Home Blog Page 83

സിനിമ റീഷൂട്ട് ചെയ്യേണ്ട അവസ്ഥ! ശ്രീനാഥ് ഭാസി ചിത്രത്തിന്റെ ക്ലൈമാക്‌സ് രംഗങ്ങള്‍ ചോര്‍ന്നു; അസിസ്റ്റന്റ് ഡയറക്ടര്‍ക്കെതിരെ പരാതി

0
Spread the love

റിലീസിന് തയ്യാറെടുക്കുന്ന ‘പൊങ്കാല’ സിനിമയുടെ ക്ലൈമാക്‌സ് ഉള്‍പ്പെടെയുള്ള പ്രധാന രംഗങ്ങള്‍ ഉള്‍പ്പെടുന്ന ഭാഗങ്ങള്‍ മൊബൈലില്‍ ഷൂട്ട് ചെയ്ത് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചെന്ന് ആരോപിച്ച് ചിത്രത്തിന്റെ അസിസ്റ്റന്റ് ഡയറക്ടര്‍ക്കെതിരെ പരാതി നല്‍കി സംവിധായകന്‍ എ.ബി. ബിനില്‍. അസിസ്റ്റന്റ് ഡയറക്ടര്‍ ഫൈസല്‍ ഷാക്കെതിരെയാണ് സംവിധായകന്‍ പാലാരിവട്ടം പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.

ശ്രീനാഥ് ഭാസി പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രമാണ് ‘പൊങ്കാല’. ഷൂട്ടിങ് പൂര്‍ത്തിയാക്കി ചിത്രം റിലീസിനൊരുങ്ങുകയായിരുന്നു. രണ്ടാഴ്ച മുമ്പാണ് സിനിമയിലെ രംഗങ്ങളടങ്ങിയ വീഡിയോ സോഷ്യല്‍മീഡിയയില്‍ അപ്‌ലോഡ് ചെയ്തതായി കണ്ടതെന്നും ഉടനെ അസിസ്റ്റന്റ് ഡയറക്ടറെ വിളിച്ചെങ്കിലും ബന്ധപ്പെടാനായില്ലെന്നും എ.ബി. ബിനില്‍ പറഞ്ഞു. പിന്നീട് മെസ്സേജിലൂടെ വീഡിയോ ഒഴിവാക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ ഫൈസല്‍ അത് ഡിലീറ്റ് ചെയ്യുകയായിരുന്നു. വെള്ളിയാഴ്ച രാവിലെ വീണ്ടും ഇതേ വീഡിയോ ഒരു സ്ത്രീയുടെ ഫേസ്ബുക്ക് പേജില്‍ കണ്ടു. ഇപ്പോള്‍ നിയമനടപടിയുമായി മുന്നോട്ടുപോവുകയാണെന്നും അദ്ദേഹം വിശദമാക്കി.

“രണ്ടാഴ്ച മുമ്പ്, സോഷ്യല്‍മീഡിയയില്‍ വീഡിയോ അപ്‌ലോഡ് ചെയ്യപ്പെട്ടതായി സുഹൃത്താണ് എന്നോട് പറഞ്ഞത്. വീഡിയോ പരിശോധിച്ചപ്പോള്‍ അതിനുപിന്നിലാരാണെന്ന് കണ്ട് ഞാന്‍ ഞെട്ടിപ്പോയി. അസിസ്റ്റന്റ് ആയി വന്ന ആള്‍ സിനിമാരംഗങ്ങള്‍ മൊബൈലില്‍ റെക്കോഡ് ചെയ്ത് വ്യൂസ് കിട്ടാനായി സോഷ്യല്‍മീഡിയയില്‍ അപ്‌ലോഡ് ചെയ്യുകയായിരുന്നു. വീഡിയോ കണ്ടപ്പോള്‍ തന്നെ ഞാന്‍ അയാളെ വിളിച്ചു. ഫോണ്‍ എടുത്തില്ല. പിന്നീട് ഞാന്‍ മെസ്സേജ് അയച്ചപ്പോള്‍ വീഡിയോ ഡിലീറ്റ് ചെയ്തു. ഇന്ന് രാവിലെ ഒരു സ്ത്രീയുടെ പേരിലുള്ള ഫേസ്ബുക്ക് അക്കൗണ്ടിലൂടെ വീഡിയോ പ്രചരിച്ചതായി കണ്ടു. അത് അസിസ്റ്റന്റ് ഡയറക്ടറില്‍നിന്ന് ചോര്‍ന്നതോ ഷെയര്‍ചെയ്ത് കൊടുത്തതോ ആണ്. 10 കോടി രൂപ മുതല്‍മുടക്കുള്ള സിനിമയാണ്. വളരെ ശ്രദ്ധയോടെ ആറെട്ട് മാസംകൊണ്ട് ചിത്രീകരിച്ച സിനിമയുടെ പ്രധാന ഭാഗമായി നില്‍ക്കുന്നയാളാണ് ഇങ്ങനെ ചെയ്തത്. സിനിമ റീഷൂട്ട് ചെയ്യേണ്ട അവസ്ഥയാണിപ്പോള്‍”, ബിനില്‍ പറഞ്ഞു.

യഥാര്‍ഥ സംഭവത്തെ ആസ്പദമാക്കി ഒരുങ്ങുന്ന ആക്ഷന്‍ ചിത്രമാണ് ‘പൊങ്കാല’. വൈപ്പിന്‍ ചെറായി ഭാഗങ്ങളിലായിരുന്നു എ.ബി. ബിനില്‍ കഥയും തിരക്കഥയും രചിച്ച് സംവിധാനം ചെയ്ത ചിത്രത്തിന്റെ ഷൂട്ടിങ് നടന്നത്.

കരുവാളിപ്പ് മാറ്റാനും മുഖം തിളങ്ങാനും കണ്‍തടങ്ങളിലെ കറുപ്പ് അകറ്റാനും കോഫി ഫേസ് പാക്കുകള്‍ 

0
Spread the love

ക്ഷീണം അകറ്റാനും നല്ല ഊര്‍ജ്ജം വീണ്ടെടുക്കാനുമൊക്കെ കോഫി കുടിക്കുന്നത് നല്ലതാണ് എന്ന് നമ്മുക്കറിയാം. കാപ്പിയിലടങ്ങിയിരിക്കുന്ന ആന്‍റി ഓക്‌സിഡന്റുകള്‍, കഫീന്‍ ആണ് ഇതിന് സഹായിക്കുന്നത്. അതേസമയം ചര്‍മ്മ സംരക്ഷണത്തിനും കോഫി ബെസ്റ്റാണ്. മുഖത്തെ കരുവാളിപ്പ് മാറ്റാനും മുഖം തിളങ്ങാനും കണ്‍തടങ്ങളിലെ കറുപ്പ് അകറ്റാനും കോഫി കൊണ്ടുള്ള ഫേസ് പാക്കുകള്‍ ഉപയോഗിക്കാം. അത്തരത്തില്‍ മുഖത്തെ കരുവാളിപ്പ് അകറ്റാന്‍ സഹായിക്കുന്ന കോഫി കൊണ്ടുള്ള ഫേസ് പാക്കുകളെ പരിചയപ്പെടാം.

1. കോഫി- തേന്‍

ഒരു സ്പൂണ്‍ കോഫി പൗഡര്‍, ഒരു സ്പൂണ്‍ തേന്‍, ഒരു നുള്ള് വെളിച്ചെണ്ണ എന്നിവ മിശ്രിതമാക്കി മുഖത്ത് പുരട്ടാം. 20 മിനിറ്റിന് ശേഷം കഴുകി കളയാം. ആഴ്ചയില്‍ രണ്ട്- മൂന്ന് തവണ വരെ ഇങ്ങനെ ചെയ്യുന്നത് മുഖത്തെ കരുവാളിപ്പ് അകറ്റാന്‍ സഹായിക്കും.

2. കോഫി- തൈര്

ഒരു സ്പൂണ്‍ കോഫി പൗഡര്‍, രണ്ട് സ്പൂണ്‍ തൈര് എന്നിവ മിശ്രിതമാക്കി മുഖത്ത് പുരട്ടാം. 20 മിനിറ്റിന് ശേഷം കഴുകി കളയാം. ഇതും മുഖത്തെ കരുവാളിപ്പ് മാറ്റാന്‍ സഹായിക്കും.

കണ്‍തടങ്ങളിലെ കറുപ്പ് അകറ്റാന്‍ കോഫി ഇങ്ങനെ ഉപയോഗിക്കാം:

കണ്‍തടങ്ങളിലെ കറുപ്പ് അകറ്റാന്‍ ഒരു ടീസ്പൂണ്‍ കോഫി പൗഡര്‍, ഒരു ടീസ്പൂണ്‍ കറ്റാര്‍വാഴ ജെല്‍ എന്നിവ മിശ്രിതമാക്കി കണ്‍തടങ്ങളില്‍ പുരട്ടാം. 20 മിനിറ്റിന് ശേഷം കഴുകി കളയാം. ഇത് പതിവായി ചെയ്യുന്നത് കണ്‍തടങ്ങളിലെ കറുപ്പ് അകറ്റാന്‍ സഹായിക്കും.

ശ്രദ്ധിക്കുക: അലർജി സംബന്ധമായ പ്രശ്നങ്ങളില്ലെന്ന് ഉറപ്പാക്കാൻ പാക്കുകളും സ്ക്രബുകളും ഉപയോ​ഗിക്കുന്നതിന് മുമ്പ് പാച്ച് ടെസ്റ്റ് ചെയ്യുക. അതുപോലെ തന്നെ ഒരു ഡോക്ടറെ ‘കൺസൾട്ട്’ ചെയ്തതിന് ശേഷം മാത്രം മുഖത്ത് പരീക്ഷണങ്ങള്‍ നടത്തുന്നതാണ് ഉത്തമം.

ഒരു റീലിന് തന്നെ 10 ലക്ഷം; കൃഷ്ണകുമാറിന്റെ പെണ്മക്കൾ യുട്യൂബ് വഴി സമ്പാദിക്കുന്നത് എത്രയെന്ന് അറിയാമോ?

0
Spread the love

മലയാളത്തിലെ മിക്ക മുതിർന്ന താരങ്ങളുടെയും മക്കളെ മലയാളികൾക്ക് അറിയാം. സോഷ്യൽ മീഡിയയും മറ്റും അരങ്ങു വാഴുന്ന ഈ കാലത്ത് അത് വളരെ എളുപ്പമാണല്ലോ! എന്നാൽ മാതാപിതാക്കളുടെ പേരിലല്ലാതെ തന്റേതായ വ്യക്തിത്വത്തിന്റെ പേരിൽ എത്ര പേർ പ്രശസ്തരാണ് എന്നത് ചോദ്യചിഹ്നമാണ്. ഇവിടെയാണ് നടൻ കൃഷ്ണകുമാറിന്റെ ഭാര്യയും മക്കളും അടങ്ങുന്ന കുടുംബം പ്രസക്തമാകുന്നത്.

സോഷ്യൽ മീഡിയ വളരെ ഫലപ്രദമായി ഉപയോഗിച്ച് തങ്ങളുടെ സാമ്പത്തിക വളർച്ചയ്ക്കും തൊഴിൽ വളർച്ചയ്ക്കും സാമൂഹിക വളർച്ചയ്ക്കും ഒരുപോലെ ഉപയോഗിച്ച് വിജയിച്ചവരാണ് കൃഷ്ണകുമാറും ഭാര്യയും അടങ്ങുന്നന്നവർ. മലയാളത്തിലെ ഏറ്റവും വ്യൂർഷിപ്പുള്ള യുട്യൂബെർസിന്റെ എണ്ണമെടുത്താൽ ആദ്യ പത്തിൽ ചിലപ്പോൾ അഹാനയും ദിയയും ഇഷാനിയും ഹൻസികയും എന്നുറപ്പാണ്. യുട്യൂബിൽ നിന്നും ലഭിക്കുന്ന വരുമാനത്തിന് പുറമെ താരപുത്രികൾ കോളാബറേഷനിലൂടെയും വരുമാനം സമ്പാദിക്കുന്നുണ്ട്. ഇവർ സ്വന്തം പേജിലൂടെ ഒരു സ്റ്റോറിയോ റീലോ, പോസ്റ്റോ പങ്കുവയ്ക്കാൻ വലിയ തുകയാണ് കൈപ്പറ്റുന്നത് എന്ന് പറയുകയാണിപ്പോൾ ഒരാൾ സോഷ്യൽ മീഡിയയിൽ. ഇതാണ് സോഷ്യൽ മീഡിയയിൽ ആളുകൾ കൗതുകത്തോടെ കാണുന്നത്.

2020ൽ ദിയ ഒരു പോസ്റ്റിന് 40,000 രൂപയും സ്റ്റോറിക്ക് 20,000 രൂപയും റീലിന് ഒരു ലക്ഷവുമാണ് വാങ്ങിയിരുന്നത്. ബ്രാൻഡ് കൊളാബറേഷന് വേണ്ടി സമീപിച്ച ഒരാളാണ് ഇക്കാര്യം പറഞ്ഞത്. ഇപ്പോൾ അഞ്ച് ലക്ഷമാണ് വാങ്ങുന്നതെന്ന് അറിഞ്ഞതായും അയാൾ പറയുന്നുണ്ട്. അഹാന പത്ത് ലക്ഷമാണ് പ്രൊമോഷൻ റീലുകൾക്ക് വാങ്ങുന്നതെന്നും ചിലർ വാദിച്ചു. എന്നാൽ, ഇതേക്കുറിച്ച് അഹാനയോ സഹോദരിമാരോ പ്രതികരിച്ചിട്ടില്ല. വൻ തുകയാണ് ഇവർ യൂട്യൂബിലൂടെയും പ്രൊമോഷനുകളിലൂടെയും നേടുന്നത് എന്ന കാര്യം വ്യക്തമാണ്.സോഷ്യൽ മീഡിയയ്‌ക്ക് പുറമേ ബിസിനസ് കൂടി ഉള്ളതിനാൽ കൂട്ടത്തിൽ സമ്പന്ന ദിയയാണോ എന്ന ചോദ്യവും ഉയരുന്നുണ്ട്. സാധാരണക്കാരുടെ വാർഷിക വരുമാനമാണ് ഇവർ മിനിട്ടുകൾ മാത്രമുള്ള റീലിലൂടെ സമ്പാദിക്കുന്നത്.

മാപ്പ്! അടൂരിനെയും യേശുദാസിനെയും അധിക്ഷേപിച്ചതിൽ ക്ഷമാപണവുമായി വിനായകൻ

0
Spread the love

അടൂർ ​ഗോപാലകൃഷ്ണനെയും യേശു​ദാസിനെയും അധിക്ഷേപിച്ച് പോസ്റ്റിട്ടതിൽ മാപ്പ് പറഞ്ഞ് നടൻ വിനായകൻ. ഫെയ്സ്ബുക്കിലൂടെ ‘മാപ്പ് എന്ന്’ മാത്രമാണ് വിനായകൻ കുറിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിലാണ് അടൂരിനെയും യേശുദാസിനെയും അധിക്ഷേപിക്കുന്ന തരത്തിൽ വിനായകൻ പോസ്റ്റ് പങ്കുവച്ചത്.

ഇതിന് പിന്നാലെ വിനായകനെതിരെ വൻ വിമർശനവും ഉയർന്നിരുന്നു. ​ഗായകൻ ജി വേണു​ഗോപാലും വിനായകനെ വിമർശിച്ച് രം​ഗത്തെത്തിയിരുന്നു. സ്ത്രീകൾ “ജീൻസോ, ലെഗിൻസോ ഇടുന്നതിനെ അസഭ്യമായി ചിത്രീകരിച്ച യേശുദാസ് പറഞ്ഞത് അസഭ്യമല്ലേ?, സിനിമകളിലൂടെ സ്ത്രീ ശരീരത്തെ അസഭ്യനോട്ടം നോക്കിയ ആളല്ലേ അടൂർ ?.

സംസ്കൃതത്തിൽ അസഭ്യം പറയുന്നവരോട് പച്ച മലയാളത്തിൽ തിരിച്ചു പറയുന്നത് അസഭ്യമാണെങ്കിൽ അത് തുടരുക തന്നെ ചെയ്യും”.- എന്നാണ് വിനായകൻ ഇന്നലെ ഫെയ്സ്ബുക്കിൽ കുറിച്ചത്.

പട്ടികജാതി- വർഗ വിഭാഗങ്ങളിലെ സംവിധായകരെയും സ്ത്രീ സംവിധായകരെയും അധിേക്ഷപിക്കും വിധം സിനിമാ കോൺക്ലേവിൽ അടൂർ ​ഗോപാലകൃഷ്ണൻ നടത്തിയ പ്രസ്താവന വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് അടൂരിനെ വിമർശിച്ച് വിനായകൻ രം​ഗത്തെത്തിയത്.

‘ശ്വേതയുടെ കരച്ചിൽ കേട്ടപ്പോഴാണ് എനിക്കീ വിഷയത്തിന്റെ ഗൗരവം മനസിലായത്; എന്റെ മകളെക്കുറിച്ച് ഇവർ ഓർക്കുന്നുണ്ടോ എന്നവൾ’ ചോദിച്ചു: മേജർ രവി

0
Spread the love

അമ്മ തിരഞ്ഞെടുപ്പും താരങ്ങളുടെ അധികാരത്തിനായുള്ള തമ്മിലടിയും വാദ പ്രതിവാദങ്ങളുമാണ് മലയാള സിനിമയെ സംബന്ധിക്കുന്ന ഏറ്റവും വൈറൽ വർത്തകളിപ്പോൾ. മോഹൻലാലും മമ്മൂട്ടിയുമടക്കമുള്ള താരങ്ങൾ പ്രസിഡന്റ് സ്ഥാനത്തേക്ക് ഇക്കുറി പെൺസാന്നിധ്യം വരണമെന്ന് നിർദ്ദേശിച്ചപ്പോൾ ശ്വേതാ മേനോന്റെ സാധ്യത വളരെയധികം കൂടിയിരുന്നു. എന്നാൽ തിരഞ്ഞെടുപ്പിന് നാളുകൾ മാത്രം ശേഷിക്കെ താരത്തിനെതിരെ വന്ന വിചിത്രമായ പരാതി വൻ ചചർച്ചയായിരിരുന്നു. ശ്വേതാ മേനോൻ അഭിനയിച്ച ചില സിനിമകളും ഒപ്പം ഒരു ഗർഭനിരോധന ഉറയുടെ പരസ്യവും ചൂണ്ടിക്കാട്ടി അശ്ലീല ചിത്രങ്ങളിൽ അഭിനയിച്ച് പണം സമ്പാദിച്ചുവെന്ന പേരിലായിരുന്നു കേസ്.

സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് നല്‍കി പ്രേക്ഷകര്‍ കണ്ടതും ഇപ്പോഴും പൊതുമധ്യത്തില്‍ ലഭ്യവുമായ ചിത്രങ്ങളാണ് ഇവഎന്നതുകൊണ്ട് തന്നെ പരാതിക്ക് പിന്നിൽ അമ്മ തെരഞ്ഞെടുപ്പിൽ നിന്ന് ശ്വേതയെ മാറ്റിനിർത്തുക എന്ന കുബുദ്ധിയാണോ എന്ന് സിനിമയ്ക്കകത്തും പുറത്തും സംസാരമുണ്ടായിരുന്നു. പരാതിക്ക് പിന്നിൽ നടൻ ബാബുരാജ് ആണെന്നും അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. പിന്നാലെ ഇപ്പോൾ നിരവധി താരങ്ങളാണിപ്പോൾ നടിക്ക് പിന്തുണയുമായെത്തിയിരിക്കുന്നത്. ഇത്തരത്തിൽ തന്റെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവച്ച വിഡിയോയിലൂടെ സംവിധായകനും നടനുമായ മേജർ രവിയും താരത്തിന് പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ്.

മേജർ രവിയുടെ വാക്കുകൾ

‘‘ശ്വേതയുടെ അച്ഛൻ എയർഫോഴ്സില്‍ ഉണ്ടായിരുന്ന ആളാണ്. ഞാനെന്റെ സ്വന്തം സഹോദരിയെപ്പോലെയും മകളെപ്പോലെയും കാണുന്ന ആളാണ് ശ്വേത. വിഷയം അറിഞ്ഞപ്പോൾ ശ്വേതയെ വിളിച്ച് തമാശയായാണ് ചോദിച്ചത്, എന്താടീ ഇതെന്ന്. എന്നാൽ ശ്വേത കരയുകയായിരുന്നു. ‘എനിക്ക് 13 വയസ്സുള്ള മകളുണ്ട്. ഈ ചെയ്യുന്നവർ അവളുടെ കാര്യം ഓർക്കുന്നുണ്ടോ, തന്നെ പോക്സോ കേസിലാണ് കുടുക്കാൻ നോക്കുന്നതെന്നാണ്’ ശ്വേത എന്നോട് ചോദിച്ചത്. ആ കരച്ചിൽ കേട്ടപ്പോഴാണ് എനിക്കീ വിഷയത്തിന്റെ ഗൗരവം മനസിലായത്.

ഇതു കെട്ടിച്ചമച്ച കേസ് ആണെന്ന് ആർക്കും മനസ്സിലാകും. ശ്വേത തിരഞ്ഞെടുപ്പിന് അപേക്ഷ കൊടുത്തതിന് പിന്നാലെയാണ് കേസ് വന്നത്. ആർക്കോ വേണ്ടി ഏതോ ഗുണ്ട ചെയ്ത പണിയാണിത്. സെൻസർ ബോർഡ് ക്ലിയർ ചെയ്ത സിനിമകളിലാണ് ശ്വേത അഭിനയിച്ചത്. അല്ലാതെ നീല ചിത്രങ്ങളല്ലത്, അതും പത്ത് കൊല്ലം മുമ്പ് അഭിനയിച്ച സിനിമയുടെ പേരിലാണ് ഇപ്പോൾ പരാതി കൊടുത്തിരിക്കുന്നത്. ‘കളിമണ്ണ്’ സിനിമയിൽ ശ്വേത അഭിനയിച്ചതെല്ലാം ഇത് പല യൂട്യൂബേഴ്സും യൂട്യൂബിലൂടെ ലൈവ് ആയി അപ്‍ലോഡ് ചെയ്യുന്നുണ്ട്. ഇത് വ്യക്തിപരമായ വിദ്വേഷം കൊണ്ടാണെന്ന് വ്യക്തമാണ്.

എന്നാൽ നീതിപീഠം ഇതെല്ലാം കാണുന്നുണ്ട്.  പൊലീസ് അന്വേഷിച്ച് സത്യം കണ്ടെത്തും. കേസിൽ യാതൊരു തെളിവുമില്ലെന്ന് കാണുന്ന ഘട്ടത്തിൽ, ഒരു പെൺകുട്ടിയുടെ ജീവിതം തുലയ്ക്കാൻ ശ്രമിച്ച ആളുകൾക്ക് ശക്തമായ ശിക്ഷ കോടതി നൽകണം. ഇല്ലെങ്കിൽ ആർക്കോ വേണ്ടി കേസ് നൽകാൻ ഇതുപോലെ ആൾക്കാർ വരും. എന്താണ് ശ്വേത ചെയ്ത തെറ്റ്. ‘രതിനിർവേദ’ത്തിനെതിരെയും പരാതി ഉണ്ടെന്ന് പറയുന്നു. ഇതൊരു റീമേക്ക് ചിത്രമാണ്.

എന്തുകൊണ്ടാണ് ‘രതിനിർവേദം’ ചെയ്ത ജയഭാരതി ചേച്ചിക്കെതിരെ കേസ് കൊടുക്കാത്തത്. നെറ്റിൽ കയറി ശ്വേത ഹോട്ട് ഫിലിംസ് എന്നൊക്കെയാണ് ആ പരാതിക്കാൻ തിരഞ്ഞത്. അങ്ങനെ പോണോഗ്രാഫി തിരഞ്ഞപ്പോഴാണ് അയാൾ ഇതൊക്കെയും കണ്ടത്. എന്തിനാണ് അയാൾ തെരയാൻ പോയത്. അയാളാണ് യഥാർഥത്തിൽ ശിക്ഷിക്കപ്പെടേണ്ടത്. കോടതിയിൽ ഇതിനൊക്കെ മറുപടി നൽകേണ്ടി വരും. 

ഒരാൾ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിങ്ങൾക്ക് എന്താണ് ഇത്ര അസ്വസ്ഥത? ശ്വേത ആരുടെയും മുന്നിൽ ഓച്ഛാനിച്ചു നിൽക്കാൻ പോകുന്നില്ല. അങ്ങനെ അസ്വസ്ഥരായവര്‍‍ ഇപ്പോൾ പുറത്തുനിൽക്കുന്നുണ്ട്. പൊതു സമൂഹം ശ്വേതയോടൊപ്പമുണ്ട്. ഞാനും കുറച്ചുകാലമായി ‘അമ്മ’യിൽ അംഗത്വത്തിനായി അപേക്ഷിച്ചിട്ടുണ്ട്. ചില കാരണങ്ങളാൽ അത് വൈകിപ്പിക്കുകയാണ്. പത്ത് പതിനഞ്ച് വർഷം മുമ്പ് ശ്വേത അഭിനയിച്ച സിനിമയുടെ പേരിലാണ് ഈ കേസ്. കോടതി ഇതിൽ കൃത്യമായി ഇടപെടും.

ഇതുവരെ ഒരാളും ശ്വേതയ്ക്കൊപ്പം സംസാരിക്കുന്നത് ഞാൻ കേൾക്കുന്നില്ല. ഷീലു എബ്രഹാമിന്റെ വിഷയവും ഇതു തന്നെയായിരുന്നു. ഷീലുവിന്റെ പുറകിൽ ശക്തനായ ഭർത്താവുണ്ടെന്നു പറഞ്ഞ് പരിഹസിക്കുന്നതും കണ്ടു. അത് ഷീലുവിന്റെ കഴിവല്ലേ, ഭാര്യയ്ക്കു വേണ്ടി അയാൾ പോരാടും. അതിൽ ചൊറിയാൻ നിൽക്കേണ്ട കാര്യമില്ല. ഇതുപോെലയാകും ശ്വേതയുടെ കാര്യവും. ശ്വേതയ്ക്കൊപ്പം ഞങ്ങളുണ്ടാകും, ഞങ്ങളുടെ ചോദ്യത്തിന് നിങ്ങൾക്ക് ഉത്തരമുണ്ടാകണം.തിരഞ്ഞെടുപ്പെന്ന് കേൾക്കുമ്പോൾ എന്താണിത്ര പ്രശ്നം. ശ്വേതയുടെ വിഷയത്തിൽ നിങ്ങളുടെ കളി നടക്കില്ല, പൊതു സമൂഹം ശ്വേതയ്ക്കൊപ്പമുണ്ട്.’’–മേജർ രവിയുടെ വാക്കുകൾ.

പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ തെരഞ്ഞെടുപ്പിനുള്ള പത്രിക തള്ളപ്പെട്ട സാന്ദ്ര തോമസിനും മേജർ രവി പിന്തുണ പ്രഖ്യാപിച്ചു. തിരഞ്ഞെടുപ്പിനെ എന്തിനാണ് ഇങ്ങനെ ഭയക്കുന്നത് എന്ന് അദ്ദേഹം ചോദിച്ചു. അധികാരക്കസേരയിൽ ഇരിക്കുന്നവരൊക്കെയും അവിടെ നിന്നു ഇറങ്ങേണ്ട സമയം അതിക്രമിച്ചു എന്നും മേജർ രവി പറഞ്ഞു. അധികാരത്തിലിരിക്കുന്നവർ നെപ്പോട്ടിസം കാണിക്കുന്ന സമയത്ത് ഒരു സ്ത്രീ ചോദ്യം ചോദിക്കാൻ മുന്നോട്ടു വരുമ്പോൾ അവർക്ക് ഉത്തരം നൽകേണ്ടി വരും. ഇവരെ കേൾക്കണം. പറയുന്നതിൽ കാര്യമുണ്ടെങ്കിൽ അത് പരിഗണിക്കണമെന്നും മേജർ രവി ആവശ്യപ്പെട്ടു.

ആ യൂട്യൂബർക്ക് എന്താണ് വേണ്ടത്? വിവരങ്ങൾ എല്ലാം ഇങ്ങനെ പുറത്തുവിടാൻ ആരാണ് അധികാരം കൊടുത്തത്: മാലാ പാർവതി

0
Spread the love

താര സംഘടനയായ എഎംഎംഎയിലെ മെമ്മറി കാര്‍ഡ് വിവാദത്തിൽ പ്രതികരിച്ച് മാലാ പാർവതി. വിവരങ്ങൾ എല്ലാം ഒരു യൂട്യൂബർ ആണ് പുറത്തു വിടുന്നതെന്നും ആരാണ് അയാൾക്ക് ഈ അധികാരം നൽകിയതെന്നും മാല പാർവതി ചോദിച്ചു. മറ്റാർക്കും മെമ്മറി കാർഡിനെക്കുറിച്ച് ഒരറിവും ഇല്ലെന്നും ഒരു കൂട്ടം ആളുകളിലേക്ക് മാത്രം സംഘടനയുടെ കാര്യങ്ങൾ ഒതുങ്ങിപ്പോയെന്നും മാലാ പാർവതി കൂട്ടിച്ചേർത്തു.

‘ഇതിന്റെയൊക്കെ ഗതി എങ്ങോട്ടേക്കാണെന്നത് ഇതുവരെ വ്യക്തമായിട്ടില്ല. എല്ലാവരും ആശങ്കയിലാണ്. പണം കൊടുത്ത് ഇദ്ദേഹം എഎംഎംഎയുടെ ഭാഗമായി എന്നാണ് പറയുന്നത്. എല്ലാവരേക്കാളും അദ്ദേഹത്തിനാണ് എല്ലാം അറിയുന്നതെന്നാണ് പറയുന്നത്. ആ അവകാശവും അധികാരവും അദ്ദേഹത്തിന് കൊടുത്തത് ആരാണ്, ഒരു സംഘത്തിന്റെ കയ്യിലേക്ക് മാത്രമായി കാര്യങ്ങൾ ഒതുങ്ങിപ്പോയി എന്നത് നമ്മുക്ക് എല്ലാവർക്കും അറിയുന്ന കാര്യമാണ്. അതിൽ നിന്ന് ഒരു മാറ്റം വരുമെന്നാണ് പ്രതീക്ഷിക്കുന്നത്’; മാലാ പാർവതി പറഞ്ഞു.

‘മനുഷ്യരുടെ സാമാന്യ ബുദ്ധിക്ക് നിരക്കാത്ത ആരോപണങ്ങളുമായാണ് ഇവർ മുന്നോട്ട് വരുന്നത്. വർഷങ്ങൾക്ക് മുന്നേയുള്ള ഒരു വോയിസ് നോട്ട് പുറത്തുവിട്ട് ഇലക്ഷന് നിൽക്കുന്ന ആളെ പ്രതിസന്ധിയിലാക്കിയെങ്കിൽ, മൂന്ന് സ്ത്രീകളെ മുൻനിർത്തി പണ്ട് എപ്പോഴോ ഒരു റെക്കോർഡിങ് നടന്നെന്നും അതിന്റെ മെമ്മറി കാർഡ് കണ്ടില്ലെന്നും പറഞ്ഞ് വലിയ പ്രശ്നം ആകുന്നു. പിന്നീട് നമ്മൾ ആലോചിക്കുമ്പോൾ അവർ പറയുന്ന കാര്യം, ഒരു പുരുഷൻ പ്രതിസന്ധിയിലായി, അദ്ദേഹത്തിന് ഇലക്ഷന് നിൽക്കാൻ പറ്റിയില്ല, പുരുഷനെ ഭീക്ഷണിപ്പെടുത്തി അതുകൊണ്ട് ആ പുരുഷന് വേണ്ടി താൻ മെമ്മറി കാർഡ് സൂക്ഷിച്ചു കൊള്ളാം എന്നാണ് പറയുന്നത്. വേറെ ആരും ഈ മെമ്മറി കാർഡിനെക്കുറിച്ച് അറിയുന്നവരില്ല’; മാലാ പാർവതി കൂട്ടിച്ചേർത്തു.

‘ഫങ്ഷൻ നടന്നില്ല എന്ന് ഞാൻ പറയുന്നില്ല, പക്ഷെ ഈ മെമ്മറി കാർഡിന്റെ കാര്യം ആർക്കും അറിയില്ല, അന്വേഷണവും ഇതുവരെ വന്നിട്ടില്ല. ഞാൻ അന്ന് സ്ഥലത്ത് ഉണ്ടായിരുന്നില്ല. അതും ഈ യൂട്യൂബർ ആണ് പുറത്തുവിടുന്നത്. മൂന്നാമത് ശ്വേതയുടെ വിഷയമാണ് വന്നത്. അത് കേട്ട് കേരളാ സമൂഹം ഞെട്ടി, ഇത് എന്താ ഇങ്ങനെ ഒരു ലോകത്തില്ലാത്ത കേസ്. അതിന്റെ പിന്നിലും യൂട്യൂബർ ഉണ്ടെന്ന് ചിലർ പറയുന്നു. എന്താണ് ഇദ്ദേഹത്തിന് വേണ്ടത്’; മാലാ പാർവതി ചോദിച്ചു.

അഭിനയ കലയിൽ റെഫറൻസ് എടുക്കുന്ന ചിത്രം കൂടിയാണ് പാലേരി മാണിക്യം. ആ സിനിമയിൽ അഭിനയിച്ചിരിക്കുന്നത് നടൻ മമ്മൂട്ടിയാണ്. ഈ പോക്ക് കാണുമ്പോൾ കാനിൽ പോയ സിനിമയിൽ നാളെ ദിവ്യ പ്രഭക്കെതിരെ എന്ത് വിമർശനം വരുമെന്നതിൽ ഞാൻ ആശങ്കപ്പെടുന്നു. മാനസിക വൈകൃതമുള്ള ആളുകൾ. ഒരു ഗ്രൂപ്പിന്റെ ഭാഗമായാണ് പ്രവൃത്തിക്കുന്നത്. ഇന്നലെ ശ്വേതയുടെ പ്രശ്നം വന്നപ്പോൾ എല്ലാവരും പറഞ്ഞു, പൊന്നമ്മ ബാബു, ഉഷ ഹസീന എന്നിവർ മാധ്യമങ്ങളോട് പ്രതികരിച്ചില്ല എന്ന്. അവർ സ്ത്രീ പ്രവർത്തകരാണ് എന്നാണ് പറയുന്നത്. ഇവർ ചെയ്തിട്ടുള്ള ഏറ്റവും വലിയ സ്ത്രീ പ്രവർത്തനം ആറാട്ട് അണ്ണനെ ജയിലിൽ ആക്കിയതാണ്. പുള്ളിയെ കണ്ടാൽ അറിയാം അദ്ദേഹം ഏത് അവസ്ഥയിൽ ജീവിക്കുന്ന വ്യക്തിയാണ്, എന്താണ് പ്രശ്നം എന്ന്. അതാണ് ഇവർ സ്ത്രീകൾക്ക് വേണ്ടി പ്രവൃത്തിച്ചതിൽ ഉദാഹരണമായി മുന്നോട്ട് വെക്കുന്നത്,’ മാല പാർവതി പറഞ്ഞു.

സാന്ദ്ര തോമസിനെതിരെ മാനനഷ്ട കേസുമായി ലിസ്റ്റിൻ സ്റ്റീഫൻ; 2 കോടി രൂപനഷ്ടപരിഹാരം

0
Spread the love

സാന്ദ്ര തോമസിനെതിരെ നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ നൽകിയ മാനനഷ്ട കേസ് എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി ഫയലിൽ സ്വീകരിച്ചു. എറണാകുളം സബ് കോടതി മുൻപാകെ ലിസ്റ്റിൻ സ്റ്റീഫൻ 2 കോടി രൂപനഷ്ടപരിഹാരം ആവശ്യപ്പെട്ടു നൽകിയ മറ്റൊരു അപകീർത്തി കേസിൽ സാന്ദ്ര തോമസിനു കോടതി സമൻസ് അയച്ചു. അഡ്വക്കേറ്റ് മുഹമ്മദ്‌ സിയാദ് വഴിയാണ് ലിസ്റ്റിൻ സ്റ്റീഫൻ കോടതിയെ സമീപിച്ചത്.

സാമൂഹിക മാധ്യമങ്ങളിലൂടെയും അല്ലാതെയും അപകീര്‍ത്തിപരമായ പരാമര്‍ശം നടത്തിയെന്ന് ആരോപിച്ച് നിലവില്‍ മൂന്ന് കേസുകളാണ് വിവിധ കോടതികളിലായി ലിസ്റ്റിന്‍ നല്‍കിയിട്ടുള്ളത്. തനിക്കെതിരേ അപകീര്‍ത്തിപരമായ പരാമര്‍ശം നടത്തിയെന്ന് ചൂണ്ടിക്കാട്ടി നേരത്തെ കൊടുത്ത രണ്ട് പരാതികള്‍ കൂടി ഉള്‍പ്പെടുത്തിക്കൊണ്ടാണ് എറണാകുളം സബ്‌കോടതിയില്‍ ലിസ്റ്റിന്‍ മാനനഷ്ട കേസ് ഫയല്‍ ചെയ്തത്. 

രണ്ട് കോടിരൂപ നഷ്ടപരിഹാരമായി നല്‍കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പരാതി. ഈ കേസിലാണ് ഇപ്പോള്‍ കോടതി സമന്‍സിന് ഉത്തരവിട്ടിരിക്കുന്നത്.

ആരുടെ നിർദ്ദേശ പ്രകാരമാണ് വിഡിയോ റെക്കോർഡ് ചെയ്തത്? മെമ്മറി കാർഡ് വിവാദത്തിൽ സംഘടനയ്ക്ക് പരാതി നൽകാൻ നടിമാർ

0
Spread the love

സിനിമാപ്രവര്‍ത്തകരുടെ സംഘടനയായ എഎംഎംഎയിൽ മെമ്മറി കാർഡ് വിവാദം ചൂട് പിടിക്കുന്നു. ഉഷ ഹസീന, പൊന്നമ്മ ബാബു, പ്രിയങ്ക, ലക്ഷ്മി പ്രിയ തുടങ്ങിയവർ ഇന്ന് എഎംഎംഎയ്ക്ക് പരാതി നൽകും. ദുരനുഭവങ്ങൾ റെക്കോർഡ് ചെയ്ത മെമ്മറി കാർഡ് എവിടെയെന്നറിയണം, കുക്കു പരമേശ്വരൻ മറുപടി നൽകണം എന്നാണ് ഇവരുടെ ആവശ്യം. ആരുടെ നിർദ്ദേശ പ്രകാരമാണ് വീഡിയോ റെക്കോർഡ് ചെയ്തത് എന്ന് വ്യക്തമാക്കണമെന്നും നടിമാർ ആവശ്യപ്പെടും.

മീ ടൂ ആരോപണങ്ങൾ വന്നതിന് പിന്നാലെയാണ് സംഘടനയിലെ വനിതാ അം​ഗങ്ങൾക്ക് അവരുടെ പ്രശ്നങ്ങൾ തുറന്നു പറയാനായി ഒരു യോഗം വിളിച്ചത്. ആ പരിപാടിയിൽ അം​ഗങ്ങൾ പറഞ്ഞ കാര്യങ്ങൾ റെക്കോർഡ് ചെയ്യുകയുമുണ്ടായി. കുക്കു പരമേശ്വരന്റെ നേതൃത്വത്തിലാണ് യോഗം നടന്നത്ത്. എന്നാൽ അമ്മയുടെ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് കുക്കു പരമേശ്വരൻ മത്സരിക്കുന്നതിന് പിന്നാലെയാണ് ആരോപണങ്ങൾ പൊട്ടിപ്പുറപ്പെടുന്നത്.

മെമ്മറി കാർഡ് വിവാദത്തിൽ മറ്റാർക്കും ഒരു അറിവും ഇല്ലെന്നും വിവരങ്ങൾ എല്ലാം ഒരു യൂട്യൂബർ ആണ് പുറത്തു വിടുന്നതെന്നും മാലാ പാർവതി പ്രതികരിച്ചിരുന്നു. ആരാണ് അയാൾക്ക് ഈ അധികാരം നൽകിയതെന്നും ഇവർ കൂട്ടിച്ചേർത്തു. ഒരു കൂട്ടം ആളുകളിലേക്ക് മാത്രം സംഘടനയുടെ കാര്യങ്ങൾ ഒതുങ്ങിപ്പോയി എന്നും മാറ്റം അനിവാര്യമാണെന്നും മാലാ പാർവതി പറഞ്ഞിരുന്നു.

കൊച്ചിയിൽ മെട്രോ ട്രാക്കിൽ നിന്ന് റോഡിലേക്ക് ചാടിയ യുവാവ് മരിച്ചു

0
Spread the love

മെട്രോ ട്രാക്കിൽ നിന്ന് റോഡിലേക്ക് ചാടിയ യുവാവ് മരിച്ചു. മലപ്പുറം തിരൂരങ്ങാടി സ്വദേശി നിസാർ (32) ആണ് മരിച്ചത്. വടക്കേക്കോട്ട മെട്രോ സ്റ്റേഷനിൽ ഇന്ന് ഉച്ചയ്‌ക്ക് രണ്ട് മണിക്കായിരുന്നു സംഭവം.

വടക്കേക്കോട്ട മെട്രോ സ്റ്റേഷനിൽ നിന്ന് ടിക്കറ്റെടുത്ത നിസാർ ആലുവ ഭാഗത്തേക്ക് പോകുന്ന ട്രെയിനുകൾ നിർത്തുന്ന ഭാഗത്ത് അൽപ്പസമയം നിന്നശേഷം ട്രാക്കിലേക്ക് ചാടി. ഇതുകണ്ട് ജീവനക്കാർ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഇയാൾ നിന്നില്ല. ഉടൻ തന്നെ ട്രാക്കിലൂടെ കടന്നുപോകുന്ന വൈദ്യുതി ലൈൻ ജീവനക്കാർ ഓഫ് ചെയ്‌തു. ട്രാക്കിലൂടെ ഓടിയ നിസാർ പില്ലർ നമ്പർ 1013ന് അടുത്തെത്തി ആത്മഹത്യാ ഭീഷണി മുഴക്കുകയായിരുന്നു.

ഈ സമയം ഫയർഫോഴ്‌സും പൊലീസും സ്ഥലത്തെത്തി. പിന്തിരിപ്പിക്കാൻ മെട്രോ ജീവനക്കാരും പൊലീസും ഉൾപ്പെടെ ശ്രമിച്ചെങ്കിലും നടന്നില്ല. രക്ഷിക്കാനായി ഫയർഫോഴ്‌സ് വലയും വിരിച്ചിരുന്നു. എന്നാൽ, വലയിൽ വീഴാതിരിക്കാനായി ഇയാൾ കൈവരിയിൽ പിടിച്ച് നടന്നശേഷം മറ്റൊരു സ്ഥലത്തേക്ക് ചാടുകയായിരുന്നു.

റോഡിൽ ആദ്യം കൈ കുത്തി വീണ നിസാറിന്റെ തല പിന്നീട് റോഡിലിടിച്ചുവെന്നാണ് കണ്ടുനിന്നവർ പറഞ്ഞത്. ഉടൻ തന്നെ ഇയാളെ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിലേക്കും പിന്നീട് എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലേക്കും കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മലപ്പുറം സ്വദേശിയായ ഇയാൾ എന്തിനാണ് എറണാകുളത്ത് എത്തിയതെന്നോ ജീവനൊടുക്കിയതിന് പിന്നിലെ കാരണമോ വ്യക്തമല്ല.

ഓ​ഗസ്റ്റിൽ കൈ നിറയെ പടങ്ങളുമായി ഒടിടി; റിലീസുകൾ അറിയാം..

0
Spread the love

ഓ​ഗസ്റ്റിൽ കൈ നിറയെ ചിത്രങ്ങളാണ് ഒടിടിയിൽ പ്രേക്ഷകരെ കാത്തിരിക്കുന്നത്. വിവിധ പ്ലാറ്റ്ഫോമുകളായി നിരവധി മലയാളം ചിത്രങ്ങളും ഈ വാരാന്ത്യം റിലീസിനെത്തുന്നുണ്ട്. ഈ വാരം ഒടിടിയിലെത്തുന്ന പുത്തൻ റിലീസുകൾ ഏതൊക്കെയാണെന്ന് നോക്കിയാലോ

1. നടികർ

നടികർഇൻസ്റ്റ​ഗ്രാംടൊവിനോ തോമസ്, ഭാവന എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലാൽ ജൂനിയർ സംവിധാനം ചെയ്ത ചിത്രമാണ് നടികർ. 2024 മെയ് മാസത്തില്‍ തിയറ്ററുകളില്‍ എത്തിയ ചിത്രമായിരുന്നു ഇത്. 40 കോടി ആയിരുന്നു ബജറ്റ്. എന്നാൽ തിയറ്ററിൽ പ്രതീക്ഷിച്ച വിജയം നേടാൻ ചിത്രത്തിന് ആയില്ല. ഇപ്പോഴിതാ ചിത്രം ഒടിടി റിലീസിനൊരുങ്ങുകയാണ്. സൈന പ്ലേയിലൂടെ ഓഗസ്റ്റ് 8 മുതൽ ചിത്രം സ്ട്രീമിങ് ആരംഭിക്കും

.2 മനസാ വാചാ

ദിലീഷ് പോത്തനെ നായകനാക്കി ശ്രീകുമാർ പൊടിയൻ സംവിധാനം ചെയ്ത ചിത്രമാണ് കഴിഞ്ഞ വർഷം തിയേറ്ററുകളിലെത്തിയ മനസാ വാചാ. മുഴുനീള കോമഡി എന്റർടെയ്നറായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ധാരാവി ദിനേശനെന്ന കഥാപാത്രമായാണ് ദിലീഷ് പോത്തൻ ചിത്രത്തിലെത്തുന്നത്. പ്രശാന്ത് അലക്സാണ്ടർ, കിരൺ കുമാർ, സായ് കുമാർ, ശ്രീജിത്ത് രവി, അഹാന വിനേഷ്, അസിൻ, ജംഷീന ജമൽ തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങളിലെത്തുന്നത്. മനോരമ മാക്സിലൂടെ ഓഗസ്റ്റ് 9 മുതൽ ചിത്രം ഒടിടിയിൽ സ്ട്രീമിങ് ആരംഭിക്കും

3. ഏത് നേരത്താണാവ

വി ജി ജയകുമാര്‍ നിര്‍മ്മിച്ച് ജിനോയ് ജനാര്‍ദ്ദനന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് ഏത് നേരത്താണാവോ. സംഗീത, പൗളി വത്സന്‍, കേദാര്‍ വിവേക്, ജിനോയ് ജനാര്‍ദ്ദനന്‍, സരിന്‍ റിഷി, മനിക രാജ്, ഉമേഷ് ഉണ്ണികൃഷ്ണന്‍, വത്സല നാരായണന്‍, ജെയിംസ് പാറക്കാട്ട് തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയത്. ഓഗസ്റ്റ് 8 മുതൽ മനോരമ മാക്സിൽ ചിത്രം സ്ട്രീമിങ് ആരംഭിക്കും.

4. ​മാമൻ

സൂരിയും ഐശ്വര്യ ലക്ഷ്മിയും കേന്ദ്രകഥാപാത്രങ്ങളായി എത്തിയ തമിഴ് ചിത്രമാണ് മാമൻ. പ്രശാന്ത് പാണ്ഡ്യരാജ് ആണ് ചിത്രത്തിന്റെ സംവിധായകൻ. മേയ് 16നായിരുന്നു ചിത്രം തിയറ്ററുകളിൽ എത്തിയത്. ലാർക്ക് സ്റ്റുഡിയോസിന്റെ കീഴിൽ കെ കുമാറാണ് ചിത്രം നിർമിച്ചിരിക്കുന്നത്. സൂരി, രാജ് കിരൺ, ഐശ്വര്യ ലക്ഷ്മി, സ്വാസിക, ബാല ശരവണൻ, ബാബ ഭാസ്‌കർ, വിജി ചന്ദ്രശേഖർ, നിഖില ശങ്കർ, ഗീത കൈലാസം എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ. ഓഗസ്റ്റ് 8 മുതൽ ചിത്രം സീ 5ൽ സ്ട്രീമിങ് ആരംഭിക്കും.

5. വ്യസനസമേതം ബന്ധുമിത്രാദികൾ

പ്രേക്ഷകരെ ഏറെ ചിരിപ്പിച്ച ചിത്രങ്ങളിലൊന്നാണ് അനശ്വര രാജൻ നായികയായ വ്യസനസമേതം ബന്ധുമിത്രാദികൾ. ഒരു മരണവീട്ടിൽ നടക്കുന്ന സംഭവങ്ങളെ നർമത്തിന്റെ മേമ്പൊടിയോടെ അവതരിപ്പിക്കുകയാണ് ചിത്രം. അനശ്വര രാജൻ, മല്ലിക സുകുമാരന്‍, ബൈജു സന്തോഷ്, അസീസ് നെടുമങ്ങാട്, സിജു സണ്ണി, ജോമോൻ ജ്യോതിർ, നോബി മാര്‍ക്കോസ്, അശ്വതി കിഷോർ ചന്ദ്, അരുൺ കുമാർ, ദീപു നാവായിക്കുളം, അജിത് കുമാർ തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഓഗസ്റ്റ് 14 മുതൽ മനോരമ മാക്സിൽ ചിത്രം സ്ട്രീമിങ് ആരംഭിക്കും.

6. മായാസഭ

ആദി പിനിഷെട്ടി, ചൈതന്യ റാവു എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ചിത്രമാണ് മായാസഭ. ദിവ്യ ദത്ത, സായ് കുമാർ, നാസർ, രവീന്ദ്ര വിജയ്, ശ്രീകാന്ത് അയ്യങ്കാർ, ശത്രു, താന്യ രവിചന്ദ്രൻ എന്നിവരും പരമ്പരയിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ഇന്ന് മുതൽ സീരിസ് സോണി ലിവിലൂടെ കാണാനാകും.

7. അറബ്യേ കടലൈ

ആന്ധ്ര പ്രദേശിൽ നിന്നുള്ള ഒരു കൂട്ടം മത്സ്യത്തൊഴിലാളികളുടെ കഥ പറയുന്ന വെബ് സീരിസാണ് അറബ്യേ കടലൈ. സർവൈവൽ ത്രില്ലറായാണ് സീരിസ് പ്രേക്ഷകരിലേക്കെത്തുക. സത്യദേവ്, നാസർ, ആനന്ദി എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. ആമസോൺ പ്രൈം വിഡിയോയിലൂടെ സീരിസ് ഓ​ഗസ്റ്റ് 8 മുതൽ സ്ട്രീം ചെയ്ത് തുടങ്ങും.

8. ജെഎസ്കെ

സുരേഷ് ഗോപിയെ നായകനാക്കി പ്രവീൺ നാരായണൻ സംവിധാനം ചെയ്ത ‘ജെഎസ്കെ- ജാനകി വി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള’ ഒടിടി റിലീസിനൊരുങ്ങുന്നു. ഓഗസ്റ്റ് 15 മുതൽ സീ ഫൈവ് പ്ലാറ്റ്ഫോമിലൂടെ സിനിമയുടെ സ്ട്രീമിങ് ആരംഭിക്കും. അനുപമ പരമേശ്വരൻ, മാധവ് സുരേഷ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

9. അന്ധേര

ഓ​ഗസ്റ്റിൽ കൈ നിറയെ ചിത്രങ്ങളാണ് ഒടിടിയിൽ പ്രേക്ഷകരെ കാത്തിരിക്കുന്നത്

സുർവീൻ ചൗള, പ്രജക്ത കോലി എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന സീരിസ് ആണ് അന്ധേര. സൂപ്പർ നാച്ചുറൽ ഹൊറർ സീരിസ് ആയാണ് അന്ധേര പ്രേക്ഷകരിലേക്കെത്തുക. എട്ട് എപ്പിസോഡ് ആണ് സീരിസിലുള്ളത്. ഓ​ഗസ്റ്റ് 14 ന് ആമസോൺ പ്രൈം വിഡിയോയിലൂടെ സീരിസ് സ്ട്രീം ചെയ്ത് തുടങ്ങും.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts