കെപിഎസി രാജേന്ദ്രൻ അന്തരിച്ചു. അൻപത് വർഷമായി നാടകരംഗത്ത് സജീവമായിരുന്ന രാജേന്ദ്രൻ ഉപ്പും മുളകും എന്ന സീരിയലിലൂടെയാണ് ഏറെ ശ്രദ്ധനേടിയത്. സീരിയലിലെ കേന്ദ്ര കഥാപാത്രമായ നീലുവിന്റെ അച്ഛനായ പടവലം വീട്ടിൽ കുട്ടൻപിള്ളയെന്ന കഥാപാത്രമാണ് രാജേന്ദ്രൻ അവതരിപ്പിച്ചിരുന്നത്. അൻപത് വർഷത്തോളം നാടകരംഗത്ത് സജീവമായിരുന്നുവെങ്കിലും ഉപ്പും മുളകും സീരിയലിലൂടെയാണ് തന്നെ ആളുകൾ തിരിച്ചറിഞ്ഞതെന്ന് അദ്ദേഹം മുൻപ് പറഞ്ഞിരുന്നു. നടൻ അന്തരിച്ച വിവരം ഉപ്പും മുളകും ഫാൻ പേജൂകളിലൂടെയാണ് ആദ്യം പുറത്തുവന്നത്.
എന്റെ ചികിത്സയ്ക്കായി മോഹന്‍ലാല്‍ ഏല്‍പ്പിച്ച പണം അയാൾ സ്വന്തം ലോൺ അടയ്ക്കാൻ ഉപയോഗിച്ചു; ബാബുരാജ് ചതിയന്‍, നടനെതിരെ സരിത എസ് നായർ രംഗത്ത്
താര സംഘടയായ അമ്മയുടെ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്ന നടന്‍ ബാബുരാജിനെതിരെ സരിത എസ് നായര്‍. ബാബുരാജ് ചതിയനാണെന്നും അമ്മയുടെ ജനറല്‍ സെക്രട്ടറി ആകാന്‍ പറ്റിയ ആളല്ലെന്നും സരിത അഭിപ്രായപ്പെട്ടു. തന്റെ ചികിത്സാ സഹായത്തിന് മോഹന്‍ലാല്‍ നല്‍കിയ തുക ബാബുരാജ് വകമാറ്റിയെന്നും സ്വന്തം ലോണ്‍ കുടിശ്ശിക അടച്ചു തീര്‍ത്തെന്നും സരിത ഫെയ്‌സ്ബുക്ക് കുറിപ്പില്‍ ആരോപിക്കുന്നു. ദുബായിയില്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയതു കാരണമാണ് ബാബുരാജ് അവിടേക്ക് പോകാത്തതെന്നും സരിതയുടെ കുറിപ്പില്‍ പറയുന്നു.
സരിതയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്
അമ്മ (എ എം എം എ) സിനിമാതാരങ്ങളുടെ ‘അമ്മ’ എന്ന സംഘടനയുടെ ജനറല്‍ സെക്രട്ടറി സ്ഥാനത്തെക്കുള്ള തെരഞ്ഞെടുപ്പ് നടക്കുകയാണല്ലോ? അതില്‍ എനിക്കെന്താ റോള് എന്നായിരിക്കും ഇപ്പോള്‍ ചോദ്യം വരുന്നതെന്നറിയാം. ആ സംഘടനയില്‍ എനിക്ക് യാതൊരു റോളും ഇല്ല. ഞാനൊരു സിനിമ പ്രേക്ഷക മാത്രമാണ്. പക്ഷേ ഇപ്പോഴത്തെ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്നതില്‍ ഒരാള്‍ ബാബുരാജ് എന്ന ബാബുരാജ് ജേക്കബ് ആണെന്ന് കണ്ടപ്പോള്‍ ശരിക്കും എനിക്ക് അതിശയവും ഞെട്ടലും ആണുണ്ടായത്. ഒരു സാധാരണക്കാരിയായ വളരെയധികം ബുദ്ധിമുട്ട് അനുഭവിക്കുന്ന… ചികിത്സയ്ക്ക് പോലും ശരിക്കും കഷ്ടപ്പെടുന്ന ഒരു അവസ്ഥയിലാണ് ഞാന്‍ ഉള്ളത്.
ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്ന ഒരാള്‍ ചതിയന്‍ ബാബുരാജ് ആണല്ലോ എന്നത് കൊണ്ട് മാത്രമാണ്, ഇനി അതേപ്പറ്റി പറയാതിരിക്കാന്‍ ആകില്ല എന്ന് തോന്നിപ്പോയി.
2018 ല്‍, അതായത് എനിക്ക് അസുഖങ്ങളുടെ പ്രാരംഭഘട്ടത്തില്‍ നല്ലൊരു ചികിത്സ ചെയ്തിരുന്നെങ്കില്‍ ഒരുപക്ഷേ ഇത്രത്തോളം ബുദ്ധിമുട്ട് ആയി പോകില്ലായിരുന്നു. 2018ല്‍ എന്റെ ചികിത്സയ്ക്കായി ശ്രീ മോഹന്‍ലാല്‍ ബാബുരാജിനെ പണം ഏല്‍പ്പിച്ചു. ആ പണം എനിക്ക് എത്തിച്ചു തരാതെ വകമാറ്റി സ്വന്തം പേരില്‍ ഉണ്ടായിരുന്ന KFC ( Kerala Financial Corporation) യുടെ ലോണ്‍ കുടിശ്ശിക തുക അടച്ച് തീര്‍ത്തൂ ജപ്തി ഒഴിവാക്കി.
എന്നോട് മാത്രമാണോ എന്ന് ഞാന്‍ അന്വേഷിച്ചു..അല്ല… ബാബുരാജ് സമാനമായ നിരവധി തട്ടിപ്പുകള്‍ കേരളത്തിലും ദുബായിലും ഒക്കെ ചെയ്തിട്ടാണ് നില്‍ക്കുന്നത്. ദുബായിലെ ഒരു വന്‍ തട്ടിപ്പ് നടത്തിയത് കാരണം പുള്ളി തിരിച്ച് അവിടേക്ക് പോകാതിരിക്കുകയാണ്. പാസ്‌പോര്‍ട്ട്, റസിഡന്റ് കാര്‍ഡ് കോപ്പി ഞാനിവിടെ നല്‍കുന്നുണ്ട് ആര്‍ക്കുവേണമെങ്കിലും പരിശോധിക്കാം.
ഇദ്ദേഹം അമ്മയുടെ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് വന്നാല്‍ എന്താണ് സംഭവിക്കുക എന്ന് എനിക്ക് പറയാന്‍ അറിയില്ല. സ്ത്രീ അഭിനേതാക്കള്‍ കൂടെ ഉള്‍പ്പെടുന്ന ഒരു സംഘടനയാണ്. പ്രായഭേദമില്ലാതെ ആര്‍ക്കും ഒരു ബുദ്ധിമുട്ട് ബാബുരാജ് കാരണം ഉണ്ടാകാതിരിക്കട്ടെ എന്ന് മാത്രമേ പറയാന്‍ പറ്റുകയുള്ളൂ. സ്ത്രീകളുടെ പ്രായം പുള്ളിക്ക് പ്രശ്‌നമല്ല. ഒരു സാധാരണക്കാരിയായ സ്ത്രീക്ക് ലഭിക്കുന്ന ചികിത്സ സഹായം പോലും ചതിയിലൂടെ സ്വന്തമാക്കി എടുത്ത് സ്വന്തം കാര്യം മാത്രം ക്ലിയര്‍ ആക്കുന്ന ഒരാളാണോ അമ്മ പോലെ ഉള്ള ഒരു സംഘടനയുടെ തലപ്പത്ത് വരേണ്ടത്?
ഞാന്‍ ബാബുരാജിനെതിരെ നിയമപരമായ വഴികളിലൂടെ നീങ്ങിയിരുന്നു. പിന്നീട് പലര്‍ക്കും അതുകൊണ്ട് ബുദ്ധിമുട്ടുണ്ടാകും എന്ന് ചിന്തിച്ചു… ആ പരാതി അങ്ങനെ തന്നെ നില നിലനില്‍ക്കുന്നുണ്ട്… ‘അമ്മ’യുടെ ജനറല്‍ സെക്രട്ടറി ആകാന്‍ പറ്റിയ ഒരാളല്ല ഈ ബാബുരാജ്.
അമ്മ തെരഞ്ഞെടുപ്പ്: സമർദ്ദമുണ്ടായിട്ടും പിന്മാറാതെ ബാബുരാജ്, ജഗദീഷ് പിന്മാറിയതോടെ തലപ്പത്ത് ശ്വേത മേനോൻ എത്തിയേക്കും, നാളെയറിയാം എല്ലാം..
താരസംഘടന അമ്മയിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അന്തിമ മത്സര ചിത്രം നാളെ അറിയാം. നാമ നിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള സമയം നാളെ വൈകിട്ട് മൂന്ന് മണിയോടെ അവസാനിക്കും. നാല് മണിക്ക് അന്തിമ സ്ഥാനാര്‍ഥി പട്ടിക പ്രസിദ്ധീകരിക്കും. പ്രസിഡന്‍റ് സ്ഥാനത്തേക്ക് ശ്വേത മേനോനാണ് മുന്‍തൂക്കം. ദേവന്‍, അനൂപ് ചന്ദ്രന്‍ എന്നിവരാണ് മത്സരിക്കുന്ന മറ്റ് രണ്ട് പേര്‍. പത്രിക നല്‍കിയെങ്കിലും ജഗദീഷും, ജയന്‍ ചേര്‍ത്തലയും, രവീന്ദ്രനും പിന്‍മാറിയതായാണ് വിവരം.
ആരോപണ വിധേയനായ ബാബുരാജ് ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കരുതെന്ന് കൂടുതല്‍ താരങ്ങള്‍ ആവശ്യപ്പെടുന്നുണ്ടെങ്കിലും മത്സര തീരുമാനത്തില്‍ തന്നെ ഉറച്ച് നില്‍കുകയാണ് ബാബുരാജ്. ഓഗസ്റ്റ് 15നാണ് തെരഞ്ഞെടുപ്പ്.
‘ഞാൻ പറയുന്നതിന്റെ അങ്ങോട്ടോ ഇങ്ങോട്ടോ പോകാൻ പാടില്ല!?’; തന്റെ പാർട്‍ണർ സങ്കൽപങ്ങളെക്കുറിച്ച് മീനാക്ഷി അനൂപ്
ബാലതാരമായി എത്തി മലയാളി മനസിൽ ഇടംനേടിയ താരമാണ് മീനാക്ഷി അനൂപ്. പിന്നീട് ടിവി റിയാലിറ്റി ഷോ ആങ്കർ ചെയ്യാനെത്തിയപ്പോഴും കുടുംബപ്രേക്ഷകർക്ക് മീനാക്ഷി ഇഷ്ട അവതാരകമാരിൽ ഒരാൾ തന്നെയാവുകയായിരുന്നു. ഫ്ലവേഴ്സ് ചാനലിലെ ടോപ് സിംഗറിന്റെ അവതാരകവേഷമാണ് മീനാക്ഷിയെ മലയാളികളിലോട്ട് അടുപ്പിച്ചത്. ഇപ്പോഴിതാ ഒരു അഭിമുഖ പരിപാടിയിൽ തന്റെ ലൈഫ് പാർട്ണറെക്കുറിച്ചുള്ള സങ്കൽപങ്ങളെക്കുറിച്ച് മീനാക്ഷി പറഞ്ഞ കാര്യങ്ങളാണ് ഹിറ്റാകുന്നത്.
”എന്റെ പാർട്ണറെ ഏറ്റവും അടുത്ത കൂട്ടുകാരനായി കാണാനാണ് എനിക്കിഷ്ടം. അതുപോലെ എന്റെ ഓപ്പോസിറ്റ് ഉള്ളയാൾക്ക് ഞാനും അടുത്ത കൂട്ടുകാരിയായിരിക്കണം. താങ്കൾ എന്റെ ബോയ്ഫ്രണ്ട് ആണ്, അതുകൊണ്ട് ഞാൻ പറയുന്നതിന്റെ അങ്ങോട്ടോ ഇങ്ങോട്ടോ പോകാൻ പാടില്ല അങ്ങനെയൊന്നും പറയുന്നതിനോട് എനിക്ക് താത്പര്യം ഇല്ല. എന്നും എല്ലാ കാര്യവും നമുക്ക് പറയാൻ പറ്റുന്ന, നമ്മൾ ഏറ്റവും കംഫർട്ടബിൾ ആയിരിക്കുന്ന സ്ഥലമായിരിക്കണം അത്. അല്ലാതെ കാണാൻ എങ്ങനെ ഇരിക്കുന്നു, കയ്യിൽ പൈസയുണ്ടോ, പൊക്കം ഉണ്ടോ, വണ്ണം ഉണ്ടോ, മസിൽ ഉണ്ടോ, ഇതൊന്നും എന്നെ ബാധിക്കുന്ന വിഷയമല്ല.
നമ്മളായിട്ടിരിക്കാൻ പറ്റുന്ന ഒരു സ്പേസ് ആണ് നമുക്കാവശ്യം. നമുക്ക് പല ഇൻസെക്യൂരിറ്റീസും ഉണ്ടാകാം, അതൊക്കെ ചെന്ന് പറയാൻ പറ്റണം. എല്ലാ കാര്യവും അങ്ങോട്ടും ഇങ്ങോട്ടും ഷെയർ ചെയ്യാൻ പറ്റണം. അങ്ങോട്ടു മാത്രമല്ല, ഇങ്ങോട്ടും ഷെയർ ചെയ്യാൻ പറ്റുന്ന ഒരു സ്പേസ് ഉണ്ടാകണം. ഇതൊക്കെയാണ് എന്റെ ആഗ്രഹം”, മീനാക്ഷി അഭിമുഖത്തിൽ പറഞ്ഞു.
ഉറക്കത്തിൽ മരണപ്പെട്ടു എന്ന് കേട്ടിട്ടില്ലേ? യഥാർത്ഥത്തിൽ സംഭവിക്കുന്നത് ഇത്..
ലോകത്ത് മനുഷ്യരുടെ മരണത്തിന് പല പല കാരണങ്ങളുണ്ട്. രോഗം മൂലം, അപകടത്തിലൂടെ, ആത്മഹത്യയിലൂടെ അങ്ങനെ മരണത്തിന് വ്യത്യസ്ത കാരണങ്ങളാണ്. എന്നാൽ ചില മരണങ്ങൾ സമാന കാരണങ്ങൾക്കൊണ്ട് സംഭവിക്കാം. എന്നാൽ ഉറക്കത്തിൽ മരണപ്പെട്ടു പോവുന്നവരെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ. ഉറക്കത്തിലുണ്ടാകുന്ന മരണങ്ങൾ മറ്റ് മരണങ്ങളെ അപേക്ഷിച്ച് ശാന്തമായവയായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. എന്തൊക്കെ കാരണങ്ങൾ കൊണ്ടാണ് പൊതുവെ ഉറക്കത്തിലുള്ള മരണങ്ങൾ സംഭവിക്കുന്നത് എന്ന് നോക്കാം.
ഹാർട്ട് അറ്റാക്ക്
ഉറക്കത്തിൽ ആളുകൾ മരിക്കുന്നതിനുള്ള ഏറ്റവും പ്രധാനപ്പെട്ട ഒരു കാരണമായി കണക്കാക്കുന്നത് ഹാർട്ട് അറ്റാക്കിനെയാണ്. പെട്ടെന്നുണ്ടാകുന്ന ഹാർട്ട് അറ്റാക്ക് ഉറക്കത്തിലാണെങ്കിൽ മരണത്തിന് കാരണമാകാറുണ്ട്.
അരിത്മിയ
ഹൃദയസ്പന്ദനങ്ങളിൽ വ്യതിയാനം വരുന്ന അവസ്ഥയെ ആണ് ‘അരിത്മിയ’ എന്ന് വിളിക്കുന്നത്. ചിലപ്പോൾ ധ്രുതഗതിയിൽ ഹൃദയം മിടിക്കുന്ന അവസ്ഥയാകാം അത്, അതല്ലെങ്കിൽ വളരെ പതിയെ ആകുന്ന അവസ്ഥയാകാം. എങ്ങനെ ആണെങ്കിലും അസാധാരണമായി ഹൃദയം മിടിക്കുന്ന അവസ്ഥയാണ് ‘അരിത്മിയ’.
ഹൃദയത്തെ ബാധിക്കുന്ന അരിത്മിയ ഉറക്കത്തിൽ പെട്ടെന്നുണ്ടാകുന്ന മരണത്തിന് കാരണമാകുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
സ്‌ട്രോക്ക്
തലച്ചോറിലേക്ക് രക്തപ്രവാഹം നിലയ്ക്കുന്ന രോഗാവസ്ഥയാണ് സ്‌ട്രോക്ക്. സ്‌ട്രോക്കുകൾ ശരീരത്തെ തളർത്തുന്നത് മുതൽ മരണത്തിന് വരെ കാരണമാകാറുണ്ട്. തലച്ചോറിലേക്ക് ആവശ്യത്തിന് രക്തം ലഭിക്കാത്ത അവസ്ഥ ഇതുമൂലം ഉണ്ടാകുന്നു. ലോകത്ത് ആകെ മരണകാരണങ്ങളിൽ രണ്ടാം സ്ഥാനമാണ് സ്‌ട്രോക്ക് മൂലമുള്ള മരണങ്ങൾക്ക്. മസ്തിഷ്‌ക കോശങ്ങൾക്ക് മതിയായ ഓക്‌സിജൻ ലഭിക്കാതെ വരുന്നത് ശരീരത്തെ മുഴുവനായും ബാധിക്കുന്നു. ഉറക്കത്തിൽ മരണം സംഭവിക്കുന്നതിന്റെ മറ്റൊരു പ്രധാന കാരണമായി സ്‌ട്രോക്കിനെ കണക്കാക്കുന്നു.
കാരവൻ ഫേവേഴ്സിന് വേണ്ടി 2 ലക്ഷം രൂപ, ഒരു ഡ്രൈവിന് വാഗ്‌ദാനം ചെയ്തത് 50,000 രൂപ; വിജയ് സേതുപതിക്കെതിരെ കാസ്റ്റിംഗ് കൗച്ച് ആരോപണവുമായി യുവതി
തെന്നിന്ത്യൻ സൂപ്പർ താരം വിജയ് സേതുപതിക്കെതിരെ കാസ്റ്റിംഗ് കൗച്ച് ആരോപണവുമായി യുവതി. രമ്യ മോഹൻ എന്ന പേരിലുള്ള എക്സ് അക്കൗണ്ടിലൂടെയാണ് താരത്തിനെതിരെ കാസ്റ്റിംഗ് കൗച്ച് ആരോപണവുമായി യുവതി രംഗത്തെത്തിയത്. മയക്കുമരുന്ന്, കാസ്റ്റിംഗ് കൗച്ച് രീതികൾ, ദുർബലരായ വ്യക്തികളെ ചൂഷണം ചെയ്യൽ എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങൾ പരാമർശിച്ചുകൊണ്ട്, സിനിമാ മേഖലയിൽ ഒരു വിഷലിപ്തമായ സംസ്‌കാരം നിലനിർത്തുന്നതിൽ വിജയ് സേതുപതിക്ക് പങ്കുണ്ടെന്ന് യുവതി പോസ്റ്റിൽ ആരോപിക്കുന്നു.തന്റെ സുഹൃത്തായ യുവതിയെ വിജയ് സേതുപതി വർഷങ്ങളായി ദുരുപയോഗം ചെയ്യുകയാണെന്നും യുവതി ഇപ്പോൾ റീഹാബിലാണെന്നും രമ്യ മോഹൻ പറയുന്നു. എല്ലാ കാര്യങ്ങളും വിശദീകരിച്ച് യുവതി പങ്കുവച്ച കുറിപ്പ് പിന്നീട് പിൻവലിക്കുകയും ചെയ്തു.
യുവതിയുടെ കുറിപ്പിന്റെ പൂർണരൂപം
‘കോളിവുഡിലെ മയക്കുമരുന്ന്, കാസ്റ്റിംഗ് കൗച്ച് സംസ്‌കാരം വെറും തമാശയല്ല. മാദ്ധ്യമങ്ങളിൽ അറിയപ്പെടുന്ന മുഖവും ഇപ്പോൾ എനിക്കറിയാവുന്ന ഒരു പെൺകുട്ടി, ഒരിക്കലും പരിചിതമല്ലാത്ത ഒരു ലോകത്തേക്ക് വലിച്ചിഴക്കപ്പെട്ടു. അവൾ ഇപ്പോൾ റിഹാബിലാണ്. മയക്കുമരുന്നും മാനിപ്പുലേഷനും ചൂഷണവും ഈ മേഖലയിൽ സാധാരണയാണ്. കാരവൻ ഫേവേഴ്സിന് വേണ്ടി വിജയ് സേതുപതി രണ്ട് ലക്ഷം രൂപ വാഗ്ദാനം ചെയ്തു. ഡ്രൈവിന് 50,000 രൂപയും. എന്നിട്ട് സോഷ്യൽ മീഡിയയിൽ പുണ്യാളനായി അഭിനയിക്കുന്നു. അയാൾ വർഷങ്ങളോളം അവളെ ഉപയോഗിച്ചു. ഇത് ഒരു കഥ മാത്രമല്ല. എന്നിട്ടും മാദ്ധ്യമങ്ങൾ ഇത്തരം പുരുഷന്മാരെ വിശുദ്ധന്മാരെ പോലെ ആരാധിക്കുന്നു.
ഡ്രഗ്- സെക്സ് നെക്സസ് യാഥാർത്ഥ്യമാണ്. തമാശയല്ല’- യുവതി കുറിച്ചു.
അതേസമയം യുവതിയുടെ പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലാണ്. നിരവധി പേരാണ് പ്രതികരിച്ച് രംഗത്തെത്തുന്നത്. സംഭവം വിവാദമായതോടെ രമ്യ പോസ്റ്റ് ഡിലീറ്റ് ചെയ്തു. തന്റെ പോസ്റ്റിന് ഇത്ര ശ്രദ്ധ കിട്ടുമെന്ന് അറിഞ്ഞിരുന്നില്ലെന്നും പെൺകുട്ടിയുടെ നല്ല ജീവിതത്തെയും സ്വകാര്യതെയും മാനിച്ചുകൊണ്ടാണ് പോസ്റ്റ് ഡിലീറ്റ് ചെയ്യുന്നതെന്ന് രമ്യ മറ്റൊരു പോസ്റ്റിൽ പറഞ്ഞു. അതേസമയം, ആരോപണങ്ങളോട് വിജയ് സേതുപതി ഇതുവരെ പ്രതികരിച്ചിട്ടില്ല.
ഇവരാണ് എനിക്കെതിരെ വെറുപ്പ് തുപ്പുന്ന ആ യുവതി; കുഞ്ഞുള്ളതിനാലാണ് നേരത്തെ പരാതിപ്പെടാതിരുന്നത്, തുറന്നടിച്ച് സുപ്രിയ
സോഷ്യൽ മീഡിയയിലൂടെ തനിക്കെതിരെ നിരന്തരം അധിക്ഷേപം നടത്തുന്ന യുവതിയുടെ വിവരങ്ങൾ വെളിപ്പെടുത്തി നിർമാതാവും നടൻ പൃഥ്വിരാജ് സുകുമാരന്റെ ഭാര്യയുമായ സുപ്രിയ മേനോൻ. ക്രിസ്റ്റീന എൽദോ എന്ന യുവതി കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഫേക്ക് അക്കൗണ്ടുകൾ ഉണ്ടാക്കി തനിക്കെതിരെ വ്യാജ പ്രചാരണം നടത്തിയെന്ന് സുപ്രിയ തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കുറിച്ചു.
‘ഇതാണ് ക്രിസ്റ്റീന എൽദോ, എന്നെക്കുറിച്ച് പോസ്റ്റ് ചെയ്യുന്ന എല്ലാ അക്കൗണ്ടിലും പോയി ഇവർ നിരന്തരം എനിക്കെതിരെ അധിക്ഷേപ കമന്റുകൾ ഇടാറുണ്ട്. സ്ഥിരമായ വ്യാജ അക്കൗണ്ടുകൾ ഉണ്ടാക്കി എന്നെക്കുറിച്ച് പോസ്റ്റ് ഇടും. ഇവരുടെ മിക്ക അക്കൗണ്ടുകളും ഞാൻ ബ്ലോക്കും ചെയ്തു. വർഷങ്ങൾക്ക് മുൻപ് തന്നെ ഇവർ ആരാണെന്ന് കണ്ടെത്തിയിരുന്നു. എന്നാൽ ഇവർക്ക് ഒരു ചെറിയ മകനുള്ളതിനാൽ ഞാൻ പ്രതികരിച്ചില്ല. ഇവർ മുഖത്ത് ഇട്ടിരിക്കുന്ന ഫിൽറ്റർ പോലും ഇവരുടെ ഉള്ളിലെ മോശമായ സ്വഭാവം മറയ്ക്കാൻ പര്യാപ്തമല്ല’- സുപ്രിയ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
തന്നെ സോഷ്യൽ മീഡിയിലൂടെ നിരന്തരമായി അധിക്ഷേപിക്കുന്ന ആളെ കണ്ടെത്തിയെന്നും അയാൾ നഴ്സ് ആണെന്നും 2023ൽ സുപ്രിയ തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കുറിച്ചിരുന്നു. തന്റെ പിതാവിനെതിരെ വരെ യുവതി മോശം കമന്റിട്ടുവെന്ന് സുപ്രിയ പറഞ്ഞിരുന്നു. വീണ്ടും അധിക്ഷേപം ആവർത്തിച്ചതിനെ തുടർന്നാണ് ആ യുവതിയുടെ മുഖവും പേരും വെളിപ്പെടുത്താൻ സുപ്രിയ തീരുമാനിച്ചത്.
ബാബുരാജ് നിരപരാധിത്വം തെളിയിച്ച് തിരിച്ചുവരട്ടെ, എന്തിനാണീ തിടുക്കം; കുറ്റാരോപിതനായപ്പോൾ ഞാൻ മാറിനിന്നല്ലോയെന്ന് വിജയ് ബാബു
മലയാള സിനിമ താരങ്ങളുടെ സംഘടനയായ ‘അമ്മ’യുടെ തിരഞ്ഞെടുപ്പിൽ ആരോപണ വിധേയനായ നടൻ ബാബുരാജ് മത്സരിക്കുന്നതിനെതിരെ വിവിധ താരങ്ങൾ രംഗത്തെത്തിയിരുന്നു. ബാബുരാജ് ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്നത്. എന്നാൽ ആരോപണ വിധേയരായവര്‍ക്ക് മത്സരിക്കാമെങ്കില്‍ പിന്നെ എന്തിനാണ് ദിലീപിനെ സംഘടനയില്‍ നിന്ന് പുറത്താക്കിയതെന്നും ചിലര്‍ക്ക് ഒരു നിയമം, കൂറെയാളുകള്‍ക്ക് മറ്റൊരു നിയമം എന്ന നയം തെറ്റാണെന്നും വ്യക്തമാക്കി നടി മല്ലിക സുകുമാരൻ അടക്കമുള്ളവർ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ ബാബുരാജ് പിന്മാറണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ് നടനും നിർമാതാവുമായ വിജയ് ബാബുവും. ഫെയ്സ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ താൻ ആരോപണ വിധേയനായിരുന്നപ്പോൾ തിരഞ്ഞെടുപ്പിൽ നിന്നു മാറി നിന്നുവെന്നും വിജയ് ബാബു ചൂണ്ടിക്കാട്ടി.
‘എനിക്കെതിരെ ആരോപണങ്ങൾ ഉയർന്നപ്പോൾ ഞാൻ മാറിനിന്നു. ബാബുരാജും ഇപ്പോൾ അതാണ് ചെയ്യേണ്ടത്. കേസുകളിൽ നിരപരാധിത്വം തെളിയിക്കപ്പെട്ട ശേഷം തിരിച്ചുവരാം. എന്തിനാണ് ഇത്ര തിടുക്കം? താങ്കൾ സംഘടനയെ നയിച്ചതുപോലെ നയിക്കാൻ കഴിവുള്ളവർ വേറെയുമുണ്ട്. താങ്കളുടെ പ്രകടനത്തെ ചോദ്യം ചെയ്യുന്നില്ല, പക്ഷേ സംഘടന ഒരു വ്യക്തിയെക്കാൾ വലുതാണ്, അത് ശക്തമായിതന്നെ നിലനികൊള്ളും’ പോസ്റ്റിൽ പറയുന്നു. അതേസമയം തന്റെ അഭിപ്രായം വ്യക്തിപരമായി എടുക്കരുതെന്നും പോസ്റ്റിൽ വിജയ് ബാബുരാജിനോട് പറയുന്നുണ്ട്.
ആദ്യ സിനിമയിൽ തന്നെ എല്ലാവരും ഹൃത്വിക് റോഷൻ ആകണമെന്നില്ല! ട്രോൾ ചെയ്ത് അവനെ നശിപ്പിക്കരുത്; മാധവ് സുരേഷിനെതിരായ ട്രോളുകളിൽ നടി ലെന
കഴിഞ്ഞ കുറച്ചു കാലമായി സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നൊരു പേരുണ്ട് മാധവ് സുരേഷ്. നടൻ സുരേഷ് ഗോപിയുടെ ഇളയ മകനാണ് മാധവ്. തന്റെ ആദ്യ അഭിനയ അരങ്ങേറ്റ ചിത്രമായ കുമ്മാട്ടിക്കളിയുടെ പ്രൊമോഷൻ അഭിമുഖങ്ങളിലൂടെയായിരുന്നു മാധവ് ആദ്യം വൈറൽ വീഡിയോകളിൽ പ്രത്യക്ഷപ്പെട്ടു തുടങ്ങിയത്. പിന്നാലെ താരത്തിന്റെ പല പ്രതികരണങ്ങളും അഭിപ്രായങ്ങളും ചർച്ചാ വിഷയമാകാനും തുടങ്ങി. പലപ്പോഴും മാധവിന്റെ പ്രതികരണങ്ങൾ വിമർശനങ്ങൾക്കിടയാക്കുകയോ ട്രോൾ പേജുകളിൽ ഇടംപിടിക്കുകയോ ആണ് പതിവ്.
തന്റെ സോഷ്യൽ മീഡിയ പേജുകളിൽ വരുന്ന വിമർശങ്ങൾക്കെല്ലാം ചുട്ട മറുപടി കൊടുക്കുന്ന ആളാണ് മാധവ്. ഇതും താരത്തിനെതിരെ ഒരുകൂട്ടം വിമർശകർ ഉണ്ടാകുന്നതിന് കാരണമായി. എല്ലാത്തിലും കൃത്യമായ നിലപാടും വിലയിരുത്തലും ഉള്ള പക്വതയാർന്ന സംസാരമെന്നൊക്കെ തുടക്കത്തിൽ നടൻ പൃഥ്‌വി രാജുമായി താരതമ്യപ്പെടുത്തി പറഞ്ഞിരുന്ന മലയാളികൾ ഇപ്പോൾ ട്രോളും മീമുമൊക്കെയായി താരപുത്രനെ കളിയാക്കുന്ന കാഴ്ചയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ കാണാൻ കഴിയുന്നത്.
താരത്തിന്റെ ആദ്യചിത്രത്തിലെ അഭിനയം വലിയ രീതിയിൽ ട്രോളന്മാർ ആഘോഷിച്ചിരുന്നു. ഏറ്റവുമൊടുവിൽ സുരേഷ് ഗോപി നായകനായ വി ജാനകി vs കേരളയിലാണ് മാധവ് അഭിനയിച്ചിരിക്കുന്നത്. ചിത്രത്തിൽ ചെറിയ വേഷമാണ് താരം കൈകാര്യം ചെയ്തിരിക്കുന്നതെങ്കിലും വലിയ വിമർശനമാണ് താരത്തെ തേടിയെത്തിയത്. മാധവിന്റെ അഭിനയം ചിത്രത്തിൽ അനാവശ്യമായി തോന്നിയെന്നും മുഴച്ചു നിൽക്കുന്നുണ്ടെന്നും വ്യക്തമാക്കി റീവ്യൂവേഴ്സ് അടക്കം രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ മാധവ് സുരേഷിനെതിരായ ട്രോളുകളിൽ പ്രതികരിച്ചിരിക്കുകയാണ് നടി ലെന. മാധവിന് വലിയ തരത്തിലുള്ള ട്രോൾ നേരിടേണ്ടി വന്ന ആദ്യ സിനിമയായ കുമ്മാട്ടിക്കളിയിൽ ലെനയും ഭാഗമായിരുന്നു.
ലെനയുടെ വാക്കുകൾ..
‘മാധവിന്റെ ആദ്യ സിനിമയാണ് കുമ്മാട്ടിക്കളി. ഒരാളെ ആദ്യ സിനിമയിൽ തന്നെ ട്രോൾ ചെയ്ത് നശിപ്പിക്കരുത്. ഇനി അഭിനയിക്കാൻ ധൈര്യം കാണിക്കരുത് എന്ന നിലയിൽ ട്രോൾ ചെയ്യുന്നത് ശരിയല്ല. അവൻ നന്നായി ഹാർഡ് വർക്ക് ചെയ്യുന്നുണ്ടെന്നാണ് എനിക്ക് തോന്നുന്നത്. സിനിമയെക്കുറിച്ച് പഠിക്കാൻ ശ്രമിക്കുന്ന വ്യക്തിയാണ് മാധവ്. കുറച്ചുകൂടി ബോൾഡ്‌നെസ് വന്നിട്ടായിരിക്കും മാധവ് തിരിച്ചുവരിക. മാധവിന് താത്‌പര്യം ഉണ്ടെങ്കിൽ അവൻ ഇനിയും അവന്റെ സ്‌കിൽസ് പോളിഷ് ചെയ്തുവരും. ആദ്യ സിനിമയിൽ തന്നെ എല്ലാവരും ഹൃത്വിക് റോഷൻ ആകണമെന്നില്ല’
‘ഒളിഞ്ഞു നോട്ടത്തെ ഒരിക്കലും പ്രോത്സാഹിപ്പിച്ചിട്ടില്ല’; വിവാദ ഇന്റർവ്യൂവിൽ തന്റെ തെറ്റ് അംഗീകരിച്ചും മാപ്പ് പറഞ്ഞും അവതാരക
മലയാളികളുടെ പൊതുബോധത്തിനെയാകെ ഞെട്ടിച്ച ഒരു ഇന്റർവ്യൂ ആയിരുന്നു യുട്യൂബർ തൊപ്പിയുടെ സ്ട്രീമിംഗ് വീഡിയോകളിലൂടെ കുപ്രസിദ്ധി നേടിയ മമ്മൂവെന്ന യുവാവിന്റേയും അവതാരിക നൈനിഷയുടെയും ഇന്റർവ്യൂ. വിവാദ ഇന്റർവ്യൂവിൽ താൻ കുളിസീന്‍ കാണാന്‍ ഒളിഞ്ഞുനോക്കിയെന്നും, മറ്റ് വീടുകളുടെ ജനലിൽ കല്ല് എറിയാറുണ്ടായിരുന്നുവെന്നും യുവാവ് പറയുമ്പോൾ ഇത് തമാശയെന്നോണം വളരെ ലാഘവത്തോടെ അവതാരക സംസാരിക്കുകയായിരുന്നു. ഗുരുതരമായ കുറ്റകൃത്യത്തെ അല്പം പോലും ബോധമില്ലാതെ ക്യാമറയ്ക്കു മുന്നിൽ തുറന്നു പറഞ്ഞ യുവാവിനോട് കുളിമുറിയില്‍ ഒളിഞ്ഞുനോക്കിയത് ആകാംക്ഷ കൊണ്ടായിരുന്നോ എന്നായിരുന്നു അവതാരകയുടെ മറു ചോദ്യം.
എന്തായാലും യുവാവിന്റെ കുറ്റകൃത്യങ്ങളുടെ തുറന്നു പറച്ചിലും ഇന്റർവ്യൂവറുടെ പ്രോൽസാഹനവും സംപ്രേക്ഷണം ചെയ്തതോടെ ഇക്കഴിഞ്ഞ ദിവസങ്ങളിലെ എഎ വൈറൽ ഇന്റർവ്യൂ വലിയ ചർച്ചകൾക്കും കോലാഹലങ്ങൾക്കും വഴിവച്ചിരുന്നു. വലിയ ഒരു വിഭാഗത്തിന്റെ വിമര്ശനങ്ങൾക്ക് പാത്രമാകേണ്ടി വന്നതോടെ ഇന്റർവ്യൂവിൽ തനിക്ക് വീഴ്ച സംഭവിച്ചു എന്നും മാപ്പ് ചോദിച്ചും രംഗത്തെത്തിയിരിക്കുകയാണ് അവതാരിക നൈനിഷ.
‘ഞാനൊരു ക്ഷമ ചോദിക്കാനാണ് ഈ വീഡിയോ ചെയ്യുന്നത്. ഒരുപാട് അഭിമുഖങ്ങള്‍ മുന്‍പും ചെയ്തിട്ടുണ്ടെങ്കിലും ഇത്തരം ഒരു അനുഭവം ആദ്യമായാണ് ഉണ്ടാകുന്നത്.അതുകൊണ്ട് തന്നെ ഇത്തരം ഒരു പ്രശ്നം വന്നപ്പോൾ അത് എങ്ങനെ കൈകാര്യം ചെയ്യണമെന്ന് തനിക്ക് അറിയില്ല. മാനസികമായി താൻ ഏറെ തളർന്നുപോയെന്നും പറഞ്ഞായിരുന്നു അവതാരകയായ നൈനിഷ വീഡിയോ ആരംഭിച്ചത്.
വളരെ മോശമായ രീതിയിലാണ് താൻ അപ്പോള്‍ സംസാരിച്ചത്. അത് നിങ്ങളെയെല്ലാം വേദനിപ്പിച്ചു എന്ന് തനിക്കറിയാം. കുളിസീന്‍ എത്തിനോക്കുന്നതിനെ സപ്പോര്‍ട്ട് ചെയ്യുന്നയാളോ സ്ത്രീയുടെ സ്വകാര്യതയെ മാനിക്കാത്ത ആളോ അല്ല. താനും ഒരു സ്ത്രീയാണെന്നും തന്‍റെ വീട്ടിലും സ്ത്രീകളുണ്ട്. ഒരു കുഞ്ഞിന്‍റെ അമ്മയാണ് താനെന്നും . അതുകൊണ്ടൊക്കെതന്നെ അതിന്‍റെ ആഘാതം തനിക്ക് നന്നായി അറിയാമെന്നും അവതാരക പറഞ്ഞു.ജീവിതത്തില്‍ ഇനി ഇങ്ങനെയൊരു തെറ്റ് വരുത്താന്‍ ആഗ്രഹിക്കുന്നില്ലെന്നും എല്ലാവരോടും ആത്മാര്‍ഥമായി മാപ്പ് ചോദിക്കുകയാണെന്നും നൈനിഷ പറഞ്ഞു.















