Home Blog Page 75

അച്ഛന്റെ സുഹൃത്തുക്കൾ ഇന്നേവരെ പാര മാത്രമേ വെച്ചിട്ടുള്ളൂ; വൈറൽ പരാമർശവുമായിധ്യാൻ ശ്രീനിവാസൻ

0
Spread the love

ഇന്റർവ്യൂ സ്റ്റാർ എന്ന ഒറ്റ ടാഗ് മതി മലയാളികൾക്ക് ഞൊടിയിടയ്ക്കുള്ളിൽ നടനും സംവിധായകനും തിരക്കഥാ കൃത്തുമായ ധ്യാൻ ശ്രീനിവാസനെ ഓർത്തെടുക്കാൻ. കുറിക്കു കൊള്ളുന്ന മറുപടിയും നർമത്തിലൂടെ ആളുകളെ പിടിച്ചിരുത്തുന്ന വാചക കസർത്തുമാണ് താരത്തിന് ഇത്രവലിയ സ്വീകാര്യത മലയാളികൾക്കിടയിൽ നേടിക്കൊടുത്തത്. പിന്തുണ മാത്രമല്ല ഇതേ വാചക കസർത്തുകളുടെ പേരിൽ നിരവധി വിമർശനങ്ങളും താരം പല വിഷയങ്ങളിലും നേരിട്ടിട്ടുണ്ട്. എന്നാൽ തന്റെ സംസാര രീതികളോ നിലപാടുകളോ മാറ്റാൻ ധ്യാൻ ഒരിക്കലും തയ്യാറായിട്ടില്ല.ഇപ്പോഴിതാ ഭീഷ്മർ എന്ന പുതിയ ചിത്രത്തിന്റെ പൂജ ചടങ്ങിനിടെ നടൻ പറഞ്ഞ കാര്യമാണ് വൈറലാവുന്നത്. അച്ഛന്റെ സുഹൃത്തുക്കൾ ആയി ബന്ധം പുലർത്താറില്ലെന്നും അച്ഛന്റെ സുഹൃത്തുക്കൾ ഇന്നേവരെ തനിക്ക് പാര മാത്രമേ വെച്ചിട്ടുള്ളൂവെന്നുമാണ് രസകരമായി ധ്യാൻ പറഞ്ഞത്. ഭീഷ്മർ എന്ന ചിത്രത്തിന്റെ നിർമാതാവ് കൂടിയായ ഈസ്റ്റ് കോസ്റ്റ് വിജയനെ പരാമർശിച്ചായിരുന്നു ധ്യാനിന്റെ രസകരമായ പ്രതികരണം.

‘ഞാൻ വളരെ ചെറുപ്പത്തിൽ കണ്ടതാണ് ഈസ്റ്റ് കോസ്റ്റ് വിജയൻ അങ്കിളിനെ അച്ഛന്റെ സുഹൃത്താണ് അതുകൊണ്ട് ഞാൻ അധികം ബന്ധം പുലർത്താറില്ല. അച്ഛന്റെ സുഹൃത്തുക്കൾ നമുക്ക് ഇന്നേവരെ പാര മാത്രമേ വെച്ചിട്ടുള്ളൂ. ഇപ്പോൾ പെർഫോമൻസ് മോശമാണെങ്കിൽ വീട്ടിലേക്ക് വിളി പോകും. അതുകൊണ്ട് ആ ടെൻഷനിലാണ് ഞാൻ. മമ്മൂക്കയുടെ തിരിച്ചുവരവ് ആഘോഷിക്കുന്നു…അമ്മയുടെ പുതിയ കമ്മിറ്റിക്ക് ആശംസകൾ’, എന്നുമാണ് ധ്യാൻ പറഞ്ഞത്.

കൊച്ചി മെട്രോ രണ്ടാംഘട്ടം: ജൂണോടെ നിർമാണം ലക്ഷ്യം കാണും, ജോലികൾ വേ​ഗത്തിലാക്കാൻ നിർദേശം

0
Spread the love

കലൂർ ജവാഹർലാൽ നെഹ്‌റു സ്റ്റേഡിയം മുതൽ കാക്കനാട് വരെയുള്ള മെട്രോ രണ്ടാംഘട്ടത്തിന്റെ നിർമാണം ‘വേഗട്രാക്കിലേക്ക്’. അടുത്തവർഷം ജൂണെന്ന ലക്ഷ്യത്തിലാണ് നിർമാണം മുന്നേറുന്നത്. നിശ്ചയിച്ച സമയത്തെക്കാൾ നൂറുദിവസം പുറകിലാണ് നിർമാണമെന്ന് അടുത്തിടെ കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെഎംആർഎൽ) എംഡി വ്യക്തമാക്കിയിരുന്നു. ഇതു മറികടന്ന് രണ്ടാംഘട്ടത്തിലെ ആദ്യ അഞ്ചു സ്റ്റേഷനുകൾ അടുത്തവർഷം ജൂൺ 30-നകം പൂർത്തിയാക്കി സർവീസ് ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്.

കരാറുകാരോട് നിർമാണം വേഗത്തിലാക്കാനും നിർദേശിച്ചിട്ടുണ്ട്. രണ്ടാംഘട്ടത്തിന്റെ ഭാഗമായ 825 പൈലുകളുടെ നിർമാണം പൂർത്തിയായി. വയഡക്ടിനു വേണ്ടതിൽ 603 എണ്ണവും സ്റ്റേഷനു വേണ്ട പൈലുകളിൽ 222 എണ്ണവുമാണ് പൂർത്തിയായത്. രണ്ടാംഘട്ടത്തിൽ മെട്രോ വയഡക്ടിനുവേണ്ടി ആകെ 1601 പൈലുകളാണ് വേണ്ടത്. സ്റ്റേഷനുകൾക്കായി വേണ്ടത് 360 പൈലുകളാണ്. ആലിൻചുവട്, വാഴക്കാല, സെസ്, പാലാരിവട്ടം, കിൻഫ്ര, ചെമ്പുമുക്ക്, സിവിൽസ്റ്റേഷൻ എന്നിങ്ങനെ ഏഴു സ്റ്റേഷനുകളുടെ പൈലിങ് പൂർത്തിയായി.

കാസ്റ്റിങ് യാർഡിൽ മെട്രോയ്ക്കാവശ്യമായ ഗർഡറുകളുടെ നിർമാണം പുരോഗമിക്കുകയാണ്. യു ഗർഡറുകൾ 58 എണ്ണം കഴിഞ്ഞു. 500 എണ്ണമാണ് യു ഗർഡറുകൾ ആകെ ആവശ്യമുള്ളത്. ഐ ഗർഡർ 24 എണ്ണം പൂർത്തിയായി. 518 ഐ ഗർഡറുകളാണ് ആകെ ആവശ്യം. കലൂർ ജവാഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നിന്നാണ് കാക്കനാട്ടേയ്ക്കുള്ള മെട്രോ സർവീസ് തുടങ്ങുക.

തുടർന്ന് പാലാരിവട്ടം ജങ്ഷൻ, ആലിൻചുവട്, ചെമ്പുമുക്ക്, വാഴക്കാല, പടമുകൾ എന്നിവിടങ്ങളിലാണ് ആദ്യ അഞ്ചു സ്റ്റേഷനുകൾ. ഇവയുടെ നിർമാണം അടുത്തവർഷം ജൂൺ 30-നകം പൂർത്തിയാക്കാനാണ് കെഎംആർഎൽ ഉദ്ദേശിക്കുന്നത്. ഈ സ്റ്റേഷനുകളുടെ ആർക്കിടെക്ചർ ജോലികൾക്കുള്ള ടെൻഡർ നടപടികൾ തുടങ്ങിയിട്ടുണ്ട്. റോഡിന് മധ്യത്തിലൂടെയുള്ള മെട്രോ പാലം ഒരു കിലോമീറ്റർ പൂർത്തിയായാൽ ട്രാക്കിന്റെ ജോലികൾക്കും തുടക്കമാകും.

സിവിൽസ്റ്റേഷൻ ജങ്ഷൻ, കൊച്ചിൻ സെസ്, ചിറ്റേത്തുകര, കിൻഫ്ര, ഇൻഫോപാർക്ക് എന്നിങ്ങനെയുള്ള ശേഷിക്കുന്ന സ്റ്റേഷനുകളുടെ നിർമാണം 2026 ഡിസംബറിനകം പൂർത്തിയാക്കാനാണ് കെഎംആർഎൽ ഉദ്ദേശിക്കുന്നത്. അടുത്തവർഷം ഡിസംബർ 31-നകം ഈ സ്റ്റേഷനുകളിലേക്ക് സർവീസ് ആരംഭിക്കുമെന്നാണ് പ്രഖ്യാപനം. കലൂർ ജവാഹർലാൽ നെഹ്റു സ്റ്റേഡിയം മുതൽ കാക്കനാട് വരെ 11.2 കിലോമീറ്റർ വരുന്നതാണ് മെട്രോയുടെ രണ്ടാംഘട്ടമായ പിങ്ക് ലൈൻ. 1957 കോടി രൂപയാണ് രണ്ടാംഘട്ടത്തിന്റെ നിർമാണച്ചെലവ് പ്രതീക്ഷിക്കുന്നത്.

ഓരോ ശ്വാസത്തിലും പ്രാർത്ഥിച്ചിരുന്നു! ആശങ്കകളെല്ലാം അസ്തമിച്ചു, ഒരു വലിയ കടൽ താണ്ടിയതിന്റെ ആശ്വാസം: മമ്മൂക്കയുടെ സഹോദരൻ

0
Spread the love

മമ്മൂട്ടിയുടെ രോഗസൗഖ്യ വാര്‍ത്തയും പ്രതികരണങ്ങളുമാണ് സോഷ്യല്‍ മീഡിയ നിറയെ. പ്രശസ്തരും സിനിമയിലെ അദ്ദേഹത്തിന്‍റെ സഹപ്രവര്‍ത്തകരും ആരാധകരുമൊക്കെ സന്തോഷകരമായ വാര്‍ത്തയില്‍ ആശംസ നേര്‍ന്ന് എത്തുന്നു. ഇപ്പോഴിതാ വാർത്തകളോട് പ്രതികരിച്ച് സഹോദരനും നടനുമായ ഇബ്രാഹിംകുട്ടി. ഒരു വലിയ കടൽ താണ്ടിയതിന്റെ ആശ്വാസമുണ്ടെന്നും ഉള്ളിലടക്കിയ ആശങ്കകളെല്ലാം അസ്തമിച്ചുവെന്നും സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിൽ ഇബ്രാഹിംകുട്ടി പറയുന്നു.

ഇബ്രാഹിംകുട്ടിയുടെ പോസ്റ്റിന്റെ പൂർണരൂപം:

കാറും കോളും ഭീതിയിലാക്കിയ ഒരു വലിയ കടൽ താണ്ടിയതിന്റെ ആശ്വാസം. ഉള്ളിലടക്കിയ ആശങ്കകളെല്ലാം അസ്തമിച്ചു. ഇനി മടങ്ങിവരവാണ്.

കുറേ നാളുകളായി കാണുന്ന ഇടങ്ങളിലെല്ലാം ഓരോ മനുഷ്യരുടെയും അന്വേഷണം ഇച്ചാക്കയെ കുറിച്ചുമാത്രമായിരുന്നു. സീരിയൽ ചിത്രീകണത്തിനായുള്ള യാത്രകളിലടക്കം റെയിൽവേ സ്‌റ്റേഷനുകളിലും ബസ് സ്റ്റാന്റുകളിലും വഴികളിലും ചിത്രീകരണസ്ഥലത്തും എവിടെ പോയാലും ആളുകൾ വന്ന് ചോദിക്കും സ്‌നേഹത്തോടെ, മമ്മൂക്ക ഒക്കെയല്ലേ? എന്ന്. അതെയെന്ന് പറഞ്ഞു മടങ്ങുമ്പോ അവരുടെ മുഖത്തെ ആ ഭാവം, ഒരു മനുഷ്യനോടുള്ള സ്‌നേഹത്തിന്റെ ആഴം തെളിയിക്കുന്നതാണ്.

ലോകം മുഴുവൻ ഒരാൾക്ക് വേണ്ടി പ്രാർത്ഥിക്കുകയോ. അതെ. ഞാൻ കണ്ട ലോകമെല്ലാം പ്രാർത്ഥനയിലായിരുന്നു. ഇച്ചാക്കയുടെ ആരോഗ്യം വീണ്ടെടുക്കാനുള്ള ആഗ്രഹത്തിലായിരുന്നു. അത്ര കാര്യമായ പ്രശ്നമൊന്നുമില്ലായിരുന്നു. എന്നാലും ഒരു വിങ്ങൽ ബാക്കി നിന്നിരുന്നു മനസ്സിൽ. ഓരോ ശ്വാസത്തിലും പ്രാർത്ഥിച്ചിരുന്നു.. കോടി കോടി മനുഷ്യർക്കൊപ്പം.

ഇന്നിപ്പോ എല്ലാ പ്രതിസന്ധികളും മറികടന്നിരിക്കുമ്പോൾ ഒരുകടൽ നീന്തിക്കടന്ന ആശ്വാസം. നന്ദി, ഉപാധികളില്ലാതെ ഇച്ചാക്കയോടുള്ള സ്‌നേഹം കൊണ്ടുനടന്നവർക്ക്. പ്രാർത്ഥിച്ചവർക്ക്, തിരിച്ചുവരാൻ അദമ്യമായി ആഗ്രഹിച്ചവർക്ക്. പിന്നെ ഓരോ മനുഷ്യനും ദൈവത്തിനും. നന്ദി.

എല്ലാവരും അതൊരു വലിയ പ്രശ്നമായി സംസാരിക്കുന്നു; ഭാരം കുറയ്ക്കാൻ ശസ്ത്രക്രിയ വരെ പരീക്ഷിക്കാൻ ഞാൻ മുതിർന്നിരുന്നു: മഞ്ജിമ മോഹൻ

0
Spread the love

മലയാള സിനിമയില്‍ ബാലതാരമായി അരങ്ങേറ്റം കുറിച്ച നടിയാണ് മഞ്ജിമ മോഹന്‍. ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം, 2015-ല്‍ വിനീത് ശ്രീനിവാസന്റെ  ‘ഒരു വടക്കന്‍ സെല്‍ഫി’ എന്ന മലയാള ചിത്രത്തിലൂടെയാണ് മഞ്ജിമ വീണ്ടും നായികയായി തിരിച്ചെത്തിയത്. തുടർന്നുള്ള അഭിനയങ്ങളോരോന്നും പ്രശംസിക്കപ്പെട്ടെങ്കിലും ശരീരഭാരത്തിന്റെ പേരിൽ മഞ്ജിമ നിരവധി വിമര്‍ശനങ്ങൾ നേരിടേണ്ടിവന്നു. മഞ്ജിമയുടെ ശരീരഭാരത്തെക്കുറിച്ചുള്ള മോശം കമന്റുകള്‍ നേരത്തെതന്നെ പലരും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. അടുത്തിടെ നടത്തിയ ഒരു അഭിമുഖത്തില്‍ അത്തരം വിമര്‍ശനങ്ങള്‍ തന്റെ മാനസികാവസ്ഥയെ ബാധിച്ചുവെന്നും സ്‌റ്റൈലിസ്റ്റുകളുടെ വാക്കുകള്‍ കാരണം തുടക്കത്തില്‍ തനിക്ക് അരക്ഷിതാവസ്ഥ തോന്നിയിരുന്നുവെന്നും താരം തുറന്നു പറഞ്ഞു.

“സിനിമ എന്റെ ജീവിതത്തിൻ്റെ ഒരു ഭാഗം മാത്രമാണ്. ഞാൻ ശരീരഭാരം കുറച്ചാൽ, ഒരുപക്ഷേ എനിക്ക് കുറച്ച് സിനിമകൾ കൂടി ലഭിച്ചേക്കാം. പക്ഷേ അതിനുശേഷം, ഞാൻ എങ്ങനെ കാണപ്പെടുന്നുവെന്ന് ആരും ശ്രദ്ധിക്കില്ല.’ ജോലിക്കപ്പുറം എനിക്ക് മറ്റ് ലക്ഷ്യങ്ങളുണ്ട്,” അതേസമയം ജീവിതത്തിലെ ആ ഘട്ടം ഒരു പോരാട്ടമായിരുന്നുവെന്നും തനിക്ക് ശാരീരികപ്രശ്‌നങ്ങളുണ്ടായിരുന്നതായും മഞ്ജിമ പറഞ്ഞു.


‘ശസ്ത്രക്രിയയിലൂടെ ശരീരഭാരം കുറയ്ക്കാൻ കഴിയുമോ എന്നറിയാൻ ഞാൻ ഡോക്ടർമാരെ പോലും സമീപിച്ചിരുന്നു, എങ്ങനെയെങ്കിലും ശരീരഭാരം കുറയ്ക്കണമെന്ന് കരുതി. എല്ലാവരും ഭാരം ഒരു വലിയ പ്രശ്നമായി സംസാരിക്കുന്നുണ്ടെങ്കിലും, യഥാർഥത്തിൽ ആരോഗ്യമാണ് പ്രധാനം. എനിക്ക് പിസിഒഡി ഉണ്ടായിരുന്നു. അല്പം ഭാരം കൂടിയെങ്കിലും ആരോഗ്യവതിയാണെന്ന് ഞാൻ കരുതി. പക്ഷേ പിസിഒഡി നിയന്ത്രിക്കേണ്ടത് അത്യാവശ്യമായിരുന്നു.’
2023-ൽ എ എൽ വിജയ് സംവിധാനം ചെയ്‌ത ‘ബൂ’ എന്ന ചിത്രമായിരുന്നു, തമിഴിലും തെലുങ്കിലും മഞ്ജിമയുടേതായി പുറത്തിറങ്ങിയ അവസാന ചിത്രം.

46 വര്‍ഷങ്ങള്‍ക്ക് ശേഷം രജനിയും കമലും ഒന്നിക്കുന്നു; സംവിധാനം ലോകേഷ് കനകരാജ്

0
Spread the love

46 വര്‍ഷങ്ങള്‍ക്ക് ശേഷം തമിഴ് സിനിമയിലെ ഏറ്റവും വലിയ സൂപ്പര്‍താരങ്ങള്‍ വീണ്ടും ഒന്നിക്കാന്‍ ഒരുങ്ങുന്നു എന്ന് റിപ്പോര്‍ട്ട്. രജനികാന്തും, കമല്‍ഹാസനുമാണ് ഒരുമിച്ച് നായകന്മാരാകുന്ന പുതിയ സിനിമയുടെ ചര്‍ച്ചകള്‍ അണിയറയില്‍ പുരോഗമിക്കുന്നു എന്നാണ് റിപ്പോര്‍ട്ട്. ലോകേഷ് കനകരാജായിരിക്കും ഇരുവരും ഒന്നിക്കുന്ന സിനിമ സംവിധാനം ചെയ്യുക. ഏറെക്കാലമായി ഇരുവരും ഒരുമിച്ച് സിനിമ ചെയ്യാനുള്ള ആഗ്രഹം പലവേദികളിലും പങ്കുവച്ചിട്ടുണ്ട്. എന്നാല്‍ അതിനുയോജിച്ച ഒരുകഥ ഇല്ലാത്തതും മറ്റ് സിനിമകളുടെ തിരക്കുകളില്‍പ്പെട്ടതുമായിരുന്നു അതിന് തടസ്സം. എന്നാല്‍ ഇരുവരെയും നായകന്മാരാക്കി സിനിമ സംവിധാനം ചെയ്ത ലോകേഷ് കനകരാജ് രണ്ടുപേര്‍ക്കും മികച്ച പെര്‍ഫോം ചെയ്യാന്‍ സാധ്യതയുള്ള ഒരുകഥാതന്തു പങ്കുവച്ചതോടെയാണ് പുതിയ പ്രതീക്ഷകള്‍ക്ക് തുടക്കമിട്ടിരിക്കുന്നത്

രാത്രി എട്ടിനേ സെറ്റിൽ എത്തുകയുള്ളൂ; പകൽ ചിത്രീകരിക്കേണ്ട രംഗങ്ങൾ പോലും ഷൂട്ട് ചെയ്തത് രാത്രിയിൽ, സൽമാൻ ഖാനെ കുറിച്ച് സംവിധായകൻ

0
Spread the love


മിഴിലെ മുൻനിര സംവിധായകരിലൊരാളായ എ.ആർ. മുരു​ഗദോസും ബോളിവുഡ് സൂപ്പർതാരം സൽമാൻ ഖാനും ഒന്നിച്ച ചിത്രമായിരുന്നു സിക്കന്ദർ. വലിയ പ്രതീക്ഷയോടെ ആരാധകർ കാത്തിരുന്ന ചിത്രം പക്ഷേ ബോക് ഓഫീസിൽ തകർന്നടിഞ്ഞു. ഇപ്പോഴിതാ, സൽമാൻ ഖാനുമായി സഹകരിച്ചപ്പോൾ താൻ നേരിട്ട വെല്ലുവിളികളെ കുറിച്ച് തുറന്നുപറയുകയാണ് സംവിധായകൻ മുരു​ഗദോസ്. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

‘സൽമാൻ്റെ പ്രവർത്തന ശൈലി മൂലം അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കുന്നത് എളുപ്പമായിരുന്നില്ല. ഒരു താരത്തിനൊപ്പം ഷൂട്ട് ചെയ്യുന്നത് എളുപ്പമല്ല. അദ്ദേഹം രാത്രി എട്ടിനേ സെറ്റിൽ എത്തുകയുള്ളൂ. അതിനാൽ പകൽ ചിത്രീകരിക്കേണ്ട രംഗങ്ങൾ പോലും രാത്രിയിൽ ഷൂട്ട് ചെയ്യേണ്ടി വരും. അതിരാവിലെ മുതൽ ഷൂട്ട് ചെയ്യുന്ന ശീലമുണ്ട്. എന്നാൽ, അവിടെ അങ്ങനെ അല്ലായിരുന്നു കാര്യങ്ങൾ.

ഇത് സെറ്റിലെ മറ്റ് അഭിനേതാക്കളേയും ബാധിച്ചിരുന്നു. ഒരു രംഗത്തിൽ നാല് കുട്ടികൾ സ്കൂളിൽ നിന്ന് മടങ്ങിവരുന്ന രംഗമാണെങ്കിലും പുലർച്ചെ രണ്ടിനായിരുന്നു ഷൂട്ട് ചെയ്തത്. ആ സമയമാകുമ്പോഴേക്കും കുട്ടികൾ ക്ഷീണിച്ച് ഉറങ്ങിപ്പോകാറുണ്ട്’, സൽമാൻ പറഞ്ഞു.

ഈദ് റിലീസായി 2025 മാർച്ച് 30-നായിരുന്നു സിക്കന്ദർ പ്രേക്ഷകരിലേക്കെത്തിയത്. 200 കോടി ബജറ്റിൽ ഒരുങ്ങിയ ചിത്രം ആഗോളതലത്തിൽ 184 കോടി രൂപ കളക്ഷൻ നേടിയതായാണ് റിപ്പോർട്ടുകൾ. രശ്മിക മന്ദാന നായികയായ ചിത്രത്തിൽ കാജൽ അ​ഗർവാൾ, സത്യരാജ്, ശർമൻ ജോഷി എന്നിവരും പ്രധാന വേഷങ്ങളിലുണ്ടായിരുന്നു.

‘അവസാനത്തെ ടെസ്റ്റും പാസ്സായടാ’; മമ്മൂട്ടിയുടെ ഫോണ്‍കോളിനെക്കുറിച്ച് വി കെ ശ്രീരാമന്‍

0
Spread the love

മമ്മൂട്ടിയുടെ രോഗസൗഖ്യ വാര്‍ത്തയും പ്രതികരണങ്ങളുമാണ് സോഷ്യല്‍ മീഡിയ നിറയെ. പ്രശസ്തരും സിനിമയിലെ അദ്ദേഹത്തിന്‍റെ സഹപ്രവര്‍ത്തകരും ആരാധകരുമൊക്കെ സന്തോഷകരമായ വാര്‍ത്തയില്‍ ആശംസ നേര്‍ന്ന് എത്തുന്നു. ഇപ്പോഴിതാ അതില്‍ നിന്നൊക്കെ വ്യത്യസ്തമായ ഒരു പോസ്റ്റ് ശ്രദ്ധ നേടുകയാണ്. മമ്മൂട്ടിയുടെ അടുത്ത സുഹൃത്ത് കൂടിയായി നടന്‍ വി കെ ശ്രീരാമന്‍റെ പോസ്റ്റ് ആണ് അത്. അവസാനത്തെ ടെസ്റ്റ് റിസല്‍ട്ട് കിട്ടിയപ്പോള്‍ മമ്മൂട്ടി തന്നെ ഫോണില്‍ വിളിച്ചതിനെക്കുറിച്ചാണ് ശ്രീരാമന്‍റെ കുറിപ്പ്

വി കെ ശ്രീരാമന്‍റെ കുറിപ്പ്

നിന്നെ ഞാൻ കൊറേ നേരായീലോ വിളിക്കണ് ? നീ വളരെ ബിസി ആണ് ലേ?

“ബിസിആയിട്ട് പൊക്കോണ്ടിരിയ്ക്കായിരുന്നു ഓട്ട്രഷേല്. ഇതിൻ്റെ സൗണ്ട് കാരണം ഫോണടിച്ചത് അറിഞ്ഞില്ല. “

കാറോ ?

“ഡ്രൈവൻ വീട്ടിപ്പോയി. ഇന്ദുചൂഡൻ് സ് പ്രദർദശനത്തിന് വന്നതാ. അത് കഴിഞ്ഞ് , അമൃതേം കഴിഞ്ഞേ ചെറുവത്താനിക്ക് പോവാമ്പറ്റു.

അപ്പ അവൻ പോയി..”

ഡാ ഞാൻ വിളിച്ചതെന്തിനാന്ന് ചോദിക്ക്.. .നീ

” എന്തിനാ?”

അവസാനത്തെ ടെസ്റ്റും പാസ്സായട

“ദാപ്പോവല്യേ കാര്യം? ങ്ങള് പാസ്സാവുംന്ന് എനിക്ക് നേരത്തെ അറിയാമായിരുന്നു. “

നീയ്യാര് പടച്ചോനോ?

“ഞാൻ കാലത്തിനു മുമ്പേ നടക്കുന്നവൻ. ഇരുളിലും വെളിച്ചത്തിലും മഴയിലും വെയിലിലും വടിയോ കുടയോ ഇല്ലാതെ സഞ്ചരിക്കുന്നവൻ”

………..

“എന്താ മിണ്ടാത്ത്. ?🤔”

ഏതു നേരത്താ നിന്നെ വിളിക്കാൻ തോന്നിയത് എന്ന് ചിന്തിക്കുകയായിരുന്നു ഞാൻ.

🌧️ 🦅

യാ ഫത്താഹ്

സർവ്വ ശക്തനായ തമ്പുരാനേ

കാത്തു കൊള്ളണേ !

മമ്മൂക്ക ഈസ് ബാക്ക്! മുത്തം കൊടുത്ത് മോഹൻലാൽ; പ്രാര്‍ത്ഥിച്ചവര്‍ക്കും, കൂടെ നിന്നവര്‍ക്കും നന്ദിയെന്ന് ജോര്‍ജ്

0
Spread the love

മമ്മൂട്ടിയുടെ ആരോഗ്യനില തൃപ്തികരമായ വാർത്തയിൽ പ്രതികരണവുമായി മോഹൻലാൽ. ഫേസ്ബുക്കിൽ മമ്മൂട്ടിക്ക് ഉമ്മ കൊടുക്കുന്ന ചിത്രമാണ് നടൻ പങ്കുവെച്ചത്. മലയാളികൾ ഏറെ കാത്തിരുന്ന ഒരു ഫേസ്ബുക്ക് പോസ്റ്റായിരുന്നു മോഹൻലാലിന്റേത്. നിരവധി പേരാണ് മമ്മൂട്ടിക്ക് ആശംസകൾ നേർന്ന് സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ പങ്കുവെക്കുന്നത്.

പ്രാര്‍ത്ഥിച്ചവര്‍ക്കും, കൂടെ നിന്നവര്‍ക്കും ഒരുപാട് നന്ദിയെന്നാണ് മമ്മൂട്ടിയുടെ പേഴ്‌സണല്‍ അസിസ്റ്റന്റായ എസ് ജോര്‍ജ് കുറിച്ചത്. തൊട്ട് പിന്നാലെ മാലാ പാര്‍വതിയും മമ്മൂക്ക പൂര്‍ണ്ണ ആരോഗ്യം വീണ്ടെടുത്തിരിക്കുന്നു എന്ന് ഫേസ്ബുക്കില്‍ പോസ്റ്റ് പങ്കുവെച്ചു. ഇവരുടെയെല്ലാം പോസ്റ്റുകള്‍ക്ക് താഴെ സന്തോഷം പങ്കുവെച്ചുകൊണ്ട് ആരാധകര്‍ എത്തുകയാണ്.

മഹേഷ് നാരായണൻ ചിത്രത്തിലാണ് മമ്മൂട്ടിയും മോഹൻലാലും ഒരുമിച്ച് അഭിനയിക്കുന്നത്. വൈകാതെ തന്നെ മമ്മൂട്ടി ഷൂട്ടിങ്ങിലേക്ക് തിരിച്ചെത്തുമെന്നാണ് കരുതപ്പെടുന്നത്. ഇപ്പോൾ വന്ന ഈ വാർത്തയിൽ ആരാധകർ ഏറെ സന്തോഷത്തിലാണ്.

ബോളിവുഡ് താരസുന്ദരി സണ്ണി ലിയോൺ വീണ്ടും മലയാളത്തിൽ; ഇത്തവണ നായികാ വേഷത്തിൽ

0
Spread the love

ബോളിവുഡ് താരസുന്ദരി സണ്ണി ലിയോണിന് വലിയ പിന്തുണയും സ്നേഹവും നൽകുന്ന ഇടങ്ങളിൽ ഒന്നാണ് കേരളം. താരം ഷൂട്ടിംഗ് ആവശ്യങ്ങൾക്കോ ഉദ്‌ഘാടനകൾക്കോ സ്ഥലത്തെത്തിയാൽ മറ്റെന്തും മാറ്റിവച്ച് നേരിട്ടെത്തി ആരവം തീർക്കുന്ന ആളുകളാണ് മലയാളികൾ. ഇപ്പോഴിതാ കാസര്‍കോഡിന്റെ പശ്ചാത്തലത്തില്‍ പറയുന്ന ഒരു കുടുംബ ചിത്രത്തിലൂടെ താരം ഒരു മലയാള സിനിമയിൽ വീണ്ടും അഭിനയിക്കുന്നു എന്ന വാർത്തയാണ് ആരാധകരെ ആവേശത്തിലാഴ്ത്തിയിരിക്കുന്നത്. ദേശീയ അവാർഡ് ജേതാവായ പാമ്പള്ളി സംവിധാനം ചെയ്യുന്ന ‘വിസ്റ്റാ വില്ലേജ്’ എന്ന ചിത്രത്തിലൂടെയാണ് സണ്ണി ലിയോൺ വീണ്ടും മലയാള സിനിമയിലെത്തുന്നത്. കഴിഞ്ഞ ദിവസം വയനാട് വൈത്തിരിയിൽവച്ച് സിനിമയുടെ ടൈറ്റിൽ അനൗൺസ്‌മെന്റ് നടത്തിയിരുന്നു.

ചടങ്ങിൽ സണ്ണി ലിയോൺ, അശോകൻ, വൃദ്ധി വിശാൽ അടക്കമുള്ളവർ പങ്കെടുത്തിരുന്നു. സണ്ണി ലിയോണിനൊപ്പമുള്ള ചിത്രം വൃദ്ധി സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. അത് വൈറലാകുകയും ചെയ്‌തിരുന്നു. സാരി ധരിച്ചാണ് സണ്ണി ലിയോൺ ചടങ്ങിൽ പങ്കെടുക്കാനെത്തിയത്. കൂടാതെ മലയാളികൾക്ക് ഓണാശംസകൾ നേരുകയും ചെയ്‌തു. മലയാളത്തിലായിരുന്നു സണ്ണി ലിയോൺ ഓണാശംസകൾ നേർന്നത്.

പിടിതരാതെ കളങ്കാവൽ; മമ്മൂക്കയുടെ വമ്പൻ തിരിച്ചുവരവ് ആഘോഷമാക്കാൻ ആരാധകർ

0
Spread the love

മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം ചെയ്യുന്ന കളങ്കാവൽ എന്ന ത്രില്ലർ ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്ത്. നിഗൂഢവും വിചിത്രവുമായ പശ്ചാത്തലത്തിൽ മമ്മൂട്ടിയെ പോസ്റ്ററിൽ കാണാം . ഇതിന് മുമ്പ് പുറത്ത് വന്ന ഫസ്റ്ര് ലുക്ക് പോസ്റ്റർ വലിയ പ്രേക്ഷക ശ്രദ്ധ നേടി . മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്ന ചിത്രം വേഫറർ ഫിലിംസാണ് കേരളത്തിൽ വിതരണം.

ജിഷ്ണു ശ്രീകുമാറും ജിതിൻ കെ. ജോസും ചേർന്നാണ് തിരക്കഥ . ദുൽഖർ സൽമാൻ നായകനായ ‘കുറുപ്പ്’ന് കഥ ഒരുക്കി ശ്രദ്ധ നേടിയ ജിതിൻ കെ. ജോസ് സംവിധാനം ചെയ്യുന്ന ചിത്രം മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്ന ഏഴാമത്തെ സിനിമയാണ്. ഛായാഗ്രഹണം- ഫൈസൽ അലി, സംഗീതം – മുജീബ് മജീദ്, എഡിറ്റർ – പ്രവീൺ പ്രഭാകർ,
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – ജോർജ് സെബാസ്റ്റ്യൻ, ലൈൻ പ്രൊഡ്യൂസർ- സുനിൽ സിംഗ്, പ്രൊഡക്ഷൻ കൺട്രോളർ- അരോമ മോഹൻ, പ്രൊഡക്ഷൻ ഡിസൈനർ- ഷാജി നടുവിൽ, ചീഫ് അസോസിയേറ്റ് ഡയറക്ടർ- ബോസ് വി, മേക്കപ്പ്- അമൽ ചന്ദ്രൻ, ജോർജ് സെബാസ്റ്റ്യൻ, വസ്ത്രാലങ്കാരം-അഭിജിത്ത് സി, ഓവർസീസ് ഡിസ്ട്രിബൂഷൻ പാർട്ണർ- ട്രൂത് ഗ്ലോബൽ ഫിലിംസ്.പി.ആർ.ഒ – വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ,

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts