Home Blog Page 78

‘ശ്വേതയ്‌ക്കെതിരായ കേസ് മകള്‍ എങ്ങനെ സ്വീകരിക്കും ഭയന്നിരുന്നു’; ഭര്‍ത്താവ് ശ്രീവത്സന്‍

0
Spread the love

അമ്മയുടെ തലപ്പത്ത് നിന്ന് മോഹൻലാൽ സ്ഥാനം ഒഴിഞ്ഞത് മുതൽ ചരിത്രത്തിലാദ്യമായി ഇന്നലെ സംഘടനയുടെ അമരത്തേക്ക് ഒരു വനിത ചാർജെടുത്തത് വരെയുള്ള സംഭവ വികാസങ്ങൾ അതി നാടകീയവും സിനിമകളെ പോലും കടത്തിവെട്ടുന്നതും ആയിരുന്നു. വിവിധ താരങ്ങൾ നാമനിർദ്ദേശപത്രിക സമർപ്പിച്ചത് മുതൽ പരസ്പരം ചെളി വാരി എറിയലുകളും ആരോമണ പ്രത്യാരോപണങ്ങളുമെല്ലാം സജീവമായിരുന്നു. ഫെയ്സ്ബുക്ക് കുറിപ്പുകളും സ്വകാര്യ ഓഡിയോകൾ പുറത്തു വിടലുകളും തുടങ്ങി പ്രസിഡണ്ട് സ്ഥാനത്തേക്ക് മത്സരിച്ചു ജയിച്ച ശ്വേതാ മേനോനെതിരെ വന്ന കേസ് വരെ തെരഞ്ഞെടുപ്പ് തന്ത്രമാണോ എന്ന് സംശയം ഉയർന്നിരുന്നു. ശ്വേതാ മേനോനെ തകർക്കാൻ നടൻ ബാബുരാജിന്റെ നേതൃത്വത്തിൽ നടന്ന ഗൂഢാലോചന ആണ്‌ കേസെന്ന് സിനിമാരംഗത്തുള്ളവർ തന്നെ സംശയം ഉന്നയിച്ചിരുന്നു.

ശ്വേതാ മേനോൻ അഭിനയിച്ച ചില സിനിമകളും ഒപ്പം ഒരു ഗർഭനിരോധന ഉറയുടെ പരസ്യവും ചൂണ്ടിക്കാട്ടി അശ്ലീല ചിത്രങ്ങളിൽ അഭിനയിച്ച് പണം സമ്പാദിച്ചുവെന്ന പേരിലായിരുന്നു കേസ്. നാമനിർദ്ദേശപത്രിക സമർപ്പിച്ചതിനു പിന്നാലെ ഉയർന്ന കേസ് സിനിമയിലെ പല പ്രമുഖരെയും സംശയത്തിന്റെ നിഴലിലാഴ്ത്തിയിരുന്നു. എന്നാൽ സിനിമാ രംഗത്തെ മറ്റു പലരും ശ്വേതയ്ക്ക് പരസ്യ പിന്തുണയുമായി രംഗത്തെത്തിയിരുന്നു. ഇത്തരത്തിൽ പിന്തുണ അറിയിക്കാൻ വിളിച്ച കുടുംബ സുഹൃത്തു കൂടിയായ മേജർ രവിയുടെ വാക്കുകൾ ആ സമയത്ത് വലിയ ശ്രദ്ധ നേടിയിരുന്നു.

‘ ‘എനിക്ക് 13 വയസ്സുള്ള മകളുണ്ട്. ഈ ചെയ്യുന്നവർ അവളുടെ കാര്യം ഓർക്കുന്നുണ്ടോ, തന്നെ പോക്സോ കേസിലാണ് കുടുക്കാൻ നോക്കുന്നതെന്നാണ്’ ശ്വേത പറഞ്ഞിരുന്നത് എന്നാണ് മേജർ രവി പുറത്തുവിട്ട വിഡിയോയിൽ പറഞ്ഞിരുന്നത്. പിന്നാലെ വന്ന വിവാദങ്ങളും മറ്റും താരത്തെയും കുടുംബത്തെയും വലിയ രീതിയിൽ മാനസികമായി ബാധിച്ചിരുന്നു എന്നും വാർത്തകൾ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ ശ്വേതാ മേനോന്റെ ഭര്‍ത്താവ് ശ്രീവത്സന്‍ മേനോന്‍ കേസിനെ പറ്റി പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. ‘അമ്മ’ തിരഞ്ഞെടുപ്പിനിടെ ശ്വേതയ്‌ക്കെതിരേ വന്ന കേസ് കുടുംബത്തെ വിഷമിപ്പിച്ചുവെന്നും മകള്‍ അതെങ്ങനെ സ്വീകരിക്കുമെന്ന് ഭയന്നിരുന്നുവെന്നുമാണ് ശ്രീവത്സന്‍ പറഞ്ഞത്.

‘ശ്വേതയെ ഒന്ന് തളര്‍ത്തുക എന്ന ഉദ്ദേശത്തോടെയായിരുന്നു കേസെന്നാണ് കുടുംബത്തിന് തോന്നിയത്. അത് വല്ലാതെ വിഷമമുണ്ടാക്കി. മകള്‍ അതെങ്ങനെ സ്വീകരിക്കും… വളരേ മോശമായ കുറ്റാരോപണങ്ങളായിരുന്നു. നിയമം നമ്മുടെ കൂടെയായിരുന്നു. ശ്വേത മാനസികമായി തളരുമെന്ന് ഭയമുണ്ടായിരുന്നു. എന്നാല്‍, ശ്വേത ശക്തയായി നിന്നു. ഇന്‍ഡസ്ട്രിയും മാധ്യമങ്ങളും പൊതുസമൂഹവും നന്നായി പിന്തുണച്ചു. എല്ലാവരോടും നന്ദി പറയേണ്ട അവസരം കൂടിയാണിത്’, എന്നാണ് ശ്രീവത്സന്‍ പറഞ്ഞത്.

‘ആണുങ്ങള്‍ അല്ലേ ഭരിക്കേണ്ടത്, പെണ്ണുങ്ങള്‍ നമ്മുടെ താഴെയായിരിക്കണം’; നടൻ കൊല്ലം തുളസിയുടെ പ്രതികരണം വൈറൽ

0
Spread the love

ചരിത്രം കുറിച്ചു കൊണ്ടാണ് താര സംഘടന അമ്മയുടെ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തു വന്നത്. ശ്വേത മേനോന്‍ ആണ് പുതിയ പ്രസിഡന്റ്. കുക്കു പരമേശ്വരന്‍ ജനറല്‍ സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു. ഇതാദ്യമായിട്ടാണ് അമ്മയുടെ തലപ്പത്തേക്ക് സ്ത്രീകളെത്തുന്നത്. അമ്മയുടെ പ്രധാന സ്ഥാനങ്ങളിലെ സ്ത്രീ പങ്കാളിത്തത്തെ പ്രശംസിച്ച് സിനിമയ്ക്കകത്തും പുറത്തുമുള്ള നിരവധിപേരാണ് ആശംസയുമായെത്തുന്നത്. ഇതിനിടെ നടന്‍ കൊല്ലം തുളസിയുടെ വാക്കുകള്‍ ശ്രദ്ധ നേടുന്നത്.

‘പെണ്ണുങ്ങള്‍ ഭരിക്കുമെന്ന് അവര്‍ പറയുന്നു. ഞങ്ങള്‍ ഭരിക്കുമെന്ന് ആണുങ്ങള്‍ അവകാശപ്പെടുന്നു. ഏത് നടക്കുമെന്ന് കണ്ടറിയണം. ആണുങ്ങള്‍ അല്ലേ ഭരിക്കേണ്ടത്? പെണ്ണുങ്ങള്‍ എപ്പോഴും നമ്മുടെ താഴെയിരിക്കണം. പുരുഷന്മാര്‍ എപ്പോഴും പെണ്ണുങ്ങളുടെ മുകളിലായിരിക്കണം” എന്നാണ് കൊല്ലം തുളസി പറയുന്നത്. എന്നാല്‍ വിഡിയോയുടെ അവസാനം താന്‍ വെറുതെ പറഞ്ഞതാണെന്ന് കൊല്ലം തുളസി വ്യക്തമാക്കുകയും ചെയ്യുന്നുണ്ട്. എന്നാൽ ഇത്തരമൊരു ചോദ്യവുമായെത്തിയ ഓണ്‍ലൈന്‍ മീഡിയക്കാരെ നടൻ തമാശയാക്കിയതാണെന്നറിഞ്ഞതോടെ നിരവധി പേരാണ് കമെന്റുമായി എത്തുന്നത്, ചിലർ താരത്തെ വിമര്ശിക്കുന്നുമുണ്ട്. അമ്മ തെരഞ്ഞെടുപ്പിന് പിന്നാലെയായിരുന്നു കൊല്ലം തുളസിയുടെ ഈ മറുപടി

വലിയ കാലതാമസമാണിത്! നടിയെ ആക്രമിച്ച കേസിൽ സത്യം ഉടൻ പുറത്ത് വരണം: ശ്വേത മേനോൻ

0
Spread the love

നടിയെ ആക്രമിച്ച കേസിൽ സത്യം ഉടൻ പുറത്ത് വരണമെന്ന് ശ്വേത മേനോൻ. വലിയ കാലതാമസമാണ് ഇത് വരെ സംഭവിച്ചത്. ഇനിയും വൈകരുതെന്നും അതിജീവിതയും അമ്മയിലേക്ക് തിരിച്ചു വരണമെന്നും ശ്വേത മേനോൻ വ്യക്തമാക്കി.

നടിയെ ആക്രമിച്ച കേസ് ഗൗരവമുള്ള വിഷയമാണ്. അതിജീവിതയ്ക്കൊപ്പം എല്ലാവരുമുണ്ട്. കോടതിയിലുള്ള കേസാണ്. എത്രയും പെട്ടെന്ന് വിധി വരട്ടെയെന്നും അതിനായി കാത്തിരിക്കുകയാണെന്നും ശ്വേത മേനോൻ പറഞ്ഞു. മെമ്മറി കാർഡ് വിഷയവുമായി ബന്ധപ്പെട്ട് പരാതി കിട്ടിയിട്ടില്ലെന്ന് ശ്വേത മേനോൻ പറഞ്ഞു. എക്സിക്യൂട്ടീവ് യോഗം കാര്യം ചർച്ച ചെയ്യും. ‌താൻ ആരുടേയും മൗത്ത് പീസ് ആകില്ല. ‌തനിക് തന്റെ ശബ്ദം ഉണ്ടെന്നും ശ്വേത മേനോൻ വ്യക്തമാക്കി.

പ്രധാന താരങ്ങൾ വോട്ട് ചെയ്യാൻ വരാതിരുന്നതിനെ കുറിച്ചുള്ള ചോദ്യത്തിന് പ്രധാനപ്പെട്ട താരങ്ങൾ വോട്ട് ചെയ്യാൻ വരാതിരുന്നത് എന്തുകൊണ്ടാണെന്ന് അറിയില്ലെന്നും എല്ലാവരെയും വിളിച്ച് സംസാരിച്ചിരുന്നുവെന്നും ഉർവശി ഉൾപ്പെടെ പിന്തുണ അറിയിച്ചിരുന്നെന്നും ശ്വേതാ മേനോൻ പറഞ്ഞു. മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി എന്നിവർ അമ്മയുടെ രക്ഷാധികാരികളാണെന്നും ഭാരവാഹികൾ മാറിയത് സംഘടന ഫണ്ട്‌ അടക്കം ഒരു തരത്തിലും ബാധിക്കില്ലെന്നും ശ്വേത മേനോൻ കൂട്ടിച്ചേർത്തു.

അജു മർഡർ കേസ് തെളിയിക്കാൻ ക്രിസ്റ്റി സാം എത്തുന്നു; കേസ് ഡയറിയുടെ ട്രെയിലർ പുറത്ത്

0
Spread the love

ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ.വി അബ്ദുൾ നാസർ നിർമ്മിച്ച് ദിലീപ് നാരായണൻ സംവിധാനം നിർവ​ഹിച്ച കേസ് ഡയറിയുടെ ട്രെയിലർ പുറത്തിറക്കി. അഷ്ക്കർ സൗദാൻ നായകനാകുന്ന ചിത്രത്തിന്റെ ട്രെയിലർ നടൻ ദിലീപാണ് പുറത്തിറക്കിയത് . ക്രൈം ത്രില്ലർ ചിത്രമാണ് എന്ന് ട്രെയിലറിൽ നിന്നും മനസിലാക്കാം. ഏറെ കോളിളക്കം സൃഷ്ടിച്ച അജു കൊലപാതക കേസ് അന്വേഷിക്കാനെത്തുന്ന ക്രിസ്റ്റി സാം എന്ന സർക്കിൾ ഇൻസ്പെക്ടറെയാണ് അഷ്ക്കർ സൗദാൻ അവതരിപ്പിക്കുന്നത്. ഇത്തവത്തെ ദേശീയ ചലച്ചിത്രപുരസ്ക്കാര ജേതാവായ വിജയരാഘവൻ മികച്ച ഒരു കഥാപാത്രത്തെ ചിത്രത്തിൽ അവതരിപ്പിക്കുന്നു. മറ്റൊരു കേസന്വേഷണത്തിനിടയിൽ ക്രിസ്റ്റി സാമിന് കിട്ടുന്ന ചില വിവരങ്ങൾ അയാളെ എത്തിക്കുന്നത് അജു എന്ന യുവാവിന്റെ കൊലപാതക കേസിലാണ്.

തന്റെ ജീവിതവുമായി ബന്ധപ്പെട്ട വിഷയം കൂടിയായി മാറുന്ന ഈ കേസിൽ ക്രിസ്റ്റി നടത്തുന്ന അന്വേഷണത്തിലൂടെയാണ് കേസ് ഡയറി മുന്നോട്ട് പോകുന്നത് . കണ്ണൻ എന്ന പ്രധാനപ്പെട്ട കഥാപാത്രത്തെയാണ് രാഹുൽ മാധാവ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. എ.കെ സന്തോഷ് തിരക്കഥയൊരുക്കുന്ന കേസ് ഡയറിയുടെ ഛായാ​ഗ്രഹണം പി.സുകുമാർ ആണ് നിർവഹിച്ചിരിക്കുന്നത്. ലിജോ പോൾ ആണ് എഡിറ്റർ. പശ്ചാത്തലസം​ഗീതം പ്രകാശ് അലക്സ്. വിവേക് വടശ്ശേരി, ഷമീം കൊച്ചന്നൂർ എന്നിവരുടെയാണ് കഥ. റിയാസ് ഖാൻ, സാക്ഷി അ​ഗർവാൾ, നീരജ, അമീർ നിയാസ്, ​ഗോകുലൻ, കിച്ചു ടെല്ലസ്, ബാല, മേഘനാഥൻ, ബിജുകുട്ടൻ തുടങ്ങിയ വലിയ താരനിരതന്നെ ഈ ചിത്രത്തിലുണ്ട്.

വിഷ്ണു മോഹൻസിത്താര, മധു ബാലകൃഷ്ണൻ, ഫോർ മ്യൂസിക്ക് എന്നിവർ സം​ഗീതം നൽകുന്ന ചിത്രത്തിലെ ​ഗാനങ്ങൾ രചിച്ചിരിക്കുന്നത് ഹരിനാരായണൻ, എസ്. രമേശൻ നായർ, ഡോ.മധു വാസുദേവൻ, ബിബി എൽദോസ് ബി എന്നിവരാണ്. അനീഷ് പെരുമ്പിലാവ് ആണ് പ്രൊഡക്ഷൻ കൺട്രോളർ , പ്രൊഡക്ഷൻ ഇൻ ചാർജ്- റെനി അനിൽകുമാർ, സൗണ്ട് ഡിസൈനർ- രാജേഷ് പിഎം, ഫൈനൽ മിക്സ്- ജിജു ടി ബ്രൂസ്, സൗണ്ട് റെക്കോർഡിസ്റ്റ്- വിഷ്ണു രാജ്, കലാസംവിധാനം- ദേവൻ കൊടുങ്ങലൂർ, മേക്കപ്പ്- രാജേഷ് നെൻമാറ, വസ്ത്രാലങ്കാരം- സോബിൻ ജോസഫ്, സിറ്റിൽസ്, നൗഷാദ് കണ്ണൂർ, സന്തോഷ് കുട്ടീസ്, വിഎഫ്എക്സ്- പിക്ടോറിയൽ എഫ്എക്സ്, പിആർഒ- സതീഷ് എരിയാളത്ത്, പിആർഒ ( ഡിജിറ്റൽ) അഖിൽ ജോസഫ്, മാർക്കറ്റിം​ഗ്- ഒപ്പറ, ഡിസൈൻ- റീ​ഗൽ കൺസെപ്റ്റ്സ്, ബെൻസി പ്രൊഡക്ഷൻസ് വിതരണം ചെയ്യുന്ന ചിത്രം ഓ​ഗസ്റ്റ് 21ന് തീയ്യേറ്ററുകളിലെത്തും.

ട്രെയിലറിന്റെ ലിങ്ക്- https://www.youtube.com/watch?v=V7NwEVBIRp8

വീണ്ടും നിവിന്‍ പോളി – നയൻ താര ഹിറ്റ് കോംബോ; ‘ഡിയര്‍ സ്റ്റുഡന്‍റ്സ്’ ടീസർ പുറത്ത്

0
Spread the love

ലവ് ആക്ഷന്‍ ഡ്രാമ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം നിവിൻ പോളിയും നയൻതാരയും ഒന്നിക്കുന്ന “ഡിയർ സ്റ്റുഡൻറ്സ്” ന്റെ ആദ്യ ടീസർ പുറത്ത്. വിനീത് ജയിന്‍റെ മാവെറിക് മൂവീസിന്‍റേയും പോളി ജൂനിയർ പിക്ചേഴ്സിന്‍റെയും ബാനറിൽ നിവിൻ പോളി നിര്‍മ്മിക്കുന്ന ചിത്രത്തിന്, ജോർജ് ഫിലിപ്പ് റോയ്, സന്ദീപ് കുമാർ എന്നിവരാണ് രചനയും സംവിധാനവും നിര്‍വ്വഹിക്കുന്നത്. സ്‌കൂൾ കുട്ടികളും അവരുടെ ജീവിതവും പശ്ചാത്തലമാകുന്ന ചിത്രമാണിതെന്ന സൂചനയാണ് ടീസർ നൽകുന്നത്. ഫണ്‍, ആക്ഷൻ, ത്രില്ലര്‍ ജോനറില്‍ കംപ്ലീറ്റ് എന്റെർറ്റൈനെറായി ഒരുക്കുന്ന ചിത്രത്തിന്‍റെ റിലീസ് തിയതി പ്രഖ്യാപിച്ചിട്ടില്ല. ഹരി എന്നാണ് ചിത്രത്തിൽ നിവിൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ഫണ്‍ ക്യാരക്ടറാണ് നിവിന്‍റേത് എന്നാണ് സൂചന. ഒരു പോലീസ് ഓഫീസർ ആയാണ് ചിത്രത്തിൽ നയൻ‌താര വേഷമിടുന്നത്. ആറ് വർഷത്തെ ഇടവേളക്ക് ശേഷമാണ് നിവിൻ പോളി – നയൻ താര ടീം ഒരുമിക്കുന്നത്. ഈ വർഷം തന്നെ ചിത്രം പ്രേക്ഷകരുടെ മുന്നിലേക്ക് എത്തുമെന്നാണ് സൂചന. ധ്യാൻ ശ്രീനിവാസൻറെ രചനയിലും സംവിധാനത്തിലും 2019 ൽ പുറത്തെത്തിയ ലവ് ആക്ഷൻ ഡ്രാമയിലാണ് നിവിൻ പോളിയും നയൻതാരയും ആദ്യമായി ഒന്നിച്ചഭിനയിച്ചത്. ഇവരെ കൂടാതെ അജു വർഗീസ്, ഷറഫുദ്ദീൻ, സുരേഷ് കൃഷ്ണ, മല്ലിക സുകുമാരൻ, ലാൽ, ജഗദീഷ്, ജോണി ആൻ്റണി, നന്ദു, റെഡ്ഡിൻ കിംഗ്സ്ലി, ഷാജു ശ്രീധർ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. ഛായാഗ്രഹണം – ആനന്ദ് സി. ചന്ദ്രൻ, ഷിനോസ്, സംഗീതം- ജസ്റ്റിൻ വർഗീസ്, സിബി മാത്യു അലക്സ്, എഡിറ്റർ- ലാൽ കൃഷ്ണ, പ്രൊഡക്ഷൻ ഡിസൈൻ- ഡിനോ ശങ്കർ, അനീസ് നാടോടി, സൗണ്ട് ഡിസൈൻ- നിക്സൺ ജോർജ്, വസ്ത്രാലങ്കാരം- മെൽവി ജെ, മഷർ ഹംസ, പശ്ചാത്തല സംഗീതം- സിബി മാത്യു അലക്സ്, മേക്കപ്പ്- റോണക്സ് സേവ്യർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ- സജിത് എം സരസ്വതി, സൌണ്ട് മിക്സ്- സിനോയ് ജോസഫ്, ആക്ഷൻ- മഹേഷ് മാത്യു-കലൈ കിങ്സൺ, ഗാനരചന- സുഹൈൽ കോയ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- രാജസിംഗ്-പ്രവീൺ പ്രകാശൻ, ലൈൻ പ്രൊഡ്യൂസർ- ആര്യൻ സന്തോഷ്, പ്രൊഡക്ഷൻ കൺട്രോളർ- മനോജ് പൂങ്കുന്നം, പ്രൊഡക്ഷൻ ഇൻ ചാർജ് (ചെന്നൈ)-അനന്തപദ്മനാഭൻ, ക്രിയേറ്റീവ് പ്രൊഡ്യൂസർ- സ്മിത നമ്പ്യാർ, കളറിസ്റ്റ്- ശ്രീക് വാരിയർ (കളർ പ്ലാനറ്റ് സ്റ്റുഡിയോസ്, )വിഎഫ്എക്സ്- പ്രോമിസ് സ്റ്റുഡിയോസ്-മൈൻഡ്സ്റ്റൈൻ സ്റ്റുഡിയോസ്, ഫ്ലൈയിംഗ് പ്ലൂട്ടോ സ്റ്റുഡിയോസ്, ഫിനാൻസ് കൺട്രോളർ- അർജുൻ ഐ മേനോൻ, സ്റ്റിൽസ്- അനുപ് ചാക്കോ-സുഭാഷ് കുമാരസ്വാമി, പബ്ലിസിറ്റി ഡിസൈൻ- ട്യൂണി ജോൺ (24 AM)-യെല്ലോ ടൂത്ത്സ്, ടീസർ എഡിറ്റ്- ലാൽ കൃഷ്ണhttps://youtu.be/x8P484NvOnk?si=2yfaTvBuOmTyiTmt

ഏറ്റവും കുറഞ്ഞ വില 6499 രൂപ! ഇതൊക്കെ പണക്കാര്‍ക്ക് പറ്റും; പക്ഷേ നിങ്ങൾക്ക് ലൈക്ക്‌സും വ്യൂസും തരുന്നത് സാധാരണക്കാര്‍, അഹാനയുടെ ബിസിനസിന് വിമര്‍ശനം

0
Spread the love

തമാശയ്ക്ക് ആണെങ്കിലും നടൻ കൃഷ്ണകുമാറിനെയും കുടുംബത്തെയും മലയാളികൾ വിളിക്കാറുള്ളത് യൂട്യൂബ് കുടുംബം എന്നാണ്. താരത്തിനും ഭാര്യക്കും നാലു മക്കൾക്കും വളരെ സജീവവും പ്രേക്ഷക പ്രീതിയുമുള്ള വെവ്വേറെ ചാനലുകൾ ഉണ്ട്. ദൈനംദിന ജീവിതത്തിലെ സന്തോഷവും സങ്കടങ്ങളും മറ്റ് വിശേഷങ്ങളുമെല്ലാം പങ്കുവയ്ക്കുന്ന ലൈഫ്സ്റ്റൈൽ വ്ലോഗേഴ്സ് ആണ് കൃഷ്ണകുമാർ കുടുംബത്തിലെ ഓരോ അംഗവും മലയാളി പ്രേക്ഷകർക്ക്. ഇപ്പോഴിതാ സ്വന്തമായി ഒരു ക്ലോത്തിങ് ബ്രാന്‍ഡുമായി എത്തിയിരിക്കുകയാണിവര്‍.

സിയാഹ് ബൈ അഹാദിഷിക (SIAH by Ahadishika) എന്നാണ് ഇവരുടെ ക്ലോത്തിങ് ബ്രാന്‍ഡിന്‍റെ പേര്. ഇന്നലെയാണ് ഇക്കാര്യം ഇവര്‍ യൂട്യൂബിലൂടെ അറിയിച്ചത്. ബ്രാന്‍ഡിന്‍റെ ഒഫീഷ്യല്‍ വൈബ്സൈറ്റും പരസ്യപ്പെടുത്തിയിരുന്നു. ഇന്ത്യയുടെ പല ഭാഗങ്ങളില്‍ നിന്നായി സ്വയം തെരഞ്ഞെടുത്ത സാരികളും മറ്റുമാണ് തങ്ങളുടെ ബ്രാന്റില്‍ വില്‍ക്കപ്പെടുന്നത്. പ്രഖ്യാപനത്തിനു പിന്നാലെ വൻ വരവേൽപ്പാണ് മലയാളികൾ നൽകിയതെങ്കിലും ഇപ്പോൾ വൻ വിമർശനമാണ് സംരഭത്തിന് മലയാളികൾക്ക് ലഭിക്കുന്നത്. കാരണം മറ്റൊന്നുമല്ല വെബ്‌സൈറ്റിൽ കൊടുത്തിരിക്കുന്ന സാരികളുടെ വിലകണ്ടാണ്. സാധാരണക്കാര്‍ക്ക് സ്വപ്നം പോലും കാണാനാകാത്ത വിലയാണിട്ടിരിക്കുന്നത്, ഏറ്റവും കുറഞ്ഞ വില 6,499 രൂപയാണ് കൊടുത്തിരിക്കുന്നത്.

‘നിങ്ങള്‍ ഒരുപാട് ചിന്തിച്ചായിരിക്കും ബിസിനസിലേക്ക് ഇറങ്ങിയത്. നല്ല ഭംഗിയുള്ള ഡിസൈനുകളുമാണ്. പക്ഷെ അവയുടെ വില നോക്കൂ. നിങ്ങള്‍ പണക്കാര്‍ക്ക് വേണ്ടിയാണ് ഇതൊരുക്കിയതെന്ന് തോന്നുന്നു. മിഡില്‍ ക്ലാസുകാരാണ് നിങ്ങള്‍ക്ക് വ്യൂസും ലൈക്കും ഷെയറും തരുന്നത്. എന്നിട്ടും നിങ്ങളുടെ പ്രൊഡക്ടുകള്‍ ഞങ്ങള്‍ക്ക് സ്വപ്‌നം കാണാന്‍ മാത്രം സാധിക്കുന്നതാണ്” എന്നാണ് ഒരു കമന്റ്.

‘സാരിയെല്ലാം പണക്കാര്‍ക്ക് മാത്രം വാങ്ങാന്‍ പറ്റുന്ന വില ആണ്. 13 കെയും 14 കെയും ഒക്കെയാണ്. സാധാരണക്കാര്‍ ഇവരുടെ വീഡിയോ കണ്ട് സഹായിക്കും, ഇത്രയും നാള്‍ പിന്തുണച്ച സാധാരണക്കാര്‍ക്ക് എന്ത് ഗുണമാണുള്ളത്?, സാധാരണക്കാര്‍ക്ക് സ്വപ്‌നം കാണാന്‍ പോലും പറ്റാത്ത വിലയാണിട്ടിരിക്കുന്നത്. ഏറ്റവും കുറഞ്ഞ വില 6499 രൂപയാണ്. ഈ ബ്രാന്റില്‍ നിന്നും എങ്ങനെ സാരി വാങ്ങിക്കും? ഇതൊക്കെ പണക്കാര്‍ക്ക് പറ്റും’ എന്നിങ്ങനെയാണ് സോഷ്യല്‍ മീഡിയയുടെ വിമര്‍ശനങ്ങള്‍.

പ്രസവ ശേഷമുള്ള അമിതവണ്ണം എങ്ങനെ കുറയ്ക്കാം?

0
Spread the love

പ്രസവ ശേഷമുള്ള അമിതവണ്ണത്തെ കുറിച്ച് ആലോചിച്ച് ടെൻഷനടിക്കുന്ന നിരവധി പേരുണ്ട്. ശരിയായ ഭക്ഷണക്രമവും ജീവിതശൈലി മാറ്റങ്ങളിലൂടെയും തന്നെ ഭാരം കുറയ്ക്കാനാകും. പ്രസവ ശേഷം ശരീരഭാരം കുറയ്ക്കാൻ ഭക്ഷണക്രമത്തിലും ജീവിതശൈലിയിലും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്…

ഒന്ന്

ശരീരഭാരം കുറയ്ക്കുന്നതിൽ പോഷകാഹാരം നിർണായക പങ്ക് വഹിക്കുന്നു. പ്രസവശേഷം ആരോഗ്യകരമായ വീണ്ടെടുക്കലിന് ശരിയായ ഭക്ഷണം വളരെ പ്രധാനമാണ്. ആരോഗ്യം വീണ്ടെടുക്കുന്നതിനും മൊത്തത്തിലുള്ള ആരോഗ്യത്തിനും പഴങ്ങൾ, പച്ചക്കറികൾ, പ്രോട്ടീനുകൾ, ധാന്യങ്ങൾ, ആരോഗ്യകരമായ കൊഴുപ്പുകൾ എന്നിവയ്ക്ക് മുൻഗണന നൽകിക്കൊണ്ട് സമീകൃതാഹാരം കഴിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. വെള്ളം കുടിക്കുന്നത് ഉപാപചയ പ്രവർത്തനങ്ങൾ നിലനിർത്താനും വിശപ്പ് കുറയ്ക്കാനും സഹായിക്കുന്നതിനാൽ നന്നായി ജലാംശം നിലനിർത്തുക.

സംസ്കരിച്ച ഭക്ഷണങ്ങൾ കഴിക്കുന്നത് പരിമിതപ്പെടുത്തുക. കാരണം ഇവ ആരോഗ്യത്തിന് നല്ലതല്ല, പ്രത്യേകിച്ച് പ്രസവശേഷം. മുലയൂട്ടുന്ന അമ്മമാർക്ക് പതിവിലും കൂടുതൽ കലോറി ആവശ്യമാണ്. ആവശ്യത്തിന് കലോറി കഴിക്കാത്തത് രോഗശാന്തി പ്രക്രിയയെ മന്ദഗതിയിലാക്കും. നിങ്ങൾക്ക് എപ്പോഴും ക്ഷീണം തോന്നിയേക്കാം. അമിത വിശപ്പ് തടയാനും ഊർജ്ജ നില നിലനിർത്താനും സഹായിക്കുന്നതിന് നട്സ്, തൈര്, പഴങ്ങൾ തുടങ്ങിയ ആരോഗ്യകരമായ ലഘുഭക്ഷണങ്ങൾ കഴിക്കുക.

‌രണ്ട്

പ്രസവശേഷം അമ്മമാർ അൽപം നേരം വ്യായാമം ചെയ്യുക. എന്നാൽ ഡോക്ടറോട് ചോദിച്ച ശേഷം മാത്രം വ്യായാമം ശീലമാക്കുക.സിസേറിയൻ പ്രസവശേഷം ലഘുവായ വ്യായാമങ്ങൾ ആരംഭിക്കുന്നത് എല്ലായ്പ്പോഴും നല്ലതാണ്.

മൂന്ന്

പ്രസവാനന്തര കാലഘട്ടത്തിൽ സുഖം പ്രാപിക്കുന്നതിൽ മതിയായ വിശ്രമവും ഉറക്കവും നിർണായക പങ്ക് വഹിക്കുന്നു. പ്രസവ ശേഷം എട്ട് മണിക്കൂർ ഉറക്കം പ്രധാനമാണ്. നന്നായി ഉറങ്ങുന്നത് അനാരോഗ്യകരമായ ഭക്ഷണങ്ങളോടുള്ള താൽപര്യം കുറയ്ക്കുന്നു.

നാല്

ഉയർന്ന സമ്മർദ്ദം അമിതമായി ഭക്ഷണം കഴിക്കാനുള്ള സാധ്യത കൂട്ടുന്നു. ഇത് കുഞ്ഞിന്റെയും ആരോഗ്യത്തിനും ഹാനികരമാണ്. മെഡിറ്റേഷൻ, ധ്യാനം പോലുള്ളവ സ്ട്രെസ് കുറയ്ക്കാൻ സഹായിക്കും.

അഞ്ച്

മുലയൂട്ടൽ കുഞ്ഞിന് മികച്ച പോഷകാഹാരം നൽകുമ്പോൾ, അത് അമ്മയുടെ ആരോഗ്യത്തെ പല തരത്തിൽ സഹായിക്കുന്നു. ചില സ്ത്രീകൾക്ക് ശരീരഭാരം കുറയ്ക്കാൻ സഹായിച്ചേക്കാം. കാരണം ഇത് അധിക കലോറി കുറയ്ക്കുന്നു.

ശ്വേതാ മേനോൻ അമ്മ പ്രസിഡന്റ്! ചരിത്രത്തിൽ ആദ്യമായി ഒരു വനിത അമ്മയുടെ അമരത്തേക്ക്

0
Spread the love

ചരിത്രമായി താരസംഘടനയായ അമ്മയുടെ തിരഞ്ഞെടുപ്പ്. 31 വർഷത്തെ സംഘടനയുടെ ചരിത്രത്തിൽ ആദ്യമായി ഒരു വനിത പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്..നടി ശ്വേത മേനോൻ ഇനി സംഘടനയെ നയിക്കും. കുക്കു പരമേശ്വരൻ ആണ് ജനറൽ സെക്രട്ടറി. ഉണ്ണി ശിവപാൽ ട്രഷറർ ആകും.

വാശിയേറിയ പോരാട്ടത്തിനാണ് ഇക്കുറി താര സംഘടനയായ അമ്മ സാക്ഷ്യം വഹിച്ചത്.. ഹേമ കമ്മിറ്റി റിപ്പോർട്ടും തുടർന്നുള്ള വിവാദങ്ങൾക്കും സംഘടനയിലെ പൊട്ടിത്തെറികൾക്കും അതിനു പിന്നാലെ പ്രസിഡന്റ് മോഹൻലാലിന്റെ രാജിക്കും ശേഷം വന്ന തിരഞ്ഞെടുപ്പിൽ ഇക്കുറി വോട്ട് രേഖപ്പെടുത്തിയത് 298 പേരാണ്.

ആകെ 506 അംഗങ്ങൾക്കാണ് സംഘടനയിൽ വോട്ട് അവകാശം ഉള്ളത്. കഴിഞ്ഞ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ചു പോളിംഗ് ശതമാനം കുറവാണെങ്കിലും ഏവരും ഉറ്റുനോക്കുന്ന ഘടകങ്ങളിൽ പ്രധാനപ്പെട്ടതായിരുന്നു സംഘടനാ തലപ്പത്തേക്ക് ഒരു വനിത മത്സരിക്കാനെത്തുന്നു എന്നത്.

പറഞ്ഞത് മാറ്റി പറഞ്ഞിട്ടില്ല; മമ്മൂട്ടിയുടേത് ഭീഷണിയുടെ സ്വരം തന്നെയായിരുന്നു, സാന്ദ്ര തോമസ്

0
Spread the love

നിര്‍മാതാക്കളുടെ സംഘടനയ്‌ക്കെതിരായ പരാതി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് മമ്മൂട്ടി തന്നെ വിളിച്ചിരുന്നുവെന്ന് വ്യക്തമാക്കി നിർമാതാവ് സാന്ദ്ര തോമസ് നേരത്തെ രംഗത്തെത്തിയിരുന്നു. ഈ വെളിപ്പെടുത്തലിൽ താൻ ഉറച്ചുനിൽക്കുന്നുവെന്നും താരത്തിന്റേത് ഭീഷണിയുടെ സ്വരം തന്നെയാണെന്നും പറയുകയാണ് സാന്ദ്ര. ഒരു സ്വകാര്യ ന്യൂസ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് സാന്ദ്ര തോമസ് വീണ്ടും ഇക്കാര്യം വ്യക്തമാക്കിയത്.

”എന്നോട് ചോദിച്ച ചോദ്യമാണ്. ഇന്‍ഡസ്ട്രിയുടെ തന്നെ ഏറ്റവും ഉന്നതമായ പൊസിഷനില്‍ ഇരിക്കുന്ന മമ്മൂക്കയും ലാലേട്ടനും, ഇത്രയും പ്രശ്‌നങ്ങള്‍ നടന്നപ്പോള്‍ വിളിച്ചിരുന്നുവോ എന്ന് ചോദിച്ചപ്പോള്‍ എന്താണോ ഉണ്ടായത് അത് ഞാന്‍ പറഞ്ഞതാണ്. അതില്‍ ഞാന്‍ വെള്ളം കലര്‍ത്തിയിട്ടില്ല. പറഞ്ഞത് മാറ്റി പറഞ്ഞിട്ടുമില്ല. ശരിയായ സമയത്തായിരുന്നില്ല ആ കോള്‍ വന്നത്. ഞാന്‍ മാനസികമായ തകര്‍ന്നിരിക്കുന്നൊരു സമയത്ത്, ഭീഷണിയുടെ സ്വരത്തില്‍ വിളിച്ച് സംസാരിച്ചപ്പോള്‍ അന്നെനിക്ക് ഒരുപാട് വിഷമമുണ്ടാക്കി. അതുകൊണ്ടായിരിക്കാം ചോദിച്ചപ്പോള്‍ ഞാനത് പറഞ്ഞത്.” എന്നാണ് സാന്ദ്ര പറയുന്നത്.

‘ സ്ത്രീകളുടെ വിഷയം വരുമ്പോള്‍ പ്രതികരിക്കാന്‍ അവര്‍ക്ക് താല്‍പര്യമുണ്ടാകില്ല. അല്ലെങ്കില്‍ പ്രതികരിക്കുന്ന സ്ത്രീകളെ ഇതുപോലെ വിളിച്ച് പിന്തിരിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടത്തും. അത് അവരുടെ ത്തത് എന്നതിനെ കുറിച്ച് സാന്ദ്ര പറയുന്നത്.

ശ്വേത സെക്സ് നടിയല്ല; സംഘടനയ്ക്കുള്ളിൽ ഗ്രൂപ്പ് ഉണ്ടാക്കുന്നവരോട് യോജിപ്പില്ല: നടൻ ധർമജൻ

0
Spread the love

അമ്മ സംഘടന ചെയ്യുന്ന നല്ല കാര്യങ്ങൾ ആരും പറയുന്നില്ലെന്നും എന്നാൽ എന്തെങ്കിലും തെറ്റ് കണ്ടാൽ ഉടനേ എല്ലാവരുംകൂടി ഏറ്റുപിടിക്കുമെന്നും നടൻ ധർമജൻ. സംഘടനാ തെരെഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനെത്തിയപ്പോൾ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മോഹൻലാലും ഇന്നസെന്റും അമ്മയെ നന്നായി മുന്നോട്ടുകൊണ്ടുപോയെന്ന് ചൂണ്ടിക്കാണിച്ച ധർമജൻ വനിതാ നേതൃത്വം വരുന്നത് നല്ലതല്ലേഎന്നും ചോദിച്ചു. എത്രയോ പേർക്ക് സംഘടനയുടെ നേതൃത്വത്തിൽ വീടുവെച്ചുകൊടുത്തുവെന്നും ചികിത്സാ സഹായവും മരുന്നും കൊടുത്തുവെന്നും പരാമർശിച്ച നടൻ വിവാദങ്ങളൊക്കെ ഒരു വഴിക്ക് നടക്കുമെന്നും പറഞ്ഞു.

“എനിക്ക് രണ്ട് ​ഗുളിക കഴിക്കാനുണ്ട്. അത് കൃത്യമായി വീട്ടിലെത്തുന്നുണ്ട്. അത് അമ്മ സംഘടന കാരണമാണ്. സംഘടന ചെയ്യുന്ന നല്ല കാര്യങ്ങൾ ആരും പറയുന്നില്ല. എന്തെങ്കിലും തെറ്റ് കണ്ടാൽ ഉടനേ എല്ലാവരുംകൂടി ഏറ്റുപിടിക്കും. മെമ്മറി കാർഡ് പ്രശ്നമൊന്നും ഇപ്പോൾ വിലപ്പോവില്ല. അമ്മ എന്നത് നല്ലൊരു പ്രസ്ഥാനമായി ഇതിനുള്ളിലുള്ളവർ കണ്ടാൽ തീരാവുന്ന പ്രശ്നമേയുള്ളൂ. അതിന്റെ ഉള്ളിൽ വേറെ ഗ്രൂപ്പ് ഉണ്ടാക്കുക, ഗ്രൂപ്പ് ഉണ്ടാക്കിയിട്ട് വാട്ട്സാപ്പ് ഉണ്ടാക്കുക അതിലൊന്നും എനിക്ക് യോജിപ്പില്ല.” ധർമജൻ പറഞ്ഞു.

അതേസമയം ശ്വേതാ വിഷയത്തിലും ധർമജൻ പ്രതികരിച്ചു. ശ്വേത സെക്സ് നടിയല്ല. പ്രമേയം ആവശ്യപ്പെടുന്നത് അവർ ചെയ്യുന്നുവെന്നും ധർമജൻ കൂട്ടിച്ചേർത്തു.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts