താരസംഘടനയായ ‘അമ്മ’യിലെ മാറ്റം നല്ലതിനെന്ന് നടൻ ആസിഫ് അലി. വനിതകൾ തലപ്പത്തേക്ക് വരണമെന്നത് തനിക്ക് നേരത്തെ തന്നെയുള്ള അഭിപ്രായമാണ്. പോസിറ്റീവായ മാറ്റങ്ങൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കുറഞ്ഞ കാലയളവിൽ ചിലർ സംഘടനയിൽ മാറി നിന്നിരുന്നു. അവരെയും തിരികെ കൊണ്ടുവരണം. ‘അമ്മ’ എന്നത് ഒരു കുടുംബമാണെന്നും ആ കുടുംബത്തിൽ നിന്ന് ആർക്കും വിട്ടുനിൽക്കാനാവില്ലെന്നും ആസിഫ് അലി പറഞ്ഞു.
പതിനെട്ടാം വയസിലെ ആദ്യ വിവാഹം കാരണം എനിക്ക് ഇക്കാര്യങ്ങൾ നഷ്ടമായി; മഞ്ജു പിള്ള
മലയാള ടെലിവിഷൻ ലോകത്ത് സ്വന്തം മികവുകൊണ്ട് ഏറെ പേരെടുത്ത നടിയാണ് മഞ്ജു പിള്ള. സ്വാഭാവികമായ അഭിനയം, കഥാപാത്രങ്ങളെ മികച്ച രീതിയിൽ അവതരിപ്പിക്കുന്ന കഴിവ്, കൂടാതെ ഹാസ്യവും ഗൗരവവും ഒരുപോലെ അവതരിപ്പിക്കാനുള്ള മികവ് എന്നിവ മഞ്ജു പിള്ളയെ മലയാളി പ്രേക്ഷകർക്കിടയിൽ പ്രിയങ്കരിയാക്കി.
വളരെ നേരത്തെ വിവാഹം കഴിക്കുന്നതിനെ പറ്റിയുള്ള മഞ്ജു പിള്ളയുടെ അഭിപ്രായം ഇപ്പോ സാമൂഹ്യ മാധ്യമങ്ങളിൽ ചർച്ചയാവുകയാണു. താൻ 18 വയസിൽ വിവാഹം ചെയ്തത് കൊണ്ട് ജീവിതത്തിലെ ഒരുപാട് നല്ല നിമിഷങ്ങൾ നഷ്ടമായെന്നും കൂടുതൽ ഉത്തരവാദത്വങ്ങളിലേക്ക് നേരെത്തെ പോവേണ്ടി വന്നു എന്നുമാണ് ഒരു ഓൺലൈൻ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ മഞ്ജു അഭിപ്രായപ്പെട്ടത്.
“ഒരു ഇരുപത് വയസുള്ള എന്നോട് എനിക്കൊരു കാര്യം പറയാൻ കഴിയുമായിരുനെങ്കിൽ ഞാൻ ജീവിതം എക്‌സ്‌പ്ലോർ ചെയ്തിട്ട് എൻജോയ് ചെയ്ത് ജീവിക്കാൻ പറയുമായിരുന്നു. അതു കഴിഞ്ഞിട്ട് മാത്രം മറ്റ് ഉത്തരവാദിത്വങ്ങളിലേക്ക് കടന്നാൽ മതി. ഇത് തന്നെയാണ് ഞാൻ എന്റെ മോളോടും പറഞ്ഞു കൊടുത്തിട്ടുള്ളത്.
കാരണം എൻ്റെ ആദ്യ വിവാഹം നടന്നത് പതിനെട്ടാം വയസിലാണ്. ഒരു ഒന്നര രണ്ട് വർഷം മാത്രം നീണ്ടു നിന്നൊരു ബന്ധമായിരുന്നു അത്. 20 വയസ് ഒക്കെ ആയപ്പോഴേക്ക് ആ ബന്ധം അവസാനിച്ചു. പതിനെട്ട് വയസിൽ ഇത്രയും വലിയ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കേണ്ടി വന്നു എന്ന് എനിക്കിപ്പോഴും വിശ്വസിക്കൻ പറ്റിയിട്ടില്ല. എൻ്റെ മോളെ അവൾ ഇത്ര വളർന്നിട്ടും ഞാനിപ്പോഴും കുട്ടിയായിട്ടാണ് കാണുന്നത്, പക്ഷേ എൻ്റെ ആ പ്രായത്തിൽ എൻ്റെ വിവാഹം കഴിഞ്ഞിരുന്നു.
അതൊരു പ്രണയ വിവാഹമൊന്നും ആയിരുന്നില്ല വീട്ടുകാർ തന്നെ പയ്യനെ കണ്ടെത്തി എനിക്ക് ഇഷ്ടപ്പെട്ടു അങ്ങനെ വിവാഹത്തിലേക്ക് എത്തുകയായിരുന്നു. അതു കൊണ്ട് തന്നെ ആ സമയത്തിൽ എനിക്ക് കിട്ടേണ്ട കോളേജ് ലൈഫ് ,സൗഹൃദങ്ങൾ, ജീവിതം അതെല്ലാം എനിക്ക് നഷ്ടമായി. മോൾ ആയതോട് കൂടി സീരിയൽ തിരക്കുകളിലേക്കും ജോലിയിലേക്കുമെല്ലാം ജീവിതം മാറി.”
‘ക്ലാസിലൊക്കെ ചില കുട്ടികളുണ്ടാകില്ലേ ഓവര്‍ സ്മാര്‍ട്ട്‌നെസ് കാണിക്കുന്നത്’; വിജയ് ബാബുവിനെതിരെ വീണ്ടും തുറന്നടിച്ച് സാന്ദ്ര തോമസ്
വിജയ് ബാബുവിനെതിരെ വീണ്ടും തുറന്നടിച്ച് സാന്ദ്ര തോമസ്. നിര്‍മാതാക്കളുടെ സംഘടനയിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നങ്ങള്‍ക്കിടെ വിജയ് ബാബു സാന്ദ്രയ്‌ക്കെതിരെ രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് ഇരുവരും തമ്മില്‍ സോഷ്യല്‍ മീഡിയയില്‍ വാക്‌പോര് ഉടലെടുത്തിരുന്നുവിജയ് ബാബുവിന്റേത് പട്ടി ഷോ ആണെന്നാണ് സാന്ദ്ര തോമസ് പറയുന്നത്. തനിക്കെതിരെ ആരോപണമുന്നയിച്ച പെണ്‍കുട്ടിയുടെ പേര് വെളിപ്പെടുത്തി ഇല്ലാതാകാന്‍ ശ്രമിച്ചയാളാണ് വിജയ് ബാബുവെന്നും സാന്ദ്ര ചൂണ്ടിക്കാണിക്കുന്നുണ്ട്.
”ഇതിന് മുമ്പ് അദ്ദേഹത്തിനെതിരെ കേസ് വന്ന സമയത്ത്, ഇരയെ ആക്രമിക്കുക, ഇല്ലാതാക്കുക എന്ന ഉദ്ദേശത്തോടെ അന്ന് രാത്രി തന്നെ ഫെയ്‌സ്ബുക്ക് ലൈവ് വന്ന് ഇരയുടെ പേര് വിളിച്ച് പറയുകയും ദ്രോഹിക്കുകയുമൊക്കെ ചെയ്തയാണ്. ഒരാളെ അവസാനിപ്പിക്കുക എന്നതാണ് അദ്ദേഹത്തിന്റെ ഉദ്ദേശം.” സാന്ദ്ര പറയുന്നു.
‘ഈ പോസ്റ്റിട്ട സമയത്ത് എനിക്ക് ആ കുട്ടി മെസേജ് അയച്ചിരുന്നു. ചേച്ചി ഇത് കണ്ടോ എന്ന് ചോദിച്ച്. ആ കുട്ടി പറഞ്ഞത്, ക്ലാസിലൊക്കെ ചില കുട്ടികളുണ്ടാകില്ലേ ഓവര്‍ സ്മാര്‍ട്ട്‌നെസ് കാണിക്കുന്നത്. അതുപോലെ ഭയങ്കര പട്ടി ഷോ കാണിക്കുന്നയാളാണ് വിജയ് ബാബു. ചേച്ചി ഇത് മൈന്റ് ചെയ്യണ്ട, ഞാനിത് കുറേ അനുഭവിച്ചതാണെന്നും പറഞ്ഞു. നമ്മളിത് പണ്ടേ അനുഭവിച്ചതാണ്. എന്ത് ചെയ്യാനാണ്, സ്ത്രീകള്‍ ഇരകളായി മാറും.” എന്നും സാന്ദ്ര തോമസ് പറയുന്നു.
സീറ്റിലും രക്തക്കറ; S 4 കോച്ചിലെ യാത്രക്കാരുടെ വിവരങ്ങള്‍ ശേഖരിക്കും; ആലപ്പുഴയിൽ ട്രെയിനിലെ വേസ്റ്റ് ബിന്നില്‍ ഗര്‍ഭസ്ഥ ശിശുവിനെ കണ്ട സംഭവത്തിൽ അന്വേഷണം ഊർജിതം
ധന്‍ബാദ് എക്സ്പ്രസില്‍ ഗര്‍ഭസ്ഥ ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം കൂടുതല്‍ അന്വേഷണങ്ങളിലേക്ക് പോലീസ് നീങ്ങുകയാണ്. ട്രെയിനിലെ ശുചിമുറിയില്‍ വേസ്റ്റ് ബിന്നില്‍ ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു ഗര്‍ഭസ്ഥ ശിശുവിന്റെ മൃതദേഹം ഇന്നലെ കണ്ടെത്തിയത്. വണ്ടി വ്യാഴാഴ്ച രാത്രി 8.30നാണ് ആലപ്പുഴയിലെത്തിയത്. എസ് 3 കോച്ചിലെ ശുചിമുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെ തന്നെ കൂടുതല്‍ അന്വേഷണവം പരിശോധനകളും പോലീസ് നടത്തിയിരുന്നു. എന്നാല്‍, വ്യാഴാഴ്ച വന്ന ട്രെയിന്‍ ആയതിനാല്‍ വിശദമായ തെളിവെടുപ്പും പരിശോധനകളും വേണ്ടി വരും. അതിനായി എസ് 4, എസ് 3 എന്നീ കോച്ചുകളില്‍ യാത്ര ചെയ്തവരുടെ വിവരങ്ങളും പോലീസ് ശേഖരിക്കുന്നുണ്ട്. ഇതിനിടെ ട്രിനില്‍ സൂക്ഷ്മ പരിശോധന നടത്തിയതില്‍ നിന്നും ട്രെയിനിലെ സീറ്റില്‍ രക്തക്കറ കണ്ടെത്തി. ട്രെയിനിലെ എസ് 4 കോച്ചിലെ സീറ്റിലാണ് രക്തക്കറ കണ്ടെത്തിയത്. കണ്ടെത്തിയ രക്തക്കറ കുഞ്ഞിന്റെതാണോയെന്ന് അറിയാന്‍ പരിശോധന നടത്തും. കുഞ്ഞിന്റെ ഡി.എന്‍.എയുമായിട്ടായിരിക്കും പരിശോധന നടത്തുക. ട്രെയിനില്‍ റിസര്‍വേഷന്‍ ചെയ്തും അല്ലാതെയും യാത്ര ചെയ്തവരെ കണ്ടെത്തി തെളിവെടുപ്പും ചോദ്യം ചെയ്യലും പൂര്‍ത്തിാക്കുന്ന മുറയ്ക്കു മാത്രമേ കേസിന്റെ കാര്യത്തില്‍ സത്യമറിയാനാകൂ. എന്നാല്‍ പൊലീസിനെ സംബന്ധിച്ച് വലിയ തലവേദനയാണ് ഈ കേസ്. കുട്ടിയുടെ മൃതദേഹത്തിന്റെ പഴക്കവും പരിശോധിക്കപ്പെടേണ്ടി വരും. മാത്രമല്ല, ട്രെയിനില്‍വെച്ചാണോ പ്രസവിച്ചതെന്നും പരിശോധിക്കുന്നുണ്ട്. ട്രെയിനില്‍ സഞ്ചരിച്ച ദമ്പതികള്‍, മുതല്‍ സ്ത്രീകളുടെ എണ്ണം വരെയും എടുക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ രണ്ടു കോച്ചുകളിലെയും മുഴുവന്‍ യാത്രക്കാരുടെയും മൊഴിയെടുക്കാനാണ് പോലീസിന്റെ തീരുമാനം.
വ്യാഴാഴ്ച രാത്രിയില്‍ വണ്ടി ആലപ്പുഴയിലെത്തിയപ്പോള്‍ എസ് 3, എസ് 4 കോച്ചുകളെ ബന്ധിപ്പിക്കുന്ന ഭാഗത്ത് മാലിന്യക്കുട്ടയ്ക്കു സമീപം ശുചീകരണത്തൊഴിലാളികളാണ് ഭ്രൂണം കണ്ടെത്തിയത്. ഉടന്‍ റെയില്‍വേ പോലീസില്‍ അറിയിച്ചു. വെള്ളിയാഴ്ച രാവിലെ പോലീസും ഫൊറന്‍സിക് വിദഗ്ധരും നടത്തിയ പരിശോധനയില്‍ എസ് 3 കോച്ചിലെ 51, 52 നമ്പര്‍ സീറ്റില്‍ രക്തക്കറ കണ്ടെത്തുകയും ചെയ്തു. സ്റ്റേഷനിലെ സിസിടിവി ദൃശ്യം ഉള്‍പ്പെടെ ശേഖരിച്ച് റെയില്‍വേ പോലീസ് അന്വേഷണം തുടങ്ങി. സമീപത്തെ ആശുപത്രികളിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.
വയസ്സ് വെറും 12, ആദ്യ ജോലിക്ക് ലഭിച്ച 1 കോടി ചാരിറ്റിക്ക് കൈമാറിയ സൂപ്പർ സ്റ്റാറിന്റെ മകളെ മനസിലായോ?
ഒരു കുട്ടിയെ സംബന്ധിച്ച് പന്ത്രണ്ടാം വയസിൽ ഒരു ജോലി എന്നത് തന്നെ എടുത്താൽ പൊങ്ങാത്ത ഒരു സ്വപ്നമാകും. ആ ജോലിക്ക് ആദ്യ ശമ്പളമായി ഒരു കോടി രൂപ കിട്ടുന്ന കാര്യം ഒന്നാലോചിച്ചു നോക്കിയാലോ? അത്രയും വലിയൊരു നേട്ടം കയ്യെത്തിപ്പിടിച്ച ഒരു താരപുത്രിയുണ്ടിവിടെ. ആ പ്രായത്തിൽ ഇത്രയും പണം കയ്യിൽ കിട്ടിയാൽ, ഇഷ്‌ടമുള്ളതു പലതും വാങ്ങാം എന്നിരിക്കേ, ഈ പെൺകൊടി ആ പണം മുഴുവനും ചാരിറ്റി പ്രവർത്തനങ്ങൾക്കായി സംഭാവന നൽകുകയായിരുന്നു. സിതാര ഗട്ടമാനേനി (Sitara Ghattamaneni) എന്ന് പറഞ്ഞാൽ മലയാളികൾ അറിയില്ല എങ്കിലും, മമ്മൂട്ടിയുടെ നായികയുടെ മകൾ എന്ന് പറഞ്ഞാൽ, ആ നടി ആരെന്നാകും നിങ്ങളുടെ അടുത്ത ചോദ്യം. ആകെ ഒരേയൊരു മലയാള ചിത്രത്തിലേ ഈ താരം അഭിനയിച്ചിട്ടുള്ളൂ
‘എഴുപുന്ന തരകൻ’ എന്ന ചിത്രത്തിലൂടെ മലയാളത്തിൽ മമ്മൂട്ടിയുടെ നായികയായി തുടക്കം കുറിച്ച നടിയാണ് നമ്രത ശിരോദ്കർ. വിവാഹശേഷം സിനിമയുടെ വെട്ടത്തിൽ വരാതെ കുടുംബിനിയായി കഴിയുകയാണവർ. ഭർത്താവ് തെന്നിന്ത്യൻ സൂപ്പർ താരം മഹേഷ് ബാബു. ദമ്പതികൾക്ക് രണ്ടു മക്കൾ. ഇപ്പോൾ, ഇവരുടെ പന്ത്രണ്ടു വയസുകാരിയായ കുട്ടിയുടെ ആദ്യ ശമ്പളവും അത് വിനിയോഗിച്ച മാർഗങ്ങളും വാർത്തയായി മാറിക്കഴിഞ്ഞു
കുറച്ചു ദിവസങ്ങൾക്ക് മുൻപ് ഭാര്യ നമ്രതക്കും മക്കളായ സിത്താരയ്ക്കും ഗൗതമിനും ഒപ്പം കുടുംബത്തോടെ വെക്കേഷൻ ആഘോഷിക്കാൻ മഹേഷ് ബാബു പുറപ്പെട്ട വിശേഷം സോഷ്യൽ മീഡിയയിൽ എത്തിയിരുന്നു. ഇക്കഴിഞ്ഞ ഞായറാഴ്ച ഹൈദരാബാദ് എയർപോർട്ടിൽ കുടുംബത്തെ കാണാൻ കഴിഞ്ഞിരുന്നു. 2023ലാണ് മഹേഷ് ബാബു, നമ്രത ശിരോദ്കർ ദമ്പതികളുടെ മകൾ ഒരു പ്രമുഖ ആഭരണ ബ്രാൻഡിന്റെ ബ്രാൻഡ് അംബാസഡറായി മാറിയത്. ന്യൂയോർക്കിലെ ‘ടൈംസ് സ്‌ക്വയറിൽ’ സിതാരയുടെ ഫോട്ടോഷൂട്ട് നടന്നിരുന്നു. ഇതിനു ലഭിച്ച പ്രതിഫലമാണ് ഒരു കോടി രൂപ
ഈ പണം മുഴുവനും ചാരിറ്റി പ്രവർത്തികൾക്കായി സംഭാവന ചെയ്ത സിതാരയുടെ പ്രവർത്തി ആരാധകരിൽ നിന്നും പ്രശംസ പിടിച്ചുപറ്റിയിരിക്കുന്നു. അച്ഛൻ മഹേഷ് ബാബുവിന്റെ സംഗീത വീഡിയോയിലും ‘ഫ്രോസൺ 2’ന്റെ തെലുങ്ക് പതിപ്പിൽ ബേബി എൽസയ്ക്ക് ശബ്ദം നൽകിയും സിതാര സിതാര തന്റെ സ്ക്രീൻ സാന്നിധ്യം ഉറപ്പിച്ചിട്ടുണ്ട്. അതേസമയം, ഇവരുടെ മകൻ ഗൗതം ന്യൂയോർക്ക് സർവകലാശാലയിലെ ടിഷ് സ്കൂൾ ഓഫ് ദി ആർട്ട്സിൽ നാല് വർഷത്തെ ഇന്റഗ്രേറ്റഡ് ഡ്രാമ കോഴ്സ് പഠനത്തിലാണ്. ‘നേനോക്കടിനേ’ എന്ന മഹേഷ് ബാബു ചിത്രത്തിൽ, ബാലതാരമായി ഗൗതം വേഷമിട്ടിരുന്നു
‘ഞാൻ ഈ പടത്തിലെ നായികയാണ് ചേട്ടാ, പ്ലീസ് അകത്തേക്ക് വിടൂ’; കൂലി റിലീസ് ദിവസം സെക്യൂരിറ്റി ജീവനക്കാരനോട് കെഞ്ചി ശ്രുതി ഹാസൻ
തമിഴ് സിനിമയില്‍ ഈ വര്‍ഷം ഏറ്റവും വലിയ പ്രീ റിലീസ് ഹൈപ്പുമായി എത്തിയ ചിത്രമാണ് കൂലി. ചെയ്തതെല്ലാം വിജയമാക്കിയ സംവിധായകര്‍ ലോകേഷ് കനകരാജിനൊപ്പം രജനികാന്ത് ആദ്യമായി എത്തുന്നു എന്നതായിരുന്നു ചിത്രത്തിന്‍റെ പ്രധാന യുഎസ്‍പി. ഒപ്പം ജയിലര്‍ മാതൃകയില്‍ രജനിക്കൊപ്പം വ്യത്യസ്ത ഇന്‍ഡസ്ട്രികളില്‍ നിന്ന് ഒരു കൂട്ടം താരങ്ങളും. സണ്‍ പിക്ചേഴ്സിന്‍റെ പ്രൊഡക്ഷനും. തമിഴ് സിനിമ ബോക്സ് ഓഫീസില്‍ 1000 കോടി ക്ലബ്ബ് ഓപണ്‍ ചെയ്തേക്കുമെന്ന് പ്രതീക്ഷിക്കപ്പെട്ട ചിത്രം കൂടിയായിരുന്നു. ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് നിലവിൽ ലഭിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിലെ നായികയായ ശ്രുതി ഹാസനെ സെക്യൂരിറ്റി ഗേറ്റിൽ തടഞ്ഞ സംഭവമാണ് വർത്തയാകുന്നത്.
റിലീസ് ദിവസം സുഹൃത്തുക്കൾക്കൊപ്പം പടം കാണാൻ തിയറ്ററിലെത്തിയ നടിയെ ആളറിയാതെ സെക്യൂരിറ്റി ജീവനക്കാരൻ തടഞ്ഞുവയ്ക്കുകയായിരുന്നു. പക്ഷെ സംയമനത്തോടെ വളരെ’രസകരമായാണ് ശ്രുതി ഇതിനോട് പ്രതികരിച്ചത്.‘‘ഞാൻ ഈ സിനിമയിലുണ്ട്, ദയവായി എന്നെ കടത്തി വിടൂ അണ്ണാ, ഞാൻ ഈ പടത്തിലെ നായികയാണ്’’ എന്നാണ് ശ്രുതി സെക്യൂരിറ്റിയോട് പ്രതികരിച്ചത്. താരത്തിന്റെ അപേക്ഷ കേട്ട് പൊട്ടിച്ചിരിക്കുന്ന സുഹൃത്തുക്കളേയും വീഡിയോയിൽ കാണാം. വീഡിയോ ഇപ്പോൾ വിവിധ സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമുകളിൽ വൈറലാണ്.
മോനെ കാണാൻ സമ്മതിക്കില്ല, എന്റെ മെസേജും നോക്കില്ല, കാളും എടുക്കില്ല; പക്ഷേ കാശ് കിട്ടേണ്ട ഡേറ്റ് ഒന്ന് തെറ്റിയാൽ അപ്പോ വിളിക്കും; മുൻഭാര്യയെ കുറിച്ച് സിബിൻ
ആരാധകർ ഏറെ നാളായി കാത്തിരുന്ന സിബിന്റെയും ആര്യ ബഡായിയുടെയും വിവാഹ ഒരുക്കങ്ങൾ ആരംഭിച്ചു കഴിഞ്ഞു. ഇരുവരുടെയും രണ്ടാം വിവാഹം ആണിത്. സിബിനൊപ്പമുള്ള വിവാഹ നിശ്ചയത്തിന്റെ ഫോട്ടോകൾ പങ്കുവച്ചുകൊണ്ട് ആര്യ തന്നെ ആയിരുന്നു ഇരുവരുടെയും പ്രണയം ആരാധകരോട് വെളിപ്പെടുത്തിയത്. ഇപ്പോഴിതാ തന്റെ ഏറ്റവും പുതിയ അഭിമുഖത്തിൽ സിബിൻ തന്റെ ആദ്യ വിവാഹത്തെ കുറിച്ച് സംസാരിക്കുകയാണ്.
“എന്റെ മകനെ എനിക്ക് കാണാൻ പറ്റാത്തത് കൊണ്ട് ഞാനാണ് ഡിവോഴ്സ് പെറ്റിഷൻ ഫയൽ ചെയ്തത്. ഞാനാണ് കോടതിയിൽ കേസ് ഫയൽ ചെയ്തത്. അദ്ദേഹം പറയുന്നത് ഞാൻ അദ്ദേഹത്തിന് ഡിവോഴ്സ് കൊടുക്കുന്നില്ല എന്നാണ്. 2021 ൽ ഞാനാണ് ഡിവോഴ്സ് പെറ്റിഷൻ ഫയൽ ചെയ്തത്. പുള്ളിക്കാരത്തിയല്ല, ഞാനാണ് ഡിവോഴ്സ് വേണം എന്ന് ആവശ്യപ്പെടുന്നത്.
എന്റെ കൂടെ ഇനി ജീവിക്കാൻ ആഗ്രഹം ഇല്ലാത്ത ആളാണെങ്കിൽ നമുക്ക് നിയമപരമായി വേർപിരിയാം എന്ന് ഞാനാണ് പറഞ്ഞത്. ഫസ്റ്റ് ഞാനാണ് ഡിവോഴ്സ് ഫയൽ ചെയ്തത്. പിന്നെ പുള്ളിക്കാരി വരാതെയായി. എന്റെ മകനെ എന്നെ കാണിക്കാതെ ആയി. അങ്ങനെ ഞാനാണ് എന്റെ മോന്റെ കസ്റ്റോഡിയൻഷിപ്പിനു വേണ്ടി കേസ് കൊടുക്കുന്നത്. ഇതൊക്കെ ഞാൻ പറയണോ? അല്ലെങ്കിൽ പറഞ്ഞേക്കാം, എന്റെ പേര് ക്ലിയർ ചെയ്യാനുള്ള അവസരം ആയിരിക്കും
എനിക്ക് ഇപ്പോഴും കൺഫ്യൂഷൻ ഉണ്ടാവാറുണ്ട് എന്റെ പേഴ്‌സണൽ കാര്യങ്ങൾ ഇങ്ങിനെ ഒക്കെ പറയാമോ എന്ന്. ഞാൻ ഒരു ദിവസം പുള്ളിക്കാരിക്ക് എത്ര മെസേജ് അയക്കും എന്നറിയാമോ. എനിക്ക് എന്റെ മോനെ കാണണം എന്ന് പറഞ്ഞിട്ടാണ് ഞാൻ മെസേജ് അയക്കുന്നത്. പുള്ളിക്കാരി എന്റെ മെസേജും നോക്കില്ല, കാളും എടുക്കില്ല. എനിക്ക് എന്റെ മോനെ കാണണം എങ്കിൽ ബേസിക്കലി ആദ്യം അവർ ഫോൺ എടുക്കണം.
പക്ഷെ എന്റെ ഫോൺ എടുക്കില്ല. അത് എടുത്താൽ അല്ലേ എനിക്ക് കുഞ്ഞിനെ കാണാൻ പറ്റുള്ളൂ. നേരെ മറിച്ച് കാശ് കിട്ടണ്ടേ ഒരു ഡേറ്റ് ഉണ്ടല്ലോ അത് ഒന്നോ രണ്ടോ ദിവസം വൈകിയാൽ എനിക്ക് കാൾ വരും. അതുപോലെ യൂട്യൂബിൽ കയറി കമന്റ് ഇടുകയും ചെയ്യും. നമ്മൾ ഒരു എഗ്രിമെന്റിൽ ആയിരുന്നു പുറത്തിറങ്ങിയത്. എനിക്ക് ഏറ്റവും പ്രിയപ്പെട്ടത് എന്റെ മകൻ റയാൻ ആണ്. അവനു വേണ്ടി എന്ത് ചെയ്യാനും ഞാൻ ഓക്കെയാണ്.
എനിക്കുള്ള ആക്ഷേപം ഞാൻ മകനെ നോക്കാത്ത അച്ഛൻ ആണെന്ന് ആണ്. എന്റെ മകനെ പ്രസവിക്കുന്നത് തിരുവനന്തപുരത്തെ ഏറ്റവും വലിയ ഹോസ്പിറ്റലിൽ ആണ്. എന്റെ മകനെ വാക്സിനേഷന് കൊണ്ടുപോകുന്ന സമയത്ത് ഞങ്ങൾ ഊബർ നോക്കിയിട്ട് കിട്ടിയില്ല. അങ്ങനെ സ്‌കൂട്ടറിൽ പോകേണ്ടി വന്നു. അവൻ വെയിലുകൊണ്ടത് കൊണ്ട് മാത്രം ഞാൻ വീടിന്റെ ഡോക്യൂമെന്റസ് പണയപ്പെടുത്തി കാർ വാങ്ങിയ ആളാണ് ഞാൻ” എന്നാണ് സിബിൻ ബെഞ്ചമിൻ പറഞ്ഞത്.
ഞാനാണ് അച്ഛനോടും അമ്മയോടും ഡിവോഴ്‌സ് ചെയ്തോളാൻ പറഞ്ഞത്; അവർ പിരിഞ്ഞതിൽ ആകെ വിഷമം ഇക്കാര്യത്തിൽ മാത്രം; ദയ
നടി മഞ്ജുപിള്ളയുടേയും ഛായാഗ്രഹനും സംവിധായകനുമായ സുജിത് വാസുദേവിന്റേയും മകള്‍ ദയ സുജിത് മലയാളി പ്രേക്ഷകർക്ക് വളരെയധികം സുപരിചിതയാണ്. വിദേശത്ത് പോയി ഫാഷൻ ഡിസൈനിനിങ് സ്വായക്തമാക്കിയ ദയ മോഡലിംഗിലും സജീവമാണ്. അമ്മയെ പോലെ സിനിമയിൽ വൈകാതെ എത്തുമെന്ന് പ്രേക്ഷകർക്കുറപ്പുള്ള താരപുത്രി ഇപ്പോഴേ സോഷ്യൽ മീഡിയയിൽ സജീവമാണ്.ഇപ്പോഴിതാ രേഖ മേനോന് നൽകിയ അഭിമുഖത്തിൽ ദയ അച്ഛന്റെയും അമ്മയുടെയും വിവാഹ മോചനത്തെ കുറിച്ച് സംസാരിച്ച കാര്യമാണ് ശ്രദ്ധേയമാകുന്നത്. അച്ഛനോടും അമ്മയോടും പിരിയാന്‍ പറഞ്ഞത് താനാണെന്നും ഇരുവരും പിരിയണമെന്നാണ് താനും ആഗ്രഹിച്ചത് എന്നാണ് ദയ പറഞ്ഞത്.
”ഇത് ഇവര്‍ മുമ്പൊരു അഭിമുഖത്തിലും പറഞ്ഞിട്ടില്ല. ഇതാണ് സത്യം. തങ്ങള്‍ പിരിയുകയാണെന്ന് രണ്ട് പേരും വന്ന് പറഞ്ഞപ്പോള്‍ ഏറ്റവും കൂടുതല്‍ പിന്തുണച്ചത് ഞാനാണ്. ഇവര്‍ പിരിയണമെന്നാണ് ഞാനും ആഗ്രഹിച്ചത്. സമൂഹം പലതും പറയുമെന്ന് എല്ലാവരും പറഞ്ഞു. ഇത് അമ്മയുടെ രണ്ടാം വിവാഹമാണ്, സ്ത്രീയാണ്, അതിനാലൊക്കെ സമൂഹം പലതും പറയുമെന്നാണ് എല്ലാവരും പറഞ്ഞത്. പക്ഷെ ഇവര്‍ രണ്ടു പേരും ഈ ബന്ധത്തില്‍ സന്തുഷ്ടരല്ല. പിന്നെ എന്തിനാണ് നിര്‍ബന്ധിച്ച് നിര്‍ത്തുന്നത്? ” എന്നാണ് ദയ പറയുന്നത്.
ഇവര്‍ക്ക് അവരവരെ തന്നെ നഷ്ടമാകുന്നത് ഞാന്‍ കണ്ടു. അത് കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ഇവര്‍ സന്തുഷ്ടരാണെങ്കില്‍, പിരിഞ്ഞിട്ടാണെങ്കിലും, ഞാനും സന്തുഷ്ടയാണ്. എന്റെ പിന്തുണയുണ്ടാകും. ആളുകള്‍ എന്ത് പറയുമെന്ന് നോക്കണ്ട, പിരിഞ്ഞോളൂവെന്ന് ഞാന്‍ പറഞ്ഞുവെന്നും താരപുത്രി പറയുന്നു. അച്ഛനും അമ്മയും പിരിയുന്ന സമയത്തെ വിഷമം താന്‍ എങ്ങനെയാണ് നേരിട്ടതെന്നും ദയ പറയുന്നുണ്ട്.
വിഷമമുണ്ടെങ്കില്‍ ആരെയെങ്കിലും ഒരാളെ കണ്ടുപിടിച്ച് സംസാരിക്കണം. വച്ചു കൊണ്ടിരിക്കരുത്. ഞാന്‍ സംസാരിച്ചുവെന്നാണ് ദയ പറയുന്നത്. അതേസമയം ഒരു കാര്യത്തിലായിരുന്നു തനിക്ക് വിഷമമുണ്ടായിരുന്നതെന്നും ദയ പറയുന്നുണ്ട്. ”ഫാമിലി ട്രിപ്പ്. പണ്ട് ഞാന്‍ നിര്‍ബന്ധിച്ചാണ് ഹോങ്കോങ് പോയതും സിംഗപ്പൂര്‍ പോയതുമെല്ലാം. എനിക്ക് യാത്ര ചെയ്യാന്‍ വളരെ ഇഷ്ടമാണ്. അതാണ് ഞാന്‍ മിസ് ചെയ്തത്” എന്നാണ് ദയ പറയുന്നത്.
വിനായകന്റെ കവിത പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തേണ്ടതല്ലേ? പരിഹസിച്ച് ജോയ് മാത്യു
വി.എസ്. അച്യുതാനന്ദന്റെ മരണത്തിനുപിന്നാലെ സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ച അധിക്ഷേപ പോസ്റ്റുകള്‍ ആധുനിക കവിതയാണെന്ന നടന്‍ വിനായകന്റെ വിശദീകരണത്തെ പരിഹസിച്ച് നടനും താരസംഘടന ‘അമ്മ’ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗവുമായ ജോയ് മാത്യു. വിനായകന്റെ കവിത പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തേണ്ടതല്ലേ എന്നായിരുന്നു ജോയ് മാത്യുവിന്റെ പരിഹാസം. അസഭ്യവാക്കുകളിലൂടെ രാഷ്ട്രീയനേതാക്കളെ ഉള്‍പ്പെടെ അധിക്ഷേപിച്ച പോസ്റ്റ് ആധുനിക കവിതയാണെന്നായിരുന്നു പോലീസ് ചോദ്യംചെയ്യലില്‍ വിനായകന്റെ വിശദീകരണം.
‘വിനായകന്റെ കവിത പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തേണ്ടതല്ലേ?. കവിത കണ്ടെത്തിയ ഇന്‍സ്പക്ടറദ്ദേഹത്തിന്റെ കാവ്യഭാവനയെ തിരിച്ചറിഞ്ഞ് മേപ്പടിയാനെ പാഠപുസ്തക കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തേണ്ടതല്ലേ?’- എന്നായിരുന്നു ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ജോയ് മാത്യുവിന്റെ പരിഹാസം.
ആലിയ പ്രസവത്തിന് ശേഷവും കൗമാരക്കാരിയെ പോലെ തിളങ്ങുന്നത് കണ്ടോ? കാരണം വ്യായാമവും ബീറ്റ്റൂട്ട് സാലഡും
ചർമ്മ സംരക്ഷണത്തിന് ഏറെ പ്രധാന്യം കൊടുക്കുന്ന നടിയാണ് ആലിയ ഭട്ട്. തന്റെ ചർമ്മപരിപാലന രീതികളെ കുറിച്ച് സംസാരിക്കുകയാണ് ആലിയ ഭട്ട്. സ്കിൻ കെയർ എന്നത് തന്റെ ദൈനംദിന ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങളിൽ ഒന്നാണെന്നാണ് ആലിയ അടുത്തിടെ ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. ആലിയയുടെ സൗന്ദര്യ സംരക്ഷണത്തിന് പിന്നിലെ ഒരു പ്രധാനപ്പെട്ട ഭക്ഷണമാണ് ബീറ്റ്റൂട്ട് സാലഡ്. വളരെ കുറച്ച് ചേരുവകൾ കൊണ്ട് ഉണ്ടാക്കാവുന്ന ഈ സാലഡ് ഏറെ ആരോഗ്യകരവും രുചികരവുമാണ്.100 ഗ്രാം ബീറ്റ്‌റൂട്ടിൽ 43 കലോറിയും 2.8 ഗ്രാം ഫൈബറും 10 ഗ്രാം കാർബോഹൈഡ്രേറ്റുമാണ് അടങ്ങിയിരിക്കുന്നത്.ബീറ്റ്‌റൂട്ടിൽ നാരുകളും കുറഞ്ഞ കലോറിയും ഉള്ളതിനാൽ ശരീരഭാരം കുറയ്ക്കാൻ ഇത് സഹായിക്കും.
വേണ്ട ചേരുവകൾ
ബീറ്റ്‌റൂട്ട് 1 കപ്പ് ( ഗ്രേറ്റ് ചെയ്തത്)
തൈര് 1 ബൗൾ
ചാട്ട് മസാല 1 സ്പൂൺ
മല്ലിയില ആവശ്യത്തിന്
കറിവേപ്പില ആവശ്യത്തിന്
ജീരകം അര സ്പൂൺ
കായം ഒരു നുള്ള്
തയ്യാറാക്കുന്ന വിധം
ആദ്യം ഒരു പാത്രം എടുക്കുക. ശേഷം അതിലേക്ക് ഗ്രേറ്റ് ചെയ്ത് വച്ചിരിക്കുന്ന ബീറ്റ്‌റൂട്ട്, തൈര്, മല്ലിയില, കുരുമുളക്, ചാട്ട് മസാല എന്നിവ നന്നായി ചേർത്ത് നന്നായി യോജിപ്പിച്ചെടുക്കുക. ശേഷം ഒരു പാനിൽ ഒരു ടീസ്പൂൺ എണ്ണ ചൂടാക്കി ജീരകം, കടുക്, കായം, കറിവേപ്പില എന്നിവ ചേർത്ത് വറുത്തെടുത്തുക. ഇത് സാലഡിലേക്ക് ചേർക്കുക. നന്നായി യോജിപ്പിച്ച ശേഷം കഴിക്കാവുന്നതാണ്.













