Home Blog Page 90

‘വിദേശത്ത് ചേട്ടനുള്ളവൾ മാത്രം ഇനി ബാക്കി’; ജീവനക്കാരികൾ കീഴടങ്ങിയെന്ന വാർത്തയിൽ പ്രതികരിച്ച് ദിയ കൃഷ്ണ

0
Spread the love

ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ് കേസിൽ രണ്ട് മുൻ ജീവനക്കാർ ഇന്ന് കീഴടങ്ങിയിരുന്നു. വിനീത, രാധു എന്നിവരാണ് ജില്ലാ ക്രൈം ബ്രാഞ്ച് ഓഫീസിൽ കീഴടങ്ങിയത്. പ്രതികളുടെ ജാമ്യ അപേക്ഷ ഹൈക്കോടതി തളളിയതിന് പിന്നാലെയായിരുന്നു ഇവരുടെ കീഴടങ്ങൽ. ദിയയുടെ സ്ഥാപനത്തിൽ നിന്നും 69 ലക്ഷം രൂപ ജീവനക്കാരികൾ തട്ടിയെടുത്തെന്നാണ് കേസ്. ഇതിന് പിന്നാലെ ദിയ കൃഷ്ണയുടേതായി വന്ന എറ്റവും പുതിയ വ്ളോഗ് വീഡിയോ സോഷ്യൽ മീഡിയയിൽ നിറയുകയാണ്. മകൻ നിയോമിന്റെ നൂലുകെട്ടിന് മുന്നോടിയായി സ്വർണം വാങ്ങാനെത്തുന്ന വ്ളോഗിലാണ് ദിയ തട്ടിപ്പ് നടത്തിയവർക്കെതിരെ സംസാരിച്ചത്.

”ഈ വ്ളോഗ് വിനീത, ദിവ്യ, രാധാ കുമാരി എന്നിവർ കാണുന്നുണ്ടെങ്കിൽ നിങ്ങളോട് അഭ്യർത്ഥിക്കുകയാണ്. എടുത്തുകൊണ്ടു പോയ പകുതി പൈസയെങ്കിലും തന്നാൽ ഇവിടുന്ന് കുറച്ച് സ്വർണം കൂടി വാങ്ങിക്കുന്നതായിരിക്കും. ആരെങ്കിലും ഈ വീഡിയോ കണ്ടാൽ ഇക്കാര്യം അവരെ അറിയിക്കേണ്ടതാണ്”, എന്നാണ് ചിരിച്ചുകൊണ്ട് ദിയ വീഡിയോയിൽ പറയുന്നത്. വീഡിയോയിൽ ദിയക്കൊപ്പം അമ്മ സിന്ധു കൃഷ്‍ണയും ഭർത്താവ് അശ്വിന്റെ അമ്മയും ഒപ്പമുണ്ട്.

“വിദേശത്ത് ചേട്ടനുള്ളവൾ മാത്രം ഇനി ബാക്കി. നിങ്ങൾ ഏറ്റുമുട്ടിയത് ശരിയായ ആൾക്കാരുമായിട്ടല്ല. നിങ്ങളോട് ഞാൻ ദയ കാണിച്ചതു കൊണ്ട്, എനിക്ക് നിങ്ങളോട് എങ്ങനെ തിരിച്ചടിക്കണമെന്ന് അറിയില്ല എന്നതിന് അർഥമില്ല” എന്നാണ് പ്രതികൾ കീഴടങ്ങിയ വാർത്ത പങ്കുവച്ച് ദിയ സോഷ്യൽ മീഡിയയിൽ കുറിച്ചത്.

‘അങ്ങനെ ഇറക്കാനാണെങ്കിൽ എന്റെ കയ്യിൽ എത്രയോ ക്ലിപ്സ് ഇരിപ്പുണ്ട്; ഇതൊക്കെ വിശ്വാസവഞ്ചനയാണ്’, നാസർ ലത്തീഫ്

0
Spread the love

‘അമ്മ’ സഘടനയിലെ വനിത അംഗങ്ങളെ അധിക്ഷേപിക്കുന്ന തരത്തിലുള്ള നടൻ നാസർ ലത്തീഫിന്റെ ഓഡിയോ ക്ലിപ്പ് ഇതിനോടകം വന്‍ ചർച്ചയാണ്. ഇപ്പോഴിതാ, സംഭവത്തിൽ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് നാസർ ലത്തീഫ്.

ഒരു വർഷം മുൻപ് ഒരു പ്രത്യേക സാഹചര്യത്തിൽ താൻ ജയൻ ചേർത്തലയ്ക്ക് അയച്ച ഓഡിയോ ആയിരുന്നു ഇതെന്നും സ്വന്തം സഹോദരനായി കരുതുന്ന ജയൻ ചേർത്തല തന്നോട് ഈ വിശ്വാസ വഞ്ചന ചെയ്യുമെന്ന് ഒരിക്കൽപോലും കരുതിയിരുന്നില്ലെന്നും സമൂഹ മാധ്യമത്തിൽ പങ്കുവച്ച വിഡിയോയിൽ നാസർ പറയുന്നു.

‘എന്തിനാണ് ഇത്, ഇതിന്റെ ആവശ്യം വല്ലതും ഉണ്ടോ? അങ്ങനെ ഇറക്കാനാണെങ്കിൽ എന്റെ കയ്യിൽ എത്രയോ ക്ലിപ്സ് ഇരിപ്പുണ്ട്. ഞാൻ അതൊക്കെ പുറത്തേക്ക് വിട്ടു കഴിഞ്ഞാൽ വലിയ വിവാദങ്ങളാകും ‘അമ്മ’യ്ക്കകത്ത്. ഞാൻ അങ്ങനെയുള്ള ഒരു മനുഷ്യനല്ല. ഇതൊക്കെ വിശ്വാസവഞ്ചനയാണ്. നമ്മൾ ഒരു സുഹൃത്തിനെ വിശ്വസിച്ച് ഒരു കാര്യം അയയ്ക്കുമ്പോൾ അത് ഒരു വർഷം സൂക്ഷിച്ചുവെച്ച് ഇലക്‌ഷൻ തീരുമാനിക്കുന്ന ദിവസം അതെടുത്ത് വൈറൽ ആക്കി എല്ലാ ചാനലുകാർക്കും കൊടുത്ത് നമ്മളെ ഒരുമാതിരി ചീപ്പ് ആക്കുന്ന ഒരു പരിപാടി. എന്തിനാണ് ഇതിന്റെ ആവശ്യം ? എന്ത് നേടാനാണ്, എന്നോട് ഒരു വാക്ക് പറഞ്ഞാൽ മതി ഞാൻ ഒഴിഞ്ഞു തരാം.

എന്റെ അനുജത്തിയെ പോലെ ഞാൻ കരുതുന്ന ലക്ഷ്മിപ്രിയയും, എന്റെ അനുജനെ പോലെ കരുതുന്ന ജയൻ ചേർത്തലയും വന്നിരുന്നോട്ടെ ആ കസേരയിൽ. അവര്‍ ഭരിച്ചോട്ടെ. എനിക്ക് ഇതിനകത്ത് ഒരു നിർബന്ധവുമില്ല. എന്നാൽ എന്തിനാണ് എന്നെ ഇങ്ങനെ ദ്രോഹിക്കുന്നത്. ഞാൻ എന്ത് തെറ്റ് ചെയ്തിട്ടാണ് എന്നെ ദ്രോഹിക്കുന്നത് ?

ഇത്ര കാലഘട്ടത്തിന്റെ ഉള്ളിൽ ഞാൻ ഇങ്ങനെ ഒരിക്കലും ചെയ്യുന്ന ഒരാളല്ല, ആരോടും ഞാൻ ചെയ്തിട്ടില്ല ഒരാളോടും ചെയ്തിട്ടില്ല. ലോകത്ത് എന്താ സുഹൃത്തുക്കൾ തമ്മിൽ സംസാരിക്കുമ്പോൾ എന്തെങ്കിലും വാചകങ്ങൾ വായിൽ നിന്ന് വന്നു പോവൂല്ലേ, ഇതൊക്കെ ആദ്യമായിട്ടാണോ ? അല്ലാണ്ട് ഞാൻ ഒന്നും കയ്യിട്ട് വാരിയിട്ടില്ല, ഒന്നും ചെയ്തിട്ടില്ല, ഒരു തെറ്റും ചെയ്യും ചെയ്തിട്ടില്ല അതിനുള്ള ഒന്നും ഞാൻ കാണിച്ചിട്ടില്ല, പിന്നെ എന്തിനാണ് എന്നെ ഇങ്ങനെ ക്രൂശിക്കുന്നത് ? എന്തിനാണ് എന്നെ കുരിശിൽ കയറ്റുന്നത്, എന്തായാലും എല്ലാവരോടും സോറി’. – നാസർ ലത്തീഫ് പറയുന്നു.

അവധിക്കാലം സാധാരണ പോലെ തുടരണം; ജൂണ്‍, ജൂലൈയിൽ കോവിഡ് കാല മാതൃകയിൽ ഓണ്‍ലൈന്‍ ക്ലാസാക്കാം: ഒമര്‍ ലുലു

0
Spread the love

സംവിധായകന്‍ ജൂഡ് ആന്തണി ജോസഫിന് പിന്നാലെ സ്‌കൂള്‍ അവധിക്കാലമാറ്റ ചര്‍ച്ചകളില്‍ അഭിപ്രായം പങ്കുവെച്ച് ഒമര്‍ ലുലു. ചൂട് ഉച്ചസ്ഥായിയില്‍ നില്‍ക്കുന്ന ഏപ്രില്‍, മേയ് മാസങ്ങളില്‍ തന്നെ സ്‌കൂള്‍ അവധിക്കാലം തുടരണം എന്നാണ് ഒമര്‍ ലുലുവിന്റെ നിലപാട്. എന്നാല്‍ കാലവര്‍ഷക്കെടുതികള്‍ കൂടുതലായി അനുഭവപ്പെടുന്ന ജൂണ്‍, ജൂലായ്, ഓഗസ്റ്റ് മാസങ്ങളില്‍ ഓണ്‍ലൈന്‍ പഠനരീതിയാണ് നല്ലതെന്നും സംവിധായകന്‍ അഭിപ്രായപ്പെട്ടു. നേരത്തെ, രണ്ടുമാസം ഓണ്‍ലൈന്‍ പഠനമെന്ന നിര്‍ദേശം ജൂഡും മുന്നോട്ടുവെച്ചിരുന്നു.

സംസ്ഥാനത്തെ സ്‌കൂള്‍ അവധിക്കാലം മാറ്റുന്നത് സംബന്ധിച്ച് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടിയാണ് ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടത്. ഏപ്രില്‍, മേയ് മാസങ്ങളിലെ അവധി കനത്ത മഴയുള്ള ജൂണ്‍, ജൂലൈ മാസങ്ങളിലേക്ക് മാറ്റുന്നതിനെക്കുറിച്ചുള്ള അഭിപ്രായങ്ങളാണ് മന്ത്രി വി. ശിവന്‍കുട്ടി തേടിയത്.

ഒമര്‍ ലുലു ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ്:
ബഹുമാനപ്പെട്ട വിദ്യാഭ്യാസ മന്ത്രിക്ക്,
എന്റെ അഭിപ്രായത്തില്‍ ചൂട് അതിന്റെ ഏറ്റവും ഉച്ചസ്ഥായില്‍ നില്‍ക്കുന്ന ഏപ്രില്‍, മേയ് മാസങ്ങളില്‍ തന്നെ സ്‌കൂള്‍ അവധിക്കാലം തുടരണം. കാലവര്‍ഷ കെടുതികള്‍ ഏറ്റവും കൂടുതല്‍ അനുഭവിക്കുന്ന ജൂണ്‍, ജൂലൈ, ആഗസ്റ്റ് മാസങ്ങളില്‍ (ചിങ്ങം-1 വരെ എങ്കിലും) വീട്ടിലിരുന്ന് പഠിക്കുന്ന കോവിഡ് കാലത്ത് നമ്മള്‍ ശീലിച്ച ഓണ്‍ലൈന്‍ പഠനരീതിയാണ് കുട്ടികള്‍ക്ക് ഏറ്റവും നല്ലത്.
സ്‌കൂള്‍ തുറന്ന് ആദ്യ 2-3 മാസങ്ങളിലെ ഓണ്‍ലൈന്‍ പഠനം, അത് കഴിഞ്ഞ് റെഗുലര്‍ ക്ള്ളാസ് തുടങ്ങി ഉടന്‍ തന്നെ ഓണ പരീക്ഷ വരുന്നത് കൊണ്ട് കുട്ടികളുടെ മാര്‍ക്ക് നോക്കി നമ്മുക്ക് ഓണ്‍ലൈന്‍ പഠനത്തിലെ പ്രശ്‌നങ്ങള്‍ വേഗം പരിഹരിക്കാനും പറ്റും.
അദ്ധ്യാപകരും കുട്ടികളും ഓണ്‍ലൈനില്‍ 2-3 മാസം പരസ്പരം കണ്ട് സൗഹൃദം പുതുക്കി വീണ്ടും റെഗുലര്‍ ക്ലാസ് തുടങ്ങുമ്പോള്‍ സ്‌കൂള്‍ തുറക്കുന്ന സമയത്തെ ഒരു ഫ്രഷ്‌നെസ്സ് കിട്ടുകയും സ്‌കൂള്‍ തുറക്കുന്ന സമയത്തെ മടിയും ഉണ്ടാവില്ല.

പാറ്റ ശല്യം കാരണം സമാധാനം നഷ്ടപ്പെട്ടോ ? ഈ പൊടിക്കൈകൾ ഒന്ന് പരീക്ഷിച്ചു നോക്കൂ..

0
Spread the love

അടുക്കളയിലും ബാത്റൂമിലും സ്ഥിരമായി കാണുന്ന ഒന്നാണ് പാറ്റ. മാലിന്യങ്ങൾ കൂട്ടിയിടുന്നതും ഈർപ്പം ഉണ്ടാകുന്ന സ്ഥലങ്ങളിലുമാണ് പാറ്റ ശല്യം ഉണ്ടാകുന്നത്. പാറ്റകൾ പലതരം രോഗങ്ങളാണ് പടർത്തുന്നത്. വീട്ടിലെ പാറ്റ ശല്യം ഇല്ലാതാക്കാൻ ചെയ്യേണ്ട കാര്യങ്ങൾ.

പാറ്റ ശല്യം

അടുക്കളയിൽ പാറ്റ ശല്യം ഉണ്ടാകുന്നതിന്റെ പ്രധാന കാരണം മാലിന്യമാണ്. ഇത് പാറ്റകളെയും മറ്റ് ജീവികളെയും ആകർഷിക്കുന്നു. പാറ്റ ശല്യം ഇല്ലാതാക്കാൻ ചെയ്യേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് അറിയാം

പഴുതുകൾ അടയ്ക്കാം

വീടിനുള്ളിൽ വിള്ളലുകൾ ശ്രദ്ധയിൽപ്പെട്ടാൽ അത് ഉടൻ അടയ്ക്കാൻ ശ്രദ്ധിക്കണം. ഇതിലൂടെ പുറത്ത് നിന്നും എളുപ്പത്തിൽ പാറ്റകൾ വീടിനുള്ളിലേക്ക് കയറുന്നു.

ഭക്ഷണ മാലിന്യങ്ങൾ

ഭക്ഷണ മാലിന്യങ്ങൾ ഒരിക്കലും അടുക്കളയിൽ സൂക്ഷിക്കരുത്. ഇത് പാറ്റയെ ആകർഷിക്കുകയും അടുക്കളയിൽ പാറ്റ ശല്യം വർധിക്കുകയും ചെയ്യുന്നു.

വൃത്തിയാക്കാം

വീടും പരിസരവും എപ്പോഴും വൃത്തിയാക്കി സൂക്ഷിക്കാൻ ശ്രദ്ധിക്കണം. വൃത്തിയോടെ കിടക്കുന്ന സ്ഥലങ്ങളിൽ ഇത്തരം ജീവികൾ വരുകയില്ല

അടുക്കള സിങ്ക്

അടുക്കളയിൽ എപ്പോഴും ഉപയോഗിക്കുന്ന ഒന്നാണ് സിങ്ക്. മത്സ്യം, മാംസം, പച്ചക്കറികൾ, പാത്രങ്ങൾ തുടങ്ങിയവ സിങ്കിലാണ് കഴുകുന്നത്. ഇത് ഭക്ഷണാവശിഷ്ടങ്ങൾ സിങ്കിൽ തങ്ങി നിൽക്കുകയും ജീവികളെ ആകർഷിക്കുകയും ചെയ്യുന്നു.

പാത്രങ്ങൾ കഴുകാം

ഭക്ഷണമാലിന്യങ്ങളോടെ അടുക്കളയിൽ പാത്രങ്ങൾ സൂക്ഷിക്കരുത്. ഭക്ഷണം കഴിച്ചതിന് ശേഷം ദീർഘനേരം പാത്രങ്ങൾ കഴുകാതെ വയ്ക്കുന്നത് ഒഴിവാക്കാം.

ഭക്ഷണം തുറന്ന് വയ്ക്കരുത്

അടുക്കളയിൽ ഭക്ഷണ സാധനങ്ങൾ തുറന്ന് വയ്ക്കാൻ പാടില്ല. എവിടെ ഭക്ഷണം കണ്ടാലും അവിടെയൊക്കെ പാറ്റ വരുന്നു.

രാത്രി സമയങ്ങളിൽ

ഉറങ്ങാൻ കിടക്കുന്നതിന് മുമ്പ് അടുക്കളയിൽ നിന്നും മാലിന്യങ്ങൾ നീക്കം ചെയ്‌തെന്ന് ഉറപ്പ് വരുത്തണം. രാത്രി സമയങ്ങളിലാണ് അധികവും പാറ്റയുടെ ശല്യം ഉണ്ടാകുന്നത്

സാമ്പത്തിക ഇടപാടുകൾ നടന്നിട്ടുണ്ട്; വേടനെതിരായ ബലാത്സംഗകേസിൽ എസിപിയുടെ മേൽനോട്ടത്തിൽ അന്വേഷണം

0
Spread the love

റാപ്പർ വേടൻ പ്രതിയായ ബലാത്സംഗ കേസിൽ തൃക്കാക്കര എസിപിയുടെ മേൽനോട്ടത്തിൽ അന്വേഷണം നടക്കും. ഇൻഫോപാർക്ക് എസ്എച്ച്ഒയ്ക്കാണ് നിലവിലെ ചുമതല. രഹസ്യ മൊഴി പകർപ്പ് ലഭിച്ച ശേഷം തുടർ നടപടികൾ സ്വീകരിക്കും. ഇതിന് ശേഷമായിരിക്കും കേസിൽ വേടനെ ചോദ്യം ചെയ്യാൻ വിളിപ്പിക്കുക. പരാതിയുടെ അടിസ്ഥാനത്തിൽ കൊച്ചിയിലും, കോഴിക്കോടും പരിശോധനകൾ നടത്തും. അതേസമയം, വേടനുമായി യുവതിയുടെ സാമ്പത്തിക ഇടപാടുകൾ പൊലീസ് സ്ഥിരീകരിച്ചു.

അഞ്ച് തവണ പീഡനം നടന്നെന്നും കോഴിക്കോടും കൊച്ചിയിലും ഏലൂരിലും വെച്ച് പീഡിപ്പിച്ചെന്നുമാണ് യുവതിയുടെ മൊഴി. ലഹരിമരുന്ന് ഉപയോ​ഗിച്ച ശേഷം പീ‍ഡിപ്പിച്ചെന്നും യുവതി മൊഴി നൽകിയിട്ടുണ്ട്. ഇക്കാര്യങ്ങളൊക്കെ അറിയുന്ന സുഹൃത്തുക്കളുടെ പേരും യുവതിയുടെ മൊഴിയിലുണ്ട്. 2023 ജൂലൈ മുതൽ തന്നെ ഒഴിവാക്കിയെന്നും വിളിച്ചാൽ ഫോൺ എടുക്കാതെയായി എന്നും യുവതി വെളിപ്പെടുത്തുന്നു. പിൻമാറ്റം മാനസികമായി തകർത്ത, ഡിപ്രഷനിലേക്ക് എത്തിപ്പെട്ടു. പലപ്പോഴായി 31000 രൂപ വേടന് കൈമാറിയിട്ടുണ്ടെന്നും യുവതി വ്യക്തമാക്കി. ഇവയുടെ അക്കൗണ്ട് ജി പേ വിവരങ്ങളും യുവതി ​ഹാജരാക്കിയിട്ടുണ്ട്. ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് വേടനെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. 

അമ്മയിലെ തിരഞ്ഞെടുപ്പ് വിശേഷങ്ങൾ കേൾക്കുമ്പോൾ ചിരി വരുന്നു; നാളെ ആർക്കൊക്കെ തലയുയർത്തി നിൽക്കാൻ കഴിയും: ഷമ്മി തിലകൻ

0
Spread the love

മലയാള സിനിമ താരങ്ങളുടെ സംഘടനയായ ‘അമ്മ’യുടെ തലപ്പത്തുനിന്നുമുള്ള മോഹൻലാലിൻറെ പിന്മാറ്റവും വരാനിരിക്കുന്ന സംഘടനാ തിരഞ്ഞെടുപ്പും ആരോപണ വിധേയരുടെ പിന്മാറ്റവും താരങ്ങളുടെ പരസ്യ പ്രതികരണങ്ങളുമെല്ലാമാണ് പുതിയ സിനിമാ വാർത്തകൾ.ഇപ്പോഴിതാ ‘അമ്മ’യിലെ തിരഞ്ഞെടുപ്പ് വിശേഷങ്ങൾ കേൾക്കുമ്പോൾ ചിരിവരുന്നുണ്ടെന്നും ചില കാര്യങ്ങളിൽ പ്രതികരിച്ചാൽ പിന്നെ മുഖം “നഷ്ടപ്പെടുന്ന” അവസ്ഥയാകുമെന്നും പറയുകയാണ് നടൻ ഷമ്മി തിലകൻ.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

” അമ്മ” സംഘടനയുടെ തിരഞ്ഞെടുപ്പ് വിശേഷങ്ങൾ കേൾക്കുമ്പോൾ, സത്യം പറഞ്ഞാൽ ചിരി വരുന്നു..!

ചില കാര്യങ്ങളിൽ പ്രതികരിച്ചാൽ പിന്നെ മുഖം “നഷ്ടപ്പെടുന്ന” അവസ്ഥയാകും! അതുകൊണ്ടീ വിഷയത്തിൽ..;

“ഞാനീ നാട്ടുകാരനേയല്ല”!

എനിക്കൊന്നും പറയാനുമില്ല!

പക്ഷേ,

ഒരു കാര്യം ഉറപ്പ്..!!

“കര്‍മ്മം ഒരു ബൂമറാങ് പോലെയാണ്, അത് ചെയ്തവരിലേക്ക് തന്നെ തിരിച്ചെത്തും!”

ബൈബിൾ പറയുന്നു: “നിങ്ങൾ മറ്റുള്ളവരോട് എങ്ങനെ പെരുമാറുന്നുവോ, അതുപോലെ നിങ്ങളോടും പെരുമാറപ്പെടും.” (മത്തായി 7:2)

ഈ തിരഞ്ഞെടുപ്പ് ഒരു പാഠപുസ്തകമാണ്. ഓരോ നീക്കവും, ഓരോ വാക്കും, ഓരോ തീരുമാനവും ചരിത്രത്തിൽ രേഖപ്പെടുത്തപ്പെടും.

നാളെ, തലയുയർത്തി നിൽക്കാൻ ആർക്കൊക്കെ കഴിയും എന്ന് കാലം തെളിയിക്കും.

ചിലപ്പോൾ, ചിരിപ്പിക്കുന്ന കാര്യങ്ങൾ പോലും പിന്നീട് ചിന്തിപ്പിക്കുന്നതാകാം.

ഓർക്കുക,

നിഷ്കളങ്കമായ ചിരിക്ക് പിന്നിൽ വലിയ സത്യങ്ങളുണ്ടാകാം!

ഇനി മുതൽ ബാലൻസ് ചെക്ക് ചെയ്യൽ 50 തവണ മാത്രം,​ യുപിഐ സേവനങ്ങളിൽ മാറ്റങ്ങൾ ഇന്നുമുതൽ വരുന്ന മാറ്റങ്ങൾ അറിയാം

0
Spread the love

യുപിഐ സേവനങ്ങൾ സുസ്ഥിരവും കാര്യക്ഷമവുമാക്കുന്നതിന്റെ ഭാഗമായി തേർഡ് പാർട്ടി പേയ്‌മെന്റ് ആപ്പുകളായ ഗൂഗിൾ പേ,​ ഫോൺപെ,​ പേടിഎം എന്നിവയടക്കമുള്ളവയിൽ മാറ്റങ്ങൾ ഇന്നുമുതൽ നിലവിൽവരും. ഈ ആപ്പുകൾ വഴി ബാലൻസ് ചെക്ക് ചെയ്യുന്നത് ദിവസത്തിൽ 50 തവണയായി ഇന്നുമുതൽ നിജപ്പെടുത്തി.ഉപഭോക്താവിന് ഫോൺ നമ്പരുമായി ബന്ധിപ്പിച്ച ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ഒരുദിവസം 25 തവണയിൽ കൂടുതൽ പരിശോധിക്കാനും കഴിയില്ല. ബിൽ പേയ്‌മെന്റുകൾ അടക്കം ഓട്ടോ പേ ട്രാൻസാക്ഷനുകൾ ഇനിമുതൽ നിശ്ചിത സമയത്ത് മാത്രമേ സാദ്ധ്യമാകൂ. രാവിലെ 10 മണിയ്‌ക്ക് മുൻപും ഉച്ചയ്‌ക്ക് ഒരു മണിയ്‌ക്കും അഞ്ച് മണിയ്‌ക്കും ഇടയിലും ശേഷം രാത്രി 9.30ന് ശേഷമേ ഇതിന് കഴിയൂ.

ട്രാൻസാക്ഷൻ പെൻഡിംഗിലായാൽ പരമാവധി മൂന്ന് തവണ മാത്രമേ സ്റ്റാറ്റസ് പരിശോധന സാദ്ധ്യമാകൂ. ഇതിന് 90 സെക്കന്റ് ഇടവേളയിൽ മാത്രമേ കഴിയൂ. ഇടപാടുകളുടെ വേഗം കൂട്ടാൻകൂടിയാണ് നാഷണൽ പേയ്‌മെന്റ് കോർപറേഷന്റെ ഈ നടപടി. ആർക്കാണോ പണം അയയ്‌ക്കുന്നത് അവരുടെ ബാങ്ക് വിവരങ്ങളും പേരും കൺഫർമേഷൻ നൽകുന്നതിന് തൊട്ടുമുൻപാകും കാണിക്കുക. നിലവിൽ രാജ്യത്ത് ഒരുമാസത്തിൽ 1800 കോടി യുപിഐ ഇടപാടുകൾ നടക്കുന്നുണ്ടെന്നാണ് വിവരം. ഈ ഇടപാടുകൾ പുതിയ മാറ്റങ്ങളോടെ കാര്യക്ഷമമാകുമെന്നാണ് സൂചന.

ക്യൂ ആര്‍ കോഡ് വഴി 69 ലക്ഷം രൂപ തട്ടിയെടുത്ത കേസ്; ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ മുന്‍ ജീവനക്കാര്‍ കീഴടങ്ങി

0
Spread the love

ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ് കേസില്‍ രണ്ട് മുന്‍ ജീവനക്കാര്‍ കീഴടങ്ങി. വിനീത, രാധു എന്നിവരാണ് ജില്ലാ ക്രൈം ബ്രാഞ്ച് ഓഫീസിൽ കീഴടങ്ങിയത്. കഴിഞ്ഞദിവസം ഹൈക്കോടതി പ്രതികളുടെ ജാമ്യ അപേക്ഷ തള്ളിയിരുന്നു. ദിയയുടെ സ്ഥാപനത്തിൽ നിന്നും 69 ലക്ഷം രൂപ ജീവനക്കാരികൾ തട്ടിയെടുത്തെന്നാണ് കേസ്. ദിയയുടെ വിവാഹത്തിന് ശേഷം കടയിലെ കാര്യങ്ങൾ നോക്കി നടത്തിയിരുന്നത് ജീവനക്കാരികളാണ്. സാധനങ്ങൾ വാങ്ങുന്നവരിൽ നിന്നും പണം ജീവനക്കാരികളുടെ ക്യൂആർ കോഡ് ഉപയോഗിച്ചാണ് സ്വീകരിച്ചിരുന്നത് എന്നായിരുന്നു പരാതി.

നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിവെച്ചു എന്നതിനര്‍ത്ഥം റദ്ദാക്കി എന്നല്ല: തലാലിന്റെ സഹോദരന്‍

0
Spread the love

യെമനില്‍ തടവില്‍ കഴിയുന്ന മലയാളി നഴ്‌സ് നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കാന്‍ ധാരണയായെന്ന വാര്‍ത്തയില്‍ പ്രതികരണവുമായി കൊല്ലപ്പെട്ട യെമന്‍ പൗരന്‍ തലാല്‍ അബ്ദുള്‍ മഹ്ദിയുടെ സഹോദരന്‍ അബ്ദുള്‍ ഫത്താഹ് മഹ്ദി. വധശിക്ഷ നീട്ടിവെച്ചു എന്നതിനര്‍ത്ഥം വിധി റദ്ദാക്കി എന്നല്ലെന്ന് സഹോദരന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു. ശിക്ഷ നടപ്പാക്കുന്നത് നീട്ടിവയ്ക്കുന്നത് അസാധാരണമോ അത്ഭുതമുണ്ടാക്കുന്നതോ ആയ സംഭവമല്ലെന്നും സമാനമായ പല കേസുകളിലും സംഭവിക്കുന്നതുപോലെ സ്വാഭാവിക നടപടിയാണെന്നും അബ്ദുള്‍ ഫത്താഹ് മഹ്ദി പറഞ്ഞു. നിയമങ്ങളെക്കുറിച്ച് ധാരണയുളളവര്‍ക്ക് ഇക്കാര്യം മനസിലാകുമെന്നും ഒരു നിശ്ചിത സമയത്തേക്ക് ശിക്ഷ മാറ്റിവെക്കാന്‍ അറ്റോര്‍ണി ജനറലിന് അധികാരമുണ്ടെന്നും സത്യം പരാജയപ്പെടില്ല, പുതിയ വധശിക്ഷാ തിയതി എത്രയും വേഗം നിശ്ചയിക്കുമെന്നും ഫത്താഹ് കൂട്ടിച്ചേര്‍ത്തു.

ജൂലൈ 28-നാണ്  നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കാൻ ധാരണയായെന്ന് കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുടെ ഓഫീസ് അറിയിച്ചത്. വധശിക്ഷ റദ്ദാക്കാനും മറ്റു കാര്യങ്ങൾ തുടർ ചർച്ചകളുടെ അടിസ്ഥാനത്തിൽ തീരുമാനിക്കാനും ധാരണയായി എന്നാണ് കാന്തപുരത്തിന്റെ ഓഫീസ് അറിയിച്ചത്. നേരത്തെ ജൂലൈ 16-ന് നിശ്ചയിച്ച വധശിക്ഷ കാന്തപുരം എപി അബൂബക്കർ മുസ്ലിയാരുടെ ഇടപെടലിനെ തുടർന്ന് താത്കാലികമായി നീട്ടിവെച്ചിരുന്നു. യെമനിലെ പ്രമുഖ സൂഫി​ പണ്ഡിതനായ ഷൈഖ് ഹബീബ് ഉമർ ബിൻ ഹബീദുൽ വിഷയത്തിൽ ഇടപെട്ടതോടെയാണ് നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കുന്നതിനുള്ള അനൗദ്യോ​ഗിക ചർച്ചകൾ ആരംഭിച്ചത്.

എവിടെയെങ്കിലും വച്ച് കണ്ടാൽ ഞാൻ അവളുടെ മുഖത്ത് ചവിട്ടും; അത്രയ്‌ക്കും മോശം സ്‌ത്രീയാണ് നയൻതാര: പ്രമുഖ നടന്റെ ഭാര്യ

0
Spread the love

സിനിമയിൽ അഭിനയിച്ചു തുടങ്ങിയ കാലം മുതൽ കരിയറിലും വ്യക്തിജീവിതത്തിലും ഒരുപോലെ പ്രതിസന്ധികൾ നേരിട്ടുള്ള നടിയാണ് നയൻതാര. ഇന്ന് തെന്നിന്ത്യൻ ലേഡി സൂപ്പർ സ്റ്റാർ എന്ന് വിളിച്ചു പലരും തലയിലേറ്റി നടക്കുന്നുണ്ടെങ്കിലും ഒരുകാലത്ത് നടി വലിയ രീതിയിൽ വിമർശകരുടെ കല്ലേറ് കൊണ്ടിരുന്നു. മിക്കതിനും പിന്നിൽ താരത്തിന്റെ ഗ്ലാമർ ലുക്കിലുള്ള സിനിമകളും സൂപ്പർതാരങ്ങളുമായി ഉണ്ടായിരുന്ന പ്രണയബന്ധങ്ങളും ഒക്കെയായിരുന്നു. ഇതിൽ പ്രധാനപ്പെട്ട കാമുകൻ ആയിരുന്നു പ്രഭുദേവ. ഈ ബന്ധത്തിൽ നടന്നതൊക്കെയും തുറന്ന പുസ്തകം പോലെ വ്യക്തമായിരുന്നു.

അക്ഷരാർത്ഥത്തിൽ പ്രഭുദേവയുമായുള്ള ബന്ധത്തിലൂടെ നയൻതാര പുലിവാല് പിടിക്കുകയായിരുന്നു. പ്രഭുദേവയുമായുള്ള ബന്ധം സീരിയസ് ആയതോടെ താരത്തിന്റെ പേര് നയൻതാര കയ്യിൽ പച്ച കുത്തുകയും ചെയ്തിരുന്നു. വിഷയം പൊതുജന ശ്രദ്ധയിൽ എത്തിയതോടെ പ്രഭുദേവയുടെ ഭാര്യ രംഗത്തെത്തുകയും വലിയ ചർച്ചയാവുകയും ചെയ്തു.

2010 സെപ്‌തംബറിലാണ് നയൻതാരയെ വിവാഹം കഴിക്കാൻ പോകുന്നുവെന്ന് പ്രഭുദേവ പ്രഖ്യാപിച്ചത്. ഭാര്യ ലതയോട് വിവാഹമോചനം ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. ഇതോടെ ആത്മാർത്ഥനും ദയയുള്ള ഒരു മനുഷ്യനാണ് പ്രഭുദേവയെന്നും നയൻതാര അദ്ദേഹത്തെ തട്ടിയെടുക്കുകയായിരുന്നുവെന്നും ആരോപിച്ച് ലത പൊതുജനത്തിന് മുൻപ് എത്തുകയായിരുന്നു. ‘നിയമപരമായി വിവാഹിതനായ ഒരാൾക്ക് മറ്റൊരു വിവാഹം കഴിക്കാൻ സാധിക്കില്ല. അതിന് നമ്മുടെ നിയമം ഒരിക്കലും അനുവദിക്കില്ല. എന്റെ ഭർത്താവിനെ എന്നിൽ നിന്ന് തട്ടിയെടുക്കാൻ ശ്രമിച്ച നയൻതാരയെ അറസ്റ്റ് ചെയ്യണം. എവിടെയെങ്കിലും വച്ച് കണ്ടാൽ ഞാൻ അവളുടെ മുഖത്ത് ചവിട്ടും. അത്രയ്‌ക്കും മോശം സ്‌ത്രീയാണ് നയൻതാര ‘- എന്നും ലത അന്ന് പറഞ്ഞിരുന്നു

പിന്നാലെ ജനം പ്രഭുദേവയ്‌ക്കും നയന്താരയ്ക്കും എതിരായതോടെ പൊതുജനം പ്രഭുദേവയുടെ ഭാര്യയോടൊപ്പം നിന്നപ്പോൾ ഗദ്യന്തരം ഇല്ലാതെ താരം ആ ബന്ധം ഉപേക്ഷിക്കുകയായിരുന്നു.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts