Home Blog Page 76

ഷാജി കൈലാസ്- ജോജു ജോർജ് കോമ്പിനേഷനിൽ ഒരു കംപ്ലീറ്റ് ആക്ഷൻ ചിത്രം, ‘വരവ്’ ഉടൻ

0
Spread the love

ഷാജി കൈലാസ് ചിത്രത്തിൽ ജോജു ജോർജ് നായകനാകുന്നു. “വരവ്” എന്ന് പേരിട്ടിരിക്കുന്ന കംപ്ലീറ്റ് ആക്ഷൻ മാസ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി. നിരവധി താരങ്ങൾ തങ്ങളുടെ സോഷ്യൽ മീഡിയ പേജുകളിലൂടെ പോസ്റ്റർ ഷെയർ ചെയ്തു. ഷാജി കൈലാസ്- ജോജു ജോർജ് കോമ്പിനേഷനിൽ വരുന്ന ആദ്യ ചിത്രമായതുകൊണ്ടു തന്നെ ടൈറ്റിൽ പോസ്റ്റർ പ്രേക്ഷകർ ഏറ്റെടുത്തു. ചിത്രത്തിന്റെ ഷൂട്ടിംഗ് സെപ്റ്റംബർ 6 ന് ആരംഭിക്കും. ബിഗ് ബഡ്ജറ്റിൽ ഒരുങ്ങുന്ന കംപ്ലീറ്റ് ആക്ഷൻ ചിത്രമാണിത്. ജോജു ജോർജിന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും വലിയ ആക്ഷൻ ചിത്രമായിരിക്കും ഇതെന്ന് അണിയറക്കാര്‍ പറയുന്നു.

അടുത്തിടെ പുറത്തിറങ്ങിയ ജോജു ജോർജ് നിർമ്മിച്ച് സംവിധാനം ചെയ്ത ചിത്രം “പണി”യും പ്രേക്ഷക പ്രശംസ നേടിയിരുന്നു. ജോജുവിന്റെ അഭിനയവും ഷാജി കൈലാസിന്റെ സംവിധാനവും കൂടിയാകുമ്പോൾ ചിത്രം വേറെ ലെവൽ എന്ന പ്രതീക്ഷയാണ് നൽകുന്നത്. മാസ്സ് ആക്ഷൻ ഹിറ്റ് ചിത്രങ്ങൾ നൽകുന്ന സംവിധായകനും മികച്ച നടനും ഒത്തു ചേരുമ്പോൾ പ്രേക്ഷകരുടെ പ്രതീക്ഷയും വാനോളം ഉയരുകയാണ്. ഓൾഗ പ്രൊഡക്ഷന്‍സിന്‍റെ ബാനറിൽ നൈസി റെജിയാണ് ചിത്രം നിർമ്മിക്കുന്നത്. കൊ പ്രൊഡ്യൂസർ ജോമി ജോസഫ്. ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കുന്നത് എ കെ സാജൻ. തിരക്കഥാകൃത്തായും സംവിധായകനായും ഒരുപോലെ പ്രേക്ഷകർ ഇഷ്ടപ്പെടുന്ന എ കെ സാജൻ ചിത്രത്തിന്റെ ഭാഗമാകുമ്പോൾ ആക്ഷനിൽ മാത്രമല്ല കഥയിലും കാര്യമുണ്ടെന്ന് ഉറപ്പിക്കാം. ജോജുവിനെ കൂടാതെ ഒരു വമ്പൻ താരനിര കൂടി ചിത്രത്തിലുണ്ട്. വരും ദിവസങ്ങളിൽ മറ്റു താരങ്ങളുടെ പേരുകൾ കൂടി അണിയറ പ്രവർത്തകർ പുറത്തുവിടും.

ചിത്രത്തിലെ ഗംഭീര താരനിര പോലെ തന്നെ അതിപ്രഗൽഭരായ സാങ്കേതിക പ്രവർത്തകരാണ് വരവ് ഗംഭീരമാക്കാൻ എത്തുന്നത്. തെന്നിന്ത്യയിലെ നാല് ഫൈറ്റ് മാസ്റ്റേഴ്സ് ചേർന്നാണ് ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾ ഒരുക്കുന്നത്. ചിത്രത്തിന്റെ ക്യാമറ സുജിത് വാസുദേവ്, എഡിറ്റർ ഷമീർ മുഹമ്മദ്‌, സംഗീതം സാം സി എ സ്, പ്രൊഡക്ഷൻ കൺട്രോളർ വിനോദ് മംഗലത്ത്, ആക്ഷൻ ഫീനിക്സ് പ്രഭു, കലൈ കിങ്സൺ, ആർട്ട്‌ ഡയറക്ടർ സാബു റാം, ചീഫ് അസോസിയേറ്റ് ഡയറക്ടർ സ്യമന്തക് പ്രദീപ്‌, കോസ്റ്റ്യൂം സമീറ സനീഷ്, മേക്കപ്പ് ജിതേഷ് പൊയ്യ, പി ആർ ഒ മഞ്ജു ഗോപിനാഥ്, പോസ്റ്റർ ഡിസൈൻ യെല്ലോ ടൂത്ത്. മൂന്നാർ, മറയൂർ, കാന്തല്ലൂർ, തേനി എന്നീ ലൊക്കേഷനുകളിലായി സെപ്റ്റംബർ 6ന് ഷൂട്ടിംഗ് ആരംഭിക്കും.

എം.വി.കൈരളി; കേരളത്തിന്റെ ആധുനിക നാവിക ചരിത്രത്തിലെ നിഗൂഢത ചലച്ചിത്രമാകുന്നു, സംവിധാനം ജൂഡ് ആന്തണി

0
Spread the love

കേരളത്തിന്റെ ആധുനിക നാവിക ചരിത്രത്തിലെ എക്കാലത്തേയും വലിയ നിഗൂഢതയായ എം.വി കൈരളി കപ്പൽ തിരോധനത്തെ ആസ്പദമാക്കി സിനിമയൊരുങ്ങുന്നു. “എം.വി. കൈരളി ദി എൻഡ്യൂറിംഗ് മിസ്റ്ററി” എന്ന സിനിമ കോൺഫ്ളൂവൻസ് മീഡിയയാണ് തിങ്കളാഴ്ച പ്രഖ്യാപിച്ചത്. 2024-ൽ ഇന്ത്യയുടെ ഓസ്കർ എൻട്രിയായിരുന്ന “2018” എന്ന സിനിമയുടെ സംവിധായകൻ ജൂഡ് ആന്തണി ജോസഫ് ആണ് ഈ ചിത്രം ഒരുക്കുന്നത്.നെറ്റ്ഫ്ളിക്സിൽ ഏറ്റവും കൂടുതൽ ആളുകൾ കണ്ട ഇന്ത്യൻ സീരീസുകളിലൊന്നായ ”ബ്ലാക്ക് വാറന്റ്” എന്ന ജയിൽ ത്രില്ലറിന്റെ വിജയത്തിന് ശേഷം കോൺഫ്ളൂവൻസ് മീഡിയയൊരുക്കുന്ന ഈ സിനിമ മറ്റൊരു നാഴികകല്ലായിരിക്കുമെന്നാണ് പ്രതീക്ഷ.

നീണ്ടകാലത്തെ ഗവേഷണത്തിന് ശേഷമാണ് ഈ ചിത്രമൊരുക്കിയിരിക്കുന്നത് എന്നും യഥാർത്ഥ ചരിത്രസംഭവങ്ങൾ പ്രേക്ഷകരിലേയ്ക്ക് ചലച്ചിത്ര രൂപത്തിലെത്തിക്കാനുള്ള ശ്രമത്തിന്റെ തുടർച്ചയാണിതെന്നും കോൺഫ്ളൂവൻസ് മീഡിയ വാർത്ത കുറിപ്പിൽ അറിയിച്ചു.ജൂഡ് ആന്തണിക്കൊപ്പം അമേരിക്കൻ എഴുത്തുകാരനായ ജെയിംസ് റൈറ്റും എഴുത്തുകാരനും മാധ്യമപ്രവർത്തകനും കോൺഫ്ളൂവൻസ് മീഡിയയുടെ സ്ഥാപകനുമായ ജോസി ജോസഫും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത്.

എം.വി. കൈരളിയുടെ ക്യാപ്റ്റനായ മരിയാദാസ് ജോസഫിനെക്കുറിച്ച് അദ്ദേഹത്തിന്റെ മകൻ, ലെഫ്റ്റനന്റ് കേണൽ തോമസ് ജോസഫ് (റിട്ട.) എഴുതിയ പുസ്തകമാണ് ഈ സിനിമയുടെ അടിസ്ഥാനം. അഴിമുഖം ബുക്സ് പ്രസിദ്ധീകരിച്ച, ആഴത്തിലുള്ള ഗവേഷണവും വൈകാരികമായ ആവിഷ്കാരവും നിറഞ്ഞ ‘ദി മാസ്റ്റർ മറിനർ’ എന്ന, ഈ പുസ്തകത്തിന്റെ ഇംഗ്ലീഷ്, മലയാളം പതിപ്പുകൾ ഓഗസ്റ്റ് 25-ന് കൊച്ചിയിൽ പ്രകാശനം ചെയ്യും.എം.വി. കൈരളിയിലെ യാത്രികർക്കുള്ള ആദരവും ഒരിക്കലും അവസാനിക്കാത്ത ഈ ദുരൂഹതയ്ക്ക് ചലച്ചിത്രപരമായ ഒരു പരിസമാപ്തി നൽകാനുള്ള ശ്രമവുമാണ് ഈ സിനിമയെന്ന് ജൂഡ് ആന്തണി പറഞ്ഞു.

”അപ്രത്യക്ഷമായില്ലായിരുന്നെങ്കിൽ, എം.വി. കൈരളിയും അത് കൈവരിക്കുന്ന നേട്ടങ്ങളും കേരളത്തിന്റെ സമുദ്രയാന ചരിത്രത്തിൽ തിളക്കമേറിയ അധ്യായമായി മാറിയേനെ. അത് നമ്മളോരോരുത്തർക്കും വലിയ അഭിമാനമാകുമായിരുന്നു. എന്നാൽ, ഏതാനും ദിവസങ്ങൾക്കുള്ളിൽ എല്ലാം മാറിമറിഞ്ഞു; അമ്പത്തിയൊന്ന് ജീവിതങ്ങൾ അപ്രത്യക്ഷമായി, നിരവധി കുടുംബങ്ങൾ സ്ഥിരമായ ദുരിതത്തിലായി. തങ്ങളുടെ പ്രിയപ്പെട്ടവർ ഒരു ദിവസം തിരിച്ചെത്തുമെന്ന പ്രതീക്ഷയിൽ പലരും ജീവിതം മുഴുവൻ കാത്തിരുന്നു. ഒരു ഭരണകൂടത്തിനും ഒരു വ്യവസ്ഥയ്ക്കും അവരുടെ നഷ്ടങ്ങൾക്ക് പരിഹാരം നൽകാനാവില്ല. എം.വി. കൈരളിയുടെ കഥ സിനിമയാക്കുന്നതിലൂടെ, എന്റെ ഈ എളിയ ശ്രമം ആ കുടുംബങ്ങൾക്ക് ഒരു ആശ്വാസമാകുമെന്ന് ഞാൻ കരുതുന്നു. അവരുടെ പ്രിയപ്പെട്ടവരെ ആരും മറന്നിട്ടില്ലെന്ന് ഉറപ്പ് കൂടിയാണ് ഈസിനിമ. എം.വി. കൈരളിയിലെ യാത്രികർക്കുള്ള ഞങ്ങളുടെ ആദരം കൂടിയായിരിക്കും ഇത്. ഈ അവസാനിക്കാത്ത അന്വേഷണത്തിന് സിനിമയിലൂടെയെങ്കിലും ഒരു പരിസമാപ്തി നൽകാൻ കഴിയുമെന്നാണ് എന്റെ പ്രതീക്ഷ.

”നോർവേയിൽ നിർമ്മിച്ചതും കേരള ഷിപ്പിംഗ് കോർപ്പറേഷന്റെ ഉടമസ്ഥതയിലുള്ളതുമായ, ഒരു ആധുനിക ചരക്ക് കപ്പലായിരുന്നു എം.വി. കൈരളി. 1979 ജൂൺ 30-ന് ഇരുമ്പയിരുമായി ഈ കപ്പൽ ഗോവയിൽ നിന്ന് യാത്ര തുടങ്ങി. ഒരു സ്ത്രീയും അവരുടെ ചെറിയ കുട്ടിയുമടക്കം 51 പേർ കപ്പലിലുണ്ടായിരുന്നു. ജൂലൈ മൂന്നിന് അവസാന സന്ദേശം അയച്ച ശേഷം കപ്പൽ എന്നെന്നേക്കുമായി അപ്രത്യക്ഷമായി. ജിബൂട്ടിയിലേക്കുള്ള യാത്രയിലായിരുന്നു അപ്പോൾ കപ്പൽ. അവിടെ നിന്നായിരുന്നു അന്തിമ ലക്ഷ്യമായ കിഴക്കൻ ജർമ്മനിയിലെ റോസ്റ്റോക്കിലേക്ക് തിരിക്കേണ്ടിയിരുന്നത്.കപ്പൽ അപ്രത്യക്ഷമായതിനെത്തുടർന്ന് ഏറ്റവും കൂടുതൽ ദുരിതം അനുഭവിച്ചത് കേരളമായിരുന്നു, കാരണം കപ്പലിലുണ്ടായിരുന്ന 23 പേരും കേരളത്തിൽ നിന്നുള്ളവരായിരുന്നു. ഉദ്യോഗസ്ഥരുടെ ഹൃദയശൂന്യമായ നിസംഗതയെ അംഗീകരിക്കാൻ തീരത്ത് കാത്തിരുന്ന അവരുടെ ബന്ധുക്കൾ തയ്യാറായില്ല. തങ്ങളുടെ മാനസിക വ്യഥകളോടും സാമ്പത്തിക പ്രയാസങ്ങളോടും പടവെട്ടി അവർ ചോദ്യങ്ങൾ ചോദിച്ചുകൊണ്ടേയിരുന്നു. അവരുടെ അശ്രാന്ത പരിശ്രമം വിവിധ ഭൂഖണ്ഡങ്ങളിലായി, പല തലങ്ങളിലായി, വ്യാപിച്ച് കിടക്കുന്ന രാഷ്ട്രീയ, കോർപ്പറേറ്റ്, അന്താരാഷ്ട്ര ഗൂഢാലോചനകൾ പുറത്ത് കൊണ്ടുവന്നു.ജീവിതത്തിലുടനീളം നീണ്ടു നിന്ന ഒരു വ്യഥക്കവസാനം വരുത്താനാണ് ഈ പുസ്തകമെഴുതിയത് എന്ന് ‘ദി മാസ്റ്റർ മറിനറിന്റെ രചയിതാവ്, ലെഫ്റ്റനന്റ് കേണൽ തോമസ് ജോസഫ് (റിട്ട.) പറഞ്ഞു.”കാണാതായ കൈരളി എന്ന കപ്പൽ ഒരു 15-കാരനായ കുട്ടിയുടെ ജീവിതത്തിൽ സൃഷ്ടിച്ച ആഘാതം ചെറുതല്ല, അവന്റെ അച്ഛനെയും വഴികാട്ടിയെയും എന്നെന്നേക്കുമായി നഷ്ടപ്പെട്ടു. കപ്പൽ തട്ടിക്കൊണ്ടുപോയതാകാം എന്ന തരത്തിൽ വന്ന തുടർച്ചയായ റിപ്പോർട്ടുകളും മാധ്യമ ഊഹാപോഹങ്ങളും കാരണം, ആ കപ്പലിലുണ്ടായിരുന്നവരുടെ കുടുംബങ്ങൾ ദിവസങ്ങളോളം, ആഴ്ചകളോളം, വർഷങ്ങളോളം ദുരിതത്തിലും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലും അകപ്പെട്ടു. ഈ ഭയാനകമായ സംഭവത്തിന് 45 വർഷങ്ങൾക്ക് ശേഷമെങ്കിലും ഒരു പരിസമാപ്തിയുണ്ടാക്കാനുള്ള ശ്രമം മാത്രമാണ് ‘ദി മാസ്റ്റർ മറിനർ’ എന്ന പുസ്തകം. എനിക്ക് മാത്രമല്ല, ഇന്നും അവരുടെ പ്രിയപ്പെട്ടവർ തിരിച്ചെത്തുമെന്ന് പ്രതീക്ഷയോടെ കാത്തിരിക്കുന്ന ആ 49 കുടുംബങ്ങൾക്കും വേണ്ടിയുള്ളതാണ് ഈ പുസ്തകം.”സസ്പെൻസും മനുഷ്യബന്ധങ്ങളിലെ നാടകീയതയും ഈ ചിത്രത്തിൽ സമന്വയിക്കുന്നു. ഒമ്പത് വർഷം നീണ്ട കഠിനമായ ഗവേഷണമാണ് ഇതിന് അടിസ്ഥാനം. ധൈര്യം, അതിജീവനശേഷി, സത്യാന്വേഷണം എന്നീ വിഷയങ്ങളിലേക്ക് കടന്നുചെല്ലുന്നതോടൊപ്പം, ഭരണസംവിധാനങ്ങളുടെ പരാജയങ്ങളുടെയും അവ മൂടിവെക്കുന്നതിനുള്ള ശ്രമങ്ങളുടേയും ഇത് മനുഷ്യജീവിതത്തിലുണ്ടാക്കിയ നഷ്ടങ്ങളുടേയും കഥയാണിത്. ദീർഘകാലമായി കൈരളിയുടെ കഥ സിനിമയാക്കുന്നതിന് വേണ്ടിയുള്ള ഗവേഷണത്തിലായിരുന്നു കോൺഫ്ളൂവൻസ് മീഡിയയുടെ സംഘമെന്ന്, ചിത്രത്തിന്റെ സഹ രചയിതാവ് കൂടിയായ കോൺഫ്ളൂവൻസ് മീഡിയ സ്ഥാപകൻ ജോസി ജോസഫ് പറഞ്ഞു. “വർഷങ്ങളുടെ ഗവേഷണത്തിന് ശേഷം, തോമസ് സാറിന്റെ പുസ്തകത്തിന്റെ സഹായത്തോടെ എം.വി. കൈരളിയെക്കുറിച്ചുള്ള ആധികാരികമായ ഒരു കഥ തയ്യാറാക്കാൻ ഞങ്ങൾക്ക് സാധിച്ചു. ഈ സിനിമ സംവിധാനം ചെയ്യാൻ ജൂഡിനേക്കാൾ പറ്റിയ മറ്റൊരാളില്ല. കപ്പലിന്റെ യാത്രയിൽ മാത്രം ഒതുങ്ങാത്ത, കുടുംബങ്ങളുടെ ദുരന്തങ്ങളിലേക്ക് കൂടി വ്യാപിക്കുന്ന, എം.വി. കൈരളിയുടെ യഥാർത്ഥ കഥ വലിയ സ്ക്രീനിലേക്ക് കൊണ്ടുവരുന്നത് ഒരു ഉത്തരവാദിത്തം കൂടിയാണ്. നീതിയെക്കുറിച്ചുമുള്ള പുതിയ ചർച്ചകൾക്കുള്ള അവസരമായി ഇത് മാറുമെന്നും പ്രതീക്ഷിക്കുന്നു.”ജൂഡിനെ ഈ സംരംഭത്തിൽ സഹായിക്കാൻ അന്താരാഷ്ട്ര തലത്തിലുള്ള പ്രതിഭകളുമായി ചർച്ചയിലാണെന്ന് ജോസി പറഞ്ഞു. ഇത് സിനിമയെ ആഗോള നിലവാരത്തിൽ ഉയർത്തിപിടിക്കാൻ സഹായകരമായും. കേരളം, മുംബൈ, അന്താരാഷ്ട്ര തുറമുഖങ്ങൾ കേന്ദ്രീകരിച്ചുള്ള ലൊക്കേഷനുകൾ, എന്നിവിടങ്ങളിലാകും ചിത്രീകരണം.കോൺഫ്ളൂവൻസ് മീഡിയഅന്വേഷണാത്മകവും ഗുണനിലവാരമുള്ളതുമായ ഉള്ളടക്കങ്ങൾ എല്ലാ പ്ലാറ്റ്ഫോമുകളിലൂടെയും അവതരിപ്പിക്കാൻ ലക്ഷ്യമിടുന്ന ഒരു കണ്ടന്റ് സ്റ്റുഡിയോയാണ് കോൺഫ്ളൂവൻസ് മീഡിയ. ഇന്ത്യയിലും വിദേശത്തുമുള്ള പ്രമുഖ സ്റ്റുഡിയോകളുമായും പ്രൊഡക്ഷൻ ഹൗസുകളുമായും സഹകരിച്ച് സുപ്രധാനമായ സാമൂഹ്യ സംവാദങ്ങൾക്ക് തുടക്കം കുറിക്കാൻ കഴിയുന്ന ഫീച്ചർ ഫിലിമുകൾ, ഡോക്യുമെന്ററികൾ, ഡിജിറ്റൽ കണ്ടന്റുകൾ എന്നിവ നിർമ്മിക്കുന്നു.പിആർഒ- സതീഷ് എരിയാളത്ത്.

ജയറാം – കാളിദാസ് ജയറാം കോമ്പോ വീണ്ടും സ്‌ക്രീനിൽ; ആശകൾ ആയിരത്തിന് തുടക്കം

0
Spread the love

അച്ഛൻ. അമ്മ, .മക്കൾ ഇതോക്കെ നമ്മുടെ കുടുംബ ജീവിതത്തിൻ്റെ പ്രധാന ഘടകങ്ങളാണ്. ഒരു കൂരക്കുള്ളിൽ ഇവർ ഒറ്റമനസ്സോടെ കഴിയുന്നുവെങ്കിൽ ഒരു പക്ഷെ ഇതായിരിക്കാം ഒരു കുടുംബ ജീവിതത്തിലെ ഏറ്റവും വലിയ സൗഭാഗ്യവും.ഇത്തരമൊരു ശക്തമായ കുടുംബ ജീവിതത്തിൻ്റെ കഥ പറയുന്ന ചിത്രമാണ് ആശകൾ ആയിരം ‘ശ്രീ ഗോകുലം മൂവീസിൻ്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം ആഗസ്റ്റ് പതിനെട്ട് (ചിങ്ങം രണ്ട്) തിങ്കളാഴ്ച്ച കൊച്ചി കാക്കനാട്, മാവേലിപുരം ഓണം പാർക്കിൽ നടന്ന ലളിതമായ ചടങ്ങിൽ സംവിധായകൻ സലാം ബാപ്പു സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചു കൊണ്ട് ആരംഭിച്ചു.

സംവിധായകൻ കണ്ണൻ താമരക്കുളം ഫസ്റ്റ് ക്ലാപ്പും നൽകി.നേരത്തേ ജയറാം , മകൾ മാളവികയും, ചേർന്ന് ആദ്യ ഭദ്രദീപം തെളിയിച്ചു കൊണ്ടാണ് ചടങ്ങുകൾ ആരംഭിച്ചത്.വൻ പ്രദർശനവിജയം നേടിയ ഒരു വടക്കൻ സെൽഫി , സത്യം പറഞ്ഞാൽ വിശ്വസിക്കുവോ? എന്നീ ചിത്രത്തിലൂടെ ശ്രദ്ധ നേടിയ ജി.പ്രജിത്താണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.

അച്ഛനും അമ്മയും മക്കളും അടങ്ങുന്ന ഒരു കുടംബ ജീവിതത്തിൻ്റെ നിമിഷങ്ങളാണ് പ്രജിത്ത് ഹൃദ്യമായ മുഹൂർത്തങ്ങളിലൂടെ ഈ ചിത്രത്തിൽകാട്ടിത്തരുന്നത്.കുടുംബ സദസ്സുകൾക്ക് എന്നും പ്രിയപ്പെട്ട നടനാണ് ജയറാം.ജയറാമും, മകൻ കാളിദാസ് ജയറാമുമാണ് ഈ കുടുംബ ചിത്രത്തിലെ അച്ഛനും മകനുമായി എത്തുന്നത്.ഇരുവരും ആദ്യമായി ഒന്നിച്ചഭിനയിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ഇഷാനി കൃഷ്ണകുമാറാണ്നായിക. അഹാന കൃഷ്ണകുമാറിൻ്റെ ഇളയ സഹോദരിയായ ഇഷാനി മമ്മൂട്ടി നായകനായ വൺ എന്ന ചിത്രത്തിലും ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.

സായ് കുമാർ, അജു വർഗീസ്, ആശാ ശരത്ത്, ബൈജു സന്തോഷ്,, കൃഷ്ണശങ്കർ, സഞ്ജു ശിവറാം, ഉണ്ണിരാജ, ശങ്കർ ഇന്ദുചൂഡൻ, ഇഷാൻ ജിംഷാദ്, നിഹാരിക, നന്ദൻ ഉണ്ണി, സൈലക്സ് ഏബ്രഹാം, ശ്യാംലാൽ ,ഗോപൻ മങ്ങാട്ട് എന്നിവരും പ്രധാന താരങ്ങളാണ്.ജൂഡ് ആൻ്റണി ജോസഫ് ആണ് ക്രിയേറ്റീവ് ഡയറക്ടർ.തിരക്കഥ -അരവിന്ദ് രാജേന്ദ്രൻ – ജൂഡ് ആൻ്റണി ജോസഫ്.സംഗീതം – സനൽ ദേവ്.ഛായാഗ്രഹണം – സ്വരൂപ് ഫിലിപ്പ് ‘എഡിറ്റിംഗ് – ഷഫീഖ് വി.ബി.കലാസംവിധാനം – നിമേഷ് താനൂർ.മേക്കപ്പ് – ഹസ്സൻ വണ്ടൂർ .കോസ്റ്റ്യും – ഡിസൈൻ -അരുൺ മനോഹർ.സ്റ്റിൽസ് – ലിബിസൺ ഗോപി.ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ -ബേബി പണിക്കർ.പ്രോജക്റ്റ് ഡിസൈനർ & പ്രൊഡക്ഷൻ കൺട്രോളർ — എൻ. എം. ബാദുഷ.പ്രൊഡക്ഷൻഎക്സിക്കുട്ടീവ് – സക്കീർ ഹുസൈൻ.പ്രൊഡക്ഷൻ മാനേജർ – അഭിലാഷ് അർജുൻ.എക്സിക്കുട്ടീവ് പ്രൊഡ്യൂസർ – കൃഷ്ണമൂർത്തി.കോ പ്രൊഡ്യൂസേർസ് – ബൈജു ഗോപാലൻ – വി.സി. പ്രവീൺ.കൊച്ചിയിലും പരിസരങ്ങളിലുമായി ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയാകും.വാഴൂർ ജോസ്..

എന്നാലും ജയറാമിന് പൂച്ചയെ അയച്ച സുന്ദരി ആരായിരിക്കും; എല്ലാം ഇനിയറിയാം, സമ്മർ ഇൻ ബത്‌ലഹേമിന് രണ്ടാം ഭാഗം വരുന്നു

0
Spread the love

മലയാളത്തില്‍ ഏറ്റവും കൂടുതല്‍ റിപ്പീറ്റ് വാല്യൂ ഉണ്ടായ സിനിമയാണ് സിബി മലയിൽ സംവിധാനം ചെയ്ത സമ്മര്‍ ഇന്‍ ബത്‌ലഹേം. 1998ൽ പുറത്തിറങ്ങിയ ചിത്രത്തിൽ സുരേഷ് ഗോപി, ജയറാം, മഞ്ജു വാര്യര്‍, കലാഭവൻ മണി തുടങ്ങിയ പ്രേക്ഷകരുടെ ഇഷ്ട താരങ്ങളാണ് അണിനിരന്നത്. ചിത്രത്തിൽ മോഹൻലാൽ അതിഥിവേഷത്തിലും എത്തിയിരുന്നു. നിരഞ്ജൻ എന്ന മോഹൻലാൽ കഥാപാത്രം ഇന്നും മലയാള സിനിമയിലെ എക്കാലത്തെയും മികച്ച അതിഥി വേഷങ്ങളിലൊന്നായാണ് വിലയിരുത്തപ്പെടുന്നത്. ഇപ്പോൾ സിനിമ ഇറങ്ങി 27-ാം വര്‍ഷത്തിലേക്ക് കടക്കുമ്പോൾ ചിത്രത്തിന്റെ രണ്ടാം ഭാ​ഗം ഒരുങ്ങുന്നുവെന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്.

‘ആരാണ് പൂച്ചയ്ക്ക് മണി കെട്ടിയത്??? കൂടുതൽ സര്‍പ്രൈസുകൾക്കായി കാത്തിരിക്കുക’ എന്ന കുറിപ്പോടെയാണ് സിബി മലയിലിന്റെ പ്രഖ്യാപനം. സിബി മലയിൽ തന്നെ സംവിധാനം ചെയ്യുന്ന രണ്ടാം ഭാഗത്തിന്റെ രചന ര‍ഞ്ജിത്താണ്. സിയാദ് കോക്കറാണ് നിര്‍മ്മാണം. മഞ്ജു വാര്യരും ജയസൂര്യയും പ്രധാന വേഷത്തിലെത്തിയ മേരി ആവാസ് സുനോ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചില്‍ വെച്ച് സമ്മര്‍ ഇന്‍ ബത്‌ലേഹിമിന്റെ നിര്‍മാതാവായ സിയാദ് കോക്കര്‍ ചിത്രത്തിന്റെ രണ്ടാം ഭാഗം പ്രഖ്യാപിച്ചിരുന്നു. സമ്മര്‍ ഇന്‍ ബത്‌ലഹേം രണ്ടാം ഭാഗത്തില്‍ മഞ്ജു വാര്യര്‍ ഉണ്ടായിരിക്കുമെന്നും മഞ്ജുവും താനും ഒരു കുടുംബം പോലെയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. 

സമ്മര്‍ ഇന്‍ ബത്‌ലഹേമിലെ ഡെന്നിസിനെയും രവിശങ്കറിനെയും മോനായിയെയും അഭിരാമി(ആമി)യെയും നിരഞ്ജനെയും അത്ര പെട്ടെന്ന് മലയാളികൾക്ക് മറക്കാനാവില്ല. അവസാന നിമിഷമെത്തി ഏതാനും മിനിറ്റുകള്‍ മാത്രം നീണ്ട പ്രകടനത്തിലൂടെ സിനിമ തന്നെ തന്റേതാക്കി മാറ്റുകയായിരുന്നു മോഹന്‍ലാല്‍. അവസാന ഭാ​ഗത്ത് ജയറാമിന് പൂച്ചയെ അയച്ചത് ആരാണെന്നുള്ള ചോദ്യമാണ് ചിത്രം ബാക്കിയാക്കിയത്. ആ ചോദ്യത്തിന് ഇന്നും ഉത്തരം ലഭിച്ചിട്ടില്ല. മഞ്ജു വാര്യരാണോ അതോ മറ്റുള്ളവരാണോ ആ പൂച്ചയെ അയച്ചതെന്നായിരുന്നു ആരാധകരുടെ മനസിൽ അവശേഷിച്ച സംശയം. ആ ട്വിസ്റ്റ് നിലനിര്‍ത്തിയായിരുന്നു സിനിമ അവസാനിച്ചതും. സിനിമ ഇറങ്ങിയത് മുതല്‍ രണ്ടാം ഭാഗമെത്തുമോ എന്ന ചോദ്യം പ്രേക്ഷകര്‍ ചോദിച്ചിരുന്നു. ഈ ചോദ്യത്തിനുള്ള ഉത്തരമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

സിനിമകളുടെ മാസംതോറുമുള്ള തിയറ്റർ കളക്ഷൻ പുറത്തുവിടുന്നത് എന്തിന് നിർത്തി? മറുപടിയുമായി ലിസ്റ്റിൻ സ്റ്റീഫൻ

0
Spread the love

മലയാള സിനിമകളുടെ മാസംതോറുമുള്ള തിയേറ്റർ കളക്ഷൻ പുറത്തുവിടുന്നത് വലിയ ചർച്ചകൾക്കും ചിലപ്പോഴൊക്കെ വിവാദങ്ങൾക്കും വഴിതെളിച്ചിരുന്നു. ഇത്തരം കണക്കുകൾ പുറത്തുവിടുന്നതിലൂടെ ഒടിടി- സാറ്റലൈറ്റ് വിൽപ്പനയെ സാരമായി ബാധിക്കുന്നുണ്ടെന്ന് ചെറിയ സിനിമകളുടെ നിർമ്മാതാക്കൾ ചൂണ്ടികാണിച്ചിരുന്നു. അതുകൊണ്ട് തന്നെ കഴിഞ്ഞ കുറച്ച് മാസങ്ങളായി കളക്ഷൻ റിപ്പോർട്ട് പുറത്തുവിടുന്നത് നിർത്തിവെച്ചിരുന്നു. ഇപ്പോഴിതാ അതിന്റെ കാരണം വ്യക്തമാക്കുകയാണ് ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ സെക്രട്ടറി ലിസ്റ്റിൻ സ്റ്റീഫൻ.

“കുറേ ആളുകൾക്ക് താത്പര്യമുണ്ട്, കുറേ പേർക്ക് താത്പര്യമില്ല. മാർച്ച് മാസം മുതൽ തന്നെ റിപ്പോർട്ട് പുറത്തുവിടുന്നത് അവസാനിപ്പിച്ചിരുന്നു. കമ്മിറ്റിക്ക് പുറത്തുള്ളവരും അത് വേണ്ട എന്ന് പറഞ്ഞിട്ടുണ്ട്. കൂടുതൽ ചോദ്യം വന്നപ്പോൾ അത് നിർത്തി. നിർമ്മാതാവിന് വ്യക്തിപരമായി നടക്കുന്ന ബിസിനസുകളെ കുറിച്ച് പറഞ്ഞിട്ടില്ല. മുഴുവൻ കളക്ഷൻ എന്തുകൊണ്ട് പറയുന്നില്ല എന്നൊക്കെ ചോദ്യം വന്നിരുന്നു. ചില നിര്‍മാതാക്കള്‍ എത്ര വന്നെന്ന് പറയണമെന്നില്ല. താത്പര്യമില്ലാത്തവരെ നിര്‍ബന്ധിക്കേണ്ടല്ലോ എന്ന് കരുതിയാണ് നിര്‍ത്തിയത്. ബിസിനസിനെ ബാധിക്കുന്നുണ്ടെന്ന് ചില നിര്‍മാതാക്കള്‍ പറഞ്ഞു. ബിസിനസ് നടക്കാത്ത സിനിമകളുടെ കളക്ഷന്‍ പുറത്തുവരുമ്പോള്‍ കുറച്ചുബുദ്ധിമുട്ടുണ്ടെന്ന് ചിലര്‍ പറഞ്ഞു. അതിന്റെ അടിസ്ഥാനത്തിലാണ് നിർത്തിയത്.” ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞു

വലിയ വേദനയില്ലാതെ യാത്ര ആയത് രമയ്ക്ക് ഒരു ആശ്വാസമായിരുന്നിരിക്കണം; ഭാര്യയുടെ ഓർമ്മകളിൽ ജഗദീഷ്

0
Spread the love

ഫാലിമി, ഓസ്ലർ,നേര്, ഗുരുവായൂരമ്പല നടയിൽ, കിഷ്കിന്ധകാണ്ഠം, എആർഎം, മാർക്കോ,രേഖചിത്രം, ഓഫീസർ ഓൺ ഡ്യൂട്ടി തുടങ്ങിയ ചിത്രങ്ങളിലെ ഗംഭീര ക്യാരക്ടർ റോളുകൾക്ക് ശേഷം പുതിയ തന്റെ സിനിമകളിലൂടെ കരിയർ ബെസ്റ്റ് പ്രകടനങ്ങൾ പുറത്തെടുക്കുന്ന തിരക്കിലാണ് നടൻ ജഗദീഷ്. ഓരോ ചിത്രങ്ങളിൽ നിന്നും അടുത്തതിലേക്ക് പോകുമ്പോൾ ഒന്നിനൊന്ന് ഗംഭീരമായ വേഷപ്പകർച്ചയും അഭിനയ പ്രതിഭയും പ്രേക്ഷകർക്ക് വ്യക്തമായി കാണാം. തന്റെ കരിയറിനെ സംബന്ധിച്ചിടത്തോളം പുതിയൊരു ഘട്ടത്തിലാണ് നിലവിൽ താൻ ഉള്ളതെന്ന് പല അഭിമുഖങ്ങളിലും താരം തന്നെ പറഞ്ഞിട്ടുമുണ്ട്. 2022ൽ ആയിരുന്നു താരത്തെ തനിച്ചാക്കി ഫോറൻസിക് സർജൻ കൂടിയായ ഡോ രമ വിടപറഞ്ഞത്. രമയോടുള്ള തന്റെ സ്നേഹത്തെ കുറിച്ച് ജഗദീഷ് സംസാരിക്കുമ്പോൾകണ്ണുനീരോടെ അല്ലാതെ അത് കേട്ട് നിൽക്കാൻ പ്രേക്ഷകർക്ക് കഴിയാറില്ല. അത്രയ്ക്ക് ആഴത്തിലായിരുന്നു ഇരുവരുടെയും ബന്ധം.

മരണശേഷവും എന്റെ ഏറ്റവും അടുത്തവർ എന്നോടൊപ്പമുണ്ടെന്ന് പറയുന്നത് ക്ലീഷേ ആയി തോന്നാം. പക്ഷേ അതാണ് സത്യം. ഒപ്പം രമയുണ്ട് എന്ന തോന്നൽ ആണ്. രമയുടെ മരണം താങ്ങാനാവാത്ത ഒരു ഞെട്ടലായിരുന്നു. പിന്നെ, ഞാൻ ഓർക്കും, രമ തിരക്കിലൂടെ ഓടുന്നത് മാത്രേ ഞാൻ കണ്ടിട്ടുള്ളു. ആരോഗ്യമില്ലാത്ത ഒരു അവസ്ഥ രമയ്ക്ക് പോലും സങ്കൽപ്പിക്കാൻ കഴിയില്ല. അവസാന നാളുകളിൽ പോലും, വീൽചെയറിൽ ഇരിക്കുന്നത് അവൾ ഇഷ്ടപ്പെട്ടിരുന്നില്ല. അതുകൊണ്ട് വലിയ വേദനയില്ലാതെ യാത്ര ആയത് രമയ്ക്ക് ഒരു ആശ്വാസമായിരുന്നിരിക്കണം. അങ്ങനെ സമാധാനിക്കാൻ ശ്രമിക്കുകയാണ് ഞാൻ- ജഗദീഷ് പറയുന്നു.

എനിക്ക് രമയോടുള്ള സ്നേഹം ഉള്ളിൽ ആയിരുന്നു. ചിലപ്പോൾ ഷൂട്ടിന്റെ ഇടവേളകളിൽ ഞാൻ രമയെ വിളിക്കും – നീ ഭക്ഷണം കഴിച്ചോ? എന്താണ് വിശേഷം? അങ്ങനെയുള്ള കൊച്ചു വർത്തമാനം പറയാൻ തുടങ്ങുമ്പോൾ, രമ ചോദിക്കും – വെറുതെ വിളിച്ചത് ആണോ എന്നെ? ഷൂട്ടിനിടയിലല്ലേ? ജോലി സമയം പാഴാക്കരുത്. വീട്ടിലെത്തുമ്പോൾ ഞാൻ വിളിക്കാം എന്ന്. ജോലിക്കിടയിൽ ഒരു ഫോൺ കോൾ പോലും ചെയ്യുന്നത് രമയ്ക്ക് ഇഷ്ടം അല്ലായിരുന്നു. അത്രയും അച്ചടക്കം. ഒരു ഫോറൻസിക് സർജന്റെ ആ സൂക്ഷ്മത ജീവിതത്തിലുടനീളം ഉണ്ടായിരുന്നു – ജഗദീഷ് പറയുന്നു.

‘സിനിമയിൽ കണ്ട ചില ട്രിക്കുകൾ ഉപയോഗിച്ച് രക്ഷപ്പെട്ടു’; യൂബര്‍ ഡ്രൈവര്‍ കൊല്ലാൻ ശ്രമിച്ചുവെന്ന് അലിൻ ജോസ് പെരേര

0
Spread the love

യൂബര്‍ ഡ്രൈവര്‍ക്കെതിരെ പരാതിയുമായി സൈബറിടത്തെ വൈറൽ താരമായ അലിൻ ജോസ് പെരേര. തന്നെ കാറിലിട്ട് ക്രൂരമായി മര്‍ദ്ദിച്ചെന്നും കഴുത്ത് ഞെരിച്ച് കൊല്ലാൻ ശ്രമിച്ചെന്നുമാണ് അലിൻ ജോസിന്റെ പരാതി. തലനാരിഴയ്ക്കാണ് താൻ രക്ഷപ്പെട്ടത്. സിനിമ കാണാറുള്ളതുകൊണ്ട് ചെറിയ ചില ട്രിക്കുകൾ ഉപയോഗിച്ചാണ് രക്ഷപ്പെട്ടതെന്നും അലിൻ ജോസ് പറഞ്ഞു. ആശിഷ് എന്നയാൾക്ക് എതിരെ താൻ പൊലീസിൽ പരാതി നൽകിയെന്നും അലിൻ ജോസ് പെരേര ഫേസ്ബുക്ക് ലൈവിലൂടെ അറിയിച്ചു.

ഇത്രയും വർഷമായിട്ട് ഇങ്ങനെ ഒരു അനുഭവം തനിക്ക് ഉണ്ടായിട്ടില്ലെന്നാണ് അലിൻ ജോസ് പറയുന്നത്. ആശിഷിനെ രണ്ട് വര്‍ഷമായി തനിയ്ക്ക് അറിയാം. തന്റെ കുടുംബത്തിന് റീത്ത് വെയ്ക്കുമെന്ന് ആശിഷ് പറഞ്ഞതായും ഭാഗ്യത്തിനാണ് താൻ രക്ഷപ്പെട്ടതെന്നും അലിൻ ജോസ് പറ‌ഞ്ഞു. ആശിഷിനെ പോലെയുള്ളവരെ അറസ്റ്റ് ചെയ്ത് ജയിലിൽ ഇടുകയാണ് വേണ്ടത്. സാധാരണക്കാരായ ഒരുപാട് യാത്രക്കാര്‍ യൂബറിൽ കയറാറുണ്ട്. അവരുടെ ജീവന് പോലും ഇത്തരക്കാര്‍ ഭീഷണിയാണെന്നും അലിൻ ജോസ് ഫേസ്ബുക്കിൽ കുറിച്ചു. ആശിഷിന്റെ ചിത്രവും അലിൻ ജോസ് പങ്കുവെച്ചിട്ടുണ്ട്.

തിയേറ്ററിന് മുന്നിൽ നിന്ന് റിവ്യൂ പറഞ്ഞ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടിയ വ്യക്തിയാണ് അലിൻ ജോസ് പെരേര. ഡാൻസും പാട്ടും ഉൾപ്പെടെ എന്തും ചെയ്യാൻ മടിയില്ലാത്ത ആളായ അലിൻ ജോസ് പെരേര സിനിമയിലേക്ക് കടന്നുവരാനാണ് ലക്ഷ്യം വെക്കുന്നത്. ഇതിനായി ഷോർട്ട് ഫിലിം ഉൾപ്പടെ ചെയ്യുന്നുണ്ട്. അടുത്തിടെ രേണു സുധിക്കൊപ്പമുള്ള വെബ്സീരീസിലും അലിൻ ജോസ് പ്രത്യക്ഷപ്പെട്ടിരുന്നു. സോഷ്യൽ മീഡിയയിൽ പലപ്പോഴും വലിയ വിമര്‍ശനങ്ങളും അലിൻ ജോസ് നേരിടാറുണ്ട്. 

ഞങ്ങൾ ഇപ്പോൾ ഒരുമിച്ചാണ് താമസം; വിവാഹത്തിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചുവെന്ന് സിബിൻ

0
Spread the love

രണ്ട് മാസം മുൻപ് ആയിരുന്നു സിബിൻ ബെഞ്ചമിനും ആര്യ ബഡായിയും തമ്മിലുള്ള വിവാഹം വിവാഹനിശ്ചയം. അടുത്ത സുഹൃത്തുക്കളായിരുന്നു ഇരുവരും കല്യാണം കഴിക്കാൻ തീരുമാനിച്ചതോടെ വലിയ സന്തോഷത്തിലാണ് ഇരുവരുടെയും ആരധകർ. ഇരുവരുടെയും രണ്ടാം വിവാഹമാണ് . ആര്യയ്ക്ക് ഖുശി എന്ന മോളും സിബിനു ഒരു മകനും ഉണ്ട്. ഇപ്പോഴിതാ വിവാഹത്തിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചുവെന്നും തീയതി നിശ്ചയിക്കാൻ ഒരുങ്ങുകയാണെന്നും പറയുകയാണ് സിബിൻ.

ഞങ്ങളുടെ കോമൺ സുഹൃത്തുക്കൾ ഞങ്ങളോട് നിങ്ങൾക്ക് വിവാഹം കഴിച്ചൂടെ എന്ന് ഒരുപാട് ചോദിച്ചിട്ടുണ്ട്. അക്കാലത്ത് ഞങ്ങളുടെ ഉത്തരം അത് ശരിയാകില്ല എന്നായിരുന്നു. ആര്യ എന്റെ ഉറ്റ സുഹൃത്താണ്. എന്റെ എല്ലാ ഉഡായിപ്പുകളും അവൾക്കറിയാം. അവൾ എന്നെ മനസ്സിലാക്കും. ഒരു പ്രശ്‌നവും ഉണ്ടാകില്ലെന്ന ആത്മവിശ്വാസത്തോടെയാണ് ഞാൻ വിവാഹം കഴിക്കാൻ പോകുന്നത്. സിബിൻ പറയുന്നു.

ഖുഷിയുമായി എനിക്ക് നല്ല കണക്ഷനുണ്ട്. അവളുടെ മനസ്സിലൂടെ കടന്നുപോകുന്നതെല്ലാം എനിക്കറിയാം. ഖുഷിക്ക് ഈ ലോകത്ത് ഏറ്റവും ഇഷ്ടം ആര്യയെ ആണ്. ഞങ്ങൾ ഇപ്പോൾ ഒരുമിച്ചാണ് ജീവിക്കുന്നത്. ഞാൻ എങ്ങനെയാണോ അങ്ങനെയാണ് ഖുഷി എന്നെ സ്നേഹിക്കുന്നത്. പണ്ട് മുതൽ അവൾ എന്നെ ഡാഡ്‌സില്ല എന്നാണ് വിളിക്കുന്നത്. ചിലപ്പോൾ അവൾ എന്നെ ബ്രോ എന്നൊക്കെ വിളിക്കും” എന്നാണ് സിബിൻ പറഞ്ഞത്.

‘ഒരു മനുഷ്യനോടും ചെയ്യാൻപാടില്ലാത്തതാണ് എന്നോട് ചെയ്തത്; പൂർണമായും തകർന്നുപോയിരുന്നു’, കേസിനെ കുറിച്ച് ശ്വേതാ മേനോൻ

0
Spread the love

അമ്മയുടെ തലപ്പത്ത് നിന്ന് മോഹൻലാൽ സ്ഥാനം ഒഴിഞ്ഞത് മുതൽ ചരിത്രത്തിലാദ്യമായി ഇന്നലെ സംഘടനയുടെ അമരത്തേക്ക് ഒരു വനിത ചാർജെടുത്തത് വരെയുള്ള സംഭവ വികാസങ്ങൾ അതി നാടകീയവും സിനിമകളെ പോലും കടത്തിവെട്ടുന്നതും ആയിരുന്നു. വിവിധ താരങ്ങൾ നാമനിർദ്ദേശപത്രിക സമർപ്പിച്ചത് മുതൽ പരസ്പരം ചെളി വാരി എറിയലുകളും ആരോമണ പ്രത്യാരോപണങ്ങളുമെല്ലാം സജീവമായിരുന്നു. ഫെയ്സ്ബുക്ക് കുറിപ്പുകളും സ്വകാര്യ ഓഡിയോകൾ പുറത്തു വിടലുകളും തുടങ്ങി പ്രസിഡണ്ട് സ്ഥാനത്തേക്ക് മത്സരിച്ചു ജയിച്ച ശ്വേതാ മേനോനെതിരെ വന്ന കേസ് വരെ തെരഞ്ഞെടുപ്പ് തന്ത്രമാണോ എന്ന് സംശയം ഉയർന്നിരുന്നു. ശ്വേതാ മേനോനെ തകർക്കാൻ നടൻ ബാബുരാജിന്റെ നേതൃത്വത്തിൽ നടന്ന ഗൂഢാലോചന ആണ്‌ കേസെന്ന് സിനിമാരംഗത്തുള്ളവർ തന്നെ സംശയം ഉന്നയിച്ചിരുന്നു.

ശ്വേതാ മേനോൻ അഭിനയിച്ച ചില സിനിമകളും ഒപ്പം ഒരു ഗർഭനിരോധന ഉറയുടെ പരസ്യവും ചൂണ്ടിക്കാട്ടി അശ്ലീല ചിത്രങ്ങളിൽ അഭിനയിച്ച് പണം സമ്പാദിച്ചുവെന്ന പേരിലായിരുന്നു കേസ്. നാമനിർദ്ദേശപത്രിക സമർപ്പിച്ചതിനു പിന്നാലെ ഉയർന്ന കേസ് സിനിമയിലെ പല പ്രമുഖരെയും സംശയത്തിന്റെ നിഴലിലാഴ്ത്തിയിരുന്നു. എന്നാൽ സിനിമാ രംഗത്തെ മറ്റു പലരും ശ്വേതയ്ക്ക് പരസ്യ പിന്തുണയുമായി രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ ആ ദിവസങ്ങളിൽ ഞാൻ പൂർണമായും ശൂന്യമായ ഒരവസ്ഥയിലായിരുന്നുവെന്നും ഒരു മനുഷ്യനോടും ചെയ്യാൻപാടില്ലാത്തതാണ് തന്നോട് ചെയ്തതെന്നും പറയുകയാണ് നടിയിപ്പോൾ.

“ആ ദിവസങ്ങളിൽ ഞാൻ പൂർണമായും ശൂന്യമായ ഒരവസ്ഥയിലായിരുന്നു. ആ നേരത്ത് ഞാൻ ഓർത്തതു മുഴുവൻ എന്റെ മകളെയാണ്. സിനിമയിൽ ഇത്രകാലം പ്രവർത്തിച്ചിട്ട് ഒടുവിൽ ഇത്രയും മോശം കാര്യം പറഞ്ഞ് എനിക്കെതിരേ ഒരാൾ കേസുകൊടുത്തതെന്തിനാണെന്ന് ഇപ്പോഴും മനസ്സിലായിട്ടില്ല. ഒരു സ്ത്രീയ്ക്കും ഇങ്ങനെയൊരു അവസ്ഥവരാൻ പാടില്ല.”ശ്വേതാ പറയുന്നു,

വേദനയും സങ്കടവുംകൊണ്ട് പൂർണമായും തകർന്നുപോയി. ഒരു സ്ത്രീയെന്നനിലയിലും മനുഷ്യനെന്നനിലയിലും ആരോടും ചെയ്യാൻപാടില്ലാത്ത കാര്യമാണ് അവർ എന്നോട് ചെയ്തത്. എന്നിട്ടും പിന്മാറണമെന്ന് ചിന്തിച്ചില്ല. നാമനിർദേശപത്രിക നൽകേണ്ട അവസാനദിനത്തിൽ സമയം തീരുന്നതിന് ഏഴു മിനിറ്റുമുൻപാണ് പത്രികനൽകിയതെന്നും ശ്വേതാപറയുന്നു.

ആ ലോക പ്രശസ്ത സംവിധായകന്റെ സിനിമ ഫഹദ് ഫാസിൽ വേണ്ടെന്ന് വച്ചത് ഈ ഒറ്റക്കാരണം കൊണ്ട്; നിങ്ങളെ ഞങ്ങൾക്ക് മനസിലാവുന്നില്ല മിസ്റ്റർ എന്ന് ആരാധകർ

0
Spread the love

അമോറസ് പെറോസ്, 21 ഗ്രാംസ്, ബാബേൽ, ബേർഡ്മാൻ, ദി റെവനന്റ് തുടങ്ങീ ലോക സിനിമയിയ്ക്ക് മികച്ച സൃഷ്ടികൾ സമ്മാനിച്ച സംവിധായകനാണ് ഇനാരിറ്റു. ഡി കാപ്രിയോയ്ക്ക് മികച്ച നടനുള്ള ഓസ്കർ പുരസ്കാരം ലഭിച്ചതും ഇനാരിറ്റു ചിത്രത്തിലൂടെയാണ്. ആ ഇനാരിറ്റു ഒരു സിനിമാ ആശയവുമായി മലയാള സിനിമയുടെ അഭിമാന മുഖമായ ഫഹദ് ഫാസിലിനെ സമീപിച്ചെന്ന വാർത്ത വലിയ ആവേശത്തോടെയായിരുന്നു താരത്തിന്റെ ആരാധകരും ഇനാരിറ്റു സിനിമാ പ്രേമികളും ഏറ്റെടുത്തതെന്ന് . എന്നാൽ അത്തരമൊരു സിനിമ ചർച്ചയിൽ ഉണ്ടായിരുന്നുവെങ്കിലും ചില പ്രായോഗിക കാരണങ്ങളാൽ താൻ വേണ്ടെന്ന് വച്ചെന്ന് പറയുകയാണ് നടനിപ്പോൾ.

‘അദ്ദേഹവുമായി വിഡിയോ കോളില്‍ സംസാരിച്ചിരുന്നു. അദ്ദേഹത്തിന് എന്റെ സംസാരത്തിലെ ആക്‌സെന്റായിരുന്നു പറ്റാതിരുന്നത്. അത് ശരിയാക്കാന്‍ മൂന്ന് നാല് മാസത്തോളം അമേരിക്കയില്‍ താമസിക്കണം എന്ന് പറഞ്ഞു. പ്രതിഫലവും ആ സമയത്തിനുണ്ടാകില്ല. അതുകൊണ്ടാണ് ആ അവസരം വേണ്ടെന്ന് വച്ചത്. അല്ലെങ്കില്‍ ഓടിയേനെ. ആക്‌സെന്റിന് വേണ്ടി മാത്രം അത്രയും പോയി മെനക്കെടാന്‍ മാത്രമുള്ള ഫയര്‍ എനിക്ക് തോന്നിയില്ല” എന്നാണ് ഫഹദ് ഫാസില്‍ പറയുന്നത്”

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts