Home Blog Page 68

എല്ലാ മേഖലകളിലും തെരച്ചിൽ; 1,300-ലധികം രക്ഷാപ്രവർത്തകരും 1,700-ലധികം വോളന്റിയർമാരും സജീവമായി സ്ഥലത്തുണ്ട്: വയനാട് കളക്ടർ

0
Spread the love

ദുരന്ത മേഖലയിൽ സൈന്യത്തിന്റെ നേതൃത്വത്തിൽ വിപുലമായ രക്ഷാപ്രവർത്തനമാണ് നടക്കുന്നതെന്ന് വയനാട് ജില്ലാ കളക്ടർ മേഘശ്രീ. എൻഡിആർഎഫ്, ഫയർഫോഴ്സ് സംഘങ്ങൾ ഓരോ ഭാ​ഗങ്ങളിലായി തെരച്ചിൽ നടത്തിവരികയാണെന്നും എല്ലാ മേഖലകളിലും തെരച്ചിൽ നടത്തുന്നുണ്ടെന്നും കളക്ടർ പറഞ്ഞു. ചൂരൽമല സന്ദർശിച്ച ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു കളക്ടർ.

നാട്ടുകാർ നൽകുന്ന വിവരത്തിന്റെ അടിസ്ഥാനത്തിലും പരിശോധന നടക്കുന്നുണ്ട്. വീടുകൾ, സ്കൂളുകൾ ഉള്ളയിടത്തൊക്കെ തെരച്ചിൽ നടത്തുകയാണ്. കൃത്യമായ തെരച്ചിൽ ഓപ്പറേഷനാണ് സജ്ജീകരിച്ചിട്ടുള്ളത്. സന്നദ്ധ സംഘടനകളുടെ 40 ടീമുകളാണ് സ്ഥലത്തുള്ളത്. 1,300-ലധികം രക്ഷാപ്രവർത്തകരും 1,700-ലധികം വോളന്റിയർമാരും സജീവമായി പ്രവർത്തിക്കുന്നു.

എല്ലാ സന്നദ്ധ സംഘടനകൾക്കും കൃത്യമായ നിർദേശങ്ങൾ നൽകുന്നുണ്ട്. അവർക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഏർപ്പെടുത്തുന്നുണ്ട്. അവരുടെ സുരക്ഷിതത്വവും പ്രധാനമാണ്. ‌‌രക്ഷാപ്രവർത്തനത്തിന് പോയവരെല്ലാം തിരിച്ചുവരുന്നുണ്ടോ എന്നറിയാനാണ് കൃത്യമായ ഒരു രജിസ്ട്രേഷൻ നടപടി ഏർപ്പെടുത്തിയിരിക്കുന്നതെന്നും കളക്ടർ പറഞ്ഞു.

ശസ്ത്രക്രിയക്കിടെ മുറിവിൽ കയ്യുറ കൂട്ടിത്തുന്നിയെന്ന് പരാതി; എന്നാൽ കാര്യങ്ങൾ അങ്ങനെയല്ലെന്ന് ആശുപത്രി അധികൃതർ

0
Spread the love

മുതുകിലെ ശസ്ത്രക്രിയയ്ക്കിടെ കയ്യുറ ശരീരത്തിൽ തുന്നിചേർത്തതായുള്ള പരാതിയിൽ വിശദീകരണവുമായി ആശുപത്രി അധികൃതർ. നെടുമങ്ങാട് സ്വദേശിയായ ഷിനുവാണ് തിരുവനന്തപുരം ജനറൽ ആശുപത്രിക്ക് എതിരെ ഗുരുതര ആരോപണവുമായി നേരത്തെ രംഗത്തെത്തിയിരുന്നത്.

മുതുകിലെ പഴുപ്പ് നീക്കാൻ വേണ്ടിയായിരുന്നു ഷിനു ആശുപത്രിയിൽ എത്തിയത്. ശനിയാഴ്ച രാവിലെ എട്ട് മണിയോടെയായിരുന്നു ശസ്ത്രക്രിയ. എന്നാൽ ശസ്ത്രക്രിയയ്ക്ക് ശേഷവും ഷിനുവിന് കടുത്ത വേദന ഉണ്ടാവുകയായിരുന്നു. ഈ ഘട്ടത്തിൽ ശസ്ത്രക്രിയയിൽ പിഴവ് സംഭവിച്ചോയെന്ന് സംശയം തോന്നിയിരുന്നതായ് ഷിനു പറയുന്നു. പിന്നീട് ആശുപത്രിയിൽ നിന്നും മടങ്ങി. എന്നാൽ രണ്ട് ദിവസം കഴിഞ്ഞിട്ടും വേദനയും നീരും മാറാതെ വന്നതോടെ ഭാര്യ കെട്ട് അഴിച്ച് നോക്കുകയായിരുന്നു. അപ്പോഴാണ് മുറിവിൽ കൈയ്യുറയും തുന്നിച്ചേർന്ന് കിടക്കുന്നത് കണ്ടതെന്നും നേരത്തെ ഷിനു വ്യക്തമാക്കിയിരുന്നു.

എന്നാൽ ഇത് ശസ്ത്രക്രിയ പിഴവല്ലെന്നും പഴുപ്പും രക്തവും കളയാനുള്ള ഗ്ലൗ ഡ്രെയ്ൻ സിസ്റ്റം ആണെന്നും ആശുപത്രി അധികൃതർ പറയുന്നു. അത് ഇളക്കി കളയണം എന്ന് രോഗിയോട് നിർദേശിച്ചിരുന്നതായും ആശുപത്രി അധികൃതർ വ്യക്തമാക്കി.

മഹാദുരന്തം കടന്നുപോയിട്ട് ഇന്ന് എട്ടാം ദിനം; നേരത്തെ പരിശോധന നടത്താനാകാത്ത മേഖയിൽ ദൗത്യസംഘം

0
Spread the love

കൽപറ്റ: ചൂരല്‍മലയേയും മുണ്ടക്കൈയേയും പിടിച്ചുകുലുക്കിയ ഉരുള്‍പൊട്ടലുണ്ടായിട്ട് ഇന്ന് എട്ടുദിവസം. കേരളം കണ്ട എക്കാലത്തെയും വലിയ ദുരന്തത്തില്‍ ഓരോ ദിവസവും ഉയരുന്ന മരണസഖ്യയില്‍ വിറങ്ങലിച്ച് നില്‍ക്കുകയാണ് നാടാകെ. ഒരാഴ്ച പിന്നിടുമ്പോഴും തെരച്ചില്‍ തുടരുകയാണ്. ഇന്ന് സൂചിപ്പാറയിലെ സൺറൈസ് വാലി മേഖലയിൽ തെരച്ചില്‍ നടത്തും. നേരത്തെ പരിശോധന നടത്താനാകാത്ത മേഖലയാണിത്. വ്യോമസേന ഹെലികോപ്റ്റർ വഴിയാകും ദൗത്യസംഘത്തെ മേഖലയിലെത്തിക്കുക.

അതേസമയം ഉരുൾപൊട്ടലില്‍ മരിച്ച തിരിച്ചറിയാത്തവരുടെ മൃതദേഹം പുത്തുമലയിൽ ഇന്നലെ കൂട്ടമായി സംസ്കരിച്ചു. 29 മൃതദേഹവും 154 ശരീരഭാഗങ്ങളുമാണ് ഒരുമിച്ച് സംസ്കരിച്ചത്. മൃതദേഹം ബന്ധുക്കൾക്ക് പിന്നീട് തിരിച്ചറിയാനുള്ള അടയാളങ്ങളോടെ സർവ്വമത പ്രാർത്ഥനയ്ക്ക് ശേഷമാണ് സംസ്കാരം നടത്തിയത്. വൈകിട്ട് 4 മണിയോടെ തുടങ്ങിയ ചടങ്ങുകൾ രാത്രിയോടെയാണ് പൂര്‍ത്തിയായത്.

ദുരിതാശ്വാസ നിധിയെ കുറിച്ച് ഉയരുന്ന ചോദ്യങ്ങളിൽ കൃത്യമായ മറുപടി കൊടുക്കാൻ സർക്കാർ ബാധ്യസ്ഥരാണ്; വിമ‍ർശിക്കാത്തത് കോൺഗ്രസിൻ്റെ മൂല്യം: കെ സുധാകരൻ

0
Spread the love

തിരുവനന്തപുരം: ദുരന്തമുഖത്ത് രാഷ്ട്രീയം പറയാൻ തങ്ങളില്ലെന്നും എന്നാൽ സർക്കാരിന്റെ വീഴ്ചകൾ ഓരോ ദിവസവും നാട്ടുകാർ ചൂണ്ടിക്കാണിക്കുമ്പോഴും അതൊരു വിഷയമായി ഈ സമയത്ത് ഉയർത്താത്തത് കോൺഗ്രസ് പ്രസ്ഥാനം പുലർത്തുന്ന ഉന്നതമായ രാഷ്ട്രീയ മൂല്യങ്ങൾ കൊണ്ടാണെന്നും ഓർമിപ്പിച്ച് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. പ്രളയ സമയത്ത് ലോകം മുഴുവനും ഉള്ള മലയാളികൾ ഉദാരമായി നാടിനുവേണ്ടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകിയ സഹായത്തെക്കുറിച്ച് ഇപ്പോൾ ഉയർന്നുവരുന്ന ചോദ്യങ്ങളിൽ കൃത്യമായ മറുപടി കൊടുക്കാൻ സർക്കാർ ബാധ്യസ്ഥരാണെന്നും ജനങ്ങളിൽ നിന്നും പിരിക്കുന്ന ഫണ്ടിന്റെ ഉത്തരവാദിത്വം മുഖ്യമന്ത്രി ഉറപ്പുനൽക്കണമെന്നും സുധാകരൻ ഫേസ്ബുക്കിൽ കുറിച്ചു.

പോസ്റ്റിൻ്റെ പൂർണരൂപം

ആരും ഓർക്കാനോ കാണാനോ ഇഷ്ടപെടാത്ത കാഴ്ചകളാണ് വയനാടിന് ചുറ്റും. പക്ഷെ അതിനിടയിലും ഒത്തിരിയൊത്തിരി നല്ല ‘മനുഷ്യരെ’ നമ്മൾ കണ്ടു. ലോകമെങ്ങുമുള്ള മനുഷ്യരുടെ പ്രാർഥനകൾ, പല രീതികളിൽ അവർ നീട്ടുന്ന ‘സ്നേഹത്തിന്റെ ഹസ്തങ്ങൾ’. എക്കാലത്തും നന്ദിയോടെ കേരളം നിങ്ങളെ ഓർക്കും.

100 വീടുകൾ രാഹുൽ ഗാന്ധി‌യുടെ നേതൃത്വത്തിൽ കോൺഗ്രസ് നിർമിച്ചു നൽകും. ഞങ്ങളുടെ വാക്കാണ്…
ഈ പാർട്ടിയിലെ നേതാക്കളും എന്റെ പ്രിയപ്പെട്ട പ്രവർത്തകരും അതിലേക്കായി അകമഴിഞ്ഞ് സംഭാവന നൽകണമെന്ന് എല്ലാവരോടുമായി അഭ്യർത്ഥിക്കുന്നു. നിങ്ങളത് ചെയ്യുമെന്ന് എനിക്കുറപ്പുണ്ട്. മുൻപ് പ്രളയം നടന്നപ്പോൾ പാർട്ടി പ്രഖ്യാപിച്ച 1000 വീടുകൾ, വലിയ ഹൃദയമുള്ള ഒരുപാട് പ്രവർത്തകരുടെ അധ്വാനം കൊണ്ട് മാത്രമാണ് നമുക്ക് പൂർത്തീകരിക്കാൻ കഴിഞ്ഞത്. അത് ഇക്കുറിയും നമ്മൾ ആവർത്തിക്കും.

ദുരന്തമുഖത്ത് രാഷ്ട്രീയം പറയാൻ ഞങ്ങളില്ല. നരഭോജി പാർട്ടിയുടെ സർട്ടിഫിക്കറ്റും ഞങ്ങൾക്ക് വേണ്ട. സർക്കാരിന്റെ വീഴ്ചകൾ ഓരോ ദിവസവും നാട്ടുകാർ ചൂണ്ടിക്കാണിക്കുമ്പോഴും അതൊരു വിഷയമായി ഞങ്ങൾ ഉയർത്താത്തത് കോൺഗ്രസ് പ്രസ്ഥാനം പുലർത്തുന്ന ഉന്നതമായ രാഷ്ട്രീയമൂല്യങ്ങൾ കൊണ്ടാണ്. എന്നാൽ കർണാടകയിലെ ഷിരൂരിൽ നടന്ന സംഭവത്തിൽ, ഇവിടുത്തെ ചില അധമ മാധ്യമ പ്രവർത്തകരെ കൂട്ടുപിടിച്ചു സിപിഎം നടത്തിയ ഏറ്റവും മ്ലേച്ഛമായ നുണ പ്രചാരണങ്ങൾ ഇന്ത്യ രാജ്യം മുഴുവൻ കണ്ടതാണ്. ഇന്നാട്ടിലെയും അയൽ സംസ്ഥാനത്തെയും മനുഷ്യരെ മുഴുവൻ, വെറുപ്പിന്റെ നാറുന്ന സിപിഎം രാഷ്ട്രീയം കൊണ്ട് ഭിന്നിപ്പിക്കാൻ ശ്രമിച്ചത് നാട് മറക്കില്ല.100 വീടുകൾ നിർമ്മിച്ചു നൽകുമെന്ന് കർണ്ണാടക സർക്കാർ അറിയിച്ചിട്ടുണ്ട്. വയനാടിനെയും മലയാളികളെയും നെഞ്ചോട് ചേർത്ത കർണാടക സർക്കാരിന് ഹൃദയത്തിന്റെ ഭാഷയിൽ നന്ദി അറിയിക്കുന്നു.

പ്രളയ സമയത്ത്, ലോകം മുഴുവനുള്ള മലയാളികൾ ഉദാരമായി നാടിന് വേണ്ടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയ പ്രളയ സഹായത്തെ കുറിച്ച് ഇപ്പോൾ ഉയർന്നു വരുന്ന ചോദ്യങ്ങളിൽ കൃത്യമായ മറുപടി കൊടുക്കാൻ സർക്കാർ ബാധ്യസ്ഥരാണ്. അതിന് പകരം, സൈബറിടത്ത് മാലിന്യങ്ങൾ മാത്രം പരത്തി ജീവിക്കുന്ന ആ കൃമികീടങ്ങളെ ഉപയോഗിച്ച് ജനങ്ങളെ വീണ്ടും പ്രകോപിപ്പിക്കുകയല്ല വേണ്ടത്. താനോ കേരളമൊട്ടാകെയുള്ള തന്റെ സഖാക്കളോ ജനങ്ങളിൽ നിന്ന് പിരിക്കുന്ന ഫണ്ടിൽ ഇനിയും കയ്യിട്ട് വരില്ലെന്ന് ജനങ്ങൾക്ക് ഉറപ്പ് കൊടുക്കേണ്ടത് മുഖ്യമന്ത്രി വിജയൻ തന്നെയാണ്.

ഭരണകൂടത്തിനെയും ഭരണകൂടത്തിന്റെ ചെയ്തികളെ പറ്റിയും വലിയ വിമർശങ്ങൾ ജനങ്ങളെപ്പോലെ ഞങ്ങൾക്കുമുണ്ട്. പക്ഷേ ആ വിമർശനങ്ങൾ ദുരിതബാധിതർക്ക് സഹായം എത്തിക്കുന്നതിനെതിരെയുള്ള പ്രചാരണമാക്കാൻ മാധ്യമങ്ങൾ ഈ അവസരത്തിൽ ഉപയോഗിക്കരുതെന്ന് അഭ്യർത്ഥിക്കുന്നു.

ദുരന്ത ഭൂമിയിലേക്ക് ആദ്യ ദിവസങ്ങളിൽ ഭക്ഷണവും വസ്ത്രങ്ങളും ഒക്കെ എത്തിച്ചവരുടെ രാഷ്ട്രീയം നോക്കിയിട്ട് ഇനിമുതൽ അത് വേണ്ട എന്ന് സർക്കാർ പ്രഖ്യാപിച്ചത് ദുരിതബാധിതരോട് കാണിക്കുന്ന അങ്ങേയറ്റത്തെ ക്രൂരതയാണ് . ഈ സമയത്തും വരാൻ പോകുന്ന തെരഞ്ഞെടുപ്പുകളിലെ രാഷ്ട്രീയ ലാഭത്തെ പറ്റിയാണ് സിപിഎമ്മും വിജയനും ചിന്തിച്ചത്. ദുരന്തമുഖത്ത് കൊടിയുടെ നിറം നോക്കി പ്രവർത്തിക്കുന്നത് അവസാനിപ്പിക്കണമെന്ന് കെപിസിസി കേരള മുഖ്യമന്ത്രിയോടും സിപിഎമ്മിനോടും ആവശ്യപ്പെടുന്നു.

ദുരന്ത വാർത്ത അറിഞ്ഞ നിമിഷം മുതൽ വയനാട്ടിൽ രാപ്പകൽ അധ്വാനിക്കുന്ന ഐക്യ ജനാധിപത്യ മുന്നണിയുടെ പ്രവർത്തകരെയും നേതാക്കളെയും ഒരിക്കൽ കൂടി അഭിവാദ്യം ചെയ്യുന്നു. നമ്മൾ ഒറ്റക്കെട്ടായി തന്നെ ജനങ്ങൾക്ക് കൊടുത്ത വാക്ക് പാലിക്കും.

‘ഉരുളുപൊട്ടി വീണിടം ഉയിരുപോലെ കാത്തിടാം…’വയനാടിന് പാട്ടിൻ്റെ സാന്ത്വനം

0
Spread the love

തിരുവനന്തപുരം : ഉരുൾപൊട്ടലിൽ സർവ്വതും നഷ്ടപ്പെട്ട വയനാടിൻ്റെ അതിജീവനത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പാട്ടും.

‘ചുരം നടന്ന് വന്നിടാം

കരൾ പകുത്തു തന്നിടാം..

ഉള്ളുപൊട്ടിയെങ്കിലും ഉലകമുണ്ട് കൂട്ടിനായ്…’

എന്ന് തുടങ്ങുന്ന പാട്ട് പുറത്തിറക്കി. സംസ്ഥാന സർക്കാരിൻ്റെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ഊർജ്ജം പകരുകയാണ് പാട്ടിലൂടെ ലക്ഷ്യമിടുന്നതെന്ന് അണിയറ പ്രവർത്തകർ പറഞ്ഞു.

മാധ്യമപ്രവർത്തകനും ചലച്ചിത്ര ഗാനരചയിതാവുമായ വിവേക് മുഴക്കുന്ന് ആണ് വരികൾ എഴുതിയിരിക്കുന്നത്. വയനാടിനോട് ചേർന്ന് കിടക്കുന്ന കണ്ണൂർ ജില്ലയിലെ മുഴക്കുന്ന് സ്വദേശിയാണ് വിവേക്. “വയനാട് നേരിട്ട ദുരന്തം സമാനതകൾ ഇല്ലാത്തതാണ്. രക്ഷപ്പെട്ടവർക്ക് മെച്ചപ്പെട്ട ജീവിതം സാധ്യമാക്കേണ്ടതുണ്ട്. ആ നാടിനെ വീണ്ടെടുക്കാൻ കേവലമായ ശ്രമങ്ങൾ മാത്രം പോര. രാഷ്ട്രീയത്തിനപ്പുറം നാട് ഒറ്റക്കെട്ടായി നിൽക്കുക എന്നതാണ് ഏറ്റവും പ്രധാനം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പരമാവധി സഹായം എത്തിക്കാൻ ഓരോരുത്തർക്കും ഉത്തരവാദിത്തമുണ്ട്. അതിൻ്റെ ഭാഗമാണ് ഈ പാട്ടും” – വിവേക് പറയുന്നു

സംഗീതവും ആലാപനവും രഞ്ജിത്ത് ജയരാമൻ. ബിജിബാലിന്റെ ശിഷ്യനായ രഞ്ജിത്ത് വാനം നീലയാണ് ബായ് (ഡാ തടിയാ), പൂക്കാലം കൈ വീശി (മഹേഷിൻ്റെ പ്രതികാരം), ഞാനെന്നും കിനാവ്… (ആദ്യരാത്രി) തുടങ്ങി നിരവധി ഹിറ്റ് ഗാനങ്ങൾ പാടിയിട്ടുണ്ട് രഞ്ജിത്ത് ജയരാമൻ. കൊച്ചി സ്വദേശിയാണ്.

ഇപ്പോഴല്ലെങ്കിൽ പിന്നെ എപ്പോൾ? വയനാടിനൊപ്പം നിൽക്കാൻ ‘സിക്കാഡ’ ടീമും

0
Spread the love

ഒരൊറ്റ രാത്രി കൊണ്ട് ഒരു നാടിനെ വയനാടിന്റെ ഭൂപടത്തിൽ നിന്നു തന്നെ ഉരുൾ കീറിയെടുത്തു കൊണ്ടുപോയ ഭയാനക സംഭവം. മഹാദുരന്തത്തിനിപ്പുറം അരയും കയ്യും മുറുക്കി മലയാളികൾ ഒന്നിച്ച് ദുരന്തബാധിതരെ തിരിയെ ജീവിതത്തിലേക്ക് വലിച്ച്‌ കയറ്റുന്ന സന്ദർഭമാണിത്. മലയാളികൾക്ക് പുറമേ അതിർവരമ്പുകൾക്കപ്പുറം പല മേഖലയിലുള്ളവരും ഭാഷ പറയുന്നവരും വയനാടിനൊപ്പം നിന്നു. സിനിമാ മേഖലയിലുള്ളവർ നൽകിയ സംഭാവനകളും സഹായങ്ങളും അങ്ങേയറ്റം പ്രോത്സാഹിപ്പിക്കപ്പെടേണ്ട മാതൃകകളുമായി.

ദുരന്തമുഖത്തെ മനുഷ്യരുടെ വേദനയോട് ഐക്യപ്പെട്ട് പല സിനിമകളും നല്ല മാതൃകയായി റിലീസ് തീയതി മാറ്റിവെച്ചിരുന്നു. ഇപ്പോഴിതാ കരുതലിന്റെ മറ്റൊരു മാതൃകയുമായി രംഗത്തെത്തിയിരിക്കുകയാണ് ഈ വരുന്ന ഓഗസ്റ്റ് 9ന് റിലീസിന് എത്തുന്ന ചിത്രം സിക്കാഡയുടെ അണിയറ പ്രവർത്തകർ.’ഇപ്പോഴല്ലെങ്കിൽ പിന്നെ എപ്പോൾ? സിക്കാഡ ഓഗസ്റ്റ് 9ന് തന്നെ റിലീസ് ചെയ്യും. സിനിമയുടെ വരുമാനത്തിൽ നിന്നും ലഭിക്കുന്ന ഒരു വിഹിതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സമർപ്പിക്കും’. പ്രശംസാർഹമായ സഹായ നടപടികളാണ് സിനിമ മേഖലയിൽ നിന്നും ഇതുവരെയും വയനാടിന് ലഭിച്ചിട്ടുള്ളത്. ഈ അവസരത്തിലാണ് കരുതലിന്റെ കരങ്ങളുമായി ടീം സിക്കാഡയും ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്.

അതേസമയം കേരളം വലിയ പ്രതിസന്ധിയിലൂടെ കടന്നു പോകുമ്പോൾ എന്തുകൊണ്ട് റിലീസ് മാറ്റാൻ ഉദ്ദേശിക്കുന്നില്ല എന്നതിന് സംവിധായകൻ ശ്രീജിത്ത് ഇടവന തന്നെ വിശദീകരണം വ്യക്തമാക്കിയിട്ടുണ്ട്. ‘ ലോകം മുഴുവൻ വയനാടിനൊപ്പം നിൽക്കുമ്പോൾ ഞങ്ങളും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വഴി കൂടെപ്പിറപ്പുകൾക്ക് സഹായം എത്തിക്കാൻ ശ്രമിക്കുകയാണ്. ഇതിന്റെ ആദ്യപടി എന്നോണം ഞങ്ങളുടെ സിനിമ ‘സിക്കാഡ’ വെള്ളിയാഴ്ച തന്നെ റിലീസ് ചെയ്യും. സിനിമയുടെ റിലീസിലൂടെ ലഭിക്കുന്ന തുകയിൽ നിന്നും വലിയൊരു വിഹിതം വയനാടിന് നൽകാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. ഇത് എത്രയും പെട്ടെന്ന് നൽകാൻ സിനിമ ഓഗസ്റ്റ് 9 തന്നെ റിലീസ് ചെയ്യുന്നതാണ് നല്ലതെന്ന് ഞങ്ങൾ കരുതുന്നു. സിനിമയുടെ വിജയപരാജയങ്ങൾക്കപ്പുറം സദുദ്ദേശത്തോടെ മുന്നോട്ട് പോവുകയാണ്. സംവിധായകൻ ശ്രീജിത്ത് കുറിച്ചു.

തിരികെ വന്നപ്പോൾ നാടില്ല, വീടില്ല; ഒറ്റയടിക്ക് നഷ്ടമായത് ഭാര്യയും മക്കളുമടക്കം 11 പേരെ! വേദനയുടെ കൊടുമുടിയിൽ നൗഫൽ

0
Spread the love

കൽപറ്റ: കുടുംബത്തെ പോറ്റാൻ വേണ്ടിയാണ് നൗഫൽ മൂന്ന് മാസം മുമ്പ്‍ ഒമാനിലേക്ക് പോയത്. തിരികെ വന്നപ്പോൾ നാടില്ല, വീടില്ല, ഉറ്റവരില്ല. വീടിരുന്ന സ്ഥാനത്ത് മൺകൂനയല്ലാതെ മറ്റൊന്നുമില്ല. മാതാപിതാക്കളും ഭാര്യയും മക്കളും സഹോദരനും സഹോദരന്റെ മക്കളും അടക്കം 11 പേരെയാണ് നൗഫലിന് നഷ്ടമായത്. ശൂന്യമായി, നിസ്സഹായതയോടെ ദുരന്തഭൂമിൽ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്ന നൗഫൽ കണ്ടുനിൽക്കുന്നവരുടെ നെഞ്ചുപൊളളിക്കും. ദുരന്തവാർത്തയറിഞ്ഞ് കഴിഞ്ഞ ബുധനാഴ്ചയാണ് നൗഫൽ നാട്ടിൽ തിരിച്ചെത്തുന്നത്.

മുണ്ടക്കൈ പള്ളിക്ക് സമീപത്തായിരുന്നു നൗഫലിന്റെ വീട്. ഉരുൾപൊട്ടലിന്റെ ശബ്ദം കേട്ടപ്പോൾ തന്നെ ഓടി മുകളിലേക്ക് കയറിയത് കൊണ്ടാണ് രക്ഷപ്പെട്ടതെന്ന് നൗഫലിന്‍റെ സഹോദരി ഭര്‍ത്താവ് മാധ്യമങ്ങളോട്പറഞ്ഞു. ഇന്നാണ് നൗഫല്‍ ദുരന്തം നടന്ന സ്ഥലത്തേക്ക് എത്തുന്നത്. എന്തുചെയ്യണമെന്നറിയാതെ വീടിരിക്കുന്ന സ്ഥലത്തേക്ക് നോക്കി നെഞ്ചു പൊട്ടി നില്‍ക്കുന്ന നൗഫല്‍ പൊള്ളിക്കുന്ന കാഴ്ചയാണ്. കാണാതായവരില്‍ ഇതുവരെ 9 പേരുടെ മൃതദേഹങ്ങള്‍ മാത്രമാണ് ലഭിച്ചതെന്ന് നൗഫലിന്‍റെ ബന്ധു പറഞ്ഞു. ബാക്കി മൃതദേഹേങ്ങള്‍ക്കായി തെരച്ചില്‍ തുടരുകയാണ്.

‘ചെറിയ പ്രശ്നം ഉണ്ട്! എല്ലാവരുടെയും പ്രാർത്ഥന ഉണ്ടാകണം’; ബിഗ്‌ബോസ് താരം സിജോയ്ക്ക് വീണ്ടും സർജറി

0
Spread the love

ബി​ഗ് ബോസ് മലയാളം സീസൺ ആറിലൂടെ ഭൂരിഭാ​ഗം മലയാളികൾക്കും സുപരിചിതനായ ആളാണ് സിജോ. മികച്ച മത്സരാർത്ഥി ആകുമെന്ന് പ്രതീക്ഷിച്ച സിജോയ്ക്ക് പക്ഷേ അത്രത്തോളം പെർഫോം ചെയ്യാൻ സാധിച്ചോ എന്ന കാര്യത്തിൽ സംശയമാണ്. സീസണിലെ ഏറ്റവും സംഭവബഹുലവും നാടകീയമായ രം​ഗവുമായിരുന്നു സിജോയെ സഹമത്സരാർത്ഥി ആയിരുന്ന റോക്കി തല്ലിയത്. പിന്നാലെ സിജോയ്ക്ക് സർജറിയും വേണ്ടി വന്നിരുന്നു.

ഫിസിക്കൽ അസോൾട്ട് ബി​ഗ് ബോസ് നിയമത്തിന് എതിരായതിനാൽ റോക്കിയെ ഷോയിൽ നിന്നും പുറത്താക്കുകയും ചെയ്തു. ബി​ഗ് ബോസ് മലയാളം സീസൺ ആറ് അവസാനിച്ച് മാസങ്ങൾ പിന്നിടുമ്പോൾ സിജോയ്ക്ക് വീണ്ടും സർജറി വേണ്ടി വന്നിരിക്കുകയാണ്. സിജോ തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലാണ് സർജറി നടക്കുന്നത്. ഒപ്പറോഷൻ തിയറ്ററിലേക്ക് കയറുന്നതിന് മുന്നോടി സിജോ പറ‍ഞ്ഞ കാര്യങ്ങളും ഇപ്പോൾ ശ്രദ്ധനേടുകയാണ്.

“വീണ്ടും സർജറിയ്ക്ക് വേണ്ടി കയറുകയാണ്. ഡോക്ടർ വന്ന് കണ്ടിരുന്നു. കവിളിൽ ഇട്ടേക്കുന്ന പ്ലേറ്റ് റിമൂവ് ചെയ്യുകയാണ് ചെയ്യുന്നത്. എന്റെ ഒരു പല്ലിന് ചെറിയ പ്രശ്നം ഉണ്ട്. അത് ഇളക്കിയാലേ എനിക്ക് പൂർണമായും ഓക്കെ ആകാൻ പറ്റുള്ളൂ. എന്നാൽ ഇപ്പോഴതിന് പറ്റില്ല. കാരണം ആ പല്ലിന് സൈഡിലൂടെ ഒരു നെർവ് കടന്ന് പോകുന്നുണ്ട്. ഇപ്പോഴത് ചെയ്ത് കഴിഞ്ഞാൽ പ്രശ്നമാകാൻ സാധ്യതയുണ്ട്. തൊട്ടാലൊന്നും പിന്നെ എനിക്ക് ഒന്നും അറിയാൻ സാധിക്കില്ല. അതൊരു ഹൈ റിസ്ക് ആണ്. ഭാവിയിൽ എന്തെങ്കിലും പ്രശ്നമുണ്ടായാൽ മാത്രം ബാക്കി കാര്യങ്ങൾ ചെയ്യാമെന്നാണ് ഡോക്ടർ പറയുന്നത്. സർജറിയ്ക്ക് വേണ്ടി കയറുകയാണ്. എല്ലാവരുടെയും പ്രാർത്ഥന കൂടെ ഉണ്ടാകണം. ഒരുപാട് കാര്യങ്ങൾ എനിക്ക് പറയാനുണ്ട്. വീണ്ടും വീണ്ടും പ്രശ്നങ്ങളാണെന്ന് അറിയുമ്പോൾ, സ്വാഭാവികമായും ഉണ്ടാകുന്ന ബുദ്ധിമുട്ടുകളുണ്ട്. നിലവിൽ ഞാൻ എല്ലാത്തിനെയും കൂളായി എടുക്കുകയാണ്. അമ്മ എന്റെ കൂടെ തന്നെ ഉണ്ട്”, എന്നായിരുന്നു സിജോയുടെ വാക്കുകൾ.

മാർച്ച് 25ന് നടന്ന എപ്പോസോഡിൽ ആയിരുന്നു സിജോയെ റോക്കി മർദ്ദിക്കുന്നത്. അന്നേദിവസം ഇരുവരും തമ്മിൽ വലിയ വാക്കുതർക്കം ഉണ്ടായി. ഇതിൽ പ്രകോപിതനായ റോക്കി, സിജോയുടെ ചെകിടത്ത് ശക്തിയിൽ അടിക്കുക ആയിരുന്നു. ഉടൻ തന്നെ ബി​ഗ് ബോസ് സംഭവത്തിൽ ഇടപെടുകയും റോക്കിയെ മുന്നറിയിപ്പ് ഒന്നുമില്ലാതെ പുറത്താക്കുകയും ചെയ്തു. സിജോയ്ക്ക് താടിയെല്ലിന് സാരമായി പരിക്കേറ്റിരുന്നു.

വയനാട് ദുരന്തബാധിതരുടെ മാനസികാരോഗ്യം ഉറപ്പിക്കാന്‍ 121 അംഗ സംഘം, കുട്ടികള്‍ക്കായി ‘കുട്ടിയിടം ‘ പദ്ധതി

0
Spread the love

തിരുവനന്തപുരം വയനാട് ഉരുള്‍പൊട്ടൽ ദുരന്തത്തിന് ഇരയായവരുടെ മാനസികാഘാതം ലഘൂകരിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി 121 പേരടങ്ങിയ പ്രത്യേക സംഘത്തിന് രൂപം നൽകി. ആരോഗ്യ വകുപ്പിന്‍റെ നേതൃത്വത്തിലാണ് ടീം രൂപീകരിച്ചത്. ആശുപത്രികള്‍, ദുരിതാശ്വാസ ക്യാമ്പുകള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ കഴിയുന്നവര്‍ക്ക് മാനസികാരോഗ്യ ഹെല്‍പ്പ് ഡെസ്‌കുകള്‍ മുഖേന ടീം അംഗങ്ങള്‍ സേവനം ഉറപ്പാക്കും.

കുട്ടികള്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍ എന്നിവരുടെ പ്രശ്‌നങ്ങള്‍ക്ക് പ്രത്യേക പരിഗണന നല്‍കും. ആരോഗ്യ വകുപ്പിൻ്റ തിരിച്ചറിയൽ കാര്‍ഡുള്ളവര്‍ക്കാണ് സേവനത്തിന് അനുവാദമുള്ളത്. ഇതിനായി സൈക്ക്യാട്രിസ്റ്റിന്റെ നേതൃത്വത്തില്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റുകള്‍, സൈക്ക്യാട്രിക്ക് സോഷ്യല്‍ വര്‍ക്കര്‍മാര്‍, കൗണ്‍സിലര്‍മാര്‍ എന്നിവരടങ്ങുന്ന അംഗീകൃത മാനസികാരോഗ്യ പ്രവര്‍ത്തകരെയാണ് ടീമില്‍ ഉള്‍പ്പെടുത്തിയത്.ദുരന്തബാധിതരെ കേള്‍ക്കുകയും’ അവര്‍ക്ക് ആശ്വാസം നല്‍കുകയുമാണ് ഇവരുടെ ചുമതല. മാനസിക-സാമൂഹിക ഇടപെടലുകള്‍ ഊര്‍ജിതമാക്കി സാധാരണനിലയിലേക്ക് ദുരിതബാധിതരെ തിരിച്ചു കൊണ്ടുവരാനാണ് ശ്രമം. ഇതോടൊപ്പം മാനസിക അസ്വാസ്ഥ്യമുള്ളവരെയും, മാനസിക രോഗങ്ങള്‍ക്ക് ചികിത്സയിലിരിക്കുന്നവരെയും കണ്ടെത്തി ചികിത്സ നല്‍കും.

മദ്യം, ലഹരി ഉപയോഗത്തിന്റെ ‘വിത്ത്ഡ്രോവല്‍’ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നവരെ കണ്ടെത്തി പ്രത്യേക ചികിത്സയും നല്‍കുന്നുണ്ട്.ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്ന കുട്ടികളുടെ മാനസിക സംഘര്‍ഷം കുറയ്ക്കാന്‍ ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെ നേതൃത്വത്തില്‍ ‘കുട്ടിയിടം’ പദ്ധതി തുടങ്ങി. കുട്ടികളെ ക്രിയാത്മകമായ പ്രവർത്തനങ്ങളിൽ വ്യാപൃതരാക്കി മാനസിക സംഘര്‍ഷം കുറയ്ക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ക്യാമ്പുകളിൽ കുട്ടികള്‍ ഒറ്റപ്പെട്ട് പോവുന്നത് തടയുക, ദുരന്തത്തിന്‍റെ നടുക്കുന്ന ഓര്‍മകളില്‍ നിന്നും കുട്ടികളെ മുക്തരാക്കുക എന്നിവയും പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നു. കുട്ടികൾക്ക് വിവിധ കളികളിലും ചിത്രരചന, കളറിങ് തുടങ്ങിയ വിനോദങ്ങളിലും ഏർപ്പെടാനുള്ള അവസരം ഒരുക്കുകയാണ് കുട്ടിയിടം. ദു

രന്ത മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന മേപ്പാടി സെന്‍റ് ജോസഫ്സ് യു.പി സ്കൂള്‍, മേപ്പാടി സെന്റ് ജോസഫ്സ് ഹൈസ്കുള്‍, കല്‍പ്പറ്റ എസ്.കെ.എം.ജെ എച്ച്.എസ്.എസ്, ചുണ്ടേല്‍ ആര്‍.സി.എല്‍.പി സ്‌കൂള്‍, കോട്ടനാട് യു.പി സ്കൂള്‍, കാപ്പംകൊല്ലി ആരോമ ഇന്‍, അരപ്പറ്റ സി.എം.എസ്, റിപ്പണ്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, മേപ്പാടി എച്ച്.എസ്, കല്‍പ്പറ്റ എസ്.ഡി.എം.എല്‍.പി സ്കൂള്‍, തൃക്കൈപ്പറ്റ സെന്റ് തോമസ് പള്ളി, കല്‍പ്പറ്റ ഡീപോള്‍, മേപ്പാടി ജി.എല്‍.പി.എസ് എന്നീ ദുരിതാശ്വാസ ക്യാമ്പുകളിലാണ് നിലവില്‍ കുട്ടിയിടം പദ്ധതി ആരംഭിച്ചത്

അതിര്‍വരമ്പുകള്‍ ലംഘിക്കരുതെന്ന് മുഖ്യമന്ത്രി പറഞ്ഞത് കൊണ്ട് മാത്രം ഇപ്പോള്‍ മിണ്ടാതിരിക്കുന്നു; കേന്ദ്ര മന്ത്രിയുടെ പ്രസ്താവനയ്ക്കതിരെ മന്ത്രി കെ രാജൻ

0
Spread the love

കല്‍പ്പറ്റ: വയനാട് ദുരന്തത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയ കേന്ദ്ര മന്ത്രി ഭൂപേന്ദ്ര യാദവിന് മറുപടിയുമായി റവന്യു മന്ത്രി കെ രാജൻ. മനുഷ്യത്വ രഹിതമായ പ്രസ്താവനയാണ് കേന്ദ്ര മന്ത്രിയുടേതെന്നും ഇത്തരം ദുരന്തമുഖത്ത് നടത്തേണ്ട പ്രസ്താവന അല്ലെന്നും അനുചിത പ്രസ്താവന നടത്തുന്നവര്‍ ആത്മപരിശോധന നടത്തണമെന്നും റവന്യു മന്ത്രി കെ രാജൻ പറ‍ഞ്ഞു. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഇപ്പോള്‍ സംയമനം പാലിക്കുകയാണ്. ഇതിനൊന്നും മറുപടി പറയാതെ സര്‍ക്കാര്‍ പോകില്ല. മുഖ്യമന്ത്രി അതിര്‍വരമ്പുകള്‍ ലംഘിക്കരുതെന്ന് പറഞ്ഞത് കൊണ്ട് മാത്രമാണ് ഇപ്പോള്‍ മിണ്ടാതിരിക്കുന്നത്. ഒരു ദുരന്തമുഖത്തുള്ള കാര്യങ്ങളെല്ലാം മറന്ന് കേന്ദ്ര മന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെ പ്രതികരിക്കുന്നത് ശരയില്ലെന്നും കെ രാജൻ പറഞ്ഞു.

പരിസ്ഥിതി ലോല മേഖലയില്‍ അനധികൃത കുടിയേറ്റവും, ഖനനനവും അനുവദിച്ചതിന്‍റെ തിരിച്ചടിയാണ് ഇപ്പോള്‍ അനുഭവിക്കുന്നതെന്നായിരുന്നു ഭൂപേന്ദ്രയാദവിന്‍റെ വിമര്‍ശനം. നിയമ വിരുദ്ധ നടപടികള്‍ക്ക് സര്‍ക്കാര്‍ സംവിധാനങ്ങള്‍ സംരക്ഷണമൊരുക്കിയെന്നും മന്ത്രി തുറന്നടിച്ചു.അമിത് ഷാക്ക് പിന്നാലെയാണ് വയനാട് ദുരന്തത്തില്‍ സര്‍ക്കാരിനെതിരായ ഭൂപേന്ദ്രയാദവിന്‍റെ വിമര്‍ശനം.

പ്രകൃതിയേയും മനുഷ്യനെയും ഒരു പോലെ സംരക്ഷിക്കേണ്ട സര്‍ക്കാര്‍ കടമ മറക്കുന്നുവെന്ന രൂക്ഷ വിമര്‍ശനമാണ് ഭൂപേന്ദ്രയാദവം ഉന്നയിച്ചത്. സര്‍ക്കാരും പ്രാദേശിക രാഷ്ട്രീയ സംവിധാനവും നിയമ വിരുദ്ധ കുടിയേറ്റത്തിന് നിയമ വിരുദ്ധ സംരക്ഷണം നല്‍കി. വിനോദ സഞ്ചാര മേഖലയെ സോണുകളായി തിരിച്ചില്ല. പരിസ്ഥിതി ദുര്‍ബല മേഖലയായിട്ടും യഥേഷ്ടം ഖനനം അനുവദിച്ചുവെന്നും കേന്ദ്ര മന്ത്രി ആരോപിച്ചു. പരിസ്ഥിതി ദുര്‍ബല മേഖലയുടെ സംരക്ഷണത്തിനായി സര്‍ക്കാര്‍ രൂപീകരിച്ച മുന്‍ ഡയറക്ടര്‍ ജനറല്‍ സഞ്ജയ് കുമാര്‍ അധ്യക്ഷനായ സമിതിയോട് കേരളം സഹകരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts