Home Blog Page 82

വിവാഹം വേണ്ട എന്നല്ല താന്‍ പറഞ്ഞത്; പുരുഷന്മാര്‍ക്ക് എതിരുമല്ല, എന്തിന്റെ പേരിലാണ് സ്ത്രീധനം കൊടുക്കേണ്ടത്? ചോദ്യവുമായി ഭാമ

0
Spread the love

ബാലതാരമായി തുടക്കം കുറിച്ച മലയാളികളുടെ ഇഷ്ട അഭിനയത്രിയാണ് ഭാമ. വിവാഹ ശേഷം സിനിമാതിരക്കുകളിൽ നിന്നും വിട്ടുനിന്ന ഭാമ എട്ടു വർഷത്തെ ഇടവേളയ്ക്കു ശേഷം സുമതി വളവ് എന്ന ചിത്രത്തിലൂടെ തിരിച്ച് വരവ് നടത്തിയിരുന്നു.ഇപ്പോഴിതാ സ്ത്രീധനത്തിന്റെ പേരില്‍ യുവതികള്‍ നേരിടേണ്ടി വരുന്ന അതിക്രമങ്ങള്‍ മാധ്യമങ്ങളിൽ സ്ഥിരം വാർത്തയാകുന്നതിനിടെ വിഷയത്തിലെ തന്റെ അഭിപ്രായം വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് ഭാമ.

വിവാഹം വേണ്ട എന്നല്ല താന്‍ പറഞ്ഞത്. സ്ത്രീധനം കൊടുത്തിട്ട് ഒരു സ്ത്രീയും വിവാഹം ചെയ്യേണ്ട ആവശ്യമില്ല. ഒരു കുടുംബം ഉണ്ടാവുക എന്നത് സ്ത്രീയുടേയും പുരുഷന്റേയും ആവശ്യമാണ്. എന്തിന്റെ പേരിലാണ് സ്ത്രീധനം കൊടുക്കേണ്ടത്? നിയമപരമായി സ്ത്രീധനം നിരോധിച്ചുവെന്ന് പറഞ്ഞാലും അതിന്റെ പേരിലുള്ള അതിക്രമങ്ങള്‍ സ്ത്രീകള്‍ ഇന്നും നേരിടുന്നുണ്ടെന്നും ഭാമ ചൂണ്ടിക്കാണിക്കുന്നു.

വിവാഹം കഴിക്കണമെന്ന് സ്ത്രീകള്‍ക്ക് തോന്നിയാല്‍ മാത്രം വിവാഹം കഴിക്കുക. അത് സ്ത്രീധനം കൊടുത്താവരുത്. സ്ത്രീകളുടെ പണം അവരുടെ ക്ഷേമത്തിന് വേണ്ടിയുള്ളതായിരിക്കണം. തിരിച്ച് പുരുഷന്റെ പണം ഇങ്ങോട്ടും വേണ്ട. തുല്യ ഉത്തരവാദിത്തമുള്ള രണ്ട് വ്യക്തികള്‍ ചേര്‍ന്ന് ഒരുമിച്ചുള്ള ജീവിതം എന്ന തലത്തില്‍ വിവാഹം റീ ഡിസൈന്‍ ചെയ്യാന്‍ പറ്റണം ഭാമ ചൂണ്ടിക്കാണിക്കുന്നു.

നടൻ അലൻസിയറിന് മാരക രോഗമോ? മെലിഞ്ഞവശനായി ലുക്ക്, കാരണം തുറന്നു പറഞ്ഞ്

0
Spread the love

പോലീസ് വേഷത്തിൽ നിൽക്കുന്ന ഒരു ചിത്രമാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ച വിഷയം. ഇതേതു സിനിമയിലെ ഗെറ്റപ്പ് എന്നതൊന്നുമല്ല പക്ഷേ ചർച്ചാവിഷയം ചിത്രത്തിൽ വളരെ മെലിഞ്ഞ് അവശനായി കാണപ്പെടുന്ന നടന് എന്തെങ്കിലും രോഗമുണ്ടോ എന്നാണ് പലരും ചോദിക്കുന്നത്. താരത്തിന്റെ ചിത്രങ്ങൾ വൈറൽ ആയതോടെ ഫോട്ടോയ്ക്ക് താഴെ പലരും താരത്തെ മാരകമായ എന്തോ രോഗം ബാധിച്ചു എന്ന തരത്തിൽ നിഗമനങ്ങളും അഭ്യൂഹങ്ങളുമായി എത്തുന്നുണ്ട്. എന്നാൽ വിഷയത്തിൽ വ്യക്തത വരുത്തി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ ഷെബി ചൗഘട്ട്

‘‘അലൻസിയറുടെ രൂപമാറ്റം ആണല്ലോ ഇപ്പോൾ ചർച്ച. കുറച്ച് നാൾ മുൻപാണ് എന്റെ പുതിയ ചിത്രത്തിലെ ഒരു വേഷം ചെയ്യാൻ അലൻസിയറിനെ സമീപിച്ചത്. അന്ന് അദ്ദേഹത്തിന് നല്ല തടിയുണ്ടായിരുന്നു. തിരികെ പോകുന്ന സമയത്ത് ഞാൻ അദ്ദേഹത്തോട് തമാശയ്ക്ക് കഥാപാത്രത്തിന് വേണ്ടി വണ്ണം കുറയ്ക്കണം എന്ന് പറഞ്ഞിരുന്നു. അദ്ദേഹം അതിന് മറുപടി ആയി ചിരിക്കുക മാത്രമാണ് ചെയ്തത്. മെലിയാനായി കുറച്ച് ടിപ്സും ഞാൻ പറഞ്ഞു കൊടുത്തു. പിന്നീട് ഞാൻ അദ്ദേഹത്തെ കാണുന്നത് ‘വേറെ ഒരു കേസ്’ എന്ന എന്റെ ചിത്രത്തിന്റെ ലൊക്കേഷനിലാണ്.

പൊലീസ് യൂണിഫോമിന്റെ അളവെടുക്കാൻ പോയ കോസ്റ്റ്യൂമർ അലൻസിയർ ഒരുപാട് മെലിഞ്ഞു എന്ന് പറഞ്ഞിരുന്നെങ്കിലും നേരിട്ട് കണ്ടപ്പോൾ ഞാൻ ഞെട്ടിപ്പോയി. ഷുഗർ സംബന്ധമായ അസുഖമോ മറ്റോ ആണോ എന്ന് ഞാൻ അദ്ദേഹത്തോട് ചോദിച്ചു. ഒരു ചിരിയോടെ ഷെബിയുടെ പടത്തിന് വേണ്ടി ഡയറ്റിങ്ങിൽ ആയിരുന്നു എന്നദ്ദേഹം മറുപടി നൽകി.

ഷൂട്ടിങ് ദിവസം അർദ്ധരാത്രി വരെയും യാതൊരു ക്ഷീണമോ മടുപ്പോ കാണിക്കാതെ ഊർജ്ജസ്വലനായ അലൻസിയറെ ആണ് ഞാനവിടെ കണ്ടത്. കുറച്ചു ദിവസങ്ങൾക്കു മുൻപ് ഡബ്ബിങ് സമയത്തും അദ്ദേഹം പൂർണ ആരോഗ്യവാനായാണ് എത്തിയത്. ഇനിയും അങ്ങനെ തന്നെ തുടരട്ടെ എന്ന് ദൈവത്തോട് പ്രാർഥിക്കുന്നു. ഒപ്പം ഭാവനയിൽ മെനഞ്ഞ ഓരോ രോഗങ്ങളും ആരോപണങ്ങളും അദ്ദേഹത്തിന്റെ ചുമലിൽ വയ്ക്കരുതേ എന്നൊരു അപേക്ഷയും.’’–ഷെബി ചൗഘട്ടിന്റെ വാക്കുകൾ.

എന്തിന് വിഷയത്തിൽ മമ്മൂക്കയെ വലിച്ചിട്ടുവെന്ന് സാന്ദ്രയോട് താരത്തിന്റെ ആരാധകർ; താനെ വന്നു കയറിയതാണെന്ന് മറുപടി

0
Spread the love

നിര്‍മാതാക്കളുടെ സംഘടനയുടെ തെരഞ്ഞെടുപ്പില്‍ നിന്നും സാന്ദ്ര തോമസിന്റ പത്രിക തള്ളിയതും തുടര്‍ന്ന് സാന്ദ്ര നടത്തിയ പ്രതികരണങ്ങളും ചര്‍ച്ചയായി മാറിയിരിക്കുകയാണ്. സംഘടനയുടെ നേതൃത്വത്തിനെതിരെ ശക്തമായ നിലപാടെടുത്ത സാന്ദ്ര നടന്‍ മമ്മൂട്ടിക്കെതിരെയും ആരോപണം ഉന്നയിച്ചിരുന്നു. സംഘടന ഭാരവാഹികള്‍ക്കെതിരെ നല്‍കിയ കേസില്‍ നിന്നും പിന്മാറണമെന്ന് മമ്മൂട്ടി ആവശ്യപ്പെട്ടുവെന്നും താനുമായി പറഞ്ഞുറപ്പിച്ചിരുന്ന സിനിമയില്‍ നിന്നും അദ്ദേഹം പിന്മാറിയെന്നുമായിരുന്നു സാന്ദ്ര വെളിപ്പെടുത്തിയത്. ഇപ്പോഴിതാ താൻ മമ്മൂട്ടിക്കെതിരെ നിലപാടെടുത്തുവന്ന വിമർശനങ്ങൾക്കും എന്തിന് അദ്ദേഹത്തെ വിവാദങ്ങളിലേക്ക് വെറുതെ വലിച്ചിഴച്ചെന്നുമുള്ള ചോദ്യങ്ങൾക്കും ഉത്തരം പറയുകയാണ് സാന്ദ്ര.

‘മമ്മൂട്ടിയെ ഇതില്‍ വലിച്ചിട്ടത് ശരിയായില്ല’ എന്ന് തന്റെ സോഷ്യൽ മീഡിയ പേജിൽ ഒരാൾ കമന്റ് ചെയ്തപ്പോൾ ‘ആരും വലിച്ചിട്ടതല്ല. അദ്ദേഹം താനെ വന്നു കയറിയതാണ്’ എന്നായിരുന്നു അതിനുള്ള സാന്ദ്രയുടെ മറുപടി. ‘മമ്മൂക്കയെ അവഹേളിച്ച അന്നു തൊട്ട് നിന്റെ പതനവും തുടങ്ങി. ഇത് വരെ നിനക്ക് പിന്തുണ തന്നവര്‍ പോലും ഇപ്പോള് നിനക്ക് എതിരാണ്’ എന്നായിരുന്നു മറ്റൊരു കമന്റ്. ‘സത്യം പറയുന്നത് എങ്ങനെ അവഹേളനമാകും? മമ്മൂക്ക നല്ലത് ചെയ്തപ്പോള്‍ അതും ഞാന്‍ പറഞ്ഞിട്ടുണ്ട്’ എന്ന് സാന്ദ്ര അയാള്‍ക്ക് മറുപടി നല്‍കുന്നുണ്ട്.

ഇനി ആഭ്യന്തര വിഷയങ്ങൾ മാധ്യമങ്ങൾക്ക് മുന്നിൽ സംസാരിക്കരുത്; പരസ്യമായി വിളിച്ച് പറയരുതെന്ന് അംഗങ്ങളെ വിലക്കി അമ്മ

0
Spread the love

മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ എഎംഎംഎ നിരന്തരം വാർത്തകളിൽ ഇടം പിടിക്കുകയാണ്. സംഘടനയിലെ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ ഒന്നിന് പുറകെ ഒന്നായി വിവാദങ്ങൾ പൊട്ടി പുറപ്പെടുന്ന സാഹചര്യത്തിൽ പരസ്യ പ്രതികരണം വിലക്കിയിരിക്കുകയാണ് എഎംഎംഎ വരണാധികാരി. ആഭ്യന്തര വിഷയങ്ങൾ മാധ്യമങ്ങൾക്ക് മുന്നിൽ സംസാരിക്കരുതെന്നും നടപടി ഉണ്ടാകുമെന്നും വരണാധികാരി അറിയിച്ചു.

മെമ്മറി കാർഡ് വിവാദം, ബാബുരാജിന് എതിരെയുള്ള വിമർശനം, ശ്വേത മേനോനെ എതിരെയുള്ളപരാതി തുടങ്ങിയ വിഷയങ്ങളിൽ സംഘടനയ്ക്ക് ഉള്ളിലെ അംഗങ്ങൾ തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങൾ പരസ്യമായി വിളിച്ച് പറയുന്ന സാഹചര്യം ഉണ്ടായിരുന്നു. പലരും കടുത്ത ഭാഷയിൽ തന്നെ വിമർശനങ്ങൾ പങ്കുവെച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഇത്തരം നടപടിയിലേക്ക് വരണാധികാരി നീങ്ങിയത്.

മെസി കേരളത്തിലെത്താത്തതിന് കാരണം സർക്കാരോ? കരാർ ലംഘനമുണ്ടായെന്ന് അർജന്റീന ടീം

0
Spread the love

മെസിയെ കേരളത്തിൽ കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ വാക്കുമാറിയത് സംസ്ഥാന സർക്കാരാണെന്ന് അർജന്റീന ഫുട്ബോൾ അസോസിയേഷൻ (എഎഫ്എ). അർജന്റീന ടീമിനെ കേരളത്തിലെത്തിക്കുന്നതിൽ കരാർ ലംഘനമുണ്ടായത് കേരള സർക്കാരിന്റെ ഭാഗത്ത് നിന്നാണെന്നാണ് എഎഫ്എയുടെ മാർക്കറ്റിംഗ് മേധാവി ലിയാൻഡ്രോ പീറ്റേഴ്സൺ പ്രതികരിച്ചത്. ഒരു മാദ്ധ്യമപ്രവർത്തകൻ അദ്ദേഹവുമായി സ്‌പാനിഷ് ഭാഷയിൽ ആശയവിനിമയം നടത്തിയതിലൂടെയാണ് കൂടുതൽ വിവരങ്ങൾ പുറത്തായത്.

എഎഫ്എ കേരളത്തിലെ സ്‌പോൺസറിൽ നിന്ന് 130 കോടി രൂപ വാങ്ങിയിട്ടും കേരളം സന്ദർശിക്കുന്നതിൽ നിന്നും പിൻമാറിയ അർജന്റീന ടീം കരാർ ലംഘനമല്ലേ കാണിച്ചതെന്നായിരുന്നു മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം. അങ്ങനെയല്ലയെന്നായിരുന്നു ലിയാൻഡ്രോ പീറ്റേഴ്സന്റെ പ്രതികരണം. കരാര്‍ ലംഘനം നടത്തിയത് കേരള സര്‍ക്കാരാണെന്നാണ് പീറ്റേഴ്സണ്‍ പറഞ്ഞത്. ഇതു സംബന്ധിച്ച് കൂടുതല്‍ ചോദ്യങ്ങള്‍ ചോദിച്ചെങ്കിലും പീറ്റേഴ്സണ്‍ മറുപടി നല്‍കിയില്ലെന്നാണ് വിവരം.

കരാര്‍ ലംഘനം നടത്തിയത് എഎഫ്എ ആണെന്നും ടീമിനെ കേരളത്തിലെത്തിക്കാനായി എഎഫ്എ ആവശ്യപ്പെട്ട 130 കോടി രൂപ ജൂണ്‍ ആറിന് തന്നെ കൈമാറിയെന്നും കേരളത്തിലെ സ്പോണ്‍സര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു. അര്‍ജന്റീന ടീമോ മെസിയോ ഇന്ത്യയില്‍ എവിടെ കളിക്കണമെങ്കിലും ഇനി തങ്ങളുടെ അനുമതിയോടെ മാത്രമേ കഴിയൂവെന്നും കരാറുണ്ടാക്കിയത് തങ്ങളുമായാണെന്നും സ്‌പോൺസർ പറഞ്ഞിരുന്നു.

അതേസമയം എഎഫ്എയുടെ പ്രതികരണത്തിൽ സർക്കാർ വ്യക്തത വരുത്തണമെന്ന് ഷാഫി പറമ്പിൽ എംഎൽഎ പറഞ്ഞു. ഇത് സർക്കാർ തളളിമറിച്ചുണ്ടായ അപകടമാണ്. മെസി കേരളത്തിലേക്ക് വരണമെന്ന് ആഗ്രഹിക്കുന്ന ഫുട്‌ബോൾ പ്രേമികളെ രാഷ്ട്രീയപരമായി സർക്കാർ ദുരുപയോഗം ചെയ്യുകയായിരുന്നുവെന്നാണ് അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞത്.

‘ഓൾഡ് ഈസ് ഗോൾ‍ഡ്’; മമ്മൂക്കയെ പുകഴ്ത്തുന്ന സാന്ദ്രയുടെ പഴയ വീഡിയോ പങ്കുവെച്ച് ലിസ്റ്റിൻ

0
Spread the love

കഴിഞ്ഞ ദിവസം സാന്ദ്ര തോമസ് ഒരു അഭിമുഖത്തിൽ മമ്മൂട്ടിയെക്കുറിച്ച് പറഞ്ഞ വാക്കുകൾ വലിയ ശ്രദ്ധ നേടിയിരുന്നു. കേരള ഫിലിം പ്രൊഡ്യുസേഴ്‌സ് അസോസിയേഷന്‍ ഭാരവാഹിക്കെതിരെ കേസ് ഫയല്‍ ചെയ്തപ്പോള്‍ കേസുമായി മുന്നോട്ട് പോകരുതെന്ന് മമ്മൂട്ടി ആവശ്യപ്പെട്ടെന്നും ഇത് തയ്യാറാകാതെ ഇരുന്നതോടെ താനുമായി കമ്മിറ്റ് ചെയ്ത ഒരു സിനിമയിൽ നിന്ന് അദ്ദേഹം പിന്മാറിയെന്നും സാന്ദ്ര പറഞ്ഞിരുന്നു. ഇപ്പോഴിതാ മുൻപ് മമ്മൂട്ടിയോട് നന്ദി പ്രകടിപ്പിച്ചുകൊണ്ട് സാന്ദ്ര പങ്കുവെച്ച ഒരു പഴയ വീഡിയോ ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരിക്കുകയാണ് ലിസ്റ്റിൻ സ്റ്റീഫൻ. ഇതോടെ സാന്ദ്രയും ലിസ്റ്റിനും തമ്മിലുള്ള തര്‍ക്കം അടുത്ത ഘട്ടത്തിലേക്ക് കടന്നു.

അസുഖം ബാധിച്ച് ആശുപത്രിയിലായിരുന്നപ്പോൾ നടൻ മമ്മൂട്ടിയും പ്രൊഡ്യൂസേഴ്സ് അസോസിയേഷനിലെ എല്ലാവരും വിളിച്ച് സുഖ വിവരങ്ങൾ അന്വേഷിക്കുന്നുണ്ടായിരുന്നു എന്ന് സാന്ദ്ര പറയുന്ന വീഡിയോ ആണ് ലിസ്റ്റിൻ പങ്കുവെച്ചിരിക്കുന്നത്. ‘ഓൾഡ് ഈസ് ഗോൾ‍ഡ്’ എന്ന ക്യാപ്ഷനൊപ്പമാണ് ലിസ്റ്റിൻ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ‘അസുഖ ബാധിതയായി കിടന്നപ്പോൾ മമ്മൂക്കെയപ്പോലുള്ളവർ കൃത്യമായി കാര്യങ്ങൾ അന്വേഷിച്ചത് വലിയ സന്തോഷമുണ്ടാക്കി. സിനിമയിലുള്ളവരും വിളിച്ച് അന്വേഷിച്ചു. എടുത്ത് പറയേണ്ട കാര്യം, ഒരാഴ്ച ഐസിയുവിൽ കിടന്നിട്ടും സിനിമ മേഖലയിൽ സ്ത്രീകൾക്ക് വേണ്ടി ഘോര ഘോരം പ്രസംഗിക്കുന്ന ഡബ്ല്യുസിസിയോ ഒരു സ്ത്രീയോ തിരിഞ്ഞു നോക്കിയിട്ടില്ല. അതേസമയം പ്രൊഡ്യൂസേഴ്സ് അസോസിയേഷനിലുള്ള എല്ലാ പ്രൊഡ്യൂസേഴ്സും വിളിച്ച് അന്വേഷിച്ചു.’ എന്നാണ് വീഡിയോയിൽ സാന്ദ്ര തോമസ് പറയുന്നത്.

മമ്മൂട്ടിയെക്കുറിച്ച് പറഞ്ഞതിന് പിന്നാലെ ഈ വെളിപ്പെടുത്തലിൽ കൂടുതൽ വിശദീകരണം ആവശ്യപ്പെട്ട് സാന്ദ്രയോട് ഏഴ് ചോദ്യങ്ങളുമായി നിർമാതാവ് റെനീഷ് എൻ അബ്ദുൾഖാദർ രംഗത്തെത്തിയിരുന്നു. അതേസമയം, സാന്ദ്രാ തോമസിനെതിരെ നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ രണ്ട് കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് മാനനഷ്ട കേസ് ഫയല്‍ ചെയ്തത് വലിയ വാർത്തയായിരുന്നു. സാന്ദ്രാ തോമസ് നവമാധ്യമങ്ങളിലൂടെ ഉള്‍പ്പെടെ തന്നെ അപമാനിച്ചുവെന്ന് ആരോപിച്ചാണ് ലിസ്റ്റിന്‍ സ്റ്റീഫന്റെ പരാതി.

ഈ കേസ് ഇപ്പോൾ എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി ഫയലിൽ സ്വീകരിച്ചു. എറണാകുളം സബ് കോടതി മുൻപാകെ ലിസ്റ്റിൻ സ്റ്റീഫൻ 2 കോടി രൂപനഷ്ടപരിഹാരം ആവശ്യപ്പെട്ടു നൽകിയ മറ്റൊരു അപകീർത്തി കേസിൽ സാന്ദ്ര തോമസിനു കോടതി സമൻസ് അയച്ചിട്ടുണ്ട്

ബലാത്സംഗക്കേസ്; വേടനെ അറസ്റ്റ് ചെയ്യാന്‍ പൊലീസ്; ഇതര സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം ശക്തം

0
Spread the love

ബലാത്സംഗക്കേസില്‍ റാപ്പര്‍ ഹിരണ്‍ദാസ് മുരളി എന്ന വേടനെ അറസ്റ്റ് ചെയ്യാന്‍ പൊലീസ്. ഇതര സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം ശക്തമാക്കാനാണ് പൊലീസിന്റെ തീരുമാനം. വേടന്‍ കേരളത്തില്‍ ഇല്ലെന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇതര സംസ്ഥാനങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിക്കുന്നത്. തൃക്കാക്കര എസിപിയുടെ നേതൃത്വത്തില്‍ രണ്ട് സംഘങ്ങളായി തിരിഞ്ഞാണ് പരിശോധന നടക്കുക.

വേടന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി ഈ മാസം 18 ലേക്ക് മാറ്റിയിരുന്നു. വേടന്റെ ജാമ്യാപേക്ഷയെ എതിര്‍ത്ത് പൊലീസ് ഉടന്‍ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും. കോടതി അറസ്റ്റ് തടയാത്തതിനാല്‍ അറസ്റ്റ് നടപടികള്‍ക്ക് തടസമില്ലെന്നാണ് പൊലീസ് പറയുന്നത്.

വേടന്റെ ലൊക്കേഷന്‍ പരിശോധിച്ചുവരികയാണെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ പുട്ട വിമലാദിത്യ പറഞ്ഞിരുന്നു. കേസില്‍ സാക്ഷികൾ രേഖപ്പെടുത്തുന്നത് തുടരുകയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. ബലാത്സംഗക്കേസില്‍ പ്രതിയായതോടെയാണ് വേടന്‍ ഒളിവില്‍പോയത്. തൃശൂരിലെ വീട്ടില്‍ പൊലീസ് എത്തിയെങ്കിലും വേടന്‍ ഉണ്ടായിരുന്നില്ല. തുടര്‍ന്ന് വേടന്റെ ഫോണ്‍ പൊലീസ് കണ്ടെത്തിയിരുന്നു. ഇത് ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. പരാതിക്കാരിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്

കോട്ടയം സ്വദേശിനിയായ യുവ ഡോക്ടറായിരുന്നു വേടനെതിരെ പരാതിയുമായി രംഗത്തെത്തിയിരുന്നത്. 2021 ഓഗസ്റ്റ് മുതല്‍ 2023 മാര്‍ച്ച് വരെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചു എന്നായിരുന്നു പരാതി. രണ്ട് വര്‍ഷത്തിനിടെ ലഹരിയടക്കം ഉപയോഗിച്ച് ആറ് തവണ പലയിടങ്ങളില്‍വെച്ച് പീഡിപ്പിച്ചുവെന്നും യുവതി പരാതിയിൽ പറഞ്ഞിരുന്നു.

പിജിക്ക് പഠിക്കുന്ന കാലത്താണ് വേടനോട് ആരാധന തോന്നിയതെന്നും പിന്നീട് സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെടുകയായിരുന്നുവെന്നുമാണ് യുവതി പറയുന്നത്. 2021 ഓഗസ്റ്റില്‍ തന്റെ ഫ്‌ളാറ്റിലെത്തിയ വേടന്‍ ബലാത്സംഗം ചെയ്തുവെന്നും പിന്നീട് വിവാഹവാഗ്ദാനം നല്‍കിയിരുന്നതായും യുവതി പറയുന്നു. 2023ല്‍ താന്‍ ടോക്‌സിക്കാണെന്ന് പറഞ്ഞ് വേടന്‍ ബന്ധത്തില്‍ നിന്ന് പിന്മാറി. പുതിയ ആല്‍ബം പുറത്തിറക്കുന്നതിനടക്കം വേടന് സാമ്പത്തിക സഹായം നല്‍കിയിട്ടുണ്ടെന്നും യുവതി പറഞ്ഞിരുന്നു. യുവതിയുമായുള്ള ബന്ധം ഉഭയസമ്മതപ്രകാരമായിരുന്നുവെന്ന് പറഞ്ഞ് വേടൻ നേരത്തേ രംഗത്തെത്തിയിരുന്നു

നടന്‍ വിനായകന്‍ ഒരു പൊതു ശല്യമായി മാറുന്നു; സര്‍ക്കാര്‍ പിടിച്ചു കെട്ടി കൊണ്ടുപോയി ചികിത്സിക്കണം

0
Spread the love

നടന്‍ വിനായകനെതിരെ എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്. വിനായകന്‍ ഒരു പൊതു ശല്യമായി മാറുന്നുവെന്ന് ഷിയാസ് പറഞ്ഞു. സര്‍ക്കാര്‍ പിടിച്ചു കെട്ടി കൊണ്ടുപോയി ചികിത്സിക്കണമെന്നും അദ്ദേഹം പറഞ്ഞു. താമസിക്കുന്ന സ്ഥലത്ത് പോലും വിനായകന്‍ പ്രശ്‌നമുണ്ടാക്കിയിട്ടുണ്ടെന്നും ഷിയാസ് കൂട്ടിച്ചേര്‍ത്തു.

‘ശക്തമായ നിയമ നടപടി സ്വീകരിക്കണം. എല്ലാം ചെയ്തു കഴിഞ്ഞിട്ട് സോറി പറഞ്ഞിട്ട് കാര്യമില്ല. സമൂഹത്തിന് ശല്യമാകുന്നവരെ ജനം തെരുവില്‍ നേരിടേണ്ട അവസ്ഥയാകും. ലഹരിക്കേസുകളില്‍പ്പെടുന്ന താരങ്ങള്‍ക്ക് വലിയ പരിരക്ഷയാണ് സര്‍ക്കാരും പൊതുസമൂഹവും നല്‍കുന്നത്. അവരെ ആരാധിക്കുന്നവര്‍ക്ക് തെറ്റായ സന്ദേശം നല്‍കും. തനിക്ക് തെറ്റുപറ്റിയതായി വേടന്‍ ഏറ്റു പറഞ്ഞു. എന്നാല്‍ എത്രപേര്‍ക്ക് അതിന് കഴിയും. സിനിമാ മേഖലയിലുള്ളവര്‍ ഗൗരവമായി ചിന്തിക്കേണ്ടതാണ്’, ഷിയാസ് പറഞ്ഞു.

അടൂര്‍ ഗോപാലകൃഷ്ണനെയും യേശുദാസിനെയും അധിക്ഷേപിച്ച് കൊണ്ട് വിനായകന്‍ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. എന്നാല്‍ ഇന്ന് മാപ്പ് പറഞ്ഞ് വിനായകന്‍ രംഗത്തെത്തിയിരുന്നു. പിന്നാലെ മാധ്യമങ്ങളെ അധിക്ഷേപിച്ച് വിനായകന്‍ വീണ്ടും രംഗത്തെത്തിയിട്ടുണ്ട്. മുന്‍ മുഖ്യമന്ത്രിമാരായ വി എസ് അച്യുതാനന്ദനെയും ഉമ്മന്‍ചാണ്ടിയെയും അധിക്ഷേപിക്കുന്ന ഫേസ്ബുക്ക് പോസ്റ്റിട്ടെന്നാരോപിച്ച് നേരത്തെ വിനായകനെതിരെ പൊലീസില്‍ പരാതിയുണ്ടായിരുന്നു. യൂത്ത് കോണ്‍ഗ്രസ് എറണാകുളം ജില്ലാ പ്രസിഡണ്ട് സിജോ ജോസഫാണ് പരാതി നല്‍കിയത്.

വോട്ട് ചെയ്യുകയോ ചെയ്യാതിരിക്കുകയോ ചെയ്യാം പക്ഷെ ശ്വേതാ മേനോനെ പിന്തുണക്കേണ്ടത് നമ്മുടെ കടമായാണ്; ‘അമ്മ’ അംഗങ്ങൾ

0
Spread the love

അശ്ലീല രംഗങ്ങളിൽ അഭിനയിച്ച് പണം സമ്പാദിച്ചുവെന്ന പരാതിയുമായി ബന്ധപ്പെട്ട കേസിൽ നടി ശ്വേതാ മേനോനെ പിന്തുണച്ച് താരസംഘടനയായ അമ്മയിലെ അംഗങ്ങൾ‌. ‘നമ്മുടെ തൊഴിലിന്റെ അന്തസ്സിനെ ചോദ്യം ചെയ്യാൻ വരുന്ന ഏതൊരു പ്രതികൂല ശക്തിയെയും നമ്മൾ‌ ഒറ്റക്കെട്ടായി പ്രതിരോധിക്കും’- അംഗങ്ങൾ‌ ഒപ്പിട്ട കത്തിൽ‌ വ്യക്തമാക്കി. താരസംഘടനയായ അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് ശ്വേതാ മേനോൻ മത്സരിക്കുന്നുണ്ട്. ഈ മാസം 15നാണ് തിരഞ്ഞെടുപ്പ്. ഇതിനിടെയാണ് പരാതിയും കേസും. തിരഞ്ഞെടുപ്പില്‍ ശ്വേതാ മേനോന്റെ എതിർ‌സ്ഥാനാർത്ഥിയായ ദേവൻ ഉൾപ്പെടെയുള്ളവരാണ് പിന്തുണയുമായി രംഗത്തുവന്നത്.

കത്തിന്റെ പൂര്‍ണരൂപം

‘അമ്മ സംഘടന തിരഞ്ഞെടുപ്പ് ആസന്നമായ ഘട്ടത്തിൽ അർഹതയും കഴിവുമുള്ള സ്ഥാനാർത്ഥികൾ തിരഞ്ഞെടുക്കപ്പെടും എന്നത് സുചിന്ത്യമാണ്. എന്നാൽ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നവർ പരസ്പരം ചെളിവാരി എറിയുന്ന കാഴ്ച ‘അമ്മ’ സംഘടനയെ സ്നേഹിക്കുന്നവരിലും സിനിമയ്ക്ക് പുറത്തും സൃഷ്ടിക്കുന്ന വിഷമവും അവജ്‌ഞയും വലുതാണ്.‌ നിരവധി കലാകാരന്മാർക്ക് താങ്ങും തണലുമാകേണ്ട ‘അമ്മ ‘ സംഘടന ഇതുവഴി പൊതു ജനമധ്യത്തിൽ അപഹാസ്യമാവുകയാണ്.

അതിനെ ഒന്നുകൂടി ആളിക്കത്തിക്കുവാനാണ് ഇപ്പോൾ ശ്വേതാമേനോൻ എന്ന നടിക്കെതിരെ നിലനിൽക്കാൻ അശേഷം സാധ്യതയില്ലാത്ത ആരോപണങ്ങളുമായി ഒരാൾ അവതരിച്ചിരിക്കുന്നത്‌. കേന്ദ്ര ഗവർമെന്റിന്റെ കീഴിലുള്ള സെൻസർ ബോർഡ് സർട്ടിഫിക്കറ്റ് നൽകി പ്രദർശിപ്പിച്ച സിനിമകളിൽ അശ്ലീലരംഗങ്ങളിൽ അഭിനയിച്ചു എന്ന് ആരോപിച്ചാണ് ഇയാൾ പൊലീസ് പരാതി നൽകിയിരിക്കുന്നത്

മികച്ച ചലച്ചിത്രങ്ങളിൽ അഭിനയിച്ച ശ്വേതാമേനോൻ എന്ന അഭിനേത്രിയെ ഈയവസരത്തിൽ പിന്തുണക്കേണ്ടത് സഹപ്രവർത്തകരായ നമ്മുടെ കടമായാണെന്ന് ഞാൻ കരുതുന്നു. രതിവൈകൃത മനോരോഗമുള്ള മേനാച്ചേരിമാരല്ല അമ്മ സംഘടനയിലെ തിരഞ്ഞെടുപ്പ് തീരുമാനിക്കേണ്ടത്. അത് അമ്മയിലെ അംഗങ്ങളായ നമ്മൾ ഓരോരുത്തരുമാണ്

നിങ്ങൾക്ക് ശ്വേതാമേനോന് വോട്ട് ചെയ്യുകയോ ചെയ്യാതിരിക്കുകയോ ചെയ്യാം. അത് ഓരോരുത്തരുടെയും വ്യക്തിപരമായ തീരുമാനങ്ങളാണ്. പക്ഷെ നമ്മുടെ തൊഴിലിന്റെ അന്തസ്സിനെ ചോദ്യം ചെയ്യാൻ വരുന്ന ഏതൊരു പ്രതികൂല ശക്തിയെയും നമ്മൾ ഒറ്റക്കെട്ടായി പ്രതിരോധിക്കും. ഇവിടെയാണ് ‘അമ്മ’ യുടെ മക്കളുടെ ഐക്യം നമ്മൾ ലോകത്തിനു മുൻപിൽ കാണിച്ചുകൊടുക്കേണ്ടത്.

ഈ നിയമയുദ്ധത്തിൽ ധാർമികമായി ഞാൻ ശ്വേതാമേനോനെ പിന്തുണക്കുന്നു.

ദേവൻ

ലാൽ

ജോയ് മാത്യു

ബാബുരാജ്

അലൻസിയർ

തമ്പി ആൻ്റണി

കൈലാഷ്

ജോ മോൾ

നന്ദു

‘ഇപ്പോൾ സബ് ജയിലിലാണ് ആ പെൺകുട്ടികൾ’; ആലോചിക്കുമ്പോൾ സങ്കടമുണ്ട്, എല്ലാം തുറന്ന് സമ്മതിച്ച് ഒതുക്കി തീർക്കാമായിരുന്നു അവർക്ക്: സിന്ധു കൃഷ്‌ണ

0
Spread the love

നടൻ കൃഷ്ണകുമാറിന്റെ മകൾ ദിയയുടെ സ്ഥാപനത്തിൽ നിന്നും 69 ലക്ഷം രൂപ തട്ടിയെന്ന കേസിൽ മുൻ ജീവനക്കാരികളായ വിനീത, രാധു,ദിവ്യ എന്നിവർ കീഴടങ്ങിയിരുന്നു. പ്രതികളുടെ ജാമ്യ അപേക്ഷ ഹൈക്കോടതി തളളിയതിന് പിന്നാലെയായിരുന്നു ഇവരുടെ കീഴടങ്ങൽ. പ്രതികൾ ഇപ്പോൾ സബ് ജയിലിലാണ് ഉള്ളതെന്നും എല്ലാം തുറന്ന് സമ്മതിച്ച് പണം തിരികെ കൊടുത്ത് ഒതുക്കി തീർത്താൽ മതിയായിരുന്നുവെന്ന് അവർ‌ ഇപ്പോൾ ചിന്തിക്കുന്നുണ്ടാകുമെന്നും പറയുകയാണിപ്പോൾ ദിയയുടെ അമ്മയും കൃഷ്ണകുമാറിന്റെ ഭാര്യയുമായ സിന്ധു കൃഷ്‌ണ

കീഴടങ്ങിയില്ലെങ്കിൽ അറസ്റ്റ് ചെയ്യുമെന്ന് പെൺകുട്ടികളോട് പറഞ്ഞിരുന്നു. അത്രയേറെ തട്ടിപ്പ് കാണിച്ചിട്ടും ‍ഞങ്ങൾ മാന്യമായാണ് അവരോട് പെരുമാറിയത്. പൈസ തിരികെ കൊണ്ട് തരാമെന്ന് പറഞ്ഞ് പോയവരാണ് മറ്റാരുടെയോ ഉപദേശം കേട്ട് ഞങ്ങൾക്ക് എതിരെ കേസ് കൊടുത്തതും പ്രസ്മീറ്റ് വിളിച്ചതും. അവർ പണം തന്ന് സത്യം തുറന്ന് പറഞ്ഞിരുന്നുവെങ്കിൽ ഇന്ന് മീഡിയയിൽ പേരൊന്നും വരില്ലായിരുന്നു. ആലോചിക്കുമ്പോൾ സങ്കടമുണ്ട്. അവരുടെ വീട്ടുകാർ അടക്കം പലത‍ും അനുഭവിക്കേണ്ടി വരുന്നു. അതിൽ ഒരു കുട്ടിയുടെ അച്ഛൻ ഇതൊന്നും അറിഞ്ഞിരുന്നില്ല. അവർ മൂന്ന് പെൺകുട്ടികളും ഈ സംഭവത്തിനുശേഷം പിരിഞ്ഞിരുന്നു. വിനീതയും രാധുവും ഒരു ഗ്രൂപ്പായി. ദിവ്യ അവരുടെ അടുത്ത് നിന്നും പോയി. ദിവ്യയ്ക്ക് വേറൊരു വക്കീൽ ആയിരുന്നു സിന്ധു കൃഷ്ണ പറയുന്നു.

ഇപ്പോൾ അവർ സബ് ജയിലിലാണ് ഉള്ളത്. ഇനി പോലീസ് കസ്റ്റഡിയും തെളിവെടുപ്പും എല്ലാം ഉണ്ടാകും. എല്ലാം തുറന്ന് സമ്മതിച്ച് പണം തിരികെ കൊടുത്ത് ഒതുക്കി തീർത്താൽ മതിയായിരുന്നുവെന്ന് അവർ‌ ഇപ്പോൾ ചിന്തിക്കുന്നുണ്ടാകും സിന്ധു കൃഷ്ണ പറയുന്നു.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts