Home Blog Page 74

വിവാദം മുറുകുന്നു; രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ മൗനം തുടർന്ന് ഷാഫി പറമ്പിൽ

0
Spread the love

രാഹുൽ മാങ്കൂട്ടത്തിലിന് എതിരായ വിവാദ ആരോപണങ്ങളിൽ മൗനം പാലിച്ച് ഷാഫി പറമ്പിൽ. ചെന്നിത്തലയും, തിരുവഞ്ചൂരും, സതീശനും രാഹുലിനെ തള്ളി. യൂത്ത് കോൺഗ്രസ് സ്ഥാനം രാഹുൽ മാങ്കൂട്ടത്തിൽ രാജിവച്ചിട്ടും വടകര എം പി വിഷയത്തിൽ പ്രതികരിച്ചില്ല. ഡിവൈഎഫ്‌ഐയുടെ ആരോപണം രാഹുല്‍ മാങ്കൂട്ടത്തിലിനെ സംരക്ഷിക്കുന്നത് ഷാഫി പറമ്പിലും വി ഡി സതീശനുമാണെന്നാണ്. പരാതി ഉയര്‍ന്നപ്പോള്‍ രാഹുലിനെ സംരക്ഷിച്ചത് ഷാഫിയും വി ഡി സതീശനുമാണെന്നും ആരോപണങ്ങളില്‍ സമഗ്രമായ അന്വേഷണം വേണമെന്നും വി കെ സനോജ് പറഞ്ഞു. വി ഡി സതീശന്‍ നടത്തിയത് ക്രിമിനല്‍ കുറ്റമാണെന്നും വേട്ടക്കാരനെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരെ ഗുരുതര ആരോപണവുമായി എഴുത്തുകാരി ഹണി ഭാസ്‌കരൻ രംഗത്തെത്തിയിരുന്നു. ഇൻസ്റ്റഗ്രാമിൽ തന്നോട് ചാറ്റ് ചെയ്ത ശേഷം തന്നെക്കുറിച്ച് മറ്റുള്ളവരോട് മോശമായി സംസാരിച്ചെന്നും രാഹുലിന്‍റെ എല്ലാ ചെയ്തികൾക്കും കൂട്ട് നിൽക്കുന്നത് ഷാഫി പറമ്പിൽ ആണെന്നും ഹണി ഭാസ്‍കരൻ പറഞ്ഞു. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഇരകളായ നിരവധി സ്ത്രീകളെക്കുറിച്ച് തനിക്ക് അറിയാമെന്നും പേടിച്ചിട്ടാണ് പലരും പരാതി നല്‍കാന്‍ തയ്യാറാകാത്തത് എന്നും ഹണി ഭാസ്‍കരൻ പറഞ്ഞു. രാഹുൽ മാങ്കൂട്ടത്തിലിന്‍റെ ചാറ്റും അവർ സമൂഹ മാധ്യമത്തിൽ പങ്കുവെച്ചു.

അതേസമയം ആരോപണങ്ങൾ തനിക്കെതിരെ ആണെന്ന് കരുതുന്നില്ലെന്ന് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ പറഞ്ഞു. യുവന‌ടി തന്റെ അടുത്ത സുഹൃത്താണെന്നും തന്റെ പേര് ഇതുവരെ പരാതിയായി പറഞ്ഞിട്ടില്ലെന്നും മാധ്യമങ്ങളോട് സംസാരിക്കവേ രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. രാജ്യത്തെ നിയമസംവിധാനത്തിൽ വിശ്വസിക്കുന്നു. ഓഡിയോ സന്ദേശങ്ങള്‍ വ്യാജമായി നിര്‍മിക്കുന്ന കാലമാണ്. പരാതി വന്നാൽ നിയമപരമായി നേരിടുമെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.

മുഖത്തെ അമിതമായ രോമവളർച്ച നിങ്ങളുടെ ആത്മവിശ്വാസം കെടുത്തുന്നുണ്ടോ? ഭക്ഷണത്തിൽ ഇക്കാര്യങ്ങൾ ഉൾപ്പെടുത്തിയാൽ മാത്രം മതി

0
Spread the love

സ്ത്രീകളിൽ കണ്ടുവരുന്ന പ്രശ്നമാണ് മുഖത്ത് ഉണ്ടാകുന്ന അമിതമായ രോമവളർച്ച. ദിവസങ്ങൾ കഴിയുംതോറും ചിലരിൽ ഇത് വർധിച്ചുവരുന്നു. മുഖത്തെ അമിതമായ രോമ വളർച്ച പരിഹരിക്കാൻ ചികിത്സകൾ ലഭ്യമാണ്. എന്നാൽ മരുന്നുകളുടെ സഹായം ഇല്ലാതെ തന്നെ സ്വാഭാവികമായി ഇത് കുറയ്ക്കാൻ സാധിക്കും. ശരിയായ രീതിയിൽ ഭക്ഷണം ക്രമീകരണത്തിലൂടെ മുഖത്ത് ഉണ്ടാകുന്ന രോമ വളർച്ചയെ തടയാൻ സാധിക്കും. ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ.

  1. പുതിന ചായ

ദിവസവും പുതിന ചായ കുടിക്കുന്നത് ശരീരത്തിലെ ഫ്രീ ടെസ്റ്റോസ്റ്റിറോണിനെയും ആൻഡ്രോജനുകളെയും അളവ് കുറയ്ക്കാൻ സഹായിക്കുന്നു. മുഖത്ത് അമിതമായ രോമ വളർച്ച ഉണ്ടാകുന്നതിന് കാരണമാണ് ഇവ രണ്ടും. ഈ ഔഷധ ചായ നിങ്ങളുടെ ഹോർമോണിന്റെ സന്തുലിതാവസ്ഥയെ സ്വാഭാവികമായി പിന്തുണയ്ക്കുന്നു.

2. സിട്രസ് പഴങ്ങൾ

ഓറഞ്ച്, നാരങ്ങ, മുന്തിരി പഴങ്ങൾ എന്നിവയിൽ ധാരാളം വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ ഇനോസിറ്റോൾ ആഗിരണം വർധിപ്പിക്കുന്നു. ഇതിലൂടെ ഇൻസുലിൻ നിയന്ത്രിക്കാനും ടെസ്റ്റോസ്റ്റിറോണിന്റെ അളവ് കുറയ്ക്കാനും സാധിക്കുന്നു. സിട്രസ് പഴങ്ങൾ ദിവസവും കഴിക്കുന്നതിലൂടെ പ്രതിരോധ ശേഷി വർധിപ്പിക്കാനും ചർമ്മം തിളക്കമുള്ളതാക്കാനും കഴിയും.

3. കറുവപ്പട്ട വെള്ളം

ചെറുചൂട് വെള്ളത്തിൽ കറുവപ്പട്ടയിട്ട വെള്ളം കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ സഹായിക്കുന്നു. മികച്ച ഇൻസുലിൻ സംവേദനക്ഷമത ആരോഗ്യകരമായ ആൻഡ്രോജൻ നിയന്ത്രണത്തിലേക്ക് നയിക്കുന്നു. ഇതിലൂടെ മുഖത്ത് ഉണ്ടാകുന്ന അമിതമായ രോമ വളർച്ചയെ തടയാൻ സാധിക്കും.

4. മഞ്ഞൾ

ഇതിൽ അടങ്ങിയിരിക്കുന്ന കുർകുമിൻ ശരീരത്തിലെ വീക്കം കുറയ്ക്കുന്നതിന് സഹായിക്കുന്നു. കൂടാതെ ആൻഡ്രോജൻ പ്രവർത്തനത്തെ നിയന്ത്രിക്കുകയും ചെയ്യുന്നു. ഇതിലൂടെ ഹോർമോണുകളെ സന്തുലിതപ്പെടുത്താനും രോമ വളർച്ച തടയാനും കഴിയും.

യുവനടിക്ക് അശ്ലീല സന്ദേശം; വിവാദത്തെ തുടർന്ന് യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം രാജിവെച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

0
Spread the love

യുവനടിക്ക് അശ്ലീല സന്ദേശമയച്ച വിഷയത്തില്‍ ഉയര്‍ന്ന വിവാദങ്ങളെ തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം രാഹുല്‍ മാങ്കൂട്ടത്തില്‍ രാജിവെച്ചു. രാജിക്കത്ത് യൂത്ത് കോണ്‍ഗ്രസ് നേതൃത്തിന് കൈമാറി. വിഷയത്തില്‍ ധാര്‍മികതയുടെ പുറത്താണ് രാജിവെക്കുന്നതെന്ന് രാഹുല്‍ വ്യക്തമാക്കി. അടൂരിലെ വീട്ടില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് രാജി പ്രഖ്യാപിച്ചത്.

പാര്‍ട്ടി പ്രവര്‍ത്തകര്‍ സര്‍ക്കാരിനെതിരായി നിലപാടെടുക്കുന്ന സമയത്ത് ഇത്തരം വിഷയങ്ങളില്‍ ന്യായീകരിക്കേണ്ടി വരുന്ന പ്രതിസന്ധി സൃഷ്ടിക്കുന്നില്ല. അതുകൊണ്ട് രാജിവെക്കുകയാണ്. കുറ്റം ചെയ്തതുകൊണ്ടല്ല രാജിവെക്കുന്നതെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ അദ്ദേഹം മറുപടി പറയണമെന്ന് പാര്‍ട്ടിയില്‍ ആവശ്യം ഉയര്‍ന്നിരുന്നു. ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ രാഹുല്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷസ്ഥാനത്തുനിന്ന് മാറിനില്‍ക്കണമെന്ന ആവശ്യവും ശക്തമായിരുന്നു. അന്വേഷണവിധേയമായി രാഹുലിനോട് മാറി നില്‍ക്കാന്‍ ആവശ്യപ്പെടുമെന്ന് കോണ്‍ഗ്രസ് വൃത്തങ്ങളില്‍നിന്ന് നേരത്തെ സൂചനയുണ്ടായിരുന്നു.

പഞ്ചനക്ഷത്രഹോട്ടലിലേക്ക് ക്ഷണിച്ചെന്നും അശ്ലീലസന്ദേശങ്ങള്‍ അയച്ചെന്നും ആരോപിച്ച് നടി റിനി ആന്‍ ജോര്‍ജ് ആണ് ബുധനാഴ്ച വെളിപ്പെടുത്തല്‍ നടത്തിയത്. ആരുടെയും പേര് പറയാതെയായിരുന്നു ആരോപണങ്ങളെങ്കിലും പാര്‍ട്ടി ഗ്രൂപ്പുകളില്‍ രാഹുലിന്റെ പേര് പരാമര്‍ശിച്ച് തന്നെയാണ് ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ ഉയര്‍ന്നത്.

ഒരു പ്രവാസി എഴുത്തുകാരിയും രാഹുലിന്റെ പേര് പറഞ്ഞ് ആരോപണം ഉന്നയിച്ചതോടെ രാഹുല്‍ അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജി വെയ്ക്കണമെന്ന ആവശ്യം ശക്തമായി. ആരോപണങ്ങള്‍ക്ക് രാഹുല്‍ മറുപടി പറയണമെന്നും തെറ്റായ ആരോപണമാണ് ഉന്നയിച്ചതെങ്കില്‍ ഉന്നയിച്ചവര്‍ക്കെതിരെ കേസ് കൊടുക്കണമെന്നും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്‍.വി.സ്നേഹ പ്രതികരിച്ചിരുന്നു. സംഘടനാ വാട്‌സാപ്പ് ഗ്രൂപ്പിലായിരുന്നു സ്നേഹയുടെ പ്രതികരണം.

മമ്മൂട്ടിക്കും മോഹൻലാലിനും പോലുമില്ല; ഏറ്റവും വിലകൂടിയ ആഡംബര വീട് കൊച്ചിയിൽ സ്വന്തമാക്കി നിവിൻ പോളി

0
Spread the love

തുടച്ചയായ പരാജയങ്ങൾക്കും തുടരെ വന്ന കേസ് നൂലാമാലകൾക്കും ശേഷം മലയാള സിനിമയിലേക്ക് മികച്ച തിരിച്ചുവരവിനൊരുങ്ങുകയാണ് നിവിൻ പോളി. ഒരു ഇടവേളയ്ക്കു ശേഷമെത്തിയ മനിവിൻ പോളിയുടെ മേക്കോവർ ചിത്രങ്ങൾ കുറച്ചുകാലം മുൻപ് സമൂഹമാധ്യമങ്ങളിൽ വലിയ വൈറലായിരുന്നു. സമീപകാലത്തായി ഏറെ ബോഡി ഷേമിംഗ് കമന്റുകളും വിമർശനങ്ങളും ഏറ്റുവാങ്ങേണ്ടി വന്ന നടന്റെ മേക്ക് ഓവർ ഏറ്റെടുത്ത പ്രേക്ഷകർ പുതിയ സ്ക്രിപ്റ്റ് സെലെക്ഷനെയും താരത്തിന്റെ ഡെഡിക്കേഷനേയുമെല്ലാം വലിയ വാർത്തയാക്കിയിരുന്നു. ഇപ്പോഴിതാ സ്ക്രിപ്റ്റുകളുടെ കാര്യത്തിൽ മാത്രമല്ല, ജീവിതശൈലിയിലും നിവിൻ മാറ്റങ്ങൾ വരുത്തുകയാണ് താരം. കൊച്ചിയിൽ 15 കോടി വിലവരുന്ന ഫ്ലാറ്റ് വാങ്ങിയെന്നാണ് പുറത്തുവരുന്ന ഏറ്റവും പുതിയ വിവരം.

തേവരയിൽ 15,000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള ഒരു വിശാലമായ വാട്ടർ‌ഫ്രണ്ട് അപ്പാർട്ട്മെന്‍റ് താരം സ്വന്തമാക്കിഎന്നാണ് സൂചന. പുറത്തുവരുന്ന വാർത്തകൾ ശെരിയാണെങ്കിൽ മലയാള സിനിമാ താരങ്ങളിൽ ഏറ്റവും ലക്ഷ്യൂറിയസ് വീടിന്റെ ഉടമയാകും നിവിൻ പോളി എന്ന കാര്യത്തിൽ സംശയം വേണ്ട. കല്യാൺ ഡെവലപ്പേഴ്‌സ് ഡെവലപ്പ് ചെയ്‌ത എക്‌സ്‌ക്ലൂസീവ് പ്രോജക്റ്റിന്‍റെ ഭാഗമാണ് നിവിൻ സ്വന്തമാക്കിയ വീട് എന്നാണ് സൂചന. പ്രൈവറ്റ് ഡെക്ക്, ബാക്ക് വാട്ടർ സീനറികൾ , പ്രൈവസി — എല്ലാം ഒന്ന്ചേർന്ന് കൊച്ചിയിലെ ഏറ്റവും ആഡംബരപൂർണമായ വീടാണിതെന്നാണ് റിപ്പോർട്ടുകൾ

മമ്മൂട്ടിക്കായി വഴിപാട് ; ഏറ്റവും അടുത്തയാളിന് വേണ്ടി പ്രാർത്ഥിക്കുന്നതിൽ എന്താണ് കുഴപ്പം? വിമർശനങ്ങൾ വേദനിപ്പിച്ചുവെന്ന് മോഹൻ ലാൽ

0
Spread the love

മാസങ്ങളുടെ ഇടവേളയ്ക്ക് ശേഷം പൂർണ ആരോഗ്യത്തോടെ മെഗാസ്റ്റാർ മമ്മൂട്ടി വീണ്ടും സിനിമയിൽ സജീവമാകുന്നതായി ഇക്കഴിഞ്ഞ ദിവസമാണ് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ ആരാധകരെ അറിയിച്ചത്. വാർത്ത പുറത്തുവന്നതോടെ അവസാന പരീക്ഷയും പാസ്സായി സിനിമാ ലോകത്തേക്ക് തിരിച്ചുവന്ന മമ്മൂക്കയുടെ വരവ് വലിയ ആഘോഷമാക്കി സിനിമാ ലോകത്തുള്ളവരും പ്രേക്ഷകരും മാറ്റുകയായിരുന്നു. മമ്മൂക്കയ്ക്ക് കാൻസർ എന്ന വാർത്ത പരന്ന ആദ്യ ഘട്ടത്തിൽ ശബരിമലയിലെത്തിയ മോഹൻ ലാൽ താരത്തിന് വേണ്ടി വഴിപാട് കഴിച്ചത് വലിയ വാർത്തയായിരുന്നു. മുസൽമാനായ മുഹമ്മദ് കുട്ടിക്ക് വേണ്ടി വഴിപാട് എന്ന രീതിയിൽ ചിലർ ഈ സംഭവത്തെ മതവുമായി കൂട്ടിക്കലർത്തി മോശമായി ചിത്രീകരിച്ചിരുന്നു. ഇപ്പോഴിതാ ഈ വിമർശനങ്ങൾ തന്നെ വളരെയധികം വിമർശിച്ചിരുന്നുവെന്ന് വ്യക്തമാക്കുകയാണ് ഒരു അഭിമുഖത്തിനിടെ മോഹൻ ലാൽ.

‘ഏറ്റവും അടുത്തയാളിന് വേണ്ടി പ്രാർത്ഥിക്കുന്നതിൽ എന്താണ് കുഴപ്പം. അതിനെ തെറ്റിദ്ധരിക്കുകയെന്ന് പറയുന്നതിലാണ് സങ്കടം. ഒരുപാട് പേർ അതിനെ തെറ്റിദ്ധരിക്കാൻ സാഹചര്യമുണ്ടാക്കി. ഒരാളെ സ്‌നേഹിക്കാനോ, ഒരാൾക്ക് വേണ്ടി ഒരു കാര്യം ചിന്തിക്കുന്നതിലോ ഒന്നും മതമില്ല. സിനിമയിൽ അങ്ങനെയൊന്നുമില്ല. ഒരാൾ അദ്ദേഹത്തിന്റ മതം നോക്കിയാണോ അഭിനയിക്കുന്നത്’ മോഹൻലാൽ ചോദിക്കുന്നു.

‘അദ്ദേഹവുമായി ഞാൻ സംസാരിക്കാറുണ്ട്. വളരെയധികം സന്തോഷം. ഒരു സംശയമുണ്ടായിരുന്നു. ഇപ്പോൾ അത് മാറി, കാർമേഘം മാറിയതുപോലെ. സന്തോഷവാനായി വന്നിട്ട് ഞങ്ങളുടെ കൂടെത്തന്നെയാണ് അഭിനയിക്കേണ്ടത്. ഞങ്ങൾ ചെയ്തുകൊണ്ടിരിക്കുന്ന സിനിമയുടെ കുറച്ചുഭാഗങ്ങൾ കൂടി ഒരുമിച്ച് ചെയ്യേണ്ടതുണ്ട്. അതിനുവേണ്ടി ഞാൻ കാത്തിരിക്കുകയാണ്.ഈശ്വരനോട് എല്ലാ ദിവസവും പ്രാർത്ഥിക്കുന്നു. ആ പ്രാർത്ഥന കേട്ടതിൽ ഒരുപാട് സന്തോഷം. ഞാൻ മാത്രമല്ല കേരളത്തിലെ ലക്ഷക്കണക്കിനാളുകൾ അദ്ദേഹത്തിനുവേണ്ടി പ്രാർത്ഥിക്കുന്നു. ആ പ്രാർത്ഥനയ്‌ക്കൊരു ശക്തിയുണ്ട്.’- മോഹൻലാൽ പറഞ്ഞു.

മോഹൻലാലിന്റെ മകളാണ് എന്ന് പറഞ്ഞാൽ നാളെ സിനിമ കിട്ടില്ല; ഇഷ്ടം പറഞ്ഞപ്പോൾ അത് ചെയ്തുകൊടുത്തുവെന്നേ ഉള്ളൂ, പ്രതികരിച്ച് താരം

0
Spread the love

സിനിമാ ലോകവും മോഹൻ ലാൽ ആരാധകരും ഒരുപോലെ ആകാംഷയോടെ കാത്തിരിക്കുന്ന ചലച്ചിത്ര അരങ്ങേറ്റമാണ് മകൾ വിസ്മയയുടേത്. 2018 എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്യുന്ന തുടക്കത്തിലൂടെയാണ് താരപുത്രി സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. ഇപ്പോഴിതാ ഒരു നടന്റെ മകൻ അല്ലെങ്കിൽ മകൾ അഭിനയിക്കണമെന്ന് നിയമമൊന്നുമില്ലെന്നും പ്രണവ് ആണെങ്കിലും വിസ്മയ ആണെങ്കിലും അഭിനയിക്കണമെന്ന് ഇങ്ങോട്ട് വന്ന് പറയുകയായിരുന്നുവെന്നും മോഹൻ ലാൽ ഒരു സ്വകാര്യ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ പറയുന്നു.

‘വിസ്മയ എന്നോട് ഒരു സിനിമയിൽ അഭിനയിക്കണമെന്ന് പറഞ്ഞു. സ്കൂളിൽ അഭിനയിച്ചിട്ടുള്ള ആളാണ് വിസ്മയ. ഒരു പക്ഷേ പ്രണവ് അഭിനയിച്ചത് കണ്ടിട്ടായിരിക്കാം. താൻ സിനിമ ചെയ്യാൻ തയ്യാറാണെന്ന് പറഞ്ഞു. ജൂഡ് ആന്തണി ജോസഫിന്റെ ഒരു കഥ കേട്ടു. അത് വിസ്മയയ്ക്ക് വളരെ ചേരുന്നതായി തോന്നി. അങ്ങനെയാണ് അത് ചെയ്യാമെന്ന് കരുതിയത്. പ്രണവും അങ്ങനെയായിരുന്നു. അവന് സിനിമയോട് വലിയ താൽപര്യമില്ലായിരുന്നു. എന്നാൽ ഒരു ഘട്ടമെത്തിയപ്പോൾ പ്രണവ് ഇങ്ങോട്ട് വന്ന് ചോദിച്ചതാണ്. ഒരു നടന്റെ മകൻ അല്ലെങ്കിൽ മകൾ അഭിനയിക്കണമെന്ന് നിയമമൊന്നുമില്ല. അത് അവരുടെ ഇഷ്ടമാണ്. അവരുടെ ഇഷ്ടം പറഞ്ഞപ്പോൾ അത് ചെയ്തുകൊടുത്തുവെന്ന ഉള്ളൂ. അല്ലാതെ നാളെ മോഹൻലാലിന്റെ മകളാണ് എന്ന് പറഞ്ഞാൽ സിനിമ കിട്ടില്ല. നല്ലപോലെ അഭിനയിച്ചാൽ ആളുകൾ സ്വീകരിക്കും’- മോഹൻലാൽ പറഞ്ഞു.

സ്ഥിരമായി തന്നെ കുറിച്ച് ഫേസ്‌ബുക്കിൽ മോശം പോസ്റ്റ് ഇടൽ, ഒടുവിൽ വിരുതനെ കയ്യോടെ പൊക്കിയ കഥ പറഞ്ഞ് ചന്തു സലിം കുമാർ, നടനെ പുകഴ്ത്തി ആരാധകർ

0
Spread the love

സമൂഹ മാധ്യമങ്ങളിൽ താരങ്ങൾക്കെതിരെ വ്യക്തിപരമായി പോലും മോശം കമന്റുകൾ വരുന്നത് വളരെ നോർമൽ ആയി മാറികഴിഞ്ഞിരിക്കുന്നു. സെലിബ്രിറ്റികൾ ഇതിൽ പ്രതികരിക്കില്ലെന്നുള്ള ആത്മവിശ്വാസവും സ്വന്തം പിരിമുറുക്കങ്ങൾ തീർക്കാനുള്ള വഴി എന്ന നിലയ്ക്കുമാണ് പലരും ഇത്തരം അതിരുകടന്ന അധിക്ഷേപങ്ങൾ സിനിമാ താരങ്ങൾ അടക്കമുള്ളവർക്ക് എതിരെ അഴിച്ചു വിടുന്നത്. എന്തായാലും ഇത്തരത്തിൽ തന്റെ കഴിവിനെ അടച്ചാക്ഷേപിച്ച് സ്ഥിരമായി ഫേസ്ബുക്കിൽ പോസ്റ്റ് ഇടുന്ന ആൾ കഥ പറയാനായി തന്നെ സമീപിച്ച കാര്യവും താൻ കയ്യോടെ പിടികൂടി ആ വ്യക്തിയോട് പ്രതികരിച്ച വിധവും പറയുകയാണ് സലിം കുമാറിന്റെ മകനും നടനുമായ ചന്തു സലിം കുമാർ.

‘എന്നെ കുറിച്ച് മോശം പോസ്റ്റ് ഇടുന്ന ഒരാൾ ഒരിക്കൽ എന്നോട് തന്നെ കഥ പറയാൻ വന്നു. ഇയാളെ എനിക്ക് മനസിൽ ആയത് എങ്ങനെ എന്ന് വെച്ചാൽ ഇയാളുടെ ഒറിജിനൽ അക്കൗണ്ടിൽ നിന്ന് എല്ലാ പോസ്റ്റിനും കമന്റ് ചെയ്യും. എന്റെ അടുത്ത് വന്നപ്പോൾ സ്ക്രീൻഷോട്ട് കാണിച്ച് ഇത് നിങ്ങൾ ആണോ എന്ന് ചോദിച്ചു. അതെ എന്നായിരുന്നു മറുപടി നൽകിയത്. ഫേസ്ബുക്കിൽ പോസ്റ്റ് ഇടുന്നവർക്ക് മാസം ആയിരം രൂപ വെച്ച് കിട്ടുമെന്നാണ് എന്നോട് അവൻ പറഞ്ഞത്. ഞാൻ കാരണം ജോലി ഇല്ലാത്ത ഒരാൾക്ക് ഒരു നേരം വീട്ടിലേക്ക് പച്ചക്കറി വാങ്ങാൻ പൈസ കിട്ടുന്നുണ്ടെങ്കിൽ നല്ലതല്ലേ. എന്നെ ചീത്ത വിളിച്ച് മറ്റൊരാൾക്ക് ഉപകാരം ഉണ്ടാകുന്നുണ്ടെങ്കിൽ സന്തോഷം മാത്രമാണ്. അദ്ദേഹം എന്നോട് പറയാൻ വന്ന കഥ കുറച്ച് കുഴപ്പം ആയിരുന്നു. അതുകൊണ്ട് ഞാൻ ചെയ്തില്ല. അവനോട് ഞാൻ പറഞ്ഞു എന്നെ കുറിച്ച് മോശം പോസ്റ്റ് ഇട്ടത് കൊണ്ടല്ല പടം ചെയ്യാത്തത് എന്ന്,’ ചന്തു സലിംകുമാർ പറഞ്ഞു.

അതേസമയം ചന്തുവിന്റെ തുറന്നു പറച്ചിലിന് പിന്നാലെ താരത്തിന്റെ ആരാധകരിൽ നിന്നും വലിയ പ്രശംസയാണ് കമെന്റുകളായി എത്തുന്നത്. അതേസമയം ലോക ആണ് ചന്തുവിന്റേതായി റിലീസിന് ഒരുങ്ങുന്ന ചിത്രം.

ആദ്യഘട്ടത്തിൽ ഭക്ഷണത്തിന് ടേസ്റ്റും മണവും പോയി; നടക്കാൻ ബുദ്ധിമുട്ടും, മമ്മൂക്കയുടെ രോഗാവസ്ഥയെ കുറിച്ച് സുഹൃത്തിന്റെ വെളിപ്പെടുത്തൽ

0
Spread the love

മാസങ്ങളുടെ ഇടവേളയ്ക്ക് ശേഷം മെഗാസ്റ്റാർ മമ്മൂട്ടി വീണ്ടും സിനിമയിൽ സജീവമാകുന്നതായി ഇന്നലെയാണ് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ ആരാധകരെ അറിയിച്ചത്. പൂർണമായും രോഗമുക്തി നേടിയതായും അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ പറഞ്ഞിരുന്നു. മമ്മൂട്ടിയുടെ രോഗമുക്തി പെട്ടെന്നൊരു ദിവസം ഉണ്ടായതല്ലെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടനും അദ്ദേഹത്തിന്റെ സുഹൃത്തുമായ വി കെ ശ്രീരാമൻ.

‘രോഗമുക്തി പെട്ടെന്നൊരു ദിവസം ഉണ്ടായതല്ല. ഇന്നലെയും അതിന്റെ തലേന്നുമൊക്കെ മമ്മൂട്ടി വിളിച്ചു. ഇടയ്ക്ക് ഒരാഴ്ച കൂടുമ്പോഴാണ് വിളിക്കുക. അപ്പോഴൊന്നും രോഗത്തെക്കുറിച്ച് പറയില്ല. ആദ്യഘട്ടത്തിൽ ഭക്ഷണത്തിന് ടേസ്റ്റില്ല, നടക്കാൻ ബുദ്ധിമുട്ടുണ്ടായിരുന്നു. അതൊന്നും അത്ര പ്രധാന്യമുള്ള കാര്യമല്ലെന്ന മട്ടിലാണ് മമ്മൂട്ടി സംസാരിച്ചിരുന്നത്. ബാക്കി പല കാര്യങ്ങളുമാണ് മമ്മൂട്ടി സംസാരിച്ചുകൊണ്ടിരുന്നത്. ചിലപ്പോൾ പൊളിറ്റിക്സായിരിക്കും, ചിലപ്പോൾ കൃഷിയായിരിക്കും. എനിക്ക് ഇതിനെപ്പറ്റിയിറ്റൊന്നും മൂപ്പരുടെ അത്ര അറിവില്ല.

എന്തെങ്കിലും കാര്യത്തിന് അങ്ങനെയാണെന്ന് തോന്നുന്നില്ലെന്ന് പറഞ്ഞാൽ നിനക്കെന്താണ് തോന്നുന്നതെന്ന് ചോദിക്കും. അപ്പോൾ നമ്മൾ കുടുങ്ങും. ഇങ്ങനത്തെ വർത്തമാനങ്ങളൊക്കെയാണ് ഉണ്ടാകുക. അല്ലാതെ ബൗദ്ധിക ചർച്ചകളൊന്നുമുണ്ടാകില്ല. പക്ഷേ കുറേ നേരം സംസാരിച്ചാൽ നിരവധി വിഷയങ്ങളുണ്ടാകും. എന്നാൽ അതൊന്നും ആധികാരികമായിരിക്കില്ല കേട്ടോ. മൂപ്പർക്ക് ഇതൊക്കെ പറയാൻ ഒരാളെക്കിട്ടണം. ഇന്നലെ ക്യാമറയെക്കുറിച്ച് പഠിപ്പിക്കലായിരുന്നു.

കുറേനാൾ മുമ്പ് വിളിച്ചപ്പോൾ ഇപ്പോൾ ഭക്ഷണത്തിന് ടേസ്‌റ്റൊക്കെ ഉണ്ടെന്ന് പറഞ്ഞിരുന്നു. തെറാപ്പിയുടെ ആദ്യ കാലത്ത് ഭക്ഷണത്തിന് ടേസ്റ്റ് ഉണ്ടായിരുന്നില്ല. സ്‌മെൽ പോയിട്ടുണ്ടായിരുന്നു. അതൊക്കെ റിക്കവർ ചെയ്തു. രോഗിയുടെ എനർജിയില്ലായ്മയൊന്നും ഒരിക്കലും ഉണ്ടായിട്ടില്ല.’- വി കെ ശ്രീരാമൻ പറഞ്ഞു.

‘സ്നേഹം നിറഞ്ഞ ദിവസം, ഒരു ജീവിതകാലത്തേക്ക്’; ആര്യയും സിബിനും വിവാഹിതരായി

0
Spread the love

നടിയും അവതാരികയുമായ ആര്യ ബാബു വിവാഹിതയായി. കൊറിയോഗ്രാഫറും ഡി.ജെയുമായ സിബിൻ ബെഞ്ചമിനാണ് വരൻ. സമൂഹമാധ്യമങ്ങളിലൂടെ ആര്യ തന്നെയാണ് വിവാഹചിത്രങ്ങൾ പങ്കുവെച്ചത്. മകൾ ഖുഷിയുടെ കൈപിടിച്ചാണ് ആര്യ വിവാഹവേദിയിലേക്കെത്തിയത്. ‘സ്നേഹം നിറഞ്ഞ ദിവസം, ഒരു ജീവിതകാലത്തേക്ക്’ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് ആര്യ കുറിച്ചു.

വർഷങ്ങളായി അടുത്ത സുഹൃത്തുക്കളായിരുന്നു ഇരുവരും. കഴിഞ്ഞ മെയ് മാസത്തിലാണ് ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞത്. ഇരുവരുടെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു ചടങ്ങിൽ എത്തിയിരുന്നത്. ബിഗ്‌ബോസ് സീസൺ 2ലെ മത്സരാർത്ഥിയായിരുന്നു നടിയും അവതാരികയുമായ ആര്യ ബാബു.ബിഗ് ബോസ് സീസൺ 6ലെ വൈൽഡ് കാർഡ് എൻട്രിയായാണ് സിബിൻ മത്സരത്തിൽ പങ്കെടുത്തത്.

‘സ്വഭാവം കൊണ്ടുതന്നെ പ്രചോദനം’; സാമന്തയും പേളി മാണിയും കണ്ടുമുട്ടിയപ്പോൾ, ചിത്രം വൈറൽ

0
Spread the love

സോഷ്യൽ മീഡിയയിൽ സാമന്തയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് പേളി മാണി. സാമന്ത നല്ലൊരു മനസിന് ഉടമയാണെന്നും ഈ നിമിഷത്തിന് ഒരുപാട് നന്ദിയെന്നും പേളി കുറിച്ചു. കൂടാതെ നേരിട്ട് കാണാൻ സാമന്ത വളരെ സുന്ദരിയാണെന്നുംപേളി കൂട്ടിച്ചേർത്തു. മെറ്റ ഇന്ത്യ നടത്തിയ പരിപാടിയിലാണ് ഇരുവരും കണ്ടുമുട്ടിയത്.ഒരു സ്ത്രീ എന്ന നിലയിൽ പുറത്തും അകത്തും നല്ലൊരു മനസിന് ഉടമയാണ് സാമന്ത. സ്വഭാവം കൊണ്ടുതന്നെ പ്രചോദനം നൽകുന്ന ഒരാളാണ് അവർ. ഈ ഒരു നിമിഷത്തിന് ഞാൻ നന്ദി പറയുന്നു…സാമന്ത വളരെയധികം സുന്ദരിയാണ്’, പേളി കുറിച്ചു.

ഇപ്പോൾ ഈ ചിത്രം സോഷ്യൽ മീഡിയ മുഴുവൻ ഏറ്റെടുത്തിരിക്കുകയാണ്. ‘ഇഷ്ട്ടപ്പെട്ട രണ്ട് പേരും ഒരു ഫ്രെമിൽ, പേളിയുടെ ഷോയിൽ സാമന്തയെ കൊണ്ടുവരൂ…, എന്നിങ്ങനെ നീളുന്ന കമന്റ്സ് ആണ് ചിത്രത്തിന് താഴെ വരുന്നത്. അതേസമയം, ഒരുപാട് പ്രേക്ഷക പിന്തുണയുള്ള സോഷ്യൽ മീഡിയ താരമാണ് ഇപ്പോൾ പേളി. തന്റെ യൂട്യൂബ് ചാനലിൽ പങ്കുവെക്കുന്ന ഓരോ വീഡിയോസിനും ലക്ഷകണക്കിന് വ്യൂസ് ആണ് ലഭിക്കുന്നത്.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts