Home Blog Page 68

ങ്ഹേ.. ഇതിൻ്റെ ബ്രേക്ക് എവിടെടാ..? ‘തലവര’ ഷൂട്ടിങ്ങിനിടെ അർജുൻ രക്ഷപ്പെട്ടത് വലിയ അപകടത്തിൽ നിന്ന്

0
Spread the love

വിറ്റിലിഗോ രോഗാവസ്ഥയുള്ളൊരു യുവാവിന്‍റെ ജീവിതം പ്രണയവും കഷ്ടപ്പാടുമൊക്കെ സ്ക്രീനിൽ എത്തിച്ച ചിത്രമായിരുന്നു അർജുൻ അശോകൻ നായകനായ തലവര. അർജുൻ അശോകന്റെ കരിയറിലെ ഏറ്റവും മികച്ച വേഷ പകർച്ചയെന്ന് പ്രേക്ഷകർ വിധിയെഴുതിയ ചിത്രം വിജയകരമായി തീയേറ്ററിൽ മുന്നേറിക്കൊണ്ടിരിക്കുകയാണ്. ചിത്രീകരണ സമയത്ത് നടൻ അർജുൻ അശോകന് നേരിടേണ്ടി വന്ന ഒരു അപകടത്തിന്റെ വീഡിയോ ചിത്രത്തിന്റെ സംവിധായകൻ അഖിൽ അനിൽകുമാർപങ്കുവെച്ചതാണിപ്പോൾ വൈറൽ ആയിരിക്കുന്നത്.

ചിത്രത്തിലെ ഒരു സീനിൽ നടൻ ശരത് സഭ വണ്ടി ഓടിച്ച് വരുന്നതിനിടെ നിയന്ത്രണം വിട്ട് സ്കൂട്ടർ അർജുനെ ഇടിക്കുകയായിരുന്നു. വണ്ടിയുടെ നിയന്ത്രണം തിരികെ ലഭിക്കാതായതോടെ വീണ്ടും ഒരു സൈഡിലേക്ക് അർജുനുമായി വണ്ടി വീഴുന്നതും വീഡിയോയിൽ കാണാം. ഇതിൻ്റെ ബ്രേക്ക് എവിടെ..? ങ്ഹേ.. ഇതിൻ്റെ ബ്രേക്ക് എവിടെടാ..? എന്ന് കുറിച്ചുകൊണ്ടാണ് സംവിധായകൻ വീഡിയോ പങ്കുവച്ചിരിക്കുന്നത്.അതേസമയം ഷെബിന്‍ ബക്കറും മഹേഷ് നാരായണനും ചേര്‍ന്ന് നിര്‍മിച്ചിരിക്കുന്നത്.

ആര് കേറി, ആര് കേറിയില്ല എന്നൊക്കെ കൃഷ്ണന് കാണാം; ഗുരുവായൂർ കുളത്തിലെ റീൽ ചിത്രീകരണം, ജാസ്മിനെ പിന്തുണച്ച് മേജർ രവി

0
Spread the love

റീൽ ചിത്രീകരിക്കാനായി അഹിന്ദുവായ ബിഗ് ബോസ് താരവും പ്രശസ്ത യൂട്യൂബറുമായ ജാസ്മിൻ ജാഫർ ഗുരുവായൂരിൽ പ്രവേശിച്ചത് വലിയ ചർച്ചാവിഷയം ആയിരുന്നു. പിന്നാലെ ജാസ്മിനെതിരെ വലിയ വിമർശനങ്ങൾ പൊട്ടി പുറപ്പെട്ടിരുന്നു. അഹിന്ദുവായ താരം ക്ഷേത്രക്കുളത്തിൽ പ്രവേശിച്ചതിന്റെ പരിഹാരമായി പുണ്യാഹവും ക്ഷേത്രത്തിൽ 6 ദിവസത്തെ പൂജകളും ശീവേലിയും ആവർത്തിച്ചിരുന്നു. വൈകാതെ ജാസ്മിനെതിരെ ദേവസ്വം അഡ്മിനിസ്ട്രേറ്റർ പോലീസിൽ പരാതിയും നൽകിയിരുന്നു. ഇപ്പോഴിതാ വിഷയത്തിൽ തന്റെ അഭിപ്രായം വ്യക്തമാക്കിയും ജാസ്മിൻ ജാഫറിനെ പിന്തുണച്ചും രംഗത്ത് എത്തിയിരിക്കുകയാണ് നടനും സംവിധായകനുമായ മേജർ രവി.

“എന്റെ കാഴ്ചപ്പാട് ഇങ്ങനെയാണ്, ആര് കേറി, ആര് കേറിയില്ല എന്നൊക്കെ കൃഷ്ണന് കാണാന്‍ പറ്റുന്നുണ്ട്, മൂപ്പര്‍ ഒരു പ്രശ്‌നവും ഉണ്ടാക്കുന്നില്ലല്ലോ. നിങ്ങളിത് അറിഞ്ഞതു കൊണ്ട് മാത്രമല്ലേ, മനുഷ്യന്മാരുണ്ടാക്കുന്ന പ്രശ്‌നമാണിത്. അതുകൊണ്ട് ഞാനൊരു ഫനറ്റിക് രാജ്യസ്‌നേഹിയല്ല. ഞാനൊരു രാജ്യസ്‌നേഹിയാണ്. ഞാന്‍ കൊടിയും പിടിച്ച് വണ്ടിയില്‍ നിന്നുമിറങ്ങി ഭാരത് മാതാ കി ജയ് വിളിച്ച് നടന്നാല്‍ ഭ്രാന്താണെന്ന് നാട്ടുകാര്‍ പറയും.” മേജർ രവി പറയുന്നു.

അതേസമയം ജാസ്മിന്റെ പ്രവേശനവും റീൽ ചിത്രീകരണവും വലിയ വിവാദമായതോടെ താരം തന്റെ സോഷ്യൽ മീഡിയ പേജിൽ നിന്നും റീൽ റീമൂവ് ചെയ്യുകയും മാപ്പ് പറഞ്ഞ് രംഗത്തെത്തുകയും ചെയ്തിരുന്നു. അതേസമയം വീഡിയോ ചിത്രീകരിക്കുന്നത് ഹൈക്കോടതി നിരോധനം ഏർപ്പെടുത്തിയ നടപ്പുരയിലും റീൽസ് ചിത്രീകരിച്ചെന്നാണ് പരാതി. മതവികാരം വ്രണപ്പെടുത്തലും, കലാപാഹ്വാനം ഉയർത്തിക്കൊണ്ടുള്ള നടപടിയാണ് ഇവിടെ ഉണ്ടായിട്ടുള്ളതെന്നും ചൂണ്ടിക്കാട്ടിയായിരുന്നു പരാതി നൽകിയിരുന്നത്.

ഓണസദ്യയിലെ ഈ ഐറ്റം മിക്കവാറും മലയാളി ഒഴിവാക്കും; കിലോയ്ക്ക് ഇപ്പോ തന്നെ 100 രൂപ, ഇനിയും കൂടും!

0
Spread the love

പപ്പടവും പഴവും കൂട്ടി ഉണ്ടില്ലെങ്കിൽ പിന്നെന്ത് ഓണസദ്യ?. അതിനുള്ള പഴത്തിന്റെ വില കേട്ടാലോ ആളുകൾ ഞെട്ടും. ഓണസദ്യയിലെ താരമായ ഞാലിപ്പൂവൻ പഴത്തിന്റെ ഇപ്പോഴത്തെ വില കിലോയ്ക്ക് നൂറ് രൂപ. അറുപതിനും എഴുപതിനും കിട്ടിക്കൊണ്ടിരുന്ന ഞാലിപ്പൂവന്റെ വില ഒരാഴ്ച മുമ്പാണ് വില കുതിച്ചുകയറിയത്.

ഒരുപക്ഷെ, ഇനിയും കൂടാം. നാടൻ ഞാലിപ്പൂവൻ ഇതിലും കുറഞ്ഞ വിലയ്ക്ക് കിട്ടുമെങ്കിലും സദ്യവട്ടത്തിൽ അവയ്ക്ക് മേനിയില്ലെന്നാണ് പൊതുവെയുള്ള സംസാരം. കൃഷി വകുപ്പിന്റെ ഓണച്ചന്തയിലൊന്നും സാധാരണ രുചിയേറിയ ഇവ വിൽപ്പനയ്ക്കുണ്ടാകാറില്ല. അതുകൊണ്ടുതന്നെ എവിടെയുണ്ടായാലും ആളുകൾ അവ തേടിപ്പിടിക്കും. നമ്മുടെ നാട്ടിൽ ഒരു കാലത്ത് ധാരാളം കൃഷി ചെയ്തിരുന്നതാണ് ഞാലിപ്പൂവൻ.

റോബസ്റ്റയും ഇതര നാട്ടിലെ വാഴകളും ചേക്കേറിയതോടെ ഇവയ്ക്ക് പ്രിയം കുറഞ്ഞു. കൃഷി ചെയ്യാൻ ആളുമില്ലാതെയായി. എങ്കിലും രുചിയുള്ള സദ്യയുടെ മേമ്പൊടിയായി ഇന്നും ഇവൻ വാഴുകയാണ്.

പൊതുവേദിയിൽ തന്റെ രൂപത്തെ ‘ബംഗാളി ലുക്കെ’ന്ന് കമെന്റ്; ആരും കയ്യടിച്ചുപോകുന്ന മറുപടി നൽകി നടൻ നസ്‌ലിൻ

0
Spread the love

‘തണ്ണീർമത്തൻ ദിനങ്ങൾ’ എന്ന സിനിമയിലൂടെ മലയാളികളുടെ പ്രിയങ്കരനായ നടനാണ് നസ്‌ലിൻ. ‘പ്രേമലു’ എന്ന സിനിമയിലൂടെയാണ് നസ്ളിൻ മലയാളത്തിലെ മുൻനിര താരമായി ഉയർന്നത്. കേരളത്തിൽ മാത്രമല്ല തമിഴ്‌നാട്ടിലും കർണാടകയിലും താരത്തിന് ആരാധകരുണ്ട്. വളരെ പ്രതീക്ഷ തരുന്ന യുവതാരനിരയിൽ മുന്നിലാണ് നസ്‌ലിൻ എന്നുതന്നെ പറയാം.

ഇപ്പോഴിതാ തന്റെ പുതിയ ലുക്കിനെക്കുറിച്ച് ആരാധകന്റെ പരാമർശത്തിന് നസ്‌ലിൻ നടത്തിയ പ്രതികരണമാണ് സോഷ്യൽ മീഡിയയിൽ കൈയടി നേടുന്നത്. ‘ലോക’ സിനിമയുടെ പ്രദർശനത്തിന് ശേഷം പ്രേക്ഷകരുമായി നടത്തിയ സംവാദത്തിനിടെ ആരാധകൻ താരത്തിെന്റെ രൂപത്തെക്കുറിച്ച് കളിയാക്കുന്നതാണ് വൈറലായത്. “ബംഗാളി ലുക്ക് അടിപൊളിയാണ്” എന്നാണ് ആരാധകൻ പറഞ്ഞത്. എന്നാൽ യാതൊരു അലോസരവും കാണിക്കാതെ “നന്ദി ബ്രോ” എന്ന് പറഞ്ഞുകൊണ്ട് നസ്‌ലിൻ മാന്യമായിട്ടാണ് ആരാധകനോട് പ്രതികരിച്ചത്.

ദുൽഖർ സൽമാന്റെ വേഫെയറർ ഫിലിംസ് നിർമ്മിച്ച് ഡൊമിനിക് അരുൺ രചനയും സംവിധാനവും നിർവഹിച്ച ” ലോക – ചാപ്റ്റർ വൺ:ചന്ദ്ര” എന്ന സിനിമ സാങ്കേതിക മികവ് , തിരക്കഥ, അഭിനേതാക്കളുടെ പ്രകടനം എന്നിവയ്ക്ക് പ്രേക്ഷകർക്കിടയിൽ മികച്ച സ്വീകാര്യതയാണ് നേടുന്നത്. മിക്ക തിയേറ്ററുകളിലും സിനിമ ഹൗസ് ഫുൾ ഷോയാണ്. “സണ്ണി” എന്നാണ് നസ്‌ലിൻ അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേര്. ടൈറ്റിൽ വേഷത്തിൽ കല്യാണി പ്രിയദർശൻ കാഴ്ചവയ്ക്കുന്ന പ്രകടനത്തിനും വലിയ പ്രശംസയാണ് ലഭിക്കുന്നത്.

ഇവർ വീട്ടിലും ഇങ്ങനെയാണോ? ബിഗ്‌ബോസ്സിലെ ചിലരുടെ പ്രകടനം കാണുമ്പോൾ തനിക്കും ദേഷ്യം വരാറുണ്ടെന്ന് മോഹൻലാൽ

0
Spread the love

ബിഗ് ബോസ് മലയാളം ഏഴാം സീസൺ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. പുതുതായി അഞ്ച് വൈൽഡ് കാർഡ് എൻട്രികൾ കൂടി വീട്ടിലെത്തിയതോടെ കടുത്ത മത്സരമാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. മോഹൻലാൽ എത്തുന്ന വീക്കന്റ് എപ്പിസോഡിനായാണ് പ്രേക്ഷകരും മത്സരാർത്ഥികളും ഏറ്റവും കൂടുതൽ കാത്തിരിക്കുന്നത്. ഇപ്പോഴിതാ ബിഗ് ബോസിനെ കുറിച്ച് സംസാരിക്കുകയാണ് ഒരു അഭിമുഖത്തിൽ മോഹൻലാൽ. താൻ വെറുമൊരു ഹോസ്റ്റ് മാത്രമാണെന്നും ഹൗസിന്റെ പ്രധാന വ്യക്തി ബിഗ് ബോസ് തന്നെയാണെന്നും മോഹൻലാൽ പറയുന്നു.

“ഒരാഴ്ചയിലെ കഥ ഒരു മണിക്കൂറിൽ പറയുന്നു എന്നതാണ് ബി​ഗ് ബോസ് ഹോസ്റ്റിങ്, അതത്ര എളുപ്പമല്ല അതിനായി ടീമിനൊപ്പം ഇരുന്ന് പ്രിപ്പയർ ചെയ്യേണ്ടതുണ്ട്. ഹോസ്റ്റ് ചെയ്യാൻ തീരുമാനിച്ചപ്പോൾ ആരുടേയും റഫറൻസ് ഒന്നും ഞാൻ എടുത്തില്ല റഫറൻസ് എടുത്ത് ചെയ്യാൻ പറ്റില്ല. മലയാളത്തിലെ ബി​ഗ് ബോസിന്റെ സ്വാഭവം അല്ലല്ലോ തമിഴിനും തെലുങ്കിനുമൊന്നും. റഫറൻസിനു വേണ്ടി മറ്റ് ബി​ഗ് ബോസുകൾ ഞാൻ കണ്ടിട്ടില്ല. കമൽഹാസന്റെ ഷോ കണ്ടിട്ടുണ്ട്, സൽമാൻ ഖാന്റെ പോലും ഒരു ഫുൾ ഷോ ഞാൻ കണ്ടിട്ടില്ല. ബി​ഗ് ബോസ് ആരാണെന്നത് ഒരു രഹസ്യമായി തന്നെ ഇരിക്കട്ടെ. എനിക്കും അദ്ദേഹത്തെ കാണണമെന്ന് ആഗ്രഹമുണ്ട് പക്ഷെ ഇതുവരെ കണ്ടിട്ടില്ല.

ഹൗസിന്റെ പ്രധാന വ്യക്തി ബിഗ് ബോസ് തന്നെയാണ്. ഞാൻ മത്സരാർത്ഥികൾക്കും ബി​ഗ് ബോസിനും ഇടയിലെ മീഡിയേറ്റർ മാത്രം. ബി​ഗ് ബോസ് പറയുന്നത് കേട്ടാണ് ഞാൻ പ്രവർത്തിക്കുന്നത്. ബി​ഗ് ബോസാണ് ഏഴിന്റെ പണികൊടുക്കുന്നത്. അ​ദ്ദേഹം ഒരിടത്ത് സേഫായി ഇരുന്നിട്ട് എന്നെ കൊണ്ട് കളിപ്പിക്കുന്നു. ലൈവ് കാണാൻ ഞാൻ മാക്സിമം ശ്രമിക്കാറുണ്ട്, ചിലപ്പോൾ ലൈവ് കാണാൻ പറ്റാത്ത സ്ഥലങ്ങളിലാകും ഷൂട്ടിങ്ങ്. എങ്ങനെയെങ്കിലും ഷോ കാണാറുണ്ട് ഞാൻ. അല്ലാതെ ഹോസ്റ്റ് ചെയ്യാൻ കഴിയില്ലല്ലോ. മത്സരാർത്ഥികളുടെ സ്വഭാവം കൂടി നമുക്ക് മനസിലാവണമല്ലോ.” മോഹൻലാൽ പറഞ്ഞു.

അതേസമയം തനിക്കും ദേഷ്യം വരാറുണ്ടെന്നും അത് പുറത്ത് കാണിക്കാത്തത് ആണെന്നും മോഹൻലാൽ പറയുന്നു. “ഞാനും പ്രേക്ഷകനായിട്ടാണല്ലോ ഷോ കാണുന്നത്. കഴിഞ്ഞ ദിവസം തലയിണ എടുത്ത് എറിഞ്ഞത് കണ്ടപ്പോൾ ഇഷ്ടപ്പെട്ടില്ല. അതുപോലെ അവർ ഉപയോ​ഗിക്കുന്ന ഭാഷകളും, എത്ര പറഞ്ഞാലും അവർ അത് മാറ്റുന്നില്ല. ഇവർ വീട്ടിലും ഇങ്ങനെയാണോയെന്ന് ഞാൻ ആലോചിക്കും. ബി​ഗ് ബോസിൽ ‍പോകാൻ ഞാൻ താൽപര്യപ്പെടുന്നില്ല, ഇനി അതിനുള്ള അവസരം ഇല്ലല്ലോ. പക്ഷെ എനിക്ക് ഇമോഷൻ ഹോൾഡ് ചെയ്യാൻ പറ്റുമെന്ന് തോന്നുന്നു.” മോഹൻലാൽ കൂട്ടിച്ചേർത്തു.

അഫ്ഗാനില്‍ ഭൂചലനം; 600 മരണം, 2000 പേർക്ക് പരിക്ക്, സമാനതകളില്ലാത്ത ദുരന്തം

0
Spread the love

അഫ്ഗാനിസ്ഥാനിൽ വൻ ഭൂകമ്പം. റിക്ടർ സ്കെയിലിൽ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ ഇതുവരെ അറുന്നൂറോളം പേർ കൊല്ലപ്പെട്ടു. രണ്ടായിരത്തോളം പേർക്ക് പരിക്കേറ്റു. രാജ്യത്തിന്റെ തെക്കുകിഴക്കൻ മേഖലയിലാണ് ഭൂകമ്പം നാശം വിതച്ചത്. മരണസംഖ്യ ഇനിയും ഏറെ ഉയർന്നേക്കാമെന്ന് താലിബാൻ ഭരണകൂടം അറിയിച്ചു. ഭൂകമ്പത്തിൽ നിരവധി വീടുകൾ തകർന്നു. നൂറു കണക്കിന് ആളുകൾ ഇപ്പോഴും അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി കിടക്കുകയാണ്. ദുരന്തത്തെ നേരിടാൻ അന്താരാഷ്ട്ര സമൂഹം സഹായിക്കണമെന്ന് താലിബാൻ അഭ്യർത്ഥിച്ചു.

2022 ലും 2023 ലും അഫ്‌ഗാനിൽ ഭൂചലനത്തിൽ രണ്ടായിരത്തോളം പേർ മരിച്ചിരുന്നു.പാകിസ്ഥാൻ അതിർത്തിക്കടുത്തുള്ള കിഴക്കൻ അഫ്ഗാനിസ്ഥാനിലാണ് ഭൂചലനമുണ്ടായത്. പരിക്കേറ്റവരെ കുനാർ പ്രവിശ്യകളിലെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാത്രി വൈകിയാണ് ഭൂകമ്പമുണ്ടായതെന്നും തുടർച്ചയായി മൂന്ന് തുടർചലനങ്ങളുണ്ടായെന്നും യുഎസ് ജിയോളജിക്കൽ സർവേ റിപ്പോർട്ട് ചെയ്തു. രാത്രി 11:47 ന് 8 കിലോമീറ്റർ ആഴത്തിൽ ഭൂകമ്പം ഉണ്ടായതായും, നൻഗർഹാർ പ്രവിശ്യയിലെ ജലാലാബാദിൽ നിന്ന് 27 കിലോമീറ്റർ കിഴക്ക്-വടക്കുകിഴക്കായി പ്രഭവകേന്ദ്രം സ്ഥിതി ചെയ്യുന്നതായും യുഎസ് ജിയോളജിക്കൽ സർവേ അറിയിച്ചു.

ഭൂകമ്പത്തിൽ വീടിന്റെ മേൽക്കൂര തകർന്നുവീണാണ് നിരവധിപേർ മരിച്ചത്. കിഴക്കൻ അഫ്ഗാനിസ്ഥാനിലുടനീളം നിരവധി സെക്കൻഡുകൾ ഭൂകമ്പത്തിൽ കെട്ടിടങ്ങൾ കുലുങ്ങി, 370 കിലോമീറ്റർ അകലെയുള്ള പാകിസ്ഥാൻ തലസ്ഥാനമായ ഇസ്ലാമാബാദിലും ഭൂചലനം അനുഭവപ്പെട്ടതായി എഎഫ്‌പി മാധ്യമപ്രവർത്തകർ പറഞ്ഞു. വെള്ളിയാഴ്ച രാത്രി മുതൽ ശനിയാഴ്ച വരെ നംഗർഹാർ പ്രവിശ്യയിൽ ഉണ്ടായ കനത്ത വെള്ളപ്പൊക്കത്തിൽ അഞ്ച് പേർ കൊല്ലപ്പെടുകയും വിളകളും സ്വത്തുക്കളും നശിക്കുകയും ചെയ്തതിന് തൊട്ടുപിന്നാലെയാണ് ഭൂകമ്പം

അമ്മയെ മർദ്ദിക്കുന്ന നടി ലൗലി ബാബുവിന്റ വിഡിയോ പുറത്ത്; അപ്പോ അമ്മയ്ക്കുവേണ്ടി സർവവും ഉപേക്ഷിച്ച് ഗാന്ധി ഭവനിലെത്തിയ കഥയോ?

0
Spread the love

96 വയസ്സുള്ള തന്റെ അമ്മയെ മക്കളും ഭർത്താവും ഉപേക്ഷിക്കാൻ ആവശ്യപ്പെട്ടപ്പോൾ വിസമ്മതിച്ച്‌അമ്മയെ ശുശ്രൂഷിക്കാൻ പത്തനാപുരം ഗാന്ധിഭവനിൽ അഭയം തേടിയ നടി ലൗലി ബാബുവിന്റെ വാർത്ത വലിയ ചർച്ചയായിരുന്നു. പ്രായമാകുമ്പോൾ മക്കൾക്ക് മാതാപിതാക്കൾ ഒരു ബാധ്യത ആകുന്നതും വൈകാതെ ഇറക്കിവിടുന്നതും ഉപേക്ഷിക്കുന്നതും അഗതിമന്ദിരങ്ങളിലേക്ക് മാറ്റുന്നതും അവഗണിക്കുന്നതുമെല്ലാം പതിവ് കാഴ്ചയായ സമൂഹത്തിൽ സ്വന്തം അമ്മയെ പരിചരിക്കാനായി കുടുംബത്തെ ഉപേക്ഷിച്ച് ഗാന്ധിഭവനിലേക്ക് മാറിയ ലൗലിയെ പ്രശംസിച്ച് നിരവധിപേർ എത്തിയിരുന്നു. എന്നാൽ കാര്യങ്ങൾ അവതാളത്തിലാക്കുന്ന തരത്തിൽ അമ്മയെ ശകാരിക്കുകയും അസഭ്യവർഷം ചൊരിയുകയും മർദ്ദിക്കാൻ ശ്രമിക്കുകയും ചെയ്യുന്ന ലൗലിയുടെ വിഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്‌.

ഇക്കഴിഞ്ഞ ദിവസം ഗാന്ധി ഭവനിൽ നടന്ന പരിപാടിയിൽ നടൻ കൊല്ലം തുളസി ലൗലിയെ കുറിച്ചും സ്വന്തം ഭർത്താവിനെയും മക്കളെയും പോലും ഉപേക്ഷിച്ച് അമ്മയെ നോക്കാനെത്തിയതിനെ കുറിച്ചും വാചാലനായതോടെയായിരുന്നു ലൗലിയുടെ കഥ പൊതുജനം ഏറ്റെടുത്തത്. പിന്നാലെ 96 വയസ്സുള്ള അമ്മയെ സ്നേഹപൂർവം പരിചരിക്കുന്ന ലൗലിയുടെ വിഡിയോയും വൈറലായിരുന്നു. ഇതെല്ലാം സോഷ്യൽ മീഡിയ വിചാരണയ്ക്ക് എടുക്കുന്ന രീതിയിലാണ് പുറത്തുവന്ന പുതിയ വീഡിയോ. അമ്മയെ ‘എടീ’ എന്നും ‘നീ’ എന്നും അതീവ രോഷത്തോടെ വിളിച്ച് ആക്ഷേപിക്കുകയും ഉപദ്രവിക്കുകയും ചെയ്യുന്ന ലൗലിയെ ആണ് വിഡിയോയിൽ കാണാനാവുക. ആരാണ് വിഡിയോ പകർത്തിയതെന്നും എവിടെ വച്ചു നടന്ന സംഭവമാണെന്നോ വ്യക്തമല്ല. ‘ആൽഫ ഒമേഗ ഷാഡോ’ എന്ന യുട്യൂബ് പേജാണ് വിവാദ വിഡിയോ പുറത്തുവിട്ടത്.‘നിങ്ങളുടെ വീട്ടിൽ ഒരു വ്യക്തി ഇങ്ങനെ പെരുമാറിയാൽ നിങ്ങളെന്തു ചെയ്യും’ എന്ന ചോദ്യത്തോടെയാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്.

അതേസമയം പുറത്തുവന്ന വിഡിയോയെ തള്ളിയും ലൗലിയെ ന്യായീകരിച്ചും നിരവധിപേരാണ് രംഗത്തെത്തുന്നത്. ‘പലരിൽ നിന്നുള്ള മാനസികസംഘർഷം മൂലം അറിയാതെ ചെയ്തു പോയതാകും’ എന്ന് നടിയെ പിന്തുണച്ച് ചിലർ പറയുന്നു. ‘ലൗലിയെ കുറ്റം പറയാൻ പറ്റില്ല, ചിലപ്പോൾ ഒരു നിമിഷനേരത്തെ നിയന്ത്രണം വിട്ടുപോയതാവാം. അതിന് പ്രായശ്ചിത്തമായി കുടുംബം ഉപേക്ഷിച്ച് കൂടെ നിൽക്കുന്നുണ്ടല്ലോ,’ എന്നും മുൻപ് നൽകിയ അഭിമുഖങ്ങളിൽ മാനസികമായി തകർന്നു പോയ അവസ്ഥയിൽ അമ്മയെ ഉപദ്രവിക്കേണ്ടി വന്നിട്ടുണ്ട് എന്ന് ലൗലി തന്നെ പറഞ്ഞിട്ടുണ്ടല്ലോ എന്നും മറ്റു ചിലർ ചൂണ്ടി’കാട്ടുന്നു.
അതേസമയം ലൗലിയെ രൂക്ഷമായി വിമര്ശിക്കുന്നവരും കുറവല്ല.

അച്ഛന്റെ ക്രെഡിറ്റ് കാർഡ് ഞാൻ ഉപയോഗിക്കാറില്ല! പക്ഷേ ചോദിക്കുമ്പോൾ ഇങ്ങനെ പറയും: കല്യാണി പ്രിയദർശൻ

0
Spread the love

മലയാളികളെ സംബന്ധിച്ച് ഏറ്റവും വലിയ ആഘോഷമാണ് ഓണം. ഓണക്കോടിക്കും ഓണസദ്യയ്ക്കും പൂക്കളത്തിനും ഒത്തുകൂടലിനുമെല്ലാം പുറമെ മലയാളികൾക്ക് ഓണം പൂർണമാകണമെങ്കിൽ ഒരു കിടിലൻ തിയറ്റർ വിസിറ്റും കൂടെ വേണം. അതുകൊണ്ട് തന്നെ ഓണക്കാലത്തെ റിലീസുകൾക്ക് വലിയ പ്രാധാന്യമുണ്ട്. ഇത്തരത്തിൽ 4 ഓണം റിലീസുകളായിരുന്നു ഇത്തവണ മലയാളികള്‍ക്ക് ഓണസമ്മാനമായി ലഭിച്ചത്. ഇതില്‍ രണ്ടിലും ഒരേ നായിക എന്നാണെങ്കിലോ? മലയാളികളുടെ പ്രിയപ്പെട്ട നടി കല്യാണി പ്രിയദര്‍ശനാണ് ഇത്തരത്തിലൊരു ഭാഗ്യം. ‘ലോക: ചാപ്റ്റര്‍ വണ്‍- ചന്ദ്ര’യും ‘ഓടും കുതിര ചാടും കുതിര’യുമാണ് കല്യാണിയുടെ ഏറ്റവും പുതിയ സിനിമകൾ. ഇപ്പോഴിതാ ലോകയുടെ പ്രൊമോഷന്റെ ഭാഗമായി നൽകിയ ഇന്റർവ്യൂവിൽ നടി പറഞ്ഞ ചില കാര്യങ്ങളാണ് ശ്രദ്ധേയമാകുന്നത്.

ഞാൻ ചെന്നൈയിലാണ് വളർന്നത്അതുകൊണ്ടാണ് എനിക്ക് മലയാളം നന്നായി സംസാരിക്കാൻ കഴിയാത്തത്.വീട്ടിൽ എപ്പോഴും തമിഴോ ഇംഗ്ലീഷോ ആയിരുന്നു സംസാരിച്ചിരുന്നത്. അച്ഛനും ആ സമയത്ത് എപ്പോഴുമൊന്നും വീട്ടിലുണ്ടായിരുന്നില്ല. ചെറുപ്പത്തിൽ എനിക്ക് മലയാളത്തിന്റെ ആ താളം ലഭിച്ചിരുന്നില്ല. പഠിച്ചുകഴിഞ്ഞ് ഞാൻ തിരിച്ചുവന്ന് നമ്മുടെ സംസ്കാരവുമായി കണക്ട് ആവുമെന്ന് എന്റെ മാതാപിതാക്കൾ പോലും കരുതിയിരിക്കില്ല- കല്യാണി പറയുന്നു.

അതേസമയം സംവിധായകൻ പ്രിയദർശന്റെ (കല്യാണിയുടെ അച്ഛൻ ) ക്രെഡിറ്റ് കാർഡ് ഉപയോഗിക്കാറുണ്ടോ എന്ന ചോദ്യത്തിനും നടി മറുപടി പറഞ്ഞു. അതൊരു നിഷ്കളങ്കമായ ഉത്തരമായതിനാൽ ഞാൻ അത് വിട്ടു. അച്ഛനോട് പിന്നെ ഞാൻ അധികം കോൺവെർസേഷൻസ് ഇല്ല. എന്റെ അച്ഛന്റെ ക്രെഡിറ്റ് കാർഡ് ഞാൻ ഉപയോഗിക്കാറില്ല. പക്ഷേ അച്ഛൻ എപ്പോഴും എന്നോട് പൈസ എന്തെങ്കിലും വേണോ എന്ന് ചോദിക്കാറുണ്ട്. എനിക്ക് വേണ്ട… പക്ഷേ തന്നാൽ ഞാൻ ഹാപ്പി ആയിരിക്കും എന്ന് മറുപടി നൽകും” എന്നാണ് കല്യാണി പറയുന്നത്.

ആദ്യ ദിവസത്തിലെ വെറും ഹൈപ്പ് അല്ല! ‘ലോക’യുടെ പവററിഞ്ഞ് ജനം കയറി, റിലീസ് ദിനത്തേക്കാൾ ഇരട്ടി കളക്ഷനുമായി മൂന്നാം ദിനം

0
Spread the love

മറ്റ് സിനിമാ മേഖലകള്‍ എപ്പോഴും കൗതുകത്തോടെ നോക്കുന്ന ഇന്‍ഡസ്ട്രിയാണ് മോളിവുഡ്. മറ്റ് ഭാഷാ ചലച്ചിത്ര വ്യവസായങ്ങളുടെ പണക്കൊഴുപ്പില്ലെങ്കിലും സാങ്കേതികമായും ഉള്ളടക്കത്തിലും അവരെ ഞെട്ടിക്കുന്ന ചിത്രങ്ങള്‍ മലയാളത്തില്‍ മുന്‍പും ഉണ്ടായിട്ടുണ്ട്. ഇപ്പോഴിതാ ഒരു സൂപ്പര്‍ഹീറോ ഫ്രാഞ്ചൈസിയിലെ ആദ്യ ചിത്രം ഭാഷയുടെ അതിര്‍വരമ്പുകള്‍ക്കപ്പുറത്ത് കൈയടി നേടുകയാണ്. കല്യാണി പ്രിയദര്‍ശനെ ടൈറ്റില്‍ കഥാപാത്രമാക്കി ഡൊമിനിക് അരുണ്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച ലോക: ചാപ്റ്റര്‍ 1 ചന്ദ്ര എന്ന ചിത്രമാണ് പ്രേക്ഷകാഭിപ്രായത്തിലും ബോക്സ് ഓഫീസിലും തരംഗം തീര്‍ക്കുന്നത്.

ദുല്‍ഖര്‍ സല്‍മാന്‍റെ ഉടമസ്ഥതയിലുള്ള വേഫെറര്‍ ഫിലിംസ് നിര്‍മ്മിച്ച ചിത്രം ഓണം റിലീസ് ആയി 28 നാണ് എത്തിയത്. വലിയ പ്രീ റിലീസ് പബ്ലിസിറ്റി ഒന്നുമില്ലാതെ എത്തിയ ചിത്രം പക്ഷേ ആദ്യ ഷോയോടുകൂടിത്തന്നെ മസ്റ്റ് വാച്ച് എന്ന അഭിപ്രായം നേടി. ബോക്സ് ഓഫീസില്‍ പിന്നീട് കാണുന്നത് അത്ഭുതകരമായ കാഴ്ചയാണ്. റിലീസ് ദിനം മുതല്‍ ഓരോ ദിനവും ചിത്രത്തിന്‍റെ കളക്ഷന്‍ വര്‍ധിക്കുകയാണ്. മൂന്നാം ദിനമായ ശനിയാഴ്ചയാണ് ഇതുവരെ ലഭിച്ചതില്‍ ഏറ്റവും മികച്ച കളക്ഷന്‍. ഞായറാഴ്ചയായ ഇന്നത്തെ കളക്ഷന്‍ അതിനും മുകളില്‍ പോകുമെന്നാണ് സൂചന. ഇന്ന് കേരളത്തില്‍ ചിത്രത്തിന്‍റെ ആദ്യ പ്രദര്‍ശനങ്ങള്‍ ആരംഭിച്ചത് പുലര്‍ച്ചെ ആറ് മണിക്കാണ്. ശനിയാഴ്ച കേരളത്തില്‍ ആഡ് ചെയ്യപ്പെട്ടത് 275 ലേറ്റ് നൈറ്റ് ഷോകളും.

പ്രമുഖ ട്രാക്കര്‍മാരായ സാക്നില്‍കിന്‍റെ കണക്ക് അനുസരിച്ച് ആദ്യ ദിനം ചിത്രം ഇന്ത്യയില്‍ നിന്ന് നേടിയ നെറ്റ് കളക്ഷന്‍ 2.7 കോടി ആയിരുന്നു. എന്നാല്‍ രണ്ടാം ദിനമായ വെള്ളിയാഴ്ച ഇത് 4 കോടിയായും ശനിയാഴ്ച ഇത് 7.25 കോടിയായും (ഇതുവരെയുള്ള കണക്ക്) ഉയര്‍ന്നു. അതായത് ഇന്ത്യയില്‍ നിന്നുള്ള ആദ്യ മൂന്ന് ദിനങ്ങളിലെ നെറ്റ് കളക്ഷന്‍ മാത്രം 14 കോടിയിലേറെ വരും. അതേസമയം റിലീസ് ചെയ്യപ്പെട്ട വിദേശ മാര്‍ക്കറ്റുകളിലും വന്‍ പ്രതികരണമാണ് ചിത്രം നേടിക്കൊണ്ടിരിക്കുന്നത്. ആദ്യ മൂന്ന് ദിനങ്ങളില്‍ ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ചിത്രം 35 കോടി പിന്നിട്ടതായാണ് വിവരം. ഞായറാഴ്ച ഇത് 50 കോടി കടക്കുമെന്നാണ് ട്രാക്കര്‍മാരുടെ വിലയിരുത്തല്‍. തെലുങ്ക്, തമിഴ് ഭാഷാ പതിപ്പുകളും പ്രേക്ഷകശ്രദ്ധ നേടുന്നുണ്ട്. ഈ ഭാഷകളിലും കൂടി മെച്ചപ്പെട്ട കളക്ഷന്‍ വന്നാല്‍ ചിത്രത്തിന്‍റെ ലൈഫ് ടൈം ബോക്സ് ഓഫീസ് പ്രവചനാതീതമായിരിക്കും.

ഹൗസിൽ ആകെ നിന്നത് 21 ദിവസം; പക്ഷേ ബിഗ്‌ബോസ് മുൻകൂട്ടി വാങ്ങിപ്പിച്ചത് 100 ദിവസത്തേക്കുള്ള വസ്ത്രങ്ങൾ, ചെലവായത് ലക്ഷങ്ങളെന്ന് സരിക

0
Spread the love

ബിഗ്‌ബോസ് റിയാലിറ്റി ഷോ സ്ക്രിപ്റ്റഡ് ആണെന്നും അല്ലെന്നും ഇക്കാണുന്ന പോലൊന്നുമല്ല വീടിനുള്ളിൽ എന്നും യഥാർത്ഥത്തിൽ മത്സരാർത്ഥികളും കൂടി അറിഞ്ഞുകൊണ്ടുള്ള പ്രേക്ഷകരെ പറ്റിക്കൽ പരിപാടി ആണെന്നതടക്കമുള്ള നിരവധി ചർച്ചകൾ നാം സോഷ്യൽ മീഡിയയിൽ കാണാറുണ്ട്. എല്ലാം ഉടായിപ്പ് ആണെന്നും 7 ന്റെ പണി എന്നൊക്കെ പറഞ്ഞ് മത്സരാർത്ഥികളെ പിടിച്ച് വീടിനകത്തിട്ടാലെന്താ ദിവസക്കൂലി തന്നെ അരലക്ഷം കിട്ടില്ലേ? വേറെന്താ ഇവർക്ക് പിന്നെ ചിലവ് ? തരക്കേടില്ലാത്ത ഫുഡും കിട്ടും അവസാനം വരെ പിടിച്ചു നിന്നാൽ പ്രൈസും കിട്ടും ഇതൊന്നുമില്ലെങ്കിലും ഷോയിൽ തല കാണിച്ചാൽ തന്നെ ആവശ്യത്തിന് പ്രശസ്തിയുമായി. ഇങ്ങനെ ചിന്തിക്കുന്നവരാണ് ബിഗ്‌ബോസ് പ്രേക്ഷകരിൽ ഏറിയ പങ്കും. എന്നാൽ ഇക്കഴിഞ്ഞ എവിക്ഷനിൽ ബിഗ്‌ബോസ് വീട്ടിൽ നിന്നും പുറത്തായ കലാഭവൻ സരിക പറഞ്ഞ കാര്യങ്ങളാണിപ്പോൾ വയറലാകുന്നത്.

എല്ലാരും കരുതുന്നതുപോലെ അല്ല ബിഗ്‌ബോസിലെ കാര്യങ്ങൾ എന്നും ബിഗ്‌ബോസിൽ നിന്നും തനിക്ക് ലഭിച്ചതിലധികം താൻ പോകാനുള്ള മുന്നൊരുക്കങ്ങൾക്കായി ചിലവാക്കിയിട്ടുണ്ട് എന്നുമാണ് സരിക പറഞ്ഞത്. താൻ കുറച്ച് പെർഫോമൻസ് ചെയ്യണം, ആരെക്കൊണ്ടും നെഗറ്റീവ് പറയിക്കരുതെന്നൊക്കെ വിചാരിച്ചായിരുന്നു ബിഗ്‌ബോസിലേക്ക് പോയത്. കുറച്ചു കാര്യങ്ങൾ ഹൗസിൽ ചെയ്‌തെങ്കിലും പുറത്തുവന്ന് എപ്പിസോഡ് കണ്ടപ്പോൾ തനിക്ക് ഭയങ്കര സങ്കടമായെന്നും സരിക പറയുന്നു. താൻ ഒരു പ്രശ്‌നത്തിൽ ഇടപെട്ട് സോൾവ് ചെയ്യുന്നൊക്കെയുണ്ട് എന്നാൽ ആ പ്രശ്നത്തിൽ ഇടപെടുന്നത് ഇല്ല, കോട്ടുവായ ഇടുന്നതായിരുന്നു ബിഗ്‌ബോസ് പ്രേക്ഷകർക്ക് മുന്നിൽ കാണിച്ചത്. പ്രശ്നം നടക്കുന്നതൊക്കെയാണ് അവർക്ക് വേണ്ടത്. ഇതിനിടയിലെ സ്മൂത്തായ കാര്യങ്ങൾ അവർക്ക് വേണ്ടഎന്നും സരിക പറയുന്നു.

അതേസമയം ബിഗ് ബോസിൽ പങ്കെടുത്തതിന് തനിക്ക് ചെലവായത് ലക്ഷങ്ങളാണെന്നും ഷോയിലേക്ക് വരും മുന്നേ നൂറ് ദിവസം നിൽക്കാനുള്ള വസ്ത്രങ്ങൾ ഇങ്ങോട്ട് അയച്ചുതരണമെന്ന് പറഞ്ഞിരുന്നുവെന്നും താരം പറയുന്നു. ഇത്ര പാന്റ്, ഇത്ര ഇന്നർവേഴ്സ്, ഇത്ര കമ്മൽ, ഇത്ര മാല എന്നിങ്ങനെ ലിസ്റ്റ് തന്ന് 19 മത്സരാര്ഥികളോടും വസ്ത്രങ്ങൾ മുൻകൂട്ടി അയച്ചുതരാൻ പറയുകയായിരുന്നു. വീട്ടുകാരെ വിളിച്ച് കോസ്റ്റ്യൂം ചോദിക്കാൻ പറ്റില്ലെന്നും പറഞ്ഞിരുന്നു.

കൂടാതെ ബിഗ് ബോസിൽ ആവശ്യത്തിന് ഭക്ഷണം ലഭിക്കാറില്ലെന്നും സരിക പറയുന്നു. ‘പറഞ്ഞാൽ വിശ്വസിക്കില്ല. നിങ്ങൾ കാണുന്നതുപോലെയല്ല. ഞങ്ങൾക്ക് വെളുത്തുള്ളി തരില്ല, ഇഞ്ചി തരില്ല. പരിപ്പാണ് തരുന്നത്. പരിപ്പിൽ ഇഞ്ചിയും വെളുത്തുള്ളിയും ഇട്ടിട്ടില്ലെങ്കിൽ ഗ്യാസ് കയറും. ആകെത്തരുന്നത് ഒരു കിലോ പരിപ്പ്, ഗോതമ്പ്, അരി, തക്കാളി, ഉരുളക്കിഴഞ്ഞ്, സവാള, ഇതുവച്ച് ഒരാഴ്ച കൊണ്ടുപോകണം. കുടുംബിനിയൊക്കെയാണെങ്കിലും ഇരുപത് പേർക്ക് ഇതെങ്ങനെ അളന്നുകൊടുക്കണമെന്ന് ഞങ്ങൾക്കാർക്കും അറിയില്ല. വ്യാഴാഴ്ച ആയപ്പോഴേക്ക് സാധനങ്ങളെല്ലാം തീർന്നു. ലാവിഷായി തിന്നിട്ടല്ല തീർന്നത്. ഞങ്ങൾ വെള്ളവും ചായയുമൊക്കെ കുടിച്ചാണ് ജീവിച്ചത്. ഞാൻ കുറച്ചുകൂടി തടിയുണ്ടായിരുന്നു.ഫുഡ് ഭയങ്കര കുറവായിരുന്നു. വെള്ളിയാഴ്ച കഴിക്കാനൊന്നുമില്ല. കുറച്ചുപരിപ്പ് മാത്രമേയുള്ളൂ. ബിഗ് ബോസ് എന്തെങ്കിലും തരുമെന്ന് കരുതി, തന്നില്ല. ഞങ്ങൾക്ക് ടെൻഷൻ കയറി. പലരും കരഞ്ഞിട്ടുണ്ട്. ഇത് കാണുമ്പോൾ നമുക്കും സങ്കടമാകും. മരുന്ന് കുടിക്കുന്നവരുണ്ട്. ഇന്നത്തെക്കാലത്ത് ഇങ്ങനെ പട്ടിണി കിടക്കുന്നവരുണ്ടെന്ന് തോന്നുന്നില്ല. അവസാനം കുറച്ച് പരിപ്പ് എടുത്ത് വെള്ളം പോലം കാച്ചി, ഉപ്പിട്ട് കുടിച്ചു. ചോറിന് പരിപ്പ് കറി മാത്രമാണെങ്കിൽ കഴിക്കാത്തവരാണ് ഇത് മാത്രം കഴിക്കുന്നത്.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts