Home Blog Page 91

സ്കൂൾ അവധിക്കാല മാറ്റം; ജനങ്ങളിൽ നിന്നും ലഭിച്ച പ്രതികരണങ്ങൾ മുഖ്യമന്ത്രിയെ അറിയിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി

0
Spread the love

വിദ്യാലയങ്ങളുടെ അവധിക്കാലം ജൂൺ, ജൂലായ് മാസങ്ങളിലേക്ക് മാറ്റണമെന്ന് പറഞ്ഞത് ഔദ്യോഗിക അറിയിപ്പല്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. നാല് വർഷത്തെ അനുഭവത്തിൽ നിന്ന് തനിക്ക് തോന്നിയ കാര്യം ഫേസ്ബുക്കിൽ കുറിച്ചെന്നേയുള്ളൂ. അത് സമൂഹം ചർച്ച ചെയ്യട്ടേയെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

‘ഇതൊരു ചെറിയ വിഷയമല്ലല്ലോ. കേരളത്തിൽ 47 ലക്ഷത്തോളം വരുന്ന വിദ്യാർത്ഥികളെ ബാധിക്കുന്ന വിഷയമാണ്. മഴക്കാലത്ത് തീരദേശത്തെ കുട്ടികൾ സ്‌കൂളിലെത്താൻ ബുദ്ധിമുട്ടുന്നു. എന്റെ വ്യക്തിപരമായ അഭിപ്രായമാണ് പറഞ്ഞത്. ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തപ്പോൾ ഇത്രയധികം പ്രതികരണങ്ങൾ ഉണ്ടാകുമെന്ന് കരുതിയില്ല. അനുകൂലമായും പ്രതികൂലമായും പ്രതികരണങ്ങൾ ലഭിച്ചു. ഇതെല്ലാം മുഖ്യമന്ത്രിയെ അറിയിക്കും. അദ്ദേഹത്തിന്റെ തീരുമാനമനുസരിച്ച് മുന്നോട്ടുപോകും.’- അദ്ദേഹം വ്യക്തമാക്കി.കനത്ത മഴ കാരണം ജൂൺ – ജൂലായിൽ അവധി നൽകേണ്ടി വരുന്നതിലൂടെ പഠന ദിനങ്ങൾ കുറയുന്നു. ഈ സാഹചര്യത്തിലാണ് അവധിമാറ്റത്തെക്കുറിച്ച് ആലോചിക്കുന്നതെന്ന് മന്ത്രി ഇന്നലെ വ്യക്തമാക്കിയിരുന്നു.

ഏപ്രിൽ, മേയ് മാസങ്ങളിലെ അവധി ഒഴിവാക്കുന്നത് കുട്ടികൾക്ക് കായിക വിനോദങ്ങൾക്കുള്ള അവസരമില്ലാതാക്കുമെന്നും മഴക്കാലത്ത് പുറത്തിറങ്ങാൻ കഴിയാത്ത സാഹചര്യമാണെന്നും വിമർശനമുണ്ട്.വേനൽക്കാലത്ത് കുട്ടികളെ ക്ളാസ് മുറികളിലിരുത്തുന്നതിന്റെ ദോഷം, ശുദ്ധജലക്ഷാമം എന്നിവയും ചർച്ചയായിട്ടുണ്ട്. മൺസൂണിൽ സ്‌കൂൾ കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണികൾ നടക്കില്ലെന്നതാണ് മറ്റൊരു എതിരഭിപ്രായം. കുട്ടികൾ മഴക്കാലത്ത് വീട്ടിലിരിക്കുന്നതാണ് സുരക്ഷിതമെന്ന് അഭിപ്രായമുള്ള രക്ഷിതാക്കളുമുണ്ട്.

ഗൾഫിലേക്ക് കൊണ്ടുപോകാൻ അയൽവാസി ഏൽപ്പിച്ച അച്ചാർ കുപ്പിക്ക് സീൽ ഇല്ല; സംശയം തോന്നിയ വീട്ടുകാർ തുറന്നു നോക്കിയപ്പോൾ എംഡിഎംഎയും ഹാഷിഷ് ഓയിലും

0
Spread the love

ഗൾഫിലേക്ക് കൊണ്ടുപോകാൻ അയൽവാസി ഏൽപ്പിച്ച അച്ചാർ കുപ്പിക്കുള്ളിൽ ലഹരിമരുന്ന്. ചക്കരക്കൽ ഇരിവേരി കണയന്നൂരിലാണ് സംഭവം. പ്രവാസിയായ മിഥിലാജിന്റെ വീട്ടിൽ അയൽവാസിയായ ജിസിൻ ഏൽപ്പിച്ച കുപ്പിയിലാണ് ലഹരിമരുന്ന് കണ്ടെത്തിയത്. എംഡിഎംഎ, ഹാഷിഷ് ഓയിൽ എന്നിവയാണ് അച്ചാറിനുള്ളിൽ ഒളിപ്പിച്ച നിലയിൽ ഉണ്ടായിരുന്നത്. സംഭവത്തിൽ മൂന്നുപേരെ ചക്കരക്കൽ പൊലീസ് അറസ്‌റ്റ് ചെയ്‌തു.

നാളെയാണ് മിഥിലാജ് സൗദി അറേബ്യയിലേക്ക് പോകുന്നത്. പാക്കിംഗ് നടക്കുന്നതിനിടെ ഇന്നലെ രാത്രി വീട്ടിലെത്തിയ ജിസിൻ അച്ചാർ കുപ്പി ഏൽപ്പിച്ചു. മിഥിലാജിന്റെ ഒപ്പം ജോലി ചെയ്യുന്നയാൾക്ക് കൊടുക്കാനായിരുന്നു കുപ്പി. അച്ചാർ കുപ്പിക്ക് സീൽ ഇല്ലാതിരുന്നതാണ് വീട്ടുകാർക്ക് സംശയം തോന്നാൻ കാരണം. തുടർന്ന് അച്ചാർ മറ്റൊരു പാത്രത്തിലേക്ക് മാറ്റിയപ്പോൾ ചെറിയ പ്ലാസ്റ്റിക് കവറിലാക്കി ലഹരി മരുന്ന് ഒളിപ്പിച്ചതായി കണ്ടെത്തി. ഉടൻതന്നെ വീട്ടുകാർ പൊലീസിനെ അറിയിക്കുകയായിരുന്നു.

പൊലീസ് നടത്തിയ പരിശോധനയിൽ കുപ്പിയിൽ ഒളിപ്പിച്ചിരുന്നത് 2.6 ഗ്രാം എംഡിഎംഎ ആണെന്ന് കണ്ടെത്തി. 3.4 ഗ്രാം ഹാഷിഷും ഉണ്ടായിരുന്നു. തുടർന്ന് ചക്കരക്കൽ സ്വദേശികളായ കെപി അർഷാദ് (31), കെകെ ശ്രീലാൽ (24), പി ജിസിൻ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്‌തു. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

4 മാസം പ്രായമുള്ള കുഞ്ഞുങ്ങൾക്ക് പോലും ഇതിന് സാധിക്കും; കുട്ടികളുടെ ഓര്‍മശക്തിയെ കുറിച്ച് ഞെട്ടിക്കുന്ന പഠനം

0
Spread the love

കുട്ടിക്കാലത്തെ കുറിച്ചുള്ള ഓര്‍മകളിലേക്ക് തിരിഞ്ഞുനോക്കിയാല്‍ ഓര്‍ത്തെടുക്കാനാവുന്ന ഏറ്റവും പഴയ ഓര്‍മ എന്തായിരിക്കും? ഒരുപക്ഷെ മൂന്നുവയസ്സിലെ ചില സംഭവങ്ങള്‍ അവ്യക്തമായി മനസ്സില്‍ തെളിഞ്ഞേക്കാം അല്ലേ. ഏത് പ്രായം മുതലാണ് മനുഷ്യരില്‍ ഓര്‍മ രൂപപ്പെട്ടുതുടങ്ങുന്നത് എന്ന് ചിന്തിച്ചിട്ടുണ്ടോ? ഇതിനൊരു ഉത്തരം കണ്ടെത്തിയിരിക്കുകയാണ് ഗവേഷകര്‍.

നാല് മാസം പ്രായമുള്ള കുഞ്ഞിന് ഓര്‍മകള്‍ രൂപപ്പെടുത്താന്‍ കഴിയുമെന്നാണ് ഓര്‍മയുമായി ബന്ധപ്പെട്ട് പുറത്തുവന്ന പുതിയ പഠനത്തില്‍ ഗവേഷകര്‍ അഭിപ്രായപ്പെടുന്നത്. എന്നാല്‍ ഈ ഓര്‍മകള്‍ പിന്നീടുള്ള ജീവിതത്തില്‍ ഓര്‍ത്തെടുക്കാന്‍ കഴിയണമെന്നില്ല. ഓര്‍മ രൂപപ്പെടുന്നത് കണ്ടെത്തുന്ന പഠനത്തിനായി 26 കുട്ടികളുടെ മസ്തിഷ്‌കങ്ങളാണ് ഗവേഷകര്‍ സ്‌കാന്‍ ചെയ്തത്. അവരില്‍ 4 മാസം മുതല്‍ 24 മാസം വരെ പ്രായമുള്ള കുട്ടികളുണ്ടായിരുന്നു.

മുഖങ്ങള്‍ ഉള്‍പ്പെടെയുള്ള ചിത്രങ്ങള്‍ കാണിച്ചാണ് പഠനം നടത്തിയത്. വികാരങ്ങളും ഓര്‍മകളുമായി ബന്ധപ്പെട്ട തലച്ചോറിന്റെ ഹിപ്പോകമസ് എന്ന ഭാഗം കുട്ടികളില്‍ ഓര്‍മ രൂപപ്പെടുമ്പോള്‍ സജീവമാകുന്നതായി ഗവേഷകര്‍ പഠനത്തില്‍ കണ്ടെത്തി. 12-24 മാസം പ്രായമുള്ള കുട്ടികളുടെ ഓര്‍ബിറ്റോഫ്രണ്ടല്‍ കോര്‍ട്ടെക്‌സ് സജീവമാകുന്നതും അവര്‍ കണ്ടെത്തി. ഓര്‍മയുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ എടുക്കുന്ന, തിരിച്ചറിയുന്ന തലച്ചോറിലെ ഭാഗമാണ് ഇത്.

‘മുഖങ്ങള്‍, വസ്തുക്കള്‍ എന്നിവയുടെ ചിത്രങ്ങളാണ് ഞങ്ങള്‍ കുട്ടികള്‍ക്ക് കാണിച്ചുകൊടുത്തത്. പിന്നീട് അല്പസമയത്തിന് ശേഷം നേരത്തേ കാണിച്ച ചിത്രങ്ങള്‍ക്കൊപ്പം പുതിയ ചിത്രങ്ങള്‍ കൂടി ഉള്‍പ്പെടുത്തി വീണ്ടും കാണിച്ചു. നേരത്തേ കണ്ട ചിത്രത്തിലേക്ക് കുട്ടി കൂടുതല്‍ സമയം നോക്കിയിരിക്കുന്നതായി കണ്ടെത്തിയാണ് ഓര്‍മ രൂപപ്പെടുത്താനാവുമെന്ന് തിരിച്ചറിയുന്നത്.’ പഠനം നടത്തിയ ഡോ.നിക് ടര്‍ക്ക് ബ്രൗണി പറഞ്ഞു.

ഭാഷ പഠനം, വികസന വൈകല്യങ്ങള്‍, നേരത്തേയുള്ള പഠനം എന്നിവ സംബന്ധിച്ച് ഉള്‍ക്കാഴ്ച ലഭിക്കാന്‍ ഈ പഠനം സഹായിക്കും. എന്നാല്‍ എത്രനാളേക്ക് ഈ ഓര്‍മ നിലനില്‍ക്കും എന്തുകൊണ്ടാണ് മുതിരുമ്പോള്‍ ഇക്കാര്യങ്ങള്‍ മറന്നുപോകുന്നത് എന്നതിലേക്ക് കൂടുതല്‍ ഗവേഷണം ആവശ്യമാണ്. മറവിരോഗമായ അല്‍ഷിമേഴ്‌സുമായി ബന്ധപ്പെട്ട പഠനങ്ങള്‍ക്കും ഇത് സഹായകമാണ്.

എന്നെ മത്സരത്തിലൂടെ തോൽപ്പിക്കാമായിരുന്നല്ലോ, ഇത് താങ്ങാവുന്നതിലും അപ്പുറം; ,’അമ്മ’ പ്രവർത്തനങ്ങളിൽനിന്ന് എന്നേക്കുമായി പിന്മാറി ബാബുരാജ്

0
Spread the love

മലയാള സിനിമ താരങ്ങളുടെ സംഘടനയായ ‘അമ്മ’യുടെ തിരഞ്ഞെടുപ്പിൽ ആരോപണ വിധേയനായ നടൻ ബാബുരാജ് മത്സരിക്കുന്നതിനെതിരെ വിവിധ താരങ്ങൾ രംഗത്തെത്തിയിരുന്നു. ആരോപണ വിധേയരായവര്‍ക്ക് മത്സരിക്കാമെങ്കില്‍ പിന്നെ എന്തിനാണ് ദിലീപിനെ സംഘടനയില്‍ നിന്ന് പുറത്താക്കിയതെന്നും ചിലര്‍ക്ക് ഒരു നിയമം, കൂറെയാളുകള്‍ക്ക് മറ്റൊരു നിയമം എന്ന നയം തെറ്റാണെന്നും വ്യക്തമാക്കി നടി മല്ലിക സുകുമാരൻ അടക്കമുള്ളവർ രംഗത്തെത്തിയിരുന്നു. മല്ലിക സുകുമാരനെ കൂടാതെ രവീന്ദ്രൻ, ശ്രീലത നമ്പൂതിരി, വിജയ് ബാബുവും രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ വിഷയത്തിൽ വൈകാരിക കുറിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് നടൻ ബാബുരാജ്.

ബാബുരാജ് ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച തുറന്ന കത്ത്:

എറണാകുളം
ജൂലൈ 31, 2025

ബഹുമാനപ്പെട്ടവരെ,

വിഴുപ്പലക്കാൻ താൽപര്യമില്ലാത്തതിനാൽ, അമ്മ സംഘടനയുടെ പ്രവർത്തനങ്ങളിൽ നിന്ന് ഞാൻ എന്നെന്നേക്കുമായി പിന്മാറുകയാണെന്ന് ഇതിനാൽ അറിയിക്കുന്നു. ഈ തീരുമാനം ആരെയും ഭയന്നിട്ടല്ല.

കഴിഞ്ഞ എട്ട് വർഷക്കാലം അമ്മ സംഘടനയിൽ പ്രവർത്തിച്ച എനിക്ക് പീഡന പരാതികളും അപവാദങ്ങളും മാത്രമാണ് സമ്മാനമായി ലഭിച്ചത്. അംഗങ്ങളിൽ നിന്ന് ലഭിച്ച ചാനൽ ഉപദേശങ്ങൾ എൻ്റെ ഹൃദയത്തിൽ മരണം വരെ സൂക്ഷിക്കും. കഴിഞ്ഞ പത്ത് മാസക്കാലം കമ്മിറ്റിക്ക് ഒട്ടേറെ നല്ല കാര്യങ്ങൾ ചെയ്യാൻ സാധിച്ചിട്ടുണ്ട്. അതിൻ്റെ തുടർച്ച ഉണ്ടാകണം എന്ന ലക്ഷ്യത്തോടെയാണ് ഞാൻ വീണ്ടും മത്സരിക്കാൻ തീരുമാനിച്ചിരുന്നത്.

ലാലേട്ടൻ കമ്മിറ്റിയിൽ ഇല്ല എന്ന് പറഞ്ഞപ്പോൾ തന്നെ ഞാനും പിന്മാറാൻ ആഗ്രഹിച്ചിരുന്നു. എന്നാൽ അന്ന് എല്ലാവരും ചേർന്ന് എന്നെ പിന്തിരിപ്പിക്കുകയായിരുന്നു. ഇത്രയധികം ആരോപണങ്ങളെ പ്രതിരോധിച്ച് സംഘടനാപരമായ കാര്യങ്ങളുമായി മുന്നോട്ട് പോകുന്നത് ഇപ്പോൾ എനിക്ക് പ്രയാസകരമാണ്. എന്നെ മത്സരത്തിലൂടെ തോൽപ്പിക്കാമായിരുന്നു. അതായിരുന്നല്ലോ ജനാധിപത്യപരമായ രീതി. എന്നാൽ, ഇത് എനിക്ക് താങ്ങാൻ കഴിയുന്നതിലും അപ്പുറമാണ്.

എന്നെ വിശ്വസിച്ച് എല്ലാ പിന്തുണയും നൽകിയ എല്ലാ അംഗങ്ങൾക്കും ഈ അവസരത്തിൽ ഞാൻ എൻ്റെ ഹൃദയംഗമമായ നന്ദി രേഖപ്പെടുത്തുന്നു. അമ്മ സംഘടനയ്ക്ക് എല്ലാവിധ നല്ല ഭാവിയും നേരുന്നു. എല്ലാവർക്കും നല്ലത് സംഭവിക്കട്ടെ എന്ന് ഞാനാശംസിക്കുന്നു.

സ്നേഹത്തോടെ,
ബാബുരാജ് ജേക്കബ്

‘ആ ചേട്ടന് പൈസ കൊടുത്തില്ലെങ്കിൽ എനിക്ക് ഉറങ്ങാൻ പറ്റില്ല’; ഉദ്‌ഘാടന വേദിയിൽ നടി അനുശ്രീയെ കരയിച്ച് വൃദ്ധൻ, നടിക്ക് കയ്യടിച്ച് മലയാളികൾ

0
Spread the love

ഒരു ലാൽ ജോസ് സിനിമയിലൂടെ മലയാളി മനസുകളിലേക്ക് കയറി വന്ന് ഏറെ പ്രിയങ്കരിയായി മാറിയ നടിയാണ് അനുശ്രീ. ചെയ്ത കഥാപാത്രങ്ങളുടെ പ്രത്യേകത കൊണ്ടും സിനിമകളുടെ ജനപ്രിയത കൊണ്ടും പിന്നീടങ്ങോട്ട് അനുശ്രീ മലയാളികൾക്ക് ഏറ്റവുമടുത്തൊരാളായി മാറുകയായിരുന്നു. ഇക്കഴിഞ്ഞ ദിവസം സൈബറിടത്തിൽ വൈറലായ ഒരു വിഡിയോയാണ് ഇത്തരത്തിൽ താരത്തെ മലയാളികൾക്ക് കൂടുതൽ പ്രിയങ്കരിയും ആരാധ്യയും ആയി മാറ്റിയിരിക്കുന്നത്.

ആലപ്പുഴയിലെ ഒരു വസ്‌ത്രവ്യാപാര സ്ഥാപനത്തിന്റെ ഉദ്‌ഘാടനത്തിനിടെ ഒരു നറുക്കെടുപ്പും അതിന്റെ സമ്മാന വിതരണവും അന്നേദിവസം സംഘാടകർ ഒരുക്കിയിരുന്നു. ഉദ്‌ഘാടന ചടങ്ങിനായി സ്ഥലത്ത് എത്തിയതായിരുന്നു നടി ഒപ്പം ഫുട്‌ബോൾ താരം ഐഎം വിജയനും ഉണ്ടായിരുന്നു. നറുക്കെടുപ്പിൽ ലഭിച്ച നമ്പറും പേരും അവതാരക മൈക്കിലൂടെ വിളിച്ചുപറയുകയായിരുന്നു. 10,000 രൂപയായിരുന്നു സമ്മാനം. എന്നാൽ, തനിക്കാണ് സമ്മാനം ലഭിച്ചതെന്ന് തെറ്റിദ്ധരിച്ച ഒരു വയോധികൻ സദസിൽ നിന്ന് സ്‌റ്റേജിലേക്ക് കയറിപോവുകയായിരുന്നു. ഏറെ പ്രതീക്ഷയോടെ സ്റ്റേജിലേക്ക് കയറേണ്ടി വന്ന വൃദ്ധന് തനിക്കല്ല സമ്മാനം എന്നറിഞ്ഞതോടെ പൊതുമധ്യത്തിൽ നിരാശനായി തിരിച്ചിറങ്ങേണ്ടി വന്നു. സംഭവം തത്സമയം വേദിയിൽ കണ്ടുനിന്ന നടി ഇത് കണ്ടതോടെ ഇമോഷണൽ ആവുകയായിരുന്നു. വേദിയിൽ വച്ച് നടി കരയുന്നതും പ്രചരിക്കുന്ന വിഡിയോയിൽ കാണാം.

അനുശ്രീയുടെ വിഷമം മനസിലാക്കിയ കടയുടമ വേദിയിൽ വച്ചുതന്നെ വൃദ്ധന് സമ്മാനം പ്രഖ്യാപിച്ചു. പിന്നീട് അനുശ്രീയും അദ്ദേഹത്തിന് ഒരു തുക കൈമാറി. ‘ആ ചേട്ടന് പൈസ കൊടുത്തില്ലെങ്കിൽ എനിക്ക് ഉറങ്ങാൻ പറ്റില്ല’ എന്ന് അനുശ്രീ പറയുന്നതും വൈറൽ വീഡിയോയിലുണ്ട്. സംഭവത്തിന് പിന്നാലെ നിരവധിപേരാണ് അനുശ്രീയെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തിയത്.

സ്കൂൾ അവധിക്കാലം ഇനിമുതൽ ജൂൺ, ജൂലൈയിലേക്ക് മാറ്റിയാലോ? ജനങ്ങളോട് അഭിപ്രായം ചോദിച്ച് മന്ത്രി വി ശിവൻകുട്ടി

0
Spread the love

കേരളത്തിലെ സ്കൂളുകളിലെ മദ്ധ്യവേനലവധിക്കാലം മാറ്റണോ എന്നകാര്യത്തിൽ ചർച്ചകൾക്ക് തുടക്കമിട്ട് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. നിലവിൽ ഏപ്രിൽ, മേയ് മാസങ്ങളിലാണ് മദ്ധ്യവേനലവധിക്കാലം. ഈ മാസങ്ങളിൽ സംസ്ഥാനത്ത് കനത്ത ചൂട് അനുഭവപ്പെടുന്നത് കുട്ടികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട് . അതേസമയം, മൺസൂൺ കാലയളവായ ജൂൺ, ജൂലായ് മാസങ്ങളിൽ കനത്ത മഴ കാരണം പലപ്പോഴും ക്ലാസുകൾക്ക് അവധി നൽകേണ്ടി വരികയും പഠനം തടസപ്പെടുകയും ചെയ്യാറുണ്ട്. ഈ സാഹചര്യത്തിൽ അവധിക്കാലം കനത്ത മഴയുള്ള ജൂൺ, ജൂലായ് മാസങ്ങളിലേക്ക് മാറ്റുന്നതിനെക്കുറിച്ച് ഒരു പൊതു ചർച്ചയ്ക്ക് തുടക്കം കുറിക്കുകയാണ് എന്നാണ് ഫേസ്ബുക്ക് പോസ്റ്റിൽ മന്ത്രി ശിവൻകുട്ടി പറയുന്നത്.

മേയ്, ജൂൺ എന്ന ആശയവും ഉയർന്നുവരുന്നുണ്ട് എന്നും മന്ത്രി പറയുന്നു. അദ്ധ്യാപകരും രക്ഷിതാക്കളും പൊതുജനങ്ങളും ഇക്കാര്യത്തിൽ അഭിപ്രായം പറയണമെന്നാണ് മന്ത്രി ആവശ്യപ്പെട്ടിരിക്കുന്നത്. പോസ്റ്റിന് താഴെയുള്ള കമന്റുകളിൽ ഏറിയകൂറും അവധിക്കാലം മാറ്റുന്നതിന് അനുകൂലമാണ്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

കേരളത്തിലെ നമ്മുടെ സ്കൂൾ അവധിക്കാലം നിലവിൽ ഏപ്രിൽ, മെയ് മാസങ്ങളിലാണ്. ഈ മാസങ്ങളിൽ സംസ്ഥാനത്ത് കനത്ത ചൂട് അനുഭവപ്പെടുന്നത് കുട്ടികൾക്ക് പലപ്പോഴും ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട് എന്നത് വസ്തുതയാണ്. അതേസമയം, മൺസൂൺ കാലയളവായ ജൂൺ, ജൂലൈ മാസങ്ങളിൽ കനത്ത മഴ കാരണം പലപ്പോഴും ക്ലാസുകൾക്ക് അവധി നൽകേണ്ടി വരികയും പഠനം തടസ്സപ്പെടുകയും ചെയ്യാറുണ്ട്.

ഈ സാഹചര്യത്തിൽ, സ്കൂൾ അവധിക്കാലം ഏപ്രിൽ, മെയ് മാസങ്ങളിൽ നിന്ന് മാറ്റി, കനത്ത മഴയുള്ള ജൂൺ, ജൂലൈ മാസങ്ങളിലേക്ക് മാറ്റുന്നതിനെക്കുറിച്ച് ഒരു പൊതു ചർച്ചയ്ക്ക് തുടക്കം കുറിക്കുകയാണ്. മെയ് – ജൂൺ എന്ന ആശയവും ഉയർന്നുവരുന്നുണ്ട്. ഈ വിഷയത്തിൽ നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും അറിയാൻ ആഗ്രഹിക്കുന്നു.

ഈ മാറ്റം നടപ്പിലാക്കുന്നതിലൂടെ എന്തെല്ലാം ഗുണങ്ങളും ദോഷങ്ങളുമുണ്ടാകാം? കുട്ടികളുടെ പഠനത്തെയും ആരോഗ്യത്തെയും ഇത് എങ്ങനെ ബാധിക്കും? അധ്യാപകർക്കും രക്ഷിതാക്കൾക്കും ഇത് എത്രത്തോളം പ്രായോഗികമാകും? മറ്റ് സംസ്ഥാനങ്ങളിലെയും രാജ്യങ്ങളിലെയും അവധിക്കാല ക്രമീകരണങ്ങൾ നമുക്ക് എങ്ങനെ മാതൃകയാക്കാം?

നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും കമന്റുകളായി രേഖപ്പെടുത്തുക. ഈ വിഷയത്തെക്കുറിച്ച് ഒരു ക്രിയാത്മകമായ ചർച്ചയ്ക്ക് തുടക്കമിടാൻ ഇത് സഹായകമാകുമെന്ന് വിശ്വസിക്കുന്നു.

നിങ്ങളുടെ പങ്കാളിത്തം പ്രതീക്ഷിക്കുന്നു.

സ്നേഹത്തോടെ

വി ശിവൻകുട്ടി

മാല പാര്‍വതിയുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്‌തെന്ന പരാതി; പ്രതികളെ പിടികൂടുന്നതുവരെ പിന്നോട്ട് പോകില്ലെന്ന്  നടി

0
Spread the love

 നടി മാല പാര്‍വതിയുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്‌തെന്ന പരാതിയില്‍ സൈബര്‍ പൊലീസ് കേസെടുത്തു. മനേഷ് എന്ന ഫേസ്ബുക്ക് ഐഡിയാണ് ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചത്. ഇന്നലെയാണ് മാല പാര്‍വതി പരാതി നല്‍കിയത്.

മാല പാര്‍വതിയുടെ പേരില്‍ പതിനായിരത്തിലധികം അംഗങ്ങളുള്ള ഫേസ്ബുക്ക് പേജിലാണ് മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിച്ചത്. മാനേജറാണ് ഇക്കാര്യം ശ്രദ്ധയില്‍പ്പെടുത്തിയതെന്ന് മാല പാര്‍വതി പറയുന്നു. തൻ്റെ മാത്രമല്ല നിരവധി സ്ത്രീകളുടെ ഫോട്ടോകള്‍ ഇത്തരത്തില്‍ മോര്‍ഫ് ചെയ്ത് പങ്കുവെക്കുന്നുണ്ടെന്നും നടി പ്രതികരിച്ചു. പ്രതികളെ പിടികൂടുന്നതുവരെ പിന്നോട്ട് പോകില്ലെന്നും മാല പാര്‍വതി പറഞ്ഞു

ജന നായകന് ഈയിടെയായി ഉറക്കം സ്വൽപ്പം കൂടുതലാണ്, വോട്ട് ചെയ്ത ജനം എല്ലാം കാണുന്നുണ്ട്; സുരേഷ് ഗോപിക്കെതിരെ ജെഎസ്കെ സംവിധായകൻ

0
Spread the love

പ്രവീൺ നാരായണന്റെ സംവിധാനത്തിൽ സുരേഷ് ഗോപിയും അനുപമ പരമേശ്വരനും മുഖ്യ വേഷത്തിലെത്തിയ കോർട്ട് റൂം ത്രില്ലർ ചിത്രമായ ‘ജെഎസ്കെ- വി ജാനകി vs സ്റ്റേറ്റ് ഓഫ് കേരള’യുടെ റിലീസ് മുൻപ് സെൻസർ ബോർഡ് തടഞ്ഞിരുന്നു. സിനിമയുടെ പേര് മാറ്റണമെന്നായിരുന്നു അന്ന് സെൻസർ ബോർഡ് നിർദ്ദേശിച്ചിരിക്കുന്നത്. സിനിമയിലെ ജാനകി എന്ന പേരാണ് സെൻസർ ബോർഡിനെ ചൊടിപ്പിച്ചത്. പിന്നീട് ജാനകിയ്ക്ക് മുൻപ് വി എന്ന ഇനിഷ്യൽ ചേർത്താൽ പ്രദർശനാനുമതി നൽകാം എന്ന ഒത്തുതീർപ്പിൽ സെൻസർബോർഡ് എത്തുകയായിരുന്നു. സുരേഷ് ഗോപി ബിജെപി നേതാവും കേന്ദ്രമന്ത്രിയും കൂടിയായിരുന്നിട്ടും ബിജെപി കേരളാ ഘടകമോ നടനോ ഇക്കാര്യത്തിൽ പ്രതികരിച്ചിരുന്നില്ല. ഇപ്പോഴിതാ വിഷയത്തിലെ തന്റെ അതൃപ്തിയും നിലപാടും വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് ജെഎസ്‌കെ സംവിധായകൻ പ്രവീൺ നാരായൺ.

സുരേഷ് ഗോപിക്കും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനുമെതിരെ പരസ്യവിമർശനമുന്നയിച്ച പ്രവീൺ ഇരട്ടത്താപ്പിന് മറ്റൊരു പേരുണ്ടെങ്കിൽ അതാണ് കേരളത്തിലെ ബിജെപി എന്നും അദ്ദേഹം കുറിച്ചു.അതേസമയം, സുരേഷ് ഗോപിക്കെതിരെ വന്ന കമന്റിനും പ്രവീൺ നാരായൺ പ്രതികരിച്ചു. ‘നിങ്ങളുടെ നായകനും ഉറങ്ങിപ്പോയി…. ശരിക്കും വിഷമം തോന്നി’ എന്നായിരുന്നു കമന്റ്. ‘ഈയിടെയായി ഉറക്കം സ്വൽപ്പം കൂടുതലാണ്’ എന്നാണ് പ്രവീൺ നൽകിയ മറുപടി. 

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

ഇരട്ടത്താപ്പിന് മറ്റൊരു പേരുണ്ടെങ്കിൽ അതാണ് ഭാരതീയ ജനതാ പാർട്ടി ഓഫ് കേരള , കന്യാസ്ത്രീകൾക്ക് നീതി നേടി കൊടുക്കുവാനായിട്ട് ഏതറ്റം വരെയും പോകും…

കഴിഞ്ഞ ഒരു മണിക്കൂറിനുള്ളിൽ സംസ്ഥാന പ്രസിഡന്റിന്റെ സോഷ്യൽ മീഡിയ ഹാൻഡിലിൽ നിന്നും കന്യ സ്ത്രീ വിഷയത്തിൽ വന്ന പോസ്റ്റുകളുടെ എണ്ണം അഞ്ചോ അതിലേറെയോ ആണ്…

നല്ലതാണ് സർ, ഈ കഴിഞ്ഞ മാസം ഞങ്ങളുടെ സിനിമയുമായി ബന്ധപ്പെട്ട സെൻസർ ബോർഡ് വിഷയത്തിൽ, വിവാദം തുടങ്ങി രണ്ട് ദിവസം കഴിഞ്ഞ് ബിജെപി സംസ്ഥാന പ്രസിഡന്റിനോട് ഈ വിഷയത്തിലെ അഭിപ്രായം ചോദിച്ചപ്പോൾ

അങ്ങിനൊരു വിഷയം ഉണ്ടോ?

ഞാൻ അറിഞ്ഞിട്ടില്ല..!!!

പഠിച്ചിട്ട് പ്രതികരിക്കാം….!!

പിന്നെ പറഞ്ഞു സിനിമയുടെ കാര്യത്തിൽ പാർട്ടി ഇടപെടുന്നത് ശരിയല്ലെന്ന്…!!

പാർട്ടിക്ക് കലാപരമായ കാര്യങ്ങളിൽ ഇടപെടാൻ പറ്റില്ല, പക്ഷേ മതത്തിന്റെ കാര്യത്തിൽ ഇടപെടാം…

ഒരൊറ്റ മണിക്കൂർ കൊണ്ട് അനൂപ് ആന്റണിയെ ഛത്തീസ്ഗഡിലേക്ക് അയക്കാനും മാത്രം കേരള ബിജെപി യേ അൾത്താരയിൽ കുമ്പിട്ടിരുത്തുന്നത് എന്താണ് ?

ഈ നാട്ടിൽ നടക്കുന്ന മുള്ളു മുരിക്കു കോടാലി വെക്കുന്ന സകല കാര്യങ്ങളിലും ഇടപെടുന്ന രാജ്യം ഭരിക്കുന്ന പാർട്ടി എന്തുകൊണ്ടാണ് ജാനകി വി vs സെൻസർ ബോർഡ് വിഷയത്തിൽ നിന്നും മാറി നിന്നത് ?

ഈ നാട്ടിൽ ജനിച്ചു പോയി എന്നൊരു തെറ്റ് കൊണ്ട് ജീവിക്കേണ്ടി വരുന്ന ഒരു ഇന്ത്യൻ പൗരൻ എന്ന നിലയിൽ മനുഷ്യനായി ജീവിക്കാനുള്ള ആഗ്രഹം കൊണ്ട് ചോദിച്ചു പോവുകയാണ് സർ

എന്നാണ് സർ നിങ്ങളൊക്കെ, ഞങ്ങളെ മനുഷ്യരായി കാണാൻ തുടങ്ങുന്നത്…

ദീപസ്തംഭം മഹാശ്ചര്യം നമുക്കും വേണം പത്ത് വോട്ട്…..

JSK യിൽ അഡ്വ :ഡേവിഡ് ആബേൽ പറയുന്നത് പോലെ….

വോട്ട് ചെയ്യുന്ന ജനം എല്ലാം കാണുന്നുണ്ട്….

അമ്മ തെരഞ്ഞെടുപ്പിൽ നിന്നും പിന്മാറാൻ ജഗദീഷ്; നടന്റെ പിന്മാറ്റം വനിതകൾ നേതൃത്വത്തിൽ വരുമെന്ന ഉറപ്പിൽ

0
Spread the love

താരസംഘടനയായ എഎംഎംഎയുടെ അധ്യക്ഷസ്ഥാനത്തേയ്ക്കുള്ള മത്സരത്തിൽ നിന്ന് നടൻ ജഗദീഷ് പിന്മാറും. നാമനിർദേശ പത്രിക പിൻവലിക്കാനുള്ള അവസാന തീയതിയായ ഇന്ന് ജഗദീഷ് പത്രിക പിൻവലിക്കും. പ്രത്യേക ദൂതൻ വഴിയാണ് കത്ത് കൈമാറുക. വനിതകൾ നേതൃത്വത്തിൽ വരുമെന്ന ഉറപ്പിൽ, മോഹൻലാലും മമ്മൂട്ടിയുമായി സംസാരിച്ചതിന് ശേഷമാണ് ജഗദീഷിന്റെ തീരുമാനം. സുരേഷ് ഗോപിയുമായും ജഗദീഷ് സംസാരിച്ചിരുന്നു.

വനിതാ അധ്യക്ഷ ഉണ്ടാകണമെന്ന് ജഗദീഷ് നേരത്തെത്തന്നെ ആവശ്യപ്പെട്ടിരുന്നു. ജഗദീഷ് പിൻവാങ്ങുന്നതോടെ എഎംഎംഎയിൽ ഇന്ന് മത്സര ചിത്രം തെളിയും. പ്രസിഡന്റ് സ്ഥാനത്തേക്ക് ശ്വേതാ മേനോനും ദേവനുമാണ് മത്സരിക്കുക. ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് ബാബുരാജ്, കുക്കു പരമേശ്വരൻ, രവീന്ദ്രൻ തുടങ്ങിയവർ മത്സരിക്കുന്നുണ്ട്. ഓഗസ്റ്റ് 15നാണ് തെരഞ്ഞെടുപ്പ്.

എഎംഎംഎ അധ്യക്ഷസ്ഥാനത്തേക്ക് വനിതകൾ വരുന്നതിനെ നിരവധി പേർ അനുകൂലിച്ചിരുന്നു. നടനും ഗതാഗത മന്ത്രിയുമായ കെ ബി ഗണേഷ്‌കുമാറും ഇതിനെ അനുകൂലിച്ച് രംഗത്തുവന്നിരുന്നു. സ്ത്രീകൾ നേതൃത്വം ഏറ്റെടുക്കുമ്പോൾ സാമ്പത്തിക അച്ചടക്കത്തിൽ ഉൾപ്പെടെ കൂടുതൽ ശ്രദ്ധയുണ്ടാകും. സംഘടനയുടെ പണം ധൂർത്തടിക്കുന്ന കൈകളിലേക്ക് പോകരുത്. നേതൃത്വം വനിതകൾ ഏറ്റെടുക്കണം. പ്രധാന പദവികളിൽ സ്ത്രീകൾ വരണം. ഇനിയൊരു മാറ്റം വരട്ടെ എന്നാണ് മോഹൻലാൽ ഒഴിയുമ്പോൾ പറഞ്ഞത്. ‘അമ്മ’ എന്ന പേര് അന്വർത്ഥമാക്കണമെന്നും ഗണേഷ് കുമാർ ആവശ്യപ്പെട്ടിരുന്നു.

യുവതിയെ വർഷങ്ങളായി ദുരുപയോഗം ചെയതെന്ന പരാതി; തന്നെ അറിയുന്നവര്‍ ഇതൊന്നും ഗൗരവമായി എടുക്കില്ലെന്ന് നടൻ വിജയ് സേതുപതി

0
Spread the love

തെന്നിന്ത്യൻ സൂപ്പർ താരം വിജയ് സേതുപതിക്കെതിരെ കാസ്റ്റിംഗ് കൗച്ച് ആരോപണവുമായി യുവതി ഇക്കഴിഞ്ഞ ദിവസം രംഗത്തെത്തിയത് വലിയ ഞെട്ടലോടെയായിരുന്നു തമിഴ് സിനിമാലോകവും താരത്തിന്റെ ആരാധകരും കണ്ടത്. രമ്യ മോഹൻ എന്ന പേരിലുള്ള എക്സ് അക്കൗണ്ടിലൂടെയാണ് താരത്തിനെതിരെ കാസ്റ്റിംഗ് കൗച്ച് ആരോപണവുമായി യുവതി രംഗത്തെത്തിയത്. തന്റെ സുഹൃത്തായ യുവതിയെ വിജയ് സേതുപതി വർഷങ്ങളായി ദുരുപയോഗം ചെയ്യുകയാണെന്നും യുവതി ഇപ്പോൾ റീഹാബിലാണെന്നും രമ്യ മോഹൻ പറയുന്നു. മയക്കുമരുന്ന്, കാസ്റ്റിംഗ് കൗച്ച് രീതികൾ, ദുർബലരായ വ്യക്തികളെ ചൂഷണം ചെയ്യൽ എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങൾ പരാമർശിച്ചുകൊണ്ട്, സിനിമാ മേഖലയിൽ ഒരു വിഷലിപ്തമായ സംസ്‌കാരം നിലനിർത്തുന്നതിൽ വിജയ് സേതുപതിക്ക് പങ്കുണ്ടെന്നും യുവതി പോസ്റ്റിൽ ആരോപിച്ചിരുന്നു. ഇപ്പോഴിതാ തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് വിജയ് സേതുപതി.

‘കഴിഞ്ഞ ഏഴ് വർഷത്തിനിടയിൽ സമാനമായ പ്രചാരണങ്ങൾ നേരിട്ട തനിക്ക് ഇത്തരം ആരോപണങ്ങൾ നേരിടുന്നത് ഇതാദ്യമായല്ല. ഇത്തരം ആരോപണങ്ങൾ തന്നെ ബാധിച്ചിട്ടില്ല, ഒരിക്കലും ബാധിക്കുകയുമില്ല. തന്നെ മനഃപ്പൂവ്വം ശ്രദ്ധാകേന്ദ്രമാക്കുന്നതിനു വേണ്ടിയാണ് ഇത്തരം കാര്യങ്ങൾ ചെയ്യുന്നത്. എന്നെ അറിയുന്നവര്‍ ഇതൊന്നും ഗൗരവമായി എടുക്കില്ല’.എന്നാൽ ആരോപണങ്ങള്‍ തന്റെ കുടുംബത്തെയും സുഹൃത്തുക്കളെയും വിഷമിപ്പിച്ചിട്ടുണ്ടെന്നും താരം വ്യക്തമാക്കി. ആരോപണം ഉന്നയിച്ച വ്യക്തിയുടെ ലക്ഷ്യം താല്‍ക്കാലിക പ്രശസ്തിയാണെന്നും നടൻ സൂചിപ്പിച്ചു. സൈബര്‍സെല്ലിൽ പരാതി നല്‍കിയിട്ടുണ്ടെന്നും താരം കൂട്ടിച്ചേര്‍ത്തു.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts