Home Blog Page 72

ഓട്ടോറിക്ഷാക്കൂലിയെ ചൊല്ലി തർക്കം; കളമശേരിയിൽ കത്തിക്കുത്തിൽ 25കാരൻ കൊല്ലപ്പെട്ടു

0
Spread the love

കളമശ്ശേരിയിൽ കത്തിക്കുത്തിൽ യുവാവ് കൊല്ലപ്പെട്ടു. ഞാറയ്ക്കൽ സ്വദേശി നികത്തിത്തറ വീട്ടിൽ വിനോദിന്റെ മകൻ വിവേക് (25) ആണ് കൊല്ലപ്പെട്ടത്. കളമശ്ശേരി സുന്ദരഗിരിക്കു സമീപം ഇന്നലെ രാത്രി പതിനൊന്നരയ്ക്കാണ് സംഭവം ഉണ്ടായത്. സാമ്പത്തിക തർക്കമാണ് ആക്രമണത്തിന് പിന്നിൽ.

ആക്രമണം നടത്തിയ രണ്ടുപേരും പിടിയിലായിട്ടുണ്ട്. സനോജും പ്രസാദുമാണ് പിടിയിലായത്. ഇവർ തോപ്പുംപടി സ്വദേശികളാണ്. മൂവരും കളമശേരിയിൽ വാടകയ്ക്കു താമസിക്കുന്നവരാണ്. ഓട്ടോറിക്ഷാക്കൂലി കൊടുക്കാത്തതിലുള്ള തർക്കമാണ് ആക്രമണത്തിനു കാരണമെന്നു പറയുന്നു.

‘ഞാനെന്റെ ഭാര്യയുടെ ചെലവിനാണ് ജീവിച്ചത്! മാസവാടക കൊടുക്കാൻ പോലും പണമില്ലായിരുന്നു’; തുറന്നു പറയാൻ മടിയില്ലെന്ന് രാഹുൽ

0
Spread the love

നിരവധി ആരാധകരുള്ള ടെലിവിഷൻ താരമാണ് ശ്രീവിദ്യ മുല്ലച്ചേരി. ടെലിവിഷന് പുറമെ യൂട്യൂബിലും ഇൻസ്റ്റഗ്രാമിലും സജീവമായി വിഡിയോകൾ പങ്കുവയ്ക്കുന്ന നടിക്ക് സൈബർ ഇടങ്ങളിലും വലിയ ആരാധകരുണ്ട്. തന്റെ ജീവിതത്തിലെ സന്തോഷങ്ങളും കുഞ്ഞു കുഞ്ഞു വിശേഷങ്ങളുമെല്ലാം മിക്കപ്പോഴും ഇത്തരം വീഡിയോകളിലൂടെ പങ്കുവയ്‌ക്കാറുള്ള ശ്രീവിദ്യ തന്റെ പ്രണയത്തെ കുറിച്ചും വിവാഹത്തെ കുറിച്ചും വിവാഹശേഷം പബുകളിക്കൊപ്പമുള്ള വിശേഷവും ജീവിതവുമെല്ലാം ഇത്തരത്തിൽ പങ്കുവച്ചിട്ടുണ്ട്. വർഷങ്ങളായുള്ള പ്രണയത്തിന് ശേഷം ഇക്കഴിഞ്ഞ 2024ൽ ആയിരുന്നു ശ്രീവിദ്യയും സംവിധായകൻ രാഹുൽ രാമചന്ദ്രനുമായുള്ള വിവാഹം. വിവാഹശേഷം ഒന്നിച്ചുള്ള യാത്രകൾ അടക്കമുള്ള വ്ലോഗുകൾ നടി പങ്കുവയ്‌ക്കാറുണ്ട്. ഇപ്പോൾ രാഹുലും സോഷ്യൽ മീഡിയ കോൺടെന്റ് മേക്കിങ്ങിൽ സജീവമായിട്ടുണ്ട്. ഇപ്പോഴിതാ ഇക്കഴിഞ്ഞ ദിവസം നൽകിയ അഭിമുഖത്തിൽ മുൻപ് തനിക്ക് നേരിടേണ്ടി വന്ന സാമ്പത്തിക ബുദ്ധിമുട്ടുകളെ കുറിച്ചും ആ സമയത്ത് ശ്രീവിദ്യ തനിക്ക് നൽകിയ പിന്തുണയെ കുറിച്ചും രാഹുൽ പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്.

‘കഴിഞ്ഞ എട്ട് വർഷമായി എന്നെ ഒരു കുറവും ഇല്ലാതെ നോക്കുന്നത് ശ്രീവിദ്യയാണ്. സിനിമ ഇല്ലാതെ നിൽക്കുന്ന ഒരു സംവിധായകന്റെ അവസ്ഥ നിങ്ങൾക്ക് ഊഹിക്കാമല്ലോ. അവളുടെ പിറന്നാളിന് പോലും സമ്മാനം വാങ്ങിക്കൊടുക്കാൻ എന്റെ കയ്യിൽ കാശില്ലായിരുന്നു. ശ്രീവിദ്യ എന്റെ അക്കൗണ്ടിലേക്ക് കാശയക്കുമായിരുന്നു അവൾക്ക് ഗിഫ്‌റ്റ് വാങ്ങിക്കൊടുക്കാൻ. ഞാനെന്റെ സ്വന്തം ഭാര്യയുടെ ചെലവിനാണ് ജീവിച്ചത്. അങ്ങനെ പറയുന്നവർ പറയട്ടെ. അതിൽ തെറ്റൊന്നുമില്ല. എനിക്ക് അഭിമാനമേയുള്ളു.’ രാഹുൽ പറയുന്നു.

‘അധികം സിനിമകളൊന്നും ഞാൻ സംവിധാനം ചെയ്‌തിട്ടില്ല. കഴിഞ്ഞ കുറച്ച് നാളുകളായി വെറുതേ ഇരിക്കുകയായിരുന്നു. ഒരു സിനിമ ചെയ്യാനുണ്ട്. അത് വൈകുന്നതിന്റെ ഡിപ്രഷൻ. അങ്ങനെ വല്ലാത്തൊരവസ്ഥ. ഈ സമയത്ത് ഒന്നുചെയ്യാനില്ല. അങ്ങനെയാണ് വെറുതേ ഒരു വീഡിയോ ചെയ്യാമെന്ന് കരുതിയത്. വെറുതേ കുറച്ച് വീഡിയോ എടുത്തു. വീട്ടിൽ വന്ന് വോയിസ് ചെയ്‌ത് അപ്‌ലോഡ് ചെയ്‌തു. ഒട്ടും പ്രതീക്ഷിച്ചില്ല. ആ വീഡിയോ ഒരു മില്യണിലധികം ആളുകൾ കണ്ടു. ചേട്ടന്റെ ശബ്‌ദം നല്ലതാണെന്ന് പറഞ്ഞ് നിരവധിപേർ മെസേജയച്ചു. ഒരു സിനിമ ഹിറ്റാകുന്നതിനേക്കാൾ സന്തോഷമായിരുന്നു അന്നെനിക്ക്. ഇപ്പോൾ ആർക്കും ദോഷമില്ലാത്ത പ്രമോഷനുകൾ ഞാൻ ചെയ്യുന്നുണ്ട്. അതിൽ നിന്ന് കിട്ടുന്ന കാശിന് അവൾക്ക് സർപ്രൈസായി ഓരോന്ന് വാങ്ങിക്കൊടുക്കാറുണ്ട്. ഇത്രയും നാൾ എന്നെ നോക്കിയ ഭാര്യയെ എനിക്ക് തിരിച്ച് നോക്കാൻ പറ്റുന്നുണ്ട്.’ രാഹുൽ പറയുന്നു.

പല തവണ ക്രൂരമായി മർദിച്ചു, എന്റെ പണം മുഴുവൻ അയാൾ കൊണ്ടുപോയി; പ്രതിശ്രുതവരനെതിരെ ആരോപണവുമായി വിവാദ ഗായിക

0
Spread the love

പ്രതിശ്രുതവരൻ ഷണ്മുഖരാജിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഗായിക സുചിത്ര. ഗാർഹിക പീഡനം, സാമ്പത്തിക തട്ടിപ്പ്, വീട് കയ്യേറൽ തുടങ്ങിയ ആരോപണങ്ങളാണ് ഗായിക ഉന്നയിച്ചിരിക്കുന്നത്. ഒരു WWF ഗുസ്തിക്കാരനെപ്പോലെയാണ് അയാൾ തന്നെ തല്ലിയിരുന്നതെന്നും ബൂട്ട് കൊണ്ട് പല തവണ തല്ലിച്ചതയ്ച്ചിട്ടുണ്ടെന്നും സുചിത്ര വെളിപ്പെടുത്തി. സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് സുചിത്ര താൻ നേരിട്ട പീഡനങ്ങളെക്കുറിച്ചു തുറന്നുപറഞ്ഞത്.

ഷണ്മുഖരാജ് തന്നെ ചെന്നൈയിലെ വീട്ടിൽ നിന്ന് പുറത്താക്കിയെന്നും ജോലി ലഭിച്ചതിനെ തുടർന്ന് ഏതാനും മാസങ്ങൾക്കു മുൻപ് മുംബൈയിലേക്ക് താമസം മാറിയെന്നും ഗായിക പറയുന്നു. ഷണ്മുഖരാജിന്റെ ചിത്രവും സുചിത്ര സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിട്ടുണ്ട്. ‘സുചി ലീക്ക്സിന് ശേഷം, ഇതിലും മോശമായി ഒന്നും സംഭവിക്കാനില്ലെന്ന് ഞാൻ കരുതി. പക്ഷേ അതും സംഭവിച്ചു. ഞാൻ പ്രണയത്തിലായി. ഒരു രക്ഷകനെപ്പോലെയാണ് അയാൾ എന്റെ ജീവിതത്തിലേക്കു കടന്നുവന്നത്. അയാളെ വർഷങ്ങളായി എനിക്ക് അറിയാം. ഞങ്ങളുടെ ബന്ധം വിവാഹനിശ്ചയം വരെ എത്തി. എന്നാൽ എനിക്ക് അയാളിൽ നിന്ന് പലതവണ മർദനമേറ്റു. ബൂട്ട് ഇട്ട് അയാൾ എന്നെ പലതവണ ചവിട്ടി.

ഞാൻ ഒരു മൂലയിലിരുന്ന് വാവിട്ട് കരയുകയും മർദിക്കരുതെന്ന് അപേക്ഷിക്കുകയും ചെയ്തു. ആദ്യ ഭാര്യ കാരണം അയാൾ തകർന്നുപോയെന്നാണ് എല്ലാവരും പറഞ്ഞത്. പക്ഷേ അയാൾ വിവാഹമോചനം നേടിയിട്ടില്ലെന്ന് ഞാൻ പിന്നീട് മനസ്സിലാക്കി. എന്റെ മുഴുവൻ പണവും അയാൾ കൊണ്ടുപോയി’, സുചിത്രയുടെ വാക്കുകൾ.

യുവാവിനെതിരെ കേസുമായി കോടതിയെ സമീപിക്കുമെന്നും തന്റെ പണം തിരികെ ലഭിക്കുന്നതുവരെ പോരാട്ടം തുടരുമെന്നും സുചിത്ര വ്യക്തമാക്കി. ഗായിക, റേഡിയോ ജോക്കി എന്നീ നിലകളില്‍ ശ്രദ്ധ നേടിയ സുചിത്ര 2017-ല്‍ തമിഴ് സിനിമയില്‍ വലിയ കോളിളക്കമാണ് സൃഷ്ടിച്ചത്. സുചി ലീക്ക്സ് എന്ന ഹാഷ് ടാഗോടെ സുചിത്രയുടെ ട്വിറ്റര്‍ അക്കൗണ്ടില്‍നിന്ന് സെലിബ്രിറ്റികളുടെ സ്വകാര്യ ചിത്രങ്ങളും വീഡിയോയും പുറത്ത് പോയത് വലിയ വിവാദമായിരുന്നു

കുംഭമേളയിലെ ആ പഴയ മാല വില്പനക്കാരിയല്ല മൊണാലിസ ഇനി! മലയാള ചിത്രത്തിൽ നായിക!!

0
Spread the love

മഹാകുംഭമേളയ്‌ക്കിടെ സോഷ്യൽമീഡിയയിൽ വൈറലായ 16 വയസ്സ് മാത്രമുള്ള അതി സുന്ദരിയായ മാല വിൽപ്പനക്കാരിയെ അത്ര പെട്ടെന്നൊന്നും ആരും മറക്കില്ല. സോഷ്യൽ മീഡിയയും മാധ്യമങ്ങളും പിന്നാലെ കൂടിയതോടെ വെള്ളാരം കണ്ണുള്ള മോണാലിസക്ക് കച്ചവടം വരെ നിർത്തി സ്വന്തം ദേശത്തേക്ക് മടങ്ങേണ്ടി വന്നിരുന്നു. എന്നാൽ പിന്നെ കണ്ടത് ആ പെൺകുട്ടിയുടെ ഭാഗ്യത്തിന്റെ കഥയാണ്. സോഷ്യൽ മീഡിയ പ്രശസ്തയാക്കിയ പെൺകുട്ടി മോഡലിങ്ങിലേക്കും സിനിമാഭിനയത്തിലേക്കും തിരിഞ്ഞു.

കേരളത്തിലെ പ്രമുഖ വ്യവസായിയായ ബോബി ചെമ്മണ്ണൂർ തന്റെ ജ്വല്ലറി ഉദ്ഘാടനത്തിന് താരത്തെ കേരളത്തിൽ എത്തിച്ചപ്പോൾ മോണാലിസക്ക് കേരളത്തിലും ആരാധകർ ഉണ്ടെന്ന് വ്യക്തമായിരുന്നു. ഇപ്പോഴിതാ കുംഭ മേളയിൽ 100 രൂപയ്ക്ക് മാല വിറ്റു നടന്ന മോണാലിസ ഇനി പി കെ ബിനു വർഗീസ് സംവിധാനം ചെയ്യുന്ന നാഗമ്മ എന്ന ചിത്രത്തിലൂടെ ആണ് മോനി മലയാളത്തിലേക്ക് എത്തുന്നത്. കൈലാഷ് ആണ് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പൂജ വേദിയിൽ മോനിയെ കൊണ്ട് ഓണാശംസകൾ പറയിപ്പിക്കുന്ന കൈലാഷിന്റെ വീഡിയോ ഏറെ ശ്രദ്ധനേടിയിരുന്നു.

ഭാവി ഭർത്താവ് ആണെന്നറിയാതെ ബിജുമേനോനെ കുറിച്ച് സംയുക്ത അങ്ങനെ പറഞ്ഞു; പിന്നിലെ കാരണം ഇത്, തുറന്നു പറച്ചിൽ വൈറൽ

0
Spread the love

മലയാളികളുടെ പ്രിയ താരദമ്പതികളാണ് ബിജു മേനോനും സംയുക്താ വർമയും. മധുരനൊമ്പരക്കാറ്റ്, മഴ, മേഘമൽഹാർ തുടങ്ങിയ പ്രണയ ചിത്രങ്ങളിലൂടെ ഇരുവരും യഥാർത്ഥ ജീവിതത്തിലും അടുക്കുകയായിരുന്നു. രണ്ടാം വരവിൽ മലയാളികൾക്ക് ഇനി മലയാള സിനിമയിൽ നിന്ന് മാറ്റി നിർത്താൻ കഴിയാത്ത നടന്മാരിൽ ഒരാളായി ബിജു മേനോൻ മാറിയപ്പോൾ സംയുക്ത വിവാഹശേഷം സിനിമ അഭിനയത്തിൽ നിന്നും മാറി നിൽക്കുകയായിരുന്നു. ഇരുവർക്കും ദക്ഷ് ധാർമിക് എന്നൊരു കൗമാരക്കാരനായ മകനുമുണ്ട്. സിനിമയിൽ സജീവമല്ലെങ്കിലും അന്നും ഇന്നും ഒരുപോലെ ആരാധിക്കുന്ന വലിയൊരു ആരാധകവൃന്ദം തന്നെ സംയുക്തയ്ക്കുണ്ട്. ഇരുവരുടെയും രസകരമായ പ്രണയത്തെ കുറിച്ചും ബിജുമേനോൻ തന്റെ ഭാവി വരൻ ആകുമെന്ന് അറിയാതെ താൻ മറ്റു ചിലരോട് പറഞ്ഞ ചില കാര്യങ്ങളെ കുറിച്ചും പറയുകയാണ് നടി. വർഷങ്ങൾക്ക് മുൻപ് തങ്ങളുടെ വിവാഹത്തിന് പിന്നാലെ ബിജു മേനോനും സംയുക്തയും കൈരളി ടിവിക്ക് നൽകിയ ഒരു അഭിമുഖത്തിലാണ് ഇക്കാര്യങ്ങൾ തുറന്നു പറഞ്ഞത്.

“ബിജുവേട്ടൻ സിനിമയിൽ വന്നതിനു ശേഷം ആയിരുന്നു അത്. പ്രണയവർണ്ണങ്ങൾ റിലീസ് ചെയ്ത ശേഷം ഞങ്ങളുടെ കോളേജ് ആർട്സ് ഫെസ്റ്റിവൽ നടന്നപ്പോൾ, ഞാൻ അദ്ദേഹത്തെ അതിനു ക്ഷണിക്കാൻ വേണ്ടി വിളിച്ചിരുന്നു. അപ്പോൾ അദ്ദേഹം പറഞ്ഞത്, “എനിക്ക് വരാൻ കഴിയില്ല” എന്നായിരുന്നു. അപ്പോൾ ഞാൻ കരുതി, ഇയാൾക്ക് ഭയങ്കര ജാഡ ആണല്ലോ എന്ന്. ആ സമയത്ത്, ഞാൻ എന്റെ സുഹൃത്തുക്കളോടും മറ്റുള്ളവരോടും ഇതേക്കുറിച്ച് പറയുകയും ചെയ്തിരുന്നു. “ഈ ബിജു മേനോൻ എന്തൊരു ജാഡയാണ്” എന്നൊക്കെ ആണ് ഞാൻ അന്ന് പറഞ്ഞത്. ആ സമയത്ത്, ഞാൻ അദ്ദേഹത്തെ ഇങ്ങനെയുള്ള കാര്യങ്ങൾ പറഞ്ഞ് ഭയങ്കരമായി ക്രിട്ടിസൈസ് ചെയ്തിരുന്നു” എന്നാണ് സംയുക്ത വർമ്മ വെളിപ്പെടുത്തിയത്. വിവാഹത്തിന് മുൻപ് താനും ബിജുവും എല്ലാ കാമുകീ കാമുകന്മാരെ പോലെ വഴക്കിട്ടിട്ടുണ്ടെന്ന് ആയിരുന്നു ആ വിഡിയോയിൽ സംയുക്ത പറയുന്നു.

അതേസമയം വർഷങ്ങൾക്ക് മുൻപ് നൽകിയ അഭിമുഖത്തിലെ ഭാഗങ്ങൾ വീണ്ടും വൈറലായതോടെ കമെന്റുകളുമായി ഇരുവരുടെയും ആരാധകരും രംഗത്തെത്തിയിട്ടുണ്ട്. “ഭാവി ഭർത്താവ് ആണെന്ന് അറിയാതെ ആണല്ലേ ജാഡയാണെന്നു പറഞ്ഞത്” എന്നാണ് ആരാധകർ ഈ വീഡിയോയ്ക്ക് താഴെ സംയുക്തയോട് ചോദിക്കുന്നത്.

ഹൃദു ഹാറൂണ്‍ നായകനായെത്തുന്ന ചിത്രം ‘മേനേ പ്യാര്‍ കിയ’ അഡ്വാന്‍സ് ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു

0
Spread the love

നവാഗതനായ ഫൈസല്‍ ഫസിലുദീന്‍ രചിച്ചു സംവിധാനം ചെയ്ത ‘മേനേ പ്യാര്‍ കിയ’ എന്ന ചിത്രത്തിന്റെ അഡ്വാന്‍സ് ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു. ചിത്രം ഓഗസ്റ്റ് 29 നു ഓണം റിലീസായെത്തും. ടിക്കറ്റ് ന്യൂ, ബുക്ക് മൈ ഷോ, പേ ടിഎം, ഡിസ്ട്രിക്റ്റ് എന്നീ ഓണ്‍ലൈന്‍ ടിക്കറ്റു ബുക്കിംഗ് ആപ്പുകള്‍ വഴി ചിത്രത്തിന്റെ ടിക്കറ്റുകള്‍ അഡ്വാന്‍സ് ആയി ബുക്ക് ചെയ്യാം. ഹൃദു ഹാറൂണ്‍, പ്രീതി മുകുന്ദന്‍, അസ്‌കര്‍ അലി, മിദൂട്ടി, അര്‍ജ്യോ, എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. മന്ദാകിനി’ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം സ്പൈര്‍ പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന ഈ ചിത്രം ഒരു റൊമാന്റിക് കോമഡി ത്രില്ലറായാണ് ഒരുക്കിയിരിക്കുന്നത്. പ്രേക്ഷകരെ ആദ്യാവസാനം ഏറെ രസിപ്പിക്കുന്ന ഒരു ഫെസ്റ്റിവല്‍ എന്റര്‍ടൈനറായി ചിത്രം മാറുമെന്ന പ്രതീക്ഷയാണ് ടീസറും, ഇതിനോടകം പുറത്തു വന്ന ഗാനങ്ങളും സമ്മാനിക്കുന്നത്. ചിത്രത്തിന്റെ പോസ്റ്ററുകളും മികച്ച പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിലെ ‘ജൂണ്‍ പോയാല്‍ ജൂലൈ’ എന്ന ഗാനവും ‘മനോഹരി’ എന്ന ഗാനവും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു.

ഛായാഗ്രഹണം- ഡോണ്‍പോള്‍ പി, സംഗീതം-ഇലക്ട്രോണിക് കിളി, എഡിറ്റിംഗ്- കണ്ണന്‍ മോഹന്‍, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍-ബിനു നായര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ശിഹാബ് വെണ്ണല, കലാസംവിധാനം- സുനില്‍ കുമാരന്‍, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍-രാജേഷ് അടൂര്‍, കോസ്റ്റ്യൂംസ്-അരുണ്‍ മനോഹര്‍, മേക്കപ്പ്-ജിത്തു പയ്യന്നൂര്‍, സൗണ്ട് ഡിസൈന്‍-രംഗനാഥ് രവി, സംഘട്ടനം-കലൈ കിംങ്സണ്‍, പ്രൊജക്റ്റ് ഡിസൈനര്‍-സൗമ്യത വര്‍മ്മ, ഡിഐ- ബിലാല്‍ റഷീദ്, അസ്സോസിയേറ്റ് ഡയറക്ടര്‍-അശ്വിന്‍ മോഹന്‍, ഷിഹാന്‍ മുഹമ്മദ്, വിഷ്ണു രവി, സ്റ്റില്‍സ്-ഷൈന്‍ ചെട്ടികുളങ്ങര, പ്രൊഡക്ഷന്‍ എക്സിക്യൂട്ടിവ്-വിനോദ് വേണുഗോപാല്‍, ആന്റണി കുട്ടമ്പുഴ, ഡിസൈന്‍-യെല്ലോ ടൂത്സ്, വിതരണം- സ്പയര്‍ പ്രൊഡക്ഷന്‍സ്, അഡ്മിനിസ്ട്രേഷന്‍ ആന്റ് ഡിസ്ട്രിബൂഷന്‍ ഹെഡ്-പ്രദീപ് മേനോന്‍, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്- ഒബ്സ്‌ക്യൂറ എന്റെര്‍റ്റൈന്മെന്റ്സ്, പിആര്‍ഒ-എ എസ് ദിനേശ്,ശബരി.

ഒരു കെമിക്കലും ചേർക്കാതെ തന്നെ മുടിയുടെ കറുപ്പ് തിരികെ കൊണ്ടുവരാം; ബീറ്റ്‌റൂട്ട് ഉപയോഗിച്ച് കിടിലൻ ഡൈ അടുക്കളയിൽ ഉണ്ടാക്കാം..

0
Spread the love

മിക്കയാളുകളും നേരിടുന്ന സൗന്ദര്യ പ്രശ്നമാണ് അകാലനര. മാനസിക സമ്മർദം, പാരമ്പര്യം, പോഷകാഹാരക്കുറവ്, കെമിക്കലുകളുടെ ഉപയോഗം തുടങ്ങി നിരവധി കാരണങ്ങൾ കൊണ്ടാണ് നര ഉണ്ടാകുന്നത്. കടകളിൽ കിട്ടുന്ന ഡൈ ഉപയോഗിച്ച് അകാലനരയെ ചെറുക്കാനാണ് മിക്കവരും ശ്രമിക്കുന്നത്.

എന്നാൽ, കെമിക്കലുകൾ ചേർത്തുള്ള ഇത്തരം ഡൈകൾ വലിയ പാർശ്വഫലങ്ങൾ ഉണ്ടാക്കും. കെമിക്കലുകളൊന്നും ഉപയോഗിക്കാതെ തികച്ചും നാച്വറലായി മുടിയുടെ സ്വാഭാവിക നിറം തിരികെ കൊണ്ടുവരാം. അതിനായി ആയുർവേദ ഹെയർഡൈ നമുക്ക് വീട്ടിൽ തന്നെ തയ്യാറാക്കാം. ഇതിന് എന്തൊക്കെ സാധനങ്ങളാണ് വേണ്ടതെന്നും എങ്ങനെയാണ് തയ്യാറാക്കുന്നതെന്നും നോക്കാം.

ആവശ്യമായ സാധനങ്ങൾ

ബീറ്റ്‌റൂട്ട് – 1

ചായപ്പൊടി – 2 ടേബിൾസ്‌പൂൺ

നീലയമരിപ്പൊടി – 2 ടേബിൾസ്‌പൂൺ

തയ്യാറാക്കുന്ന വിധം

വെള്ളം ചൂടായ ശേഷം തേയിലപ്പൊടിയിട്ട് നന്നായി തിളപ്പിക്കുക. ഇത് ചൂടാറാൻ വയ്ക്കുക. ശേഷം മിക്സിയുടെ ജാറെടുത്ത് കഷ്ണങ്ങളാക്കിയ ബീറ്റ്റൂട്ടിട്ട് അതിലേക്ക് കുറച്ച് കട്ടൻചായയും ഒഴിച്ചുകൊടുക്കുക. ഇതിനെ നന്നായി അടിച്ചെടുക്കുക. ശേഷം ഒരു ഇരുമ്പ് പാത്രത്തിലേക്ക് നീലയമരി ഇടുക. ഇതിലേക്ക് നേരത്തെ അരച്ചെടുത്ത ബീറ്റ്റൂട്ട് – കട്ടൻചായ മിശ്രിതം കൂടി ചേർത്തുകൊടുത്ത് നന്നായി യോജിപ്പിച്ച് എട്ട് മണിക്കൂർ അടച്ചുവയ്‌ക്കുക.

ഉപയോഗിക്കേണ്ട വിധം

എണ്ണമയം ഒട്ടുമില്ലാത്ത മുടിയിലേക്ക് വേണം ഡൈ പുരട്ടാൻ. ഹെയർ ഡൈ തേച്ചുപിടിപ്പിക്കുക. ഒരു മണിക്കൂറിന് ശേഷം ഷാംപു ഉപയോഗിക്കാതെ കഴുകിക്കളയാം. ഈ സമയം തലമുടി ചെറുതായി ചുവന്നിരിക്കുന്നത് കാണാം. പതിയെ അത് കറുപ്പ് നിറമാകും. ചെറിയ നരയേ ഉള്ളൂവെങ്കിൽ ഒറ്റ ഉപയോഗത്തിൽ തന്നെ മുടി കറുക്കും. നന്നായി നരച്ചിട്ടുണ്ടെങ്കിൽ തുടർച്ചയായ മൂന്ന് ദിവസം ചെയ്യുക.

അങ്ങനെ ഓണമുണ്ടായി!! ഓണത്തിന് പിന്നിലെ ചരിത്രവും പ്രാധാന്യവും ആഘോഷങ്ങളും അറിയാം..

0
Spread the love

മലയാളികളുടെ ഏറ്റവും വലിയ ഉത്സവമായ ഓണം ഇതാ എത്തിയിരിക്കുന്നു. ഈ വർഷത്തെ ഓണാഘോഷങ്ങൾ ഓഗസ്റ്റ് 26 ന് അത്തം ആഘോഷങ്ങളോടെ തുടങ്ങി കഴിഞ്ഞു. അസുര ചക്രവർത്തിയായ മഹാബലി തന്റെ പ്രിയപ്പെട്ട പ്രജകളെ സന്ദർശിക്കാൻ വരുന്ന ദിവസമാണ് തിരുവോണമെന്ന് വിശ്വസിക്കപ്പെടുന്നു. തിരുവോണ ദിവസം തന്റെ പ്രജകളെ സന്ദർശിക്കാൻ വരുന്ന മഹാബലിയെ സ്വാഗതം ചെയ്യാൻ പൂക്കളം ഒരുക്കുന്നു എന്നാണ് ഐതിഹ്യം. മലയാളികളുടെ ദേശീയ ഉത്സവമായ ഓണത്തെക്കുറിച്ചും ഈ വർഷത്തെ ഓണദിനങ്ങളെക്കുറിച്ചും അറിയാം

ഈ വർഷത്തെ ഓണാഘോഷങ്ങൾ ഓഗസ്റ്റ് 26 മുതൽ സെപ്റ്റംബർ 5 വരെയാണ്. അത്തം ദിവസം 26 ആയിരുന്നു. അപ്പോഴാണ് പൂക്കളം ആരംഭിക്കുന്നത്. പ്രധാന ആഘോഷങ്ങൾ 4 ,5, 6, 7 തീയതികളിലായിരിക്കും. ഒന്നാം ഓണം സെപ്റ്റംബർ 4 വ്യാഴാഴ്ച ഉത്രാട ദിനത്തിൽ ആണ്. അഞ്ചാം തീയതി വെള്ളിയാഴ്ചയാണ് രണ്ടാം ഓണമായ തിരുവോണം. മൂന്നാം ഓണമായ അവിട്ടം ആറാം തീയതിയായ ശനിയാഴ്ചയും, നാലാം ഓണമായ ചതയം ഏഴാം തീയതി ഞായറാഴ്ചയും ആണ്

ഓണത്തിന്റെ ഐതീഹ്യം

മഹാബലി എന്ന അസുര രാജാവ് ആയിരുന്നു കേരളം ഭരിച്ചിരുന്നത്. അദ്ദേഹം ജ്ഞാനിയും ദയാലുവും വിവേകിയുമായ ഒരു ഭരണാധികാരിയായിരുന്നു. മഹാബലിയുടെ പ്രശസ്തിയിൽ ഭയന്ന ദേവന്മാർ ദേവ മാതാവായ അദിതി ദേവിയോട് ദുഃഖം അറിയിച്ചു. ഒരിക്കൽ, താൻ സ്രഷ്ടാവിനേക്കാൾ ഉയർന്നവനാണെന്ന് മഹാബലിക്ക് തോന്നി. ഈ സമയത്ത് ആണ് അദിതിയുടെയും കശ്യപന്റെയും മകനായി ഭഗവാൻ വിഷ്ണു ജനിച്ചത്.

ഒരു ദിവസം, വിഷ്ണു വാമനന്റെ രൂപത്തിൽ മഹാബലിയുടെ യാഗഭൂമിയിൽ എത്തി തപസ്സുചെയ്യാൻ മൂന്നടി മണ്ണ് ചോദിച്ചു. ആദ്യ അടിയായി പാതാളവും രണ്ടാമത്തെ അടിയായി ഭൂമിയും അദ്ദേഹം അളന്നു. മൂന്നാമത്തെ അടി അളക്കാൻ സ്ഥലമില്ലാതായപ്പോൾ, മഹാബലി വാമനന്റെ മുന്നിൽ തന്റെ ശിരസ്സ് കുനിച്ചു കൊടുത്തു. അങ്ങനെ മഹാബലി പാതാളത്തിലേക്ക് ചവിട്ടി താഴ്ത്തപ്പെട്ടു. ഇതിനിടയിൽ വർഷത്തിലൊരിക്കൽ തന്റെ പ്രജകളെ കാണാൻ മഹാബലി വാമനനോട് അനുവാദം ചോദിച്ചു. ഭഗവാൻ വിഷ്ണു അത് സമ്മതിച്ചു. അങ്ങനെ, എല്ലാ വർഷവും, മഹാബലി തന്റെ പ്രജകളെ കാണാൻ കേരളത്തിൽ വരുന്ന ദിവസമാണ് ഓണം.

ആഘോഷവും പ്രാധാന്യവും

കേരളത്തിൽ, ഓണം ഒരു വിളവെടുപ്പ് ഉത്സവം കൂടിയാണ്. ഓണം മലയാളികളുടെ ദേശീയ ഉത്സവമാണ്. അതുകൊണ്ടാണ് ലോകമെമ്പാടുമുള്ള മലയാളികൾ ഈ ദിവസം വളരെ സന്തോഷത്തോടെ ആഘോഷിക്കുന്നത്. ഓണം പൂക്കളം, രുചികരമായ ഓണം സദ്യ, തിരുവാതിര കളി, വള്ളംകളി എന്നിവയെല്ലാം ഓണത്തിന്റെ പ്രത്യേകതകളാണ്.

തിരുവോണനാളിൽ

തിരുവോണനാളിലെ ഏറ്റവും പ്രാധാന്യമുള്ളതാണ് തൃക്കാക്കര ക്ഷേത്രത്തിൽ മഹാബലി ചക്രവർത്തിയെ സ്വാഗതം ചെയ്യുന്ന ചടങ്ങ്. വാമനന്റെ കാൽപ്പാടുകൾ പതിഞ്ഞ ഭൂമി എന്നർത്ഥം വരുന്നതിനാലാണ് ‘തൃക്കാക്കര’ ഉണ്ടായതെന്ന് ഐതിഹ്യം. വാമന പ്രതിഷ്ഠയുള്ള കേരളത്തിലെ ഏക ക്ഷേത്രമാണ് തൃക്കാക്കര. തിരുവോണനാളിൽ കുട്ടികൾക്കും മുതിർന്നവർക്കും പുതുവസ്ത്രങ്ങൾ നൽകുന്ന ഒരു ചടങ്ങുണ്ട്. ഈ ദിവസത്തെ മറ്റൊരു ആകർഷണം നിരവധി വിഭവങ്ങളുള്ള ഓണസദ്യയാണ്.

ഓണസദ്യ

തിരുവോണനാളിൽ തയ്യാറാക്കുന്ന വിഭവസമൃദ്ധമായ സദ്യയാണിത്. വാഴയിലയിൽ ആണ് ഓണസദ്യ വിളമ്പുന്നത്. ഓണസദ്യയിലെ പ്രധാന വിഭവങ്ങൾ കാളൻ, ഓലൻ, എരിശ്ശേരി എന്നിവയാണ്. അവിയലും സാമ്പാറും പിന്നീട് വന്നവ ആണ്. മിക്ക സമ്പന്ന കുടുംബങ്ങളും ഓണസദ്യയ്ക്കായി ഒമ്പത് മുതൽ പതിനൊന്ന് വരെ വിഭവങ്ങൾ തയ്യാറാക്കുന്നു. റെസ്റ്റോറന്റുകളിൽ 30 വിഭവങ്ങൾ വരെ വിളമ്പുന്നു.

onam sadya
onam sadya

പുലിക്കളി

ഓണാഘോഷങ്ങളുടെ ഭാഗമായി പുലിക്കളി അവതരിപ്പിക്കുന്നത്. ഏകദേശം ഇരുനൂറ് വർഷത്തെ പാരമ്പര്യമുണ്ട് പുലിക്കളിക്ക്. രാമവർമ്മ രാജാവിന്റെ ഭരണകാലത്ത്, മുസ്ലീം പട്ടാളക്കാർ മുഹറം ആഘോഷത്തിന്റെ ഭാഗമായി ‘പുലിക്കട്ടികളി’ അവതരിപ്പിച്ചു. ഈ ആഘോഷത്തിന്റെ സ്മരണയ്ക്കായി പ്രത്യേക താളവും ചുവടുകളുമായാണ് പുലിക്കളി അവതരിപ്പിക്കുന്നത്. ഓണക്കാലത്ത്, തൃശ്ശൂരിന്റെ പരിസര പ്രദേശങ്ങളിൽ നിന്നുള്ള സംഘങ്ങൾ ഈ ദിവസം സ്വരാജ് ഗ്രൗണ്ടിൽ എത്തി പുലിക്കളി അവതരിപ്പിക്കുന്നു.

ഉത്രട്ടാതി വള്ളംകളി

ഓണാഘോഷങ്ങളിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു പരിപാടിയാണ് വള്ളംകളി. പുരാതന കാലം മുതൽ കേരളത്തിൽ നിലനിന്നിരുന്ന ഒരു വള്ളംകളിയാണ് ആറന്മുള ഉത്രട്ടാതി വള്ളംകളി. ചിങ്ങമാസത്തിലെ ഉത്രട്ടാതി നാളിലാണ് കേരളത്തിലെ പത്തനംതിട്ട ജില്ലയിലെ ആറന്മുളയിൽ ഉത്രട്ടാതി വള്ളംകളി നടക്കുന്നത്.

തൊട്ടടുത്തായിരുന്നു എന്നിട്ടും ഉമ്മയെ വിളിച്ച് കൊതിയോടെ ചോദിക്കേണ്ടി വന്നു; അതൊരു വലിയ ഗതികേട് ആയിരുന്നു, കയ്‌പ്പേറിയ ഓർമ്മകൾ പറഞ്ഞ് നാദിറ

0
Spread the love

ബിഗ് ബോസ് മലയാളത്തിന്റെ അഞ്ചാം സീസണിലൂടെയാണ് ട്രാൻസ്‌ജെൻഡർ ആക്ടിവിസ്റ്റ് നാദിറ മെഹ്‌റിൻ മിനിസ്‌ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയായത്. ബിഗ് ബോസിൽ നിന്ന് പുറത്തുപോയ ശേഷം മോഡലിംഗ്, അഭിനയം തുടങ്ങിയ വിവിധ മേഖലകളിൽ നാദിറ തന്റെ കഴിവ് തെളിയിച്ചി കഴിഞ്ഞു. ഇപ്പോഴിതാ ഒരു നേരം എങ്കിലും ഉമ്മ തയ്യാറാക്കുന്ന ഭക്ഷണം കഴിക്കാൻ ആഗ്രഹിച്ചിരുന്ന ദിവസങ്ങളുണ്ടായിരുന്നുവെന്ന് നാദിറ തുറന്നു പറയുകയാണ്. കൈരളി ടിവിയിലെ സെലിബ്രിറ്റി കിച്ചൺ മാജിക് എന്ന പരിപാടിയിൽ ആണ് നാദിറ ഇക്കാര്യങ്ങൾ തുറന്നു സംസാരിച്ചത്.

”എന്റെ ഉമ്മയുടെ ഭക്ഷണത്തെക്കുറിച്ച് സംസാരിക്കുമ്പോൾ, എനിക്ക് സങ്കടകരമായ ഒരു കാര്യം പറയേണ്ടി വരും. പതിനെട്ട് വയസ്സിനു ശേഷം വീട്ടിൽ നിന്ന് പുറത്താക്കപ്പെട്ട ഒരു സാഹചര്യമുണ്ടായിരുന്നു എനിക്ക്. പതിനെട്ട് വയസ്സ് മുതൽ ഇരുപത്തിമൂന്ന് വയസ്സ് വരെ ഞാൻ അവരുടെ തൊട്ട് അടുത്തായിരുന്നെങ്കിലും, എന്റെ ഉമ്മയുടെ ഭക്ഷണം കഴിക്കാൻ കഴിയാതെ എനിക്ക് ജീവിക്കേണ്ടി വന്നിട്ടുണ്ട്. അതൊരു ഗതികേട് തന്നെയാണ്. അത് അനുഭവിച്ചവർക്ക് അതൊരു വലിയ ബുദ്ധിമുട്ട് തന്നെയാണ്. നിങ്ങളുടെ മാതാപിതാക്കൾ വിദേശത്താണെങ്കിൽ, നിങ്ങൾക്ക് അങ്ങനെ സമാധാനിക്കാം. പക്ഷേ ഇത് തൊട്ട് അടുത്താണ്. പക്ഷെ കോൺടാക്ട് ചെയ്യാൻ പോലും കഴിയാത്ത ഒരു അവസ്ഥ. ഞാൻ എന്റെ ഉമ്മയെ വിളിച്ച് കൊതിയോടെ ചോദിച്ചിട്ടുണ്ട്.

അപ്പോഴും എന്റെ ഉമ്മയ്ക്ക് എന്നോട് വളരെയധികം സ്നേഹം ആയിരുന്നു. പക്ഷേ അവർക്ക് അത് പുറത്ത് കാണിക്കാൻ പറ്റാത്ത അവസ്ഥ ആയിരുന്നു. എന്റെ ഉമ്മ ഒരു കുടുംബിനിയായിരുന്നു, മറ്റുള്ളവരെ ആശ്രയിച്ച് ജീവിക്കുന്ന ആളായിരുന്നു. അതുകൊണ്ട് പരിമിതികൾ ഉണ്ടായിരുന്നു. എനിക്ക് വേണ്ടി ഭക്ഷണം ഉണ്ടാക്കി തരാൻ ഉമ്മയ്ക്ക് കഴിയുമായിരുന്നില്ല. അങ്ങനെ അഞ്ച് വർഷം കടന്നു പോയി. ഇപ്പോൾ എനിക്ക് ഒരുപാട് സന്തോഷമുണ്ട്. കാരണം ഞാൻ ഇപ്പോൾ എന്റെ സ്വന്തം വീട്ടിൽ എന്റെ ഉമ്മയുടെയും വാപ്പയുടെയും കൂടെയാണ് താമസം. ഇപ്പോൾ ഞാൻ വീട്ടിൽ നിന്നും ഭക്ഷണം കഴിക്കുമ്പോൾ, ഞാൻ സ്വപ്നം കണ്ടതെല്ലാം സംഭവിക്കുന്നതിൽ സന്തോഷമുണ്ട്. എന്റെ കുടുംബം എന്നെ സ്വീകരിച്ചതുപോലെ, എന്നെപ്പോലുള്ള മറ്റുള്ളവരെയും ഞാൻ കാരണം അവരുടെ കുടുംബം സ്വീകരിക്കാൻ തുടങ്ങി. അത് കേൾക്കുമ്പോൾ എനിക്ക് വളരെ സന്തോഷമുണ്ട്” എന്നാണ് നാദിറ പറഞ്ഞത്.

കല്യാണം കഴിച്ചത് തന്നെ സിന്ദൂരം തൊടാൻ; കുലസ്ത്രീ ആകാൻ ഞാൻ ആഗ്രഹിക്കുന്നു, വീണ്ടും എയറിലാകാൻ നടി സ്വാസിക

0
Spread the love

തന്റെ വിവാഹ സങ്കൽപങ്ങളെ കുറിച്ച് പറഞ്ഞ് എയറിലായ സിനിമാ- സീരിയൽ താരമാണ് സ്വാസിക. ഒരു അഭിമുഖ പരിപാടിയിൽ ‘രാവിലെ എഴുന്നേറ്റ് ഭർത്താവിന്റെ കാൽ തൊട്ട് വണങ്ങണം, അദ്ദേഹം വരുന്നത് വരെ ഭക്ഷണം കഴിക്കാതിരിക്കണം’ തുടങ്ങി നിരവധി കാര്യങ്ങളാണ് അന്ന് സ്വാസിക പറഞ്ഞത്. എന്തായാലും അഭിമുഖം സംപ്രേക്ഷണം ചെയ്തതിനു തൊട്ടുപിന്നാലെ അന്ന് വലിയ രീതിയിലുള്ള ട്രോളുകളും വിമർശനങ്ങളും താരം നേരിട്ടിരുന്നു. നടിക്ക് പഴയ കാലത്തുനിന്നും വണ്ടി കിട്ടിയിട്ടില്ലെന്നും ആൺകോയ്മയെ ആരാധിക്കുകയാണെന്നും ആയിരുന്നു നേരിട്ട വിമർശനം.

പിന്നീട് വിവാഹശേഷവും മുൻപ് പറഞ്ഞ കാര്യങ്ങൾ താരം മാധ്യമങ്ങൾക്കു മുന്നിൽ ആവർത്തിച്ചിരുന്നു. “ഭർത്താവിന്റെ താഴെ ജീവിക്കാനാണ് എനിക്കിഷ്ടം. എന്റെ അഭിപ്രായമാണ് പറഞ്ഞത്. എന്റെ ജീവിതം ഇങ്ങനെ ജീവിക്കാനാണ് എനിക്ക് ഇഷ്ടം. എന്തുകൊണ്ടെന്ന് ചോ​ദിച്ചാൽ അറിയില്ല. ഭർത്താവ് കഴിച്ച പാത്രം കഴുകുന്നതും കാലു പിടിക്കുന്നതും നിങ്ങൾക്ക് തെറ്റായിരിക്കും. ഇതാണ് ഉത്തമ സ്ത്രീയെന്ന ഞാൻ പറയില്ല. അങ്ങനെ ജീവിക്കണമെന്ന് ആരോടും പറയില്ല. സ്ത്രീകൾ സ്വതന്ത്രരാകണം. തുല്യതയിൽ വിശ്വസിക്കുന്നവരാകണം. പക്ഷേ എനിക്ക് ഈ പറഞ്ഞ തുല്യത വേണ്ട. ഞാൻ ഇങ്ങനെയാണ് ഇഷ്‌ടപ്പെടുന്നത്”. എന്നുമായിരുന്നു നടി ആവർത്തിച്ചത്. ഇപ്പോഴിതാ സിന്ദൂരം ധരിക്കാനാണ് ഞാൻ വിവാഹം കഴിച്ചതെന്നും കുലസ്ത്രീ ആകാൻ താൻ ആഗ്രഹിക്കുന്നുവെന്നും പറഞ്ഞ് വീണ്ടും രംഗത്തെത്തിയിരിക്കുകയാണ് താരം.

“സിന്ദൂരം ധരിക്കാനാണ് ഞാൻ വിവാഹം കഴിച്ചത്. സത്യമായിട്ടും… ആളുകൾ എപ്പോഴും എന്നെ കളിയാക്കുന്നതും അത്തരത്തിൽ ആണല്ലോ… എന്നെ ഒരു കുലസ്ത്രീ എന്നാണല്ലോ കളിയാക്കുന്നത്. പക്ഷേ എനിക്ക് ആ വാക്ക് ഇഷ്ടമാണ്. കുലസ്ത്രീ ആകാൻ ഞാൻ ആഗ്രഹിക്കുന്നു. ഈ ലോകത്തിലെ ഒരേയൊരു കുലസ്ത്രീ ഞാനാണ്. ഇപ്പോൾ ഞാൻ കുറച്ച് സിന്ദൂരമേ ധരിച്ചിട്ടുള്ളൂ. പക്ഷേ എനിക്ക് നീട്ടി വലുതുമായ രീതിയിൽ സിന്ദൂരം ധരിക്കാൻ ഇഷ്ടമാണ്. അത് അങ്ങനെ ധരിക്കണമെന്ന് ആണ് ഐതീഹ്യം എന്നാണ് ഞാൻ മനസ്സിലാക്കിയത്. താലി ധരിക്കാനും എനിക്കിഷ്ടമാണ്. ഇതൊക്കെ എന്റെ ഇഷ്ടങ്ങൾ ആണ്.ഞാൻ ഇതെല്ലാം എനിക്ക് ഇഷ്ടമുള്ളതുപോലെ ചെയ്യുന്നു. ഇതിന് ചേരാത്ത ഒരു വസ്ത്രം ധരിച്ചാൽ ഞാൻ താലി ധരിക്കില്ല. ഞാൻ സിന്ദൂരം തൊടില്ല. സാരി ഉടുക്കുമ്പോൾ അത് ചെയ്യണമെന്ന് എനിക്ക് തോന്നി. അത് എന്റെ ഇഷ്ടമായതിനാൽ, ഞാൻ വീട്ടിലായിരിക്കുമ്പോൾ പോലും രാവിലെ എഴുന്നേറ്റ് സിന്ദൂരം തൊടും. നിങ്ങൾ എന്നെ കളിയാക്കുന്ന കാര്യങ്ങളും ഞാൻ ചെയ്യും” എന്നാണ് സ്വാസിക പറഞ്ഞത്.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts