Home Blog Page 79

അമ്മ തെരെഞ്ഞെടുപ്പ്: ഇക്കുറി വോട്ടിങ്ങിൽ 12 ശതമാനം ഇടിവ്

0
Spread the love

താരസംഘടനയായ അമ്മയുടെ ഭരണസമിതിയെ തെരഞ്ഞെടുക്കുന്നതിന് വേണ്ടിയുള്ള തെരഞ്ഞെടുപ്പിന്‍റെ വോട്ടിംഗ് അവസാനിച്ചു. ആകെ 504 അംഗങ്ങള്‍ ഉള്ളതില്‍ 298 പേരാണ് വോട്ട് ചെയ്തത്. ഗിന്നസ് പക്രുവാണ് അവസാനം വോട്ട് ചെയ്തത്. രണ്ട് മണിക്ക് ആരംഭിച്ച വോട്ടെണ്ണലിന്‍റെ ഫലപ്രഖ്യാപനം നാല് മണിക്ക് നടക്കും. വാര്‍ത്താസമ്മേളനത്തിലാണ് ഫലം പ്രഖ്യാപിക്കുക. അതേസമയം പോളിംഗ് ശതമാനത്തില്‍ വലിയ ഇടിവ് സംഭവിച്ചിട്ടുണ്ട് ഇത്തവണ. 357 പേരായിരുന്നു കഴിഞ്ഞ തവണ വോട്ട് ചെയ്തത്. 70 ശതമാനം ആയിരുന്നു കഴിഞ്ഞ തവണത്തെ പോളിംഗ്. ഇക്കുറി കടുത്ത മത്സരം നടന്നിട്ടും 12 ശതമാനം ഇടിവോടെ 298 പേരാണ് വോട്ട് ചെയ്തത്. 58 ശതമാനമാണ് ഇത്തവണത്തെ പോളിംഗ്.

ശ്വേത മേനോനും ദേവനുമാണ് ഇത്തവണ പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കുന്നത്. ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് രവീന്ദ്രനും കുക്കു പരമേശ്വരനും മത്സരിക്കുന്നു. വൈസ് പ്രസിഡന്റ്‌ സ്ഥാനത്തേക്ക് ജയൻ ചേർത്തല, നാസർ ലത്തീഫ്, ലക്ഷ്മി പ്രിയ എന്നിവരാണ് മത്സരിക്കുന്നത്. ഉണ്ണി ശിവപാൽ, അനൂപ് ചന്ദ്രൻ എന്നിവര്‍ ട്രഷറര്‍ സ്ഥാനത്തേക്കും മത്സരിക്കുന്നു. ജോയിൻ സെക്രട്ടറി സ്ഥാനത്തേക്ക് അൻസിബ ഹസൻ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഈ സ്ഥാനത്തേക്ക് നേരത്തെ 13 പേർ പത്രിക സമർപ്പിച്ചിരുന്നു. എന്നാല്‍ അന്‍സിബ ഒഴികെ മറ്റ് 12 പേരും പത്രിക പിന്‍വലിക്കുകയായിരുന്നു.

11 അംഗ എക്സിക്യൂട്ടീവ് കമ്മറ്റിയിലേക്ക് 13 പേരാണ് മത്സരിക്കുന്നത്. ഇതില്‍ 4 സീറ്റ് വനിതാ സംവരണമാണ്. 7 ജനറൽ സീറ്റുകളും. കൈലാഷ്, സിജോയ് വർഗീസ്, റോണി ഡേവിഡ്, ടിനി ടോം, സന്തോഷ്‌ കീഴറ്റൂർ, വിനു മോഹൻ, നന്ദു പൊതുവാൾ, ജോയ് മാത്യു, നീന കുറുപ്പ്, സജിത ബേട്ടി, സരയൂ മോഹൻ, ആശ അരവിന്ദ്, അഞ്ജലി നായർ എന്നിവരാണ് എക്സിക്യൂട്ടീവ് കമ്മറ്റിയിലേക്ക് മത്സരിക്കുന്നത്.

ശ്വേതാ മേനോന് എതിരായ പരാതിയില്‍ പങ്കുണ്ടെന്ന് തെളിഞ്ഞാല്‍ താൻ അഭിനയം നിര്‍ത്തുമെന്ന് ബാബുരാജ്

0
Spread the love

 ‘അമ്മ’ സംഘടനയിലെ പുതിയ ഭരണസമിതി ആദ്യ അജന്‍ഡയായി ശ്വേതമേനോന് എതിരായ കേസ് അനേഷിക്കണമെന്ന് നടന്‍ ബാബുരാജ്. കേസില്‍ തനിക്ക് പങ്കുണ്ടെന്ന് തെളിഞ്ഞാല്‍ അഭിനയം നിര്‍ത്തുമെന്നും ബാബുരാജ് പറഞ്ഞു. കൊച്ചിയില്‍ നടക്കുന്ന ‘അമ്മ’ തിരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം പ്രതികരിക്കുകയായിരുന്നു ബാബുരാജ്.

ശ്വേത മേനോന്‍ എന്റെ അടുത്ത സുഹൃത്താണ്. സംഘടനയിലെ പുതിയ ഭരണസമിതി ആദ്യ അജന്‍ഡയായി ശ്വേതമേനോന് എതിരായ കേസ് അനേഷിക്കണം. ആരാണ് അത്തരമൊരു പരാതിക്ക് പിന്നിലെന്ന് കണ്ടെത്തണം. പരാതിക്ക് പിന്നില്‍ തനിക്ക് എന്തെങ്കിലും പങ്കുണ്ട് എന്ന് തെളിഞ്ഞാല്‍ താന്‍ അഭിനയം നിര്‍ത്തുമെന്നും ബാബുരാജ് പറഞ്ഞു.

തനിക്കെതിരെ ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ മത്സരിക്കുന്നത് ശരിയല്ല എന്ന് തോന്നിയതുകൊണ്ടാണ് പത്രിക പിന്‍വലിച്ചത്. ‘അമ്മ’ സംഘടനയുടെ തലപ്പത്തേക്ക് വനിതകള്‍ വരണമെന്ന് തന്നെയാണ് തന്റെയും ആഗ്രഹമെന്നും ബാബുരാജ് കൂട്ടിച്ചേര്‍ത്തു.

സംഘടനക്ക് അകത്തുള്ള പ്രശ്‌നങ്ങളെക്കുറിച്ച് സംഘടനയ്ക്ക് അകത്താണ് പറയേണ്ടത്. പറയേണ്ട കാര്യങ്ങള്‍ ‘അമ്മ’ ജനറല്‍ബോഡിയില്‍ പറയും. തനിക്കെതിരായ ആരോപണങ്ങളില്‍ ഒന്നും പറയാനില്ലാത്തത് കൊണ്ടല്ല നിശബ്ദമായി നിന്നത്. എന്നെക്കുറിച്ച് പറഞ്ഞാല്‍ പലതും വിശ്വസിക്കും. അതാണ് പലരും പറഞ്ഞു പരത്തിയത്. ‘അമ്മ’യ്‌ക്കൊപ്പം എപ്പോഴും ഉണ്ടാകും. ‘അമ്മ’ തുടങ്ങിവച്ച നല്ല പ്രവര്‍ത്തികള്‍ ഇനിയും തുടരുമെന്നും നടന്‍ പറഞ്ഞു.

‘ആരു ജയിച്ചാലും അവര്‍ക്കൊപ്പം ആണ്. അഡ്‌ഹോക്ക് കമ്മിറ്റിയുമായി മുന്നോട്ടു പോയപ്പോള്‍ ഒരു ആരോപണവും ഉണ്ടായിരുന്നില്ല. ഇതിനുശേഷമാണ് ആരോപണങ്ങള്‍ ഉയര്‍ന്നത്. തിരഞ്ഞെടുപ്പിലൂടെ ‘അമ്മ’യില്‍ ജനാധിപത്യം കൂടുതലായി എന്നും ബാബുരാജ് അഭിപ്രായപ്പെട്ടു.

പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ തിരഞ്ഞെടുപ്പിലെ പരാജയം വിജയത്തോളം പോന്നതെന്ന് സാന്ദ്ര തോമസ്

0
Spread the love

ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടെങ്കിലും തന്റെ പോരാട്ടം തുടരുമെന്ന് സാന്ദ്ര തോമസ്. പരാജയപ്പെട്ടെങ്കിലും തനിക്ക് മികച്ച വോട്ടുകൾ നേടാൻ കഴിഞ്ഞുവെന്നും, വിരുദ്ധ ചേരിക്ക് വിജയമൊരുക്കിയതിൽ പ്രധാന പങ്കുവഹിച്ചത് പാനൽ വോട്ടുകളാണെന്നും സാന്ദ്ര കൂട്ടിച്ചേർത്തു. കൂടാതെ ഫിലിം ചേംബർ ഭരണ സമിതിയിലെ വൈസ് പ്രസിഡന്റ്, ട്രഷറർ സ്ഥാനങ്ങളിലേക്ക് താൻ മത്സരിക്കുമെന്നും സാന്ദ്ര തോമസ് കൂട്ടിച്ചേർത്തു.

“പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ തിരഞ്ഞെടുപ്പിലെ പരാജയം വിജയത്തോളം പോന്നതാണ്. മികച്ച വോട്ടുകൾ നേടാൻ കഴിഞ്ഞിട്ടുണ്ട്. ബാനറുകളുടെ എണ്ണം കൂടിയത് കൊണ്ട് ഒരു നിർമ്മാതാവിന് 5 – 6 വോട്ടുകൾ വരെ ചെയ്യാൻ കഴിഞ്ഞു, എന്നാൽ എനിക്ക് ലഭിച്ച വോട്ടുകളെല്ലാം വ്യക്തിഗത വോട്ടുകളായിരുന്നു.” സാന്ദ്ര തോമസ് പറഞ്ഞു. അതേസമയം മലയാളത്തിലെ താരസംഘടനയായ ‘അമ്മ’യുടെ തിരഞ്ഞെടുപ്പിനെ കുറിച്ചതും സാന്ദ്ര തോമസ് പ്രതികരിക്കുകയുണ്ടായി. സംഘടനയുടെ പ്രധാന സ്ഥാനങ്ങളിലേക്ക് സ്ത്രീകൾ വരണമെന്നാണ് ആഗ്രഹമെന്നും, എന്നാൽ പുരുഷന്മാരുടെ ശബ്ദമാവാൻ വേണ്ടിയാവരുത് അവരുടെ വിജയമെന്നും പറഞ്ഞ സാന്ദ്ര തോമസ്, പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ എക്സിക്യൂട്ടീവ് അംഗമായ ഷേർഗ സന്ദീപ് അത്തരത്തിലുള്ള ഒരാളാണെന്നും കുറ്റപ്പെടുത്തി.

സാന്ദ്ര തോമസ് തുടങ്ങിവെച്ച ആരോപണങ്ങൾക്ക് പിന്നാലെ വിവാദങ്ങളും അനിശ്ചിതാവസ്ഥയും മറ്റും നിറഞ്ഞതായിരുന്നു ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ തിരഞ്ഞെടുപ്പ്. പ്രസിഡന്‍റ്, ട്രഷറര്‍ സ്ഥാനങ്ങളിലേക്ക് മത്സരിക്കാൻ സാന്ദ്ര തീരുമാനിച്ചെങ്കിലും നാമനിർദ്ദേശ പത്രിക ഭാരവാഹികള്‍ തള്ളുകയായിരുന്നു. എന്നാൽ ഇതിനെതിരെ സാന്ദ്ര കോടതിയെ സമീപിച്ചെങ്കിലും ഹര്‍ജി എറണാകുളം സബ് കോടതി തള്ളിയിരുന്നു. അതുകൊണ്ട് തന്നെ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് സാന്ദ്ര മത്സരിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. പ്രസിഡന്റായി ബി. രാകേഷ്, സെക്രട്ടറിയായി ലിസ്റ്റിൻ സ്റ്റീഫൻ എന്നിവരാണ് വിജയിച്ചത്. സോഫിയ പോള്‍, സന്ദീപ് സേനൻ എന്നിവർ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടപ്പോൾ ആൽവിൻ ആന്‍റണി, എംഎം ഹംസ എന്നിവര്‍ ജോയിന്‍റ് സെക്രട്ടറിമാരായും എൻപി സുബൈർ ട്രഷററായും തിരഞ്ഞെടുക്കപ്പെട്ടു. അതേസമയം മാധ്യമങ്ങളിലൂടെ തന്നെ മോശമായി ചിത്രീകരിച്ചുവെന്നും, കുടുംബത്തെ വരെ വിവാദങ്ങളിലേക്ക് വലിച്ചിഴച്ചുവെന്നും സ്ഥാനമൊഴിഞ്ഞ ഭാരവാഹി ജി. സുരേഷ്‌കുമാർ പറഞ്ഞു.

‘എന്റെ നവാസ് പൂര്‍ണ്ണ ആരോഗ്യവനാണെന്ന് കരുതി; അവനും ശ്രദ്ധക്കുറവ് കാണിച്ചത് അതുകൊണ്ടായിരിക്കണം’; നവാസിന്റെ മരണത്തിൽ നിയാസ്

0
Spread the love

മലയാളികളെ ഏറെ ഞെട്ടിച്ചായിരുന്നു കലാഭവൻ നവാസിന്റെ വിയോഗ വാർത്ത എത്തിയത്. നവാസിന്റെ അപ്രതീക്ഷിത മരണത്തെ തുടർന്ന് വല്ലാത്ത മാനസികാവസ്ഥയിലാണ് ഞങ്ങളുടെ കുടുംബം ഇപ്പോഴും എന്ന് പറയുകയാണ് നവാസിന്റെ സഹോദരനും നടനുമായ നിയാസ് ബക്കർ. വേദനയിൽ കൂടെ നിന്നവർക്ക് നന്ദി പറയുന്നതിനൊപ്പം, നമ്മുടെ ശരീരം അസ്വസ്ഥതയുടെ ഒരു നേരിയ സൂചന കാണിച്ചാൽ അതിന് കാരണം എന്താണ് എന്ന് ഉടനെ അറിയാനുള്ള മനസ് കാണിക്കണം എന്ന് പ്രിയപ്പെട്ടവരോട് ഉപദേശിക്കുകയുമാണ് നിയാസ്. 

നിയാസ് ബക്കറിന്റെ കുറിപ്പിന്റെ പൂര്‍ണ്ണരൂപം:

എല്ലാ പ്രിയപ്പെട്ടവര്‍ക്കും നമസ്‌കാരം. എന്റെ അനുജന്‍ നവാസിന്റെ മരണത്തെ തുടര്‍ന്ന് ഒരു വല്ലാത്ത മാനസികാവസ്ഥ യിലായിരുന്നു ഞങ്ങള്‍ കുടുംബം. ഇപ്പോഴും അതില്‍ നിന്ന് മുക്തി ലഭിച്ചിട്ടില്ലെങ്കിലും മരണമെന്ന സത്യത്തെ നമുക്ക് അംഗീകരിച്ചല്ലേ പറ്റൂ. ഇപ്പോഴെങ്കിലും ഒരു കുറിപ്പെഴുതാന്‍ കഴിയുന്നത് അതുകൊണ്ടാണ്.

മരണം അതിന്റെ സമയവും സന്ദര്‍ഭവും സ്ഥലവും കാലം നിര്‍ണ്ണയിക്കപ്പെട്ട ഒന്നാണ് എന്ന് ഞാന്‍ അടിയുറച്ച് വിശ്വസിക്കുന്നു. ആ വിശ്വാസമാണ് എന്റെ ആശ്വാസവും. അതുകൊണ്ട് തന്നെ അവന്റെ മരണം എന്നേ കുറേക്കൂടി ശക്തനാക്കുകയാണ് ചെയ്തിട്ടുള്ളത്. ഇത്രേ ഉള്ളൂ ജീവിതം എന്ന യാഥാര്‍ഥ്യം ഞാന്‍ കുറേക്കൂടി ആഴത്തിലറിയുന്നു.

എങ്കിലും എന്റെ പ്രിയപ്പെട്ടവരോടായി എനിക്കൊരു കാര്യം പറയാനുള്ളത് നമ്മള്‍ എത്ര ആരോഗ്യവാനാണെങ്കിലും നമ്മുടെ ശരീരത്തില്‍ ആസ്വസ്ഥതയുടെ ഒരു സൂചന കാണിച്ചാല്‍ അതെന്താണെന്ന് അറിഞ്ഞിരിക്കാനുള്ള മനസ്സെങ്കിലും നമ്മള്‍ കാണിക്കണം. അത് നാളെയാകാം എന്ന ചിന്ത നമ്മളിലുണ്ടാകരുത്. എന്റെ നവാസ് പൂര്‍ണ്ണ ആരോഗ്യവനാണ് എന്നാണ് എനിക്കറിവുള്ളത്. അവന്റെ ബോധ്യവും അതുതന്നെയായിരിക്കണം. അവന്റെ കാര്യത്തില്‍ സൂചനകളുണ്ടായിട്ടും അവനല്പം ശ്രദ്ധക്കുറവ് കാണിച്ചത് അതുകൊണ്ടായിരിക്കണം.

മരണം നിയന്താവിന്റെ തീരുമാനമാണെങ്കിലും. ശ്രദ്ധിച്ചാല്‍ രോഗങ്ങളില്‍ നിന്നും അപകടങ്ങളില്‍ നിന്നും രക്ഷപ്പെടാമല്ലോ. കൂടുതലായി ഒന്നും പറയാനില്ല എല്ലാവര്‍ക്കും ആരോഗ്യപൂര്‍ണ്ണമായ ഒരു നല്ല ജീവിതവും നന്മയും ഉണ്ടാകട്ടെ എന്ന് മനസ്സ് നിറഞ്ഞ് പ്രാര്‍ത്ഥിക്കുന്നു.

എന്റെ അനുജന്റെ വേര്‍പാടില്‍ ഞങ്ങളുടെ ദുഃഖത്തില്‍ പങ്കുചേര്‍ന്ന ഞങ്ങളുടെ എല്ലാ പ്രിയപ്പെട്ടവര്‍ക്കും ഞങ്ങളെ ആശ്വസിപ്പിക്കാനെത്തിയ മത രാഷ്ട്രീയ കലാ സാംസ്‌കാരിക രംഗത്തുള്ള ബഹുമാന്യ വ്യക്തിത്വങ്ങള്‍ക്കും നവാസിന്റെ മക്കള്‍ പഠിക്കുന്ന വിദ്യോതയ സ്‌കൂളില്‍ നിന്നും ആലുവ യുസി കോളേജില്‍ നിന്നും മക്കളെയും ഞങ്ങളെയും ആശ്വസിപ്പിക്കാനെത്തിയ കുഞ്ഞുമക്കള്‍ക്കും അദ്ധ്യാപകര്‍ക്കും അന്നേ ദിവസം മയ്യത്ത് കുളിപ്പിക്കുന്നതിനും മറ്റു സഹായങ്ങള്‍ക്കുമായി ഞങ്ങള്‍ക്കൊപ്പം നിന്ന മുഴുവന്‍ സഹോദരങ്ങള്‍ക്കും പള്ളികമ്മറ്റികള്‍ക്കും. ഞങ്ങളുടെ സഹപ്രവര്‍ത്തകര്‍ക്കും കൂട്ടുകാര്‍ക്കും കുടുബംഗങ്ങള്‍ക്കും നാട്ടുകാര്‍ക്കും ദൂരേ പലയിടങ്ങളില്‍നിന്നുമെത്തിയ ഞങ്ങളുടെ എല്ലാ പ്രിയപ്പെട്ടവര്‍ക്കും സര്‍വ്വോപരി അവനുവേണ്ടി പ്രാര്‍ത്ഥിക്കുന്ന ലോകത്തിന്റെ നാനാഭാഗത്തുമുള്ള മുഴുവന്‍ സഹോദരങ്ങള്‍ക്കും എന്റെ നിറഞ്ഞ സ്‌നേഹം.

മറ്റുള്ളവർ വാങ്ങിയത് 200 കോടിമുതൽ താഴോട്ട്; എന്നാൽ ആമിർ ഖാൻ ‘കൂലി’ ചെയ്തത് ഒരു രൂപ പോലും വാങ്ങാതെ, 20 കോടി നിരസിക്കാൻ കാരണമിത്

0
Spread the love

തമിഴ് സിനിമയില്‍ ഈ വര്‍ഷം ഏറ്റവും വലിയ പ്രീ റിലീസ് ഹൈപ്പുമായി എത്തിയ ചിത്രമാണ് കൂലി. ചെയ്തതെല്ലാം വിജയമാക്കിയ സംവിധായകര്‍ ലോകേഷ് കനകരാജിനൊപ്പം രജനികാന്ത് ആദ്യമായി എത്തുന്നു എന്നതായിരുന്നു ചിത്രത്തിന്‍റെ പ്രധാന യുഎസ്‍പി. ഒപ്പം ജയിലര്‍ മാതൃകയില്‍ രജനിക്കൊപ്പം വ്യത്യസ്ത ഇന്‍ഡസ്ട്രികളില്‍ നിന്ന് ഒരു കൂട്ടം താരങ്ങളും. സണ്‍ പിക്ചേഴ്സിന്‍റെ പ്രൊഡക്ഷനും. തമിഴ് സിനിമ ബോക്സ് ഓഫീസില്‍ 1000 കോടി ക്ലബ്ബ് ഓപണ്‍ ചെയ്തേക്കുമെന്ന് പ്രതീക്ഷിക്കപ്പെട്ട ചിത്രം കൂടിയായിരുന്നു. ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് നിലവിൽ ലഭിക്കുന്നത്. ഇപ്പോഴിതാ കൂലിക്കായി ചിത്രത്തിലെ താരങ്ങൾ വാങ്ങിയ പ്രതിഫലത്തെ കുറിച്ചുളള റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ചിത്രത്തിനായി 200 കോടിയാണ് രജനികാന്ത് വാങ്ങുന്നതതെന്നാണ് വിവരം. സിനിമയിൽ അതിഥി വേഷത്തിൽ എത്തുന്ന ആമിർ ഖാന് 20 കോടിയും പ്രതിഫലം ലഭിച്ചുവെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

എന്നാലിപ്പോൾ കൂലിക്കായി ആമിർ ഖാൻ ഒരു രൂപ പോലും പ്രതിഫലം വാങ്ങിയിട്ടില്ലെന്നാണ് താരത്തോട് അടുത്ത വൃത്തങ്ങൾ പറയുന്നത്. ആമിർ 20 കോടി വാങ്ങിയെന്ന റിപ്പോർട്ടുകൾ പാടെ തളളുകയാണ് അവർ. രജനി ചിത്രത്തിൽ കഥ പോലും കേൾക്കാതെയാണ് ആമിർ ഖാൻ അഭിനയിക്കാൻ സമ്മതം മൂളിയതെന്നാണ് വിവരം. കൂലിയിൽ 15 മിനിറ്റോളം വരുന്ന സീനുകൾ മാത്രമാണ് ആമിറിനുളളതെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

രജനീകാന്തിന്റെ വലിയ ആരാധകനാണ് ആമിർ ഖാൻ. അദ്ദേഹത്തോട് സ്നേഹവും ബഹുമാനവുമുണ്ട്. കൂലിയുടെ അണിയറപ്രവർത്തകരോടും അദ്ദേഹത്തിന് അടുപ്പമുണ്ട്. കഥ പൂർണമായി കേൾക്കാതെ തന്നെ ആമിർ ചിത്രത്തിൽ അഭിനയിക്കാൻ സമ്മതം മൂളി. ടീമിനോടുളള അടുപ്പത്തിന്റെ പേരിലാണ് ആ വേഷം അദ്ദേഹം ചെയ്തത്. അതിനായി അദ്ദേഹം പ്രതിഫലമൊന്നും വാങ്ങിയിട്ടില്ല. ആമിർ ഖാനോട് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തു.

ഈ ലക്ഷണങ്ങൾ നിങ്ങൾക്കുണ്ടോ? പരിഹരിക്കാതെ പോകല്ലേ! മുഴികൊഴിച്ചിൽ തുടങ്ങി പേശി വേദന വരെ വന്നേക്കാം..

0
Spread the love

പേശികളുടെ വളര്‍ച്ചയ്ക്കും ശരീരത്തിന് വേണ്ട ഊര്‍ജ്ജത്തിനും രോഗ പ്രതിരോധശേഷിക്കും ആവശ്യമായ ഒന്നാണ് പ്രോട്ടീൻ. ശരീരത്തില്‍ ആവശ്യത്തിന് പ്രോട്ടീൻ ഇല്ലെങ്കില്‍ കാണുന്ന ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. 

പേശി വേദന, പേശികള്‍ ദുര്‍ബലമാവുക

പേശി വേദന, പേശികള്‍ ദുര്‍ബലമാവുക, മസില്‍ കുറവ് എന്നിവയും പ്രോട്ടീന്‍ കുറവു മൂലമുണ്ടാകാം. 

തലമുടി കൊഴിച്ചില്‍, വരണ്ട ചര്‍മ്മം

പ്രോട്ടീനിന്‍റെ കുറവു മൂലം തലമുടി കൊഴിച്ചിലും ഉണ്ടാകാം. അതുപോലെ ചര്‍മ്മം വരണ്ടതാകാനും ചര്‍മ്മത്തിന്‍റെ ദൃഢത നഷ്ടപ്പെടാനും കാരണമായേക്കാം. 

അമിത ക്ഷീണവും തളര്‍ച്ചയും

ശരീരത്തില്‍ പ്രോട്ടീൻ കുറയുമ്പോള്‍ അമിത ക്ഷീണവും തളര്‍ച്ചയും അനുഭവപ്പെടാം. 

നഖത്തിന്‍റെ ആരോഗ്യം മോശമാവുക

പ്രോട്ടീൻ കുറയുമ്പോള്‍ അത് നഖത്തിന്‍റെ ആരോഗ്യത്തെയും മോശമായി ബാധിക്കാം. ഇതുമൂലം നഖങ്ങള്‍ പെട്ടെന്ന് പൊട്ടി പോകാം.

മുറിവുകള്‍ ഉണങ്ങാന്‍ സമയമെടുക്കുക

മുറിവുകള്‍ ഉണങ്ങാന്‍ സമയമെടുക്കുന്നതും പ്രോട്ടീൻ കുറവിന്‍റെ സൂചനയാകാം. 

രോഗ പ്രതിരോധശേഷി കുറയുക

ശരീരത്തില്‍ പ്രോട്ടീന്‍ കുറയുമ്പോള്‍ രോഗ പ്രതിരോധശേഷി ദുര്‍ബലമാകാനും എപ്പോഴും രോഗങ്ങള്‍ വരാനുമുള്ള സാധ്യതയുണ്ട്.

പഞ്ചസാരയോടും ജങ്ക് ഫുഡിനോടും ആസക്തി

പഞ്ചസാരയോടും ജങ്ക് ഫുഡിനോടും ആസക്തി തോന്നുന്നതും പ്രോട്ടീൻ കുറവിന്‍റെ സൂചനയാകാം

ആരും ‘അമ്മ’ വിട്ടുപോയിട്ടില്ല, എല്ലാവരും കൂടെച്ചേര്‍ന്ന് ഏറ്റവും നല്ല ഭരണം കാഴ്ചവെക്കും: മോഹന്‍ലാല്‍

0
Spread the love

അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’ തിരഞ്ഞെടുപ്പില്‍ വോട്ടുചെയ്യാനെത്തി മുന്‍ പ്രസിഡന്റ് മോഹന്‍ലാല്‍. നിര്‍മാതാവും നടനുമായ ആന്റണി പെരുമ്പാവൂരിനൊപ്പമാണ് മോഹന്‍ലാല്‍ വോട്ടുചെയ്യാനെത്തിയത്. തിരഞ്ഞെടുപ്പിലൂടെ അധികാരമേല്‍ക്കുന്ന പുതിയ കമ്മിറ്റി സംഘടനയെ നല്ലരീതിയില്‍ മുന്നോട്ടുകൊണ്ടുപോവുമെന്നാണ് പ്രതീക്ഷയെന്ന് മോഹന്‍ലാല്‍ പ്രതികരിച്ചു.

‘അംഗങ്ങളുടെ അഭിപ്രായമനുസരിച്ച് ഒരു കമ്മിറ്റി വരും. അത് നല്ല രീതിയില്‍ ‘അമ്മ’ എന്ന പ്രസ്ഥാനത്തെ മുന്നോട്ടുകൊണ്ടുപോവും. ആരും ഇതില്‍നിന്ന് വിട്ടൊന്നും പോയിട്ടില്ല. എല്ലാവരും ഇതിലുണ്ട്. എല്ലാവരും കൂടെച്ചേര്‍ന്ന് ഏറ്റവും നല്ല ഭരണം കാഴ്ചവെക്കുമെന്നാണ് വിശ്വാസം’, വോട്ടുചെയ്ത ശേഷം മോഹന്‍ലാല്‍ മാധ്യമങ്ങളോട് പറഞ്ഞു. വോട്ടുചെയ്തു മടങ്ങുന്ന താന്‍ അമ്മയെ കണ്ടശേഷം ഉച്ചയ്ക്കുള്ള വിമാനത്തില്‍ ചെന്നൈയിലേക്ക് പോവുമെന്ന് മോഹന്‍ലാല്‍ അറിയിച്ചു.

സാധാരണ നിലയില്‍നിന്ന് വ്യത്യസ്തമാണ് ഇത്തവണത്തെ ‘അമ്മ’ ഭാരവാഹി തിരഞ്ഞെടുപ്പെന്ന് ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു. ‘പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ തിരഞ്ഞെടുപ്പ് പോലെ എല്ലാവര്‍ക്കും സ്വീകാര്യമായവര്‍ ഇവിടെയും തിരഞ്ഞെടുക്കപ്പെടും. വ്യക്തിപരമായ അഭിപ്രായത്തിന് പ്രസക്തിയില്ല’, ആന്റണി കൂട്ടിച്ചേര്‍ത്തു

ചുംബിച്ചു, മുടിയിൽ തലോടി എന്നൊക്കെയല്ലേ പരാതിക്കാരി അന്ന് പറഞ്ഞത്; അപ്പോള്‍ കള്ളം പൊളിഞ്ഞില്ലേയെന്ന് നടി മിനു മുനീർ

0
Spread the love

ബന്ധുവായ യുവതിയെ സെക്സ് മാഫിയയ്ക്ക് കൈമാറാന്‍ ശ്രമിച്ചുവെന്ന കേസില്‍ നടി മിനു മുനീർ കസ്റ്റഡിയിൽ. സിനിമയിൽ അഭിനയിപ്പിക്കാമെന്ന വ്യാജേനെ യുവതിയെ തമിഴ്നാട്ടില്‍ എത്തിച്ച് സെക്സ് മാഫിയക്ക് കൈമാറാൻ ശ്രമിച്ചുവെന്നാണ് പരാതി. ഇപ്പോഴിതാ തെളിവെടുപ്പിന് കൊണ്ടുപോയപ്പോള്‍ നേരത്തെ പുറത്ത് പറഞ്ഞതില്‍നിന്ന് കടകവിരുദ്ധമായ കാര്യങ്ങളാണ് പോലീസിനോട് പറഞ്ഞതെന്നും കേസിന്റെ നിജസ്ഥിതി അന്വേഷിച്ച് മുഖ്യമന്ത്രിക്ക് കത്തെഴുതിയപ്പോള്‍ പോലീസ് ധൃതിയില്‍ നടപടിയെടുക്കുകയായിരുന്നുവെന്നും മിനു മുനീര്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു

മിനു മുനീറിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം:


ഇതാണ് സത്യം കഴിഞ്ഞ. വര്‍ഷം എന്റെ മേല്‍ ആരോപിച്ച പോക്‌സോ കേസ് എന്തായി എന്നും അതിന്റെ സ്റ്റാറ്റസ് എന്തായി എന്നും ഞാന്‍ ചീഫ് മിനിസ്റ്റര്‍ക്കു മെയില്‍ അയച്ചപ്പോള്‍ പെട്ടന്ന് ആക്ഷന്‍ എടുത്തു. തമിഴ്‌നാട് പോലീസ് ഞങ്ങള്‍ രണ്ടുപേരെയും വിളിപ്പിച്ചു. ആ സ്ത്രീയെ തെളിവെടുപ്പിന് ചെന്നൈ പോലീസ് ഇപ്പോള്‍ കൊണ്ടുപോയി. ചെന്നൈ പോലീസ് തലങ്ങനെയും വിലങ്ങനെയും ചോദ്യം ചെയ്തപ്പോള്‍ ആളു കള്ളം പറഞ്ഞു കൈകള്‍ വിറയ്ക്കാന്‍ തുടങ്ങി. ഇതുകണ്ടു എസ്എച്ചഒ ചിരിച്ചോണ്ട് ചോദിച്ചു എന്താ വിറയ്ക്കുന്നതെന്നു. പുറത്തുകൊണ്ട് പോയി ഹോട്ടല്‍ കാണിക്കാന്‍ പറഞ്ഞപ്പോള്‍ പാവത്തിന് ഹോട്ടല്‍ അറിയില്ല. 16 വയസ്സുള്ള കൊച്ചുകുട്ടി. ഹോട്ടലില്‍ എന്താണ് നടന്നതെന്നു ചെയ്തു കാണിക്കാന്‍ പറഞ്ഞപ്പോള്‍ ആ സ്ത്രീ കാണിച്ചത് ഒരാള്‍ വന്നു ഷെയ്ക്ക് ഹാന്‍ഡ് കൊടുത്തു പിന്നെ തോളില്‍ കൈവച്ചു. അങ്ങനാണോ ഒരു വര്‍ഷം മുന്‍പ് നായിക മീഡിയയോട് പറഞ്ഞത്. ചുംബിച്ചു എന്നും മുടിയില്‍ തലോടി എന്നൊക്കെ അല്ലേ. അപ്പോള്‍ കള്ളം പൊളിഞ്ഞില്ലേ. സത്യം വെളിച്ചത്തു വരണം. ഞങ്ങള്‍ രണ്ടുപേരും ഇപ്പോള്‍ ചെന്നൈയില്‍ ഉണ്ട്. ആദ്യമായാണ് ചെന്നൈ പോലീസ് ഈ കേസിന്റെ കാര്യത്തില്‍ ഒരു വര്‍ഷം കഴിഞ്ഞു എന്‍ക്വയറിക്കു വിളിക്കുന്നത്. ചെന്നൈ പോലീസ് മുവാറ്റുപുഴ എസ്എച്ചഒയോട് ചോദിച്ചു. ഞാന്‍ പല തവണ ഫോണ്‍ വിളിച്ചിട്ട് സര്‍ ഒരു തവണ പോലും എന്റെ ഫോണ്‍ റെസ്‌പോണ്ട് ചെയ്തിട്ടില്ല. ഇപ്പോള്‍ വിക്ടിം വിളിച്ചപ്പോള്‍ ഒറ്റ റിങ്ങില്‍ ഫോണ്‍ എടുക്കുകയും എന്തായി എന്തായി എന്ന് എത്ര ആങ്‌സൈറ്റിയില്‍ ചോദിക്കുന്നു. ഇന്‍വെസ്റ്റിഗഷന്‍ നടത്താതെ എന്തിനാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതെന്നും ചെന്നൈ പോലീസ് ചോദിക്കുന്നത് കേട്ടു. ഒക്വറന്‍സ് നടന്നത് ചെന്നൈയില്‍ അപ്പോള്‍ ചെന്നൈയില്‍ അന്വേഷണം നടത്തണ്ടത് ചെന്നൈ പോലീസല്ലേ. കഴിഞ്ഞ വര്‍ഷം മുവാറ്റുപുഴ എസ്എച്ചഒ വിക്ടിമിനേയും കൊണ്ടു അന്വേഷണം നടത്താന്‍ ചെന്നൈയില്‍ പോയി കേസ് എടുത്ത ഉടനെ കഴിഞ്ഞ വര്‍ഷം. ഈ അനാവശ്യ ചെലവ് സ്റ്റേറ്റ് അല്ലേ വഹിക്കേണ്ടത്.

നടൻ ബിജുക്കുട്ടന് വാഹനാപകടത്തിൽ പരിക്ക്

0
Spread the love

നടന്‍ ബിജുക്കുട്ടന് വാഹനാപകടത്തില്‍ പരിക്ക്. പാലക്കാട് കണ്ണാടി വടക്കുമുറിയിൽ വച്ചാണ് അപകടം. പാലക്കാട് നിന്ന് തൃശ്ശൂർ ഭാഗത്തേക്ക് പോകുന്നതിനിടെയാണ് അപകടം ഉണ്ടായത്. അപകടത്തില്‍ നടന്‍റെ കൈവിരലിനാണ് പരിക്കേറ്റത്.

‘എന്താ അങ്ങനൊരു ടോക്ക്, തുടങ്ങിയതല്ലേ ഉള്ളൂ’; പുതിയ ചിത്രത്തിനെതിരെ വന്ന നെഗറ്റീവ് കമന്റിന് കിടിലൻ മറുപടിയുമായി പെപ്പെ

0
Spread the love

ക്യൂബ്സ് എന്‍റർടൈൻമെന്‍റിന്റെ ബാനറിൽ ‘മാർക്കോ’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ആന്‍റണി വർഗീസ് പെപ്പെയെ നായകനാക്കി ഷരീഫ് മുഹമ്മദ് നിർമ്മിക്കുന്ന, നവാഗതനായ പോള്‍ ജോര്‍ജ്ജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ‘കാട്ടാളൻ’ സിനിമയുടെ അണിയറപ്രവർത്തനങ്ങൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.

അതിനിടയിൽ സിനിമയിൽ സംഗീതമൊരുക്കുന്ന ‘കാന്താര’യുടെ സംഗീത സംവിധായകൻ അജനീഷ് ലോക്നാഥിന്‍റെ സിനിമകൾ ചേർത്തുവെച്ചൊരു വീഡിയോ കഴിഞ്ഞ ദിവസം ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സ് പുറത്തുവിട്ടിരുന്നു. വീഡിയോയ്ക്ക് താഴെ നെഗറ്റീവ് കമന്‍റടിച്ചുകൊണ്ടെത്തിയ ഒരാൾക്ക് തക്ക മറുപടി നൽകിയിരിക്കുകയാണ് ഇപ്പോള്‍ പെപ്പെ.

വീഡിയോയ്ക്ക് താഴെ വന്ന നെഗറ്റീവ് കമന്‍റ് ‘എന്തുണ്ടായിട്ടും എന്താ കാര്യം പെപ്പെയെല്ലെ നായകൻ’ എന്നായിരുന്നു. ”അളിയാ…എന്താ അങ്ങനൊരു ടോക്ക്, തുടങ്ങിയതല്ലേ ഉള്ളു….. എല്ലാം സെറ്റാവും” എന്നാണ് കമന്‍റിന് പെപ്പെ നൽകിയ ഉശിരൻ മറുപടി. പെപ്പെയ്ക്ക് പിന്തുണയുമായി നിരവധി കമന്‍റുകളും വീഡിയോയ്ക്ക് താഴെ വരുന്നുണ്ട്. ‘നിങ്ങടെ ഇടി ഉണ്ടേൽ നുമ്മ കാണാൻ കേറും’ എന്നാണ് ഒരു ആരാധകൻ പെപ്പെയ്ക്ക് പിന്തുണ അറിയിച്ചുകൊണ്ട് ഇട്ടിരിക്കുന്ന കമന്‍റ്.

ആന്‍റണി വർഗീസ് പെപ്പെ നായകനായെത്തുന്ന ചിത്രത്തിൽ നായികയായെത്തുന്നത് രജിഷ വിജയനാണ്. മലയാളത്തിൽ നിന്നുള്ളവരും പാൻ ഇന്ത്യൻ താരങ്ങളും അടക്കം വലിയൊരു താരനിരയാണ് ചിത്രത്തിൽ ഒരുമിക്കുന്നത്. പാൻ ഇന്ത്യൻ താരങ്ങളായ സുനിൽ, കബീർ ദുഹാൻ സിങ് എന്നിവരേയും ജഗദീഷ്, സിദ്ധിഖ്, ആൻസൺ പോള്‍, രാജ് തിരൺദാസു, ഷോൺ ജോയ് തുടങ്ങിയ ശ്രദ്ധേയ താരങ്ങളേയും റാപ്പർ ബേബി ജീനിനേയും ഹനാൻ ഷായേയും കിൽ താരം പാർത്ഥ് തീവാരിയേയും ചിത്രത്തിലേക്ക് സ്വാഗതം ചെയ്തുകൊണ്ട് അടുത്തിടെ പോസ്റ്ററുകള്‍ എത്തിയിരുന്നത് വലിയ ശ്രദ്ധ നേടിയിരുന്നു.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts