Home Blog Page 73

സിനിമ കഴിഞ്ഞപ്പോൾ ആ നടി രണ്ടോമൂന്നോ തവണ കോൾ എടുത്തിരുന്നു; ഇപ്പൊ വിളിച്ചാൽ എടുക്കില്ല, വാട്‌സ്ആപ്പിലും ഉത്തരമില്ല, പക്ഷേ ബേസിൽ അങ്ങനെയല്ല!

0
Spread the love

കുടശ്ശനാട്‌ കനകം എന്ന പേര് കേട്ടാൽ മലയാളി പ്രേക്ഷകർക്ക് എല്ലാവർക്കും ഇനി പറയാൻ പോകുന്ന നടിയെ കുറിച്ചറിയണമെന്നില്ല. പക്ഷെ താരം അഭിനയിച്ച് രസിപ്പിച്ച കഥാപാത്രങ്ങളെ കുറിച്ച് പറഞ്ഞാൽ മലയാളികൾക്ക് ഞൊടിയിടയിൽ കണക്ട് ആകും. ജയ ജയ ഹേയിലെ ബേസിൽ ജോസഫിന്റെ അമ്മ വേഷവും ഗുരുവായൂർ അമ്പല നടയിലെ വേലക്കാരി രമണിയുമെല്ലാം പ്രേക്ഷകർ അത്രയധികം നോട്ടീസ് ചെയ്ത കഥാപാത്രങ്ങളാണ്. വരാനിരിക്കുന്ന മലയാള ചിത്രങ്ങളെ കൂടാതെ താരമിപ്പോൾ തമിഴിലും സജീവമാണ്. ഇപ്പോഴിതാ ജയ ജയ ഹേയിലെ നായികാ-നായകകരായിരുന്ന ദർശന രാജേന്ദ്രനെ കുറിച്ചും ബേസിൽ ജോസഫിനെ കുറിച്ചും കുടശ്ശനാട്‌ കനകം പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്.

ദർശന ഇപ്പോൾ താൻ ഫോൺ വിളിച്ചാൽ എടുക്കാറില്ലെന്നും അന്ന് ജയ ജയഹേയിൽ വർക്ക് ചെയ്‌ത്‌ പോയി കഴിഞ്ഞപ്പോൾ രണ്ടോമൂന്നോ തവണ കോൾ എടുത്തിരുന്നെന്നും കനകം പറയുന്നു. പിന്നീട് ഒരു കോണ്ടാക്‌ടുമില്ലെന്നും വിളിച്ചാൽ എടുക്കില്ലെന്നും അവർ പറഞ്ഞു. വാട്‌സ്ആപ്പിൽ മെസേജിട്ടു നോക്കിയിരുന്നുവെന്നും അവർ കൂട്ടിച്ചേർത്തു. അതേസമയം ബേസിൽ ജോസഫ് തിരക്കിലാണെങ്കിലും എപ്പോഴെങ്കിലുമൊക്കെ തനിക്ക് മറുപടി നൽകാറുണ്ടെന്നും സംവിധായകൻ വിപിൻ ദാസും അങ്ങനെ തന്നെയാണെന്നും കനകം പറഞ്ഞു.

വരും ദിവസങ്ങളിൽ പോസിറ്റീവ് വിവരം കേൾക്കാനാകും; നിമിഷ പ്രിയയുടെ മോചന വിഷയത്തിൽ ചാണ്ടി ഉമ്മൻ

0
Spread the love

 യമനിലെ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ മോചനത്തിന് ഗൾഫ് കേന്ദ്രീകരിച്ച് സജീവ ചർച്ചകൾ നടക്കുന്നതായി റിപ്പോർട്ട്. യുഎഇയിലും ഖത്തറിലും ചർച്ചകൾ നടന്നതായും വരും ദിവസങ്ങളിൽ പോസിറ്റീവ് വിവരം കേൾക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും വിഷയത്തിൽ ഇടപെടുന്ന ചാണ്ടി ഉമ്മൻ എംഎൽഎ മാദ്ധ്യമങ്ങളോട് പറഞ്ഞു. യമനിൽ ബന്ധമുള്ള പ്രവാസി വ്യവസായികൾ വഴി ഖത്തറും യുഎഇയും കേന്ദ്രീകരിച്ചാണ് ചർച്ചകൾ നടക്കുന്നത്. നിമിഷ പ്രിയയുടെ മോചന ശ്രമങ്ങളിൽ കാന്തപുരത്തെ മറിക്കടക്കാൻ ശ്രമിച്ചിട്ടില്ലെന്നും ചാണ്ടി ഉമ്മൻ വ്യക്തമാക്കി. വിഷയത്തിൽ രാഷ്ട്രീയം കലർത്തരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

നിമിഷ പ്രിയയുമായി ബന്ധപ്പെട്ട വാർത്തകൾ നൽകുന്നതിൽ നിന്നും മാദ്ധ്യമങ്ങളെ വിലക്കണമെന്ന സുവിശേഷകൻ ഡോ.കെ എ പോളിന്റെ ആവശ്യം കഴിഞ്ഞ ദിവസം സുപ്രീംകോടതി തള്ളിയിരുന്നു. നിമിഷപ്രിയയുടെ അഭ്യർത്ഥനയാണെന്ന് അവകാശവാദമുന്നയിച്ചു കൊണ്ടായിരുന്നു ഹർജി. കാ​ന്ത​പു​രം​ ​എ.​പി. അബൂബക്കർ​ ​മു​സ്‌​ലി​യാ​ർ, സേവ് നിമിഷപ്രിയ ഇന്റർനാഷണൽ ആക്ഷൻ കൗൺസിലെ അഡ്വ.കെ.ആർ.സുഭാഷ് ചന്ദ്രൻ എന്നിവർ മാദ്ധ്യമങ്ങളോട് സംസാരിക്കുന്നത് തടയണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഇടപെടില്ലെന്ന് ജസ്റ്റിസുമാരായ വിക്രംനാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ച് നിലപാടെടുത്തതോടെ സുവിശേഷകൻ ഹർജി പിൻവലിച്ചു.

2017 ജൂലായ് 25ന് യമനിൽ നഴ്സായി ജോലി ചെയ്യുന്നതിനിടെ സ്വന്തമായി ക്ലിനിക് തുടങ്ങാൻ സഹായ വാഗ്ദാനവുമായി വന്ന യമന്‍ പൗരന്‍ തലാൽ അബ്ദുമഹദിയെയാണ് നിമിഷപ്രിയ കൊലപ്പെടുത്തിയത്. നിമിഷപ്രിയയുടെ പാസ്‌പോർട്ട് പിടിച്ചെടുത്ത ശേഷം നടത്തിയ ക്രൂര പീഡനമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നായിരുന്നു നിമിഷപ്രിയ പറഞ്ഞത്. തലാലിന് അമിത ഡോസ് മരുന്നു കുത്തിവച്ചാണ് കൊലപ്പെടുത്തിയത്. തുടര്‍ന്ന് മൃതദേഹം വീടിനുമുകളിലെ ജലസംഭരണിയില്‍ ഒളിപ്പിക്കുകയായിരുന്നു.

കൊച്ചിയിൽ ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോകൽ; നടി ലക്ഷ്മി മേനോൻ മൂന്നാം പ്രതി, നടി ഒളിവിൽ

0
Spread the love

കൊച്ചിയില്‍ ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച കേസില്‍ നടി ലക്ഷ്മി മേനോനെ പോലീസ് തിരയുകയാണ്. ബാറില്‍വെച്ചുണ്ടായ തര്‍ക്കത്തെത്തുതുടര്‍ന്ന്‌ യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ചതെന്നാണ് കേസ്. നടിക്കൊപ്പമുണ്ടായിരുന്ന മിഥുന്‍, അനീഷ്, സോനമോള്‍ എന്നിവരെ എറണാകുളം ടൗണ്‍ നോര്‍ത്ത് പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

നടിയെ മൂന്നാം പ്രതിയാക്കിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. തട്ടിക്കൊണ്ടുപോയ യുവാവിനൊപ്പമുള്ളവരുമായി ലക്ഷ്മി മേനോനൊപ്പമുള്ള യുവതി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുന്നതിന്റെ വീഡിയോ ദൃശ്യം പുറത്തുവന്നിട്ടുണ്ട്. കാറിലിരിക്കുന്ന യുവാവിനോട് ലക്ഷ്മിക്കൊപ്പമുണ്ടായിരുന്ന യുവതി തര്‍ക്കിക്കുന്നതായി വീഡിയോയില്‍ കാണാം. ലക്ഷ്മി മേനോനെ ചോദ്യംചെയ്യാന്‍ ഒരുങ്ങുകയാണ് പോലീസ്. അതേസമയം, നടി ഒളിവിലാണെന്ന വിവരവും പോലീസ് നല്‍കുന്നുണ്ട്.

മലയാളത്തില്‍ തുടങ്ങി തമിഴില്‍ സജീവമായി സിനിമകള്‍ ചെയ്തുവരുന്ന നടിയാണ് ലക്ഷ്മി മേനോന്‍. വിനയന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ‘രഘുവിന്റെ സ്വന്തം റസിയ’ എന്ന ചിത്രത്തിലൂടെയാണ് ലക്ഷ്മി അരങ്ങേറ്റം കുറിച്ചത്. 2012-ല്‍ പുറത്തിറങ്ങിയ തമിഴ് ചിത്രം ‘സുന്ദരപാണ്ഡ്യനി’ലൂടെ നായകനടിയായി. ‘കുംകി’യാണ് ലക്ഷ്മിയെ ശ്രദ്ധേയയാക്കിയ ചിത്രം. ‘കുംകി’യിലേയും ‘സുന്ദരപാണ്ഡ്യനി’ലേയും അഭിനയത്തിന് തമിഴ്‌നാട് സര്‍ക്കാരിന്റെ മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചു.

ഹൃദയാഘാതം! നടനും അവതാരകനുമായ രാജേഷ് കേശവ് പരിപാടിക്കിടെ കുഴഞ്ഞുവീണു; ഗുരുതരാവസ്ഥയില്‍ ആശുപത്രിയിൽ

0
Spread the love

പരിപാടിക്കിടെ കുഴഞ്ഞുവീണ നടനും അവതാരകനുമായ രാജേഷ് കേശവ് ഗുരുതരാവസ്ഥയില്‍. നിലവില്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് രാജേഷ്. ഡോക്ടര്‍മാര്‍ ആരോഗ്യനില നിരീക്ഷിച്ചുവരികയാണെന്നാണ് ആശുപത്രി വൃത്തങ്ങളില്‍നിന്ന് ലഭിക്കുന്ന വിവരം.

ഞായറാഴ്ച രാത്രി കൊച്ചിയിലെ സ്വകാര്യഹോട്ടലില്‍ നടന്ന പരിപാടിയുടെ അവസാനം രാജേഷ് കുഴഞ്ഞുവീഴുകയായിരുന്നുവെന്ന് ചലച്ചിത്ര പ്രവര്‍ത്തകനായ പ്രതാപ് ജയലക്ഷ്മി ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുഴഞ്ഞുവീണപാടെ ഹൃദയാഘാതമുണ്ടായെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ആന്‍ജിയോപ്ലാസ്റ്റി ചെയ്തുവെന്നും തുടര്‍ന്ന് വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവന്‍ നിലനിര്‍ത്തുകയാണെന്നും പ്രതാപിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

പ്രതാപ് ജയലക്ഷ്മിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്:


നമ്മുടെ പ്രിയ കൂട്ടുകാരന്‍ രാജേഷിന് ഇപ്പോള്‍ വേണ്ടത് നിങ്ങളുടെ പ്രാര്‍ത്ഥനയാണ്. ഞായറാഴ്ച്ച രാത്രി ക്രൗണ്‍ പ്ലാസ ഹോട്ടലില്‍ നടന്ന പരിപാടിയുടെ അവസാനമാണ് അവന്‍ തളര്‍ന്നു വീണത്. ഏകദേശം 15- 20 മിനിറ്റിനുള്ളില്‍ രാജേഷിനെ കൊച്ചി ലേക്‌ഷോര്‍ ഹോസ്പിറ്റലില്‍ കൊണ്ടുവന്നു. പക്ഷെ വീണപ്പോള്‍ തന്നെ cardiac arrest ഉണ്ടായതായി ഡോക്ടര്‍മാര്‍ പറയുന്നു. തുടര്‍ന്ന് angioplasty ചെയ്തു. അപ്പോള്‍ മുതല്‍ വെന്റിലേറ്റര്‍ സഹായത്തോടെ ജീവിക്കുന്ന അവന്‍ ഇത് വരെയും പ്രതികരിച്ചിട്ടില്ല (ഇടയ്ക്ക് ചെറിയ അനക്കങ്ങള്‍ കണ്ടതൊഴിച്ചാല്‍). തലച്ചോറിനെയും ചെറിയ രീതിയില്‍ ഈ അവസ്ഥ ബാധിച്ചതായി ഡോക്ടമാര്‍ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. ജീവിതത്തിലേക്ക് അവനു തിരിച്ചു വരാന്‍ ഇനി വേണ്ടത് സ്‌നേഹമുള്ളവരുടെ പ്രാര്‍ത്ഥന കൂടി ആണെന്ന് ഞങ്ങള്‍ തിരിച്ചറിയുന്നു. സ്റ്റേജില്‍ തകര്‍ത്തു പെര്‍ഫോമന്‍സ് ചെയ്യുന്ന അവന് ഇങ്ങിനെ വെന്റിലേറ്റര്‍ ബലത്തില്‍ കിടക്കാന്‍ കഴിയില്ല. നമ്മളൊക്കെ ഒത്തു പിടിച്ചാല്‍ അവന്‍ എണീറ്റു വരും. പഴയ പോലെ സ്റ്റേജില്‍ നിറഞ്ഞാടുന്ന, നമ്മുടെ സുഹൃത്തിനു വേണ്ടി ശക്തമായ പ്രാര്‍ത്ഥനയും സ്‌നേഹവും ഉണ്ടാവണം. കൂടുതലൊന്നും പറയാന്‍ ഇപ്പോള്‍ പറ്റുന്നില്ല. അവന്‍ തിരിച്ചു വരും. വന്നേ പറ്റൂ. 

ബലാത്സം​ഗക്കേസിൽ വേടന് വ്യവസ്ഥകളോടെ മുൻകൂർ ജാമ്യം

0
Spread the love

ബലാത്സം​ഗക്കേസിൽ റാപ്പർ വേടന് മുൻകൂർ ജാമ്യം അനുവദിച്ച് ഹൈക്കോടതി. വ്യവസ്ഥകളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. സെപ്റ്റംബർ 9 ന് അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരാകാനും കോടതി നിർദേശിച്ചു. അന്വേഷണ സംഘത്തിന് മുന്നിൽ വേടൻ ഹാജരാകണമെന്നും അറസ്റ്റ് രേഖപ്പെടുത്തിയാൽ ജാമ്യത്തിൽ വിട്ടയക്കണമെന്നും കോടതി നിർദേശിച്ചു. തൃക്കാക്കര പൊലീസ് രജിസ്റ്റർ ചെയ്ത ബലാത്സംഗ കേസിലാണ് വേടന് ജാമ്യം ലഭിച്ചിരിക്കുന്നത്. യുവ‍‍ഡോക്ടറാണ് വേടനെതിരെ പീഡന പരാതി നൽകിയത്.

വാൾട്ടർ എന്ന ഒന്നൊന്നര വില്ലനായി നിവിൻ പോളി; ഇപ്പൊ രവി മോഹനും; പ്രേക്ഷകരെ ആവേശത്തിലാക്കി ലോകേഷ് കനകരാജ് ചിത്രത്തിന്റെ അപ്ഡേറ്റുകൾ

0
Spread the love

കൈതിയിലൂടെ സംവിധായകന്‍ ലോകേഷ് കനകരാജ് തുടക്കം കുറിച്ച് സിനിമാറ്റിക് യൂണിവേഴ്സായ എല്‍ സി യുവിലെ അടുത്ത ചിത്രമാണ് ബെന്‍സ്. രാഘവ ലോറന്‍സ് പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണിത്. റെമോ, സുല്‍ത്താന്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്തനായ സംവിധായകന്‍ ഭാഗ്യരാജ് കണ്ണനാണ് ബെന്‍സിന്റെ തിരക്കഥ, സംഭാഷണം, സംവിധാനം എന്നിവ നിര്‍വഹിക്കുന്നത്. നിവിന്‍ പോളിയാണ് സിനിമയില്‍ വില്ലനായി എത്തുന്നത്. ഇപ്പോഴിതാ സിനിമാപ്രേമികളെ ആവേശം കൊള്ളിക്കുന്ന ഒരു റിപ്പോര്‍ട്ടാണ് പുറത്തുവരുന്നത്.

ബെന്‍സില്‍ രാഘവ ലോറന്‍സിനൊപ്പം രവി മോഹനും ഒരു പ്രധാന വേഷത്തില്‍ എത്താനൊരുങ്ങുന്നു എന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ലോറന്‍സിനൊപ്പെം അതേ പ്രാധാന്യമുള്ള നായക കഥാപാത്രത്തെയാണ് രവി മോഹനും അവതരിപ്പിക്കാന്‍ ഒരുങ്ങുന്നത്. സിനിമയുടെ നിര്‍മാതാവ് കൂടിയായ ലോകേഷ് കനകരാജ് നടനോട് നേരിട്ട് കഥ നരേറ്റ് ചെയ്‌തെന്നും കഥ ഇഷ്ടമായ രവി മോഹന്‍ സിനിമ ചെയ്യാന്‍ തയ്യാറായി എന്നാണ് റിപ്പോര്‍ട്ട്. ലോകേഷ് കനകരാജിന്റെ സിനിമാറ്റിക് യൂണിവേഴ്‌സ് ആയ എല്‍സിയുവില്‍ ഉള്‍പ്പെടുന്ന സിനിമയാണ് ബെന്‍സ്. ഇതോടെ രവി മോഹനും എല്‍സിയുവില്‍ എത്തുമെന്നാണ് സൂചന. ഇനി വരാനിരിക്കുന്ന കൈതി 2, വിക്രം 2 എന്നീ സിനിമകളിലും രവി മോഹനും ഭാഗമായേക്കും.

ലോകേഷ് കനകരാജ് ആണ് ബെന്‍സിന്റെ കഥ ഒരുക്കി അവതരിപ്പിക്കുന്നത്. ചിത്രത്തിൽ വാൾട്ടർ എന്ന വില്ലനായിട്ടാണ് നിവിൻ എത്തുന്നത്. നിവിനെ അവതരിപ്പിച്ചുകൊണ്ടുള്ള പ്രോമോ വീഡിയോ നേരത്തെ പുറത്തുവന്നിരുന്നു. വലിയ സ്വീകരണമാണ് വീഡിയോയ്ക്ക് ലഭിച്ചത്. ബെന്‍സിന്റെ സംഗീത സംവിധാനം സായ് അഭ്യങ്കര്‍ ആണ് നിര്‍വഹിക്കുന്നത്. പാഷന്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ സുധന്‍ സുന്ദരം, ലോകേഷ് കനകരാജിന്റെ ജി സ്‌ക്വാഡ്, ജഗദീഷ് പളനിസ്വാമിയുടെ ദി റൂട്ട് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ഇന്ത്യയിലും വിദേശത്തുമായി 120 ദിവസത്തിലേറെ നീളുന്ന ചിത്രീകരണമായിരിക്കും സിനിമയ്ക്കായി നടക്കുക.

എനിക്ക് ഒരു തന്തയാണ്, ഇങ്ങനെ പറയുന്നതിൽ ക്ഷമിക്കണം; മല്ലിക സുകുമാരനോട് മേജർ രവി

0
Spread the love

എമ്പുരാൻ സിനിമയ്‌ക്കെതിരെ സംവിധായകൻ മേജർ രവി സ്വീകരിച്ച നിലപാട് ഏറെ ചർച്ചയായിരുന്നു. ചിത്രത്തെ ആദ്യം അനുകൂലിച്ച മേജർ പിന്നീട് എതിരാവുകയായിരുന്നു. ഇതിനെതിരെ നടി മല്ലികാ സുകുമാരൻ രൂക്ഷമായി പ്രതികരിച്ചിരുന്നു. ഇന്ന് പുറത്തുവന്ന ഒരു അഭിമുഖത്തിലും മല്ലിക മേജർ രവിയുടെ നിലപാടിനെ വിമർശിക്കുകയും പരിഹസിക്കുകയും ചെയ്തിരുന്നു. രാജ്യസ്‌നേഹിയായ പട്ടാളക്കാരൻ ആദ്യം സത്യം പറയാൻ പഠിക്കണമെന്നും ചാടിച്ചാടി പാർട്ടി മാറിയാൽ ക്വാളിറ്റിയുണ്ടാകില്ലെന്നുമാണ് മല്ലിക അഭിമുഖത്തിൽ പറഞ്ഞത്.

ഇപ്പോഴിതാ മല്ലികാ സുകുമാരന് മറുപടിയുമായി എത്തിയിരിക്കുകയാണ് മേജർ രവി. താൻ നേരത്തെ ഏതെങ്കിലും ഒരു പാർട്ടിയുടെ മെമ്പറായിരുന്നുവെന്നത് മല്ലിക സുകുമാരൻ തെളിയിക്കണമെന്ന് മേജർ രവി പറഞ്ഞു. തനിക്ക് ഒരു തന്തയാണുള്ളതെന്നും തന്റെ രാജ്യസ്‌നേഹം അളക്കാൻ മല്ലികച്ചേച്ചിയായിട്ടില്ലെന്നും മേജർ രവി പറഞ്ഞു. എമ്പുരാൻ സിനിമ കണ്ടിറങ്ങുമ്പോൾ അങ്ങനെയോ പറയുകയുള്ളൂ, റിലീസിന് മുമ്പ് മോഹൻലാൽ എമ്പുരാൻ കണ്ടിട്ടില്ല എന്നത് ഞാൻ ആവർത്തിക്കുകയാണെന്നും മേജർ രവി വ്യക്തമാക്കി.

മേജർ രവിയുടെ വാക്കുകളിലേക്ക്
‘എനിക്ക് വളരെ ബഹുമാനമുള്ളയാളാണ് മല്ലികച്ചേച്ചി. എന്നാൽ ആദ്യം ഫാക്ടുകൾ മനസിക്കാണം. ചാടിച്ചാടി പാർട്ടി മാറുന്നുപോലും. എനിക്ക് ഒരു തന്തയാണ്. ഇങ്ങനെ പറയുന്നതിൽ ക്ഷമിക്കണം. ഇന്ത്യ മഹാരാജ്യത്ത് ഏതെങ്കിലും പാർട്ടിയിൽ ഞാൻ മെമ്പറായിരുന്നു എന്ന് ഇവർ പറയുകയാണെങ്കിൽ അന്ന് ഞാൻ അവര് പറയുന്നത് കേൾക്കും. അത് തെളിയിക്കണം. എന്നെ കോൺഗ്രസുകാർ പല സ്ഥലത്തും വിളിച്ച് ആദരിച്ചിട്ടുണ്ട്. അന്ന് ഞാൻ കോൺഗ്രസായി എന്ന് പറയുന്നത് വിവരദോഷം. അൽപജ്ഞാനം കൊണ്ട് ഇതുപോലെ ആരെയും കുറ്റപ്പെടുത്തരുത്. പട്ടാളക്കാരന്റെ രാജ്യസ്‌നേഹം അളക്കാൻ മല്ലികച്ചേച്ചി ആയിട്ടില്ല.

എമ്പുരാൻ സിനിമ കണ്ടിറങ്ങുമ്പോൾ എനിക്ക് അങ്ങനെയേ പറയാൻ സാധിക്കൂ. ഇത്രയും വർഗവിദ്വേഷമുണ്ടാക്കുന്ന ഒരു സിനിമ. അതിനെക്കുറിച്ച് ഓരോന്നായി എടുത്ത് പറയാൻ തുടങ്ങിയാൽ, എന്നെക്കൊണ്ട് പറയിപ്പിക്കരുത്. ഞാൻ പറയുന്നു മോഹൻലാൽ എമ്പുരാൻ സിനിമ കണ്ടിട്ടില്ല. ഇനിയും മല്ലികച്ചേച്ചി എന്തെങ്കിലും എന്നെക്കുറിച്ച് പറയുകയാണെങ്കിൽ ആരും എന്നെ വിളിക്കരുത്. ഇതിനൊന്നും പ്രതികരിക്കണമെന്ന് എനിക്ക് തോന്നുന്നില്ല’- മേജർ രവി പറഞ്ഞു.

ഇന്ത്യൻ സിനിമ മാത്രമല്ല ലോകസിനിമ തന്നെ ഞെട്ടും; രാമായണയുടെ ബജറ്റ് 4,000 കോടി

0
Spread the love

ലോകത്തിന് മുന്നിൽ ഇന്ത്യൻ സിനിമയുടെ പ്രതിച്ഛായ തന്നെ മാറ്റിമറിക്കാൻ ഒരുങ്ങുകയാണ് ടീം രാമായണ. 4,000 കോടിയുടെ ഭീമൻ ബജറ്റിൽ ഒരുങ്ങുന്ന രാമായണ ഇതുവരെ നിർമ്മിച്ചതിൽ വച്ച് ഏറ്റവും ചെലവേറിയ ഇന്ത്യൻ സിനിമ എന്ന പദവി ഇതിനകം തന്നെ സ്വന്തമാക്കി കഴിഞ്ഞു. ഇപ്പോൾ ഇതാ ഒരു അഭിമുഖത്തിൽ ചിത്രവുമായി ബന്ധപ്പെട്ട് പ്രതികരിച്ചിരിക്കുകയാണ് നിർമ്മാതാവായ നമിത് മൽഹോത്ര. രാമായണ ഒരിക്കലും ഒരു ഇന്ത്യൻ സിനിമ മാത്രമായിരിക്കാൻ ഉദ്ദേശിച്ചിരുന്നില്ലെന്ന് നമിത് മൽഹോത്ര പറഞ്ഞു. ചിത്രം ആരംഭിച്ച ദിവസം മുതൽ ഇത് ഒരു ആഗോള സിനിമയാണ്. ഇന്ത്യയിലെ ജനങ്ങളെ മാത്രമായി പ്രീതിപ്പെടുത്താൻ ശ്രമിക്കുന്നില്ല. പകരം മറ്റേതൊരു സിനിമയെയും പോലെ ഇത് എല്ലാവരോടും സംസാരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യൻ സിനിമകളിൽ വെച്ച് ഏറ്റവും വലിയ കാത്തിരിപ്പ് ഉയർത്തുന്ന ചിത്രമാണ് രാമായണ. വമ്പൻ ക്യാൻവാസിൽ ഒരുങ്ങുന്ന രാമായണയിൽ രൺബീര്‍ കപൂർ ശ്രീരാമനായെത്തുമ്പോൾ സായ് പല്ലവിയാണ് സീതയായി വേഷമിടുന്നത്. രാവണനായി യാഷും കൂടി എത്തുമ്പോൾ പ്രതീക്ഷകൾ വാനോളമാണ്. പ്രതീക്ഷിച്ചത് പോലെ തന്നെ ചിത്രത്തിന്റെ ഫസ്റ്റ് ​ഗ്ലിംപ്സ് വീഡിയോ ഏറെ ശ്രദ്ധനേടിയിരുന്നു. സിനിമയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പ് വെറുതെയാകില്ലെന്നാണ് വീഡിയോ കണ്ട പ്രേക്ഷകർ ഒന്നടങ്കം പറഞ്ഞത്.

നേരത്തെ, 1,600 കോടി രൂപ ബജറ്റിലാണ് രാമായണ നിർമിക്കുന്നതെന്നായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ ഇവയെല്ലാം കാറ്റിൽ പറത്തിക്കൊണ്ടാണ് നിര്‍മാതാവ് നമിത് മല്‍ഹോത്ര 4000 കോടിയിലധികമാണ് സിനിമയുടെ നിർമാണ ചെലവെന്ന് അറിയിച്ചത്. ചിത്രത്തിന്റെ രണ്ട് ഭാ​ഗങ്ങൾക്കും കൂടിയുള്ള ബജറ്റാണിത്. ജുറാസിക് വേൾഡ് റി ബർത്ത്, സൂപ്പർമാൻ എന്നീ ഹോളിവുഡ് സിനിമകളുടെ ബജറ്റിനെയും രാമായണ മറികടന്നു. 180 മില്യൺ ഡോളറാണ് ജൂറാസിക് വേൾഡിന്റെ ബജറ്റ്. 225 മില്യൺ ഡോളറാണ് സൂപ്പർമാന്റേത് എന്നാണ് വിവരം.

ഹൃദയപൂർവ്വത്തിൽ അതിഥി വേഷത്തിൽ മീര ജാസ്‌മിനും ബേസിലും

0
Spread the love

ഹൃദയപൂർവ്വം എന്ന മോഹൻലാൽ – സത്യൻ അന്തിക്കാട് ചിത്രത്തിൽ അതിഥി വേഷത്തിൽ മീര ജാസ്‌മിനും ബേസിൽ ജോസഫും. ഇതാദ്യമായാണ് ബേസിൽ ജോസഫ് സത്യൻ അന്തിക്കാട് ചിത്രത്തിന്റെ ഭാഗമാകുന്നത്. നേരത്തേ ചിത്രത്തിലേക്ക് മുഴുനീള വേഷത്തിൽ ബേസിലിനെ പരിഗണിച്ചതാണ്. എന്നാൽ, ഡേറ്റ് ക്ളാഷ് മൂലം സാധിച്ചില്ല. സത്യൻ അന്തിക്കാട് ചിത്രങ്ങളിൽ സൂപ്പർ നായികയായി മീര ജാസ്‌മിൻ തിളങ്ങിയിട്ടുണ്ട്. മീര ജാസ്മിന്റെ കരിയറിലെ മികച്ച കഥാപാത്രങ്ങളിലൊന്നാണ് അച്ചുവിന്റെ അമ്മയിലെ അച്ചു.മോഹൻലാൽ – സത്യൻ അന്തിക്കാട് കൂട്ടുകെട്ടിൽ പിറന്ന രസതന്ത്രം, ഇന്നത്തെ ചിന്താവിഷയം എന്നീ ചിത്രങ്ങളിലും മീര ജാസ്‌മിൻ ആയിരുന്നു നായിക.

ജയറാം നായകനായി സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത മകൾ സിനിമയിലും മീര ആയിരുന്നു നായിക. പൂമരത്തിലെ അതിഥി വേഷത്തിനുശേഷം മീര ജാസ്‌മിന്റെ തിരിച്ചുവരവ് കൂടിയായിരുന്നു മകൾ. ജൂലിയറ്റ് എന്ന കഥാപാത്രത്തെയാണ് മീര അവതരിപ്പിച്ചത്. അകാലത്തിൽ വിടപറഞ്ഞ പ്രശസ്ത ഗായകനും നടനുമായ എസ്. പി. ബാലസുബ്രഹ്മണ്യത്തിന്റെ മകൻ എസ്, പി. ചരൺ ഹൃദയപൂർവ്വത്തിലൂടെ അഭിനേതാവായി മലയാളത്തിലും എത്തുകയാണ്. അതേസമയം ഓണം റിലീസായി ആഗസ്റ്റ് 28ന് തിയേറ്ററിൽ എത്തുന്ന ഹൃദയപൂർവത്തിൽ മാളവിക മോഹനൻ ആണ് നായിക.

ദൃശ്യം 3 അപ്പോൾ ഒരു ത്രില്ലർ ചിത്രമല്ലേ ? സംവിധായകൻ പറയുന്നത് ഇങ്ങനെ!!

0
Spread the love

സിനിമാപ്രേമികളെ ത്രസിപ്പിക്കുന്ന അനുഭവമാണ് ദൃശ്യം സിനിമ സമ്മാനിച്ചത്. ഒന്നും രണ്ടും ഭാ​ഗങ്ങൾ ഇറങ്ങിയ ചിത്രത്തിന്റെ മൂന്നാം ഭാ​ഗം ഉടനെ പുറത്തിറങ്ങുമെന്ന് സ്ഥിരീകരിച്ച് രം​ഗത്ത് വന്നിരിക്കുകയാണ് സംവിധായകൻ ജിത്തു ജോസഫ്. ദൃശ്യം 3 ഒരു ത്രില്ലർ ആയിരിക്കില്ലെന്നും എപ്പോഴും പല തരത്തിലുള്ള സിനിമകൾ പ്രേക്ഷകർക്ക് കൊടുക്കുന്നതാണ് നല്ലതെന്നും ജിത്തു പറയുന്നു. എപ്പോഴാണ് ആളുകൾ സിനിമ ലാഗ് ആണ് എന്ന് പറയുന്നത്? എപ്പോഴെങ്കിലും നമ്മൾ സിനിമയിൽ നിന്ന് ഡിസ്കണക്റ്റ് ചെയ്യുമ്പോൾ ആണ് ലാഗ് എന്ന് പറയുന്നത്. ഒന്നുകിൽ കരയിപ്പിക്കണം, അല്ലെങ്കിൽ സന്തോഷിപ്പിക്കണം, പേടിപ്പിക്കണം, എക്സൈറ്റ് ചെയ്യിക്കണം! ഇതിൽ ഏതെങ്കിലും ഒരു ഇമോഷൻ പ്രേക്ഷകരുടെ മനസ്സിനെ തൊടുമ്പോൾ ആ സിനിമ വിജയിക്കുമെന്നും താരം കൂട്ടിചേർത്തു. കൊച്ചിയിൽ നടന്ന കോൺക്ലേവിലായിരുന്നു പ്രതികരണം.

ജിത്തു ജോസഫ് പറയുന്നു…

ദൃശ്യം 3 ഒരു ത്രില്ലർ ആയിരിക്കും എന്ന് ഞാൻ വിശ്വസിക്കുന്നില്ല. അത് കാണുമ്പോൾ നിങ്ങൾക്ക് മനസ്സിലാകും. എന്നെ സംബന്ധിച്ച് വ്യത്യസ്തമായ സിനിമകൾ ചെയ്യണം എന്ന ആഗ്രഹമാണ് ഉള്ളത്. എന്റെ ആദ്യത്തെ സിനിമ ഒരു ഇൻവെസ്റ്റിഗേഷൻ സിനിമയായിരുന്നു. അതുകഴിഞ്ഞ് ഞാൻ ചെയ്തത് ‘മമ്മി ആൻഡ് മി’ ആണ്. പിന്നെ ഞാൻ ചെയ്തത് ‘മൈ ബോസ്’ ആണ്.

ബ്രാൻഡഡ് ആകണം എന്ന് താല്പര്യം ഇല്ലാത്ത ആളായിരുന്നു ഞാൻ. പക്ഷേ നിർഭാഗ്യവശാൽ ‘മെമ്മറീസ്’ കഴിഞ്ഞ് ‘ദൃശ്യം’ കൂടി വന്നപ്പോൾ ഞാൻ ടാഗ് ചെയ്യപ്പെട്ടു. എല്ലാ സിനിമകളും വരണം. ഒരു സമയത്ത് കോമഡി ജോണറിൽ രണ്ടു സിനിമകൾ ഹിറ്റായാൽ പിന്നെ നിർമാതാക്കൾ കോമഡി സിനിമ ഉണ്ടോ എന്നാകും ചോദിക്കുക. രണ്ടു ത്രില്ലർ ഓടിയാൽ പിന്നെ ത്രില്ലർ ചോദിക്കും. എപ്പോഴും പല തരത്തിലുള്ള സിനിമകൾ പ്രേക്ഷകർക്ക് കൊടുക്കുന്നതാണ് നല്ലത്. തുടർച്ചയായി ത്രില്ലർ വന്നാലും കോമഡി വന്നാലും മടുക്കും. ആൾക്കാരെ മുഷിപ്പിക്കാതെ ആസ്വദിപ്പിച്ചുകൊണ്ടു സിനിമകൾ വന്നാൽ എല്ലാ ഴോണറും പ്രേക്ഷകർക്ക് ഇഷ്ടപ്പെടും. എപ്പോഴാണ് ആളുകൾ സിനിമ ലാഗ് ആണ് എന്ന് പറയുന്നത്? എപ്പോഴെങ്കിലും നമ്മൾ സിനിമയിൽ നിന്ന് ഡിസ്കണക്റ്റ് ചെയ്യുമ്പോൾ ആണ് ലാഗ് എന്ന് പറയുന്നത്. ഒന്നുകിൽ കരയിപ്പിക്കണം, അല്ലെങ്കിൽ സന്തോഷിപ്പിക്കണം, പേടിപ്പിക്കണം, എക്സൈറ്റ് ചെയ്യിക്കണം! ഇതിൽ ഏതെങ്കിലും ഒരു ഇമോഷൻ പ്രേക്ഷകരുടെ മനസ്സിനെ തൊടുമ്പോൾ ആ സിനിമ വിജയിക്കും. അതിനു ത്രില്ലർ വേണമെന്നൊന്നും ഇല്ല. വ്യാവസായികമായി വിജയിക്കുന്ന സിനിമകൾ എന്നു പറയുന്നത് തിയറ്ററിൽ വരുന്ന പ്രേക്ഷകരെ രസിപ്പിക്കുന്ന സിനിമകൾ ആണ്.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts