Home Blog Page 94

അമ്മയ്ക്ക് വനിത പ്രസിഡന്റ് വരട്ടെ! മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും അനുമതി ലഭിച്ചാൽ ജ​ഗദീഷ് പത്രിക പിൻവലിച്ചേക്കും

0
Spread the love

താരസംഘടനയായ അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തേക്കുളള തിരഞ്ഞെടുപ്പിൽ നിന്ന് നടൻ ജ​ഗദീഷ് പിന്മാറിയേക്കുമെന്ന് റിപ്പോർട്ടുകൾ. ഇതേ കുറിച്ച് മമ്മൂട്ടിയുമായും മോഹൻലാലുമായും ജ​ഗദീഷ് ചർച്ച നടത്തിയിട്ടുണ്ടെന്നാണ് വിവരം. വനിത പ്രസിഡന്റ് വരട്ടെയെന്ന നിലപാടിലാണ് ജ​ഗദീഷ്. മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും അനുമതി ലഭിച്ചാൽ ജ​ഗദീഷ് പത്രിക പിൻവലിച്ചേക്കുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ജ​ഗദീഷ് ഉൾപ്പെടെ ആറ് പേരാണ് അമ്മയുടെ അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാൻ പത്രിക സമർപ്പിച്ചിരിക്കുന്നത്. ശ്വേതാ മേനോൻ, രവീന്ദ്രൻ, ജയൻ ചേർത്തല, അനൂപ് ചന്ദ്രൻ, ദേവൻ എന്നിവരാണ് ബാക്കിയുളളവർ.

പ്രസിഡൻറ് സ്ഥാനത്തേക്കുള്ള മത്സരത്തിൽ നിന്ന് നടൻ രവീന്ദ്രനും പിന്മാറിയെന്നാണ് റിപ്പോർട്ടുകൾ. ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് മാത്രമായിരിക്കും അദ്ദേഹം മത്സരിക്കുക. ഇതോടെ അധ്യക്ഷ സ്ഥാനത്തേക്ക് ശ്വേത മേനോന് സാധ്യതയേറി. രവീന്ദ്രന് പുറമെ ബാബുരാജ്, അനൂപ് ചന്ദ്രൻ, ജയൻ ചേർത്തല, കുക്കു പരമേശ്വരൻ എന്നിവർ ജനറൽ സെക്രട്ടറി സ്ഥാനത്തേക്കും മത്സരിക്കുന്നു. ആശ അരവിന്ദ്, അനൂപ് ചന്ദ്രൻ, ജയൻ ചേർത്തല, രവീന്ദ്രൻ, ലക്ഷ്മിപ്രിയ, നവ്യ നായർ, കുക്കു പരമേശ്വരൻ, ഉണ്ണി ശിവപാൽ, നാസർ ലത്തീഫ് എന്നിവരാണ് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കുളള മത്സരരം​ഗത്തുളളത്. ഒന്നിലധികം സ്ഥാനങ്ങളിലേക്ക് പത്രിക നൽകിയവർ 31ന് അന്തിമ സ്ഥാനാർഥി പട്ടിക വരുന്നതിന് മുൻപ് മറ്റു സ്ഥാനങ്ങളിലേക്ക് നൽകിയ പത്രിക പിൻവലിക്കണം.

അതേസമയം താര സംഘടനയായ അമ്മയുടെ തെരഞ്ഞെടുപ്പിൽ നടൻ ബാബുരാജ് മത്സരിക്കരുതെന്ന് നടി മല്ലിക സുകുമാരൻ ഇന്നലെ ആവശ്യപ്പെട്ടിരുന്നു. ആരോപണ വിധേയൻ മാറിനിൽക്കുകയാണ് വേണ്ടതെന്നും ബാബുരാജ് മത്സരിച്ചാൽ പല സംശയങ്ങൾക്കും ഇടവരുമെന്നും നടി പറഞ്ഞു. മടുത്തിട്ടാണ് മോഹൻലാൽ അമ്മ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറിയത്. എല്ലാ പ്രശ്‍നങ്ങളിലും ലാലിന്റെ പേര് വലിച്ചിഴക്കുന്നത് ചിലരുടെ ശീലമാണ്. ലാലോ മമ്മൂട്ടിയോ ഇല്ലെങ്കിൽ പ്രവർത്തന ഫണ്ട്‌ പോലും ലഭിക്കില്ല. ഞങ്ങൾ തെറ്റു കണ്ടാൽ തുറന്നുപറയും. അതിനാൽ താനും മകനും അമ്മയ്‍ക്ക് അപ്രിയരാണ് എന്നുമാണ് മല്ലികാ സുകുമാരൻ പറഞ്ഞത്.

Als

‘അമ്മ’ തിരഞ്ഞെടുപ്പ്;’ബാബുരാജിന് വേണ്ടി നിയമം മാറ്റരുത്, ബാബുരാജ് മത്സരിച്ചാൽ പല സംശയങ്ങൾക്കും ഇടവരും: മല്ലികാ സുകുമാരൻ

0
Spread the love

താര സംഘടനയായ അമ്മയുടെ തെരഞ്ഞെടുപ്പില്‍ നടൻ ബാബുരാജ് മത്സരിക്കരുതെന്ന് നടി മല്ലിക സുകുമാരൻ. ആരോപണ വിധേയൻ മാറിനില്‍ക്കുകയാണ് വേണ്ടത്. ബാബുരാജ് മത്സരിച്ചാൽ പല സംശയങ്ങൾക്കും ഇടവരും. മടുത്തിട്ടാണ് മോഹൻലാല്‍ അമ്മ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറിയത്. എല്ലാ പ്രശ്‍നങ്ങളിലും ലാലിന്റ പേര് വലിചിഴക്കുന്നത് ചിലരുടെ ശീലമാണ്. ലാലോ മമൂട്ടിയോ ഇല്ലെങ്കിൽ പ്രവർത്തന ഫണ്ട്‌ പോലും ലഭിക്കില്ല. ഞങ്ങള്‍ തെറ്റു കണ്ടാല്‍ തുറന്നുപറയും. അതിനാല്‍ താനും മകനും അമ്മയ്‍ക്ക് അപ്രിയരാണ് എന്നും മല്ലികാ സുകുമാരൻ പറ‌‌‌ഞ്ഞു.

മലയാള ചലച്ചിത്ര താരങ്ങളുടെ സംഘടനയായ ‘അമ്മ’യുടെ തെര‍ഞ്ഞെടുപ്പിൽ പ്രസിഡന്റ് സ്ഥാനത്തേക്ക് ആറ് മത്സരാർത്ഥികളാണുള്ളത്. ജ​ഗദീഷ്, ശ്വേത മേനോൻ, രവീന്ദ്രൻ, ജയൻ ചേർത്തല, അനൂപ് ചന്ദ്രൻ, ദേവൻ എന്നിവരാണ് ആ മത്സരാർത്ഥികൾ. നടൻ ജോയ് മാത്യുവിന്റെ പത്രിക തള്ളിയിരുന്നു. ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് അഞ്ച് പേരാണ് മത്സരിക്കുന്നത്. ബാബുരാജ്, കുക്കു പരമേശ്വരന്‍, ജയന്‍ ചേര്‍ത്തല, അനൂപ് ചന്ദ്രന്‍, രവീന്ദ്രന്‍ എന്നിവര്‍ മത്സരിക്കും.

ആരോപണ വിധേയരായവർ മാറിനിൽക്കുന്നതാണ് മര്യാദ എന്ന് അനൂപ് ചന്ദ്രനും പറഞ്ഞിരുന്നു. സംഘടനയുടെ മാഹാത്മ്യം മനസ്സിലാക്കി മൂല്യമുള്ളവർ രംഗത്ത് വരണം. ശുദ്ധമുള്ള അമ്മയാക്കി നല്ല അമ്മയാക്കി മാറ്റാൻ എല്ലാവരും ഒരുമിക്കണം. താനും മത്സരിക്കുന്നുണ്ടെന്നും അനൂപ് ചന്ദ്രൻ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. എന്നാൽ ആ​രോപണ വിധേയർക്കും മത്സരിക്കാമെന്നാണ് സംഘടന അംഗമായ നടി സരയു പറഞ്ഞത്. പ്രസിഡന്റ് സ്ഥാനത്തേക്ക് വനിതകൾ മത്സരിക്കുന്നതിനെ സ്വാഗതം ചെയ്യുന്നുവെന്നും സരയു വ്യക്തമാക്കി.

നിവിൻ പോളിയുടെ പരാതി: നിര്‍മ്മാതാവ് പിഎ ഷംനാസിനെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്‍തു

0
Spread the love

ആക്ഷന്‍ ഹീറോ ബിജു-2 എന്ന സിനിമയുടെ പേര് വ്യാജ ഒപ്പിട്ട് സ്വന്തമാക്കിയെന്ന പരാതിയില്‍ നിര്‍മ്മാതാവ് പിഎ ഷംനാസിനെതിരെ പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്‍തു. ചിത്രത്തിന്‍റെ നിര്‍മ്മാതാവും നായകനുമായ നിവിന്‍ പോളി നല്‍കിയ പരാതിയേത്തുടര്‍ന്നാണ് നടപടി. നിവിൻ പോളിക്ക് എതിരെ ഷംനാസിന്റെ പരാതിയിൽ തലയോലപ്പറമ്പ് പൊലീസ് നേരത്തെ വഞ്ചന കുറ്റത്തിന് കേസ് എടുത്തിരുന്നു.

ആക്ഷന്‍ ഹീറോ ബിജു-2 എന്ന ചിത്രവുമായി ബന്ധപ്പെട്ട് 2023ല്‍ നിവിന്‍ പോളി, സംവിധായകന്‍ ഏബ്രിഡ് ഷൈന്‍, തലയോലപ്പറമ്പ് സ്വദേശി ഷംനാസ് എന്നിവര്‍ ഒപ്പിട്ട കരാറില്‍ സിനിമയുടെ എല്ലാത്തരം അവകാശങ്ങളും നിവിന്‍ പോളിയുടെ നിര്‍മ്മാണ കമ്പനിയായ പോളി ജൂനിയറിനായിരുന്നു. ഇക്കാര്യം മറച്ച് വച്ച് ഫിലിം ചേംബറില്‍ നിന്നും ചിത്രത്തിന്‍റെ പേരിന്‍റെ അവകാശം ഷംനാസ് സ്വന്തമാക്കുകയായിരുന്നു. ഇതിനായി നിവിന്‍ പോളിയുടെ ഒപ്പ് വ്യാജമായി ചേര്‍ത്ത രേഖ ഹാജരാക്കിയെന്നുമാണ് താരത്തിന്റെ പരാതിയില്‍ പറയുന്നത്.

കരാര്‍ സംബന്ധിച്ച് തര്‍ക്കങ്ങള്‍ നിലനില്‍ക്കേ, നിവിന്‍ പോളിയെ സമൂഹമാധ്യത്തില്‍ അപമാനിക്കുന്നതിനും ‍‍ഭീഷണിപ്പെടുത്തി തന്‍റെ കാര്യം നേടുന്നതിനും വേണ്ടി ഷംനാസ് ഗൂഡാലോചന നടത്തിയതായി പരാതിയില്‍ പറയുന്നു. വ്യാജ ഒപ്പിട്ടതായുള്ള പരാതിയില്‍ ഫിലിം ചേംബറും ഷംനാസിനെതിരെ നടപടികള്‍ സ്വീകരിച്ചേക്കും. പൊലീസ് കേസ് നല്‍കുന്നത് കൂടാതെ ഇയാളുടെ നിര്‍മ്മാണ കമ്പനിക്ക് ഫിലിം ചേംബര്‍ നിരോധനം ഏര്‍പ്പെടുത്താനും സാധ്യതയുണ്ട്.

ആക്ഷന്‍ ഹീറോ ബിജു-2ന്‍റെ അവകാശങ്ങള്‍ തനിക്കാണെന്നും, പോളി ജൂനിയര്‍ കമ്പനി ഓവര്‍സീസ് അവകാശം താനറിയാതെ മറ്റൊരു കമ്പനിക്ക് നല്‍കിയെന്നും കാണിച്ച് ഷംനാസ് നല്‍കിയ പരാതിയില്‍ നേരത്തെ നിവിന്‍ പോളിക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്‍തിരുന്നു. ഈ കേസ് റദ്ദാക്കാനാുള്ള നിയമ നടപടികള്‍ സ്വീകരിച്ചതായി നിവിന്‍ പോളിയുമായി അടുത്ത വൃത്തങ്ങള്‍ സൂചിപ്പിച്ചു.

സൂപ്പർ ഹീറോ സിനിമാറ്റിക് യൂണിവേഴ്സുമായി ദുൽഖർ, ഞെട്ടിച്ച് ലോക ചാപ്റ്റർ 1: ചന്ദ്ര ടീസർ

0
Spread the love

ദുൽഖർ സൽമാൻ നിർമ്മിക്കുന്ന എറ്റവും പുതിയ ചിത്രം ലോക ചാപ്റ്റർ 1: ചന്ദ്രയുടെ ടീസർ നടന്റെ പിറന്നാൾ ദിനത്തിൽ പുറത്തിറങ്ങി. സൂപ്പർഹീറോ സിനിമയായി വരുന്ന ചിത്രത്തിൽ കല്യാണി പ്രിയദർശനും നസ്ലനുമാണ് പ്രധാന വേഷങ്ങളിൽ. കല്യാണിയുടെ മാസ് ഫൈറ്റും സ്വാ​ഗുമാണ് ടീസറിലെ പ്രധാന ഹൈലൈറ്റ്. മലയാള സിനിമയിൽ ഇതുവരെ കാണാത്തൊരു ചിത്രമാണ് ലോക എന്ന് സൂചിപ്പിക്കുന്നതാണ് ടീസർ. ഫാന്റസിയും ആക്ഷനും ഇമോഷനുമെല്ലാം കുട്ടിച്ചേർത്താണ് അണിയറക്കാർ സിനിമ ഒരുക്കിയിരിക്കുന്നത്. ഡൊമിനിക് അരുൺ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ഓണം റിലീസായി ഓഗസ്റ്റ് 28 നാണ് ലോക ചാപ്റ്റർ 1: ചന്ദ്രയുടെ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. കല്യാണിയ്ക്കും നസ്ലനും പുറമെ ശാന്തി ബാലകൃഷ്ണൻ, അരുൺ കുര്യൻ, ചന്തു സലീം കുമാർ, സാൻഡി മാസ്റ്റർ, വിജയരാഘവൻ, നിഷാന്ത് സാഗർ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. അതേസമയം ചിത്രത്തിൽ അതിഥി വേഷത്തിൽ ദുൽഖർ സൽമാനും എത്തുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.

ഛായാഗ്രഹണം -നിമിഷ് രവി, സംഗീതം – ജേക്‌സ് ബിജോയ്, എഡിറ്റർ – ചമൻ ചാക്കോ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്-ജോം വർഗീസ്, ബിബിൻ പെരുമ്പള്ളി, അഡീഷണൽ തിരക്കഥ-ശാന്തി ബാലചന്ദ്രൻ, പ്രൊഡക്ഷൻ ഡിസൈനർ-ബംഗ്ലാൻ , കലാസംവിധായകൻ-ജിത്തു സെബാസ്റ്റ്യൻ, മേക്കപ്പ് – റൊണക്സ് സേവ്യർ, കോസ്റ്റ്യൂം ഡിസൈനർ-മെൽവി ജെ, അർച്ചന റാവു, സ്റ്റിൽസ്- രോഹിത് കെ സുരേഷ്, അമൽ കെ സദർ, ആക്ഷൻ കൊറിയോഗ്രാഫർ- യാനിക്ക് ബെൻ, പ്രൊഡക്ഷൻ കൺട്രോളർ – റിനി ദിവാകർ, വിനോഷ് കൈമൾ, ചീഫ് അസോസിയേറ്റ്-സുജിത്ത് സുരേഷ്.

കോഴിയിറച്ചിയെന്നും പറഞ്ഞ് വിറ്റത് വവ്വാല്‍ മാംസം! മാംസക്കടത്തിൽ നായ്ക്കളും ചെമ്മരിയാടുംവരെ, എങ്ങനെ വിശ്വസിച്ച് കഴിക്കും?

0
Spread the love

വവ്വാല്‍ മാംസം കോഴിയിറച്ചിയെന്ന വ്യാജേന വിറ്റ സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍. സേലം ജില്ലയിൽ ഒമല്ലൂരിലെ ഡാനിഷ്‌പേട്ടൈയിലാണ് സംഭവം. ഇവർ പഴംതീനി വവ്വാലുകളെ (ഫ്രൂട്‌സ് ബാറ്റ്‌സ്) വേട്ടയാടി പാചകം ചെയ്യുകയും കോഴിയിറച്ചിയെന്ന വ്യാജേന വില്‍പ്പനയ്ക്ക് വയ്ക്കുകയായിരുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥരാണ് ഇവരെ അറസ്റ്റ് ചെയ്തത്. തോപ്പൂര്‍ രാമസ്വാമി ഫോറസ്റ്റ് റേഞ്ചില്‍ ഒന്നിലധികം വെടിയൊച്ചകള്‍ കേട്ടതായി വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഫോറസ്റ്റ് റേഞ്ചര്‍ വിമല്‍ കുമാറിന്റെ നേതൃത്വത്തിലുളള പട്രോളിംഗ് സംഘം പരിശോധന നടത്തുകയായിരുന്നു. കമല്‍, സെല്‍വം എന്നിവരാണ് അറസ്റ്റിലായത്. സംഭവത്തില്‍ അന്വേഷണം നടന്നുവരികയാണ്.

കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ബെംഗളൂരുവിലും സംശയകരമായ സാഹചര്യത്തിൽ ഇറച്ചി പിടികൂടിയിരുന്നു. ബെംഗളൂരു റെയില്‍വെ സ്‌റ്റേഷനില്‍ മാംസക്കടത്ത് നടക്കുന്നു എന്നായിരുന്നു ആരോപണം. മാംസം മറ്റേതോ മൃഗത്തിന്റേതാണെന്ന് സംശയിക്കുന്നുവെന്നായിരുന്നു ആരോപണം. ഇത് ആശങ്കയ്ക്കിടയാക്കി. ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ) അന്വേഷണം ആരംഭിച്ചു. ഭക്ഷ്യ അതോറിറ്റി അധികൃതര്‍ സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനയ്ക്ക് അയക്കുകയും ചെയ്തു. നായ്ക്കളുടെ മാംസമാണ് കച്ചവടം ചെയ്യാന്‍ ശ്രമിച്ചതെന്ന തരത്തില്‍ സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുമുണ്ടായിരുന്നു. ഒടുവില്‍ അത് ചെമ്മരിയാടിൻ്റെ മാംസമാണെന്ന് കണ്ടെത്തുകയായിരുന്നു.

എട്ടാം ക്ലാസ് പാസാണോ എന്നാൽ നിങ്ങൾക്കും ലഭിക്കും ഈ സർക്കാർ ജോലി; 45 വയസുവരെയുള്ളവർക്ക് അപേക്ഷിക്കാം

0
Spread the love

കുടുംബശ്രീയിൽ പുത്തൽ തൊഴിലവസരം. ട്രൈബൽ ആനിമേറ്റർ കോ – ഓർഡിനേറ്റർ, ട്രൈബൽ ആനിമേറ്റർ എന്നീ തസ്‌തികകളിലേക്കാണ് നിയമനം. ഓഗസ്റ്റ് എട്ടാണ് അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി. താൽക്കാലിക നിയമനമാണ്. അപേക്ഷകൾ തപാൽ മാർഗമാണ് അയക്കേണ്ടത്. അപേക്ഷകൾ അയക്കുന്നതിന് ഫീസ് ഈടാക്കുന്നതല്ല. എഴുത്തുപരീക്ഷ, സർട്ടിഫിക്കറ്റ് പരിശോധന, വ്യക്തിഗത അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാകും യോഗ്യരായവരെ തിരഞ്ഞെടുക്കുക.

ട്രൈബൽ ആനിമേറ്റർ കോ – ഓർഡിനേറ്റർ

ഏതെങ്കിലും വിഷയത്തിൽ ബാച്ചിലർ ബിരുദം ഉള്ളവ‌ർക്ക് ഈ തസ്‌തികയിലേക്ക് അപേക്ഷിക്കാം. 20 – 45 ആണ് പ്രായപരിധി. നിലവിൽ എസ്‌ടി ആനിമേറ്ററായി ജോലി ചെയ്യുന്നവർക്ക് മുൻഗണന ലഭിക്കും. തിരഞ്ഞെടുക്കുന്നവ‌ർക്ക് 16,000 രൂപ ശമ്പളമായി ലഭിക്കും. മാസത്തിൽ 2,000 രൂപ യാത്ര ചെലവിൽ അനുവദിക്കുന്നതാണ്. നിലവിൽ ഒരു ഒഴിവ് മാത്രമാണ് റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്. മാസത്തിൽ 20 ദിവസമാകും ജോലി.

ട്രൈബൽ ആനിമേറ്റർ

എട്ടാം ക്ലാസ് പാസായവർക്ക് ഈ തസ്‌തികയിലേക്ക് അപേക്ഷിക്കാം. 18 – 40 ആണ് പ്രായപരിധി. തിരഞ്ഞെടുക്കുന്നവർക്ക് മാസം 12,000 രൂപ ശമ്പളമായി ലഭിക്കും. ഈ തസ്‌തികയിൽ എത്ര ഒഴിവുകളുണ്ടെന്ന് വ്യക്തമല്ല. മാസത്തിൽ 20 ദിവസമാകും ജോലി.

അപേക്ഷകൾ വെള്ളക്കടലാസിൽ തയ്യാറാക്കി ബയോഡാറ്റ, സർട്ടിഫിക്കറ്റുകൾ, പ്രായം തെളിയിക്കുന്ന രേഖ, പ്രവൃത്തി പരിചയം തെളിയിക്കുന്ന രേഖ, തിരിച്ചറിയൽ രേഖ എന്നിവയുടെ പകർപ്പ് ‘ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍, കുടുംബശ്രീ ജില്ലാ മിഷന്‍ ഓഫീസ്, പട്ടം, തിരുവനന്തപുരം-695004’ എന്ന വിലാസത്തിലേക്ക് അയക്കുക.

കാശ് കൊടുത്താൽ കൊടും കുറ്റവാളിക്ക് പോലും കഞ്ചാവ് കിട്ടുമെന്ന് ഗോവിന്ദച്ചാമി; എന്നാൽ ജയിൽ അരോചകവും പ്രാകൃതവുമായ മറ്റുപലതും നടക്കുന്നുണ്ടെന്ന് വീണ എസ് നായർ

0
Spread the love

ഗോവിന്ദച്ചാമിയുടെ ജയിൽച്ചാട്ടവും പിന്നീട് നടന്ന സാഹസിക പിടികൂട്ടവുമൊക്കെ ജനങ്ങളും മാധ്യമങ്ങളുമൊക്കെ വലിയ ചർച്ചാവിഷയമാക്കിയതോടെ കേരളത്തിലെ ജയിലുകളിലെ അതി സൗകര്യങ്ങളും ഭക്ഷണരീതികളും കൊടും കുറ്റവാളികൾക്ക് പോലും ലഭിക്കുന്ന അധിക പരിഗണനയും വലിയ ചർച്ചാവിഷയമായി മാറിയിരുന്നു. പുറത്തുവന്ന ഗോവിന്ദച്ചാമിയുടെ പിടിക്കപ്പെട്ടതിനു ശേഷമുള്ള മൊഴിപ്രകാരം ജയിലുകളിൽ കാശ് കൊടുത്താൽ എന്തും ലഭിക്കുമെന്ന് വ്യക്തമായി പറയുന്നുണ്ട്. കാശുകൊടുത്താൽ പുറത്തുള്ള വേണ്ടപ്പെട്ടവരെ വിളിക്കാം, കഞ്ചാവ് മുതൽ മിക്ക ലഹരിപദാർത്ഥങ്ങളും സെല്ലിനുള്ളിൽ ലഭിക്കും, ജയിൽ തകർത്ത് പുറത്തേക്ക് കടക്കാനുള്ള ആയുധങ്ങൾ വരെ സംഭരിക്കാനുള്ള സ്വകാര്യതയും ഓരോ ജയിൽ പുള്ളിക്കും ലഭിക്കും എന്നതാണ് ഗോവിന്ദച്ചാമിയുടെ മൊഴി അടിവരയിടുന്നത്.

അതേസമയം ഗോവിന്ദച്ചാമി അടക്കമുള്ള കൊടും കുറ്റവാളികൾക്ക് പോലും ലഭിക്കുന്ന ഇത്തരം പരിഗണനകൾ ജീവിച്ചിരിപ്പുള്ളതോ മരിച്ചതോ ആയ ഇരകൾക്കും വേദനിക്കുന്ന അവരുടെ ബന്ധുക്കൾക്കും വലിയ മാനസിക പ്രയാസമാണ് ഉണ്ടാക്കുന്നത് എന്ന് വ്യക്തം. തങ്ങളുടെ മകളെയോ അമ്മയേയോ അച്ഛനെയോ സഹോദരനെയോ സഹോദരിയേയോ ക്രൂരമായി കൊലപ്പെടുത്തുകയോ സമാനമായി ആക്രമിക്കുകയോ ചെയ്ത പ്രതി ജയിലിൽ മട്ടനും ചിക്കനും ലഹരിയുമൊക്കെയായി പുഷ്ടിപ്പെടുമ്പോൾ ഒരു നേരത്തെ ആഹാരത്തിനു പോലും വകയുണ്ടാക്കാൻ കഴിയാതെ വിഷമിക്കുന്ന ജീവിതങ്ങൾ പുറത്ത് ചത്ത മനസ്സുമായി ജീവിച്ചിരിപ്പുണ്ട് എന്നത് ഇന്ത്യൻ നീതിന്യായതിന്റെ വലിയ പരാജയമാണ്. കഞ്ചാവ് വേട്ട എന്നും പറഞ്ഞ് സാധാരണക്കാരന്റെ കാറിലും പോക്കറ്റിലും വീട്ടിലും തപ്പുന്ന, 10 രൂപയുടെ കൽക്കണ്ട പാക്കറ്റ് വണ്ടിയിൽ നിന്നും പൊക്കി ആറുമാസത്തോളം ഒരു നിരപരാധിയെ എംഡി എം എ കൈവശം വച്ചെന്ന ചെയ്യാ കുറ്റത്തിന് അകത്തിട്ട പോലീസുകാർ അറിയാതെ ജയിലിൽ ലഹരി കടക്കത്തും ഇല്ല പരസ്പരം കൊടുക്കത്തുമില്ലെന്ന് പൊതുജനങ്ങൾക്ക് നന്നായി അറിയാം. ജയിലിലെ അധിക സൗകര്യങ്ങളെ കുറിച്ചും പലതും സുലഭമായി ലഭിക്കുന്നതിനെക്കുറിച്ചും ചർച്ചകൾ വ്യാപകമാകുന്നതിനിടെ ജയിലിലെ മറ്റ് ചില ദുരവസ്ഥകളെ കുറിച്ചും സമരവുമായി ബന്ധപ്പെട്ട് ജയിലിൽ കിടക്കേണ്ടി വന്നപ്പോൾ ഉള്ള ദുരനുഭവത്തെക്കുറിച്ചും പറയുകയാണ് നടിയും അവതാരകയും കോൺഗ്രസ് നേതാവുമായ വീണ എസ് നായർ.

ജയിലിലേക്ക് കടക്കുമ്പോൾ നമ്മുടെ ബോഡി മുഴുവൻ സെർച്ച് ചെയ്യും. വിമാനത്താവളങ്ങിലൊക്കെ ഫുൾ സ്‌ക്രീനിംഗ് സിസ്റ്റം ഉണ്ട്. ശരീരത്തിൽ സ്വർണം കടത്തിയാൽ പോലും ഇതിൽ കണ്ടെത്തും. ഈയൊരു സമയത്താണ് ഈ പ്രാകൃതമായ സെർച്ച്. എനിക്കത് ഭയങ്കര മോശമായി തോന്നി. കള്ളക്കടത്ത് നടത്തിയിട്ടോ, കഞ്ചാവ് കടത്തിയിട്ടോ അല്ലെങ്കിൽ വേറെന്തെങ്കിലും തെറ്റ് ചെയ്തല്ല ജയിലിൽ പോയത്. പ്രതിഷേധിച്ചതിനാണല്ലോ വീണ പറയുന്നു. പ്‌ളേറ്റും ഗ്ലാസും തരും. ഒട്ടും വൃത്തില്ലാത്ത പ്ലേറ്റ് . മാറ്റിത്തന്നില്ലെങ്കിൽ ഭക്ഷണം കഴിക്കില്ലെന്ന് പറഞ്ഞപ്പോൾ പിന്നീട് സൂപ്രണ്ട് മാറ്റിത്തരികയായിരുന്നു.

ജയിലിൽ നമ്മൾ പോകുമ്പോൾ വസ്ത്രങ്ങളൊക്കെ വേണമല്ലോ. വീട്ടിൽ നിന്ന് കൊണ്ടുത്തരും. ഫിക്സഡ് സമയത്ത് മാത്രമേ എടുക്കാനാകൂ. ഓരോന്നായി ചെക്ക് ചെയ്ത ശേഷമാണ് നമുക്ക് തരിക. വസ്ത്രം ഓരോന്നെടുത്ത് നോക്കുകയെന്നതൊക്കെയാണ് എനിക്ക് ഏറ്റവും അരോചകമായി തോന്നിയത്. മനുഷ്യാവകാശങ്ങൾ ഉറപ്പുവരുത്തേണ്ടത് സിസ്റ്റമാണ്. എനിക്ക് ഏറ്റവും പതറ്റിക് ആയി തോന്നിയൊരു കാര്യം രാത്രി മുഴുവൻ സെല്ലിലെ ലൈറ്റ് ഓണായിരിക്കും. അതിന് അവരുടേതായ കാരണങ്ങളുണ്ട്. പക്ഷേ കൃത്യമായ ഷീറ്റോ, കട്ടിലോ ഒന്നുമില്ല. കൊതുക് ശല്യവും ഉണ്ട്. രാത്രി ഉറങ്ങാൻ പറ്റിയില്ല. ഒന്ന് മയങ്ങിവരുമ്പോൾ കൊതുക് കടിയായിരിക്കും.അന്ന് ആ സമരത്തിൽ പങ്കെടുത്തപ്പോൾ കാലും കൈയൊക്കെ മുറിഞ്ഞിട്ടുണ്ടായിരുന്നു എട്ട് മണിക്കൂറ് കഴിഞ്ഞിട്ടും ആശുപത്രിയിൽ കൊണ്ടുപോയില്ല. ഒടുവിൽ എംഎൽഎ ഒക്കെ ഇടപെട്ടാണ് കൊണ്ട് പോയത്.

ശരീരം എന്നെ സംരക്ഷിച്ചതോ മറ്റോ ആകാം ഞാന്‍ കരഞ്ഞില്ല! ആദ്യത്തെ കുഞ്ഞിനെ നഷ്ടപ്പെട്ടതിനെ കുറിച്ച് നടി ശാന്തി കൃഷ്ണ

0
Spread the love

മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള താരമാണ് നടി ശാന്തി കൃഷ്ണ. നായികയായും ഇപ്പോൾ അമ്മയായും മലയാള സിനിമയിൽ സജീവമാണ് താരം. ഇപ്പോഴിതാ ആദ്യ കുഞ്ഞിനെ നഷ്ടമായതിനെക്കുറിച്ച് തുറന്ന് പറയുകയാണ് താരം. ആ സമയത്ത് താന്‍ കരഞ്ഞിരുന്നില്ലെന്നും മരവിച്ച അവസ്ഥയായിരുന്നുവെന്നും താരം പറയുന്നു. യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് പ്രതികരണം.

ശാന്തി കൃഷ്ണയുടെ വാക്കുകളിങ്ങനെ….

ആദ്യത്തെ കുഞ്ഞ് മരിച്ചപ്പോള്‍ എനിക്ക് ഒരു വികാരവുമില്ലായിരുന്നു. എനിക്കന്ന് 26 വയസാണ്. അതിന് ശേഷാണ് നയം വ്യക്തമാക്കുന്നുവില്‍ അഭിനയിക്കുന്നത്. 18 മണിക്കൂറാണ് കുഞ്ഞ് ജീവിച്ചത്. മുഖം കണ്ടിരുന്നു. നോര്‍മല്‍ ബര്‍ത്ത് ആയിരുന്നു. പിന്നെ ഞാന്‍ അറിഞ്ഞത് ഡോക്ടര്‍ വരാന്‍ കുറച്ച് വൈകിയെന്നാണ്. അതിനാല്‍ കുഞ്ഞിന് പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരികയും സര്‍വൈസ് ചെയ്യാന്‍ പറ്റാതാവുകയും ചെയ്തു. ആ വാര്‍ത്ത എന്നോട് അവര്‍ പറഞ്ഞിരുന്നില്ല. വേറെ ആശുപത്രിയിലേക്ക് കൊണ്ടു പോയെന്നൊക്കെ പറഞ്ഞിരുന്നു. അവരുടെ മുഖം കണ്ടപ്പോള്‍ പോയി അല്ലേ എന്ന് ഞാന്‍ ചോദിച്ചു. അന്ന് ഞാന്‍ കരഞ്ഞിട്ടേയില്ല. കുറച്ച് ദിവസത്തേക്ക് ഞാന്‍ കരഞ്ഞില്ല. അമ്മയ്‌ക്കൊക്കെ പേടിയായി. ഇവള്‍ക്കെന്താ വികാരങ്ങളൊന്നും ഇല്ലേ എന്ന് ചിന്തിച്ചു. ആ സമയം തൊട്ട് എപ്പോഴും ഇത്തരം സാഹചര്യങ്ങളുണ്ടാകുമ്പോള്‍ ഞാന്‍ കരയാറില്ല. എന്റെ ബോഡി മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള താരമാണ് നടി ശാന്തി കൃഷ്ണ. നായികയായും ഇപ്പോൾ അമ്മയായും മലയാള സിനിമയിൽ സജീവമാണ് താരം. ഇപ്പോഴിതാ ആദ്യ കുഞ്ഞിനെ നഷ്ടമായതിനെക്കുറിച്ച് തുറന്ന് പറയുകയാണ് താരം. ആ സമയത്ത് താന്‍ കരഞ്ഞിരുന്നില്ലെന്നും മരവിച്ച അവസ്ഥയായിരുന്നുവെന്നും താരം പറയുന്നു. യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് പ്രതികരണം. ശാന്തി കൃഷ്ണയുടെ വാക്കുകളിങ്ങനെ…. ആദ്യത്തെ കുഞ്ഞ് മരിച്ചപ്പോള്‍ എനിക്ക് ഒരു വികാരവുമില്ലായിരുന്നു. എനിക്കന്ന് 26 വയസാണ്. അതിന് ശേഷാണ് നയം വ്യക്തമാക്കുന്നുവില്‍ അഭിനയിക്കുന്നത്. 18 മണിക്കൂറാണ് കുഞ്ഞ് ജീവിച്ചത്. മുഖം കണ്ടിരുന്നു. നോര്‍മല്‍ ബര്‍ത്ത് ആയിരുന്നു. പിന്നെ ഞാന്‍ അറിഞ്ഞത് ഡോക്ടര്‍ വരാന്‍ കുറച്ച് വൈകിയെന്നാണ്. അതിനാല്‍ കുഞ്ഞിന് പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരികയും സര്‍വൈസ് ചെയ്യാന്‍ പറ്റാതാവുകയും ചെയ്തു. ആ വാര്‍ത്ത എന്നോട് അവര്‍ പറഞ്ഞിരുന്നില്ല. വേറെ ആശുപത്രിയിലേക്ക് കൊണ്ടു പോയെന്നൊക്കെ പറഞ്ഞിരുന്നു. അവരുടെ മുഖം കണ്ടപ്പോള്‍ പോയി അല്ലേ എന്ന് ഞാന്‍ ചോദിച്ചു. അന്ന് ഞാന്‍ കരഞ്ഞിട്ടേയില്ല. കുറച്ച് ദിവസത്തേക്ക് ഞാന്‍ കരഞ്ഞില്ല. അമ്മയ്‌ക്കൊക്കെ പേടിയായി. ഇവള്‍ക്കെന്താ വികാരങ്ങളൊന്നും ഇല്ലേ എന്ന് ചിന്തിച്ചു. ആ സമയം തൊട്ട് എപ്പോഴും ഇത്തരം സാഹചര്യങ്ങളുണ്ടാകുമ്പോള്‍ ഞാന്‍ കരയാറില്ല. എന്റെ ബോഡി എന്നെ സംരക്ഷിച്ചതോ മറ്റോ ആകാം. ഞാന്‍ കരഞ്ഞില്ല. അതും മോശമാണ്.

വഞ്ചനാക്കുറ്റം; നടൻ നിവിൻ പോളിക്ക് നോട്ടീസ്, ബാങ്ക് അക്കൗണ്ട് വിവരങ്ങളും ഹാജരാക്കണം

0
Spread the love

വഞ്ചനാകേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് നടൻ നിവിൻ പോളിക്ക് നോട്ടീസ്. തലയോലപ്പറമ്പ് പൊലീസാണ് നോട്ടീസ് അയച്ചത്. സംവിധായകൻ എബ്രിഡ് ഷൈനും പൊലീസ് നോട്ടീസ് നൽകി. രേഖകളും ബാങ്ക് അക്കൗണ്ട് വിവരങ്ങളും ഹാജാരാക്കാൻ നിര്‍ദേശമുണ്ട്. നിർമ്മാതാവ് ഷംനാസ് നൽകിയ പരാതിയിലാണ് പൊലീസ് നടപടി.”ആക്ഷൻ ഹീറോ ബിജു 2″ സിനിമയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട് പണം തട്ടിയെന്നാണ് പരാതി.

എബ്രിഡ് ഷൈനിന്‍റെ സംവിധാനത്തില്‍ നിവിന്‍ പോളി നായകനായ മഹാവീര്യര്‍ എന്ന സിനിമയുടെ നിര്‍മ്മാതാക്കളില്‍ ഒരാളായിരുന്നg ഷംനാസ്. വഞ്ചനയിലൂടെ തന്നില്‍ നിന്നും 1.90 കോടി രൂപ തട്ടിയെടുത്തുവെന്നാണ് പരാതി. നിവിന് പോളിയെ ഒന്നാം പ്രതിയും എബ്രിഡ് ഷൈനിനെ രണ്ടാം പ്രതിയും ആക്കിയാണ് എഫ്ഐആര്‍. സിനിമാ നിര്‍മ്മാണവുമായി ബന്ധപ്പെട്ട സാമ്പത്തിക തര്‍ക്കമാണ് കേസിന് ആധാരം.

മഹാവീര്യര്‍ സിനിമയുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് 95 ലക്ഷം രൂപയോളം തനിക്ക് കിട്ടാനുണ്ടെന്നാണ് പരാതിക്കാരന്‍റെ അവകാശവാദം. ഇതിന് പിന്നാലെ എബ്രിഡ് ഷൈന്‍- നിവിന്‍ പോളി കൂട്ടുകെട്ടില്‍ വരാനിരിക്കുന്ന ചിത്രം ആക്ഷന്‍ ഹീറോ ബിജു 2 ല്‍ തന്നെ നിര്‍മ്മാണ പങ്കാളി ആക്കാമെന്ന് വാഗ്ദാനം ചെയ്ത് 1.90 കോടി രൂപ വീണ്ടും കൈപ്പറ്റിയെന്ന് ഷംനാസ് പരാതിയില്‍ പറയുന്നു. നിര്‍മ്മാണ പങ്കാളിത്തം സംബന്ധിച്ച കരാര്‍ തയ്യാറായതിന് ശേഷം മൂവര്‍ക്കുമിടയില്‍ അഭിപ്രായഭിന്നത ഉണ്ടായി. ഷംനാസിന്‍റെ നിര്‍മ്മാണ കമ്പനിയുമായുള്ള കരാര്‍ മറച്ചുവെച്ചുകൊണ്ട് ചിത്രത്തിന്‍റെ ഓവര്‍സീസ് അവകാശം വിറ്റുവെന്നും അങ്ങനെ 1.90 കോടി രൂപയുടെ നഷ്ടം തനിക്ക് ഉണ്ടായിയെന്നും ചൂണ്ടിക്കാട്ടിക്കൊണ്ടാണ് പരാതി.

ജഗദീഷിന്റെ കൂർമ്മ ബുദ്ധിയിൽ വിശ്വസിച്ച ‘അമ്മ’ അംഗങ്ങൾ അന്ന് മാധ്യമങ്ങളെ കണ്ടില്ല; 2 ദിവസം കഴിഞ്ഞപ്പോൾ ഇതേ ജഗദീഷ് ‘ഇവർക്ക് വായില്ലേ?’ എന്ന് ചോദിച്ചു!

0
Spread the love

മോഹൻലാൽ ഉൾപ്പെടെ പ്രമുഖരുടെ അഭാവത്തിൽ താരസംഘടനയായ അമ്മയുടെ ഭരണസമിതി തെരഞ്ഞെടുപ്പിലേക്ക് കടക്കുകയാണ് ഇപ്പോഴിതാ ആരോപണ വിധേയനായ നടൻ ബാബുരാജ് തെരഞ്ഞെടുപ്പിൽ നിന്നും മാറിനിൽക്കേണ്ടതായിരുന്നുവെന്നും അമ്മ
പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ജഗദീഷ് പൊതുസമൂഹത്തിനു സ്വീകാര്യനാണെങ്കിലും സംഘടനയ്ക്കുള്ളിൽ അദ്ദേഹത്തെ കുറിച്ച് മറ്റൊരു അഭിപ്രായമാണെന്നും പറയുകയാണ് നടി മാലാ പാർവതി.

മുൻകാലങ്ങളിൽ ദിലീപ്, വിജയ് ബാബു, സിദ്ദിഖ് തുടങ്ങി എല്ലാവരും ആരോപണം നേരിട്ടപ്പോൾ മാറി നിന്നിട്ടുണ്ട്. ബാബുരാജ് ആരോപണം നേരിട്ടപ്പോൾ മാറി നിൽക്കാത്തത് കൊണ്ടാണ് ‘അമ്മ’യിൽ നിന്ന് രാജി വയ്ക്കാൻ നടൻ മോഹൻലാൽ തീരുമാനിച്ചതെന്നാണ് താരം പറഞ്ഞത്. ആരോപണം നേരിട്ടവർ മത്സരിക്കുന്നത് ഉചിതമല്ല, അത് നിയമത്തിന്റെ അടിസ്ഥാനത്തിൽ അല്ല പറയുന്നത്, ഒരു മര്യാദയുടെ പേരിൽ മാറിനിൽക്കേണ്ടതാണ്. താരസംഘടന ‘അമ്മ’ സമൂഹത്തിനിടയിൽ ഇത്രയും ചർച്ച ആകുന്നത് അത് മാതൃകാപരമായിരിക്കണം എന്നുള്ളതുകൊണ്ടാണല്ലോ. ദിലീപിനെതിരെ ഉണ്ടായ വിഷയം തൊട്ട് ഓരോ വിഷയം വരുമ്പോഴും പൊതു സമൂഹത്തിന്റെയും മാധ്യമങ്ങളുടെയും ശ്രദ്ധ ഈ സംഘടനയ്ക്ക് മേൽ ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ ഓരോ സമയത്ത് അതാതു കാലങ്ങളിൽ പ്രശ്നമുള്ളവരെ മാറ്റി നിർത്തിയിട്ടുണ്ട്.

അതേസമയം താൻ മനസ്സിലാക്കുന്നതെന്നും എന്നാൽ നിലവിൽ നാമനിർദേശം നൽകിയ പലരും ഭൂരിപക്ഷം ‘അമ്മ’ അംഗങ്ങൾക്കും സ്വീകാര്യരല്ലെന്നും നടി പറയുന്നു. ജഗദീഷ് പൊതുസമൂഹത്തിന് സ്വീകാര്യനാണെങ്കിലും സംഘടന ഒരു പ്രതിസന്ധി നേരിട്ടപ്പോൾ സഹായിക്കുന്നു എന്ന രീതിയിൽ പ്രവർത്തിച്ചിട്ട് വാക്ക് മാറിയ ആളാണ്. അത് എല്ലാവർക്കും അറിയുന്നത് കൊണ്ട് ജഗദീഷിനെതിരെ പലരും പ്രചാരണം നടത്തുന്നുണ്ടെന്നാണ് അറിയാൻ കഴിഞ്ഞത്. സിദ്ദിഖ് സാറിന്റെ വിഷയം വന്നപ്പോൾ ഇവർ വാർത്താസമ്മേളനം നടത്താൻ തയ്യാറായിരിക്കുകയായിരുന്നു. എന്നാൽ, അന്ന് ജഗദീഷ് പറഞ്ഞു, ഇപ്പോൾ മാദ്ധ്യമങ്ങളെ കാണരുത് എന്ന്. ജഗദീഷിന്റെ കൂർമ്മ ബുദ്ധിയിൽ വിശ്വസിക്കുന്ന ഈ അംഗങ്ങൾ അപ്പോൾ മാദ്ധ്യമങ്ങളെ കാണേണ്ട എന്ന് തീരുമാനിച്ചു.രണ്ട് ദിവസം കഴിയുമ്പോൾ അദ്ദേഹം ആഞ്ഞൊരു അടി അടിച്ചു. ഇവർക്ക് വായില്ലേ, സംസാരിച്ചുകൂടെ എന്ന് പറഞ്ഞു. അങ്ങനെയാണ് അത് മുഴുവൻ പ്രതിസന്ധിയിലോട്ട് പോയത്. ഇക്കാര്യങ്ങൾ അറിയുന്ന വലിയ വിഭാഗം അമ്മയിലെ അംഗങ്ങൾ ജഗദീഷിനെതിരെ പ്രചാരണം നടത്തുന്നതായിട്ടാണ് ഞാൻ മനസിലാക്കുന്നത്’ മാലാ പാർവതി പറയുന്നു.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts