Home Blog Page 81

‘പകൽ പോലും ആളുകൾ പ്രദേശത്തുകൂടി കടന്നുപോകാൻ മടിച്ചു’, ഹിറ്റ് ചിത്രം സുമതിവളവിലെ നിഗൂഢ സ്ഥലത്തെ കുറിച്ച് പ്രദേശവാസി

0
Spread the love

സുമതി വളവ് എന്ന സിനിമയോടുകൂടിചർച്ചയായിരിക്കുകയാണ് തിരുവനന്തപുരം ജില്ലയിലെ ഒരു സ്ഥലം. ഇപ്പോഴിതാ പ്രചരിക്കുന്ന ഒരു വാർത്തയിൽ സുമതി വളവിനു പിന്നിലെ നിഗൂഢവും ഇന്നും ജനങ്ങൾ ആശങ്കയോടെയും ഭയത്തോടെയും കാണുന്ന കാര്യങ്ങളെ കുറിച്ചും സ്ഥലവാസികളുടെ ഇതേക്കുറിച്ചുള്ള പ്രതികരണത്തെ കുറിച്ചും പറയുന്ന കാര്യങ്ങളാണ് ട്രെൻഡിങ് ആകുന്നത്

സുമതി വളവ്

കാമുകനാൽ കൊല്ലപ്പെട്ടതായി പറയപ്പെടുന്ന സുമതി എന്ന സ്ത്രീയുടെ ദാരുണമായ കഥയെ ചുറ്റിപ്പറ്റിയാണ് ഇവിടുത്തെ ഭീതിയും ഭാവനയും ഇഴചേർന്ന് നിൽക്കുന്നത്.

സിനിമാപ്രേമികൾ കൗതുകത്തോടെ കണ്ട് ആ കഥ നാട്ടുകാരിൽ ചിലർക്ക് ഓർമ്മയുണ്ട്. 19 അല്ലെങ്കിൽ 20 വയസ്സ് മാത്രം പ്രായമുള്ള ഗർഭിണിയായ സുമതി എന്ന പെൺകുട്ടിയെ കാമുകൻ രത്നാകരൻ കൊലപ്പെടുത്തിയെന്നാണ് നാട്ടുകാരുടെ കഥ. സുമതി ഗർഭിണി ആയതിനെ തുടർന്ന് അയാൾ സുമതിയെ ഇല്ലാതാക്കാൻ തീരുമാനിച്ചതാണെന്നും പഴമക്കാരുടെ കേട്ടുകേൾവികളിൽ പറയുന്നു.പ്രദേശവാസിയായ മഹാദേവൻ ഉണ്ണിത്താൻ സുമതിയെ അറിയാമെന്ന് അവകാശപ്പെടുന്നു.

“ഞാനന്ന് ചെറുപ്പമാണ്. സുമതി കൊല്ലപ്പെട്ടതായി ആരോപിക്കപ്പെടുന്നത് ഒരു ചൊവ്വാഴ്ചയായിരുന്നു. തീയതി 1953 ജനുവരി 27 ആയിരുന്നു, സമയം രാത്രി 10 മണി. പാങ്ങോട് മതിര ദേവി ക്ഷേത്രത്തിൽ തിരുവാതിര ഉത്സവം നടക്കുകയായിരുന്നു. ഉത്സവം കാണാൻ കൊണ്ടുപോകാൻ എന്ന വ്യാജേന രത്‌നാകരൻ തന്റെ അംബാസഡർ കാറിൽ സുമതിയുമായി വീട്ടിൽ നിന്ന് പുറപ്പെട്ടു. അതേസമയം സുമതിയെ വിവാഹം കഴിക്കാൻ തമിഴ്നാട്ടിലെ എവിടെയെങ്കിലും കൊണ്ടുപോകാൻ ഉദ്ദേശിച്ചിരുന്നതായും കഥയുണ്ട്, ”അദ്ദേഹം പറയുന്നു.

ഈ സംഭവത്തിന് ശേഷം, വെള്ള വസ്ത്രം ധരിച്ച ഒരു സ്ത്രീ റോഡരികിൽ അലഞ്ഞുനടക്കുന്നത് കണ്ടതായി പലരും അവകാശപ്പെട്ടിട്ടുണ്ട്. പലപ്പോഴും, റോഡിന് മുകളിലുള്ള കുറ്റിക്കാടുകളിൽ നിന്നോ താഴെയുള്ള കാട് മൂടിയ കുഴിയിൽ നിന്നോ ഭയാനകമായ ശബ്ദങ്ങൾ ഉയരാറുണ്ട്. അർദ്ധരാത്രിയിൽ, ഈ വളവിൽ എത്തുന്ന വാഹനങ്ങൾക്ക് എഞ്ചിനുകൾ സ്വയം നിലച്ചുപോകാറുണ്ട്. ബൈക്ക് യാത്രക്കാർ പെട്ടെന്ന് അവരുടെ ബൈക്കുകളിൽ നിന്ന് തെറിച്ചു വീഴുന്നു. ലൈറ്റുകൾ സ്വയം ഓഫാകുന്നു. ടയറുകളിൽ കാറ്റ് നഷ്ടപ്പെടുന്നു. ” ഇങ്ങനെയുള്ള കഥകൾ കാട്ടുതീ പോലെ പടർന്നപ്പോൾ, പകൽ വെളിച്ചത്തിൽ പോലും ആളുകൾ ഈ പ്രദേശത്തുകൂടി കടന്നുപോകാൻ ഒരുകാലത്ത് മടിച്ചിരുന്നു,” അദ്ദേഹം പറയുന്നു.

സുമതിയുടെ പ്രേതത്തെ ഭയന്ന് രാത്രിയിൽ ആളൊഴിഞ്ഞ സ്ഥലമായിരുന്നു ഇത് എന്ന് പൊലീസ് രേഖകളും നാട്ടുകാരും പറയുന്നു. ഈ ഭയത്തെ മറയാക്കി രാത്രിയിൽ വെള്ള വസ്ത്രം ധരിച്ച വ്യക്തികൾ റോഡിൽ പ്രത്യക്ഷപ്പെട്ട് യാത്രക്കാരെ ഭയപ്പെടുത്തുകയും അവരുടെ പണവും വിലപിടിപ്പുള്ള വസ്തുക്കളും കൊള്ളയടിക്കുകയും ചെയ്യുമായിരുന്നു. മൂർച്ചയുള്ള വസ്തുക്കൾ റോഡിൽ സ്ഥാപിച്ച് ടയർ പഞ്ചറാക്കുക, മോട്ടോർ സൈക്കിൾ യാത്രക്കാരെ വീഴ്ത്താൻ റോഡിന് കുറുകെ കയറുകൾ നീട്ടിയിടുക എന്നിവയായിരുന്നു അവരുടെ രീതി. നാണക്കേട് ഭയന്ന് ഇരകളിൽ ഭൂരിഭാഗവും സംഭവങ്ങൾ പൊലീസിൽ റിപ്പോർട്ട് ചെയ്തില്ല. “മൈലമൂട്ടിലും പരിസര പ്രദേശങ്ങളിലും, പകൽ വെളിച്ചത്തിൽ കാണുന്ന പല മുഖങ്ങളും രാത്രിയിൽ സുമതിയായി രൂപാന്തരപ്പെടുന്നതായി തോന്നി,” മഹാദേവൻ ഉണ്ണിത്താൻ പറയുന്നു.

സിനിമ പുറത്തിറങ്ങിയതിനുശേഷം, ‘സുമതി വളവ്’ എന്നത് തദ്ദേശീയനായ അർഷാദിനെപ്പോലുള്ള ചിലർക്ക് അഭിമാനകരമായ ഒരു കാര്യമാണ്, “സുമതിചേച്ചി ഇപ്പോൾ ഞങ്ങളുടെ അഭിമാനമാണ്; അവർ കാരണമാണ് ഞങ്ങളുടെ പ്രദേശം സിനിമകളുടെ പ്രമേയമാകുന്നത്” എന്ന് അവർ കരുതുന്നു.

കേട്ടുകേൾവിയോ സത്യമോ ആകട്ടെ, തിരുവനന്തപുരത്തിന്റെ പ്രാന്തപ്രദേശങ്ങളിലെ ഏറ്റവും വിചിത്രമായ സ്ഥലങ്ങളിൽ ഒന്നാണ് സുമതി വളവ്. കാവ്യാത്മകമായി ആകർഷകമായ അതിന്റെ വക്രത, കടന്നുപോകുന്നവരുടെ മനസ്സിൽ, ഭയത്തോടെയാണെങ്കിലും, ഒരു സൗന്ദര്യം ഉണർത്തുന്നു

വിവാദ ഫേസ്ബുക്ക് പോസ്റ്റ് തന്റെ കവിതയെന്ന് നടൻ വിനായകൻ; കേസെടുക്കാൻ വകുപ്പില്ലാതെ പോലീസ്

0
Spread the love

വിവാദ ഫേസ്ബുക്ക് പോസ്റ്റിൽ നടൻ വിനായകനെ ചോദ്യം ചെയ്ത് വിട്ടയച്ച് കൊച്ചി സൈബർ പൊലീസ്. വിനായകനെതിരെ കേസെടുക്കാനുള്ള വകുപ്പില്ലെന്ന് കണ്ടാണ് പൊലീസ് വിട്ടയച്ചത്. താൻ ഫേയ്സ്ബുക്കിൽ കവിത എഴുതിയതാണെന്ന് വിനായകൻ പ്രതികരിച്ചു. വിഎസ് അന്തരിച്ച സമയത്ത് ഇട്ട പോസ്റ്റിന്റെ പേരിലായിരുന്നു ചോദ്യംചെയ്യൽ. വിനായകനെതിരെ യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് പരാതി നൽകിയിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് വിനായകനെ സൈബർ പൊലീസ് വിളിച്ചുവരുത്തിയത്.

ചില കഥകൾ സിനിമയാക്കുമ്പോൾ ശ്രദ്ധിക്കണം! മമ്മൂട്ടിയുടെ ആ സിനിമ കണ്ടപ്പോൾ അപകടമാണെന്നും അദ്ദേഹം രോ​ഗാവസ്ഥയിലാകുമെന്നും സന്ദേശം അയച്ചിരുന്നു

0
Spread the love

സൂപ്പർഹിറ്റ് ചിത്രം അനന്തഭദ്രം ഉൾപ്പടെയുളള അഞ്ചോളം സിനിമകളുടെ രചന നി‌ർവഹിച്ച വ്യക്തിയാണ് സുനിൽ പരമേശ്വരൻ. മമ്മൂട്ടിയുടെ ആരോ​ഗ്യനില സംബന്ധിച്ച് കഴിഞ്ഞ കുറേ നാളുകളായി പ്രചരിക്കുന്ന വാർത്തകളോട് ചേർത്തുവയ്ക്കാവുന്ന തരത്തിൽ സുനിൽ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. മമ്മൂട്ടിയിപ്പോൾ കാൻസർ ചികിത്സയിലാണെന്നും ഇടവേളയ്ക്ക് ശേഷം വീണ്ടും സിനിമകളിൽ സജീവമാകുമെന്നും അടുത്ത വൃത്തങ്ങൾ ഉൾപ്പെടെ വ്യക്തമാക്കിയതോടെ താരത്തിന്റെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകർ.

ചില കഥകൾ സിനിമയാക്കുമ്പോൾ ശ്രദ്ധിക്കണമെന്ന് പറയുന്നതിനിടെയാണ് മമ്മൂട്ടിയെക്കുറിച്ച് ഇദ്ദേഹം പരാമർശിച്ചത്. മമ്മൂട്ടി രോ​ഗാവസ്ഥയിലാകുമെന്ന് ഭ്രമയു​ഗം എന്ന അദ്ദേഹത്തിന്റെ സിനിമ കണ്ടയുടനെ താൻ സഹോദരൻ ഇബ്രാഹീം കുട്ടിയുടെ സുഹൃത്തിന് ഒരു മെസേജ് അയച്ചിരുന്നുവെന്നാണ് സുനിൽ‌ പരമേശ്വരൻ പറഞ്ഞത്.

അതേസമയം യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കി താനെഴുതിയ കഥകൾ സിനിമയാക്കാൻ പലയാളുകളും സമിപിച്ചിരുന്നുവെന്നും അവയൊന്നും നടക്കാതെ പോയെന്നും സുനിൽ പരമേശ്വരൻ പറയുന്നു.മേജർ രവിയുമായി ചേർന്ന് മാടൻ പുലി എന്ന ഒരു ചിത്രം ചെയ്യാൻ പ്ലാനിട്ടിരുന്നു. പണ്ട് പൃഥ്വിരാജിനെ നായകനാക്കി ചെയ്യാൻ തീരുമാനിച്ച ചിത്രമായിരുന്നു അത്. ആ സിനിമ ഒരിക്കലും നടക്കില്ലെന്ന് ഞാൻ അന്നേ പറഞ്ഞിരുന്നു. അത് മുടങ്ങി. പിന്നീടാണ് ഉണ്ണി മുകുന്ദനെ നായകനാക്കി സിനിമ ചെയ്യാമെന്ന് തീരുമാനിച്ചത്. അതും നടന്നില്ല. പലരും ആ സിനിമ ചെയ്യാനായി എന്നെ സമീപിച്ചു. ഒരിക്കലും ചെയ്യരുതെന്നാണ് ഞാൻ അവരോട് പറഞ്ഞത്.

ഫ്ലൈറ്റിൽ അപ്രതീക്ഷിത കണ്ടുമുട്ടൽ; അഹാനയുടെ സെൽഫിയിൽ ചിരിച്ചു പോസ് ചെയ്ത് മുഖ്യമന്ത്രി

0
Spread the love

മുഖ്യമന്ത്രി പിണറായി വിജയനെ അപ്രതീക്ഷിതമായി കണ്ട സന്തോഷം പങ്കുവച്ച് നടി അഹാന കൃഷ്ണ. ‘മധുരമായ ആകസ്മികത’ എന്ന തലക്കെട്ടോടുകൂടിയാണ് കേരളത്തിന്റെ മുഖ്യമന്ത്രിയെ അവിചാരിതമായി ഫ്‌ളൈറ്റിൽ വച്ച് കണ്ടുമുട്ടിയപ്പോഴെടുത്ത ചിത്രം അഹാന തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ പങ്കുവച്ചത്.

‘‘സുന്ദരമായ യാദൃച്ഛികത, ആർക്കും അടുപ്പം തോന്നുന്ന, നല്ലൊരു വ്യക്തിത്വം.’’– മുഖ്യമന്ത്രി പിണറായി വിജയനുമൊത്തുള്ള സെൽഫി പങ്കുവഹച്ചുകൊണ്ട് അഹാന കൃഷ്ണ ഇൻസ്റ്റാഗ്രാം സ്റ്റോറിൽ കുറിച്ചു. 

പിന്നിൽ ഇരിക്കുന്ന മുഖ്യമന്ത്രിയെ ആകസ്മികമായി കണ്ട സന്തോഷത്തിൽ അഹാന ഒരു സെൽഫി എടുക്കാൻ തുനിഞ്ഞപ്പോൾ ഒരു വൈമുഖ്യവും കാട്ടാതെ ചിരിച്ചുകൊണ്ട് പിണറായി വിജയൻ സെൽഫിക്കായി പോസ് ചെയ്യുകയായിരുന്നു. സ്ഥിരമായി ഫ്‌ളൈറ്റിൽ സഞ്ചരിക്കുന്ന അഹാന കൃഷ്ണ യാത്രയ്ക്കിടെ കണ്ടുമുട്ടുന്ന സെലിബ്രിറ്റികളുമൊത്തുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. എന്നാൽ പിണറായി വിജയനുമൊത്തുള്ള ചിത്രം ആദ്യമായാണ് അഹാന പങ്കുവയ്ക്കുന്നത്. 

അഹാനയുടെ ചിത്രം മന്ത്രി വി. ശി​വൻകുട്ടിയും പങ്കുവച്ചു. ഇന്നു കണ്ട ഏറ്റവും മനോഹരമായ സെൽഫി എന്ന കുറിപ്പോടെയാണ് മന്ത്രി ചിത്രം പങ്കുവച്ചത്.

അടുത്തിടെ ദിയ കൃഷ്ണയുടെ വ്യാപാരസ്ഥാപനവുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ തങ്ങളെ  ഏറെ സഹായിച്ചിരുന്നുവെന്ന് കൃഷ്ണകുമാർ പറഞ്ഞിരുന്നു.  തട്ടിപ്പുകേസുമായി ബന്ധപ്പെട്ട താൻ മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നെന്നും അദ്ദേഹത്തിന്റെ നിർദേശത്താൽ അന്വേഷണം ഊർജ്ജിതമാക്കിയത് കാരണമാണ് ദ്രുതഗതിയിൽ ഈ വിഷയത്തിൽ നടപടിയുണ്ടായതെന്നുമാണ് കൃഷ്ണകുമാർ പറഞ്ഞത്.

പഹല്‍ഗാം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികന്റെ ഭാര്യ ബിഗ്‌ബോസിലേക്ക്

0
Spread the love

ഓഗസ്റ്റ് 24ന് ആരംഭിക്കുന്ന ബിഗ് ബോസ് സീസൺ 19ല്‍ പഹല്‍ഗാം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട വ്യോമസേന ഉദ്യോഗസ്ഥന്‍ വിജയ് നര്‍വാളിന്‍റെ ഭാര്യ ഹിമാന്‍ഷി നര്‍വാള്‍ മത്സരാര്‍ഥിയാകുമെന്ന് അഭ്യൂഹം. ബിഗ് ബോസ് ഒടിടി 2 വിജയി എൽവിഷ് യാദവിന്റെ സഹപാഠിയുമാണ് ഹിമാൻഷി നർവാൾ. ടെല്ലി ചക്കര്‍  റിപ്പോർട്ട് അനുസരിച്ച്, ഹിമാൻഷിയുടെ കഥ പ്രേക്ഷകരിൽ ആഴത്തിൽ സ്വാധീനിക്കുമെന്ന് നിർമ്മാതാക്കൾ കരുതുന്നു. അവരെ ഷോയിലേക്ക് എത്തിക്കാന്‍ അണിയറക്കാര്‍ ശ്രമിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

ബിഗ് ബോസ് 19 ലേക്ക് ഹിമാൻഷി നർവാളിനെ ഉൾപ്പെടുത്താനുള്ള ചർച്ചകൾ നടന്നുവെന്നും എന്നാല്‍ സ്ഥിരീകരണമില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഹിമാൻഷി നർവാൾ ബിഗ് ബോസ് ഹൗസിലേക്ക് വന്നാൽ, അവരുടെ സാന്നിധ്യം ഷോയ്ക്ക് വൈകാരികമായ മാനം നൽകുമെന്നും ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന മത്സരാർത്ഥികളിൽ ഒരാളായി അവര്‍ മാറുമെന്നും പറയുന്നു.

2025 ഏപ്രിൽ 22 ന് കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിൽ അവരുടെ ഭർത്താവ് നാവിക ഉദ്യോഗസ്ഥനായ വിനയ് നർവാൾ കൊല്ലപ്പെട്ടിരുന്നു. ഇരുവരും മധുവിധു ആഘോഷിക്കാനാണ് കശ്മീരില്‍ എത്തിയത്. വെടിയേറ്റ ഭർത്താവിനരികിലിരുന്ന് സങ്കടത്തോടെ കരയുന്ന ഹിമാൻഷിയുടെ ഹൃദയഭേദകമായ ചിത്രങ്ങൾ രാജ്യമെമ്പാടും വികാരങ്ങൾ ഉണർത്തി. പഹല്‍ഗം ആക്രമണത്തിന്‍റെ പേരില്‍ രാജ്യത്ത് വര്‍ഗീയ ധ്രുവീകരണം ഉണ്ടാക്കാന്‍ ശ്രമിക്കരുതെന്നും ഹിമാന്‍ഷി പിന്നീട് പറഞ്ഞു.

ഹിമാൻഷിയുടെ പങ്കാളിത്തം ഇപ്പോഴും അനിശ്ചിതത്വത്തിലാണെങ്കിലും, ബിഗ് ബോസ് 19 ടെലിവിഷൻ, ബോളിവുഡ്, ഡിജിറ്റൽ സ്‌പേസ് എന്നിവയിൽ നിന്നുള്ള നിരവധി പ്രമുഖരെ സമീപിച്ചതായി റിപ്പോർട്ടുണ്ട്. ശൈലേഷ് ലോധ, ഗുരുചരൺ സിംഗ്, മുൻമുൻ ദത്ത, ലതാ സബർവാൾ, ഫൈസൽ ഷെയ്ഖ്, ജന്നത്ത് സുബൈർ, പുരവ് ഝാ, അപൂർവ മുഖിജ എന്നിവരും ഇതിൽ ഉൾപ്പെടുന്നു.

ഈ സീസണിൽ യൂട്യൂബർമാരെയും സോഷ്യൽ മീഡിയ ഇന്‍ഫ്ലുവന്‍സര്‍മാരെയും ഒഴിവാക്കിയേക്കാമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിച്ചിരുന്നു. ബിഗ് ബോസ് 19-ാം സീസൺ ലോഞ്ച് തീയതിയിലേക്ക് അടുക്കുമ്പോൾ, മത്സരാർത്ഥി പട്ടികയെക്കുറിച്ചുള്ള ഊഹാപോഹങ്ങൾ ഓൺലൈനില്‍ പ്രചരിക്കുന്നു. കളേഴ്‌സ് ടിവി ഇതുവരെ ഔദ്യോഗികമായി പേരുകൾ പുറത്തുവിട്ടിട്ടില്ല.

‘പൊന്നാനിയിൽ പോയി രണ്ടുമാസം നിൽക്കണമെന്ന് പറഞ്ഞു’; വിദ്യാർത്ഥിനിയുടെ ആത്മഹത്യയിൽ സുഹൃത്ത് കസ്റ്റഡിയിൽ

0
Spread the love

കോതമംഗലത്ത് 23കാരിയായ ടിടിസി വിദ്യാർത്ഥിനിയുടെ ആത്മഹത്യയിൽ ആരോപണവിധേയനായ സുഹൃത്ത് റമീസ് കസ്റ്റഡിയിൽ. റമീസിനെ കോതമംഗലം പൊലീസ് ചോദ്യം ചെയ്യുകയാണ്. ഇതിനുശേഷം അറസ്റ്റ് അടക്കമുള്ള നടപടിയിലേയ്ക്ക് കടക്കുമെന്നാണ് വിവരം. നേരത്തെ ടിടിസി വിദ്യാർത്ഥിനിയായ സോന എൽദോസിന്റെ ആത്മഹത്യാക്കുറിപ്പ് പുറത്തുവന്നിരുന്നു.

റമീസിന്റെ വീട്ടിൽ തന്നെ പൂട്ടിയിട്ട് ഉപദ്രവിച്ചുവെന്നും മതം മാറാൻ നിർബന്ധിച്ചുവെന്നുമാണ് സോനയുടെ കുറിപ്പിലുള്ളത്. കുറിപ്പ് സോന റമീസിന്റെ ഉമ്മയ്ക്ക് അയച്ചുകൊടുത്തിരുന്നു. സോനയുടെ മരണത്തിൽ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിരുന്നു. എന്നാൽ പിന്നീട് സോനയുടെ കുടുംബത്തിന്റെ പരാതിയിൽ റമീസിനെതിരെ ആത്മഹത്യാപ്രേരണ, ദേഹോപദ്രവമേൽപ്പിക്കൽ തുടങ്ങിയ വകുപ്പുകൾ കൂടി ചേർത്തു. നെടുമ്പാശേരി വിമാനത്താവളത്തിലെ താത്‌കാലിക ജീവനക്കാരനാണ് റമീസ്. കഴിഞ്ഞ ശനിയാഴ്‌ചയാണ് സോനയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

സഹോദരി വലിയ മാനസിക സമ്മർദ്ദം നേരിട്ടിരുന്നതായി സോനയുടെ സഹോദരൻ ബേസിൽ എൽദോസ് പറഞ്ഞു. ‘റമീസ് കല്യാണാലോചനയുമായി വീട്ടിൽ വന്നിരുന്നു. റമീസും സോനയും ഒരുമിച്ച് പഠിച്ചതാണ്. വിവാഹത്തിനായി സോന മതം മാറണമെന്ന് റമീസ് ഞങ്ങളോട് പറഞ്ഞു. പൊന്നാനി പോയി രണ്ടുമാസം നിൽക്കണമെന്ന് പറഞ്ഞു. സഹോദരിയുടെ ഇഷ്ടം കണക്കിലെടുത്ത് ഞങ്ങളത് സമ്മതിച്ചു. കഴിഞ്ഞദിവസം റമീസിനെ ഇമ്മോറൽ ട്രാഫിക്കിന് ഒരു ലോഡ്‌ജിൽ നിന്ന് പിടിച്ചിരുന്നു. ഇതറിഞ്ഞ സോന ഇനി മതം മാറാൻ പറ്റില്ല, രജിസ്റ്റർ മാര്യേജ് ചെയ്യാമെന്ന് പറഞ്ഞു. സോന കൂട്ടുകാരിയുടെ വീട്ടിൽ പോയപ്പോൾ അവിടെനിന്ന് റമീസ് ആലുവയിൽ പോയി രജിസ്റ്റർ മാര്യേജ് ചെയ്യാമെന്ന് പറഞ്ഞ് കബളിപ്പിച്ച് കൊണ്ടുപോയി. എന്നിട്ട് വീട്ടിൽ കൊണ്ടുപോയി പൂട്ടിയിട്ട് മർദ്ദിച്ചു. പൊന്നാനിയിലേക്ക് പോകാൻ വാഹനം തയ്യാറാക്കി നിർത്തിയിരിക്കുകയായിരുന്നു. റമീസിന്റെ മാതാപിതാക്കളും സഹോദരിയും കൂട്ടുകാരും അവിടെയുണ്ടായിരുന്നു’- സഹോദരൻ വെളിപ്പെടുത്തി.

കമൽഹാസനെ കൊല്ലുമെന്ന് ഭീഷണി; സീരിയൽ നടനെതിരേ പരാതി

0
Spread the love

സനാതന ധർമത്തിനെതിരേ പ്രസംഗിച്ച മക്കൾ നീതിമയ്യം നേതാവ് കമൽഹാസനെ കൊല്ലുമെന്ന് ഭീഷണി. സീരിയൽ നടനായ രവിചന്ദ്രനാണ് വധഭീഷണി മുഴക്കിയത്. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ മക്കള്‍ നീതിമയ്യം ഭാരവാഹികൾ പരാതി നൽകിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം അ​ഗരം ഫൗണ്ടേഷന്റെ വാർഷികത്തോട് അനുബന്ധിച്ച പരിപാടിയിലാണ് കമൽ സനാതന ധർമ്മത്തെക്കുറിച്ച് പറഞ്ഞത്. ‘രാഷ്ട്രത്തെ മാറ്റാൻ വിദ്യാഭ്യാസത്തിന് മാത്രമേ ശക്തിയുള്ളൂ. ഏകാധിപത്യത്തിന്റെയും സനാതനത്തിന്റെയും ചങ്ങലകൾ തകർക്കാൻ കഴിയുന്ന ഒരേയൊരു ആയുധം അതാണ്’, കമൽ ഹാസൻ പറഞ്ഞു. മെഡിക്കൽ പ്രവേശനത്തിനുള്ള കേന്ദ്രീകൃത പരീക്ഷ പാർശ്വവൽക്കരിക്കപ്പെട്ട വിദ്യാർത്ഥികൾക്ക് ഒരു തടസ്സമാണെന്നും കമൽ പറഞ്ഞു. വ്യാപക പ്രതിഷേധമാണ് കമൽ ഹാസന്റെ പരാമർശത്തിന് നേരെ ഉണ്ടായിരിക്കുന്നത്.

സനാതന ധർമ്മത്തെ നശിപ്പിക്കാൻ ശ്രമിക്കുന്നത് കമൽ ആണെന്നും അദ്ദേഹത്തിന്റെ സിനിമകൾ കാണരുതെന്നും ബിജെപി സംസ്ഥാന സെക്രട്ടറി അമർ പ്രസാദ് റെഡ്ഡി നേരത്തെ പറഞ്ഞിരുന്നു. കമൽഹാസന്റെ പ്രസ്താവനയെ എതിർത്തും അനുകൂലിച്ചും വാദങ്ങൾ ഉയരുന്നുണ്ട്. സനാതനത്തെക്കുറിച്ച് കമൽ ഒരു പൊതുവേദിയിൽ പരാമർശിച്ചത് അനാവശ്യമായിരുന്നുവെന്ന് നടി ഖുശ്‌ബു പറഞ്ഞു. അതേസമയം കമൽഹാസനെ പിന്തുണച്ചുകൊണ്ട് ഡിഎംകെ വക്താവ് എ. ശരവണനും രം​ഗത്തെത്തിയിരുന്നു.

ബലാത്സംഗ കേസ്; റാപ്പര്‍ വേടനെതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കി പൊലീസ്; വിദേശത്തേക്ക് കടക്കാൻ സാധ്യത

0
Spread the love

ബലാത്സംഗ കേസിൽ റാപ്പര്‍ വേടനെതിരെ പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കി. കേസിൽ ഉള്‍പ്പെട്ട റാപ്പര്‍ വേടൻ അറസ്റ്റ് ഒഴിവാക്കുന്നതിനായി വിദേശത്തേക്ക് കടക്കാൻ സാധ്യതയുണ്ടെന്നാണ് പൊലീസ് പറയുന്നത്. ഈ സാഹചര്യത്തിലാണ് ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കിയത്. ഇതോടെ വിമാനത്താവളം വഴിയടക്കം വേടൻ യാത്ര ചെയ്യാൻ ശ്രമിച്ചാൽ ലുക്ക്ഔട്ട് നോട്ടീസ് പ്രകാരം കസ്റ്റഡിയിലെടുക്കാനാകും.

ബലാത്സം​ഗ കേസിൽ വേടൻ ഒളിവിൽ പോയതോടെ കഴിഞ്ഞ ദിവസം കൊച്ചി ബോള്‍ഗാട്ടി പാലസിലെ ഓളം ലൈവ് എന്ന സംഗീത പരിപാടി മാറ്റിവെച്ചിരുന്നു. പരിപാടിക്കെത്തിയാൽ അറസ്റ്റ് ചെയ്യാനായിരുന്നു പൊലീസ് തീരുമാനം. അതേസമയം, മറ്റൊരു ദിവസം പരിപാടി നടത്തുമെന്ന് സംഘാടകർ അറിയിച്ചു.

യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലെടുത്ത ബലാത്സംഗ കേസിൽ മുൻകൂർ ജാമ്യത്തിനായി റാപ്പർ വേടൻ ഹൈക്കോടതിയെ സമീപിച്ചിരുന്നു. കേസിൽ തൃക്കാക്കര എസിപിയുടെ മേൽനോട്ടത്തിലാണ് അന്വേഷണം നടക്കുന്നത്. ഇൻഫോപാർക്ക് എസ്എച്ച്ഒയ്ക്കാണ് നിലവിലെ ചുമതല. 

ഇത്തരം വൃത്തികെട്ട കളികള്‍ നമ്മുടെ സിനിമ ഇന്‍ഡസ്ട്രിയിലും സംഭവിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല; ശ്വേതയ്ക്ക് പിന്തുണയുമായി നടൻ റഹ്മാൻ

0
Spread the love

വിവാദങ്ങള്‍ക്കിടെ ശ്വേത മേനോന് പിന്തുണയുമായി നടന്‍ റഹ്മാന്‍. ശ്വേതയ്‌ക്കെതിരായ ആരോപണങ്ങള്‍ ആസൂത്രിതമാണെന്നാണ് റഹ്മാന്‍ പറയുന്നത്. ശ്വേതയുടെ പേര് നശിപ്പിച്ച് അമ്മയുടെ തിരഞ്ഞെടുപ്പ് വിജയിക്കുന്നത് തടയുകയാണ് ആരോപണങ്ങളുടെ പിന്നിലെ ലക്ഷ്യമെന്നും റഹ്മാന്‍ തുറന്നടിച്ചു. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു റഹ്മാന്റെ പ്രതികരണം.

റഹ്മാന്റെ കുറിപ്പിന്റെ പൂര്‍ണ്ണരൂപം:

പ്രിയപ്പെട്ട ശ്വേത,

നിനക്കെതിരായ അടിസ്ഥാനരഹിതമായ ആരോപണത്തെക്കുറിച്ച് വായിച്ചപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി. ഈ അനീതിയ്‌ക്കെിതാരായ ദേഷ്യം കൊണ്ട് എന്റെ ഹൃദയം നിറയുകയാണ്

എനിക്ക് നിന്നെ ഏതാണ്ട് മൂന്ന് പതിറ്റാണ്ടായി അറിയാം. ഈ കാലമത്രയും നീ വളരെ നല്ലൊരു സുഹൃത്തായിരുന്നു. നമ്മുടെ ഇന്‍ഡസ്ട്രിയില്‍ ഞാന്‍ കണ്ടുമുട്ടിയിട്ടുള്ള സത്യസന്ധതയും അനുകമ്പയുമുള്ള ചിലരില്‍ ഒരാള്‍. നമ്മള്‍ ഒരു സിനിമയില്‍ മാത്രമേ ഒരുമിച്ച് അഭിനയിച്ചിട്ടുള്ളൂ. എങ്കിലും, നമ്മള്‍ ചെയ്ത ഷോകളിലൂടേയും മറ്റും ഒരുമിച്ച് പങ്കിട്ട സമയങ്ങള്‍ മതി എനിക്ക് നിന്റെ ക്യാരക്ടര്‍ മനസിലാക്കാനും നമ്മളുടെ സൗഹൃദത്തെ നിധി പോലെ കാക്കാനും

ആ ഷോകള്‍ക്കിടെ നീ എങ്ങനെയാണ് മറ്റുള്ളവരോട് കരുതലോടെ പെരുമാറിയതെന്ന് ഞാന്‍ നേരിട്ട് കണ്ടിട്ടുണ്ട്. സഹതാരങ്ങളോടും, പ്രത്യേകിച്ചും പുതുമുഖങ്ങളോട്, ക്രൂവിലുള്ളവരോടും ഓര്‍ഗനൈസര്‍മാരോടും ആരാധകരോടും നീ പെരുമാറിയത് എങ്ങനെയെന്ന് കണ്ടിട്ടുണ്ട്. സുഖമില്ലാതിരുന്ന ക്രൂ മെമ്പര്‍മാര്‍ക്ക്, ഒരു നന്ദിയും പ്രതീക്ഷിക്കാതെ നിശബ്ദമായി നീ മരുന്ന് വാങ്ങിയത് ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നുണ്ട്. എല്ലാവരേയും പൊസിഷന്‍ നോക്കാതെ തന്നെ നീ ബഹുമാനിച്ചു. നീയെന്ന വ്യക്തിയെക്കുറിച്ച് ആ നിമിഷങ്ങള്‍ സംസാരിക്കുന്നുണ്ട്.

ഇപ്പോഴത്തെ ഈ സാഹചര്യം വെറും വിവരക്കേടാണ്. ഈ വൃത്തികെട്ട പ്രവൃത്തിയ്ക്ക് പിന്നിലുള്ളവരെക്കുറിച്ച് ചിന്തിക്കുമ്പോള്‍ എനിക്കും മെഹറിനും അമ്പരപ്പും അറപ്പും തോന്നുന്നുണ്ട്. നിന്റെ പേര് നശിപ്പിക്കുക, അത് വഴി മലയാളം ആര്‍ട്ടിസ്റ്റുകളുടെ സംഘടനയുടെ പ്രസിഡന്റാകുന്നതില്‍ നിന്നും നിന്നെ തടയുക എന്ന ഉദ്ദേശത്തോടു കൂടിയുള്ള നീക്കമാണിതെന്ന് എനിക്ക് ഉറപ്പാണ്. ഇത്തരം വൃത്തികെട്ട കളികള്‍ രാഷ്ട്രീയത്തില്‍ പതിവാണ്. പക്ഷെ നമ്മുടെ സിനിമ ഇന്‍ഡസ്ട്രിയിലും സംഭവിക്കുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല.

കുറേക്കൂടി നേരത്തെ ബന്ധപ്പെടാതിരുന്നതില്‍ എന്നോട് ക്ഷമിക്കണം. ഫുഡ് പോയ്‌സണായിരുന്നു. കൂടാതെ എന്റെ പ്രിയ സുഹൃത്ത് ഷാനവാസിനെ നഷ്ടമായതും എന്നെ കുറച്ച് നേരത്തേക്ക് നിശബ്ദനാക്കി. എന്റെ വാക്കുകള്‍ നിനക്കുള്ളതാണ്. പക്ഷെ ഞാന്‍ എവിടെ നില്‍ക്കുന്നുവെന്ന് പൊതുജനവും അറിയണം. ചില മാധ്യമങ്ങള്‍ എന്റെ വാക്കുകള്‍ വളച്ചൊടിക്കുമെന്ന് എനിക്കറിയാം. പക്ഷെ ഞാന്‍ അതൊന്നും കാര്യമാക്കുന്നില്ല.

ശ്വേത, നിന്റെ മനോധൈര്യം കൈവിടരുത്. ഇന്നത്തെ നിലയിലേക്ക് എത്താന്‍ നീ എത്ര കഷ്ടപ്പെട്ടിട്ടുണ്ടെന്ന് എനിക്കറിയാം. ആരുടേയും സഹായമില്ലാതെ, കഠിനാധ്വാനവും കരുത്തും കൊണ്ടാണ് നീയിത് നേടിയത്. ഈ കൊടുങ്കാറ്റിനേക്കാള്‍ കരുത്ത് നിനക്കുണ്ട്. നിന്നെ ദ്രോഹിക്കാന്‍ ശ്രമിച്ചവര്‍ ഒരുനാള്‍ തങ്ങളുടെ പ്രവൃത്തികളുടെ അനന്തരഫലം അനുഭവിക്കും. മലയാളം ആര്‍ട്ടിസ്റ്റുകളുടെ അസോസിയേഷന് നീയൊരു മികച്ച പ്രസിഡന്റാകുമെന്നതില്‍ എനിക്കൊരു സംശയവുമില്ല. നിനക്കൊപ്പം പരിപൂര്‍ണ പിന്തുണയുമായി ഞാനുമുണ്ട്.

സൗഹൃദത്തോടേയും ബഹുമാനത്തോടേയും

റഹ്മാന്‍

തിരുവോണത്തിന് മുന്നേ ഒരു കുഞ്ഞോണം; കർക്കടകത്തിലെ പിള്ളേരോണത്തെ കുറിച്ചറിയാം..

0
Spread the love

ഒരിക്കൽ ബാല്യകാലത്തിന്റെ അവകാശവും ഉത്സവവുമായിരുന്ന പിള്ളേരോണം ഇന്ന് ഒരു കേട്ടുകേൾവി മാത്രമായി മാറിയിരിക്കുകയാണ്. പണ്ടുകാലങ്ങളിൽ ഓണത്തിന് മുന്നോടിയായുള്ള ഒരുക്കങ്ങൾ ഈ ദിനം മുതൽ ആരംഭിക്കുമായിരുന്നു.

ചിങ്ങമാസത്തിലെ തിരുവോണം ഓരോ മലയാളിക്കും വലിയ ആഘോഷമാണ്. ‌ചിങ്ങത്തിലെ തിരുവോണത്തിന് മുന്നേ ഒരു കുഞ്ഞോണം ഉണ്ട്. പേരുപോലെ തന്നെ കുട്ടികളുടെ ഓണം. തിരുവോണ ദിനം പോലെ കോടിയണിഞ്ഞു സദ്യവട്ടങ്ങളൊക്കെ ഒരുക്കിയാണ് പിള്ളേരോണവും ആഘോഷിക്കുന്നത്.
ചിങ്ങമാസത്തിലെ തിരുവോണം ഓരോ മലയാളിക്കും വലിയ ആഘോഷമാണ്. ‌ചിങ്ങത്തിലെ തിരുവോണത്തിന് മുന്നേ ഒരു കുഞ്ഞോണം ഉണ്ട്. പേരുപോലെ തന്നെ കുട്ടികളുടെ ഓണം. തിരുവോണ ദിനം പോലെ കോടിയണിഞ്ഞു സദ്യവട്ടങ്ങളൊക്കെ ഒരുക്കിയാണ് പിള്ളേരോണവും ആഘോഷിക്കുന്നത്.

പണ്ടുകാലങ്ങളിൽ ഓണത്തിന് മുന്നോടിയായുള്ള ഒരുക്കങ്ങൾ ഈ ദിനം മുതൽ ആരംഭിക്കുമായിരുന്നു. ചിങ്ങത്തിലെ തിരുവോണം മാവേലിയുടേതെങ്കിൽ കർക്കടകത്തിലെ പിള്ളേരോണം വാമനന്റേതെന്നു പറയുന്ന വിശ്വാസവുമുണ്ട്. കുട്ടികളുടെ ഓണമായ കർക്കടകത്തിലെ പിള്ളേരോണം ആവണിയവിട്ടം എന്നും അറിയപ്പെടുന്നുണ്ട്. ഈ ദിവസം ആണ് ആചാര പ്രകാരം ബ്രാഹ്മണർക്കിടയിൽ പൂണൂൽ മാറ്റുന്ന ചടങ്ങുനടത്തുന്നത്.
പണ്ടുകാലങ്ങളിൽ ഓണത്തിന് മുന്നോടിയായുള്ള ഒരുക്കങ്ങൾ ഈ ദിനം മുതൽ ആരംഭിക്കുമായിരുന്നു. ചിങ്ങത്തിലെ തിരുവോണം മാവേലിയുടേതെങ്കിൽ കർക്കടകത്തിലെ പിള്ളേരോണം വാമനന്റേതെന്നു പറയുന്ന വിശ്വാസവുമുണ്ട്. കുട്ടികളുടെ ഓണമായ കർക്കടകത്തിലെ പിള്ളേരോണം ആവണിയവിട്ടം എന്നും അറിയപ്പെടുന്നുണ്ട്. ഈ ദിവസം ആണ് ആചാര പ്രകാരം ബ്രാഹ്മണർക്കിടയിൽ പൂണൂൽ മാറ്റുന്ന ചടങ്ങുനടത്തുന്നത്.

തിരുവോണത്തിനുള്ള പോലെ വല്യ ആഘോഷങ്ങൾ ഒന്നും തന്നെയില്ലെങ്കിലും മുറ്റത്തു ചെറിയൊരു പൂക്കളം ഒരുക്കുന്ന പതിവുണ്ട്. പണ്ടുകാലങ്ങളിൽ കുട്ടികൾക്ക് ഏറ്റവും പ്രിങ്കരമായ ഉണ്ണിയപ്പം ഈ ദിനങ്ങളിൽ അമ്മമാർ തയാറാക്കി കൊടുത്തിരുന്നു. ഓരോ നാട്ടിലും ഓരോ രീതിയാണ്. ചിലയിടങ്ങളിൽ കുട്ടികളെല്ലാം ഒത്തു ചേർന്ന് കൈകളിൽ മൈലാഞ്ചി അണിയുന്ന ചടങ്ങും ഉണ്ട്.
തിരുവോണത്തിനുള്ള പോലെ വല്യ ആഘോഷങ്ങൾ ഒന്നും തന്നെയില്ലെങ്കിലും മുറ്റത്തു ചെറിയൊരു പൂക്കളം ഒരുക്കുന്ന പതിവുണ്ട്. പണ്ടുകാലങ്ങളിൽ കുട്ടികൾക്ക് ഏറ്റവും പ്രിങ്കരമായ ഉണ്ണിയപ്പം ഈ ദിനങ്ങളിൽ അമ്മമാർ തയാറാക്കി കൊടുത്തിരുന്നു. ഓരോ നാട്ടിലും ഓരോ രീതിയാണ്. ചിലയിടങ്ങളിൽ കുട്ടികളെല്ലാം ഒത്തു ചേർന്ന് കൈകളിൽ മൈലാഞ്ചി അണിയുന്ന ചടങ്ങും ഉണ്ട്.

വാമനനും പിള്ളേരോണവും തമ്മിൽ ബന്ധമുണ്ടെന്നാണ് പറയുന്നത്. വാമനന് വേണ്ടിയാണ് പിള്ളേരോണം ആഘോഷിക്കുന്നത് എന്ന ഒരു സങ്കല്പവുമുണ്ട്. തൃക്കാക്കര വാമന മൂർത്തി ക്ഷേത്രത്തിലെ ഓണാഘോഷങ്ങളുടെ തുടക്കം തന്നെ പിള്ളേരോണത്തിൽ തുടങ്ങി 28 ദിവസമായിരുന്നു.
വാമനനും പിള്ളേരോണവും തമ്മിൽ ബന്ധമുണ്ടെന്നാണ് പറയുന്നത്. വാമനന് വേണ്ടിയാണ് പിള്ളേരോണം ആഘോഷിക്കുന്നത് എന്ന ഒരു സങ്കല്പവുമുണ്ട്. തൃക്കാക്കര വാമന മൂർത്തി ക്ഷേത്രത്തിലെ ഓണാഘോഷങ്ങളുടെ തുടക്കം തന്നെ പിള്ളേരോണത്തിൽ തുടങ്ങി 28 ദിവസമായിരുന്നു.

മുമ്പ്, സാമൂതിരിയുടെ ഭരണകാലത്ത് തിരുനാവായിൽ മാമാങ്കം അരങ്ങേറിയത് പിള്ളേരോണം മുതലുള്ള ദിവസങ്ങളിലായിരുന്നു എന്ന് പറയപ്പെടുന്നു. ഒരിക്കൽ ബാല്യകാലത്തിന്റെ അവകാശവും ഉത്സവവുമായിരുന്ന പിള്ളേരോണം ഇന്ന് ഒരു കേട്ടുകേൾവി മാത്രമായി മാറിയിരിക്കുകയാണ്.
മുമ്പ്, സാമൂതിരിയുടെ ഭരണകാലത്ത് തിരുനാവായിൽ മാമാങ്കം അരങ്ങേറിയത് പിള്ളേരോണം മുതലുള്ള ദിവസങ്ങളിലായിരുന്നു എന്ന് പറയപ്പെടുന്നു. ഒരിക്കൽ ബാല്യകാലത്തിന്റെ അവകാശവും ഉത്സവവുമായിരുന്ന പിള്ളേരോണം ഇന്ന് ഒരു കേട്ടുകേൾവി മാത്രമായി മാറിയിരിക്കുകയാണ്.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts