Home Blog Page 84

ശ്വേത മേനോന് എതിരായ കേസ്: തുടര്‍ നടപടികള്‍ സ്റ്റേ ചെയ്ത് ഹൈക്കോടതി

0
Spread the love

ശ്വേത മേനോന് എതിരായ കേസിന്‍റെ തുടര്‍ നടപടികള്‍ സ്റ്റേ ചെയ്ത് കേരള ഹൈക്കോടതി. കേസിനെ പറ്റി കൂടുതൽ പരാമർശങ്ങൾ നടത്തുന്നില്ലെന്ന് കോടതി പറഞ്ഞു. എറണാകുളം സി.ജെ.എമ്മിനോട് കോടതി റിപ്പോർട്ട് തേടിയിട്ടുണ്ട്. ഹർജി കിട്ടിയ ശേഷം പൊലീസിന് കൈമാറും മുമ്പ് സ്വീകരിച്ച തുടർനടപടികൾ അറിയിക്കണമെന്നും അന്വേഷണം നടത്തുന്ന സെൻട്രൽ പൊലീസും റിപ്പോർട്ട് നൽകണമെന്നും കോടതി നിർദ്ദേശിച്ചു. തനിക്കെതിരായ കേസ് റദ്ദാക്കണം എന്ന് ആവശ്യപ്പെട്ട് ശ്വേതാ മേനോൻ ഇന്ന് ഹൈക്കോടതിയെ സമീപിച്ചിരുന്നു. 

അശ്ലീല ചിത്രങ്ങളിൽ അഭിനയിച്ച് പണം സമ്പാദിച്ചുവെന്നാണ് ശ്വേതയ്ക്ക് എതിരായ പരാതി. കൊച്ചി സെന്‍ട്രല്‍ പൊലീസ് ആണ് നടിക്കെതിരെ കേസ് എടുത്തത്. പൊതുപ്രവർത്തകനായ മാർട്ടിൻ മേനാച്ചേരിയുടെ പരാതിയിലായിരുന്നു കേസ് എടുത്തത്. ഐടി നിയമത്തിലെ 67 (എ) വകുപ്പ് പ്രകാരവും അനാശാസ്യ പ്രവര്‍ത്തന നിരോധന നിയമ പ്രകാരവുമാണ് കേസ്. എന്നാല്‍ ശ്വേത മേനോന്‍ അഭിനയിച്ച മലയാള ചിത്രങ്ങളും ഒരു ഗര്‍ഭനിരോധന ഉറയുടെ പരസ്യവുമാണ് പരാതിക്കാരന്‍ കേസിനായി ചൂണ്ടിക്കാട്ടിയിരിക്കുന്നത്. പാലേരിമാണിക്യം. രതിനിര്‍വേദം, ശ്വേത മേനോന്‍റെ പ്രസവം ചിത്രീകരിച്ച ബ്ലെസി ചിത്രം കളിമണ്ണ്, ഒപ്പം ഒരു ഗര്‍ഭനിരോധന ഉറയുടെ പരസ്യചിത്രവുമാണ് പരാതിക്കാരന്‍ ചൂണ്ടിക്കാട്ടിയത്. 

സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് നല്‍കി പ്രേക്ഷകര്‍ കണ്ടതും ഇപ്പോഴും പൊതുമധ്യത്തില്‍ ലഭ്യവുമായ ചിത്രങ്ങളാണ് ഇവ. ഈ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലും അശ്ലീല സൈറ്റുകളിലും പ്രചരിക്കുന്നുണ്ടെന്ന് പറഞ്ഞാണ് പരാതി. പൊലീസ് ആദ്യം അവഗണിച്ച പരാതിയായിരുന്നു ഇത്. പിന്നീട് പരാതിക്കാരന്‍ എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ പോവുകയും അവിടെനിന്ന് കോടതി നിര്‍ദേശ പ്രകാരം സെന്‍ട്രല്‍ പൊലീസിന്‍റെ കേസ് എടുക്കുകയുമായിരുന്നു.

ചപ്പാത്തി കഴിച്ചാൽ വണ്ണം കുറയുമോ? സത്യമിതാണ്

0
Spread the love

തടി കൂടുതലാണോ? എങ്കില്‍ ചോറ് മാറ്റി ചപ്പാത്തി കഴിച്ചൂടെ.. പലരും കേട്ടിട്ടുള്ള ഒരു ചോദ്യമായിരിക്കും ഇത്. ചപ്പാത്തി കഴിച്ചാല്‍ വണ്ണം കുറയുമെന്ന് കേള്‍ക്കാത്ത ആരും തന്നെയുണ്ടാവില്ല അല്ലെ. ശരീരഭാരം കുറയ്ക്കാന്‍ തീരുമാനിച്ച പലരുടെയും ആദ്യത്തെ പരീക്ഷണവും ചപ്പാത്തിയില്‍ തന്നെയായിരിക്കും. എന്നാല്‍ ഈ ചപ്പാത്തി പ്രയോഗത്തില്‍ എന്തെങ്കിലും സത്യമുണ്ടോ? നമുക്ക് പരിശോധിക്കാം

ചോറ് ഒഴിവാക്കി ചപ്പാത്തി കഴിച്ചതുകൊണ്ട് വണ്ണം കുറയില്ല. ഭക്ഷണത്തിന്റെ അളവാണ് പ്രധാനം. ഒരു പിടി ചോറ് കഴിക്കുന്നവരാണെങ്കിൽ, 3 ചപ്പാത്തി കഴിക്കുന്നവരെക്കാൾ നല്ലതാണ്. ചോറ് ഒഴിവാക്കി 5 ചപ്പാത്തി കഴിച്ചാൽ വണ്ണം കുറയില്ല. ചപ്പാത്തി കഴിക്കുന്ന അളവാണ് ശരീര ഭാരം കുറയ്ക്കുന്നതിൽ നിർണായകമെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ധാരാളം വെള്ളം കുടിക്കുകയും ഭക്ഷണത്തിന്റെ അളവ് കുറയ്ക്കുകയും വർക്ക്ഔട്ട് ചെയ്യുകയും ചെയ്താൽ വണ്ണം കുറയുമെന്നും പഠനങ്ങൾ‌ തെളിയിച്ചിട്ടുണ്ട്.

പ്രോട്ടീൻ കഴിക്കാതിരിക്കുക, അന്നജം കുറയ്ക്കുക, വിശപ്പ് മാറാൻ വേണ്ടി മാത്രം ചപ്പാത്തി പോലുള്ള ഭക്ഷണങ്ങൾ കഴിക്കുക, കാർബോഹൈഡ്രേറ്റുകളും പ്രോട്ടീനും പൂർണമായും ഒഴിവാക്കുക ഇവയൊക്കെ പേശികളുടെ ബലക്കുറവിന് ഇടയാക്കും. ഭക്ഷണക്രമം നിയന്ത്രിക്കുന്നതിനൊപ്പം വർക്ക്ഔട്ടും കൂടി ചെയ്താൽ ആരോഗ്യപരമായ രീതിയിൽ വണ്ണം കുറയ്ക്കാമെന്നാണ് വിദ​ഗ്ധർ അഭിപ്രായപ്പെടുന്നത്

ചപ്പാത്തി ഉണ്ടാക്കാൻ ഉപയോഗിക്കുന്ന മാവിന്റെ തരവും ശരീരഭാരം കൂടുന്നതിനോ കുറയ്ക്കുന്നതിനോ കാരണമാകുന്നു. നാരുകൾ അടങ്ങിയ മാവ് ചപ്പാത്തി തയ്യാറാക്കാനായി തിരഞ്ഞെടുക്കുക, ഇത് പഞ്ചസാരയുടെ അളവ് വർധിപ്പിക്കുന്നത് മന്ദഗതിയിലാക്കുന്നു. ബാർലി, ജോവർ, പയർവർഗ്ഗങ്ങൾ, മൾട്ടി-ഗ്രെയിൻ മാവ് എന്നിവ പോലുള്ള മാർഗ്ഗങ്ങൾ പരിഗണിക്കുക.

മോഹൻലാൽ അടക്കമുള്ള താരങ്ങൾ സ്ത്രീകൾ നയിക്കട്ടെ എന്ന് പറഞ്ഞതാണ്; കേസിന് പിന്നിൽ ബാബുരാജ് ആണോ എന്നറിയില്ല: ദേവന്‍

0
Spread the love

ശ്വേത മേനോന് പിന്തുണയുമായി നടന്‍ ദേവന്‍. ശ്വേത മേനോനെതിരെയുള്ള പരാതി ചില പടങ്ങളിലെ സീനുകൾ വെച്ചാണെന്നും അത് ശ്വേത മേനോന്‍റെ താല്പര്യത്തിനനുസരിച്ച് ചെയ്യുന്നതല്ല മറിച്ച് സിനിമയുടെ സ്ക്രിപ്റ്റ് ആഗ്രഹിക്കുന്നത് അനുസരിച്ചാണ് ചെയ്തത്, അതിൽ സെക്സ് കൂടിപ്പോയോ കുറഞ്ഞു പോയോ എന്ന് തീരുമാനിക്കേണ്ടത് സെൻസർ ബോർഡ് ആണ് എന്നാണ് ദേവന്‍റെ പ്രതികരണം.

സെൻസർ ബോർഡിന്റെ അനുമതിയോടുകൂടിയാണ് ആ സിനിമകൾ ഇറങ്ങിയത്. അമ്മ തകരണമെന്ന് ആഗ്രഹിക്കുന്ന ശക്തിയാണ് ശ്വേത മേനോനെതിരെ നീങ്ങുന്നത്. അത് അനുവദിക്കില്ല. ഇക്കാര്യത്തിൽ അമ്മയിലെ മുഴുവൻ അംഗങ്ങളും ശ്വേത മേനോന് ഒപ്പം നിൽക്കും. താൻ ഇന്ന് രാവിലെ തന്നെ അംഗങ്ങളെ വിളിച്ചു. ശ്വേതയ്ക്കെതിരായ എഫ്ഐആര്‍ ബുൾഷിറ്റാണ്, നോൺ സെൻസ് ആണ് എന്നാണ് ദേവന്‍ പ്രതികരിച്ചത്.

ഇപ്പോഴത്തെ നീക്കങ്ങൾ അമ്മയെ തകർക്കാനാണ്. അത് വിജയിക്കില്ല. മോഹൻലാൽ അടക്കമുള്ള വലിയ താരങ്ങൾ തന്നെ സ്ത്രീകൾ നയിക്കട്ടെ എന്ന് പറഞ്ഞതാണ്. എല്ലാവരുടെയും അഭിപ്രായം അതുതന്നെയാണ്. സ്ത്രീകൾ വരുന്നത് മത്സരിച്ച് ആയിരിക്കണം. ഇപ്പോഴത്തെ നീക്കങ്ങൾക്ക് പിന്നിൽ ബാബുരാജ് ആണോ എന്ന് തനിക്ക് അറിയില്ല. ദുരൂഹമായ ഒരു ഗൂഢ പദ്ധതി അതിന് പിന്നിലുണ്ട്. അമ്മയുടെ കമ്മിറ്റി നിലവിൽ വന്നശേഷം ആരാണ് അതിന് പിന്നിൽ എന്ന് കണ്ടെത്തും എന്നും അദ്ദേഹം പറഞ്ഞു.

സംസ്കൃതത്തിൽ അസഭ്യം പറയുന്നവരോട് പച്ച മലയാളത്തിൽ തിരിച്ചു പറയുന്നത് അസഭ്യമാണെങ്കിൽ അത് തുടരുക തന്നെ ചെയ്യും’: വീണ്ടും പ്രതികരിച്ച് വിനായകൻ

0
Spread the love

സംവിധായകൻ അടൂർ ​ഗോപാലകൃഷ്ണനും ​ഗായകൻ യേശുദാസിനുമെതിരെ അധിക്ഷേപ പരാമർശം നടത്തിയതിൽ കൂടുതൽ പ്രതികരണവുമായി നടൻ വിനായകൻ. വെള്ളയിട്ട് പറഞ്ഞാൽ യേശുദാസ് പറഞ്ഞത് അസഭ്യം ആകാതിരിക്കുമോ എന്നും ജുബ്ബയിട്ട് ചെയ്താൽ അടൂർ അസഭ്യമാകാതെ ഇരിക്കുമോ എന്നും വിനായകൻ ചോദിച്ചു. സ്ത്രീകൾ “ജീൻസോ, ലെഗിൻസോ ഇടുന്നതിനെ അസഭ്യമായി ചിത്രീകരിച്ച യേശുദാസ് പറഞ്ഞത് അസഭ്യമല്ലേ?, സിനിമകളിലൂടെ സ്ത്രീ ശരീരത്തെ അസഭ്യനോട്ടം നോക്കിയ ആളല്ലേ അടൂർ ?. സംസ്കൃതത്തിൽ അസഭ്യം പറയുന്നവരോട് പച്ച മലയാളത്തിൽ തിരിച്ചു പറയുന്നത് അസഭ്യമാണെങ്കിൽ അത് തുടരുക തന്നെ ചെയ്യും”, എന്നാണ് വിനായകൻ ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്.

വിനായകന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

ശരീരത്തിൽ ഒന്നും തന്നെ അസഭ്യമായി ഇല്ല.

എന്നിരിക്കെ

സ്ത്രീകൾ

ജീൻസോ, ലെഗിൻസോ

ഇടുന്നതിനെ

അസഭ്യമായി ചിത്രീകരിച്ച

യേശുദാസ്

പറഞ്ഞത്

അസഭ്യമല്ലേ?

സിനിമകളിലൂടെ

സ്ത്രീ ശരീരത്തെ അസഭ്യനോട്ടം നോക്കിയ ആളല്ലേ അടൂർ?

വെള്ളയിട്ട് പറഞ്ഞാൽ

യേശുദാസ് പറഞ്ഞത്

അസഭ്യം ആകാതിരിക്കുമോ?

ജുബ്ബയിട്ട് ചെയ്താൽ

അടൂർ

അസഭ്യമാകാതെ ഇരിക്കുമോ?

ചാലയിലെ തൊഴിലാളികൾ

തിയറ്ററിലെ വാതിൽ പൊളിച്ച് സെക്സ് കാണാൻ ചലച്ചിത്ര മേളയിൽ കയറിയെന്നും അതിനെ പ്രതിരോധിക്കാനാണ്

ടിക്കറ്റ്

ഏർപ്പെടുത്തിയതെന്നും

അടൂർ പറഞ്ഞത്

അസഭ്യമല്ലേ?

ദളിതർക്കും സ്ത്രീകൾക്കും

സിനിമ

എടുക്കാൻ ഒന്നര കോടി രൂപ കൊടുത്താൽ അതിൽ നിന്നു കട്ടെടുക്കും

എന്ന് അടൂർ പറഞ്ഞാൽ അസഭ്യമല്ലേ?

സംസ്കൃതത്തിൽ അസഭ്യം പറയുന്നവരോട്

പച്ച മലയാളത്തിൽ

തിരിച്ചു പറയുന്നത്

അസഭ്യമാണെങ്കിൽ

അത്

തുടരുക തന്നെ ചെയ്യും.

160 സീറ്റില്‍ ആരംഭിച്ച് ഇന്ന് 6000 വിദ്യാര്‍ത്ഥികള്‍ക്ക് സഹായം നൽകുന്ന അഗരം ഫൗണ്ടേഷന്റെ പ്രവർത്തനം മാതൃകാപരം; സൂര്യയെ അഭിനന്ദിച്ച് കെ കെ ഷെെലജ

0
Spread the love

തമിഴ് നടൻ സൂര്യയുടെ നേതൃത്വത്തില്‍ ആരംഭിച്ച അഗരം ഫൗണ്ടേഷന്റെ പതിനഞ്ചാമത് വാർഷിക ആഘോഷത്തിന്റെ വാർത്തകൾ കഴിഞ്ഞ ദിവസങ്ങളിലായി സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആയിരുന്നു. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികളെ കണ്ടെത്തി വിദ്യാഭ്യാസം നൽകുക എന്ന ലക്ഷ്യത്തോടെയാണ് അഗരം ഫൗണ്ടേഷൻ പ്രവർത്തിക്കുന്നത്. ഇപ്പോഴിതാ സൂര്യയുടെ പ്രവർത്തനങ്ങളെ അഭിനന്ദിച്ചിരിക്കുകയാണ് എംഎല്‍എ കെ കെ ഷെെലജ.

സൂര്യയുടെ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്നും വിദ്യാസമ്പന്നരായൊരു തലമുറ പുരോഗമനോന്മുഖമായൊരു സമൂഹത്തിന്റെ അടിത്തറയും സമ്പത്തുമാണെന്നും ഷെെലജ പറഞ്ഞു. 160 സീറ്റില്‍ ആരംഭിച്ച അഗരം ഇന്ന് 6000 വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യയ്ക്ക് വെളിച്ചം പകരുന്നതിൽ സന്തോഷം ഉണ്ടെന്നും അവര്‍ പറഞ്ഞു. സോഷ്യൽ മീഡിയയിൽ പോസ്റ്റ് പങ്കിട്ടാണ് പ്രതികരണം.

‘സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസത്തിനായി തമിഴ് സിനിമാ താരം സൂര്യയുടെ നേതൃത്വത്തില്‍ ആരംഭിച്ച അഗരം ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹവും മാതൃകാപരവുമാണ്. സാമ്പത്തിക പരാധീനതകള്‍ കാരണം പഠനം പാതിവഴിയിലുപേക്ഷിക്കുന്ന വിദ്യാര്‍ത്ഥികള്‍ ഒരു വലിയ ശതമാനമാണ് ഇന്ത്യയില്‍.

ഇത്തരക്കാരെ കണ്ടെത്തി വിദ്യാഭ്യാസം നല്‍കുന്നതിനായി 2006 ആരംഭിച്ച അഗരം ഫൗണ്ടേഷനിലൂടെ പഠനം പൂര്‍ത്തീകരിച്ച് പുറത്തിറങ്ങിയവരില്‍ 51 പേര്‍ ഡോക്ടര്‍മാരാണ് 51 പേരും തമിഴ്‌നാട്ടിലെ ഉള്‍നാടന്‍ ഗ്രാമങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബങ്ങളില്‍ നിന്നും ആദ്യമായി ഉന്നത വിദ്യാഭ്യാസം നേടിയവര്‍. ആയിരത്തി എണ്ണൂറോളം പേര്‍ എഞ്ചിനീയര്‍മാരാണ്. 160 സീറ്റില്‍ ആരംഭിച്ച അഗരം ഇന്ന് 6000 വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യയുടെ വെളിച്ചം പകരുന്നു. വിദ്യാസമ്പന്നരായൊരു തലമുറ പുരോഗമനോന്മുഖമായൊരു സമൂഹത്തിന്റെ അടിത്തറയും സമ്പത്തുമാണ്. സൂര്യയുടെ ഈ ഉദ്യമത്തിന് എല്ലാവിധ ആശംസകളും,’ കെ കെ ഷെെലജ കുറിച്ചു

ശ്വേതയ്‌ക്കെതിരായ ഈ കേസ് സിനിമയിൽ ഒരു പവർ ഗ്രൂപ്പ് ഉണ്ടെന്ന് ഈ ഉറപ്പിക്കുന്നില്ലേ? പ്രതികരിച്ച് രഞ്ജിനി

0
Spread the love

താരസംഘടനായ A.M.M.A യുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന നടി ശ്വേതാ മേനോനെതിരെ അശ്ലീല ചിത്രങ്ങളിൽ അഭിനയിച്ച് പണം സമ്പാദിച്ചുവെന്ന പേരിൽ കേസെടുത്തതിൽ പ്രതികരിച്ച് നടി രഞ്ജിനി. ശ്വേതയ്‌ക്കെതിരായ ഈ ആരോപണം സിനിമയിൽ ഒരു ‘പവർ ഗ്രൂപ്പ്’ ഉണ്ടെന്നതിന്റെ തെളിവാണെന്ന് രഞ്ജിനി ഫേസ്ബുക്കിൽ കുറിച്ചു. ഒപ്പം സാന്ദ്ര തോമസ് വിഷയത്തിൽ നിർമാതാക്കളുടെ സംഘടനയെയും രഞ്ജിനി വിമർശിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

എന്റെ പ്രിയപ്പെട്ട സിനിമാ മേഖലയിൽ എന്താണ് സംഭവിക്കുന്നത്? ശ്വേതയ്‌ക്കെതിരായ ഈ ആരോപണം ഹേമ കമ്മിറ്റി റിപ്പോർട്ടിലെ കണ്ടെത്തലുകൾ പ്രകാരം, ഒരു “പവർ-ഗ്രൂപ്പ്” ഉണ്ടെന്ന് വ്യക്തമായി സ്ഥിരീകരിക്കുന്നില്ലേ?. അധികാരം പുരുഷന്മാരില്‍നിന്ന് സ്ത്രീകള്‍ക്ക് കൈമാറാന്‍ ‘അമ്മ’യോ പ്രൊഡ്യൂസേഴ്‌സ് കൗണ്‍സിലോ (സാന്ദ്ര) തയ്യാറല്ല. ഏത് ലോകത്താണ് നമ്മള്‍ ജീവിക്കുന്നത്?. വനിതാ രാഷ്ട്രപതിയുള്ള രാജ്യമാണ് നമ്മുടേത്. അതിനാല്‍ സ്ത്രീകള്‍ക്കും അവരുടെ തൊഴിലിടങ്ങളിലെ തിരഞ്ഞെടുപ്പുകളില്‍ മത്സരിക്കാന്‍ അര്‍ഹതയുണ്ട്. ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ശുപാർശകൾ അനുസരിച്ച് ഒരു എന്റർടൈൻമെന്റ് ട്രൈബ്യൂണൽ സ്ഥാപിക്കേണ്ടത് ആവശ്യമാണെന്നും അത് നമ്മുടെ നീതി ന്യായ വ്യവസ്ഥ ഉടന്‍ തന്നെ ശക്തമായി നടപ്പിലാക്കുമെന്നും എനിക്ക് പൂര്‍ണ്ണ വിശ്വാസമുണ്ട്.

ഐടി നിയമത്തിലെ 67 (എ) വകുപ്പ് പ്രകാരവും അനാശാസ്യ പ്രവർത്തന നിരോധന നിയമ പ്രകാരവുമാണ് ശ്വേതാ മേനോനെതിരെ കേസ് എടുത്തിരിക്കുന്നത്. ശ്വേതാ മേനോൻ അഭിനയിച്ച ചില സിനിമകളും ഒപ്പം ഒരു ഗർഭനിരോധന ഉറയുടെ പരസ്യവുമാണ് പരാതിക്കാരൻ കേസിനായി ചൂണ്ടിക്കാട്ടിയിരിക്കുന്നത്. എന്നാലിപ്പോൾ ഈ പരാതിക്ക് പിന്നാലെ സോഷ്യൽ മീഡിയയിൽ വിമർശനങ്ങളും ഉയരുന്നുണ്ട്.

അതേസമയം, കേരള ഫിലിം പ്രൊഡ്യൂസഴ്സ് അസോസിയേഷൻ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ പത്രിക സമർപ്പിച്ച നിർമാതാവും നടിയുമായ സാന്ദ്ര തോമസിന്റെ നോമിനേഷൻ കഴിഞ്ഞ ദിവസം സംഘടന തള്ളിയിരുന്നു. പ്രസിഡന്റ്‌ സ്ഥാനത്തേക്ക് മത്സരിക്കാൻ മൂന്ന് സിനിമകൾ എങ്കിലും നിർമിക്കണം എന്ന കാരണം കാണിച്ചാണ് സംഘടന സാന്ദ്രയുടെ നോമിനേഷൻ തള്ളിയത്. ഇതിനെ സാന്ദ്ര ചോ​ദ്യം ചെയ്യുകയും നിയമപരമായി മുന്നോട്ട് പോകുമെന്നും അറിയിച്ചിരുന്നു.

മത്സരിക്കാൻ ഒരാഴ്ച മാത്രം ശേഷിക്കുമ്പോഴുള്ള വിചിത്ര പരാതി ഗൂഡലക്ഷ്യത്തോടെ, ഹൈക്കോടതിയെ സമീപിക്കാൻ ശ്വേത മേനോൻ

0
Spread the love

നടി ശ്വേതാ മേനോനെതിരെ വിചിത്ര പരാതിയിൽ എടുത്ത കേസിൽ എഫ്ഐആർ റദ്ദാക്കണം എന്ന് ആവശ്യപ്പെട്ട് ഉടൻ ഹൈക്കോടതിയെ സമീപിക്കാൻ താരം. അമ്മ പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കാൻ ഒരാഴ്ച മാത്രം ബാക്കി നിൽക്കേ ഉയർന്ന പരാതിയും കേസും ഗൂഡലക്ഷ്യത്തോടെയാണെന്നാണ് ശ്വേതയുടെ വാദം. കേസിന് പിന്നിൽ അമ്മയ്ക്കുള്ളിൽ നിന്ന് തന്നെ ആരെങ്കിലും ഉണ്ടോ എന്നത് പോലും സംശയിക്കുന്നു. വൈകാതെ നിലപാട് വ്യക്തമാക്കി ശ്വേത മാധ്യമങ്ങളിൽ വരാനും സാധ്യതയുണ്ട്.അശ്ലീല ചിത്രങ്ങളില്‍ അഭിനയിച്ച് പണം സമ്പാദിച്ചെന്ന പേരിലാണ് പരാതി.

നിലവിൽ എറണാകുളം സെൻട്രൽ പൊലീസ് എടുത്ത കേസിൽ ശ്വേതാ മേനോനെതിരെ അനാശാസ്യം തടയൽ നിയമപ്രകാരവും ഐടി നിയമപ്രകാരവുമാണ് കേസെടുത്തത്. പൊതുപ്രവർത്തകനായ മാർട്ടിൻ മേനാച്ചേരിയുടെ പരാതിയിലാണ് കേസ്. ഐടി നിയമത്തിലെ 67 (എ) വകുപ്പ് പ്രകാരവും അനാശാസ്യ പ്രവര്‍ത്തന നിരോധന നിയമ പ്രകാരവുമാണ് കേസ്. എന്നാല്‍ ശ്വേത മേനോന്‍ അഭിനയിച്ച മലയാള ചിത്രങ്ങളും ഒരു ഗര്‍ഭനിരോധന ഉറയുടെ പരസ്യവുമാണ് പരാതിക്കാരന്‍ കേസിനായി ചൂണ്ടിക്കാട്ടിയിരിക്കുന്നത്.

ശ്വേത മേനോന്‍ അഭിനയിച്ച ചിത്രങ്ങള്‍ ചൂണ്ടിക്കാട്ടി അതിലൊക്കെ അശ്ലീല രംഗങ്ങളാണെന്നാണ് മാര്‍ട്ടിന്‍ മേനാച്ചേരി പരാതി നല്‍കിയത്. പാലേരിമാണിക്യം. രതിനിര്‍വേദം, ശ്വേത മേനോന്‍റെ പ്രസവം ചിത്രീകരിച്ച ബ്ലെസി ചിത്രം കളിമണ്ണ്, ഒപ്പം ഒരു ഗര്‍ഭനിരോധന ഉറയുടെ പരസ്യചിത്രവുമാണ് പരാതിക്കാരന്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് നല്‍കി പ്രേക്ഷകര്‍ കണ്ടതും ഇപ്പോഴും പൊതുമധ്യത്തില്‍ ലഭ്യവുമായ ചിത്രങ്ങളാണ് ഇവ. ഈ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലും അശ്ലീല സൈറ്റുകളിലും പ്രചരിക്കുന്നുണ്ടെന്ന് പറഞ്ഞാണ് പരാതി. പൊലീസ് ആദ്യം അവഗണിച്ച പരാതിയായിരുന്നു ഇത്. എന്നാല്‍ പരാതിക്കാരന്‍ എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ പോവുകയും അവിടെനിന്ന് കോടതി നിര്‍ദേശ പ്രകാരം സെന്‍ട്രല്‍ പൊലീസിന്‍റെ കേസ് എടുക്കുകയുമായിരുന്നു. നഗ്നമായി അഭിനയിച്ച രംഗങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെയും അശ്ലീല സൈറ്റുകളിലൂടെയും പ്രചരിപ്പിച്ചെന്ന് എഫ്ഐആറിലുണ്ട്.

‘എനിക്കുനേരെയും ഭീഷണിയുണ്ട്’; അമ്മയിലെ മിക്കവർക്കും ബാബുരാജിനെ ഭയമാണ്: മാലാ പാർവ്വതി

0
Spread the love

അമ്മ ഭാരവാഹി തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ശ്വേതാ മേനോനും കുക്കു പരമേശ്വറിനുമെതിരായ ആരോപണങ്ങൾക്ക് പിന്നിൽ നടൻ ബാബുരാജാണെന്ന് സംശയമുണ്ടെന്ന് നടി മാലാ പാർവ്വതി. ബാബുരാജ് അമ്മയുടെ മത്സരരംഗത്ത് നിന്ന് പിൻമാറിയതിനുശേഷമാണ് ആരോപണങ്ങൾ ഉയർന്നുവരുന്നതെന്നും അവർ മാദ്ധ്യമങ്ങളോട് വ്യക്തമാക്കി. സംഘടനയിൽ പലർക്കും ബാബുരാജിനെ ഭയമാണെന്നും തനിക്കും ഭീഷണിയുണ്ടെന്ന് മാലാ പാർവ്വതി പറഞ്ഞു. ഇന്നലെ ശ്വേതയെയും കുക്കു പരമേശ്വറിനെയും പിന്തുണച്ച ഫേസ്ബുക്ക് പോസ്റ്റ് മാലാ പാർവ്വതി പങ്കുവച്ചിരുന്നു.

‘എനിക്കുനേരെയും ഭീഷണിയുണ്ട്. മോഹൻലാൽ മത്സരരംഗത്തില്ലെന്ന് ഉറപ്പായതോടെ അധികാരം ഉറപ്പിക്കാനാണ് ചിലർ ഇക്കാര്യങ്ങൾ ചെയ്തത്. വലിയ ആസ്ഥിയുളള സംഘടനയാണ് അമ്മ. അതിന്റെ സുഖം അറിഞ്ഞുപോയവരാണ് ഇപ്പോൾ സംഭവിക്കുന്ന കാര്യങ്ങൾക്ക് പിന്നിലുളളത്. അവർക്ക് അമ്മയെ വിട്ടുകൊടുക്കാൻ മടിയാണെന്നാണ് ഞാൻ മനസിലാക്കുന്നത്. കേസിന് പിന്നിൽ ഗൂഢതന്ത്രം ഉണ്ട്.

ഹേമാ കമ്മി​റ്റിയിൽ നശിച്ചുപോയ അമ്മയെ താങ്ങിനിർത്തിയത് ബാബുരാജാണെന്നാണ് ചിലരുടെ പ്രസ്താവനകൾ. ശ്വേത അഭിനയിച്ച പാലേരിമാണിക്യത്തിന് അവാർഡ് വരെ കിട്ടിയതാണ്. കുക്കുവിനെതിരെ പോക്‌സോ കേസാണ് ചുമത്തിയിരിക്കുന്നത്. എങ്ങനെ ഈ നാട്ടിൽ അഭിനയിക്കും?ശ്വേത കടുത്ത മാനസിക വിഷമത്തിലാണ്. അവരോടൊപ്പം കുടുംബവും ഞങ്ങളുമുണ്ട്. ഇത്രയും നാൾ അമ്മയ്ക്കുവേണ്ടി പ്രവർത്തിച്ചവരെ ഒന്നുമല്ലാതെയാക്കുന്ന കാര്യങ്ങളാണ് അടുത്തിടെ നടന്നത്. മിക്കയുളളവർക്കും ബാബുരാജിനെ ഭയമാണ്. ബാബുരാജിനെതിരെ ഒന്നും പറയരുതെന്ന് പ്രമുഖരായ പലരും എന്നെ ഉപദേശിച്ചിരുന്നു. എന്നെ വ്യക്തിഹത്യ ചെയ്യുമെന്നാണ് അവർ പറഞ്ഞത്. എനിക്ക് ഭയക്കേണ്ട ആവശ്യമില്ല’- മാലാ പാർവ്വതി പറഞ്ഞു.

ചികിത്സാ ചെലവിന് പണം കൊടുക്കാൻ മാത്രം ലാലേട്ടനുമായി സരിതാ നായർക്ക് എന്ത് ബന്ധം? ചോദ്യവുമായി പ്രമുഖ സംവിധായകൻ

0
Spread the love

മലയാള സിനിമ താരങ്ങളുടെ സംഘടനയായ ‘അമ്മ’യുടെ തലപ്പത്തുനിന്നുമുള്ള മോഹൻലാലിൻറെ പിന്മാറ്റവും വരാനിരിക്കുന്ന സംഘടനാ തിരഞ്ഞെടുപ്പും ആരോപണ വിധേയരുടെ പിന്മാറ്റവും താരങ്ങളുടെ പരസ്യ പ്രതികരണങ്ങളുമെല്ലാമാണ് പുതിയ സിനിമാ വാർത്തകൾ. മാധ്യമങ്ങളിൽ പരസ്യമായെത്തി പരസ്പരമുള്ള ആരോപണ പ്രത്യാരോപങ്ങളും നടത്തുന്ന ഇഷ്ട താരങ്ങൾ തൊട്ട് പരസ്പരം അയച്ച ഓഡിയോ ക്ലിപ്പുകൾ വരെ പുറത്തുവിടുന്ന തെരെഞ്ഞെടുപ്പ് തന്ത്രങ്ങൾ വരെ പരീക്ഷിക്കുന്ന താരങ്ങളെ വരെ മലയാളികൾ കണ്ടു.

അമ്മ സംഘടനയിൽ മുൻപ് ആരോപണ വിധേയരായ പല താരങ്ങളും തെരഞ്ഞെടുപ്പുകളിൽ നിന്നും ഭാരവാഹിത്വത്തിൽ നിന്നുമെല്ലാം മാറിനിന്ന സാഹചര്യത്തിൽ നടൻ ബാബുരാജ് മത്സരിക്കുന്നത് മോശം പ്രവണതയാണെന്ന് ചൂണ്ടിക്കാട്ടി മുതിർന്ന താരങ്ങൾ അടക്കം രംഗത്തെത്തിയിരുന്നു. പിന്നാലെ തെരഞ്ഞെടുപ്പിൽ മാത്രമല്ല അമ്മയുടെ പ്രവർത്തനങ്ങളിൽ നിന്നും താൻ എന്നെന്നേക്കുമായി പിന്മാറുകയാണ് എന്ന തരത്തിൽ ബാബുരാജ് പരസ്യപ്രസ്താവനയുമായി രംഗത്തെത്തിയിരുന്നു. ഇതിനിടയിൽ മലയാളികളെ വളരെയധികം കുഴപ്പിച്ച ഒരു പ്രസ്താവന ആയിരുന്നു സരിത എസ് നായരുടേത്. തന്റെ ചികിത്സാസഹായത്തിനായി മോഹൻലാൽ തനിക്ക് നൽകിയ തുക ബാബുരാജ് സ്വന്തം ലോൺ അടക്കാനായി ഉപയോഗിച്ചു എന്നും നടന് വിദേശരാജ്യങ്ങളിൽ പോലും കേസുകൾ ഉണ്ട് എന്നുമായിരുന്നു സരിത ആരോപിച്ചത്.

അതേസമയം ബാബുരാജിനെതിരെ സരിത ആരോപിച്ച ഗുരുതര ആരോപണങ്ങൾക്കപ്പുറം മലയാളികളെ വല്ലാതെ കുഴപ്പത്തിലാക്കിയ കാര്യം സരിതയ്ക്ക് എന്തിന് മോഹൻലാൽ ഇത്രയും വലിയ തുക നൽകി എന്നും അങ്ങനെ നൽകിയെങ്കിൽ അവർ തമ്മിലുള്ള ബന്ധം എന്ത് എന്നുള്ളതും ആയിരുന്നു. ഇപ്പോഴിതാ വിഷയത്തിൽ തന്റെ അഭിപ്രായം പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് സംവിധായകൻ ശാന്തിവിള ദിനേഷും.

‘അണ്ണാൻ കുഞ്ഞിനും തന്നാലായത് എന്നുപറഞ്ഞാണ് സരിത പരാതിയുമായെത്തിയത്. ദുബായ് കേന്ദ്രീകരിച്ച് പോലും ബാബുരാജ് സാമ്പത്തിക തട്ടിപ്പുകൾ നടത്തിയെന്ന് സരിത വച്ചുകാച്ചി. അവരിതൊക്കെ പറയുമ്പോൾ നമുക്ക് വേണമെങ്കിൽ കുറേ ചോദ്യങ്ങൾ ചോദിക്കാം. ചികിത്സാ ചെലവിന് പണം കൊടുക്കത്തക്ക ബന്ധം സരിതയുമായി മോഹൻലാലിനുണ്ടോ? ഉണ്ടെങ്കിൽത്തന്നെ ഇത്രയും വലിയ തുകയൊക്കെ മറ്റൊരാളിന്റെ കയ്യിൽ കൊടുത്തുവിടുമോ? ബാബുരാജ് കെഎഫ്‌സിയിൽ ലോണെടുത്തതിന്റെയും അടച്ചതിന്റെയും പേപ്പർ എങ്ങനെ മറ്റൊരാൾക്ക് കിട്ടും? ഇക്കാര്യത്തിൽ മോഹൻലാലോ ബാബുരാജോ പ്രതികരിക്കുന്നതും ഇല്ല ‘ – ശാന്തിവിള ദിനേശ് പറഞ്ഞു.

ഭീകരാക്രമണത്തിന് സാദ്ധ്യത; രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും കനത്ത സുരക്ഷ, ജാഗ്രതാ നിർദേശം

0
Spread the love

ഭീകരാക്രമണ സാദ്ധ്യത മുന്നിൽ കണ്ട് ഇന്ത്യയിലെ എല്ലാ വിമാനത്താവളങ്ങളിലും അതീവ ജാഗ്രതാ നിർദേശം നൽകി ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി. 2025 സെപ്‌തംബർ 22നും ഒക്‌ടോബർ രണ്ടിനും ഇടയിൽ ഭീകരവാദികളിൽ നിന്നോ സാമൂഹ്യ വിരുദ്ധരായ ആളുകളിൽ നിന്നോ ആക്രമണം ഉണ്ടാകാൻ ഇടയുണ്ടെന്ന രഹസ്യാന്വേഷണ ഏജൻസികളുടെ മുന്നറിയിപ്പിനെ തുടർന്നാണ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിരിക്കുന്നത്.

വിമാനത്താവളങ്ങൾ, എയർസ്‌ട്രിപ്പുകൾ, ഹെലിപ്പാഡുകൾ, ഫ്ലൈയിംഗ് സ്‌കൂളുകൾ, പരിശീലന സ്ഥാപനങ്ങൾ എന്നിവയുൾപ്പെടെ എല്ലാ വ്യോമയാന കേന്ദ്രങ്ങളിലും അടിയന്തരമായി നിരീക്ഷണം ശക്തമാക്കാൻ നിർദേശമുണ്ട്. ഓഗസ്റ്റ് നാലിനാണ് ഇത് സംബന്ധിച്ച അറിയിപ്പ് ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി (ബിസിഎഎസ്) പുറത്തിറക്കിയത്. പാകിസ്ഥാനിലെ ഭീകര സംഘടനകളുടെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ ലഭിച്ച പ്രത്യേക വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ബിസിഎസിന്റെ നിർദേശമെന്നാണ് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്.

ഇതിന് പുറമേ, പ്രാദേശിക പൊലീസ്, സെൻട്രൽ ഇൻഡസ്‌ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സ്, ഇന്റലിജൻസ് ബ്യൂറോ, മറ്റ് ബന്ധപ്പെട്ട ഏജൻസികൾ എന്നിവരുമായി അടുത്ത ബന്ധം പുലർത്തണമെന്നും വിമാനത്താവള സുരക്ഷാ ഉദ്യോഗസ്ഥരോട് ബിസിഎഎസ് നിർദേശിച്ചിട്ടുണ്ട്. ഏതെങ്കിലും തരത്തിലുള്ള സുപ്രധാന വിവരങ്ങളോ ജാഗ്രതാ നിർദേശങ്ങളോ ലഭിച്ചാൽ അത് ബന്ധപ്പെട്ട എല്ലാവരുമായി ഉടനടി പങ്കുവയ്‌ക്കണമെന്നും നിർദേശത്തിൽ പറയുന്നു.

മറ്റ് നടപടികളുടെ കൂട്ടത്തിൽ, എല്ലാ ജീവനക്കാരുടെയും കരാറുകാരുടെയും സന്ദർശകരുടെയും തിരിച്ചറിയൽ രേഖകൾ കർശനമായി പരിശോധിക്കണമെന്നും എല്ലാ സിസിടിവി സംവിധാനങ്ങളും പ്രവർത്തനക്ഷമമാണെന്നും അവ തുടർച്ചയായി നിരീക്ഷിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും സുരക്ഷാ ഏജൻസി നിർദേശിച്ചിട്ടുണ്ട്.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts