Home Blog Page 71

ദിലീപ് അന്ന് വെറുതെ കൊടുത്തത് ആറരക്കോടി; പൃഥ്വിരാജ് അങ്ങനെ ചെയ്യുമോ? മല്ലിക സുകുമാരനെ വിമർശിച്ച് സംവിധായകൻ

0
Spread the love

താര സംഘടനായ അമ്മയുടെ തിരഞ്ഞെടുപ്പ് സമയത്ത് രൂക്ഷ വിമർശനവുമായി മല്ലിക സുകുമാരൻ രംഗത്തെത്തിയിരുന്നു. സംഘടനയിൽ തെറ്റു കണ്ടാല്‍ താൻ തുറന്നുപറയുമെന്നും അതിജീവിതയായ നടിയെ സംഘടനയിലേക്ക് തിരിച്ചെടുക്കണമെന്നും മല്ലിക സുകുമാരൻ വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ ദിലീപിനെ സപ്പോർട്ട് ചെയ്തും മല്ലിക സുകുമാരനെ വിമർശിച്ചും തന്റെ ചാനലിലൂടെ രംഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ ശാന്തിവിള ദിനേശ്. മഞ്ജു വാര്യർ അടക്കമുള്ളവരുടെ പിന്തുണ കണ്ടപ്പോൾ അവരുടെ കൂടെ വിശ്വസിച്ച് സംഘടനയ്ക്ക് പുറത്ത് പോയതാണ് അവരെന്നും എന്നാൽ മഞ്ജു തിരിച്ചു വരികയും അതിജീവിത പുറത്തുമാകുന്ന അവസ്ഥയാണ് കാണേണ്ടി വന്നതെന്ന് ചൂണ്ടിക്കാണിച്ച ശാന്തിവിള ദിനേശ് അതിജീവിത ബംഗളൂരുവിൽ മനസമാധാനത്തോടെ കഴിയുകയാണെന്നും പറയുന്നു.

മല്ലിക സുകുമാരൻ വെറുതെ വിവാദം ഉണ്ടാക്കരുതെന്നും അതിജീവിതയെ അങ്ങോട്ട് ചെന്ന് വിളിച്ച് സംഘടനയിലേക്ക് തിരിച്ചെടുക്കുന്നത് എന്തിനാണെന്നും ശാന്തിവിള ദിനേശ് ചോദിക്കുന്നു. അതിജീവിത തിരിച്ചുവരണമെന്ന് ആവശ്യപ്പെട്ടാൽ ശ്വേതമേനോൻ തിരിച്ചെടുക്കുമെന്നും കുക്കു അതിനെ എതി‌ക്കുകയുമില്ലെന്നും ശാന്തിവിള ദിനേശ് പറയുന്നു. എന്നാൽ ശ്വേതയ്ക്ക് പകരം മല്ലികയാണ് അമ്മയുടെ തലപ്പത്തെങ്കിൽ അതിജീവിതയുടെ കാല് പിടിക്കുമോ? എന്നും അദ്ദേഹം ചോദിച്ചു.

അതേസമയം ദിലീപിനെയും ശാന്തിവിള ദിനേശ് പിന്തുണച്ചു. അതീജീവിതയെ ആരും പുറത്താക്കിയതല്ല. പക്ഷേ, ദിലീപിനെ പുറത്താക്കിയതാണ്. അമ്മയ്‌ക്ക് ഫണ്ടുണ്ടാക്കാൻ വേണ്ടി മമ്മൂട്ടിക്കും സുരേഷ് ഗോപിക്കും ഒന്നും ചെയ്യാൻ സാധിക്കാതെ വന്നപ്പോൾ ദിലീപിന്റെ തലയിൽ വച്ച് കൊടുത്തു. അങ്ങനെ ആ സിനിമ ഞാൻ ചെയ്യാം എന്നും ട്വന്റി ട്വന്റി എന്ന സിനിമ ഓടിയാലും ഇല്ലെങ്കിലും സംഘടനയ്‌ക്ക് അഞ്ച് കോടി രൂപ നൽകാമെന്നും ദിലീപ് ഉറപ്പ് പറഞ്ഞതാണ്. ഒരുപാട് ലാഭം കിട്ടിയപ്പോൾ ആറരക്കോടി രൂപയാണ് അയാൾ സംഘടനയ്‌ക്ക് കൊടുത്തത്. ചേച്ചിയുടെ മകനാണെങ്കിൽ അങ്ങനെ ചെയ്യുമോ? അതൊക്കെ മല്ലിക ചേച്ചി ഓർക്കുന്നത് നല്ലതാണ് ‘ – ശാന്തിവിള ദിനേശ് പറഞ്ഞു.

ഈ സ്വർണവില എങ്ങോട്ട്? ഇന്ന് മാത്രം പവന് കൂടിയത് 520 രൂപ

0
Spread the love

സംസ്ഥാനത്ത് തുടർച്ചയായ മൂന്നാം ദിവസവും സർണവിലയിൽ വൻവർദ്ധനവ്. ഇന്ന് പവന് 520 രൂപ ഉയർന്ന് 75,760 രൂപയായി. ഗ്രാമിന് 65 രൂപ കൂടി 9,470 രൂപയായി. ഈ മാസത്തെ ഏ​റ്റവും ഉയർന്ന സ്വർണനിരക്കാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്നലെ പവന് 75,240 രൂപയും ഗ്രാമിന് 9,405 രൂപയുമായിരുന്നു. രാജ്യാന്തര സ്വർണവില ഔൺസിന് ഇന്ന് 3,400 ഡോളറിൽ നിന്നും 3,423 ഡോളറിലേക്കെത്തി.ഇന്ന് ഒരു ഗ്രാം 24 കാരറ്റ് സ്വർണത്തിന് 10,261 രൂപയും പവന് 82,648 രൂപയുമാണ് നിരക്ക്. 18 കാരറ്റിന് ഒരു ഗ്രാമിന് 7,696 രൂപയും പവന് 61,568 രൂപയുമാണ്.

ഈ മാസത്തെ ഏറ്റവും കുറവ് സ്വ‌ർണനിരക്ക് രേഖപ്പെടുത്തിയത് ഓഗസ്റ്റ് ഒന്നിനായിരുന്നു. അന്ന് പവന് 73,200 രൂപയും ഗ്രാമിന് 9,150 രൂപയുമായിരുന്നു. കേരളത്തിൽ ഇന്ന് ഒരു പവന്‍ ആഭരണം വാങ്ങുന്നവര്‍ക്ക് 81,000 രൂപ വരെ ചെലവാകും. 

ഓണം കല്യാണിയുടെ ‘ലോക’ തൂക്കിയോ? വമ്പൻ തിയറ്റർ റെസ്പോൺസ്

0
Spread the love

ന്ത്യൻ സിനിമയെ അനുദിനം ഞെട്ടിക്കുകയാണ് മലയാള സിനിമ. മേക്കിങ്ങിലും കണ്ടന്റിലും യാതൊരുവിധ വിട്ടുവീഴ്ചയുമില്ലാതെ പുറത്തിറക്കുന്ന മലയാള സിനിമയ്ക്ക് കാഴ്ചക്കാർ ഏറെയാണ്. അക്കൂട്ടത്തിലേക്ക് മറ്റൊരു സിനിമ കൂടി എത്തി കഴിഞ്ഞു. മലയാള സിനിമയ്ക് അഭിമാനമേകിയ ‘ലോക- ചാപ്റ്റർ വൺ: ചന്ദ്ര’. കല്യാണി പ്രിയദർശൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രം കഴിഞ്ഞ ദിവസം ആയിരുന്നു തിയറ്ററുകളിൽ എത്തിയത്. ആദ്യ ഷോ കഴിഞ്ഞത് മുതൽ തന്നെ വൻ പോസിറ്റീവ് റിവ്യൂകളാണ് എമ്പാടും ലഭിക്കുന്നത്.

ലോകയുമായി ബന്ധപ്പെട്ട പ്രശംസാ പോസ്റ്റുകൾ സോഷ്യൽ മീഡിയയിൽ നിറയുന്നതിനിടെ സിനിമയുടെ ഫസ്റ്റ് ഡേ കളക്ഷനും പുറത്തുവരികയാണ്. ട്രേഡ് അനലിസ്റ്റുകളുടെ റിപ്പോർട്ട് പ്രകാരം 2.65 കോടിയാണ് ആദ്യദിനം ലോക നേടിയിരിക്കുന്ന കളക്ഷൻ. ഇത് മുൻകൂട്ടിയുള്ള കണക്കാണ്. വരും മണിക്കൂറിൽ ഈ കളക്കിൽ മാറ്റം വരാം. ബുക്ക് മൈ ഷോയിൽ മികച്ച ബുക്കിം​ഗ് ആണ് ലോകയ്ക്ക് നടക്കുന്നത്. ഒപ്പം മികച്ച മൗത്ത് പബ്ലിസിറ്റിയും. രണ്ടാം ദിനമായ ഇന്ന് മുതൽ ലോകയുടെ വലിയൊരു കളക്ഷൻ പ്രയാണം തന്നെ കാണാൻ സാധിക്കുമെന്നാണ് വിലയിരുത്തലുകൾ.

അരുൺ ഡൊമിനിക് രചനയും സംവിധാനവും നിർവഹിച്ച ചിത്രമാണ് ലോക. കല്യാണി പ്രിയദർശന്റെ കരിയർ ബ്രേക് സിനിമയാകും ഇതെന്ന് നിസംശയം പറയാം. ദുൽഖർ സൽമാനാണ് ചിത്രം നിർമിച്ചിരിക്കുന്നത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം തിയറ്ററുകളിലുണ്ട്. സൂപ്പർഹീറോ ആയ ‘ചന്ദ്ര’ എന്ന് പേരുള്ള കഥാപാത്രമായി കല്യാണി പ്രിയദർശൻ വേഷമിട്ടിരിക്കുന്ന ചിത്രത്തിൽ ‘സണ്ണി’ എന്നാണ് നസ്‌ലൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ഇൻസ്‌പെക്ടർ നാച്ചിയപ്പ ഗൗഡ എന്ന കഥാപാത്രമായി തമിഴ് താരം സാൻഡിയും ‘വേണു’ ആയി ചന്ദുവും, ‘നൈജിൽ’ ആയി അരുൺ കുര്യനും ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നു. ശാന്തി ബാലചന്ദ്രൻ, ശരത് സഭ എന്നിവരും ചിത്രത്തിന്റെ താരനിരയിലുണ്ട്.

വർഷങ്ങളോളം ചാറ്റ് ചെയ്തും കൂട്ട് കൂടിയും രസിക്കും, എന്നിട്ട് പെട്ടെന്നൊരു ദിവസം ഒരാൾ മാത്രം പ്രതി; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് സീമ ജി നായർ

0
Spread the love

ലൈംഗികാരോപണങ്ങളിൽ കുടുങ്ങിയ രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എയ്ക്ക് പിന്തുണയുമായി നടി സീമ ജി നായർ. വഴിതെറ്റുന്നുണ്ടെങ്കിൽ രണ്ടുപേരും തുല്യ പങ്കാളികളായിരിക്കുമെന്നും അതിൽ ഒരാളെ മാത്രം എങ്ങനെ കുറ്റം പറയുമെന്നും നടി ചോദിച്ചു.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

പൊങ്കാല ഉണ്ടാവും എന്നറിഞ്ഞു കൊണ്ട് തന്നെയാണ് ഞാനിപ്പോ ഈ പോസ്റ്റ് ഇടുന്നത്…

കഴിഞ്ഞ ദിവസങ്ങളിൽ ഒരു ജീവൻ രക്ഷിക്കാനുള്ള ഓട്ടത്തിൽ ആയിരുന്നു… കമന്റ്ബോക്സ് ഓഫ് ചെയ്യുന്നില്ല.. പാപം ചെയ്യാത്തവർ കല്ലെറിയട്ടെ.

രാഹുൽ മാങ്കൂട്ടത്തിന് എതിരെയുള്ള ചർച്ചകളും, പ്രതിഷേധങ്ങളും ശക്തിപ്പെടുന്നത് കണ്ടിട്ട് എനിക്കോർമ്മ വരുന്നത്, കുറച്ച് നാളുകൾക്ക് മുന്നേ കേരളം കണ്ട ഏറ്റവും ജനകീയനായ ഒരു മുഖ്യമന്ത്രി ഏത് രീതിയിൽ ഇവിടെ തേജോവധം ചെയ്യപ്പെട്ടു എന്നുള്ളതാണ്… നിഷ്പക്ഷമായി ചിന്തിക്കുന്നവർക്ക് ബോധ്യമുള്ള കാര്യമാണ്. തുടർ ഭരണം ഉറപ്പായ സമയത്ത് തിരഞ്ഞെടുപ്പിന് തൊട്ടു മുന്നേ മകളുടെ പ്രായമുള്ള ഒരു സ്ത്രീയെയും ചേർത്ത് നട്ടാൽ കുരുക്കാത്ത, ഒരു “നുണബോംബ്” ഇവിടെ പൊട്ടിക്കുകയുണ്ടായി. ആ സമയത്ത് ഉമ്മൻ ചാണ്ടി സാറും അദ്ദേഹത്തിന്റെ കുടുംബവും അനുഭവിച്ച വേദനയുടെ ആഴം അളക്കാൻ ആർക്കും കഴിയില്ല. പിതൃതുല്യൻ എന്ന് പറഞ്ഞവർക്ക് അത് മാറ്റി പറയാൻ നിമിഷങ്ങൾ പോലും വേണ്ടി വന്നില്ല. ലൈംഗിക ചേഷ്ടകൾക്ക് വിധേയമാക്കി എന്നും പറഞ്ഞ് ഡേറ്റും സമയവും വരെ പുറത്ത് വന്നു. സ്വന്തം അച്ഛന്റെ പ്രായമുള്ള ആ മനുഷ്യൻ തന്റെ സദാചാരത്തെ ചോദ്യം ചെയ്തതോടെ തളർന്നു പോയ്കാണും… ഒരു മനുഷ്യനെ മാനസികമായി തകർക്കാനുള്ള ഏറ്റവും വലിയ ആയുധം അവരുടെ വ്യക്തിത്വം ഇല്ലാതാക്കുക എന്നുള്ളതാണ്. കള്ളമൊഴിയുടെ അടിസ്ഥാനത്തിൽ ഏറ്റവും വലിയ മാധ്യമവേട്ടയും, അവഹേളനങ്ങളും , കല്ലെറിയൽ വരെയും ഉണ്ടായി. ജനകീയനായ മുഖ്യമന്ത്രിയിൽ നിന്നും ആഭാസനായ മുഖ്യമന്ത്രിയായി അദ്ദേഹത്തെ മാറ്റി .. എല്ലാരും ചേർന്ന് അദ്ദേഹത്തെ വേട്ടയാടി.

ഒരു സാധാരണക്കാരന് കിട്ടുന്ന നീതിപോലും കിട്ടാതെ അന്വേഷണ കമ്മീഷന് മുന്നിൽ മണിക്കൂറുകൾ നീണ്ട ചോദ്യങ്ങൾക്ക് നടുവിൽ തളർന്നിരുന്നിട്ടുണ്ടാവും. അസുഖത്തിന്റെ കാഠിന്യത്തിനേക്കാളും ഉലഞ്ഞു പോയത് ഒരു കള്ളമൊഴിയുടെ അടിസ്ഥാനത്തിൽ കൂട്ടം കൂടി ആക്രമിക്കപ്പെട്ടപ്പോൾ ആയിരിക്കും. ഉമ്മൻ ചാണ്ടിസാറിന് എതിരെ മൊഴി കൊടുത്തവർ സ്വന്തം ഇഷ്ടപ്രകാരം ആയിരിക്കില്ല അങ്ങനെ പറഞ്ഞിട്ടുണ്ടാവുക. ആരുടെയൊക്കെയോ സമ്മർദ്ദങ്ങൾ അതിന്റെ പിന്നിൽ ഉണ്ടാവാം. ഉമ്മൻ ചാണ്ടി സാറിന്റെ മൃതദേഹവും വഹിച്ചു കൊണ്ടുളള വിലാപയാത്ര ദിവസങ്ങൾ പിന്നിടുമ്പോഴും ഞാൻ ടീവിയുടെ മുന്നിൽ നിന്നും മാറാതെയിരുന്നു. അന്ന് എന്റെ മുന്നിൽ ഉണ്ടായിരുന്ന ഒരു ചോദ്യം ആര് ജയിച്ചു ആര് തോറ്റു എന്നുള്ളതാണ്.

ചില പാർട്ടിയിൽ ഞാൻ കണ്ടിട്ടുള്ളത് അവരവരുടെ പാർട്ടിക്കാർ, നേതാക്കന്മാർ, എം എൽ എ മാർ, മന്ത്രിമാർ, എന്തിന് വേറെ, സാധാരണ പാർട്ടി പ്രവർത്തകർ പോലും എന്ത് വലിയ തെറ്റ് ചെയ്താലും “അതിന് ന്യായീകരണങ്ങൾ ഏറെയാണ്”. സദാചാര മൂല്യങ്ങളെ കാറ്റിൽ പറത്തി ഒരു കൂസലും ഇല്ലാതെയിരിക്കുന്നവർക്ക് ശക്തമായ കവചം തീർക്കാൻ അവർക്കറിയാം. അതിനെ ആരെങ്കിലും ചോദ്യം ചെയ്താൽ, കളളം സത്യവും, സത്യം കള്ളവുമായി മാറാൻ നിമിഷങ്ങൾ മതി. ഇവിടെ രാഹുൽ മാങ്കൂട്ടത്തിനെതിരെ ഒരു പരാതിയും ഉണ്ടായിട്ടില്ല (സമ്മർദ്ദം ചെലുത്തി പരാതി എടുത്തു കൂടായ്കയില്ല.

മുൻ അനുഭവങ്ങൾ അങ്ങനെയാണ്) എവിടെയെങ്കിലും ഒരാൾക്കായി വഴി തെറ്റില്ല. തെറ്റുന്നു എങ്കിൽ അതിൽ രണ്ട് പേരും തുല്യ പങ്കാളികളായിരിക്കും. അപ്പോൾ ഒരു പക്ഷത്തെ മാത്രം എങ്ങനെ കുറ്റം പറയും? വർഷങ്ങളോളം ചാറ്റ് ചെയ്തും കൂട്ട് കൂടിയും രസിക്കും, പെട്ടെന്ന് ഒരു ദിവസം ഒരാൾ മാത്രം പ്രതി പട്ടികയിൽ എത്തും. ഏതൊരാളിൽ നിന്നും മോശം സമീപനം വന്നാൽ ആ സ്പോട്ടിൽ പ്രതികരിക്കണം. വർഷങ്ങൾ കഴിഞ്ഞല്ല പ്രതികരിക്കേണ്ടത്. വർഷങ്ങളോളം എല്ലാം കൂട്ട് കൂടി ചെയ്തിട്ട് ഒരാൾ മാത്രം എല്ലാത്തിന്റെയും കുറ്റക്കാരൻ ആണ് എന്ന് പറയുന്നതിന്റെ ഔചിത്യബോധം മനസ്സിലാകുന്നില്ല. ഉഭയകക്ഷി ബന്ധത്തിലൂടെ നടക്കുന്ന അശ്ലീലങ്ങൾക്ക് ഒരു പക്ഷം മാത്രം മറുപടി പറഞ്ഞാൽ മതിയോ? നീതി എന്ന് പറയുന്നത് രണ്ട് ഭാഗത്തിനും ലഭിക്കേണ്ടതാണ്. അനീതി ചെയ്തിട്ടുണ്ടെങ്കിൽ രണ്ട് ഭാഗത്തും ബാധിക്കേണ്ടതുമാണ്. രാഹുലിനെതിരെ തിരിഞ്ഞവരുടെ ഫോൺ പരിശോധിച്ചാൽ, ഇതിലും വലുത് കിട്ടാൻ സാധ്യതയുണ്ട്. ഈ കേരളത്തിൽ ശ്രദ്ധ പതിപ്പിക്കേണ്ട എത്രയോ വലിയ വിഷയങ്ങൾ വേറെ ഉണ്ട്. അതിലോട്ടൊന്നും പോകാതെ ഈയൊരു വിഷയം മാത്രം ഫോക്കസ് ചെയ്യുന്നവരെ കാണുമ്പോൾ പുച്ഛമാണ് തോന്നുന്നത്. കേസില്ലേൽ കേസ് ഉണ്ടാക്കും. അതിന് തെളിവുകളും ഉണ്ടാക്കും, എന്നിട്ട് അറസ്റ്റ് ചെയ്യും… എതിർ ചേരിയിലെ തല വെട്ടി ചൂട് ചോര കുടിക്കാൻ കാത്ത് നിൽക്കുന്നവരുടെ ഇടയിൽ നിങ്ങൾ പിടിച്ച് നിൽക്കുക .

41 വർഷത്തെ അഭിനയ ജീവിതത്തിൽ മുഖം മൂടിയണിഞ്ഞ നിരവധി ആൾക്കാരെ ഞാൻ കണ്ടു, അതിൽ ആണുങ്ങളും പെണ്ണുങ്ങളും ഉണ്ട്. എല്ലാത്തിനും കൂടെ നിന്നിട്ട് ചതിക്കൽ പ്രസ്ഥാനവുമായി നടക്കുന്നവരോട് ഒന്നേ പറയാനുള്ളൂ. ഇതിലും വലുത് എന്തോ നിങ്ങളെ കാത്തിരിക്കുന്നു. മുൻ അനുഭവങ്ങൾ അതാണ് . എരിതീയിൽ എണ്ണയൊഴിച്ച് തരാൻ കുറെ പേരുണ്ടാകും, അവരുടെ ഉദ്ദേശം അവരുടെ ലക്ഷ്യം കണ്ടെത്തുക എന്നുള്ളതാണ്. അത് കഴിഞ്ഞാൽ പിന്നെ അവർക്ക് നിങ്ങളെ ആവശ്യമില്ല. തിരഞ്ഞെടുപ്പ് അടുത്തതിന്റെ വെടി പൊട്ടിക്കലുകൾ ആണ് ഇവിടെ നടക്കുന്നത്. രാഹുൽ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ശിക്ഷിക്കപ്പെടണം. അത് തെറ്റ് ചെയ്തെങ്കിൽ മാത്രമാണ്..

രാഹുൽ ഈശ്വറിനെ പോലുള്ള ചിലർ രാഹുലിനെ സപ്പോർട്ട് ചെയ്യുന്നത് കാണുമ്പോൾ സന്തോഷമുണ്ട്. എതിർ ചേരിയിലാണെങ്കിലും, അഭിപ്രായങ്ങൾ എതിർ സ്വരത്തിലാണെങ്കിലും , ചിന്തകൾ എതിർ

ദിശയിലാണെങ്കിലും ഒരു പ്രശ്നം വന്നപ്പോൾ രാഹുൽ ഈശ്വറിനെ പോലെ ചിലർ നിങ്ങളുടെ കൂടെ നിന്നു. ഈ സമയവും കടന്നുപോകും രാഹുൽ… നല്ലതിനായി കാത്തിരിക്കുക..

രേണു സുധി ചോദിച്ചത് ഞെട്ടിക്കുന്ന പ്രതിഫലം; ബിഗ്‌ബോസ് കൊടുത്തതും വലിയ തുക, മത്സരാർത്ഥികൾ ഒരു ദിവസം വാങ്ങുന്ന പ്രതിഫലം അറിയാം..

0
Spread the love

ബിഗ് ബോസ് മലയാളത്തിന്റെ ഏഴാം സീസൺ നടന്നുകൊണ്ടിരിക്കുകയാണ്. 19 മത്സരാർത്ഥികളുമായി ആരംഭിച്ച ഷോയിൽ ഇപ്പോൾ 17 പേരാണ് ശേഷിക്കുന്നത്. കോമണർ മത്സരാർത്ഥിയായ അനീഷ് ടിഎ, സീരിയൽ താരം അനുമോൾ, നടൻ ആര്യൻ കതൂരിയ, ഗായകൻ അക്ബർ ഖാൻ, ലെസ്ബിയൻ കപ്പിൾസായ ആദില നസിറിൻ & ഫാത്തിമ നൂറ, വ്ളോഗർ ഒനീൽ സാബു, നടി ബിന്നി സെബാസ്റ്റ്യൻ, നടൻ ഷാനവാസ് ഷാനു, നടൻ അഭിശ്രീ, കൊറിയോഗ്രാഫറായ നെവിൻ, സോഷ്യൽ മീഡിയ താരം രേണു സുധി, നടിയും അഭിഭാഷകയുമായ ശൈത്യ സന്തോഷ്, നടൻ അപ്പാനി ശരത്, സോഷ്യൽ മീഡിയ താരം റെന ഫാത്തിമ, നടിയും മോഡലുമായ ഗിസേലെ തക്രാൽ എന്നിവരാണ് ഇപ്പോൾ വീടിനകത്ത് ശേഷിക്കുന്ന മത്സരാർത്ഥികൾ. നടൻ മുൻഷി രഞ്ജിത്, റേഡിയോ ജോക്കിയായ ബിൻസി, നടി കലാഭവൻ സരിഗ, ഇന്റർവ്യൂവർ ശാരിക എന്നിവർ ഇതിനകം തന്നെ ബിഗ് ബോസിൽ നിന്നും എവിക്റ്റ് ആയി കഴിഞ്ഞു.

അപ്പാനി ശരത്

അങ്കമാലി ഡയറീസില്‍ വില്ലനായെത്തി മലയാള സിനിമാ ലോകത്ത് സുപരിചിതമായ മുഖമായി മാറിയ നടനാണ് അപ്പാനി ശരത്. അപ്പാനിയ്ക്ക് ഒരു ദിവസത്തിന് പ്രതിഫലമായി ബിഗ് ബോസ് നൽകുന്നത് 35000 രൂപയാണ് എന്നാണ് റിപ്പോർട്ട്.

ഷാനവാസ് ഷാനു

കുങ്കുമപ്പൂവ് എന്ന ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തിരുന്ന പരമ്പരയിലൂടെ മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറുകയായിരുന്നു ഷാനവാസ് ഷാനു. കുങ്കുമപ്പൂവിലെ രുദ്രൻ എന്ന കഥാപാത്രത്തിന് പുറമെ സീത എന്ന പരമ്പരയിലെ ഇന്ദ്രൻ എന്നീ റോളും ഷാനവാസിനെ ശ്രദ്ധേയനാക്കിയിരുന്നു. പ്രതിദിനം 35,000 രൂപയാണ് ഷാനവാസിന് പ്രതിഫലമായി ബിഗ് ബോസിൽ നിന്നും ലഭിക്കുക.

ജിസേൽ തക്രാൽ

ഹിന്ദി ബിഗ് ബോസിൽ പങ്കെടുത്ത അനുഭവവുമായിട്ടാണ് നടിയും മോഡലും സംരംഭകയുമായ ഗിസെലെ തക്രാൽ മലയാളം ബിഗ് ബോസിലേക്ക് എത്തിയിരിക്കുന്നത്. 30,000 രൂപയാണ് ഗിസേലേയുടെ പ്രതിഫലം എന്നാണ് റിപ്പോർട്ട്.

ബിന്നി സെബാസ്റ്റ്യൻ

‘ഗീതാഗോവിന്ദം’ പരമ്പരയിലൂടെ മലയാളി കുടുംബ പ്രേക്ഷകരുടെ മനം കവർന്ന താരമാണ് ബിന്നി സെബാസ്റ്റ്യൻ. ഡോക്ടർ കൂടിയാണ് ബിന്നി. പ്രതിദിനം 25,000 രൂപയാണ് ബെന്നിയ്ക്ക് പ്രതിഫലമായി ബിഗ് ബോസിൽ നിന്നും ലഭിക്കുക.

റെന ഫാത്തിമ

ബിഗ് ബോസ് സീസൺ ഏഴിലെ ഏറ്റവും പ്രായം കുറഞ്ഞ മത്സരാർഥിയാണ് റെന ഫാത്തിമ. 19 വയസാണ് റെനയുടെ പ്രായം. സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറായ റെനയ്ക്ക് പ്രതിദിനം 10,000 രൂപയാണ് പ്രതിഫലമായി ലഭിക്കുക.

അനുമോൾ

ബിഗ് ബോസിൽ ഈ സീസണിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന മത്സരാർത്ഥികളിൽ ഒരാൾ അനുമോളാണ്. 50,000 രൂപയാണ് അനുവിന് ഒരു ദിവസം പ്രതിഫലമായി ലഭിക്കുന്നത് എന്നാണ് റിപ്പോർട്ട്.

രേണു സുധി

രേണുവിന് ബിഗ് ബോസ് നൽകുന്ന പ്രതിഫലമാണ് ഏവരെയും അമ്പരപ്പിക്കുന്നത്. കുറഞ്ഞ സമയം കൊണ്ട് സമൂഹമാധ്യമങ്ങളിൽ വൈറലായി മാറുകയായിരുന്നു രേണു. ആൽബം ഷൂട്ടുകളും മോഡലിംഗും റീൽസുമെല്ലാമായി ഏറെ തിരക്കിൽ നിൽക്കുന്ന സമയത്താണ് രേണു ബിഗ് ബോസ് വീട്ടിലേക്ക് എത്തുന്നത്. 100 ദിവസം മാറി നിൽക്കുമ്പോൾ തനിക്കത് വലിയ രീതിയിൽ സാമ്പത്തികനഷ്ടം ഉണ്ടാക്കുമെന്ന് രേണു ബിഗ് ബോസ് ടീമിനെ അറിയിച്ചിരുന്നു എന്നാണ് റിപ്പോർട്ട്. അതിനാൽ തന്നെ, ദിവസം ഒരുലക്ഷം രൂപ വേണമെന്ന് രേണു ആവശ്യപ്പെട്ടിരുന്നെന്നും എന്നാൽ ഒടുവിൽ 50,000 രൂപയിൽ കരാർ ഉറപ്പിക്കുകയായിരുന്നു എന്നും റിപ്പോർട്ടുകളുണ്ട്. നിലവിൽ അനുമോളും രേണുവും ആണ് ഏറ്റവും കൂടുതൽ പ്രതിഫലം കൈപ്പറ്റുന്നത്.

ആര്യൻ കദൂരിയ

ആര്യൻ കദൂരിയ അടക്കമുള്ള ബാക്കി മത്സരാർത്ഥികൾക്കെല്ലാം പ്രതിദിനം 5,000 രൂപയാണ് പ്രതിഫലമെന്നാണ് റിപ്പോർട്ട്.

ഈ ഓണത്തിന് സദ്യയ്‌ക്കൊപ്പം ഉഗ്രനൊരു പരിപ്പ് പ്രഥമൻ ആയാലോ?

0
Spread the love

വരുന്നത് ഓണം പൂവും പൂക്കളവും ഓണക്കോടിയും ഉഗ്രനൊരു സദ്യയും കൂടിയായാലേ ഓണം തികയുകയുള്ളൂ. സദ്യയുടെ കാര്യമാണെങ്കിൽ സ്വാദിന്റെ പൂർണ ആസ്വാദനത്തിലെത്തണമെങ്കിൽ നല്ലൊരു പായസം കൂടി വേണമല്ലേ? എങ്കിൽ ഇത്തവണ ഉഗ്രനൊരു പരിപ്പ് പ്രഥമൻ ആയാലോ?

വേണ്ട ചേരുവകൾ

ചെറുപയർ പരിപ്പ് 250 ഗ്രാം
ശർക്കര 500 ഗ്രാം

ഒന്നാം പാൽ 1 കപ്പ്

രണ്ടാം പാൽ 3 കപ്പ്
മൂന്നാം പാൽ 4 കപ്പ്

നെയ്യ് 5 ടേബിൾസ്പൂൺ

ഏലക്കായ പൊടി ½ ടീസ്പൂൺ

ചുക്കുപൊടി ½ ടീസ്പൂൺ

ജീരകപ്പൊടി ½ ടീസ്പൂൺ

കശുവണ്ടി 2 സ്പൂൺ

മുന്തിരി 2 സ്പൂൺ

നാളികേരക്കൊത്ത് 2 സ്പൂൺ

വെള്ളം

തയ്യാറാക്കുന്ന വിധം

ആദ്യം ശർക്കര ഒരു കപ്പ് വെള്ളം ചേർത്ത് ഉരുക്കി വയ്ക്കുക. പരിപ്പ് കഴുകി വെള്ളം വാർത്ത് എടുക്കുക. ഒരു ഉരുളിയിലേക്ക് നെയ് ചേർത്ത് ചൂടാക്കി പരിപ്പ് ചേർത്ത് വറുക്കുക. പരിപ്പ് ചെറുതായി ബ്രൗൺ കളർ ആയാൽ മൂന്നാം പാലിൽ വേവിക്കുക .(പാലിന് പകരം വെള്ളത്തിലും വേവിക്കാം ) പരിപ്പ് മൂടി വച്ച് വേവിക്കുക. പരിപ്പ് നന്നായി വെന്തു വന്നാൽ ശർക്കര പാനി ചേർത്ത് നന്നായി യോജിപ്പിച്ചു ,പരിപ്പും ശർക്കരയും വരട്ടി എടുക്കണം .ശേഷം രണ്ടാം പാൽ ചേർക്കാം .രണ്ടാം പാൽ ചേർത്ത് പായസം ഒന്ന് കുറുകി വന്നാൽ ഒന്നാം പാൽ ചേർക്കാം . ഒന്നാം പാൽ ചേർത്ത് നന്നായി ചൂടായി വന്നാൽ പായസം സ്റ്റവിൽ നിന്നും മാറ്റാം. ഇനി ഒരു ചെറിയ പാനിൽ നെയ് ഒഴിച്ച് ചൂടായാൽ കശുവണ്ടിയും മുന്തിരിയും വറുത്ത് കോരി മാറ്റാം . ഇതേ നെയ്യിലേക്ക് തേങ്ങാക്കൊത്ത്‌ ചേർത്ത് വറുത്തെടുക്കണം .വറുത്തെടുത്ത തേങ്ങാക്കൊത്തും കശുവണ്ടി,മുന്തിരി എന്നിവ പായസത്തിൽ ചേർത്ത് കൊടുക്കാം .പായസത്തിലേക്കു ഏലക്കായ പൊടി,ചുക്കുപൊടി,ജീരകപ്പൊടി എന്നിവ കൂടി ചേർത്തു യോജിപ്പിച്ചാൽ ടേസ്റ്റി ആയ പരിപ്പ് പ്രഥമൻ തയ്യാർ….

മരിച്ചുപോയെന്നുകരുതി നല്ലത് പറയാൻ പറ്റുന്നില്ല; അത്രമാത്രം ട്രോമയിലൂടെ കടന്നുപോയി, സംവിധായകനെ കുറിച്ച് പ്രിയ മേനോൻ

0
Spread the love

അന്തരിച്ച സീരിയൽ സംവിധായകൻ ആദിത്യനെ കുറിച്ച് ഭാര്യ രോണു നടത്തിയ വെളിപ്പെടുത്തലുകൾ വലിയ ചർച്ചയായിരുന്നു. സീരിയൽ നടിയും ബിഗ്‌ബോസ് താരവുമായ സുചിത്രയുമായുള്ള ഭർത്താവിന്റെ സൗഹൃദമാണ് തങ്ങൾക്കിടയിലുണ്ടായ എല്ലാ പ്രശ്നങ്ങൾക്കും കാരണമെന്നും ഇത് കാരണം ഷൂട്ടിംഗ് സെ​റ്റിൽ വരെ എനിക്ക് പോകേണ്ടി വന്നിട്ടുണ്ടായിരുന്നുവെന്നുമാണ് അന്ന് രോണു പറഞ്ഞത്. ഇപ്പോഴിതാ സംവിധായകൻ ആദിത്യനെ കുറിച്ച് മറ്റൊരു തുറന്നു പറച്ചിൽ നടത്തുകയാണ് വാനമ്പാടി സീരിയലിൽ ഒരു പ്രധാന കഥാപാത്രത്തെ കൈകാര്യം ചെയ്ത പ്രിയ മേനോൻ. തനിക്കും ആദിത്യനുമിടയിൽ ചില പ്രശ്നങ്ങളുണ്ടായിരുന്നുവെന്നും മരിച്ചുപോയെന്നുകരുതി അയാളെക്കുറിച്ച് നല്ലത് പറയാൻ തനിക്ക് പറ്റുന്നില്ല എന്നുമാണ് നടി പറഞ്ഞത്.

‘മരിച്ചുപോയെന്നുകരുതി അയാളെക്കുറിച്ച് എനിക്ക് നല്ലത് പറയാൻ പറ്റുന്നില്ല. ഒരു ടെക്നീഷ്യൻ എന്ന നിലയിൽ വളരെ നല്ലയാളാണ്. ഉറക്കമില്ല, എല്ലാവരെക്കാളും നേരത്തെ വന്ന് സ്‌റ്റോറി എഴുതുന്നുണ്ടാകും. വർക്കിൽ പെർഫെക്ടാണ്. പക്ഷേ ഒരു മനുഷ്യനെന്ന നിലയിൽ ഞാൻ ബഹുമാനിക്കില്ല. അത്രമാത്രം ട്രോമയിലൂടെ കടന്നുപോയി. എന്നെ സെറ്റിൽ ഒറ്റപ്പെടുത്തിയിട്ടുണ്ട്. ആരുമായും മിണ്ടാൻ പാടില്ല. കുറേക്കാര്യങ്ങൾ നടന്നിട്ടുണ്ട്- പ്രിയ മേനോൻ പറയുന്നു.

ഒരു നോ പറഞ്ഞതുകൊണ്ടാണ് അത്രയും അനുഭവിച്ചത്. നോ പറഞ്ഞുകഴിഞ്ഞാൽ ആര് സപ്പോർട്ട് ചെയ്യും? ഒരാളും കാണില്ല. എല്ലാവരും ഒറ്റക്കെട്ടായി നിന്നാൽ അവിടെയൊരു മാറ്റം വരും. ഒരു പെണ്ണിനെ പെണ്ണ് തന്നെ സഹായിക്കണം. ഒരു പെണ്ണിനെ ഏറ്റവും ദ്രോഹിക്കുന്നത് മറ്റൊരു സ്ത്രീയാണ്.ആ സ്ത്രീ ആരാണെന്ന് ആ സീരിയലിന്റെ ലൊക്കേഷനിലുണ്ടായിരുന്ന കുട്ടികൾ വരെ പറഞ്ഞുതരും. പക്ഷേ എല്ലാത്തിന്റെയും പിന്നിൽ ഈയൊരാളായിരുന്നു. പക്ഷേ ക്യാപ്റ്റൻ ഓഫ് ദ ഷിപ്പ് നന്നായാൽ ഒരു പ്രശ്നവുമുണ്ടാകില്ല. ശരിക്കും കുറേ ഫേസ് ചെയ്തു. ആ സീരിയലിൽ നിന്ന് ഇറങ്ങിക്കോളാൻ പറഞ്ഞ് വീട്ടിൽ ഫുൾ സപ്പോർട്ടായിരുന്നു. ഇതുകൊണ്ടല്ല ഞാൻ ജീവിക്കുന്നത്. പക്ഷേ ഒരാൾ കാരണം തോറ്റ് ഓടാൻ പറ്റുമോ- പ്രിയ മേനോൻ പറയുന്നു.

മാസാമാസം 9250 രൂപ കൈയിൽ കിട്ടും; തപാൽ വകുപ്പിന്റെ ഈ പദ്ധതി നിങ്ങൾക്ക് ജോലിക്കൊപ്പം അധിക വരുമാനം നൽകും

0
Spread the love

വരുമാനത്തിന്റെ ഒരു നിശ്ചിത ഭാഗം ഭാവിയിലെ ആവശ്യങ്ങൾക്കായി സൂക്ഷിച്ചുവയ്ക്കുന്നവരുണ്ട്. അതിനായി നിരവധി നിക്ഷേപപദ്ധതികളും നിലവിലുണ്ട്. തപാൽ വകുപ്പിന്റെ കീഴിലുളള നിരവധി പദ്ധതികൾ നിക്ഷേപകർക്ക് മികച്ച ലാഭമാണ് നൽകുന്നത്. പോസ്‌​റ്റ് ഓഫീസ് റെക്കറിംഗ് ഫണ്ട്, പ്രതിമാസ വരുമാന പദ്ധതി, കിസാൻ വികാസ് പത്ര അവയിൽ ചിലതാണ്. പ്രതിമാസം നിങ്ങളുടെ അക്കൗണ്ടിൽ 9,250 രൂപ എത്തിയാലോ? അതിനു സഹായിക്കുന്നതാണ് പോസ്‌​റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതി.

ഒരു നിശ്ചിത തുക ഒ​റ്റത്തവണയായി ഈ പദ്ധതിയിൽ നിക്ഷേപിക്കുകയാണെങ്കിൽ നിങ്ങൾക്ക് പ്രതിമാസം നല്ലൊരു തുക കൈയിൽ കിട്ടും. പദ്ധതിയിൽ ഒ​റ്റതവണയായി 15 ലക്ഷം രൂപ നിക്ഷേപിക്കുകയാണെങ്കിൽ പ്രതിമാസം നിങ്ങൾക്ക് 9,250 രൂപ കിട്ടും. അതായത് 7.4 ശതമാനം പലിശനിരക്കിലാണ് ഈ തുക ലഭിക്കുന്നത്. അഞ്ച് വർഷമാണ് പദ്ധതിയുടെ കാലാവധി. ഈ കാലയളവിനുളളിൽ നിക്ഷേപകൻ മരിക്കുകയാണെങ്കിൽ നോമിനിക്ക് പണം പിൻവലിക്കാൻ സാധിക്കും.


നിക്ഷേപം
ആയിരം രൂപ നിക്ഷേപിച്ച് ഈ പദ്ധതിയിൽ ചേരാവുന്നതാണ്. ഒ​റ്റയ്‌ക്കോ അല്ലെങ്കിൽ സംഘമായോ ഈ പദ്ധതിയിൽ അക്കൗണ്ട് എടുക്കാം. ഒ​റ്റയ്ക്കാണ് നിങ്ങൾ പദ്ധതിയിൽ ചേരുന്നതെങ്കിൽ ഒമ്പത് ലക്ഷം രൂപ വരെ ഒ​റ്റത്തവണയായി നിക്ഷേപിക്കാം. ജോയിന്റ് അക്കൗണ്ടുകളിൽ 15 ലക്ഷം രൂപ വരെ നിക്ഷേപിക്കാവുന്നതാണ്. ഈ ബാങ്കിംഗിലൂടെയോ അടുത്തുളള പോസ്‌​റ്റ് ഓഫീസ് ശാഖ സന്ദർശിച്ചോ നിങ്ങൾക്ക് അക്കൗണ്ട് ആരംഭിക്കാവുന്നതാണ്.

മറ്റുള്ളവർക്ക് എന്ത് നഷ്ടമുണ്ടാകുമെന്ന് ചിന്തിച്ചു; മകൻ മരിച്ചതിന്റെ പിറ്റേന്നും സ്റ്റേജിൽ പോയി നിക്കേണ്ടി വന്നു: കുടശ്ശനാട്‌ കനകം

0
Spread the love

കുടശ്ശനാട്‌ കനകം എന്ന പേര് കേട്ടാൽ മലയാളി പ്രേക്ഷകർക്ക് എല്ലാവർക്കും ഇനി പറയാൻ പോകുന്ന നടിയെ കുറിച്ചറിയണമെന്നില്ല. പക്ഷെ താരം അഭിനയിച്ച് രസിപ്പിച്ച കഥാപാത്രങ്ങളെ കുറിച്ച് പറഞ്ഞാൽ മലയാളികൾക്ക് ഞൊടിയിടയിൽ കണക്ട് ആകും. ജയ ജയ ഹേയിലെ ബേസിൽ ജോസഫിന്റെ അമ്മ വേഷവും ഗുരുവായൂർ അമ്പല നടയിലെ വേലക്കാരി രമണിയുമെല്ലാം പ്രേക്ഷകർ അത്രയധികം നോട്ടീസ് ചെയ്ത കഥാപാത്രങ്ങളാണ്. വരാനിരിക്കുന്ന മലയാള ചിത്രങ്ങളെ കൂടാതെ താരമിപ്പോൾ തമിഴിലും സജീവമാണ്. ഇപ്പോഴിതാ തന്റെ മകന്റെ മരണത്തെക്കുറിച്ചും ജീവിതത്തിൽ താൻ അനുഭവിച്ച കയ്പ്പേറിയ അനുഭവങ്ങളെ കുറിച്ചും നടി പറഞ്ഞതാണിപ്പോൾ വൈറലാകുന്നത്.

എന്റെ പൊന്നുമോൻ സ്‌നേഹനിധിയായിരുന്നു. ഒരുപാട് വേദനകൾ അനുഭവിച്ച ജീവിതമാണ് എന്റേത്. മകൻ മരിച്ചതിന്റെ പിറ്റേന്ന് നാടകത്തിൽ അഭിനയിക്കാൻ പോയപ്പോൾ ബന്ധുക്കൾ കുറ്റപ്പെടുത്തി. മോൻ മരിച്ചിട്ടും നാടകമാണ് വലുതെന്ന് പറഞ്ഞു. ഇരുപത്തിമൂന്നാമത്തെ വയസിലാണ് മകൻ മരിച്ചത്.- കുടശ്ശനാട്‌ കനകം പറയുന്നു.

‘രണ്ട് മക്കളുണ്ടായിരുന്നു. ഒരാൾ മരിച്ചുപോയി. കോംപ്ലിക്കേഷൻ മരണമായിരുന്നു. അതിന്റെ പിറ്റേന്ന് സ്റ്റേജിൽ പോയി നിന്നു. എവിടുന്നോ വന്നു, എങ്ങോട്ടോ പോയി. നല്ലവരെ ദൈവം നേരത്തെ അങ്ങ് വിളിക്കുമെന്നായിരുന്നു പറയേണ്ട ഡയലോഗ്. അന്നും ഇന്നും എന്നും അത് മനസിൽ നിന്ന് മായത്തില്ല. വണ്ടിയിലൊക്കെയിരിക്കുമ്പോൾ കണ്ണിനീർ ഇങ്ങനെ ഒഴുകുകയായിരുന്നു.അച്ഛൻ മരിച്ച് വീട്ടിൽ കിടക്കുമ്പോൾ സ്‌റ്റേജിൽ നിൽക്കുകയായിരുന്നു. അമ്മ മരിച്ച് പിറ്റേന്ന് പോയി നാടകം കളിച്ചു. എന്റെ എല്ലാ സ്വത്തുമായിരുന്നു മാതാപിതാക്കൾ. ഷൂട്ടാണെങ്കിൽ നാളത്തേക്ക് മാറ്റിവയ്ക്കാം. നാടകം അങ്ങനെ പറ്റത്തില്ല. എന്റെ കലയല്ലേ വലുത്. എന്റെ ഉപജീവനമല്ലേ വലുത്. നമുക്കൊരു ദുഃഖമുണ്ടായെന്ന് പറഞ്ഞ് അത്രയും പേരുടെ അന്നം കളയാൻ പറ്റില്ല. നമ്മുടെ മാത്രം ദുഃഖമല്ല നമ്മൾ ഉൾക്കൊള്ളേണ്ടത്. നമ്മളെക്കൊണ്ട് മറ്റുള്ളവർക്ക് എന്ത് നഷ്ടമുണ്ടാകുമെന്ന് ചിന്തിക്കണം’-.കുടശ്ശനാട്‌ കനകം പറയുന്നു.

ഹരിഹർ നഗർ സിനിമകളിൽ കാണുന്ന അടുപ്പമൊന്നും ഞങ്ങൾ തമ്മിലില്ല; സിനിമാ പൂർണമായും കച്ചവട മേഖല: നടൻ അശോകൻ

0
Spread the love

ഇന്‍ ഹരിഹർ നഗർ പോലെ പ്രേക്ഷകർ തലകുത്തിമറിഞ്ഞു ചിരിച്ചൊരു സിനിമയുണ്ടോയെന്ന് സംശയമാണ്. മലയാള സിനിമ ഹാസ്യ സാമ്രാജ്യത്തിലെ പ്രധാന നടന്മാരായ ജഗദീഷ്, അശോകൻ, സിദ്ദിഖ്,മുകേഷ് എന്നിവർ നിറഞ്ഞാടിയ സൗഹൃദത്തിന്റെ കഥ പറഞ്ഞ ചിത്രം സിദ്ധിഖ്-ലാൽ കൂട്ടുകെട്ടിലെ രണ്ടാമത് ചിത്രം കൂടിയായിരുന്നു. കൂട്ട് കെട്ട് ആവർത്തിച്ച് ചിത്രത്തിന്റെ രണ്ടും മൂന്നും ഭാഗം എത്തിയപ്പോഴും പ്രേക്ഷകർ ഏറ്റെടുത്ത് വിജയിപ്പിച്ചിരുന്നു. അത്രയ്ക്ക് മലയാളികൾ ജഗദീഷ്, അശോകൻ, സിദ്ദിഖ്,മുകേഷ് കൂട്ടുകെട്ട് ആസ്വദിച്ചിരുന്നു. ഇപ്പോഴിതാ ചിത്രത്തിൽ കാണിക്കുന്ന അത്രയും ദൃഢമായ സൗഹൃദമൊന്നും യഥാർത്ഥ ജീവിതത്തിൽ തങ്ങൾക്കിടയിൽ ഇല്ലെന്ന് പറയുകയാണ് അശോകൻ.

‘സിനിമയുടെ സമയത്ത് മാത്രമല്ലേ സൗഹൃദം പറ്റുകയുള്ളു. സിനിമാ കഴിഞ്ഞ് സൗഹൃദം ഉണ്ട്. പക്ഷേ, പടത്തിൽ നമ്മൾ കാണിക്കുന്നത് പോലുള്ള സൗഹൃദമൊന്നും ഇല്ല. എല്ലാരും ചോദിക്കും, നിങ്ങൾ ഉറങ്ങുന്നത് ഒരുമിച്ചാണോ, ഭക്ഷണം കഴിക്കുന്നത് ഒരുമിച്ചാണോ കുളിക്കുന്നത് ഒരുമിച്ചാണോ യാത്ര പോകുന്നത് ഒരുമിച്ചാണോ എന്നൊക്കെ. അങ്ങനെയാണ് ഒരോ ചോദിക്കുന്നത്. അതെങ്ങനെ പറ്റും. സിനിമയിലെ പോലെ ഒരിക്കലും അത് സംഭവിക്കില്ല. അത് നല്ല കാര്യം തന്നെയാണ്. എന്ന് വിചാരിച്ച് സിനിമ കഴിഞ്ഞിട്ടും ഞങ്ങൾ എല്ലാവരും അങ്ങനെയൊന്നുമല്ല. സിനിമാ പൂർണമായും കച്ചവട മേഖലയാണ്. കച്ചവടം നടക്കുമ്പോഴേ സ്നേഹം കൂടുതൽ ഉണ്ടാകുകയുള്ളു. കച്ചവടം കഴിയുമ്പോൾ ആ സ്നേഹ ബന്ധമില്ല എന്നല്ല. തത്കാലത്തേക്ക് അതങ്ങ് അവസാനിക്കുകയാണ്,’ അശോകൻ പറയുന്നു.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts