Home Blog Page 89

ഷൂട്ടിന് ബുദ്ധിമുട്ടാവേണ്ടെന്ന് കരുതി ആശുപത്രിയിൽ പോയില്ല; നെഞ്ചുവേദന വന്ന സമയത്തേ ഡോക്ടറെ പോയി കണ്ടിരുന്നെങ്കില്‍..

0
Spread the love

നടനും മിമിക്രി താരവുമായ കലാഭവന്‍ നവാസിനെ അപ്രതീക്ഷ വിയോഗത്തിന്റെ നടുക്കത്തിലാണ് മലയാളക്കരയാകെ. സിനിമാ ലോകത്തും ടെലിവിഷന്‍ ലോകത്തുമെല്ലാം സജീവ സാന്നിധ്യമായിരുന്ന വെറും 51കാരനായ നവാസിന്റെ വിയോഗം നാനാ മേഖലയിലുമുള്ള സുഹൃത്തുക്കളെ വേദനയുടെ കടലിൽ ആഴ്ത്തിയിരിക്കുകയാണ് ഇപ്പോഴിതാ സുഹൃത്തും നടനുമായ വിനോദ് കോവൂർ പറഞ്ഞ വാക്കുകളാണ് മാധ്യമങ്ങളിൽ നിറയുന്നത്. സിനിമയുടെ സെറ്റിൽവച്ചുതന്നെ നവാസിന് നെഞ്ചുവേദന അനുഭവപ്പെട്ടിരുന്നുവെന്നും ഡോക്ടറെ വിളിച്ചുസംസാരിച്ചിരുന്നുവെന്നുമാണ് നടൻ വിനോദ് കോവൂർ പറഞ്ഞത്. ഇന്നലെ മോർച്ചറിയിൽ പോയി നവാസിന്റെ ഭൗതിക ശരീരം കണ്ടിരുന്നുവെന്നും അദ്ദേഹം ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ പറയുന്നു. നവാസിന്റെ കണ്ണുകൾ അൽപം തുറന്നിരിക്കുകയായിരുന്നുവെന്നും പ്രിയപ്പെട്ടവരെ കാണാതെ ആ കണ്ണുകൾ അടയില്ലെന്നും അദ്ദേഹം ഫേസ്‌ബുക്കിൽ കുറിച്ചു

വിനോദ് കോവൂര്‍ സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ച കുറിപ്പിന്റെ പൂര്‍ണ്ണരൂപം:


നവാസ്‌ക്ക എന്തൊരു പോക്കാ ഇത്
വിവരം അറിഞ്ഞപ്പോള്‍ Fake news ആവണേന്ന് ആഗ്രഹിച്ചു. പക്ഷെ…
കളമശ്ശേരി മോര്‍ച്ചറിയുടെ മുമ്പില്‍ വെച്ച് ഇന്നലെ രാത്രി 11 മണിക്ക് ചേതനയറ്റ ശരീരം കണ്ടപ്പോള്‍ ആദ്യം അഭിനയിച്ച് ഉറങ്ങുകയാണോന്ന് തോന്നി.
കവിളത്ത് തട്ടി നവാസ്‌ക്കാന്ന് വിളിച്ച് നോക്കി കണ്ണ് അല്പ്പം തുറന്ന് കിടന്നിരുന്നു അപ്പോള്‍, പ്രിയപ്പെട്ടവരെ മുഴുവന്‍ കാണാതെ ആ കണ്ണുകള്‍ അടയില്ല. ജീവനറ്റ ശരീരം മോര്‍ച്ചറിയിലേക്ക് കയറ്റിയതിന് ശേഷം വീട്ടിലേക്കുള്ള യാത്രയില്‍ നവാസ്‌ക്കയുടെ ഓര്‍മ്മകള്‍ മാത്രമായിരുന്നു. ചോറ്റാനിക്കര സിനിമാ സെറ്റില്‍ 5 മണി വരെ അഭിനയിച്ച് താമസിക്കുന്ന ഹോട്ടല്‍ റൂമില്‍ എത്തി യഥാര്‍ഥ ജീവിതത്തിലെ റോളും പൂര്‍ത്തിയാക്കി നവാസ്‌ക്ക കാലായവനികക്കുള്ളില്‍ മറഞ്ഞു.
ഇത്രയേയുള്ളു മനുഷ്യന്റെ കാര്യം
ഏത് നിമിഷവും പൊട്ടി പോകുന്ന ഒരു നീര്‍കുമിളയാണ് നമ്മുടെ ഓരോരുത്തരുടേയും ജീവന്‍.
സെറ്റില്‍ വെച്ച് നെഞ്ച് വേദനയുണ്ടായ് എന്നും ഡോക്ടറെ വിളിച്ച് സംസാരിച്ചെന്നും ഷൂട്ടിന് ബുദ്ധിമുട്ടാവണ്ടാന്ന് കരുതി ആശുപത്രിയില്‍ പോകാതെ അഭിനയ ജോലിയില്‍ മുഴുകി. ഷൂട്ട് കഴിഞ്ഞിട്ട് പോകാമെന്ന് കരുതിയിട്ടുണ്ടാകും പക്ഷെ. അപ്പഴേക്കും രംഗ ബോധമില്ലാത്ത കോമാളി വന്ന് ജീവന്‍ തട്ടിയെടുത്തു. വേദന വന്ന സമയത്തേ ഡോക്ടറെ പോയി കണ്ടിരുന്നെങ്കില്‍ എന്ന് ചിന്തിച്ച് പോയി. എങ്കിലുംകള്‍ക്ക് ഇവിടെ സ്ഥാനമില്ലല്ലോ. നവാസ്‌ക്കയുടെ സമയം വന്നു നവാസ്‌ക്ക പോയി അത്ര തന്നെ
കഴിഞ്ഞ അമ്മയുടെ കുടുംബ സംഗമത്തില്‍ പാട്ടുപാടിയും വ്യത്യസ്ഥ കോമഡി കാണിച്ചും എല്ലാവരുടെ പ്രശംസക്കും പാത്രമായിരുന്നു നവാസ്‌ക്ക ഞാന്‍ ഒന്ന് കെട്ടിപിടിച്ചോട്ടെന്ന് പറഞ്ഞ് കെട്ടിപിടിച്ചത് ഓര്‍ക്കുന്നു. ഒരുമിച്ച കുറേ സ്റ്റേജ് പ്രോഗ്രാമുകള്‍ അതിലുപരി ഒരു സഹോദര സ്‌നേഹമായിരുന്നു നവാസ്‌ക്കക്ക്. ഇനി നവാസ്‌ക്ക ഓര്‍മ്മകളില്‍ മാത്രം വിശ്വസിക്കാന്‍ പ്രയാസം. പടച്ചോന്‍ നവാസ് ക്കയുടെ കബറിടം വിശാലമാക്കി കൊടുക്കട്ടെ.
കുടുംബത്തിന്റെ വേദനയില്‍ പങ്കുചേരുന്നു. ഇന്നലെ രാത്രി മുഴുവന്‍ മോര്‍ച്ചറിയില്‍ കിടക്കേണ്ടി വന്നു ഇന്ന് പോസ്റ്റ് മാര്‍ട്ടം സഹിക്കാനാകുന്നില്ല നവാസ്‌ക്ക ‘
ഉച്ചക്ക് ശേഷം ആലുവയിലെ വീട്ടിലേക്ക് പോകണം ഒരു നോക്കു കൂടി കാണാന്‍
ശരിക്കും പേടിയാവുകയാണ് അമ്പത്തിയൊന്നാമത്തെ വയസിലാണ് നവാസ്‌ക്കയുടെ മരണം. ഒരു ഗ്യാരണ്ടിയുമില്ലാത്ത ജീവിതമാണ് നമ്മുടെ ഓരോരുത്തരുടേയും. വേഷം തീര്‍ന്നാല്‍ വേദി ഒഴിയണ്ടേ ആരായാലും.
പ്രണാമം

ക്രെൈം ഇൻവെസ്റ്റി​ഗേഷൻ ചിത്രവുമായി ബെൻസി പ്രൊഡക്ഷൻസ്; അഷ്ക്കർ സൗദാൻ നായകനാകുന്ന ‘കേസ് ഡയറി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

0
Spread the love

ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ.വി അബ്ദുൾ നാസർ നിർമ്മിച്ച് ദിലീപ് നാരായണൻ സംവിധാനം നിർവ​ഹിച്ച കേസ് ഡയറിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി. ക്രൈം ഇൻവെസ്റ്റി​ഗേഷൻ ത്രില്ലർ ചിത്രമായ കേസ് ഡയറിയിൽ അഷ്ക്കർ സൗദാൻ ആണ് നായകൻ. ഇത്തവത്തെ ദേശീയ ചലച്ചിത്രപുരസ്ക്കാര ജേതാവായ വിജയരാഘവൻ മികച്ച ഒരു കഥാപാത്രത്തെ ചിത്രത്തിൽ അവതരിപ്പിക്കുന്നു.

എ.കെ സന്തോഷ് തിരക്കഥയൊരുക്കുന്ന കേസ് ഡയറിയുടെ ഛായാ​ഗ്രഹണം പി.സുകുമാർ ആണ് നിർവഹിച്ചിരിക്കുന്നത്. ലിജോ പോൾ ആണ് എഡിറ്റർ. പശ്ചാത്തലസം​ഗീതം പ്രകാശ് അലക്സ്. വിവേക് വടശ്ശേരി, ഷമീം കൊച്ചന്നൂർ എന്നിവരുടെയാണ് കഥ.

സിഐ ക്രിസ്റ്റി സാം എന്ന പോലീസ് ഉദ്യോ​ഗസ്ഥനായിട്ടാണ് അഷ്ക്കർ സൗദാൻ ചിത്രത്തിൽ അഭിനയിക്കുന്നത്. ഒരു കേസന്വേഷണത്തിനിടയിൽ ക്രിസ്റ്റി സാമിന് കിട്ടുന്ന ചില വിവരങ്ങൾ മറ്റൊരു കേസിലേക്ക് അദേഹത്തെ എത്തിക്കുന്നു. തന്റെ ജീവിതവുമായി ബന്ധപ്പെട്ട വിഷയം കൂടിയായി മാറുന്ന ഈ കേസിൽ ക്രിസ്റ്റി നടത്തുന്ന അന്വേഷണത്തിലൂടെയാണ് ചിത്രം മുന്നോട്ട് പോകുന്നത് . രാഹുൽ മാധവ്, റിയാസ് ഖാൻ, സാക്ഷി അ​ഗർവാൾ, നീരജ, അമീർ നിയാസ്, ​ഗോകുലൻ, കിച്ചു ടെല്ലസ്, ബാല, മേഘനാഥൻ, ബിജുകുട്ടൻ തുടങ്ങിയ വലിയ താരനിരതന്നെ ഈ ചിത്രത്തിലുണ്ട്.

വിഷ്ണു മോഹൻസിത്താര, മധു ബാലകൃഷ്ണൻ, ഫോർ മ്യൂസിക്ക് എന്നിവർ സം​ഗീതം നൽകുന്ന ചിത്രത്തിലെ ​ഗാനങ്ങൾ രചിച്ചിരിക്കുന്നത് ഹരിനാരായണൻ, എസ്. രമേശൻ നായർ, ഡോ.മധു വാസുദേവൻ, ബിബി എൽദോസ് ബി എന്നിവരാണ്. അനീഷ് പെരുമ്പിലാവ് ആണ് പ്രൊഡക്ഷൻ കൺട്രോളർ , പ്രൊഡക്ഷൻ ഇൻ ചാർജ്- റെനി അനിൽകുമാർ, സൗണ്ട് ഡിസൈനർ- രാജേഷ് പിഎം, ഫൈനൽ മിക്സ്- ജിജു ടി ബ്രൂസ്, സൗണ്ട് റെക്കോർഡിസ്റ്റ്- വിഷ്ണു രാജ്, കലാസംവിധാനം- ദേവൻ കൊടുങ്ങലൂർ, മേക്കപ്പ്- രാജേഷ് നെൻമാറ, വസ്ത്രാലങ്കാരം- സോബിൻ ജോസഫ്, സിറ്റിൽസ്, നൗഷാദ് കണ്ണൂർ, സന്തോഷ് കുട്ടീസ്, വിഎഫ്എക്സ്- പിക്ടോറിയൽ എഫ്എക്സ്, പിആർഒ- സതീഷ് എരിയാളത്ത്, പിആർഒ ( ഡിജിറ്റൽ) അഖിൽ ജോസഫ്, മാർക്കറ്റിം​ഗ്- ഒപ്പറ, ഡിസൈൻ- റീ​ഗൽ കൺസെപ്റ്റ്സ്,ബെൻസി പ്രൊഡക്ഷൻസ് വിതരണം ചെയ്യുന്ന ചിത്രം ഉടൻ തീയ്യേറ്ററുകളിലെത്തും.

‘വിശ്വസിക്കാന്‍ പറ്റുന്നില്ലടാ’; ‘പുതിയ വീട് കാണണം, ഫുഡ് കഴിക്കണം എന്നൊക്കെ പറഞ്ഞു പോയ ആളാ’; നവാസിന്റെ വേർപാടിൽ വൈകാരിക കുറിപ്പുമായി താരങ്ങൾ

0
Spread the love

നടനും മിമിക്രി താരവുമായ കലാഭവന്‍ നവാസിനെ അപ്രതീക്ഷ വിയോഗത്തിന്റെ നടുക്കത്തിലാണ് മലയാളക്കരയാകെ. സിനിമാ ലോകത്തും ടെലിവിഷന്‍ ലോകത്തുമെല്ലാം സജീവ സാന്നിധ്യമായിരുന്ന വെറും 51കാരനായ നവാസിന്റെ വിയോഗം നാനാ മേഖലയിലുമുള്ള സുഹൃത്തുക്കളെ വേദനയുടെ കടലിൽ ആക്കിയിരിക്കുകയാണ് ഇപ്പോഴിതാ സുഹൃത്തും നടനുമായ ഷാജു ശ്രീധര്‍ പങ്കുവെച്ച അനുസ്മരണ കുറിപ്പാണു ശ്രദ്ധേയമാകുന്നത്.

‘ഒരുമിച്ചു തുടങ്ങിയ സിനിമ. എന്നും ചേര്‍ന്നുനിന്ന സൗഹൃദങ്ങള്‍. ഒടുവില്‍ പറയാന്‍ ഒരുപാട് കഥകള്‍ ബാക്കിവെച്ച് എന്റെ പ്രിയപ്പെട്ട നവാസ് യാത്രയായി. വിശ്വസിക്കാന്‍ പറ്റുന്നില്ലടാ’, എന്നായിരുന്നു ഷാജുവിന്റെ കുറിപ്പ്.

അതേസമയം അനുശോചനമറിയിച്ച് നടന്‍ ജയറാമും എത്തി. സോഷ്യല്‍ മീഡിയയില്‍ നവാസിനൊപ്പമുള്ള ചിത്രം പങ്കുവച്ചു കൊണ്ടായിരുന്നു ജയറാമിന്റെ പ്രതികരണം. ‘പ്രിയ സുഹൃത്തേ, ഒരുപാട് വേദനിപ്പിക്കുന്ന വേര്‍പാട്, പ്രണാമം’ എന്നായിരുന്നു ജയറാം സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.

ജ്യേഷ്ഠസഹോദരനെപ്പോലെ ചേര്‍ത്തുനിര്‍ത്തിയിരുന്നുവെന്ന് നിര്‍മല്‍ പാലാഴി നവാസിനെക്കുറിച്ച് ഓര്‍മിച്ചു. ‘കഴിഞ്ഞ മാസം കോഴിക്കോട് വന്ന് പാരഗണ്‍ ഹോട്ടലിലെ ബിരിയാണി ഒരുമിച്ചു കഴിച്ചു. പാളയത്തില്‍നിന്ന് ഹവല്‍യും വാങ്ങിച്ചു വീട്ടില്‍ പോയി. വീട്ടില്‍ എത്തിയപ്പോള്‍ വീണ്ടും വിളിച്ചു. ഹല്‍വയുടെ രുചിയെക്കുറിച്ച് ഒരുപാട് സംസാരിച്ചു. രഹന ഇത്തായ്ക്ക് ഫോണ്‍ കൊടുത്തു. അവരും സന്തോഷം അറിയിച്ചു. കോഴിക്കോട് ഷൂട്ട് ഇനിയും ബാക്കിയുണ്ട്, അപ്പോള്‍ വീട്ടില്‍ വരാം, പുതിയ വീട് കാണണം, ഫുഡ് കഴിക്കണം എന്നൊക്കെ പറഞ്ഞു പോയ ആളാ… കാണുമ്പോള്‍, ‘ഡാ ഹെല്‍ത്ത് ശ്രദ്ധിക്കണം, ഭക്ഷണം ശ്രദ്ധിക്കണം’, എന്നൊക്കെ പറഞ്ഞ് ഒരു ഏട്ടന്റെ സ്‌നേഹത്തോടെ ചേര്‍ത്ത് നിര്‍ത്തുന്ന ന്റെ ഇക്കാ…. വിശ്വസിക്കാന്‍ പറ്റുന്നില്ലല്ലോ’- എന്നായിരുന്നു നിര്‍മല്‍ പാലാഴിയുടെ ഫെയ്‌സ്ബുക്ക് കുറിപ്പ്. നവാസ് പാട്ടുപാടുന്ന വീഡിയോയ്‌ക്കൊപ്പമാണ് നിര്‍മലിന്റെ കുറിപ്പ്.

ഹോട്ടൽ മുറിയിലെ തറയിൽ വീണുകിടക്കുന്ന നിലയിൽ കണ്ടെത്തുമ്പോൾ കലാഭവൻ നവാസിന് ജീവൻ ഉണ്ടായിരുന്നു: ഹോട്ടലുടമ 

0
Spread the love

ഹോട്ടൽ മുറിയിൽ നിന്നും ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോൾ കലാഭവൻ നവാസിന് ജീവൻ ഉണ്ടായിരുന്നുവെന്ന് ഹോട്ടലുടമ. മുറിയുടെ വാതിൽ തുറന്നാണ് കിടന്നിരുന്നതെന്ന് ഹോട്ടലുടമ സന്തോഷ് പറഞ്ഞു. നിലത്ത് വീണുകിടക്കുകയായിരുന്നു. ഉടൻ തന്നെ പോലീസിനെയും സിനിമയുടെ പ്രൊഡക്ഷൻ കൺട്രോളറെയും വിവരമറിയിച്ചു. എല്ലാവരും ചേർന്ന് ആംബുലൻസിലാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ഈ സമയം ജീവനുണ്ടായിരുന്നുവെന്ന് സന്തോഷ് പറഞ്ഞു.

റൂം ചെക്കൗട്ട് എന്ന് കലാഭവൻ നവാസ് അഭിനയിക്കുന്ന സിനിമയുടെ ഭാഗമായുള്ള പ്രൊഡക്ഷനിൽ നിന്ന് വിളിച്ചുപറഞ്ഞു. ഒരു റൂമിൽ അസീസ് ഉണ്ടായിരുന്നു. നവാസ് മറ്റൊരു റൂമിലുമായിരുന്നു. നവാസ് ചെക്കൗട്ട് ആകാത്തതിനാൽ പ്രൊഡക്ഷൻ കൺട്രോളർ ശശി വിളിച്ച് പറഞ്ഞതനുസരിച്ച് മുറിയുടെ ബെൽ അടിച്ചെങ്കിലും പ്രതികരണം ലഭിച്ചില്ല. ഡോറിൽ പിടിച്ചപ്പോൾ വാതിൽ തുറന്ന് കിടക്കുന്നതായി മനസ്സിലായി. മുറിയിൽ നിലത്ത് വീണ് കിടക്കുന്ന അവസ്ഥയിലായിരുന്നു നവാസ്. ഉടൻ തന്നെ പോലീസ് ഉൾപ്പെടെയുള്ളവരെ വിവരമറിയിക്കുകയായിരുന്നുവെന്ന് സന്തോഷ് വ്യക്തമാക്കി.

കഴിഞ്ഞ 25 ദിവസങ്ങളായി നവാസ് ഈ ഹോട്ടലിൽ തന്നെയാണ് താമസിച്ചിരുന്നത്. കഴിഞ്ഞ മാസം 25നാണ് നവാസ് പ്രകമ്പനം എന്ന സിനിമയുടെ സെറ്റില്‍ ജോയിന്‍ ചെയ്തത്. നാളെയും മറ്റന്നാളും നവാസിന് ചിത്രീകരണം ഉണ്ടായിരുന്നില്ല. ഇതിനാൽ വീട്ടിലേക്ക് മടങ്ങാൻ തയാറെടുക്കുന്നതിനിടെയാണ് നവാസിൻ്റെ മരണം സംഭവിച്ചത്.

കഥകളി നടൻ ശരത് കുമാർ നെടുങ്ങാടി അന്തരിച്ചു

0
Spread the love

പ്രശസ്ത കഥകളി നടൻ ശരത് കുമാർ നെടുങ്ങാടി(63)(മാണിക്കത്ത്‌ റോഡ്) അന്തരിച്ചു. ചികിത്സയിലിരിക്കെ എറണാകുളം മെഡിക്കൽ ട്രസ്റ്റ്‌ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. ഭാര്യ :ഡോ. പ്രീത, മക്കൾ :അർജുൻ, ഗോവിന്ദ്, സഹോദരിമാർ :എസ്. ശശികല, എസ്. ശ്രീകല.

നടൻ കലാഭവൻ നവാസ് അന്തരിച്ചു

0
Spread the love

സിനിമാ നടനും മിമിക്രി കലാകാരനുമായ കലാഭവൻ നവാസ്(51) അന്തരിച്ചു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് വിവരം. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ ബോധരഹിതനായി കണ്ടെത്തുകയായിരുന്നു. തുടർന്ന് ചോറ്റാനിക്കര ടാറ്റ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണം സംഭവിക്കുകയായിരുന്നു. പ്രകമ്പനം എന്ന സിനിമയുടെ ചിത്രീകരണത്തിന്റെ ഭാഗമായി ചോറ്റാനിക്കരയിൽ എത്തിയതായിരുന്നു നവാസ്.

കലാഭവന്റെ സ്റ്റേജ് പരിപാടികളിലൂടെയാണ് നവാസ് ശ്രദ്ധേയനായത്. 1995-ല്‍ ചൈതന്യം എന്ന ചിത്രത്തിലൂടെയാണ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. മിസ്റ്റര്‍ ആൻഡ് മിസ്സിസ്, ചൈതന്യം, മിമിക്‌സ് ആക്ഷന്‍ 500, ഏഴരക്കൂട്ടം, ജൂനിയര്‍ മാന്‍ഡ്രേക്ക്, ഹിറ്റ്‌ലര്‍ ബ്രദേഴ്‌സ്, ബസ് കണ്ടക്ടര്‍,കിടിലോല്‍ കിടിലം, മായാജാലം, മീനാക്ഷി കല്യാണം, മാട്ടുപ്പെട്ടിമച്ചാന്‍, അമ്മ അമ്മായിയമ്മ, മൈ ഡിയര്‍ കരടി, ചന്ദാമാമ, വണ്‍മാന്‍ ഷോ, തില്ലാന തില്ലാന, വെട്ടം, ചക്കരമുത്ത്, ചട്ടമ്പിനാട്, തത്സമയം ഒരു പെണ്‍കുട്ടി, മൈലാഞ്ചി മൊഞ്ചുള്ള വീട്, മേരാനാം ഷാജി തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

മികച്ച നടന്മാരായി ഷാരൂഖും വിക്രാന്ത് മാസിയും, നടി റാണി മുഖർജി; മലയാളത്തിന് അഭിമാനമായി ഉർവശിയും വിജയരാഘവനും

0
Spread the love

71ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച നടനായി ഷാറൂഖ് ഖാൻ, വിക്രന്ത് മാസി എന്നിവരെ തിരഞ്ഞെടുത്തു. റാണി മുഖർജിയാണ് മികച്ച നടി. ക്രിസ്റ്റോ ടോമി സംവിധാനം ചെയ്ത മലയാള ചലച്ചിത്രം ഉള്ളൊഴുക്കിന് രണ്ട് പുരസ്കാരങ്ങൾ ലഭിച്ചു. മികച്ച മലയാള ചിത്രമായും ഉള്ളൊഴുക്കിനെ തിരഞ്ഞെടുത്തപ്പോൾ ചിത്രത്തിലെ പ്രകടനത്തിന് മികച്ച രണ്ടാമത്തെ സഹനടിക്കുള്ള ദേശീയ പുരസ്കാരം ഉർവശിയേ തേടിയെത്തി. മികച്ച രണ്ടാമത്തെ സഹനടനായി പൂക്കാലം സിനിമയിലൂടെ വിജയരാഘവനും അവാർഡിനർഹത നേടി

മികച്ച തെലുങ്ക് ചിത്രമായി ഭഗവന്ത് കേസരിയെയും ഹിന്ദി ചിത്രമായി കഥൽ എ ജാക്ക് ഓഫ് ഫ്രൂട്ട് മിസ്ട്രിയെയും തമിഴ് ചിത്രമായി പാർക്കിംഗിനെയും തിരഞ്ഞെടുത്തു. 2023ൽ പുറത്തിറങ്ങിയ സിനിമകൾ പരി​ഗണിച്ചാണ് പുരസ്കാരം നിർണയിച്ചത്. കൊവിഡ് മഹാമാരിയെ തുടർന്ന് 2021-22ൽ പുരസ്കാര വിതരണത്തെ ബാധിച്ചിരുന്നു. അതിനാൽ കഴിഞ്ഞ വർഷം 2022ലെ ചിത്രങ്ങൾക്കാണ് പുരസ്കാരം നൽകിയത്. 332 ചിത്രങ്ങൾ പുരസ്കാരത്തിനായി പരി​ഗണിച്ചു

‘അപ്പോ നാഷ്ണൽ അവാർഡ് ഉറപ്പിക്കാലേ?’; തരുൺ മൂർത്തിക്ക് രാഷ്ട്രപതി ഭവനിലേക്ക് ക്ഷണം

0
Spread the love

ആദ്യ മൂന്ന് ചിത്രങ്ങൾ കൊണ്ട് തന്നെ മലയാള സിനിമയിൽ മുൻനിരയിലേക്ക് ഉയർന്ന സംവിധായകനാണ് തരുൺ മൂർത്തി. മോഹൻലാലിനെ നായകനാക്കിയുളള തുടരും സിനിമ സംവിധായകന്റെ കരിയറിൽ വലിയ വഴിത്തിരിവാണുണ്ടാക്കിയത്. കലക്ഷൻ റെക്കോഡുകൾ എല്ലാം തിരുത്തിയെഴുതികൊണ്ടുളള വിജയമാണ് ചിത്രത്തിന് ലഭിച്ചത്. തന്നെ തേടിയെത്തിയ പുതിയ സന്തോഷം ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചിരിക്കുകയാണ് തരുൺ മൂർത്തി. സ്വാതന്ത്ര്യ ദിനത്തിൽ രാഷ്ട്രപതി ഭവനിൽ നടക്കുന്ന അറ്റ് ഹോം റിസപ്ഷൻ എന്ന പരിപാടിയിൽ പങ്കെടുക്കാൻ തരുണിനെ ക്ഷണിച്ചിരിക്കുകയാണ് രാഷ്ട്രപതി. രാഷ്ട്രപതി ഭവനിൽ നിന്നും വന്ന കത്തിന്റെ ചിത്രം പങ്കുവച്ചാണ് തരുൺ മൂർത്തിയുടെ പുതിയ പോസ്റ്റ് വന്നത്.

“നമ്മുടെ സ്വാതന്ത്ര്യദിനത്തിൽ രാഷ്ട്രപതി ഭവനിൽ നടക്കുന്ന ‘അറ്റ്-ഹോം റിസപ്ഷനിലേക്ക്’ പ്രസിഡന്റ് ദ്രൗപതി മുർമു എന്നെ ക്ഷണിച്ചിരിക്കുന്നു. ഇതൊരു ബഹുമതിയായി കരുതുന്നു”, തരുൺ മൂർത്തി കുറിച്ചു. സംവിധായകന്റെ പോസ്റ്റിന് പിന്നാലെ നിരവധി പേരാണ് തരുണിനെ അഭിനന്ദിച്ച് രം​ഗത്തെത്തിയിരിക്കുന്നത്. ‘അപ്പോ നാഷ്ണൽ അവാർഡ് ഉറപ്പിക്കാലേ’, ‘ബെൻസല്ല, തരുൺ മൂർത്തി നിങ്ങളാണ് ശരിക്കും ഹീറോ’, ‘ഒറ്റ ലാലേട്ടൻ സിനിമ കൊണ്ട് ഒരു മനുഷ്യന്റെ ജീവിതം തന്നെ മാറി’, ‘അർഹതപ്പെട്ടത് കിട്ടി’, ‘അപ്പോ ഇതാണല്ലേ ആ ‘പതക്കം’ – എന്നൊക്കെയാണ് സോഷ്യൽ മീഡിയയിൽ നിറയുന്ന കമന്റുകൾ.

ഇപ്പോഴാണ് ഇന്നസെന്റിന്റെ വില മനസ്സിലാവുന്നത്! അമ്മയിലെ പരസ്പരം ചെളി വാരി എറിയലുകളിൽ പ്രതികരിച്ച് മാമുക്കോയയുടെ മകൻ

0
Spread the love

പീഡന പരാതിയിൽ ആരോപണ വിധേയനായ ബാബുരാജ് മത്സരിക്കുന്നതിനെ എതിർത്ത് നടന്ന പരസ്യ പ്രതികരണമായിരുന്നു സംഘടനയ്ക്കുള്ളിൽ അതൃപ്തി സൃഷ്ടിച്ച മറ്റൊരു സംഭവം. സംഗതി പൊതുജനങ്ങളും കൂടി ചർച്ചയ്ക്കെടുത്ത സ്ഥിതിയായതോടെ അമ്മയുടെ തെരഞ്ഞെടുപ്പിൽ നിന്നും മറ്റു പ്രവർത്തനങ്ങളിൽ നിന്നും എന്നെന്നേക്കുമായി വിട്ടു നിൽക്കുകയാണെന്നും വ്യക്തമാക്കി ബാബുരാജ് തന്നെ രംഗത്തെത്തിയതോടെ അമ്മയിലെ ആഭ്യന്തര കലഹങ്ങൾ പോലും പുറത്തറിയുന്ന സ്ഥിതി ഉണ്ടാവുകയായിരുന്നു. ഏറ്റവുമൊടുവിലിതാ അമ്മയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരിച്ച് രംഗത്തിയിരിക്കുകയാണ് നടൻ മാമുക്കോയയുടെ മകൻ നിസാർ മാമുക്കോയ.

നിസാര്‍ മാമുക്കോയയുടെ കുറിപ്പ് വായിക്കാം

ഇന്നച്ചൻ….ഞാൻ മനസ്സിൽ ഒരുപാട് ഇഷ്ടപ്പെട്ട സ്നേഹിച്ച ഒരു മനുഷ്യൻ പിന്നെ സിനിമാ താരവും. ഇങ്ങേരുടെ മനുഷ്യത്വവും കരുതലും സ്നേഹിക്കലും അതിനെ പറ്റി ഉപ്പ ഒരുപാട് പറഞ്ഞു തന്നിട്ടുണ്ട് അതുകൊണ്ട് ഇങ്ങേരെനേരിട്ട് അറിയാം മനസ്സ് കൊണ്ട് വല്ലാതെ ആരും ഇഷ്ടപ്പെട്ടു പോകും. പക്ഷേ അതല്ല ഇദ്ദേഹം ഒരു കാലത്ത് കഴിഞ്ഞ 18 വർഷം അമ്മ എന്ന സംഘടനയുടെ തലപ്പത്തു പ്രസിഡണ്ട്‌ ആയി ഇരുന്നു.

ഒരു പ്രശ്നവും അന്ന് കണ്ടില്ല. പക്ഷേ ഇന്ന് എന്തൊരു തരത്തിൽ ഉള്ള വെല്ലുവിളിയും തരംതാഴ്ത്തലും ചീത്ത വിളിയും പരസ്പരം ചെളി വാരി എറിയലും അധികാരത്തിനുള്ള മത്സരവും ആയി മാറി സംഘടന. പോരാത്തതിന് ഇതെല്ലാം വിവരക്കേടും അഹങ്കാരവും മണ്ടത്തരങ്ങളും ആയി മാറുന്നു എന്ന് അംഗങ്ങൾ അറിയണം. എന്തിന് മത്സരം എല്ലാവർക്കും ഇഷ്ടം ഉള്ളവർ വരട്ടെ.

പോരാത്തതിന് പുറത്തുനിന്നും കൂനിന്മേൽ കുരു എന്ന കണക്കെ സരിത നായരുടെ പ്രസ്താവനയും. ഇപ്പോഴാണ് അനസ്സിലാവുന്നത് ഇന്നച്ചോ അങ്ങ് എത്രമാത്രം ക്ഷമയും ബുദ്ധിയും വിവേകവും ധൈര്യവും നേതൃ പാഠവവും ഉണ്ടായിരുന്ന ഒരു അഭിനേതാവ് ആയിരുന്നു എന്ന്….ഒരുപാട് ചിരിപ്പിച്ച ചിന്തിപ്പിച്ച സന്തോഷം തന്ന സ്നേഹിച്ച താങ്കൾക്ക് ഒരായിരം പ്രണാമം ജനിക്കട്ടെ അമ്മയിൽ ഇനിയും ഒരായിരം ഇന്നസെന്റുമാർ.- നിസാര്‍ മാമുക്കോയ കുറിച്ചു.

അമ്മയെ തൊട്ട് സത്യം ചെയ്യുകയാണ് ഞാൻ ആ വൃത്തികേട് ചെയ്തിട്ടില്ല; ഓഡിയോ ക്ലിപ്പ് പുറത്തുവിട്ടതു താനല്ലെന്ന് നടൻ ജയൻ ചേർത്തല

0
Spread the love

നാസർ ലത്തീഫിന്റെ ഓഡിയോ ക്ലിപ്പ് പുറത്തുവിട്ടതു താനല്ലെന്ന് നടൻ ജയൻ ചേർത്തല. ഇതു താനാണ് പുറത്തുവിട്ടതെന്ന് തെളിഞ്ഞാൽ ആ നിമിഷം തിരഞ്ഞെടുപ്പിൽ നിന്നു മാറി നിൽക്കാമെന്നും നടൻ സമൂഹ മാധ്യമത്തിൽ പങ്കുവച്ച വിഡിയോയിൽ പറയുന്നു.

“നമസ്കാരം, ഇന്ന് ‘അമ്മ’ തിരഞ്ഞെടുപ്പായിട്ട് ബന്ധപ്പെട്ട് സ്ഥാനാർഥി പ്രഖ്യാപനം നടന്നുവെന്ന് എല്ലാവർക്കും അറിയാം. ഇന്ന് വൈകിട്ട് അത് കഴിഞ്ഞ ഉടനെ തന്നെ നമ്മുടെ വൈസ് പ്രസിഡന്റ് ആയി മത്സരിക്കുന്ന നാസർ ലത്തീഫിക്കയുടെ ശബ്ദത്തിൽ ഒരു ഓഡിയോ ക്ലിപ്പ് പുറത്തിറങ്ങുകയുണ്ടായി. അതിൽ ജയാ എന്ന് വിളിച്ചിട്ടാണ് പുള്ളി സംസാരിച്ചിരിക്കുന്നത്. അതിനകത്തെ വിഷയം ഒന്നും ഞാൻ പറയുന്നില്ല. ഇത് ഒരു വർഷം മുമ്പ് പുള്ളി പറഞ്ഞതാണെന്ന് പുള്ളി തന്നെ വേറൊരു വിഡിയോയിൽ പറഞ്ഞതായി ഞാൻ കണ്ടു. സത്യം പറയുകയാണ് ഞാൻ ഇതിനെക്കുറിച്ച് നിരപരാധിയാണ്. ഞാൻ അത് ആർക്കും ഇട്ടുകൊടുത്തിട്ടില്ല. ഇത് വൈറൽ ആക്കാൻ വേണ്ടിയിട്ടോ മറ്റുള്ളവർക്ക് അയച്ചു കൊടുക്കാനോ എന്റെ മൊബൈലിൽ ആ ക്ലിപ്പ് പോലും ഇല്ല. 

ഞാൻ ഏറ്റവും കൂടുതൽ  സ്നേഹിക്കുന്നത് എന്റെ അമ്മയാണ്. ഞാൻ അമ്മയെ തൊട്ട് സത്യം ചെയ്യുകയാണ് ഞാൻ ആ വൃത്തികേട് ചെയ്തിട്ടില്ല. നിങ്ങൾക്ക് അത് കണ്ടുപിടിക്കാൻ വളരെ എളുപ്പമാണ് നിങ്ങൾക്ക് അയച്ചു തന്ന നമ്പർ ഏതാണെന്ന് നോക്കിയിട്ട് നിങ്ങൾക്ക് കൃത്യമായിട്ട് സ്പോട്ട് ചെയ്യാൻ പറ്റും അത് ആരാണ് അപ്‌ലോഡ് ചെയ്തത് എന്നുള്ളത്.  ഞാനാണ് ഇത് വൈറൽ ആക്കിയത് എന്നു പറഞ്ഞ് എന്റെ പേരിൽ ആരോപണം വരുന്നുണ്ട്. പലരും എന്നോട് സംശയത്തിന്റെ പേരിലും ചോദിച്ചു, അത് വളരെ ദുഃഖകരമാണ്. ഞാൻ ഒന്ന് നിങ്ങളെ സാക്ഷി നിർത്തി സത്യം പറയുകയാണ്. ഇത് ഞാനാണ് ഇട്ടത്, ഞാനാണ് വൈറൽ ആക്കിയത് എന്ന് എവിടെയെങ്കിലും ഒരു രേഖ ആരെങ്കിലും ഹാജരാക്കാന്നുണ്ടെങ്കിൽ ഞാൻ അന്ന് ഈ വൈസ് പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കാൻ തയാറാണ്. 

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts