാനേജര്‍, സ്റ്റേറ്റ് മെഡിക്കല്‍ ബോര്‍ഡ് അംഗങ്ങള്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍, സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍, ജില്ലാ പ്രോഗ്രാം മാനേജര്‍മാര്‍, ജില്ലാ സര്‍വൈലന്‍സ് ഓഫീസര്‍മാര്‍, ആശുപത്രി സൂപ്രണ്ടുമാര്‍ എന്നിവര്‍ പങ്കെടുത്തു.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts