Home Blog Page 70

എത്ര ശ്രെമിച്ചിട്ടും കറ പിടിച്ച ദുർഗന്ധം നിറഞ്ഞ നിലയിലാണോ നിങ്ങളുടെ ടോയ്‌ലെറ്റ് ? എങ്കിൽ ഇത് മാത്രം ചെയ്താൽ മതി ..

0
Spread the love

ടോയ്‌ലറ്റ് എപ്പോഴും വൃത്തിയായി സൂക്ഷിക്കേണ്ടത് വളരെ അത്യാവശ്യമാണ്. പക്ഷേ കാലങ്ങളായി ചെയ്തുവരുന്ന ക്ലീനിംഗ് രീതികള്‍ പലപ്പോഴും കഠിനമായ രാസവസ്തുക്കളെ ആശ്രയിച്ചുളളതും ടോയ്‌ലറ്റിന്‍റെ പ്രതലങ്ങളെല്ലാം നാശമാക്കി കളയുന്ന തരത്തിലുള്ളതുമാണ്. മാത്രമല്ല ടോയ്‌ലറ്റിനെ കൂടുതല്‍ മലിനമാക്കുകയും ചെയ്യും. ഡിറ്റര്‍ജന്‍റുകളും ക്ലീനിംഗ് ലോഷനും ഒന്നും ഉപയോഗിക്കാതെതന്നെ എളുപ്പത്തിലും ഫലപ്രദമായും ടോയ്‌ലറ്റ് വൃത്തിയാക്കാന്‍ സാധിക്കും.അതിനുവേണ്ടി എളുപ്പത്തില്‍ ചെയ്യാന്‍ കഴിയുന്ന ഒരു മാര്‍ഗമാണ് ഇനി പറയാന്‍ പോകുന്നത്.

‘ജേണല്‍ ഓഫ് എന്‍വയോണ്‍മെന്റല്‍ ഹെല്‍ത്തില്‍’ പ്രസിദ്ധീകരിച്ച ഒരു പഠനം അനുസരിച്ച് ടോയ്‌ലറ്റ് പേപ്പറും വിനാഗിരിയും ചേര്‍ത്തുള്ള ഈ ഹാക്ക് വളരെ ഫലപ്രദമാണെന്ന് പറയുന്നു. കാരണം വിനാഗിരിയില്‍ അസറ്റിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് ടോയ്‌ലറ്റിന്‍റെ ഭാഗങ്ങളില്‍ കാണപ്പെടുന്ന ഇ.കോളി, സാല്‍മൊണെല്ല എന്നിവയുള്‍പ്പടെ വിവിധ ബാക്ടീരിയകളെ നശിപ്പിക്കാന്‍ കഴിയുന്നവയാണ്.

വിനാഗിരിയിലെ അസറ്റിക് ആസിഡ് ബാക്ടീരിയകളെ നശിപ്പിക്കുക മാത്രമല്ല സോപ്പ് മാലിന്യങ്ങള്‍, കഠിനമായ അഴുക്ക് എന്നിവ ഇല്ലാതാക്കാനും സഹായിക്കും. കഠിനമായ കെമിക്കല്‍ ക്ലീനറുകളില്‍ നിന്ന് വ്യത്യസ്തമായി ഇത് വിഷരഹിതവും സെപ്റ്റിക് സിസ്റ്റങ്ങള്‍ക്ക് സുരക്ഷിതവും കൂടിയാണ്.

ടോയ്‌ലറ്റ് പേപ്പര്‍ വിനാഗിരി ടെക്‌നിക് എങ്ങനെ ചെയ്യാം

ഒരു ടോയ്‌ലറ്റ് പേപ്പര്‍ റോള്‍ വിനാഗിരിയില്‍ മുക്കി ടോയ്‌ലറ്റ് പാത്രത്തില്‍ വയ്ക്കുക. ഇതിലെ വിനാഗിരി ക്രമേണ കുറേശെയായി പുറത്ത് വരികയും അത് ടൈലിലെ കറകളുമായും പൈപ്പിലെയും മറ്റും ഇരുമ്പ് പ്രതലവുമായും ദീര്‍ഘനേരം സമ്പര്‍ക്കം പുലര്‍ത്തുകയും കറകളും അണുക്കളും ഇല്ലാതാക്കുകയും ചെയ്യും. ദിവസവും ഇതുപോലെ വിനാഗിരിയില്‍ മുക്കിയ പേപ്പര്‍ റോളുകള്‍ വയ്ക്കാവുന്നതാണ്.

ഇത് ദിവസേനെയുള്ള ടോയ്‌ലറ്റ് ശുചിത്വത്തിനുള്ള മാര്‍ഗമാണ്. കുളിമുറികളില്‍ സാധാരണയായി കാണപ്പെടുന്ന ഇ.കോളി സ്റ്റാഫൈലോകോക്കസ് എന്നിവയുള്‍പ്പെടെയുളള അണുക്കള്‍ക്കെതിരെ വളരെ ഫലപ്രദവുമാണ് വിനാഗിരി. ഈ വിനാഗിരി പ്രയോഗം സ്ഥിരമായി പ്രയോഗിക്കുന്നത് ശുചിത്വം നിലനിര്‍ത്തുക മാത്രമല്ല ദോഷകരമായ ബാക്ടീരിയ അടിഞ്ഞുകൂടുന്നത് തടയുകയും ദുര്‍ഗന്ധം കുറയ്ക്കുകയും ടൈലുകള്‍, ഫ്യൂസറുകള്‍, സിങ്കുകള്‍ തുടങ്ങിയ ബാത്ത് റൂം ഭാഗങ്ങളുടെ ആയുസ് വര്‍ധിപ്പിക്കുകയും ചെയ്യും.

സുധിയുടെ മരണശേഷം 25കാരനുമായി രേണുവിന് ബന്ധം, ഗർഭിണിയായപ്പോൾ അബോർഷനും; സുധി ഉണ്ടായിരുന്നപ്പോഴും മറ്റു ബന്ധങ്ങളുണ്ടായിരുന്നു, ഗുരുതര ആരോപണവുമായി ഹനാൻ

0
Spread the love

പ്രേക്ഷകർക്ക് സുപരിചിതനും പ്രിയങ്കരനുമായ അന്തരിച്ച മിമിക്രി കലാകാരൻ കൊല്ലം സുധിയേക്കാൾ ഇപ്പോൾ ഫെയ്മസ് ആണ് ഭാര്യ രേണു സുധി. സുധിക്ക് പ്രസിദ്ധിയായിരുന്നുവെങ്കിൽ രേണുവിനെ പലപ്പോഴും തേടിയെത്തുന്നത് കുപ്രസിദ്ധിയാണ്. സുധിയുടെ മരണത്തിന് ശേഷം ചെറിയ ചെറിയ റീൽ വീഡിയോകളും നാടകവും മോഡലും ഒക്കെയായി തുടങ്ങിയ രേണു പിന്നീട് ഗ്ലാമറസ് ഫോട്ടോഷൂട്ടും വീഡിയോകളും ആൽബവും ഷോർട്ട് ഫിലിമുകളും ഒക്കെയായി കത്തിക്കയറുന്ന കാഴ്ചയാണ് കണ്ടത്. ഇപ്പോഴിതാ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന മത്സരാർത്ഥിയായ താരം ബിഗ്‌ബോസിലും വിലസുകയാണ്.

സുധിയുടെ ആദ്യ ബന്ധത്തിലുള്ള മൂത്തമകൻ കിച്ചുവിനെ സുധിയുടെ മരണശേഷം ചിലർ ചേർന്നു വെച്ചു നൽകിയ വീട് സ്വന്തമാക്കാൻ പുറത്താക്കി തുടങ്ങി ഏറ്റവും ഒടുവിൽ സുധിക്ക് ലഭിച്ച അവാർഡുകൾ ചാക്കിലാക്കി കട്ടിലിനടിയിൽ തള്ളി എന്നു വരെ തുടരെ രേണുവിനെതിരെ ആരോപണങ്ങൾ ഉയർന്നിരുന്നു. ചിലർ ചേർന്ന് സൗജന്യമായി വച്ച് നൽകിയ വീട് ചോരുന്നുവെന്ന് മാധ്യമങ്ങൾക്ക് മുന്നിൽ വന്ന് പറഞ്ഞതും ആദ്യം സുധിയല്ലാതെ ഒരാളെ പങ്കാളിയായി സ്വീകരിക്കില്ലെന്ന് പറഞ്ഞത് മാറ്റിപ്പറഞ്ഞതുമെല്ലാം വലിയ വിവാദമായിരുന്നു. രേണു ബിഗ്‌ബോസിൽ നല്ല പെർഫോമൻസുകളിലേക്ക് തിരിച്ചുവരുമ്പോൾ പുറത്തു റിയൽ ലൈഫിൽ നടക്കുന്നത് ബിഗ്‌ബോസിനെ വെല്ലുന്ന ട്വിസ്റ്റുകളും പ്ലോട്ടുകളുമാണ് എന്നതാണ് സത്യം. അതിൽ ഏറ്റവുമൊടുവിലത്തതായിരുന്നു മുൻ ബി​ഗ് ബോസ് മത്സരാർത്ഥിയായ ഹനാൻ രേണുവിനെതിരെ ഉന്നയിച്ച ഗുരുതര ആരോപണം. ഏർട്ടൽ-ഐഡിയ കമ്പനിയിൽ ഒരുമിച്ച് ജോലി ചെയ്ത കാലം മുതൽ രേണുവും ഹനാനും പരിചയക്കാരും സുഹൃത്തുക്കളുമാണ്. പിന്നീട് തെറ്റി പിരിയുകയായിരുന്നു. കൊല്ലം സുധി മരിച്ച് ഒരു മാസത്തിനുള്ളിൽതന്നെ ഒരു പയ്യനുമായി രേണുവിന് ബന്ധമുണ്ടായെന്നും സുധി ചേട്ടൻ ജീവിച്ചിരുന്ന കാലത്തും വേറെയും ഒന്ന് രണ്ട് റിലേഷനുകൾ രേണുവിന് ഉണ്ടായിരുന്നുവെന്നുമാണ് ഹനാൻ പറഞ്ഞത്.

എനിക്ക് സുധി ചേട്ടൻ ഉള്ള കാലത്തും ബന്ധങ്ങളുണ്ടായിരുന്നു. അത് സുധി ചേട്ടൻ അറിയാൻ ഒന്നും പോകുന്നില്ലല്ലോ എന്ന തരത്തിൽ ഒരു ടോക്ക് വന്നു. അത് പറഞ്ഞയുടൻ രേണു വിഴുങ്ങുകയും ചെയ്തു. അബദ്ധത്തിൽ ചാടി വന്നതാണ്. രേണുവുമായി ബന്ധമുണ്ടായിരുന്ന പയ്യന് 25 വയസ് മാത്രമേയുള്ളുവെന്നാണ് കൂട്ടുകാരി വഴി അറിഞ്ഞത്. ഫിസിക്കൽ റിലേഷനും രേണുവിന് ആ പയ്യനുമായി ഉണ്ടായിരുന്നു. ​ഗർഭിണിയായി.ഇക്കാര്യം എനിക്കും ആ കൂട്ടുകാരിക്കും രേണുവിനൊപ്പം ആശുപത്രിയിൽ പോയ ചേച്ചിക്കും മാത്രമെ ആദ്യം അറിയുമായിരുന്നുള്ളു. സുധി മരിച്ചശേഷം നടന്ന കാര്യങ്ങളാണ്. രേഷ്മ തങ്കച്ചൻ എന്ന പേരിലാണ് ആശുപത്രിയിൽ ചികിത്സ തേടിയത് എന്നാണ് ഹനാൻ പറഞ്ഞത്. പലരിൽ നിന്നും കേട്ട കാര്യങ്ങൾ പറഞ്ഞുവെന്ന് അല്ലാതെ തെളിവുകളൊന്നും ഹനാൻ പുറത്ത് വിട്ടിട്ടില്ല.

അതേസമയം രേണു ബിഗ്‌ബോസിൽ ഇത്തരം ആരോപണങ്ങൾക്ക് പ്രതികരിക്കാൻ കഴിയ്യാതെ ഇരിക്കുന്ന സാഹചര്യത്തിൽ ഹനാൻ പറയുന്ന കാര്യങ്ങൾ മുഖവിലയ്ക്ക് എടുക്കേണ്ട എന്നാണ് ബഹുഭൂരിപക്ഷം പേരും സോഷ്യൽ മീഡിയയിൽ കുറിക്കുന്നത്. ഹനാൻ എന്തിനാണ് തെളിവില്ലാതെ ഇങ്ങനെ സംസാരിക്കുന്നത് ബിഗ്‌ബോസിൽ നിന്നും പുറത്താക്കാനുള്ള തന്ത്രമാണോയെന്നും അതോ മറ്റു വിരോധങ്ങൾ എന്തെങ്കിലും കൊണ്ടാകുമോയെന്ന് മറ്റു പലരും സംശയിക്കുന്നു. ഹനാൻ വൈരാ​ഗ്യം തീർക്കാൻ കെട്ടിച്ചമച്ച കഥയാണെങ്കിലും അല്ലെങ്കിലും രേണു പുറത്തിറങ്ങിയ ശേഷം മറുപടി കൊടുക്കട്ടെ എന്നാണ് മറ്റൊരു പക്ഷം.

മലയാളത്തിന്റെ മാർവൽ! ‘ലോക’യെ പ്രശംസിച്ച് സൗബിനും സാമന്തയും, വമ്പൻ കുതിപ്പിൽ സിനിമ

0
Spread the love

ഡൊമിനിക് അരുൺ സംവിധാനം ചെയ്ത കല്യാണി പ്രിയദർശൻ നായികയായെത്തിയ ‘ലോക ചാപ്റ്റർ 1: ചന്ദ്ര’യ്ക്ക് മികച്ച പ്രേക്ഷക പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ‘ലോക’ എന്ന് പേരുള്ള ഒരു സൂപ്പർ ഹീറോ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ചിത്രമാണ് ‘ചന്ദ്ര’. സൂപ്പർഹീറോ ആയ ‘ചന്ദ്ര’ എന്ന് പേരുള്ള കഥാപാത്രമായി കല്യാണി പ്രിയദർശൻ വേഷമിട്ടിരിക്കുന്ന ചിത്രത്തിൽ ‘സണ്ണി’ എന്നാണ് നസ്‌ലൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ഫാന്റസി ഴോണറിൽ പുറത്തിറങ്ങിയ ചിത്രത്തിന് ആദ്യ ദിവസം മുതൽ മികച്ച പ്രതികരണമാണ് എല്ലായിടത്ത് നിന്നും ലഭിച്ചുകൊണ്ടിരിക്കുന്ന

ഇപ്പോഴിതാ ചിത്രത്തെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് സൗബിൻ ഷാഹിറും സാമന്തയും. മലയാളത്തിൽ ഒരു പുതുയുഗം പിറന്നു എന്നാണ് സൗബിൻ സമൂഹ മാധ്യമങ്ങളിൽ കുറിച്ചത്. അതേസമയം ലോകയെ കുറിച്ചുള്ള ഒരു വാർത്ത പങ്കുവെച്ചുകൊണ്ടാണ് സാമന്ത ചിത്രത്തെ പ്രശംസിച്ചത്. മലയാളത്തിലെ ആദ്യ ലേഡി സൂപ്പർഹീറോ ചിത്രമാണ് ലോക. മലയാളത്തിന്റെ മാർവൽ എന്നാണ് ചിത്രം കണ്ടിറങ്ങിയ പ്രേക്ഷകർ ഒന്നടങ്കം പറയുന്നത്. കല്യാണി പ്രിയദര്‍ശന്റെ മികച്ച പ്രകടനം തന്നെയാണ് ലോകയുടെ ആകര്‍ഷണം. മലയാളം ഇന്നുവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള ചിത്രമാണ് എന്നും മികച്ച ഇന്റര്‍വെല്‍ ബ്ലോക്കാണെന്നും അഭിപ്രായങ്ങള്‍ വരുന്നു.

ഇൻസ്‌പെക്ടർ നാച്ചിയപ്പ ഗൗഡ എന്ന കഥാപാത്രമായി തമിഴ് താരം സാൻഡിയും ‘വേണു’ ആയി ചന്ദുവും, ‘നൈജിൽ’ ആയി അരുൺ കുര്യനും ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നു. ശാന്തി ബാലചന്ദ്രൻ, ശരത് സഭ എന്നിവരും ചിത്രത്തിന്റെ താരനിരയിലുണ്ട്. ഒന്നിലധികം ഭാഗങ്ങളിൽ ഒരുങ്ങുന്ന ഒരു സിനിമാറ്റിക്ക് യൂണിവേഴ്‌സിൻ്റെ ആദ്യ ഭാഗമാണ് ‘ലോക – ചാപ്റ്റർ വൺ: ചന്ദ്ര’.

‘ഫഹദ് ഫാസിൽ ആദ്യം എന്നെ സത്യൻ അങ്കിൾ എന്നായിരുന്നു വിളിച്ചിരുന്നത് ഇപ്പോൾ ആ വിളിയങ്ങ് മാറ്റി; സീനിയറാണെന്നതൊക്കെ ഇല്ലതായി’

0
Spread the love

സത്യൻ അന്തിക്കാട് സിനിമകൾ എന്നും മലയാളികൾക്ക് പ്രിയപ്പെട്ടതാണ്. കൊല്ലും കൊലയ്ക്കും പ്രതികാരത്തിനുമപ്പുറം സാധാരണ മനുഷ്യരെയും അവരുടെ വിചാര-വികാരങ്ങളെയും ജീവിക്കുന്ന പശ്ചാത്തലങ്ങളെയും ദൃശ്യഭംഗിയോടെ വെള്ളിത്തിരയിൽ എത്തിക്കും അദ്ദേഹം. ഏറെ കാലമായി സിനിമാലോകവും ആരാധകരും കാത്തിരുന്ന സത്യൻ അന്തിക്കാട്-മോഹൻലാൽ കൂട്ടുകെട്ടിലൊരുങ്ങിയ ‘ഹൃദയപൂർവ്വം’ കഴിഞ്ഞദിവസം റിലീസ് ചെയ്തിരുന്നു. വിജയകരമായി തിയറ്ററിൽ മുന്നേറിക്കൊണ്ടിരിക്കുകയാണ് ചിത്രമിപ്പോൾ. സിനിമയുടെ പ്രമോഷന്റെ ഭാഗമായി നൽകിയ അഭിമുഖത്തിൽ, സത്യൻ അന്തിക്കാട് ഫഹദ് ഫാസിലിനെ കുറിച്ച്‌ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

ഫഹദ് ഫാസിൽ ആദ്യമൊക്കെ സത്യൻ അങ്കിൾ എന്നായിരുന്നു വിളിച്ചിരുന്നത്, പക്ഷെ ഷൂട്ടിംഗ് തുടങ്ങുമ്പോൾ സത്യേട്ടാ എന്നാണ് വിളിക്കുന്നതെന്നും സത്യൻ അന്തിക്കാട് പറയുന്നു. ഇങ്ങനെയാണ് തങ്ങൾക്കിടയിൽ അതിർവരമ്പുകൾ ഇല്ലാതായതെന്നും അദ്ദേഹം പറഞ്ഞു. ഇതിന് വലിയൊരു മാറ്റം കൊണ്ടുവരാനാകും. നമ്മൾ സീനിയറാണെന്നും തങ്ങളുടെയൊക്കെ അച്ഛന്റെ കൂടെയുള്ള ആളാണെന്നും അവർക്ക് തോന്നുമ്പോഴാണ് പ്രശ്നം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തമിഴിൽ വീണ്ടും ഭാഗ്യം പരീക്ഷിക്കാൻ അനശ്വര; നായകൻ ഹിറ്റ് ചിത്രത്തിന്റെ സംവിധായകൻ

0
Spread the love

തമിഴ് സിനിമയിൽ തരം​ഗമാകാൻ വീണ്ടും അനശ്വര രാജൻ എത്തുന്നു. പുതിയ ചിത്രത്തിൽ നായികയായി അനശ്വര രാജൻ എത്തുന്നു എന്ന വാർത്തയാണ് ഇപ്പോൾ പ്രചരിക്കുന്നത്.ടൂറിസ്റ്റ് ഫാമിലി’ എന്ന ചിത്രത്തിന്റെ സംവിധായകൻ അഭിഷൻ ജിവിന്ത് നായകനായി എത്തുന്ന ചിത്രത്തിൽ, സൗന്ദര്യ രജനികാന്തിന്റെ സയൺ പിക്ചേഴ്സും എംആർപി എന്റർടൈൻമെന്റും ചേർന്നാണ് നിർമ്മാണം.ചിത്രത്തിൽ അനശ്വര ‘മോനിഷ’ എന്ന കഥാപാത്രത്തെ അവതരിപ്പിക്കും എന്നാണ് വിവരം.

ചിത്രത്തിന്റെ പേര് ഇതുവരെ പുറത്തു വന്നിട്ടില്ല. ‌ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. സംഗീത സംവിധാനം ശ്രേയസ് കൃഷ്ണയും മ്യൂസിക് ഷാൻ റഹ്മാനും. മലയാളത്തിൽ തുടർച്ചയായി ഹിറ്റുകൾ നൽകിയ അനശ്വര രാജന്റയുടെ തമിഴ് വരവ് ആരാധകരിൽ കൂടുതൽ ആകാംക്ഷയാണ് സൃഷ്ടിക്കുന്നത്.

ഭർത്താവായതിനാൽ ന്യായീകരിക്കുകയല്ല ശ്രീ നിരപരാധിയാണെന്ന് എനിക്ക് ഉറപ്പുണ്ട്; നടിയുടെ പരാതിയിൽ നിയമപരമായി മുന്നോട്ട് പോകുമെന്ന് സ്നേഹ

0
Spread the love

തന്റെ ഭർത്താവും നടനുമായ എസ്.പി. ശ്രീകുമാറിനെതിരെ പ്രമുഖ നടി നൽകിയ പരാതിയിൽ പല തവണ പ്രതികരണവുമായി ഭാര്യയും നടിയുമായ സ്നേഹ ശ്രീകുമാർ രംഗത്തെത്തിയിരുന്നു. ശ്രീകുമാറിന്റെ നിരപരാധിത്വം തെളിയിക്കാൻ ഏതറ്റം വരെയും പോകുമെന്നും സ്നേഹ പറഞ്ഞിരുന്നു. ഇക്കാര്യത്തിൽ മറ്റൊരു വിശദീകരണവുമായി എത്തിയിരിക്കുകയാണ് സ്നേഹ. ശ്രീകുമാർ നിരപരാധിയാണെന്ന് തനിക്ക് 100 ശതമാനം ഉറപ്പുണ്ടെന്നും എത്ര വർഷങ്ങൾ എടുത്താലും നിയമപരമായി മുന്നോട്ട് പോകുമെന്നും സ്നേഹ പറയുന്നു. തന്റെ സുഹൃത്തിനെതിരെ തെറ്റായ ആരോപണങ്ങൾ ഉന്നയിച്ചാൽ പ്രതികരിക്കുമെന്നും നടി വ്യക്തമാക്കി.

“ഈ കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് പുറമെ, ഒരു തരത്തിലുള്ള നെഗറ്റീവ് കമന്റുകളോ സൈബർ ആക്രമണങ്ങളോ എനിക്ക് നേരിടേണ്ടി വന്നിട്ടില്ല. സോഷ്യൽ മീഡിയയിലെ കമന്റുകൾ വായിക്കുന്ന ആളല്ല ഞാൻ. എന്റെ സുഹൃത്തുക്കൾ എനിക്ക് ചിലത് അയച്ചു തരാറുണ്ട്. മറുപടി നൽകണമെന്ന് എനിക്ക് തോന്നുന്ന കാര്യങ്ങൾക്ക് ഞാൻ പറഞ്ഞിട്ടുണ്ട്. എനിക്ക് അറിയാത്ത ആരുടെയൊക്കെയോ എവിടെ നിന്നോ ഉള്ള കമന്റുകൾ എന്നെ ബാധിക്കുന്നില്ല. എന്നെ കൂടുതൽ വേദനിപ്പിക്കുന്നത് എന്റെ ചുറ്റുമുള്ള ചില ആളുകളാണ്. ശ്രീ എവിടേക്കാണ് പോകുന്നതെന്നും എല്ലാ ദിവസവും എന്താണ് ചെയ്യുന്നതെന്നും എന്നോട് പറയാറുണ്ട്”

“സത്യം എന്താണെന്ന് എനിക്കറിയാം. ഞങ്ങൾ ഇതിനെ നിയമപരമായി നേരിടുകയാണ്. ഞങ്ങൾ അവരുമായി തർക്കത്തിനില്ല. ഞങ്ങൾ ജയിച്ചു കാണിക്കുക ആണ് വേണ്ടത്. ഒരു തരത്തിലും വിട്ടുവീഴ്ച ചെയ്യാൻ ഞാൻ തയ്യാറല്ല. എന്റെ ഭർത്താവിനെതിരെ കേസ് വന്നല്ലോ, എന്റെ പടവും എന്റെ മകന്റെ പടവും വരെ യൂട്യൂബിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്, അതിന്റെ പേരിൽ കരയാനോ എന്റെ വികാരങ്ങൾ അടക്കി നിർത്താനോ ഞാൻ തയ്യാറല്ല. അത് എന്റെ ശൈലിയല്ല. അദ്ദേഹം എന്റെ ഭർത്താവായതിനാൽ ഞാൻ ന്യായീകരിക്കുകയാണെന്നും മറ്റ് മാർഗമില്ലെന്നും ചിലർ പറയും. ഈ കേസിൽ ശ്രീ നിരപരാധിയാണെന്ന് എനിക്ക് ഉറപ്പുണ്ട്. അതൊരിക്കലും എന്റെ ഭർത്താവായതുകൊണ്ടല്ല, എന്റെ സുഹൃത്തിനെതിരെയാണെങ്കിലും, ആരെങ്കിലും തെറ്റായ ആരോപണങ്ങൾ ഉന്നയിച്ചാൽ ഞാൻ പ്രതികരിക്കും. എത്ര വർഷങ്ങൾ എടുത്താലും ഞാൻ നിയമപരമായി മുന്നോട്ട് പോകും” സ്നേഹ ശ്രീകുമാർ വ്യക്തമാക്കി.

ഞാൻ ആഭാസനാണ് പെണ്ണ് പിടിയനാണെന്നൊക്കെ ഭാര്യ എന്റെ മകളോട് പറഞ്ഞു; ഓമനിച്ചു വളർത്തിയ മകൾ ഇന്ന് അന്യ, കൊല്ലം തുളസി

0
Spread the love

വില്ലൻ വേഷങ്ങളിൽ തിളങ്ങിയ നടനാണ് കൊല്ലം തുളസി. നെഗറ്റീവ് കഥാപാത്രങ്ങളിൽ തന്റെ നടന വിസ്മയങ്ങൾ കൊണ്ടുവന്ന് പ്രേക്ഷകരെ പിടിച്ചിരുത്തിയ നടൻ. ഇക്കഴിഞ്ഞ ദിവസം ഗാന്ധിഭവനിൽ നടന്ന പരിപാടിയിൽ താനും ഒരിക്കൽ ഗാന്ധി ഭവനിൽ അഭയം തേടിയിരുന്നുവെന്നും തനിക്ക് കാൻസർ ബാധിച്ച സമയത്ത് നിഷ്കരുണം ഭാര്യയും മകളും തന്നെ തള്ളി കളഞ്ഞ് പോവുകയായിരുന്നുവെന്നുമാണ് കൊല്ലം തുളസി പറഞ്ഞത്. ആറ് മാസകാലത്തോളം ​ഗാന്ധിഭവനിലെ അന്തേവാസിയായിരുന്നുവെന്നും ഭാര്യ പലതും പറഞ്ഞ് തെറ്റിദ്ധ​രിപ്പിച്ചതുകൊണ്ടാണ് മകളും തന്നെ ഉപേക്ഷിച്ചതെന്നുമാണ് അദ്ദേഹം പറഞ്ഞത്. ഇപ്പോഴിതാ ദി ക്യുവിന് നൽകിയ അഭിമുഖത്തിൽ ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരുത്തിയിരിക്കുകയാണ് കൊല്ലം തുളസി.

തിമൂന്ന് വർഷം മുമ്പാണ് എനിക്ക് കാൻസർ വന്നത്. കാൻസർ വന്നശേഷം സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിച്ച് ഞാൻ പാപ്പരായി. അന്ന് മകൾക്ക് ബാം​ഗ്ലൂരിൽ ജോലിയാണ്. കാൻസർ ബാധിച്ച് ഞാൻ ചികിത്സയിലായിരുന്ന സമയത്താണ് ഭാര്യ എന്നോട് പറയാതെ ഇറങ്ങിപ്പോയത്. ജോലിക്കാരിയോട് മാത്രമെ പോവുകയാണെന്ന് പറഞ്ഞുള്ളു. അവർക്ക് എന്ന സഹിക്കാൻ പറ്റുന്നില്ലെന്ന് തോന്നിയതുകൊണ്ടാകാം എന്നെ ഉപേക്ഷിച്ച് പോയത് എന്നാൽ തനിക്കുള്ള ആകെ വിഷമം തന്റെ മകളെപ്പോലും തന്നിൽ നിന്നും അകറ്റിയതാണെന്നും കൊല്ലം തുളസി പറയുന്നു.

ഞാൻ ഓമനിച്ചു വളർത്തിയ മകൾ പോലും ഇന്ന് എനിക്ക് അന്യയാണ്. അവൾ വലിയ എൻജിനിയർ ആണ്. മരുമകൻ ഡോക്ടറാണ്. അവർ ഓസ്ട്രേലിയയിൽ സെറ്റിൽ ചെയ്തിരിക്കുകയാണ്. ഫോണിൽ വിളിക്കുകപോലും ഇല്ല. അവർക്ക് ഞാൻ വെറുക്കപ്പെട്ടവനാണ്. ഞാൻ ആഭാസനാണ്, കള്ളുകുടിയനാണ്, പെണ്ണ് പിടിയനാണ് എന്നൊക്കെ ആ സ്ത്രീ എന്റെ മകളോട് പറഞ്ഞു. അമ്മ ഇങ്ങനൊക്കെ പറഞ്ഞാൽ മകൾ വിശ്വസിക്കും. പത്ത് മാസം ചുമന്ന് പ്രസവിച്ച കണക്കുണ്ടല്ലോ. ആ പത്ത് മാസത്തിനുശേഷം ബാക്കി എപ്പോഴും ചുമക്കുന്നത് അച്ഛന്മാരാണ്. പക്ഷെ ആ അച്ഛന്മാർക്ക് എങ്ങും പരി​ഗണനയില്ല. മക്കൾ പോലും ഓർക്കാറില്ല. ഞാൻ വിളിച്ചാൽ മോള് ഫോൺ എടുക്കാറില്ല കൊല്ലം തുളസി പറയുന്നു.

48-ാം വയസിൽ കല്യാണ യോഗം; നടൻ വിശാലിന്റെ വിവാഹനിശ്ചയം കഴിഞ്ഞു

0
Spread the love

തമിഴ് നടൻ വിശാലും നടി സായ് ധൻസികയും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞു. വിവാഹനിശ്ചയത്തിന്റെ വിവരം താരങ്ങൾ തന്നെയാണ് സമൂഹ മാദ്ധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചത്. ഇരുകുടുംബാംഗങ്ങളും മാത്രമടങ്ങുന്ന ചടങ്ങിലാണ് നിശ്ചയം നടന്നത്. ഈ വർഷം അവസാനം വിവാഹം നടത്താനാണ് തീരുമാനമെന്നാണ് വിവരം. ഇന്ന് വിശാലിന്റെ പിറന്നാൾ ദിനം കൂടിയാണ്. ‘എന്റെ ജന്മദിനത്തിൽ ആശംസകൾ അറിയിച്ച എല്ലാവർക്കും നന്ദി. ഇന്ന് ഒരു സന്തോഷ വാർത്ത കൂടി പങ്കുവയ്ക്കാനുണ്ട്. ഞങ്ങളുടെ വിവാഹനിശ്ചയം നടന്നു’- വിശാൽ കുറിച്ചു.

പതിനഞ്ചുവർഷം നീണ്ട സൗഹൃദത്തിനൊടുവിലാണ് തമിഴ് താരങ്ങളായ വിശാലും സായ് ധൻസികയും വിവാഹിതരാവുന്നത്. 48-ാം വയസിൽ പ്രണയസാഫല്യമായതിന്റെ ആഹ്ളാദത്തിലാണ് വിശാൽ. അടുത്തിടെ ധൻസിക നായികയായി എത്തുന്ന യോഗിഡാ എന്ന സിനിമയുടെ ഓഡിയോ ലോഞ്ച് ചടങ്ങിനിടെയാണ് വിശാൽ വിവാഹകാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചത്.

35 കാരിയായ ധൻസിക 2006ൽ റിലീസ് ചെയ്ത മാനത്തോടു മഴൈക്കാലം എന്ന സിനിമയിലൂടെ അഭിനയ രംഗത്തെത്തി. കബാലി, പേരാൺ മൈ, പരദേശി എന്നീ തമിഴ് ചിത്രങ്ങളിൽ ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിച്ചു. ദുൽഖർ സൽമാൻ നായകനായ ആന്തോളജി ചിത്രം സോളോയിൽ ഒരു നായികയായി മലയാളസിനിമയിലും തന്റെ സാന്നിദ്ധ്യം അറിയിച്ചു. എന്നാൽ വിശാലിന്റെ കൂടെ അഭിനയിച്ചിട്ടില്ല. താരസംഘടനയായ നടികർ സംഘത്തിന് സ്വന്തമായി ഒരു ഓഫീസ് കെട്ടിടം ലഭിച്ച ശേഷമേ താൻ വിവാഹം കഴിക്കൂവെന്ന് വിശാൽ മുൻപ് പറഞ്ഞിരുന്നു.

നടി വരലക്ഷ്മി ശരത് കുമാറുമായി വർഷങ്ങൾ നീണ്ട പ്രണയത്തിലായിരുന്നു വിശാൽ . ഇരുവരും ഗോസിപ്പ് കോളത്തിൽ നിറഞ്ഞു നിന്നു. എന്നാൽ ആ പ്രണയം വിവാഹത്തിൽ എത്തിയില്ല. 2019 ൽ തെലുങ്ക് നടി അനിഷ അല്ലു റെഡിയുമായി വിവാഹനിശ്ചയം കഴിഞ്ഞെങ്കിലും ആ ബന്ധവും വിവാഹത്തിൽ എത്തിയില്ല. ഇതേക്കുറിച്ച് വിശാലോ അനിഷയോ ഇതുവരെ പ്രതികരിച്ചിട്ടില്ല.

കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് ശെരിയെങ്കിൽ ഇത്തവണത്തെ ഓണം വെള്ളത്തിലാകും!

0
Spread the love

സംസ്ഥാനത്ത് ഇക്കുറി ഓണത്തിന് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുമായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. സെപ്റ്റംബർ നാലിന് ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം രൂപപ്പെടുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ ഏറ്റവും പുതിയ പ്രവചനം. ഇതിന്റെ ഫലമായി സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. 

സെപ്റ്റംബർ നാലിനാണ് ഉത്രാടം. ഇതിന്റെ പിന്നാലെയുള്ള തിരുവോണം, അവിട്ടം, ചതയം ദിവസങ്ങളിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ പ്രവചനത്തിൽ പറയുന്നു. പ്രവചനം ശക്തമായാൽ ഇക്കുറി ഓണം വെള്ളത്തിലാകുമോയെന്ന് ആശങ്ക നിലനിൽക്കുന്നുണ്ട്. 

അതേസമയം, കഴിഞ്ഞ ദിവസങ്ങളിൽ രൂപം കൊണ്ട് ന്യൂനമർദത്തിന്റെ ശക്തി കുറഞ്ഞുവരുന്നതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ന്യൂനമർദത്തിന്റെ സ്വാധീന ഫലമായി വെള്ളിയാഴ്ച വരെ സംസ്ഥാനത്ത് മഴ ഉണ്ടാകും. എന്നാൽ 30 മുതൽ സംസ്ഥാനത്ത് മഴയുടെ ശക്തി കുറയുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. 

നമ്മൾ സ്ഥിരമായി ഉപയോഗിക്കുന്ന നിരവധി സാധനങ്ങളുടെ വില കുത്തനെ താഴേക്ക്? കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം ഗുണമാകുമോ?

0
Spread the love

ചരക്കുസേവന നികുതി(ജി.എസ്.ടി) കുറയ്ക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം രാജ്യത്ത് അവശ്യ സാധനങ്ങളുടെ വില ഗണ്യമായി താഴാന്‍ സഹായിച്ചേക്കും. 12ശതമാനം, 28 ശതമാനം നികുതി സ്ലാബുകള്‍ ഒഴിവാകുന്നതോടെ സാധാരണക്കാര്‍ ഉപയോഗിക്കുന്ന പ്രധാന ഉത്പന്നങ്ങളുടെയെല്ലാം വില ഗണ്യമായി കുറയുമെന്നാണ് വിലയിരുത്തുന്നത്. ബിസിനസ് ക്ളാസിലെ വിമാന യാത്ര മുതല്‍ ലൈഫ് ഇന്‍ഷ്വറന്‍സ് പ്രീമിയത്തില്‍ വരെ കുറവുണ്ടാകാന്‍ ജി.എസ്.ടി പരിഷ്‌കരണം സഹായമാകും. ഒക്ടോബറില്‍ പുതിയ ജി.എസ്.ടി നിരക്ക് പ്രാബല്യത്തിലാകുമെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോഡി വ്യക്തമാക്കിയിരുന്നത്. ജി.എസ്.ടി പരിഷ്‌കരണം ഉത്സവകാല വിപണിയെ സാരമായി ബാധിക്കുമെന്ന ആശങ്ക വ്യാപാരികള്‍ക്കുണ്ട്.

സെപ്തംബര്‍ 3,4 തീയതികളില്‍ നടക്കുന്ന ജി.എസ്.ടി കൗണ്‍സിലില്‍ ഇക്കാര്യത്തില്‍ തീരുമാനമാകും. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉയര്‍ത്തുന്ന താരിഫ് വെല്ലുവിളിയെ നേരിടാനും വിപണിയില്‍ ഉണര്‍വേകാനുമാണ് ജി.എസ്.ടിയില്‍ മാറ്റം വരുത്തുന്നത്. ഇതിലൂടെ 12 ശതമാനം ജി.എസ്.ടിയുള്ള 99 ശതമാനം ഉത്പന്നങ്ങളുടെയും നികുതി അഞ്ച് ശതമാനമായി കുറയും. 28 ശതമാനം നികുതിയുള്ള 90 ശതമാനം ഉത്പന്നങ്ങളുടെയും നികുതി 18 ആകും. ഇതോടെ മരുന്നുകള്‍ക്കും നിത്യോപയോഗ സാധനങ്ങള്‍ക്കും വില കുറയും.

ഉത്പന്നം – നിലവിലുള്ളത് – വരുന്നത്

ബിസിനസ് ക്ലാസ് യാത്ര – 12%- 5%

7000രൂപയില്‍ താഴെയുള്ള ഹോട്ടല്‍- 12% – 5%

1200 സി.സിയില്‍ താഴെയുള്ള

പെട്രോള്‍, ഡീസല്‍ കാര്‍- 28%, 1-3% സെസ് – 18%

350 സിസിയില്‍ താഴെയുള്ള

മോട്ടോര്‍ വാഹനങ്ങള്‍- 28% – 18%

1000രൂപയില്‍ താഴെയുള്ള

ചെരുപ്പുകള്‍- 12% – 5%

1000 രൂപയില്‍ മേലുള്ള തുണിത്തരങ്ങള്‍ – 12% – 5%

ആരോഗ്യ ഇന്‍ഷ്വറന്‍സ് – 18% – 5% അല്ലെങ്കില്‍ ഉണ്ടാവില്ല

നെയ്യ് – 12 % – 5%

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts