Home Blog Page 69

ഹൃദയംകൊണ്ട് ഹൃദയപൂർവ്വത്തെ സ്വീകരിച്ചു; പ്രേക്ഷകരോട് നന്ദി പറഞ്ഞ് മോഹൻലാൽ

0
Spread the love

മോഹൻലാലിനെ നായകനാക്കി സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ഫീൽ ഗുഡ് ചിത്രമാണ് ഓണം റിലീസായി തിയേറ്ററുകളിലെത്തിയ ‘ഹൃദയപൂർവ്വം.’ പേരുപോലെ തന്നെ പ്രേക്ഷകരുടെ ഹൃദയം തൊട്ടും ചിരിപ്പിച്ചും ബോറടിപ്പിക്കാതെയും മുന്നോട്ടുപോവുന്ന ചിത്രം മികച്ച പ്രതികരണമാണ് തിയേറ്ററുകളിൽ നേടുന്നത്.ചിത്രത്തിന്റെ വിജയത്തിനു പിന്നാലെ ഹൃദയപൂർവ്വത്തെ ഏറ്റെടുത്ത പ്രേക്ഷകർക്ക് നന്ദി അറിയിക്കുകയാണ് മോഹൻലാൽ. പ്രിയപ്പെട്ട പ്രേക്ഷകർ ഹൃദയംകൊണ്ട് ഹൃദയപൂർവ്വത്തെ സ്വീകരിച്ചെന്നറിഞ്ഞതിൽ ഒരുപാട് സന്തോഷമെന്നും താൻ യുഎസിലാണെന്നും അവിടെയും നല്ല പ്രതികരണമാണ് ചിത്രത്തിനു ലഭിക്കുന്നതെന്നും ഫേസ്ബുക്കിൽ പങ്കുവച്ച വീഡിയോയിൽ മോഹൻലാൽ പറഞ്ഞു.

ചിത്രത്തെ ഇരുകൈകളും നീട്ടി സ്വീകരിച്ചതിൽ ഒരുപാട് സന്തോഷമുണ്ടെന്നും എല്ലാ പ്രേക്ഷകരോടും ഹൃദയംനിറഞ്ഞ നന്ദി അറിയിക്കുന്നതായും മോഹൻലാൽ പറഞ്ഞു. എല്ലാവർക്കും സന്തോഷത്തിന്റെയും സമൃദ്ധിയുടെയും ഓണം ആശംസിക്കുന്നതായും മോഹൻലാൽ കൂട്ടിച്ചേർത്തു.സംഗീത് പ്രതാപ്, മാളവിക മോഹനൻ, ലാലു അലക്സ്, സംഗീത വൻ താരനിരയാണ് മോഹൻലാലിനോപ്പം ഹൃദയപൂർവ്വത്തിൽ അഭിനയിക്കുന്നത്.  സത്യൻ അന്തിക്കാടിന്റെ മകൻ അഖിൽ സത്യന്റെ കഥയ്ക്ക് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് സോനു ടി.പിയാണ്. അനൂപ് സത്യൻ അസോസിയേറ്റായും ചിത്രത്തിൽ പ്രവർത്തിച്ചിട്ടുണ്ട്. അനു മൂത്തേടത്ത് ക്യാമറയും ജസ്റ്റിന്‍ പ്രഭാകരന്‍ സംഗീത സംവിധാനവും നിര്‍വഹിച്ചിരിക്കുന്നു. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രത്തിന്റെ സംവിധാനം.

നിങ്ങളുടെ കുട്ടികൾ പഠിച്ചതൊക്കെ അതിവേഗം മറന്നു പോവുകയാണോ? എങ്കിൽ ഇക്കാര്യങ്ങൾ അറിഞ്ഞുവയ്ക്കാം..

0
Spread the love

ചില കുട്ടികൾ പഠിച്ച കാര്യങ്ങൾ ഉടനെ ചോദിച്ചാൽ പറയും എന്നാൽ കുറച്ചു കഴിഞ്ഞ് ചോദിച്ചാൽ മറന്നു പോകും. ഒരുപാടു കുട്ടികളിൽ കണ്ടുവരുന്ന പ്രശ്നമാണിത്. പ്രധാനമായും 3 തരം മെമ്മറി സ്റ്റോറേജാണ് നമുക്ക് ഉള്ളത്. ലോങ്ങ് ടൈം മെമ്മറി, ഷോർട്ട് ടൈം മെമ്മറി, വർക്കിംഗ് മെമ്മറി. ഇതിൽ ലോങ്ങ് ടൈം മെമ്മറിയിൽ നിങ്ങൾക്കു ആവശ്യമായ സ്റ്റോർ ചെയ്തു വെച്ചാൽ മാത്രമേ കാലം എത്ര കഴിഞ്ഞാലും പഠിച്ചവ തിരിച്ചെടുക്കുവാൻ സാധിക്കുകയുള്ളൂ.

കുട്ടികൾ പലപ്പോഴും പഠിക്കുന്ന കാര്യങ്ങൾ ഷോർട്ട് മെമ്മറിയിലോ വർക്കിംഗ് മെമ്മറിയിലോ ആണ് ശേഖരിക്കുന്നത്. അതുകൊണ്ടാണ് നമ്മൾ പഠിപ്പിക്കുന്ന കാര്യങ്ങൾ അവർ ഉടനെ തന്നെ മറന്നു പോകുന്നത്. പ്രധാനമായും മൂന്ന് കാരണങ്ങളാണ് കുട്ടികൾ പഠിച്ച കാര്യങ്ങൾ മറന്നു പോകുന്നതിലേക്ക് നയിക്കുന്നത്.

1) ശ്രദ്ധക്കുറവ്: –

കുട്ടികൾക്ക് ശ്രദ്ധകുറവുണ്ടെങ്കിൽ അവർ പഠിക്കുന്ന കാര്യങ്ങൾ കുറച്ചു നേരത്തേക്കു മാത്രമേ സ്റ്റോർ ചെയ്യപ്പെടുന്നുള്ളൂ. അതിനാൽ ശ്രദ്ധ കുറവ് ആദ്യം പരിഹസിച്ചാലെ അവരുടെ ഓർമ്മകൾ ദീർഘകാലത്തേക്ക് നിലനിർത്താൻ സാധിക്കുകയുള്ളു.

മനപ്പാഠം പഠിക്കുന്ന രീതിയും ഓർമ്മയെ ബാധിക്കാൻ സാധ്യത കൂടുതലാണ്. ചെറിയ ക്ലാസുകളിൽ കുട്ടികൾ മനപ്പാഠമാക്കിയാണ് പാഠങ്ങൾ പഠിക്കുന്നത്. എന്നാൽ വലിയ ക്ലാസുകളിൽ എത്തിക്കഴിഞ്ഞു ഇതേ രീതിയിൽ പഠിച്ചാൽ എല്ലാ കാര്യങ്ങളും ദീർഘകാലത്തേക്ക് സ്റ്റോർ ചെയ്തു വയ്ക്കാൻ സാധിക്കുകയില്ല. മനപ്പാഠം പഠിക്കുന്ന രീതി ഒരു ചങ്ങല കണക്കെ ആയതിനാൽ ഇടയ്ക്കുള്ള ഒരു കണ്ണി വിട്ടുപോയാൽ പിന്നിടുള്ള കാര്യങ്ങൾ ഓർത്തെടുക്കാൻ ബുദ്ധിമുട്ടായിരിക്കും. എന്നാൽ അർത്ഥം മനസ്സിലാക്കി ഓരോ കാര്യങ്ങൾ പഠിക്കുകയാണെങ്കിൽ അത് എക്കാലത്തും ഓർമ്മയിൽ സൂക്ഷിക്കാൻ സാധിക്കും.

2) ഡിസ്‌ലക്സിയ അഥവാ വായന വൈകല്യം: –

വായന വൈകല്യം അഥവാ ഡിസ്‌ലക്സിയ ഉള്ള കുട്ടികൾ വായിക്കുമ്പോൾ ഒരുപാട് തെറ്റുകൾ സംഭവിക്കാറുണ്ട്. പ്രത്യേകിച്ച് തെറ്റായി വാക്കുകൾ ഉച്ചരിക്കുക, അക്ഷരങ്ങളോ വാക്കുകളോ വാചകങ്ങളോ മാറിപ്പോകുന്നു, ഉള്ളത് വായിക്കാതിരിക്കുക, ഇല്ലാത്ത വാക്കുകൾ കൂട്ടിച്ചേർക്കുക തുടങ്ങിയവ. ഇത്തരം സന്ദർഭങ്ങളിൽ രക്ഷിതാക്കൾ കുട്ടികൾക്ക് പാഠ്യഭാഗങ്ങൾ വായിച്ചു കൊടുക്കുകയാണ് പതിവ്. എന്നാൽ അത്തരത്തിൽ വായിച്ചു കൊടുത്തു കുട്ടികൾ മനപ്പാഠമാക്കിയ കാര്യങ്ങൾ അവരെക്കൊണ്ട് എഴുതിക്കുവാൻ ശ്രമിക്കുമ്പോഴാണ് ഈ പ്രശ്നങ്ങൾ നമുക്ക് മനസ്സിലാവുകയുള്ളൂ .

3) ശാരീരിക വളർച്ച വൈകല്യങ്ങൾ: –

കുട്ടികളിൽ കണ്ടുവരുന്ന ബുദ്ധി വൈകല്യം, തലച്ചോറിനെ ബാധിക്കുന്ന അസുഖങ്ങൾ, വളർച്ചാ വൈകല്യങ്ങൾ, സ്പീച്ച് ഡിലേ എന്നീ പ്രശ്നങ്ങളും കുട്ടികൾ പഠിച്ച കാര്യങ്ങൾ മറന്നു പോകുന്നതിന് നയിക്കുന്നുണ്ട്.

അതുകൊണ്ട് ഇത്തരം പ്രശ്നങ്ങൾ നിങ്ങളുടെ മക്കളിൽ കാണുന്നുണ്ടെങ്കിൽ ചൈൽസ് സൈക്കോളജിസ്റ്റിൻ്റെ സേവനം തേടി പ്രശ്നങ്ങൾ തുടക്കത്തിൽ തന്നെ പരിഹരിച്ചു അവരുടെ ഭാവി സുരക്ഷിതമാക്കുക….

മകളെ സുരേഷ് ഗോപിയുടെ ആ മകന് കെട്ടിച്ച് കൊടുക്കുന്നതിലും നല്ലത് ഗാന്ധി ഭവനിൽ കൊണ്ടാക്കുന്നതാണ്; പ്രമുഖ നടനോട് സംവിധായകൻ

0
Spread the love

കഴിഞ്ഞ കുറച്ചു കാലമായി സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നൊരു പേരുണ്ട് മാധവ് സുരേഷ്. നടൻ സുരേഷ് ​ഗോപിയുടെ ഇളയ മകനാണ് മാധവ്. തന്റെ ആദ്യ അഭിനയ അരങ്ങേറ്റ ചിത്രമായ കുമ്മാട്ടിക്കളിയുടെ പ്രൊമോഷൻ അഭിമുഖങ്ങളിലൂടെയായിരുന്നു മാധവ് ആദ്യം വൈറൽ വീഡിയോകളിൽ പ്രത്യക്ഷപ്പെട്ടു തുടങ്ങിയത്. പിന്നാലെ താരത്തിന്റെ പല പ്രതികരണങ്ങളും അഭിപ്രായങ്ങളും ചർച്ചാ വിഷയമാകാനും തുടങ്ങി. പലപ്പോഴും മാധവിന്റെ പ്രതികരണങ്ങൾ വിമർശനങ്ങൾക്കിടയാക്കുകയോ ട്രോൾ പേജുകളിൽ ഇടംപിടിക്കുകയോ ആണ് പതിവ്.

തന്റെ സോഷ്യൽ മീഡിയ പേജുകളിൽ വരുന്ന വിമർശങ്ങൾക്കെല്ലാം ചുട്ട മറുപടി കൊടുക്കുന്ന ആളാണ് മാധവ്. ഇതും താരത്തിനെതിരെ ഒരുകൂട്ടം വിമർശകർ ഉണ്ടാകുന്നതിന് കാരണമായി. എല്ലാത്തിലും കൃത്യമായ നിലപാടും വിലയിരുത്തലും ഉള്ള പക്വതയാർന്ന സംസാരമെന്നൊക്കെ തുടക്കത്തിൽ നടൻ പൃഥ്‌വി രാജുമായി താരതമ്യപ്പെടുത്തി പറഞ്ഞിരുന്ന മലയാളികൾ ഇപ്പോൾ അഭിനയത്തിന്റെ പേരിലും പെരുമാറ്റത്തിന്റെ പേരിലും ട്രോളും മീമുമൊക്കെയായി താരപുത്രനെ കളിയാക്കുന്ന കാഴ്ചയാണ് ഇപ്പോൾകാണാൻ കഴിയുന്നത്. ഇക്കഴിഞ്ഞ ദിവസം നടു റോഡിൽ കോൺ​ഗ്രസ് നേതാവുമായി തർക്കിച്ചത് മാധ്യമങ്ങളടക്കം വലിയ വാർത്തയാക്കിയിരുന്നു. ഇപ്പോഴിതാ നടന്റെ പെരുമാറ്റത്തെ തന്റെ യൂട്യൂബ് ചാനലിലൂടെ രൂക്ഷമായി വിമർശിച്ച് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ ശാന്തിവിള ദിനേശ്.

വാർത്തകളിലൊന്നും വരാത്ത മകനായിരുന്നു സുരേഷ് ഗോപിയുടെ രണ്ടാമത്തെ മകൻ. അച്ഛനെ തെറി പറയുന്നവർ ആരായാലും അവന്റെ വീട്ടിൽ കയറി അടിക്കും എന്നൊക്കെ മൂത്ത മകൻ പറഞ്ഞപ്പോഴും ഇളയ മകൻ പ്രതികരിച്ചിരുന്നില്ലെന്നും പാവത്താനാണെന്നാണ് തനിക്ക് കണ്ടപ്പോൾ തോന്നിയതെന്നും പറഞ്ഞു തുടങ്ങിയ ശാന്തിവിള ദിനേശ് മാധവനെതിരെ രൂക്ഷ വിമർശനമാണ് ഉന്നയിച്ചത്.

വി ജാനകി vs സ്റ്റേറ്റ് ഓഫ് കേരളയിൽ സുരേഷ് ഗോപിയോടൊപ്പം മാധവും ചെറിയ വേഷത്തിൽ എത്തിയപ്പോൾ സ്ഥിതി മാറിയെന്നും. മാധവ് രാത്രി 12 കഴിഞ്ഞ് കാറെടുത്ത് പുറത്ത് പോകുമ്പോൾ ‘തന്ത വീട്ടിൽ ഇല്ലെങ്കിൽ തള്ള ചോദിക്കേണ്ട മക്കളേ നീ ഈ രാത്രി എവിടെ പോകുന്നെന്ന്’, കോൺ​ഗ്രസ് നേതാവുമായി നടുറോഡിലുണ്ടായ തർക്കത്തെ വിമർശിച്ച് ശാന്തിവിള ദിനേശ് സൂചിപ്പിച്ചു.

മലയാളത്തിലെ ഒരു പ്രശസ്തനായ നടന്റെ പൊന്നു പോലെ വളർത്തിയ മകളെ ഈ പയ്യന് കെട്ടിച്ച് കൊടുക്കാൻ പോകുന്നു എന്ന വാർത്ത ഇടയ്ക്ക് എവിടെയൊക്കെയോ കേട്ടു. എനിക്ക് ആ ന‌ടനോട് പറയാനുള്ളത് നിങ്ങൾ ഈ ലാളിച്ച് വളർത്തിയ കുട്ടിയെ ഇങ്ങനെയുള്ളവൻമാർക്ക് കെട്ടിച്ച് കൊടുക്കാതെ ആ ​ഗാന്ധി ഭവനിൽ കൊണ്ടാക്കാനേ ഞാൻ പറയൂ. അതിൽ കൂടുതൽ തൽക്കാലം പറയുന്നില്ല. ശാന്തിവിള ദിനേശിന്റെ വാക്കുകളിങ്ങനെ.

അന്ന് മോദിയെ കാണാൻ പൂച്ചക്കുട്ടിയെപ്പോലെ എത്തി; വിജയ്‌യുടെ മുഖത്ത് അടിക്കാൻ ആഗ്രഹമുണ്ടെന്ന് നടൻ രഞ്ജിത്ത്

0
Spread the love

പ്രധാനമന്ത്രിയെക്കുറിച്ച് മോശമായി സംസാരിക്കുന്ന നടനും തമിഴക വെട്രി കഴകം (ടിവികെ) നേതാവുമായ വിജയ്‌യുടെ മുഖത്തടിക്കാൻ ആഗ്രഹമുണ്ടെന്ന് നടൻ രഞ്ജിത്ത്. മോദി മു‌സ്‌ലിം ജനതയെ വഞ്ചിച്ചുവെന്നു പറയുന്ന വിജയ്, 2014 ഏപ്രിൽ 16ന് കോയമ്പത്തൂരിൽ പ്രധാനമന്ത്രി മോദിയെ കാണാൻ പൂച്ചക്കുട്ടിയെപ്പോലെ കൈകൂപ്പി ഇരുന്നെന്നും അതു മറന്ന് ഇപ്പോൾ ശകാര ഭാഷയിലാണു സംസാരമെന്നും നടൻ കുറ്റപ്പെടുത്തി. മുഖ്യമന്ത്രിയെ ‘അങ്കിൾ’ എന്നും പ്രധാനമന്ത്രിയെ ‘മിസ്റ്റർ’ എന്നും അഭിസംബോധന ചെയ്യുകയാണ്.

ഇതാണോ വിജയ്‌യുടെ രാഷ്ട്രീയ സംസ്കാരമെന്നും രഞ്ജിത്ത് ചോദിച്ചു. നേരിൽ കാണുമ്പോൾ മുഖത്ത് അടിക്കാനുള്ള ആഗ്രഹവും വിനായക ചതുർഥി ആഘോഷത്തിൽ പങ്കെടുത്ത് പ്രസംഗിക്കവേയാണു രഞ്ജിത്ത് പങ്കുവച്ചു. മലയാളത്തിൽ രാജമാണിക്യം, ചന്ദ്രോത്സവം തുടങ്ങിയ ചിത്രങ്ങളിൽ വില്ലൻ വേഷം അവതരിപ്പിച്ചിട്ടുള്ളയാളാണു രഞ്ജിത്ത്.

മലയാളത്തിലെ ഏറ്റവും വലിയ മുതൽ മുടക്കുള്ള ചിത്രം; കത്തനാറിന്റെ ഫസ്റ്റ്ലുക്ക് പുറത്ത്

0
Spread the love

‘ഹോം’ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം റോജിൻ തോമസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് കത്തനാർ. ജയസൂര്യയാണ് ചിത്രത്തിൽ നായകനായി എത്തുന്നത്. ഇപ്പോഴിതാ ചിത്രത്തിൻറെ ഫസ്റ്റ്ലുക്ക് പുറത്തുവിട്ടിരിക്കുകയാണ് നിർമ്മാതാക്കളായ ഗോകുലം മൂവീസ്. ജയസൂര്യയുടെ പിറന്നാൾ ദിനമായ ഇന്നാണ് പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നത്.

212 ദിവസവും 18 മാസവും കൊണ്ടാണ് റോജിനും സംഘവും ഈ പടത്തിന്റെ ചിത്രീകരണം പൂർത്തിയാക്കിയത്. മലയാളത്തിലെ ഏറ്റവും വലിയ മുതൽ മുടക്കുള്ള ചിത്രം നിർമിക്കുന്നത് ​ഗോകുലം മൂവീസിന്റെ ബാനറിൽ ​ഗോകുലം​ ​ഗോപാലനാണ്. 75 കോടിയാണ് ബജറ്റെന്നാണ് റിപ്പോർട്ടുകൾ. മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, ഇംഗ്ലിഷ്, ബംഗാളി, ചൈനീസ്, ഫ്രഞ്ച്, കൊറിയൻ, ഇറ്റാലിയൻ, റഷ്യൻ, ഇൻഡോനേഷ്യൻ, ജാപ്പനീസ്, ജർമൻ തട്അങ്ങീ 15 ഭാഷകളിലാകും സിനിമ റിലീസ് ചെയ്യുക.

അവതാരകൻ രാജേഷ് കേശവിന്റെ ആരോഗ്യസ്ഥിതിയിൽ നേരിയ പുരോഗതിയെന്ന് ഡോക്ടർസ്

0
Spread the love

നടനും അവതാരകനുമായ രാജേഷ് കേശവിന്റെ ആരോഗ്യസ്ഥിതിയിൽ നേരിയ പുരോഗതിയെന്ന് മെഡിക്കൽ ബുള്ളറ്റിൻ. രക്തസമ്മർദ്ദം സാധാരണ ഗതിയിലാണെന്നും ഹൃദയത്തിന്റെ സ്ഥിതി മാറ്റമില്ലാതെ തുടരുകയാണെന്നും മെഡിക്കൽ ബുള്ളറ്റിനിൽ വ്യക്തമാക്കുന്നു. സ്വന്തമായി ശ്വസിക്കാൻ കഴിയുന്നതിനാൽ വെന്റിലേറ്റർ സഹായം കുറച്ചിട്ടുണ്ട്. അഡ്വാൻസ് ലൈഫ് സപ്പോർട്ടിന്റെ സഹായത്തോടെ ഐസിയുവിൽ തന്നെ തുടരുകയാണ് രാജേഷ്. 

ചെറിയ ന്യൂറോളജിക്കൽ പുരോഗതി അദ്ദേഹത്തിൽ കാണുന്നതായി ആശുപത്രി അധികൃതർ അറിയിക്കുന്നു. ചെറുതെങ്കിലും പ്രതീക്ഷാവഹമായ ലക്ഷണങ്ങളാണിവയെന്നും മെഡിക്കൽ ബുള്ളറ്റിൻ പറയുന്നു. ക്രിട്ടിക്കൽ കെയർ, കാർഡിയോളജി, ന്യൂറോളജി, ഗ്യാസ്ട്രോഎൻട്രോളജി, ഒഫ്താൽമോളജി തുടങ്ങിയ വിഭാഗങ്ങളിലെ വിദഗ്ധ സംഘം  രാജേഷ് കേശവിന്റെ ആരോഗ്യ സ്ഥിതി നിരീക്ഷിച്ചുവരികയാണ്.

ഞായറാഴ്ച രാത്രി കൊച്ചിയിലെ സ്വകാര്യ ഹോട്ടലിലെ പരിപാടിക്കിടെയാണ് 47കാരനായ രാജേഷ് കേശവ് കുഴഞ്ഞുവീഴുന്നത്. ഉടൻ തന്നെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് അടിയന്തര ആൻജിയോപ്ലാസ്റ്റി നടത്തി.  െപട്ടന്നുണ്ടായ ഹൃദയാഘാതം രാജേഷിന്റെ തലച്ചോറിനെ ബാധിച്ചു എന്നായിരുന്നു ഡോക്ടർമാരുടെ നിരീക്ഷണം

ഈ ഓണത്തിന് സദ്യക്കൊപ്പം കിടിലന്‍ ബീറ്റ്റൂട്ട് പച്ചടി ആയാലോ?

0
Spread the love

വരുന്നത് ഓണം പൂവും പൂക്കളവും ഓണക്കോടിയും ഉഗ്രനൊരു സദ്യയും കൂടിയായാലേ ഓണം തികയുകയുള്ളൂ. സദ്യയുടെ കാര്യമാണെങ്കിൽ സ്വാദിന്റെ പൂർണ ആസ്വാദനത്തിലെത്തണമെങ്കിൽ എല്ലാ രുചി കോളങ്ങളും തികയണം. പച്ചടിയും കിച്ചടിയും തോരനും അച്ചാറും ഓലനും കാളനും പുളിയിഞ്ചിയുമൊക്കെ വേണം. എങ്കിൽ ഇതവണയൊരു ബീറ്റ്റൂട്ട് പച്ചടിയായാലോ..

വേണ്ട ചേരുവകൾ

ബീറ്റ്റൂട്ട് – 2 എണ്ണം (ചെറുതായി അരിഞ്ഞത് )

വെള്ളം – ആവശ്യത്തിന്

ഉപ്പ് – ആവശ്യത്തിന്

അരയ്ക്കാൻ:

തേങ്ങ ചിരണ്ടിയത് – ½ കപ്പ്

കടുക് – ½ ടീസ്പൂൺ

ജീരകം – ½ ടീസ്പൂൺ

പച്ചമുളക് – 2 എണ്ണം

തൈര് – ½ കപ്പ്

താളിക്കാനായി:

നെയ്യ് – 1 ടേബിള്‍സ്‌പൂൺ

കടുക് – ½ ടീസ്പൂൺ

വറ്റൽമുളക് – 2 എണ്ണം

കറിവേപ്പില – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

1. ബീറ്റ്റൂട്ട് വെള്ളവും ഉപ്പും ചേർത്ത് വേവിക്കുക.

2. തേങ്ങ, കടുക്, ജീരകം, പച്ചമുളക്, കുറച്ച് തൈര് എന്നിവ ചേർത്ത് അരച്ചു പേസ്റ്റ് ഉണ്ടാക്കുക.

3. വേവിച്ച ബീറ്റ്റൂട്ടിൽ അരച്ച മിശ്രിതവും ചേർത്ത് ഇളക്കി കുറച്ച് നേരം വേവിക്കുക.

4. സ്റ്റൗ ഓഫ് ചെയ്ത ശേഷം ഒരു കപ്പ് ഉടച്ച തൈര് ചേർക്കുക.

5. ഇനി നെയ്യിൽ കടുക്, വറ്റൽമുളക്, കറിവേപ്പില ചേർത്ത് താളിക്കുക.

6. അത് പച്ചടിയിൽ ചേർത്ത് കലക്കി മാറ്റി വെക്കുക. ഇതോടെ അടിപൊളി ബീറ്റ്റൂട്ട് പച്ചടി തയ്യാർ.

‘രേണു അബോർഷൻ ചെയ്ത് ഒരു കൊച്ചിനെ കളഞ്ഞു’; സുധിയുടെ മരണവാർഷിക ചടങ്ങിന് പോയപ്പോൾ ഇക്കാര്യം അയൽവാസി പറഞ്ഞിരുന്നു, വ്യക്തമാക്കി നിമിഷ

0
Spread the love

പ്രേക്ഷകർക്ക് സുപരിചിതനും പ്രിയങ്കരനുമായ അന്തരിച്ച മിമിക്രി കലാകാരൻ കൊല്ലം സുധിയേക്കാൾ ഇപ്പോൾ ഫെയ്മസ് ആണ് ഭാര്യ രേണു സുധി. സുധിക്ക് പ്രസിദ്ധിയായിരുന്നുവെങ്കിൽ രേണുവിനെ പലപ്പോഴും തേടിയെത്തുന്നത് കുപ്രസിദ്ധിയാണ്. ഇപ്പോഴിതാ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന മത്സരാർത്ഥിയായി താരം ബിഗ്‌ബോസിലും വിലസുകയാണ്.

ചിലർ ചേർന്ന് സൗജന്യമായി വച്ച് നൽകിയ വീട് ചോരുന്നുവെന്ന് രേണു മാധ്യമങ്ങൾക്ക് മുന്നിൽ വന്ന് പറഞ്ഞതും ആദ്യം സുധിയല്ലാതെ ഒരാളെ പങ്കാളിയായി സ്വീകരിക്കില്ലെന്ന് പറഞ്ഞത് മാറ്റിപ്പറഞ്ഞതുമെല്ലാം വലിയ വിവാദമായിരുന്നു. രേണു ബിഗ്‌ബോസിൽ നല്ല പെർഫോമൻസുകളിലേക്ക് തിരിച്ചുവരുമ്പോൾ പുറത്തു റിയൽ ലൈഫിൽ നടക്കുന്നത് ബിഗ്‌ബോസിനെ വെല്ലുന്ന ട്വിസ്റ്റുകളും പ്ലോട്ടുകളുമാണ് എന്നതാണ് സത്യം. അതിൽ ഏറ്റവുമൊടുവിലത്തതായിരുന്നു മുൻ ബി​ഗ് ബോസ് മത്സരാർത്ഥിയായ ഹനാൻ രേണുവിനെതിരെ ഉന്നയിച്ച ഗുരുതര ആരോപണം. കൊല്ലം സുധി മരിച്ച് ഒരു മാസത്തിനുള്ളിൽതന്നെ ഒരു പയ്യനുമായി രേണുവിന് ബന്ധമുണ്ടായെന്നും പിന്നീട് സംഭവിച്ച ഗർഭം അലസിപ്പിച്ചെന്നും സുധി ചേട്ടൻ ജീവിച്ചിരുന്ന കാലത്തും വേറെയും ഒന്ന് രണ്ട് റിലേഷനുകൾ രേണുവിന് ഉണ്ടായിരുന്നുവെന്നുമാണ് ഹനാൻ പറഞ്ഞത്. ഇപ്പോഴിതാ രേണു അബോർഷനിലൂടെ കൊച്ചിനെ കളഞ്ഞുവെന്ന് അവരുടെ അയൽവാസി സുധിയുടെ വാർഷിക ചടങ്ങിനെത്തിയപ്പോൾ തന്നോട് പറഞ്ഞിരുന്നുവെന്നും ഹനാൻ പറയുംപോലെ രേണുവിന് മറ്റൊരാളുമായി ബന്ധമുണ്ടെന്നത് താനും അറിഞ്ഞിരുന്നുവെന്നും പറയുകയാണ് രേണുവിന്റെ സുഹൃത്തും നടിയും മോഡലുമായിരുന്ന നിമിഷ ബിജോ.

രേണുവിനെ എന്നും ചേർത്ത് പിടിച്ചിട്ടുള്ളയാളാണ് ഞാൻ. റീച്ചിന് വേണ്ടി രേണുവിനെ പിടിച്ച് ഇടേണ്ട ആവശ്യം എനിക്ക് ഇല്ല. രേണുവിനൊപ്പം ഒരു റീൽ പോലും ചെയ്യാൻ എനിക്ക് താൽപര്യമില്ല. ബിഷപ്പിന്റയും മറ്റും നേതൃത്വത്തിൽ സൗജന്യമായി കിട്ടിയ വീടിനെ കുറ്റം പറഞ്ഞപ്പോൾ താൻ രേണുവിനെതിരെ രംഗത്തെത്തിയിരുന്നുവെന്നും താനും രേണുവും തമ്മിൽ പ്രശ്നമില്ല എങ്കിലും പറയേണ്ട കാര്യം പറയണമല്ലോഎന്നും നിമിഷ പറയുന്നു.

സുധി ചേട്ടന്റെ ചരമ വാർഷികത്തിന് രേണു എന്നെ ക്ഷണിച്ചതുകൊണ്ടാണ് പോയത്. അയൽപ്പക്കകാരുപോലും ആ ചടങ്ങിന് ഉണ്ടായിരുന്നില്ല. അവൾക്കൊപ്പം പ്രവർത്തിക്കുന്ന കുറച്ച് ആളുകൾ മാത്രമെ ഉണ്ടായിരുന്നുള്ളു. സുധി ചേട്ടന്റെ വീട്ടിൽ നിന്ന് പോലും ആരും ഉണ്ടായിരുന്നില്ല. രേണു അബോർഷൻ ചെയ്തതിന് എന്റെ കയ്യിൽ തെളിവില്ല. അവൾ ​ഗർഭം ധരിച്ചാലും കളഞ്ഞാലും എനിക്ക് ഒരു വിഷയവുമില്ല.രേണുവിന്റെ പേര് കേൾക്കുമ്പോൾ തന്നെ ചിരി വരും എന്നും നിമിഷ പറയുന്നു.

കുട്ടികളെ നഷ്ടമായത് 6 തവണ, വാടക ഗർഭം ധരിക്കാനെത്തിയ സ്ത്രീയും പറ്റിച്ചു; സണ്ണി ലിയോൺ എന്ന ‘അമ്മ’ താണ്ടിയത് നമ്മളറിഞ്ഞതിലും വലിയ ദുരിതങ്ങൾ

0
Spread the love

നമ്മൾ കാണുന്ന പല താരങ്ങളുടേയും ജീവിതവും അവർ നേരിട്ട അനുഭവങ്ങളും പലപ്പോഴും നാം പ്രതീക്ഷിക്കുന്നത് പോലെ ആവണം എന്നില്ല. സ്‌ക്രീനിൽ ഗ്ലാമർ താരമായി തിളങ്ങുന്ന സണ്ണി ലിയോണിനെ നമ്മളെല്ലാം അറിയും. എന്നാൽ ജീവിതത്തിൽ അവർ അനുഭവിച്ച വേദനകളും അതിനെ അവർ എങ്ങനെ അതിജീവിച്ചു എന്നും അറിയുന്നവർ ചുരുക്കമാണ്.

മൂന്ന് മക്കളുടെ വാത്സല്യമുള്ള അമ്മയാണ് സണ്ണി ലിയോൺ ഇന്ന്. എന്നാൽ, സണ്ണിക്കും ഭർത്താവ് ഡാനിയൽ വെബറിനും മാതാപിതാക്കളാകാനുള്ള വഴി അത്ര എളുപ്പമായിരുന്നില്ല. സോഹ അലി ഖാന്റെ പോഡ്‌കാസ്റ്റിൽ വെച്ച്, അമ്മയാകാനുള്ള തങ്ങളുടെ സ്വപ്നം യാഥാർത്ഥ്യമാക്കാൻ അവർ നേരിട്ട അനുഭവങ്ങളെപ്പറ്റി സണ്ണി തുറന്നു പറയുന്നു.

ശാരീരികമായ ചില കാരണങ്ങൾ കൊണ്ട് ആറ് കുട്ടികളെ നഷ്ടപ്പെട്ടെന്ന് സണ്ണി വെളിപ്പെടുത്തുന്നു. “നാല് പെൺകുട്ടികളും രണ്ട് ആൺകുട്ടികളും ആയിരുന്നു. ഒരു ദിവസം ഞങ്ങളുടെ വാടക ഗർഭധാരണത്തിന് സഹായിച്ച സ്ത്രീ പറഞ്ഞു, അവർ ഗർഭിണിയാണ് എന്ന്.’ പക്ഷേ, പിന്നീട് നടത്തിയ പരിശോധനയിൽ അത് കള്ളമാണെന്നു തെളിഞ്ഞു.

ആവർത്തിച്ചുള്ള ഈ വേദനകൾ താങ്ങാൻ കഴിയുന്നതായിരുന്നില്ല. “ഞങ്ങൾ എന്തെങ്കിലും തെറ്റ് ചെയ്തോ? ദൈവത്തിന് ഞങ്ങളെ ഇഷ്ടമല്ലേ? എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്? എന്തുകൊണ്ടാണ് ഞങ്ങൾക്ക് ഒരു പെൺകുട്ടിയെ ദത്തെടുക്കാൻ കഴിയാത്തത്?” എന്നെല്ലാം ഓർത്തു വേദനിച്ച നിമിഷമായിരുന്നു അത്.

ഒടുവിൽ, ദത്തെടുക്കലിലൂടെയാണ് നിഷ എന്ന മാലാഖ സണ്ണിയുടെ ജീവിതത്തിൽ എത്തിയത്. “ആ നാല് പെൺകുട്ടികളെ നഷ്ടപ്പെട്ട സമയത്ത്, ഞങ്ങൾ ദത്തെടുക്കാൻ അപേക്ഷിച്ചു. നീയാണ് ഞങ്ങളെ തിരഞ്ഞെടുത്തതെന്ന് ഞങ്ങൾ നിഷയോട് പറയാറുണ്ട്. ഞങ്ങളെ മാതാപിതാക്കളായി നീ തിരഞ്ഞെടുത്തു. നിഷയ്ക്ക് അന്ന് 18 മാസം പ്രായമുണ്ടായിരുന്നെങ്കിലും ഒരു വയസ്സുള്ള കുട്ടിയുടെ വലുപ്പമേ ഉണ്ടായിരുന്നുള്ളൂ.

അവളെ കണ്ട നിമിഷം, എനിക്കറിയാമായിരുന്നു- ഇതാണ് എന്റെ കുഞ്ഞ് എന്ന് സണ്ണിയും ഡാനിയലും 2017-ലാണ് നിഷയെ ദത്തെടുത്തത്. ഒരു വർഷത്തിന് ശേഷം, 2018-ൽ വാടക ഗർഭധാരണത്തിലൂടെ ഇരട്ട ആൺകുട്ടികളായ നോവയും ആഷറും കൂടി വന്നതോടെ അവരുടെ കുടുംബം പൂർണ്ണമായി.

‘സ്വന്തം വീട്ടില്‍ താമസിപ്പിക്കാന്‍ ധൈര്യമുണ്ടോ സേച്ചി?’; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച സീമ ജി. നായർ നായർക്ക് വൻ വിമർശനം, മറുപടിയുമായി നടി

0
Spread the love

ലൈംഗിക ചൂഷണ ആരോപണങ്ങളില്‍ ഗുരുതരമായ ആരോപണം നേരിടുന്ന രാഹുല്‍ മാങ്കൂട്ടത്തിലിനെ പിന്തുണച്ച നടി സീമ ജി. നായർക്കെതിരെ വലിയ വിമർശനമാണ് സമൂഹ മാധ്യമങ്ങളിൽ‍ ഉയരുന്നത്. രാഹുലിനെ പിന്തുണച്ചെഴുതിയ കുറിപ്പിൽ നടിയെ അനുകൂലിച്ചും പ്രതികൂലിച്ചും കമന്റുകൾ വരുന്നുണ്ട്. സീമയുടെ കുറിപ്പിനു കീഴില്‍ വന്ന കമന്‍റും സീമ നല്‍കിയ മറുപടിയുമാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

‘‘സ്വന്തം വീട്ടില്‍ രാഹുലിനെ ഒരു ദിവസം താമസിപ്പിക്കാന്‍ ധൈര്യമുണ്ടോ സേച്ചി’’ എന്നാണ് കമന്‍റ്. ‘ഉണ്ട്’ എന്നാണ് സീമയുടെ മറുപടി.  ‘‘ഉഭയകക്ഷി സമ്മത പ്രകാരം ബന്ധത്തിൽ ഏർപ്പെടുകയും വർഷങ്ങൾക്ക് ശേഷം പുരുഷനെതിരെ പീഡനം ആരോപിക്കുകയും ചെയ്യുന്നത് ശരിയാണോ? കഴിഞ്ഞ മാസം അവസാനത്തിൽ അല്ലേ ഒരു വ്യാജ പോക്സോ കേസിൽ പാവം 75കാരൻ ജയിലിൽ കിടന്നത് 285 ദിവസം എന്ന വാർത്ത നമ്മൾ എല്ലാവരും കേട്ടത്?’’–മറ്റൊരു വിമര്‍ശനത്തിന് മറുപടിയായി സീമ കമന്റ് ചെയ്തു.

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ചര്‍ച്ചകളും പ്രതിഷേധങ്ങളും കാണുമ്പോള്‍ തനിക്ക് ഓര്‍മവരുന്നത് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരായ തേജോവധമാണെന്നായിരുന്നു ഫെയ്സ്ബുക്ക് കുറിപ്പിലൂടെ സീമ നേരത്തെ അഭിപ്രായപ്പെട്ടത്. ഉഭയകക്ഷി ബന്ധത്തിലൂടെ നടക്കുന്ന അശ്ലീലങ്ങൾക്ക് ഒരു പക്ഷം മാത്രം മറുപടി പറഞ്ഞാൽ മതിയോ എന്നും നീതി എന്ന് പറയുന്നത് രണ്ട് ഭാഗത്തിനും ലഭിക്കേണ്ടതാണെന്നും സീമ ജി. നായർ സമൂഹ മാധ്യമത്തിൽ പങ്കുവച്ച കുറിപ്പിലൂടെ വ്യക്തമാക്കുന്നു.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts