Home Blog Page 92

വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന യുവ ഡോക്ടറുടെ പരാതി; തനിക്കെതിരായ ആസൂത്രിത നീക്കത്തിന് തെളിവുകളുണ്ടെന്നും ഹൈക്കോടതിയെ സമീപിക്കുമെന്നും വേടൻ

0
Spread the love

വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന യുവ ഡോക്ടറുടെ പരാതിയിൽ പ്രതികരിച്ച് റാപ്പർ വേടൻ. പുതിയ പരാതി ആസൂത്രിത നീക്കമാണെന്നും നിയമപരമായി മുന്നോട്ട് പോകുമെന്നും വേടൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. തന്നെ അപകീർത്തിപ്പെടുത്തുകയാണ് ലക്ഷ്യം, മുൻകൂർ ജാമ്യാപേക്ഷ നൽകുമെന്നും ഉടൻ ഹൈക്കോടതിയെ സമീപിക്കുമെന്നും യുവ ഡോക്ടറിന്റെ ആസൂത്രിത നീക്കത്തിന് തെളിവുകളുണ്ടെന്നും വേടൻ പ്രതികരിച്ചു.

ഇന്നലെ രാത്രിയാണ് തൃക്കാക്കര പൊലീസ് വേടനെതിരെ കേസെടുത്തത്. വിവാഹ വാഗ്ദാനം നല്‍കി തന്നെ പലയിടങ്ങളിലൽ വച്ച് പീഡിപ്പിച്ചെന്നും പിന്നീട് ബന്ധത്തില്‍ നിന്നും വേടന്‍ പിന്മാറിയെന്നുമാണ് യുവ ഡോക്ടര്‍ മൊഴി നൽകിയിരിക്കുന്നത്. വേടൻ തന്നെ അഞ്ച് തവണ പീഡിപ്പിച്ചെന്നും ലഹരി ഉപയോഗിച്ച ശേഷവും പീഡിപ്പിച്ചെന്നും യുവതി മൊഴി നൽകി. വേടന് പലപ്പോഴായി 31,000 രൂപ കൈമാറിയിട്ടുണ്ടെന്നും പരാതിക്കാരി പൊലീസിനോട് പറഞ്ഞു. ഐപിസി 376 (2) (n) വകുപ്പനുസരിച്ചാണ് വേടനെതിരെ കേസെടുത്തിരിക്കുന്നത്. 2021 ഓഗസ്റ്റ് മുതൽ 2023 മാർച്ച് വരെ വിവിധ സ്ഥലങ്ങളിലെത്തിച്ച് വേടൻ പീഡിപ്പിച്ചെന്നാണ് പരാതിക്കാരി മൊഴി നൽകിയിരിക്കുന്നത്.

തുടർച്ചയായ പീഡനശേഷം വേടൻ വിവാഹ വാഗ്ദാനത്തിൽ നിന്ന് പിൻമാറുകയായിരുന്നു. വേടന്റെ തീരുമാനം തന്നെ മാനസികമായി തളർത്തിയെന്നും ആളുകൾ എങ്ങനെ പ്രതികരിക്കുമെന്ന് ഭയപ്പെട്ടാണ് ഇതുവരെ പരാതി നൽകാതിരുന്നതെന്നും പരാതിക്കാരി പൊലീസിനോട് പറഞ്ഞു. ഇതിനുമുൻപും വേടനെതിരെ മീ ടൂ ആരോപണങ്ങളും പരാതികളും വന്നിരുന്നു. ഇൻസ്​റ്റഗ്രാം വഴിയാണ് വേടനും പരാതിക്കാരിയും സൗഹൃദത്തിലായത്. തുടർന്ന് പരിചയത്തിന്റെ പേരിൽ വേടൻ യുവതിയുടെ കോഴിക്കോടുളള ഫ്ളാ​റ്റിൽ എത്തുകയായിരുന്നു. അവിടെ വച്ചാണ് വേടൻ യുവതിയെ ആദ്യമായി ബലാത്സംഗം ചെയ്തത്. അതിനുശേഷം കോഴിക്കോടും കൊച്ചിയിലും വച്ച് പലതവണ വേടൻ യുവതിയെ ബലാത്സംഗം ചെയ്തു. 2023ഓടെ വേടൻ ഒഴിവാക്കുകയായിരുന്നുവെന്നാണ് യുവതിയുടെ മൊഴി.

ഉപ്പും മുളകിലെ കുട്ടൻപിള്ളയുടെ മരണം; സത്യാവസ്ഥ ഇതാണ്

0
Spread the love

വർഷങ്ങളായി നാടക രംഗത്ത് സജീവമായിരുന്ന രാജേന്ദ്രൻ ഫ്ലവേഴ്സ് ചാനലിലെ ഉപ്പും മുളകും എന്ന പരമ്പരയിലൂടെയാണ് പ്രേക്ഷകർക്ക് കൂടുതൽ സുപരിചിതനായത്. പടവലം കുട്ടൻ പിള്ള എന്ന കഥാപാത്രമായാണ് രാജേന്ദ്രൻ ഉപ്പും മുളകിൽ എത്തിയത്. നിഷ സാരംഗ് അവതരിപ്പിക്കുന്ന നീലു എന്ന കഥാപാത്രത്തിൻ്റെ ഗൗരവക്കാരനായ അച്ഛനാണ് പടവലം കുട്ടൻ പിള്ള

അഞ്ചര പതിറ്റാണ്ടായി നാടക രംഗത്ത് നിറഞ്ഞു നിന്ന രാജേന്ദ്രൻ അന്തരിച്ചു എന്ന തരത്തിലുള്ള വാർത്തകളാണ് ഇപ്പോൾ പ്രചരിക്കുന്നത്. എന്നാൽ അദ്ദേഹം മരണപെട്ടിട്ടില്ല, അത്യാസന്ന നിലയിൽ ഹോസ്പിറ്റലിലാണെന്നും ഇപ്പോൾ വരുന്ന വാർത്തകൾ കൃത്യമല്ലെന്നും വ്യക്തിമാക്കിക്കൊണ്ട് രാജേന്ദ്രൻ്റെ ഫെയ്സ്ബുക്ക് പ്രൊഫൈലിൽ പോസ്റ്റ് ചെയ്തിരിക്കുന്ന കുറിപ്പ് ഉപ്പും മുളകിലെ തന്നെ താരമായ അൽസാബിത്ത് തൻ്റെ പേജുകളിലും പങ്കുവച്ചിട്ടുണ്ട്.

എന്ത് വ്യാജരേഖ ചമച്ചു എന്നാണ് നിവിന്‍ പോളി പറയുന്നത്? ഒരു വര്‍ഷത്തിലേറെയായി അയാളുടെ ഓഫീസില്‍ കയറി ഇറങ്ങി നടക്കുകയാണ്: ഷംനാസ്

0
Spread the love

തനിക്കെതിരായി കേസെടുത്തതത് നിവിന്‍ പോളിയുടെ വ്യാജപരാതിയിലാണെന്ന് നിര്‍മാതാവ് പി.എസ്. ഷംനാസ്. എന്ത് വ്യാജരേഖ ചമച്ചു എന്നാണ് നിവിന്‍ പോളി ആരോപിക്കുന്നത് എന്ന് തനിക്കറിയില്ലെന്നും നിര്‍മാതാവ് പറഞ്ഞു. ആക്ഷന്‍ ഹീറോ ബിജു-2 സിനിമയുടെ പേര് വ്യാജ ഒപ്പിട്ട് സ്വന്തമാക്കിയെന്ന നിവിന്‍ പോളിയുടെ പരാതിയില്‍ ഷംനാസിന്റെ പേരില്‍ പാലാരിവട്ടം പോലീസ്‌ കേസെടുത്തിരുന്നു. 

പി.എസ്. ഷംനാസിന്റെ വാക്കുകള്‍:
14 ദിവസത്തെ ഷൂട്ട് പദ്ധതിയിട്ടിരുന്നു. 11-ാം ദിവസം ബജറ്റിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് ഏകപക്ഷീയമായി സിനിമ പാക്കപ്പ് ചെയ്യുകയായിരുന്നു.

പടം എന്റെ പേരിലേക്ക് മാറ്റാന്‍ പോളി ജൂനിയറിന്റേയോ നിവിന്‍ പോളിയുടേയോ സമ്മതപത്രത്തിന്റെ ആവശ്യമില്ല. നിവിന്‍ പോളിയുടെ പേരിലല്ല പടം രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. നിവിന്‍ പോളിയും എബ്രിഡ് ഷൈനും ഞാനുംകൂടെ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കാന്‍ പദ്ധതിയിട്ടത്. അവരുടെ പ്രതിഫലമാണ് അവര്‍ നിക്ഷേപിക്കുന്നത്. പണം മുടക്കേണ്ടത് ഇന്ത്യന്‍ മൂവി മേക്കേഴ്‌സ് ആണ്.

എന്ത് വ്യാജരേഖയാണ് ഉണ്ടാക്കിയത് എന്ന് എനിക്കിപ്പോഴും മനസിലായിട്ടില്ല. ഏതെങ്കിലും തരത്തിലുള്ള വ്യാജരേഖ കൊടുത്തിട്ടുണ്ടോ ഇല്ലയോ എന്നത് ഫിലിം ചേംബറില്‍ അന്വേഷിക്കാവുന്നതേയുള്ളൂ. എന്ത് വ്യാജരേഖയാണ് ചമച്ചത് എന്നതിനെക്കുറിച്ച് എനിക്കിതുവരെ യാതൊരു അറിവും ലഭിച്ചിട്ടില്ല. ഞാന്‍ അങ്ങനെയൊരു രേഖ കൊടുത്തിട്ടുമില്ല. നിവിന്‍ പോളി തനിക്കെതിരേ നല്‍കിയത് കള്ളക്കേസാണ്.

‘പൂര്‍ണ്ണമായും നിങ്ങളുടെ പേരിലാണ് സിനിമ. അതിന് പോളി ജൂനിയറിന്റെ യാതൊരു കത്തും ആവശ്യമില്ല. അവര്‍ക്ക് യാതൊരു ബന്ധവുമില്ല’, എന്ന് ഫിലിം ചേംബറില്‍ ബന്ധപ്പെട്ടപ്പോള്‍ എന്നോട് പറഞ്ഞിട്ടുണ്ട്. നിയമനടപടിയുമായി മുന്നോട്ടുപോവും.

സിനിമയുടെ അവകാശങ്ങള്‍ മറ്റൊരാള്‍ക്ക് നല്‍കി എന്ന് അറിഞ്ഞപ്പോള്‍ തന്നെ അവരെ ബന്ധപ്പെട്ടിരുന്നു. സംവിധായകന് ഞാനുമായി സഹകരിച്ച് പോകാന്‍ താത്പര്യമില്ല, നിര്‍മാതാവ് മാറണം എന്നാണ് അവര്‍ പറഞ്ഞത്. ചെലവായ തുക തന്നാല്‍ മാറാന്‍ തയ്യാറാണ് എന്നാണ് ഞാന്‍ മറുപടി നല്‍കിയത്. എനിക്ക് ഈ പടം നിര്‍മിക്കണമെന്നോ പടത്തിന്റെ കൂടെ നില്‍ക്കണമെന്നോ യാതൊരു താത്പര്യവുമില്ല. നിവിന്‍ പോളി അതിന്റെ നിര്‍മാണം ഏറ്റെടുക്കും, ചെലവായ തുകയുടെ കണക്കുമുഴുവന്‍ ഓഫീസില്‍ ഏല്‍പ്പിക്കാന്‍ പറഞ്ഞു. മുഴുവന്‍ കണക്കും നല്‍കി. കഴിഞ്ഞ ഒരു വര്‍ഷവും മൂന്നുമാസവുമായി പോളി ജൂനിയറിന്റെ ഓഫീസില്‍ കയറി ഇറങ്ങി നടക്കുകയാണ്.

ഞാന്‍ പോളി ജൂനിയറിന്റെ ഓഫീസില്‍ കയറരുതെന്ന് ആവശ്യപ്പെട്ട് ഒരു ഉത്തരവ് നിവിന്‍ പോളിയുടെ ഭാര്യയുടെ പേരില്‍ നേടിയെടുക്കുകയാണ് ആദ്യം ഇവര്‍ ചെയ്തത്. എന്റെ കൈയിലെ മുഴുവന്‍ രേഖകളും വാങ്ങി ഓഫീസില്‍ വെച്ചതിന് ശേഷമാണ് ഇത്തരം നടപടി ചെയ്തത്.

ഞാൻ ഇത്രയുമെല്ലാം ചെയ്തിട്ട് ഇപ്പോൾ ഇങ്ങനെയായല്ലോയെന്ന് കണ്ണ് നിറഞ്ഞാണ് അന്ന് മോഹൻലാൽ എന്നോട് പറഞ്ഞത്: നടന്‍ ദേവന്‍

0
Spread the love

താരസംഘടനയായ അമ്മയുടെ പ്രസിഡന്‍റ് സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പില്‍ നിന്ന് പിന്മാറില്ലെന്ന് നടന്‍ ദേവന്‍. മോഹന്‍ലാല്‍ പ്രസിഡന്‍റ് സ്ഥാനത്തേക്ക് വരുമെന്ന പ്രതീക്ഷയിലായിരുന്നു താനെന്നും അതില്ലെന്നു കണ്ടാണ് താന്‍ മത്സരിക്കാന്‍ തീരുമാനിച്ചതെന്നും ദേവന്‍ പറഞ്ഞു. കൊച്ചിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അമ്മയിൽ തെരഞ്ഞടുപ്പുമായി ബന്ധപ്പെട്ട് ഇപ്പോൾ ഉണ്ടായത് ചെറിയ പ്രശ്നങ്ങളാണെന്നും അമ്മ ഏറെ തെറ്റിദ്ധരിക്കപ്പെട്ട സംഘടനയാണെന്നും ദേവന്‍ കൂട്ടിച്ചേർത്തു. സംഘടനയിലേക്ക് ഫണ്ട് വരണമെങ്കില്‍ മോഹന്‍ലാലോ മമ്മൂട്ടിയോ തലപ്പത്ത് വരണമെന്നും മോഹന്‍ലാല്‍ പ്രസിഡന്‍റ് സ്ഥാനത്തേക്ക് എത്തുമെന്ന പ്രതീക്ഷയാണ് തനിക്കുണ്ടായിരുന്നതെന്നും ദേവന്‍ പറഞ്ഞു.

“സംഘടന തുടങ്ങിയ കാലം മുതല്‍ ഇങ്ങോട്ട് ആകെ 248 കോടി രൂപയോളം സമാഹരിച്ചിട്ടുണ്ട്. അതിൽ ഇപ്പോൾ അവശേഷിക്കുന്നത് ആകെ 8 കോടി രൂപയാണ്. ബാക്കി തുകയെല്ലാം പാവപ്പെട്ട നടീനടമാർക്ക് വേണ്ടി ചെലവിട്ടതാണ്. സംഘടനയിലേക്ക് ഫണ്ട് വരണമെങ്കില്‍ മോഹന്‍ലാലോ മമ്മൂട്ടിയോ തലപ്പത്ത് വരണമെന്നും മോഹന്‍ലാല്‍ പ്രസിഡന്‍റ് സ്ഥാനത്തേക്ക് എത്തുമെന്ന പ്രതീക്ഷയാണ് തനിക്കുണ്ടായിരുന്നതെന്നും” ദേവന്‍ പറഞ്ഞു.

“ആരോപണ വിധേയർ മത്സരിക്കുന്നുണ്ടെങ്കിൽ അമ്മയിലെ അംഗങ്ങൾക്ക് വോട്ട് ചെയ്ത് തോല്പിക്കാൻ അവകാശമുണ്ട്. ദിലീപിനെ നിയമം പോലും നോക്കാതെ ആണ് പുറത്താക്കിയത്. പ്രൊഫഷണൽ ബന്ധം കൊണ്ട് അധികാരം ലഭിക്കില്ല. സിദ്ദിഖ് ആരോപണം വന്ന ഉടൻ രാജിവെച്ചു. ഇടവേള ബാബു, വിജയ് ബാബു എന്നിവരും ഉടൻ രാജിവെച്ചു.

ജഗദീഷ് മാറികൊടുക്കുന്ന സ്ഥാനത്ത് ശ്വേത മേനോൻ വന്നാൽ അത് ശ്വേത മേനോനു നാണക്കേട് ആണ്. പുരുഷന്മാർ മാറി നൽകുന്ന സ്ഥാനത്തല്ല സ്ത്രീകൾ വരേണ്ടത്. തന്നെ ആരും സമവായത്തിന് ബന്ധപ്പെട്ടിട്ടില്ല. താൻ ഒറ്റക്കാണ്, തന്‍റെ കൂടെ വരാൻ ഇരുന്നവരെ പോലും തടഞ്ഞു.
ആരാണ് തടഞ്ഞത് എന്നറിയില്ല. പ്രസ്സ് മീറ്റ് നടത്തിയാൽ നോമിനേഷൻ തള്ളും എന്ന് ഭീഷണി വന്നു. തള്ളിയാൽ കോടതിയെ സമീപിക്കുമെന്നും ദേവൻ പറഞ്ഞു. അമ്മ ഒരു സ്വകാര്യ പ്രസ്ഥാനം അല്ല പൊതുസ്വത്ത് ആണ്. സമൂഹത്തോട് സംഘടനകൾ ഒരു പ്രതിബദ്ധതയുണ്ട്. ഇതൊരു താര സംഘടന അല്ല, കഷ്ടത അനുഭവിക്കുന്ന നടി, നടന്മാർക്ക് വേണ്ടിയുള്ള സംഘടന ആണ്.

അമ്മക്ക് ഒറ്റ നിയമമേ ഉള്ളൂ, അത് വ്യക്തികൾക്ക് വേണ്ടി മാറ്റി എഴുതരുത്. ഒരു മേശക്ക് ചുറ്റും ഇരുന്ന് സംസാരിക്കാനുള്ള പ്രശ്നമേ ഇപ്പോൾ ഉള്ളൂ. അമ്മ ഒരു പീഡനത്തെയും അനുകൂലിക്കുകയോ പ്രോത്സാഹിപ്പികുകയോ ചെയ്തിട്ടില്ല. എല്ലാവരെയും കൂട്ടിയിണക്കി മുന്നോട്ട് കൊണ്ട് പോകാനാണ് ആഗ്രഹം.

മമ്മൂട്ടിക്കോ, മോഹൻലാലിനോ അമ്മയെ കൊണ്ട് സാമ്പത്തിക ലാഭം ഇല്ല. മറ്റുള്ളവരെ സഹായിക്കാനാണ് ഈ സംഘടന. ദേവൻ പിന്മാറിയേക്കും എന്ന് ചിലർ വാർത്ത നൽകി. താൻ പിന്മാറണം എങ്കിൽ താൻ അല്ലെ തീരുമാനിക്കേണ്ടത്. ജഗദീഷ് പിന്മാറുന്നു എന്ന തരത്തിൽ വാർത്തകൾ കണ്ടു. അത് അദ്ദേഹത്തിന്‍റെ താല്പര്യമാണ്. ഏറെക്കുറെ എല്ലാ അംഗങ്ങളുമായും ബന്ധപ്പെട്ടു.

ജയിക്കും എന്ന് തന്നെയാണ് വിശ്വാസം. ഒരു മൈനസ് മാർക്കും ഇല്ലാത്ത ആൾ ദേവൻ ആണെന്ന് നടീനടന്മാർ എല്ലാവരും പറഞ്ഞു. ആരോപണ വിധേയരായവർ മത്സരിക്കുന്നുണ്ടെങ്കില്‍ അംഗങ്ങൾ അവരെ വോട്ട് ചെയ്ത് തോൽപ്പിക്കണം. വേണ്ടാത്തവരെ പുറത്താക്കാൻ കൂടി വേണ്ടിയാണ് തെരഞ്ഞെടുപ്പ്. സംഘടനയില്‍ സ്ത്രീ സമത്വം ഉണ്ടാവണം. അത് സ്ത്രീകളുടെ അവകാശമാണ്. പുരുഷൻ നൽകുന്ന ഔദാര്യമാകരുത്. അമ്മയിൽ ഒരിക്കലും കക്ഷി രാഷ്ട്രീയമില്ല.

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നപ്പോൾ മോഹൻലാലിന് നേരെ എല്ലാവരും വിരൽ ചൂണ്ടി. മോഹൻലാൽ‌ നേരിടേണ്ടി വന്ന കുറേ ചോദ്യങ്ങളുണ്ട്. എല്ലാവരും വിരൽ ചൂണ്ടിയത് മോഹൻലാലിന് എതിരായിട്ടായിരുന്നു.

അത് ശരിയല്ലല്ലോ. ഇവിടെ ആരോപണവിധേയരായാവർക്ക് കുഴപ്പമില്ല. മോഹൻലാൽ എന്ന മഹാനടനെ വന്നിട്ട് എല്ലാ പത്രങ്ങളും ചോദ്യം ചെയ്യാൻ തുടങ്ങി. ഞാൻ ഇത്രയുമെല്ലാം ചെയ്തിട്ട് ഇപ്പോൾ ഇങ്ങനെയായല്ലോ, എനിക്കിനി ആ സ്ഥാനം വേണ്ട എന്ന് മോഹൻലാൽ എന്നോട് പറഞ്ഞു. അദ്ദേഹം ശരിക്കും വേദനിച്ചു, കണ്ണൊക്കെ നിറഞ്ഞാണ് അദ്ദേഹം എന്നോട് സംസാരിച്ചത്”. – ദേവൻ പറഞ്ഞു.

പിന്നെ ദിലീപിനെ എന്തിനാണ് മാറ്റിനിർത്തിയത്? ഒരു തിരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോൾ ഇതൊക്കെ അറിഞ്ഞു ചെയ്യേണ്ടതാണ്: നടി

0
Spread the love

മലയാള സിനിമ താരങ്ങളുടെ സംഘടനയായ ‘അമ്മ’യുടെ തിരഞ്ഞെടുപ്പിൽ ആരോപണ വിധേയനായ നടൻ ബാബുരാജ് മത്സരിക്കുന്നതിനെതിരെ വിവിധ താരങ്ങൾ രംഗത്തെത്തിയിരുന്നു. ആരോപണ വിധേയരായവര്‍ക്ക് മത്സരിക്കാമെങ്കില്‍ പിന്നെ എന്തിനാണ് ദിലീപിനെ സംഘടനയില്‍ നിന്ന് പുറത്താക്കിയതെന്നും ചിലര്‍ക്ക് ഒരു നിയമം, കൂറെയാളുകള്‍ക്ക് മറ്റൊരു നിയമം എന്ന നയം തെറ്റാണെന്നും വ്യക്തമാക്കി നടി മല്ലിക സുകുമാരൻ അടക്കമുള്ളവർ രംഗത്തെത്തിയിരുന്നു. ബാബുരാജ് മത്സരിച്ചാൽ പല സംശയങ്ങൾക്കും ഇടവരും. മടുത്തിട്ടാണ് മോഹൻലാല്‍ അമ്മ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറിയതെന്നും തെറ്റുകണ്ടാൽ ചൂണ്ടികാണിക്കുന്നതുകൊണ്ട് താനും മകനും അമ്മയ്‍ക്ക് അപ്രിയരാണ് എന്നുമായിരുന്നു മല്ലികാ സുകുമാരൻ വ്യക്തമാക്കിയത്. സമാനമായിപ്പോൾ വിഷയത്തിൽ നിലപാട് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് നടി ശ്രീലത നമ്പൂതിരിയും.

‘ആരോപണവിധേയർക്ക് ഭാരവാഹിയാകാമെങ്കിൽ പിന്നെ ദിലീപിനെ എന്തിനാണ് മാറ്റിനിർത്തിയത്. ദിലീപിനെ പുറത്താക്കിയതിന് ഒരു അർത്ഥമില്ല. ഒരു തിരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോൾ ഇതൊക്കെ അറിഞ്ഞു ചെയ്യേണ്ടതാണ്. നമ്മൾ അങ്ങനെ ചെയ്യാൻ പാടില്ല. അദ്ദേഹം മത്സരിച്ച് ജയിച്ചാൽ വീണ്ടും മറ്റൊരു വിവാദം വരും. വീണ്ടും ഇങ്ങനെയുള്ള ആൾക്കാരെ കൊണ്ടുവരികയാണോ എന്ന ചോദ്യം വരും’- ശ്രീലത നമ്പൂതിരി പറഞ്ഞു.

‘അവശത അനുഭവിക്കുന്നവരെ സഹായിക്കുന്ന ഇതുപോലൊരു സംഘടന വേറെയില്ല. അംഗങ്ങൾക്ക് എന്തെങ്കിലും പരാതിയുണ്ടെങ്കിൽ പറയേണ്ടത് ഭാരവാഹികളോടാണ്. ഒരു സംഘടനയിലിരിക്കുമ്പോൾ ഒരുപാട് പ്രശ്നങ്ങളുണ്ടാകും. ഒരുപാട് പേരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ നടക്കണം. പ്രശ്നങ്ങൾ നമ്മൾ കേൾക്കണം. അപ്പോൾ ഇതിനകത്ത് നിന്നുള്ളവർ പല തെറ്റുകൾ ചെയ്യുമ്പോൾ ആദ്യം ചോദിക്കുന്നത് പ്രസിഡന്റിനോടാണ്. ഈ കേസും വഴക്കുമുള്ളവരെ നമ്മൾ വീണ്ടും ഇലക്ഷന് നിർത്തുകയാണെന്ന് വച്ചാൽ, അത് ആൾക്കാർ ചോദ്യം ചെയ്യും’- നടി പറഞ്ഞു.

333 രൂപ എടുക്കാൻ കാണുമല്ലോ അല്ലേ? എങ്കിൽ ഈ പോസ്റ്റ് ഓഫീസ് പദ്ധതിയിൽ ചേരൂ, പലിശയിനത്തിൽ മാത്രം ലഭിക്കുക ഒരുലക്ഷത്തി പതിമൂവായിരം രൂപ

0
Spread the love

സാമ്പത്തികഭദ്രതയോടെ ജീവിക്കാനാണ് എല്ലാവരും ശ്രമിക്കുന്നത്. അതുകൊണ്ടുതന്നെ ചെറിയ പ്രായത്തിൽ നിരവധി നിക്ഷേപപദ്ധതികളിലും ആളുകൾ ചേരാറുണ്ട്. പക്ഷെ ഏത് പദ്ധതിയിൽ ചേരുമ്പോഴാണ് നമ്മുടെ നിക്ഷേപത്തിൽ നിന്ന് വൻലാഭം ലഭിക്കുകയെന്ന കാര്യത്തിൽ പലയാളുകൾക്കും സംശയമുണ്ട്. തപാൽ വകുപ്പിന് കീഴിലുളള പല പദ്ധതികളും നിക്ഷേപകർക്ക് മികച്ച ലാഭമാണ് നൽകുന്നത്.

പോസ്​റ്റോഫീസ് റെക്കറിംഗ് ഫണ്ട് അല്ലെങ്കിൽ ആർ ഡിയിൽ ചേരുന്നവർക്ക് മികച്ച ലാഭമാണ് ലഭിക്കുന്നത്. എല്ലാ മാസവും ഒരു നിശ്ചിത തുക നിക്ഷേപിച്ചുകൊണ്ട് ആർഡിയിൽ ചേരാവുന്നതാണ്. ദീർഘകാലം ഇത്തരത്തിൽ നിക്ഷേപിക്കുകയാണെങ്കിൽ മികച്ച പലിശയും ലഭിക്കും. ആർഡിയിൽ അഞ്ച് വർഷത്തേക്കാണ് നിക്ഷേപമുളളത്. ആവശ്യമുണ്ടെങ്കിൽ അടുത്ത അഞ്ച് വർഷത്തേക്കുകൂടി നിക്ഷേപം തുടരാവുന്നതാണ്. ആധാർ കാർഡ്, പാൻ കാർഡ്, പാസ്‌പോർട്ട് സൈസ് ഫോട്ടോ എന്നീ രേഖകളുണ്ടെങ്കിൽ ആർഡി അക്കൗണ്ട് ആരംഭിക്കാൻ സാധിക്കും.

എല്ലാ മാസവും മുടങ്ങാതെ നിക്ഷേപം നടത്തേണ്ടതാണ്. വെറും 100 രൂപ നിക്ഷേപിച്ച് ആർഡിയിൽ അക്കൗണ്ട് ആരംഭിക്കാവുന്നതാണ്. ദിവസവും 100 രൂപ മാ​റ്റിവച്ച് ആർഡിയിൽ നിക്ഷേപിക്കുന്നവരും ഉണ്ട്. പ്രതിവർഷം 6.7 ശതമാനം നിരക്കിൽ ആർഡിയിൽ നിന്ന് നിക്ഷേപത്തിന് പലിശയും ലഭിക്കും. ഈ പദ്ധതിയിൽ ഒരു വർഷം പൂർത്തിയാക്കിയ നിക്ഷേപകർക്ക് അവരുടെ മുഴുവൻ തുകയുടെ 50 ശതമാനം വരെ വായ്പ എടുക്കാനുളള സൗകര്യമുണ്ട്. എന്നാൽ ഇങ്ങനെ വായ്പ എടുക്കുവാണെങ്കിൽ പലിശ നിരക്ക് ആർഡി നിരക്കിനേക്കാൾ രണ്ട് ശതമാനം കൂടുതലാണ്.

പദ്ധതിയിൽ നിങ്ങൾ അഞ്ച് വർഷത്തേക്ക് പ്രതിമാസം 10,000 രൂപ വീതമാണ് നിക്ഷേപിക്കുന്നതെങ്കിൽ നിങ്ങളുടെ ആകെ നിക്ഷേപം ആറ് ലക്ഷമാണ്. പലിശയിനത്തിൽ മാത്രം 1,13,659 രൂപയും ലഭിക്കും. അങ്ങനെ കാലാവധി പൂർത്തിയാക്കുമ്പോൾ നിങ്ങളുടെ അക്കൗണ്ടിൽ 7,13,659 രൂപ ക്രെഡി​റ്റാകും. പ്രതിമാസം ഒ​റ്റയടിക്ക് 10,000 രൂപ കൊടുക്കാൻ സാധിക്കുന്നില്ലെങ്കിൽ ദിവസവും 333 രൂപ മാ​റ്റിവച്ചാലും മതി. അടുത്തുളള പോസ്‌​റ്റോഫീസ് ശാഖയുമായി ബന്ധപ്പെട്ട് ആർഡി നിക്ഷേപങ്ങളെക്കുറിച്ച് കൂടുതൽ മനസിലാക്കാവുന്നതാണ്.

മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതര്‍ക്ക് പുതുവർഷ പിറവിയിൽ പുതിയ വീട്ടിലേക്ക് പോകാം

0
Spread the love

ഡിസംബര്‍ 31ന് വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കി മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടലിലെ ദുരന്തബാധിതര്‍ക്ക് 2026 ജനുവരി ഒന്നിന് പുതിയ നഗരത്തിലേക്ക് പ്രവേശിപ്പിക്കാനാകുമെന്ന പ്രതീക്ഷയിലാണ് സര്‍ക്കാരെന്ന് റവന്യൂ മന്ത്രി കെ രാജന്‍. ദുരന്തത്തില്‍ അകപ്പെട്ട വ്യാപാരികളെ കൈവിടില്ലായെന്നും ഇവര്‍ക്കായി പാക്കേജ് ഉണ്ടാക്കാമെന്നും മന്ത്രി സംസാരിക്കവെ ഉറപ്പ് നല്‍കി.

ദുരന്തബാധിതര്‍ക്ക് മുന്നില്‍ വാതിലടക്കില്ല. സമഗ്രമായ പുനരധിവാസ പദ്ധതി ഉണ്ടാകും. മൂന്ന് തരത്തിലുള്ള ലിസ്റ്റ് വെച്ചാണ് വീടുകള്‍ തയ്യാറാകുന്നത്. നോ ഗോ സോണിലുള്ളവര്‍, വീടുകള്‍ തകര്‍ന്നവര്‍, നോ ഗോ സോണിന് 50 മീറ്ററിനുള്ളിൽ ഉൾപ്പെട്ടവര്‍ എന്നിങ്ങനെയാണ് ലിസ്റ്റ്. ഇതില്‍പെടാത്തവരുമുണ്ട്. അത്തരത്തില്‍ 200 ഓളം പരാതികള്‍ ലഭിച്ചിട്ടുണ്ട്. അതില്‍ ചിലതൊക്കെ മാനദണ്ഡങ്ങളില്‍ പെടാത്തതതാണ്. എന്നാലും മാനദണ്ഡങ്ങള്‍ കുറച്ച് കൂടി വിശാലമാക്കാന്‍ ആലോചിക്കാമെന്നും മന്ത്രി വ്യക്തമാക്കി.

പൃഥ്വിരാജിന്റെ ഭാര്യയെന്ന് അവകാശവാദം, വിവാഹ സർട്ടിഫിക്കറ്റുമായി പത്ര സമ്മേളനം വിളിക്കാനെത്തി പെൺകുട്ടി; നടന്റെ പ്രതികരണമിങ്ങനെ..

0
Spread the love

പ്രമുഖ താരങ്ങളുടെ മകളാണെന്നും മകനാണെന്നും ഭാര്യയാണെന്നും കാമുകിയാണെന്നുമൊക്കെ അവകാശവാദങ്ങള്‍ ഉന്നയിച്ച് പലരും കടന്നു വന്ന് കോളിളക്കം സൃഷ്ടിക്കുന്ന സവിശേഷ കാലഘട്ടത്തിലാണ് നമ്മൾ നിൽക്കുന്നത്. പ്രത്യേകിച്ച് സോഷ്യൽ മീഡിയാക്കാലം കൂടിയായതുകൊണ്ട് തന്നെ കാര്യങ്ങളുടെ നിജസ്ഥിതി പുറത്തു വരുമുന്നേ ആരോപണങ്ങൾ വൈറലാകുന്നതും സത്യം അറിഞ്ഞുവരുമ്പോഴേക്കും കുറ്റാരോപിതൻ കുറ്റക്കാരനാവുന്നതുമെല്ലാം പതിവ് കാഴ്ചയാണ്‌. ഐശ്വര്യ റായിയുടെ മകനാണെന്ന് പറഞ്ഞ് യുവാവ് എത്തിയതും ധനുഷിന്റെ അമ്മയും അച്ഛനുമാണെന്ന് അവകാശപ്പെട്ട് വൃദ്ധ ദമ്പതികൾ എത്തിയതുമെല്ലാം നമ്മൾ കണ്ടതാണ്. ഇപ്പോഴിതാ ഇത്തരത്തിൽ തനിക്കുണ്ടായ അനുഭവം പങ്കുവെക്കുകയാണ് പൃഥ്വിരാജ്. തന്റെ വിവാഹം കഴിഞ്ഞ ശേഷം ഒരിക്കല്‍ തന്റെ ഭാര്യയാണെന്ന വാദവുമായിഒരു ആരാധിക വന്നുവെന്നാണ് പൃഥ്വിരാജ് പറയുന്നത്.

”അതൊരു ട്രൊമാറ്റിക് അനുഭവമായിരുന്നു. ഒരു ദിവസം എനിക്ക് പ്രസ് ക്ലബില്‍ നിന്നൊരു കോള്‍ വന്നു. ഒരു പെണ്‍കുട്ടി പത്രസമ്മേളനം വിളിച്ചിട്ടുണ്ടെന്നും എന്റെ ഭാര്യയാണെന്നുമാണ് പറയുന്നതെന്നും അവര്‍ പറഞ്ഞു. അവര്‍ വിവാഹ സര്‍ട്ടിഫിക്കറ്റിന്റെ കോപ്പികളുമായാണ് വന്നത്. എനിക്ക് പൊട്ടിച്ചിരിക്കാനാണ് തോന്നിയത്. ഞാന്‍ അന്ന് വിവാഹിതനാണ്. പക്ഷെ അത് തട്ടിപ്പാണെന്ന് പത്ര പ്രവര്‍ത്തകര്‍ മനസിലാക്കി” എന്നാണ് പൃഥ്വിരാജ് പറയുന്നത്.

കൊച്ചി ഇൻഫോപാർക്കിലെ വനിതാ ടോയ്‌ലറ്റിനുള്ളിൽ ഒളിക്യാമറ; കേസെടുത്ത് പൊലീസ്

0
Spread the love

ഇൻഫോപാർക്കിലെ ടോയ്‌ലറ്റിനുള്ളിൽ ഒളിക്യാമറ വച്ചതായി കണ്ടെത്തി. പാർക്ക് സെന്റർ കെട്ടിടത്തിലെ വനിതാ ടോയ്‌ലറ്റിലാണ് ക്യാമറ കണ്ടെത്തിയത്. പാർക്ക് സെന്റർ ഡെപ്യൂട്ടി മാനേജർ നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തിവരികയാണ്. ആരാണ് ക്യാമറ വച്ചതെന്ന് വ്യക്തമല്ല.

എന്നെ കൊണ്ട് പരാതി കൊടുപ്പിച്ചതാണ്; നടന്റെ പേര് പുറത്തു വിടരുതെന്ന് പറഞ്ഞിരുന്നു, എന്നാൽ അയാളുടെ കുടുംബത്തെപ്പോലും അത് മോശമായി ബിധിച്ചു: വിൻസി

0
Spread the love

സൂത്രവാക്യം സിനിമയിലായിരുന്നു തനിക്ക് നടൻ ഷൈൻ ടോം ചാക്കോയിൽ നിന്നും മോശം പെരുമാറ്റം ഉണ്ടായി എന്ന് വ്യക്തമാക്കി നടി വിൻസി അലോഷ്യസ് പരാതിയുമായി രംഗത്തെത്തിയത്. നടിയുടെ പരാതിയുടെ വിശദാംശങ്ങളും നടന്റെ പേരും പുറത്തുവന്നതോടെ വലിയ വിവാദങ്ങളാണ് പിന്നീട് അരങ്ങേറിയത്. ഇപ്പോഴിതാ സമ്മര്‍ദങ്ങളുടെ പുറത്താണ് താൻ അത്തരത്തിലൊരു പരാതി കൊടുത്തതെന്നും സിനിമയുടേയും നടന്റേയും പേര് പുറത്ത് വരരുതെന്ന് പറഞ്ഞിരുന്നെന്നും എന്നാൽ ആ പേരുകളെല്ലാം ലീക്കായതിന് പിന്നിൽ ആരാണെന്ന് അറിയില്ലെന്നും പറയുകയാണ് വിൻസി. ആ പരാതി വേണ്ടിയിരുന്നോ എന്നൊരു ചിന്ത ഇപ്പോഴുമുണ്ടെന്നും പരാതിയില്‍ പറഞ്ഞ ആളുടെ കുടുംബത്തെപ്പോലും അത് മോശമായി ബാധിച്ചുവെന്നും ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ നടി പറയുന്നു.

വിൻസിയുടെ വാക്കുകൾ..

‘ഞാന്‍ ചില തീരുമാനങ്ങള്‍ എടുത്തിരുന്നു. ആരില്‍ നിന്നാണോ മോശം അനുഭവം ഉണ്ടായത് ആ വ്യക്തിയ്‌ക്കൊപ്പം ഇനി അഭിനയിക്കില്ല എന്നൊക്കെ തീരുമാനിച്ചു. അതിന്റെ കാരണവും വ്യക്തമാക്കി. അതിനെക്കുറിച്ച് പല കമന്റുകളും വന്നപ്പോള്‍ എന്റെ ഭാഗം വ്യക്തമാക്കി ഒരു വിഡിയോ ചെയ്തു. അതുവരെ ഞാന്‍ ശരിയായിരുന്നു. പിന്നീട് പലതരം സമ്മര്‍ദങ്ങളുണ്ടായി. എന്നെക്കൊണ്ട് നിര്‍മാതാക്കളുടെ സംഘടനയില്‍ പരാതി കൊടുപ്പിച്ചു. അത് വേണ്ടിയിരുന്നോ എന്നൊരു ചിന്ത ഇപ്പോഴുമുണ്ട്”

സിനിമയുടേയും നടന്റേയും പേര് പുറത്ത് വരരുതെന്ന് പരാതിയില്‍ പറഞ്ഞിരുന്നു. പക്ഷെ ആ പേരുകളെല്ലാം ലീക്കായി. ആരാണ് അതിന് പിന്നിലെന്ന് അറിയില്ലെന്നും അത് വേണ്ടിയിരുന്നില്ല.

എനിക്ക് വേണമെങ്കില്‍ തന്റെ മാത്രം പ്രശനമാണെന്ന് കരുതി മാറി നില്‍ക്കാമായിരുന്നു. ഒരു മാറ്റത്തിന് കാരണമാകുന്നെങ്കില്‍ ആകട്ടെ എന്നു കരുതിയാണ് മുന്നോട്ട് പോയത്. പക്ഷെ പ്രതീക്ഷിച്ചത് പോലെയല്ല സംഭവിച്ചത്. പരാതിയില്‍ പറഞ്ഞ ആളുടെ കുടുംബത്തെപ്പോലും അത് മോശമായി ബാധിച്ചു. സോഷ്യല്‍ മീഡിയയില്‍ നിന്നും അവര്‍ക്ക് അധിക്ഷേപം നേരിടേണ്ടി വന്നു. അതിന് താനൊരു കാരണമായല്ലോ എന്ന കുറ്റബോധം ഇപ്പോഴുമുണ്ട്..

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts